Saturday, 23 May 2009

ആരാണീ വ്യക്തി - സമാപനവും ഫലപ്രഖ്യാപനവും

പ്രിയ കൂട്ടുകാരേ,
  • അങ്ങനെ നമ്മളെല്ലാവരും കാത്തിരുന്ന ആ നിമിഷം വന്നുചേര്‍ന്നിരിക്കുന്നു - ഈ ഗോമ്പറ്റീഷന്‍ ഇവന്റിന്റെ “സമാപന സമ്മേളനം“ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ പോസ്റ്റ്. കഴിഞ്ഞ ഏപ്രില്‍ 27 ന് ഡോ. ജി മാധവന്‍ നായരില്‍നിന്നാരംഭിച്ച് ചരിത്രത്തിലേക്ക് ചുവടുവച്ചു കടന്നുപോയ വ്യക്തികളിലേക്കും, തിരിച്ച് സമകാലീന കാലഘട്ടത്തില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് ജീവിക്കുന്ന വ്യക്തികളിലേക്കും മാറിമാറി യാത്രചെയ്ത് നമ്മള്‍ അന്‍പതാം എപ്പിസോഡുവരെ വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു. ഇതില്‍ നിങ്ങളെല്ലാവരേയും പോലെ ഞാനും വളരെയധികം സന്തോഷിക്കുന്നു. ഏതൊരു ഈവന്റിന്റെയും വിജയം നടത്തിപ്പുകാരുടെ മിടുക്കിനേക്കാളുപരി അതില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തേയും, സഹകരണത്തേയും, ആത്മാര്‍ത്ഥതയേയും ആശ്രയിച്ചാണിരിക്കുന്നത് എന്നതുകൊണ്ടു തന്നെ ഇതിന്റെ വിജയം ഇതില്‍ പങ്കെടുത്ത നിങ്ങളെല്ലാവരുടേതും കൂടിയാണ്.
  • ഈ ഒരു മത്സരത്തിന്റെ ആശയം ഞാന്‍ ആദ്യം ആലോചിക്കുമ്പോള്‍ എന്റെ മനസിലേക്ക് വന്ന കാര്യം ബ്ലോഗില്‍ കൂടി പരിചയപ്പെട്ട നിങ്ങളില്‍ ആര്‍ക്കൊക്കെ എന്തൊക്കെ അറിയാം ആരെയൊക്കെ അറിയാം എന്നു പരീക്ഷിക്കുകയായിരുന്നില്ല. നമ്മളിലോരോരുത്തരും ഓരോ ദിവസവും അറിവുകള്‍ ആര്‍ജിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ നമ്മുടെ വായന, നമ്മുടെ അറിവിന്റെ മേഖല ഇതൊക്കെ ഓരോരുത്തരുടേയും അഭിരുചികള്‍ക്കനുസരിച്ച് മാറും. ഉദാഹരണത്തിന് ഒലിവര്‍ ട്വിസ്റ്റും ടോം സോയറും ഒക്കെ പണ്ട് സ്കൂള്‍ കാലഘട്ടത്തില്‍ പഠിച്ചിട്ടുള്ളവര്‍ ചാള്‍സ് ഡിക്കന്‍സിനെപ്പറ്റി തീര്‍ച്ചയായും കേട്ടിട്ടുണ്ടായിരിക്കും. പക്ഷേ അന്നത്തെ കാലഘട്ടത്തില്‍ ഇന്റര്‍നെറ്റ് എന്ന അത്ഭുതം നമ്മുടെയൊന്നും സ്വപ്നത്തില്‍ പോലും ഇല്ലാതിരുന്നതിലാല്‍ നാം പഠിക്കുന്ന ഓരോ വ്യക്തിയേയും പറ്റിയുള്ള ചിത്രം ആ പാഠഭാഗം നമുക്ക് തരുന്നതുമാത്രമായി ഒതുങ്ങി. എന്നാല്‍ ഇന്റര്‍ നെറ്റിന്റെ വരവോടെ അറിവിന്റെ ചക്രവാളത്തിന് ഒരു പരിധി ഇല്ലാതെയായി. വിഷ്വല്‍ മീഡീയയുടെ വികാസത്തില്‍ ദേശങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള അകലവും പരിമിതപ്പെട്ടു. ഈ മാറ്റങ്ങള്‍ക്കനുസരിച്ച് മാറിയവരുടെ അറിവിന്റെ മേഖല വികസിച്ചുകൊണ്ടേയിരിക്കുന്നു. അതില്ലാത്തവരുടെ അറിവ്, അവരുടെ മനസില്‍ നിലവിലുള്ള ഒരു ചക്രത്തിനുള്ളില്‍ മാത്രം നിന്നുതിരികയും ചെയ്യുന്നു. ഈ വ്യത്യാസങ്ങളെ ഒന്നു മനസിലാക്കിക്കൊടുത്തുകൊണ്ട് നിങ്ങളെ ഓരോരുത്തരെയും ഇന്റര്‍നെറ്റ് വായനയുടെ ഒരു പുതിയലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുവാനാണ് ഈ ഗോമ്പറ്റീഷനിലൂടെ ഞാന്‍ പ്രധാനമായും ശ്രമിച്ചത്.
  • ചിലവ്യക്തികളുടെ മുഖങ്ങള്‍ നമ്മളില്‍ ചിലര്‍ക്ക് വളരെ പരിചിതമായിരിക്കും. അവരുടെ മുഖത്തിന്റെ ഒന്നോരണ്ടോ ഭാഗങ്ങള്‍ കണ്ടാല്‍ പോലും അവര്‍ക്ക് അവരെ തിരിച്ചറിയാനാവും. അതേസമയം ആ വ്യക്തിയെ കേട്ടുകേഴ്വിപോലും ഇല്ലാത്ത ഒരാള്‍ക്ക് ഒട്ടും മുറിക്കാത്ത ചിത്രം കാണിച്ചു കൊടുത്താലും അദ്ദേഹത്തെ തിരിച്ചറിയുവാന്‍ സാധിച്ചെന്നുവരില്ല. ഇതാണ് ഈ ഗോമ്പറ്റീഷനിലെ ചിത്രങ്ങളുടെ കഷണിക്കലുകളിലൂടെ അവതരിപ്പിച്ചത്. എപ്പോഴും ഹൈ-ഫൈ ആയിപ്പോകാതെ എല്ലാവര്‍ക്കും പരിചിതമായ മുഖങ്ങളും ഇടയ്ക്കൊക്കെ ഉള്‍പ്പെടുത്തുവാന്‍ പരമാവധി ശ്രമിച്ചിരുന്നു.
  • ഇടയ്ക്കൊക്കെ നിങ്ങളില്‍ പലര്‍ക്കും തീരെപരിചയമില്ലാത്ത മുഖങ്ങളെ ഇവിടെ അവതരിപ്പിച്ചത്, ആരെക്കൊണ്ടും ഉത്തരം പറയിപ്പിക്കാതെ എനിക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍ ആയിരുന്നില്ല എന്നു മനസിലാക്കുമല്ലോ. ഗോമ്പറ്റീഷന്റെ രസത്തിനു ഭംഗം വരാതെതന്നെ പുതിയ മേഖലകള്‍ അറിവുകള്‍ ഇതൊക്കെ അവര്‍ വഴി പകര്‍ന്നുനല്‍കുവാനാണ് ആ രീതിയിലുള്ള വ്യക്തികളെ ഇതില്‍ ഉള്‍പ്പെടുത്തിയത്. അല്ലാതെ നമുക്കെല്ലാം എപ്പോഴും പരിചയമുള്ള സിനിമാതാരങ്ങളെയും രാഷ്ട്രീയക്കാരെയും വച്ച് ഒരു ജിഗ്‌സോ പസില്‍ കളിക്കുകയായിരുന്നില്ല എന്റെ ഉദ്ദേശം. അത് ഇതിനോടകം വ്യക്തമായിട്ടുള്ളതുമാണ്.
  • ഒന്നുമുതല്‍ നാല്‍പ്പത്തിയഞ്ചുവരെയുള്ള മത്സരങ്ങളില്‍ 45 വ്യക്തികളെമാത്രമാണ് ഇവിടെ അവതരിപ്പിച്ചതെങ്കിലും, അവരുടെ ഇമേജ് സേര്‍ച്ച് ചെയ്തു പോകുകവഴി നിങ്ങളിലോരോരുത്തരും അതിന്റെ പത്തിരട്ടി വ്യക്തികളെ പരിചയപ്പെട്ടിട്ടുണ്ടാവും. മാത്രവുമല്ല ഈ നാല്‍പ്പത്തിയഞ്ചു വ്യക്തികളുടെയും ചിത്രങ്ങള്‍ ഇനിയൊരിക്കലും ഇതില്‍ പങ്കെടുത്തവരുടെ മനസില്‍ നിന്ന് പോവുകയില്ല എന്നെനിക്ക് ഉറപ്പുണ്ട്.
  • ഈ ബ്ലോഗില്‍ ആദ്യമായി അവതരിപ്പിച്ച “ഇതാരുടെ ഉത്തരങ്ങള്‍” എന്ന ഗോമ്പറ്റീഷനു ശേഷം ഇനിയെന്ത് എന്നൊരു ചിന്തമനസില്‍ വന്നപ്പോഴാണ് ഇങ്ങനെയൊരു ആശയം പരീക്ഷിച്ചാലോ എന്ന് എനിക്ക് തോന്നിയത്. ബ്ലോഗിലെ വായനക്കാരുടെ അറിവിന്റെ മേഖല എവിടെയൊക്കെ പരന്നുകിടക്കുന്നു എന്നറിയാത്തതിനാല്‍ വളരെ ശ്രദ്ധിച്ചാണ് ഇതിലെ വ്യക്തികളെ ഓരോരുത്തരേയും ഞാന്‍ തെരഞ്ഞെടുത്തത്. ആദ്യമായി ഈ മത്സരം വിജയിക്കുമോ എന്നു ഞാന്‍ പരീക്ഷിച്ചത് ഈ ബ്ലോഗിന്റെ ഉടമയായ ശ്രീ നിഷാദ് കൈപ്പള്ളിക്ക് ഒരു ചിത്രം അയച്ചു കൊടുത്തുകൊണ്ടായിരുന്നു. ഡോ. ജി മാധവന്‍ നായരുടെ കഷണചിത്രം കണ്ടപ്പോള്‍ കൈപ്പള്ളിക്ക് ആദ്യം തോന്നിയത് അത് അമൂല്‍ കമ്പനിയുടെ ചെയര്‍മാര്‍ ശ്രീ.വര്‍ഗ്ഗീസ് കുര്യന്‍ ആണെന്നായിരുന്നു. ഒന്നുകൂടി തിരിച്ചുമറിച്ചും ചിത്രം നോക്കിക്കഴിഞ്ഞപ്പോള്‍ മാധവന്‍ നായരുടെ താടിയുടെ പ്രത്യേകത കൈപ്പള്ളിയുടെ കണ്ണില്‍ പെടുകയും അത് ഡോ. മാധവന്‍ നായര്‍ ആണെന്ന് തീര്‍ത്തുപറയുകയും ചെയ്തു. അതോടെ സംഗതി വിജയിക്കും എന്നെനിക്ക് ഉറപ്പായി.
  • പുതിയതായി ഈ ഗോമ്പറ്റീഷന്‍ ഈ ബ്ലോഗില്‍ ആരംഭിക്കുവാന്‍ കൈപ്പള്ളി അനുവാദം തരുകയും, ഇതിലേക്ക് ഉള്‍പ്പെടുത്താന്‍ പറ്റിയ പത്തോളം വ്യക്തികളുടെ പേരുകള്‍ അപ്പോള്‍ തന്നെ പറയുകയും ചെയ്തു. അങ്ങനെയാണ് ഏപ്രില്‍ 27 ന് ഈ ഗോമ്പറ്റീഷന്‍ നമ്മള്‍ ഇവിടെ ആരംഭിച്ചത്. തുടക്കത്തിലെ ഒന്നുരണ്ടു ദിവസത്തെ ചില്ലറ മാന്ദ്യത്തിനുശേഷം വായനക്കാരുടെ എണ്ണം നന്നായി വര്‍ദ്ധിച്ചു. പകുതിമത്സരങ്ങള്‍ ആയപ്പോഴേക്കും ഒരു ദിവസം ആവറേജ് 1500 പേജ് ഹിറ്റുകളും 400 നുമുകളില്‍ സന്ദര്‍ശകരും എന്ന നിലയിലെത്തി.
  • ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുണ്ടായിരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായിരുന്നു. ഇതില്‍ പങ്കെടുത്തിരുന്ന സന്ദര്‍ശകരുടെ ഏകദേശ സ്റ്റാറ്റിസ്റ്റിക്സ് താഴെക്കാണാം.
  • ഒരു ‘ബ്ലോഗല്‍’ ഇവന്റിനെ സംബന്ധിച്ച് ഇതൊരു വലിയൊരു സംഖ്യയല്ലെങ്കില്‍ പോലും, ഈ ഗോമ്പറ്റീഷന്‍ ഒരു വിജയം തന്നെയായിരുന്നു എന്നതില്‍ സംശയമില്ല. അതില്‍ നിങ്ങളെല്ലാവരോടും എനിക്കുള്ള നന്ദി ഈ അവസരത്തില്‍ പ്രകടിപ്പിക്കട്ടെ. അതോടൊപ്പം നന്ദിയും സന്തോഷവും തീര്‍ച്ചയായും പറഞ്ഞിരിക്കേണ്ട ഒന്നുരണ്ടാളുകള്‍ കൂടീ എന്റെ മുമ്പിലുണ്ട്. ഈ ബ്ലോഗ് ഇങ്ങനെയൊരു ഈവന്റിനായി തുറന്നു തന്ന കൈപ്പള്ളി, ഇത്രയും ആളുകള്‍ പങ്കെടൂത്ത ഈ ഗോമ്പറ്റീഷന്റെ സ്കോര്‍ഷീറ്റ് എന്ന വലിയ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് പ്രതീക്ഷിച്ചതിലും വളരെ വളരെ ഭംഗിയായി നമുക്ക് ചെയ്തുതന്നെ ജോഷി എന്നിവര്‍ക്കുള്ള നന്ദി അറിയിക്കുന്നു. ഓരോ മത്സരവും കഴിഞ്ഞ് നമ്മളൊക്കെ പിരിഞ്ഞുപോയിക്കഴിഞ്ഞ് ഓരൊരുത്തര്‍ക്കും കിട്ടിയ മാര്‍ക്കുകള്‍ തെറ്റീപ്പോകാതെ പെറുക്കിയടുക്കി കണക്കുകൂട്ടി ഈ സ്കോര്‍ഷീറ്റിനെ ഒരു ഗംഭീരവിജയമാക്കിയ ജോഷിക്ക് അഭിനന്ദനങ്ങള്‍. അദ്ദേഹം ആ ഷീറ്റില്‍ ചെയ്തിരിക്കുന്ന വര്‍ക്ക് എത്രത്തോളമാണെന്ന് അതിന്റെ വ്യത്യസ്ത ഷീറ്റുകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് ബോധ്യമാകും. ഓരോ മത്സരാര്‍ത്ഥിയുടെയും ബ്ലോഗിലേക്ക് നേരിട്ട് നമുക്ക് പോകാന്‍ തക്കവിധം അവരുടെ പ്രൊഫൈലിലേക്കുള്ള ലിങ്കുള്‍പ്പടെയാണ് ജോഷി ഷീറ്റ് തയ്യാറാക്കിയിരിക്കുനത്. നന്ദി ജോഷീ.
  • ഈ ഗോമ്പറ്റീഷനില്‍ വളരെ ആവേശത്തോടെ പങ്കെടുത്ത് ഉത്തരങ്ങള്‍ എഴുതിയ നിങ്ങളെല്ലാവരും അഭിനന്ദനങ്ങള്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നു. എങ്കിലും ഒന്നുരണ്ടു പേരുകള്‍ ഇവിടെ പരാമര്‍ശിക്കാതിരിക്കാന്‍ എനിക്കാവുന്നില്ല. ഓരോ ഗോമ്പറ്റീഷന്‍ തുടങ്ങുമ്പോഴും ആരാവും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കറക്റ്റായ ഉത്തരം എഴുതുക എന്ന് ഞാന്‍ വളരെ ആകാംഷയോടെ നോക്കിയിരിക്കുമായിരുന്നു. പ്രത്യേകിച്ച് കട്ടുചെയ്ത ചിത്രങ്ങളാണെങ്കില്‍ ആര്‍ക്കും മനസിലാവാതെ പോവുമോ എന്ന ആധിയും. എന്നാല്‍ ലാപുട, ആഷ്‌ലി, ചീടാപ്പി, ബ്രൈറ്റ് തുടങ്ങിയവര്‍ വാശിയേറീയ ഒരു മത്സരമാണ് ഈ ഒരു കാര്യത്തില്‍ കാഴ്ചവച്ചത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ തവണ ശരിയുത്തരങ്ങള്‍ പറഞ്ഞത് ലാപുടയാണെന്നാണ് എന്റെ ഓര്‍മ്മ. അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളേ. ഈ ഗോമ്പറ്റീഷന്‍ പകുതിയോളം ആയ സമയത്ത് ഇവിടെ എത്തിച്ചേര്‍ന്ന ഒരു വീട്ടമ്മയാണ് മാനസ. എങ്കിലും ബാക്കിയുള്ള മത്സരങ്ങളില്‍ നിന്ന് 520 മാര്‍ക്ക് മാനസ നേടി. അഭിനന്ദനങ്ങള്‍. ഇവരെ കൂടാതെ ഫൈനലിനു തൊട്ടുമുമ്പ് ടോപ് ടെന്‍ ലി‍സ്റ്റില്‍ എത്തിയ മത്സരാര്‍ത്ഥികളായ സാജന്‍, കിച്ചു, സുല്ല്, അഗ്രജന്‍, കവിത്രയം, കുഞ്ഞന്‍, ബിന്ദു കെ.പി ചീടാപ്പി എന്നിവര്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍. ഇവരെ മാത്രം അഭിനന്ദിച്ചു എന്നുകരുതി ആരും പരിഭവിക്കേണ്ടതില്ല! ഇവിടെ ഉത്തരങ്ങള്‍ എഴുതിയും, എഴുതിയില്ലെങ്കിലും വായിച്ചു കൊണ്ട് ഇതില്‍ പങ്കെടുക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കുംഒരായിരം നന്ദി.
  • നിങ്ങള്‍ കാത്തുകാത്തിരുന്ന മത്സര ഫലം പ്രഖ്യാപിക്കാന്‍ ഇനി സമയമായിരിക്കുന്നു. അതിനു മുമ്പായി ഫൈനല്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന പത്തുവ്യക്തികള്‍ ആരൊക്കെ എന്ന് പരിചയപ്പെടുത്തട്ടെ. അവര്‍ എല്ലാവരും നമ്മുടെ സമകാലീന വ്യക്തിത്വങ്ങളാണ് എന്ന് മത്സരം നടക്കുന്ന അവസരത്തില്‍ പറഞ്ഞിരുന്നുവല്ലോ. ഇവരെയെല്ലാവരെയും പറ്റി വിക്കിപീഡിയയില്‍ നിങ്ങള്‍ക്ക് വായിക്കാം.
  • Group - A
  • A ജെയിംസ് റാന്റി - പ്രശസ്തനായ മജീഷ്യന്‍, അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങള്‍ പുറത്തെത്തിക്കുവാനായി യത്നിക്കുന്ന പ്രമുഖ വ്യക്തി
  • B ജോണ്‍ സ്റ്റിവാര്‍ട്ട് - കൊമേഡിയന്‍, ടി.വി അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍
  • C രാകേഷ് ശര്‍മ്മ - ഇന്ത്യാക്കാരനായ ആദ്യ ബഹിരാകാശ സഞ്ചാരി
  • D നന്ദന്‍ നിലേഖാനി - ഇന്‍ഫോസിസിന്റെ ചെയര്‍മാന്‍
  • E റിച്ചാര്‍ഡ് ഡോക്കിന്‍സ് - വിശ്വപ്രസിദ്ധനായ ജൈവ ശാസ്ത്രജ്ഞന്‍, ഇവലൂഷന്‍ തിയറിയില്‍ ജീനുകളുടെ പ്രാധാന്യം ശാസ്ത്രത്തിനു ബോധ്യപ്പെടുത്തിയ ആള്‍
  • Group - B
  • A ശ്രീശാന്ത്
  • B ഗോപിനാഥ് മുതുകാട്
  • C ബൃന്ദ കാരാട്ട്
  • D ശ്രീകുമാരന്‍ തമ്പി
  • E റോബര്‍ട്ടോ ബാജിയോ
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതാക്കി കാണാവുന്നതാണ്
  • ഫൈനല്‍ മത്സരത്തിന് നിങ്ങളോരോരുത്തരും രേഖപ്പെടുത്തിയ ഉത്തരങ്ങള്‍ ഇപ്പോള്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇനി ഫലപ്രഖ്യാപനത്തിനുള്ള സമയമാണ്.
  • ഈ മത്സരത്തില്‍ നമ്മുടെ ടോപ് 10 ലിസ്റ്റിലെ ആദ്യ അഞ്ചുപേര്‍ നേടിയ മാര്‍ക്കുകള്‍ ഇപ്രകാരമാണ്
  1. സാജന്‍ - 3 ശരിയുത്തരങ്ങള്‍ - 60 പോയിന്റ് (നെഗറ്റീവ് മാര്‍ക്ക് ഇല്ല) Total 1225
  2. കിച്ചു - 3 ശരിയുത്തരങ്ങള്‍ - 60 പോയിന്റ് (നെഗറ്റീവ് മാര്‍ക്ക് ഇല്ല) Total 1205
  3. സുല്‍ - 4 ശരിയുത്തരങ്ങള്‍ - 80 പോയിന്റ് - തെറ്റ് 1 - നെഗറ്റീവ് മാര്‍ക്ക് 10 Total 1160
  4. ലാപുട - 2 ശരിയുത്തരങ്ങള്‍ 40 പോയിന്റ് (നെഗറ്റീവ് മാര്‍ക്ക് ഇല്ല) Total 1095
  5. അഗ്രജന്‍ - 5 ശരിയുത്തരങ്ങള്‍ + 10 പോയിന്റ് ബോണസ് Total 1159
  • അപ്പോള്‍ ഈ ഗോമ്പറ്റീഷനിലെ വിജയി - സാജന്‍ | SAJAN
  • രണ്ടാം സ്ഥാനം: കിച്ചുച്ചേച്ചി
  • മൂന്നാം സ്ഥാനം : സുല്‍
വെറും ഒരു പോയിന്റ് വ്യത്യാസത്തില്‍ സുല്ലുമായി ഇഞ്ചോടിഞ്ച് പൊരുതി അഗ്രജന്‍ നാലാം സ്ഥാനത്തും ലാപുട അഞ്ചാം സ്ഥാനത്തും എത്തിയിരിക്കുന്നു. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!

ആരാണീ വ്യക്തി - ഫൈനല്‍

കൂട്ടുകാരേ, അങ്ങനെ നമ്മുടെ ഈ ഗോമ്പറ്റീഷനിലെ ഫൈനല്‍ മത്സരം ആരംഭിക്കുകയാണ്. എല്ലാവര്‍ക്കും എളുപ്പമാകുന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ഇതിന്റെ നിബന്ധനകള്‍ ഇനി പറയുന്നു.
  1. താഴെ, Group A, Group B എന്നീ രണ്ട് വിഭാഗങ്ങളിലായി പത്ത് വ്യക്തികളുടെ ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത് ഇവരില്‍ നിന്ന് അഞ്ചുവ്യക്തികളെ കണ്ടെത്തുക എന്നതാണ്.
  2. എല്ലാ ഉത്തരങ്ങളും ഒരേ ഗ്രൂപ്പില്‍ നിന്നാവരുത്. ഒരു ഗ്രൂപ്പിൽനിന്ന് എഴുതാവുന്ന പരമാവധി ഉത്തരങ്ങളുടെ എണ്ണം മൂന്നാണ്. അതായത് നിങ്ങള്‍ ഗ്രൂപ്പ് ബി യില്‍ നിന്ന് മൂന്നുശരിയുത്തരങ്ങള്‍ എഴുതാന്‍ തീരുമാനിക്കുന്നുവെങ്കില്‍ അടുത്തത് രണ്ടെണ്ണം ഗ്രൂപ്പ് എ യില്‍ നിന്നായിരിക്കണം. തിരിച്ചും ആവാം; ഗ്രൂ‍പ്പ് എ യില്‍ നിന്ന് മൂന്നുത്തരങ്ങളും ഗ്രുപ്പ് ബി. യില്‍ നിന്ന് രണ്ട് ഉത്തരങ്ങളും താല്പര്യമുള്ളവര്‍ക്ക് എഴുതാം.
  3. Group A യിലെ ചിത്രങ്ങളെ A,B,C,D, E എന്നും Group B യിലെ ചിത്രങ്ങളെ L,M,N,O,P എന്നും നമ്പര്‍ ചെയ്തിരിക്കുന്നു. ഉത്തരങ്ങള്‍ എഴുതുമ്പോള്‍ വ്യക്തിയുടെ പേരിനു മുമ്പായി ഈ അക്ഷരങ്ങള്‍ എഴുതുവാന്‍ മറക്കരുത്.
  4. കഴിഞ്ഞ 20-20 മത്സരങ്ങളുടെ ബാക്കി നിയമങ്ങളെല്ലാം അതേപടി നിലനില്‍ക്കുന്നു. ഒരു ശരിയുത്തരത്തിന് 20 പോയിന്റ്. തെറ്റുത്തരത്തിന് -10 പോയിന്റ്. ഏറ്റവും ആദ്യം കുറഞ്ഞത് രണ്ട് ശരിയുത്തരങ്ങളുടെ പിന്‍ബലത്തോടെ ഉത്തരം കമന്റായി എഴുതുന്ന അഞ്ചുപേര്‍ക്ക് ഒരു ശരിയുത്തരത്തിന് 2 പോയിന്റ് വീതം ബോണസ് മാര്‍ക്ക് ലഭിക്കുന്നു. എഴുതാതെ വിടുന്ന ഉത്തരങ്ങള്‍ക്ക് മൈനസ് മാര്‍ക്ക് ഇല്ല. അഞ്ചുത്തരങ്ങളും ഒരുമിച്ച് ഒരേ കമന്റില്‍ എഴുതണം. ഒരാള്‍ ഏറ്റവും ആദ്യം രേഖപ്പെടുത്തുന്ന കമന്റിലെ ഉത്തരങ്ങളായിരിക്കും സ്കോറിന് കണക്കാക്കുക. ആദ്യ നാലുമണിക്കൂര്‍ കമന്റ് മോഡറേഷന്‍.
  • GROUP - A
  • GROUP B
ചിത്രം വലുതായി കാണുന്നതിന് അതില്‍ ക്ലിക്ക് ചെയ്യുക
  • കമന്റ് മോഡറേഷന്‍ ഇന്ത്യന്‍ സമയം 11:30 AM ന് അവസാനിക്കും. (ഇന്ന് മോഡറേഷന്‍ സ്വയം അവസാനിക്കുകയാണ്. യു.എ.ഇ സമയം 10:00 AM (ഇന്ത്യന്‍ സമയം 11:30 AM) ന് ശേഷം ഈ ബ്ലോഗില്‍ രേഖപ്പെടുത്തപ്പെടുന്ന കമന്റുകള്‍ സ്കോറുകളിലേക്ക് പരിഗണിക്കുകയില്ല). ഈ ഫൈനല്‍ മത്സരത്തിന്റെ ശരിയുത്തരങ്ങളും, നിങ്ങളുടെ ഉത്തരങ്ങളും, ഗോമ്പറ്റീഷന്റെ ഫലപ്രഖ്യാപനവും ഇന്ന് ഇന്ത്യന്‍ സമയം 4:30 PM ന് പ്രസിദ്ധീകരിക്കുന്ന ഈ ഗോമ്പറ്റീഷന്റെ Closing Post ല്‍ പ്രഖ്യാപിക്കുന്നതാണ്. എല്ലാവരും ആ സമയത്ത് ഒരിക്കല്‍ കൂടി ഇവിടെ എത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Thursday, 21 May 2009

ആരാണീ വ്യക്തി 20-20 നാല്

അറിയിപ്പ് : നാളെ (22-5-2009 വെള്ളി) മത്സരം ഉണ്ടായിരിക്കുന്നതല്ല. ഫൈനല്‍ കളിക്കുന്നതിനു മുമ്പായി ഒരു ദിവസം വിശ്രമം. ഈ ഗോമ്പറ്റീഷനിലെ ഫൈനല്‍ മത്സരം 23-5-2009 ശനിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം 7:30 ന് ആരംഭിക്കും. എല്ലാവര്‍ക്കും വിജയാശംസകള്‍! ഈ ചിത്രത്തില്‍ കാണുന്നവരില്‍ ആരെയൊക്കെ നിങ്ങള്‍ക്ക് അറിയാം? ട്വന്റി-ട്വന്റി മത്സര നിബന്ധനകള്‍:
  1. അഞ്ചു വ്യത്യസ്ത വ്യക്തികളുടെ മുഖങ്ങളുടെ ഭാഗങ്ങളാണ് താഴെയുള്ള ഫോട്ടോയില്‍ ഉള്ളത്. അവരാരൊക്കെ എന്നു കണ്ടുപിടിക്കുകയാണ് നിങ്ങളുടെ ജോലി.
  2. ഉത്തരങ്ങള്‍ എഴുതുമ്പോള്‍ ചിത്രത്തോടൊപ്പമുള്ള അക്ഷരം കൂടി ചേര്‍ത്ത് വേണം ആളുടെ പേര് എഴുതുവാന്‍. എല്ലാ ഉത്തരവും കൂടി ഒരു കമന്റില്‍ ആയിരിക്കണം പ്രസിദ്ധീകരിക്കുന്നത്. ഒരു മത്സരാര്‍ത്ഥിക്ക് ഒരേ ഒരു തവണമാത്രമേ ഉത്തരം എഴുതുവാന്‍ അനുവാദമുള്ളൂ. ഒന്നിലധികം തവണ കമന്റുകളിലൂടെ ഉത്തരം എഴുതിയാലും ഏറ്റവും ആദ്യം എഴുതിയ കമന്റിലെ ഉത്തരങ്ങളാവും സ്കോറിനായി പരിഗണിക്കുന്നത്. ഒരിക്കല്‍ പബ്ലിഷായ കമന്റുകള്‍ ഡിലീറ്റ് ചെയ്യരുത്. ഡിലീറ്റ് ചെയ്യുന്നവരെ ആ മത്സരത്തിന്റെ സ്കോറില്‍ ഉള്‍പ്പെടുത്തുന്നതല്ല.
  3. ശരിയായ ഓരോ ഉത്തരത്തിനും 20 പോയിന്റ് ലഭിക്കും. തെറ്റിപ്പോയാല്‍ 10 പോയിന്റ് മൈനസ് മാര്‍ക്കായി കണക്കാക്കുന്നതാണ്.
  4. ഏതെങ്കിലും ഒരു വ്യക്തിയെ നിങ്ങള്‍ക്ക് മനസിലായില്ല എങ്കില്‍ ആ ഉത്തരം എഴുതാതെ വിടാവുന്നതാണ്. അതിന് മൈനസ് പോയിന്റ് ഇല്ല.
  5. മത്സരം തുടങ്ങി ആദ്യത്തെ നാലുമണിക്കൂര്‍ കമന്റുകള്‍ മോഡറേഷനില്‍ ആയിരിക്കും. ഈ മത്സരങ്ങളില്‍ ക്ലൂ ഉണ്ടായിരിക്കുകയില്ല. നാലുമണിക്കൂറിനു ശേഷം ശരിയുത്തരം പ്രഖ്യാപിക്കും.
  6. കുറഞ്ഞത് രണ്ടു ശരിയുത്തരങ്ങളോടെ ഏറ്റവും ആദ്യം ഇവിടെ കമന്റായി ഉത്തരങ്ങള്‍ എഴുതുന്ന അഞ്ചുപേര്‍ക്ക്, ഓരോ ശരിയുത്തരത്തിനും 2 പോയിന്റ് വീതം പരമാവധി 10 പോയിന്റ് ബോണസ് ആയി ലഭിക്കും. (ബോണസിനായി പരിഗണിക്കപ്പെടുന്നതിന് കുറഞ്ഞത് രണ്ടുത്തരങ്ങളെങ്കിലും ശരിയായി എഴുതിയിരിക്കണം). ആദ്യ അഞ്ചാളുകള്‍ A,B,C,D,E ഇവയില്‍ ഏതിനെങ്കിലും ശരിയായ ഉത്തരം എഴുതിയില്ലെങ്കില്‍, ഏറ്റവും ആദ്യം ആ ഉത്തരം എഴുതുന്ന അടുത്തയാള്‍ക്ക് 2 പോയിന്റ് ബോണസ് ലഭിക്കും.
  7. ആര്‍ക്കുവേണമെങ്കിലും ഈ മത്സരങ്ങളിലും പങ്കെടുക്കാം, ഉത്തരവുമെഴുതാം. ഇതുവരെ പങ്കെടുത്തവര്‍ മാത്രമേ ഉത്തരമെഴുതാവൂ എന്നില്ല.
ചിത്രം വലുതായി കാണുന്നതിന് അതില്‍ ക്ലിക്ക് ചെയ്യുക
ഒരറിയിപ്പ്: ചില പ്രത്യേക കാരണങ്ങളാല്‍ ഈ ഗോമ്പറ്റീഷന്‍ (നമ്പര്‍ 49) ക്യാന്‍സല്‍ ചെയ്യുന്നു. അതിനാല്‍ ഇതുവരെ കിട്ടിയ കമന്റുകളും ഉത്തരങ്ങളും പ്രസിദ്ധീകരിക്കുന്നില്ല. ഇനി ശനിയാഴ്ച രാവിലെ ഫൈനല്‍ മത്സരത്തില്‍ കാണാം... :-) ഓ.ടോ. ശരിക്കും സേര്‍ച്ച് ചെയ്ത് വശപ്പിശകിലായവര്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നു.

ആരാണീ വ്യക്തി 20-20 മൂന്ന്

ഈ ചിത്രത്തില്‍ കാണുന്നവരില്‍ ആരെയൊക്കെ നിങ്ങള്‍ക്ക് അറിയാം? ട്വന്റി-ട്വന്റി മത്സര നിബന്ധനകള്‍:
  1. അഞ്ചു വ്യത്യസ്ത വ്യക്തികളുടെ മുഖങ്ങളുടെ ഭാഗങ്ങളാണ് താഴെയുള്ള ഫോട്ടോയില്‍ ഉള്ളത്. അവരാരൊക്കെ എന്നു കണ്ടുപിടിക്കുകയാണ് നിങ്ങളുടെ ജോലി.
  2. ഉത്തരങ്ങള്‍ എഴുതുമ്പോള്‍ ചിത്രത്തോടൊപ്പമുള്ള അക്ഷരം കൂടി ചേര്‍ത്ത് വേണം ആളുടെ പേര് എഴുതുവാന്‍. എല്ലാ ഉത്തരവും കൂടി ഒരു കമന്റില്‍ ആയിരിക്കണം പ്രസിദ്ധീകരിക്കുന്നത്. ഒരു മത്സരാര്‍ത്ഥിക്ക് ഒരേ ഒരു തവണമാത്രമേ ഉത്തരം എഴുതുവാന്‍ അനുവാദമുള്ളൂ. ഒന്നിലധികം തവണ കമന്റുകളിലൂടെ ഉത്തരം എഴുതിയാലും ഏറ്റവും ആദ്യം എഴുതിയ കമന്റിലെ ഉത്തരങ്ങളാവും സ്കോറിനായി പരിഗണിക്കുന്നത്. എഴുതിയ കമന്റുകള്‍ ഡിലീറ്റ് ചെയ്യരുത്. ഡിലീറ്റ് ചെയ്യുന്നവരെ ആ മത്സരത്തിന്റെ സ്കോറില്‍ ഉള്‍പ്പെടുത്തുന്നതല്ല.
  3. ശരിയായ ഓരോ ഉത്തരത്തിനും 20 പോയിന്റ് ലഭിക്കും. തെറ്റിപ്പോയാല്‍ 10 പോയിന്റ് മൈനസ് മാര്‍ക്കായി കണക്കാക്കുന്നതാണ്.
  4. ഏതെങ്കിലും ഒരു വ്യക്തിയെ നിങ്ങള്‍ക്ക് മനസിലായില്ല എങ്കില്‍ ആ ഉത്തരം എഴുതാതെ വിടാവുന്നതാണ്. അതിന് മൈനസ് പോയിന്റ് ഇല്ല.
  5. മത്സരം തുടങ്ങി ആദ്യത്തെ നാലുമണിക്കൂര്‍ കമന്റുകള്‍ മോഡറേഷനില്‍ ആയിരിക്കും. ഈ മത്സരങ്ങളില്‍ ക്ലൂ ഉണ്ടായിരിക്കുകയില്ല. നാലുമണിക്കൂറിനു ശേഷം ശരിയുത്തരം പ്രഖ്യാപിക്കും.
  6. കുറഞ്ഞത് രണ്ടു ശരിയുത്തരങ്ങളോടെ ഏറ്റവും ആദ്യം ഇവിടെ കമന്റായി ഉത്തരങ്ങള്‍ എഴുതുന്ന അഞ്ചുപേര്‍ക്ക്, ഓരോ ശരിയുത്തരത്തിനും 2 പോയിന്റ് വീതം പരമാവധി 10 പോയിന്റ് ബോണസ് ആയി ലഭിക്കും. (ബോണസിനായി പരിഗണിക്കപ്പെടുന്നതിന് കുറഞ്ഞത് രണ്ടുത്തരങ്ങളെങ്കിലും ആ ഉത്തരദാതാവ് ശരിയായി എഴുതിയിരിക്കണം). ആദ്യ അഞ്ചാളുകള്‍ A,B,C,D,E ഇവയില്‍ ഏതിനെങ്കിലും ശരിയായ ഉത്തരം എഴുതിയില്ലെങ്കില്‍, ഏറ്റവും ആദ്യം ആ ഉത്തരം എഴുതുന്ന അടുത്തയാള്‍ക്ക് 2 പോയിന്റ് ബോണസ് ലഭിക്കും
  7. ആര്‍ക്കുവേണമെങ്കിലും ഈ മത്സരങ്ങളിലും പങ്കെടുക്കാം, ഉത്തരവുമെഴുതാം. ഇതുവരെ പങ്കെടുത്തവര്‍ മാത്രമേ ഉത്തരമെഴുതാവൂ എന്നില്ല.
ചിത്രം വലുതായി കാണുവാന്‍ അതില്‍ ക്ലിക്ക്ചെയ്യുക.

Wednesday, 20 May 2009

ആരാണീ വ്യക്തി 20-20 രണ്ട്

ഈ ചിത്രത്തില്‍ കാണുന്നവരില്‍ ആരെയൊക്കെ നിങ്ങള്‍ക്ക് അറിയാം? ട്വന്റി-ട്വന്റി മത്സര നിബന്ധനകള്‍:
  1. അഞ്ചു വ്യത്യസ്ത വ്യക്തികളുടെ മുഖങ്ങളുടെ ഭാഗങ്ങളാണ് താഴെയുള്ള ഫോട്ടോയില്‍ ഉള്ളത്. അവരാരൊക്കെ എന്നു കണ്ടുപിടിക്കുകയാണ് നിങ്ങളുടെ ജോലി.
  2. ഉത്തരങ്ങള്‍ എഴുതുമ്പോള്‍ ചിത്രത്തോടൊപ്പമുള്ള അക്ഷരം കൂടി ചേര്‍ത്ത് വേണം ആളുടെ പേര് എഴുതുവാന്‍. എല്ലാ ഉത്തരവും കൂടി ഒരു കമന്റില്‍ ആയിരിക്കണം പ്രസിദ്ധീകരിക്കുന്നത്. ഒരു മത്സരാര്‍ത്ഥിക്ക് ഒരേ ഒരു തവണമാത്രമേ ഉത്തരം എഴുതുവാന്‍ അനുവാദമുള്ളൂ. ഒന്നിലധികം തവണ കമന്റുകളിലൂടെ ഉത്തരം എഴുതിയാലും ഏറ്റവും ആദ്യം എഴുതിയ കമന്റിലെ ഉത്തരങ്ങളാവും സ്കോറിനായി പരിഗണിക്കുന്നത്. എഴുതിയ കമന്റുകള്‍ ഡിലീറ്റ് ചെയ്യുവാന്‍ ശ്രമിക്കരുത്. ഡിലീറ്റ് ചെയ്യുന്നവരെ ആ മത്സരത്തിന്റെ സ്കോറില്‍ ഉള്‍പ്പെടുത്തുന്നതല്ല.
  3. ശരിയായ ഓരോ ഉത്തരത്തിനും 20 പോയിന്റ് ലഭിക്കും. തെറ്റിപ്പോയാല്‍ 10 പോയിന്റ് മൈനസ് മാര്‍ക്കായി കണക്കാക്കുന്നതാണ്.
  4. ഏതെങ്കിലും ഒരു വ്യക്തിയെ നിങ്ങള്‍ക്ക് മനസിലായില്ല എങ്കില്‍ ആ ഉത്തരം എഴുതാതെ വിടാവുന്നതാണ്. അതിന് മൈനസ് പോയിന്റ് ഇല്ല.
  5. മത്സരം തുടങ്ങി ആദ്യത്തെ നാലുമണിക്കൂര്‍ കമന്റുകള്‍ മോഡറേഷനില്‍ ആയിരിക്കും. ഈ മത്സരങ്ങളില്‍ ക്ലൂ ഉണ്ടായിരിക്കുകയില്ല. നാലുമണിക്കൂറിനു ശേഷം ശരിയുത്തരം പ്രഖ്യാപിക്കും.
  6. കുറഞ്ഞത് രണ്ടു ശരിയുത്തരങ്ങളോടെ ഏറ്റവും ആദ്യം ഇവിടെ കമന്റായി ഉത്തരങ്ങള്‍ എഴുതുന്ന അഞ്ചുപേര്‍ക്ക്, ഓരോ ശരിയുത്തരത്തിനും 2 പോയിന്റ് വീതം പരമാവധി 10 പോയിന്റ് ബോണസ് ആയി ലഭിക്കും. (ബോണസിനായി പരിഗണിക്കപ്പെടുന്നതിന് കുറഞ്ഞത് രണ്ടുത്തരങ്ങളെങ്കിലും ആ ഉത്തരദാതാവ് ശരിയായി എഴുതിയിരിക്കണം). ആദ്യ അഞ്ചാളുകള്‍ A,B,C,D,E ഇവയില്‍ ഏതിനെങ്കിലും ശരിയായ ഉത്തരം എഴുതിയില്ലെങ്കില്‍, ഏറ്റവും ആദ്യം ആ ഉത്തരം എഴുതുന്ന അടുത്തയാള്‍ക്ക് 2 പോയിന്റ് ബോണസ് ലഭിക്കും.
  7. ആര്‍ക്കുവേണമെങ്കിലും ഈ മത്സരങ്ങളിലും പങ്കെടുക്കാം, ഉത്തരവുമെഴുതാം. ഇതുവരെ പങ്കെടുത്തവര്‍ മാത്രമേ ഉത്തരമെഴുതാവൂ എന്നില്ല.
ചിത്രം വലുതാക്കിക്കാണുവാന്‍ അതില്‍ ക്ലിക്ക് ചെയ്യുക.

ആരാണീ വ്യക്തി 20-20 - ഒന്ന്

ഗോമ്പറ്റീഷന്റെ ഇതുവരെയുള്ള മത്സരങ്ങളില്‍ ആദ്യ പത്ത് റാങ്ക് നേടിയവര്‍ ഇവരാണ്
  1. സാജന്‍| SAJAN 925
  2. kichu 875
  3. ലാപുട 855
  4. സുല്‍ |Sul 830
  5. അഗ്രജന്‍ 825
  6. kavithrayam 715
  7. കുഞ്ഞന്‍ 670
  8. Ashly A K 635
  9. ഉഗാണ്ട രണ്ടാമന്‍ 605
  10. ബിന്ദു കെ പി 590
ഇനി ഈ മത്സരത്തിന്റെ കലാശക്കൊട്ടായ ട്വന്റി-ട്വന്റി മത്സരം ആരംഭിക്കുന്നു. ട്വന്റി-ട്വന്റി മത്സര നിബന്ധനകള്‍:
  1. ഇതുവരെയുള്ള മത്സരങ്ങളില്‍ പങ്കെടുത്ത നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഓരോ പ്രശസ്ത വ്യക്തികളെ എത്രത്തോളം അറിയാം എന്നതാണ് അതാതിന്റെ റിസല്‍ട്ടുകളിലൂടെ നിങ്ങള്‍ പറഞ്ഞത്. ഇനി വരുന്ന ചിത്രങ്ങളില്‍ അത്രയധികം അപരിചിതര്‍ ആരുമുണ്ടാവില്ല. എല്ലാവരും നമ്മുടെ സമകാലീനര്‍, ചിലര്‍ പ്രശസ്തര്‍, ചിലര്‍ കുപ്രസിദ്ധര്‍. എന്തുതന്നെയായാലും ഇവരെ എല്ലാവരേയും മാധ്യമങ്ങളിലൂടെ നിങ്ങള്‍ക്ക് പരിചയമുള്ളവരാണ്. അവരുടെ മുഖം എത്രത്തോളം നിങ്ങളുടെ മനസില്‍ പതിഞ്ഞിട്ടുണ്ടെന്ന് അറിയാനാണ് ഈ മത്സരം. മുഖത്തിന്റെ ഒരു ഭാഗം മാത്രമേ ഇവിടെ നല്‍കുന്നുള്ളൂ. ഒറ്റനോട്ടത്തില്‍ നിങ്ങള്‍ക്ക് ആളെ മനസിലാകുന്നുവെങ്കില്‍ അവരുടെ പേരും ഒപ്പം മനസിലെത്തും. ഇവിടെ ഗൂഗിള്‍ സേര്‍ച്ചോ, ഫോട്ടോഷോപ്പോ നിങ്ങളെ സഹായിച്ചു എന്നുവരില്ല.
  2. അഞ്ചു വ്യത്യസ്ത വ്യക്തികളുടെ മുഖങ്ങളുടെ ഭാഗങ്ങളാണ് താഴെയുള്ള ഫോട്ടോയില്‍ ഉള്ളത്. അവരാരൊക്കെ എന്നു കണ്ടുപിടിക്കുകയാണ് നിങ്ങളുടെ ജോലി.
  3. ഉത്തരങ്ങള്‍ എഴുതുമ്പോള്‍ ചിത്രത്തോടൊപ്പമുള്ള അക്ഷരം കൂടി ചേര്‍ത്ത് വേണം ആളുടെ പേര് എഴുതുവാന്‍. എല്ലാ ഉത്തരവും കൂടി ഒരു കമന്റില്‍ ആയിരിക്കണം പ്രസിദ്ധീകരിക്കുന്നത്. ഒരു മത്സരാര്‍ത്ഥിക്ക് ഒരേ ഒരു തവണമാത്രമേ ഉത്തരം എഴുതുവാന്‍ അനുവാദമുള്ളൂ. ഒന്നിലധികം തവണ കമന്റുകളിലൂടെ ഉത്തരം എഴുതിയാലും ഏറ്റവും ആദ്യം എഴുതിയ കമന്റിലെ ഉത്തരങ്ങളാവും സ്കോറിനായി പരിഗണിക്കുന്നത്. എഴുതിയ കമന്റുകള്‍ ഡിലീറ്റ് ചെയ്യുവാന്‍ ശ്രമിക്കരുത്. ഡിലീറ്റ് ചെയ്താലും അവയുടെ ബായ്ക്കപ്പ് കോപ്പികള്‍ എന്റെ ഇ-മെയിലില്‍ ഉണ്ടാവും. കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നവരെ ആ മത്സരത്തിന്റെ സ്കോറില്‍ ഉള്‍പ്പെടുത്തുന്നതല്ല.
  4. ശരിയായ ഓരോ ഉത്തരത്തിനും 20 പോയിന്റ് ലഭിക്കും. തെറ്റിപ്പോയാല്‍ 10 പോയിന്റ് മൈനസ് മാര്‍ക്കായി കണക്കാക്കുന്നതാണ്.
  5. ഏതെങ്കിലും ഒരു വ്യക്തിയെ നിങ്ങള്‍ക്ക് മനസിലായില്ല എങ്കില്‍ ആ ഉത്തരം എഴുതാതെ വിടാവുന്നതാണ്. അതിന് മൈനസ് പോയിന്റ് ഇല്ല.
  6. മത്സരം തുടങ്ങി ആദ്യത്തെ നാലുമണിക്കൂര്‍ കമന്റുകള്‍ മോഡറേഷനില്‍ ആയിരിക്കും. ഈ മത്സരങ്ങളില്‍ ക്ലൂ ഉണ്ടായിരിക്കുകയില്ല. നാലുമണിക്കൂറിനു ശേഷം ശരിയുത്തരം പ്രഖ്യാപിക്കും.
  7. കുറഞ്ഞത് രണ്ടു ശരിയുത്തരങ്ങളോടെ ഏറ്റവും ആദ്യം ഇവിടെ കമന്റായി ഉത്തരങ്ങള്‍ എഴുതുന്ന അഞ്ചുപേര്‍ക്ക്, ഓരോ ശരിയുത്തരത്തിനും 2 പോയിന്റ് വീതം പരമാവധി 10 പോയിന്റ് ബോണസ് ആയി ലഭിക്കും. (ബോണസിനായി പരിഗണിക്കപ്പെടുന്നതിന് കുറഞ്ഞത് രണ്ടുത്തരങ്ങളെങ്കിലും ആ ഉത്തരദാതാവ് ശരിയായി എഴുതിയിരിക്കണം). ആദ്യ അഞ്ചാളുകള്‍ A,B,C,D,E ഇവയില്‍ ഏതിനെങ്കിലും ശരിയായ ഉത്തരം എഴുതിയില്ലെങ്കില്‍, ഏറ്റവും ആദ്യം ആ ഉത്തരം എഴുതുന്ന അടുത്തയാള്‍ക്ക് 2 പോയിന്റ് ബോണസ് ലഭിക്കും
  8. ആര്‍ക്കുവേണമെങ്കിലും ഈ മത്സരങ്ങളിലും പങ്കെടുക്കാം, ഉത്തരവുമെഴുതാം. ഇതുവരെ പങ്കെടുത്തവര്‍ മാത്രമേ ഉത്തരമെഴുതാവൂ എന്നില്ല.
ചിത്രം വലുതായികാണുവാന്‍ അതില്‍ ക്ലിക്ക് ചെയ്യുക.

Tuesday, 19 May 2009

മത്സരം 45 - സിഗ്‌മണ്ട് ഫ്രോയ്‌ഡ്

ഈ മത്സരത്തോടെ ഒരു വ്യക്തിയില്‍ അധിഷ്ഠിതമായ ചോദ്യപരമ്പര അവസാനിക്കുകയാണ്. അടുത്ത അഞ്ചു മത്സരങ്ങള്‍ മുന്‍പു സൂചിപ്പിച്ചതുപോലെ അഞ്ചുവ്യക്തികള്‍ ഒരു ഫോട്ടോയില്‍ ഉള്ള 20-20 ആണ്. സമയക്രമങ്ങള്‍ക്കൊന്നും മാറ്റമില്ല. വിശദവിവരങ്ങള്‍ നാളെ രാവിലെ ഇന്ത്യന്‍ സമയം 7:30 AM ന് ആരംഭിക്കുന്ന ആദ്യ മത്സരത്തോടൊപ്പം. Good luck ! ശരിയുത്തരം : സിഗ്മണ്ട് ഫ്രോയ്ഡ് ആസ്ട്രിയന്‍ ന്യൂറോളജിസ്റ്റും, ആധുനിക സൈക്കോ അനാലിസിസിന്റെ പിതാവുമായ പ്രശസ്ത മനഃശ്ശാസ്ത്രജ്ഞന്‍. മനുഷ്യന്റെ ആന്തരികവ്യക്തിത്വത്തെപ്പറ്റി മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഒരു പുതിയ രീതിതന്നെ ഫ്രോയ്ഡ് കൊണ്ടുവന്നു. ഇരുപതാം നൂറ്റാണ്ടിനെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളിലൊരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്. 1856 മെയ് 6 ന് ഇപ്പോഴത്തെ ഷെക് റിപബ്ലിക്കിന്റെ ഭാഗമായ ഫ്രീബര്‍ഗിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു വ്യാപാരിയായിരുന്നു. ഫ്രോയ്ഡിന്റെ കുടുംബം പില്‍ക്കാലത്ത് വിയന്നയിലേക്ക് കുടിയേറി. അവിടെയാണ് അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം നടന്നത്. 1873 ല്‍ അദ്ദേഹം ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയായി വിയന്ന യൂണിവേഴ്സിറ്റിയില്‍ പഠനമാരംഭിച്ചു. പഠനം പൂര്‍ത്തിയാക്കി, വിയന്ന ജനറല്‍ ഹോസ്‌പിറ്റലില്‍ അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. ഹിസ്റ്റീരിയ രോഗികളെ ഹിപ്നോട്ടിസത്തിനു വിധേയരാക്കിയതിനു ശേഷം അവരുടെ ജീവിതത്തിലുണ്ടായ വേദനാജനകമായ അനുഭവങ്ങളെ വെളിച്ചത്തുകൊണ്ടുവരുകയും അങ്ങനെ അവരെ മാനസികരോഗവിമുക്തരാക്കുകയു ചെയ്യുന്ന രീതി, ഡോ. ജോസഫ് ബ്രൂറെറോടൊപ്പം അദ്ദേഹം പ്രാക്റ്റീസ് ചെയ്തു. 1885 ല്‍ അദ്ദേഹം ഫ്രാന്‍സിലേക്ക് പോവുകയും ഡോ. ജീന്‍ ഷാര്‍ക്കറ്റിനോടോപ്പം ഒരു വര്‍ഷം പ്രാക്റ്റീസ് ചെയ്തു. അതിനുശേഷം തിരികെ വിയന്നയിലെത്തിയ ഫ്രോയ്ഡ് അവിടെ സ്വന്തമായി പ്രാക്റ്റീസ് തുടങ്ങി. മനുഷ്യരുടെ ഉപബോധമനസിനെപ്പറ്റിയുള്ള പഠനങ്ങളും, നിരീക്ഷണങ്ങളും, സിദ്ധാന്തങ്ങളും അദ്ദേഹം പിന്നീട് രൂപപ്പെടുത്തി. 1900 ല്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകം The Interpretation of Dreams" പുറത്തിറങ്ങി. അബോധമനസ്സിന്റെ ആഗ്രഹങ്ങളും അനുഭവങ്ങളുമാണ് സ്വപ്നങ്ങളായി രൂപപ്പെടുന്നതെന്ന് ഈ പുസ്തകത്തില്‍ അദ്ദേഹം സിദ്ധാന്തങ്ങളുടെയും ഉദാഹരണങ്ങളുടെയും അടിസ്ഥാനത്തില്‍ വിവരിച്ചു. 1902 മുതല്‍ 1938 വരെ അദ്ദേഹം വിയന്ന യൂണിവേഴ്സിറ്റിയിലെ ന്യുറോപതോളജി പ്രൊഫസറായി തുടര്‍ന്നു. അന്നത്തെ വൈദ്യശാസ്ത്ര രംഗം അദ്ദേഹത്തിന്റെ പല സിദ്ധാ‍ന്തങ്ങളേയും നിരാകരിച്ചുവെങ്കിലും, ഒരുപറ്റം വിദ്യാര്‍ത്ഥികളും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളുടെ പ്രണേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 1910 ല്‍ ഫ്രോയ്ഡ് International Psychoanalytic Association സ്ഥാപിച്ചു. 1923 ല്‍ അദ്ദേഹത്തിന്റെ അടൂത്ത പുസ്തകമായ The Ego and Id' പുറത്തിറങ്ങി. മനുഷ്യമനസിന്റെ പുതിയൊരു രൂപരേഖ, Id, ego and super ego എന്നിങ്ങനെ മൂന്നായി തിരിച്ചുകൊണ്ട് അദ്ദേഹം ഈ പുസ്തകത്തിലൂടെ അവതരിപ്പിച്ചു. നാസികള്‍ അദ്ദേഹത്തിനെതിരാവുന്നു എന്ന ഘട്ടം വന്നപ്പോള്‍ 1938 ല്‍ അദ്ദേഹം വിയന്ന വിട്ടു. 1939 ല്‍ സെപ്റ്റംബര്‍ 23 ന് അദ്ദേഹം അന്തരിച്ചു. അവലംബം : ബി.ബി.സി ഹിസ്റ്ററി പേജ്.

മത്സരം 44 - ഇന്ദ്ര നൂയി

ശരിയുത്തരം : ഇന്ദ്ര നൂയി ലോകത്തെ ഏറ്റവും വലിയ ബെവറേജസ് കമ്പനികളില്‍ ഒന്നായ പെപ്സി യുടെ ചെയര്‍പേഴ്സണും സി.ഇ.ഒ യുമായ ഇന്ദ്ര കൃഷ്ണമൂര്‍ത്തി നൂയി. അമേരിക്കയിലെ ഫോര്‍ബ്സ് മാഗസിന്‍ നടത്തിയ ഒരു സര്‍വ്വേയില്‍, ഇന്ദ്ര നൂയി ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ 100 വനിത നേതാക്കളില്‍ മൂന്നാം സ്ഥാനത്തായിരുന്നു. മറ്റൊരു മാഗസിന്‍ ആയ ഫോര്‍ച്ച്യൂണ്‍ നടത്തിയ സര്‍വ്വേയില്‍ ലോകത്തിലെ ഏറ്റവും പ്രഗത്ഭരാ‍യ ബിസിനസ് നടത്തിപ്പുകാരില്‍‍ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടു.ഇതു കൂടാതെ 2008 ല്‍ അമേരിക്കയിലെ മികച്ച നേതാക്കളില്‍ ഒരാളായി യു.എസ്.ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട് ഇന്ദ്ര നൂയിയെ നിര്‍ദ്ദേശിച്ചു. 2007 ല്‍ ഭാരതം പത്മഭൂഷണ്‍ പുരസ്കാരം നല്‍കി ഇവരെ ആദരിച്ചു. 1955 ഒക്റ്റോബര്‍ 28 ന് തമിഴ് നാട്ടിലെ ചെന്നൈയില്‍ ആണ് ഇന്ദ്ര ജനിച്ചത്. മദ്രാസിലെ ഹോളി ഏഞ്ചത്സ് സ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.1974-ല്‍ തന്റെ ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ശേഷം ഇന്ദ്ര ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ ചേര്‍ന്നു. 1976 ല്‍ അത് പൂര്‍ത്തീകരിച്ച ശേഷം അവര്‍ ഇന്ത്യയില്‍ തന്നെ ജോലി നോക്കി. പിന്നീട് 1978 ല്‍ യേല്‍ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ ചേര്‍ന്നു. 1980 ല്‍ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം, നൂയി ബോസ്റ്റണ്‍ കണ്‍സല്‍ട്ടിംങ് ഗ്രൂപ്പ് എന്ന കമ്പനിയില്‍ ചേര്‍ന്നു. അതിനു ശേഷം മോട്ടോറോള കമ്പനിയിലും പിന്നീട് ഏഷ്യ ബ്രൌണ്‍ ബോവറി എന്ന കമ്പനിയിലും ജോലി നോക്കി. ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് ന്യൂ യോര്‍ക്ക്, ഇന്റര്‍നാഷണല്‍ റെസ്ക്യൂ കമ്മിറ്റി, ലിങ്കന്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സ് എന്നിവടങ്ങളില്‍ ബോര്‍ഡ് അംഗമാണ്. ഇന്ദ്രനൂയിയുടെ വളരെ ചര്‍ച്ചചെയ്യപ്പെട്ട ഒരു പ്രസംഗം ഇവിടെ അവലംബം: വിക്കിപീഡീയ

Monday, 18 May 2009

മത്സരം 43 - ഇ.കെ. നായനാര്‍

ശരിയുത്തരം : ഇ.കെ. നായനാര്‍ മൂന്നുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച സി.പി.എമ്മിന്റെ സമുന്നത നേതാവ് ഏറമ്പാല കൃഷ്ണന്‍ നായനാര്‍ എന്ന ഇ.കെ. നായനാര്‍. 1980 മുതല്‍ 1981 വരെയും 1987 മുതല്‍ 1991 വരെയും 1996 മുതല്‍ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 11 വര്‍ഷം മുഖ്യമന്ത്രിപദത്തിലിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി (4009 ദിവസം). 1919 ഡിസംബര്‍ 9-നു കണ്ണൂരിലെ കല്ല്യാശ്ശേരിയില്‍ അദ്ദേഹം ജനിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെയും വിപ്ലവകാരികളുടെയും കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ഭാര്യാമാതുലനായ കെ.പി.ആര്‍. ഗോപാലന്‍ കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് വിപ്ലവകാരികളില്‍ പ്രമുഖനാണ്. 1939ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന നായനാര്‍ക്ക് കയ്യൂര്‍-മൊറാഴ കര്‍ഷകലഹളകളില്‍ വഹിച്ച പങ്കിനെ തുടര്‍ന്ന് അറസ്റ്റില്‍നിന്ന് രക്ഷപെടാന്‍ ഒളിവില്‍ പോകേണ്ടിവന്നു. 1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ നായനാര്‍ സി.പി.എം ഇല്‍ ചേര്‍ന്നു. 1940ല്‍ മില്‍ തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നല്‍കിയതിന് ജയിലിലായി. അതിനുശേഷം കയ്യൂര്‍ സമരത്തില്‍ പങ്കെടുത്തു. മൂന്നാം പ്രതിയായിരുന്ന നായനാര്‍ ഒളിവില്‍ പോയി. 1943 മാര്‍ച്ച് 29ന് മറ്റു പ്രതികളെ തൂക്കിക്കൊന്നു. 1972ല്‍ സി.എച്ച്. കരുണാകരന്റെ മരണത്തോടെ അദ്ദേഹം സി.പി.എം.ന്റെ സംസ്ഥാന സെക്രട്ടറിയായി. കേരള നിയമസഭയിലേക്ക് 6 തവണ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1974ല്‍ ഇരിക്കൂറില്‍ നിന്നും മല്‍സരിച്ച് ആദ്യമായി നിയമസഭാ അംഗമായി. 1980ല്‍ മലമ്പുഴയില്‍ നിന്നും ജയിച്ച് ആദ്യമായി മുഖ്യമന്ത്രിയായി. 1982ല്‍ മലമ്പുഴയില്‍ നിന്നും വീണ്ടും ജയിച്ച് പ്രതിപക്ഷനേതാവായി. 1987, 1991 കാലഘട്ടങ്ങളില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ച് യഥാക്രമം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി. 1996ല്‍ അദ്ദേഹം മല്‍സരിച്ചില്ല. തിരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയായി. അതിനു ശേഷം തലശ്ശേരിയില്‍ നിന്നും ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച സ്ഥലങ്ങളില്‍ ഇരിക്കൂര്‍, മലമ്പുഴ, തൃക്കരിപ്പൂര്‍, തലശ്ശേരി എന്നിവ ഉള്‍പ്പെടും. 2004 മെയ് 19 ന് അദ്ദേഹം നിര്യാതനായി (നാളെ അദ്ദേഹത്തിന്റെ അഞ്ചാം ചരമവാര്‍ഷികം). കടപ്പാട് : വിക്കിപീഡിയ (മലയാളം)

മത്സരം 42 - സത്യേന്ദ്രനാഥ് ബോസ്

ശരിയുത്തരം : സത്യേന്ദ്രനാഥ് ബോസ് ഫിസിക്സില്‍ ലോകംകണ്ട ഏറ്റവും പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പട്ടികയില്‍ പെടുത്താവുന്ന ഭാരതീയ ശാസ്ത്രജ്ഞനാണ് സത്യേന്ദ്രനാഥ് ബോസ്. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്റെ പേരിനൊപ്പം ചേര്‍ത്ത്‌ വായിക്കപ്പെടുന്ന ഏക ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരും ബോസിന്റേതാണ്‌. ബോസ്‌ - ഐന്‍സ്റ്റൈണ്‍ സമീകരണം, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്‌-ഐന്‍സ്റ്റൈന്‍ കണ്ടന്‍സേറ്റ്‌ എന്നിവ എസ്‌.എന്‍.ബോസിന്റെ പേരിലറിയപ്പെടുന്ന ഭൗതിക ശാസ്‌ത്ര സംഭാവനകളാണ്‌.1894 ജനുവരി ഒന്നിന് കൊല്‍ക്കത്തയിലെ ഗോവാബാഗനിലാണ് അദ്ദേഹം ജനിച്ചത്. പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്നു ബോസ്‌. കൊല്‍ക്കത്തയിലെ ഹിന്ദുസ്‌കൂളില്‍ ആദ്യകാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പ്രസിഡന്‍സി കോളേജില്‍ ഉന്നതവിദ്യാഭ്യാസത്തിന്‌ ചേര്‍ന്നു. ഗണിതവും ഭൗതീകശാസ്ത്രവുമായിരുന്നു ബോസിന്റെ ഇഷ്ടവിഷയങ്ങള്‍. കോളേജില്‍ അദ്ധ്യാപകനായി പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ ജഗദീശ്‌ ചന്ദ്രബോസും സഹപാഠിയായി മേഘനാഥ്‌ സാഹയും സത്യയെന്‍ ബോസിന്‌ ഒപ്പമുണ്ടായിരുന്നു. ഭാരതീയ രസതന്ത്രത്തിന്റെ ഗുരുവായി കാണുന്ന ആചാര്യ പ്രഫുല്ലചന്ദ്രറേയും അദ്ധ്യാപകനായിരുന്നു. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജില്‍ നിന്ന്‌ ഒന്നാം റാങ്കോടുകൂടി എം.എസ്.സി. പാസ്സായി. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അകംപൊരുള്‍ നന്നായി മനസ്സിലാക്കിയ ആദ്യകാല പണ്‌ഡിതരിലൊരാളും ബോസ്‌ തന്നെയായിരുന്നു. 1921-ല്‍ ധാക്കാ സര്‍വകലാശാലയില്‍ റീഡറായി ജോലി ഏറ്റെടുത്തു. ഇക്കാലത്താണ്‌ ഫോട്ടോണുകളെക്കുറിച്ചുള്ള പ്രശസ്‌തമായ ശാസ്‌ത്രപ്രബന്ധം രചിക്കുന്നത്‌. മാക്‌സ്‌ പ്ലാങ്കിന്റെ ഒരു പ്രബന്ധം വായിച്ചതിന്റെ അനുഭവത്തില്‍ ബോസ്‌ ഒരു പുതിയ പ്രബന്ധം തയ്യാറാക്കി. പ്രോബബിലിറ്റിയുമായി ബന്ധപ്പെട്ട അടിസ്ഥാനപ്രശ്‌നങ്ങളെ പിന്തുടര്‍ന്നാണ്‌ ബോസ്‌ തന്റേതായ നിഗമനം ഈ പ്രബന്ധത്തില്‍ വ്യക്തമാക്കി, പക്ഷേ അന്നത്തെ ശാസ്‌ത്രസമൂഹവും ജേര്‍ണലുകളും ഇത്‌ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ശ്രദ്ധേയമായ ഈ രചന ഐന്‍സ്റ്റീന്റെ പക്കലെത്തിയ ഉടന്‍തന്നെ നിര്‍ണായകമായ അംഗീകാരം ലഭിച്ചു. ഐന്‍സ്റ്റൈന്‍ തന്നെ ജര്‍മ്മന്‍ ഭാഷയിലേക്ക്‌ തര്‍ജ്ജിമ ചെയ്‌ത്‌ പ്രസിദ്ധീകരിച്ചു. ഒപ്പം ഈ പ്രബന്ധത്തെ കുറിച്ച്‌ ഒരു ലേഖനവും ഐന്‍സ്റ്റൈന്‍ എഴുതി. തുടര്‍ന്ന്‌ ബോസ്‌ ഐന്‍സ്റ്റൈന്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ എന്ന മേഖല തന്നെ ഉരുത്തിരിഞ്ഞു. ഈ നിയമം അനുസരിക്കുന്ന കണങ്ങളെ ബോസോണുകള്‍ എന്നും അറിയപ്പെടാന്‍ തുടങ്ങി. വാതക ബോസോണുകളെ തണുപ്പിച്ച്‌ കേവലപൂജ്യനിലയ്‌ക്ക്‌ (-273°C) അടുത്തെത്തിച്ചാല്‍ ബോസ്‌-ഐന്‍സ്റ്റൈന്‍ നിയമപ്രകാരം ആറ്റങ്ങള്‍ ഒന്നുചേര്‍ന്ന്‌ ഒരു പുതിയ അവസ്ഥ സൃഷ്‌ടിക്കും. ഇത്‌ ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായി കണക്കാക്കി. 1924 ലാണ്‌ ഈ കണ്ടുപിടുത്തം നടന്നത്‌. എന്നാല്‍ 1995-ല്‍ മാത്രമാണ്‌ പരീക്ഷണത്തിലൂടെ ഇത്‌ സ്ഥിരീകരിക്കപ്പെട്ടത്‌. 1995 ല്‍ എറിക്‌ കോര്‍ണലും വീമാനും ചേര്‍ന്ന്‌ നടത്തിയ പരീക്ഷണത്തിലൂടെ 'ബോസ്‌-ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്‌' ശാസ്‌ത്രലോകം വ്യക്തമായി അംഗീകരിച്ചു. 1924-ല്‍ 10 മാസക്കാലം മാഡം ക്യൂറിയുമായി ചേര്‍ന്ന്‌ ഗവേഷണം നടത്തി. ബര്‍ലിനില്‍ വച്ച്‌ ഐന്‍സ്റ്റൈനെ സന്ദര്‍ശിക്കുകയും ചെയ്‌തു. കൊല്‍ക്കത്തയിലെ എസ്‌.എന്‍.ബോസ്‌ നാഷണല്‍ സെന്റര്‍ ഫോര്‍ ബേസിക്‌ സയന്‍സ്‌ ഇദ്ദേഹത്തിന്റെ ഓര്‍മ്മക്കായി നിലകൊള്ളുന്നു.ബോസിന്റെ നിസ്‌തുലമായ ശാസ്‌ത്രകണ്ടുപിടുത്തങ്ങള്‍ക്ക്‌ വേണ്ടത്ര അന്താരാഷ്‌ട്ര ശ്രദ്ധലഭിച്ചോ എന്നത്‌ സംശയമാണ്‌. ബോസോണ്‍ സവിശേഷ പഠനവിഷയമാക്കിയവര്‍ക്ക്‌ പിന്നീട്‌ നോബല്‍ സമ്മാനം വരെ ലഭിച്ചിട്ടുണ്ട്‌.1974 ഫെബ്രുവരി 4-ന്‌ 80-ാമത്തെ വയസ്സില്‍ സത്യേന്ദ്രനാഥ്‌ ബോസ്‌ അന്തരിച്ചു. വിവരങ്ങള്‍ക്ക് കടപ്പാട് : വിക്കിപീഡിയ (മലയാളം)

Sunday, 17 May 2009

മത്സരം 41 - ഉസ്താദ് ബിസ്മില്ലാ ഖാന്‍

ശരിയുത്തരം : ഉസ്താദ് ബിസ്മില്ലാ ഖാന്‍: ലോകപ്രശസ്തനായ ഷെഹനായ് മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാ ഖാന്‍ സാഹിബ്. ഷെഹ്നായിയെ കല്യാണസദസ്സുകളില്‍ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്ന് ഷെഹ്നായിക്കു സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുത്തതും ആ ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം സ്ഥാനം നല്‍കിയതും ഇന്ത്യയുടെ ഷെഹ്നായി നാദം എന്നറിയപ്പെടുന്ന ഉസ്താദ് ബിസ്മില്ലാഖാനാണ്. 1916 മാര്‍ച്ച് 21 ന് ബീഹാറില്‍‍ ഷെഹ്നായി വാദകരുടെ ഒരു കുടുംബത്തിലാണ് ബിസ്മില്ല പിറന്നത്. അമറുദ്ദീന്‍ എന്നായിരുന്നു കുഞ്ഞിന് മാതാപിതാക്കള്‍ നല്‍കിയ പേര്. ബിസ്മില്ല എന്നത് പിന്നീട് സ്വയം സ്വീകരിച്ച പേരാണ്. ധുമറൂണിലെ രാജസേവകനായിരുന്ന ബിസ്മില്ലയുടെ പിതാവ് ഒരു നല്ല ഷെഹ്നായ് വാദകനായിരുന്നു. കുടുംബാംഗങ്ങള്‍ പലരും ഷെഹ്നായ് വാദകരായിരുന്ന ആ കുടുംബത്തില്‍ പിറന്നുവീണതുമുതല്‍ ബിസ്മില്ല ശ്രവിച്ചത് കുഴലിന്റെ അനുസ്യൂതമായ മധുരസംഗീതമാവണം. അതിനാല്‍ത്തന്നെ ആ ബാലന്‍ തിരഞ്ഞെടുത്തതും ഷെഹ്നായിയുടെ വഴി തന്നെയായി. അദ്ദേഹത്തിന്റെ ഷെഹ്നായി വാദനം തരളിതവും ഭക്തിനിര്‍ഭരവുമായിരുന്നു. ഇന്ത്യയില്‍ ശാസ്ത്രീയസംഗീതത്തിനെ ജനപ്രിയമാക്കുന്നതില്‍ അദ്ദേഹം ഒരു വലിയ പങ്കുവഹിച്ചു. ശുദ്ധസംഗീതത്തിന്റെ വക്താവായ അദ്ദേഹം അനാവശ്യമായ സങ്കീര്‍ണ്ണതകള്‍ തന്റെ രാഗങ്ങളില്‍ നിന്ന് ഒഴിവാക്കി. ഇന്ത്യയിലെന്നല്ല വിദേശരാജ്യങ്ങളിലും സംഗീതവേദികളില്‍ ഷേഹ്നായിക്കു സ്ഥാനക്കയറ്റം നേടിക്കൊടുത്തതിന്റെ ബഹുമതി പൂര്‍ണ്ണമായും ബിസ്മില്ലാഖാനുള്ളതാണ്. അര്‍ദ്ധശാസ്ത്രീയ സംഗീതത്തിന്റെ അനന്തനിധിയാണ് ബിസ്മില്ല. ധുന്‍, തുമ്രി തുടങ്ങിയവ അവതരിപ്പിക്കുമ്പോള്‍ ബിസ്മില്ലയുടെ ഷെഹ്നായ് അത്യപൂര്‍വമായ ആവേശവും ചൈതന്യവും കൈവരിക്കുന്നു. അന്യാദൃശ്യമായ ശ്വാസനിയന്ത്രണം സ്വരങ്ങളെ സൂക്ഷ്മതയോടെ അവതരിപ്പിക്കുവാനുള്ള കഴിവിനെ അങ്ങേയറ്റം ഫലപ്രദമാക്കുന്നു. തികഞ്ഞ കൈയടക്കത്തോടെയാണ് അദ്ദേഹം ആലാപവും സ്വരപ്രസ്താരവും താനുകളും അവതരിപ്പിക്കുന്നത്. ഭംഗിയും ചിട്ടയുമുള്ള അടുക്ക് അവയ്ക്കുണ്ട്. വ്യാപ്തിയിലും വൈദഗ്ധ്യത്തിലും ഒന്ന് മറ്റൊന്നിനെ നിഷ്പ്രഭമാക്കാതെ, വസ്തുനിഷ്ഠമായ ഒരടുക്ക്. ചാരുതയേറിയ ഭാവവും കാച്ചിക്കുറുക്കിയ മധുരിമയും ചേര്‍ന്ന കാവ്യാത്മകത തുളുമ്പിനില്‍ക്കുന്ന ഒരു ശൈലി. ഇതൊക്കെയാണ് ബിസ്മില്ലാഖാനെ ലോകപ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്. ഇന്ത്യയുടെ എല്ലാ ദേശീയ പുരസ്കാരങ്ങളും ലഭിച്ച വളരെച്ചുരുക്കം ഭാരതീയരിലൊരാളായിരുന്നു ഉസ്താദ് ബിസ്മില്ലാ ഖാന്‍. അദ്ദേഹത്തിന് ഭാരത സര്‍ക്കാര്‍ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവയും ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത രത്നം അവാര്‍ഡും സമ്മാനിച്ചു. പണ്ഡിറ്റ് രവിശങ്കറിനുശേഷം വാദ്യോപകരണങ്ങള്‍ വായിക്കുന്ന സംഗീതജ്ഞരില്‍ ബിസ്മില്ല ഖാനു മാത്രമേ ഭാരതരത്നം ലഭിച്ചിട്ടുള്ളൂ. 2006 ഓഗസ്റ്റ് 21 ന് 90-ആമത്തെ വയസ്സില്‍ ആ മഹാപ്രതിഭ അന്തരിച്ചു. കടപ്പാട് : വിക്കിപീഡീയ (മലയാളം)

മത്സരം 40 - വി.കെ. കൃഷ്ണമേനോന്‍

പ്രിയ കൂട്ടുകാരേ, “ആരാണീ വ്യക്തി” എന്ന ഈ ഗോമ്പറ്റീഷന്‍ പരമ്പര അടുത്ത പത്തു മത്സരങ്ങള്‍ക്കു ശേഷം അവസാനിക്കുകയാണ്. ഇനി വരുന്ന അഞ്ചു മത്സരങ്ങള്‍ (45 വരെ) ഇപ്പോഴുള്ളതുപോലെ ഒരു വ്യക്തിയെ അധിഷ്ഠിതമായുള്ള ചോദ്യമായിരിക്കും. അതിനുശേഷമുള്ള അഞ്ചെണ്ണം ഒരു കലാശക്കൊട്ടാണ്. നിലവിലുള്ള റാങ്കുനിലകള്‍ മാറിമറിയാന്‍ സാധ്യതയുള്ള ഒരു ട്വന്റി-ട്വന്റി മത്സരം. നമ്മുടെ സമകാലീനരായ അഞ്ച് വെവ്വേറേ വ്യക്തികളുടെ ചിത്രങ്ങള്‍ ഒരു മത്സരത്തില്‍ ഉള്‍പ്പെടുത്തും. മത്സരം ആരംഭിക്കുമ്പോള്‍ തന്നെ ആ അഞ്ചുവ്യക്തികളേയും സംബന്ധിക്കുന്ന എന്തെങ്കിലും ഒരു ക്ലൂ നിങ്ങള്‍ക്ക് തരും. മോഡറേഷന്‍ സമയത്ത് ശരിയായ ഉത്തരം പറയുന്ന എല്ലാവര്‍ക്കും, ഒരു വ്യക്തിക്ക് 20 എന്നകണക്കില്‍ പരമാവധി 100 പോയിന്റ് ഒരു മത്സരത്തില്‍ നിന്ന് ലഭിക്കുന്നതാണ്. എന്നാല്‍ തെറ്റായി പറയുന്ന ഓരോ ഉത്തരത്തിനും 10 മാര്‍ക്ക് കുറയ്ക്കുന്നതുമായിരിക്കും. അതായത് ഒരു ചിത്രത്തിലെ രണ്ടുത്തരങ്ങള്‍ ശരിയും മൂന്നെണ്ണം തെറ്റുമായാല്‍ 40-30=10 മാര്‍ക്കുമാത്രമേ ലഭിക്കൂ. ഒരു ചിത്രത്തിലെ എല്ലാ വ്യക്തികളെയും നിങ്ങള്‍ കണ്ടെത്തണമെന്നില്ല. ഒരു ചിത്രത്തില്‍തന്നെ സംശയമുള്ള ഉത്തരങ്ങള്‍ എഴുതാതെയിരിക്കാം; അതിന് പോയിന്റൊന്നും നഷ്ടപ്പെടുകയില്ല. ഒരു മത്സരാര്‍ത്ഥിക്ക് ഒരേ ഒരു തവണമാത്രമേ ഉത്തരം കമന്റായി രേഖപ്പെടുത്തുവാന്‍ അനുവാദമുള്ളൂ. ഒന്നില്‍ കൂടുതല്‍ തവണ ഉത്തരങ്ങള്‍ രേഖപ്പെടുത്തിയാലും ഏറ്റവും ആദ്യം രേഖപ്പെടൂത്തപ്പെട്ട കമന്റാവും ഗോമ്പറ്റീഷന്റെ ഉത്തരമായി കണക്കാക്കുക. ഈ രീതിയിലുള്ള മത്സരം 46 മുതല്‍ 50 വരെയാവും ഉണ്ടാവുക. അഞ്ചു മത്സരങ്ങളിലായി 500 മാര്‍ക്കുകള്‍ വാരിക്കൂട്ടി മുമ്പിലെത്താനുള്ള ഒരു ചാന്‍സ്! ഇനി ഇന്നത്തെ ചോദ്യം. ശരിയുത്തരം : വി.കെ കൃഷ്ണമേനോന്‍ ഇന്ത്യയുടെ നയതന്ത്രരംഗത്തെ മഹാസ്തഭം എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് വെങ്ങാലില്‍ കൃഷ്ണ കൃഷ്ണ മേനോന്‍ എന്ന വി.കെ. കൃഷ്ണമേനോന്‍. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്തെ ഇടപെടലുകള്‍ പ്രധാനമായും കൃഷ്ണമേനോനെ മുന്‍‌നിര്‍ത്തിയായിരുന്നു. ജവര്‍ഹര്‍ലാല്‍ നെഹ്രുവിന്റെ വലംകയ്യായിരുന്നു അദ്ദേഹം. ചേരിചേരാ പ്രസ്ഥാനത്തിന് രുപം കൊടുക്കുന്നതിന്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. 1896 മെയ് 3 ന് കോഴിക്കോട് ജില്ലയിലെ പന്നിയങ്കരയില്‍ വെങ്ങലില്‍ കുടുബത്തിലാണ് മേനോന്‍ ജനിച്ചത്. അക്കാലത്ത് കേരളത്തിലെ ഒരു സമ്പന്നകുടുംബമായിരുന്നു വെങ്ങലില്‍ കുടുംബം. അച്ഛന്‍ കോമത്ത് കൃഷ്ണക്കുറുപ്പ് കോഴിക്കോട് കോടതിയിലെ വക്കീലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം തലശ്ശേരിയിലയിരുന്നു പിന്നീട് അദ്ദേഹം മദ്രാസ് പ്രസിഡന്‍സി കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളേജില്‍ വച്ച് അദ്ദേഹം ദേശിയപ്രസ്ഥനത്തില്‍ ആകൃഷ്ട്നാകുകയും ആനിബസന്റ് ആരംഭച്ച ഹോംറൂള്‍ പ്രസ്ഥാനത്തില്‍ ചേരുകയും ചെയ്തു. ആനിബസന്റ് അദേഹത്തെ ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് അയച്ചു.‍ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചശേഷം ഇന്ത്യയുടെ ബ്രിട്ടനിലെ സ്ഥാനപതിയായി 1947 മുതല്‍ 1952 വരെ കൃഷ്ണമേനോന്‍ നിയമിക്കപ്പെട്ടു. 1952 മുതല്‍ 1962 വരെ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ കൃഷ്ണമേനോന്‍ ചേരിചേരാ നയത്തിന്റെ വക്താവാകുകയും, അമേരിക്കന്‍ നയങ്ങളെ എതിര്‍ക്കുകയും ചൈനയെ പല അവസരങ്ങളിലും പിന്താങ്ങുകയും ചെയ്തു. 1957 ജനുവരി 23നു ഇന്ത്യയുടെ കശ്മീര്‍ പ്രശ്നത്തിലെ നിലപാടിനെക്കുറിച്ച് 8 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു പ്രസംഗം നടത്തി. ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഇന്നുവരെയുള്ള ചരിത്രത്തിലെ തന്നെ റെക്കോര്‍ഡാണ് ഈ പ്രസംഗം. 1953-ല്‍ കൃഷ്ണമേനോന്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1957 ഏപ്രിലില്‍ അദ്ദേഹം ഇന്ത്യയുടെ പ്രതിരോധമന്ത്രിയായി നിയമിക്കപ്പെട്ടു. 1962ലെ ഇന്ത്യാ-ചൈനാ യുദ്ധത്തിലെ പരാജയത്തെയും ഇന്ത്യന്‍ സൈന്യത്തിന്റെ തയ്യാറെടുപ്പില്ലായ്മയെയും മുന്നിര്‍ത്തി അദ്ദേഹത്തിനു രാജിവെയ്ക്കേണ്ടിവന്നു. 1967ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 1969-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1974 ഒക്ടോബര്‍ 6നു അദ്ദേഹം അന്തരിച്ചു. (കടപ്പാട്: വിക്കിപീഡിയ (മലയാളം)

Saturday, 16 May 2009

മത്സരം 39 - ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

ശരിയുത്തരം : ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളഭാഷയ്ക്ക് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ മിഷണറിയും ഭാഷാപണ്ഡിതനുമായിരുന്നു റെവറന്റ് ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് . ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു അദ്ദേഹം ജനിച്ചു. 1836 ജൂലൈയില്‍ ഇന്ത്യയിലെത്തി. മദ്രാ‍സ് പ്രസിഡന്‍സിയുടെ വിവിധഭാ‍ഗങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറി ജോലികള്‍ നടത്തുന്നതിനിടയില്‍ 1838 ഒക്ടോബറില്‍ ഗുണ്ടര്‍ട്ടും ഭാര്യയും തിരുനെല്‍ വേലിയില്‍ നിന്നും തിരുവന്തപുരത്തെത്തി താമസമാക്കി. തമിഴ്‌നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയില്‍ തമിഴ്ഭാഷയില്‍ പ്രസംഗപാടവം നേടിയ ഗുണ്ടര്‍ട്ട് അതിവേഗം മലയാളവും പഠിച്ചു. ഹെര്‍മന്‍ ഗുണ്‍ഡെര്‍ട്ടിനെ മലയാളം പഠിപ്പിച്ച മഹാന്മാരാണ് ഊരാച്ചേരി ഗുരുനാഥന്‍മാര്‍. തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂര്‍ ആണ് ഗുരുനാഥന്‍മാരുടെ ജന്മദേശം. ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളം പഠിക്കാന്‍ ഇവരെ തേടിയെത്തുകയായിരുന്നു. താന്‍ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥന്‍മാരെ ക്ഷണിച്ചു കൊണ്ടുപോയി താമസിപിച്ചായിരുന്നു ഗുണ്ടര്‍ട്ട് മലയാള ഭാഷയില്‍ പ്രാവീണ്യം നേടിയത്. താമസിയാതെ തലശ്ശേരിയിലും നെട്ടൂരിലും സ്കൂളുകളും നെട്ടൂരില്‍ ഒരു കല്ലച്ചുകൂടവും സ്ഥാപിച്ചു. ‘ബാസന്‍ മിഷന്‍’ എന്ന അന്തര്‍ദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്കൂള്‍ ഇന്‍സ്പെക്ടറായും പ്രവര്‍ത്തിച്ചു. ഇക്കാലഘട്ടത്തില്‍ സ്കൂളുകളില്‍ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പുസ്തകങ്ങള്‍ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഒരു സാധാരണ പാതിരിയായി പ്രവര്‍ത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തില്‍ അവിസ്മരണീയനായത്. 1868-ല്‍ എഴുതിയ മലയാളം വ്യാകരണം , 1872-ലെ ഗുണ്ടര്‍ട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ലീഷ് ഡിക്ഷ്ണറി എന്നിവ വളരെ സുപ്രധാനമാണ്. ബൈബിള്‍ ആദ്യമായി മലയാളത്തിലേക്ക് ഗുണ്ടര്‍ട്ടാണ് പരിഭാഷപ്പെടുത്തിയത്. ഭാഷാ വ്യാകരണത്തില്‍ അദ്ദേഹം നടത്തിയ പഠനങ്ങള്‍, സംസ്കൃതേതരമായ ആദ്യത്തെ ആധികാരിക പഠനമായിരുന്നു. സ്വന്തമായി രണ്ടു പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതില്‍ ഒന്നായ രാജ്യ സമാചാരം മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാന പത്രമായി വിലയിരുത്തപ്പെടുന്നു. ഗുണ്ടര്‍ട്ടിന്റെ സ്മാരകമായി തലശ്ശേരിയിലെ ഗുണ്ടര്‍ട്ട് സ്മാരക പ്രതിമ ഇന്നും തലയുയര്‍ത്തി നിലകൊള്ളുന്നു. 1859ല്‍ രോഗബാധിതനായി ജര്‍മ്മനിയിലേക്കു മടങ്ങിപ്പോയി. 1893 ഏപ്രില്‍ 25-ന് അദ്ദേഹം അന്തരിച്ചു. - കടപ്പാട്: വിക്കിപീഡിയ (മലയാളം).

മത്സരം 38 - നാനാ പടേക്കര്‍

ശരിയുത്തരം :നാനാ പടേക്കര്‍ ഹിന്ദി സിനിമാരംഗത്തെ അതുല്യ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായ നാനാ പടേക്കര്‍. ചടുലമായ സംഭാഷണരീതികൊണ്ടൂം തനതായ അഭിനയ സവിശേഷതകൊണ്ടും ശ്രദ്ധേയനായ പടേക്കര്‍, അനീതിക്കെതിരേ എപ്പോഴും ശബ്ദമുയര്‍ത്തുന്ന വ്യക്തിത്വമായും, ‘കോപിഷ്ടനായ യുവാവായും’ സിനിമ സ്ക്രീനില്‍ നിറഞ്ഞൂനില്‍ക്കുന്നു. ഏല്‍പ്പിക്കുന്ന വേഷം എന്തുതന്നെയായാലും അത് തികഞ്ഞ ആത്മാര്‍ത്ഥതയോടെയും കണിശതയോടെയും നിര്‍വ്വഹിക്കുവാന്‍ കഴിവുള്ള അദ്ദേഹം മലയാളത്തിലെ അതുല്യ നടന്മാരായ തിലകന്‍, ഭരത് ഗോപി, നെടുമുടി വേണു തുടങ്ങിയവരെപ്പോലെ വളരെ വ്യത്യസ്തങ്ങളായ വേഷങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ കഴിവുള്ള വ്യക്തിയാണ്. 1951 ജനുവരി 1 ന് മഹാരാഷ്ട്രയിലെ മുറുദ്-ജന്‍‌ജിര എന്ന സ്ഥലത്താണ് ജനിച്ചത്. വിശ്വനാഥന്‍ പടേക്കര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം. ബോംബെയിലെ സര്‍ ജെ.ജെ ഇന്‍സ്റ്റിട്യൂട് ഓഫ് അപ്ലൈഡ് ആര്‍ട്ട്സില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം, കലാലയ ജീവിത കാലത്തുതന്നെ നാടകവേദികളില്‍ സജീവമായിരുന്നു. പിന്നീടാണ് സിനിമാ രംഗത്തേക്ക് എത്തിയത്. സലാം ബോംബെ (1988) പരിന്ദ (1989) എന്നീ സിനിമളിലെ വില്ലന്‍ വേഷങ്ങളിലൂടെ അദ്ദേഹം ബോളിവുഡ് ശ്രദ്ധിക്കുന്ന നടനായി മാറി. പിന്നീടിങ്ങോട്ട് നാനാ ചെയ്തിട്ടുള്ള വ്യത്യസ്തങ്ങളായ വേഷങ്ങള്‍ അനവധിയാണ്. രൂപ സൌകുമാര്യത്തേക്കാളേറെ അഭിനയത്തികവാണ് ഒരു നടനെ അതുല്യനാക്കുന്നതെന്നതിനു തെളിവുകളായിരുന്നു അവയോരോന്നും. 1991 ല്‍ പുറത്തിറങ്ങിയ പ്രഹാര്‍ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തതാണ്. അതിലെ നായകനായ പട്ടാളക്കാരന്റെ വേഷം നാനായുടെ എന്നും ഓര്‍ക്കപ്പെടുന്ന വേഷങ്ങളില്‍ ഒന്നാണ്. സിനിമയിലെ പ്രശസ്തികൂടാതെ, ഒരു സ്കെച്ച് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ഇദ്ദേഹം വിദഗ്ധനാ‍ണ്. ബോംബെ പോലീസിനു വേണ്ടി നിരവധി ക്രിമിനലുകളുടെ സ്കെച്ചുകള്‍ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. പല കേസുകളിലും പ്രതികളെ പിടികൂടുവാന്‍ അദ്ദേഹത്തിന്റെ സ്കെച്ചുകള്‍ സഹായകമായിട്ടുണ്ട്. നിരവധി അവാര്‍ഡുകളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പ്രശസ്തിയുടെ ഉന്നതങ്ങളില്‍ നില്‍ക്കുമ്പോഴും ആതുര സേവനരംഗത്ത് തന്റെ ധനവും സമയവും വിനിയോഗിക്കുവാനും അദ്ദേഹം സമയം കണ്ടെത്തുന്നു.

Friday, 15 May 2009

മത്സരം 37 - ലൂയി പാസ്ചര്‍

ശരിയുത്തരം : ലൂയി പാസ്ചര്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ജൈവശാസ്ത്രജ്ഞനാണ്‌ ലൂയി പാസ്ചര്‍. ഇദ്ദേഹം 1822 ഡിസംബര്‍ 27 ന് ഫ്രാന്‍സിലെ ഡോളില്‍ ജനിച്ചു. കണ്ണു കൊണ്ട് കാണാന്‍ പറ്റാത്ത സൂക്ഷ്മ ജീവികളാണ്‌ പകര്‍ച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യമായി പരീക്ഷണനിരീക്ഷണങ്ങളുടെ പിന്‍‌ബലത്തോടെ തിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്‌. പേവിഷബാധയ്ക്കുള്ള ആദ്യ പ്രതിരോധ മരുന്നു കണ്ടു പിടിച്ചത് അദ്ദേഹമാണ്. പാല്‍, വൈന്‍ എന്നിവയിലെ സൂക്ഷ്മാണു ജീവികളുടെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിക്കാനുള്ള പാസ്ചുറൈസേഷന്‍ വിദ്യ കണ്ടുപിടിച്ചതാണ് അദ്ദേഹത്തിന്റെ സുപ്രധാന നേട്ടം.‌. പേ ബാധിച്ച നായുടെ തലച്ചോറില്‍ നിന്നും വേര്‍തിരിച്ചെടുത്ത ദ്രാവകമാണ്‌ പ്രതിരോധമരുന്നായി അദ്ദേഹം ഉപയോഗിച്ചത്. മൈക്രോ ബയോളജിയുടെ പിതാവായി അറിയപ്പെടുന്ന വ്യക്തിയാണ്‌ ലൂയി പാസ്ചര്‍. പില്‍ക്കാ‍ലത്ത് അദ്ദേഹത്തിന്റെ പരീക്ഷണങ്ങളില്‍ വ്യത്യസ്ത രോഗങ്ങള്‍ക്കുള്ള - ആന്ത്രാക്സ്, സ്മാള്‍ പോക്സ് - വാക്സിനുകളെപ്പറ്റിയും, അവയുണ്ടാക്കുന്ന ജീവാണുക്കളെപ്പറ്റിയും അദ്ദേഹം പഠനം നടത്തി. 1895 സെപ്റ്റംബര്‍ 28 ന് അദ്ദേഹം അന്തരിച്ചു.

മത്സരം 36 - ലാറി ബേക്കര്‍

ശരിയുത്തരം : ലാറി ബേക്കര്‍ ലോകപ്രശസ്തനായ ആര്‍ക്കിടെക്റ്റ്. ലോറന്‍സ് വില്‍ഫ്രഡ് “ലാറി” ബേക്കര്‍ എന്നായിരിരുന്നു അദ്ദേഹത്തിന്റെ പൂര്‍ണ്ണ നാമധേയം. അദ്ദേഹത്തിന്റെ ചെലവു ചുരുങ്ങിയതും, എന്നാല്‍ ഊര്‍ജ്ജവിനിയോഗ സമ്പുഷ്ടവുമായ കെട്ടിടനിര്‍മ്മാണ രീതിയും, അതിനുള്ളിലെ സ്ഥലസൌകര്യത്തിന്റെ ബുദ്ധിപരമായ ഉപയോഗവും, അവയുടെ നിര്‍മ്മാണ ചാതുരിയും കൊണ്ട് വാസ്തുശില്പകലാരംഗത്ത് “ലാറി ബേക്കര്‍ രീതി” എന്നൊരു നൂതന ആശയംതന്നെ പ്രയോഗത്തിലാക്കിയ മഹാന്‍. 1945 ല്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ ലാറി ബേക്കര്‍, തുടര്‍ന്ന് ഇന്ത്യയെ തന്റെ പ്രവര്‍ത്തന രംഗമായെടുക്കുകയും 1980 ല്‍ ഇന്ത്യന്‍ പൌരത്വം സ്വീകരിച്ച് കേരളത്തില്‍ താമസമാക്കുകയും ചെയ്തു. അദ്ദേഹം സ്ഥാപിച്ച COSTFORD (Centre of Science and Technology for Rural Development) എന്ന സ്ഥാപനം ചെലവുകുറഞ്ഞ ഭവനനിര്‍മ്മാണ രീതിയെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുവാന്‍ഉദ്ദേശീച്ച് ആരംഭിച്ചതാണ്. 1990-ല്‍ ഭാരത സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. 1912 മാര്‍ച്ച് 2 ന് ഇംഗ്ലണ്ടിലെ ബമിംഗ്‌ഹാമിലാണ് അദ്ദേഹം ജനിച്ചത്. ഒരു ശരാശരി വിദ്യാര്‍ഥിയായിരുന്നു ലോറന്‍സ്‌ എന്ന ലാറി ബേക്കര്‍. ലാറിയില്‍ മയങ്ങിക്കിടന്ന വാസ്തുശില്‍പാ വൈദഗ്‌ധ്യം കണ്ടെത്തിയത്‌ അദ്ദേഹം പഠിച്ച കിങ്ങ് എഡ്വേര്‍ഡ്‌ ഗ്രാമര്‍ സ്കൂളിലെ പ്രധാനാധ്യാപകനാണ്‌. അദ്ദേഹം ലാറിയോട് ഒരിക്കല്‍ ഏന്താണ് ഇഷ്ടമുള്ള വിഷയം എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ‘ ഊരു ചുറ്റലും ചിത്രരചനയും സൈക്കിള്‍ ചവിട്ടും’ എന്നായിരുന്നു. ലാറിയുടെ ചിത്രരചനാ പാടവം തിരിച്ചറിഞ്ഞ് കിങ് ലാറിയുടെ പിതാവിനോട് അവനെ വാസ്തുശില്പകല പഠിപ്പിക്കാന്‍ ഉപദേശിക്കുകയായിരുന്നു. പഠനം കഴിഞ്ഞ് തൊഴില്‍പരിശീലനം ആരംഭിച്ച സമയത്താണ് രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചത്. എല്ലാ ബ്രിട്ടീഷ് പൗരന്മാരേയും പോലെ അദ്ദേഹവും നിര്‍ബന്ധിത സൈനിക സേവനം അനുഷ്ടിക്കേണ്ടതായി വന്നു. അന‍സ്തേഷ്യയില്‍ (മയക്കുന്ന വൈദ്യശാസ്ത്ര മേഖല) അദ്ദേഹം പ്രത്യേക പരിശീലനം നേടി യുദ്ധത്തില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കുവാനുള്ള പ്രത്യേക സംഘത്തില്‍ അദ്ദേഹം ചൈനയില്‍ സേവനം അനുഷ്ടിച്ചു. എന്നാല്‍ ഇംഗ്ലണ്ടിലേക്കുള്ള മടക്ക യാത്രയില്‍ അദ്ദേഹത്തിന് ഇന്ത്യയിലെ മുംബൈയില്‍ മൂന്നുമാസം കഴിച്ചു കൂട്ടേണ്ടി വന്നു. ഈ കാലത്ത് മഹാത്മാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും അതു ജീവിതത്തിലെ വഴിത്തിരിവാകുകയും ചെയ്തു.ചുടുകട്ടയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട നിര്‍മ്മാണ സമഗ്രി. സിമന്റ്, കോണ്‍ക്രീറ്റ്, ഉരുക്ക്‍, സ്ഫടികം എന്നിവക്ക് എതിരായിരുന്നു അദ്ദേഹം. ഇവയുടെ നിര്‍മ്മാണഘട്ടങ്ങളില്‍ പരമ്പരാഗതമായ ഇന്ധനം ധാരാളം കത്തിക്കേണ്ടി വരുന്നു എന്നതാണ് ഈ എതിര്‍പ്പിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഉപയോഗശൂന്യമായ വസ്തുക്കള്‍ ഗൃഹനിര്‍മ്മാണത്തിന് പ്രയോജനപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലിയുടെ മറ്റൊരു സവിശേഷത. പൊട്ടിയ തറയോടുകളും മറ്റും മുറ്റം പാകുവാനും പല വര്‍ണ്ണത്തിലുള്ള കുപ്പികളും മറ്റും ജനലുകളില്‍ പതിപ്പിച്ച് മുറിയില്‍ വര്‍ണ്ണജാലം സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നു. നിര്‍മ്മാണ സാമഗ്രികള്‍ ദൂരെ നിന്ന് ഇറക്കുമതി ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. എന്തൊക്കെയാണോ കെട്ടിടം പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ പരിസരങ്ങളില്‍ ലഭ്യമായിരുന്നത് അവയില്‍ നിന്നും അദ്ദേഹം സാമഗ്രികള്‍ തിരഞ്ഞെടുക്കുമായിരുന്നു. തന്റെ തൊണ്ണൂറാമത്തെ ജന്മദിനം ഏറ്റവും ലളിതമായി ആഘോഷിച്ച് ഒരു മാസത്തിന് ശേഷം 2007 ഏപ്രില്‍ ഒന്നിനു രാവിലെ സ്വവസതിയില്‍ വച്ച് അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തെപ്പറ്റി വിശദമായ ഒരു ലേഖനം മലയാളം വിക്കിപീഡിയയില്‍ ലഭ്യമാണ്. അതിവിടെ വായിക്കാം . ചിത്രത്തിനു കടപ്പാട് The Hindu

Thursday, 14 May 2009

മത്സരം 35 - കിരണ്‍ ബേദി

ശരിയുത്തരം :കിരണ്‍ ബേദി ഇന്ത്യയിലെ പ്രശസ്തയായ വനിതാ പൊലീസ് ഓഫീസര്‍, സാമൂഹ്യക്ഷേമ പ്രവര്‍ത്തക, ഐ.പി.എസ് കേഡറില്‍ എത്തുന്ന ആദ്യ വനിത. ജയില്‍ പരിഷ്കരണ നിയമങ്ങളിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വ്യക്തി. ഇന്ത്യയുടെ പൊലീസ് റിസേര്‍ച്ച് ആ‍ന്റ് ഡെവലപ്മെന്റ് ബ്യൂറോയുടെ ഡയറക്റ്റര്‍ ജനറലായി റിട്ടയര്‍ ചെയ്തു. 1949 ജൂണ് 9 ന് പഞ്ചാബിലെ അമൃത്സറിലാണ് കിരണ്‍ ബേദി ജനിച്ചത്. പൊളിറ്റിക്സില്‍ ബിരുദാനന്തരബിരുദവും, നിയമത്തില്‍ ബിരുദവും നേടിയശേഷം 1972 ല്‍ അവര്‍ പോലീസ് വകുപ്പില്‍ ചേര്‍ന്നു. 1993 ല്‍ ന്യൂ ഡല്‍ഹി ഐ.ഐ.ടി യില്‍നിന്ന് പി.എച്.ഡി യും അവര്‍ നേടി. പോലീസ് വകുപ്പില്‍ വളരെ ഉയര്‍ന്നതും ഉത്തരവാദിത്വമുള്ളതുമായ പദവികള്‍ അവര്‍ വഹിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയുടെ ട്രാഫിക് കമ്മീഷണര്‍,മിസോറമില്‍ ഡി.ഐ.ജി യുടെ ചുമതല, ചണ്ഡീഗറിന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍, നാര്‍ക്കോട്ടിക്സ് കണ്ട്രോള്‍ ബ്യൂറോയുടെ ഡയറക്റ്റര്‍ ജനറല്‍ തുടങ്ങിയ പദവികള്‍ അവര്‍ വഹിച്ചിട്ടുണ്ട്. തിഹാര്‍ ജയിലിന്റെ ഐ.ജി ആയി പ്രവര്‍ത്തിക്കുന്ന കാലത്ത് തടവുകാരുടെ ക്ഷേമത്തിനായി അവര്‍ കൊണ്ടുവന്ന നിരവധി മാറ്റങ്ങള്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ജയിലില്‍ യോഗ, ധ്യാനം, പഠനം തുടങ്ങിയവയ്ക്കുള്ള സൌകര്യങ്ങള്‍ അവര്‍ ഏര്‍പ്പെടുത്തി. രണ്ട് സന്നദ്ധ സംഘടനകള്‍ കിരണ്‍ ബേദിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. 1988 ല്‍ ആരംഭിച്ച നവജ്യോതി, 1994 ല്‍ ആരംഭിച്ച ഇന്ത്യാ വിഷന്‍ ഫൌണ്ടേഷന്‍ എന്നിവയാണിവ. മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി രൂപികരിച്ചതാണ് ഇവ രണ്ടും. മയക്കുമരുന്ന് ഉപയോഗത്തിനു തടയിടുന്നതിനുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി ഐക്യരാഷ്ട്രസഭയുടെ Serge Soitiroff Memorial Award അവര്‍ക്ക് ലഭിച്ചു. ഇതുകൂടാതെ മാഗസസെ അവാര്‍ഡ്, ധീരതാ അവാര്‍ഡ്, ഏഷ്യന്‍ റീജിയണ്‍ അവാര്‍ഡ് (മയക്കുമരുന്ന് ഉപയോഗ നിരോധനം) തുടങ്ങി അനവധി അംഗീകാരങ്ങള്‍ ഈ ധീരവനിതയ്ക്ക് ലഭിച്ചിട്ടുണ്ട്.

മത്സരം 34 - തോപ്പില്‍ ഭാസി

ശരിയുത്തരം : തോപ്പില്‍ ഭാസി പ്രശസ്തനായ മലയാള നാടക രചയിതാവ്, തിരക്കഥാകൃത്ത്, സിനിമാ സംവിധായകന്‍. അദ്ദേഹം രചിച്ച ആദ്യ നാടകം കെ.പി.എ.സിയുടെ “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി” മലയാളനാടക ചരിത്രത്തിലേയും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. 1925 ല്‍ ആലപ്പുഴ ജില്ലയിലെ വള്ളികുന്നം എന്ന സ്ഥലത്താണ് ഭാസി ജനിച്ചത്. 1940 - 1950 കാലഘട്ടത്തില്‍ കേരളത്തില്‍ ശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. അക്കാ‍ലത്ത് കുപ്രസിദ്ധിയാര്‍ജ്ജിച്ച ശൂരനാട് കേസില്‍പ്പെട്ട് ഒഴിവില്‍ കഴിയുമ്പോഴായിരുന്നു അദ്ദേഹം ഈ നാടകം എഴുതിയത് - സോമന്‍ എന്ന തൂലികാ നാമത്തില്‍. ശൂരനാട് കേസിലെ പ്രതികളുടെ കേസ് നടത്തുന്നതിന്റെ ധനശേഖരണാര്‍ത്ഥമായിരുന്നു ഈ നാടകം പുസ്തകമാക്കി ഇറക്കിയത്. പക്ഷെ തോപ്പില്‍ ഭാസി എഴുതിയ ഈ നാടകം കേരളീയ സമൂഹത്തെ പിടിച്ചുലക്കുന്ന ശക്തിയായി മാറി. 1952 ഡിസംബര്‍ 6 ന് കൊല്ലത്തിനടത്ത് ചവറയിലാണ് ഈ നാടകം അരങ്ങേറിയത്. സിപിഐയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന കെപിഎസി എന്ന നാടക ഗ്രൂപ്പാണ് ഈ നാടകം അവതരിപ്പിച്ചത്. ഒരു സമ്പന്ന ഹിന്ദുകുടുംബത്തിലെ അംഗം കമ്മ്യൂണിസ്റായി മാറുന്നതാണ് നാടകത്തിലെ പ്രമേയം. നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി ഇളക്കിവിട്ട വിപ്ലവം കേരളത്തിന്റെ യുവമനസ്സുകളില്‍ മാറ്റത്തിന്റെ അലകളുയര്‍ത്തി. അരങ്ങേറ്റ ദിവസം തന്നെ 36 സ്ഥലങ്ങളില്‍ നാടകത്തിന് ബുക്കിംഗ് കിട്ടി. ഇത് നാടകചരിത്രത്തിലെ തന്നെ റെക്കോഡാണെന്ന് പറയപ്പെടുന്നു. കെ.പി.എ.സിയുടെ നാടഗാനങ്ങളിലൂടെ സംഗീതസംവിധായകന്‍ ദേവരാജന്‍മാസ്ററും ഗാനരചയിതാവ് ഒ.എന്‍.വി. കുറുപ്പും ഗായകന്‍ കെ.എസ്. ജോര്‍ജ്ജും സുലോചനയും രംഗത്തെത്തി. മലയാളികള്‍ എക്കാലവും സ്മരിക്കുന്ന കലാകരന്മാരായി ഇവര്‍ മാറി. കാലക്രമേണ തോപ്പില്‍ ഭാസി കെ.പി.എ.സിയുടെ അമരക്കാരനായി. കേരളത്തിലെ നാടകാചാര്യന്മാരില്‍ ഒരാളും. കെ.പി.എ.സിയുടെ “പൊന്നരിവാളമ്പിളിയില്‌, തുഞ്ചന്‍പറമ്പിലെ തത്തേ, ചെപ്പുകിലുക്കണ ചെങ്ങാതീ, ബലികുടീരങ്ങളേ, ചിലിമുളം കാടുകളില്‍ തുടങ്ങിയ നാടക ഗാനങ്ങള്‍ മലയാളം ഉള്ളകാലത്തോളം ജനഹൃദയങ്ങളിലുണ്ടാവും. ഒപ്പം തോപ്പില്‍ ഭാസി എന്ന കലാകാരനും. ക്ലൂവില്‍ നല്‍കിയിരുന്ന ബലികുടീരങ്ങളേ എന്ന ഗാ‍നം, വയലാര്‍ രാമവര്‍മ്മ എഴുതി, ജി.ദേവരാജന്‍ മാഷ് സംഗീത സംവിധാനം ചെയ്തതാണ് - നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിനു വേണ്ടി. (വിരങ്ങള്‍ക്ക് കടപ്പാട് ദാറ്റ്സ് മലയാളം, വിക്കിപീഡിയ)

Wednesday, 13 May 2009

മത്സരം 33 - ഹെന്‍‌റി ഡുനാന്റ്

ശരിയുത്തരം : ഹെന്‍‌റി ഡുനാന്റ് ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യം മുന്‍‌നിര്‍ത്തിപ്രവര്‍ത്തിക്കുന്ന സംഘടനയായ റെഡ് ക്രോസ് എന്ന ആശയത്തിനു രൂപം നല്‍കുകയും ആദ്യമായി അതു പ്രയോഗത്തില്‍ വരുത്തുകയും ചെയ്ത മഹത്‌വ്യക്തിയാണ് ഹെന്‍‌റി ഡുനാന്റ്. 1863 ല്‍ സ്വിറ്റ്സര്‍ലന്റിലെ ജനീവയില്‍ സ്ഥാപിക്കപ്പെട്ട് ഇന്ന് ലോകം മുഴുവനുമുള്ള 185 രാജ്യങ്ങളിലായി വളര്‍ന്ന് വികസിച്ച് നില്‍ക്കുന്ന ഈ ആതുര ശുശ്രൂഷാ സംഘടനയില്‍ 97 ദശലക്ഷം സന്നദ്ധപ്രവര്‍ത്തകരും 12000 ല്‍ അധികം തൊഴിലാളികളും ഉണ്ട്. ഇസ്ലാമിക രാജ്യങ്ങളില്‍ റെഡ് ക്രെസന്റ് (ചന്ദ്രക്കല) എന്നും മറ്റു രാജ്യങ്ങളില്‍ റെഡ് ക്രോസ് എന്നും അറിയപ്പെടുന്ന ഈ സേവനസമൂഹം യഥാര്‍ത്ഥത്തില്‍ ഒരു ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ അല്ല. ഒരേ ആശയവും, ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന The International Red Cross and Red Crescent Movement എന്ന സാമൂഹികപ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഓരോ രാജ്യത്തേയും റെഡ് ക്രോസ് / റെഡ് ക്രസന്റ് വിഭാഗം. ഏഴ് അടിസ്ഥാന ശിലകളിലാണ് സംഘടനയുടെ നിലനില്‍പ്പ്. അവ, മനുഷ്യത്വം, സമത്വം, സമഭാവന, സ്വാതന്ത്ര്യം, സന്നദ്ധസേവനം, ഏകത, സാര്‍വ്വലൌകികത എന്നിവയാണ്.
  • 1828 മെയ് 8 നാണ് ഹെന്‍‌റീ ഡുനാന്റ് ജനിച്ചത്. അദ്ദേഹം ഒരു സ്വിസ് ബിസിനസുകാരനായിരുന്നു. 1859 ജൂണ്‍‌മാസത്തില്‍ അദേഹം ഫ്രാന്‍സിന്റെ അധിപനായിരുന്ന നെപ്പോളിയന്‍ മൂന്നാമന്‍ ചക്രവര്‍ത്തിയെ കാണുന്നതിനായി ഇറ്റലിയിലേക്ക് പോയി. അന്ന് ഫ്രഞ്ച് അധീനതയിലായിരുന്ന അള്‍ജീരിയയിലെ വ്യാപാരബന്ധങ്ങള്‍ക്ക് നേരിട്ടിരുന്ന തടസ്സത്തെപ്പറ്റി ചക്രവര്‍ത്തിയെ ബോധ്യപ്പെടുത്തുകയായിരുന്നു യാത്രയുടെ ലക്ഷ്യം. ജൂണ്‍ 24 ന് അദ്ദേഹം ഇറ്റലിയിലെ സൊല്‍ഫെരിനോ (Soleferino) എന്ന ചെറിയപട്ടണത്തിലെത്തി. ആയിടയ്ക്ക് ഫ്രഞ്ചുകാരും സാര്‍ഡീനിയക്കാരു തമ്മില്‍ നടന്നുവന്നിരുന്ന യുദ്ധത്തിന്റെ ഭാഗമായ ഒരു ഏറ്റുമുട്ടല്‍ അന്നേദിവസം അദ്ദേഹം കാണുവാനിടയായി. ഒറ്റ ദിവസം കൊണ്ട് ഇരു ഭാഗത്തുമുള്ള 40000 ല്‍ പരം പട്ടാളക്കാര്‍ മരിച്ചു വീഴുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തു. ശവങ്ങള്‍ മറവുചെയ്യുവാനോ മുറിവേറ്റവര്‍ക്ക് ഒരല്പം ആശ്വാസം പകരുവാനോ ആരും ഇല്ലാത്ത ഒരു ഭീകരാവസ്ഥ. ഇതുകണ്ടുനില്‍ക്കുവാന്‍ ഡുനാന്റിന്റെ മനസ്സാക്ഷി അനുവദിച്ചില്ല. അദ്ദേഹം അന്നാട്ടിലെ നല്ലവരായ ജനങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുകയും അവരുടെ സഹായത്തോടെ മുറിവേറ്റവര്‍ക്ക് ദിവസങ്ങളോളം പരിചരണം നല്‍കുകയും ചെയ്തു. തിരികെ ജനീവയിലെത്തിയ ഡുനാന്റ് ആദ്യം ചെയ്തത് സൊല്‍ഫരിനോയില്‍ താന്‍ കാണുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങള്‍ ഒരു പുസ്തകത്തിലാക്കി പ്രസിദ്ധീകരിക്കുകയെന്നതായിരുന്നു. 1862 ല്‍ A Memory of Solferino എന്ന ആ പുസ്തകം പ്രസിദ്ധീകൃതമായി. അതിന്റെ കോപ്പി യൂറോപ്പിലെ രാജ്യത്തലവന്മാര്‍ക്കും യുദ്ധമുന്നണിയിലുള്ള നേതാക്കള്‍ക്കും അദ്ദേഹം അയച്ചു കൊടുത്തു. യുദ്ധഭൂമികളില്‍ മുറിവേറ്റു വീഴുന്നവരെ സഹായിക്കുവാനായി ദേശസാല്‍കൃതമായ ഒരു സന്നദ്ധസംഘടനയുടെ ആവശ്യം അദ്ദേഹം ഉന്നയിച്ചു. കൂടാതെ അത്തരം ഒരു സംഘടനയ്ക്ക് സ്വതന്ത്രമായും സുരക്ഷിതമായും യുദ്ധഭൂമിയില്‍ പ്രവര്‍ത്തിക്കുവാനുള്ള അവകാശം നിയമാനുസൃതമായി തരുവാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഈ നീക്കം ഫലം കണ്ടു. 1869 ഫെബ്രുവരി 9 ന് ജനീവയില്‍ ഡുനാന്റും മറ്റ് അഞ്ച് സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഒരു സംഘടനയ്ക്ക് രൂപം നല്‍കി International Committee for Relief to the Wounded എന്നായിരുന്നു ആ സംഘടനയുടെ പേര്. വെളുത്തകൊടിയില്‍ ചുവന്ന കുരിശടയാളം എന്ന ഒരു അടയാളവും റെഡ് ക്രോസ് സ്വീകരിച്ചു. ഒന്നാം ലോകമഹായുദ്ധത്തിലും, രണ്ടാം ലോകമഹായുദ്ധത്തിലും റെഡ് ക്രോസ് അനേകര്‍ക്ക് ആശ്രയമായി. അങ്ങനെയാണ് ഇതേ ആശയം പിന്‍‌‌പറ്റിക്കൊണ്ട് മറ്റ് രാജ്യങ്ങളിലും ക്രമേണ ഈ സംഘടന രൂപീകൃതമാകുന്നത്. ബാക്കി വിവരങ്ങള്‍ വിക്കി പീഡിയ (ഇംഗ്ലീഷ്) യില്‍ നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്.
  • മത്സരം 32 - സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍

    ശരിയുത്തരം : സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ വിഖ്യാതനായ സ്കോട്ടിഷ് എഴുത്തുകാരന്‍. പക്ഷേ അദ്ദേഹത്തിന്റെ സൃഷ്ടിയായ ഒരു കഥാപാത്രമാണ് അദ്ദേഹത്തേക്കാള്‍ കൂടുതല്‍ ലോകപ്രശസ്തിയാ‍ര്‍ജ്ജിച്ചത്! കുറ്റാന്വേഷകവിദഗ്ദ്ധനായ ഷെര്‍ലക് ഹോംസിനെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ കുറവായിരിക്കും. ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്ടിച്ച ഒരു കഥാപാത്രമാണ് ഹോംസ്. കുറ്റാന്വേഷണ കഥകള്‍ കൂടാതെ ചരിത്രലേഖനങ്ങള്‍, ചരിത്രനോവലുകള്‍, നാടകങ്ങള്‍ ഇവയും ആര്‍തര്‍ കോനന്‍ ഡോയലിന്റേതായിട്ടുണ്ട്. സേവന മേഖലയില്‍ അദ്ദേഹം ഒരു ഭിഷഗ്വരനായിരുന്നു. 1859 മെയ് 22 ന് സ്കോട്ട്ലന്റിലെ എഡിന്‍‌ബെറോയിലാണ് ഡോ.ഡൊയല്‍ ജനിച്ചത്. 1887 ല്‍ അദ്ദേഹം എഴുതിയ A study in scarlet എന്ന നോവലിലാണ് ഷെര്‍ലക് ഹോംസ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് 1891 മുതല്‍ സ്ട്രാന്റ് മാഗസിനില്‍ വന്ന 56 ചെറുകഥകളിലൂടെ ഹോംസ് എന്ന കുറ്റാന്വേഷകന്‍ വായനക്കാരുടെ മനസിലേക്ക് കുടിയേറി. സ്വതസിദ്ധമായ സൂക്ഷ്മ നിരീക്ഷണപാടവും, വളരെ ചെറിയ തെളിവുകളില്‍ നിന്ന് വളരെ വലിയ കണ്ടുപിടുത്തങ്ങളിലേക്കെത്തുന്ന അദ്ദേഹത്തിന്റെ അന്വേഷണ രീതിയും വായനക്കാര്‍ക്ക് വളരെയധികം ഇഷ്ടമായി. Deductive reasoning കഴിവ് ഉള്ളവര്‍ക്ക് ഒരു തുള്ളിവെള്ളം കണ്ടാല്‍ അത് നയാഗ്രയിലേതാണോ, അറ്റ്ലാന്റിക്കിലേതാണോ എന്നു തിരിച്ചറിയാനാവും എന്നു പറഞ്ഞതുപോലെയാണ് ഹോംസിന്റെ അന്വേഷണരീതി. പില്‍ക്കാലത്ത് ചില കുറ്റാന്വേഷണ പരിശീലന കേന്ദ്രങ്ങളില്‍ ഒരു റെഫറന്‍സ് ബുക്കായി പോലും ഹോംസ് കഥകള്‍ ഉപയോഗിക്കപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല. ഹോംസും തന്റെ സുഹൃത്തായ ഡോ. വാട്സണും ചേര്‍ന്നാണ് എല്ലാ അന്വേഷങ്ങളും നടത്തുക. വായനക്കാരോട് മിക്കവാറും കഥകള്‍ വിവരിക്കുന്നതും ഡോ. വാട്സണ്‍ തന്നെ. ഹോംസിനെ കേന്ദ്രകഥാപാത്രമാക്കി നാലു നോവലുകളും ഡോയല്‍ രചിച്ചു. ഹോംസും വാട്സണും യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ആളുകളാണെന്നു വിശ്വസിക്കാനായിരുന്നു വായനക്കാര്‍ക്കിഷ്ടം. അതുകൊണ്ട് ഹോംസ് താമസിച്ചിരുന്നതായി കഥകളില്‍ വിവരിക്കുന്ന, ലണ്ടന്‍ ബേക്കര്‍ സ്ട്രീറ്റിലെ 221B എന്ന വീട് ഹോസിന്റെ വീട് എന്ന് കാലാകാലങ്ങളായി ഹോസിന്റെ ആരാധകര്‍ കരുതുന്നു. ബേക്കര്‍ സ്ട്രീറ്റില്‍ ഷെര്‍ലക് ഹോംസിന്റെ പേരിലുള്ള ഒരു പ്രൈവറ്റ് മ്യൂസിയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കഥാപാത്രത്തിന്റെ പേരിലുള്ള ലോകത്തെ ആദ്യമ്യൂസിയമാണിത്. Final Problem എന്ന തന്റെ കഥയില്‍ ഷെര്‍ലക് ഹോംസ് മരിക്കുന്നതായി ഡോ. ഡോയല്‍ അവതരിപ്പിച്ചു. ആരാധകര്‍ക്ക് സഹിച്ചില്ല. നിരന്തരമായ അവരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം ഹോസിനെ പുനഃരുജ്ജീവിപ്പിക്കേണ്ടിവന്നു, ഡോയലിന് ! 1930 ജൂലൈ 7 ന് ഡോ. ഡൊയല്‍ അന്തരിച്ചു; അദ്ദേഹത്തേക്കാള്‍ പ്രശസ്തനായി തീര്‍ന്ന തന്റെ കഥാപാത്രത്തെ അനശ്വരനാക്കിക്കൊണ്ട്. ഷെര്‍ലക് ഹോംസ് കഥകള്‍ മലയാളത്തിലും ലഭ്യമാണ്. - കടപ്പാട് : വിക്കിപീഡിയ (ഇംഗ്ലീഷ്)

    Tuesday, 12 May 2009

    മത്സരം 31 - ബ്രൂസ് ലീ

    ശരിയുത്തരം: ബ്രൂസ് ലീ അനന്യസാധാരണമായ മെയ്‌വഴക്കം കൊണ്ട് ലോകം മുഴുവന്‍ ആരാധകരെ സമ്പാദിക്കുകയും, അസാമാന്യ പ്രതിഭയെന്ന് ലോകം വാഴ്ത്തുകയും ചെയ്ത ചൈനീസ് ആയോധനകലാ (martial arts) ഇതിഹാ‍സം ‍ബ്രൂസ്‌ ലീ . അമേരിക്കയില്‍ ജനിച്ച ലീ, ചൈനീസ്-ഹോംഗ് കോങ് ആയോധന കലയില്‍ അഗ്രഗണ്യനായിരുന്നു. ചൈനീസ് ആയോധന കലാരീതികളായ കുങ് ഫു, വിങ് ചുന്‍ എന്നിവയില്‍ അദ്ദേഹത്തിന് അസാമാന്യ കഴിവുകളുണ്ടായിരുന്നു. ആയോധനകലാരംഗത്തെ ത്തത്വചിന്തകന്‍, ഹോളിവുഡ് സിനിമാ നടന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു. 1940 നവംബര്‍ 27 നാണ് ലീ ജനിച്ചത്. പിതാവ് ലീ ചൈനാക്കരനും മാതാവ് ഗ്രെയ്സ് ജര്‍മ്മന്‍-ചൈനീസ് വംശജയും ആയിരുന്നു. ചെറുപ്പത്തില്‍ തന്നെ പിതാവ് ബ്രൂസ് ലി യെ ആയോധനകലയുടെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ചു. തുടര്‍ന്ന് പതിമൂന്നാം വയസു മുതല്‍ 18 വയസുവരെ അദ്ദേഹം ഹോങ്കോങ്ങില്‍ വിങ് ചുന്‍ കുംഗ് ഫു അഭ്യസിച്ചു. തന്റെ പ്രൊഫഷനല്‍ കാലഘട്ടത്തില്‍ (1965 ല്‍) ലീ സ്വന്തമായി Jeet Kune Do (JKD) എന്ന (ആയോധനകലാ)രീതി വികസിപ്പിച്ചെടുത്തു. പരമ്പരാഗത കുങ് ഫു രീതികളില്‍ നിന്ന് അല്പം വ്യത്യസ്തമായി practicality, flexibility, speed, and efficiency എന്നിവയിലായിരുന്നു ഈ രീതി കൂടുതല്‍ ഊന്നല്‍ നല്‍കിയത്. ഒരു തടിമാടനൊന്നുമല്ലായിരുന്ന ബ്രൂസ് ലീ, ബോഡി ബില്‍ഡിംഗില്‍ വളരെ ശ്രദ്ധിച്ചിരുന്നു; അതുപോലെ നിരന്തരവും കര്‍ശനവുമായ വ്യായാമ മുറകളിലും. അദ്ദേഹത്തിന്റെ ശക്തിയുടെ രഹസ്യം തന്നെ ഈ പ്രത്യേകതയായിരുന്നു. ലീയുടെ പിതാവ് ഒരു കാന്റണ്‍ ഓപറ ആര്‍ട്ടിസ്റ്റ് ആയിരുന്നതിനാല്‍ വളരെ ചെറുപ്രായത്തില്‍ തന്നെ ലീ സിനിമാലോകത്ത് എത്തിയിരുന്നു. എങ്കിലും ആയോധനകലയുടെ അടിസ്ഥാനത്തിലുള്ള സിനിമകളിലേക്ക് അദ്ദേഹം എത്തിയത് 1969 ലാണ്. തുടര്‍ന്ന് ഇതേ തീമില്‍ ഇറങ്ങിയ നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. അവയില്‍ ഏറ്റവും പ്രശസ്തമാണ് എന്റര്‍ ദി ഡ്രാഗണ്‍ എന്ന സിനിമ. ഇന്നും വളരെ പ്രശസ്തമായ ഈ സിനിമ ഇതുവരെ 200 മില്യണ്‍ ഡോളറാണത്രെ വരുമാനമുണ്ടാക്കിയിരിക്കുന്നത്! പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ ലീയുടെ അന്ത്യം വളരെ ആകസ്മികമായാണ് സംഭവിച്ചത്. 1973 ജൂലൈ 20 നായിരുന്നു അത്. ഇന്നും അതിന്റെ പിന്നില്‍ ദുരൂഹതകള്‍ ആരോപിക്കപ്പെടുന്നുണ്ട്. പുറമെ ക്ഷതങ്ങളൊന്നുമില്ലായിരുന്നുവേങ്കിലും അദ്ദേഹത്തിന്റെ തലച്ചോറില്‍ അസാധാരണമായ നീര്‍ക്കെട്ടുണ്ടായിരുന്നു.അദ്ദേഹം ഉപയോഗിച്ചിരുന്ന വേദന സംഹാരിയിലെ ചില രാസവസ്തുക്കളോട് ലീയുടെ ശരീരം അപ്രതീക്ഷിതമായി പ്രതികരിച്ചതാണ്‌ മരണകാരണം എന്നായിരുന്നു പ്രാഥമിക നിഗമനം. ഈ വാദം തെറ്റാണെന്നും രോഗലക്ഷണങ്ങള്‍ ലീയില്‍ നേരത്തെ പ്രകടമായിരുന്നുവെന്നും ചിലര്‍ വാദിക്കുന്നു. ലിന്‍ഡാ ലീ കാഡ്‌വെല്‍ ആണ് ബ്രൂസ് ലീ യുടെ പത്നി. ബ്രൂസ് ലീ യുടെ മക്കളായ ബ്രാന്‍ഡണ്‍ ലീയും, ഷാനന്‍ ലീയും ആയോധനകലാരംഗത്ത് പ്രശസ്തരായിരുന്നു - ഒപ്പം സിനിമാ രംഗത്തും. ബ്രാന്‍ഡണ്‍ ലീ 1993 ല്‍ ഒരു ഇരുപത്തിയെട്ടാമത്തെ വയസില്‍ ഒരു സിനിമ ഷൂട്ടിങ്ങിനിടെ മരണമടഞ്ഞു. ബ്രൂസ് ലീയുടെ കഴിവുകളില്‍ ചിലതുമാത്രം (വിക്കിപീഡിയ ഇംഗ്ലീഷ് വേര്‍ഷനില്‍നിന്ന്): 1. ഒരു സെക്കന്റിന്റെ അഞ്ഞൂറിലൊരംശത്തില്‍ ഒരിടി പാസാക്കാന്‍ ലീയ്ക്ക് കഴിയുമായിരുന്നു 2. വേഗതയുടെ ഡെമോന്‍സ്ട്രേഷനില്‍, ഒരാളുടെ തുറന്ന കൈപ്പത്തിയില്‍ ഇരിക്കുന്ന ഒരു നാണയം, അയാള്‍ക്ക് കൈ മടക്കാന്‍ സാധിക്കുന്നതിനേക്കാള്‍ സ്പീഡില്‍ കൈക്കലാക്കുവാന്‍ ലീയ്ക്ക് കഴിയുമായിരുന്നു 3. തുറക്കാത്ത കൊക്കോ കോളാ ക്യാനുകള്‍ക്കുള്ളിലേക്ക് വിരല്‍ തുളച്ചു കയറ്റുവാനും, കല്ലുനിറച്ച ബക്കറ്റുകള്‍ ഇടിച്ചു തുറക്കുവാനും അദ്ദേഹത്തിനു സാധിക്കുമായിരുന്നത്രെ. 4. ആറിഞ്ചു കനമുള്ള തടിപ്പലകകള്‍ തകര്‍ക്കുവാനും, 136 കിലോ ഭാരമുള്ള ഒരു ചാ‍ക്കിനെ ഒരു സൈഡ് കിക്കിനാല്‍ പറപ്പിക്കുവാനും അദ്ദേഹത്തിനു കഴിയുമായിരുന്നത്രെ.

    മത്സരം 30 - ആഷാ ഭോസ്‌ലെ

    ശരിയുത്തരം : ആഷാ ഭോസ്‌ലെ 1943 ല്‍ പ്രൊഫഷനല്‍ ഗാനാലാപന രംഗത്തേക്ക് കടന്നുവന്ന് ആറുപതിറ്റാണ്ടുകള്‍ക്കു ശേഷവും സജീവമായി ഇന്നും നിലകൊള്ളുന്ന ഭാരത്തിന്റെ പ്രിയഗായിക. പ്രശസ്തഗായിക ലതാ മങ്കേഷ്കറുടെ ഇളയ സഹോദരി. സംഗീത സംവിധായകന്‍ ആര്‍.ഡി. ബര്‍മന്റെ പത്നി. ബോളിവുഡ് പിന്നണി ഗായിക എന്ന നിലയിലാണ് അവര്‍ കൂടുതല്‍ പ്രശസ്തയെങ്കിലും, അവരുടെ ഗാനാലാപന മേഖല അവിടം കൊണ്ട് ഒതുങ്ങുന്നില്ല. പോപ് മ്യൂസിക്, ഗസലുകള്‍, ഭജന്‍, ക്ലാസിക്കല്‍ സംഗീതം, നാടോടി ഗാനങ്ങള്‍, ഖവാലി സംഗീതം, രവീന്ദ്രസംഗീതം തുടങ്ങി വിവിധമേഖലകളില്‍ അവര്‍ കഴിവുതെളിയിച്ചിട്ടുണ്ട്. കൂടാതെ ദക്ഷിണേഷ്യന്‍ ഗായികമാരില്‍ ഏറ്റവും വ്യത്യസ്തയായ ഗായിക എന്നു വിലയിരുത്തപ്പെടുന്ന അവര്‍ ഹിന്ദി കൂടാതെ പതിനാലിലധികം ഭാഷകളില്‍ പാടിയിട്ടുണ്ട്. തന്റെ സംഗീത ജീവിതത്തില്‍ പന്തീരായിരത്തിലധികം ഗാനങ്ങളാലപിച്ച് മറ്റേത് ഗായകരേക്കാളും മുന്‍‌നിരയിലെത്തി നില്‍ക്കുന്നു; ഇതൊരു ലോകറിക്കോര്‍ഡാണ്. 1933 സെപ്റ്റംബര്‍ 8 ന് മഹാരാഷ്ട്രയിലെ സാംഗ്ലി എന്ന സ്ഥലത്ത്, സംഗീത പാരമ്പര്യമുള്ള ദീനാ നാഥ് മംഗേഷ്കര്‍ കുടുംബത്തിലാണ് ആഷ ജനിച്ചത്. പിതാവ് ഒരു നാടകനടനും ക്ലാസിക്കല്‍ സംഗീതജ്ഞനുമായിരുന്നു. സംഗീത സംവിധായകന്‍ ഓ.പി. നയ്യാര്‍ ആണ് ആഷയ്ക്ക് ബോളിവുഡില്‍ സ്വന്തമായ ഒരു പേര് ഉണ്ടാക്കിക്കൊടുത്തത്. പത്മവിഭൂഷണ്‍ ഉള്‍പ്പടെ ഒട്ടനവധി പുരസ്കാരങ്ങള്‍ ഈ കലകാരിക്ക് ലഭിച്ചിട്ടുണ്ട്.
    പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
    പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
    ©All Rights Reserved.
     
    കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....