ശേഖരത്തിൽ കാണുന്ന ചില പുസ്തകങ്ങൾ:
The Fate of the Earth - Jonathan Schell
Amartya Sen - The argumentative Indian
The Tao of Physics
Tamil Nadu: Archaeological Perspective - K Damodaran
The Diary of a Young Girl- Anne Frank
The 100 Best TV Commercials
Everyday Life in the Viking Age - Jacqueline Simpson
Snow, Istanbul - Orhan Pamuk
A Guide to Rational Living - Albert Ellis, Robert A. Harper
Alfred Hitchcock Presents The Masters Choice.
ജോൺ ഏബ്രഹാം
സക്കറിയയുടെ കഥകൾ
Works of K. Gibran
ചെറിയ മനുഷ്യരും വലിയ ലോകവും - ജി. അരവിന്ദൻ
How To Advertise - Kenneth Roman & Jane Maas
Advertising Annual (Dec 1998)
Cutting Edge Advertising
An Equal Music - Vikram Seth
കാക്കനാടന്റെ കഥകൾ
The Tragedy of Technology - Stephen Hill
തമിഴ്നാട് - കൊമ്മേര്‍ഷ്യല്‍/അഡ് ബേബിച്ചന്‍, ജോണ്‍ അബ്രഹാം, ചെറിയമനുഷ്യരും.. ഹരി (പരാജിതന്‍) തന്നേ?
ReplyDeleteപരാജിതന്‍(വര,പരസ്യം)
ReplyDeleteഇത് ഹരിയുടെ (പരാജിതന്‍)കളക്ഷ്ന്‍
ReplyDeleteകുമാറാണോ?
ReplyDeleteഏറ്റവും കുറഞ്ഞത് മൂന്ന് പേരുടെയെങ്കിലും ഗസ്സ് ശരിയായിട്ടുണ്ടെങ്കില്‍ ഫലം പ്രഖ്യാപിയ്ക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ് കൈപ്പള്ളി സാര്‍.
ReplyDeleteദേവേട്ടന്റെ കമന്റ് അതേപടി കടം കൊള്ളുന്നു.
“തമിഴ്നാട് - കൊമ്മേര്‍ഷ്യല്‍/അഡ് ബേബിച്ചന്‍, ജോണ്‍ അബ്രഹാം, ചെറിയമനുഷ്യരും.”... ദസ്തക്കിര്‍ (ഉന്മേഷ്)
തന്നേ?
കാക്കനാടന്റെ കഥകളും കേ പീ അപ്പനും: കൊല്ലംകാരനാണേന്നുള്ളതിന് പിന്നെന്തിനു സംശയം
ReplyDeleteവായിച്ച പഴക്കമുള്ള പുസ്തകങ്ങള്‍: നാല്‍പ്പത് വയസ്സിനടുത്ത്/കഴിഞ്ഞ് പ്രായമുള്ളയാള്‍
കലാനിരൂപകനെന്നതിലുപരി വരക്കാരന്‍
ഒറ്റവൈക്കോല്‍ വിപ്ലവത്തിന്റെ പുതിയ പ്രതി.തൃശൂരെങ്ങാണ്ട് ഈയിടെ പോയിട്ടുണ്ട്.
കലാമൂല്യമുള്ള സിനിമകള്‍ കാണുന്നയാള്‍.
പരസ്യകല..അത് വ്യക്തമാണല്ലോ
ബ്രിട്ടാസിന്റെ പുസ്തകം. ഇടതുപക്ഷ സഹയാത്രികന്‍
കാഫ്കയെയൊക്കെ പണ്ടേ വായിച്ചിരിയ്ക്കുന്നു.
മാവേലി മന്രം:കേ ജേ ബേബിയുടേ മാസ്റ്റര്‍പീസ്.
തമിഴ്നാട്ടിലാണേന്നങ്ങുറപ്പിച്ച് പറയാന്‍ പറ്റില്ലെങ്കിലും പരസ്യകലയ്ക്ക് റഫര്‍ ചെയ്യാനാണ് തമിഴ്നാട്ടിലെ ആര്‍ക്കിയോളജിയ്ക്കല്‍ പെഴ്സ്പെക്ടീവ് എന്ന പുസ്തകം വാങ്ങിച്ചത് എങ്കില്‍ തമിഴ്നാട്ടില്‍ ജോലിചെയ്യുന്നയാള്‍ എന്നു പറയേണ്ടിവരും.
ആരാന്ന് എനിയ്ക്കറിഞ്ഞൂടാ..സത്യമായും അറിയില്ല
മാഷെ കൈപ്പിള്ളി മാഷെ ഒരു നിര്‍ദ്ദേശം..ഒരുപോസ്റ്റില്‍ അത് ആരുടെതാണെന്ന് കണ്ട്ത്തിയിട്ടു പോരെ അടുത്ത പോസ്റ്റിലേക്കുള്ള പ്രയാണം. ഇതിപ്പൊ അവിടെയും ഇവിടെയും ഇല്ലാത്ത സ്ഥിതി.
ReplyDeleteഅതുപോലെ ഇടക്കിടക്ക് ചെറിയ ഹിന്റുകള്‍ നല്‍കുകയാണെങ്കില്‍ അത് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കും. ഇപ്പോള്‍ ഈ നല്ല സംരഭത്തില്‍ ആകെ സ്ഥിരം(ഒന്നുമുതല്‍ ഒമ്പതുവരെ കമന്റിയവര്‍) ബ്ലോഗേഴ്സ് മാത്രമെ കമന്റുന്നുള്ളൂ, ആയതിനാല്‍ വായനയെ പ്രോത്സാഹിപ്പിക്കാനും ബുദ്ധിപരമായ നിരീക്ഷണങ്ങള്‍ നടത്താനും കഴിയുന്ന ചില ഇടപെടലുകള്‍ നടത്തുക.
അല്ല. ദസ്തസ്കിര്‍ അല്ല. ഉറപ്പ്
ReplyDelete(കുമാര്‍ ആണോ ഇനി?? ഹ കുമാറേ!)
അറിയാമ്. പക്ഷേ ഞങ്ങള്‍ കൊല്ലക്കാര് അങ്ങനെ പെട്ടെന്നൊന്നും പറയില്ല... കൈപ്പള്ളീ.
ReplyDelete(ഒരു കുളു...?)
കുഞ്ഞൻ പറഞ്ഞതിനോടു പൂർണ്ണമായും യോജിക്കുന്നു.
ReplyDeleteഇപ്പോൾ നിലവിലുള്ള postകൾക്ക് ഉത്തരം കിട്ടുന്നതുവരെ ഇനി പുതിയ postകൾ ഉണ്ടാകുന്നതല്ല.
ഞാൻ "കളു" തരുന്നതായിരിക്കും.
പിന്നെ കൊല്ലത്തുകാരോടു്.
ഞാനും ഒരു അർത്ഥ-കൊല്ലൻ ആണു്.
കളു #1: ദുഫൈക്കാരനാണു്
ReplyDeleteസഹയാത്രികന്‍?
ReplyDeleteപരാജിതനാണ്.
ReplyDeleteപെയിന്റിങ്ങിണ്ട്, ആഡ്വെര്‍ടൈസ്മെന്റുണ്ട്, ബുക്കിന്റെ അരികൊക്കെ കുറേ കടിച്ച് പറിച്ച് ടച്ചിങ്ങസായിട്ട് കഴിച്ചിട്ടുണ്ട്.
അതൊന്നുമല്ല,
ഇത്ര നല്ല ഫെമിനിസ്റ്റ് പുസ്തകങ്ങള്‍ ഈ മലയാളം ബ്ലോഗ് ഡോമില്‍ ഒരു പരാജിതന്റെ അടുത്ത് അല്ലാണ്ട് പിന്നെ ആര്‍ടെ അടുത്താണ് ഇണ്ടാവാ? ഗ്രീറൊക്കെ ഇരിപ്പണ ഇരിപ്പ് നോക്കിക്കേ , എന്തു കൂളായിട്ടാ :)
(ദേ അമ്പി പുസ്തകം നോക്കി വയസ്സ് പറേണ പരിപാടി ഇതോടെ നിര്‍ത്തിയേരെ, എന്റെയൊക്കെ അയച്ചു കൊടുക്കാനുള്ളതാ ങ്ങാ) :)
ഓഹോ ഞാന്‍ കമന്റൊക്കെ ഇപ്പ്ലാ കണ്ട.ശ്ശൊ ഒരു മനുഷ്യരെപ്പോലെ ഏഴു മനുഷ്യരുണ്ടാവുമെന്ന് പറേണത് ഇതാണോ?
ReplyDeleteദുബായ് ആണോ? എന്നാ വിശാഖ് ശങ്കര്‍ ?
ഇനിയെന്തിനു സമിശയം. ചെറിയലോകം വലിയമനുഷ്യര്‍.
ReplyDeleteരാം മോഹന്‍ പാലിയത്തച്ചന്‍.
ദേയ് സാറേ ഈ അമ്പി പിന്നേം പ്രശ്നമുണ്ടാക്കുന്നു...
ReplyDeleteഞാന്‍ രാം മോഹന്റെ മന്‍രമന്‍ പോസ്റ്റുകള്‍ ഒന്നു കൂടി നോക്കിയിട്ടെഴുതാം എന്നു വിചാരിച്ചു പോയി വരുമ്പോളേയ്ക്കും അമ്പി അതെഴുതിക്കഴിഞ്ഞിരിക്കുന്നു! :(
സുഹൃത്തുക്കലെ ക്ളൂ മാറി പോയി. ഈ ബ്ലോഗർ ദുഫൈക്കാരനല്ല.
ReplyDeleteplease ഷേമി.
അപ്പൊ ക്ലൂ പറയ്.
ReplyDeleteഇങ്ങിനെയാണെങ്കില്‍ ക്വിസ് മാസ്റ്റര്‍ അടുത്ത റൌണ്ടില്‍ മിക്കവാറും പുറത്താകും :)
ReplyDeleteഅല്ല, ഈ ശേഖരം ആരുടേതാണെന്നുള്ള ചോദ്യത്തിനുത്തരം ക്വിസ് മാസ്റ്റര്‍ക്ക് ശരിയ്ക്കും അറിയുമോ. വെറുതേ ഒരു സംശയം.
ശരിയ്ക്കും ഉള്ള കുളു താ ക്വിസ് മാസ്റ്ററേ...
ദുഫൈക്കാരനല്ല എന്നത് ക്ലൂ ആയി പരിഗണിക്കില്ലാന്നുണ്ടോ ഇഞ്ചീ? :)
ReplyDeleteകമന്റ്സ് കാണുന്നതിനുമുൻപേ പരാജിതനാവുംന്ന് തോന്നിയതാ.
ReplyDeleteവോട്ട് ഹരിയേട്ടനുതന്നെ.
പക്ഷെ മൂപ്പരുടെ ശേഖരത്തിൽ വേറെ കുറെ ബുക്കുകൾ പ്രതീക്ഷിച്ചു.
അമ്പി, റാം മോഹനൊ ? നെവർ.. നോ ചാൻസ്.
ഇതു സാല്‍ജോയുടെ പുസ്തകങ്ങളാണോ?
ReplyDeleteനോട്ടബിള്‍ ആയ ഒരുര്‍ കവിതാസമാഹാരം പോലും ഇല്ലാതെ ഇതെങ്ങനെ ഹരിയേട്ടനാവും.....
ReplyDeleteജിബ്രാാന്‍ ഓംനിബസ് അല്ലാതെ ഒന്നും കാണാനില്ല :(
നമത്
ReplyDeleteഅഡ്‌വര്‍ട്ടൈസിങ്ങിലുള്ള, ഇതുവരെ ആരും പറയാത്ത ഒരാള്‍ - എന്റെ ഊഹത്തിനുപിന്നില്‍ അത്രമാത്രം :-)
ReplyDeleteരാധേയനാണോടേയ്?
ReplyDeleteഇബ്ബ്ടേം സുല്ല്. നമ്മടേ സുല്ലല്ല. അല്ല അന്നേരം ഒരു സംശയം ഇനി നമ്മടെ സുല്ലാണോ?
ReplyDeleteഇതിന്റെ ശരി ഉത്തരം ദേവനും വല്യമ്മായിയും, വിമതനും, പ്രശാന്തും പരഞ്ഞു. അമ്പി അണ്ണൻ മനോഹരമായി വിശകലനം ചെയ്തു എങ്കിലും എങ്ങും കൊണ്ടു് അടുപ്പിച്ചില്ല.
ReplyDeleteശരി ഉത്തരം:പരാജിതൻ
ശരിക്കും സമാധാനായി. ഞാനും കരുതി ഇതാരാ പരാജിതന്റെ പോലെ മറ്റൊരാളെന്ന് ?
ReplyDeleteഎന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നു എനിക്കു പോലും മനസ്സിലായി. അഥവാ മലയാളം ബ്ലോഗില്‍ മുഴുവന്‍ ഷെര്‍ലക് ഹോംസ്, ഹെര്‍ക്യൂള്‍ പൊയ്‌റോട്ട്, ജേന്‍ മാര്‍പ്‌ള്‍ തുടങ്ങിയ അപസര്‍പ്പക ശിരോമണികളാണെന്നു തിരിച്ചറിഞ്ഞു. :)
ReplyDeleteദേവന്‍ ഈസിയായി ഊഹിക്കുമെന്നറിയാമായിരുന്നു. :)
വല്യമ്മായി, വിമതന്‍, അംബി, ഇഞ്ചി, പ്രശാന്ത് ഒക്കെയും കറക്ടായി പിടികൂടിയതിലും അത്ഭുതമില്ല.
അംബീ, :) സംഗതി ഇടതനാണേലും ജോണ്‍ ബ്രിട്ടാസിന്റെ ബുക്ക് അഭിമുഖങ്ങളായതു കൊണ്ടു മാത്രം വാങ്ങിയതാണ്. മുകളിലിരിക്കുന്ന പെന്‍ഗ്വിന്‍ ബുക്ക് ഓഫ് ഇന്റര്‍വ്യൂസിലെ ഒരു അഭിമുഖത്തിന്റെ പോലും അടുത്തെത്തില്ല ബ്രിട്ടാസിന്റെ ഇന്റര്‍വ്യൂ. എന്തിനധികം, ഇടതനല്ലാത്ത വിജു വി നായരുടെ അഭിമുഖങ്ങളുടെ വാലില്‍ കെട്ടാന്‍ പറ്റില്ല ബ്രിട്ടാസിന്റെ പരിപാടിയെ. ടെലിവിഷന്‍ ഇന്റര്‍വ്യൂവിന്റെ ചില പരിമിതികള്‍ സ്വാഭാവികമെന്നു സമ്മതിക്കാമെന്നു മാത്രം. (ബ്രിട്ടാസിന്റെ ബുക്കിന്റെ കൂടെ ഊസ്പെന്‍സ്കീടെ ഗുര്‍ജീഫിയന്‍ എക്സ്പീരിയന്‍സും കൂടി കണ്ടാല്‍ ‘ഇടതന്‍ മാത്ര‘മാന്നു ഗെസ് ചെയ്യുമോ? സത്യം പറ! :))
ഇഞ്ചി, ആ ‘ടച്ചിങ്ങ്സ്’ കമന്റിനു മുന്നില്‍ നമിച്ചു. :)
ഗുപ്താ, പ്രശാന്തേ,
ജിബ്രാനെക്കുടാതെ ഗോപീകൃഷ്ണന്‍, നെരൂദ (തര്‍ജ്ജമ) എന്നിവ ഫോട്ടോയിലുണ്ട്. വി സിന്‍ഫുള്‍ വിമെന്‍ ഫെമിനിസ്റ്റ് കവിതകളാണ്. പിന്നെ, വീട്ടിലുള്ള എല്ലാ പുസ്തകങ്ങളും ഫോട്ടോയിലില്ല. ഇതിലേക്കു പടമയക്കണമെന്നു ഒരു പ്രിയസുഹൃത്ത് അപേക്ഷാരൂപത്തില്‍ ആജ്ഞാപിക്കുകയും ഒപ്പം കൈപ്പള്ളിയുടെ മെയില്‍ വരികയും ചെയ്തപ്പോള്‍ ഷെല്‍ഫിലും ഒരു കടലാസു പെട്ടിയിലെ കൂനയിലും എങ്ങനിരിക്കുന്നോ അങ്ങനെ തന്നെ ഫോട്ടോ എടുത്തു വിട്ടതാണ്. കുറേ പുസ്തകങ്ങള്‍ അവിടേമിവിടേമൊക്കെയായുണ്ട്. എങ്കിലും ഇതു കണ്ട് തന്നെഎന്റെ വായനയുടെ പരിമിതിയൊക്കെ ബോധ്യപ്പെടാവുന്നതാണ്. :)
പിന്നെ, നഷ്ടപ്പെട്ടു പോയ ബുക്കുകളുടെ ലിസ്റ്റ് ഒത്തിരിയുണ്ട്. മാര്‍കേസ്, തോമാസ് മന്‍, ടോള്‍സ്റ്റോയ്, ദസ്തയേവ്സ്കി, എല്യറ്റ്, എമിലി ഡിക്കിന്‍സന്‍, കവാബത്ത, ഡെക്കാമറണ്‍ കഥകള്‍, വിജയന്‍, എം ടി, ബഷീര്‍, വൈലോപ്പിള്ളി, പി. ..... ആലോചിച്ചാല്‍ പോക്കാവും :). മോപ്പസാങ്ങും വിറ്റ്‌മാനുമൊക്കെ പിള്ളേര്‍ കീറിക്കളിച്ചു.
വേറൊരു കാര്യമുള്ളത്, വാങ്ങണമെന്നാഗ്രഹമുള്ള എല്ലാ ബുക്കും വാങ്ങാന്‍ പറ്റില്ലല്ലോ. ധനികനല്ലാത്തതില്‍ നല്ല വിഷമം തോന്നുന്ന ഒരേയൊരു സന്ദര്‍ഭം പുസ്തകക്കടയ്ക്കുള്ളില്‍ നില്‍ക്കുമ്പോഴത്തേതാണ്.
പരാജിതന്‍ മാഷേ,
ReplyDeleteഅഭിനന്ദനങ്ങള്‍...
ഗംഭീരമായിരിയ്ക്കുന്നു പുസ്തക ശേഖരം.
താങ്കളുടെ ഈ വരികള്‍ ഹൃദയത്തോടു ചേര്‍ത്തു വെയ്ക്കുന്നു:
ധനികനല്ലാത്തതില്‍ നല്ല വിഷമം തോന്നുന്ന ഒരേയൊരു സന്ദര്‍ഭം പുസ്തകക്കടയ്ക്കുള്ളില്‍ നില്‍ക്കുമ്പോഴത്തേതാണ്.
പരാജിതാ അഭിനന്ദനങ്ങള്‍
ReplyDelete“ധനികനല്ലാത്തതില്‍ നല്ല വിഷമം തോന്നുന്ന ഒരേയൊരു സന്ദര്‍ഭം പുസ്തകക്കടയ്ക്കുള്ളില്‍ നില്‍ക്കുമ്പോഴത്തേതാണ്.“
സത്യം പരമാര്‍ത്ഥം. ക്രോസ് വേര്‍ഡിലും ഡിസിയിലുമൊക്കെ നില്‍ക്കുമ്പൊള്‍ ഞാനറിയാതെ തന്നെ ഒരു നെടുവീര്‍പ്പുയരും.. (ഇതിലെ പലരുടേയും ബുക്ക് ഷെല്‍ഫ് കാണുമ്പോളും ആ സങ്കടമുണ്ട്.)
ശ്ശെടാ ധനികരായാ നമ്മുക്ക് ഇതൊക്കെ വായിക്കാന്‍ നേരം കിട്ടോ? ഒക്കെ നമ്മ്ടെ സെക്രട്ടറിമാരു വായിച്ച് സാരാംശം പറഞ്ഞ് തരേണ്ടി വരില്ലേ? :)
ReplyDeleteഷിഹാബ്, നന്ദകുമാര്‍.. നന്ദി.
ReplyDeleteനമുക്കെല്ലാം ഒരേ പോലെ തോന്നുന്ന ഒരു സംഗതി എന്റെ നാവില്‍ നിന്നു വീണെന്നേയുള്ളു. :)
ഇഞ്ചി അഥവാ ജെയ്ന്‍ മാര്‍പിള്‍,
തമാശ മാറ്റി വച്ചൊരു സംഗതി പറയാം.
ധനികരില്‍ ധനികനായ, രവിമുതലാളിയെന്നു കൊല്ലക്കാര്‍ വിളിക്കുന്ന ജെനറല്‍ പിക്‍ചേഴ്സ് രവി (അച്ചാണി, എസ്തപ്പാന്‍, അനന്തരം തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവ്), കെ. രവീന്ദ്രനാഥന്‍ നായരാണ് കൊല്ലത്ത്തെ ബൃഹത്തും സുന്ദരവുമായ പബ്ലിക് ലൈബ്രറി നിര്‍മ്മിച്ചത്(കാല്‍ നൂറ്റാണ്ടിനു മുമ്പ്) അസുഖം ബാധിച്ച് അവശനാകുന്നതിനു മുമ്പു വരെ ഉച്ചതിരിഞ്ഞ് വൈകുന്നേരം വരെ പബ്ലിക് ലൈബ്രറിയില്‍ ഉണ്ടാകുമായിരുന്നു അദ്ദേഹം. തന്റേത് ലൈറ്റ് റീഡിങ്ങാണെന്ന് ഒരു സാഹിത്യസമ്മേളനത്തില്‍ ആള്‍ പറയുന്നതു കേട്ടിട്ടുണ്ട്. ഒരു പക്ഷേ ശരിയായിരിക്കാനും അല്ലെങ്കില്‍ വെറും വിനയമായിരിക്കാനും സാധ്യതയുണ്ട്.
അണ്ണന്തന്നേന്ന് എനിയ്ക്കറിയവാരുന്നണ്ണാ.
ReplyDeleteഒരിയ്ക്കലും ബ്രിട്ടാസ് കണ്ടോണ്ടല്ല ഇടതനെന്നെഴുതിയത്. ഇടതനെന്നെഴുതാന്‍ ബ്രിട്ടാസിനെ കാണുകയാരുന്നു.:) റിവേഴ്സ് എഞ്ചിനീയറിങ്ങ്..ഹ ഹ
ഏന്റെ ഏറ്റവും വലിയ ക്ലൂ ആ കാക്കനാടന്‍ കഥകളും അപ്പന്‍സാറും. അതൊരു റെയര്‍ കോമ്പിനേഷനല്ലേ.:)
ധനികരല്ലാത്തവര്‍ക്കെല്ലാം യൂ കേ യിലേയ്ക്ക് സ്വാഗതം. സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങളുടെ പറൂദീസയണിവിടെ.ന്റെ കയ്യിലിരിക്കുന്ന മിക്കതും സെക്കന്‍ഡ് ഹാന്‍ഡാണ്. ശരാശരി കൊടുത്ത വില നാല്‍പ്പത് അമ്പത് പെന്‍സ്. (ഏതാണ്ട് നാല്‍പ്പത് രൂപാ).പുതിയത് വാങ്ങിയ്ക്കുമ്പോള്‍ ഏതാണ്ട് അയ്യായിരം മുതല്‍ പത്തായിരം വരെ(വമ്പന്‍ മാസ്റ്റേഴ്സിന്റെ ആര്‍ട്ട് ആല്‍ബങ്ങള്‍/ഫോട്ടോഗ്രഫി ആല്‍ബ്ങ്ങള്‍)വരെ അഞ്ചോ ആറോ പൌണ്ടിനു സെകന്‍ഡ് ഹാന്‍ഡ് കിട്ടും.തെരക്കി നടക്കണം എന്നു മാത്രം.:)
ഒരറിയിപ്പ്:
ReplyDeleteദുഫായി/ഷാര്‍ജ്ജ/അജ്മാന്‍
എന്നിവടങ്ങളില്‍ പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന സ്ഥലം അറിയാവുന്നവര്‍ രഹസ്യമായി അറിയിയ്ക്കണമെന്നു താല്പര്യപ്പെടുന്നു.
ഞാനും ഒരു കൈ നോക്കട്ടെ ഒരു പുസ്തക ശേഖരത്തിന്റെ ഫോട്ടോ കൈപ്പള്ളിയ്ക്ക് അയച്ച് കൊടുക്കാന്‍ ഒക്കുമോയെന്ന്.