Tuesday, 24 February 2009

27 - ദേവൻ

ഉത്തരം: ദേവൻ



46 comments:

  1. സിമിയോ ദേവനോ? ആ പെന്‍ഗ്വിന്‍ കളക്ഷനും പക്ഷികളും കണ്ടിട്ട് ദേവന്‍. അപ്പോള്‍ കമ്പ്യൂട്ടര്‍ ബുക്കുകള്‍ ആരുടെ? കണ്‍ഫ്യൂഷന്‍!

    ദേവനു തന്നെ വോട്ട്!

    ReplyDelete
  2. ഉറപ്പിച്ചു, ദേവന്‍ തന്നെ. പ്രോഗ്രാമ്മിങ് വിത് ജാവ കാത്തു!

    ReplyDelete
  3. മൂ‍ന്ന് പേരാണ് ആദ്യ ദര്‍ശനത്തില്‍ മനോമുകുരത്തിലേയ്ക്ക് കടന്നു വരുന്നത്.

    1. വെള്ളെഴുത്ത്
    2. കൈതമുള്ള്.
    3. ദേവന്‍.

    സത്യം ആദ്യം വന്നപ്പോള്‍ തന്നെ ഉത്തരം പറഞ്ഞിരുന്നേള്‍ വെള്ളെഴുത്ത് എന്നു തന്നെ ആയേനെ. പക്ഷേ ഇപ്പോ ലേശം സംശയം.

    അതുകൊണ്ട് വിശ്വപ്രഭയുടെ പിമ്പേ ഗമിയ്ക്കാന്‍ തീരുമാനിച്ചു.


    ഉത്തരം : ദേവന്‍ ഉറപ്പിച്ചു.

    ReplyDelete
  4. ദേവന്‍

    ReplyDelete
  5. ആ ദേവദത്തന്‍ സ്ഥിരം വായിക്കുന്ന "പ്രോഗ്രാമിങ്ങ് വിത്ത് ജാവ" എന്ന ബുക്ക് ദേവദത്തന്റെ ഷെല്‍ഫില്‍ കാട്ടാതെ അടിച്ച്മാറ്റി സ്വന്തം ഷെല്‍ഫിലാക്കിയ ദേവന് "ക്രുവല്‍റ്റി റ്റുവേഡ്സ് ചൈല്‍ഡ് വെല്‍ഫെയര്‍" വകുപ്പു പ്രകാരം പെനല്‍റ്റി നല്‍കണമെന്ന് ആങ്കര്‍ മാനേജ്മെന്റിന്റെ മറുകര കണ്ട കൈപ്പള്ളിയോട് അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete
  6. സാധ്യതാ ലിസ്റ്റിനെ അസാധ്യത ലിസ്റ്റെന്നു വിളിക്കണോ എന്നാലോചിക്കുകയാണു.

    1) കൊചുത്രേസ്യ
    2) ലോനപ്പന്‍

    ഇതില്‍ കൊച്ചുത്രേസ്യ ആദ്യം വന്ന വന്നതിനാല്‍ ഇനി ലോനപ്പന്‍ മാത്രം ബാക്കി. ലോനപ്പനും ആക്റ്റീവ് ബ്ലോഗര്‍ അല്ല...

    ReplyDelete
  7. (ഇന്നു നേരത്തെ തുടങ്ങിയോ മത്സരം?)

    സ്വന്തമായി ഞാന്‍ കണ്ടുപിടിക്കില്ലായിരുന്നു. എന്നാലും ഛാന്ദോഗ്യം, ഹൃദയത്തെപ്പറ്റിയുള്ള പുസ്തകങ്ങള്‍, വിശ്വപ്രഭയുടെ വോട്ട് എന്നിവയുടെ പേരില്‍ എന്റെയും വോട്ട് ദേവനു തന്നെ.

    ReplyDelete
  8. ദേവേട്ടന്‍ വിഷ്വല്‍ ബേസിക്കും ജാവയും പേളും ഒപ്പം Visual J++ ഉം വായിക്കുന്നതെന്തിനാ?

    എല്ലാം തുടക്കക്കാരുടെ പുസ്തകങ്ങള്‍. അതു കൊണ്ട് ലോനപ്പനും ഔട്ട്!

    ReplyDelete
  9. ദിവാസ്വപ്നം. (ഇപ്പോള്‍ ആക്റ്റീവ് ബ്ലോഗറല്ല. എന്നാലും വോട്ട് പുള്ളിക്കു തന്നെ ഇരിക്കട്ടെ.)

    ReplyDelete
  10. ദേവനല്ല. ദേവനാണെങ്കില്‍ ആ പുരാണിക് എന്‍സൈക്ലോപീഡിയ തിരിച്ചു കൊണ്ടു വച്ചിട്ടു് പുതിയ പടമെടുത്തിടൂ.

    ഞാന്‍ സപ്തനാണെന്നു് പറയാന്‍ വന്നാതാ. അപ്പോള്‍ അദ്ദേഹം വന്നു് മറ്റാരുടേയോ പേരു പറഞ്ഞിട്ടു പോയിരിക്കുന്നു.

    ReplyDelete
  11. ദേവന്‍ - ഫൈനല്‍ ആന്‍സര്‍.
    ഉത്തരത്തിലേക്കെത്തിച്ചത് Becker CPA Review Regulation

    പിന്നെ ആ ചെറിയ ആല്‍ബം- അത് ഞാന്‍ തുറന്ന് നോക്കി.

    ReplyDelete
  12. ദേവന്‍..!

    ReplyDelete
  13. ദേവനല്ല. ആണെങ്കിൽ എല്ലാ പുസ്തകവും ഇവിടെ കാണിച്ചിട്ടില്ല.

    ReplyDelete
  14. ഉമേഷ്‌ജീ , ദേവേട്ടന്‍ തന്നെ..അല്ലെങ്കില്‍ ആദ്യ 5 കമന്റില്‍ അദ്ദേഹത്തിന്റെ കമന്റുണ്ടായിരുന്നേനെ.. പഴയ പോസ്റ്റുകള്‍ നോക്കിയാല്‍ 90% ത്തിലും 10നുള്ളില്‍ അദ്ദേഹം കമന്റിയിട്ടുണ്ട്. അതിനര്‍ത്ഥം..!! പിന്നെ ആ CPA ബുക്ക്..ഇത്രയും പോരെ..

    ReplyDelete
  15. കുഞ്ഞാ അദ്ദാണ് പോയിന്റ്. ഈ കൈപ്പള്ളിയുടെ മൈനസ് മാര്‍ക്ക് ഒരു കെണിയായിരിയ്ക്കുകയാ. പാവം ദേവേട്ടന്‍.... :(

    ഈ വഴിയ്ക്കെങ്ങാ‍നും വന്ന് എന്തേലും മിണ്ടിയാല്‍ ദേവേട്ടന്റെ രണ്ടു മാര്‍ക്ക് സ്വാഹ...

    ReplyDelete
  16. ദേവനു വേണമെങ്കിൽ “ഒരു ക്ലൂ തരൂ കൈപ്പള്ളീ...” എന്നോ മറ്റോ ഒരു കമന്റിടാമായിരുന്നു :)

    ReplyDelete
  17. അതിനു ദേവനു ആദ്യം കൈപ്പള്ളി പോയന്റ് കോടുക്കണം, മൈനസ് ചെയ്യാന്‍. ആകെ ഒരു പോയന്റുണ്ട്. ധൈര്യമായിട്ട് വരാം.

    ReplyDelete
  18. ദേവേട്ടനാണെങ്കില്‍ പകുതിപോലും പുസ്തകങ്ങളില്ല. ആദ്യം തന്നെ പേരു വന്നതുകൊണ്ട് ദേവേട്ടന് ഉത്തരം പറയാന്‍ പറ്റാത്തതാവണം.

    പുരാണിക് എന്‍‌സൈക്ലോപ്പീഡിയ ഐതിഹ്യമാല ശബ്ദതാരാവലി വില്‍ഡുരാന്റിന്റെ പുസ്തകം അങ്ങനെ പലപ്രധാനപ്പെട്ട ഐറ്റംസും മിസ്സിംഗ് ആണ്.

    ReplyDelete
  19. അല്ല റീഡേ,
    ദേവേട്ടന്‍ ഒരു വിധത്തില്‍ 27 പോയിന്റ് നേടിയിട്ടുണ്ട്. അതില്‍ രണ്ടു പോയിന്റ് പെറ്റിയടിച്ചു പോയി. ബാക്കി കീശയില്‍ ഇരുപത്തി അഞ്ചു പോയിന്റുണ്ട്. ഈ വഴിയെങ്ങാനും പാവം വന്നാല്‍ കൈപ്പള്ളി പോലീസ് വീണ്ടും രണ്ടു പോയിന്റ് പെറ്റിയടിയ്ക്കും. അതാണ് ഈ വഴിയെങ്ങും പാവത്തെ കാണാത്തെ. :)

    ReplyDelete
  20. ഗുപ്താ,
    അദ്ദേഹത്തിന്റെ കളക്ഷന്‍ മൊത്തം പ്രദര്‍ശിപ്പിച്ചാല്‍ പോസ്റ്റ് പ്രസിദ്ധീകരിയ്ക്കും മുന്നേ ഉത്തരം വരില്ലേ?

    ഇതു തന്നെ പോസ്റ്റ് വന്നു പത്തൊമ്പതാം മിനിറ്റില്‍ തന്നെ വിശ്വപ്രഭ പ്രതിയെ സ്റ്റാന്റില്‍ പിടിച്ചില്ലേ?

    മാത്രമല്ല എല്ലാ പുസ്തകങ്ങളുടേയും ഫോട്ടോ കൊടുക്കാനും കഴിയില്ലല്ലോ?

    ReplyDelete
  21. തന്നെ തന്നെ ദേവേട്ടന്‍ തന്നെ.. ടൂമെനി സിമിലാരിറ്റീസ് റ്റു ഡിസ്കാഡ്...

    എനിക്കൂടെഒരു അരപ്പോയിന്റു തരൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

    ReplyDelete
  22. ഉമേഷ്ജീ,

    പഷ്ട്!
    “ഒരു ക്ലൂ തരൂ കൈപ്പള്ളീ...” ഇങ്ങിനെയെങ്ങാനും പുസ്തക ശേഖരത്തിന്റെ ഉടമ സ്വന്തം പോസ്റ്റില്‍ കമന്റിയാല്‍ അതു മതി ദേണ്ടെ ഇങ്ങിനെയൊരു കേസ് വരാന്‍:

    “സ്വന്തം പുസ്തക ശേഖരത്തില്‍ കേറി കണ്‍ഫ്യൂഷന്‍ ഉണ്ടാക്കി.”

    അങ്ങിനെ ഉടമയെ പിടിച്ച് രണ്ടു പോയിന്റ് പെറ്റിയും അടിയ്ക്കും.

    ReplyDelete
  23. ഇനിയും സംശയം ഉള്ളവര്‍ ദേവരാഗം ബ്ലോഗില്‍ പോയി “ദേവദത്തന്‍ സ്പീക്കിംഗ്” എന്ന പോസ്റ്റ് കൂടി നോക്കുക

    ReplyDelete
  24. അതു ഞാന്‍ കണ്ടിട്ടും ലിങ്ക് ഇടാത്തതാ. പണ്ട് ഒരു മത്സരത്തില്‍ ആ സിജു അങ്ങനെയൊരു ഫോട്ടോടെ ലിങ്ക് ഇട്ടതിന് കൈപ്പള്ളി കണ്ണുരുട്ടിയതോര്‍ത്തിട്ട് മാത്രം! (പാവം സിജു പിന്നെ ഇതിലെ വന്നിട്ടില്ല!)

    ReplyDelete
  25. ഇത് താണ്ടാ ദേവന്‍ കളക്ഷന്‍.

    വി.കെ.എന്‍, ജാക്ക് ലണ്ടന്‍‍.
    ആരോഗ്യസംബന്ധിയായ ഒന്നിലധികം പുസ്തകങ്ങള്‍.
    എന്തായാലും ചിലതൊക്കെ ഒളിപ്പിച്ചിട്ടുണ്ട്.
    അല്ലെങ്കില്‍ ദേവദത്തന്‍ വായിച്ചു "തീര്‍ത്തു".

    ReplyDelete
  26. ഞാൻ തേടിക്കൊണ്ടിരിക്കുന്ന പുസ്തകം ദാണ്ടെ.
    101 Ways to Get Great Publicity.

    ReplyDelete
  27. പത്ത് പേര് ഉത്തരത്തിലെത്തിയോ? ഇല്ലെങ്കിൽ ഞാനും ദേവേട്ടന് കുത്തുന്നു :)

    ReplyDelete
  28. ക്ലൂ ഒന്ന് - ദേവനെ കമന്റില്‍ കാണുന്നില
    ക്ലൂ രണ്ട് - ഹാര്‍ട്ട് ഫ്രാഡ്സ്

    കണ്‍ഫ്യുഷന്‍ ഒന്ന് - ബുക്ക് ഷെല്ഫില്‍ ഞാന്‍ നോട്ടമിട്ടിരുന്ന ചില ബുക്കുകള്‍ ഇല്ല
    കണ്‍ഫ്യൂഷന്‍ രണ്ട് - ബുക്ക് ഷെല്ഫന്റ്റെ മട്ടും ഭാവവും :( തരി പോലുമില്ല കണ്ട് പിടിയ്ക്കാന്‍)
    കണ്‍ഫ്യൂഷന്‍ മൂന്ന് - മരുന്നിനു പോലെ വച്ചിരിയ്കുന്ന ചില മലയാളം ബുക്കുകള്‍

    ReplyDelete
  29. വോട്ട് ദേവനു തന്നെ,

    ReplyDelete
  30. പാഞ്ചാലി :: Panchali

    clue കൊടുകുന്ന ജോലി സ്വന്തമായി ഏറ്റെടുത്തതിനു് 2 minus point.

    സ്വാറി ചേച്ചി, കർമ്മം നിർവഹിക്കട്ടെ.

    ReplyDelete
  31. ശരി ഉത്തരം: ദേവൻ
    പറഞ്ഞവർ: ViswaPrabha വിശ്വപ്രഭ (10), പാഞ്ചാലി :: Panchali (8), അഞ്ചല്‍ക്കാരന്‍(7), saptavarnangal (6), Zebu Bull::മാണിക്കന്‍ (5), രിയാസ് അഹമദ് / riyaz ahamed(4), കുഞ്ഞന്‍ (3), ഗുപ്തന്‍ (2), യാത്രാമൊഴി (1)

    അതുല്യ: വൈകി പോയി കുട്ടി, വൈകി പോയി.

    ReplyDelete
  32. അടുത്ത മത്സരം: UAE സമയം 12:00 PM.

    ReplyDelete
  33. kind attn: kaippally mash,

    ver is point no: 9 ? so that my one point is lost, pl consider this matter...

    sorry for the english type, no key man

    ReplyDelete
  34. ഹ...ഹ...ഹ...രക്ഷപെട്ടു! 2 പോയിന്റേ പോയൊള്ളൂ! (10 പോകും എന്നു വിചാരിച്ച്ഇരിക്കുകയായിരുന്നു-ഞാനല്ല..ആ അഞ്ചല്‍ക്കാരന്‍:)) ബൈലോ പ്രകാരമുള്ള ഏതു പെനല്‍റ്റിയും സസന്തോഷം സ്വീകരിയ്ക്കും കൈപ്പള്ളി അനിയാ!
    :)

    ആത്മഗതം:-
    ഹും; ഈ പരിപാടി തുടങ്ങിയപ്പോള്‍ മുതല്‍ ഊണും, ഉറക്കവും, കുടുംബവും ഒക്കെ ഉപേക്ഷിച്ച്, ഈ സാമ്പത്തികമാന്ദ്യകാലത്ത് ജോലി പോലും തൃണവല്‍ഗണിച്ച്, ഒന്നൊഴികെ (സിബുന്റെ ഷെല്‍ഫ്-പനിയായി കിടന്നുപോയി) എല്ലാമത്സരത്തിലും പങ്കെടുത്ത എന്നോടീ കൊലച്ചതി ചെയ്ത ആ കൈപ്പള്ളിയുടെ കാലില്‍ ഒരു മുള്ളു പോലും കൊള്ളരുതേ (കൊണ്ടാല്‍ ഊരി പോകുകയും ചെയ്യരുതേ)-ഇവിടെ തേഡ് അമ്പയറും ഒന്നുമില്ലേ?
    ---വിങ്ങിപ്പൊട്ടിക്കരയുന്നു.....

    ReplyDelete
  35. തേര്‍ഡ് അമ്പയറേ ഓടി വായോ..

    റ്റോട്ടല്‍ പൊയിന്റ്സില്‍ എന്റെ പേരെവിടെ പോയി?

    കെഇപ്പിള്ളീ കീ മൂര്‍ദാബാദ്

    ReplyDelete
  36. വിശ്വേട്ടന്‍ ഈ ബുക്ക് ഷെല്‍ഫ് കണ്ടിട്ടുണ്ടേ (കൈപ്പള്ളീ ഓര്‍മ്മയില്ലെ)

    ReplyDelete
  37. മലയാളത്തിൽ 9 എന്ന അക്കം പണ്ടെ നഷ്ടപ്പെട്ട വിവരം കുഞ്ഞൻ അറിഞ്ഞില്ലായിരുന്നോ?

    എന്നാൽ ഇതു കേട്ടു നോക്കു

    പക്ഷെ ഇതൊന്നും കൊണ്ടല്ല കേട്ടോ. ആദ്യം പറയുന്ന ആളിന്റെ പിന്നാലെ തൂങ്ങി അങ്ങനെ point അരും ഒപ്പിക്കണ്ടാ എന്നു കരുതിയാണു്. എങ്ങനെ എന്റെ "ഐഡിയാസ്"

    ങേ.. ലാസിന്റെ പിന്നിൽ ഇരുന്നു കണ്ണുരിട്ടി കാണിക്കുന്നോ?

    minus minus.. ആ

    ReplyDelete
  38. കുറൂ, അതന്നെ ഞാനും പറഞത്, ഞമ്മളു കണ്ട് പൊത്തകോമൊക്കെ തിരിച്ചും മറിച്ചുമ്മ് മാറ്റീം ഒക്കെ വച്ചിട്ടാ എടുത്തേയ്ക്കണത്, പോരാണ്ടെ, ഷെല്ഫിന്റെ പടോം ഇല്ല. പക്ഷെ വിശ്വം കണ്ട ശേഖരം ഇതാവണമെന്നില്ല.

    ReplyDelete
  39. അതുല്യ
    ഏതു് point എവുടുത്തെ point. ഞാൻ അവിടെല്ലാം പോയി നോക്കി. അവിടെങ്ങും ചേച്ചിക്ക് ഒരു pointഉം കിട്ടിയില്ല.
    മുകളിൽ കാണിച്ചിരിക്കുന്നതു് ഇതുവരെയുള്ള മത്സരങ്ങളുടെ അകെ മൊത്തം total കമ്പ്ലീറ്റ് point ആണു്.

    ഈ മത്സരത്തിൽ ചേച്ചിക്ക് ഒന്നും കിട്ടിയില്ല. കാരണം അവസാനത്തെ point (1 POINT)
    യാത്രാമൊഴി അടിച്ചോണ്ടു പോയതു കണ്ടില്ലായിരുന്നോ. ഇനി എവിടുന്നിട്ട് ഞാൻ point തരും. ഒരു ബ്ലൊഗ് ownerന്റെ ബുദ്ധിമുട്ട് മനസിലാക്കു please.

    ReplyDelete
  40. കുറുമാന്‍
    വിശ്വേട്ടൻ കണ്ടതിനു് ശേഷം ഞാൻ അവിടെ പോയി shelf എല്ലാം ഇടിച്ചു പൊളിച്ചു വേറെ shelfഉം പുള്ളിയേ കൊണ്ടു വാങ്ങിപ്പിച്ചു. അതൊന്നും അറിഞ്ഞില്ലെ. അതിന്റെ post ദേവന്റെ postൽ എങ്ങാണ്ട് കിടപ്പുണ്ടു്. അതൊന്നും കാണാതിരിക്കാനല്ലെ shelf മൊത്തം crop ചെയ്തു കളഞ്ഞതു്. ഞാൻ ആരാ മോൻ.

    ReplyDelete
  41. Yeah, in the end every blog owner finds himself pointless :))

    ReplyDelete
  42. ഡേയ് പയ്യാ, ശുട്ടിടുവേന്‍, ഇത് എന്നതാടേയ്യ് 26ആം ക്വിസില്‍ എഴുതിയേക്കണത്?
    ---------------------


    Kaippally കൈപ്പള്ളി said...
    ശരി ഉത്തരം: സനാതനൻ
    ശരി ഉത്തരം പറഞ്ഞവർ: ദസ്തക്കിർ (10), പ്രിയംവദ-priyamvada (8),അതുല്യ (7)

    February 24, 2009 10:18 AM

    ReplyDelete
  43. 101 Ways to Get Great Publicity എന്തിനാ എതിരേട്ടാ? പബ്ലിക്ക് റിലേഷന്‍ പണിയും ഉണ്ടോ? അതോ ഇനി അത് വായിച്ച് തന്നത്താന്‍ ഫേയ്മസാകാന്‍ നോക്കുവാണോ?

    നാട്ടുകാരേ മന്നിച്ചിടുങ്കോ. ഞാന്‍ അയക്കുമ്പോ മൊത്തം കളക്ഷന്‍ ഉണ്ടായിരുന്നു. ഗ്ലെയര്‍ അടിക്കുന്നെന്നോ എക്സ്പോഷര്‍ കൂടിയെന്നോ വീടിന്റെ ഭാഗം തെളിഞ്ഞെന്നോ ഒക്കെ പറഞ്ഞ് കൈപ്പള്ളി സെന്‍സര്‍ ചെയ്തതാ.
    (പണിസംബന്ധമായ എല്ലാ സുനകളും എടുത്തുമാറ്റിയതാ, ആ റെഗുലേഷം കണ്ടില്ല, അതു കോടാലിയായി)

    ReplyDelete
  44. Score Sheet
    71 പാഞ്ചാലി :: Panchali
    60 അഞ്ചല്‍ക്കാരന്‍
    48 എതിരന്‍ കതിരവന്‍
    38 ViswaPrabha വിശ്വപ്രഭ
    37 Zebu Bull::മാണിക്കന്‍
    35 വല്യമ്മായി
    33 Kumar Neelakantan ©
    32 Inji Pennu
    28 ദസ്തക്കിര്‍
    27 suraj::സൂരജ്
    25 ദേവന്‍
    22 രിയാസ് അഹമദ് / riyaz ahamed
    21 saptavarnangal
    19 കുഞ്ഞന്‍
    19 ചാര്‍ളി[ Cha R Li ]
    18 The Prophet Of Frivolity
    17 അഗ്രജന്‍
    17 ഗുപ്തന്‍
    17 പ്രശാന്ത് കളത്തില്‍
    16 സിദ്ധാര്‍ത്ഥന്‍
    10 കട്ടപ്പറം
    10 തഥാഗതന്‍
    10 പരാജിതൻ
    9 യാത്രാമൊഴി
    8 nardnahc hsemus
    8 പി.അനൂപ്
    8 പ്രിയംവദ-priyamvada
    7 vimathan
    7 നന്ദകുമാര്‍
    7 റോബി
    7 അതുല്യ
    6 [ boby ]
    6 തമനു
    5 sreeni sreedharan
    5 സിജി
    5 sreeni sreedharan
    5 Umesh::ഉമേഷ്
    3 Visala Manaskan
    3 Ambi
    2 സന്തോഷ്
    -2 kaithamullu : കൈതമുള്ള്
    -2 ആല്‍ബര്‍ട്ട് റീഡ്

    ReplyDelete
  45. Devan:
    That book was an indication how you guys acquired great popularity. I thought I can also .........

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....