Saturday, 28 February 2009

32 - Zebu Bull::മാണിക്കന്‍

63 comments:

  1. വക്കാരിമഷ്‌ടാ

    ReplyDelete
  2. പപൂസ്...(അടിദാസ്)..

    http://pappoos.blogspot.com/

    ReplyDelete
  3. പാഞ്ചാലി(ഷെര്‍ലക് ഹോംസ്)

    ReplyDelete
  4. കമന്റുകളും ഒഫടിയും അനുവദിച്ചിരിക്കുന്നു. പക്ഷെ commentന്റെ അവസാനം ഒരു ഉത്തരം വെയക്തമായി എഴുതണം എന്നു മാത്രം. ഉത്തരം ഇല്ലാതെ ചുമ്മ comment എഴുതുന്നതു കൊണ്ടാണു ആ നിയമം കൊണ്ടു വന്നതു. ആ നിയമം അതിപ്പോൾ GPC, section 5.1 തൽകാലം suspend ചെയ്തിരിക്കുകയാണു്. നിയമങ്ങൾ ഒന്നുകൂടി ഭേദഗതി വരുത്തണം എന്ന പലരും പറഞ്ഞു. ചൊവ്വെ നേരെ എഴുതി പിടിപ്പിക്കാൻ സമയം കിട്ടിയില്ല. സഹായത്തിനാണെങ്കിൽ അരും കൈപൊക്കുന്നുമില്ല.

    ReplyDelete
  5. അങ്ങാട്ട് തലയ്ക്ക് പിടിക്കണില്ലല്ലാ..!
    എന്നാലും കറക്കി കുത്തുന്നു,

    വക്കാരി.!!

    ReplyDelete
  6. ഇതെന്നാ അമേരിക്കന്‍ ബുക്ക് ഷെല്‍ഫുകളുടെ സംസ്ഥാനസമ്മേളനമോ എന്നു ചോദിക്കണം എന്നൊരാശ തോന്നി വന്നപ്പം കാണണത് ഒരൊറ്റയാന്‍ ഷെല്‍ഫനെ.

    ഇപ്പം സന്തോഷിനു വോട്ട് കൊടുക്കുന്നു. ബാക്കി ഷെല്‍ഫുകള്‍ കണ്ടിട്ട് തീരുമാനിക്കാം റെഡ് മണ്ട് വേണോ അതോ റെഡ് ഹാറ്റ് മതിയോ എന്ന്...

    ReplyDelete
  7. :(

    ഇനി ഗ്ലൂ വരട്ടെ

    ReplyDelete
  8. ഞാന്‍ ഏവൂരാന് കുത്തി

    ReplyDelete
  9. ഈ ശേഖരം കൈതമുള്ള് ശശിയേട്ടന്റെ അല്ലാതെ മറ്റാ‍രുടേതുമല്ല.

    ReplyDelete
  10. ഈ ശേഖരം ഭാഗിമായിട്ടാണെങ്കിലും കൈതമുള്ളിന്റെ വായനയെ പ്രതിനിധീകരിയ്ക്കുന്നുണ്ട്. ഉത്തരം ശരിയാണെങ്കില്‍ ഫലപ്രഖ്യാപനത്തിനു ശേഷം ചിലത് പറയാനുണ്ട്.

    ReplyDelete
  11. ഗടക്കാരാ.. ക്ലൂ വല്ലതും ഉണ്ടോ ഒരു തീപ്പെട്ടി എടുക്കാന്‍?

    ReplyDelete
  12. ഹെന്ത്, അഞ്ച് വീതം പെനാല്‍റ്റിയടിച്ചിട്ടും എല്ലാരും തോറ്റോ

    ReplyDelete
  13. കൈതമുള്ള് ശശിയേട്ടന്റെ. (അവിടെ പലതവണ പോയിട്ടുള്ളതാ, അടുക്കളയിലെ എല്ലാ പാത്രവും ഓര്‍മ്മയുണ്ട് ബുക്ക്ഷെല്‍ഫില്‍ മാത്രം നോക്കണമെന്ന് തോന്നിയിട്ടില്ല, അനുഭവി)

    ReplyDelete
  14. എന്നാ പിന്നെ ഞാനും കൂടി ഒന്നു കറങ്ങീട്ട് കുത്തട്ടേ.
    കൈതമുള്ള്

    കിട്ടാൽ ഊട്ടി അല്ലേ ചട്ടി!
    അല്ലാണ്ടു പിന്നെ

    ReplyDelete
  15. ഇത്തവണെ സപ്തന്റേയും കുമാറിന്റേയും പിറകെ കൂടി... വക്കാരിക്ക് വോട്ട് ചെയ്യുന്നു...

    ReplyDelete
  16. Traaaaaaaaaaaaaaaaaaacking...


    paanchaalikk minus point :))

    ReplyDelete
  17. ഞാന്‍ കൈതമുള്ളിന് വോട്ട് കൊടുക്കുന്നു......

    വിശദീകരണമില്ലാത്തതുകൊണ്ട് പകുതിമാര്‍ക്ക് തന്നാല്‍ മതി

    ReplyDelete
  18. ആദ്യത്തെ ഉത്തരം പിന്‍വലിയ്ക്കുന്നു.

    ഈ ശേഖരം ഗുപ്തന്റെ ആകുന്നു.

    ക്ലൂവിനു നന്ദി ഗുപ്ടന് തന്നെ.

    ReplyDelete
  19. പുസ്തക ശേഖര മത്സരം തുടങ്ങിയ മുതല്‍ ഇവിടെ കിടന്നു കുത്തി മറിഞ്ഞ ശ്രീമാന്‍ ഗുപ്തന്‍ ഒരു ട്രാക്കിങ്ങിനു വേണ്ടി മാത്രം ഇങ്ങട്ട് വന്നു പോയത് വെറും വെറുതെ അല്ല. വന്നതെല്ലേ എന്തെങ്കിലും ഒന്ന് പറഞ്ഞു പോയില്ലേല്‍ ആളുകള്‍ എന്നാ കരുതും എന്ന് കരുതിയാണ് ഗുപ്തന്‍ Panchaliykku മൈനസ് പൊയന്റും ഒരു ചിരിയും സമ്മാനിച്ചു പോയത്.!

    ഗുപ്തന്റെ ശേഖരം തന്നെ ഇത്. സംശയം ഇല്ല.

    ReplyDelete
  20. അഞ്ചൽക്കാരാ, എനിക്കും തോന്നി. പച്ചേങ്കില് ഒരു ഉത്തരം പറഞ്ഞു പോയില്ലേ ഇനി കുളു മണാലി വന്നിട്ട് മാറ്റി കുത്താന്ന് വിചാരിച്ചു.
    അപ്പോ ഗുപ്‌തന് മൈനസ് പോയിന്റ്!

    ReplyDelete
  21. ഇതാകെ കൊയഞ്ഞു മറിഞ്ഞല്ലോ ബദരീങ്ങളെ..
    വക്കാരിയപ്പാ.. പറ്റിക്കുവോ അപ്പാ..?
    സത്യം പറഞ്ഞാല്‍ ഗുപ്തമായിരുന്നു മനസില്‍ ഗുപ്തനാമം. അതാ വക്കാരിക്കിട്ട് പെടച്ചത്.

    ഇനി ഗുളു കിട്ടിയിട്ടു നോക്കാം കളം മാറ്റി ചവിട്ടുന്ന കാര്യം. ഈ കൈപ്പള്ളി ഗുരു എവിടേ?

    ReplyDelete
  22. അഞ്ചൽ സർ, ഗുളു ഇല്ലാതെ മാറ്റിയൊട്ടിക്കൽ പാടില്ലെന്നറിയരുതോ അങ്ങേയ്ക്ക്...

    ReplyDelete
  23. ഡേവ് ബാരി വായിക്കുന്ന ആൾ അപാര സെൻസ് ഓഫ് ഹ്യൂമർ ഉള്ള ആളായിരിക്കണം.അതാരാ?
    (ഇത് ഗുപ്തനിട്ട് ഒന്നു കൊട്ടിയതല്ല കേട്ടോ)

    ReplyDelete
  24. ആ ഉത്തരം ക്ലൂവിനു ശേഷമുള്ള ഉത്തരമായി പരിഗണിച്ചാല്‍ പിന്നെ പ്രശ്നമില്ലല്ലോ?

    ഉണ്ടോ?

    ReplyDelete
  25. Section 4 Penalty
    താഴെ പറയുന്ന പ്രവൃത്തികൾ ചെയ്യുന്നവർക്ക് 2 point penalty അടിക്കുന്നതായിരിക്കും:


    4. ഒന്നിലധികം ഉത്തരങ്ങൾ പറയുക. (clue പറഞ്ഞതിനു് ശേഷം ഒരു തവണ ഉത്തരം മാറ്റി പറയാം).

    ReplyDelete
  26. അതന്നെ ഗുപ്താ.
    എന്റെ രണ്ടാമത്തെ ഉത്തരം ക്ലൂവിനു ശേഷമുള്ള ഉത്തരമായി പരിഗണിച്ചാല്‍ മതി. അപ്പോ എല്ലാം കോമ്പ്ലിമെന്റ്സാകും.

    ReplyDelete
  27. ചിത്രം ഗുപ്തന്റെയല്ല.
    വക്കാരി അല്ലെങ്കില്‍ അപ്പു! ഇവരാണ്‌ എന്റെ വെറ്റിലയില്‍ തെളിയുന്നത്.
    അപ്പുവിനേക്കാള്‍ ചേര്‍ന്ന് നില്‍ക്കുന്നത് വക്കാരിയായ്തു കൊണ്ടാണ്‌ വക്കാരിക്ക് കുത്തിയത്.

    അഞ്ചലിന്‌ മൈനസ്സ് - അഞ്ചലിന്റെ ഡീഫാശ്ട്ട് ഉത്തം ഹരികുമാര്‍ കൂട്ടിയപ്പം എത്ര ഉത്തരമായി?

    ഗുപ്തനു ഗസ്സാന്‍ പറ്റുന്നില്ല, അതു കൊണ്ട് ഗ്ലൂ കിട്ടാനാ ട്രാക്കിങ്ങ് :)

    ReplyDelete
  28. ക്ലൂവിനു മുമ്പുള്ള അവസാന ഉത്തരം ഗുപ്തന്‍ അല്ല.
    അവസാനത്തേതിന്റെ മുന്‍പത്തെ ഉത്തരം മുമ്പേ ഗമിച്ചീടിന ഗോവുതന്റെ പിമ്പേ ഗമിച്ചീടിന മാണിക്കന്‍ :: സെബു ബുള്‍

    ReplyDelete
  29. നിയമം തെറ്റിക്കുന്നതും പോരാതെ, അതിനെ വളരെ ലാഘവത്തോടെ ന്യായീകരിക്കാനും കൂടെ ശ്രീമാൻ അഞ്ചൽക്കാരൻ ശ്രമിച്ചിരിക്കുന്നത് കൊണ്ട് അദ്ദേഹത്തിന് ഇതുവരെ ലഭിച്ച പോയിന്റുകൾ മരവിപ്പിക്കുന്നതുൾപ്പെടെയുള്ള കനത്ത പിഴ ചുമത്താൻ കനിവുണ്ടാവണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് വിനീതമായി അഭ്യാർത്ഥിക്കുന്നു...


    17 ൽ നിന്നും 2 കുറച്ചാൽ 15 ആവുമല്ലേ...

    ReplyDelete
  30. അയ്യേ മാണിക്കന്‍ ആ‍ റ്റൈപ്പാ ?

    ReplyDelete
  31. ഞാന്‍ അല്‍പ്പം പഞ്ഞി വാങ്ങാന്‍ പോയതായിരുന്നു,ഗുപ്തന്‍ തെറിവിളി തുടങ്ങുന്നതിനു മുന്‍പ് ചെവിയില്‍ വയ്ക്കാന്‍! ഇനി കൈപ്പള്ളി വരുമ്പോഴേയ്ക്കും പഞ്ഞി മൂക്കിലും കൂടെ തിരുകി പെട്ടിയില്‍ കയറി കിടന്നാല്‍ മതി എന്നു തോന്നുന്നു.

    ഡേവ് ബാരിയും ഡെയ്റ്റണും കഥാപുസ്തകങ്ങളും പിന്നെ ആ ക്രിസ്റ്റല്‍ ക്ലിയര്‍ ഫോട്ടോയും ആണ് ഗുപ്തനാണെന്ന് ഊഹിപ്പിച്ചത്! പക്ഷേ മാറ്റ് റ്റൈബിയും അണ്‍കോമണ്‍ ഫ്രൂട്സും ബാക്ക്യാര്‍ഡ് ഓര്‍ചാര്‍ഡിസ്റ്റും ഇപ്പോഴും സംശയം ബാക്കി നിര്‍ത്തുന്നു! വക്കാരിയും നല്ല ചോയിസാണെങ്കിലും ഞാന്‍ ഗുപ്തന്റെ കൂടെ തന്നെ!

    ReplyDelete
  32. ബുള്ളിനു എന്റെയും വോട്ട്.

    ആ ഗോമാതാവ് ബുള്ളിന്റെ ഇഷ്ടപുസ്തകമാണെന്ന് പറയുന്നുണ്ട്.

    ReplyDelete
  33. അഗ്രജന്‍
    അഞ്ചൽ പാവമല്ലെ അത്രയും ക്രൂരത വേണോ?

    ReplyDelete
  34. നമ്പര്‍ 31ന്റെ ഉത്തരം അലമാരി നോക്കി കണ്ടുപിടിയ്ക്കാന്‍ ശ്രമിച്ചത് പൊളിഞ്ഞു പോയതിന്റെ കെറുവല്ലേ അഗ്രൂ അങ്ങേയ്ക്.

    ReplyDelete
  35. വക്കാരിയല്ല. വക്കാരിക്കെന്തിനാ ഡിസൈൻ പാറ്റേൺസ്?

    മൂത്ത സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരേ ആ പടപ്പു മേടിച്ചു വെയ്ക്കൂ. ഗുപ്തനും ആ ജനുസ്സിൽ പെട്ടവനല്ലല്ലോ, ഉവ്വോ?

    ആ സെക്സ് എന്ന ടൈറ്റിൽ ഉള്ള രണ്ടു പുസ്തകങ്ങൾ സെക്സ് പുസ്തകങ്ങളല്ല. നാലെണ്ണം വീശിയിട്ടു മാത്രം മനുഷ്യൻ ചോദിക്കുന്ന ചോദ്യങ്ങളുടെ സമാഹാരമാണു്. അവ കൊണ്ടു മാത്രം പപ്പൂസിനെ സംശയിക്കരുതേ. ഹ്യൂമർ സെൻസ് ഉള്ള ആൾ ആണെന്നു മാത്രം അറിഞ്ഞാൽ മതി.

    പതിവു പോലെ ഉപകാരപ്രദമായ വിവരങ്ങൾ വിളമ്പിയിട്ടു പോകുന്നു. ആളെ കിട്ടിയില്ല.

    ReplyDelete
  36. ഇത്തവണ രണ്ടേ രണ്ടു വിജയികൾ മാത്രം.

    അഭിനന്ദനങ്ങൾ.
    രിയാസ് അഹമദ് / riyaz ahamed(10), ആല്‍ബര്‍ട്ട് റീഡ്(8)
    ശരി ഉത്തരം: Zebu Bull::മാണിക്കന്‍

    സ്വന്തമായി നിയമം ഉണ്ടാക്കിയതിനു് minus ഇപ്പോൾ കൊടുക്കുന്നില്ല
    രണ്ടു തവണ ഉത്തരം പറഞ്ഞതിനു് അഞ്ചല്ക്കാരനു് 2 minus

    ReplyDelete
  37. അല്ലാ, ഞാൻ ഇതു ടൈപ്പു ചെയ്തപ്പോഴേയ്ക്കു കൈപ്പള്ളി ഉത്തരം പറഞ്ഞോ? കൈപ്പള്ളിക്കു 1013 മൈനസ് പോയിന്റ്.

    ReplyDelete
  38. എനിയ്ക്ക് കിട്ടിയ പെറ്റി മാര്‍ക്ക് ആ ഗുപ്തനു കൊടുക്കുന്നതില്‍ എനിയ്ക്ക് യാതൊരു എതിര്‍പ്പും ഇല്ല എന്നു മാത്രമല്ല വളരെയധികം സന്തോഷവും ഉണ്ട്.

    എന്നാലും എന്റെ ഗുപ്താ ങ്ങളെ ബിശ്വാസിച്ചല്ലേ ഞമ്മള് ഉത്തരം മാറ്റിയേ. വല്ലാത്ത ശെയ്ത്തായി പോയി...ഉത്തരത്തീന്നു ഒന്നും കിട്ടീയുമില്ല കക്ഷിത്തിന്മേലിരുന്നത് കൈപ്പള്ളി കൊണ്ടും പോയി!

    (ഗദ്...ഗദ്.)

    ReplyDelete
  39. വിശുദ്ധഗോമാതാവിന്റെ മിത്തും, ബോര്‍ഹെസും, സ്പാങ്കിങ്ങ് ദി ഡോങ്കിയുമൊക്കെ വക്കാരി വാങ്ങിച്ച് സൂക്ഷിച്ച് വെച്ച് വായിക്കുമോ?. ഗുപ്തന്‍ ഇവിടെ ചുറ്റിത്തിരിയുന്നതുകൊണ്ട് ഗുപ്തനല്ല. സാധാരണ കയറുപൊട്ടിച്ചെത്തുന്ന കാളയെ ഇവിടെ കാണാനുമില്ല. കാളയുടെ ഫേവറിറ്റ് "പശുവാണെന്ന്" ബ്ലോഗില്‍ കാണുകയും ചെയ്യുന്നു.
    എന്നാല്‍ പിന്നെ വോട്ട് കാളയ്ക്ക്. (സെബു ബുള്‍: മാണിക്കന്‍).

    ReplyDelete
  40. വല്യ്യമ്മായി പാഞ്ചാലീന്നു പറഞ്ഞിട്ടും പാഞ്ചാലി പിന്നെയും റീപ്ലെ ഇട്ടാല്‍ അത് ഡിസ്ക്ലെയീം ചെയ്യുന്നതിന് തുല്യമല്ലേ... അതിനൊള്ള മൈനസ്പോയിന്റെവിടെ...

    ഇനീം അങ്ങനെ പറയൂന്നതിന് മൈനസ് പോയിന്റ് ഇല്ലെങ്കില് ആ പാഞ്ച്ചാലീ സൃഷ്ടിച്ച കണ്‍ഫ്യൂഷന്‍ കാരണം എനീക്ക് നഷ്ടപ്പെട്ട പ്വായിന്റ്സ് തിര്യേത്തറണം.. ങീ‍ീ‍ീ‍ീ‍ീ......

    ReplyDelete
  41. ഇതെന്നാ യാത്രാമൊഴിയ്ക്ക് പറ്റിയേ?

    ReplyDelete
  42. വോട്ട് ചെയ്തു കഴിഞ്ഞു നോക്കിയപ്പോ ദാണ്ടെ കെടക്കുന്നു ഫലപ്രഖ്യാപനം!
    വോട്ട് ചെയ്തോണ്ടിരിക്കുമ്പൊ ഇടയ്ക്ക് കയറി ഉത്തരം പറയുന്ന കിസ് മാസ്റ്റര്‍ക്ക് മുടിഞ്ഞ ഫൈന്‍ അടിക്കണം. അല്ലെങ്കില്‍ വോട്ടിങ്ങ് ക്ലോസ് ചെയ്യാന്‍ "ചത്തവര" ഉണ്ടാക്കി നിയമാവലിയില്‍ ചേര്‍ക്കണം. വോട്ടിങ്ങ് ക്ലോസ് ചെയ്തു എന്ന് പെരുമ്പറ കൊട്ടിയോ, ഓലവഴിയോ നാട്ടാരെ അറിയിക്കണം. അതിനു ശേഷവും വോട്ട് ചെയ്യുന്നവര്‍ക്ക് മൈനസ് പായിന്റ്.

    (കൈപ്പള്ളി അണ്ണന്റെ ആത്മഗതം: ഹൊ ഇതെന്തൊരു പുലിവാലാ :))

    ReplyDelete
  43. യാത്രമൊഴിയുടെ നിമാവലി ബേതഗതി പരിഗണിക്കുന്നു. അനുകൂലിക്കുന്നവർ ഇവിടെ ഒപ്പിട്ട് second ചെയ്യാം. Voting Dead Line വേണമെങ്കിൽ ചേർക്കാം. പക്ഷെ ചില ശേഖരങ്ങൾ അതിനുള്ളിൽ ഉത്തരം പറയാതെ വന്നാൽ എന്തു ചെയ്യും. അതുപോലെ എളുപ്പം ഉത്തരം പറഞ്ഞൽ. പിന്നെ commentന്റെ അഭിഷേകം ആയിരിക്കും. അതെല്ലം നോക്കി പിടിച്ചു എടുക്കുന്നതിനു് സമയം എടുക്കും. (ഞാൻ ഒറ്റക്കാണു് ഇതെ ചെയ്യുന്നതു്, സഹായത്തിനു് ഒരുത്തനും ഇല്ല എന്നും ഓർക്കണം. വിട്ടിലേക്ക് പച്ചരി വാങ്ങുകയും വേണം)

    അലോചിച്ച് തീരുമാനങ്ങൾ അറിയിക്കുക.

    ReplyDelete
  44. അടുത്ത മത്സരം: UAE Time 9:00OPM

    ReplyDelete
  45. അണ്ണാ,

    ചത്തവരയ്ക്കുള്ളില്‍ ആരും ശരിയുത്തരം പറഞ്ഞില്ലെങ്കില്‍ ഫുള്‍ പായന്റ് കിസ് മാസ്റ്റര്‍ക്ക്! ഇതു മിനക്കെട്ട് നടത്തുന്ന കിസ് മാസ്റ്റര്‍ക്കു പച്ചരിക്കൊപ്പം പായിന്റും കിട്ടട്ടെ :)

    കമന്റുകളുടെ അഭിഷേകം- ഒരു നിശ്ചിത എണ്ണം ശരിയുത്തരം വന്നു കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും പായന്റില്ലാത്തതുകൊണ്ട് ആളുകള്‍ ചുമ്മാ മാറ്റിപ്പിടിച്ചോളും. ബാക്കിയൊക്കെ തമാശകളല്ലേ അണ്ണാ. അത് അതിന്റെ വഴിക്ക് പോട്ടെന്ന്. അതല്ലേ അതിന്റെ രസം.

    ReplyDelete
  46. ഗുപ്തന്‍
    വല്ല്യമ്മായി പഞ്ചാലിയുടെ പേരു പറഞ്ഞതുകൊണ്ടു പാഞ്ചാലിക്ക് ഉത്തരം പറയാൻ പടില്ലാ എന്നുണ്ടോ?

    മാത്രമല്ല അതു് ഈ മത്സരത്തിന്റെ തന്ത്രത്തിന്റെ ഭാഗമല്ലെ. പാഞ്ചാലി വേറൊരു വ്യക്തിയുടേ പേരു പറയുന്നതോടെ പാഞ്ചലി അല്ല ഉടമ എന്നും മത്സരം ശ്രദ്ധിച്ചുക്കുന്നവർക്ക് മനസിലാകും. അങ്ങനെ മറ്റുള്ളവർ പാഞ്ചാലി എന്ന ഉത്തരം ഒഴിവാക്കുകയും ചെയ്യില്ലെ.

    ReplyDelete
  47. മൊഴിയേ, കൈപ്പള്ളി അണ്ണൻ ആദ്യമായല്ലേ കിസ് ചെയ്യുന്നതു്? ക്ഷമിച്ചു കള. വഴിയേ പഠിച്ചോളും :)

    കൈപ്പള്ളീ, സ്മൈലി ഉണ്ടേ :)

    ഓഫ്: എവിടുന്നാ ദുബായിയിൽ പച്ചരി വാങ്ങുന്നതു്? റേഷൻ കടയിൽ നിന്നാ?

    ReplyDelete
  48. നിയമം പോയിന്റ്സ് മണ്ണാങ്കട്ടയ്ക്കൊക്കെ അതിന്റെ വില കൊടുത്താല്‍ മതി അണ്‍ണോ... വല്യകണ്‍ഫ്യൂ‍ൂ ഇല്ലാതെ പരിപാടികള്‍ നടക്കണം (ഓഫടി പാര പിന്നെ മത്സരം..)...അല്ലാണ്ടെന്ത്... ഇതിനിടയില്‍ വരുന്ന ഭീഷണി നിലവിളി ഒക്കെ അതിന്റെ അക്കൌണ്ടിലങ്ങുകൂട്ടിയാല്‍ പോരേ..

    ReplyDelete
  49. യാത്രമോഴി

    എനിക്ക് point എങ്ങനെ ശരിയാകും. അതു വേണ്ട.
    മത്സരത്തിന്റെ പോക്ക് നോക്കി arbitraryആയി ഒരു deadline നിശ്ചയിക്കാം.

    ഉത്തരം വന്നുകഴിഞ്ഞാൽ പിന്നെ off അടിക്കുകയോ, തമ്മി തല്ലുകയോ Siv Senaയേ തെറി പറയുകയോ എന്തു വേണമെങ്കിലും ആകാം. യാതോരു വിരോധവുമില്ല.

    ReplyDelete
  50. hihihi.. njan vichaarichu parayaan pattillaann.. angane ente kurachu points poyittond..yathramozhi chettane njaan camera nokki pidichaarunnu :(


    pakshe, as I said above, this is all fun. I think Panchali takes it the same way :)

    Sorry about Engish. My keyman has gone mad as you can see in the above comment :(

    ReplyDelete
  51. അണ്ണാ,

    ഞാന്‍ പറഞ്ഞതുകൊണ്ട് നിയമാവലി ഭേദഗതി ചെയ്യണമെന്നില്ല.
    ഡെഡ്‌ലൈനൊക്കെ വെച്ചാല്‍ അതിനിടക്ക് ഓഫടിക്കാമോ,
    ഓഫടിച്ചാല്‍ തിരിച്ചടിക്കുമോ എന്നൊക്കെ വെറുതെ ആളുകള്‍ ശങ്കിച്ചുകളയും.
    ഇതിങ്ങനെ പോട്ട്.

    വീക്കെന്‍ഡ് അല്ലേ, മോളാണെങ്കില്‍ നല്ല ഉറക്കം.
    ഞാന്‍ ചുമ്മാ അര്‍മാദിക്കാന്‍ ഇറങ്ങിയതാ.
    അണ്ണന്‍ ക്ഷമി. :)

    ReplyDelete
  52. sorry for my English...

    I missed Zebu.I had seen his profile several times. My mistake. I never thought Zebu would send his shelf picture. :((

    Kaippally, I'm really enjoying this series. Thanks to everyone!!

    ReplyDelete
  53. Kandaakeyman kedavunna kaaryathil polum njanum panchaaliyum kuuttaa :)


    atho ini njan thanne aano panchaali ennu paranju blogunne? aake confusion aayi :(

    ReplyDelete
  54. ഗുപ്താ എന്റെ കീമാന് പ്രശ്നമൊന്നുമില്ലായിരുന്നു. രാവിലെ പുള്ളങ്ങളെയും കൊണ്ട് ലൈബ്രറിയില്‍ പോയതായിരുന്നു. അവിടെയിരുന്നു റ്റൈപ്പിയതാ! ഏതായാലും അടുത്ത തവണ ഗുപ്തന്‍ എന്നു തോന്നിയാലും ഞാന്‍ വോട്ട് മാറ്റിക്കുത്തും. ഒന്നു പിഴച്ചാല്‍ മൂന്ന് എന്നാണല്ലോ? (രണ്ടെണ്ണം ഓള്‍ റെഡി ഗോവിന്ദാ!)

    എന്നാലും സെബു ബുള്‍ അബദ്ധമായിപ്പോയി. ഞാന്‍ “വിശുദ്ധ പശു...” വൊക്കെ കണ്ടിട്ടും സെബൂനെ ഒഴിവാക്കിയതാ! ശനിയും ഞായറും കക്ഷി നെറ്റ് അക്സെസ് ചെയ്ത് കാണാത്തതിനാല്‍ തിങ്കളാഴ്ചയെ അനാലിസിസിനായി ഇനി ഇവിടെ വരൂ എന്നു തോന്നുന്നു.

    ReplyDelete
  55. പാഞ്ചാലി,
    ഗുപ്തന്റെതു ശേഖരനായിരിക്കുമോ?ലിങ്കന്‍ ആയിരിക്കില്ലെ?
    ഇന്റെര്‍നെറ്റിന്റെ പടം പിടിക്കേണ്ടി വരും..:(

    ReplyDelete
  56. എനിയ്ക്കറിയാം....പക്ഷെ,പ്രയില്ല.

    ReplyDelete
  57. ആദ്യമായി എന്റെ ഒരു ഷെല്‍ഫിന്റെ പടമിട്ടതിന്‌ എന്‍ എച്ച് കൈപ്പള്ളിയ്ക്കു തോനെ നന്ദി. പിന്നെ, ഈ പടമിടണ്ടാ, നീറ്റായിട്ടുപിടിച്ച മറ്റേ പടം ഇട്ടാമതി എന്ന എന്റെ ദയനീയാപേക്ഷയെ നിഷ്കരുണം തള്ളിക്കളഞ്ഞതിന്‌ കൈപ്പള്ളിക്കൊരു വിര്‍ച്വല്‍ തൊഴി ;-) [സത്യത്തില്‍ എന്റെ കൈയില്‍ ഒന്നര ഷെല്‍ഫു നിറയ്ക്കാന്‍ പുസ്തകമുണ്ട്. അതായത് ഇക്കാണുന്ന പുസ്തകങ്ങള്‍ക്കുപുറമെ കോട്ടയം പുഷ്പനാഥ് മുതലായ പ്രശസ്തസാഹിത്യകാരന്മാരെഴുതിയ ഒന്നുരണ്ടെണ്ണം കൂടിയുണ്ട്. അതൊക്കെക്കൂടി കുത്തിനിറച്ചിട്ട് (പൊങ്ങച്ചം കാണിക്കേണ്ടേ നമുക്കും :-) ഞാന്‍ രണ്ടാമതു പടമെടുത്തയച്ചതാണ്‌ കൈപ്പള്ളിയ്ക്ക്. പക്ഷേ സ്മര്യപുരുഷന്‍ അതു തള്ളിക്കളഞ്ഞു.]

    പുസ്തകങ്ങളെപ്പറ്റി: അമേരിക്കയില്‍ ജോലിയുള്ള എന്റെ കൊച്ചണ്ണന്റെ കൈയില്‍ നിന്നു പലപ്പോഴായി ഇരന്നുവാങ്ങിയതും, ദാനമായിക്കിട്ടിയതും, മോഷ്ടിക്കപ്പെട്ടതുമായ കുറച്ചുബുക്കുകളാണ്‌ എന്റെ ശേഖരം. എനിക്കിഷ്ടമുള്ള പുസ്തകങ്ങള്‍ തന്നെയാണു പ്രദര്‍‌ശിപ്പിക്കാന്‍ തെരഞ്ഞെടുത്തത്. "വിശുദ്ധ പശു" ഒരു ക്ലൂ ആയിട്ടുതന്നെ വച്ചതാണ്‌; കാരണം പുതുമുഖമായ എന്നെ ക്ലൂ ഇല്ലാതെ കണ്ടുപിടിക്കാന്‍ ആര്‍ക്കും തന്നെ കഴിയില്ലെന്നു കരുതി. മാറ്റ് ടയിബ്ബിയുടെ എഴുത്തും, ഷെര്‍ലക്ക് ഹോംസും എനിക്കു വളരെ പ്രിയപ്പെട്ടവ. (ടോം ഫ്രീഡ്‌മാനെ ഇഷ്ടപ്പെടുന്നവര്‍ (പല ഷെല്‍ഫിലും അങ്ങേരുടെ പുസ്തകങ്ങള്‍ കണ്ടതായോര്‍‌മ്മ) ടയിബ്ബിയുടെ ഇതുപോലത്തെ നിരൂപണങ്ങള്‍ തീര്‍‌ച്ചയായും വായിച്ചിരിക്കണം.) അതല്ലാതെ, പ്രത്യേകിച്ച് ഒരു കാരക്റ്റര്‍ ഇല്ലാത്ത ഒരു ഷെല്‍ഫായിട്ടാണ്‌ ഞാന്‍ എന്റെ ശേഖരത്തെ കാണാറ്.

    പാഞ്ചാലിയായിരിക്കും മിക്കവാറും ആദ്യം ഉത്തരം കണ്ടുപിടിക്കുന്നതെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷേ രിയാസ് എന്നെ ഞെട്ടിച്ചു :-) പാഞ്ചാലി കഴുകന്‍ കണ്ണുകള്‍ കൊണ്ടു കണ്ടുപിടിച്ചപോലെ ഞാന്‍ ശാബത്തുദിവസങ്ങളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാറില്ല; അതുകൊണ്ട് ഇന്നാണിതൊക്കെ കാണുന്നത്. സമയത്തിനു കണ്ടിരുന്നെങ്കില്‍ ഒരു ട്രാക്കിങ്ങ് കമന്റെങ്കിലും ഇട്ടു "സഹായിച്ചേനെ". ഏതായാലും ഇങ്ങനെ ഒരു സങ്കതി സംഘടിപ്പിച്ചതിനും എത്രയോ "ടൈം‌പാസ്" നിമിഷങ്ങള്‍ തന്നതിനും കൈപ്പള്ളിക്കു നന്ദി.

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....