Thursday, 19 February 2009

22 - വിശാലമനസ്കൻ

വിശാലമനസ്കൻ

രണ്ടു അദ്ധ്യായങ്ങളുള്ള നഗരം - ടി.പി. അനിൽകുമാർ
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ -എം.മുകുന്ദൻ
എന്റെ യൂറോപ്പ് സ്വപ്നങ്ങൾ - കുറുമാൻ
എസ്.കെ. പൊറ്റക്കാട്ട് - യൂറോപ്പിലൂടെ
ഡയറിക്കുറിപ്പുകൾ - മാധവിക്കുട്ടി
ആലായയുടെ പെണ്മക്കൾ - സാറ ജോസഫ്
ഒ.വി. വിജയൻ ഖസാക്കിന്റെ ഇതിഹാസം
ഒരു സങ്കീർത്തനം പോലെ - പെരുമ്പടവം ശ്രീധരൻ
വി.കെ.എൻ - പയ്യൻ കഥകൾ
ബഷീർ സമ്പൂർണ്ണ കൃതികൾ
തപോഭൂമി ഉത്തരഖണ്ഡ് - എം.കെ. രാമചന്ദ്രൻ
യാത്ര - നിത്യചൈതന്യയതി
ഒരു യോഗിയുടെ ആത്മകഥ - പരമഹംസ യോഗാനന്ദൻ
The Da Vinci Code - Dan Brown
ആദ്ധ്യാത്മരാമായണം
യാഥാർത്ഥ പാവകളിക്കാർ - ബാബു കിളിത്തട്ടിൽ
എന്റെ പ്രിയപ്പെട്ട കഥകൾ - എം.പി. നാരായണപിള്ള

39 comments:

  1. ഇതു ഏതോ അനോണിമസ് ബ്ലോഗറാണ്. കുളുവൊന്നുമില്ലാതെ ശരിയുത്തരം പറയുന്നവന് ആയിരത്തൊന്ന് പോയിന്റ്!

    ReplyDelete
  2. ഇത് വിശാല മനസ്കന്‍‌ജിയുടെ ശേഖരം..!
    ഉത്തരം ഇതാണെങ്കില്‍ ഞാന്‍ എങ്ങിനെയെത്തിയെന്ന് പറയാം.

    ReplyDelete
  3. ഇത് ഒന്നു ചുറ്റിക്കറങ്ങി നോക്കിയിട്ട് ഒരു പിടിയും കിട്ടണില്ല. എന്തായാലും ഒരു ‘ഗമ’യാണ് (‘ഗ‘ള്‍ഫ് ‘മ‘ലയാളി).

    വല്ലതും ഊഹിച്ച് നെഗറ്റീവ് പോയിന്റ് വാങ്ങണ്ട.

    ഒരു വരവു കൂടെ വരേണ്ടിവരും!

    ReplyDelete
  4. കുഞ്ഞാ എനിക്കും ആ സംശയം ഇല്ലാതില്ല. ഒരാള്‍ക്കു കൂടി തോന്നിയ സ്ഥിതിക്ക് അങ്ങുറപ്പിക്കാം.

    സജീവ് ഇടത്താടന്‍ വിശാല മനസ്കന്‍.

    ReplyDelete
  5. വിശാലമനസ്കന്‍(ഇത് കണ്ട്പ്പോഴെ മനസ്സില്‍ തോന്നിയ പേര്) ഒന്ന് ആലോചിക്കാനെടുത്ത സമയം കുഞ്ഞന്‍ മുതലാക്കി.

    ReplyDelete
  6. കുഞ്ഞു കള്ളാ! ആ കറുത്തകവറിട്ട പുസ്തകം നോക്കി കണ്ടുപിടിച്ചു അല്ലേ?

    ReplyDelete
  7. മൂന്നുപേര്‍ ഇന്‍ ഏ റോ ശരിയുത്തരം പറഞ്ഞാല്‍ ലേലം ഉറപ്പിക്കുന്ന നിയമം ഇല്ലേ കൈപ്പള്ളി ;)?

    ReplyDelete
  8. ഞാനും വിശാലന് ബോട്ട് കുത്തി.

    ഈ അനോണി മാഷിന് ഇവിടെ എന്താ കാര്യം ? ഇനി വർമമാരും ഈവഴി വരുമോ ?

    ReplyDelete
  9. വിശാലനാവാനേ ചാന്‍സുള്ളൂ...

    ReplyDelete
  10. റീഡറില്‍ പുതിയ പോസ്റ്റ് കണ്ട് ഓടിവന്ന് ഒരു ഫോട്ടോയെ ഉള്ളോ, കണ്ടിട്ട് വിശാലനാണെന്നു തോന്നുന്നല്ലോ എന്നൊക്കെ കരുതി കമന്റാന്‍ നോക്കുമ്പോള്‍ കമന്റുകളുടെ പെരുമഴ!

    ReplyDelete
  11. പ്രശാന്ത് കളത്തില്‍
    ഇവിടെ എല്ലാവർക്കും സ്വാഗതം. പിന്നെ
    അനോണിമാഷ് അത്ര പ്രശ്നക്കാരനൊന്നുമല്ല.

    ReplyDelete
  12. ക്ലൂ വേണമെങ്കിൽ ആവശ്യപ്പെടാം.

    ReplyDelete
  13. കൈതമുള്ള്.

    ReplyDelete
  14. അയ്യൊ കൈപ്പള്ളി, ഞാൻ തമാശയ്ക്ക് പറഞ്ഞതാ.

    അനോണിമാഷെ, കൈപ്പള്ളി.... തെറ്റിദ്ധരിക്കല്ലെ പ്ലീസ്... :(

    ReplyDelete
  15. എങ്കില്‍ ഒരു അരക്കിലോ ക്ലൂ കൊട്.

    ReplyDelete
  16. സത്യത്തിൻ ഞാൻ അനോണിമാഷ് ഫാനാ..

    ReplyDelete
  17. ഓണത്തിന്റെ ഇടയ്ക്ക് പൂട്ടുകച്ചവടം- ഈ ഫോട്ടൊയില്‍ ഒരു പുസ്തകം കറത്ത കവര്‍ കൊണ്ട് മറച്ചിരിക്കുന്നു. എന്തിനുവേണ്ടി? എന്തുപുസ്തകം ?

    ReplyDelete
  18. വിശാലമനസ്കൻ തന്നെ.
    ആ പ്രി ഡിഗ്രി ഇന്ത്യാചരിത്രം ക്ലൂ ഒന്നുമല്ലായിരുന്നു കേട്ടൊ.

    ReplyDelete
  19. എന്നാല്‍ പിന്നെ കുറുമാന്‍റെ പേരു കൂടെ ഇരിക്കട്ടെ.

    ReplyDelete
  20. ക്ലൂ പ്ലീസ്..

    ReplyDelete
  21. ‘തെരഞ്ഞെടുത്ത‘ പുസ്തകശേഖരം!!
    (എന്റേതല്ലേയ്......)

    ReplyDelete
  22. കുറുമാന്റെ പുസ്തകശേഖരം ആള്രെഡി വന്നില്ലെ?

    ReplyDelete
  23. ഒരു പിടീമില്ല.


    ഒരു കാര്യം മനസ്സിലായി. ഈ കോവിഞ്ചി ഡാഡിനെ ഒക്കെ ബെസ്റ്റ് സെല്ലറാക്കിവിടുന്നത് നമ്മളൊക്കെ തന്നെയാണ്. മിക്ക ഷെല്‍ഫിലും ഉണ്ട് ഓരോന്ന് :)) കാശുകൊടുത്ത് വാങ്ങേണ്ടതും കടം വാങ്ങി വായിക്കേണ്ടതും തമ്മിലുള്ള വ്യത്യാസമാണ് പുസ്തകം വാങ്ങിക്കുമ്പോഴുള്ള ആദ്യത്തെ തത്വം.

    അനോണിമാഷിനെ അപമാനിച്ചതിന് പ്രശാന്തിന് ഉള്ള പോയിന്റ് മൊത്തം പെനാല്‍റ്റി കൊടുത്ത് ആദരിക്കേണ്ടതാണ്. അതൊരു സവര്‍ണ ഫ്യൂഡല്‍ കമന്റായിപ്പോയി. :)) (എന്റെ വകേലും ഇരിക്കട്ടെ പാര)

    ReplyDelete
  24. അനോണി മാഷ് ആരാണെന്ന് ഇപ്പോള്‍ നാട്ടുകാര്‍ക്ക് മൊത്തം അറിയാം. അതുകൊണ്ട് വെറുതേ വിടുന്നു. അനോണി മാഷിനെ അപമാനിച്ചാല്‍ ചാടി ചവിട്ടാന്‍ കാലോങ്ങി നില്‍ക്കുന്നവര്‍ ഒരുപാടാണ്.

    പക്ഷെ അനോണി മാഷ് പിന്നേയും അനോണികളിക്കുന്നതു കാണുമ്പോള്‍ ചെറിയ ചിരി വരാറുണ്ട് ;)

    ReplyDelete
  25. പരിചയമുള്ള ഒരു വനിതാബ്ലോഗ്ഗറാണെന്ന് മനസ്സു പറയുന്നു..
    എന്നാലും ഇത്രയും പേര്‍ വിശാലന്റെ പേര്‍ പറഞ്ഞപ്പോള്‍ ഒരു ചാഞ്ചാട്ടം..
    എന്നാലും ഗുരുവിനു തന്നെ എന്റെ വോട്ടൂം.
    വിശാലമനസ്കന്‍ !!!!

    ReplyDelete
  26. കൈതമുള്ള് നിയമങ്ങളൊക്കെ മറന്നോ..?

    ReplyDelete
  27. അനോണിമാഷ്‌ക്കെന്താ ഇവിടെ കാര്യം എന്നത് പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം-പോലെ ചോദിച്ചതാണേയ്.


    അല്ല കുമാറേട്ടാ‍ാ‍ാ, സത്യത്തിൽ ആരാ ഈ അനോണിനിമാഷ് ? കണ്ടാൽ എങ്ങനെയിരിക്കും ?

    കൈപ്പള്ളി, ഓഫടിച്ചാൽ പെനാൾട്ടിയടിക്കരുത്.

    ReplyDelete
  28. കൈതമുള്ളിനു് 2 minus.
    ശശിയണ്ണനു്:
    വീട്ടിൽ 'ഫാ'ര്യ രണ്ടു് ദിവസം ഇല്ല. ഈ വൈരാഗ്യം മനസിൽ വെച്ചു നാളെ എനിക്ക് കിട്ടാനുള്ള ബിരിയാണി തരാതിരിക്കരുതു് എന്നു വിനീതമായി ഓർമിപ്പിക്കുന്നു.


    വിശ്വപ്രഭേ !!!!!!!!! ഒട്ടും പ്രതീക്ഷിച്ചില്ല.

    കളിയിൽ യാതൊരു ബന്ധവും ഇല്ല. സ്നേഹത്തോടെ സ്വീകരിച്ചാലും 2 minus point.

    ReplyDelete
  29. അപ്പോള്‍ വിശാലമനസ്കന്‍ വനിതാബ്ലോഗറല്ലേ ചാര്‍ലീ.. ഈശ്വരാ...

    (കമന്റ് ട്രാക്കാന്‍ വെറുതെ ഓഫിടുവാ..എന്നെ അടിക്കല്ലും. )

    ReplyDelete
  30. ശരി ഉത്തരം: സാക്ഷാൽ കൊടകരരത്നം വിശാലമനസ്കൻ, (സജീവ് ഇടത്താടൻ)

    ശരി ഉത്തരം പറഞ്ഞവർ: കുഞ്ഞന്‍(10), Kumar Neelakantan ©(8) വല്യമ്മായി(7) പ്രശാന്ത് കളത്തില്‍(6) പാഞ്ചാലി :: Panchali(5) എതിരന്‍ കതിരവന്‍ (4), ചാര്‍ളി[ Cha R Li ] (3)

    Minus point വാരി കൂട്ടിയവർ:
    വിശ്വപ്രഭ, കൈതമുൾ

    ReplyDelete
  31. ഒരു ശരാശരി മലയാളിയുടെ റേഞ്ചിലുള്ള പുസ്തകങ്ങള്‍,വായിച്ച് മനസ്സിലാക്കാന്‍ വേണ്ടി മാത്രം വാങ്ങിക്കുന്നവ. ഒരു ഗള്‍ഫ് പ്രവാസിയുടെ പുസ്തകശേഖരമാണെന്ന് മനസ്സിലായി. ആദ്യം മനസ്സില്‍ വന്നത് കൈതമുള്ളേട്ടനാണ്. പക്ഷെ അദ്ദേഹത്തിന്റെ ശേഖരത്തില്‍ ഇതിലും പഴയതും ഇത്തിരികൂടി കട്ടിയുള്ളതും കാണേണ്ടതെന്ന തോന്നല്‍. പിന്നെ ടിപിയുടെ പുസ്തകവും കുറുമാന്റെ പുസ്തകവും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും കൊടകരപുരാണം ഉണ്ടായിട്ടും ലിസ്റ്റില്‍ ചേര്‍ക്കാതിരുന്നപ്പോള്‍ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് മണത്തു. പിന്നെ വിശാല്‍ജിക്ക് കവിതയോട് (തെറ്റിദ്ധരിക്കല്ലേ) അത്ര ഭ്രമമില്ലെന്നും, പിന്നെ ഇത്തിരി ഈശ്വരഭക്തിയുള്ള കൂട്ടത്തിലാണെന്നും അദ്ദേഹത്തിന്റെ കമന്റുകളില്‍ക്കൂടി മനസ്സിലാക്കിയിട്ടുണ്ട്. ഈയൊരു പോയന്റില്‍ കുറുമാന്റെ സാദ്ധ്യത തള്ളിയത്. ഈ ശേഖരം കുറുമാന്റെതാണെങ്കില്‍ തീര്‍ച്ചയായ്ം കവിതയൊ ശ്ലോകങ്ങള്‍ നിറഞ്ഞതുമായ പുസ്തകങ്ങള്‍ കണ്ടേനെ.

    പിന്നെ ആദ്യ കമന്റില്‍ അനോണി മാഷ് (അതാരാണെന്ന്(ഒരു സംഘം) എനിക്കൊരു ഊഹമുണ്ട്) ഒരു അനോണിമസ് ബ്ലോഗറാണെന്ന ഹിന്റ് നല്‍കിയതോടെ എന്റെ അനുമാനം വിശാലിജിയിലേക്ക് നീങ്ങി...

    എന്നാലും രണ്ടുകാര്യങ്ങള്‍ പിടികിട്ടാതെയിരിക്കുന്നു. ഒന്ന് ഇന്ത്യാ ചരിത്രം രണ്ടാമത്തേത് കറുത്ത തുണികൊണ്ട് മറച്ച ഒരു ബുക്ക്. പമ്മന്റെ ബുക്കാണൊ അത്? ഉത്തരം വിശാല്‍ജി തന്നെ പറയട്ടെ..

    ReplyDelete
  32. കുമാര്‍ നീലണ്ഠന്‍ കോപ്പിറൈറ്റിന്റെ വ്യക്തിഹത്യാകമന്റില്‍ പ്രതിഷേധിക്കുന്നു. കൈപ്പള്ളീ, സീരിയസായ കളിക്കിടെ ഓഫടിക്കുന്നവര്‍ക്കും പേ നാള്‍ട്ടി കൊടുക്കാന്‍ വകുപ്പുണ്ടാക്കണം.

    ReplyDelete
  33. പിന്നെ കുറുമാന്റ്റെ കളക്ഷന്‍ വന്നുപോയതുമാണ്...ഈ വരി വിട്ടുപോയി

    ReplyDelete
  34. മാഷെ.. ഒരാള്‍ തന്നെ ഈ സീരിയലില്‍ രണ്ടുപേരില്‍ വരുന്ന ഡബിള്‍ റോളില്‍ വരുന്നതിനോളം പെനാലിറ്റിയാണോ അത്?

    ആണോ?

    ReplyDelete
  35. കുഞ്ഞന്‍
    വളരെ നല്ല നിരീക്ഷണം. സജീവിന്റെ പുസ്തകം ഞാൻ മനഃപൂർവ്വം പട്ടികയിൽ നിന്നും ഒഴിവാക്കിയതാണു്. പക്ഷെ അതു് ഇത്ര എളുപ്പം പിറ്റിക്കും എന്നു കരുതിയില്ല.

    കുമാർ & അനോണിമാഷ്.
    രണ്ടു പേരും മരിയാതിക്ക് അടങ്ങി നല്ല കുട്ടികളായി ഇരിക്കണം. നിങ്ങളുടെ മിടുക്ക് അടുത്ത മത്സരത്തിൽ കാണിച്ചാൽ മതി.

    ReplyDelete
  36. മര്യാദ എന്നൊരു സാധനം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എന്നേ നന്നായേനെ കൈപ്പള്ളി.

    വാ അനോണി മാഷെ നമുക്ക് നമുക്ക് വാക്കൌട്ട് ചെയ്യാം. നമുക്ക് പുറത്തിറങ്ങി നിന്ന് തല്ലാം. പിച്ചാം. കണ്ണില്‍ കുത്താം. കാലുവാരാം. ഇടയ്ക്ക് കൈപ്പള്ളിവീട്ടിലേക്ക് ചാത്തനേറും നടത്താം.

    ReplyDelete
  37. ഇതിന്റെ ഉത്തരം അറിഞ്ഞിട്ടും പറയാതിരുന്നതാണ്. ഒന്നാ‍ാമത്തേത് വിശാലന്റെ ബുക്ക് കളക്ഷന്‍ ഞാ‍ാന്‍ കണ്ടിട്ടുണ്ട്.

    രണ്ടാമത്തേത് യഥാര്‍ത്ഥപാവകളിക്കാര്‍ എനിക്കും വിശാലനും കിട്ടിയത് നിരഞ്ചനയുടെ പുസ്തകപ്രകാശനത്തിന്‍ ഷാബുവിന്റെ കയ്യില്‍ നിന്നും നേരിട്ടാണ്.

    എനിക്ക് മൈനസ് പോയന്റ് തരല്ലേട്ടാ.

    വിശ്വേട്ടാ, എന്റെ കളക്ഷന്‍ മുന്നേ വന്ന് പോയി. ഇവിടെ ഇടക്കൊക്കെ വന്ന് നോക്കണ്ടെ.

    ReplyDelete
  38. (അപ്പോ, കുമാര്‍ നീലകണ്ഠന്‍ കോപ്പിറൈറ്ററാണോ അനോണിമാഷ്? ആകപ്പാടെ കണ്‍ഫ്യൂഷനായല്ലോ എന്റെ നന്ദികേശ്വരാ - ഒരു അനോണിമാഷ് ഫാന്‍ (ഒപ്പ്)(ഓഫിനു (മാപ്പ്)))

    ഏതായാലും വിശാലമനസ്കനു വിവരമുണ്ട് - അധികം പുസ്തകം മേടിച്ച് കാശു വെയ്‌സ്റ്റ് ചെയ്തിട്ടില്ല :-) (എന്റെ അതേ സ്വഭാവം - സെയിം പിച്ച്)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....