Thursday, 19 February 2009

23 - യാത്രാമൊഴി

യാത്രാമൊഴി







100 വര്‍ഷം 100 കഥ
100 വര്‍ഷം 100 കവിതകള്‍- ഇരുപതാം നൂറ്റാണ്ടിലെ മലയാള കവിത
1989-ലെ തിരഞ്ഞെടുത്ത കവിതകള്‍
അടയാളങ്ങള്‍-സേതു
അധികാരം- വി.കെ.എന്‍
അന്ത്യപ്രലോഭനം- വിജയലക്ഷ്മി
അന്ധകാണ്ഡം- കെ.ആര്‍.ടോണി
അന്നയും കര്‍ത്താവും-സില്‍‌വിക്കുട്ടി
അപൂര്‍ണ്ണം-സച്ചിദാനന്ദന്‍
അമാവാസി-ബാലചന്ദ്രന്‍ ചുള്ളിക്കാട്
അര്‍ത്ഥനാരീകാണ്ഡം- എന്‍.എസ്.മാധവന്‍
ആദിത്യനും രാധയും മറ്റു ചിലരും- എം.മുകുന്ദന്‍
ആല്‍ക്കെമിസ്റ്റ്- പൗലോ കൊയ്‌ലോ
ആള്‍ക്കൂട്ടം-ആനന്ദ്
ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്
ഒരു ദേശത്തിന്റെ കഥ-.എസ്.കെ.പൊറ്റക്കാട്
ഒരു ലെസ്‌ബിയന്‍ പശു- ഇന്ദു മേനോന്‍
ഒരു സങ്കീര്‍ത്തനം പോലെ-പെരുമ്പടവം
ഒറ്റമണല്‍ത്തരി-വിജയലക്ഷ്മി
ഓര്‍മ്മക്കുറിപ്പുകള്‍-നെരൂദ
കനം-പി.രാമന്‍
കര്‍ക്കടകത്തിലെ കാക്കകള്‍-കെ.എ.സെബാസ്റ്റ്യന്‍
കവിതാവര്‍ഷം-എഡി- സച്ചിദാനന്ദന്‍
ക്ഷണികം പക്ഷെ- ഓ.എന്‍.വി
കാള്‍ മാര്‍ക്സിന്റെ കവിതകള്‍- ഓ.എന്‍.വി
കേരളകവിത-2000, 2001, 2004, 2007
കോളറകാലത്തെ പ്രണയം- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്
ഖസാക്കിന്റെ ഇതിഹാസം-ഓ.വി.വിജയന്‍
ഗസല്‍-ബാലചന്ദ്രന്‍ ചുള്ളിക്കാട്
ഗാലപ്പഗോസ്-ഇ.സന്തോഷ്‌കുമാര്‍
ചൂളൈമേടിലെ ശവങ്ങള്‍-എന്‍.എസ്.മാധവന്‍
ചിദംബരസ്മരണ-ബാലചന്ദ്രന്‍ ചുള്ളിക്കാട്
ചിറകുകള്‍ കൊണ്ടൊരു കൂട്- എ.അയ്യപ്പന്‍
ഡ്രാക്കുള- ബാലചന്ദ്രന്‍ ചുള്ളിക്കാട്
തിരഞ്ഞെടുത്ത കവിതകള്‍-സച്ചിദാനന്ദന്‍
ദേവസ്പന്ദനം- എം.വി.ദേവന്‍
നാറാണത്ത് ഭ്രാന്തന്‍- മധുസൂദനന്‍ നായര്‍
നാലാം ലോകം സ്വപ്നവും യാഥാര്‍ത്ഥ്യവും- എം.പി.പരമേശ്വരന്‍
പത്മനാഭന്റെ കഥകള്‍
പതിനെട്ട് കവിതകള്‍-ബാലചന്ദ്രന്‍ ചുള്ളിക്കാട്
പറുദീസാനഷ്ടം-സുഭാഷ് ചന്ദ്രന്‍
പാബ്ലോ നെരൂദ കവിതകള്‍- സച്ചിദാനന്ദന്‍
പെണങ്ങുണ്ണി- കുരീപ്പുഴ ശ്രീകുമാര്‍
ബഷീര്‍ സമ്പൂര്‍ണ്ണകൃതികള്‍- വാല്യം ഒന്നും രണ്ടും
മൃഗശിക്ഷകന്‍‍- വിജയലക്ഷ്മി
മരപ്പാവകളും മറ്റു പ്രധാന കഥകളും- കാരൂര്‍
മഴക്കാലം- അന്‍‌വര്‍ അലി
മഴതന്‍ മറ്റേതോ മുഖം- വിജയലക്ഷ്മി
മാനസാന്തരം- ബാലചന്ദ്രന്‍ ചുള്ളിക്കാട്
യുക്തിചിന്ത-എ.ടി.കോവൂര്‍
യയാതി-വി.എസ്.ഖണ്ഡേക്കര്‍
യുവകവിതക്കൂട്ടം, എഡി: കെ.എ വേണുഗോപാല്‍
ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍-എന്‍.എസ് മാധവന്‍
വിവേകശാലിയായ വായനക്കാരാ-കെ.പി.അപ്പന്‍
വീട്ടിലേക്കുള്ള വഴി-ഡി.വിനയചന്ദ്രന്‍
വെയില്‍ തിന്നുന്ന പക്ഷി- എ.അയ്യപ്പന്‍
വെള്ളിവെളിച്ചം-കടമ്മനിട്ട
വേട്ടക്കാരനും വിരുന്നുകാരനും- ആനന്ദ്
ശബ്ദസാഗരം
സര്‍പ്പം-എം.ഗോവിന്ദന്‍
ഹിമസമാധി-വിജയലക്ഷ്മി

100 Love Sonnets-Pablo Neruda
1984-George Orwell
A History of India Vol 1- Romila Thapar
Alice in Wonderland- Lewis Carroll
Animal Farm-George Orwell
Candide-Voltaire
Cows Pigs, Wars and Witches: Riddles of Religions- Marvin Harris
Great Short Works of Fyodor Dostoyevski
Homage to Catalonia-George Orwell
Les Miserables-Victor Hugo
Life of Pi-Yan Martel
Love Poems by Women Edited by Wendly Mulford
Mysteries-Knut Hamsun
Papillon-Henri Charriere
Report To Greco-Nikos Kazantzakis
Selected Poems of Frederico Garcia Lorca
The Autumn of the Patriarch-Gabriel Garcia Marquiz
The Baron In The Trees-Italo Calvino
The Bedbug and Selected Poetry-Mayakovsky
The Bell Jar-Sylvia Plath
The Bridge on the Drina-Ivo Andric
The Bridges of Madison County-Robert James Waller
The Collected Poems of Octavio Paz
The Complete Sherlock Holmes- Vol I- Arthur Conan Doyle
The Complete Stories and Parables- Kafka
The Death of Che Guevara- Jay Cantor
The Diary of a Young Girl- Anne Frank
The Double Helix- James D. Watson
The Last Temptation of Christ-Nikos Kazantzakis
The New Penguin Handbook of Living Religions- Edited by John R. Hinnells
The Plague-Albert Camus
The Reprieve-Jean Paul Sartre
The Return of Sherlock Holmes- Arthur Conan Doyle
The Wonder That Was India-A.L.Basham
The Works of P.B.Shelley
The Zen and the Art of Motorcycle Maintenane-Robert M.Pirsig
Zorba The Greek- Nikos Kazantzakis

61 comments:

  1. എം.കെ.ഹരികുമാര്‍

    ReplyDelete
  2. ഇതു യാത്രാമൊഴി.

    എന്തുകൊണ്ട് യാത്രാമൊഴിക്ക് നേരത്തേ വോട്ട് ചെയ്തില്ല എന്ന ente comment നോക്കിയാല്‍ എന്തുകൊണ്ട് ഇപ്പോള്‍ വോട്ട് ചെയ്യുന്നു എന്നും മനസ്സിലാവും.

    ReplyDelete
  3. ഗുപ്തനും സിമിയുമാണ് മനസ്സില്‍ വന്നത്.
    വോട്ട് ഗുപ്തന്.

    ReplyDelete
  4. ഇത് വെള്ളെഴുത്താവും.

    ഇത്രയ്യും കണ്ടാൽ പോര, തിരഞ്ഞെടുത്തതാവും. എന്നാലും ആ ആധികാരികത...

    ReplyDelete
  5. ദേവന്റെ പഴയ കമന്റ്റ് യാത്രാമൊഴിയെ മനസ്സില്‍ കൊണ്ടുവന്നതായിരുന്നു. പക്ഷേ സില്‍വിക്കുട്ടിയും മറ്റു പുതിയ ബുക്കുകളും കാരണം യാത്രാമൊഴിയെ ഞാന്‍ ഒഴിവാക്കി.

    ReplyDelete
  6. ഗുപ്തന്‍ മാഷിന്റെ ശേഖരം.

    ReplyDelete
  7. കവിതയെ വളരെ ഇഷ്ടമുള്ള ആരോ - മയക്കൊവ്സ്കിയും, സില്‍‌വിയാ പ്ലാത്-ഉം, യോര്‍കയും വേറെ ഒരു കൂട്ടത്തിലും കണ്ടിരുന്നില്ലെന്നു തോന്നുന്നു. ഗുപ്തനാണോ എന്ന് വഴിക്ക് ഒരു ശങ്ക തോന്നി, പക്ഷേ പടമെടുത്തതു ഗുപ്തനെങ്കില്‍ ഷെല്‍ഫില്‍ ഈ പുസ്തകം കാണാതിരിക്കില്ല എന്നു മനസ്സു മന്ത്രിച്ചു. "ദേവസ്പന്ദനം" കണ്ടപ്പോള്‍ ദേവനായിരിക്കുമെന്നു കരുതി :-) ഇനി ദേവനല്ലെങ്കിലും ദേവന്‍ പറഞ്ഞ ആളെങ്കിലുമായിരിക്കുമെന്നു കരുതി എന്റെ വോട്ട് ഇതാ യാത്രാമൊഴിക്ക്.

    {ഓഫ്: നമ്മുടെ മറ്റൊരു പ്രധാന അണലിസ്റ്റ് (analyst) ആയ ശ്രീമതി ഇഞ്ചിമതിയെ ഈയിടെ ഇതുവഴി കാണുന്നില്ലല്ലോ?}

    ReplyDelete
  8. യാത്രാമൊഴി. സംശയമില്ല.

    ReplyDelete
  9. യാത്രാമൊഴി തന്നെയാണ്‌ എന്റേം ചോയിസ്.

    ReplyDelete
  10. Yathramozhi...

    ReplyDelete
  11. പത്തു വർഷത്തിലേറെയായി അടുത്ത് സുഹൃത്തായ സുരേഷിന്റെ കളക്ഷനാണൊ എന്ന് എനിക്ക് ഉറപ്പില്ല.

    അത്യധാസാരണ പടം പിടുത്തക്കാരനായ യാത്രാമൊഴി ഇത്രയ്ക്ക് ക്വാളിറ്റി കുറവായ പടങ്ങൾ എടുത്തയയ്ക്കുമോ എന്നത് സംശയം

    ReplyDelete
  12. ജോർജ്ജ് ഓർവെൽ കണ്ടപ്പോൾ വീണ്ടും സംശയം.. യാത്രാമൊഴിയുടെഒരു ഇഷ്ടക്കാരനാണ്. അനിമൽഫാമിനെ കുറിച്ച് മൂപ്പർ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്

    എന്തായാലും എനിക്ക് പോയന്റ് ഒന്നും വേണ്ട..

    അങ്ങേർ തന്നെയാണൊ എന്ന് ഒരു സംശയം മാത്രം

    ReplyDelete
  13. നല്ല ഫോട്ടോ. യാത്രാമൊഴി അല്ലെങ്കില്‍ സപ്തവര്‍ണ്ണങ്ങള്‍. :)

    ReplyDelete
  14. കമന്‍റിട്ടിട്ടാണു് തഥാഗതന്‍റെ കമന്‍റ് വായിച്ചതു്. ഫോട്ടോയ്ക്കു് ക്വാളിറ്റി ഇല്ലെന്നോ. എന്നാല്‍ നമ്മളെ പറ്റിക്കാന്‍ ക്വാളിറ്റി കുറച്ചതായിരിക്കും.

    ReplyDelete
  15. kavitha okke kanumbo yathramozhi, pakshe thadagathante samshayam baaki nilkkunnu, Ettam bangiyaayi padam pidikkunna yatra mozhi de padam ethu pole aavumo? camera maariyo aavo :)

    yathramozhi

    pakshe ennaalum 50% 50%
    yatra mozhi
    guptan

    ReplyDelete
  16. ആഹാ നല്ല കളിയാണല്ലോ. ഞാനും കൂടി വലിഞ്ഞു പിടിച്ച് കേറട്ട്.. ബുക്കുകളെല്ലാം നോക്കി വയ്ക്കണൊണ്ട്.. ഏതു വീട്ടിച്ചെന്നാ വായിക്കാത്ത പുസ്തകം കിട്ടും എന്ന് ഇപ്പം ഏകദേശം ധാരണയായി..ചോയിച്ചാ തരാതിരിക്കാന്‍ പറ്റൂല്ലല്ലോ.. ചില കളികള്‍ കൊണ്ടുള്ള ഗുണമേ..

    ReplyDelete
  17. അഞ്ചല്‍ക്കാരന്‍ said...
    "എം.കെ.ഹരികുമാര്‍"
    മിക്കവാറിം അഞ്ചൽ minus pointഉം കൊണ്ടേ പോവു.

    ReplyDelete
  18. ഇനീം യാത്രാമൊഴിയെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ..? എന്നാലും അതുതന്നെ.
    വെള്ളെഴുത്തേ ഇവിടെ പടമയച്ചവര്‍ക്കെല്ലാം ഇതറിയാം :
    “പുസ്തകം സ്ത്രീ ധനഞ്ചൈവ, പരഹസ്തഗതം ഗതം.“
    കൊതിച്ചിരിക്കയേ ഉള്ളൂ...

    ReplyDelete
  19. യാത്രാമൊഴി!!!!
    എല്ലാറ്റിലും ജയിക്കുന്ന പാഞ്ചാലിയെ ഫോളോ ചെയ്തു മാര്‍ക്ക് അടിച്ചു മാറ്റാനല്ല,

    നല്ല അടുക്കും ചിട്ടയും.
    അതിലുമുപരി ചിത്രമെടുപ്പിന്റെ മര്‍മ്മവും പ്രകാശത്തെ രസകരമായി വിന്യസിച്ചതും കൂടി നോക്കുമ്പോള്‍, യാത്രാമൊഴി ആറരത്തരം!!!

    (വലതുവശത്തായി ഇരിക്കുന്ന പുസ്തകം കണ്ടോ? പാമ്പ് പടം പൊഴിച്ചതുവരെ എടുത്ത് പുസ്തകം പൊതിഞ്ഞിരിക്കുന്നു. അതിന്റെ ഉള്ളില്‍ എന്താ “പാമ്പ് വേലായുധന്റെ ജീവ ചരിത്രം?)

    ReplyDelete
  20. ശരിയുത്തരം പറയും മുന്‍പ് ഉത്തരത്തെ നിഷേധിച്ചതിനു കൈപ്പള്ളിക്ക് ഹരികുമാറിന്റെ കേരളം 50 ഭാവങ്ങളെക്കുറിച്ച് ആസ്വാദനം തയ്യാറാക്കാന്‍ ഉത്തരവ്.

    ReplyDelete
  21. എനിക്ക് പോയന്റ് വേണ്ട. എനിക്കറിയില്ല, ആരുടേതാണെന്ന്. ഇവിടെ ഇല്ലാത്ത പുസ്തകങ്ങളുണ്ടെങ്കിൽ അതൊക്കെ ഒന്ന് നോക്കീട്ട്പോകാംന്ന് കരുതി.

    (അടുത്ത ഫോട്ടോ അയക്കുന്നവർ ദയവായിട്ട് എനിക്ക് ഫോൺ ചെയ്ത് പറയേണ്ടതാണ്. മൈ ഫോൺ നമ്പർ ഈസ് 2255 - മാറിയിട്ടില്ല). പത്ത് പോയന്റ് എനിക്കും കിട്ടിക്കോട്ടേന്ന് വെച്ചിട്ടാ.)

    ReplyDelete
  22. ഹോ ചവറുപോലെ യാത്രാമൊഴികള്‍ ആയല്ലോ!. എനിക്കൊരു മാര്‍ക്കെങ്കിലും കിട്ടുമോ?

    ReplyDelete
  23. ക്ലൂ ഉണ്ടോ? (ഉണ്ടെങ്കിൽ ഞാനിപ്പോ ഉത്തരം പറയും. ;))

    ReplyDelete
  24. എന്നാലും ഈ ഫോട്ടോ നല്ലതല്ല എന്ന് പറഞ്ഞത് അല്‍പ്പം കടന്ന കൈ ആയിപ്പോയി! എനിയ്ക്ക് തോന്നുന്നത് ഏറ്റവും നല്ലത് എന്നാണ്. ഗുപ്തന്റെ സീഗളും മറ്റും മനസിലുള്ളതിനാല്‍ ആ‍നിമല്‍ ഫാമിനേയും യാത്രാമൊഴിയേയും കൈവിട്ടു....

    ReplyDelete
  25. ഇത് യാത്രാമൊഴിയാണെന്നതിന്ന് വലിയൊരു തെളിവ് എനിക്ക് കിട്ടി. പറഞ്ഞാ മൈനസ് പോയിന്റാവുമോ?

    ReplyDelete
  26. ഫോട്ടോ മൂന്നു തരം നല്ലത്. ഫ്ലാഷില്ലാതെ എക്സ്പോഷര്‍ നിയന്ത്രിച്ചെടുത്ത ചിത്രം. എസ്‌. എല്‍ ആര്‍. ക്യാമറ, അല്‍പം സൂം ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു.

    ReplyDelete
  27. പ്രോഫറ്റേ ഒരു പൂമ്പാറ്റ !


    കമന്റ് ട്രാക്കിംഗ്

    ReplyDelete
  28. പ്രവാചകാ, ഇപ്പോള്‍ പറയണ്ട; ഞാനും കണ്ടത് അതുതന്നെയാണെന്നു തോന്നുന്നു. ഏതായാലും ഗുപ്തനല്ലെന്നു മിക്കവാറും തീര്‍ച്ച.

    ReplyDelete
  29. യാത്രാമൊഴി.
    ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ ഷെല്ഫില് കാണാനില്ല. (അതോ യെന്‍റ കണ്ണടിച്ചുപോയോ??)

    ReplyDelete
  30. ഗ്രൂപ്പ് തിയറി ഇന്‍ കെമിസ്‌ട്രി അവിടെ എങ്ങനെ വന്നുവെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

    ReplyDelete
  31. ഏതായാലും ഫോട്ടോക്കാരാണെന്നു ഉറപ്പുള്ളതു കൊണ്ടും പച്ചാളം ഇവിടെ വന്നു് വഴിതെറ്റിക്കാന്‍ നോക്കുന്നതു കൊണ്ടും തുളസിയുടെ പേരും കൂടി പറയുന്നു.

    ReplyDelete
  32. കൈപ്പള്ളീ, ഞാന്‍ വോട്ട് ആദ്യമേ ഇട്ടു, ഇനി ഓഫടിക്കാമല്ലോ?

    പരഹസ്തമായിരുന്നെങ്കില്‍ ഹസ്തക്രിയ നടത്തിയെങ്കിലും തിരിച്ചെടുക്കുമായായിരുന്നു പ്രോഫറ്റേ. ഇതു പലഹസ്തം മറിഞ്ഞല്ലേ പോക്ക്. തിരക്കുമ്പോള്‍ ലയാളുകൊണ്ടുപോയി, ലിയാളുകൊണ്ടുപോയി ലാണ്ട് പോയി. എവിടാ‍ണോ എന്തരോ.

    ആര്‍ക്കു കൊടുത്താലും ബ്ലോഗന്മാര്‍ക്ക് പുസ്തകം കൊടുക്കരുത് എന്നാണത്രേ. (ബുക്കും കൊണ്ട് മുങ്ങുന്നവര്‍ക്കെതിരേ ഒരു നെയിം ആന്‍ഡ് ഷെയിം ബ്ലോഗ് തുടങ്ങാം?)

    അല്ല വാട്ടര്‍മാരേ, ചുമ്മ വന്ന് വ്വാട്ടുകള്‍ പോട്ട് തിരിച്ചു പെയ്യൂടണത് അയ്യം. ഈ ഇരുപത്തിമൂന്ന് ലൈബ്രറികളും കണ്ടിട്ട് പൊതു വിശകലനം, നിങ്ങള്‍ പ്രതീക്ഷിച്ചപോലാണോ ഇവരുടെ ഒക്ക്കെ ലൈബ്രറി എന്നൊക്കെ ഒന്ന് അഫിപ്രായിക്കണ്ടേ?

    ReplyDelete
  33. യാത്രാമൊഴി. ഫൈനൽ ആൻസർ.

    ReplyDelete
  34. യാത്രാമൊഴി
    പുസ്തകങ്ങളെക്കുറിച്ച് ഒന്നും അറിയാത്ത ഞാന്‍ വരെ കണ്ടുപിടിച്ചു!

    ReplyDelete
  35. ഓഫ്:
    എന്റെ പുസ്തകങ്ങൽ പലതും ഞാനറിയാതെ ഇല്ലാതായിത്തുടങ്ങി. ഒരിയ്ക്കൽ നേരിൽ കണ്ടു, ദാനശീലത്തിൽ കർണ്ണന്റെ ചേച്ചിയായ എന്റെ ഭാര്യ “എല്ലാം എടുത്തോളൂ, എല്ലാം എടുത്തോളൂ” എന്നു പറഞ്ഞ് വരുന്നവർക്ക് കൊടുത്തു വിടുകയാണ്!
    അതുകൊണ്ട് വെള്ളെഉഴുത്തേ, ഇവിടെ വരുമ്പോൾ “ഇന്ന് ഏകാദശി അല്ലെ, ദാനധർമ്മങ്ങൾ ഒന്നും മറക്കേണ്ട” എന്നൊ മറ്റൊ ഭാര്യയോട് പറഞ്ഞാൽ മതി.

    ReplyDelete
  36. Group theory in Chemistry- ആണ് കുഴപ്പിക്കുന്നത്. റൂട്ട് മാറ്‌രി വിടാന്‍ വച്ചിരിക്കുന്നതല്ലെങ്കില്‍ ലാപുടയുടെ കളക്ഷന്‍ വന്നു പോയ സ്ഥിതിക്ക് റോബി കുര്യന്‍‌റേതോ പ്രമോദിന്‍‌റെയോ ആയിരിക്കും. ഇവരാണ് ആകപ്പാടെ ബ്ലോഗില്‍ എനിക്കറിയാവുന്ന രസതന്ത്രികള്‍. ഒരു ഡി. എന്‍ .എ ഡബിള്‍ ഹെലിക്സ് ഇരിക്കുന്നതു കൊണ്ട് റോബിയാകാനാണ് സാദ്ധ്യത. ഇനി ബ്ലോഗില്‍ വേറെ രസതന്ത്രികള്‍ ഉണ്ടോ ആവോ? ഡാലി ഏത് സബ്ജക്ടായിരുന്നു?
    ആ... എനിക്കറിയാന്മേല...

    ReplyDelete
  37. സുനീഷേ

    ഈ വിഷയത്തിൽ ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറേറ്റും ഒക്കെ കഴിഞ്ഞ ഒരാളാണ് ഈ ശേഖരത്തിന്റെ ഉടമ

    ReplyDelete
  38. പുസ്തകങ്ങള്‍ കണ്ടിട്ട് എനിക്കു തോന്നുന്നത്:

    ജനനം 1947 നു ശേഷം, മീശയുണ്ട്, ഇടതു കാലില്‍ മുടന്തില്ല, ദിവസവും ആറു മണിക്കൂറെങ്കിലും ഉറങ്ങും, വെജിറ്റേറിയനല്ല, കിലുക്കം സിനിമ കണ്ടിട്ടുണ്ട്..

    ബൂലോകത്ത് ഇങ്ങനെയൊരാള്‍ ആരപ്പാ? ഒരു പിടിയും കിട്ടുന്നില്ലല്ലോ?

    ReplyDelete
  39. പിന്നേ,പിക്കാസോയില്‍ നോക്കി കാനണ്‍ EOS 20D ആര്‍ക്കാണ് ഉള്ളതെന്നു കണ്ടുപിടിക്കാന്‍ ഭയങ്കര ബുദ്ധി വേണമല്ലോ! ക്വിസ് മാഷേ അടുത്ത ക്വൊസ്റ്റ്യന്‍ പറ!!

    ReplyDelete
  40. അനോണി മാഷ് തന്റെ സ്മാര്‍ട്‌നെസ് തെളിയിച്ചതിലൂടെ ഈ ഗെയിമിന്റെ രസം കളഞ്ഞു.

    ഞാന്‍ വാക്കൌട്ട് ചെയ്യുന്നു.
    ഇനി നോ കംന്റ്സ്.

    ReplyDelete
  41. അപ്പൊ ആരും പുസ്തകം നോക്കിയല്ല ആളെക്കണ്ടു പിടിക്കുന്നതല്ലേ? എന്തേലുമാകട്ട് ഞാനും വാക്കൗട്ട് കേട്ട!

    ReplyDelete
  42. കൈപ്പള്ളി എവടെപ്പോയി ?

    വേഗം ഉത്തരം പറഞ്ഞ് അടുത്ത പോസ്റ്റിട്.

    മൂന്നു ദിവസം (ഇന്ത്യയിൽ) അവധിയാ. അതുകൊണ്ട് ഉടനെ പോസ്റ്റിട്ടില്ലെങ്കിൽ അടുത്തത് ചൊവ്വാഴ്ചയിട്ടാൽ മതി.

    ReplyDelete
  43. യാത്രാമൊഴിയുടെ ചിത്രങ്ങളാണു കൂടുതല്‍ കണ്ടിട്ടുള്ളത്. മികച്ച ചിത്രങ്ങള്‍. കവിതാബ്ലോഗില്‍ അവസാന പോസ്റ്റ് 2007 ലേതെന്ന് കാണുന്നു. കമന്റുകള്‍ക്കായി ഗൂഗിളില്‍ പരതിയെങ്കിലും പുസ്തകങ്ങളുമായി ബന്ധപ്പെടുത്താവുന്നതൊന്നും കണ്ടില്ല. ഇത് യാത്രമൊഴിയുടേതാണെങ്കില്‍ ഇനി യാത്രാമൊഴിയെ 'ട്രേസ്' ചെയ്യണം.

    'ബ്ലോഗേഴ്സിന്റെ ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ഹൈവേകള്‍, അഥവാ ഇ-മെയിലും ചാറ്റും' സഹായിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഇവിടെയും രക്ഷക്കെത്തുമെന്നു കരുതാം!

    ReplyDelete
  44. കൈപ്പള്ളി ബ്ലോഗേഴ്സ് മീറ്റ് കഴിഞ്ഞ് ദുബായ്-ഷാര്‍ജ ട്രാഫിക്ക് ബ്ലോക്കില്‍ പെട്ടു കിടക്കുന്നതിനാല്‍ ഫല പ്രഖ്യാപനം അനിശ്ചിത കാലത്തേക്ക് നീട്ടി വെച്ചിരിക്കുന്നു.

    ReplyDelete
  45. ദേ, ഗുപ്തനും നമ്മളെ കൈവിട്ടു എന്നു തോന്നുന്നു. പാപ്പിയോണും പറഞ്ഞുകൊണ്ട് ചിരിക്കുന്നു! എനിയ്ക്ക് ഇതു തന്നെ വരണം! ദേവന്റെ പുറകേ (യാത്രാമൊഴിയുടെ ഇതുവരെ ഇട്ട എല്ലാ പോസ്റ്റും ഫോളോ ചെയ്തിരുന്ന) ഞാന്‍ യാത്രാമൊഴിയ്ക്ക് (പാപ്പിയോണും ആനിമല്‍ ഫാമും കണ്ടിട്ടും) വോട്ടു ചെയ്യാതെ കുറെ കഥാപുസ്തകങ്ങളും പെണ്‍കൃതികളും കണ്ട് ഗുപ്തന്റെ പുറകെ പോയതിനാല്‍ പറ്റിയ അബദ്ധം. ഞാന്‍ ആയുധം വെച്ച് കീഴടങ്ങുന്നു!
    :(

    ReplyDelete
  46. അപവാദം പറയല്ലും..

    ഞാന്‍ പാപ്പിയമ്മാവനെക്കുറിച്ച് മുണ്ടീട്ടില്ല...

    ലോറിമാറിപ്പോയി.. എനിക്ക് മൈനസ് പോയിന്റ് ഇടീക്കാനുള്ള ഈ മാവോയിസം വീട്ടില്‍ വച്ചിരുന്നാല്‍ മതി .....

    http://www.youtube.com/watch?v=zvjuT5O2GWw

    ReplyDelete
  47. രിയാസേ, ദുബായ്-ഷാര്‍ജ്ജ റോഡിലെ റ്റ്രാഫിക് ജാമൊക്കെ പണ്ടല്ലായിരുന്നോ? ഇപ്പോള്‍ കണ്‍സ്റ്റ്രക്ഷന്‍ പ്രോജെക്റ്റ് എല്ലാം നിര്‍ത്തി വച്ച് ആളുകളെയെല്ലാം പറഞ്ഞുവിട്ടതുകൊണ്ട് എമിറേറ്റ്സില്‍ ആകെ കുറച്ച് തിരക്ക് അബുദാബിയില്‍ മാത്രമേ ഉള്ളൂ എന്നാണ് കേട്ടത്!

    ഗുപ്താ ഞാന്‍ നടന്‍ വിജയകുമാറിന് ആളു വിട്ടിട്ടുണ്ട്! :))

    ReplyDelete
  48. ലോറി മാറിപ്പോയി. റീഡിനുള്ളത് റീഡിനും റീഡറിനുള്ളത് റീഡറിനും പോരട്ടെ.

    ReplyDelete
  49. ക്ഷമിക്കണേ രിയാസേ,ഓഫീസിലെ തിരക്കു പിടിച്ച പണിയ്ക്കിടയില്‍ പറ്റിയ തെറ്റ്.

    ReplyDelete
  50. ക്ഷമിക്കാന്‍ നോം ശ്രമിക്കാം.

    അനോനിമാഷിന്റെ ഈ പോസ്റ്റ് കണ്ടില്ലേ

    ReplyDelete
  51. ഉവ്വുവ്വ്, രാവിലെ എഴുന്നേറ്റ ഉടനെ കണ്ടതതാണ്!
    ഗാലറിയില്‍ ഇരുന്ന് കളി കാണാം എന്നു വിചാരിച്ചു!

    ReplyDelete
  52. ഒരു ദിവസം ഞാൻ മാറി നിന്നാൽ ഇവിടെ ഓഫടിച്ചു ചളമാക്കും അല്ലെ.
    ഇനി ഇവിടെ ഓഫടിച്ചാൽ 2 minus മാർക്ക് ഇടുന്നതായിരിക്കും.

    ReplyDelete
  53. ഫുല്ലാണേ ഫുല്ലാണേ
    മൈനസ് മാർക്കു ഫുല്ലാണേ...

    മാർക്കില്ലാത്തോർക്കെന്തു മൈനസ് മാർക്കു്? കൈപ്പള്ളി നീതി പാലിക്കുക!

    ReplyDelete
  54. ശരി ഉത്തരം: യാത്രാമൊഴി

    പറഞ്ഞവർ: ദേവന്‍ (10), പറഞ്ഞവർ:Zebu Bull::മാണിക്കന്‍ (8), എതിരന്‍ കതിരവന്‍ (7), ചാര്‍ളി[ Cha R Li ] (6),സിജി (5), Kumar Neelakantan © (4), sreeni sreedharan (3), Umesh::ഉമേഷ് (2), saptavarnangal (1)


    അതുല്യ , സന്തോഷ് point ഒന്നുമില്ല. ഒരു പേരു് പറയുക. Multiple Choiceൽ നിന്നും തിരഞ്ഞെടുക്കാൻ ഞാൻ തല്ക്കാലം പരുഷ ഒന്നും എഴുതുന്നില്ല.

    ReplyDelete
  55. കൊള്ളാവുന്ന ഏത് കളക്ഷന്‍ കണ്ടാലും ചാടി വീണ് ഹരികുമാര്‍ എന്ന് വിളിച്ചുകൂവുന്ന അഞ്ചല്‍ക്കാരനെ അഞ്ചാം തവണയും വെറുതേ വിട്ടു. :p

    എനിക്ക് ഉറപ്പായിട്ടും പറയാന്‍ അറിയാവുന്ന ഒരുത്തരം നശിപ്പിച്ചത് പാഞ്ചാലിയാ..എന്റെ പേര് ആദ്യമേ വിളിച്ചുപറഞ്ഞു.. ഞാന്‍ തരാം..അടുത്ത പടം വരട്ടെ

    ഇവരില്‍ പലരും പറയുന്നതിന് മുന്നേ ഉത്തരം കിസ്സ് മാസ്റ്ററെ നേരിട്ടറിയിച്ചിട്ടും എനിക്ക് അരപ്പോയിന്റ് പോലും ഇല്ല :((

    ReplyDelete
  56. സോറി ഗുപ്താ.
    കൈപ്പള്ളീ, ഞാന്‍ കാരണം ഗുപ്തനു പോയിന്റ് നഷ്ടമായതിനാല്‍ എന്റെ അക്കൌണ്ടില്‍ നിന്നും ഒരു പത്ത് പോയിന്റ് കൊടുത്ത് ഗുപ്തനെ ശാന്തനാക്കുക...

    ReplyDelete
  57. ഗുപ്താ, ഇത്തവണ യാത്രാമൊഴി പറയാന്‍ പറ്റിയില്ലെന്നു വിഷമിക്കണ്ട. അടുത്തതിന്‌ (നമ്പ്ര 24-ന്‌) പറഞ്ഞോളൂ ;-)

    ReplyDelete
  58. ണിം..ണിം..ണിം...
    ആദ്യമായി എനിക്ക്‌ 5 മാര്‍ക്ക്‌ കിട്ടിയതിനുള്ള സന്തോഷ നാരങ്ങാമുട്ടായി വിതരണം..
    എല്ലാ വോട്ടര്‍മ്മാര്‍ക്കും ഓരോന്നെടുക്കാം ഗുപ്തനും പാഞ്ചാലിയും 2 വെച്ചെടുത്ത്‌ ശാന്തരാകൂ...

    ReplyDelete
  59. ഫിനിഷിങ്ങ് പായിന്റില്‍ ദേവനെ ആദ്യം പ്രതീക്ഷിച്ചു. തെറ്റിയില്ല.
    ഇതില്‍ നാലു പുസ്തകങ്ങളെക്കുറിച്ച് ഞാന്‍ ബ്ലോഗില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
    Last Temptation of Christ, Report to Greco(മന്‍‌ജിത്തിന്റെ ബ്ലോഗിലിട്ട കമന്റ്), Pappillon‍, Animal Farm (എന്റെ ബ്ലോഗുകളില്‍).

    തഥാഗതന്‍ മച്ചാനേ പടം ട്രൈപ്പോഡ് ഒക്കെ വെച്ച് എടുത്തതാ, പക്ഷെ ക്രോപ്പ് ചെയ്തിട്ട് അല്പം നോയ്സ് കുറച്ചു സോഫ്റ്റ് ആക്കി... ക്ഷമിസി :)

    കുമാറിന്റെ നിരീക്ഷണം കലക്കി. ആ പാമ്പ് പടം പൊഴിച്ചതു കൊണ്ട് പൊതിഞ്ഞത് ഞാന്‍ പണ്ട് തഥാഗതനെപ്പോലെയുള്ള വമ്പന്‍‌മാരുടെ കൂടെ അടിച്ച് പാമ്പായി നടന്നതിന്റെ സചിത്ര ജീവചരിത്രമാണു.:)

    വെള്ളെഴുത്തേ,
    ഇവിടെയായതുകൊണ്ട് ഒരു ഗുണമുണ്ട് ആരും പുസ്തകം കടം ചോദിച്ച് വരത്തില്ല. പിന്നെ ഇംഗ്ലീഷ് പുസ്തകം ഏതെങ്കിലുമാണെങ്കില്‍ ഇ-വായനയ്ക്ക് ‍ വഴിയുണ്ടാക്കാന്‍ ശ്രമിക്കാം. :)

    പച്ചാളമേ,
    ഭയങ്കര കണ്ണ് തന്നെ കേട്ടാ.
    ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ ലിസ്റ്റിലുണ്ടെങ്കിലും ഷെല്‍‌ഫില്‍ വെച്ചിട്ടില്ല.പ്രൂഫായിട്ട് വേറെ പടമിടേണ്ടി വരുമോ? :)
    ലിസ്റ്റിലോ ഷെല്‍‌ഫിലോ ചേര്‍ക്കാന്‍ വിട്ടുപോയത്,
    News of a Kidnapping- Gabriel Garcia Marquez
    ചോരശാസ്ത്രം- വി.ജെ.ജെയിംസ്
    പവിത്രയുടെ ബുക്കുകള്‍
    ഇരുന്നൂറിലധികം ഇ-ബുക്കുകള്‍

    പാഞ്ചാലി,
    അമേരിക്കയിലുള്ളവര്‍ വല്ലപ്പോഴുമെങ്കിലും നാട്ടിലേക്ക് പോകുമെന്ന് ഓര്‍ക്കണ്ടേ?
    ഞാന്‍ നാട്ടില്‍ പോയിവരുമ്പോള്‍ മസാലയും കറി പൗഡറുമൊക്കെ കുറച്ചിട്ട്, അതിനും കൂടി പുസ്തകം വാങ്ങാറാണു പതിവ്. അഞ്ച് കിലോ മസാല= ഒരു ശബ്ദസാഗരം :)

    റിയാസ് & സുനീഷ്,

    പെണ്ണ് കെട്ടിയപ്പോള്‍ കൂടെ പോന്നതാണു കെമിസ്ട്രിയിലെ ഗ്രൂപ്പ് തിയറി. :)
    ഒരു ചിന്താക്കുഴപ്പത്തിനുള്ള സാധ്യതയുണ്ടെന്ന് തോന്നിയിരുന്നു.
    ഡബിള്‍ ഹെലിക്സ് ഉള്ളതുകൊണ്ട് ഞങ്ങളെപ്പോലെ കുറച്ച് പേര്‍ അതേല്‍ പണിത് അര്‍മ്മാദിച്ചു പോകുന്നു.

    പ്രോഫെറ്റും ഗുപ്തനും ഉദ്ദേശിച്ചത് പാപ്പിയോണ്‍ അല്ലേ?
    എന്റെ പത്ത് മാര്‍ക്ക് ഇവിടെ പോയതുപോലെ ഗുപ്തന്റെ പത്ത് മാര്‍ക്ക് ഇനി പോകാനിരിക്കുന്നതേ ഉള്ളൂ. :)

    കൈപ്പള്ളിക്കും, പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി!

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....