Tuesday 17 February 2009

20 - കേരളഫാര്‍മര്‍



കൂടുതൽ ഒന്നും പറയുന്നില്ല.

21 comments:

  1. [No. 20 മദ്രാസ് മെയില്‍ എവിടെപ്പോയി?]

    ReplyDelete
  2. ചാര്‍‌ട്ടേര്‍ഡ് അക്കൗണ്ടന്റുകളാരോ. രാധേയന്‍?

    ReplyDelete
  3. കേരള ഫാർമർ ........ആണോ എന്നോരു സംശയം

    ReplyDelete
  4. ഞാനെന്റെ വോട്ട് അസാധുവാക്കി...

    കേരള ഫാര്‍മറിലേക്ക് തിരിയാന്‍ ഒരു പുസ്തകം പ്രേരിപ്പിക്കുമ്പോള്‍ ഒരുപാട് പുസ്തകങ്ങള്‍ രാധേയനിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നുണ്ട്...

    ReplyDelete
  5. ഈ ഫോട്ടോയില്‍ നോക്കി കണ്ണ് പോയതിനാല്‍ ഉത്തരമൊന്നും ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല. റബ്ബര്‍ കണ്ടിട്ട് കേരള ഫാര്‍മര്‍. പക്ഷേ അദ്ദേഹമെന്തിനാ ഇത്രയും റ്റാക്സ്/ഓഡിറ്റ് ബുക്കുകള്‍ നോക്കുന്നത്? ഏതോ പാലാ/കാഞ്ഞിരപ്പിള്ളി നസ്രാണി സി.ഏ ക്കാര‍ന്റേതാകാന്‍ ചാന്‍സുണ്ട്.

    ഓ.ടോ.
    ഈ ഫോട്ടൊ കണ്ടപ്പോഴാ (എന്റെ) വെള്ളെഴുത്തിന്റെ കാര്യം ഓര്‍ത്തത്. അദ്ദേഹത്തിന്റെ ഷെല്‍ഫ് ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്. ഫോട്ടോ ഒന്നുസംഘ്ടിപ്പിയ്ക്കണേ കൈപ്പള്ളീ...

    ReplyDelete
  6. കേരളഫാര്‍മര്‍ തന്നെ. റബ്ബര്‍ കണക്കുകളുടെ പുസ്തകങ്ങള്‍ വാങ്ങുന്ന ഏക മലയാളി പുള്ളി തന്നെ

    ReplyDelete
  7. അങ്കിൾ.

    റബ്ബർ സ്റ്റാറ്റിസ്റ്റിക്സ് കേരളഫാർമർ വായിക്കാനായി പിടിച്ചേൽ‌പ്പിച്ചതു്.

    ReplyDelete
  8. ഞാനും ഉമേഷിനെ പിന്താങ്ങുന്നു. അങ്കിളായിരിക്കും. വഴിതെറ്റിയ്ക്കാന്‍ കേരള ഫാര്‍മര്‍ കൊടുത്ത ബുക്കുകള്‍ കൂടെ വച്ചതായിരിയ്ക്കാം.

    ReplyDelete
  9. ഓഡിറ്റിങ്ങും ടാക്സേഷനുമായിട്ടാണ് ഈ ശേഖരന് കൂടുതല്‍ ബന്ധം. റബ്ബറിന്റെ സ്റ്റാറ്റിസ്റ്റിക്സുമായും കയറ്റിറക്കുമായും ബന്ധപ്പെട്ട പുസ്തകങ്ങള്‍ ഒന്നുകില്‍ പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട് വാങ്ങിച്ചിട്ടുള്ളവ. അല്ലെങ്കില്‍ റബ്ബര്‍ കൃഷിയില്‍ തല്‍പ്പരന്‍. നല്ല വായനക്കാരന്‍ അല്ല. പുസ്തകങ്ങള്‍ എല്ലാം തന്നെ ഔദ്യോഗിക വൃത്തിയുമായി ബന്ധപ്പെട്ടതാണ്. അല്ലെങ്കില്‍ റഫറന്‍സ് ഗ്രന്ധങ്ങള്‍.

    അതുകൊണ്ട് തന്നെ ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട ഒരാളാകാനാണ് വഴി. തീര്‍ച്ചയായും അതും രാധേയന്‍ അല്ല. കാരണം കൈപ്പള്ളിയുടെ പോസ്റ്റിലെ വരികള്‍ തന്നെ.

    “കൂടുതല്‍ ഒന്നും പറയുന്നില്ല.”

    സ്വാഭാവികമായും ഈ വരികളും റബ്ബറുമായി ബന്ധപ്പെട്ട പുസ്തകങ്ങളും കേരളാ ഫാര്‍മറിലേയ്ക്ക് അനുമാനക്കാരുടെ ശ്രദ്ധ വഴിതിരിച്ചു വിടാനുള്ള ക്വിസ് മാഷിന്റെ കുതന്ത്രമാണെന്നു കരുതേണ്ടിയിരിയ്ക്കുന്നു.

    പക്ഷേ ശേഖരം കേരളാ ഫാര്‍മറുടേതല്ല. പിന്നെ ആരുടേത്:

    അങ്കിളിന്റേത്.

    ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഓഡിറ്റിങ്ങില്‍ അംഗമായ അങ്കിളിന്റേതല്ലാതെ മറ്റാരുടേതുമല്ല ഈ ശേഖരം.

    ReplyDelete
  10. ഇതൊരു ചാര്‍ട്ടേര്‍ഡ്‌ അക്കൌണ്ടന്റിന്റേതല്ല. പ്രൊഫഷണല്‍ കോഴ്സിനുള്ള പുസ്തകങ്ങളല്ല ഈ പടത്തില്‍ കാണുന്നത്‌. മാത്രമല്ല, ചാര്‍ട്ടേര്‍ഡ് കുളിയാണ്ടര്‍മാരുടെ ഒരെണ്ണത്തിന്റെ വീട്ടിലും പ്രൊഫഷനുമായി ബന്ധപ്പെട്ട ഒരൊറ്റ ബുക്കും ഷെല്‍ഫില്‍ കാണില്ല എന്നാണ്‌ ഇതുവരെ ഈ വര്‍ഗ്ഗത്തെ നിരീക്ഷിച്ചതില്‍ നിന്നു മനസ്സിലായത് - ഒന്നുകില്‍ ബൈന്‍ഡ്‌ ചെയ്ത്‌ ആപ്പീസില്‍ കൊണ്ട്‌ പൊടിയടിക്കാന്‍ വി,ടും അല്ലെങ്കില്‍ സ്യൂട്ട്കേസില്‍ വാരിക്കെട്ടി ഇരട്ടവാലന്‍ സങ്കേതമാക്കി വിടും. അതുകൊണ്ട് രാധേയനെ ആദ്യമേ എഴുതിത്തള്ളിയിട്ടു.

    ചിത്രം ഒട്ടും വ്യക്തമല്ല, അവ്യക്തമായ ചോദ്യം ചോദിച്ചതിന്‌ ക്വിസ്സ്‌ മാസ്റ്റര്‍ക്ക്‌ നൂറ്റൊന്ന് ഏത്തവും "ചെറുപ്പത്തില്‍ എനിക്കു പറ്റിയ അമളികള്‍" എന്ന വിഷയത്തില്‍ മലയാളം ബ്ലോഗുകളില്‍ വന്ന നാലു ലക്ഷത്തി എഴുപത്തയ്യായിരം പോസ്റ്റുകളുടെയും "അവള്‍ എനിക്കാരായിരുന്നു" എന്ന തലക്കെട്ടോടെയുള്ള മുപ്പത്തീരായിരം കവിതകളുടെയും ലിങ്ക്‌ സമാഹാരം ഉണ്ടാക്കി വിടാന്‍ ഉത്തരവിടുന്നു.

    എല്‍ ആര്‍ പോറ്റിയുടെ സ്റ്റാറ്റിസ്റ്റിക്സ്‌ പുസ്തകങ്ങള്‍ ഒന്നിലധികം- ഇവ ബി കോം- എം കോം വിദ്യാര്‍ത്ഥികള്‍ക്ക്‌ ടെയിലര്‍ മേഡ്‌

    അന്തര്‍പ്രെണര്‍ഷിഷിപ്പ്‌ ഡെവലപ്പ്മെന്റ്‌- എം ജി യൂണിവേര്‍സിറ്റി ബി.കോം തേഡ്‌ യീയര്‍ പുസ്തകം

    doaeacc quanbook രണ്ടെണ്ണം , ഒരു ഗ്രാഫിസ്കിന്റെ പുസ്തകവും- ആള്‍ ഐറ്റി സര്‍ട്ടിഫിക്കേഷന്‍ കോഴ്സ്‌ എന്തോ ചെയ്തിട്ടുമുണ്ട്‌.

    ഡയററ്റ്‌ ടാക്സേഷനും ഒരു വിദ്യാര്‍ത്ഥിയുടേതാണെന്ന് ഉറപ്പിക്കാം, ഇവ
    വര്‍സാവര്‍ഷം മാറ്റേണ്ട സാധനമാണ്‌ ഒന്നിലധികം എഡിഷന്‍ കാണാനില്ല.

    പിന്നെയുള്ളത്‌ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ്‌. അതിപ്പോ ചന്ദ്രേട്ടനെ അല്ലാതെ ആരെയും ഓര്‍ക്കുന്നുമില്ല. അദ്ദേഹത്തിന്റെ മക്കള്‍ ആരെങ്കിലും എം കോം ടാക്സ്‌ പ്ലാന്നിങ്ങും സ്റ്റാറ്റിസ്റ്റിക്സും ഐച്ഛികവിഷയങ്ങളായി എടുത്തു പഠിച്ചിട്ടുണ്ടെങ്കില്‍ ഇത്‌ അവരുടെ രണ്ടുപേരുടേയും കൂടി ആയിരിക്കും.

    വോട്ട്‌ കേരള ഫാര്‍മര്‍ക്ക്‌ (ഇതിനു മുന്നേ ഇട്ട വോട്ട്‌ പാഴായി, ഇതെങ്കിലും ഒന്നു വട്ടം ഓടണേ എന്റെ ഓടനാവട്ടം ഭഗവതീ)

    ReplyDelete
  11. വോട്ട് കൂടുതലും അങ്കിളിനാണല്ലോ ഇവിടെ , ഉപഭോക്തൃസംരക്ഷണം കേരളത്തില്‍, ഇന്ത്യന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്റ്റ് എന്ന ലൈനിലെ പുസ്തകങ്ങളൊന്നുമില്ലാതെ ഒരു ലൈബ്രറി അങ്കിളിനു വരുമോ? എന്റെ വോട്ട് ഇത്തവണയും പാഴായോ
    (പട്ടണ പ്രവേശത്തില്‍ ഇന്നസന്റിന്റെ രോദനം പോലെ)
    “എനിക്ക് ആരെയും മനസ്സിലാവുന്നില്ലല്ലോ സ്വാമീ..”

    ReplyDelete
  12. പട്ടണപ്രവേശത്തിൽ ഇന്നസന്റും സ്വാമിയുമോ? ദേവനു വട്ടായോ? അതോ എനിക്കോ?

    ഇനി വിയറ്റ്നാം കോളനിയോ മറ്റോ ആണോ?

    ReplyDelete
  13. ഓഫ് (അവ്യക്തമായ ചിത്രത്തിനുള്ള ശിക്ഷയാ ഇതും കൈപ്പള്ളീ)

    ഗുരുക്കള്‍ക്ക് ബ്രഹ്മി കഴിക്കാറായോ?
    താടി വച്ച് വേഷം മാറിയ തിലകന്‍ കിഡ്നാപ്പ് ചെയ്യപ്പെട്ട ഇന്നസന്റിനോട്
    “...നിനക്കെന്നെ മനസ്സിലായോടാ ബാലാ?”
    “എനിക്കാരെയും മനസ്സിലായില്ല സ്വാമീ....”
    “എന്താടാ തലയിലൊരു ചുവന്നകെട്ട് മരം കൊത്തിയെപ്പോലെ...”

    ReplyDelete
  14. ബ്രഹ്മിയുണ്ടേൽ ഇറ്റു താ ദേവാ...

    പട്ടണപ്രവേശത്തിൽ തിലകനെ ഓർമ്മയുണ്ടു്. ഇന്നസന്റിനെ ഓർമ്മ കിട്ടുന്നില്ല.

    കൈപ്പള്ളീ, അനുഭവി...

    ReplyDelete
  15. ഇത് ഉമേഷിന് ഓര്‍മ്മ പുതുക്കാനും...

    കൈപ്പള്ളിയ്ക്ക് ദേഷ്യം വരാനും...!

    ReplyDelete
  16. ശ്ശോ.. ഞാനാ ലിങ്ക് അന്ന്വേഷിച്ചു കണ്ടുപിടിച്ചപ്പോഴേക്കും പാഞ്ചാലി അതിവിടെ കൊണ്ടുവന്നിട്ടു.
    സോറി ഫോര്‍ ദി ഓഫ് കൈപ്പള്ളി.. ഊഹിക്കാന്‍ ശ്രമിച്ചിട്ട് കിട്ടുന്നില്ല

    ReplyDelete
  17. കേരളാ ഫാര്‍മര്‍ .

    മൊബൈലില്‍ എടുത്ത പടമാണോ ? (പിക്സലേഷനും ഗ്രെയിന്‍സുമൊക്കെ കണ്ടിട്ട്)

    ReplyDelete
  18. ശരി ഉത്തരം പറഞ്ഞവർ: കട്ടപ്പറം, പി.അനൂപ്, ദേവന്‍ , suraj::സൂരജ്,

    ദേവനും, ഉമേഷണ്ണനും, അഞ്ചലും ഓവർ-വിശകലനം ചെയ്തു ചളമയിപ്പോയി.


    ശരി ഉത്തരം: കേരളഫാർമ്മർ (ചന്ദ്രശേഖരൻ നായർ)

    ReplyDelete
  19. ഉത്തരം കേരളാ ഫര്‍മര്‍?

    ഒരു തര്‍ക്കത്തിനു വേണ്ടി അങ്ങ് സമ്മതിച്ചു തരാം. പക്ഷേ ശേഖരത്തില്‍ ടാക്സും ആഡിറ്റിങ്ങും അക്കൌണ്ട്സും എങ്ങിനെ സ്ഥാനം പിടിച്ചു എന്ന് വിശദീകരിയ്ക്കാന്‍ കേരളാ ഫാര്‍മര്‍ക്ക് ബാധ്യതയുണ്ട്. അല്ലെങ്കില്‍ പെനാല്‍റ്റി കൈപ്പള്ളിയ്ക്ക് ചാര്‍ത്തുന്നതായിരിയ്ക്കും.

    (മക്കളുടെ പുസ്തകം ആണെന്നോ മറ്റോ കേരളാ ഫാര്‍മര്‍ വിശദീകരണം നല്‍കിയാല്‍ കൈപ്പള്ളി വീണ്ടും കുഴപ്പത്തിലാകും. കാരണം ഉത്തരം ഇങ്ങിനെ വേണ്ടി വരും: ശേഖരം കേരളാഫാര്‍മറുടേയും മക്കളുടേയും!)

    ReplyDelete
  20. മനോരമ അഭിമുഖത്തിനിടയില്‍ ഇതു പോലൊരു ശേഖരം ഞാന്‍ ശ്രദ്ധിച്ചിരുന്നു.
    ഒരു പക്ഷേ താങ്കളുടേതു തന്നെയാണെങ്കിലോ..!? (ചോദ്യത്തിന്‌ ഉത്തരം മുകളില്‍ കണ്ടു, എങ്കിലും...)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....