ശേഖരത്തിൽ കാണുന്ന ചില പുസ്തകങ്ങൾ
Disease and Medicine in India
ശല്യതന്ത്രം
ഹൃദ്രോഗചികിത്സ (ആയുര്‍വേദം)
സുശ്രുത സംഹിത സൂത്രസ്ഥാനം - 1 & 2
സു.സംഹിത നിദാനസ്ഥാനം
The Interpretation of Dreams : Sigmund Freud
The prehistory of the Mind
Words and Rules
Dictionary of Biotechnology and Genetic Engineering
The Indian Human Heritage
The Way of the Cell: Molecules Organisms and the Order of Life
Evolution : a scientific american reader
Did My Genes Make me do it : and other philosophical dilemmas
Nature Via Nurture
Evolution
The Richness of Life
Unweaving the Rainbow
The Blid Watchmaker
The Selfish Gene
The Crucible of Creation
ഓ.വി.വിജയന്റെ ലേഖനങ്ങള്‍
ഹൈന്ദവനും അതിഹൈന്ദവനും
ഓ.വി.വിജയന്‍ : കുറിപ്പുകള്‍
നിലവിളികളില്‍ ഒടുങ്ങാത്തത് : അധിനിവേശത്തിന് ഒരാമുഖം
വിവേകശാലിയായ വായനക്കാരാ
Future Shock
നോബല്‍ സാഹിത്യ ജേതാക്കള്‍
ദേശമേ ദേശമേ ഇവരുടെ ജീവിത വര്‍ത്തമാനം കേള്‍ക്ക്
ഖലീല്‍ ജിബ്രാന്‍ കൃതികള്‍
ആശാന്റെ പദ്യകൃതികള്‍
ഐതീഹ്യമാല
എസ്പരാന്‍സയുടെ പുണ്യാളന്മാര്‍
The Garden of the Prophet : Kahlil Gibran
ഭൂമിക്കൊരു ചരമഗീതം
അമൂല്യശ്ലോകമാല
ധനുമാസചന്ദ്രിക: 101 തിരുവാതിരപ്പാട്ടുകള്‍
ഒരു ചെറു പുഞ്ചിരി
'ഡി' : സുസ്മേഷ് ചന്ദ്രോത്ത്
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍
പ്രവാചകന്‍ The Prophet
ആനന്ദ്: അപഹരിക്കപ്പെട്ട ദൈവങ്ങള്‍
ഒരിടത്ത് : സക്കറിയ
ബഷീര്‍ : സ്വാതന്ത്ര്യ സമരകഥകള്‍
സൂര്യവംശം : മേതില്‍ രാധാകൃഷ്ണന്‍
ഖസാക്കിന്റെ ഇതിഹാസം
Communist Manifesto
ടി.പി. കിഷോറിന്റെ കഥകള്‍
25 അധിനിവേശരാഷ്ട്രീയ കഥകള്‍
മുകുന്ദന്റെ കഥകള്‍
പ്രവാചകന്റെ വഴി : ഒ.വി.വിജയന്‍
മാക്സിം ഗോര്‍ക്കി: അമ്മ
QED and the men who made it
Frontiers of fundamental Physics
Quantum Theory Cannot Hurt You
QED : The Strange Theory of Light and Matter
Quantum Physics
Michio Kaku : Visions
Hyperspace
Shadows of the Mind
The Emperor's New Mind
The Computer and the Mind
The Cosmic Blue Print
In Search of the Big Bang
Dreams of a Final Theory
Stephen Hawking (Biography)
Galaxies : A very Short Introduction
Companion to the Cosmos
ഖുര്‍ ആന്‍ ഒരു വിമര്‍ശന പഠനം
ശബരിമല : ചരിത്രത്തിന്റെയും നേരിന്റെയും ഉരകല്ലില്‍
ആജീവിക മതം
താന്ത്രികമതം
ജൈനമതം
ക്രിസ്തുമതം
ബൈബിള്‍ ഗീത ഖുര്‍ ആന്‍
പുരാണ ജിജ്ഞാസ
മാണ്ഡൂക്യോപനിഷത്ത്
ഋഗ്വേദ സംഹിത: വള്ളത്തോള്‍ ( 1, 2)
Contemporary Religions: A World Guide
ഭൌതിക കൌതുകം
Great Myth Conceptions
Blink
Powers and Prospects : Chomsky
ജാതിവ്യവസ്ഥിതിയും കേരളചരിത്രവും
കമ്മ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും
Ideology and Social Science
ജൈവ മനുഷ്യന്‍
Tuesday 10 February 2009
14 - സൂരജ്
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
ഒരു ജഗജില്ലൻ ശേഖരം
ReplyDeletesuraj
ReplyDeleteO.T.
ReplyDeleteഈ ശേഖരത്തിന്റെ ഉടമ സ്വന്തമായി തയ്യാറാക്കിയ പുസ്തക പട്ടിക അല്പം വെട്ടികുറച്ചിട്ടാണു് ഇവിടെ ഇട്ടിരിക്കുന്നതു്. ഭാവിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ഇതുപോലെ ഒരു പട്ടികയും ചിത്രത്തിനോടൊപ്പം അയക്കണം എന്നു അപേക്ഷിക്കുന്നു. അങ്ങനെ എങ്കിലും എന്റെ അക്ഷരതെറ്റുകളിൽ നിന്നും നിങ്ങൾക്ക് മോചനം ലഭിക്കട്ടെ.
ദേവരാഗം
ReplyDeleteഅല്ല ദേവരാഗമല്ല, ദേവരാഗത്തിന്റെ ഐതിഹ്യമാലയ്ക്ക് ചുവന്ന ചട്ടയാണ്. ഇനി വേറെ വാങ്ങിയോ ആവോ?
ReplyDeleteഇത്രയധികം ഇടമറുക് ജബ്ബാര്‍ മാഷ് എന്ന് തോന്നിപ്പിക്കുന്നു,
പക്ഷെ കുറച്ചധികം മെഡിക്കല്‍ ബുക്സ്...
അല്ലെങ്കില്‍ സൂരജിന്റെ നാട്ടിലെ ശേഖരം (ഇവിടെ ഇത്രേം പുസ്തകം കൊണ്ട് വന്നാ ഒരു പ്ലെയിന്‍ തന്നെ വേണ്ടി വരും)
എതിരന്‍?
ReplyDeleteഇന്‍ഡ്യാഹെറിറ്റേജ് ഫൈനല്‍ ആന്‍സര്‍.
ReplyDeleteഡോക്ടര്‍ സൂരജിന്റേതല്ലാതെ മറ്റാരുടേതുമല്ല ഈ ശേഖരം. ഇന്നി മറ്റാരുടേതുമാണെങ്കില്‍ ഞാനതു സമ്മതിയ്ക്കുകയും ഇല്ല.
ReplyDeleteഅനുമാനത്തിനു കാരണം വൈദ്യശാസ്ത്ര പുസ്തകങ്ങളും ഭൌതിക വാദവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ബ്ലോഗിങ്ങിന്റെ ആരംഭത്തില്‍ അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടായിരുന്ന യുക്തിവാദവും.
Suraj for sure
ReplyDeleteഫിസിക്സും എവൊല്യൂഷനും ഇന്‍ഡോളജിയും മുതല്‍ മതങ്ങളും നിരീശ്വരത്വവും സോഷ്യല്‍ എവല്യൂഷനും ഉള്‍പടെ പരന്ന വായന. ഡോ.സൂരജ് നല്ല കാന്‍ഡിഡേറ്റ് ആണ്. പക്ഷെ കഥകളിലും മലയാളം നാരറ്റീവിലും ഉള്ള താല്പര്യം കൂടി കണക്കിലെടുക്കുമ്പോള്‍ എതിരന്‍ മാഷ് ഇവിടെ ഓള് റെഡി ഹാജരുള്ള സ്ഥിതിക്ക്- ആള്‍ പ്രവാസിയാണെങ്കില്‍- അത് പെരിങ്ങോടന്‍ ആവാനാാണ് സാധ്യത :)
ReplyDeleteകണ്ടാലിത്രേമൊക്കെ വായിച്ചിട്ടൊണ്ടെന്ന് തോന്നൂല്ലേലും.....
ഹൊ! ഗുപ്തനെക്കൊണ്ട് തോറ്റു. ഏറ്റവും കൂടുതല്‍ പൊട്ട ഗെസ്സുകള്‍ക്കുള്ള വല്ലോ സമ്മാനമുണ്ടെങ്കില്‍ അദ് ഗുപ്തനു കൊടുക്കണേ, ഞാന്‍ സ്പോണ്‍സര്‍ ചെയ്യുന്നു. പുസ്തക ശേഖരത്തിലെ അഞ്ചാമത്തെ എങ്ങാണ്ട് പെരിങ്ങോടനാണ്. ആ തീരങ്ങളൊക്കെ എപ്പോഴേ താണ്ടി....
ReplyDeleteശ്യോ.. ഇതിന്റെ അഞ്ചൊന്നുംഞാന്‍ കണ്ടിട്ടില്ല. അപ്പോള്‍ സൂരജ് എന്നു മാറ്റിക്കുത്തുന്നു.
ReplyDeleteചരക സംഹിതയൊക്കെ ചുമന്നോണ്ട് അമേരിക്കയില്‍ പോയ പാര്‍ട്ടിയാ.. ഇതൊക്കെ ഫ്ലൈറ്റ് ചാര്‍ട്ടര്‍ ചെയ്ത് കൊണ്ടോയിക്കാണും ..
(ഗസ് അത്ര പൊട്ട ഗസ് ഒന്നും അല്ലെന്ന് നമ്പര്‍ അഞ്ചും ഇതൂടെ ഒന്നൂ കമ്പയര്‍ ചെയ്താല്‍ അറിയാാം.. ഇതു എണ്ണത്തില്‍ കൂടുതലൊണ്ടെന്നേയുള്ളൂ.. കണ്ടന്റൊക്കെ ഏതാണ്ടൊരുവഴിക്കാ ... ഹിഹിഹി)
ജബ്ബാര്‍ മാഷിന്റേയും സി.കെ.ബാബുവിന്റേയും കെ.പി.എസ്സിന്റേയുമൊക്കെ ബ്ലോഗു പോസ്റ്റുകളില്‍ നടക്കുന്ന ചര്‍ച്ചകളിലെ ഡോക്ടര്‍ സൂരജിന്റെ സാനിദ്ധ്യം. കമ്യൂണിസത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍. അങ്ങിനെയങ്ങിനെ അദ്ദേഹത്തിന്റെ വായന അതേപടി പകര്‍ത്തി വെച്ചിരിയ്ക്കുന്ന ശേഖരം തന്നെ.
ReplyDeleteഇത് ഡോക്ടര്‍ സൂരജിന്റെ ശേഖരം അല്ലാ എന്നോ മറ്റോ കൈപ്പ്ലള്ളീ ഉത്തരമായി പറഞ്ഞാല്‍ അന്വേഷണ കമ്മീഷനെ വെയ്ക്കും. നിജസ്ഥിതി മനസ്സിലാക്കാന്‍. ജാഗ്രതൈ!
ഞാന്‍ പറയാനിരുന്ന ഉത്തരം മിക്കവരും പറഞ്ഞുകഴിഞ്ഞതിനാല്‍ ഇനി സൂരജിന്റെ പേര് പറയണ്ടല്ലോ.
ReplyDeleteസമയം കളയാതെ അടുത്ത ഷെല്‍ഫ് കാണിയ്ക്ക് കൈപ്പള്ളീ...
ReplyDeleteകഴീഞ്ഞ ശേഖരങ്ങൾ പോയി നോക്കാത്തതിനു് ഗുപ്തനു 2000 point minus ചെയ്യുന്നു.
ReplyDeleteഒന്നാന്തരം കളക്ഷന്‍.
ReplyDeleteസൂരജിന്റെ ബുക് ഷെല്ഫിന്റെ (നാട്ടിലുള്ളത്) പടം പോലെയുണ്ട് :)
യജൂര്‍വേദവ്യാഖ്യാനം, മന്നത്തിന്‍റെ സമ്പൂര്‍ണ്ണകൃതികള്‍ തുടങ്ങിയവ ഒളിച്ചുവെച്ചത് നമ്മളെ വഴിതെറ്റിക്കാനാണോ?
ReplyDeleteno doubt about it..
ReplyDeleteone and only Suraj
suraj
ReplyDeleteമലയാളം പത്രം വിരിച്ചിരിക്കുന്നു, നാട്ടിലുള്ള ബുൿഷെല്ഫ്.
ReplyDeleteഅംബി
ReplyDeleteക.ട്രാ.
ReplyDeleteധനുമാസചന്ദ്രിക: 101 തിരുവാതിരപ്പാട്ടുകള്‍ - ഈ സൂരജെന്താ കോളേജില്‍ പഠിക്കുമ്പൊ തിരുവാതിര കളിക്കാരുന്നോ? ഇനീപ്പൊ സൂരജല്ലേ പോലും? നാട്ടിലെ ഷെല്ഫാണെന്ന് അറിയാം..എന്നാലും തിരുവാതിര ഒരു വന്‍ ചതിയായിപ്പോയി!
ReplyDeleteകുളു പോരട്ടെ കൈപ്പള്ളിമാഷേ (ഹേയ്, എനിക്ക് പറയാനൊന്നുമല്ല, ചുമ്മാ ആൾക്കാർ സൂരജിൽനിന്നും മറ്റിപ്പിടിക്കുമോ എന്നറിയാമല്ലോ? :))
ReplyDeleteഎനിക്ക് ആ ഭീകരനെ ആണു സംശയം
ReplyDeleteഎതിരൻ കതിരവനെ
അതും അല്ലെങ്കിൽ രാജേഷ് വർമ്മ
ഫാന്റംസ് ഇന്‍ ബ്രെയിന്‍, ജനിറ്റിക് എഞ്ചിനീയറിങ് സംബന്ധിയായ പുസ്തകങ്ങള്‍ അല്ലാതെ മോഡേണ്‍ മെഡിസിന്റെ ഒരു പുസ്തകം പോലും കാണാത്തതു കൊണ്ടാണു സൂരജിന്റെ പേരു പറയാത്തത്. യുക്തിവാദ പുസ്തകങ്ങള്‍ പണിക്കരുമാഷിനേക്കാള്‍ കൂടുതല്‍ സി.കെ. ബാബുവിന്റെ കൈയിലാണു കാണാന്‍ സാധ്യത. കാള്‍ സാഗനും സ്റ്റീഫന്‍ ഹോക്കിംഗും റോജര്‍ പെന്രോസും അവിടെയിരുന്നു ചിരിക്കുന്നു. പ്രപഞ്ച പരിണാമവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങള്‍. ദി ഹ്യുമന്‍ സ്റ്റോറി അഥവാ മനുഷ്യ ചരിതം മറ്റെവിടെയോ കണ്ട പോലെ.
ReplyDeleteനിലത്തു വിരിച്ച 2004 ലെ മാത്രുഭൂമി പത്രം കിസാന്‍ കാര്‍ഡ് വിതരണത്തില്‍ കാനറ ബാങ്ക് മുന്നില്‍ എന്ന് പറയുന്നു. 2004 നു ശേഷം സൂരജ് പുസ്തകങ്ങള്‍ സ്ഥലംമാറ്റം ചെയ്തില്ലെന്ന് കരുതാനാവുന്നില്ല. സൂരജ് ആണെങ്കില്‍ സ്വപ്നങ്ങളുടെ വ്യാഖ്യാനത്തിനു പകരം ക്ളിനിക്കല്‍ സൈക്കോളജിയെങ്കിലും കാണുമായിരുന്നു.
പുസ്തകങ്ങളുടെ പഴക്കം ശ്രദ്ധേയം. ഏറെയും യു.എസ്. പ്രസാധകര്‍. പാരാ മെഡിക്കല്‍, അല്ലെങ്കില്‍ ശാസ്ത്രതല്‍പരനായ ആരോ. യു.എസിലുള്ള ആരുടെയോ ശേഖരം. സി.കെ ബാബു എവിടെയാണെന്നറിയില്ല. അംബിക്ക് സാധ്യത.
ഇത് സൂരജ് തന്നെയാണ്.
ReplyDeleteഅപ്പോള്‍ ഈ ശല്യതന്ത്രം ഒക്കെ പഠിച്ചിട്ടാണല്ലേ ശല്യം ചെയ്യുന്നത്? :)
ആ തന്ത്രം എനിക്കും ഒന്നു പഠിച്ചാല്‍ കൊള്ളാമെന്നുണ്ട് (കുതിരയ്ക്ക് കൊമ്പുകിട്ടിയ പോലെ ഇരിക്കും)
ആ ഗുപ്തര്‍ക്ക് മൈനസ് പോയന്റ് കൊടുത്തതുപോലെ സൂവിനും കൊടുക്കണം മൈനസ് പോയന്റ്..ദേ വീണ്ടും അമ്പിയെന്ന് പറഞ്ഞിരിക്കുന്നു. ഏത്തയും ഇടിക്കണം.
ReplyDeleteഉത്തരം : സൂരജ്
ങേ...അംബിയുടെ പുസ്തകപ്രദർശനം കഴിഞ്ഞോ?
ReplyDeleteഎന്നാൽ ഞാൻ വിശ്വം ജിയ്ക്ക് വോട്ടിടുന്നു. (സൂരജ് എന്നു പറഞ്ഞത് നമ്മളെ വഴി തെറ്റിക്കാനും ആയിക്കൂടേ?)
(കുഞ്ഞനോട് ഞാനിജ്ജന്മം ഇനി മിണ്ടൂല. ഒറപ്പാ.)
ബാബുജി
ReplyDeleteഇത്രയും പുസ്തകം വായിക്കാനുള്ള ഫ്രീ ടൈം ഉള്ള ഒരു മനുഷ്യനേ ബൂലോകത്തുള്ളൂ. സുകുമാരന്‍ അഞ്ചരക്കണ്ടി എന്റെ ഉത്തരം. പക്ഷേ അനോണിമിറ്റിയെക്കുറിച്ച് ബുക്കൊന്നും കാണുന്നില്ലല്ലോ?
ReplyDeleteഅനോനിമാഷ്, അതൊരു നല്ല ഊഹം ആണു. എവിടെ നിന്നാണു അമേരിക്കന്‍ പ്രസിദ്ധികൃത പുസ്തകങ്ങള്‍ വാങ്ങുന്നത് എന്ന ഉത്തരമില്ലായ്മയിലാണു ആ പേരു പറയാതിരുന്നത്.
ReplyDeleteകെ.പി.എസ്സ്. ഒരു സാധ്യതയായിരുന്നു. എന്നാല്‍ അദ്ദേഹം തന്നെ ഒരു പോസ്റ്റിലൂടെ ഈ പരമ്പരയിലേയ്ക്ക് പുസ്തകം അയയ്ക്കാന്‍ കഴിയുന്നില്ല എന്ന് വ്യക്തമാക്കിയതിനാല്‍ അതിനുള്ള സാധ്യത തുലോം വിരളമാണെന്നു തോന്നിയതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. സൂരജ് അല്ലാ എങ്കില്‍ (തൊണ്ണൂറ്റി ഒമ്പതേ മുക്കാല്‍ ശതമാനവും സൂരജിന്റേതാകാനാണ് സാധ്യത) മറ്റൊരു കാല്‍ ശതമാനം സാധ്യതയുള്ളത് ഇന്‍ഡ്യാ ഹെരിറ്റേജിനാണ്.
ReplyDeleteകിസ്സ് മാഷേ ഉത്തരം പറയൂ.
പിന്നെ ശേഖരത്തിലെ ആ ഭൌതിക കൌതുകം വീണ്ടും സംശയം വളര്‍ത്തുന്നു. റഷ്യന്‍ പ്രസിദ്ധീകരണങ്ങള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയിരുന്ന എമ്പതുകളിലെ പുസ്തകമാണത്. കെ.പി.എസ്സ് റഷ്യന്‍ പുസ്തകങ്ങളും ശാസ്ത്രമാസികകളും വരുത്തിയിരുന്നു എന്ന് അദ്ദേഹത്തിന്റെ മേല്‍പ്പറഞ്ഞ പോസ്റ്റില്‍ നിന്നും മനസ്സിലാക്കാം. അങ്ങിനെയെങ്കില്‍ കെ.പി.എസ്സിനും ഒരു കാല്‍ ശതമാനം വോട്ടു മാറ്റി വെയ്ക്കുന്നു.
ReplyDeleteഅപ്പോള്‍ ഏറ്റവും ഒടുവിലത്തെ ശതമാന നില ഇങ്ങിനെ:
1. ഡോക്ടര്‍ സൂരജ്: തൊണ്ണൂറ്റി ഒമ്പതര ശതമാനം.
2. ഇന്‍ഡ്യാ ഹെരിറ്റേജ്: കാല്‍ ശതമാനം.
3. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി: കാല്‍ശതമാനം.
Kurunji online...
ReplyDeleteയൂ മീന്‍ ജോസഫ് ആന്റണി. ദാറ്റ് ഫെല്ലോ ഇസ് നോട്ട് അറ്റ് ആള്‍ ഏന്‍ എസ്റ്റബ്ലിഷ്ഡ് എതീസ്റ്റ്. എതീസ്റ്റ് ആണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ആരോ. ജെ.എ. ആണെങ്കില്‍ അദ്ദേഹത്തിനു സലാം.
ReplyDeleteബാബുവിനു എന്റെയും വോട്ട്.
‘പരിണാമം എന്നാല്‍ - കുഞ്ഞുണ്ണി വര്‍മ്മ‘ എന്ന ഒരു പുസ്തകം സൂരജ് വായിക്കുമോ?
ReplyDeleteരണ്ട് പേര്‍ വായനക്കാരായുള്ള ഒരു വീട്ടിലെ ഷെല്‍ഫല്ലേ? എല്ലാം ഒരാളുടേതാവാന്‍ ബുദ്ധിമുട്ട്.
എന്റെ രണ്ടാമത്തെ ഷെല്‍ഫിലെ മുകളിലത്തെ തട്ടില്‍ ശുശ്രുതസംഹിത ആരോകൊണ്ടുവച്ചതാണ് ഇവിടത്തെ പടം! ഭ്രാന്താക്കുന്ന ചികിത്സ, മന്ത്രവും മനശ്ശാന്തിയും, ഗോള്‍ഡന്‍ ബോ തുടങ്ങിയ പുസ്തകങ്ങള്‍ കാണാനുമില്ല. ഫോട്ടോഷോപ്പില്‍ ഇങ്ങനെയൊക്കെ പറ്റ്വോ..?
ReplyDeleteആരാണെങ്കിലും വളരെ ഇന്റലിജന്റ് ആയ ഒരാളാണ്. ഏത്തിസ്റ്റ് ആണേങ്കില്‍ കൃത്യമായ വായനയിലൂടെയും പഠനങ്ങളിലൂടെയുമാണ് മൂപ്പര്‍ ഏത്തിസ്റ്റായിട്ടുള്ളത്, പക്ഷെ പൂര്‍ണ്ണ ഏത്തിസ്റ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, എപ്പോഴും 'ജീവിതത്തിന്റെ അര്‍ത്ഥം' അന്വേക്ഷിച്ചു നടക്കുന്ന ആളാണ്..
ReplyDeleteഒരു ഡോക്ടര്‍ ആണെങ്കില്‍ 'താന്‍ പഠിച്ച ശാസ്ത്രമാണ് ഏറ്റവും മഹത്വരം' എന്നു വിശ്വസിക്കാത്ത ആളാണ്.
ആരാണെങ്കിലും ഒന്ന് പരിചയപ്പെടണം. :)
അഞ്ചല്‍ക്കാരന്‍ എനിക്ക് നല്‍കിയ കാല്‍ശതമനം വോട്ട് ഞാന്‍ സൂരജിന് നല്‍കുന്നു! ഇത്ര ചെറുപ്രായത്തിലേ സൂരജിന്റെ പരന്ന വായന എന്നെ അത്ഭുതപ്പെടുത്തിയിരുന്നു!
ReplyDeleteഉത്തരം: Dr. സൂരജ്
ReplyDeleteഇത്രയും കഥയും നോവലും ഒക്കെ വായിച്ചിട്ടാണീ പരമദുഷ്ടന്‍ കഥയും നോവലും ഒന്നും ശീലമില്ല എന്നു ഇടയ്ക്കിടെ തട്ടിമൂളിക്കുന്നത് ! കശ്മലന്‍!
ReplyDeleteഅതും മെഡിക്കല്‍ പ്രൊഫെഷനുമായി ബന്ധമുള്ള സകലതും മാറ്റിവച്ചിട്ടാണിത്രയും ഗംഭീരസമാഹാരം..എനിക്ക് കുശുമ്പ് സഹിക്കുന്നില്ലാ :p
ReplyDelete“ഇത്രയും കഥയും നോവലും ഒക്കെ വായിച്ചിട്ടാണീ പരമദുഷ്ടന്‍ കഥയും നോവലും ഒന്നും ശീലമില്ല എന്നു ഇടയ്ക്കിടെ തട്ടിമൂളിക്കുന്നത് ! കശ്മലന്‍!“
ReplyDeleteഗുപ്താ കുറേ (നല്ല) കഥയും നോവലും ഒക്കെ വായിച്ചാല്‍ ഒരിക്കലും കഥയും നോവലും ഒന്നും എഴുതാന്‍ കഴിഞ്ഞു എന്നുവരില്ല, വായിച്ചതിന്റെ എക്സ്പീരിയന്‍സ് എന്നു പറയുന്നത് എഴുത്തിലേക്കല്ല. പക്ഷെ എഴുത്തും ആകാം. എഴുതാനും ആകും.
പക്ഷെ ഒരുപാടുവായന എഴുത്താണ് എന്നു ധരിക്കരുത് (എഴുതുന്നവന്റെ സ്വന്തം ഇഷ്ടവിഷയങ്ങളുടെ കാര്യത്തിനും അപ്പുറം)
എങ്കില്‍ ലോകം മുഴുവന്‍ വായനക്കാരെക്കാള്‍ കൂടുതല്‍ എഴുത്തുകാര്‍ ഉണ്ടായേനെ.
ഇനി ഗുപ്തന്‍ ആവരികളിലൂടെ ഉദ്ദേശിച്ചത് വായിച്ചു ശീലമില്ല എന്ന ചൊല്ലല്‍ ആണെങ്കില്‍ എന്റെ ക്ഷമാപണം. :)
സൂരജ് തിരുവന്തപുരത്തല്ലേ? എവിടെയായിട്ട് വരും? അല്ല അമേരിക്കയിലേക്ക് പുസ്തകം കൊണ്ട് വന്ന് സഹായിക്കണമെങ്കില്‍ പെട്ടി ഒഴിവുണ്ട് എന്ന് പറയുവായിരുന്നു...
ReplyDelete@കുമാറേട്ടന്‍
ReplyDeleteഅതേന്നേ... വായിച്ച് ശീലമില്ല എന്നുതന്നെയാപറേന്നേ.. വഴങ്ങൂല്ലാന്ന്
അപ്പോ ക്ഷമാപണം തന്നെ :)
ReplyDeleteഇനി അടുത്ത പരൂഷ പോരട്ടെ, കൈ!
ഇത്ര ചെറിയപ്രായത്തില്‍ ഈ ചെക്കന്‍ എന്തൊക്കെയാവായിച്ചുകൂട്ടിയിരിക്കുന്നേ..പല പുസ്തകങ്ങളും ഞാന്‍ ഒന്ന് തൊട്ട് നോക്കാന്‍ കിട്ടിയെങ്കില്‍ എന്നുപോലും ആഗ്രഹിച്ചിരുന്നതാ..ഇതുപോലുള്ള ഡോക്ടര്‍മ്മാര്‍ അപൂര്‍വ്വാണ്‌ട്ടൊ.
ReplyDeleteപുസ്തകങ്ങള്‍ കടംകൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ തിരോന്തോരത്ത്ന്ന് ഇഞ്ചി അമേരിക്കയിലേക്ക് കൊണ്ടോരുന്ന് പെട്ടീല് കുറച്ച് സ്ഥലം ഇഞ്ചീനെ സോപ്പടിച്ച് ഉണ്ടാക്കിയെടുക്കാം. :)
എനിക്കൊരുത്തരമെ നാവില്‍വരുന്നുള്ളു..സൂരജ്. ബൂലൊകത്ത് പരിചയപ്പെട്ട
ReplyDeleteഒരേഒരു പ്രതിഭ.സമ്മാനം നിരസിച്ചിരിക്കുന്നു.
എന്നാലും ആളെ ഗെസ് ചെയ്യല്‍ എല്ലാര്‍ക്കും ഇത്രേം എളുപ്പമാവൂന്ന് വിചാരിച്ചില്ല. കളക്ഷനെ പറ്റി, ഇത്രേം ആളുകള്‍ നല്ലത് പറഞ്ഞതു കേട്ട് വിനയകുനിയനായി ഒരു വണക്കം ;)
ReplyDeleteഅമേരിക്കയിലേതല്ല, ഇത് നാട്ടിലെ കളക്ഷനാണു. അക്കാദമിക് / മെഡിക്കല്‍ പുസ്തകങ്ങള്‍ വേറെ ഷെല്ഫിലാണു. അതു കണ്ടാല്‍ പിന്നെ ഒരു ക്ലൂവും ഇല്ലാതെ കള്ളനെ പൊക്കും എന്ന് കരുതിയാണു പോട്ടം കൊടുക്കാത്തത്.
ആയുര്വേദം, ഹോമിയോ കളക്ഷനിലെ പത്തുപന്ത്രണ്ടെണ്ണം ഇതീന്ന് മാറ്റിയതും പണിക്കര്‍ സാറുമായി ഒരു കണ്‍ഫ്യൂ ഉണ്ടാക്കാനായിരുന്നു. ക്യാ ഫലം ?! കൈയ്യോടെ പൊക്കിയില്ലേ.
2006നു ശേഷമിറങ്ങിയ കുറച്ച് സയന്‍സ് നോണ്‍ ഫിക്ഷനേ യു.എസിലേക്ക് എടുത്തുള്ളൂ. അതാണു ഇഞ്ചി കണ്‍ഫ്യൂ അടിച്ചത് എന്നു തോന്നുന്നു .
തിരുവാതിരപ്പാട്ട്,അമൂല്യശ്ലോകമാല...ചുള്ളിക്കാട് ടിപി കിഷോര്‍ ഒക്കെ പത്താം ക്ലാസ്/പ്രീഡിഗ്രികാലത്തെ വട്ടുകളുടെ ഭാഗമായി ചേക്കേറിയതാണു. സ്റ്റേജ് പൊളിക്കാന്‍ പറ്റിയ ശരീരപ്രകൃതിയായതുകൊണ്ട് "കളിക്കാന്‍" പറ്റീട്ടില്ല ;)
റിയാസ് ജീടെ "ഇന്‍ വെസ്റ്റിഗേറ്റിവ്" ലൈന്‍ അടിപൊളി.... ശരിയാണു - സ്റ്റോര്‍ ഷെല്ഫിലിരുന്ന പഴയ 2004 എഡീഷന്‍ മാതൃഭൂമിപത്രങ്ങളാണു പുസ്തകത്തിനടിയില്‍ വിരിച്ചിരിക്കുന്നത് - അമ്മേട പണി ;) യു.എസ് പ്രസാധകരുടെ പുസ്തകങ്ങള്‍ മിക്കതും തിരുവനന്തപുരം സ്റ്റാച്യൂവിലെ ഡി.സി യില്‍ നിന്നും, ചെന്നൈയിലെ സ്പെന്‍സറിലെ ലാന്റ്മാര്‍ക്കില്‍ നിന്നും വാങ്ങിയവയാണു. (മോഡേണില്‍ എന്നാ വെലയാ!) ഇന്റര്‍പ്രെട്ടേയ്ഷന്‍ ഒഫ് ഡ്രീംസ് ഒരു ആര്‍ക്കൈവല്‍ പ്രാധാന്യത്തിന്റെ പുറത്ത് ഇതിന്റെ കൂടെ വച്ചതാണു (അക്കാഡമിക് സൈക്കോളജി/സൈക്ക്യാട്രി കളക്ഷന്‍ വേറെയുണ്ട്).
തിരുവനന്തപുരത്തെ പാളയത്ത് വഴിയോര സെക്കന്റ്റ് ഹാന്റ് ബുക്സ് വില്പനക്കാരില്‍ നിന്നും ഒപ്പിച്ചതാണു ഭൗതിക കൗതുകവും, ഋഗ്വേദ സംഹിതയും പോലുള്ള പഴയ പുസ്തകങ്ങള്‍ . ബിഗോണ്‍ ഗോഡ്മെന്‍ പോലുള്ള കോവൂര്‍ ബുക്കുകളും കമ്മ്യൂണിസ്റ്റ് മാനിസ്ഫെസ്റ്റോ, മാക്സിം ഗോര്‍ക്കി തുടങ്ങിയവയുമൊക്കെ എഴുപതുകളിലെ എഡിഷനാണു- ചിറ്റപ്പന്റെ കളക്ഷനില്‍ നിന്നും അടിച്ചുമാറ്റി വായിച്ചത് ;)
പഴക്കത്തെ കുറിച്ചുള്ള അഞ്ചല്‍ക്കാരന്റെയും പ്രോഫറ്റിന്റെയും ഗെസ്സിനു സലാം. പ്രോഫറ്റ് സൂചിപ്പിച്ചപോലെ കുഞ്ഞുണ്ണിവര്‍മ്മയുടെ "പരിണാമം എന്നാല്‍.." വളരെ പഴയ പരിഷത് ബുക്കാണു - ഡോ:ഏ.എന്‍ നമ്പൂതിരി പരിചയപ്പെടുത്തിത്തന്നപ്പോള്‍ ഒരിടത്തു നിന്ന് ഒപ്പിച്ചത്.
ഗുപ്തരോട് കുമാര്‍ ജി പറഞ്ഞതു പോലെ, വായിച്ചുകൂട്ടിയതുകൊണ്ടുമാത്രം ഫ്ലെയര്‍ ഉണ്ടാവില്ലല്ലോ. കഥ, കവിത ഒക്കെ പ്രാന്തെടുത്ത് വായിച്ചിരുന്നു സ്കൂള്‍ കാലത്ത്. ഇംഗ്ലീഷ് മീഡിയം പഠിച്ചിട്ട് മലയാളത്തോട് ഇഷ്ടം തോന്നിയതു തന്നെ ആ വായനകൊണ്ടാണു. പക്ഷേ "ജനിതക" വാസനയില്ലാതെ പോയി...("ബ്ലോഗര്‍മാരു രച്ചപ്പെട്ടു" എന്നും പറയാം)
അത്ഭുതപ്പെടുത്തിയ കാര്യം പെരിങ്ങോടനുമായി ശാസ്ത്രേതര വിഷയങ്ങളുടെ ടേയ്സ്റ്റിലുള്ള സാമ്യമാണു. തെരന്തോരവും പാലക്കാടും ആയതോണ്ട് സമാധാനപ്പെടുന്നു ;) ചൂണ്ടിക്കാട്ടിയ ഗുപ്തര്‍ക്ക് നണ്ട്രിയും രണ്ട് പാരസെറ്റമോളും.
സൂരജ് ഡാക്ടരെ
ReplyDeleteപാളയത്ത് ഫൈനാര്‍ട്സ് കാളേജിന്റെ മുന്‍പില്‍ നിലത്തു നിരത്തിയ “രണ്ടാം കൈ” പുസ്തകങ്ങള്‍ പണ്ടു കണ്ടപ്പോള്‍, അതിലൊന്നുപോലും കുറഞ്ഞവിലയ്ക്ക് വാങ്ങി സൂക്ഷിക്കാന്‍ തോന്നിയില്ല. എന്തിനധികം പറയുന്നു, അങ്ങോട്ടൊന്നു തിരിഞ്ഞുനോക്കാന്‍ തോന്നിയില്ല. അന്ന് അങ്ങനെ തോന്നിയിരുന്നു എങ്കില്‍ എന്ന് ഇവ്ടുത്തെ പുസ്തകശേഖരങ്ങള്‍ കണ്ട് അന്ധനായി നിന്നപ്പോള്‍ ഓര്‍ത്തു.
പകരം അന്നു തമ്പാനൂരിലെ റോഡ് സൈഡില്‍ നിരത്തിയ പുസ്തകങ്ങളിലായിരുന്നു കണ്ണ്. ;)
ഇനി എന്തു ചെയ്യാം പോയ വയസും പൊസ്തകോം തിരിച്ചു പിടിക്കാന്‍ പറ്റില്ലല്ലോ.
പുസ്തകം വല്ലതും തിരുവന്തരത്ത് ഇരുന്നു പൊടി പിടിക്കുന്നു എങ്കില്‍ ഞാന്‍ പോയി എടുത്ത് സൂക്ഷിച്ച് നിമ്മതിയായിട്ട് വച്ചോളാം. :) എന്തേ?
ഇങ്ങനെ പറ്റിക്കും എന്നു കരുതീല സൂരജ്. കലക്ഷന്‍ സൂപ്പര്‍.
ReplyDelete