Sunday, 8 February 2009

12 - Inji Pennu









ശേഖരത്തിൽ കാണുന്ന ചില പുസ്തകങ്ങൾ

Discovery Of India
നന്ദിതയുടെ കവിതകൾ
പ്രകൃതിചികിത്സയുടെ രഹസ്യം
Banking With Julia
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ - എം. മുകുന്ദൻ
മാറ്റാത്തി -സാറ ജോസഫ്
Midnights Children - S. Rushdie
Satanic Verses - S. Rushdie
യോഗപാഡാവലി - യോഗാചര്യ ഗോവിന്ദൻ നായർ
ഗുരുസാഗരം - ഓ.വി.വിജയൻ
പാചകകല - Mrs. കെ.എം.മാത്യു
Several Fortune Magazines.
Some Mutual Funds Guides
Adventures of Huckleberry Finn - M.Twain
IKEA Catalog[ue] 2009 (!)
Dec /Jan 2009 Conde Nast Portfolio (Business Intelligence)




53 comments:

  1. രാധേയന്‍

    ReplyDelete
  2. കുളു വേണ്ടീവരും കൈപ്പള്ളീ...

    ReplyDelete
  3. സിദ്ധാര്‍ത്ഥന്‍.
    എന്തുകൊണ്ട്?
    വിശകലനത്തിനു ഇപ്പോള്‍ സമയം ഇല്ല. ആദ്യം ഉത്തരം പറയുന്നവര്‍ക്ക് മാത്രമേ സമ്മാനം ഉള്ളൂ എന്നതിനാല്‍ ഉത്തരം കോറിയിട്ടു പോകുന്നു. തിരികേ വന്ന് വിശദീകരണം നല്‍കാം.

    അപ്പ ശരി കാണാം! കാണണം.

    ReplyDelete
  4. ചോരശാസ്ത്രം(അതന്നെ അല്ലെ പേര്) ഉണ്ടായിരുന്നെങ്കിൽ സിദ്ധാർത്ഥൻ എന്ന് ഉറപ്പിക്കാമായിരുന്നു

    ഇതിപ്പൊ കണ്ടിട്ട്

    ഒരു ഡാലി ടച്ച്

    ReplyDelete
  5. ഞാന്‍ ഭൂമിപുത്രിക്ക് വോട്ടുന്നു.

    ReplyDelete
  6. പ്രത്യക്ഷമായ ഇടതുപക്ഷ /സ്ത്രീപക്ഷവായന ഒന്നും ഇല്ലാത്ത കളക്ഷന്‍.രാധേയനെയും ഡാലിയെയും ഒഴിവാക്കുന്നു.

    മഴപ്പുസ്തകം വിജയന്‍ ശബ്ദതാരാവലി --ഇതൊക്കെ മാത്രം വച്ച് സിദ്ധാര്‍ത്ഥന്‍ എന്ന് ഒരു ഊഹം :)

    ReplyDelete
  7. കളു:പ്രവാസി

    ReplyDelete
  8. സിദ്ധാർത്ഥൻ അല്ല

    ReplyDelete
  9. ആ ഐകിയ കാറ്റലോഗ് കണ്ടാലേ അറിയാമ്മേലേ പ്രവാസി ആണെന്ന്.

    ReplyDelete
  10. മ്യൂചൽ ഫണ്ടിലായിരുന്നു വിശ്വാസം മുഴുവൻ. വെറുതെയല്ല പ്രകൃതി ചികിത്സയിലും യോഗയിലുമൊക്കെ എത്തിപ്പെട്ടത്.

    ReplyDelete
  11. സിബു?

    ReplyDelete
  12. ദേവന്‍ .
    കക്ഷിയുടെ പുസ്തകങ്ങളുടെ ഒരു പുറമ്പോക്കു ദ്രിശ്യമാണെന്നു തോന്നുന്നു.

    ReplyDelete
  13. ഗന്ധര്‍വന്‍!

    ReplyDelete
  14. കക്ഷി ദുഫൈയിലല്ല

    ReplyDelete
  15. ശരിയാണു റീഡ്, ഒരു പുറമ്പോക്കു ദ്രിശ്യം ദേവന്‍ അയക്കില്ല.

    നന്ദിതയും നെഹ്‌റുവും പ്രക്രുതി ചികിത്സയും ശബ്ദ താരാവലിയും തത്വമസിയും റുഷ്ദിയും ഷെയര്‍ മാര്ക്കറ്റും ഐക്കിയയും ഗന്ധര്‍വനെ തന്നെയാണു ചൂണ്ടുന്നത്.

    ReplyDelete
  16. ഈ കളക്ഷനുള്ള വീട്ടില്‍ കുട്ടിയുണ്ട് (ഓടകുഴലും, ഷെല്‍ഫിലെ ബുക്കുകള്‍ക്ക് മുകളിലിരിക്കുന്ന കുട്ടികുപ്പി/ഫ്ലാസുക്കും അങ്ങിനെ ഒരു ക്ലൂവിലെത്തിക്കുന്നു), അപ്പോ ആ‍ കുട്ടിയുള്ള വീട്ടിലെ വായിക്കുന്ന, ബ്ലോഗര്‍ ആയ അച്ഛനോ, അമ്മയോ ആര്?

    ഇത്രയൊക്കെ എന്നെകൊണ്ട് പറ്റൂ.

    ReplyDelete
  17. അരവിന്ദ് ആണോ

    ഡാലിയും അരവിന്ദുമാണ് എന്റെ സംശയ ലിസ്റ്റിൽ

    ReplyDelete
  18. ഇഞ്ചിപ്പെണ്ണ് ?
    ശരി എങ്കില്‍ മാത്രം ഊഹകാരണം പറയാം :)

    ReplyDelete
  19. അരവിന്ദ് ഒരു നന്ദിതാ വിരോധിയാണെന്ന് ഇവിടെ തന്നെ ഏതോ കമന്റില്‍ വായിച്ചിരുന്നു :)

    ReplyDelete
  20. ബേക്കിങ്ങ് വിത്ത് ജൂലിയ,
    പാചകകല - Mrs. കെ.എം.മാത്യു
    ഐക്കിയ 2009
    അധ്യാ‍ത്മരാമാ‍യണം,
    സമ്പൂര്‍ണ്ണരാമായണം -
    മ്യൂച്ചല്‍ ഫണ്ട് ബുക്ക്സ്,
    ഇന്‍വെസ്റ്റ്മെന്റ് ബുക്ക്സ് - ഇനീ അതുല്യാമ്മയുടേം ശര്‍മ്മാജിയുടേം കളക്ഷനാണോ?

    ReplyDelete
  21. പാചക കല, baking with Julia, goodbye lenin, സുഭാഷ് ചന്ദ്രന്‍ , മനോരമ കര്‍ഷക ശ്രീ, നന്ദിതയുടെ കവിതകള്‍.
    ഇഞ്ചിപ്പെണ്ണല്ലേ?

    ReplyDelete
  22. ഉന്മേഷ് പറഞ്ഞ അതേ കാരണങ്ങൾക്ക് ഇഞ്ചിയ്ക്ക് ഓട്ട്. കർഷകശ്രീ, ഗുഡ്ബൽ ലെനിൻ !

    ന്നാലും രാമായണം, അതും രണ്ടെണ്ണം ഇഞ്ചിയുടെ കയ്യിലെന്നു പറഞ്ഞാൽ ഇത്തിരി അക്രമമല്ലെ ?

    ReplyDelete
  23. ഗൾഫും ഇന്ത്യയും അല്ല. സാത്താനിക് വേഴ്സസ്? അതോ അതിപ്പൊ ഇന്ത്യയിൽ ബാന്ന്ദ് അല്ലേ?

    ReplyDelete
  24. ആ പിങ്ക് പാവയാണെന്ന് തോന്നുന്നു എല്ലാവരെയും ഇഞ്ചിയിലെത്തിക്കുന്ന ക്ലൂ. :))

    പക്ഷെ പൊളിറ്റിക്കലി ഇഞ്ചിയുടെ വായനയെയും എഴുത്തിനെയും റ്ഫ്ലെക്റ്റ് ചെയ്യുന്ന അധികമൊന്നും ചിത്രത്തിലില്ല. മനഃപൂര്‍‌വം മാറ്റിവച്ചതല്ലെങ്കില്‍ ഇഞ്ചിയുടേതാവാന്‍ ചാന്‍സ് കാണുന്നില്ല.

    ചിത്രത്തില്‍ നിന്ന് കിട്ടുന്ന ക്ലൂ ഹൈന്ദവപാരമ്പര്യത്തോട് ഒരു പാസ്സിംഗ് ഫാന്‍സി എങ്കിലും തോന്നിയിട്ടുള്ള ആളാണ് എന്നാണ്. കൃഷ്ണമൂര്‍ത്തി ,യോഗ, തത്ത്വമസി രാമായണം രണ്ടുവേര്‍ഷന്‍...

    (അതൂല്യേച്ചിയുടെ രാമായണം ഈ ഷെയ്പില്‍ ഷെല്‍ഫിലിരിക്കാന്‍ സാധ്യത കുറവ്)

    പാചകത്തില്‍ താല്പര്യം ഉണ്ട്. മഴയിലും. (മഴപ്പുസ്തകം, മഴപ്പൊട്ടന്‍, വെയര്‍ ദ് റെയിന്‍ ഇസ് ബോണ്‍... )

    ഫെമിനിസ്റ്റ് വായനയെക്കുറിച്ച് കാര്യമായ ഒരു സൂചനയും ഇല്ലാത്ത പുസ്തകശേഖരം ഇഞ്ചിയുടെയോ ഡാലിയുടെയോ ആവാന്‍ സാധ്യത കുറവ്... (കുക്കിംഗ്/കൃഷി താല്പര്യം മാത്രംവച്ച് പറയാന്‍ പറ്റുമോ?)

    ആകെ കണ്‍ഫ്യൂഷന്‍..

    ReplyDelete
  25. സാത്താനിക് വേഴ്സസ് ഇപ്പോഴും ബാന്‍ഡ് ആണെന്നാണോര്‍മ്മ! എന്തായാലും അവിടെ ഇരിക്കുന്ന പുസ്തകം ഇന്ത്യയില്‍ പ്രിന്റു ചെയ്തതല്ല!

    എന്തായാലും പുതിയ എഴുത്തുകാരുടെ ചില പുസ്തകങ്ങളൊക്കെകാണുന്നുണ്ട്. നമത് വിക്ടര്‍ ലീനസ്സിനെപ്പറ്റീ എഴുതിയപ്പോ കമന്റിയവരെ ഒക്കെ ഒന്നു നോക്കട്ടെ. പിന്നെ, ഈ മഴപ്പൊട്ടനും, മഴപ്പുസ്തകവുമൊക്കെ ശരിക്കും മഴയെപ്പറ്റിത്തന്നെ? ആളെന്തായാലും മഴയുടെ ഒരാരാധകനാണ്! പിന്നെ മ്യൂച്ചല്‍ ഫണ്ടും, ഡാറ്റാ സ്ട്രക്ചര്‍ അലഗൊരിതംസും, കാര്യമായി കമ്പ്യൂട്ടര്‍ പഠിച്ചിട്ട് പൈസയുണ്ടാക്കി, ബുദ്ധിമുട്ടിത്തന്നെ ഇന്‍വെസ്റ്റ് ചെയ്ത ആരോ ആണ്!ഫോര്‍ച്യൂണ്‍,റിട്ടയര്‍ റിച്ച്,പിന്നെ ചില മലയാളം ആഴ്ചപ്പതിപ്പുകളും.

    ഇപ്പോ വായിച്ചോണ്ടിരിക്കണത് ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍. ഇതൊക്കെ നമുക്ക് മനസ്സിലാക്കാന്‍ വേണ്ടി അടുക്കി വച്ചിരിക്കുന്നു! ഇത്രയും എനിക്കു മനസ്സിലായി!

    ReplyDelete
  26. ഇഞ്ചിയല്ലെങ്കിൽ;

    ഷെയർ, എം.എഫ്, വിക്ടർ ലീനസ്, കമ്പ്യൂട്ടർ റിലേറ്റഡ് ബുക്സ്, മാതൃഭൂമി ആഴ്ചപ്പതിപ്പ്...

    വികെയെൻ പുസ്തകങ്ങൾ മാറ്റി വച്ചിരിക്കുന്നു എന്നൂഹിച്ചാൽ, നമതാവില്ലെ ?

    ReplyDelete
  27. നമത് പ്രവാസിയല്ലല്ലോ പ്രശാന്തേ..

    ReplyDelete
  28. ബഹുവ്രീഹി

    ReplyDelete
  29. അയ്യൊ അതോർത്തില്ല :(

    ഇനി ദേവേട്ടൻ എവിടെയാ‍ണവൊ !

    ReplyDelete
  30. ഇനി ഒരു കാര്യം കൂടി, ആ സാത്താനിക് വേഴ്സസ്, ഒരു പുതിയ അമേരിക്കന്‍ എഡിഷനാണ്. എന്റെ ഊഹം ശരിയാണെങ്കില്‍ വാങ്ങിയിട്ട് ഒരു കൊല്ലം തികഞ്ഞിട്ടില്ല!

    എന്റെ ബലമായ സംശയം സിബു ആണെന്നാണ്. എന്തായാലും, യു എസ് എ യിലുള്ള ആരോ ആണ്.

    ReplyDelete
  31. പിന്നേ അരവിന്ദ്!
    ഞാനല്ല! എന്റെ പുസ്തകശേഖരന്‍ ഇങ്ങനെയല്ലാ..... ;-)

    ഇത് ഗന്ധര്വ്വന്‍ ആണ്‍..സിംഗപൂരിലെ. അല്ലെങ്കില്‍ ബഹുവ്രീഹിയോ അങ്ങനെ ആരെങ്കിലും.

    ആരാധകരുടെ നിരന്തര ആവശ്യം പ്രമാണിച്ച് എന്റെ പുസ്തകശേഖരം ഉടന്‍ കൈപ്പള്ളിക്ക് അയച്ചു കൊടുക്കുന്നതാകും...;-)

    ReplyDelete
  32. അരവിന്ദ്.അയയ്ക്കും മുൻപ് രഹസ്യമായി പറഞ്ഞ് തരണേ..ഉത്തരം പറഞ്ഞ് സമ്മാനം അടിച്ചെടുക്കാനാ

    ReplyDelete
  33. തഥാജീ കുളു : പുസ്തകങ്ങള്‍ക്ക് മേല്‍ എന്റെ വിരലടയാളം കാണും...ലെന്‍സ് വെച്ചു നോക്കിയാല്‍ മതി. പോരേ? സമ്മാനം ഉറപ്പായില്ലേ? :-)

    എന്റെ ഒരുത്തരം കൂടെ : പ്രിയ (അങ്ങനെ ഒരു ബ്ലോഗര്‍ ഇല്ലേ?)

    ReplyDelete
  34. എന്‍‌റെ റിവൈസ്ഡ് വോട്ട് സിജിക്ക്

    ReplyDelete
  35. സിജി നല്ല സാധ്യതയാണ്. :)

    ReplyDelete
  36. ശരി ഒത്തരം പറഞ്ഞതു്: കുമാർ, ദസ്തക്കിര്‍, പ്രശാന്ത് കളത്തില്‍.
    ഉത്തരത്തിനോടൊപ്പം തന്നെ കാരണങ്ങളും പറയുന്നതാണു് അതിന്റെ ഒരു 'ലിതു്'.
    ഒത്തരം പറഞ്ഞതിനു് ശേഷം കാരണങ്ങൾ പറയണമെനില്ല.

    അഞ്ചൽ സാർ Raj പറഞ്ഞതു് ശ്രദ്ദിച്ചോ? അതു് Shelfൽ ഇരിക്കുന്നതു് കണ്ടില്ലായിരുന്നോ?

    ഗുപ്തൻ പറഞ്ഞു പറഞ്ഞു ചുറ്റി കറങ്ങി എങ്കിലും അവസാനം ഉത്തരം പറഞ്ഞു.

    ശരി ഉത്തരം: ഇഞ്ചിപ്പെണ്ണു്.

    ReplyDelete
  37. സ്ഥലം അമേരിക്കയാണെന്നതിനു സാധുതകള്‍:

    EDWARD YOURDON - അമേരിക്കന്‍ പ്രോഗ്രാമര്‍ , പബ്ലിഷര്‍.
    കമ്പ്യൂട്ടര്‍ സംബന്ധിയായ ധാരാളം പുസ്തകങ്ങള്‍ ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Gardner David's The Motley Fool Investment Workbook
    Publisher : Fireside
    ഒരു അമേരിക്കന്‍ പ്രസിദ്ധീകരണ ശാലയാണിത്.

    യു.എസിലെ പ്രസിദ്ധമായ ഫോര്‍ച്ചുണ്‍ മാഗസിന്റെ സപ്ലിമെന്റുകള്‍.

    Architechural Digest- അമേരിക്കന്‍ മാഗസിന്‍ .

    ജനുവരി 2009-ലെ പോര്‍ട്ട്ഫോളിയോ മാഗസിന്‍ - മറ്റൊരു അമേരിക്കന്‍ മാഗസിന്‍ !

    ReplyDelete
  38. വൈകി!

    ReplyDelete
  39. ബുഹഹ! :)

    കുമാറ് ആ ഫോട്ടോഗ്രാഫി കണ്ട ഉടനേ അല്ലേ ഗെസ്സിയത്. ഉം ഉം..നിങ്ങളീ അബ്സ്റ്റ്രാക്റ്റ് അബ്സ്റ്റ്രാക്റ്റ് എന്നൊന്നും കേട്ടിട്ടില്ല അല്ലേ? സ്വാറീട്ടാ, ഔട്ട് ഓഫ് ഫോക്കസ് ചിത്രങ്ങള്‍ മാത്രമെടുക്കുന്ന ഒരു ഫേമസ് ഫോട്ടോഗ്രാഫറില്ലെ? ഞാന്‍ അദ്ദേഹത്തിന്റെ പാതയിലെ കലുങ്കിലാണ് ട്ടാ :)

    ഉന്മേഷേ, ഗുഡ്ബൈ ലെനിന്‍ ആന്റി കമ്മ്യൂണിസ്റ്റ് ഒന്നുമല്ല :), അദ് നമ്മടെ തുളസി വാങ്ങിത്തന്നതാണ് എനിക്ക്, അപ്പൊ എന്തായാലും അങ്ങിനെ വരൂലല്ലോ? :)

    ReplyDelete
  40. ഒറ്റ ചോദ്യമേയുള്ളൂ. ബാക്കി പുസ്തകങ്ങളൊക്കെ എവിടെ!

    ReplyDelete
  41. ബാക്കിയൊക്കെ വീട്ടിലെ ഗരാജിലാണ്, ഇതെന്റെ ഓഫീസ് മുറിയിലെ ഷെല്ഫിലാണ്. ഗരാജ് കണ്ടാ ചിലപ്പൊ നിങ്ങളു ഞെട്ടും, അത്രേം മനോഹരമായി അടുക്കി വെച്ചേക്കാണ്.. അതിന്റെ ഉള്ളില്‍ ജന്തുക്കള്‍ വരെ കാണും. ഇവിടെയുള്ള മിക്ക ഗരാജുകളെപ്പോലെ എന്റേം ഒരു നാച്ചുറല്‍ ഹാബിറ്റാറ്റ് ആണ്.. അതാണ് ഞാനീ ഇടയ്ക്കിടക്ക് പെമ്പിള്ളേര്‍ വൃത്തിക്കാരാന്ന് പറഞ്ഞതിനു പ്രതിഷേധിച്ചത് :) .

    പിന്നെ അതൊന്നുമല്ല പുസ്തകം വാങ്ങിക്കുന്നതില്‍ അറു പിശുക്കിയാണ്, എപ്പോഴും അങ്ങോട്ടുമിങ്ങോട്ടുമൊക്കെ മൂവ് ചെയ്യുന്നആളാണ് ഞാന്‍. പുസ്തകങ്ങള്‍ നല്ല ഹെവി ‍അല്ലേ? അതുകൊണ്ട് ഇതൊക്കെ ചുമന്ന് കെട്ടി പോകാന്‍ വലിയ പാടാണ്. ലൈബ്രറിയില്‍ നിന്ന് മാത്രമേ മിക്കതും എടുക്കാറുള്ളൂ. ഇവിടെ എല്ലായിടത്തും അടിപൊളി ലൈബ്രറിയുണ്ട്. വേണ്ട പുസ്തകങ്ങള്‍ ഒരു കുറിപ്പില്‍ എഴുതിയിട്ടാല്‍ അവര്‍ നമ്മ്കായി വാങ്ങി വരെ തരും, എന്തും വാങ്ങിത്തരും. ഇനി ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഒക്കെ ഇ-റീഡറില്‍ മാത്രം വായിച്ചാല്‍ മതി എന്ന് കരുതുകയാണ്. എനിക്ക് ഇപ്പോഴൊക്കെ പുസ്തകത്തിന്റെ കവറും ചട്ടയോടൊന്നും വലിയ സെന്റിമെന്റ്സ് ഒന്നുമില്ല, വായിച്ചാ പോരേ എന്നേയുള്ളൂ.

    ശ്ബ്ദതാരാവലി കണ്ട് എന്റെ ഭാഷയും അക്ഷരത്തെറ്റും കണ്ട് ആരും ഞെട്ടരുത്. അത് എങ്ങിനെയാണ് തുറക്കുന്നതെന്ന് പഠിച്ച് വരുന്നതേയുള്ളൂ. അത് കഴിഞ്ഞ കൊല്ലം നാട്ടില്‍ പോയപ്പൊ വാങ്ങിയതാണ്.

    (ഗുപ്തരേ പിന്നേ, ഇനി പുസ്തകം വായിച്ചിട്ട് വേണ്ടേ ഫെമിനിസം അറിയാന്‍. എന്റെ അമ്മാമ്മ പഠിപ്പിച്ച ഫെമിനിസം ഒക്കെ മതി, ഗ്രീറും, ജൂലിയയും ഒക്കെ ഓടിപ്പോവും. നിങ്ങക്കീ ഫെമിനിസ്റ്റോളെ കുറിച്ച് ഒരു ചുക്കും അറിയില്ല അല്ലേ? :) ഡാലി‍ച്ചിന്റെ ഷെല്ഫിലും ഫെമിനിസ്റ്റ് തപ്പണ്ട.)

    ReplyDelete
  42. പുസ്തകങ്ങള്‍ വാങ്ങി വായിക്കുന്ന പരിപാടി ഞാനും കുറെയായി നിര്‍ത്തിയിട്ട്. റെഫറന്‍സ് ചെയ്യേണ്ടതാണെന്നു തോന്നുമ്പോഴോ, ഇതൊക്കെ ഷെല്‍ഫിലിരുന്നാല്‍ ഒരു ഗ്ലാമറാണെന്നു തോന്നിയാലോ മാത്രമേ ഞാന്‍ വാങ്ങാറുള്ളൂ. അല്ലെങ്കില്‍ ബഷീര്‍ വി.കെ.എന്‍ പുസ്തകങ്ങളാവണം. പല പുസ്തകങ്ങളും ഞാന്‍ വായിച്ചത് ഇപ്പോ ജോലിചെയ്യന്ന പ്രോജക്റ്റീല്‍ നിന്നാ.

    ReplyDelete
  43. ഇങ്ങനെയാണ് ഫോട്ടോസ് വരുന്നതെങ്കില്‍ ന്യായമായി ഊഹിക്കാന്‍ ഒരു മാര്‍ഗവും ഇല്ല. :((

    ഞാന്‍ അവസാനവും ഉത്തരത്തിലെത്തീല്ല കൈപ്പള്ളി മാഷേ :(

    ReplyDelete
  44. ഊഹം ആദ്യം എന്റേതായതുകൊണ്ട് ഊഹവിത്തുകളും പറയാം. (ഇതിന്റെ ലത് ആദ്യം പറയല്‍ ആണെന്ന് അറിയില്ലായിരുന്നു. ഞാന്‍ ഈ ഊഹക്കച്ചവടത്തില്‍ പുതുമുഹമാണ് “കൈ“. :)

    ഇഞ്ചി എന്നൂഹിക്കാന്‍ ഉള്ള ചില കാര്യങ്ങള്‍ ദസ്തക്കീര്‍ പറഞ്ഞവയിലുണ്ട്. അതിലുപരി ചില കുളുകള്‍; “മഴപുസ്തകം, Latest IKEA, സുബാഷ് ചന്ദ്രന്‍, പാചകകല.. ഇതിലുമൊക്കെ ഉപരിയായി ആ പുസ്തകങ്ങളില്‍ എടുത്തുവച്ച ഒരു പൂച്ചപ്പാവ.“

    സമ്മാനം എപ്പം കിട്ടും?

    ReplyDelete
  45. ഗുഡ്ബൈ ലെനിന്‍ ചോദിച്ചപ്പോ പ്രദീപിനു കൊടുത്തെന്നാണ് തുളസി പറഞ്ഞത്, ഡായ് തുളസീഈഈഇ..

    ReplyDelete
  46. ഓഫ്: അപ്പോള്‍ പ്രദീപെന്നാണ് ഇഞ്ചിപ്പെണ്ണിന്റെ പേര് അല്ലേ... ചുമ്മാദാണോ ആണ്‍കുട്ടികള്‍ടെ കവിത ഒക്കെ എഴുതുന്നെ ..

    ReplyDelete
  47. ശ്ശൊ, തുളസി എന്നെ കൊല്ലുമോ? കര്‍ത്താവേ! അവനല്ല അവനല്ല തന്നേ... ഇദ് വേറെ തുളസി.

    ഹഹ ഗുപ്തരേ! ഇങ്ങിനെയൊക്കെ കമന്റ് കേട്ടാല്‍ ആളോള്‍ സത്യമാണെന്ന് കരുതുംട്ടാ.. ബ്ലോഗര്‍മാര്‍ വല്ലാതെ നെയ്‌വാണ്. :)

    ReplyDelete
  48. ആ ബെയ്ക്കിങ്ങ് ബുക്കും സുഭാഷ് ചന്ദ്രനും കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ഇഞ്ചിയുടെ ആ കെയ്ക്കായിരുന്നു. പക്ഷേ ഷെല്‍ഫിന്റെ വൃത്തിയും ഇന്വെസ്റ്റ്മെന്റ് ബുക്കുകളും കണ്ട് ഇഞ്ചി ആയിരിക്കില്ല എന്നു കരുതി. ഗള്‍ഫനല്ല എന്ന ക്ലൂ കണ്ടതിനു ശേഷം റുഷ്ഡിയും ഫോര്‍ച്യൂണ്‍ കളക്ഷനും ഐക്കിയ ക്യാറ്റ്ലോഗും ഒക്കെ ചേര്‍ത്ത് വായിച്ചപ്പോള്‍ അമേരിക്കക്കാരനിലെത്തി. ഉമേഷിനു വായിയ്ക്കാന്‍ കൊടുത്ത ലന്തന്‍ ബത്തേരിയും സാറാ ജോസഫും കുഞ്ഞുണ്ണിക്കവിതകളും ദീപാസ് കിച്ചനും ഒക്കെ ആലോചിച്ചപ്പോള്‍ ഞാന്‍ സിബുവില്‍ എത്തി. എങ്കിലും സിബു ഇത്ര അലങ്കോലമായി ഇടുമോ ഷെല്‍ഫ് എന്ന് സംശയിച്ചിരുന്നു.

    പിന്നെ ഇഞ്ചീ
    “ഇതെന്റെ ഓഫീസ് മുറിയിലെ ഷെല്ഫിലാണ്. ഗരാജ് കണ്ടാ ചിലപ്പൊ നിങ്ങളു ഞെട്ടും,”

    എപ്പൊ ഞെട്ടി എന്നു ചോദിച്ചാല്‍ മതി. “ഇടദിവസം ഇതാണെങ്കില്‍ ചന്തദിവസം എന്തായിരിയ്ക്കാമെന്ന്‍” ഊഹിക്കാവുന്നതല്ലേ ഉള്ളൂ.
    :))

    ReplyDelete
  49. പുസ്തകങ്ങള്‍ക്കിടയില്‍ ഓടക്കുഴല്‍ കണ്ടാല്‍ അപ്പോ അമേരിക്കയാണെന്നു മനസ്സിലാക്കിക്കോളണം.

    ReplyDelete
  50. ഇനി ഒരു ഓടക്കുഴൽ വാങ്ങിയിട്ടേ എന്റെ പുസ്തകങ്ങളുടെ പടം അയയ്ക്കുന്നുള്ളു.

    ReplyDelete
  51. അടുത്ത ക്യൊസ്റ്റീനെബിടെ കിസ്സ്മാഷേ?

    ReplyDelete
  52. ഒന്നു മനസിലായി, കമ്മൂണിസ്റ്റു വിരോധം വായിച്ചുണ്ടായതല്ല ഇഞ്ചിയ്ക്ക് :)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....