Monday, 23 February 2009

26 - സനാതനൻ






പതിവിലും വിത്യസ്തമായ ഒരു ശേഖരം തന്നെയാണിതു്. ഇതിലൂടെ ചില കാര്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞു. വിലപിടിപ്പുള്ള ഷെല്ഫുകളിൽ ഒരിക്കലും വായിക്കാത്ത തടിമാടൻ ഗ്രന്ഥങ്ങൾ നിറഞ്ഞ ശേഖരങ്ങൾ കണ്ടവർക്ക് ഇതു് ചിലപ്പോൾ അപഹാസ്യമായി തോന്നിയേക്കാം. എന്നാൽ എല്ലാ തട്ടിലുള്ളവരും മലയാളം ബ്ലോഗിൽ എഴുതുന്നു എന്നു് നാം ഓർക്കണം, അറിവിന്റെ മുന്നിൽ എല്ലവരും തുല്യരാണു്. പുസ്തകങ്ങൾ വായിക്കാനും, അറിവു നേടാനുമുള്ള ഈ വ്യക്തിയുടെ ആർജ്ജവം പ്രശംസനീയം തന്നെ. അതോടൊപ്പം ഈ ശേഖരം അഭിമാനത്തോടെ പ്രദർശിപ്പിക്കാൻ സന്നദ്ധനായ ഇദ്ധേഹത്തെ നമിക്കുന്നു.

എന്റെ പ്രീയപ്പെട്ട സുഹൃത്തുക്കൾ ഈ ചിത്രങ്ങൾ ഏതു വിധത്തിൽ വിശകലനം ചെയ്യും എന്നതിൽ ആശങ്കയുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നിന്നും പലതും നിര്‍വചികാൻ കഴിഞ്ഞെന്നിരിക്കും.
അതു് അജ്ഞാതനായ ഉടമയെ ഒരുവിധത്തിലും വേദനിപ്പിക്കാതെ ആവണം എന്നുമാത്രം അപേക്ഷിക്കുന്നു.

74 comments:

  1. Guptha, look for Da Vinci Code here!

    ReplyDelete
  2. ശേഖരനെ കളിയാക്കുന്നതല്ല, പക്ഷേ എന്തെങ്കിലും തെളിഞ്ഞുകാണാതെ എങ്ങനെ ഒരു കാടനടി പോലും നടത്താനൊക്കും?

    കോം‌പ്ലാന്‍ കഴിക്കുന്ന ആരോ എന്നല്ലാതെ പ്രത്യേകിച്ചൊന്നും എനിക്കു തോന്നുന്നില്ല.

    ReplyDelete
  3. kesavadaasanunni (paalakkaaTTEttan)

    ReplyDelete
  4. ഞാന്‍ ആലോചനയിലാണ്.....(അവസാനമില്ലാത്ത...)

    ReplyDelete
  5. എന്റെ ഷെല്‍ഫുമായി നല്ല സാമ്യം

    ReplyDelete
  6. ഏവൂരാന്‍

    ReplyDelete
  7. കാണാനാവുന്ന റ്റൈറ്റില്‍ ഉള്ള പുസ്തകം കൊടാക്കിന്റെ മികച്ച ട്രാവല്‍ ഫോട്ടോസ് എടുക്കാനുള്ള ഗൈഡ്.അതും പബ്ലിഷ് ചെയ്ത പിക്ചറുമായി നല്ല ചേര്‍ച്ച. (ആള്‍ ഡിജിറ്റല്‍ കാമറ ഉപയോഗിച്ചുതുടങ്ങിയിട്ടില്ല എന്ന് കഥാസാരം)

    പിക്ചര്‍ ക്വാളിറ്റി വച്ച് ഗസ് ചെയ്താല്‍ എം.കെ ഹരികുമാര്‍ ആണെന്ന് പറയേണ്ടിവരും. ഇതേ ക്വാലിറ്റി ഉള്ള ഫോ‍ട്ടോസ് അദ്ദേഹത്തിന്റെ ബ്ലോഗുകളില്‍ ഇടക്ക് വരാറുണ്ട്. പക്ഷെ അല്ല.


    ചിത്രത്തില്‍ ക്ലൂ ഇല്ലാത്ത സ്ഥിതിക്ക് വാചക ക്ലൂതന്ന് സഹായിക്കുമാറാകണം :)

    ReplyDelete
  8. I meant keraladasanunni (edatharathampuran.blogspot.com)

    ReplyDelete
  9. അണ്ണാ,
    ശേഖരത്തിലെ ഒരൊറ്റ ബുക്ക്‌ പോലും മനസ്സിലാവുന്നില്ലല്ലോ. ആകെ തെളിഞ്ഞുകണ്ടത്‌ ഒരു ഫോട്ടോഗ്രഫി പുസ്തകമാണ്‌. അതാകട്ടെ ഈ പടമെടുത്ത ആളുമായി യോജിക്കുന്നുമില്ല. ബുക്കുകളുടെ ഭാഗികമായെങ്കിലും ലിസ്റ്റ്‌ ഉണ്ടോ കയ്യില്‍?

    ധാരാളം നോട്ട്സ്‌ എഴുതുന്ന ആളാണെന്നും ലൈബ്രറിയിലെ പുസ്തകം ഒന്നെങ്കിലും തിരിച്ചു കൊടുക്കാനുണ്ട്‌ എന്നതും ഒഴിച്ചാല്‍ എനിക്കൊന്നും മനസ്സിലായില്ല. ആള്‍ പ്രോബബ്ലി ഒരു ലോഡ്ജ്‌ മുറിയിലാണ്‌ എന്നും (കോളേജ്‌ ഹോസ്റ്റലല്ല, ടെക്സ്‌ ബുക്ക്‌ എന്നു തോന്നുന്ന ഒന്നും കാണുന്നില്ല.)

    ഹോര്‍ളിക്സ്‌ കഴിക്കും. ടച്ചിങ്ങ്സ്‌ സ്റ്റോക്കുണ്ട്‌. ഇതുവച്ച്‌ എന്തര്‌ അനുമാനിക്കാന്‍, ബുക്കിന്റെ പേരുകള്‍ താ.

    ReplyDelete
  10. ഫോട്ടോഗ്രഫി പുസ്തകം യോജിക്കും ദേവേട്ടാ.. (കൊഡാക്കിന്റേതാണ് ഗൈഡ്.. ഫിലിം ഉപയോഗിക്കുന്ന കാമറ) ഡിജിറ്റല്‍ കാമറ ഉപയോഗികാത്തതുകൊണ്ട് മൊബൈല്‍ വച്ചെടുത്ത പിക്ചര്‍ ആയിക്കൂടേ

    ReplyDelete
  11. Before any more clues:
    Thonnyasi

    പുറനാനൂറ് ഉണ്ട്.
    മിഥുൻ, മീനാക്ഷി എന്നീ രണ്ട് ബന്ധുക്കൾ ഉണ്ടാവാൻ ചാൻസ് ഉണ്ട്

    കൂടുതൽ ക്ലൂ കിട്ടിയാൽ ഉത്തരം മാറിയെന്നു വരാം

    ReplyDelete
  12. വിശ്വം മാഷിനു സൂപ്പര്‍മാന്റെ പോലെ വല്ല സ്പെഷല്‍ കണ്ണുണ്ടോ? പുറനാനൂറ്‌ ഞാന്‍ തിരിച്ചറിഞ്ഞില്ലല്ലോ (ഇപ്പഴും മനസ്സിലാവുന്നില്ലാ)

    അപ്പോ ആളിനു സംഘകാലകൃതികളില്‍ താല്‍പ്പര്യമുണ്ട്. കൂടുതല്‍ ഫെയ്മസായ അകനാനൂറ് ഇല്ലാതെ പുറനാനൂറ് മാത്രമാണെങ്കില്‍ മൂപ്പര്‍ റൊമാന്റിസിസത്തിനെക്കാള്‍ ബല്ലാര്‍ഡ്സ് മോഡല്‍ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന ആ‍ാളാണ് (കുന്തം പോയാല്‍ കുടത്തിലും തപ്പണം). പക്ഷേ തോന്ന്യാസി ആവില്ല. പുള്ളി നല്ല ചിത്രങ്ങള്‍ (ആ റൂബ് അല്‍ ഖാലി സീരീസ് ഇട്ടത് തോന്ന്യാസിയല്ലേ?) എമ്പാടും എടുത്ത ആളല്ലേ?

    ഗുപ്താ, ഇത് മൊബൈലില്‍ എടുത്തത് തന്നെയെന്ന് തോന്നുന്നു.

    ReplyDelete
  13. {ഹോര്‍ലിക്‌സ് ആയിരുന്നോ? ഞാന്‍ കരുതി കോം‌പ്ലാനാണെന്ന്. ഈ പുതിയ തെളിവിന്റെ അടിസ്ഥാനത്തില്‍ കുറച്ചുകൂടി കൂലങ്കഷമായി ചിന്തിക്കട്ടെ.}
    {പുറനാനൂറ് അന്ത ചെമല പുസ്തക, ദേവാ.}
    {ഉണ്ടു കഴിഞ്ഞപ്പോള്‍ തോന്നിയ ഉള്‍‌വിളി: ബാങ്കില്‍ ജോലിയുള്ള ആരോ.}

    ReplyDelete
  14. വിശ്വത്തിന്റെ കണ്ണ് സമ്മതിച്ചിരിക്കുന്നു. മിഥുന്‍ കണ്ടു പക്ഷേ പുറനാനൂറ് എങ്ങനെ കണ്ടെത്തിയോ ആവോ??

    ReplyDelete
  15. നാലാമത്തെ ഷെല്‍‌ഫില്‍ ഒരു ഹിന്ദി കലണ്ടറാണോ ഇരിക്കുന്നത്? കൂടാതെ എന്തോ പോസ്റ്ററും...

    ReplyDelete
  16. ഹോ ഇപ്പ മനസ്സിലായി മാണിക്കാ. ആ പോളിത്തീന്‍ ബാഗുകളിലെ രണ്ട് ഭാഷകള്‍ വല്ല ക്ലൂവുമാണോ?

    ഒരുമാതിരി “പ്രേമിച്ച പെണ്ണിനെ വിവാഹം കഴിക്കാന്‍ പറ്റിയില്ല, വിവാഹം കഴിച്ച പെണ്ണിനെ പ്രേമിക്കാനും പറ്റിയില്ല” എന്ന മധുവിന്റെ (മോണോ) ഡയലോഗ് പോലെ ഉറപ്പുള്ള ലൈബ്രറി മിസ് ആകുകയും ചെയ്തു, കിട്ടിയത് മനസ്സിലാവുന്നുമില്ല. ഞാന്‍ വല്ലവഴിക്കും പോണ്.

    ReplyDelete
  17. അമ്മോ ഡിക്ടടീവു ചാര്‍ളി ഇറങ്ങേണ്ടി വരുമെന്നാ തോന്നുന്നേ..
    ജോലിയില്‍ പ്രവേശിച്ചിട്ട് അധിക കാലം ആയ ലക്ഷണമില്ല.( ഒരു ഗസ്റ്റ്‌ ലക്ചര്‍ മട്ട് ).

    നടുക്കു "സ" വരുന്നു സ്ഥലപ്പേര് പറ ..

    (സത്യം പറഞ്ഞാല്‍ ഇതു ചാര്‍ളിയുടെ സ്വന്തം കളക്ഷന്‍ പോലെ തെന്നെ ഇരിക്കുന്നു..പോട്ടം പിടിക്കുന്ന അണ്ണന്‍ വന്നു ഇതെടുതോണ്ട് പോയതല്ലേ..)

    ഇനി ആ ഹരിഷ് എങ്ങാനും ആണോ..?

    ReplyDelete
  18. ആറ്റൂര്‍ രവിവര്‍മ്മയുടെ ആളുകളെ സെബൂനറിയില്ലേ? പണ്ടെങ്ങോ കമന്റില്‍ കണ്ടിരുന്നതായോര്‍മ്മ.

    ReplyDelete
  19. മിഥുനും, മീനാക്ഷിയും ആ വെള്ളക്കടലാസില്‍ (shelf #3 from the top) എഴുതിയിരിക്കുന്ന വാക്കുകളാണ്‌. വേറൊരു വാക്ക് ഞാന്‍ "നൂണ്‍ഷോ" എന്നാണുവായിച്ചത്. Old habits die hard ;-)

    {@പാഞ്ചാലി: ആറ്റൂര്‍ രവിവര്‍‌മ്മ വായനക്കാരെപ്പറ്റി എനിക്കൊരു പിടിയുമില്ലല്ലോ പാഞ്ചാലീ :-(}

    ReplyDelete
  20. ഒരുമാതിരി ഫെയിമസ് ഫൈവ് കഥയിലെ പിള്ളേരെ പോലെ കമന്റുകാര്‍ ഈ ചിത്രത്തില്‍ ഒറ്റാലിട്ട് തപ്പ്. ഞാന്‍ രണ്ട് ചപ്പാത്തിയും രണ്ട് ക്യാന്‍ ബീയറും കഴിച്ച് രണ്ട് കോട്ടുവായും വിട്ട് ഉറങ്ങട്ട്. ഇതെനിക്ക് പറ്റൂല്ല.

    ReplyDelete
  21. ആ പച്ച പോളിത്തീന്‍ ബാഗ് നോക്കൂ (ഷെല്‍ഫ് 1). കേരളത്തില്‍ ഇങ്ങനത്തെ ബാഗുകള്‍ നിരോധിക്കപ്പെട്ടതല്ലേ? അപ്പോള്‍ കേരളത്തിനുവെളിയില്‍ ഇന്ത്യയിലെ തന്നെ മറ്റേതോ സംസ്ഥാനത്തിലുള്ളയാളാവാം. അതേ ഷെല്‍ഫിലെ പുതിയ പുസ്തകം ഒരു പക്ഷേ ഒരു മലയാളം-ഹിന്ദി ഡിക്ഷ്ണറിയോ ഭാഷാസഹായിയോ ആവാം (ചിന്തകള്‍ കാടുകയറുന്നു :-))

    ReplyDelete
  22. കൈപ്പള്ളീ, ക്ലൂ വല്ലതും തരണേ.

    ഞാന്‍ ലഞ്ച് ബ്രേക്കിന് പോകുന്നു.

    ReplyDelete
  23. ശരി എന്നാല്‍ ഗുഡ് നൈറ്റ് ....ഉറങ്ങാതെ വയ്യ..
    കമന്റിയ എല്ലാര്ക്കും ഓരോ പോയിന്റ് തന്നേക്കൂ..

    ReplyDelete
  24. മിഥുൻ ചക്രവർത്തിയും മീനാക്ഷി ശേഷാദ്രിയും കൂടി അഭിനയിച്ച ഏതോ സിനിമ നൂൺ ഷോ ആയി കണ്ട ആളാണു്.

    ഇത്രയും ക്ലൂ കിട്ടിയിട്ടും ആർക്കും ഉത്തരം കിട്ടിയില്ലേ? ഛേ! സിജി എവിടെപ്പോയി?

    ReplyDelete
  25. ഏറനാടന്‍ !

    ReplyDelete
  26. താഴത്തെ തട്ടില്‍ കമ്പ്ലീറ്റ് കൊച്ച് കൊച്ച് പുസ്തകങ്ങളാണല്ലൊ.
    തുളസി?? ;)

    ReplyDelete
  27. കൈപ്പള്ളി മാഷെ ക്ലൂ താ..

    മലപ്പുറം ബ്ലോഗറാണൊ?

    ReplyDelete
  28. ആളിന്റെ പേര് ക്ലൂ ആയി ചോദിക്കാഞ്ഞത് നന്നായി കുഞ്ഞാ

    ReplyDelete
  29. വിചാരം (ഫാറൂക്ക് ബക്കർ) ആണോ ?

    ReplyDelete
  30. ആക്രി കച്ചോടം നടത്തണ വല്ലവരടേം ആണോ?
    പുസ്തകത്തിനോട് ഒരു "റെസ്പെക്റ്റി"ല്ലാതെ വെച്ചിരിക്കണത് കണ്ടിട്ട് തോന്നിയതാ.

    കുറച്ച് ബുക്കുകള്‍ നന്നായി സൂക്ഷിക്കാന്‍ എന്ത് പ്രയാസമുണ്ട്? ഇതൊക്കെ കൈ കൊണ്ട് എടുത്ത് പെരുമാറണ്ടതല്ലേ?
    അ ചപ്പുചവറുകളും കക്കൂസില്‍ പോണ ബക്കറ്റും, ഹോര്‍ലിക്സ് പാത്രത്തിലിട്ടു വെച്ചിരിക്കുന്ന സര്‍ഫും, പൂത്ത അച്ചാറും എടുത്ത് കളയൂ. ആരായാലും.

    അല്ല,ഇനി ഇതൊക്കെ കത്തിക്കാന്‍/തൂക്കി വില്‍ക്കാന്‍ വച്ചേക്കണതാണെങ്കില്‍ കൊഴപ്പമില്ല.
    :-)

    ReplyDelete
  31. കൈപ്പള്ളി അണ്ണന്റെ അടിക്കുറിപ്പ് കണ്ടില്ലേ ചില്ലറേ ?

    ReplyDelete
  32. ആരാണെന്നു മനസ്സിലായി.

    അരവിന്ദൻ. ഫൈനൽ ആൻസർ. നോ ഡൌട്ട് :)

    ReplyDelete
  33. OT: പുസ്തകം ചില്ലിട്ട അലമാറയിൽ / ഗോദ്റെജിന്റെ ലോക്കറിൽ ഇട്ടാൽ റെസ്പക്റ്റ് ആകില്ല മാഷേ.

    സോറി ഓട്ടിക്ക് കൈപ്പള്ളീ.

    ReplyDelete
  34. വിഷ്ണുമാഷിന്റെയാണോ?
    കുട്ടികള്‍ ഉള്ള ആരോ ആണ്. കോമ്പ്ലാന്‍/ഹോര്‍ലിക്സ്?, മഞ്ഞ അടപ്പുള്ള ഡപ്പയില്‍ എന്തോ സ്നാക്സ്...പച്ചകവറിനടുത്ത് പകുതി തിന്ന കേക്ക് കവറിലിട്ട് വയ്ച്ചിരിക്കുന്നു..

    ReplyDelete
  35. ജാഡകാണിക്കാതെ പുസ്തകം ഇരിക്കുന്നപടി ഫോട്ടോ എടുത്തയക്കുന്ന ആള്‍... വിഷ്ണുമാഷിന് തികച്ചും ചേരും അക്കാര്യം.

    പക്ഷെ കുറച്ചു പുതിയ കവിതാപുസ്തകങ്ങള്‍ എവിടെയെങ്കിലും കാണേണ്ടതല്ലേ എന്ന സംശയം...

    നല്ല ഗസ് മയൂര :)

    ReplyDelete
  36. ഗുപ്താ, കവിതാപുസ്തകങ്ങള്‍ എവിടെയെങ്കിലും ഉണ്ടോയെന്നറിയില്ലല്ലൊ. മിക്കവയും പേരു കാണാന്‍ പറ്റാത്തവിധമല്ലെ.
    മാഷെണീറ്റ് വന്ന് തല്ലും മുന്നേ ഞാന്‍ ഓടട്ടെ.. :)

    ReplyDelete
  37. അരവിന്ദനോട് മാത്രം:

    ഒരു കുടുംബത്തിന്റെ കഥ. സ്ഥലവും പേരും പ്രസക്തമല്ലാത്തതു കൊണ്ട് വേണ്ടെന്നു വെയ്ക്കാം. ഭര്‍ത്താവ് രോഗി. ഭാര്യയ്ക്ക് ജോലി തുന്നല്‍. വാടകയ്ക്കെടുത്ത കുടുസുമുറിയാണ് തുന്നല്‍ പീടിക. രാവിലെ എട്ടു മണിയ്ക്കു പീടിക തുറക്കും. തുന്നല്‍ തുടങ്ങും. ഉച്ചയ്ക്ക് പീടിക അടയ്ക്കും. രണ്ടു മണിയ്ക്കൂര്‍ കൊണ്ട് ഉച്ച ഭക്ഷണം ഉണ്ടാക്കണം. അടച്ചിട്ട പീടിക അപ്പോള്‍ അടുക്കളയാകും. ഭക്ഷണം കഴിയ്ക്കാന്‍ ആ കുടുസ്സു മുറി തന്നെ ഡൈനിങ്ങ് റൂ‍മും ആകും. ഉച്ച ഭക്ഷണം കഴിഞ്ഞ് വീണ്ടും പീടികയായി തുറക്കും. അപ്പോഴേയ്ക്കും രോഗിയായ ഭര്‍ത്താവ് കൈകുഞ്ഞിനേയും എടുത്ത് ബസ്റ്റാന്റില്‍ പോയിരിയ്ക്കും. വൈകിട്ട് എട്ടു മണിയ്ക്ക് തുന്നല്‍ പീടിക അടയ്ക്കും. ആ‍ കുടുസ്സു പീടിക തന്നെ കിടപ്പറയായി മാറും. പീടിക അടയ്ക്കവേ ബസ്സ് സ്റ്റാന്റില്‍ നിന്നും ഭര്‍ത്താ‍വും കൈകുഞ്ഞും കിടപ്പറയിലേയ്ക്കെത്തും. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിയ്ക്കാന്‍ ഒരോ തവണയും ഒരു കിലോമീറ്ററോളം അകലെയുള്ള പൊതു ശൌച്യകേന്ദ്രവും.

    ഇങ്ങിനേയും ഒരു കുടുംബത്തെ എനിയ്ക്കറിയാം.

    അതു കൊണ്ട് ഈ അലമാരയില്‍ കാണുന്ന സൌകര്യങ്ങള്‍ കാഴ്ചയ്ക്ക് മാത്രമാണ് അസൌകര്യം.

    അങ്ങയുടെ വാക്കുകള്‍:

    കുറച്ച് ബുക്കുകള്‍ നന്നായി സൂക്ഷിക്കാന്‍ എന്ത് പ്രയാസമുണ്ട്? ഇതൊക്കെ കൈ കൊണ്ട് എടുത്ത് പെരുമാറണ്ടതല്ലേ?
    അ ചപ്പുചവറുകളും കക്കൂസില്‍ പോണ ബക്കറ്റും, ഹോര്‍ലിക്സ് പാത്രത്തിലിട്ടു വെച്ചിരിക്കുന്ന സര്‍ഫും, പൂത്ത അച്ചാറും എടുത്ത് കളയൂ. ആരായാലും.


    നമ്മുക്ക് ചപ്പു ചവറായും കക്കൂസില്‍ പോകുന്ന ബക്കറ്റായും തോന്നുന്ന ചിലത് മറ്റുള്ള ഒരാളുടെ സ്ഥാവര ജംഗമമാകാം....

    ഈ പുസ്തക ശേഖരം കാണുമ്പോള്‍ തോന്നുന്ന വികാരം പരിമിതമായ സ്വന്തം സൌകര്യത്തിന്റെ തൊണ്ണൂറു ശതമാനവും പുസ്തകങ്ങള്‍ക്കായി നീക്കി വെയ്ക്കാന്‍ മാത്രം പുസ്തകങ്ങളെ സ്നേഹിയ്ക്കുന്ന ഒരാള്‍ ബൂലോഗത്തുണ്ടല്ലോ എന്നതാണ്. അങ്ങിനെയൊരാള്‍ ആരാണ് നമ്മുക്കിടയില്‍?

    ReplyDelete
  38. മയൂരയുടെ ഗസ്സിനു എന്റേയും വോട്ട്.

    ശേഖരം വിഷ്ണുമാഷിന്റേതു തന്നെ.

    ഇത്തിരി സൌകര്യത്തിന്റെ ഒത്തിരി ഭാഗവും പുസ്തകങ്ങള്‍ക്കായി പതിച്ചു നല്‍കിയ മാഷിന് അഭിവാദനങ്ങള്‍...

    ReplyDelete
  39. മിധു എന്റെ അനുജനും മീനാക്ഷി എന്റെ അനുജത്തിയുമാണ് :) . പുസ്തകങ്ങള്‍ കുറച്ച് പഴയതാണ് എനിയ്ക്ക് ഇത്രയും പഴയ പുസ്തകങ്ങള്‍ ഉണ്ടായിട്ടില്ല. നോട്ടെഴുതുന്ന ശീലം എനിയ്ക്കില്ല.അതൊഴിച്ചാല്‍ ഈ അലമാര നാട്ടിലുള്ള എറണാകുളത്തും കോട്ടയത്തുമൊക്കെ ഞാന്‍ താമസിച്ചിരുന്ന വീടുകളിലെ അലമാരതന്നെ. ഇത് എന്റെ പുസ്തകങ്ങളും അലമാരയും പത്ത് കൊല്ലം കഴിഞ്ഞതാണോ എന്നു സംശയമുണ്ട്. ഭാവിയില്‍നിന്നെടുത്ത ഫോട്ടോ​‍.:)

    ReplyDelete
  40. ട്രാക്കിങ്ങേ

    ReplyDelete
  41. ഒരു രീതിയിലും അടുക്കുന്നില്ല, ഗ്ലൂ ഒന്നും ഇല്ലേ കൈപ്പള്ളീ???

    ReplyDelete
  42. പുറനാനൂറ് പുതിയ കോപ്പി കണ്ടു.
    അസീസിയുടെ ഡിക്ഷ്ണറിയും പുതിയത്.
    കൈക്കൂലി വാങ്ങിക്കാത്ത ആളാണു. :)

    "പുസ്തകങ്ങൾ വായിക്കാനും, അറിവു നേടാനുമുള്ള ഈ വ്യക്തിയുടെ ആർജ്ജവം പ്രശംസനീയം തന്നെ."

    ഒരു അധ്യാപകനെക്കുറിച്ച് ഇങ്ങനെ ഒരു കാര്യം എടുത്തുപറയേണ്ടതുണ്ടോ?

    ആരോ എന്തരോ...?

    ReplyDelete
  43. clue: ശേഖരത്തെ കുറിച്ചു ഉടമസ്ഥൻ ഇപ്രകാരം പറയുന്നു: "എന്റെ പുസ്തകശേഖരത്തെക്കുറിച്ച് ഞാൻ സൂചിപ്പിച്ചിരുന്നല്ലോ.ആട്ടിൻ‌കൂട്ടിലെ പൂടപോലെ.
    അതിൽ അധികം ഗൌരവമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നുമില്ല.എന്നാലും കുറേയൊക്കെ പുസ്തകങ്ങൽ ഉണ്ട് എന്നുമാത്രം.എടുത്തു പറയാവുന്നവ ഒരു ബൈബിൾ,ഹോരാശാസ്ത്രം,ഭഗവദ്ഗീഥ,കുറച്ചുകവിതകൾ,വൈശാലിയുടെ തിരക്കഥ,പദ്മരാജന്റെ പ്രിയപ്പെട്ട തിരക്കഥകൾ,ഷെർലക് ഹോംസ് സമ്പൂർണ കൃതി,കുറച്ചു ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള പുസ്തകങ്ങൾ അങ്ങനെ..മിക്കതിനും ബയൻഡില്ല.
    വിചിത്രമായ കുറച്ചു ചിത്രങ്ങൾ അയക്കുന്നു"

    ReplyDelete
  44. കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി?

    ReplyDelete
  45. 5ത്സ്: അരവിന്ദനോട് മാത്രം.... ഞാനും യോജിക്കുന്നു. കൈപ്പള്ളി വ്യക്തമായി എഴുതിയിരുന്നതാണ് അങ്ങിനെയൊരു സ്റ്റേറ്റ്മെന്റ് ആരും കൊടുക്കരുതെന്ന്. എന്നിട്ടും അരവിന്ദ്...

    ഈ ശേഖരം ഉപാസന സുനിലിന്റേത്

    ReplyDelete
  46. സനാതനന്‍

    ReplyDelete
  47. ശരിയാ..ഒരു സാധ്യത ഉണ്ട്..ഹരീഷിനെ മാറ്റി ഞാനും വോട്ടൂന്നു( പോയിന്റ് കിട്ടില്ലാല്ലേ..കൈപ്പള്ളി പരൂക്ഷ എഴുത്ത് നിറുത്തി)
    ഉപാസന

    ReplyDelete
  48. പാഞ്ചാലി എന്താ സിജിക്കു പഠിക്കുവാണോ? ബൈബിള്‍ ഭഗവദ്ഗീത ഹോരശാസ്ത്രം എന്ന് ഹിന്റ് വന്നപ്പോള്‍ കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി എന്ന്.

    അപ്പോ എന്താ പരിചയമില്ലാത്തത്? ബൈബിളും ഭഗവത്ഗീതയുമാണോ അതോ സുകുമാരന്‍ മാഷിന്റെ ബ്ലോഗാണോ? (ഇനി തമാശ പറഞ്ഞതഅണോ ആവോ)

    ReplyDelete
  49. ദേവാ, സത്യം! ഹോരാശാസ്ത്രം എന്നു കണ്ടു പോരാത്തതിനു ഹിന്ദി കലണ്ടറോ പേപ്പറോ എന്തോ ആ ഷെല്‍ഫില്‍ കണ്ടിരുന്നല്ലോ.എന്നാല്‍ ബാംഗളൂരു നിവാസി കെ.പിയ്ക്ക് തന്നെ വോട്ട് ചെയ്യാം എന്നു കരുതി!

    (ഞാന്‍ ഉറങ്ങുന്നതിനു മുന്‍പു ആരും ഈ ഉത്തരത്തില്‍ കയറി പിടിക്കല്ലേ എന്നായിരുന്നു പ്രാര്‍ത്ഥന! ഞാന്‍ ഇപ്പോള്‍ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്! ഉത്തരം തെറ്റാണെങ്കീല്‍ സൊംനാംബുളിസം ആയി കണക്കാക്കിക്കൊള്ളൂക)

    ReplyDelete
  50. Sanathanan ( based on clue ആട്ടിൻ‌കൂട്ടിലെ പൂടപോലെ)

    ReplyDelete
  51. ഞാനും മാറ്റിപ്പറയുന്നു:സനാതനൻ

    ReplyDelete
  52. പുസ്തകത്തിന് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമാനവും പൂജയും അത് വായിക്കുക എന്നതാണെന്ന് തോന്നിയിട്ടൂണ്ട്... അങ്ങിനെ നോക്കുമ്പോള്‍ ഇതു വരെ കണ്ടതില്‍ വച്ച് ഏറ്റവും നല്ല ഒരു കളക്ഷന്‍ ആയി എനിക്കു തോന്നുന്നു....

    പക്ഷേ എത്ര ഒക്കെ ശ്രമിച്ചാലും നമ്മടെ നമ്മഡെ വേള്‍ഡ്സ് മെസ്സിയസ്റ്റ് റൂം അവാര്‍ഡിനെ തോപ്പിക്കാന്‍ ഇങ്ങേര്‍ക്കും പറ്റില്ല.... ;)

    ReplyDelete
  53. അരവിന്ദ് :: aravind

    ബഹുമാനപ്പെട്ട സുഹൃത്തിനെ പോലുള്ളവർ ബ്ലോഗിൽ ഉണ്ടാവും എന്ന പൂർണ്ണ ബോധം ഉള്ളതുകൊണ്ടാണു് നേരത്തെ ചിത്രങ്ങളുടെ താഴെ അങ്ങനെ എഴുതിയതു്. ഒന്നികിൽ താങ്കൾ അതു വായിച്ചില്ല അല്ലെങ്കിൽ ബഹുമാനപ്പെട്ട സുഹൃത്തിനു് അതു് മനസിലായില്ല.

    ഇതിൽ ഏതാണു് എന്നു വ്യക്തമാക്കിയാൽ നന്നായിരുന്നു.

    ReplyDelete
  54. ഈ മത്സരത്തിൽ ഇതുവരെ ഞാൻ പങ്കെടുത്തില്ലെങ്കിലും എല്ലാ പോസ്റ്റുകളും സശ്രദ്ധം കാണുന്നുണ്ടായിരുന്നു.ഈ ശേഖരം കണ്ടപ്പോൾ ഒരു കമന്റിടണമെന്നു തോന്നി.”ആർജ്ജവം”എന്ന വാക്കിനു എന്തെങ്കിലും വിലയുണ്ട് എന്നത് ഈ ഫോട്ടോ കണ്ടപ്പോൾ ഉറപ്പായി.തീർച്ചയായും ഈ വായനക്കാരനെ അഭിനന്ദിയ്ക്കുന്നു ഞാൻ.പരിമിതമായ സ്ഥലത്തിന്റെ ഭൂരിഭാഗവും പുസ്തകങ്ങൾ കൊണ്ട് നിറച്ചു എന്നതിൽ മാത്രമല്ല, ഓരോ പുസ്തകത്തിന്റേയും അവസ്ഥ ,ഈ വായനക്കാരൻ പല തവണ അവയിലൂടെ കടന്നു പോയിട്ടുണ്ടെന്നുള്ളതിന്റെ കൂടി തെളിവാണ്.മനോഹരമായ ഷെൽഫുകളിൽ വിലകൂടിയ പുസ്തകങ്ങൾ വാങ്ങി വീടിനു അലങ്കാരം മാത്രം നടത്തുന്ന പലരും ഒരിയ്ക്കൽ പോലും അതൊന്നും മറിച്ചു നോക്കാൻ ഇടയില്ലാത്തവരാണ്.

    അവയിൽ നിന്നെല്ലാം വ്യത്യസ്തനായി ഉള്ളത് ഉള്ളതായി പറഞ്ഞ “വ്യത്യസ്തനായ ഈ വായനക്കാരൻ” തികച്ചും അഭിനന്ദനമർഹിയ്ക്കുന്നു.

    ReplyDelete
  55. ദസ്തക്കിര്‍, എതിരന്‍ ...
    ഇനി ആരു പറയണം..ഉത്തരം അതു തന്നെ..
    ഗുണപാഠം: കോപ്പിയടീച്ച് എല്ലാ പരീക്ഷയും ജയിക്കാനാവില്ല..(നല്ലപോലെ പഠിക്കുന്ന പഹയന്മാരെ അടുത്ത് കിട്ടിയില്ലെങ്കില്‌)

    ReplyDelete
  56. അനാസ്ഥയെയും പിടിപ്പുകേടിനെയും ആദര്‍ശവത്കരിക്കണമെങ്കില്‍ അങ്ങനെ ചെയ്യാം. ഈ അലമാരയുടെ ചിത്രമെടുത്ത് പിസി-യിലേക്ക് ട്രാന്സ്ഫര്‍ ചെയ്ത് ഇ മെയില്‍ അയക്കുന്നതിന്റെ പകുതി സമയം മതി അതൊന്ന് വ്രിത്തിയാക്കാന്‍ . അത് ചെയ്തില്ല! പുസ്തകങ്ങളൊന്നും പേരു കാണത്തക്ക വിധം തിരിച്ചു വെക്കണമെന്നു തോന്നിയില്ല. അതിനര്‍ത്ഥം ഈ എന്റ്റി തന്നെ ഇതു വരെ നടന്ന ഷെല്‍ഫ് പ്രദര്‍ശനങ്ങളുടെ ഒരു മോക്കിങ്, സറ്റയര് എന്നു തന്നെ. അതിനു, ഹാ നല്ല വായനക്കാരനെ കണ്ടു എന്ന് വിളിച്ചു കൂവുന്നതെന്തിനു???!!!

    ReplyDelete
  57. ഷെല്‍ഫിലിരിയ്ക്കുന്ന അച്ചാറു കണ്ടിണ്ട് യു.പി ഛായ, ചില പേപ്പറുകള്‍ക്ക് ഹിന്ദി അക്ഷരം, ഇനി ഇത് കാര്‍ട്ടുണ്‍ വരയ്ക്കണ കൃഷ് ആണോ? കാണ്‍പൂറില്‍ സെറ്റില്‍ഡ്? ഈയ്യിടെ അച്ഛുതാനന്ദന്റെ കാര്‍ട്ടുണ്‍ ഇട്ടിരുന്ന്.

    തോന്നലതാണെങ്കില്‍, സിമ്പിള്‍ ലോജിക്ക് വച്ച് നോക്കുമ്പോ, ബുക്ക് എഇ റീഡ് റ്റെമ്പ്ലേറ്റീന്ന് മാറ്റിയിരിയ്ക്കണത്, സനാതനന്‍ ആയതോണ്ട് വോട്ട് സനാതനിട്ട് കുത്തട്ടെ.

    കെഇപ്പിള്ളീ, മള്‍ട്ടിപ്പീള്‍ ന്ന് പറഞ് എന്നെ ക്ലാസ്സീന്ന് പുറത്തോ ബെഞ്ചിന്റെ മോളിനോ കയറ്റിയാ ശുട്ടിടുവേന്‍ ജാഗ്രതെഇ!!



    സനാതനന്‍

    ReplyDelete
  58. കുറച്ച് പുസ്തകങ്ങളെങ്കിലും പേരുകാണാന്‍ പാകത്തില്‍ വെക്കാമായിരുന്നു :(

    വിഷ്ണുപ്രസാദ്

    ReplyDelete
  59. ഇതു പോലെ ഒന്ന് എനിക്കുമുണ്ടായിരുന്നു.. ഇപ്പോൾ ചിതലു പിടിച്ചു കാണും എല്ലാം

    ReplyDelete
  60. പഴയ ഷാര്‍ജാ സിനിമക്ക് പുറകില്‍, കടല/കപ്പലണ്ടി വില്‍ക്കുന്ന Kiosk ന്റെ ഓനര്‍ ചേട്ടന്റെ ബുക്ക് ഷെല്‍ഫ് ആവാന്‍ സാധ്യത!

    ReplyDelete
  61. ഹഹ. സാഹചര്യങ്ങളുടെ അപര്യാപ്തത എന്ന പ്രിവില്ല്യേജ് ആദ്യമേ തള്ളിക്കളയുന്നു. ബൂലോകകാരുണ്യത്തിലെ ഒരു പ്രവര്‍ത്തകന്‍ അവിടെപ്പോയി എടുത്തയച്ച ഒരു ചിത്രമല്ലെങ്കില്‍. ഹോര്‍ലിക്സും ക്യാമറാ മൊബൈല്‍ഫോണും വാങ്ങുന്നവനൊരു ചൂലു വാങ്ങിയാലെന്താ എന്നൊരു സംശയം. ആള്‍ എഴുത്തുകാരന്‍ ആണു. A4 പേപ്പറുകള്‍ പാഡില്‍ ക്ലിപ് ചെയ്ത് വെച്ചിരിക്കുന്നു. ബൈന്‍ഡ് ചെയ്ത വേറൊരു സ്ക്രിപ്റ്റ് മറ്റൊരിടത്ത്.

    ReplyDelete
  62. ശരി ഉത്തരം: സനാതനൻ
    ശരി ഉത്തരം പറഞ്ഞവർ: ദസ്തക്കിർ (10), പ്രിയംവദ-priyamvada (8),അതുല്യ (7)

    ReplyDelete
  63. അടൂത്ത മത്സരം: UAE സമയം 8:pm

    ReplyDelete
  64. ഓ പിന്നെ.
    ഞാനെന്തൊരു ക്രൂരന്‍!
    എനിക്ക് പിന്നെ സ്വര്‍ണ്ണ അലമാരിയുണ്ടായിരുന്നത് കൊണ്ട് പുസ്തകം വയ്കാന്‍ തീരെ ബുദ്ധിമുട്ടില്ല.
    അതേയ് ഞാനും പണ്ട് കിടന്നിരുന്നത് മെഴുകിയ തറയിലും ആസ് ബസ്റ്റോസ് ഷീറ്റിന്റെ അടിയിലും ഒക്കെയാണേ. വാതില്‍ ചാക്കുമറയായിരുന്ന കക്കൂസില്‍ പോയിട്ടമുണ്ടേ.
    അന്നും എന്റെ പൂമ്പാറ്റ/അമര്‍ ചിത്രകഥാ ശേഖരം നല്ല ഒന്നാന്തരമായിട്ടാ സൂക്ഷിച്ചേ. ഇപ്പളും കാണും വീട്ടില്‍.

    ബുക്കിനെ ആദരിക്കുന്നത് കൊണ്ട് പറഞ്ഞതാണ്. പാവമാണോ പണക്കാരനാണോ എന്നൊന്നും നോക്കിയില്ല. അതെനിക്കു പ്രശ്നവുമല്ല. ഏതായാലും ക്ഷമി.

    ReplyDelete
  65. സുഹൃത്തുക്കളെ എന്റെ ക്ഷണം സ്വീകരിച്ചു് ഇവിടെ നിങ്ങളൂടെ പുസ്തക ശേഖരങ്ങൾ അയച്ചു തന്ന എല്ലാവർക്കും ഞാൻ കടപ്പെട്ടിരിക്കുന്നു.

    ബ്ലോഗിൽ small-penis complex ഉള്ള സുഹൃത്തുകൾ ധാരാളം ഉള്ളതായി അറിയാമല്ലോ. അങ്ങനെ ഒരു ജീവി സ്വന്തം ബ്ലോഗിൽ പുസ്തകങ്ങൾ അയച്ചു തന്ന എന്റെ അധിതികളെ അപമാനിക്കാൻ ഒരു ശ്രമം നടത്തുന്നുണ്ടു്. അവിടെ ഞാൻ ഒരു comment എഴുതിയിരുന്നു. ആളു് കയറാത്ത ആ പാവത്തിന്റെ ബ്ലോഗിൽ കാണുന്നതിനേക്കാൾ കൂടുതൽ ജനം ഇവിടെ വരും എന്നെനിക്കുറപ്പുണ്ടു്. അവിടെ ഇട്ട comment ഇവിടെയും കിടക്കട്ടെ.
    ---------------------------------


    ഈ cartoonലൂടെ നിങ്ങൾ അപമാനിച്ചതു് എന്നെയല്ല, എന്റെ ബ്ലോഗിലേക്ക് സ്വന്തം പുസ്തക ശേഖരങ്ങളുടെ ചിത്രങ്ങൾ അയച്ചു തന്നവരെയാണു്.
    എന്തു തോന്നിവാസവും വിളമ്പാം എന്ന താങ്കളുടെ ബാലിശമായ ധാരണയോടു ഞാൻ സഹതപിക്കുന്നു. ഒന്നികിൽ കടുത്ത അപകർഷതാ ബോധം അല്ലെങ്കിൽ എന്നോടുള്ള വെറും കലിപ്പ്. എന്നോടുള്ള കലിപ്പ് തീർക്കുന്നതു് എന്റെ അധിതികളെ അപമാനിച്ചുകൊണ്ടല്ല. അതു മനസിലാക്കാനുള്ള സാമന്യ ബുദ്ധി താങ്കൾക്ക് ഇല്ല എന്നു തന്നെ കരുതാം.

    ഇതുവരെ ബ്ലോഗിൽ 5 വയസുള്ള ഒരു കുട്ടിയുടേതു് മുതൽ 70+ പ്രായമുള്ളവരുടെതടക്കം 25 ലൈബ്രറികൾ പ്രദർശിപ്പിച്ചു കഴിഞ്ഞു, പൊങ്ങച്ചക്കാർ എന്നു താങ്കൾ വിളിച്ചവർ അരാണെന്നു ഒന്നു ചൂണ്ടികാണിക്കുക.

    പച്ചാന
    വല്യമ്മായി
    Umesh::ഉമേഷ്
    കൊച്ചുത്രേസ്യ
    പെരിങ്ങോടൻ
    Ambi
    Kaippally കൈപ്പള്ളി
    കുറുമാൻ
    പരാജിതൻ
    ഉന്മേഷ് ദസ്തക്കീര്‍.
    ലാപ്പുട
    Inji Pennu
    സൂര്യഗായത്രി
    സൂരജ്
    വികടശിരോമണി
    ദേവദത്തൻ
    ബ്രൈറ്റ്
    Prophet of Frivolity
    എതിരന്‍ കതിരവന്‍
    കേരളഫാര്‍മര്‍
    പ്രശാന്ത് കളത്തില്‍
    വിശാലമനസ്കൻ
    യാത്രാമൊഴി
    സിബു
    പച്ചാളം

    അതിനുള്ള നട്ടെല്ലു (backbone) തനിക്കുണ്ടെന്നും തോന്നുന്നില്ല
    -------------------------
    (comment അവസാനിച്ചു)

    സുഹൃത്തുക്കളെ
    ആ ബ്ലോഗിലൂടെ നിങ്ങൾ ആരെങ്കിലും അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഞാൻ എന്റെ പേരിൽ നിങ്ങളോടു് ക്ഷമ ചോദിക്കുന്നു.

    ReplyDelete
  66. ആ പേപ്പറെല്ലാം സ്ക്രിപ്റ്റ് ആയിരിക്കാനുള്ള സാദ്ധ്യത പോയില്ല. സനാതനന്‍ നാട്ടിലുണ്ട് ഇപ്പോഴെന്ന് അറിഞ്ഞതുമില്ല. പുറനാനൂറ് സനാതനനകവിതകളില്‍ കൊണ്ട് ലിങ്ക് ചെയ്യാനായില്ല. ഇല്ലെങ്കില്‍ പദ്മരാജന്റെയും എം ടിയുടെയും സ്ക്രിപ്റ്റ് പുസ്തകശേഖരത്തില്‍ വന്നത് മതിയായ ക്ലൂ ആയേനെ.

    തോറ്റുപോയി (ഇതുവരെ ആളെ അറിയത്തില്ല എന്നൊരെക്സ്യൂസെങ്കിലും ഉണ്ടായിരുന്നു, ഇതിപ്പൊ അങ്ങനെയും സമാധാനിക്കാന്‍ വയ്യല്ലോ)

    ReplyDelete
  67. ഫോട്ടോ ഈ പരുവത്തില്‍ അല്ലായിരുന്നെങ്കില്‍ മയൂര വിഷ്ണുമാഷിന്റെപേര് പറഞ്ഞപ്പോഴെങ്കിലും ഞാന്‍ ഒരു സാധ്യതയായിട്ടോര്‍ത്തേനേ..സനാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ..........

    ReplyDelete
  68. അനാവശ്യമായി ഇട്ട കമന്റ് ഡിലീറ്റുന്നു.. സോറി

    ReplyDelete
  69. ഇതൊരു മാതിരി വാ തുറക്കില്ലെന്ന് ശപഥം ചെയ്ത് ദന്തഡോക്ടറെ കാണാന്‍ പോയതു പോലെയായല്ലോ.

    ആ പുസ്തകങ്ങളുടെ റ്റൈറ്റില്‍സ് കാണിക്കാഞ്ഞതെന്തേ സനാതനാ. "ബൈബിൾ,ഹോരാശാസ്ത്രം,ഭഗവദ്ഗീഥ,കുറച്ചുകവിതകൾ,വൈശാലിയുടെ തിരക്കഥ,പദ്മരാജന്റെ പ്രിയപ്പെട്ട തിരക്കഥകൾ,ഷെർലക് ഹോംസ് സമ്പൂർണ കൃതി"- ഇതൊന്നും ചിത്രത്തില്‍ കാണുന്നില്ല.

    അരവിന്ദ് കുറച്ചു കൂടി വൈകാരികമായിപ്പോയി. എങ്കിലും സാംസ്കാരിക രംഗത്ത് ഒരു പവിത്രന്‍ തീക്കുനി എഫക്റ്റ് ഇപ്പോഴുമുണ്ടെന്ന് തോന്നുന്നു. പഴയ ക്ഷുഭിത യൌവ്വനങ്ങളുടെയും ത്യാഗങ്ങളുടെയും പൈകിളിവത്കരിച്ച മാധ്യമവത്കൃത ആവര്‍ത്തനങ്ങള്‍. എലൈറ്റ് ക്ലാസിന്റെ സാന്നിധ്യവും ആധിപത്യവും തള്ളിക്കളഞ്ഞാല്‍ പോലും ഈ ക്രൂശിത- കെയര്‍ഫുള്‍ കെയര്‍ലസ്നെസ്സ് ഒരു ഫാഷന്‍ ആവുന്നുണ്ട്. എന്റെ ഒരു മാഷിന്റെ പുസ്തകങ്ങള്‍ ഈ രൂപത്തില്‍ ആയിരുന്നു. ഇപ്പോഴും ആണു. എങ്കിലും അതു കാരണം പുസ്തകങ്ങള്‍ പലതും നശിച്ചു. കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ പുസ്തകങ്ങള്‍ ഒരു ലൈബ്രറിക്കു പോലും കൊടുക്കാതെ നശിക്കുകയാണെന്ന് കേട്ടപ്പോള്‍ തോന്നിയ ദേഷ്യം ഇപ്പോള്‍ സനാതനനോടും തോന്നുന്നു!

    ReplyDelete
  70. പുസ്തകം എങ്ങനെ ഇരിക്കണം എന്നത് പണവുമായും ആദരവുമായും ഒക്കെ കൂട്ടിക്കുഴച്ച് ചളമാക്കേണ്ടതില്ല.

    വീട് എങ്ങനെ ഇരിക്കണം എന്നത് ഓരോരുത്തരുടെ ശീലമാണ്‌. പുസ്തകം എന്നാല്‍ സരസ്വതി ആണെന്നോ റ്റോയിലറ്റ് പേപ്പര്‍ ആണെന്നോ ഒക്കെ സങ്കല്പ്പിക്കുകയും ആകാം.

    ബൈ നേച്ചര്‍ ഞാന്‍ അടുക്കും ചിട്ടയും മെനയും ഒന്നും ഉള്ള ആളല്ല (ബാച്ചിക്കാലത്ത് എന്റെ ഫ്ലാറ്റ് സന്ദര്‍ശിച്ചിട്ടുള്ള ബ്ലോഗര്‍മാര്‍ ഈ കാര്യം ആണയിട്ടുറപ്പിച്ചു തരും) . അവിവാഹിതനായിരുന്ന കാലത്തുപോലും ഫ്ലാറ്റ് ഷെയര്‍ ചെയ്യാന്‍ എനിക്കു മടിയായിരുന്നത് ഈ പ്രശ്നം കൊണ്ടാണ്‌.

    ഭക്ഷണം കഴിച്ചാല്‍ പാത്രം സിങ്കിലിടാതെ ഇരുന്ന് ഉണങ്ങും, രാവിലേ ഷേവ് ചെയ്യാന്‍ വരുമ്പോള്‍ ബ്രഷില്‍ തലേന്നു പതച്ച പത അപ്പടി ഇരിക്കുന്നത് കാണും, ചായക്കപ്പ് പിസിക്കു മുകളില്‍ സോഫയില്‍ രണ്ടാഴ്ച്ചത്തെ പത്രം... ഇതിന്റെ ഒരു നാച്ചുറല്‍ എക്സ്റ്റന്‍ഷന്‍ ആണ്‌ ബുക്കിന്റെ മുകളില്‍ ആ മാസത്തെ സകല ബില്ലുകളും ക്രെഡിറ്റ് കാര്‍ഡ് സ്ലിപ്പ്, വാച്ച് പേന, മൊബൈല്‍, ഫോട്ടോ, ക്യാമറ, മരുന്ന്, ബീഡി തീപ്പെട്ടി, മൂന്നു പുസ്തകം ഷെല്‍ഫില്‍ രണ്ടെണ്ണം കിടക്കയില്‍ ഒന്ന് വണ്ടിയില്‍ അങ്ങനെ ഒക്കെ കിടക്കും. നല്ലശീലമല്ല, പക്ഷേ അതെന്തെ നേച്ചര്‍ ആണ്‌. വിവാഹം കഴിച്ചത് ഭയങ്കര അടുക്കും ചിട്ടയും ഒക്കെയുള്ള എന്നും വീട് മിന്നണമെന്ന് നിര്‍ബ്ബന്ധമുള്ള സ്ത്രീയെ ആയിരുന്നതുകൊണ്ട് ഞങ്ങള്‍ അവസാനം ഒരു സെവന്റി തേര്‍ട്ടി കോമ്പ്രമൈസ് ആയി ഞാന്‍ വളരെ വൃത്തിയായി, ബാക്കി പെമ്പ്രന്നോരു കണ്ണടയ്ക്കാനും പഠിച്ചു.

    ഇതിനൊന്നും പൈസയും പൈസയില്ലായ്മയും റെസ്പക്റ്റും റെസ്പക്റ്റില്ലായ്മയുമായൊന്നും ഒരു ബന്ധവുമില്ല. ചിലര്‍ക്ക് അടുക്കിപ്പെറുക്ക് ഒരു ശീലമാണ്‌, മറ്റു ചിലര്‍ക്ക് ആരെങ്കിലും കണ്ടാല്‍ മോശമല്ലേ എന്ന തോന്നലാണ്‌. ബാക്കിയുള്ളവര്‍ക്ക് ഇതുരണ്ടുമില്ല.

    സ്വാഭാവികമായി അങ്ങനെ ആയരുന്ന ഒരുത്തന്‍, ഞാന്‍. അതുപോലെ ഒരുപാടുപേരെ കണ്ടിട്ടുണ്ട്. അത് കേമമായ കാര്യമല്ല. കണ്ടുഞെട്ടാനും ഒന്നുമില്ലെന്ന് തോന്നുന്നു.

    ReplyDelete
  71. ::: VM :::
    O.T.

    ഇപ്പോൾ ഷാർജ്ജ മുനിസിപ്പാലിറ്റി ആ കപ്പലണ്ടി കച്ചവടക്കാരനു് കച്ചവടം നടത്താൻ അനുമതി നൾഗി. ഷാർജ്ജയിലെ എല്ലാ municipal നിയമങ്ങളും മറികടന്നുകൊണ്ടു, parking lotൽ ഒരു കപ്പലണ്ടി കട കെട്ടിക്കൊടുക്കുകയും ചെയ്തു.

    കപ്പലണ്ടിയുടെ ഒരു ശക്തിയെ.

    ജയ് കപ്പലണ്ടി, ജയ് ഷർജ്ജ മുനിസിപ്പാലിറ്റി

    ReplyDelete
  72. മാഷെ ഒരു സജഷന്‍. പുതിയ പോസ്റ്റ് റിലീസിംഗ് റ്റൈം നേരത്തെ പറയുന്നത് നല്ല ഐഡിയ ആണ്. അതുപോലെ തൊട്ടുമുന്നിലത്തെ പോസ്റ്റില്‍ പുതിയ ചിത്രം പോസ്റ്റു ചെയ്തു എന്നൊരു കമന്റ് ഇട്ടാല്‍ പതിവായി പങ്കെടുക്കുന്നവര്‍ കൃത്യമായും അറിഞ്ഞിരിക്കും. അത് പരിഗണിച്ചൂടേ. :)

    ReplyDelete
  73. കൈപ്പള്ളി മാഷേ,

    ഈ പുസ്തകശേഖര പോസ്റ്റ് തുടക്കം‌ മുതലേ ഞാന്‍‌ ആസ്വദിച്ചു വരുന്നു. ആരേയും‌ അധികം‌ അടുത്തറിയാത്ത പുതിയ ബ്ലോഗറായതിനാല്‍‌ ഇന്നോളം പ്രതികരിച്ചിട്ടില്ല. എന്നാല്‍‌ വളരെയേറെ ആസ്വദിച്ചും പോന്നു. ഈ ഒരു പോസ്റ്റിനു ഒരു വാക്ക് എഴുതാതെ പോകുന്നത് അക്ഷരത്തെ സ്‌നേഹിക്കുന്നവനാകയാല്‍‌ ഉചിതമല്ലാ എന്നതിനാല്‍‌ ഒരു വാക്ക് ..ഒപ്പം‌ അഞ്ചല്‍ക്കാ‍രനൊരു നന്ദിവാക്കും.

    തികഞ്ഞ പരിമിതിക്കിടയിലും‌ അക്ഷരങ്ങളെ ഇങ്ങനെ ആവാഹിച്ചിരിക്കുന്ന ഈ പുസ്തകശേഖരത്തിന്റെ ഉടമയുടെ വലിയ മനസ്സിനു മുന്നില്‍‌ ഒരു നമസ്ക്കാരം.

    അറിവെന്നത് അടുക്കിവെച്ചിരിക്കുന്ന പുസ്തകശേഖരമല്ലായെന്നു കൂടി വിളിച്ചറിയിക്കുന്ന ഈ പോസ്റ്റ് ഈ സീരിസിലെ ഒരു നല്ല പോസ്റ്റാണെന്നതില്‍‌ തര്‍‌ക്കമില്ല.

    വാ‍യിച്ച പുസ്തകങ്ങളോട് ബഹുമാനമില്ലാത്തതിനാലല്ല, അത്യധിക ബഹുമാനമുള്ളതുകൊണ്ടാണ് അവയെ ഇങ്ങനെ കൂട്ടിവെച്ചിരിക്കുന്നത് എന്നാണല്ലോ ഇതു വിളിച്ചുപറയുന്നത്.

    ഇതിന്റെ ഉടമയുടെ പേര് കൈപ്പള്ളിമാഷിനു ധൈര്യമായി പറയാം.

    ReplyDelete
  74. an OT Replt:

    യെസ് കൈപ്പള്ളീ, പക്ഷേ ആ പഴയതു തന്നെ രസം. ഞാന്‍ കന്റിരുന്നു പുതിയത്. പഴയ സ്ഥലത്തെ ഒരു റെഗുലര്‍ കസ്റ്റമറൂം ആയിരുന്നു ;)

    ജ്ജയ് ജയ് കപ്പലണ്ടീ :)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....