100 വർഷം 100 കഥ
Blind assassin – Margaret atwood
Cancer ward – Alexander solzhenitsin
Confessions of a thug – Philip meadows taylor
Every living thing – James Herrior
Family encyclopedia
Kafka on the shore – Haruki murakami
My name is red – Orhan pamuk
Occult – Collin wilson
Slaughter house 5 – Kurt vonnegut
The chicken from minsk
The color purple – Alice walker
The last mugal – William dalrymple
The last temptation of christ – kazantsakis
The Tao of Physics
The world is flat – thomas friedman
Ulysses – James Joyce
Victory – Thomas pynchon
അധിനിവേശത്തിന്റെ വഴികൾ - എം എൻ വിജയൻ
ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ
ആനന്ദ്: വ്യക്തിയും ഭരണകൂടവും – രതി വി കെ
ആലാഹയുടേ പെണ്മക്കൾ
ഏകാന്തതയെക്കുറിച്ച് പറഞ്ഞ് കേട്ടിട്ടല്ലെയുള്ളു – കരുണാകരൻ
ഐതിഹ്യമാല
ഒ വി വിജയൻ ഓർമ്മപുസ്തകം
ഒ വി വിജയന്റെ കഥകൾ
ഒട്ടകപക്ഷി – ശിവകാമി
കൽച്ചങ്ങാടം – സരമാഗു
കോളറാക്കാലത്തെ പ്രണയം – മാർക്വേസ്
ചെറിയ മനുഷ്യരും വലിയ ലോകവും – ജി അരവിന്ദൻ
ജലം – കെ പി നിർമൽ കുമാർ
നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ - ടി പി വിനോദ്
നീരറിവുകൾ
പ്രതികഥകൾ - പട്ടത്തുവിള കരുണാകരൻ
പ്രവാചകന്മാരുടെ രണ്ടാംപുസ്തകം – ബെന്യാമിൻ
പുഴയുടെ നാട്ടറിവ്
പാട്ടബാക്കി – കെ ദാമോദരൻ
പാണ്ഡവപുരം – സേതു
പായക്കപ്പൽ - കരുണാകരൻ
പെണ്ണുങ്ങൾ പ്രണയിനികൾ - യാഹ്നിക്
പോർട്ടൊബെല്ലൊയിലെ മന്ത്രവാദിനി – പൌലൊ കെയ്ലൊ
ബ്രാ – മേതിൽ (പൂർണ്ണ, 1977, വില 7.50 രൂ)
മലബാർ കലാപം – കെ മാധവൻ നായർ
മലബാർ മാന്വൽ
മിസ്ട്രസ് – അനിതാ നായർ
മീരാസാധു – കെ ആർ മീര
രണ്ട് അധ്യായങ്ങളുള്ള നഗരം – അനിലൻ
ലേഡീസ് കൂപ്പെ – അനിതാ നായർ
വുതറിങ്ങ് ഹൈറ്റ്സ് – എമിലി ബ്രോണ്ടി
വി ടി യുടെ സമ്പൂർണ്ണ കൃതികൾ
വിപൽ സന്ദേശങ്ങൾ - സി ആർ പരമേശ്വരൻ
സംഹാരത്തിന്റെ പുസ്തകം – ആനന്ദ്
സൂര്യവംശം – മേതിൽ
സഹീർ - പൌലൊ കൊയ്ലൊ
ഹരിതവൈശികം – ബി മുരളി
Tuesday, 17 February 2009
21 - പ്രശാന്ത് കളത്തില്‍
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
ഇപ്പോൾ തോന്നിയ ചില നിയമങ്ങൾ:
ReplyDeleteപുസ്തക ശേഖരം അവരുടെ സ്വന്തമാണെങ്കിലും അല്ലെങ്കിലും, commentലൂടെ ഫലപ്രഖ്യാപനം കഴിയുന്നതു വരെ അതു് നിഷേധിക്കാൻ പാടില്ല.
Clue: സിനിമ, കവിത
ReplyDeleteസനാതനന്‍
ReplyDeleteഇതാണ് സിദ്ധാർത്ഥൻ.. ഇത് ലവന്റെ തന്നെ
ReplyDeleteസനാതനന്‍ മാഷ്..
ReplyDeleteസിനിമ കവിത എന്ന ക്ലൂ വഴി സനാതനനിലേക്ക് വിരല്‍ നീളാം. അങ്ങനെ ഒരു ഒറ്റ ക്ലൂ കൊണ്ട് നീട്ടുന്ന ശിരോമണിയല്ല കൈപ്പള്ളി എന്നറിയാം. മാത്രമല്ല, ഇതിലെ കവിതകളുടെ എണ്ണം എത്ര?
ReplyDeleteഇത് സിദ്ധാര്‍ത്ഥന്‍
മേതിലിന്റെ പുസ്തകത്തിന്റെ മുകളില്‍ “ബ്രാ / മേതില്‍” എഴുതിയ കയ്യക്ഷരം വച്ചിട്ടാണെങ്കില്‍ ഗുപ്തന്‍ എന്നു തന്നെ പറയേണ്ടിവരും.
സോ, സിദ്ധാര്‍ത്ഥന്‍ ഓര്‍ ഗുപ്തന്‍
സനാതനന്‍
ReplyDeleteബ്രായും ഗുപ്തനും ചേരുമോ, സംശയമാണ്.
ReplyDeleteഎനിവേ, ഗുപ്തന്റെ കയ്യക്ഷരം ഇത്ര മോശമാണോ കുമാറേട്ടാ?
ബ്രായും ഗുപ്തനുമായി ചേരുമോ എന്ന് സംശയം തീര്‍ക്കാന്‍ ഗുപ്തന്‍ തന്നെ വരേണ്ടിവരും.
ReplyDeleteപ്രശാന്തേ ആ കയ്യരം മോശം എന്നു പറഞ്ഞില്ല ഞാന്‍. എനിക്കിഷ്ടമാണ് അത്തരം ഗുപ്തമല്ലാത്ത/സ്റ്റൈല്‍ കയറാത്ത കയ്യക്ഷരങ്ങള്‍. ഒറിജിനല്‍ കയ്യക്ഷരം എന്ന് ഇതിനെ ഒക്കെയാണ് പറയേണ്ടത്.
കഴിഞ്ഞ മത്സരങ്ങളുടെ ഒരു score sheet പ്രസിദ്ധീകരിച്ചിട്ടുണ്ടു്. എല്ലാവരും അതു് ശ്രദ്ധിക്കുമല്ലോ.
ReplyDeleteജെയിംസ് ഹെറിയറ്റ് ഇന്ത്യന്‍ മാമല്‍സ്, നീരറിവുകള്‍, പുഴയുടെ നാട്ടറിവുകള്‍- ട്രാക്ക് ഒന്ന് (ഈ ട്രാക്കിലാണെങ്കില്‍ ജെറാല്‍ഡ് ഡറലിന്റെ പുസ്തകങ്ങള്‍ ഇഷ്ടപ്പെടും)
ReplyDeleteശ്രീനിവാസന്‍, മാമുക്കോയ, പദ്മരാജന്റെ തിരക്കഥകള്‍. സിനിമ, അതിനെക്കാള്‍ സിനിമക്കാരെ അറിയാനുള്ള താല്പ്പര്യം.
ലാപ്പുടയുടെ നിലവിളി ഉയര്‍ന്നതും ഒരു കോപ്പി സ്വന്തമാക്കിയിട്ടുണ്ട്, ബെന്യാമിന്റെ ആടും ഉണ്ട്. ബി മുരളി.. അപ്പോ ലേറ്റസ്റ്റ് പുസ്തകങ്ങള്‍ വാങ്ങിക്കാന്‍ പറ്റുന്നുണ്ട്. നാട്ടിലായിരിക്കാന്‍ സാദ്ധ്യത.
ലോഗന്‍, ഡാര്‍ളിമ്പിള്‍, മലബാര്‍ കലാപം, ... ചരിത്രത്തില്‍ താല്പ്പര്യം
മേതില്‍, സേതു, ഗ്യുന്തര്‍ ഗ്രസ്സ്, പട്ടത്തുവിള, ആനന്ദ്, വിടി, വിജയന്‍, സി ആര്‍ പരമേശ്വരന്‍, വിജന്മാഷ്.. ആളു ചെറുപ്പമാണ് ഒരിടത്ത് ഉറയ്ക്കാതെ പരത്തി വായിക്കാന്‍ ഇപ്പോഴും പറ്റുന്നുണ്ട്.
മലയാളം വായിക്കാന്‍ കൂടുതലിഷ്ടമുള്ളയാളാണ്, സരമാഗു, കൊയ്ലോ, ബ്രോണ്ടി ഒക്കെ മലയാളത്തില്‍ കാണുന്നു.
അനിതാനായര്‍, കെ ആര്‍ മീര, രതി വി കെ, ഖാനാ ഖസാന.. ല്രൈബ്രറിയില്‍ ഒരു സ്ത്രീസാന്നിദ്ധ്യം ശക്തമാണ്.
ആഷയും സതീഷുമാണോ എന്ന് ചോദിക്കാന്‍ വന്നപ്പോഴാണ് കൈപ്പള്ളിയുടെ ക്ലൂ കണ്ടത് - സിനിമ കവിത... സനാതനനോ? ഒരു സാദ്ധ്യതയാണ് പ്രത്യേകിച്ച് ബുക്രിപ്പബ്ലിക്കിന്റെയും ബെന്യാമിന്റെയും പുസ്തകം ഇരിക്കുന്നതുകൊണ്ട്. പക്ഷേ ഞാന്‍ വായിച്ച സനാതനനുമായി ഈ ലൈബ്രറി കൃത്യമായി മാച്ചാവുന്നില്ല. ചിത്രവിശേഷം ഹരീ വിവാഹിതനല്ലെന്നാണ് എന്റെ ഓര്‍മ്മ.
വോട്ട് സനാതനനിട്ടു എന്തരോ വരട്ട്.
എന്റെ രണ്ടാമത്തെ വോട്ട് hari:ഹരി
ReplyDeleteഎന്‍റെ വോട്ടു് ഗുപ്തനു കുത്തുന്നു.
ReplyDeleteഗുപ്തന്‍!
ReplyDeleteഇനി ഗുപ്തന്റെ കഷ്ടകാലത്തിനു അദ്ദേഹത്തിന്റേതാണ് ഈ ശേഖരന്‍ എങ്കില്‍, ഗുപ്തന്‍ എന്ന് ആദ്യം പറഞ്ഞത് ഞാന്‍ ആണ്. രണ്ടുപേരുകള്‍ ഒരുമിച്ചു പറഞ്ഞാല്‍ ആദ്യത്തേതിനേ മാര്‍ക്കുള്ളു എന്ന തത്വം നിയമമാകും മുന്‍പ്.
ReplyDeleteഇതുവരെ ആരും തെളിയിക്കാത്ത കയ്യക്ഷരമാണ് ഞാന്‍ വച്ച തെളിവ്. ആഹാ...
വോട്ട്: സനാതനന്‍ സനല്‍ ജി...
ReplyDeleteപക്ഷേ മൂപ്പരുടേത് ഇതിലും വിശാലവും, എന്നാല്‍ കോന്‍സണ്ട്രേറ്റഡും ആയ ഒന്നാണ് പ്രതീക്ഷിച്ചത്. “ചാടിച്ചാടി വായന”യുടെ അസ്കിത കാണുന്നു.
മേതില്‍, കരുണാകരന്‍ പിന്നെ പകുതിയിലേറെ കഥാ പുസ്തകങ്ങള്‍
ReplyDeleteഇതു പ്രശാന്ത് കളത്തില്‍ അല്ലെ?
ഉന്മേഷെ എനിക്കും ആ സംശയം ഇല്ലാതില്ല.
ReplyDeleteപക്ഷെ അങ്ങേർക്ക് സിനിമയുമായി എന്ത് ബന്ധം
സിനിമ കാണൽ അല്ലാതെ?
പ്രശാന്തന്റെ ആകാൻ നല്ല സാദ്ധ്യത ഉണ്ട്
പ്രശാന്ത് കളത്തില്‍.
ReplyDeleteഉന്മേഷ് ‘അല്ലേ’ എന്ന സംശയത്തോടെ ചോദിച്ചതുകൊണ്ട് ഈ ഉത്തരം ആദ്യം പറഞ്ഞത് ഞാന്‍.
യുറേക്കാ.. യുറേക്കാ.. തെളിവോടെ യുറേക്കാ..
ReplyDeleteപ്രശാന്ത് കളത്തില്‍!
(തെളിവു തന്നത് ഇവിടെ പ്രശാന്തു തന്നെയാണ്. തെളിവു പറഞ്ഞാല്‍ കൈപ്പള്ളി ചീത്തപറയും എന്നു പേറ്റിച്ചിട്ട് ഞാന്‍ മിണ്ടുന്നില്ല)
ഇത് ഒരു ക്ലൂവിന്ന് മാത്രമുള്ള ബന്ധമൊക്കെയാവില്ലേ തഥാ..?
ReplyDeleteപ്രത്യേകിച്ചും കവിത+സിനിമ=സനാതനന്‍ എന്നത് ക്ലൂവല്ല എന്ന..ഗെയിം തിയറി.
ഹരി എന്ന് ഏകദേശം ഉറപ്പിച്ചതായിരുന്നു..
ReplyDeleteഅപ്പോളതാ ക്ലൂവിന്റെ അയ്യരു കളി..!!
so. എന്റെ വോട്ടൂം പ്രശാന്തിന്
ടെബിളിന്റെ മീതെ അപ്പോ കിട്ടിയ ബെഡ് ഷീറ്റിട്ട് ബുക്ക് വച്ച പടമെടുത്തവനാരപ്പാ? സിനിമ ഒരുപാട് ആസ്വദിയ്ക്കുന്ന ഒരാളാവണം, സിനിമാനടന്‍ ശ്രീനിവാസനെ അറിയാന്‍ ബുക്കും വാങിച്ചിരിയ്ക്കുന്നു? എഇഹ്തീഹ്യ മാല കവറിനു ഡിസെഇന്‍ മാറ്റമുണ്ടല്ലൊ? വുഡന്‍ ഷെല്ഫമല്ല്ല്ലോ? നാട്ടിലെ പോലത്തെ വാതിലിടാത്ത കോണ്‍ക്രീറ്റ് ഷെല്‍ഫ്? നാട്ടിലെ ഇന്ത്യന്‍ എക്സ്പ്രസ്സ് പേപ്പര്‍? എല്ലാം നീളുന്നു, ഇവനിലേയ്ക്ക്
ReplyDeleteസനാതനന്‍
എന്നാലും സ്തീ എഴുത്തുകാരുടെ .......നിര ചെളിയില്‍ ചവിട്ടുന്ന പ്രതീതി...... കമന്റില്‍ കാണാത്ത പ്രശാന്താണോ...
ക്വിസ് മാഷിനോടു ഒരു നിര്‍ദ്ദേശം.
ReplyDeleteപോസ്റ്റിട്ട ഉടനേ ക്ലൂ കൊടുക്കുന്നത് അനുമാനക്കാരുടെ അനുമാന മികവിനെ വിപരീതമായി ബാധിയ്ക്കുന്നുണ്ട്. ഉത്തരത്തിലേയ്ക്ക് ആരെങ്കിലും എത്തുന്നുണ്ട് എങ്കില്‍ പിന്നെ ക്ലൂവിന്റെ ആവശ്യമില്ലാ എന്നാണ് തോന്നുന്നത്. ആദ്യത്തെ ഒരു ഘട്ടം കമന്റുകള്‍ക്കു ശേഷവും ശരിയുത്തരത്തിലേയ്ക്ക് ആരും എത്തുന്നില്ലാ എന്നു തോന്നിയാല്‍ മാത്രം പോരെ ക്ലൂ.
ആളുകള്‍ കുറച്ച് കാട് കയറട്ടെ ബായി!
ക്ലൂവില്ലായിരുന്നു എങ്കില്‍ ഞാന്‍ ആദ്യം പറയുക എം.കെ. ഹരികുമാര്‍ എന്നായിരുന്നു. ഗുപ്തനിലേയ്ക്കും ഹരിയിലേയ്ക്കും ബെര്‍ളിയിലേയ്ക്കും സിമിയിലേയ്ക്കും ഒരു പക്ഷേ സംശയം നീണ്ടേയ്ക്കാമായിരുന്നു. ക്ലൂവിലൂടെ കൂടുതല്‍ ഗസ്സിനുള്ള അവസരം ക്വിസ്സ് മാഷ് കളഞ്ഞു കുളിച്ചു. കാരണം സിനിമയും കവിതയും കൂടി ഒരുമിച്ചു ചേരുന്ന വളരെ അപൂര്‍വ്വം ബ്ലോഗുകളേ ബൂലോഗത്തുള്ളു. അതില്‍ നിന്നും മുന്നിലേയ്ക്കു വരുന്നത്:
ReplyDelete1. സനാതനന്‍
2. പ്രശാന്ത് കളത്തില്‍.
ഇവിടെ സനാതനന്‍ ആയിരുന്നു എങ്കില്‍ കൈപ്പള്ളിയുടെ ക്ലൂ “കവിത സിനിമ” എന്നായിരുന്നേനെ. കാരണം സനാതനന്‍ സിനിമയേക്കാള്‍ കവിതയിലൂടെയാണ് ബൂലോഗത്തിനു പരിചയം. പക്ഷേ ക്ലൂ “സിനിമ കവിത” എന്നാണ്. അപ്പോള്‍ സിനിമയ്ക്ക് കൂടുതല്‍ പ്രാധാന്യം കൈവരുന്നു. അതുകൊണ്ട് തന്നെ ഉത്തരം:
പ്രശാന്ത് കളത്തില്‍
സത്യം പറയട്ടെ, പ്രശാന്തിന്റെ ഒരു പോസ്റ്റ് മാത്രമേ മുന്‍പ് ഞാന്‍ വായിച്ചിട്ടുള്ളൂ. പിന്നെ സനാതന് പണ്ട് വോട്ട് ചെയ്യാന്‍ ഓങ്ങിയിട്ട് അവസാനം സങ്കുചിതന് കുത്തി കെട്ടിവച്ച കാശും പോയതാ. അതിനാല്‍ പ്രശാന്തിനു തന്നെ എന്റെ വോട്ട്. പ്രോഫെറ്റും ഉന്മേഷും ഇത്ര ഉറപ്പിച്ചു പറയുമ്പോള്‍ വേറെ ആരാകാന്‍?
ReplyDeleteഎന്റെ പേര് മുകളില്‍ ആരോ പറഞ്ഞതുകൊണ്ട് എനിക്ക് വിഷയത്തില്‍ കമന്റിടാന്‍ പുതിയ കരിനിയമ പ്രകാരം പറ്റൂല്ല :((
ReplyDeleteഎങ്കിലും എങ്കിലും.........
ഒന്നുരണ്ട് ഫെമിനിസ്റ്റ് റ്റച്ചുള്ള ഐറ്റംസ് എഴുതീട്ടൊള്ളതോണ്ട് ഞാനും ബ്രായും തമ്മില്‍ ചേരൂല്ലാ എന്നപ്രസ്താവന ഫെമിനിസ്റ്റൂകളെ ഒതുക്കാന്‍ ട്രഡിഷനലായി ഷോവനിസ്തുകള്‍ ഉപയോഗിക്കുന്ന തന്ത്രമല്ലേ എന്ന് ഞാന്‍ ചോയിക്കുകയാണ്..
വാലന്റൈന്‍സ് ഡേക്ക് ഗേള്‍ ഫ്രണ്ടിന് സമ്മാനം കൊടുത്തതുപോലും ഡിസൈനര്‍ ബ്രായാ അറിയാവോ...
തെറി ട്രാക്കിംഗ് .. :(
ReplyDeleteഇത് മ്മടെ ഗുപ്തന്‍റെ.....സംശ്യാണ് ട്ടോ.
ReplyDeleteലതീഷ് മോഹന്‍... ദോണ്ടവിടെയിരിക്കുന്നു ഒരു കാഫ്‌ക... ഗാങ്സ്‌റ്‌റര്‍ സിനിമാ സംസ്കാരം... കാഫ്കയുണ്ട് സൂക്ഷിക്കുക...
ReplyDeleteപക്ഷേ ലതീഷിന്‍റെ കൈയില്‍ ഇത്രയും പുസ്തകങ്ങള്‍ മാത്രം പ്രതീക്ഷിച്ചാല്‍ പോരല്ലോ...
ReplyDeleteഎനിക്ക് സങ്കുചിതനെ വ്യക്തമായ സംശയമുണ്ട്. സങ്കുചിതന്‍ കവിത എഴുതിയിട്ടില്ല എന്നുണ്ടോ?
ReplyDeleteസനാതനനും പ്രശാന്തുമാവാനും സാധ്യത. എന്തും വരട്ടെ...സങ്കുചിതന്‍
അയ്യോ!
ReplyDeleteസുഹൃത്തുക്കളേ ഇതെന്റെയല്ല
കവിത,സിനിമ എന്ന ക്ലൂ സൃഷ്ടിച്ച ആശയക്കുഴപ്പമാണ്.
എന്റെ പുസ്തക ശേഖരം ആട്ടിൻ കൂട്ടിലെ പൂടപോലെയാണ്.അങ്ങിങ്ങ് ചിതറിയും ചെളിപുരണ്ടും :(
എന്റെയല്ലഎന്ന് വന്നു വിളിച്ചുപറയുന്നവരെ തട്ടാന്‍ തമ്മനം ഷാജിക്ക് അഡ്വാന്‍സ് കൊടുത്തിട്ടൂണ്ട്. ആദ്യ കമന്റ് കണ്ടില്ല അല്ലേ...
ReplyDeleteടൌണിലിറങ്ങണ്ട ... :)
സനാതനന് , ഗുപ്തൻ
ReplyDelete2 point penalty സ്വീകരിച്ചാലും
ശരി ഉത്തരം: പ്രശാന്ത് കളത്തിൽ
ReplyDeleteശരി ഉത്തരം ആദ്യം പറഞ്ഞവർ: ദസ്തക്കിര്‍ (10), The Prophet Of Frivolity(8), ചാര്‍ളി(7), അഞ്ചൽ (6), പാഞ്ചാലി(5).
Kumar© തെറ്റ് ഉത്തരം ആദ്യം പറഞ്ഞിട്ട്, പിന്നെ ശരി ഉത്തരം പറഞ്ഞു. അതിനു് Point ഒന്നുമില്ല.
പ്രശാന്ത് കളത്തില്‍ ഇവിടെ വന്നതിനും clue തന്നതിനും നന്ദി. ഒരു വഴിക്കു പോവുകയല്ലെ ഇരിക്കട്ടെ 2 penalty.
കുളുവിനേക്കാള്‍ പ്രശാന്തിലേക്കെത്തിച്ചത് മേതില്‍, കരുണാകരന്‍ ഇതു രണ്ടും തന്നെയാണ്. പിന്നെ പ്രശാന്തിന് കവിതയേക്കാളേറെ കഥയോടാണ് അടുപ്പമെന്നുള്ളതു കൊണ്ട് ക്വിസ് മാസ്റ്ററുടെ തെറ്റായ കുളുവിന് പെനാല്‍റ്റി വേണം.
ReplyDeletedidnt own the books I read
ReplyDeleteI didnt read the books I own
എന്ന ഒരു bookclaimer പുസ്തകലിസ്റ്റിന്റെ ആദ്യം കൊടുത്തിരുന്നെങ്കിലും കൈപ്പള്ളി അത് വെട്ടി. വാസ്തവമാണ്, വായിച്ചിട്ടുള്ളവയൊന്നും സ്വന്തമായില്ല, വാങ്ങിയവ കാര്യമായി വായിക്കാനും പറ്റിയിട്ടില്ല. വായനയുടെ നല്ല നാളുകളിൽ കാശില്ലായിരുന്നു. വാങ്ങിവയ്ക്കുന്നവ എപ്പോഴെങ്കിലും വായിക്കുമായിരിക്കും :(
ദേവേട്ടാ, ഇതൊക്കെ കണ്ടാൽ അങ്ങനെയൊക്കെ തോന്നുമല്ലെ ! ലാപുടയും ബെന്ന്യാമനും മാത്രമല്ല, ലതീഷും വിഷ്ണുമാഷും ഉണ്ടായിരുന്നു, മാറ്റി വച്ചതാണ്. ചരിത്രത്തിലെ താല്പര്യം - ശരിയാണ്. കേരള ചരിത്രത്തിൽ അൺബയാസ്ഡ് ആയ (കേൾവിയാണ്) വേലായുധൻ പണിക്കശ്ശേരിയുടെ ബുക്കുകൾ തേടിനടക്കുന്നു, കിട്ടിയിട്ടില്ല. പരന്ന വായനയാണ്, ആനന്ദ്, മേതിൽ, എകോ, മാർക്വേസ്, സരമാഗു തുടങ്ങി കുറെ ഫേവരറിറ്റ്സ് ഉണ്ടെങ്കിലും നോവൽ-കഥാ വായനയിൽ മാക്സിമം വൈവിദ്ധ്യം വരുത്താൻ ശ്രമിക്കാറുണ്ട്. പക്ഷെ, പിഞ്ചൺ, മുറക്കാമി, വോണഗട്ട് ഒക്കെ ഓരോരോ ബുക്ക് മാത്രം വാങ്ങിയത് അതുകൊണ്ടല്ല, പലതും എക്സ്ചേഞ്ച് വായനയിൽ കവർ ചെയ്തതുകൊണ്ടാണ്.
അനിതാനായർ, പാചകം തുടങ്ങിയവ ബെസ്റ്റ് ഹാഫിന്റെയാ. സരമാഗു, ബ്രോണ്ടി, യാഹ്നിക് തുടങ്ങിയ പരിഭാഷകൾ വാങ്ങിയത് മലയാളത്തിൽ മാത്രം വായിക്കാൻ താല്പര്യമുള്ളതുകൊണ്ട് നമ്മടെ ഫേവരിറ്റ്സ്, അയാൾക്ക് പരിചയപ്പെടുത്താം എന്നതിനാലാണ്. പക്ഷെ അതു വെറുതെയായി !
അതുല്യാജി, അത് ബെഡിനു മുകളിൽ വിരിച്ച ബെഡ്‌ഷീറ്റ് തന്നെയാണ്.
കയ്യിലുള്ള കഥാ നോവൽ ബുക്കുകൾ പകുതിയലധികവും പല കൈകളിൽ യാത്രയിലാണ്. തിരിച്ചുവരുമെന്ന് യാതൊരു ഗ്യാരണ്ടിയുമില്ല.
കുമാറേട്ടാ, കയ്യക്ഷരക്കമന്റ് ഇത്ര വലിയ പാരയായോ :( അപ്പൊ എന്റെ കയ്യക്ഷരം ഗൊള്ളാല്ലെ ? സൂരജ് പറഞ്ഞ ചാടിച്ചാടി വായന ഇതുപോലെത്തന്നെയാണല്ലെ !
പ്രശാന്തേ, എനിക്കു തന്ന മേതിലും സിനിമാ സീഡികളും തിരിച്ചുവരുമെന്ന് ഗ്യാരണ്ടി തരുന്നു :)
ReplyDeleteകണ്ടാ കണ്ടാ ഡിസ്ക്ലെയിം ചെയ്യാഞ്ഞിട്ടും എനിക്ക് കിട്ടി പെനാല്‍റ്റി... ആ ഗ്രാഫിന്റെ പൊറകോട്ട് മൈനസ് പോയിന്റ്സ് റ്റാലി ചെയ്യാനുള്ള സ്പെയ്സ് ഒണ്ടാക്കിയിടണം .. പെനാല്‍റ്റികള്‍ ഏറ്റുവാങ്ങാന്‍ ഗുപ്തന്റെ ജന്മം ഇനിയും ബാക്കി ...
ReplyDelete