Tuesday, 17 February 2009

19 - എതിരന്‍ കതിരവന്‍














Traditional Architectural Forms of Malabar Coast- ആശാ ലത തമ്പുരാൻ
Elements of Hindu Iconography-Gopal Rao
Glimpses of Architecture in Kerala-Ramu Katakam
Manifestations of Shiva -Stella Kramrisch
Temple Arts of Kerala -Bernier
Design-Frank Lloyd Wright
The Theory and Practice of the Mandala-Tucci
Yantra-Khanna
Courtesans and Tantric Consorts- Serenity Young

ചെറുശ്ശേരി, വ്യാസഭാരതം, ഉള്ളൂർ, വള്ളത്തോൾ. കുമാരനാ‍ശാൻ, ചങ്ങമ്പുഴ, കട്ടക്കയം, വയലാർ, ഒ. എൻ. വി, എം. ഗോവിന്ദൻ, കേസരി ബാലകൃഷ്ണപിള്ള, കെ. ബാലകൃഷ്ണക്കുറുപ്പ്, പി. കെ. ബാലകൃഷ്ണൻ, ആഷാ മേനോൻ, കെ. പി അപ്പൻ, സുനിൽ പി. ഇളയിടം, ബി. രാജീവൻ, ആഷാ മേനോൻ.....

കാരൂർ, പൊൻ കുന്നം വർക്കി, ബഷീർ, എം. ടി, മലയാറ്റൂർ, പദ്മനാഭൻ, മാധവിക്കുട്ടി, സക്കറിയ, സെതു, ഒ. വി. വിജയൻ, എം.മുകുന്ദൻ, സി. വി ബാലകൃഷ്നൻ, എൻ. എസ്. മാധവൻ, സച്ചിദാനന്ദൻ, കടമ്മനിട്ട, പി. കുഞ്ഞിരാമൻ നായർ......
നിത്യചൈതന്യ യതി-പലേ പുസ്തകങ്ങൾ

ഏഷ്യൻ സിനിമ ഒരു നവ ദർശനം-അരവിന്ദ് വല്ലച്ചിറ
മലയാളസിനിമയുടെ കഥ-വിജയകൃഷ്ണൻ
Film History-K. Thompson, D. Bordwell
മലയാള സിനിമ (2 vol)-വാസുദേവൻ നായർ (സിനിക്)

Time-Life prints of Leonardo, Michelangelo, Van Gogh, Rembrandt, Picasso..
കെ. ടി. രാമവർമ്മ, ആർ. രവീന്ദ്രനാഥ്, പി. സുരേന്ദ്രൻ,

നൃത്തം, സംഗീതം:
സ്വാതി തിരുനാൾ, ദീക്ഷിതർ, ത്യാഗരാജർ
South Indian Music-sambamoorthi 3 vol.
മൃണാളിനി സാരാഭായി, ഭാരതി ശിവജി, കല്യാണിക്കുട്ടിയമ്മ, മാണി മാധവ ചാക്യാർ, കെ. ജി. പൌലോസ് (കൂടിയാട്ടം), നങ്യാർ കൂത്ത്, ജി. വേണു, ലീല ഓംചേരി.......
കഥകളി-പന്നിശ്ശെരിൽ നാണു നായർ, ചെങ്ങന്നൂർ രാമൻ പിള്ള, മങ്കൊമ്പ്, കെ. പി. എസ്. മേനോൻ, അമ്പലപ്പുഴ രാമവർമ്മ...
പടേനി, തെയ്യം,പൊട്ടനാട്ടം, തെക്കൻ പാട്ടുകൾ, വടക്കൻ പാട്ടുകൾ.....

കേരളചരിത്രം, സാഹിത്യചരിത്രം, (രാഘവവാര്യർ, ശ്രീധരമേനോൻ, പി.കെ. പരമേശ്വരൻ നായർ.....)


31 comments:

  1. ചിത്രകല നൃത്തനൃത്യങ്ങള്‍ സിനിമ... തുടങ്ങി കേരള ചരിത്രംജെ കെ റൌളിംഗും മിലറും വരെ.അസാമാന്യ റേഞ്ച്.

    സാഹിത്യ്യത്തിലെ വെണ്ണപ്പാളി മാത്രം നോക്കി ആദ്യം വെള്ളെഴുത്ത് എന്നുപറയാന്‍ തുടങ്ങിയതാണ്. അപ്പോള്‍ ആര്ര്ക്കിറ്റെക്ചര്‍ നൃത്തം കുക്കിംഗ് ഒക്കെ എവിടെ കൊണ്ടുവയ്ക്കും?

    ഉമേച്ചിയും ഗോപിയേട്ടനും ആണെന്ന് ഒന്നു തീരുമാനിച്ചു നോക്കിയപ്പോള്‍ താഴെ റിലീജിയസ് സിംബോളിസത്തിന്റെ കളി.. ഇംഗ്ലീഷ് പുസ്തകങ്ങള്‍ താരതമ്യേന കുറവ്..പൊളിറ്റിക്കല്‍ പൊരുത്തക്കേട് പോലെ..

    എന്തായാലും ഏകാന്തവാസിയുടേതാവാന്‍ വഴിയില്ല. അത്രക്ക് വ്യത്യസ്തമായ ടേസ്റ്റ്സ്.

    പണിക്കര്‍മാഷ് എന്ന് പറഞ്ഞുവയ്ക്കുന്നു. :) ഒരു സ്റ്റാര്‍ട്ടിന്.

    ReplyDelete
  2. “Temples of Kannoor District” ഒരു ക്ലൂ ആണോ, അതോ വഴിതെറ്റിക്കാൻ കൊണ്ടുവെച്ചതോ? എന്തായാലും വടക്കൻ കേരളം ആണെന്നു തോന്നുന്നു. തുളസി ആയിരിക്കുമോ?

    ReplyDelete
  3. എതിരവനേ....ജ്ഞാനക്കതിരവനേ.....

    ReplyDelete
  4. ഉമയമ്മറാണിയെക്കുറിച്ചുള്ള ദേവന്റെ കഴിഞ്ഞ ലക്കത്തിലെ കമന്റ് എതിരനില്‍ തന്നെ ഉത്തരം ഏതാണ്ട് ഉറപ്പിയ്ക്കാന്‍ സഹായിച്ചു. (പക്ഷേ ആ നാടന്‍ ഷെല്‍ഫും ബുക്കിലെ നമ്പറുകളും എല്ലാം പിന്നെയും സംശയം ഉണ്ടാക്കുന്നു :()

    ReplyDelete
  5. for tracking...

    ReplyDelete
  6. റിലീഗിയസ് സിംബോളിസം എന്നൊക്കെ പറഞ്ഞാൽ ചിലപ്പൊ റിസർച്ചിനു വേണ്ടി വായിക്കുന്നതാവാം.

    എന്റെ വോട്ട് ഉമ ഗോപിനാഥിന്.

    ReplyDelete
  7. അല്ലെങ്കിലും എനിക്ക് കറക്കിക്കുത്ത് മാത്രമെ വശമുള്ളൂ, ആയതിനാല്‍ വിശ്വപ്രഭയുടെ ശേഖരം

    ReplyDelete
  8. ഉമേച്ചി.. നൂറ്റൊന്നു തരം!

    ReplyDelete
  9. ഒറ്റനോട്ടത്തില്‍ കണ്ടാന്‍ സംഗതി രാജേഷ് വര്‍മ്മയുടേതാണെന്ന് തോന്നുമെങ്കിലും രണ്ടാം നോട്ടത്തില്‍ അങ്ങേരെ കാണുന്നില്ല.

    ഈ ലൈബ്ബ്രറിയലെ പലതും പരമ്പരാഗത സ്വത്താണ്‌ അതായത് പിതാവിന്റെ/അപ്പൂപ്പന്റെ ലൈബ്രറിയുടെ ഒരു ഭാഗം ഇന്‍‌ഹെറിറ്റ് ചെയ്തിട്ടുണ്ട്. അങ്ങനെ ഉള്ള സംഗതില്‍ ആരും അങ്ങ് വിദേശത്തോട്ട് കൊണ്ടുപോകുന്ന പതിവില്ലല്ലോ? അപ്പോ ആള്‍ നാട്ടിലെവിടെയോ ഉണ്ട്. (ഇതിലെ ഉള്ളൂരിന്റെ കേരള സാഹിത്യചരിത്രം, കട്ടക്കയം കവിതകള്‍ പോലെ പലബുക്കുകളും അപ്പൂപ്പന്റെ ലൈബ്ബ്രറിയിലെ അതേ എഡിഷന്‍ ആണ്‌) പലേബുക്കുകളും റീബൈന്‍ഡ് ചെയ്തിട്ടുണ്ട്.

    ആള്‍ ഓര്‍ത്തഡോക്സ് കവിത, ക്ഷേത്രകലകള്‍, പുരാണങ്ങള്‍ എന്നിവയുടെ ആളാണ്‌, വേറൊന്നും ക്ലീയറാകുന്നില്ല. കട്ട് ചെയ്ത ഭാഗത്ത് വെജിറ്റേറിയന്‍ ഭക്ഷണരീതിയെപ്പറ്റി ഒരു പുസ്തകം കാണുന്നുണ്ട്. ചെറുപ്പത്തില്‍ മാംസാഹാരിയായിരുന്നു (ഭയമില്ലെങ്കില്‍ പിന്നെ കിടങ്ങെന്തിനു കുഴിക്കണം കിടങ്ങൂരാനേ).

    പണിക്കര്‍മാഷാണെങ്കില്‍ ഇതില്‍ നിന്നും മെഡിക്കല്‍ പുസ്തകങ്ങളും ഉപനിഷത്തുക്കളും എടുത്തു മാറ്റിയിട്ടുണ്ട്. അചിന്ത്യാമ്മയാണെങ്കില്‍ ഇത് അലമാരയുടെ ഒരു പകുതി മാത്രമാണ്‌. രാജേഷ് വര്‍മ്മയാണെങ്കില്‍ മൂപ്പരെ സമ്മതിച്ചു ആമയുടെ തോടുപോലെ പോണവഴി ലൈബ്രറിയുമായി കുടിയേറിയ പ്രവാസി!

    കറക്കി ഒരൊറ്റ കുത്ത്, അബദ്ധം വാ സുബദ്ധം വാ- പണിക്കര്‍ മാഷ്.

    ReplyDelete
  10. എതിരന്‍ കതിരവന്‍!

    നടനം, ശിവനടനം, സിനിമ, തിരക്കഥ, എം.ടി (ഇതുകൊണ്ടൊന്നുമല്ല)

    ഒരിക്കല്‍ ഒരു ഇരുമ്പു ഷെല്ഫില്‍ ഇവരില്‍ പലരും പൊടിപിടിച്ച് ഇരിക്കുന്നത് ആദ്യമായി കണ്ട് ഞാന്‍ അന്തം വിട്ടതാണു. ഇപ്പോ ദാ ഇവിടെ വീണ്ടും.

    ചുമ്മാതല്ല വാന്‍ പെല്‍റ്റില്‍ തപ്പിയാല്‍ നല്ല പുസ്തകങ്ങള്‍ "നോട്ട് അവിയലബിള്‍" ആകുന്നത്. എല്ലാം വീട്ടില്‍ കൊണ്ട് വെച്ചേക്കുവാ അല്ലേ... ഗൊച്ചു ഗള്ളാ :)

    ReplyDelete
  11. എതിരന്‍ മാഷെന്ന് സൂരജ് പറഞ്ഞത് ക്ഷേത്രകലകള്‍ വച്ച് പിടിച്ചിട്ടാണെങ്കില്‍ തെറ്റുകയേ വഴിയുള്ളു (ഇനി ബുക്ക് റാക്കിന്റെ ഒരു തട്ട് മാത്രം വച്ച് ആളെ പറ്റിക്കുന്ന ഇടപാട് ആണെങ്കില്‍ ഇതു ചെയ്തയാള്‍ക്ക് കൊടുക്കാന്‍ നല്ല അസ്സല്‌ ഒരു വണ്ഡൂ ട്റോജന്‍ ജെനറേറ്റര്‍ -മദര്‍ ഓഫ് ആള്‍ വൈറസസ്- വന്ന് എന്റെ പീസിയില്‍ കേറിയിട്ടുണ്ട്, അതങ്ങോട്ട് അയച്ച് പ്രതികാരം ചെയ്യും)

    എന്റെ ജ്ഞാനദൃഷ്ടിയില്‍ തെളിയുന്ന എതിരന്‍ മാഷിന്റെ ലൈബ്രറിയില്‍ നിറച്ച് ചരിത്രപുസ്തകങ്ങളുണ്ട്, നിറച്ചും ഫിക്ഷന്‍ ഉണ്ട്, നിറച്ച് നാടകങ്ങളും (സി ജെ ടൈപ്പ്) നിറച്ച് പ്യുവര്‍ സയന്‍സ് പുസ്തകങ്ങളും ഉണ്ട്.


    എതിരേട്ടനു വോട്ടില്ല.

    ReplyDelete
  12. 50 വയസ്സു്.
    പുസ്തകങ്ങള്‍ ഒരു സാരിത്തുമ്പു പോലും അര്‍ഹിക്കുന്നില്ല. ഉമേച്ചി ഔട്.

    പുതിയ പുസ്തകങ്ങള്‍ അധികമില്ലാത്തതിനാല്‍ ഒരു വിദേശവാസിയുടെ നാട്ടിലെ ശേഖരം എന്നനുമാനം.
    പണിക്കര്‍ സാറും എതിര്‍ കതിര്‍ സാറും ( രണ്ടാമനു് അമ്പതായോ ആവോ) മികച്ച സാധ്യത. എന്നാല്‍ നൃത്ത നാട്യങ്ങളുടെ ധാരാളിത്തം സൂചിയെ എതിര്‍ ഭാഗത്തു നിര്‍ത്തുന്നു.

    എന്റെ ഗസ്:
    എതിര്‍ കതിര്‍

    ReplyDelete
  13. കമന്റുവാരിക്കമന്റ്

    ReplyDelete
  14. ഉമയക്കനും കോവിയണ്ണനും അല്ല. ഉറപ്പ്.
    Design-Frank Lloyd Wright,
    ആശാ ലത തമ്പുരാൻ എന്നിവയൊന്നും അവിടെ ഉണ്ടാവാന്‍ തരമില്ല. മാത്രമല്ല, തൃശ്ശൂരും പാലക്കാടും ഉള്ള ബുക്ക് ശേഖരന്‍ (നിയമപുസ്തകങ്ങള്‍ ഒഴിവാക്കിയാലും) കാണിക്കാന്‍ വീഡിയോ തന്നെ വേണ്ടിവരും.
    ഇവര്‍ രണ്ടാളും ചേര്‍ന്നാല്‍ ഒരു പബ്ലിക് ലൈബ്രറി തന്നെ ഉണ്ടാക്കാം.
    ഞാന്‍ അസൂയയോടെ തലകറങ്ങി വീണിട്ടുണ്ട്.

    ഇത് ഉറപ്പായും എതിരേഷ് കതിരേഷ്.
    നൃത്തം സംഗീതം സിനിമ കളക്ഷന്‍ മതി അടിയില്‍ ഒപ്പുവയ്ക്കാന്‍.

    ReplyDelete
  15. ഒന്ന് കൂടെ ശ്രമിച്ച് നോക്കാം

    ഇത് എതിരില്ലാ കതിർ തന്നെ

    ReplyDelete
  16. പ്രവാസിയുടെ ഭാണ്ഡം എന്ന ഇരുമുന വാള്‍ കൊണ്ടാണ് എതിരന്‍ മാഷിനെയും രാജേഷേട്ടനെയും ഒഴിവാക്കിയത്.

    ഇത്രയും പുസ്തകം കൊണ്ടുനാടക്കുന്നു എന്ന് വിശ്വസിക്കാന്‍ വയ്യ. ഇതില്‍ ചിലതൊക്കെ നാട്ടില്‍ ഇട്ടിട്ടു പോയി എന്നും വിശ്വസിക്കാന്‍ വയ്യ. (രണ്ടാമതൊരു കോപ്പി എന്ന സാധ്യത പോലും ചിന്തിക്കാനൊക്കാത്ത പുസ്തകങ്ങള്‍ ഉണ്ട് കൂട്ടത്തില്‍.)

    ഇന്‍‌ഹെരിറ്റഡ് കളക്ഷന്‍ എന്ന കെണി ആരിലും കൊണ്ടെത്തിക്കാവുന്ന ഒന്നാണ്. :( അപ്പൂപ്പന്‍ പുത്തകം വായീക്കുമായിരുന്നെങ്കില്‍ ഗുപ്തനും കണ്ടേനേ ഇതുപോ‍ാലൊരെണ്ണം :((

    എങ്കിലും പണിക്കര്‍ മാഷെന്നു തന്നെ വീണ്ടും പറയുന്നു.

    ReplyDelete
  17. ഇതാരടെയായാലും എന്റെയായാലും ഇനിപ്പൊ ഉത്തരം പറയുമ്പളെങ്ങാനും നിഷാദ് വേറെ പേരു പറയാണെങ്കിലും കൊറച്ച് പേരെങ്കിലും നൂറ്റൊന്ന് തരം ഇത് എനിക്ക് തന്നതോണ്ട് ഇതിലെ ഇത്തിരി പുസ്തകങ്ങളെങ്കിലും എനിക്ക് ശരിക്കും തന്നില്യെങ്കി സര്വ്വാധികാരിയായ പരമ്പൊരുളാണേ , പരമകാരുണ്യവാനായ അള്ളാഹുവാണേ , എല്ലാത്തിന്റേം ഉടയവനായ കര്‍ത്താവാണേ ഞാന്‍ പ്രശ്നണ്ടാക്കും

    ReplyDelete
  18. എതിരന്റ്റ്റെ അമേരിക്കൻ ഷെൽഫ് ആവാൻ സാധ്യതില്ലാത്തതിനാലും ഒരുപാട് പെർഫോമിങ് (അതാണോ പ്രകടനപരത ?!) റിലേറ്റഡ് ബുക്സ് കണ്ടതിനാലും ഉമേച്ചി ആവും എന്നു വിചാരിച്ചു.

    ഉമേച്ചി മത്സരത്തിനില്ലെന്ന് പിന്മാറിയതിനാലും സൂരജിനെപ്പോലെ നാട്ടിലെ അലമാര ആവാമെന്നതിനാലും ഞാൻ എതിരനെ വോട്ടുന്നു.

    ReplyDelete
  19. അതുല്ല്യ അതുകലക്കി,
    പക്ഷെ അതില്‍ അറിയാതെ ആണെങ്കിലും ഉത്തരവും ഉണ്ടെന്നു ഞാന്‍ കരുതുന്നു. എന്റെയും ഊഹം അതുതന്നെ. ഒരു സമസ്യയായിരുന്നോട്ടെ. യഥാര്‍ത്ഥ ഉടമസ്ഥനു മനസ്സിലായികാണും, അത്ര മതി. പിന്നെ ദേവനും , ഗുതനും ഒകെ ഒരു പ്രത്യേക താങ്ക്സ്‌ - എന്നെ പറ്റി നല്ല മതിപ്പുകാണിച്ചതില്‍

    ReplyDelete
  20. അയ്യോ അചിന്ത്യ എന്നെഴുതുന്നതിനു പകരം അതുല്ല്യ എന്നായിപ്പോയി
    മുകളിലത്തെ കമന്റില്‍ അചിന്ത്യേ എന്നു തിരുത്തി വായിക്കണേ.
    അതുപോലെ തന്നെ ഗുപ്തനെന്നും

    ReplyDelete
  21. “പക്ഷെ അതില്‍ അറിയാതെ ആണെങ്കിലും ഉത്തരവും ഉണ്ടെന്നു ഞാന്‍ കരുതുന്നു.” അറിയാതെയൊന്നുമല്ല പണിക്കരണ്ണാ, ഉമയമ്മാള്‍ ആരാ മൊതലു്? നമ്മള്‍ എട്ടടി പാഞ്ചാല്‍ അവര്‍ പത്തടി പാഞ്ചിട്ടു് നാരങ്ങാവെള്ളം ഓര്‍ഡര്‍ കൊടുത്തു കാണും.

    ReplyDelete
  22. എന്തോരം പുസ്തകങ്ങളാ. ബൂലോഗത്തെ പുസ്തക ശേഖരം കണ്ട് അന്തിച്ചു നില്‍ക്കാനേ കഴിയുന്നുള്ളു. ഈ പുസ്തക ശേഖരത്തിന്റെ ഉടമയാകാന്‍ സാധ്യതയുള്ളവര്‍.

    1. ദേവന്‍
    2. ബ്രൈറ്റ്
    3. പണിയ്ക്കര്‍ മാഷ്
    4. പ്രൊഫറ്റ്
    5. ഉമേച്ചി

    ഇതില്‍ ദേവേട്ടനും ബ്രൈറ്റും പ്രൊഫറ്റും നേരത്തേ പ്രദര്‍ശനം അവസാനിപ്പിച്ചു മടങ്ങി. പിന്നെയുള്ളത് പണിയ്ക്കരു മാഷും ഉമേച്ചിയും. രണ്ടു പേരും മത്സരത്തില്‍ നിന്നും സ്വയം പിന്‍‌വാങ്ങി. അപ്പോ പിന്നെ ആരാ.

    അയാള്‍ തന്നെ.
    എതിരവന്‍ കതിരവന്‍ .
    --------------------
    ഇതു മൂന്നാം തവണയാണ് എതിരവനെ ഗസ്സുന്നത്. ഇതെങ്കിലും ഉറപ്പിച്ചില്ലാ എങ്കില്‍ കൈപ്പള്ളീ ഉറപ്പാണ് അടുത്തതിലും എതിരവനെ തന്നെ ഗസ്സും! ജാഗ്രതൈ.

    ReplyDelete
  23. കൈപ്പള്ളി... വേഗം ആ എതിരവ‌രാജ് കതിരവ‌രാജിനെ പിടിച്ച് ഇവിടെ കെട്ടു. (തട്ടിയവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടു.)

    ReplyDelete
  24. പിന്നില്‍ കാണുന്ന വെള്ള പെയ്ന്റടിച്ച വാതില്‍ അമേരിക്കയാണെന്ന് ഉറപ്പിച്ചു..(മിഡില്‍ ഈസ്റ്റ്‌ ആകാനും വഴിയുണ്ടോ?)
    ഏതിരവന്‍ കതിരവന്‍ അല്ലെങ്കില്‍ രാജേഷ്‌ വര്‍മ്മ ചേട്ടന്‍...
    ഉമേഷേട്ടന്റെ മൗനം രജേഷേട്ടനിലേക്ക്‌ കൊളുത്തിവലിക്കുന്നു... :)

    ReplyDelete
  25. പണിക്കര്‍മാഷ് പിന്‍ വാങ്ങിയ്യസ്ഥിതിക്ക് എതിരന്‍ ജിയുടെ നാട്ടിലെ കളക്ഷന്‍ എന്നല്ലാതെ ഒന്നും തോന്നുന്നില്ല.

    ReplyDelete
  26. ഇന്ത്യാ ഹെരിട്ടേജ്.

    ഈ മത്സരങ്ങളുടെ പടച്ചവനായ എനിക്കുമാത്രമാണു് പുസ്തകങ്ങൾ ആരുടേതാണെന്നും അല്ലെന്നും പറയാൻ അവകാശമുള്ളതു്. മത്സരങ്ങളുടെ നിയമങ്ങൾ അനുസരിച്ചു് (അങ്ങനെ ഒരു നിയമാവലി മത്സരങ്ങൾ എല്ലാം കഴിഞ്ഞു് നമ്മൾ ഉണ്ടാക്കി പ്രസിദ്ധീകരിക്കുന്നതായിരിക്കും) സ്വന്തം ലൈബ്രറി അല്ലെങ്കിൽ പോലും അതു് മത്സരം കഴിയുന്നതു വരെ വെളിപ്പെടുത്താൻ
    പടുള്ളതല്ലതുള്ളതാകുന്നതായിരിക്കുന്നതാണു്.

    ReplyDelete
  27. ശരി ഉത്തരം പറഞ്ഞവർ: സൂരജ്, പാഞ്ചാലി, യാത്രാമൊഴി, സിദ്ധാര്‍ത്ഥന്‍, Kumar©, തഥാഗതന്‍, പ്രശാന്ത് കളത്തില്‍, അഞ്ചല്‍ക്കാരന്‍

    ദേവൻ: !
    ശരി ഉത്തരം: എതിരൻ

    അചിന്ത്യ: ഉമ അക്കനു് ഈ വഴിയോക്കെ അറിയാമല്ലെ.

    ReplyDelete
  28. എന്റെ കൈപ്പള്ളീ

    ആരുടെയാണെന്നു ഞാന്‍ പറഞ്ഞു എങ്കില്‍ എനിക്കെന്താ പിന്നെ സമ്മാനം ഇല്ലാത്തത്‌? :)))

    ReplyDelete
  29. ഗുപ്താ:
    മുഴുവൻ പുസ്തകങ്ങളും ഇവിടെ എന്റേതു തന്നെ. പാചകപുസ്തങ്ങളും എന്റേതാണ് ഭാര്യയുടേത് അല്ല. ചില ബുക്കുകൾ (ഉള്ളൂർ, കട്ടക്കയം....) ലൈബ്രറിയിലേത്. മുത്തച്ഛന്റേയോ ഒന്നുമല്ല. ആ ഹാരി പോട്ടർ ഒരു ക്ലൂ അല്ലായിരുന്നോ? ഞാൻ അതിനെ പ്പറ്റി പോസ്റ്റിട്ടതും ഗുപ്തൻ ഡിസ്ക്കഷനു വന്നതും മറന്നോ? പാചകപോസ്റ്റുകളും ഞാൻ ഇട്ടിട്ടുണ്ടല്ലൊ.

    ഷെൽഫ് നാടൻ അല്ല. തടികൊണ്ടുള്ള ഷെൽഫ് അമേരിക്കയിൽ ഇല്ല എന്ന ധാരണ എങ്ങനെ വന്നോ എന്തോ. ബാക്കി ഭാഗം ഭാര്യ സ്വന്തം ഭക്തിപ്പുസ്തകങ്ങൾ കൊണ്ടു നിറച്ചിരിക്കയാണ്. അതിന്റെ അടയാളമായി രണ്ടു പുണ്യപുരാണചിത്രങ്ങളുടെ തലപ്പ് കാണുന്നില്ലെ? പുസ്തകങ്ങളുടെ കാര്യത്തിൽ ഞങ്ങൾ ഏകാന്തവാസികൽ തന്നെ. പരസ്പരം (പുസ്തകങ്ങൾ) തൊടാറില്ല.

    ReplyDelete
  30. ദേവാ:
    ചരിത്രപുസ്തകങ്ങൽ ഇനിയും വാങ്ങിക്കണം. ചട്ടമ്പിസ്വാമികളുടെ ബുക്കുകൾ അന്വേഷിക്കുകയാണ്. ആ തടിയൻ കേരളചരിത്രം കണ്ടില്ലെ. അതിലെ ‘സുറിയാനി ക്രിസ്ത്യാനി ചരിത്രം’ അദ്ധ്യായം പോലും വായിച്ചു തുടങ്ങീട്ട് തീർത്തിട്ടില്ല.

    ഓർത്തഡൊക്സ് കവിത? കടമ്മനിട്ട, അയ്യപ്പപ്പണിക്കർ, മധുസൂദനൻ നായർ, കുഞ്ഞുണ്ണീ....ഒക്കെ?
    പുതിയ കവിതാപുസ്തകങ്ങൽ വാങ്ങിക്കാത്തത് ആനുകാലികങ്ങൾ സ്ഥിരമായി വായിക്കുന്നുള്ളതുകൊണ്ടാണ്.

    പുരാണങ്ങളുടെ ആളോ? നീഷേയുടെ ഒരു ബുക്കെങ്കിലും ഉണ്ടേ.

    പണ്ട് മാംസാഹാരി? (സ്കോട് ലൻഡ് യാർഡിലെ ആ ജോലി രാജി വയ്ക്കരുതെന്ന് അന്നേരേ പറഞ്ഞതാ)മുട്ട പോയിട്ട് ഉള്ളീ പോലും കഴിയ്ക്കാത്ത വീട്ടിൽ നിന്നും വരുന്ന ഞാൻ! ആ വെജിറ്റേറിയൻ ബുക്കിൽ റ്റോഫു കൊണ്ടുള്ള വേലകൾ, വെജിറ്റേറിയൻ ബർഗർ ഒക്കെ കണ്ടു വാങ്ങിച്ചതാണ്.
    സയൻസു പുസ്തകങ്ങൽ പലതും ഓഫീസിൽ. (ചിന്താഭാരം റോഡിൽ മാവോയിസം വീട്ടിൽ)

    ദസ്തക്കീർ:
    ഞങ്ങളെപ്പോലെ ചില അലവലാതികൾക്കും ഇച്ചിരെ കലയും സംസ്കാരവും ഒക്കെ ഉണ്ടേ. ഉമേച്ചിയ്ക്കു മാത്രമല്ല. (ഹും. ഇനി കാതിൽ ഈയം ഉരുക്കി ഒഴിക്കുമോ എന്തോ)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....