സുഹൃത്തുക്കളെ
ഇത്തവണ Shelfഉം മറ്റു വസ്തുക്കളും ഒഴിവാക്കിയാണു് ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നതു്. പുസ്തകങ്ങൾ മാത്രം നോക്കി ഉടമയെ കണ്ടു പിടിക്കാൻ ശ്രമിക്കു.
ശേഖരത്തിൽ കാണുന്ന ചില പുസ്തകങ്ങൾ
അവിഘ്നമസ്തു മാടമ്പ് കുഞ്ഞുകുട്ടൻ
സി.വി. ബാലകൃഷ്ണന്റെ കഥകൾ
അമേരിക്ക - ഫ്രാൻസ് കാഫ്ക
മലയാളത്തിന്റെ സുവർണ്ണ കഥകൾ - പി. വത്സല
ആത്മകഥ - തകഴി
പട്ടം പറത്തുന്നവൻ (The Kite Runner - Khalid Hussaini)
കാലം - എം.ടി. വാസുദേവൻ നായർ
കാഫ്ക്കയുടേ കഥകൾ
കറുത്ത തമ്പ്രാട്ടി - ഇ. ഹരികുമാർ
അന്തിസാക്ഷി - ലളിതാമ്പിക അന്തർജ്ജനം
അർദ്ധനഗ്നർ - പുഴങ്കര ബാലനാരായണൻ
വിഷയവിവരം - പി. മോഹനൻ
രാജലക്ഷ്മിയുടെ കഥകൾ
ഒറ്റമൈന - പി.ആർ. നാധൻ
മലയാളത്തിന്റെ സുവർണ്ണകഥകൾ - നന്തനാർ
മലയാളത്തിന്റെ സുവർണ്ണകഥകൾ - കോവിലൻ
ജ്ഞാനേശ്വരി - സന്ത ജ്ഞാനേശ്വർ
മക്കയിലേക്കുള്ള പാത
The Monk who sold His ferrari
എല്ലാം പുതിയ പുസ്തകങ്ങൾ, അതും ബംഗാളി എഴുത്തുകാർ നിരവധി. മാടമ്പ്, കെ.എൽ മോഹനവർമ്മയെപ്പോലുള്ള ചിലർ വേറെയും. ആന്തോളജികളും കുറേയുണ്ട്. ഡീസിയുടെ ഒരു ലൈബ്രറി പാക്കേജ് ഉണ്ടെന്നറിയാം, ഏറെക്കുറെ ഇതിനു സമാനമായ പുസ്തകങ്ങൾ കിട്ടിയേക്കും. വ്യക്തിയെ ഗസ്സ് ചെയ്യുന്നില്ല, ഒരു ഐഡന്റിയും തെളിഞ്ഞു നിൽക്കുന്നില്ല വായനയിലും പുസ്തകം തിരഞ്ഞെടുപ്പിലും.
ReplyDeleteഫെരാരി വിറ്റ സന്യാസിയും , സുഖഭോഗാനന്ദയും രണ്ടൂം കോര്‍പ്പറേറ്റ് സ്പിരിച്വാലിറ്റി. അത് അധികം വായിച്ചിട്ടില്ല. പക്ഷേ മെക്കയിലേയ്ക്കുള്ള പാതയും, ജ്നാനേശ്വരിയും നന്നായി ഉപയോഗിച്ചിരിയ്ക്കുന്നു.
ReplyDeleteകഥയാണ്..നോവലുകള്‍..മാത്രമാണ് താല്‍പ്പര്യം. .
നാട്ടിനു പുറത്തുള്ളതാണ്. കാരണം പോരുമ്പോള്‍ ഒരുമിച്ച് വാങ്ങിച്ച് കൊണ്ട് പോന്നപോലെയുണ്ട്.
സിയ? പക്ഷേ ഹിപ്നോട്ടിസം ഫോര്‍ ബിഗിനേഴ്സ് എന്ന ഒരു പുസ്തകം മാത്രമേ കാണുന്നുള്ളല്ലോ.
കുറുമാന്‍
ReplyDeleteഅങ്ങിനെ തോന്നാനുണ്ടായ കാരണങ്ങള്‍
- മലയാളം
- കഥകള്‍
- നോവലുകള്‍
- ഒരേ പഴക്കം (ഒന്നിച്ച് വാങ്ങിയിരിക്കുന്നു)
- (സംശയത്തിനു ആക്കം കൂട്ടുന്ന ഘടകം) ബുക്കുകള്‍ മിക്കതും തീരെ തുറന്നു നോക്കിയിട്ടില്ല :)
രണ്ടാമത്തെ ഇമേജ് കണ്ടാല്‍ തോന്നും ഒന്നുകില്‍ ഇങ്ങേരു ഗ്രീന്‍ ബുക്സിന്റെ ഓണര്‍. അല്ലെങ്കില്‍ അവിടത്തെ പുസ്തകങ്ങള്‍ ഓസിയടിയ്ക്കുന്ന ആള്‍...
ReplyDeleteഇനീപ്പോ സ്മാര്‍ട്സ് നീഡ്സിന്റെ ആവുമോ? ആ?
:)
വല്യമ്മായിയും മോളും നേരത്തേ വന്നതിനാല്‍ ഇത് തറവാടിയുടെ ആണോ?
ReplyDeleteകുറൂ തന്നെ...
ReplyDelete(പുസ്തകം തുറന്നു നോക്കാത്തോണ്ടൊന്നുമല്ല ട്ടോ..)
‘മക്കയിലേക്കുള്ള പാത’ യുടെ മുകളിലാണു Ray Gordon ന്റെ Naked Lies and Ded Hot..... കൊണ്ടെ വച്ചിരിക്കുന്നത്. വെറുതെയല്ല ഹിപ്നോടിസം പഠിയ്ക്കാമെന്നു വച്ചത്.
ReplyDeleteഎന്നിട്ടു ശരിയായോ എന്തോ.
എന്തായാലും പുസ്തകങ്ങള്‍ വാങ്ങാന്‍ താല്പര്യമുള്ള ടിയാന് വായനക്ക് സമയമില്ലെന്ന് മനസ്സിലാക്കാം.
ReplyDeleteക്ലൂ കൊടുക്കൂ കൂടുതല്‍
വെളിച്ചം കുറവാണ്-ഫോട്ടോയ്ക്ക്.
ReplyDeleteബ്ലോഗിങ്ങ് തുടങ്ങിയതിനു ശേഷം മാത്രം വായനാ ശീലം വളര്‍ത്തിയെടുക്കാന്‍ ശ്രമം. എന്തെന്നാല്‍ വാങ്ങിയതൊന്നും വായിച്ചിട്ടില്ല. ആത്മാര്‍ത്ഥമായും വായിയ്ക്കണമെന്നും വിചാരിച്ച് തന്നെ വാങ്ങിയതാണ്. പക്ഷേ പ്രവാസത്തിലെ തിരക്കില്‍ വായനയ്ക്ക് സമയം തീരെയില്ല.
രാജ് പറഞ്ഞത് പോലെ ഡീസിയുടെ ലൈബ്രറി പാക്കേജ് ഇങ്ങിനെയൊരു ശേഖരത്തിനു സഹായകമായിട്ടുണ്ട്.
വായന തീരെയില്ല എന്നു പറയുന്നതും ശരിയല്ല. മക്കയിലേയ്ക്കുള്ള പാത ശരിയ്ക്കും മനസ്സിരുത്തി വായിച്ചിട്ടുണ്ട്. അതിന്റെ ഫലം ബൂലോഗത്തിനു കിട്ടിയിട്ടും ഉണ്ട്.
വെളിച്ചം ഇത്തിരി കുറവു തന്നെ. എങ്കിലും ഇത്തിരിവെട്ടത്തിനും അതിന്റേതായ ഒരു സൌന്ദര്യം ഉണ്ടല്ലോ?
Anjalkkaaran found it !
ReplyDeleteഅഞ്ചല്‍ക്കാരാ..അതാണ്..ഇത്തിരിവെട്ടം കുറവെങ്കിലെന്ത്..മക്കയിലേയ്ക്കുള്ള പാതയിലെ ഒത്തിരിവെട്ടമായില്ലേ..അതന്നെ
ReplyDeleteപുസ്തകം വായിച്ചിട്ടില്ല എന്നു പറയാനാകില്ല. ഒരുവായനയിലൊന്നും പുസ്തകത്തിന്റെ പുതുമ പോവൂല്ല.അല്ലേപ്പിന്നെ ഞാന്‍ വായിക്കണപോലെ രാത്രി കട്ടിലേക്കെടന്ന് വായിച്ചിട്ട് അതിന്റെ മേത്ത് കിടന്നുരുളണം..:)
ആരുടെ ആയാലും വേണ്ടീല്ല ആ കഥപുസ്തകങ്ങള്‍ ഒക്കെ സ്കാന്‍ ചെയ്ത് ബ്ലോഗില്‍ പോസ്റ്റ് ചെയ്താല്‍ ഞാന്‍ ആളിന്റെ എല്ലാ ബ്ലോഗിലെയും എല്ലാ പോസ്റ്റിലുംനാലു കമന്റു വച്ച് ഇടാം :)
ReplyDeleteവേറെ ഒന്നും വേണ്ട മക്കയിലെക്കുള്ള പാത ഒന്ന് കിട്ടിയാല്‍ വായിച്ച് ഒരു കേടും കൂടാതെ തിരിച്ച് തരാം.
ReplyDeleteഎതിരന്‍ :-)
ReplyDeleteഗസ്സ് ചെയ്തതല്ല. എതിരന്റെ കമന്റിനു ഒരു സ്മൈലിയിട്ടതാ..
ReplyDeleteഅഗ്രൂന്റെ തംശം ശെരിയല്ല,
ReplyDeleteഅഞ്ചല്‍ ശെരിയാകാനാ ചാന്സ്...
(എല്ലാരുടെം വീട്ടിലൊന്ന് കറങ്ങി നോക്കണമല്ലോ? എന്തെങ്കിലും കൈയില്‍ തടഞ്ഞാലോ? എന്റെ വീട്ടീന്ന് കടത്തിയ ....)
റീപ്പീറ്റ് ചെയ്യുന്നത് പദ്മരാജന്‍, കാഫ്ക..
ReplyDeleteകൊച്ചുബാവ, ശിഹാബുദീന്‍...
സിമിയുടെ ചിലന്തി
മക്കയിലേക്കുള്ള പാത, ഫെറാറി..
ഗന്ധര്വ്വന്‍/ അഭയാര്‍ത്ഥി മാഷാണോ?
മൂനു പേർ ഒരുമിച്ചു പരഞ്ഞാൽ ഉത്തരം പറയാം.
ReplyDelete:)))))
കുറുമാന്‍ - ഹിപ്നോട്ടിസം വഴി ഗെസ്സി
ReplyDeleteകുറുമാന്‍ തന്നെ..
ReplyDeleteഅഗ്രജനും, സിദ്ധാര്‍ത്ഥനും അങ്ങനെ സ്മാര്‍ട്ട് ആവണ്ടാ .... (നമ്മളു മൂന്നും കൂടാ കുറൂന്റെ വീട്ടില്‍ പോയതു് എന്നു മറന്നു പോയോ ...?)
:)
ദുഷ്ട്... :)
ReplyDeleteസിദ്ധാര്‍ത്ഥാ...,
ഇങ്ങേര്, അന്നു സണ്‍റൈസീ കൊണ്ടാവാത്തേന്റെ പക വീട്ടിയതാ :)
മൂന്നു പേര്‍ ഒരുമിച്ചു പറഞ്ഞു... ഇനി കൈപ്പള്ളി ഉത്തരം പറയണമെന്നില്ല :)
ReplyDeleteതീരുമാനമായോ എന്തോ ഇന്ന് രാവിലെ കിട്ടിയ ഒരു കമന്‍റീന്നുള്ള ക്ലൂ നോക്കിയാ തറവാടിയോ വല്യമ്മായിയോ. ഡിസി ബുക്സിന്‍റെ കാര്‍ഡ് മെമ്പര്‍ഷിപ്പ് തറവാടിയുടെ പേരിലാണെന്ന വല്യമ്മായിയുടെ സാക്ഷിമൊഴി. അങ്ങനെയാണെങ്കില്‍ രാജ് പറഞ്ഞ പോലെ അതു തന്നെ വഴി! അംബി പറഞ്‍ഞ ലോജിക്കിലും പാഞ്ചാലി പറയുന്നതാകാനാണു വഴി! ഹിപ്നോട്ടിസം ആരു വാങ്ങിയെന്നും എന്തിനു വാങ്ങിയെന്നും ഒരന്വേഷണ കമ്മീഷനെ വെക്കണം. ഒണ്‍ലി മിസ്മാച്ച്!
ReplyDeleteനമത് ഇവിടുത്തെ ഒന്നും രണ്ടും ഷെല്ഫുകള്‍ കണ്ടിരുന്നില്ലേ? കൊക്കിലൊതുങ്ങന്നതേ കൊത്താറുള്ളു,അഥവാ വായിക്കാന്‍ പറ്റുന്നതേ വാങ്ങാറുള്ളൂ :)
ReplyDeleteമുന്നാലു ദിവസമായില്ലേ...ഉത്തരം തരൂ സര്‍.
ReplyDeleteകമന്റുകള്‍ ഇ-മെയിലില്‍ കിട്ടാന്‍; അതിനുവേണ്ടി മാത്രം.
ReplyDeleteതോറ്റ്..ഉത്തരം പറയീന്‍ ..
ReplyDeleteസുല്ല്..
ReplyDeleteശരി ഉത്തരം പറഞ്ഞവർ: അഗ്രജനും, സിദ്ധാർത്തനും ശരിയായി വിശകലനം ചെയ്തു.
ReplyDeleteപക്ഷെ ഇവരെ disqualify ചെയ്യേണ്ടി വരും, കാരണം അവർ ഈ library നേരിട്ടു കണ്ടിട്ടുണ്ടു്.
ശരി ഉത്തരം: രാഗേഷ് (കുറുമാൻ)
കൈപ്പള്ളീീീ... (ആ തമനു ഒരൊറ്റയൊരുത്തനാ...)
ReplyDelete:)
കുറുമാന്റെ വീട്ടില് പോയിട്ടുണ്ടെങ്കിലും, രാജിന്റേയും അംബിയുടേയും ആദ്യകമന്റുകളാണ് കുറുമാനിലേക്ക് തിരിയാന് എനിക്ക് പ്രചോദനമായത്... അപ്പോഴും ഉറപ്പില്ലായിരുന്നു!
അഗ്രൂ,
ReplyDeleteഉരുളാതെ...ഉരുളാതെ. പറഞ്ഞത് കേട്ടല്ല യൂ അര്‍ ഡിസ്കോളിഫൈഡ് റ്റു പര്‍ട്ടിസിപ്പേറ്റ് തിസ് ഗോമ്പറ്റീഷന്‍.
ഇന്നി ഈ വഴിയ്ക്ക് കണ്ടു പോകരുതെന്ന് പച്ചമലയാളം. യൂ ക്നോ?