Thursday 12 March 2009
7- ദേവൻ
1. ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?
അദ്ധ്യാപകന്‍. ഇത്രയുമല്ല ഇനി ഒരു നൂറു തരം ജോലികൂടി ഉണ്ടെങ്കിലും എനിക്ക് ഒരു സ്കൂളദ്ധ്യാപകന്‍ ആകാനാണ് ഇഷ്ടം.ശമ്പളം കൂടുതല്‍ ലഭിക്കും എന്നതുകൊണ്ട് മാത്രം മറ്റൊരു തൊഴില്‍ തിരഞ്ഞെടുത്തതില്‍ ചിലപ്പോഴൊക്കെ സങ്കടം തോന്നാറുണ്ട് (എന്നാലും പൈസ, എന്നാലും സംതൃപ്തി എന്നാലും എന്നൊക്കെ ചിന്തിച്ചാ ഒരു പിടിയും കിട്ടാറില്ല). ചിലപ്പോഴൊക്കെ അടുത്തൊക്കെയുള്ള കൊച്ചുങ്ങളെ വിളിച്ചിരുത്തി പഠിപ്പിച്ച് ഏനക്കേട് തീര്‍ക്കാറുണ്ട്.
2. എന്താണ് ദൈവം?
ഇന്നും നിലനില്‍ക്കുന്നതില്‍ ഏറ്റവും പഴക്കമുള്ള വിശ്വാസങ്ങളില്‍ ഒന്ന്.
3. കായംകുളം കൊച്ചുണ്ണി, വെള്ളായണി പറമു, മുളമൂട്ടില്‍ അടിമ, ഇത്തിക്കര പക്കി, ജംബുലിംഗം തുടങ്ങിയവര്‍ ധനികരെ കവര്‍ന്ന് പാവങ്ങള്‍ക്കു നല്‍കുകയും നാട്ടുനീതി നടപ്പാക്കുകയും ചെയ്തിരുന്നു എന്ന വീരചരിതങ്ങള്‍ ഇഷ്ടമാണോ?
ഇവരൊക്കെ രാജഭരണകാലത്ത് ജീവിച്ചിരുന്നവരാണ്. എല്ലാ രാജവംശത്തിന്റെയും തുടക്കം ഇതുപോലെ കൊച്ചു പോക്കിരിരാജയായി കുറച്ച് അനുയായികളെ സൃഷ്ടിച്ചും കുറച്ചു പാവങ്ങളെ സഹായിച്ച് കൂടെ നിറുത്തിയും ഒക്കെയാണ്. ഇവരോ മക്കളോ ഒരു ലോക്കല്‍ പ്രഭു പോലും ആയില്ല എന്നതിനാല്‍ ഇതൊന്നും വീരഗാഥകളല്ല, പരാജയ ഗാഥകളാണെന്നേ തോന്നിയിട്ടുള്ളു.
അവരുടെ കാലം കൊണ്ടെങ്കിലും അത്തരം കഥകള്‍ ന്യായീകരിക്കാം. വിന്‍സന്റ് ഗോമസ്, സാഗര്‍ ജാക്കി, മംഗലശ്ശേരി കാര്‍ത്തികേയന്‍, റോബര്‍ട്ട് മര്‍ക്കടം എന്നൊക്കെ സാങ്കല്പ്പിക കഥാപാത്രങ്ങളായി ഈ പരിഷ്കൃതകാലത്തും നമ്മളൊക്കെ രസിക്കുന്നതോ?
4. ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു?
ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ ഒട്ടും ഏകാന്തത അനുഭവപ്പെടാറില്ല. എന്റെ കമ്പനി എനിക്ക് വലിയ ഇഷ്ടമാണ് (പക്ഷേ വേറാരും താങ്ങത്തില്ല!) . നാല്പ്പത്തെട്ടു മണിക്കൂര്‍ ട്രെയിന്‍ യാത്രയില്‍ ഒരാളോടും പരിചയപ്പെടാതെ എന്റെ കമ്പനി രസിച്ചു ഞാന്‍ ഇരുന്നിട്ടുണ്ട്.
5. ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ?
ആശയങ്ങള്‍ മനസ്സില്‍ വിരിഞ്ഞിട്ട് "പ്ലീസ്, എന്നെ ഒന്നു തുറന്നു വിടടേ" എന്നു പറയുമ്പോഴാണ് എഴുതാറ്. അതൊരു പോക്കങ്ങു പോകും, ചെത്തി മിനുക്കാനും പ്രൂണ്‍ ചെയ്യാനും വാര്‍ണീഷ് ഇടാനും ഒന്നും മിനക്കെടാറില്ല. ആദ്യത്തെ പോസ്റ്റും അങ്ങനെ തന്നെ, അവസാനം ഇട്ട പോസ്റ്റും അങ്ങനെ തന്നെ. ഇനിയത്തേറ്റ് ഉണ്ടെങ്കിലും അങ്ങനെ തന്നെയാകുമെന്ന് തോന്നുന്നു.
6. കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതിൽ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു്?
കപ്പയും മീനും. ഒന്നാമത് എന്റെ ടേസ്റ്റ് ബഡ്സ് കൂടുതല്‍ ഇഷ്ടപ്പെടുന്നത് അതാണ്. രണ്ടാമത് ഉള്ളതില്‍ വച്ച് വയറിനു സുഖം തരുന്നതും അതാണ്. റാം മോഹന്‍ പറഞ്ഞപോലെ ഞാന്‍ ഉണക്കമുള്ളന്റെ ഒരു തടവുകാരനുമാണ്.
7. നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
1) ഗാന്ധി
2) Pierce Brosnan
3) Jack the Ripper
4) മമ്മൂട്ടി
5) Gabriel Garcia Marquez
6) Pres. Barack Obama
7) Adoor Gopalaksrihsnan
8) Jimmy Wales
9) Paulo Coelho
10) Khalil Gibran
11) Salman Rushdie
12) കുറുമാൻ
13) സാമ്പശിവൻ (കാഥികൻ)
14) കൈപ്പള്ളി
15) Silk Smitha
16) കുമാരനാശാൻ
17) Vijayalakshmi Pandit
18) Charlie Chaplin
19) വിശാല മനസ്കൻ (സജീവ് ഇടത്താടൻ)
20) ഇഞ്ചിപ്പെണ്ണു്
രണ്ടു പേരലല്ലോ, ഇരുപതു പേരില്ലേ ലിസ്റ്റില്‍.
ഗാന്ധിജി ആട്ടിന്‍പാലു ചോദിക്കും ഇവിടെ കിട്ടൂല്ല ബ്രോസ്നന്‍? ജെയിംസ് ബോണ്ട് കഥകള്‍ ബോറടിക്കും.റിപ്പറോട് കൂടിയിട്ടു വേണം വല്ലവളും ചത്തതിനു ഞാന്‍ സമാധാനം പറയാന്‍ പോടേ.
മമ്മൂട്ടി? അങ്ങേരടെ ഇന്റര്വീല്‍ ഒക്കെ കണ്ടിട്ടുണ്ട്. ഓ എന്നാ പറയാനാ.
മാര്‍കേസിനെ ഞാന്‍ വായിച്ചോളാം, മിണ്ടണ്ട.
ഒബാമ? അങ്ങേരു റിട്ടയര്‍ ചെയ്യട്ട് എന്നിട്ട് മനോനിമ്മിതിയായി വല്ലോം സംസാരിക്കാം.
ജിംബോയോട് സംസാരിച്ചാല്‍ കുറ്റം ബോധിക്കും വിക്കി എഴുതുന്നില്ല നമ്മള്‍.
ജിബ്രാനെ വിളിച്ചാല്‍ പേര്‍ഷ്യന്‍ ശാപ്പാട് കൊടുക്കണ്ടേ. ഞാനെന്തു കഴിക്കും അപ്പോ കൊയ്ലോയെ വലിയ താല്പ്പര്യമില്ല
സല്‍മാന്‍ റുഷ്ദിക്ക് ഇന്ത്യക്കാരെ ഭീഷണിയുണ്ട്. ഞാനായിട്ട് വിളിച്ച് അങ്ങേരുടെ തല പോകണ്ടാ.
കുറുമാനുമൊത്ത് ഡിന്നറൊത്തിരി കഴിഞ്ഞതാ സാംബശിവനെ എനിക്കറിയാം പുതുമയില്ല
കൈപ്പള്ളി? അയ്യേ. വളെ കൊളേ സംസാരിച്ച് ഈവനിങ്ങ് ചളമാക്കും. കുമാരനാശാന്‍? കവിത നമുക്ക് ദഹിക്കൂല്ല ചെല്ലാ.
വിജയലക്ഷ്മി പണ്ഡിറ്റുമായി ആശയപരമായി വിയോജിപ്പുണ്ട്. ഇനി തര്‍ക്കമെങ്ങാനും ആയി അവര്‍ സൂപ്പെടുത്ത് എന്റെ മോന്തയ്ക്കൊഴിച്ചാലോ? ചാര്‍ളിച്ചന്‍ തരക്കേടില്ല, എന്നാലും പുള്ളി സ്ലാപ്പ് ഹ്യൂമറിന്റെ ആളാ, റെസ്റ്റോറന്റിലിട്ട് എന്നെ ചമ്മിക്കുമോ എന്തോ.
വിശാലനുമൊത്തും ഡിന്നറൊക്കെ കഴിഞ്ഞതാ.
ഇഞ്ചിയോട് പറയാനുള്ളതൊക്കെ മെയിലായിട്ടും കമന്റായിട്ടും പറഞ്ഞു തീര്‍ന്നല്ലോ.
അടൂരിന്റെ സംസാരത്തിലാകെ കൃത്രിമം ചുവയ്ക്കാറുണ്ട്, എനിക്കു ചുമ്മാതോന്നുന്നതാകും , എന്തോ സില്‍ക്ക് സ്മിതയാണ് ബാക്കി വന്നത്. മോശമില്ല. നന്ദ്യാല അരികൊണ്ട് ചോറും മിരിയാഗുഡ പച്ചക്കറിയും വിജയവാഡ ചിക്കനും പിന്നെയാ തെലുങ്കന്മാരു പുല്ലുകൊണ്ട് അരയ്ക്കുന്ന ചമ്മന്തീം ഈനാടു കോമ്പ്ലക്സ്, സോമാജിഗുഡയില്‍ ഉണ്ടാക്കുന്ന പ്രിയ നിമ്മക്കായ തൊക്കും. മതി, സില്‍ക്കുനും സന്തോഷം എനിക്കും സന്തോഷം.
ഇരകള്‍ എന്ന അശ്ലീല സിനിമയില്‍ ചില്ലറ ചക്രത്തിനു ഉടുതുണിയൂരാന്‍ മദിരാശിയിലെത്തിയ കറുത്തു മെലിഞ്ഞ പട്ടിണിക്കാരി വിജയലക്ഷ്മിയില്‍ നിന്നും വണ്ടിച്ചക്രം എന്ന സിനിമയില്‍ ബ്രേക്ക് വാങ്ങി തെക്കേയിന്ത്യയെ മുഴുവന്‍ ഉന്മ്ദാദത്തിലാഴ്ത്തിയ സൂപ്പര്‍സ്റ്റാറിലേക്കുള്ള യാത്രയും അതിന്റെ ദാരുണമായ ഒടുക്കവും. ബോറഡിക്കാതെ അവരുടെ വര്ത്തമാനവും കേട്ടിരിക്കാം. ഉറപ്പായിട്ടും ഒരു പോസ്റ്റിനുള്ള വക സമ്പാദ്യമായി ഉണ്ടാവും അവരോട് ഗുഡ്നൈറ്റ് പറഞ്ഞ് പിരിയുമ്പോള്‍
8. Samuel Beckett കണിയാപുരം bus standൽ നിങ്ങളെ കണ്ടുമുട്ടുന്നു. നിങ്ങൾ അദ്ദേഹത്തോടു എന്തു് ചോദിക്കും?
എന്തര് ബക്കറ്റണ്ണാ സൂങ്ങള് തന്ന്യേ? ഫ്വാട്ടായി ത്വാന്നുന്ന പോതരവൊന്നും മോന്തക്കില്ലല്ല്? അണ്ണന്റെ How It Is "ചെളീ വീണ പയല്" എന്ന പ്യാരില്‍ ഞങ്ങള് മലയാളത്തി കളിച്ചിട്ടുണ്ട്, ക്ലബ്ബി ഓണാഹോഷത്തിന്. അതീന്ന് രണ്ട് ഡയലോഗ് കേപ്പിക്കട്ടോ?
9. മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട ഓർമ്മ കുറുപ്പ്ist ആരാണു്?
അരവിന്ദിന്റെ സ്കൂള്‍ കഥകള്‍ ഇഷ്ടമാണ്. മറ്റു പലരേയും ഇഷ്ടമാണ്- വിശാലന്റെ കൊടകര പുരാണം ആദ്യ പാതി വളരെ രസിച്ചു വായിച്ചിട്ടുണ്ട്. കുറുമാന്റെ യൂറോപ്പ് മൊത്തം ഒറ്റയടിക്ക് വായിച്ചിട്ടുണ്ട്. കൊറിയയിലെ ആ ച്യാച്ചി പ്യാരു മറന്നു- വെള്ളമടിച്ച കഥ ഇപ്പഴും മനസ്സിലുണ്ട്. ഉമേഷ് ഡയസ് നോണ്‍ ചെയ്തതും കൊച്ചു ത്രേസ്യ ഇന്തോന്യേഷയില്‍ പോയതും വായിച്ചു രസിച്ചിട്ടുണ്ട്.
10. കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?
കുട്ടിയായിരുന്നപ്പോള്‍ സ്കൂള്‍ അദ്ധ്യാപകനും കൃഷിക്കാരനും ആകാനാണ് ഞാന്‍ മോഹിച്ചത്. നിറയെ പൂക്കളും പച്ചക്കറിത്തോട്ടവും വയലും അതിലൊരു കുളവും കുളം നിറയേ വര്‍ണ്ണങ്ങളുള്ള മീനും ഒരു വലിയ പ്രാവിന്‍ കൂടും മുളങ്കൂട്ടവും അതിലിരുന്നു മൂളാന്‍ മൂങ്ങകളും ഒക്കെയുള്ള വീടും വേണമെന്ന് മോഹിച്ചിരുന്നു. ഇതിനടുത്തു പോലും എത്തിയില്ല. എത്താത്തതില്‍ സങ്കടമൊന്നുമില്ലതാനും. വിചാരിക്കുന്നതൊക്കെ നടക്കുമെങ്കില്‍ ജീവിതം ബോറഡിക്കില്ലേ. എങ്കിലും എന്നെങ്കിലും എപ്പോഴെങ്കിലും ഇതൊക്കെ ചെയ്യണമെന്ന മോഹം പോയിട്ടൊന്നുമില്ല.
11. ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. (എന്തുകൊണ്ടു? 200 വാക്കിൽ കുറയാതെ എഴുതുക)
കവികളുള്ള ബാറില്‍. അതിപ്പോ ബൂലോഗ കവിയായാലും ഭൂലോക കവിയായാലും വെള്ളമടിച്ചാല്‍ വല്ല കവിതയും പാടിക്കോണ്ട് ഒരിടത്തിരുന്നോളും. ഓര്‍മ്മക്കാര്‍ വെള്ളമടിച്ചാല്‍ പഴയ പാളിപ്പോയ പ്രണയവും പണ്ട് കുളത്തില്‍ വീണു പോയ വന്ന റ്റെഡിബെയറും ഒക്കെ ഓര്‍ത്ത് മോങ്ങി ഈവനിങ്ങ് ചളമാക്കിക്കളയും.
12. ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം.
മലയാളത്തിലാണ് ഓര്‍മ്മക്കുറിപ്പുകളുടെ അയ്യരുകളി ഉണ്ടായത്. ഒന്നാമത് ആദ്യത്തെ സൂപ്പര്‍ ഹിറ്റ് ബ്ലോഗ് കൊടകര പുരാണം ഓര്‍മ്മക്കുറിപ്പുകള്‍ ആയിരുന്നു. അതിനാല്‍ വന്നവരില്‍ നല്ലൊരു ശതമാനം വിശാലന്‍ wannabees ആയതോടെ ബൂലോഗത്ത് ഓര്‍മ്മയിലെ തമാശകള്‍ മുട്ടി നടക്കാന്‍ വയ്യ. മമ്മൂട്ടി മാമാട്ടി പെട്ടി പടം ഒന്ന് വിജയിച്ചപ്പോഴേക്ക് ആയിരമെണ്ണം ഇറങ്ങിയപോലെ.
രണ്ടാമത് ഓര്‍മ്മക്കുറിപ്പുകാര്‍ മിക്കവരും പ്രവാസികളോ പ്രത്യേകിച്ച് ത്രില്ലിങ്ങ് ആയോ ഫാസിനേറ്റിങ്ങ് ആയോ വര്‍ത്തമാന കാലത്ത് ഒന്നും ചെയ്യാനാവാത്ത ഓഫീസ്-വീട്-ഓഫീസ് ജീവിതത്തിലാണ്. അവര്‍ക്ക് കയ്യിട്ടുവാരാന്‍ ഒരു ഭൂതകാലം കൂടി ഇല്ലായിരുന്നെങ്കില്‍ തെണ്ടിപ്പോയേനെ.
മൂന്നാമത് ഓര്‍മ്മക്കുറിപ്പുകള്‍ക്ക് വലിയ അഡ്വാന്റേജസ് ഉണ്ട്. അതിനു പെര്‍ഫെക്ഷന്‍ ഇല്ലെങ്കിലും ആരും വിമര്‍ശിക്കില്ല, അതൊരു ഡയറിയല്ലേ. അതില്‍ ഭാരിച്ച ഉത്തരവാദിത്വങ്ങളില്ല. കമന്റര്‍മാരോട് വിശദീകരിക്കാനും വാഗ്വാദം നടത്താനുമില്ല, ചുമ്മ നന്ദി പറഞ്ഞു പോയാല്‍ മതി. വിവാദങ്ങളുണ്ടാവില്ല, വര്‍മ്മയും അനോണിയും മറ്റും ഇറങ്ങുമെന്ന പേടി വേണ്ടാ. ശരിക്കും ഇങ്ങനെ തന്നെയാണോ സത്യം എന്നു ചോദിച്ച് ആരും ലിങ്കിനും വരില്ല, വെറും ഓര്‍മ്മയല്ലേ.
13. മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട കവി ആരാണു്. വ്യക്തമായി പേരു് എഴുതുക. (എല്ലാരും, കുറേപേരു്, എന്റെ അളിയൻ, ആ.. എനിക്കറിഞ്ഞൂടാ എന്നൊന്നും എഴുതരുതു്)
കെ എം പ്രമോദ്. എനിക്ക് കവിതയുമായി വലിയ ബന്ധമൊന്നുമില്ല. പ്രമോദിന്റെ വാക്കിന്‍ നിന്ന് തീ ചീറ്റുന്നത് കാണാന്‍ രസമാണ്. പണ്ട് നമ്പൂരി എവിടെ കഥകളിയുണ്ടെങ്കിലും വെളുക്കുവോളം ഞാന്‍ പോയി ഇരിക്കും ഒക്കെ കഴിഞ്ഞ് ആട്ടവിളക്ക് അണയ്ക്കുമ്പോള്‍ ഉള്ള ആ ഗന്ധം ഉണ്ടല്ലോ അതൊന്ന് ആസ്വദിക്കാന്‍ എന്നു പറഞ്ഞതുപോലെ.
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
ഉത്തരം :ദേവന്‍
ReplyDeleteദേവന്‍
ReplyDeleteദേവന്‍
ReplyDeleteആരായാലും ബെസ്റ്റ് കത്തി !
ReplyDeleteസഹിക്കിനെടാ മക്കളെ..
ഒരൂഹം: ദേവൻ
അദ് ശരി അപ്പളയ്ക്കും ഉത്തരം വീണൊ :)
ReplyDeleteഉത്തരം : ദേവന്‍
ReplyDeleteഊഹമൊന്നുമല്ല. ഉറപ്പ്.
ReplyDeleteഎന്റെ ഉത്തരം : ദേവന്‍.
ithu sidharthan allaathe mattarumalla.
ReplyDeletesidharthanna, dinner veno ennu chodikkumbo, samsaarikkanathu emailillode undallo ennu paranju kalanjallo anna. enthe silk smithakku email id ille? njaan undakkaan help cheythenetto. ho annante oru vishaalamanaskatha. silk smithede katha kekkanam polum, thanne thanne. oru roopakkoodu paniyaan koduthittundu, kittumbo keri ninnekkane pls.
[ട്രാക്കിങ്ങ്]
ReplyDeleteഎന്റെ ഉത്തരം: അനോണി ആന്റണി
ReplyDeleteറ്റ്രാക്റ്റര്‍ കേടായിരുന്നു!
ReplyDeleteഎന്റെ ഉത്തരം ദേവന്‍.. ഇനി പോയിന്റ് വല്ലതും ബാക്കിയൊണ്ടോ?
ReplyDeleteഇഞ്ചിപെണ്ണ് നാട്ടിലാണെന്ന്കില്‍ ഏതെങ്കിലും ലൈബ്രറിയില്‍ പോയി കുറെ അഗതാ ക്രിസ്റ്റിയും സര്‍ ആര്‍തര്‍ കോനന്‍ ഡൊയലും കോട്ടയം പുഷ്പനാഥും മാത്യു മറ്റവും ബാറ്റണ്‍ ബോസുമൊക്കെ എഴുതിയ പുത്തകങ്ങള്‍ എടുത്തു വായിക്കണേ!
ReplyDelete"താങ്ങത്തില്ല" - ടിപ്പിക്കല്‍ മദ്ധ്യകേരള സ്റ്റൈല്‍ സംഭാഷണം. എറണാകുളം മുതല്‍ വടക്കോട്ടുള്ളവരെ ഒഴിവാക്കാം. അതിനാല്‍ സിദ്ധാര്‍ത്ഥനാവാന്‍ വഴിയില്ലെന്നു തോന്നുന്നു. ദേവന്‍? ആവാം. മുമ്പു വന്നവര്‍ അടിച്ചുമാറ്റിയതിനാല്‍, ഇനി ആ ഭണ്ഡാരത്തില്‍ കാശു ബാക്കിയില്ല, പക്ഷേ :( അതിനാല്‍ ഉത്തരം കിട്ടാത്തവര്‍ ഇടുന്ന ഉത്തരം തന്നെ എനിക്കും: റാം മോഹന്‍ പാലിയത്ത്
ReplyDeleteആ ഏഴാമത്തെ ചോദ്യത്തിലെ ഡീറ്റെയ്ല്സ് ആണ് ദേവേട്ടനായിരിക്കും എന്ന ക്ലൂ തന്നത്. പ്രമോദിന്റെ കവിതയെക്കുറീച്ചുള്ള നിരീക്ഷണവും. നാലാമത്തെ ചോദ്യത്തിനുള്ള ഉത്തരം ദേവേട്ടനില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതായിരുന്നില്ല.
ReplyDeletepaanchaali
ReplyDeleteorakkappichu, jetlag, air pressure/pocket, stress, ithinte idayil joli - ithyaadi kondu thala onnum nere function cheyyanillya. allenkil pandu cheyyumaayirunnu, sathyam.
ee questionile aadyathe chodyathil ninnaaanu njaan sidharathannan ennu oohichathu. angine mohichu nadannittundu enonkke kettittundu.
athinte understhaanathil aanu ente thalayil ithu vannathu. ippo paanchaali ingine okke paranjittu, baakki utharam okke vaayikkumbo mmade anony antony alle alle ennu echo undenkilum durabhimaaniyaaya njaan ente utharathil thottu thoppiyidum vare urachu nikkunnu.
ക്ലൂ വരുന്നത് വരെ വൈറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
ReplyDeleteപിന്നെ, ചോദ്യം 9 ല്‍ എന്റെ രണ്ട് അയല്‍ക്കരികളെ പരാമര്‍ശ്ശിച്ചത് കണ്ടു. അതില്‍ നിന്ന് ഇത് എഴുതിയ ആള്‍ക്ക് ഓര്‍മ്മശക്തിയുടെ അല്പം കുറവുണ്ട് എന്ന് വ്യക്തം :)
a) കൊച്ചുത്രേസ്യ ഇന്റോനേഷ്യയില്‍ പോയെന്നോ!! അത് വായിച്ചുരസിച്ചൂന്നോ? അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ?? ഞാന്‍ ത്രേസ്യേടെ പണ്ടാരഫാനാ. എന്നിട്ടും അറിയാതെ പോയി എന്ന് പറഞ്ഞാല്‍, അത് ശരിയാണേല്‍ ഞാന്‍ ഫാന്‍സ് ക്ലബ്ബില്‍ നിന്ന് രാജിവച്ചതായി പ്രഖ്യാപിക്കുന്നു. :)
b) കൊറിയയില്‍ വെള്ളമടിച്ച ‘പ്രതിഭാസ‘ത്തിന്റെ പേര് : പ്രതിഭ. ഇപ്പോ കൊറിയേലൊന്നുമല്ല. ഇന്ത്യേല്‍ തന്നെയാ.
ഒരു കാര്യം ഉറപ്പ്: മറവിയുടെ ലേശം ഇഷ്യുസ് ഉണ്ട്...
അടുത്ത് ഗ്ലൂ വരുന്നത് വരെ കാത്തിരിക്കട്ടെ...
ബിയറു കുടിച്ചാല്‍ ഓര്‍മ്മ പോകുമെന്നു പറയപ്പെടുന്നു. അപ്പോള്‍ ആരോ ബിയറു കുടിയന്‍. (ഭാഗ്യം, ബൂലോകത്തിലെ ഒരു ശതമാനം പേരെ ഒഴിവാക്കാം)
ReplyDeleteഒന്നാമത്തെ ചോദ്യത്തില്‍ നിന്നു പുരുഷനെന്നു തെളിയുന്നു ("അദ്ധ്യാപകന്‍".)
ReplyDeleteരണ്ടില്‍ നിന്ന് ആള്‍ ദൈവവിശ്വാസി
ആറില്‍ നിന്ന് മദ്ധ്യപൂര്‍വ്വദേശവാസി, നോണ്‍-വെജിറ്റേറിയന്‍
ഏഴില്‍ നിന്ന് കൈപ്പള്ളിയോടും വിശാലനോടുമൊക്കെ ഒത്തുകൂടുന്ന ഒരാള്‍
പന്ത്രണ്ടിലെ മമ്മൂട്ടി-മാമാട്ടി പരാമര്‍ശത്തില്‍നിന്ന് 35 വയസ്സിനു മുകളിലുള്ള ആള്‍
ഗുപ്താ, ഇല്ലനാക്കരിയുടെ പോസ്റ്റെല്ലാം സ്ഥിരം വായിക്കുന്ന ആളല്ലേ. അവിടെ ഇട്ടിരുന്ന കമന്റുകളെല്ലം ഒന്നു വായിച്ച് റിഫ്രെഷ് ചെയ്ത് നോക്കൂ! ചിലപ്പോള്‍ ഗ്ലൂ വല്ലതും കിട്ടുമായിരിക്കും!
ReplyDeleteഗുപ്തന്റെ ഉത്തരം ശരിക്കും വായിക്കാതെ ഇട്ട കമന്റായിരുന്നു.
ReplyDeleteപിന്‍വലിക്കൂന്നു!
ദേവാനന്ദ് പിള്ളൈ...101 തരം
ReplyDeleteദേവനെ ഇങ്ങനെ അനുകരിക്കാന്‍ ശ്രമിച്ചത് സുരാജ് വെഞ്ഞാരമ്മൂട് അല്ലെങ്കില്‍ പിന്നെയാര്?
ReplyDeleteഒരു സഹസ്രാബ്ദം കൊണ്ട് നീണ്ട ജടയും താടിയും വെട്ടി തിരികെ വന്ന മനുഷ്യാ മറിയാ
ReplyDeleteഅഭിവാദനങ്ങൾ
തഥാഗതാ, ദേവേട്ടനോ? നോ ചാന്‍സ്.
ReplyDeleteആ നാലാമത്തെ ചോദ്യം ഒന്ന് നോക്കൂ. “ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍..”; “നാല്പ്പത്തെട്ടു മണിക്കൂര്‍ ട്രെയിന്‍ യാത്രയില്‍ ഒരാളോടും പരിചയപ്പെടാതെ എന്റെ കമ്പനി രസിച്ചു ഞാന്‍ ഇരുന്നിട്ടുണ്ട്“ എന്ന്.
യു.എ.യി യിലേ ഏതൊരു എമറേരിലേക്കെത്താനും 48 മണിക്കൂര്‍ എന്തായാലും എടുക്കില്ല. മാത്രമെല്ല, ഇവിടെ മെട്രോ ട്രയിനൊക്കെ പാലത്തിന്റെ മേല്‍ കയറ്റി വച്ചിട്ടേയുള്ളൂ.. ഓടിത്തുടങ്ങിയിട്ടില്ല. 09-09-2009 നേ എഞ്ചിന്‍ സ്റ്റാര്‍ട്ടാകൂ.. ആ സ്ഥിതിക്ക്.... ദേവേട്ടന്‍ നഹി നഹി.... !
ങൂം??
പഴയ ബൂലോഗം എന്നിങ്ങനെ പറഞ്ഞുപറഞ്ഞിരിക്കുവാരുന്നു.. മറിയം !
ReplyDelete(ഓര്‍മ തപ്പി ബുദ്ധിമുട്ടണ്ട.. മാഷ് വിട്ടുപോയിക്കഴിഞ്ഞ് വന്നതാണ്.
കഥകളൊക്കെ കുത്തിയിരുന്നു വായിച്ചുതീര്‍ത്തിട്ടുണ്ട് :))
അനോണി ആന്റണി :) :) :)
ReplyDeleteദേ പിന്നേം ഞാന്‍.
ReplyDeleteദൈവമേ ഇതെങ്കിലും അറ്റ്‌ലസ്സ് രാമചന്ദ്രന്‍ ആകണേ.
അനോനി ആന്റണി....
ReplyDeleteനോ വേ.... വിശാലനുമായി ഡിനര്‍ കഴിച്ചു എന്നു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും?
കേരളത്തില്‍ നിന്നും നാല്പ്പത്തെട്ടു മണിക്കൂര്‍ ട്രയിനില്‍ പോയാല്‍ എവിടെയെത്തും? ഡല്‍ഹി? Bongaigaon?
ReplyDeleteഅഭിലാഷേ
ReplyDeleteഅത് ലങ്ങേർ പണ്ട് കൊല്ലത്ത് നിന്ന് ഹൈദ്രബാദിലേക്ക് പോയ കഥയാ..
കൈപ്പള്ളീജീ
ReplyDeleteആരെ ഡിന്നറിനു വിളിക്കും എന്നുള്ളതിന് ഓപ്ഷന്‍ കൊടുക്കുന്നത് നിര്‍ത്താമോ?
ഈ ലിസ്റ്റില്‍ ഇല്ലാത്തവരെ പറയട്ടെ എന്നു വയ്കാന്‍ സാധ്യമാണോ?
ആഫ്രിക്കയില്‍ നിന്ന് നെല്‍സണ്‍ മണ്ടേലയില്ല, ഇദി അമീന്‍ ഇല്ല, മുഗാബെ ഇല്ല, എന്തിന് ഞാന്‍ പോലുമില്ല.
ഈ വിവേചനത്തിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് എന്റെ ഉത്തരം സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ് സുഹൃത്തുക്കളേ....
സമര്‍പ്പിക്കാന്‍ പോകുവാണ്...
ഇപ്പോള്‍ സമര്‍പ്പിക്കും...
ദേ സമര്‍പ്പിക്കുന്നു...
സമര്‍....
അല്ലേല്‍ വേണ്ട ..ഒന്നൂടെ ആലോചിക്കട്ടെ
ഇദി അമീനാണു വരുന്നതെങ്കില്‍ അങ്ങേരു നമ്മളെ ഡിന്നര്‍ കഴിച്ചോളൂല്ലേ?
ReplyDeleteഇതിനു മുമ്പ് രണ്ടു മൂന്നോ ഇടത്ത് ദേവനെ പറഞ്ഞതാ.. ഇവിടെയിനിയിപ്പോ പറഞ്ഞിട്ട് ഒരു കാര്യോമില്ലല്ലോ.. :-(
ReplyDeleteഇന്തോന്യേഷ്യയില്‍ പോയത് കൊച്ചുത്രേസ്യയാണോ.. കുട്ട്യേടത്തിയല്ലേ..
സെബു, ആറാമത്തെ ചോദ്യത്തിന്റെ ഉത്തരം വായിച്ചില്ലേ..
എന്തെങ്കിലും ആകട്ടേ..
ReplyDeleteഎന്റെ ഉത്തരം : സിദ്ധാര്‍ത്ഥന്‍
നല്ല ചുറുചുറുക്കുള്ള മറുപടികള്‍, വായിച്ചു വരവെ ഇഞ്ചിപ്പെണ്ണ്, വിവി/ലോനപ്പന്‍, രാം മോഹന്‍... എന്നിവരാണോന്നൊക്കെ ചിലയിടത്ത് തോന്നിപ്പിച്ചെങ്കിലും അവരല്ലാന്ന് മനസ്സിലായി... എന്തായാലും ക്ലൂ വരുന്നത് വരേയോ പിടിതരുന്ന വല്ല ഉത്തരവും വരുന്നത് വരേയോ കാത്തിരിക്കുന്നു... ദേവനല്ലെന്നാണ് എന്റെ വിശ്വാസം!
ReplyDeleteശമ്പളം കൂടുതല്‍ ലഭിക്കും എന്നതുകൊണ്ട് മാത്രം മറ്റൊരു തൊഴില്‍ തിരഞ്ഞെടുത്തതില്‍ ചിലപ്പോഴൊക്കെ സങ്കടം തോന്നാറുണ്ട് << ഇതു വെച്ച് തല്‍ക്കാലം ഞാന്‍ സിദ്ധാര്‍ത്ഥനിലേക്ക് തിരിയുന്നു...
ReplyDeleteഎന്റെ ഉത്തരം: സിദ്ധാര്‍ത്ഥന്‍
ആരില്‍ ആരുടെയൊക്കെ അംശമുണ്ടെന്ന തിരിച്ചറിവായിരിക്കും ഈ ഗോംബറ്റീഷന്റ്റെ ദാര്‍ശനിക പരിണതി...
ReplyDelete:)
ReplyDeleteഎന്റമ്മേ... ഇയള്‍ക്ക് മലയാളത്തില്‍ സംസാരിക്കരുതോ..
ഗുപ്താ..ഒന്നുടെ പറഞ്ഞേ..., നല്ല രസം.. :)
ചെല്ലാ വിളി, തെര്വൊന്തോരം സ്ലാങ്ങ്. ഇനി ഇത് അനോണിയല്ല, എനിയ്ക്ക് പോയിന്റില്ല എന്നൊക്കെ കൈപ്പള്ളി ചുമ്മാ വന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. ഒന്നില്ലെങ്കില്‍ അനോണി ആന്റണി ഇവിടെ വന്ന് ഇത് എന്റെയല്ല എന്നു പറയണം. അല്ലെങ്കില്‍ ശരിയുത്തരം ആരാണൊ അയാള്‍ വന്ന് ഞാന്‍ അനോണി ആന്റണി അല്ല എന്ന് പറയണം.
ReplyDelete:)
ശരിയാ അഭിലാഷെ, ഗുപ്തന്‍ മുന്‍പ് എഴുതിയത് എനിക്ക് രണ്ടാം തവണ വായിച്ചപ്പോള്‍ മനസ്സിലായി. പക്ഷെ ഇത് പത്ത് തവണ വായിച്ചിട്ടും ഒന്നും പുടി കിട്ടിയില്ല!
nte priya karnante ammede marumole,
ReplyDeletethiruvanthipuram slangil parayunnorum chella vilikkunnorum okke anony antony aanenkil kallu kudikkunnavarokke ayappa baiju aavumo chellakkili? ithu glue kittaandirikkaanulla quiz competition alle?
സിദ്ധാര്‍ത്ഥന്‍.. (ദേവേട്ടനാന്നു പറഞ്ഞിട്ട് ഇനി പോയന്റില്ലല്ലോ.. അതുകൊണ്ട് )
ReplyDeleteശ്രീ ഗുപ്തന്‍
ReplyDeleteവിയോജിക്കുന്നു. ഇതിന്റെ ദാര്‍ശനിക പരിണതി വളരെ ലംബമായ ഒരു പരിണാമഗുപ്തി ആകാനേ വഴുയുള്ളൂ.എന്നു വെച്ചാല്‍ ദശാംശീകരിച്ച സ്വാശീകരണം. അതിന്റെ മൂര്‍ത്തീമദ് ഭാവത്തില്‍ പൂര്‍ണ്ണതയില്‍ എത്തുന്ന അദൃശ്യമായ ഒരു ആന്തരിക മഹാവിസ്ഫോടനം.
സദസ്യര്‍ക്ക് കൂടുതല്‍ മനസ്സിലാകുന്ന ഭാഷയില്‍ പറയാന്‍ വെള്ളെഴുത്തിനെ ഈ വേദിയിലേക്ക് ക്ഷണിക്കുകയാണ്.
ഇഞ്ചീ, ഇതു അനോണി ആന്റണിയാണെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്.
ReplyDeleteവീയെമ്മേ, അനോണി ആന്റണിയാണെന്ന് പറഞ്ഞാല്‍ ഇനിയും പോയിന്റുണ്ട്!
aravind
ReplyDeleteno no. dhaarshinikathayude dharshanabodhathinte dhaarmikathayekurichu avabodhamillaathe ingine nillajam samsaarikkaan uluppille? che! maa nishaada!
(kaippalleede first nameine uddeshichittilla)
aravind
ReplyDeleteno no. dhaarshinikathayude dharshanabodhathinte dhaarmikathayekurichu avabodhamillaathe ingine nirllajam samsaarikkaan uluppille? che! maa nishaada!
(kaippalleede first nameine uddeshichittilla)
aravind
ReplyDeleteno no. dhaarshinikathayude dharshanabodhathinte dhaarmikathayekurichu avabodhamillaathe ingine nirllajam samsaarikkaan uluppille? che! maa nishaada!
(kaippalleede first nameine uddeshichittilla)
ayyo :( over aayi. ellaam kondum over aayi :( njaan ponooo. bye.
ReplyDeleteമലയാളത്തിലെഴുതിയാല്‍ തന്നെ ഒന്നും മനസ്സിലാവുന്നില്ല. എന്നിട്ടാണ് ഇമ്മാതിരി സംഭവം മംഗ്ലീഷില്‍!!! ഇഞ്ചീ, മലയാളം ഫോണ്ടും അതുമായി ബന്ധപ്പെട്ട സാമഗ്രികളും ഒന്നും ഇല്ലേ പി.സി യില്‍. ഇങ്ങനെ കഷ്ടപ്പെടുത്തണോ? :)
ReplyDeleteഎന്റമ്മേ! ഇഞ്ചിയുടെ ഇംഗ്ലയാളം വായിച്ച് മനസ്സിലാക്കാന്‍ എന്റെ മെഡുല്ല ഒബ്ലോങ്കട്ട വളരെ ബുദ്ധിമുട്ടുന്നു!
ReplyDeleteഅല്ലിഞ്ചീ, എന്താ പ്രശ്നം? വിശ്വപ്രഭ സെല്‍ ഫോണില്‍ നിന്ന് മെസ്സേജ് അയച്ച് കമ്പ്യൂട്ടറില്‍ കൂടി കടത്തി വിട്ട് കമന്റുന്നു എന്ന് പറഞ്ഞിരുന്നു. അതാണോ ഇതും? അല്ലെങ്കില്‍ മലയാളം ഫോണ്ടിനിത്ര പഞ്ഞമോ?
അരവിന്ദാ,
ReplyDeleteആന്തരിക വിസ്ഫോടനം എന്നതുകൊണ്ടുദ്യേശിക്കുന്നത്"ഏമ്പക്കം" തന്നെയല്ലെ?
മാന്ദ്യമല്ലേ...എല്ലാം കീഴോട്ടു പോകുകയല്ലേ?? അപ്പോള്‍ ഏമ്പക്കം തന്നെയാകണോ?
ReplyDeleteശോ- പണ്ടു ബ്ലോഗു പൂട്ടിയ മറിയം ചേട്ടനല്ലേ ഇത്.. ത്രകൊല്ലായി കണ്ട്‌ട്ട് ന്റെ കുട്ട്യേ!!
ReplyDeleteആന്തര വിസ്ഫോടനത്തിന്റെ ആ ഊര്‍ജ്ജവികിരണങ്ങള്‍ നവദ്വാരങ്ങളിലൂടെ ബഹിര്‍ഗമിക്കാം എന്നാനു പ്രപഞ്ച തത്വം.. അതിനെ വെറൂം ഏമ്പക്കമായി കാറ്റഗറൈസ് ചെയ്യരുത്!
ഇന്നാളു ഇന്ത്യാ ഹൌസിലെ ബിരിയാനി കഴിച്ചപ്പോ എനിക്കിതുപോലൊരു ആന്തരിക വിസ്ഫോടനമുണ്ടായി
ഹ ഹ ഹ.. അത് കലക്കി. “ഏമ്പക്കം” തന്നെ!
ReplyDeleteഒരു പാട്ട് പാടാന്‍ തോനുന്നു:
“കിലുകില്‍ പമ്പരം.. തെളിയും മാനസം
അറിയാതമ്പിളീ.. ഉറങ്ങോ വാവാവാ...
ങൂഹുമ്.... ഏമ്പക്കം...ങൂഹുമ്.... ഏമ്പക്കം...“
പാട്ടില്‍ “ഏമ്പക്കം” എന്ന് തന്നെ അല്ലായിരുന്നോ ആവോ! അതോ “ജാമ്പക്ക” എന്നോ? ആ എന്തേലുമാകട്ടെ. ഇനി വീട്ടീ പോട്ടെ. ബൈ.
വ്യാഴാഴ്ചയാണോ ഈ പാട്ട് കേട്ടത് അബിലാഷേ? പാമ്പാകാം | എന്നാവും
ReplyDeleteഎല്ലാ ദുഷ്ടപ്പിശാചുക്കളും കൂടി എന്നെ അങ്ങ് കൊല്‍ :))
ReplyDeleteഒന്നു ദാര്‍ശനികപ്പെടാന്‍ കൂടി കയ്യൂല്ലാന്നു വച്ചാലെന്തുചെയ്യും
ശ്രീപദ്മനാഭാ നീയേ തൊണ!
ആന്തരീക വിസ്ഫോടനത്തിന്റെ ബഹിര്‍സ്ഫുരണങ്ങളേറ്റു വാങ്ങി ലിഫ്റ്റില്‍ പഴി ഏറ്റുവാങ്ങേണ്ടി വന്ന എനിക്കൊരു ലിങ്കെടുക്കാന്‍ തോന്നുന്നുവെങ്കിലും പെനാല്‍റ്റി എന്നെ പിറകോട്ട് വലിക്കുന്നു... :)
ReplyDeleteവിശാലനൊത്തുള്ള ഫുഡഡി വെച്ചു നോക്കാണെങ്കില്‍ ഇതയാള്‍ തന്നെ. ഇപ്രാവശ്യത്തെ ബ്ലോഗ് മീറ്റില്‍ മുടി കറപ്പിക്കാന്‍ മറന്നയാള്‍
ReplyDeleteസിദ്ധാര്‍ത്ഥന്‍
അഭിലാഷ്,
ReplyDeleteപാട്ടില്‍ "അറിയാതമ്പിളീ..."
എന്നുള്ളതിനാല്‍ അതു ഏമ്പക്കമാവാന്‍ സാധ്യതയില്ല
clue: ഞാന്‍ ഇയ്യാളുമായി ചില വ്യഴാഴ്ച്ചകളില്‍ സന്ധിക്കാറുണ്ട്
ReplyDeleteഇനിയിപ്പോ ദേവനെന്ന്നു പറഞ്ഞാ 2 പെറ്റി കിട്ടും, അതോണ്ട് ഞാന്‍ സിദ്ദുവില്‍ തന്നെ ഉറച്ചു നിക്കണൂ ;)
ReplyDeleteഉത്തരം മാറ്റിയിട്ടില്ല!
ഇനിയിപ്പോ ദേവനെന്ന്നു പറഞ്ഞാ 2 പെറ്റി കിട്ടും, അതോണ്ട് ഞാന്‍ സിദ്ദുവില്‍ തന്നെ ഉറച്ചു നിക്കണൂ ;)
ReplyDeleteഉത്തരം മാറ്റിയിട്ടില്ല!
എന്റെ ഉത്തരം : അനോണി ആന്റണി
ReplyDeleteകഴിഞ്ഞ വ്യാഴാഴ്ച കൈപ്പള്ളി ഇദ്ദേഹത്തിന്റെ കൂടെ ബീയര്‍ അടിച്ചപ്പോള്‍ ഉരുത്തിരിഞ്ഞതാണ് ഈ മത്സരവും ഇതിലെ മുക്കാല്‍ ചോദ്യങ്ങളും. അതിനാല്‍ ഞാന്‍ അനോണി ആന്റണിയില്‍ ഉറച്ചു നില്‍ക്കുന്നു!
ReplyDeleteഇദെന്തൂട്ട് ക്ലൂ ആണ് കൈപ്പള്ളി? ഇതെന്താ ദുഫായിക്കാര്‍ക്ക് മാത്രമുള്ള ഗോമ്പറ്റീഷനാ? ഇങ്ങേരെന്താ കരുതിയേ ഞങ്ങള്‍ ഇങ്ങേരുടെ പുറകില്‍ ഹിഡന്‍ കാം വച്ച് 24 മണിക്കൂറും വാച്ച് ചെയ്തിരിയ്ക്കാണെന്നോ? വെരി വെരി സാറി മാന്‍.. ദിജ് ക്ലൂ ഈജ് നാട്ട് അക്ചപ്റ്റബിള്‍!
ReplyDeleteഅങ്ങനാണേല്‍ ഗോമ്പറ്റീഷന്‍ സീരീസിലെ#2 മത്സരത്തിന്റെ ഉത്തരം ആരും പറഞ്ഞിട്ടില്ല (കൈപള്ളിയടക്കം) പാഞ്ചാലീ-
ReplyDeleteഅതിന്റെ ശരിയുത്തരം ::: VM ::: എന്നായിരുന്നു !
ഈ ദ്വന്ദയുദ്ധം നടത്തുന്നവരെ എങ്ങനെ ഡീലു ചെയ്യും എന്നു കൂടി നിയമാവലിയിലിടൂൂ ക്ലൂപ്പിള്ളീ ;)
സീ ടീവിക്ക് ഗോസായികളി ജീ ടീവി എന്നു പറയുന്ന കേട്ടിട്ടൊണ്ട്..
ReplyDeleteഈസ് എന്നതിനു ഈജ് എന്നു ഒരു മല്ലു പറയുന്നത് ഇപ്പോ കേട്ട് നര്‍ദാക്ക് ഹമൂസേ -- (വെള്ളമടിച്ച് നാക്ക് കൊഴഞ്ഞിരിക്കുന്ന ഈ വ്യാഴാഴ്ച വീക്കെന്‍ഡില്‍ തന്റെ പേരു പറയാന്‍ എന്തു ജുഗം, എന്റെ ജുമേജേ) !
ഞാന്‍ പഴയ ലൈബ്രറി ഊഹകച്ചവട മത്സരത്തില്‍ നിന്നും ലീവെടുത്ത് നാട്ടില്‍ പോയി തിരികെ വന്നപ്പോഴേക്കും അടുത്ത കളരികെട്ടി അങ്കം തുടങ്ങിയോ?
ReplyDeleteഈ മത്സരം എനിക്കത്രയ്ക്കങ്ങു പിടിച്ചിട്ടില്ല.
ഉത്തരം പറയലുകള്‍ ഒരു വ്യക്തിത്വത്തിന്റെ ബൂലോക കെട്ടികാഴ്ചയാകുന്നതുകൊണ്ട് ഉത്തരങ്ങളില്‍ പോസിട്ടിവായിട്ടും നെഗറ്റീവായിട്ടും ഉള്ള എക്സ്ട്രീമുകള്‍ മുഴച്ചു നില്‍ക്കനുള്ള ചാന്‍സ് കൂടുതലാണ്. മിനിമം ഞാന്‍ ഉത്തരങ്ങള്‍ എഴുതുമ്പോളെങ്കിലും ;)
ഇതിപ്പോള്‍ ദേവനാകും ആ തിരുവന്തരം ചേര്‍ന്ന കൊല്ലത്തിന്റെ സ്ലാങ്ങ് വച്ചിട്ട്.
അല്ലെങ്കില്‍ മറ്റെന്തെങ്കിലും ശക്തമായ ബൂലോക വാചകരീതി തെളിവുകള്‍ വച്ചിട്ട്.
പക്ഷെ "ചെളീ വീണ പയല്" എന്ന പ്യാരില്‍ ഞങ്ങള് മലയാളത്തി കളിച്ചിട്ടുണ്ട്, ക്ലബ്ബി ഓണാഹോഷത്തിന്. അതീന്ന് രണ്ട് ഡയലോഗ് കേപ്പിക്കട്ടോ?" ഈ വരിയിലെ ഹൈലൈറ്റില്‍ നിന്നും ദേവന്‍ ബൂലോകത്തില്‍ യൂണീക്കോടിച്ചുവിട്ട ആ നാടന്‍ ഭാഷയല്ല എന്നു വ്യക്തം.
മാത്രമല്ല “പക്ഷേ വേറാരും താങ്ങത്തില്ല!“, “..ഇനിയത്തേറ്റ്ഉണ്ടെങ്കിലും അങ്ങനെ തന്നെയാകുമെന്ന് തോന്നുന്നു.“
ദേവന്‍ തന്റെ വ്യക്തിത്വം വെളിപ്പെടാതിരിക്കാന്‍ തന്റെ ഭാഷയില്‍ ഇത്തരം കുഴച്ചുമറിക്കല്‍ കയറ്റി വിടുന്ന ആളാണെന്നു ചിന്തിക്കാനാവുന്നില്ല.
ഇത് ഈ രണ്ടുഭാഷയുടേയും നാട്ടുകാരനല്ലാത്തയാള്‍ ചെയ്തതാണ് എന്ന് വെറുതേ ഊഹിക്കാന്‍ തോന്നുന്നു.
ഉത്തരം : സിദ്ദാര്‍ത്ഥന്‍ :)
നിയമാവലിയുംപിടിയും ഒന്നും വായിച്ചില്ല. പെനാലിറ്റി ഒണ്ടെങ്കി ചുമ്മാ അടി.
അതു ശരിയാണല്ലോ ഇടിവാളേ!
ReplyDeleteപാവം ദേവന്‍! ദേവന്റെ പേര് ആരൊക്കെയൊ പറഞ്ഞെന്നും പറഞ്ഞ്, നല്ലൊരു വ്യാഴാഴ്ച, ഇതെല്ലാം വായിച്ച് കൊണ്ട് കര്‍ട്ടനു പിറകില്‍ ബിയറും അടിച്ചോണ്ട് നില്‍ക്കുകയാണ് കമന്റാന്‍ കൈ തരിച്ചിട്ടും! അരങ്ങത്തേക്ക് ബായോ!
എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. പക്ഷേ എനിക്കു മനസ്സിലാകാത്ത എന്തോ ഒന്ന് പാഞ്ചാലിക്കു മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ പാഞ്ചാലിയെ സപ്പോര്‍ട്ടു ചെയ്യുന്നു. എന്റെ ഉത്തരം: അനോണി ആന്റണി.
ReplyDeleteആരൊക്കെ എന്തൊകെ പറഞ്ഞാലും, രാധേയന്‍ ഇഞ്ചിപ്പെണ്ണീന് അവസാനം കൊടുത്ത മറുപടിയില്‍ പറഞ്ഞ പോലെ "വിര്‍ച്വല്‍ ജീവികളുമായി ഒരു വിര്‍ച്ച്വല്‍ ഡിന്നറേ സാധ്യമാകൂ" അനോണി ആന്റണി എന്ന വിര്‍ച്വല്‍ വ്യക്തിത്വം എങ്ങനെ വിശാലനുമായും കൈപ്പള്ളിയുമായും ഡിന്നര്‍ കഴിക്കും?
ReplyDeleteആ.... എനിക്കറിയില്ല....
സിദ്ധാര്‍ത്ഥാ ഇതു നീ തന്നെയല്ലിയോ കുട്ടാ.
ReplyDeleteഎന്റെ ഉത്തരം : സിദ്ധാര്‍ത്ഥന്‍.
-സുല്‍
എന്റെ ഉത്തരം: അനിൽ_ANIL
ReplyDeleteഒരു വഴിക്കു പോവുകയല്ലേ....
അനിലേ നാട്ടിലെ മീന്‍പിടുത്തക്കാര്‍ പറയുന്നതു (മറ്റാരേക്കാളും അനില്‍)കേട്ടിട്ടുണ്ടായിരിക്കുമല്ലൊ “കൊഞ്ചെങ്കില്‍ കൊഞ്ച്; കൂട നിറയട്ടെ”‘ എന്ന്. ഇവിടെ സെബു കൊഞ്ചായി വന്ന് എന്റെ കൂടയില്‍ കയറി. ഞാന്‍ ഗഴിഞ്ഞ തവണ ഗഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയിട്ടും ഈ ഗൈപ്പള്ളി ഗപ്പൊന്നും തരാത്തതില്‍ പ്രതിഷേധിച്ചും ജോലിയും കുടുംബവും കൂടെ വേണമെന്നും ഉള്ളതിനാലും അഡിക്ഷന്‍ വരാതിരിക്കാന്‍ ഉത്തരം അറിയാമായിട്ടും മനപ്പൂര്‍വ്വം തെറ്റ് പറഞ്ഞ് ഒരു പോയിന്റ് പോലും നേടാതിരിക്കണമെന്ന് കരുതി ഈ സീരീസില്‍ പങ്കെടുക്കുന്ന എന്റെ ഉത്തരത്തിനു പുറകെ വന്ന ആ പാവം സെബൂന്റെ കാര്യം ഓര്‍ക്കുമ്പോള്‍ കുണ്ഠിതം തോന്നുന്നു!
ReplyDeleteആര്‍ക്കും ക്ലൂ വേണ്ടേ?
ReplyDeleteകിലോക്കെന്താ വില?
ReplyDeleteഗുവ്താ, വോഴഡിക്കുന്നു. വേഴേ എന്തേലും പഴയാനൊണ്ടോ?
ReplyDeleteഇപ്പരുവം ആയിക്കഴിഞ്ഞാല്‍ പിന്നെ എന്തു പറഞ്ഞിട്ടെന്ത് കാര്യം ? :))
ReplyDeleteഅല്ല, അഴിയാമ്മെലാഞ്ഞിഴ്ഴു ഴോദികൂവാ..
ReplyDeleteഅമേഴിക്കാവിന്നു വീകെന്ന്‌ഴാണോ?
ആ ബാഴ്...
കേട്ടാല്‍ തോന്നും അയ്യപ്പബൈജൂന് എല്ലാ ദിവസവും വീക്കെന്‍ഡാണെന്ന്...
ReplyDeleteപൂശുന്നതിനും വീശുന്നതിനും വീക്ക് എന്‍ഡൊന്നും ഇല്ല വീയെമ്മേ.. റോംഗ് എന്‍ഡ് ആകാതെ നോക്കിയാല്‍ മതി :)
ലൈംഗികപരമയാ അസഭ്യ കമന്റ് ഇട്ടത്നു കൊഴ് കൈപള്ളി ഗുപ്തനു 3 പെറ്റി ;)
ReplyDeleteഇടിവാളിന്റെ ട്ട കഴിഞ്ഞുള്ള അക്ഷരം ഏതാ? പുതിയതാണോ? യൂണിക്കോഡിൽ കേറ്റണോ?
ReplyDeleteവീശീട്ട് മണം മാറാന്‍ അത്തറ് പൂശുന്നകാര്യാ ഞാന്‍ പറഞ്ഞേ.. ഈ മനുഷ്യന്റെ ഒരു കാര്യം ..വേണ്ടാതീനമേ ചിന്തിക്കൂ :(
ReplyDeleteഅത്തറു റൊംഗ് എൻഡിൽ പൂശിയാൽ... എന്റമ്മേ, എനിക്കു വയ്യ!
ReplyDeleteകൈപ്പള്ളി ക്ലൂ ഇത് പോരാ, ദുബായിലല്ലാത്തവര്‍ക്കും ജീവിക്കേണ്ടേ?
ReplyDeleteകുറേക്കൂടെ വ്യക്തമായ ക്ലൂ തന്നിട്ട് വേണം അടുത്ത പെറ്റി വാങ്ങിക്കാന്‍!
എന്തായാലും ഒരു വഴിക്കിറങ്ങിയതല്ലേ? ഏറ്റവും കൂടുതല്‍ പെറ്റി വാങ്ങുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം വല്ലോമുണ്ടോ?
ആരായാലും മനുഷ്യേനെ കൊഴപ്പിക്കാനുള്ള വഹ ആവോളും കുത്തിത്തിരുകിയിട്ടുണ്ട് ഉത്തരങ്ങളിലോരോന്നും.ഇനീപ്പൊ കണ്ണുമടച്ച് കറക്കികുത്തി എഴുതട്ട്, ഇത് ദേവന്‍ (48 മണിക്കൂര്‍ ട്രെയിനില്‍ പോയതും ആരോടും ഫ്രണ്ട്ഷിപ് കൂടാതിരുന്നതും വിശ്വസനീയമല്ല) എന്നാലും എന്റെ ഉത്തരം: ദേവന്‍ തന്നെ!
അതിന് ഇടിവാളില്‍ ട്ട ഇല്ലലോ ഉമേഷ്ജീ- ഇട്ടിമാളുവിലാണേല്‍ ഒണ്ട്... അക്ഷരം മാ.... ;)
ReplyDeletetracking ത്നു
ReplyDeleteസ്വാറി കൂട്ടുകാരെ
ReplyDeleteവളരെ തിരക്കുപിടിച്ച ഒരു ബ്ലോഗ് സമ്മേളനം ഉണ്ടായിരുന്നു. അതിന്റെ ക്ഷീണത്തിലായിരുന്നു. ഇപ്പോഴാണു് തിരിച്ചെത്തിയതു്.
എന്നൽ ശരി. clue. പൊതുജനഃ ആരോഗ്യത്തെ കുറിച്ച് വ്യാകുലപ്പെടുന്ന വ്യക്തിയാണു്.
വിശ്വം
ReplyDeleteഅവിടേ Q8ലും track ഒക്കെ ഇട്ടു തുടങ്ങിയോ. ഇവിടെ പണി ഏതാണ്ടു് തീർന്നു എന്നാണു് തോന്നുന്നതു്.
ആളെ മനസ്സിലായി. ഇനി ഉത്തരം മാറ്റി പോയിന്റൊന്നും കിട്ടാതെ പെനാൽട്ടി വാങ്ങിച്ചു കൂട്ടാൻ എനിക്കു വട്ടില്ല.
ReplyDeleteചുമ്മ വന്നു് പാളം പണിഞ്ഞിട്ടിറ്റ് ഉത്തരം ഒന്നും പറയാതെ പോണതു് ഒരു കണക്കിനു് off അടിയല്ലെ?
ReplyDeleteശരി ഉത്തരം: ദേവൻ
ReplyDeleteഅടുത്ത മത്സരം UAE 3:00AM
ReplyDeleteതന്നെ തന്നെ.
ReplyDeleteഅനിലായിരുന്നെങ്കിൽ അഞ്ചാമത്തെ ചോദ്യത്തിനു് “എന്റെ അവസാനത്തെ പോസ്റ്റോ? ഓർമ്മയുറയ്ക്കാത്ത കാലത്തെഴുതിയതു് എങ്ങനെ ഓർക്കാനാണു്?” എന്നു പറഞ്ഞേനേ :)
:) അയ്യോ, ഇതു അപ്പൊ അനൊണി ആന്റണി അല്ലാ? :( :(
ReplyDeleteഅഞ്ചാമത് ഉത്തരം പറയുന്നതിന് എത്ര മാര്‍ക്കാണെന്ന് ഇപ്പൊ അറിയണം.
ReplyDeleteരേമാന്‍രദഹോസ, രേമാരിദഹോസ
ReplyDeleteവീക്കെന്‍ഡായിട്ട് നാലോഫടിക്കാമെന്ന് വച്ചിട്ടു വന്നപ്പോഴാ സംഗതി എന്റെയാണെന്ന് കണ്ടത്. മിണ്ടാതെ പോയിക്കിടന്നുറങ്ങി.
അഭിലാഷേ, സോറി ആളുമാറിയതാ. അതു കുട്യേടത്തി ആയിരുന്നു, കൊച്ചുത്രേസ്യ അല്ല. വയസ്സും പ്രായോം ആയില്ലേ.
കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്നും നാല്‍പ്പത്തെട്ടുമണിക്കൂര്‍ ട്രെയിന്‍ യാത്ര ചെയ്ത് പോയിരുന്നത് ഹിരാക്കുഡ് എന്ന സ്ഥലത്തേക്കായിരുന്നു . ഒരിടക്കാലത്ത് ഇടയ്ക്കിടയ്ക്കു പോയിരുന്നു (ഹൈദരാബാദിലേക്ക് 24 മണിക്കൂര്‍ അടുപ്പിച്ചു മതി തഥാ)
കുമാറേ, ഞാന്‍ ഒന്നും മാറ്റാന്‍ നോക്കിയിട്ടില്ല. ജോലി ചെയ്തോണ്ടിരിക്കുമ്പോ ഒരു കുഞ്ഞു വിന്‍ഡോ സൈഡി തുറന്നിട്ട് അടിച്ചതാ. അതാ അബദ്ധവും തെറ്റും കൂടിയത്
രണ്ടായിരത്താറ് നവംബര്‍ ആറാം തീയതി ഞാനിട്ട കമന്റ്
ReplyDeleteഎതു നാട്ടിലാണെങ്കിലും എന്റെ മൊബൈല്‍ ഓണ്‍ ചെയ്യുമ്പോള്‍ അത് എത്തിസലാറ്റിനെ തിരയും. എവിടെപ്പോയാലും താങ്കളുടെ മനസ്സ് ബൂലോഗത്തെ തിരയും.
എന്നടിച്ചത് ചുമ്മ സെന്റി അല്ലായിരുന്നെന്ന് എനിക്കുറപ്പുണ്ട്. ദേ രണ്ടു ദിവസം മുന്നേ കൂടി ഞാന്‍ നിങ്ങളെ തിരക്കിയതേയുള്ളു മറിയം. വേറെങ്ങുമല്ല ഈ ബ്ലോഗില്‍ ഒരു കമന്റിട്ട്. (ലിങ്കിനു പെനാല്‍റ്റി ഉള്ളതുകൊണ്ട് ഇടാത്തതാണ്
. തിരിച്ചു വന്നല്ലോ. സന്തോഷമായി മക്കളേ. സന്തോഷമായി
ഈനാടു കോമ്പ്ലക്സ്, സോമാജിഗുഡയില്‍ ഉണ്ടാക്കുന്ന പ്രിയ നിമ്മക്കായ തൊക്കും.
ReplyDelete97 മുതല്‍ 2000 വരെയുള്ള ഓര്‍മ്മകളിലേയ്ക്ക്, ഈനാടു കോമ്പ്ലക്സിന്നുള്ളിലേയ്ക്ക്, ദിനം പ്രതി രണ്ടും മൂന്നും കാര്‍ട്ടൂണുകള്‍ വരച്ചിരുന്ന ആ ദിനങ്ങളിലേയ്ക്ക് കൂട്ടികൊണ്ടുപോയി.. ഇന്ന് കൈ പോയിട്ട് കമ്പ്യൂട്ടറില്‍ പോലും ഒരു കാര്‍ട്ടൂണ്‍ വരച്ച കാലം മറന്നു!
ഖൈരത്താബാദ് ആണ് കൂടുതല്‍ അടുത്തത് :)
ReplyDeleteദേവം,
ReplyDeleteതിരക്കി എന്നറിഞ്ഞതില്‍ സന്തോഷം.
അതെന്താ ലിങ്കനുമാത്രം പെനാല്‍റ്റി?. അതൊ ജോണിക്കുമുണ്ടൊ? ;-)
സന്തോഷായ് ഗോപിയേട്ടാ.. സന്തോഷായ്! എന്നാണ് ഇവിടൊക്കെ പറയാറ്!
-മറിയം-
ഇന്തോനോഷന് പോയത് കുട്ട്യേടത്തിയോ കൊച്ചുത്രേസ്യയോ (അതോ രണ്ടുപേരും പോയിരുന്നോ)?
ReplyDelete