ചോദ്യങ്ങൾ | ഉത്തരങ്ങൾ |
എന്താണു ദൈവം | ആരെയാണോ പേടിക്കേണ്ടത് അവരൊക്കെ ദൈവം. പിണറായി വിജയൻ മുതലങ്ങോട്ട് എല്ലാവരും. |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. | സ്വത്ത്, കുടുംബം, കടമ, ദൈവം, മതം |
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? | വംശനാശഭീഷണി നേരിടുന്ന “മൃഗം” മനുഷ്യനാണെങ്കിൽ ആരാധനാലയം തിരഞ്ഞെടുക്കും. വംശനാശഭീഷണി അതോടെ തീരും. |
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? | അദ്ധ്യാപകൻ. പെൺകുട്ടികളുടെ ചെവിക്ക് നുള്ളുന്നത് ശീലിച്ചുപോയി. |
നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും | മൂന്നാം ക്ലാസിലെ ശ്രീലേഖയെ ഒന്നൂടെ പ്രേമിക്കും. |
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? | കുട്ടി ആയിരുന്നപ്പോൾ ഒന്നും ആഗ്രഹിച്ചില്ല. ആഗ്രഹിക്കാനുള്ള പ്രായമായപ്പോൾ സ്വപ്നം കണ്ടു. സ്വപ്നം കണ്ടാൽ ആഗ്രഹിച്ചത് സ്വപ്നത്തിൽ മാത്രമല്ലേ കിട്ടുകയുള്ളൂ. |
കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതിൽ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു് | പീത്സ. അഞ്ചപ്പത്തിൽ നിന്ന് അയ്യായിരം പേരെ ഊട്ടിയവനെ ഓർമ്മവരുന്നതുകൊണ്ട്. |
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? | കെ.എസ്.ആർ.റ്റി.സി വോൾവോ ഗരുഡ ഡീലക്സ് എക്സ്‌പ്രസ്സ് |
കഷണ്ടിക്ക് മരുന്നു കണ്ടുപിടിച്ചാൽ നിങ്ങൾ എന്തു ചെയ്യും? | എനിക്ക് ആവശ്യമുണ്ട്, എന്നാലും ഞാനത് ഉപയോഗിക്കുകയില്ല. |
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? | ഇത്തറയും വൈവിധ്യമേറിയ സിനിമകൾ എടുത്ത ആ മനുഷ്യനെ നിങ്ങൾക്കെന്താണുഹേ ഒരു വിലയുമില്ലാത്തത്? ഒന്നില്ലെങ്കിലും തൃശൂർ ഗിരിജ, ഗുരുവായൂർ ബാലകൃഷ്ണ, കുന്ദംകുളം ജവഹർ എന്നിവിടങ്ങളിലൊക്കെ ലുങ്കിമടക്കിക്കുത്തി നിന്ന കാലം മറക്കരുത്. |
ഭ്രാന്തു് ഒരു പകർച്ച വ്യാതിയാണോ? | പമ്മന്റെ ഭ്രാന്ത് ഒരു പകർച്ചവ്യാധിയാണ്. എന്റേന്ന് ഒരുത്തൻ പകർത്തിക്കൊണ്ടുപോയിട്ട് തിരിച്ച് തന്നിട്ടില്ല. |
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
| വിനിമയം, കച്ചവടം |
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | എറണാകുളത്താണെങ്കിൽ കൊതുകടി. തൃശൂരാണെങ്കിൽ തേക്കിൻ കാട് മൈതാനം. ദുബായിലാണെങ്കിൽ അസ്റ്റോറിയ ഹോട്ടൽ, നെയ്ഫ് റോഡ് ഇത്യാദികൾ. |
മമ്മൂട്ടി എന്തു തരം കഴിവുകള്‍ കൊണ്ടാണ് സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്? | അഥർവ്വത്തിൽ സിൽക്ക് സ്മിതയെ മുന്നിലിരുത്തി പൂജിച്ചിട്ടും മച്ചൂന്റെ കണ്ട്രോള് വിട്ടില്ല. അതാണ് പ്രധാന കഴിവ്. ലാലേട്ടന് അതില്ലല്ലോ :( |
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? | ഇവിടെ ഞെക്കുക എന്നു മലയാളം കമ്പ്യൂട്ടർ വിശാരദന്മാർ തർജ്ജമതുടങ്ങിയതോടെ “വഷളനായി” |
എന്താണു് സമൂഹിക പ്രതിബദ്ധത? | പൊതുവാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ മൊബൈൽ ഫോണിന്റെ സ്പീക്കറിലിട്ട് പാട്ടു കേൾക്കാതിരിക്കുക |
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? | പങ്കെടുക്കും. എല്ലാവരേയും കരയിപ്പിക്കുവാൻ എനിക്കിഷ്ടമാണ്. |
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
| ആരെ അമർത്തുന്നതാണ് ഇടിവാളിന്റെ ആഗ്രഹം? ഞാൻ ആ ബട്ടൺ എങ്ങാൻ അമർത്തിയിട്ട് പിണറായി വിജയനോ കൊടിയേരിയോ മയ്യത്തായാൽ എന്നെ ആർ.എസ്.എസ് എന്നു വിളിച്ചു കളിയാക്കാൻ അല്ലേ. ആ പൂതി മനസ്സില് വെച്ചാൽ മാത്രം മതി. |
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
| പിറവി കണ്ടതിനു ശേഷം കരുണാകരൻ എന്നോർക്കുമ്പോൾ അസഹ്യമായ വെറുപ്പുതോന്നാറുണ്ട്. എ.കെ.ജി ഡോ.പല്പു എന്നിവരോട് ബഹുമാനമുണ്ട്. |
ഒരു് സംഘം അന്യ ഗ്രഹ ജീവികൾ നക്ഷ്ത്ര സഞ്ചാരത്തിനിടയിൽ നിങ്ങളുടേ വീട്ടുമുറ്റത്ത് പേടകം നിർത്തുന്നു. ഈ അവസരം നിങ്ങൾ എങ്ങനെ പ്രയോചനപ്പെടുത്തും? നിങ്ങൾ അവരോടു് എന്തു ചോദിക്കും? ഭൂമിയിൽ മനുഷ്യ പുരോഗമനത്തിന്റെ എന്തെല്ലാം അവർക്ക് കാണിച്ചുകൊടുക്കും? | ഞാനവർക്ക് മഹാഭാരതകഥ വായിച്ചു കേൾപ്പിക്കും. ദില്ലി-6 -ലെ പാട്ടുകൾ കേൾപ്പിച്ചു കൊടുക്കും. അവരുടെ നാട്ടിൽ ചെഗുവേരെ എന്ന പൈങ്കിളി വിപ്ലവകാരിയുണ്ടോ എന്നു ചോദിക്കും. മനുഷ്യപുരോഗതിയുടേതായി അവർക്കൊരു ജിമെയിൽ ഇൻവൈറ്റ് അയച്ചുകൊടുക്കും :-) |
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? | ക്വാന്റിറ്റി != ക്വാളിറ്റി. |
നിങ്ങൾ ഒരു ദിവസത്തേക്ക് പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? | പൊതുസ്ഥലങ്ങളിൽ മതപരമായ വസ്തുതകൾ പ്രദർശിപ്പിക്കുന്നതു നിരോധിക്കും. |
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? | 1. ഇതിനു താഴെയുള്ള ചോദ്യത്തിൽ ഒരു ബില്യൺ യു.എസ് ഡോളർ ലഭിക്കുന്നു എന്നു കരുതാൻ പറഞ്ഞിട്ടുണ്ട്. അത് സത്യമാവണം. 2. ഒരു ദിവസം പ്രധാനമന്ത്രിയാക്കണം 3. സ്വിച്ചിട്ടാൽ ഇൻവിസിബിൾ മാൻ ആവാൻ കഴിയുന്ന എന്തെങ്കിലും വരം ചോദിക്കും. |
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? | ബീഫ് എന്നു പറയുമ്പോൾ വലിയ കൺഫ്യൂഷനുണ്ട്. മൂരി അതായത് നന്ദിയുടെ നാടൻ അളിയൻ അതോ പോത്ത് അതായത് കാലന്റെ വാഹനം എന്നതിൽ ഏതൊക്കെയാണ് നിരോധിക്കുക എന്നറിഞ്ഞാൽ കൊള്ളാം. തമാശകൾ മാറിയിരിക്കട്ടെ, നിരോധനം എന്ന വാക്ക് പേടിപ്പെടുത്തുന്നതാണ്. അധികാരം അതിന്റെ തൊട്ടുപിന്നിലുണ്ടല്ലോ. കഴിയാവുന്നത്ര ജനാധിപത്യപരമായി ചെറുത്തുനിൽക്കാൻ ശ്രമിക്കും. |
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും | സഹ്യപർവ്വതം വിലയ്ക്ക് വാങ്ങും |
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? | ശുക്ലം |
കടലിലെ മത്സ്യങ്ങൾക്ക് ദാഹിക്കുമോ? | കടൽ വെള്ളം വറ്റിച്ചാൽ ഉപ്പായി മാറുമോ? |
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. | രണ്ട് കൊറോളാ, ഒരു മിസ്തുബിഷി പജേറൊ, നിസ്സാൻ റ്റിഡാ മൂന്ന് എണ്ണം, സി ക്ലാസ് ബെൻസ് ഒരെണ്ണം, ലാൻസർ ഒന്ന്, കാമ്രി റ്റാക്സി ആയി ഓടുന്നത് ഒന്ന് അല്ലാത്തത് രണ്ട്... |
മലമുകളിൽ നിന്നും കല്ല് ഉരുട്ടിയിട്ട ശേഷം നാറാണത്തു ഭ്രാന്തനെ കണ്ടുമുട്ടുന്നു്. എന്തെല്ലാം ചോദിക്കും? | അടുത്ത കല്ല് ഉരുട്ടിക്കയറ്റി വന്നശേഷം പ്ലീസ് എനിക്ക് ഉന്തിയിടാൻ തരണംട്ടോ എന്ന് |
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | വാൽമീകി രാമായണത്തിലെ ഒരു കഥാപാത്രം തന്നെയാണ്. വ്യാസൻ ഭാരതത്തിലെ കഥാപാത്രവുമാണ്. രാമനെ ഒന്നു പൊട്ടിക്കാൻ വാൽമീകിക്കോ ധൃതരാഷ്ട്രരെ ഒന്ന് പൊട്ടിക്കാൻ വ്യാസനോ കഴിയാത്തോണ്ടാണല്ലോ അവരു ഈ രാമായണവും ഭാരതവുമൊക്കെ എഴുതിയത്. അതുപോലെയൊക്കെ തന്നെയിഷ്ടാ ഇമ്മടെ കാര്യവും. |
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? | ശശി തരൂരിന്റെ സ്ഥാനാർതിത്വത്തെചൊല്ലിയുള്ളത്. മെർകുഷ്യോയുടെ ബ്ലോഗിൽ |
ബ്ലോഗിൽ അവസാനമായി വായിച്ച കവിത ഏതാണു്? | അബ്ദുവിന്റെ കവിത. |
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. | ഓർമ്മക്കുറിപ്പിസ്റ്റുകൾ സ്വന്തം ചെലവിൽ മദ്യംവിളമ്പി ഓർമ്മക്കുറിപ്പ് വായിച്ചു കേൾപ്പിക്കും എന്ന ദുരന്തമുണ്ട്, കവികൾ നമ്മളെ മുക്കി ഓസിന് കുടിക്കുമെന്ന വേറെദുരന്തവും. മദ്യദുരന്തം എന്നാൽ ഇതൊക്കെ ആണല്ലോ! അതുകൊണ്ട് ഇക്കൂട്ടത്തിൽ ഡാൻസ് ഉള്ള ബാറിൽ പോകും. അതാണെങ്കിൽ ലാഭം സുനിശ്ചിതം. |
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. ഒരു ചോദ്യം ചോദിക്കാൻ അവസരം തരുന്നു. എന്തു ചോദിക്കും? | ഈ മത്സരവും മറ്റുമായി നടന്ന് കൈപ്പള്ളി ആളാകെ തമാശക്കാരനായ മട്ടുണ്ട്. അല്ലെങ്കിൽ ഇങ്ങേര് “തമാശ പരിപാടിയാണെന്നുള്ളതു് എല്ലാവരും ഓർക്കുക. എന്നെ എന്തു പറഞ്ഞാലും ഞാൻ ക്ഷമിക്കും.“ ഇങ്ങനെയൊക്കെ എഴുതുമോ? എന്തായാലും കിട്ടിയ അവസരത്തിൽ കൈപ്പള്ളിയെ ചാടുകേറ്റാൻ ഇതുപോലെ വേറെ എന്തെങ്കിലും മത്സരം പ്ലാൻ ചെയ്യുന്നുണ്ടോ എന്നു ചോദിക്കും (കാറ്റാടി യന്ത്രത്തിൽ നിന്നും വൈദ്യുതിയുണ്ടാക്കുന്നതു പോലെ കൈപ്പള്ളി സംസാരിക്കുന്നതിൽ നിന്നും വൈദ്യുതി ഉണ്ടാക്കാൻ പറ്റുന്ന യന്ത്രം വേണം) |
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? | ബോറായി കാണുന്നു. |
ഒരു ദിവസം ശ്രീ പെരുമ്പടവം Dostoevsky കണ്ടുമുട്ടുന്നു്, എന്തു സംഭവിക്കും? | ദസ്തയോവ്സ്കി അങ്ങേരെ ഓടിച്ചിട്ട് അടിക്കും. പറ്റിയാൽ ഞാൻ പിടിച്ചു നിർത്തിക്കൊടുക്കും. നന്നായി പെരുമാറട്ടെ അങ്ങട്ട്. |
ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം. | യങ് കമലയുടെ വലിയ ആരാധകൻ ആണ് ഞാൻ. മലയാളി വായിച്ച് വായിച്ച് ബഷീറിനെ ഇല്ലാതാക്കി. എന്നാലും അനുരാഗത്തിന്റെ ദിനങ്ങളും നീലവെളിച്ചവും ബാല്യകാലസഖിയും എനിക്ക് മലയാണ്മയാണ്. തകഴി, പെരുമ്പടവം, എം.മുകന്ദൻ ഒഴികെ മറ്റെല്ലാവരേയും പലകാലങ്ങളിൽ പലപ്പോഴായും മറ്റുള്ളവരേക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇഷ്ടം ആനന്ദിനെ. |
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ? | കുറേനാൾ തൊഴുത്തിൽ കെട്ടിയാൽ ഗോമൂത്രം പോലെ ആനമൂത്രം പുണ്യാഹമാവില്ലെങ്കിൽ ഓക്കേയ്. |
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? | “വരവേല്പ്” സിനിമയിലെ മുരളിയെ പോലെ സംസാരിക്കുന്ന എല്ലാ ഇടതുപക്ഷ ബ്ലോഗന്മാരെയും. |
വാർത്തകൾ ഇല്ലായിരുന്നെങ്കിൽ മാധ്യമങ്ങളെന്തു ചെയ്യുമായിരുന്നു? | വാർത്തകൾ ഉണ്ടാക്കും. |
Sunday 22 March 2009
27 - രാജ് നീട്ടിയത്ത്
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
ഒന്നു ട്രാക്കട്ടെയാദ്യം ബാക്കിയെല്ലാം പിന്നീട്:)
ReplyDelete.
ReplyDelete28 വയസ്സുള്ള ഈ ആര്‍ എസ് എസ് അനുഭാവി ആരാപ്പാ? തനി തൃശ്ശൂക്കാരന്‍!
ReplyDeleteസിമി
ReplyDeletehttp://www.blogger.com/profile/11292298558747687520
അനിലേട്ടാ സിമി കൊല്ലമാ:)
ReplyDeleteദില്‍ബനാണോന്ന് സംശ്യം
ReplyDeleteഎന്തായാലും ഞാന്‍ ദില്‍ബനെ എഴുതട്ടെ
എന്റെ ഉത്തരം ദില്‍ബന്‍:
http://www.blogger.com/profile/26335200
ചിലപ്പോ ദില്‍ബനായേക്കാം..
ReplyDeleteന്റ്യും ഉത്തരം: ദില്‍ബാസുരന്‍
http://www.blogger.com/profile/26335200
ദില്‍ബന്‍ തന്നെയെന്നു തോന്നുന്നു
ReplyDeleteഉത്തരം: ദില്‍ബാസുരന്‍
http://www.blogger.com/profile/26335200
ശ്ശോ..ദില്‍ബന്‍ ത്രിശ്ശൂര്‍ അല്ല ..അല്ലേ?
ReplyDeleteപിന്നേം കൊളമായി...
ഒന്നൂടെ ആലോചിക്കട്ടെ..
ഏതായാലും ഇത്തവണ പെറ്റിക്കേസില്‍ പ്രതിയാവും..
:(
ഉത്തരം: ദില്‍ബാസുരന്‍
ReplyDeletehttp://www.blogger.com/profile/26335200
എന്റെ ഉത്തരം - Suraj Rajan
ReplyDeletehttp://www.blogger.com/profile/01104983785106818087
എന്റെ പുറകേ വരുന്നവരുടെ ശ്രദ്ധയ്ക്ക്
ഒരു മുയൽ ചത്തെന്നു കരുതി എപ്പോഴും മുയലുകൾ ചാകണമെന്നില്ല. :)
Doctor Suraj? No Ashe.. ഒരു മുയൽ ചത്തെന്നു കരുതി എപ്പോഴും മുയലുകൾ ചാകണമെന്നില്ല. :)
ReplyDeletevalyammayi varatte !
ഞാന്‍ ഉത്തരം മാറ്റി
ReplyDeleteപുതിയ ഉത്തരം: വിന്‍സ്
http://www.blogger.com/profile/09248419427024103157
ചുമ്മ കിടക്കട്ടെ.
രണ്ടാളെക്കൂടി സംശയമുണ്ട്.
ReplyDeleteവല്യമ്മായി വരട്ടെ.
Visala Manaskan
ReplyDeletehttp://www.blogger.com/profile/15443442164239934434
സൂരജായാലും വിന്‍സാവില്ല , ആള്‍ ദുബായി - തൃശൂര്‍, വല്യ പ്രായമില്ല, നാടുമായുള്ള ടച്ച് വിട്ടിട്ടില്ല, അല്പം കഷണ്ടി, പിന്നെ ചില്ലറ ചില തമാശകള്‍???
ReplyDeleteഇദിപ്പൊ ആരാണപ്പാ?
ഹെന്റപ്പൂൂ.... എന്നെയങ്ങ് കൊല്ല്...
ReplyDeleteഅപ്പൂ വടക്കുംനാഥന്‍ എന്ന് പറഞ്ഞൂടായിരുന്നോ?
ReplyDeleteഒരരമണിക്കൂറിനുള്ളില്‍ വരാം ചെലപ്പൊ നാല്‍പ്പത് മിനിട്സ്, ഇതിനിടയില്‍ ആരെങ്കിലും വിപ്ലവാത്മകമായ കണ്ടെത്തല്‍ ആരെങ്കിലും കാഴ്ചവെച്ചാല്‍ എന്റെ പേരില്‍കൂടെ അതൊന്നു എഴുതിയിട്ടേക്ക്:)
ReplyDeleteചേതമില്ലാത്ത ഒരുപകാരമല്ലേ, പ്ലീസ് :)
വെറും ട്രാക്കിങ്ങ്.
ReplyDeleteവല്യമ്മായി ഇത്രയും നേരമായിട്ടും ഉത്തരം ഒന്നും പറയാത്തതിനാല്‍ എനിക്കൊരാളെ സംശയമുണ്ട്.. അതിനാല്‍ ഞാന്‍ ഉത്തരം മാറ്റുന്നു
ReplyDeleteഎന്റെ ഉത്തരം : തറവാടി
പ്രൊഫൈല്‍: http://www.blogger.com/profile/06518884822023540399
അപ്പൂ നിങ്ങള്‍ ശരിക്കും പോലീസില്‍ ചേരേണ്ടയാളാണ്, വെറും പോലീസല്ല സിബിഐ:)
ReplyDeleteശ്ശോ.. പിന്നേം തെറ്റി..
ReplyDeleteകഷണ്ടി ഉണ്ട്? ആന്റി-കമ്യൂണിസ്..? ദുബായ്- തൃശ്ശൂര്‍ പ്രൊഡക്റ്റ്? ബ്ലോഗ് സൌഹൃദങ്ങളിലൂടെയുള്ള ഫ്രന്റ്ഷിപ്പ് അത്രയധികം ഇഷ്ടമല്ലാത്ത, ബ്ലോഗ് മീറ്റിനൊന്നും വരാത്ത(?) ആരോ ആയിരിക്കും അല്ലേ?
ങാ പോട്ട്.. ഇനി പെറ്റി കൊടുക്കാന്‍ വയ്യ...
അപ്പൂ, ചില ഉത്തരങ്ങള്‍ തറവാടിക്ക് ചേരുന്നില്ല എന്നാണ് എന്റെ തോന്നല്‍... 20 വര്‍ഷം പിന്നോട്ട് പോയാല്‍ തറവാടിക്ക് ഏകദേശം എത്ര വയസ്സാ? എനിക്കാളെ അറിഞ്ഞൂടാത്തോണ്ട് ചോദിക്കുന്നതാ.. മാത്രമല്ല, പിന്നേം ഉണ്ട് തറവാടിക്ക് ഒരിക്കലും ചേരില്ല എന്ന് എനിക്ക് തോന്നുന്ന ഉത്തരങ്ങള്‍..
ലെറ്റ് അസ് വൈറ്റ് ഏന്‍ഡ് സീ...
കുട്ടന്‍ മേനൊന്‍
ReplyDeletehttp://www.blogger.com/profile/03922615287236188392
അങ്ങേരെയാണ് ഞാന്‍ ആദ്യം നോക്കിയത്!
ReplyDeleteപക്ഷേ അങ്ങേര്‍ ദുബായില്‍ ആണൊ ?
കുവൈറ്റ് അല്ലേ?
വയസ്സ് ഒന്ന് അഡ്ജസ്റ്റ് ചെയ്യാന്ന് വെച്ചാലും കവിതേം തറവാടീം തീരെ ചേരില്ല അപ്പൂസേ :)
ReplyDeleteഎന്റെ ഉത്തരം - രാജ്
ReplyDeletehttp://www.blogger.com/profile/15623645093837147563
This comment has been removed by the author.
ReplyDeletehttp://www.blogger.com/profile/10650893858395135921
ReplyDeletes kumar
പാര്‍പ്പിടം
അപ്പൂ,തറവാടിയുറെ മൂന്നാം ക്ലാസിലെ ഗേള്‍ഫ്രണ്ട് ശ്രീലേഖ അല്ല രമയോ രശ്മിയോ ആണ്
ReplyDeletes kumar
ReplyDeletehttp://www.blogger.com/profile/10650893858395135921
കിട്ടിയാലൂട്ടി...
ente appuuu..
ReplyDeleteingaL puliyaaN keTTaa..
etavum kooduthal thavaNa utharam maatiparanha aaLkk prize uNdO ? ;)
എന്റെ ഉത്തരം : രാജീവ് (സാക്ഷി)
ReplyDeletehttp://www.blogger.com/profile/06098054872173863439
ഞാനും മാറ്റുന്നു
ReplyDeleteസാക്ഷി http://www.blogger.com/profile/06098054872173863439
പാവം തറവാടിയെ ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു. പുള്ളി ഇങ്ങനെയൊന്നും സംസാരിക്കില്ല എന്ന് എനിക്ക് നന്നയി അറീയാമായിരുന്നതാണ്. ഈ ഗോമ്പറ്റീഷനില്‍ നിന്ന് ഞാന്‍ പിന്മാറുന്നു. അഞ്ചലേ... രണ്ടുമാര്‍ക്ക് പെറ്റി തരൂ..
ReplyDeleteപാർപ്പിടത്തിന്റെ Favorite Books
ReplyDeleteചുള്ളിക്കാടിന്റെ ചിതമ്പരസ്മരണകള്‍ ഒരു സങ്കീര്‍ത്തനം പോലെയും പിന്നെ പത്മനാഭന്‍ എം.ടി എന്‍ എസ്സ് മാധവന്‍ പഴയമാധവിക്കുട്ടിയുടെ രചനകള്‍ ആര്‍ക്കിട്ടെക്ചര്‍ സമ്പന്തിയായ പുസ്തകങ്ങള്‍.
ഇതെനിക്ക് പ്രതീക്ഷക്ക് വക തരുന്നു...
(വഴി തെറ്റാനുള്ളവർ ദയവായി ക്യൂ പാലിക്കുക)
എന്റെ ഉത്തരം : കാവലാന്‍
ReplyDeletehttp://www.blogger.com/profile/00730130693568121058
http://www.blogger.com/profile/10650893858395135921
ReplyDeletes kumar
ആഹ, ആഷ ഇന്ന് കെട്ട്യോനേം കൂട്ട്യാ വന്നിരിക്കണേ... പോയിന്റ് 12 ഉം 8 ഉം വെളിയിൽ പോവാതിരിക്കാനുള്ള പരിപാടിയാണല്ലേ :))
ReplyDeleteപുതിയൊരു ബ്ലോഗ് റെഡിയാക്കുകയാണ്. അടുത്ത മാർക്ക്സും പോകരുതല്ലോ.
ReplyDeleteഗോമ്പറ്റീഷൻ ഞായറാഴ്ച മാത്രമാക്കിയാൽ പസ്റ്റ് ഞാൻ തന്നെയെടുക്കും.
ReplyDeleteഎന്റെ ഉത്തരം - രാജ് (രാജ് നീട്ടിയത്ത്/ പെരിങ്ങോടൻ/ Raj Nair
ReplyDeletehttp://www.blogger.com/profile/15623645093837147563
വല്യമ്മായോടുള്ള സ്നേഹം കൊണ്ട് പറയുന്നതാ.. പച്ചാനയുടെ കമെന്റ് ഡെലീറ്റിയില്ലെങ്കില്‍ 4 മാര്‍ക്ക് ചുമ്മാ പോകും, ഉത്തരം ശരിയാണെങ്കില്‍ :)
ReplyDelete(ഇത് അഗ്രജന്‍ പറഞ്ഞിട്ടൊന്നും അല്ല.)
-സുല്‍
my answer
ReplyDeleteRam Mohan Paliath
മല്‍സരത്തിന്റെ നടത്തിപ്പുക്കാരായ കൈപ്പള്ളിക്കും അഞ്ചലിനും,
ReplyDeleteപച്ചാനയുടെ ഐഡി ലോഗിന്‍ ആയി കിടക്കുന്നതറിയാതെ കമന്റ് ഇട്ടത് കൊണ്ടാണ് എന്റെ കമന്റ് രണ്ടാമതായി ഇടേണ്ടി വന്നത്.ഉത്തരം ശരിയാണെങ്കില്‍ വാല്യുവേഷന്‍ തെറ്റേണ്ട എന്നു കരുതി ആദ്യ കമന്റ് ഡിലീറ്റ് ചെയ്യുന്നു
എന്റെ ഉത്തരം: റാം മോഹന്‍ പാലിയത്ത്
ReplyDeletehttp://www.blogger.com/profile/13954714566479447635
കിടക്കട്ടെ ഒന്ന്. kkpp
ശശിയേട്ടാ..
മൂന്നാം ക്ലാസ്സുകാരിയെ പ്രേമിക്കാന്‍ ഉത്തരം പറഞ്ഞ വിരുതന്‍ മൂന്നാം ക്ലാസ്സിലാവണമെന്ന് നിര്‍ബന്ധമില്ലല്ലോ.അപ്പോള്‍ വയസ്സൊരു 30നു മുകളില്‍ കൂട്ടിയ്ക്കൊ.
അയ്യയ്യോ
ReplyDeleteഅതുല്യ എനിക്കുമുമ്പേ രാം മോഹനു കുത്തിയോ!!!!!!
എന്ത് കണ്ടിട്ടാണ് എല്ലാരും റാം മോഹന്‍ പാലിയത്ത് എന്ന് പറയുന്നത് എന്ന് നല്ലോണം അറിയാം. :) എന്നാലും ചോദിക്കട്ടെ, പ്രൊഫൈല്‍ പ്രകാരം 42 ആണു വയസ്സ്! 42-20=22 ! അപ്പോള്‍ 20 വര്‍ഷം പിറകോട്ട് പോയാല്‍ 22 വയസ്സ് ആകുന്ന ഒരാള്‍ മൂന്നാം ക്ലാസിലെ കുട്ടിയെ പ്രേമിക്കണംന്നൊക്കെ പറയുമ്പോ.... യേയ്... ഒന്നൂല്ല... എന്നാലും എന്തോ ഒരിത്.. ങാ പോട്ട്..
ReplyDeleteഇനിയിപ്പോ ശരിയായാല്‍ തന്നെ ആദ്യം ഉത്തരം പറഞ്ഞ അതുല്യേച്ചിക്ക് മാര്‍ക്കൊന്നും കിട്ടാനും വകുപ്പില്ല. എവിടെ പ്രൊഫൈല്‍ ലിങ്ക്???
കിച്ചൂ,
ReplyDeleteപതുക്കെ..., ആരും കേള്‍ക്കണ്ടാ.
പിഢനക്കേസാക്കണ്ടാ!
http://www.blogger.com/profile/10650893858395135921
എസ് .കുമാര്‍.
(കഷണ്ടിയില്ലെങ്കിലും മാര്‍ക്സിസ്റ്റ് വിരോധം, തൃശ്ശുര്‍,പ്രായം --ഒക്കെ ഒത്ത് വരുന്നു.
പക്ഷെ കഴിഞ്ഞ ബ്ലോഗ് മീറ്റിന് വന്ന് കളിച്ച് ചിരിച്ച് രസിച്ച് പോയതാണല്ലോ?)
എന്റെ അഭിലാഷേ
ReplyDeleteവയസ്സൊക്കെ കൂട്ടി പറയുന്നതല്ലെ ഒരു വെയിറ്റിന്.
ഒന്നര മണിക്കൂറായി ഒരു കമന്റ് പോലും വന്നില്ലേ.. അയ്യേ.. ഇതെന്താ ഇങ്ങനെ ?... മടുത്തോ?
ReplyDeleteമത്സരം 26 കടക്കുമ്പോള്‍ പോയിന്റു നില:
ReplyDelete1. ആഷ | Asha: 68
2. വല്യമ്മായി : 67
3. പ്രിയ: 50
4. nardnahc hsemus: 49
5. മയൂര : 47
6. സാജന്‍| SAJAN : 41
7. മാരാർ : 39
8. സുൽ | Sul : 38
9. അനില്‍_ANIL : 36
10. ViswaPrabha വിശ്വപ്രഭ: 35
11. അനില്‍ശ്രീ 31
12. ജോഷി 27
13. Kichu 25
14. ഗുപ്തന്‍ 25
15. ദേവന്‍ 25
16. തോന്ന്യാസി 24
17. അപ്പു 22
18. നന്ദകുമാര്‍ 21
19. പ്രശാന്ത് കളത്തില്‍ 21
20. പ്രിയ ഉണ്ണികൃഷ്ണന്‍ 20
21. കുട്ടിച്ചാത്തന്‍ 19
22. അഭിലാഷങ്ങള്‍ 16
23. ഇടിവാള്‍ 16
24. സന്തോഷ് 15
25. സിദ്ധാര്‍ത്ഥന്‍ 15
26. അനംഗാരി 14
27. അരവിന്ദ് :: aravind 14
28. ഉപാസന || Upasana 14
29. kaithamullu : കൈതമുള്ള് 13
30. ദസ്തക്കിര്‍ 13
31. ബിന്ദു 13
32. Inji Pennu 12
33. യാത്രാമൊഴി 12
34. അഗ്രജന്‍ 11
35. പ്രിയംവദ-priyamvada 8
36. യാരിദ് 8
37. സു | Su 8
38. Visala Manaskan 7
39. തഥാഗതന്‍ 7
40. Siju | സിജു 6
41. കെ.പി. 6
42. ഹരി/Hari 6
43. ഹരിയണ്ണന്‍@Hariyannan 6
44. ശിശു 5
45. Kumar Neelakantan © 4
46. നൊമാദ് 4
47. ഇന്‍ഡ്യാ ഹെരിറ്റേജ് 4
48. ഇത്തിരിവെട്ടം 3
49. ജയരാജന്‍ 3
50. Mariam 2
51. ധനേഷ് 2
52. പന്നി 2
53. മുസാഫിര്‍ 2
54. കരീം മാഷ് 2
55. പുള്ളി പുലി 2
1. ആഷ | Asha: 68
ReplyDelete2. വല്യമ്മായി : 67
3. പ്രിയ: 50
4. nardnahc hsemus: 49
ആഹാ..കഴിഞ്ഞ പോസ്റ്റിലെ എന്റെ പ്രവചനം ശരിയായില്ലേ അഞ്ചലേ...? ഞാനൊന്ന് കമന്റ് കോപ്പി പേസ്റ്റ് ചെയ്ത് രോമാഞ്ചം കൊള്ളട്ടെ...
"അഭിലാഷങ്ങള്‍ said...
പിന്നെ അഞ്ചലേ, ബഹുദൂരം എന്നൊന്നും പറയണ്ട, അടുത്തതില്‍ ഒരു 12 അടിച്ചാല്‍ ആശയുടെ ആശയും നിറവേറില്ലേ? പിന്നെ അതിവേഗം മുന്നോട്ട് കുതിക്കുന്ന ഹമൂസ (അതോ സമൂസ യോ), അതായത് സുമേഷ് ചന്ദ്രയാന്‍ പിന്നാലെയുണ്ട്... ഈ കുറുമാന്റെ 12 പോയിന്റ് കിട്ടിയാല്‍ ചിലപ്പോ നാലാമത് ആകും..."
:)
ജയ് ഹോ സുമേഷ് സമൂസാാ... ആ ഫസ്റ്റ് ത്രീയില്‍ കയറൂ....19 പോയിന്റ് അറ്റകൈക്ക് കടം തരാട്ടോ...
ReplyDeleteഇതു വികടന്‍-
ReplyDeletehttp://www.blogger.com/profile/19012575
ദുബൈയില്‍ ആണോ എന്നറിയില്ല- ബാക്ക്കി ഒക്കെ ഒത്ത്തു വരുന്നുണ്ട്
അഭീ..
ReplyDeleteഏറ്റെടുക്കാന്‍ പോകുന്ന തൊഴിലില്‍ നല്ല ഭാവി കാണുന്നുണ്ട്.
ഈ സോഫ്റ്റ് വെയര്‍ ഒക്കെ പോനാല്‍ പോകട്ടും ..
കിച്ചൂ, ഞാനും അതിനെപറ്റി കൂല-കൂല-കൂലങ്കഷമായി ചിന്തിച്ചു തുടങ്ങി. ങും! :)
ReplyDeleteപിന്നെ ചാത്താ, ഈ രാജ് എന്ന് ഉദ്ദേശിക്കുന്നത് പെരിങ്ങോടനെയാണോ?? അങ്ങേര് തൃശ്ശൂരൊന്നും അല്ല എന്നാ എന്റെ അറിവ്. പാലക്കാടിലെ പെരിങ്ങോടോ മറ്റോ ആണ്. അങ്ങിനെയാണ് ‘പെരിങ്ങോടന്‍‘ എന്ന പേര് വന്നത് എന്നാണത്രേ ‘ഐതിഹ്യം’! :)
എന്റെ മുത്തശ്ശി പറഞ്ഞുതന്നതാ...
ഞാന്‍ വേണേല്‍ ഡൈലി ഒരൊരോ ഐതിഹ്യങ്ങള്‍ പറഞ്ഞുതരാവേ..
:) :)
ഡും.ഡും.ഡും.
ReplyDeleteമാന്യമഹാജനങ്ങളേ...
ആരുമില്ലേ ഇവിടെ?
ബലപ്രഗ്യാപനം എപ്പോഴാണ്?
ReplyDeleteഎന്റെ ദുർബല മനസ്സ് ചാഞ്ചാടുന്നു.
അടുത്ത പേര് എഴുതുന്നതിന് മുന്നേ എന്റെ സ്കോർ ബോർഡ് തുറക്കണേ...
ഒറ്റയ്ക്കെങ്കിൽ ഒറ്റയ്ക്ക് ഞാൻ നൂറടിക്കും
ReplyDeleteഞാൻ എത്തീ
ReplyDeleteഎന്തരു വേണം. ഉത്തരം പറയണോ? clue വേണോ?
ReplyDeleteക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു...
ReplyDeleteClue..Clue
ReplyDeleteക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു... ക്ലു...
ReplyDeleteക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ
ReplyDeleteഎന്താ എന്റെയൊരു ടൈമിംഗ്...
ReplyDeleteകൈപ്പള്ളി വന്നു, ഞാനും വന്നു!
സുല്ലേ.. ഞാന്‍ കഷ്ടപ്പെട്ട് പെറുക്കിക്കൂട്ടി കൈപ്പള്ളിക്ക് കൊടുക്കാന്‍ വെച്ച മൊത്തം ക്ലൂ-സും ഒറ്റയെണ്ണം മിസ്സാകാതെ അടിച്ചുമാറ്റിയല്ലോ...
ReplyDeleteസമ്മതിച്ചു... കീപ്പിറ്റപ്പ്... :)
കണ്ടാ കണ്ടാ... ഞാന്‍ മാത്രെ ശരി ഉത്തരം പറഞ്ഞുള്ളൂ... ബാക്കി ആരും പറഞ്ഞില്ല! മിനിമം 4 പേരെങ്കിലും പറയാത്തതുകൊണ്ട് കൈപ്പള്ളി ക്ലു തരാന്‍ നിര്‍ബന്ധിതനായിരിയ്ക്കുന്നു!!!!
ReplyDeleteഅഞ്ചു വർഷം മുമ്പ് ബ്ലോഗിങ്ങ് തുടങ്ങിയ പ്രസക്തമായ ലേഖനങ്ങൾ അച്ചടി മാസികകളിൽ എഴുതിയ ഒരു senior blogger.
ReplyDeleteരാജ്
ReplyDeletehttp://www.blogger.com/profile/15623645093837147563
ഈ ക്ലൂ പറയാതിരിക്കുകയായിരുന്നു ഭേദം. ഇതു നാലുപ്രാവശ്യം വന്ന പേരല്ലേ. ഇനി ഏതായാലും മാറ്റുന്നില്ല. + - =0
ReplyDeleteഅഗ്രു പറഞ്ഞ പോലെ 12ഉം 8ഉം അല്ല 15ഉം 11ഉം ആണ് അടിച്ചു മാറ്റിയത്. ശൊ....
ReplyDeleteശെട! ഈ അലുകുലുത്തുകൾക്ക് എന്തു് ചെതാലും നന്ദിയില്ലെന്നു പറഞ്ഞാൽ എന്തു ചെയ്യും
ReplyDeleteസുല്ലെ
ReplyDeleteനന്ദി വേണം നന്ദി.
താങ്കൾക്ക് ബാർ ബാർ ഉത്തരം മാറ്റി പറഞ്ഞ് പെറ്റി വാരിക്കൂട്ടുന്നതിൽ നിരാശ തോന്നുന്നുണ്ടോ?
ReplyDeleteപരിഹാസങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ?
എങ്കിൽ താങ്കളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഇവിടെയുണ്ട്.
പല ബ്ലോഗ്ഗർമാരും ബ്ലോഗിണിമാരും പരീക്ഷിച്ച് ഫലമറിഞ്ഞത്!
അതൊന്നും പെട്ടെന്നുണ്ടായ വിജയമല്ല.
പ്രൊഫഷൺൽ കോച്ചിങ്ങിന്റെ ഫലമായുണ്ടായതാണ്.!
താങ്കൾക്കും ഇപ്പോ ഒരു കൈ നോക്കണമെന്ന് തോന്നുന്നില്ലേ?
ഈ പ്രശ്നങ്ങളിൽ നിന്നും കരകയറണമെന്ന് തോന്നുന്നില്ലേ?
പെറ്റി..പെറ്റീ.. എന്ന് ഉറക്കത്തിൽ വിളിച്ച് പറയാതിരിക്കേണ്ടേ?
എങ്കിൽ ഉടൻ ബന്ധപ്പെടുക!
for any clarification please contact kmsatheesഅറ്റ്gmail.com
അബദ്ധവശാലെങ്ങാനും അടുത്ത ഞായറിന് മുന്നേ ഇതു ഞാൻ തുറന്നാൽ മറുപടി ഉറപ്പ്.
എൻ.ബി. ചാർജ് ഈടാക്കപ്പെടുന്നതാണ്.ഉത്തരം ശരിയല്ലെങ്കിൽ ഗോമ്പറ്റീഷൻ തീർന്ന് 7 ദിവസത്തിനകം തുക മടക്കിതരുന്നതാണ്
കുറുപ്പിന്റെ ഉറപ്പ്.
കൺസൾട്ടിങ്ങ് മെയിത്സിന്റെ എണ്ണം കൂടുന്നതിനാൽ first come first serve method ആണന്ന് മറക്കരുത്!
hurry..hurry only limited appointments!!!!!!!
നന്ദിയുണ്ട് കൈപള്ളീ നന്ദി.
ReplyDeleteകൈപള്ളി നീണാള്‍ വാഴ്കെ.
4 ഉത്തരം വന്നാല്‍ പിന്നെ ക്ലൂ ചോദിക്കരുതല്ലോ. കരീം മാഷിന്റെ പോസ്റ്റിന് വെട്ടിയിട്ട പോലെ ഉത്തരം പറഞ്ഞതോര്‍ത്താ ചോദിച്ചത്. ഇത് 4 പ്രാവശ്യം വന്ന ഉത്തരം തന്നെയാണെങ്കില്‍.... കൈപള്ളിക്ക് മൊത്തം പെറ്റിയും ചാര്‍ത്തികൊടുക്കണം (അഞ്ചലേയ്)
-സുല്‍
സിബു-
ReplyDeletehttp://www.blogger.com/profile/1246232
പ്രത്യാഷാാാ ദേവീ നിന്തിരുവടികള്‍ അവിടെ കവിടി നിരത്താന്‍ തുടങ്ങി... സതീശ് ആരുടേയോ തിരുവടികള്‍ ഇവിടെ കന്‍സല്‍ട്ടിങ്..
ReplyDeleteകൈപള്ളീടെ ഗോംബീഷന്‍ കൊണ്ട് ഒരു കുടുമ്മം രക്ഷപ്പെട്ട്.
സിബു-
ReplyDeletehttp://www.blogger.com/profile/1246232
ഹ ഹ ഹ ഹ ഹ.. എനിക്ക് വയ്യ.. ഈ പെറ്റിയൊക്കെ ഞാനെവിടെ കൊണ്ട് വെക്കും ഈശോയേ..! പെറ്റിവെക്കാന്‍ ഒരു പെട്ടിവാങ്ങേണ്ടിവരും...
ReplyDeleteശിഷ്യരാകാൻ ആഗ്രഹിക്കുന്നവരൊക്കെ വരി വരിയായി വന്നു ദക്ഷിണ വെച്ചു ഹരിശ്രീ കുറിച്ചോളൂ.
ReplyDeleteഎന്റെ മാർക്ക് ഇപ്പഴേ പറയാം 12 ൽ നിന്നും ഉത്തരം മാറ്റി പറഞ്ഞത് 2 കുറച്ചാൽ എത്ര?
അതന്നെ.
അയ്യോ നമുക്ക് ധ്യാനത്തിനു നേരമായി നോം വിടപറയുന്നു. അടുത്ത മത്സരത്തിനു ധ്യാനത്തിൽ നിന്നും ഉണർന്നാൽ ഉത്തരം പറയാം.
ഓ.. അപ്പോ പെരിങ്ങോടന്‍ തന്നെയായിരിക്കും..അതെ രാജ് തന്നെ.. ങും! ആ കൈപ്പള്ളി നന്ദി വേണം എന്ന് പറഞ്ഞതില്‍ തന്നെ ക്ലൂ ഇല്ലേ എന്ന് സംശയം.. ണ്ട് ണ്ട്...
ReplyDeleteഅഭിലാഷേ,സമയം കളയാതെ പണമടച്ച് ട്രയിനിംഗ് ക്ലാസിൽ ചേരൂ.
ReplyDeleteഅനാവശ്യ പെറ്റിയിൽ നിന്നും രക്ഷപ്പെടൂ...
വരിക വരിക സഹജരേ...
......സമയമായി(കുത്തിട്ട ഭാഗം മറന്നുപോയി.)
പെരിങ്ങോടന്‍- / രാജ്
ReplyDeletehttp://www.blogger.com/profile/15623645093837147563
പിന്നേം പെറ്റി
ReplyDeleteഇതെന്നാ പെറ്റി ഗോമ്പറ്റിഷനാ?
വഞ്ചന.. ചതി..!!
ReplyDeleteഇടീീീീീീീീീീ..... ഇത് വന്‍ ചതിയായിപ്പോയി..
സതീഷേട്ടാ, ഇങ്ങനെ പൂരിപ്പിച്ചാ മതിയാ..
“വരിക വരിക സഹജരേ...
പെറ്റിവാങ്ങാന്‍സമയമായി..
കരളുനൊന്ത്, കൈകള്‍കൂപ്പി
വരിവരിയായ് വാങ്ങുവിന്‍..“
പെരിങ്ങോടനാണെങ്കില്‍ 4 പേരു മുന്നേ പറഞ്ഞ ഉത്തരമാണ്.. അപ്പോള്‍ പിന്നെ നിയമമനുസരിച്ച്തന്നിരിയ്ക്കുന്ന ക്ലു അസ്ഥാനത്താണ്, തെറ്റായ നീക്കമാണ്...
ReplyDelete(ഇനി കുട്ടന്‍ മേനോന്‍ തന്നെ ആവോ? ഏയ്.. ആവോ? ന്റെ നെഞ്ചിലൊരു വേദന....)
ഇന്നലെ 51 പോയിന്റുമായി നിന്ന എനിയ്ക്ക് ആരുടെയോ കരിങ്കണ്ണു പറ്റി... എന്റെ നീക്കം ഇപ്പോള്‍ നേരെ കുത്തനെ !! :(
നിനക്ക് ബാവിയുണ്ട് അഭിലാഷേ.
ReplyDeleteനിന്നെ ഞാൻ ഒന്നാം ക്ലാസിൽ പാസ്സാക്കും.
അല്പം ബോധക്കുറവുണ്ട്.അതു ഞാൻ ശരിയാക്കാം.
ഗ്യാരന്റീട്!!!!!!!
ഇനി രാജ് നീട്ടിയത് എന്നല്ല പെരിങ്ങോടന്‍ എന്നായിരുന്നു ബ്ലോഗിംഗ് തുടങ്ങുമ്പോള്‍ എന്നുള്ള മുട്ടുന്യായമൊക്കെ പറഞ്ഞാല്‍, ദേ വെവരമറിയും ട്ടാ..
ReplyDeleteസുമേഷ് പാവം ;) എന്നെശരിക്കുമങ്ങു വിശ്വസിച്ചു--ഹഹഹ
ReplyDeleteഞാന്‍ ഉത്തരം മാറ്റുന്നു:
(ഇനിയിപ്പോആരെ പറയും?)
ഒന്നുകൂൂടെ ആലോചിക്കട്ടേ
ഈ ഒരു ക്ലൂവോടു കൂടി കൈപള്ളി ക്ലൂ കച്ചോടം അടച്ചു പൂട്ടുമെന്നാ തോന്നുന്നത്.
ReplyDeleteഹഹ ഹ ഹ.. ഹയ്യോ... ഹയ്യോ..
ReplyDeleteഎനിക്ക് ഇയാളുടെ സ്ഥിതി കണ്ടിട്ട് ഖല്‍ബിനകത്തൊരു വേദനയില്ലാതില്ല സുമേഷ് മൂണേ..
എല്ലാം ശരിയാവുംന്ന്.. സതീശേട്ടന്റെ ട്രൈനിങ്ങ് ക്ലാസില്‍ ചേര്‍ന്നോ...! ല്ലാം ശരിയാവും..
ഓം ശുഭാപ്തിവിശ്വാസ്യ ഒപ്റ്റിമിസ്റ്റിക്കാഹഃ
ഓം ശുഭാപ്തിവിശ്വാസ്യ ഒപ്റ്റിമിസ്റ്റിക്കാഹഃ
ഓം ശുഭാപ്തിവിശ്വാസ്യ ഒപ്റ്റിമിസ്റ്റിക്കാഹഃ
ഇത് ആഹാരത്തിന് ശേഷം പച്ചവെള്ളം കുടിച്ചശേഷം മൂന്ന് നേരം മുപ്പത് തവണ ജപിച്ചാ മതി.. യെല്ലാം ശരിയാവും.. ഡോണ്ട് വറി..
:)
അതെ ഇടി അങ്കിള്‍,
ReplyDeleteസിബു എന്ന് ജി-റ്റാക്കില്‍ പറഞ്ഞപ്പോ അവിടുത്തെ പാത പിന്തുടര്‍ന്നാല്‍ എത്തിച്ചേരുന്നത് മൈനസ് ടോപ്പ് പൊസിഷനിലായിരിയ്ക്കുമെന്ന് അടിയനോര്‍ത്തില്ല.. കണ്ണീരു തുടയ്ക്കാന്‍ തോര്‍ത്തെടുഥ്തില്ല!!
ഇല്ലാ മാറ്റുന്നില്ല:)
ReplyDelete- തല്‍ക്കാലം രാജ് തന്നെ ഇരിക്കട്ടേ
കൺഫ്യൂഷൻ..കൺഫ്യൂഷൻ...
ReplyDeleteഇനി ആദിത്യനെങ്ങാനാണോ?(ഇത് ഉത്തരമല്ല.ദുർബല നിമിഷമേ...വിട്ടുമാറൂ...)
100
ReplyDeleteഇനി അനില്‍_ANIL ആണോ ആ മിടുക്കന്‍???
ReplyDeleteഈശ്വരാ.. എല്ലാരെം ഉത്തരം തെറ്റണേ :)
ആദി?
ReplyDeleteമനുഷ്യനിവിടെ ആധി പിടിച്ച് നിക്കുമ്പോഴാ...
(ടെമ്പ്റ്റേഷന്‍.... മാറ്റണോ? വേണ്ടേ? മാറ്റണോ?)
നൂറിന്റെ നിറവിൽ ഉത്തരവും കാത്ത്.ഉറങ്ങാൻ സമയമായി.ഉത്തരം പോരട്ടെ
ReplyDeleteശരിയായിരിക്കും ‘ആധി’ ത്യനാകാൻ സാദ്ധ്യതയുണ്ട് സുമേഷേ.
ReplyDeleteഎങ്കില്‍
ReplyDeleteപെരിങ്ങോടന്‍- / രാജ്
http://www.blogger.com/profile/15623645093837147563
കൈപ്പള്ളീ...
ReplyDeleteആത്മാര്‍ത്ഥമായി വീണ്ടും പറ്രയുന്നൂ.. ഈ മത്സരം ബോറാവുന്നു..
(പ്രത്യേകിച്ച് പോയിന്ന്റ്റ് നിലയില്‍ ഞാന്‍ 30ആം സ്ഥാനത്ത് നീല്‍ക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട്.. മാത്രമല്ല അനാവശ്യമായി എനിക്ക് പെറ്റിയടിക്കുന്നത്റ്റു കൊണ്ടും.. താങ്കള്‍ പോസ്റ്റിട്ട ശേഷ ഉത്തരം എന്റെ ജി-ടോക്കില്‍ വ്വന്നു പറഞ്ഞു നോക്കൂ..(എന്നോട് മാത്രം..ഞാന്‍ ആദ്യം തന്നെ ഉത്തരം പറയുന്നു- 12 പോയന്റ് വഛ്ച് എനിക്ക് കിട്ടുന്നു-- എന്തു രസമായിരിക്കുന്‍? അല്ലേ?)
മാറ്റൂലാ.... ഡിങ്കന്‍ ഉറച്ചു നിന്നാ പാറപോലെ...
ReplyDeleteഇനി ഇത് ശേഷം ചിന്ത്യം സന്തോഷാവുമോ?
ReplyDeleteഎത്ര ചിന്തിയാലും എനിയ്ക്കൊട്ടും സന്തോഷം വരില്ല സുല്ലേ, എന്റെ രണ്ട് പോയിന്റാ പോയേ...:(
ReplyDeleteമണിയടിക്ക് (പ്രേരണയ്ക്ക്)ഏതു വകുപ്പാ കൈപ്പള്ളീ പുറത്തെടുക്കേണ്ടത്?
ReplyDeleteഏയ്:)
ReplyDelete1-നിസാന്‍ ടിഡ/ആസ്റ്റോറിയ ഹോട്ടല്‍ - ദുബൈക്കാറന്‍ തന്നെ
2- 28 വയസ്സ് കാരന്‍ 3ആം ക്ലാസ്സില്‍ പ്ര്രേമം..(യ്യെന്റമ്മച്ചീ--ഞ്ഞാന്‍ പോലും 4 ലാ തൊടങ്ങീത്)
3- പ്രവാസ ജീവിതത്തില്‍ ശുക്ലം നഷ്ടപ്പെട്ട ആള്‍ - അല്പം കമ്യൂണിസ്റ്റ് വിരോധം
4- തൃ^ശ്ശൂര്‍ പാലക്കാട് മലപ്പുറം എറ്ണാംക്കുളം റൂട്ടില്‍ ഓട്യ ടീമാ :)
5-2004 ബ്ലോഗ് തുടങ്ങിഅയ് ആലു- ഇഥൊക്കെ ചേര്‍ത്താാല്‍ ഒരാലു മാത്രം..
രാജ് :)
നഷ്ടസ്വപ്നങ്ങളേ നിങ്ങളെനിക്കൊരു
ReplyDeleteദുഃഖ സിംഹാസനം നൽകീ...
ആരു പാടുമിത്?
5-2004 ബ്ലോഗ് തുടങ്ങിഅയ് ആലു- ഇഥൊക്കെ ചേര്‍ത്താാല്‍ ഒരാലു മാത്രം..
ReplyDeleteഇതെന്നതാ ഇടിവാളേ എഴുതി വച്ചിരിക്കുന്നത്?
സുല്ലേ, അത് യുഗങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന ഒരു പ്രത്യേകതരം ഭാഷയാണ്. ഇടിക്കിങ്ങനെ എന്തൊക്കെയറീയാം!
ReplyDeleteപിന്നെ, ഇത് രാജ് ആണ് എങ്കില്‍..
ക്വിസ് മാസ്റ്റര്‍ നിയമം ലംഘിച്ചു എന്ന് വ്യക്തം.
സെക്ഷന്‍ 1/3 പ്രകാരം: “നാലു് (4) പേരെങ്കിലും ശരി ഉത്തരം പറഞ്ഞില്ലെങ്കിൽ മാത്രമെ clue ഉണ്ടാവുകയുള്ളു.“ എന്ന് നിയമസംഹിത!! അപ്പോപ്പിന്നെ... ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?
2005 ലെ വീരന്മാര്‍.
ReplyDeleteദേവന്‍
വക്കാരിമഷ്ട
തുളസി
സാക്ഷി
പെരിങ്ങോടന്‍
വര്‍ണ്ണമേഘങ്ങള്‍
വിശാലമനസ്കന്‍
സന്തോഷ്
ഏവൂരാന്‍
അതുല്യ
സു
കേരളഫാര്‍മര്‍
കലേഷ്
ഇനി ബാക്കി ആരേലും പറ.
-സുല്‍
ക്വിസ് മാസ്റ്റര്‍ നിയമം തെറ്റിക്കാതിരിക്കാന്‍ ഞാന്‍ നോക്കിയിട്ട് ഒരുത്തരം മാത്രമേ കാണുന്നുള്ളു. ‘സാക്ഷി’. അതു രണ്ടു വട്ടം മാത്രമേ വന്നിട്ടുള്ളു. അതിനു ക്ലൂകൊടുത്താല്‍ നിയമം തെറ്റില്ല.
ReplyDeleteഎല്ലാരും വരിവരിയായി സാക്ഷിക്ക് വോട്ട് ചെയ്തോ :)
-സുല്‍
ഈ ഏവൂരാന്‍ ആളെങ്ങിനെ സുല്ലേ? :)
ReplyDeleteമറ്റേ.. തനിമലയാളത്തിന്റെ ആളല്ലേ..? വല്ല സ്കോപ്പും ഉണ്ടോ?
Appo ethuvare.. njanoraal maathrame sari utharam paranjullu??? !!! ;)
ReplyDeleteശൊ- ആ ല്ലിസ്റ്റു കണ്ടപ്പഴാ..
ReplyDeleteഞാന്‍ ഫാര്‍മറുടെ കാര്ര്യം മറന്നു പോയിര്ന്നു!
ഹഹഹ ഇടീ...
ReplyDeleteആ മൂന്നാം ക്ലാസ് പ്രേമം.
-സുല്‍
അല്ലയോ മഹാശയ്,
ReplyDelete(കൈപ്പള്ളീനെ തന്ന്യാ.. കാര്യം കാണാനെന്തു വേണേലും വിളിയ്ക്കാന്‍ തയ്യാറാ),
അടുത്ത ക്ലൂ പോരട്ടേ...
അഭിലാഷങ്ങള്‍
ReplyDeleteടെയ് നീ എപ്പഴ്-ടെ നാട്ടി പോണതു്. നീ പോവുല്ലെ?
ഇനിയും ഗ്ലൂവൊ?
ReplyDeleteനാരദാ...
രണ്ട് ഗ്ലൂവിട്ടാല്‍ 6 മാര്‍ക്ക് കൂടുമൊ? :)
ശരി ഉത്തരം: രാജ് നീട്ടിയത്തു്
ReplyDeleteclue കൊടുത്തതു് ഇത്തിരി ഓവറായി ഇല്ലെ?
4 എണ്ണം വന്നതിനാല്‍ ഗ്ലൂ വേണ്ടായിരുന്നു. ആ ക്ലൂവിനുള്ള ചോദ്യവും വേണ്ടായിരുന്നു.
ReplyDeleteഅപ്പോള്‍ ഇനി ക്വിസ് മാസ്റ്റര്‍ നിയമം ലംഘിച്ചതിനെ തുടന്നുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കയല്ലേ...
ReplyDeleteഗ്ലൂ കൂടിപോയാലും ബോണസ്സ് മാർക്ക് ഒട്ടും കൊറക്കണ്ട കേട്ടാ.
ReplyDeleteഅപ്പോ എല്ലാവർക്കും ഗുഷ്‌നേം
അഭിലാഷിനു വീട്ടില്‍ നെറ്റ് കണക്ഷന്‍ കൊടുത്ത കമ്പനിയിലേക്ക് കൈപ്പള്ളി അണ്ണന്‍ വൈറസ് കയറ്റിവിടുമെന്ന് ഫീഷണി
ReplyDeleteക്വിസ്സ് മാസ്റ്റര്‍ സ്വ്യം നിയമലംഘനം നടത്തിയതു മൂലം ഈ പോസ്റ്റില്‍ പെറ്റിയടിച്ചവരെ പെറ്റിയില്ലാത്തവരാക്കി നിരുപാധികം വിട്ടയക്കാന്‍ ഞാന്‍ സ്നേഹത്തിന്റെ , വിനയത്തിന്റെ, സാഹോദര്യത്തിന്റെ, സര്‍വ്വമത ഐക്യത്തിന്റെ,പരിസരമലിനീകരണമുക്തിയുടെ ഭാഷയില്‍ താഴ്മയായി അഭ്യര്‍ത്ഥിയ്ക്കുന്നു..
ReplyDelete(ശാകലം ഓവറായി ല്ലെ?)
ആഷാഡം,
ReplyDeleteമിനിമം നാലുപേരെങ്കിലും ശരി ഉത്തരം പറയാതിരിയ്ക്കുന്ന അവസ്ഥയില്‍, ക്ലൂ കൊടുക്കേണ്ടി വരുന്ന സാഹചര്യത്തില്‍ മാത്രമേ ബോണസ് പോയിന്റ് ലഭ്യമാകൂ..
ങ്ങ്‌ള് പോയി നെയമം പഠിച്ചിറ്റ് ബരീ ന്ന്
മത്സരം ലമ്പർ 28 ആരംഭിച്ചു. ങ്യ ഹ ഹ ഹ ഹ
ReplyDeleteഇവിടേ കുടുമ്പ സമേതം tent അടിച്ചു് മത്സരിക്കുന്നവരുടെ ശ്രദ്ധക്കു്.
ReplyDeleteഇത്തിരി മ്വാശമാണു് കേട്ട.
“അപ്പോഴേ പറഞ്ഞില്ലേ രാജാണ് രാജാണ് ന്ന്..
ReplyDeleteരാജാണ് രാജാണ് ന്ന്.......”
പിന്നെ, രാജ് തൃശ്ശൂരല്ല പാലക്കാട്ടാണെന്ന് ഐതിഹ്യം പറഞ്ഞ് എന്നെ പറ്റിച്ച എന്റെ അമ്മൂമ്മേടെ പേരാണ് ‘ഇടിയമ്മൂമ്മ’!!
അമ്മൂമ്മേടെ..&^%&^ എന്നെക്കൊണ്ടൊന്നും പറേക്കണ്ട....
ബൈ ദ വേ, കൈപ്പള്ളി.. അംബേദ്കര്‍ ഭരണഘടന ഉണ്ടാക്കീന്ന് വച്ച് അയാള്‍ക്കത് ബാധകമായിരുന്നില്ല എന്നുണ്ടോ?
കൈപ്പള്ളി നിയമം ലംഘിച്ചത് മൂലം, ഈ പോസ്റ്റില്‍ പാവങ്ങള്‍ സമ്പാദിച്ചുകൂട്ടിയ പെറ്റികള്‍ മുന്‍കാല പ്രാബല്യത്തോടെ എഴുതിത്തള്ളണം....
ഓഫ്: ചാത്താ, ആ പൂതി മനസ്സിലിരിക്കട്ടെ. എറ്റിസാലാറ്റിലേക്ക് വൈറസ്സ് കയറ്റിവിട്ടാല്‍ കൈപ്പളിയടക്കം സകലതിന്റേം ‘ഉസ്‌കൂള്‍ പൂട്ടും മോനേ..’. നെറ്റ് കണക്ഷന്‍ തരുന്ന കമ്പനി ഉണ്ടേലല്ലേ നെറ്റുള്ളൂ.. നെറ്റ് ഉണ്ടേലല്ലേ ഗോമ്പിറ്റേഷനുള്ളൂ...പിന്നെ, എറ്റിസാലാറ്റിലെ പഴയ സെക്യൂരിറ്റി അഡ്വൈസര്‍ (അങ്ങിനെ എന്തോ ആയിരുന്നൂന്ന് കേട്ടിട്ടുണ്ട്..) മിസ്റ്റര്‍ കൈപ്പള്ളി ആ കടുംകൈ ചെയ്യുമോ.. നവര്‍.
ഇനി അടുത്ത മത്സരം നടക്കുന്ന പറമ്പിലേക്ക് യാത്രയാകട്ടെ..
ഹോ ഹൊയ്.. ഹോ ഹൊയ്...
മത്സര ഫലം:
ReplyDelete1. ആഷ | Asha : 12+3=15
2. സതീഷ് മാക്കോത്ത് : 8+3=11
3. സാജന്‍| SAJAN : 6+3=9
4. കുട്ടിച്ചാത്തന്‍ : 4+3=7
5. അനില്‍ശ്രീ : 2
6. ഇടിവാള്‍ : 2
7. ഇന്‍ഡ്യാ ഹെരുറ്റേജ് :2
പെനാലിറ്റി:
1. പച്ചാന : -2 (കമന്റ് ഡിലീറ്റി)
2. അനില്‍ : -2
3. സാജന്‍ : -4
4. അഭിലാഷ് : -4
5. ആഷ : -2
6. അപ്പു : -2
7. ഇടിവാള്‍ : -4
അഭിനന്ദനങ്ങള്‍....
അഞ്ചലേ, ക്ലൂ ഇല്ലാതെ ഉത്തരം പറയുന്നവര്‍ക്ക് മൂന്നുപോയിന്റ് ബോണസ് നല്‍കുന്ന നിയമം ആദ്യമേ ഇവിടെ പ്രാബല്യത്തിലുള്ളതാണ്. എങ്കിലും താങ്കള്‍ അത് 'രാജ് നീട്ടിയത്ത്' ഗോമ്പറ്റീഷനില്‍ മാത്രമേ ഉപയോഗിചു കാണുന്നുള്ളൂ. ഇത് അനീതിയാണെന്ന് അറിയിക്കട്ടെ. ദയവായി മുന്‍കാല മത്സരങ്ങളിലും ഈ നിയമം പ്രാബല്യത്തിലാക്കണമെന്ന് അപേക്ഷ. യാരിദ് ഗോമ്പറ്റീഷനില്‍ എനിക്ക് മൂന്നു പോയിന്റ് ഈ വകുപ്പില്‍ കിട്ടാനുണ്ട്. അതുകൂടാതെ കൈപ്പള്ളിമാഷ് ക്ലൂ പറയാത്ത ഗോമ്പറ്റീഷനുകളാണ് ഇവിടെ കൂടുതല്‍. അതിലെല്ലാം 2 മാര്‍ക്ക് കിട്ടിയവര്‍ക്കും ഈ മൂന്നു പോയിന്റ് ബോണസ് കിട്ടുമോ?
ReplyDeleteഅഞ്ചലേ
ReplyDelete4 പേര്‍ ഉത്തരം പറഞ്ഞ് പിന്നെ ക്ലൂ പറയുന്ന മത്സരങ്ങളില്‍ ഒന്നും 3 പോയിന്റ് കൂടുതല്‍ കൊടുക്കാറില്ല. സംശയമുണ്ടെങ്കില്‍ ഏടുകള്‍ മറിച്ചു നോക്കു.
നിയമം എഴുതിവച്ച് മാനിക്കാതിരിക്കുന്നത് ശുദ്ധ വിഡ്ഡിത്തവും തോന്ന്യാസവുമാണ്. അതിനേക്കാള്‍ നല്ലത് നിയമം ഇല്ലാതിരിക്കലാണ്.
-സുല്‍