Friday, 20 March 2009

22 - ഇഞ്ചിപ്പെണ്ണ്

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം, നേരിൽ കണ്ടാൽ അവളോടു് എന്തു ചോദിക്കും? ചായയോ കാപ്പിയോ? അതോ തണുത്തത് എന്തെങ്കിലും?
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക.കടമ, കുടുംബം, ദൈവം, സ്വത്ത്, മതം
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?തീര്‍ച്ചയായും 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം. ആരാധനാലയം പുരാതനകാല കൊത്തുപണികള്‍ ഉള്ളതാണെങ്കില്‍ ആ ആര്‍ക്കിടെക്ചര്‍ പൊളിച്ചുമാറ്റിയാലും മറ്റു വല്ലയിടത്തും കൊണ്ട് പോയി സംരക്ഷിക്കാന്‍ ശ്രമിക്കും. അത്രേയേയുള്ളൂ.
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?കുശിനിക്കാരന്‍. ഭക്ഷണം കഴിഞ്ഞിട്ടേ എന്തു ജോലിയ്ക്കും പ്രസക്തിയുള്ളൂ. അദ്ധ്യാപകന്‍ ആവുന്നത് കുശിനിക്കാരന്‍ ആയാലും ആശാരിയായാലും കോമാളിയായാലും അതിലെല്ലാം ഉള്ള ഒരു പ്രത്യേക തരം ജോലിയാണ്. അതുകൊണ്ട് അത് പ്രത്യേകിച്ച് ആവണമെന്നില്ല.
നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യുംകുറച്ച് കൂടി യാത്രകള്‍ ചെയ്യും, വായിക്കാനുള്ളതൊക്കെ വായിച്ച് തീര്‍ക്കും.
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?കുട്ടിയായിരുന്നപ്പോള്‍ (ഇപ്പോഴും വലിയ പ്രായമൊന്നുമായിട്ടില്ല) പട്ടാളത്തില്‍ ചേരണമെന്നും ഹിമാലയസാനുക്കളില്‍ എവിടെയെങ്കിലും ഫൈറ്റര്‍ ജെറ്റ് ഇടിച്ചിറക്കണമെന്നും ഒക്കെ ആ‍യിരുന്നു. ഇപ്പോള്‍ മിനിമം ഒരു ട്വിന്‍ എഞ്ചിന്‍ പൈലറ്റ് ലൈസന്‍സ് എങ്കിലും എടുക്കണമെന്നുണ്ട്. പിന്നെ ഫോട്ടോ ജേര്‍ണലിസ്റ്റ് ആവണമെന്നുണ്ട്. ലോകത്തുള്ള റെഫ്യൂജി ക്യാമ്പുകള്‍ സന്ദര്‍ശിക്കണമെന്നും അതിനെ ബേസ് ചെയ്ത് ഒരു പ്രോജക്റ്റ് ചെയ്യണമെന്നുമുണ്ട്. പിന്നെ ഹ്യൂമണ്‍ ടച്ചുള്ള entrepreneur ആവണമെന്നുണ്ട്, പിന്നെ കേരളത്തിലുടനീളം ചെറിയ ഇന്ത്യന്‍ ആര്‍ട്ട് ഡെക്കോ ബേസ് ചെയ്ത കോഫീ ഷോപ്പുകള്‍ തുടങ്ങണമെന്നുണ്ട്, ബെഡ് ആന്റ് ബ്രേക്ഫാസ്റ്റ് തുടങ്ങണമെന്നുണ്ട്, ഷോട്ട് ഫിലിംസ് എടുക്കണമെന്നുണ്ട്, പിന്നെ ഞാനിങ്ങനെ പറഞ്ഞ് കൊണ്ടിരിക്കും... ഈ ലിസ്റ്റ് മാത്രം എന്നോട് ചോദിച്ചാല്‍ നിങ്ങള്‍ക്ക് വട്ടായിപ്പോവും.ഇതില്‍ ചിലതൊക്കെ അറ്റമ്പ്റ്റ് ചെയ്തിട്ടുണ്ട്. വലുതാവട്ടെ, അപ്പോഴേക്കും ഓരോന്നായി ചെയ്യാന്‍ പറ്റും. വലുതാവാത്തത് എന്റെ പ്രശ്നമല്ലല്ലോ.
കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതിൽ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു്Foie gras ഒഴികെ ബാക്കിയെല്ലാം ഇഷ്ടമാണ്.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട)lamborghini - എന്തിനാ കുറക്കണേ? ആഗ്രഹിക്കുന്നതിനു ടാക്സ് വേണ്ടല്ലോ
കഷണ്ടിക്ക് മരുന്നു കണ്ടുപിടിച്ചാൽ നിങ്ങൾ എന്തു ചെയ്യും?വല്ലവരും മരുന്ന് കണ്ട് പിടിച്ചാല്‍ ഞാന്‍ എന്തു ചെയ്യാന്‍? കഷണ്ടി മാരകരോഗമല്ലല്ലോ. കല്യാണ മാര്‍ക്കെറ്റില്‍ അല്പം ഡിം ആവുന്നതല്ലേ? സാരമില്ല. സഹിച്ചു.
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല?ആള്‍ക്ക് സിക്സ്പാക്ക് ഇല്ലാ?
ഭ്രാന്തു് ഒരു പകർച്ച വ്യാതിയാണോ?അതെ. പ്രത്യേകിച്ച് നട്ടുച്ചയ്ക്ക്
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
 1. ഉല്പാതനം
 2. കച്ചവടം
 3. ജന സേവനം
 4. വിനിമയം
 5. വിദ്യാഭ്യാസം
ഉല്പാദനം കച്ചവടം വിദ്യഭ്യാസം വിനിമയം
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്?ഇങ്ങിനെ അവരോട് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നത്. അവരു അവരുടെ ലോകത്തില്‍ അധ്വാനിച്ച് സന്തോഷമായി ജീവിക്കുന്നുണ്ട്. പക്ഷെ ഏത് നേരവും അവര്‍ക്ക് പ്രശ്നമുണ്ട് പ്രശ്നമുണ്ട് എന്ന് പറഞ്ഞാണ് സംഗതി കൊളമാക്കുന്നത്. ഇന്നത്തെ വൃദ്ധന്മാര്‍ നേരിടുന്ന പ്രശ്നങ്ങളൊന്നാണ് യുവാക്കന്മാര്‍ സ്വാതന്ത്ര്യത്തോടെ സന്തോഷത്തോടെ ജീവിക്കാന്‍ ശ്രമിക്കുന്നത്.
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. ഇരിക്കട്ട് കൈപ്പള്ളി എന്തെങ്കിലും രോഗങ്ങള്‍. ഇതൊക്കെ ഇല്ലാണ്ട് മനുഷ്യന്മാരു എങ്ങിനെ ജീവിക്കും? ഒരല്പം നൊസ്റ്റാള്‍ജിയ പോലുമില്ലാത്തവരെയാണ് ചികത്സിക്കേണ്ടത്.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? രൂപാന്തരപ്പെടുകയാണ്. വളര്‍ച്ച പ്രത്യേകമായി ഉണ്ടെന്ന് തോന്നുന്നില്ല. വളരുന്നെങ്കില്‍ വളരട്ടെ, തളരുന്നെങ്കില്‍ തളരട്ടെ, ലോകം ഒന്നും അവസാനിക്കില്ലല്ലോ. അതാത് തലമുറകള്‍ അവരവര്‍ക്ക് വേണ്ടുന്നത് കണ്ട്പിടിച്ച് ജീവിച്ചോളും.
എന്താണു് സമൂഹിക പ്രതിബദ്ധത?ഏതെങ്കിലും ഹോട്ടലില്‍ ചെല്ലുമ്പോള്‍ അവിടെ ഹോട്ടല്‍ മുതലാളി ജോലിക്ക് നില്‍ക്കുന്ന ചെറിയ പയ്യന്റെ കരണത്തടിച്ചാല്‍ നേരെ ചെന്ന് മുതലാളിയുടെ കൊങ്ങക്ക് പിടിക്കുക, വിളമ്പി വെച്ചിരിക്കുന്ന ചൂട് കറി അയാളുടെ തലയില്‍ കമിഴ്ത്തുക. അത്യാവശ്യം മനുഷ്യനു വേണ്ടുന്ന സാമൂഹിക പ്രതിബദ്ധത ഇതാണ്.

നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?

 1. ഗാന്ധി
 2. Pierce Brosnan
 3. Jack the Ripper
 4. മമ്മൂട്ടി
 5. Gabriel Garcia Marquez
 6. Pres. Barack Obama
 7. Adoor Gopalaksrihsnan
 8. Jimmy Wales
 9. Paulo Coelho
 10. Khalil Gibran
 11. A.P.J. അബ്ദുൽ കലാം
 12. കുറുമാൻ
 13. സാമ്പശിവൻ (കാഥികൻ)
 14. കൈപ്പള്ളി
 15. Silk Smitha
 16. കുമാരനാശാൻ
 17. സാറ ജോസഫ്
 18. Charlie Chaplin
 19. വിശാല മനസ്കൻ (സജീവ് ഇടത്താടൻ)
 20. തീറ്റ റപ്പായി

ഗാന്ധി. കഞ്ഞിവെള്ളം. സുഖാണോ എന്ന് ചോദിക്കും.
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു?തീര്‍ച്ചയായും പങ്കെടുക്കും. പങ്കെടുക്കില്ലാന്ന് പറയുന്നവര്‍ക്ക് എന്തോ കാര്യമായ കോമ്പ്ലെക്സുണ്ട്. അതന്നെ.

സിനിമയിൽ അഭിനയിക്കാൻ നിങ്ങൾക്ക് ഒരവസരം ലഭിക്കുന്നു. നിങ്ങൾ ഏതു് വേഷം കൈകാര്യം ചെയ്യും.

 1. അവശ കവി,
 2. വില്ലൻ-കൊലപാതകി,
 3. വില്ലൻ-ബലാത്സങ്ക്‍ist,
 4. വില്ലൻ-കള്ളവാറ്റ്ist,
 5. വില്ലൻ - മാമ,
 6. വില്ലി - മാമി,
 7. വില്ലി - കൊലപാതകി / നാത്തൂൻ / അമ്മായിയമ്മ
 8. അച്ഛൻ (മൂപ്പീന്ന്),
 9. അച്ഛൻ (medium),
 10. കോമാളി(മാള അരവിന്ദൻ-grade),
 11. കോമാളി (ജഗതി-grade),
 12. കോമാളി (ശ്രീനിവാസൻ-grade),
 13. കാമുകി (light),
 14. കാമുകി (4X4),
 15. കാമുകി (heavy).
 16. അനിയത്തി (സിനിമയുടേ പകുതിയിൽ ചാകും)
 17. അനിയൻ (സിനിമയുടേ പകുതിയിൽ ചാകും)
 18. കവി/കാമുകൻ (light),
 19. കാമുകൻ/മൂപ്പീന്ന്/കോമാളി (മമ്മൂട്ടി-grade),
 20. കാമുകൻ (gym),
 21. കാമുകൻ (cocholate hero -grade),
 22. അമ്മ - (ശാരധ -grade),
 23. അമ്മ -(Philomina-grade)
ചോക്ലേറ്റ് ഹീറോ. പുതിയ സ്ഥലങ്ങള്‍ എല്ലാം സന്ദര്‍ശിക്കാം. അവിടെയൊക്കെ ചെത്തി നടന്ന് നൃത്തം വെക്കാം.
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
 1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
 2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
 3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
രണ്ടാമത്തത് ചെയ്യും. ഏകാധിപതികള്‍ എല്ലാം ചത്തൊടുങ്ങിയാല്‍ പിന്നെ ആളുകള്‍ ഇല്ലാണ്ടാവും. അവരെയൊന്നും അങ്ങിനെ ഒറ്റയടിക്ക് കൊല്ലണമെന്നില്ല. പാവം ബ്ലോഗര്‍മാരുടെ മേല്‍ കുതിരകയറുന്നത് എന്തിനു? അവരെന്തെങ്കിലുമൊക്കെ എഴുതട്ട്.
എന്താണു് അഭിപ്രായ സ്വതന്ത്ര്യം? മുറ്റത്ത് പത്രം വായിച്ചിരിക്കുന്ന അച്ഛനോട് ഒരു നട്ടുച്ച നേരത്ത് വിധവയായ കുട്ടിയുള്ള ഒരു പെണ്ണിനെ ചൂണ്ടിക്കാണിച്ച് ഇവളെ ഞാന്‍ കെട്ടുന്നു എന്ന് പറയുന്നത്.
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
 1. K. കരുണാകരൻ,
 2. EMS,
 3. AKG,
 4. സി.എച്ച്. മുഹമ്മദ്കോയ,
 5. മന്നത്ത് പത്മനാഭൻ,
 6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
 7. Dr. പല്പ്പു.
 8. വെള്ളാപ്പള്ളി നടേശൻ
AKG
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ?ഒരു പരിധി വരെ. ജോലി ചെയ്യുന്നവരുടെ ആവരേജ് പ്രായം ഇന്ത്യയിലും ചൈനയിലും കുറവായത് ഉല്പാദന ക്ഷമത യൂറോപ്പ്യന്‍ രാജ്യങ്ങളേക്കാള്‍ പെട്ടെന്ന് കൂടുവാന്‍ സഹായകരമായി. പക്ഷെ അത് ശരിയായ ഒരു പോക്കല്ല. സ്വീഡനില്‍ ആരും ജോലിചെയ്യാന്‍ ഇല്ലാത്തതുകൊണ്ട് തുണിമില്ലുകള്‍ ഒരുകാലത്ത് നഷ്ടെപ്പട്ടിരുന്നു. പക്ഷെ നൂതന ടെക്നോളജികള്‍ ഉപയോഗിച്ച് മനുഷ്യന്റെ അധ്വാനം അധികം വേണ്ടാത്ത മെഷീനുകള്‍ കണ്ട് പിടിച്ചതോട് കൂടി അവരാണിപ്പോള്‍ എക്സ്പോര്‍ട്ടില്‍ മുന്നേറുന്നത്. അതുകൊണ്ട് ജനസംഖ്യയില്‍ മാത്രം പിടിച്ച് കളിക്കുന്നത് അധിക കാലം നീണ്ട് നില്‍ക്കില്ല. പക്ഷെ ചൈനയും ഇന്ത്യയും വമ്പന്‍ കണ്‍സ്യൂമര്‍ സ്റ്റേറ്റുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്രയും ജനസംഖ്യക്ക് കൊടുക്കാന്‍ സാധനങ്ങള്‍ ദ്രുതഗതിയില്‍ ഉല്പാദിപ്പിക്കാന്‍ കഴിയുന്നില്ല എന്നാണ് പല വലിയ കമ്പനികളുടേയും പരാതി. അങ്ങിനേയും ഒരു താല്‍ക്കാലിക സാമ്പത്തിക മുന്നേറ്റം സാധ്യമായി. അപ്പോള്‍ ചോദിച്ച ചോദ്യത്തിനു ഒരു 40-50% എന്ന് പറയാം.
നിങ്ങൾ ഒരു ദിവസത്തേക്ക് പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും?ഒരു ദിവസത്തേത് മിനിമം അഞ്ച് വര്ഷമാക്കാനുള്ള ബില്‍ പാ‍സ്സാക്കും. ഒരു ദിവസം കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇത് തമിഴ് സിനിമയല്ലല്ലോ.
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും?
 1. അധ്വാനിക്കാന്‍ ഉള്ള ആരോഗ്യം
 2. ആരേയും ഒരു കാലത്തും ബുദ്ധിമുട്ടിക്കാന്‍ ഇടവരുത്തരുത്
 3. എന്നുമെന്നും വരങ്ങള്‍ കിട്ടാനുള്ള ടെക്നോളജി.
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും50% creative capitalism എന്ന ബില്‍ ഗേറ്റ്സിന്റെ പരിപാടി പോലെ എന്തെങ്കിലും ചെയ്യും. 50% micro financing പോലെയുള്ള സംരംഭങ്ങള്‍ ചെയ്യും.
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ?ഉണ്ട്. എന്നെത്തന്നെ നഷ്ടമായിട്ടുണ്ട്. നാട് എനിക്ക് വെറും ഓര്‍മ്മക്കുറിപ്പ് അല്ല. അവിടെ പൊടിയുണ്ട് അഴുക്കുണ്ട് പ്രശ്നങ്ങളുണ്ട്, പക്ഷെ അത് ഞാനാണ്. അവിടെ വയലില്ലെങ്കിലും തെങ്ങ് ഇല്ലെങ്കിലും ഗ്രാമം ഇല്ലെങ്കിലും അതെന്റെ നാടാണ്. അതെന്റെ സ്വാതന്ത്ര്യമാണ്. തിരിച്ച് ചെല്ലാന്‍ ഒരു നാട് പോലുമില്ലാതെയിരിക്കുന്നത് ഭയാനകമായ ഒരു അവസ്ഥയാണ്.
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക.രണ്ട് പനകള്‍, നിറയേ ചെമ്പരത്തി ചെടികള്‍, നാലു പനിനീര്‍ റോസകള്‍
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ?ഒരു മൂച്ചിനു എഴുതി. എല്ലാ പോസ്റ്റുകളും ഒരു മൂച്ചിനു എഴുതുന്നതാണ്. ഇനിയും അങ്ങിനെ എഴുതരുത് ചിന്തിച്ച് സമയം എടുത്ത് തിരുത്തിയൊക്കെ എഴുതണമെന്നുണ്ട്. എവിടെ നടക്കാന്‍?

Salman Rushdie യെ വിട്ടിൽ ഉച്ചഭക്ഷണത്തിനു വിളിക്കുന്നു, നിങ്ങൾ അദ്ദേഹത്തിനു് എന്തു വിളമ്പും?

പോര്‍ക്ക് ഇറച്ചി ;)
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്?വര്‍ക്കേര്‍സ് ഫോറത്തില്‍ ക്യൂബയെക്കുറിച്ചുള്ളത്
ബ്ലോഗിൽ അവസാനമായി വായിച്ച കവിത ഏതാണു്?ഉമ്പാച്ചിയുടെ ഒരു കവിത
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. അടുത്തുള്ള സൂഷി ബാറില്‍.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. ഒരു ചോദ്യം ചോദിക്കാൻ അവസരം തരുന്നു. എന്തു ചോദിക്കും?ഈയടുത്ത് തുടങ്ങിയതാണോ? അതോ ചെറുപ്പത്തിലേ ഉണ്ടോ?
ഓ.വി. വിജയൻ നിങ്ങൾക്ക് എന്തു് തന്നു? മലയാളം സാഹിത്യം ഇത്രയൊക്കയേയുള്ളൂ എന്ന് കാണിച്ച് തന്നു.
ബ്ലോഗിൽ നടക്കുന്ന ഈ "ഗോമ്പറ്റീഷൻ" എന്ന ഈ "മഹാ സംഭവം" നിങ്ങളുടെ blogging ജീവിതത്തെ എങ്ങനെ സ്വധീനിച്ചു? ഇപ്പൊ ദേ ഈ പൊട്ട ചോദ്യത്തിനൊക്കെ ഉത്തരം എഴുതുന്നതുവരെ ബാധിച്ചു.
ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം.ആരേയും അങ്ങിനെ ഇഷ്ടമല്ല. ഏറ്റവും ഇഷ്ടം കുറവ് പെരുമ്പടവം എന്ന് പറയാം.
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? രണ്ട് സ്ഥലത്തും. മനുഷ്യന്‍ എത്രയോ മൃഗങ്ങളെ ഇങ്ങിനെ ഡൊമെസ്റ്റിക്കേറ്റ് ചെയ്യുന്നു. ആനക്ക് മാത്രമെന്താ കൊമ്പുണ്ടോ കുറച്ച് മൃഗസ്നേഹികള്‍ കിടന്ന് അലമുറയിടാന്‍? ചിക്കന്റെ കാല് കടിച്ച് പറിച്ചുകൊണ്ട് ആനയെക്കുറിച്ച് ബേജാറാവുന്നവരെ കാണുമ്പോള്‍ ഒരൊറ്റ പൊട്ടിക്കലു വെച്ച് കൊടുക്കാന്‍ തോന്നാറുണ്ട്. മലയാളിയുടെ ദുരഭിമാനമാണ് ആന. ആന വെറും ഒരു മൃഗമാണ്. പട്ടിയേയും പൂച്ചയേയും പോലെ. വളര്‍ത്താന്‍ സാമ്പത്തികമുള്ളവന്‍ വളര്‍ത്തുക. അല്ലെങ്കില്‍ മിണ്ടാണ്ടിക്ക. ഒരു മൃഗത്തെയും അതിപ്പൊ ആനയായാലും ഒട്ടകമായാലും ശരി പീഢിപ്പിക്കാതിരിക്കുക.
ആരുടേ ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക?ശ്ശെടാ, എന്തിനാ ബ്ലോഗൊക്കെ ഡിലീറ്റ് ചെയ്യുന്നത്? ചിലപ്പൊ എന്റെ ബ്ലോഗ് ഡിലീറ്റ് ചെയ്തെന്ന് വരും. അതിനു മറ്റുള്ളവരുടെ ബ്ലോഗേല്‍ കൈവെക്കാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമോ?
വാർത്തകൾ ഇല്ലായിരുന്നെങ്കിൽ മാധ്യമങ്ങളെന്തു ചെയ്യുമായിരുന്നു?ജീവനില്ലെങ്കില്‍ ശ്വാസം എന്തു ചെയ്യുമായിരുന്നു? അവരു ഊട്ടിക്കോ കൊടൈക്കനാലിനോ പോവുമായിരുന്നു. അത് തന്നെ ഇവിടേയും.

56 comments:

 1. inji pennu
  http://www.blogger.com/profile/16079447688035812508

  ReplyDelete
 2. ഇഞ്ചിപ്പെണ്ണ്

  http://www.blogger.com/profile/16079447688035812508

  ReplyDelete
 3. എന്റെ ഉത്തരം : യാത്രാമൊഴി
  http://www.blogger.com/profile/05434276048596589342

  ReplyDelete
 4. This comment has been removed by a blog administrator.

  ReplyDelete
 5. ഇഞ്ചിയുടെ വര്‍ത്തമാന രീതികളുമായി അങ്ങോട്ട് ചേരുന്നില്ല. എന്നാലും, പന,റോസ എന്നൊക്കെ പറയുമ്പോള്‍,പനയുള്ളത് ഗള്‍ഫിലും ഇവിടെ ഫ്ലോറിഡയിലുമാണ്.അപ്പോള്‍ പിന്നെ ആരാണ്?
  ചോക്ലേറ്റ് ഹീറോ ആകാനാണ് താല്പര്യം.ഹീറോയിന്‍ അല്ല.കഷണ്ടി അല്‍പ്പമെങ്കിലും ഉണ്ട്.(അല്ല ഇക്കാലത്ത് പെണ്ണുങ്ങള്‍ക്ക് കഷണ്ടിയില്ലെന്ന് പറയാന്‍ പറ്റില്ലല്ലൊ?).
  എന്താരോ വരട്ട്: ഇഞ്ചിക്ക്ക് കുത്തി.
  പുളിയിഞ്ചി കടിച്ചപോലാകുമോ ആവോ?

  ഉത്തരം:ഇഞ്ചിപ്പെണ്ണ്.
  http://www.blogger.com/profile/16079447688035812508

  ReplyDelete
 6. പുളിയിഞ്ചി കടിക്കാനും തുടങ്ങ്യൊ അനംഗാരീ :)

  ReplyDelete
 7. ശ്ശൊ!ഇനിയിപ്പോള്‍ കുടിക്കുകയേ നിവൃത്തിയുള്ളൂ.
  അടി!അടി!
  നൂ‍റ് പ്രാവശ്യം എനിക്ക് വേണ്ടി തെറ്റ് തിരുത്തി എഴുതി പഠിക്ക്....

  ReplyDelete
 8. എന്റെ ഉത്തരം: ദസ്തക്കിര്‍
  http://www.blogger.com/profile/18116646743908334084

  ReplyDelete
 9. ഹമ്മേ!
  വിധവയായ കുട്ടിയുള്ള ഒരു പെണ്ണിനെ കെട്ടുന്നതോ? അപ്പോള്‍ കെട്ടുന്ന കുട്ടിയുടെ, പയ്യന്റെ, മുറ്റത്തിരിക്കുന്ന അച്ഛന്റെ പ്രായം! :-)
  കുട്ടിയുള്ള ഒരു വിധവയെ എന്നാവും ഉദ്ദേശിച്ചത് അല്ലേ? :-P (വിധവയല്ലാത്ത ഒരു പെണ്ണിനെ ചൂണ്ടിക്കാട്ടി, ഭര്‍ത്താവിനോട് ‘ഇവളെ ഞാന്‍ കെട്ടാന്‍ പോണൂ’ന്ന് പറയുന്നതാവില്ലേ അതിലും വലിയ അഭിപ്രായസ്വാതന്ത്ര്യം?)

  ഇതെന്താ ഡിന്നറിനു വിളിക്കുന്നവരുടെ കൂട്ടത്തില്‍ നിന്നും 20-ത്തെ ആളിലൊരു മാറ്റം. അതുകൊണ്ടും തര്‍ക്കുത്തരങ്ങള്‍ക്ക് പഞ്ഞമില്ലാത്തതുകൊണ്ടും ;‌-)

  ഉത്തരം: ഇഞ്ചിപ്പെണ്ണ്
  http://www.blogger.com/profile/16079447688035812508
  --

  ReplyDelete
 10. എന്റെ ഉത്തരം : ഇഞ്ചിപ്പെണ്ണ്
  http://www.blogger.com/profile/16079447688035812508

  ആ കുശനിക്കാരിയാവാനുള്ള താല്‍പര്യം ..
  നിങ്ങള്‍ക്ക് 20 വറ്ഷം പുറകോട്ടു് നീക്കാണ്‍ അവസരം ...അതിലെ ത്തരങ്ങള്‍ക്കു ഒരു ഇഞ്ചി മണം, ചുവ..

  ശ്ശെടാ...എന്നു വായിച്ചപ്പൊ ശരിക്കും.. ശ്ശെടാ ഇതു ഇഞ്ചിയല്ലെ എന്നു തോന്നീട്ടു... :)

  ReplyDelete
 11. continued..
  ആഗ്രഹം സാധിച്ചൊ എന്ന ചോദ്യത്തിന്റെ ഉത്തരങള്‍..പിന്നെ പൊതുവെ ഉള്ള ഒരു നിഷേധത്മക മൂഡ്..
  (tracking)

  ReplyDelete
 12. അദാ.. പുതീത് തൊടങ്ങ്യാ?!! ദെന്താണ്ടപ്പാ ഉത്തരങ്ങള്?! ഞാനുമൊന്ന് പറഞ്ഞ് നോക്കെട്ടെട്ടാ..ചെലപ്പ ശരിയായിരിക്കുട്ടോളിന്‍..


  എന്റെ ഉത്തരം - ദസ്തക്കിര്‍
  http://www.blogger.com/profile/18116646743908334084

  ReplyDelete
 13. എന്റെ ഉത്തരം : അപ്പു

  http://www.blogger.com/profile/16662942493042064439

  ReplyDelete
 14. നാലാമത്തെ ചോദ്യം ക്വിസ്മാഷുടെ പുരുഷ മേധാവിത്തത്തെ കാണിക്കുന്നു.
  ഗായകന്‍, കുശിനിക്കാരന്‍, അദ്ധ്യാപകന്‍, ആശാരി ഇതൊക്കെ ആണുങ്ങളല്ലേ..

  ReplyDelete
 15. എന്റെ ഉത്തരം : ഇഞ്ചിപ്പെണ്ണ്

  http://www.blogger.com/profile/16079447688035812508

  ReplyDelete
 16. ഉത്തരം : നിരക്ഷരന്

  http://www.blogger.com/profile/00081463945304717260

  ReplyDelete
 17. ആദ്യ ചോദ്യത്തിന്റെ ഉത്തരം കണ്ടാല്‍ ഏതോ ടീഷോപ്പിലെ സപ്ലൈര്‍ ആണോന്നു സംശയിച്ചേക്കാം- പിന്നെ കുശിനിക്കാരനാവണമെന്ന ആഗ്രഹ, ഭക്ഷണത്തോടുള്ള അത്യാര്‍ത്തി, ഇപ്പോഴും പ്രായപൂര്‍ത്തി ആയിട്ടില്ല , ഇതൊക്കെ കണ്ട് ഇത് ദില്‍ബാസുരന്‍ ആവാനേ സാധ്യതയുള്ളൂ:)

  അല്ല ഈ ദില്‍ബന്‍ ലംബോര്‍ഗിനിയില്‍ എങ്ങനെ കയറി ഇരിക്കും എന്നതൊരു ന്യായമായ ചോദ്യമാനു- ലവനാണേല്‍ വല്ല ടിപ്പര്‍ ലോറി എന്നു പറഞ്ഞേനേ ;)

  എന്തായാലും എന്റെ ഉത്തരം: ദില്‍ഭാസുരന്‍
  പ്രൊഫൈല്‍: http://www.blogger.com/profile/26335200

  ReplyDelete
 18. മുഖം ശരിക്കങ്ങ്ട് കാണുന്നില്ല, ഈ ഉത്തരം എഴുതിയ ആള്‍, ഈ വെട്ടത്തോട്ട് നീങ്ങിനില്‍ക്കൂ, നോക്കിയിട്ട് പറയാം:)

  ReplyDelete
 19. ഇഞ്ചിപ്പെണ്ണ്

  http://www.blogger.com/profile/16079447688035812508

  ReplyDelete
 20. വലുതാവട്ടെ, അപ്പോഴേക്കും ഓരോന്നായി ചെയ്യാന്‍ പറ്റും. വലുതാവാത്തത് എന്റെ പ്രശ്നമല്ലല്ലോ.

  എന്റെ ഉത്തരം: Nithin Shams
  http://www.blogger.com/profile/13528934639774164026


  (ഇഞ്ചി ചോക്ലേറ്റ് ഹീറോ ആയി അഭിനയിയ്ക്കോ? R കറിയാ?.. അതുപോലെ ഇപ്പോഴും വലിയ പ്രായമൊന്നും ഇല്ല എന്നു പറഞ്ഞാ..? അതും R കറിയാ?.. )

  ReplyDelete
 21. എന്റെ ഉത്തരം : ഇഞ്ചിപ്പെണ്ണ്
  http://www.blogger.com/profile/16079447688035812508

  ReplyDelete
 22. എന്റെ ഉത്തരം : ഇഞ്ചിപ്പെണ്ണ്

  http://www.blogger.com/profile/16079447688035812508

  പ്രധാനമായും ചിക്കനോടുള്ള സഹതാപം രേഖപ്പെടുത്തിയത് കൊണ്ട്. പണ്ട് കൊറ്റിയുടെ ഒരു പോസ്റ്റിലും വന്ന് ഇതേ അഭിപ്രായം പറഞ്ഞിരുന്നു.

  ആദ്യം അത്രയ്ക്കങ്ങ് കത്തിയില്ല. പിന്നെ ഇഞ്ചിയാണെന്ന് നിരൂപിച്ചു കൊണ്ട് വീണ്ടും വായിക്കുമ്പോൾ എവിടെയോ എന്തൊക്കെയോ ഒരു സാമ്യം തോന്നുന്നുണ്ട്.

  ReplyDelete
 23. എന്റെ ഉത്തരം-ഇഞ്ചിപ്പെണ്ണ്

  http://www.blogger.com/profile/16079447688035812508

  ReplyDelete
 24. നിതിന്‍ വാവ അല്ലെന്ന് കമന്റിട്ടപ്പോള്‍ തന്നെ മനസ്സിലായി.. :) എന്തായാലും ഇനി ഇഞ്ചി എന്നു പറഞ്ഞാലും പെറ്റി കഴിഞ്ഞാല്‍ ഒന്നും കിട്ടാല്‍ പോകുന്നില്ല!! ആര്‍ട്ട് ഡേക്കോ സെര്‍ച്ചിയാല്‍ ഗൂഗിള്‍ ഇഞ്ചിയെ മാത്രെ തരുന്നുള്ളൂ ത്രെ!!!

  ReplyDelete
 25. ഇതിഞ്ചിയാവാം,
  ബട്ട് ഇഞ്ചിയാണെങ്കില്‍, നാട്ടില്‍ പോകും എന്ന് പറയ്‌വോ? ഇഞ്ചി ഇപ്പോ നാട്ടിലാണെന്ന് ആരോ രണ്ടീസംമുമ്പീ കവലയില്‍ പറേണത് കേട്ടല്ലൊ
  അതുപോലെ ചോക്ലേറ്റ് ഹീറോ,
  പിന്നെ പ്രായം ( അത് പിന്നെ ആപേക്ഷികമാകാമല്ലോ?)
  എന്നാലും ഇഷ്ടമുള്ള പെണ്‍കുട്ടിയെ കെട്ടിച്ചുതരുന്നു എന്ന ഉത്തരം ഒരു പുരുഷന്റെ ആംഗിളില്‍ നിന്നല്ലേ കൂടുതല്‍ ചേരുക?
  സ്ത്രീയാണെങ്കില്‍ ഇഷ്ടമുള്ള പുരുഷനെ കെട്ടിച്ചുതരണം എന്നല്ലേ പറയുക/ അല്ലെങ്കില്‍ അതുപോലുള്ളത്?

  പിന്നെ ദെ‌ഇവം എന്ന ചോദ്യത്തില്‍ അവള്‍ എന്ന് കൈപ്പള്ളി എഴുതിയത് കൊണ്ട് ആള് സ്ത്രീയാവുമെന്ന് ചുമ്മാ അങ്ങ് ഹനുമാനം!!

  ചുരുക്കിപ്പറഞ്ഞാല്‍
  എന്റേയും ഉത്തരം - ഇഞ്ചിപ്പെണ്ണ്

  http://www.blogger.com/profile/16079447688035812508

  ReplyDelete
 26. എന്റെ ഉത്തരം : ഇഞ്ചിപ്പെണ്ണ്

  http://www.blogger.com/profile/16079447688035812508

  * History
  * Geography
  * World Politics
  * Cooking
  * Debate
  * Architecture
  * Interior Design
  * Writing
  * Reading
  ഇതെല്ലാം കൂടി നിരക്ഷരനില്‍ ഒത്തുവരുന്നില്ല. അതിനാല്‍ എന്റെ വോട്ട് ഇഞ്ചിക്ക്പോട്ടെ. ഫോട്ടോ ജേര്‍ണലിസ്റ്റ് ആവണമെന്നു പറഞ്ഞതും ഇഞ്ചി തന്നെ. പിന്നെ ചോക്ലേറ്റ് ഹീറോ... (ഇഞ്ചി ആണാണോ ദ്രൌപതിയെപ്പോലെ?)

  -സുല്‍

  ReplyDelete
 27. ട്രാക്കിയേക്കാം...

  ReplyDelete
 28. ട്രാക്കിയേക്കാം...

  ReplyDelete
 29. ദെ‌ഇവേയ്,
  ദേ സാജനും പറേണ് ദെ‌ഇവം ന്ന്..
  അപ്പദ് സാജനാര്‍ന്നാ ന്റെ പൊന്നുങ്കുരിശു പുണ്യാളാ?

  ReplyDelete
 30. ഷുമേസേ അതുല്യേച്ചീടെ ആ പോസ്റ്റൊരു ട്രെന്‍ഡ് സെറ്റര്‍ അല്ലേ?

  സുമേഷും ചുമ്മാ പറഞ്ഞോ വേണോങ്കി ഒന്നോ രണ്ടോ തവണ പുള്ളിക്കാരി അതിന്റെ കോപിറൈറ്റ് എടുക്കന്നതിനു മുമ്പ്:)

  ReplyDelete
 31. ഇഞ്ചിപ്പെണ്ണ്

  http://www.blogger.com/profile/16079447688035812508

  ReplyDelete
 32. Dilbasuran

  Profile: http://www.blogger.com/profile/26335200

  ReplyDelete
 33. ഒരറിയിപ്പ്. ഇന്ന് വെള്ളിയാഴ്ച്ച ഗള്‍ഫ് രാജ്യങ്ങളില്‍ പ്രത്യേകിച്ച് UAE ഇല്‍ അവധിയായതിനാല്‍ ഈ Gombetitionil അനവധി ആള്‍ സന്‍ചാരം ഉണ്ടാവാന്‍ സാധ്യതയില്ല. അതിനാല്‍ മറ്റു രാജ്യങളില്‍ ഉള്ളവര്‍ സഹകരിക്കണം എന്ന്‍ അഭ്യര്ധിക്കുന്നു. :-)

  ReplyDelete
 34. ദിലു യാത്രക്കാരനോ. നോ വേ. എങ്കില്‍ അവന്‍ എന്നേ നന്നായേനെ.

  -സുല്‍

  ReplyDelete
 35. Sands | കരിങ്കല്ല്
  http://www.blogger.com/profile/12373515723652244893

  ReplyDelete
 36. നൊമാദ് | A N E E S H
  http://www.blogger.com/profile/00299793440232227367

  ReplyDelete
 37. കൂട്ടുകാരന്‍ | Friend

  പരസ്യം വേണ്ട

  ReplyDelete
 38. ഇതിന്റെ ശരി ഉത്തരം 1:മണിക്ക്

  ReplyDelete
 39. എന്റെ ഉത്തരം നൊമാദ് | A N E E S H
  http://www.blogger.com/profile/00299793440232227367

  ReplyDelete
 40. എന്റെ ഉത്തരം:

  ഇഞ്ചിപ്പെണ്ണ് http://www.blogger.com/profile/16079447688035812508

  കിട്ടിയാ കിട്ടി..പോയാ പോയി.. :)

  ReplyDelete
 41. ഹോയ് ഹൊയ് ഹൊയ്യ്....

  ജിങ്ക് ജക്കാ... 12:54 ന് ഇവിടെ ഇത്തിയത് കൊണ്ട് 1 മണിക്ക് നെറുക്കെടുത്ത ലോട്ടറിയില്‍ ലാസ്റ്റ് പ്രൈസ് അടിച്ചൂ‍ൂ‍ൂ‍ൂ...

  ഹെന്നാലും ഇഞ്ചീ... ആ “ചോക്ലേറ്റ് ഹീറോ.“ ഇപ്പോഴും മനസ്സിലായില്ല... :(

  ReplyDelete


 42. ചോക്ലേറ്റ് ഹീറോ.

  ഇപ്പോഴും വലിയ പ്രായമൊന്നുമായിട്ടില്ല)

  വലുതാവട്ടെ, അപ്പോഴേക്കും ഓരോന്നായി ചെയ്യാന്‍ പറ്റും. വലുതാവാത്തത് എന്റെ പ്രശ്നമല്ലല്ലോ.  കൈപ്പള്ള്യേയ്, ന്നെ അങ്ങ് കൊല്ല്.. എനിയ്ക്കിനി വലുതാവണ്ട!!!:)

  ReplyDelete
 43. അങനെ ഈ മത്സരത്തിലും പായിന്റ് കിട്ടിയതുമില്ല പോയതുമില്ല..

  അടുത്തതെപ്പഴാണാവോ?

  ReplyDelete
 44. ചോകലേറ്റ് ഹീറൊ മാത്രമാണെങ്കില്‍ സഹിക്കാമായിരുന്നു. വിധവയായ ഒരു കുട്ടിയുള്ള പെണ്ണിനെ കെട്ടുന്ന കാര്യം... അത് ആലോചിക്കാനേ വയ്യ.

  -സുല്‍

  ReplyDelete
 45. ഇഞ്ചിക്കന്‍പത്

  ReplyDelete
 46. അടുത്ത മത്സരം: UAE 14:30

  ReplyDelete
 47. ഇഞ്ച്യേ അഭിപ്രായ സ്വാതന്ത്ര്യം എന്നുവച്ചാല്‍ ഇതു മാത്രമല്ല മുറ്റത്ത് പത്രം വായിച്ചുകൊണ്ടിരിക്കുന്ന ആളിനോട് ഡൊ തന്റെ ഭാര്യയെ ഇന്നുമുതല് ഞാന്‍ നോക്കിക്കോളാം കൊച്ചിനെ വേണേല്‍ താനെടുത്തോ എന്നു പറയുന്നതും ആവാം :)

  (മൊത്തം ആണ്‍ പെഴ്സ്പെക്റ്റീവില്‍ നിന്നായതുകൊണ്ട്. മറിച്ചാണെങ്കില്‍ മറിച്ചും മേപ്പടി)

  ReplyDelete
 48. ചോക്ലേറ്റ് ഹീറോ എന്ന് പറയുന്നത് പെണ്ണിഷ് അല്ലേ? മീശ ഒന്നും വേണ്ട താനും. അപ്പൊ ഞാന്‍ നോക്കിയിട്ട് ദയയിലെ മഞ്ചുവാരിയററെപ്പോലെ ഒരു വേഷം മാറ്റത്തിനു ബെസ്റ്റ് അതാണ്.

  അഭിപ്രായ സ്വാതന്ത്ര്യം ആണ്‍/പെണ്‍ വകഭേദം ഒന്നും തോന്നിയില്ല. അച്ഛന്‍ ഒക്കെ ഒരു സിമ്പോളിസം ആയിപ്പറഞ്ഞന്നേയുള്ളൂ. അല്ലാണ്ട് അച്ഛനോട് പറഞ്ഞിട്ട് വേണ്ടല്ലോ ആണായാലും പെണ്ണായാലും കെട്ടാന്‍. (എന്റെ അപ്പനോടല്ല, അപ്പന്‍ കാലു തല്ലിയൊടിക്കും. ബാക്കിയുള്ളവര്‍ക്ക് വേണമെങ്കില്‍ ട്രൈ ചെയ്യാമെന്ന് പറഞ്ഞതാണ്) :)

  ReplyDelete
 49. അദാണ് രണ്ടീ‍സം മുന്നേ രണ്ടു കാലുമൊടിഞ്ഞൊരു സ്ത്രീയെകണ്ടിരുന്നു ;)

  ReplyDelete
 50. മത്സര ഫലം:

  1. ViswaPrabha വിശ്വപ്രഭ : 12
  2. പ്രിയ ഉണ്ണികൃഷ്ണന്‍ : 8
  3. അനംഗാരി : 6
  4. ഹരി : 4
  5. പ്രിയംവദ-priyamvada : 2
  6. സു | Su : 2
  7. അരവിന്ദ് :: aravind : 2
  8. കുട്ടിച്ചാത്തന്‍ : 2
  9. ആഷ | Asha : 2
  10. നന്ദകുമാര്‍ : 2
  11. സാജന്‍| SAJAN : 2
  12. സുൽ | Sul : 2
  13. Kichu : 2
  14. അഭിലാഷങ്ങള്‍ : 2

  പെനാലിറ്റി ഇല്ലാത്ത ഒരു മത്സരം കൂടിയായിരുന്നു.

  വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!

  ReplyDelete
 51. @ അഞ്ചല്‍ക്കാരന്‍,
  Haree | ഹരീ : 4 എന്നാക്കുമോ? ഇതെന്താണ് എന്റെ പേര് മാത്രം പ്രൊഫൈലിലേതു പോലെ എഴുതാത്തത്! ;‘-( എക്സല്‍ ഷീറ്റിലും അങ്ങിനെ തന്നെ!
  --

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....