Tuesday 10 March 2009

4 - രാധേയൻ

പരസ്പരവിരുദ്ധമായി സംസാരിക്കാറുണ്ടോ?
    കൂടുതലും അങ്ങനെയാണ്.അഫിപ്രായം ഇരുമ്പുലക്കയല്ലെന്ന് പറഞ്ഞ് സി വി കുഞ്ഞിരാമനാണ് നമ്മുടെ ഗുരു.അല്ലെങ്കില്‍ തന്നെ പ്രപഞ്ചം എന്ന റിലേറ്റിവിറ്റിയില്‍ ഞാന്‍ മാത്രം എന്തിന് സ്തംഭം കുഴിച്ചിട്ട പോലെ നില്‍ക്കണം
എന്താണ്‌ സൌന്ദര്യം?
    നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കൊത്ത് വഴങ്ങി തരുന്ന മറ്റൊരു അനുഭവം.വെളുത്ത് കൊലുന്നനേയുള്ള ഐശ്വര്യാ റായില്‍ ദര്‍ശിക്കാത്ത സൌന്ദര്യം എന്തു കൊണ്ട് കറുത്ത് തടിച്ച കജോളില്‍ ഞാന്‍ കാണുന്നു.കറുത്ത് തടിച്ച് നിറനിതംബിനിയായ താടകയാണ് ആര്യയായ സീതയെക്കാള്‍ എന്നെ ഉത്തേജിപ്പിച്ചത്.ഒന്നുണ്ട്,സ്വഭാവം സൌന്ദര്യം കൂട്ടുന്ന ഒട്ടനവധി പേരുണ്ട്.കാഴ്ച്ചയുടെ ലക്ഷണശാസ്ത്രങ്ങളെ അപ്രസക്തമാക്കുന്ന പെരുമാറ്റത്തിന്റെ ജാലവിദ്യ.ഒരുദാഹരണം പറഞ്ഞാല്‍ ... അല്ലേല്‍ വേണ്ട ക്ലൂ ആയാലോ
എന്താണ്‌ ദൈവം?
    ദൈവം-വിശ്വസിക്കുന്നവന് ആശ്വാസവും,വിശ്വസിക്കാത്തവന് അതില്ല എന്നു തെളിയിക്കാനുള്ള തലവേദനയും നല്‍കുന്ന അല്‍ഭുത പ്രതിഭാസം.ശങ്കറ് സിമന്റിനെ പോലെ തകര്‍ക്കാന്‍ കഴിയാത്തതാണ് വിശ്വാസം.മറ്റേ കൊളൈഡര്‍ ഇനി എന്തു തന്നെ തെളിയിച്ചാലും.യുക്തി കൊണ്ടോ ശാസ്സ്ത്രം കൊണ്ടോ ദൈവത്തെ ഇല്ല എന്നു തെളിയിക്കാന്‍ കഴിയില്ല.കാരണം ഇവയൊന്നും പണവിട ചേര്‍ക്കാതെ ആണ് ദൈവം എന്ന വിശ്വാസം രൂപപ്പെട്ടിരിക്കുന്നത്.ലോകത്തെ സമസ്ത ദുരിതങ്ങളും ഭീഷണികളും സംഘര്‍ഷങ്ങളും ചൂഷണവും അവസാനിക്കുന്നതിന്റെ അന്ന് ദൈവം മരിക്കും അലേല്‍ ഈ പണി രാജി വെയ്ക്കും...
കായംകുളം കൊച്ചുണ്ണി, വെള്ളായണി പറമു, മുളമൂട്ടില്‍ അടിമ, ഇത്തിക്കര പക്കി, ജംബുലിംഗം തുടങ്ങിയവര്‍ ധനികരെ കവര്‍ന്ന് പാവങ്ങള്‍ക്കു നല്‍കുകയും നാട്ടുനീതി നടപ്പാക്കുകയും ചെയ്തിരുന്നു എന്ന വീരചരിതങ്ങള്‍ ഇഷ്ടമാണോ?
    ഉവ്വ്,നീതി നിഷേധിക്കപ്പെറ്റുന്നതിലും നല്ലത് അനീതിയിലൂടെ എങ്കിലും നീതി സ്ഥാപിക്കപ്പെടുകയല്ലേ,പിന്നെ വീര കഥകള്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്.
കുയിലിനെയോ കൊറ്റിയേയോ കൂടുതലിഷ്ടം?
    വെടിയിറച്ചി ആണെങ്കില്‍ കൊറ്റി നല്ലത്.പശ്ചാത്തലസംഗീതത്തിന് കുയില്‍ നല്ലത്.
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു?
    ഒറ്റക്കിരിക്കുമ്പോളല്ലാതെ ആള്‍കൂട്ടത്തിലിരിക്കുമ്പോള്‍ ഏകാന്തത അനുഭവപ്പെടുമോ കൈപ്പള്ളി സാറേ(ഭീട് മേ സബ് സേ ജുദാ രഹ്താ ഹൈ എന്നൊക്കെ ഗസല്‍ പാടുമെങ്കിലും).ഒറ്റക്കിരിക്കാന്‍ ഇഷ്ടമാണ്.കടല്‍ തീരത്ത് അല്ലെങ്കില്‍ മലമുകളില്‍ ഒക്കെ.ഏറ്റവും ഇഷ്ടമുള്ള പഴയ ഒരു വിനോദം ആകാശത്തേക്ക് നോക്കി നക്ഷത്രങ്ങളെ എണ്ണി കിടക്കുകയാണ്.
കഷ്ടകാലം എന്നാലെന്താണ്‌?
    അങ്ങനെ ഒരു കാലം വന്നിട്ടില്ല.(വിനയന്റെ സിനിമയില്‍ കണ്ടത് വേണേല്‍ പറയാം.).എന്നും നല്ലതും ചീത്തയും ഒക്കെ കലര്‍ന്ന ഒരേ കാലത്തിലാണ് എന്റെ ജീവിതത്തിന്റെ അഷ്ടപദി കൊട്ടിപ്പാടുന്നത്.നേരത്തെ പറഞ്ഞത് പോലെ ഇവയൊക്കെ അപേക്ഷികമല്ലേ
മോഹന്‍ലാല്‍ എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്‌?
    ലാലയിരിക്കാന്‍ ലാലിന് വേഗം കഴിയും.ഏത് കഥാപാത്രത്തെയും ലാലായി മാറ്റാന്‍ മോഹന്‍ലാലിനു കഴിയും.ലാലിന്റെ മാനറിസങ്ങള്‍,കുസൃതികള്‍,ചിരി,കണ്ണിറുക്ക്,തലകുത്തി മറിയല്‍ ഇവയെ എല്ലാം കഥാപാത്രത്തിലേക്ക് കയറ്റും.ഇതൊക്കെയാണ് അദ്ദേഹത്തെ സ്റ്റാറാക്കുന്നത്.പക്ഷെ ഒരുഭാസക്കര പട്ടേലരെ ആഖ്യായനം ചെയ്യാന്‍ അദ്ദേഹത്തിനു ബുദ്ധിമുട്ടാണെന്നല്ല,തീരെ കഴിയില്ല തന്നെ.കഥാപാത്രമായി ജീവിക്കാന്‍ ലാല്‍ നല്ലത്, ഒരു കഥാപാത്രാത്തെ ആവിഷ്ക്കരിക്കാന്‍ മോശം.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി?
    ഒട്ടു മിക്ക പോസ്റ്റുകളും സാമൂഹികപ്രശ്നങ്ങള്‍ എന്നില്‍ ഉണര്‍ത്തുന്ന അലയൊലികളുടെ ഭാഗമായി എഴുതുന്നതാണ്.അതിന് അങ്ങനെ വലിയ ലക്ഷ്യങ്ങളൊന്നുമില്ല.ചില കാര്യങ്ങള്‍ ഉറക്കെ പറയാഞ്ഞാല്‍ ചങ്ക് കഴപ്പ് അനുഭവപ്പെടും,പ്പറഞ്ഞു കഴിഞ്ഞാല്‍ അപ്പിയിട്ടതിനേക്കാള്‍ സുഖമാണ്.(പിന്നെ ആ അമേധ്യം വായിക്കുന്നവന്റെ പ്രശ്നമായി എന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ആലോചിച്ചത്)
മോതിരം, മാല, വാച്ച്‌, ബ്രേസ്‌ലെറ്റ്‌ തുടങ്ങിയവ ധരിക്കാന്‍ ഇഷ്ടമാണോ?
    മോതിരമിട്ടാല്‍ കൈ ചൊറിയും,ബ്രേസ്‌ലെറ്റ് ഇഷ്ടമല്ല.വാച്ച് അങ്ങനെ ധരിക്കാറില്ല.മാല ധരിക്കാറുണ്ട്.ഇഷ്ടാ‍നുഷ്ടങ്ങളെക്കാള്‍ ചില ശരീരപ്രകൃതവുമായാണ് അതിന് ബന്ധം
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ?
    വലിയ തൊഴുത്താണെങ്കില്‍ മെലിഞ്ഞില്ലെങ്കിലും കെട്ടുന്നതില്‍ എനിക്ക് വിരോധമില്ല.ആനയോട് ചൊദിച്ചിട്ട് ചെയ്യണം.വെളുപ്പാന്‍ കാലത്ത് കൊമ്പനാനയെ കറക്കാന്‍ ചെല്ലരുതെന്ന് കറവക്കാരനോട് പറഞ്ഞേക്കണം.വെറുതെ എന്തിനാ മോന്ത മോഹന്‍ലാലിന്റെ പോലെ ആക്കുന്നത്?
ഏറ്റവും വലുതെന്താണ്‌?
    ശ്രീവിദ്യയുടെ (അല്ലെങ്കില്‍ വേണ്ട,മരിച്ചവരെ കുറിച്ച് വേണ്ടാതീനം പറയുന്നില്ല) അമ്പാസിഡര്‍ കാറിന്റെ ഡിക്കി.
കാശ്മീരസന്ധ്യകളേ കൊണ്ടുപോരൂ എന്റെ ഗ്രാമസുന്ദരിക്കൊരു നീലസാരി എന്താ ഈവരിയുടെ അര്‍ത്ഥം?
    ഗ്രാമസുന്ദരി തോട്ടില്‍ കുളിക്കാനിറങ്ങിയിരിക്കുകയാണ്.കാശ്മീര സന്ധ്യ നീലസാരി കൊണ്ടു വന്നിട്ട് വേണം കരയില്‍ കയറാന്‍
പാമ്പിന്റെ രത്നം, കൊതിയന്റെ വിത്തം, സതീകുചം, കേസരി തന്റെ കേശം. തങ്കളുടെ അഭിപ്രായത്തില്‍ ഈ ഗണത്തില്‍ പെടുന്ന ഒരു മൂന്നെണ്ണം കൂടി പറയാമോ?
    വേറെ മൂന്നു കൊള്ളാവുന്ന അന്യസ്ത്രീകളുടെ കുചം
അല്ലാ, പൂച്ച ഏതു നിറമായാലും എലിയെപ്പിടിച്ചാല്‍ പോരേ?
    ഇരുട്ടത്ത് വരുമ്പോള്‍ എലിക്ക് ദൂരേന്ന് കണ്ണില്‍ പിടിക്കുന്ന ഫ്ലൂറസന്റ് കളറിലെ പൂച്ചയാണെങ്കില്‍....... നിറം ഒരു പ്രശ്നമാണ് മാഷേ
പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണടയ്ക്കുന്നതെന്തിനാണ്‌?
    ഞാന്‍ സ്മോളടിക്കുമ്പോള്‍ കണ്ണട്ക്കുകയും ചിറി കോട്ടുകയുമൊക്കെ ചെയ്യുന്നത് എന്തിനാണെന്ന് തന്നെ എനിക്ക് പിടിയില്ല പിന്നാണ് പൂച്ചയുടെ കാര്യം.ചൊട്ടയിലെ ശീലമാ ചേട്ടാ, കൊണ്ടേ പോകൂ
പൂച്ചക്ക്‌ പൊന്നുരുക്കുന്നിടത്ത്‌ കാര്യമുണ്ടോ?
    പൂച്ചയെന്താ കൈപ്പള്ളിയുടെ അളിയനോ മറ്റോ ആണോ?ഫുള്‍ പൂച്ച.പൊന്നുരുക്കുന്നിടത്തിരിക്കുന്ന പൂച്ചയെകുറിച്ച് മാത്രമേ പ്രിയദര്‍ശന്‍ ഹിന്ദിയിലും മലയാളത്തിലും സിനിമയെടുക്കൂ
മാര്‍ജ്ജാരപ്രണയമോ ഹംസലീലയോ കൂടുതല്‍ മനോഹരം?
    ഞാന്‍ ആ ടൈപ്പല്ല,കണ്ടവന്റെയൊക്കെ ****സീന്‍ എത്തി നോക്കാന്‍.മനുഷ്യന്റെ തന്നെ കാണാന്‍ സമയമില്ല.(എന്നാലും ആനയുടെ ****സീനൊന്നു കണ്ടാല്‍ കൊള്ളാമെന്നൊണ്ട്
മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട്‌ എന്ന ഇംഗ്ലീഷ്‌ പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ്‌ എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം?
    കൈപ്പള്ളിയുടെ പദമുദ്രക്ക് ഡിമാന്‍ഡ് കുറഞ്ഞാല്‍ ഇങ്ങനെ പലതും തോന്നും....നിഘണ്ടുവും കൊണ്ട് പോകേണ്ടി വരും സര്‍ക്കാരാപ്പീസില്‍,ക്ഷമിക്കണം ഭരണകാര്യാലയങ്ങളില്‍...
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?
    ഓരോ കാലത്ത് ഓരോ മോഹമായിരുന്നു.കുട്ടികാലത്ത് സിനിമാനടന്‍ ജയനാകണമെന്നായിരുന്നു.പിന്നെ സിവില്‍ സര്‍വ്വന്റ് ആകണമെന്ന് ആഗ്രഹിച്ചു. രാഷ്ട്രീയക്കാരന്‍,മാധ്യമക്കാരന്‍,തിരക്കഥാകൃത്ത് അങ്ങനെ കൊഴിഞ്ഞതും കൊഴിയാത്തതുമായ മോഹങ്ങള്‍ ഇനിയും ധാരാളം.ഒന്നുമായില്ലെങ്കിലും സന്തോഷത്തിനു കുറവില്ല.
എന്താണ്‌ ശരിയല്ലാത്തത്‌?
    എല്ലാം ശരി തന്നെ,ചെയ്യുന്നവന്റെ കണ്ണില്‍.എങ്കിലും നിയമവ്യവസ്ഥ അനുസരിച്ച് ജീവിക്കുന്നിടത്തോളം നിയമം വിലക്കിയതൊന്നും ചെയ്യുന്നത് ശരിയല്ല.നിയമവ്യവസ്ഥയോട് കലഹിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ ഇത് ബാധകമല്ല(ഗാന്ധിജിയുടെ സിവില്‍ നിയമലംഘനസമരം പോലെ).ഒരു വ്യക്തിയുടെ മനസാക്ഷിക്ക് നിരക്കാത്ത കര്‍മ്മമാണ് ശരിയല്ലാത്തത്.വ്യക്തിയുടെ മനസാക്ഷി നിയമങ്ങള്‍ പിന്നീട് സമൂഹത്തിന്റെ മനസ്സക്ഷി നിയമമാകുകയും പിന്നീട് അത് വ്യവസ്ഥിതിയുടെ അംഗീകൃതനിയമസംഹിതയുടെ ഭാഗമാവുകയുമാണ് നടപ്പ് രീതി.എങ്കിലും യോജിക്കാത്ത പല നിയമങ്ങളുമുണ്ട്.ഉദാഹരണം നമ്മുടെ നാട്ടിലെ ഇമ്മോറല്‍ ട്രാഫിക്ക് നിയമങ്ങള്‍.
എന്താണ്‌ സന്തോഷം?
    ആത്മപുച്ഛമില്ലാതെ ചെയ്യുവാന്‍ കഴിയുന്ന പ്രവര്‍ത്തികള്‍ കൊണ്ടു തരുന്ന ഒരു അനുഭവമാണ് സന്തോഷം.സ്വന്തം മനസാക്ഷിയെ കേട്ട് മുന്നോട്ട് പോകുമ്പോള്‍ മാത്രമേ അത് കിട്ടൂ.പണമാണ് സന്തോഷം,സെക്സാണ് സന്തോഷം,നാറ്റില്‍ പോകലാണ് സന്തോഷം,നല്ല ആഹാരമാണ് സന്തോഷം,കരുണകാട്ടലാണ് സന്തോഷം,ബ്ലോഗ് ചെയ്യലാണ് സന്തോഷം, പാട്ടു കച്ചേരി കേള്‍ക്കലാണ് സന്തോഷം,ഇതൊന്നുമല്ല സന്തോഷം,പക്ഷെ ഇതിലെല്ലാം എന്റെ സന്തോഷങ്ങള്‍ ഉണ്ട്.
ആധുനിക കവിതകളെ കുറിച്ച് എന്താണു അഭിപ്രായം
    നല്ലതു ചീത്തയുമായ അഭിപ്രായങ്ങള്‍.വൃത്തത്തിന്റെയും അലങ്കാരത്തിന്റെയും സാമ്പ്രദായികത വിട്ടൊഴിഞ്ഞത് ആശയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ സാധിക്കും.ഇത് മലയാളത്തിലേക്ക് പുതിയ ആശയങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കേണ്ടതാണ്.ദോഷം വാള്‍ എടുത്തവനെല്ലാം(എടുത്തവളെല്ലാം) വെളിച്ചപ്പാട് തുള്ളുന്നത് നാം സഹിക്കേണ്ടി വരുന്നു.ആര്‍ത്തവം,രതി,മൈഥുനം തുടങ്ങിയ ചില വാക്കുകള്‍ അവിടെയും ഇവിടെയും തിരുകി ഒരു കൌപീനക്കെട്ടിലെ പേരും നല്‍കിയാല്‍ ആര്‍ക്കും കവിയാകാം.അച്ചടിക്കുമ്പോള്‍ ആര്‍ക്കും തിരിയാത്ത ഒരു പടവും വരപ്പിച്ച് പുറം ചട്ടയിലിടണം.
ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം
    ഓര്‍മ്മക്കുറിപ്പുകള്‍ നല്ലത് തന്നെ,പക്ഷെ നൊസ്റ്റാള്‍ജിയ ചെടിക്കും.കാരണം ഗ്രാമങ്ങളിലോ ഇടത്തരം പട്ടണങ്ങളിളോ താമസിച്ച 90% ബ്ലോഗറുമാരുടെയും കുട്ടിക്കാലത്തിലെ അനുഭവങ്ങളും സമാനമായിരിക്കണം.അപ്പോള്‍ പിന്നെ ഒന്നുകില്‍ എഴുത്തിലൂടെ അതിന് പുതിയ ഭാവുകത്വങ്ങള്‍ നല്‍കണം,അല്ലെങ്കില്‍ വിശാലനെ പോലെ രസിപ്പിക്കുന്ന ഒരു ഭാഷ വേണം.പക്ഷെ എല്ലാ ഓര്‍മ്മക്കുറിപ്പുകളെയും ഈ വിഭാഗത്തില്‍ പെടുത്താന്‍ ആവില്ല.ഉദാഹരണത്തിന് പി.സായ്‌നാഥ് തന്റെ പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തിയ യാത്രകളെ കുറിച്ച് ഒരു ഓര്‍മ്മക്കുറിപ്പെഴുതിയാല്‍ അത് വായിക്കപ്പെടുക തന്നെ വേണം.കാരണം അതില്‍ സമുഹത്തിനായി നടത്തിയ ഒരു യജ്ഞത്തിന്റെ കനലുകള്‍ ചാരം പുതഞ്ഞു കിടക്കുന്നുണ്ടാകും
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട കവി ആരാണു്.
    ശരിക്കും പറഞ്ഞാല്‍ പല കവിതയും വായിച്ച് മുഴുവനാക്കാന്‍ തോന്നാറില്ല. പരമ ബോറാണ്.എങ്കിലും വില്‍‌സന്റെ ചില കവിതകള്‍ വളരെ നന്നായി തോന്നിയിട്ടുണ്ട്
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട ഓർമ്മ കുറുപ്പ്ist ആരാണു്
    വിശാലന്‍,ഇടിവാള്‍,കൊച്ചു ത്രേസ്യ... ഇവരൊക്കെ എഴുതുന്നത് ഓര്‍മ്മക്കുറിപ്പുകളാണെങ്കില്‍.പിന്നെ പ്രദീപ് എന്നോ മറ്റോ പേരുള്ള ഒരു ബ്ലോഗര്‍ എഴുതുന്ന രതി സ്മരണകള്‍ ഇഷ്ടമായിരുന്നു.പക്ഷെ അധികം പറഞ്ഞ് അയാള്‍ തന്നെ ബോറാക്കി.
39881.71119

337 comments:

  1. ആ അപ്പിയിട്ട സുഖവും ശ്രീവിദ്യയും തിരക്കഥാകൃത്താകാനുള്ള ആഗ്രഹവും ഇരുമ്പുലക്കയല്ലാത്ത അഭിപ്രായവും നേരെ കൊണ്ടു ചെന്നെത്തിയ്ക്കുന്നത് ബെര്‍ളീ‍തോമസിന്റെ ശൈലിയിലാണ്.

    ആശാരി പണി തിരഞ്ഞെടുക്കാനുള്ള കാരണങ്ങളില്‍ ഒന്ന് ബെര്‍ളിയ്ക്കല്ലാതെ ഇത്രയും തുറന്നെഴുതാന്‍ കഴിയില്ല.

    മാധ്യമക്കാരനാകണം എന്നാഗ്രഹം സഫലീകരിച്ചു എന്നു പറയാതെ പറയുന്നതും ബെര്‍ളിയിലേയ്ക്ക് തന്നെ സൂചനയെത്തിയ്ക്കുന്നു.

    ReplyDelete
  2. ഉത്തരങ്ങളുടെ ഒരു സ്റ്റൈല്‍ കണ്ടാലറിയാം . ഇതു ബെര്‍ളി തോമസ് തന്നെ

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ശ്രീവിദ്യ, സ്മാള്ളടി, അശാരിയും കൊച്ചമ്മമാരും, ഒടുവില്‍ ഇഞ്ജിക്കിട്ടൊരു താങ്ങും! ബെര്‍ളി തോമസ് തന്നെ...

    ReplyDelete
  5. തെറ്റിയാലും ഞാനുത്തരിക്കട്ടെ.
    ഉത്തരം : കുറുമാന്‍

    ReplyDelete
  6. എന്റെ ഉത്തരം: നട്ടപിരാന്തന്‍

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. വണ്ടി വീട്ടിലെത്തിയപ്പോള്‍ ഇത്രക്കായോ???

    ട്രാക്കിലിടട്ടെ ആദ്യം

    ReplyDelete
  9. ഇത് ഡിങ്കന്‍ തന്നെ.

    ReplyDelete
  10. ബെര്‍ളി തോമസ്

    ReplyDelete
  11. “എന്റെ ഉത്തരം : ഡിങ്കന്‍‍”

    ReplyDelete
  12. ഇത് കുറുമാനല്ലെ...

    എവിടെപ്പോയാവൊ,കക്ഷിയെ ഇവിടെയൊന്നും കാണാനില്ലല്ലോ.

    കാറ്റുകൊള്ളാന്‍ പോയൊ??

    ReplyDelete
  13. പ്രിയപ്പെട്ട സുഹൃത്തുക്കളേ സഖാക്കളേ,
    ഇടയ്ക്കിടയ്ക്ക് ഉത്തരങ്ങള്‍ മാറ്റൂ. പോയിന്റുകള്‍ നേടൂ.

    ഞാന്‍ തയ്യാര്‍ നിങ്ങളോ?

    (ആളുകള്‍ പെനാല്‍റ്റി വാങ്ങുന്നതു കാണാന്‍ നല്ല രസമാ...)

    ReplyDelete
  14. എന്റെഉത്തരം: ഡിങ്കന്‍

    ReplyDelete
  15. അഥവാ ഇനി ഡിങ്കന്‍ ആണെങ്കില്‍ ..
    നാലു+അഞ്ച് = ഒന്‍പത് പോയിന്റ് കിട്ടും, രണ്ട് പോയിന്റ് പോകും... വേണോ..വേണ്ടയോ?.....കണ്‍ഫ്യൂഷന്‍....കണ്‍ഫ്യൂഷന്‍....

    ReplyDelete
  16. മത്സരാര്‍ത്ഥികളെ പ്രലോഭിപ്പിച്ച് ഉത്തരം മാറ്റിച്ച് അവര്‍ക്ക് പെനാല്‍റ്റി അടിപ്പിക്കാനുള്ള അഞ്ചത്സിന്റെ കുത്സിത ശ്രമത്തിനു, കൈപ്പള്ളീ കൊടുക്കൂ ആദ്യ പെനാല്‍റ്റി...
    ;)

    ReplyDelete
  17. മധുരനാ‌ല്പ്പതിലേക്ക് പദമൂന്നി നില്‍‌ക്കുന്ന ആരോ ("ജയന്‍" പരാമര്‍‌ശം ശ്രദ്ധിക്കുക). സ്മാള്‍ അടിക്കും. ഗുരുനിതംബിനികളില്‍ കമ്പം. നാട്ടിലല്ല താമസം. പാട്ടുകച്ചേരി ഇഷ്ടപ്പെടുന്നു.
    വൈല്‍ഡ് ഗെസ്സ്/എന്റെ ഉത്തരം: യാത്രാമൊഴി

    ReplyDelete
  18. എന്താണ്‌ ദൈവം?മോഹന്‍ലാല്‍ എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്‌? ഈ രണ്ടുചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ബര്‍ലി എഴുതിയതല്ലെന്ന് ഉറപ്പ്. സൂരജ് അല്ല. ദേവേട്ടനും അല്ല. Dinkanum alla.. ക്ലൂസ് വരട്ടെ..അരക്കൈ നോക്കാം

    ReplyDelete
  19. 1001% ഉറപ്പ്

    ഇത് ഡിങ്കൻ

    അല്ലെങ്കിൽ ഡിങ്കനു മാത്രമെ ഇത് പറയാൻ പറ്റു

    ഉമേഷ്‌ജി ഹാറ്റ്സ് ഓഫ്

    കൃത്യമായ അനുമാനം

    ReplyDelete
  20. തഥഗതന്‍ ജീ.. അദ്ദാണ്,,... അതു മാത്രമാണ്. അപ്പോ പോയന്റ് മുഴുവന്‍ നമ്മളടിക്കും. (ഞാനിപ്പോ തന്നെ രണ്ടെണ്ണമടീച്ചു) ;)

    ReplyDelete
  21. 10001 തവണ ഉറപ്പ്. ഇത് ബെര്‍ളീ തോമസ് ആണെന്നു.

    ബെര്‍ളീ‍തോമസിനു മാത്രമേ ഇങ്ങിനെ പറയാന്‍ കഴിയൂ.

    അഞ്ചല്‍ജീ,
    ഹാറ്റ്സ് ഓഫ് യൂ.
    കൃത്യമാ‍യ അനുമാനം.

    ഹല്ല പിന്നെ.

    ReplyDelete
  22. അനില്‍ശ്രീ,
    സംശയിച്ചു നില്‍ക്കണ്ട. ഉത്തരം മാറ്റൂ‍.
    ഡിങ്കനല്ലെങ്കില്‍ എല്ലാം കൂടി ഒരു കുട്ടയില്‍ വാരാം.

    ഞാനിവിടൊക്കെ തന്നെ കാണും. പെനാല്‍റ്റികള്‍ പിറക്കിയെടുക്കാന്‍

    ReplyDelete
  23. അഞ്ചലെ..അനുകരണം അപഹാസ്യം

    പണ്ട് സീതി ഹാജി കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റ് അംഗം ആയിരുന്ന കാലം

    എന്തൊ വിഡ്ഡിത്ത്വം പറഞ്ഞപ്പോൾ അഴിക്കോട് പറഞു

    “ഹാജിയാരേ വിവരക്കേട് ക്ഷന്തവ്യമാണ്,അത് മറ്റുള്ളവർ അറിയാതെ സൂക്ഷിക്കുന്നതാണ് ബുദ്ധി...

    ReplyDelete
  24. അപ്പോൾ സീതിഹാജി പറഞ്ഞു

    അഴിക്കോട് മാഷ് പറഞ്ഞത് കറക്റ്റ്

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. തഥാ,

    വിവരക്കേടുകള്‍ വിളിച്ചു പറയുക എന്നതും സുഖമുള്ള സംഗതിയാണ് സര്‍. അങ്ങിനെ ചെയ്തു നോക്കിയാലേ അതിന്റെ ഒരു ഇത് മനസ്സിലാകുള്ളു. എന്നും അതു വിളിച്ചു പറയുന്നതു കൊണ്ട് ഞാന്‍ സ്വര്‍ഗ്ഗത്തിലുമാ. ഓ...അങ്ങേയ്ക്കറിയില്ലായിരിയ്ക്കും. ഇത് ഞങ്ങളുടെ സ്വര്‍ഗ്ഗത്തിന്റെ കാര്യമാ.

    വിഡ്ഡികളുടെ സ്വര്‍ഗ്ഗം.

    ReplyDelete
  27. എന്റെ ഉത്തരമിപ്പൊളും ഡിങ്കന്‍ തന്നെ

    (പാരലല്‍ ആയി ഒരു വാതുവയ്പ്പു കൂടി ആവാം)

    ReplyDelete
  28. ശരി പ്രിയ.
    വാതിനു ഞാന്‍ തയ്യാര്‍.

    ReplyDelete
  29. വാതില്‍ ഞാന്‍ തോറ്റാല്‍ കഴിഞ്ഞ മത്സരത്തില്‍ എനിയ്ക്കു കിട്ടിയ പോയിന്റ് ഞാന്‍ പ്രിയയ്ക്ക് തരാം.

    ReplyDelete
  30. ഗൈപ്പള്ളീ..

    കുളു..

    കുളുവിനു സമയമായി...

    ഈ “സമയമായില്ലാ പോലും“ നയം ഒട്ടും ശരിയല്ല കെട്ടോ

    ReplyDelete
  31. {മൂളുന്നു: "വാതില്‍‌പ്പഴുതിലൂടെന്‍‌മുന്നില്‍ കുങ്കുമം..."}

    ReplyDelete
  32. അഞ്ചലെ.. സമ്മത പത്രം സ്വീകരിച്ചിരിക്കുന്നു

    ദീർഘ സീതിയാൻ ഭവ:

    ReplyDelete
  33. ഋഷി|rISHI
    ഉത്തരങ്ങൾ വ്യക്തമായി എഴുതുക: എന്നോടു ചോദ്യം വേണ്ട.

    അഞ്ചല്‍ക്കാരന്‍
    ഒരു veteran കളിക്കരൻ എന്ന നിലയിൽ ഈ കര്യം ചൂണ്ടിക്കണിക്കൻ എനിക്ക് ലജ്ജയുണ്ടു, നാണക്കേടുണ്ടു്, അവജ്ഞയുണ്ടു, അരോചകകുഞ്ചിതപുച്ഛമുണ്ടു. ഉത്തരം വ്യക്തമാക്കു ഹെ!

    ReplyDelete
  34. kichu
    ലവിടെ ലമേരിക്കയിൽ സമയമായിവരുന്നതല്ലേ ഉള്ളു. അവരൊക്കെ പല്ലു തേച്ചൊന്നു എണിക്കട്ടെ ചച്ചി.

    ReplyDelete
  35. കൈപ്പള്ളിയൊട് പൊയിന്റ്സ് കൈമാറ്റം ചെയ്യാന്‍ അനുവദിക്കൊന്നു അന്യൊഷിക്കാം. വാത് തോറ്റാല്‍ ഇതു വരെ ഉളള (പഴയ ഗോമ്പറ്റീഷനിലേയും ) പോയിറ്റ്സ് (കഴിഞ്ഞ മല്‍സരതിലെ അങ്ങ് പള്ളീല്‍ :p)

    ReplyDelete
  36. സെബൂ യാത്രാമൊഴി ഇവിടെ വരാത്തത് തങ്കളുടെ ഭാഗ്യം!അല്ലെങ്കില്‍ ക്യാമറാകൊണ്ട് അടിയേറ്റു മരിച്ച ആദ്യത്തെ ബ്ലോഗര്‍ എന്ന പദവിക്ക് മാണിക്കന്‍ അര്‍ഹനായേനെ!!

    ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട്!!

    :))

    ReplyDelete
  37. This comment has been removed by the author.

    ReplyDelete
  38. കൈപ്പള്ളീ,

    അമേരിക്കയിൽ ഇപ്പോൾ സമയം ഒമ്പതേമുക്കാൽ മുതൽ പന്ത്രണ്ടേമുക്കാൽ വരെ. ഞങ്ങൾ ദുബായിക്കാരെപ്പോലെ നട്ടുച്ച വരെ പല്ലുതേയ്ക്കാതിരിക്കുന്നവരല്ല.

    ReplyDelete
  39. "വാതില്‍ ഞാന്‍ തോറ്റാല്‍....." വാതിലില്‍ അഞ്ചല്‍ എങ്ങനെയാ തോല്‍ക്കുന്നത്? ഒന്നും മനസ്സിലാകുന്നില്ല...

    ReplyDelete
  40. സത്യത്തില്‍ ഈ "പല്ലു തേയ്ക്കുക" എന്നാല്‍ എന്താണു സംഭവം?

    ReplyDelete
  41. കൈപ്പള്ളീ വെസ്റ്റ് കോസ്റ്റില്‍ വരെ 9.45 കഴിഞ്ഞു. ഉമേഷ് വരെ ഓഫീസിലെത്തി സിനിമാ കാണാന്‍ തുടങ്ങി.ഇനിയെന്തിനാ താമസം!

    ReplyDelete
  42. ഇങ്ങ് ഈസ്റ്റ് കോസ്റ്റില്‍ സമയം എട്ടേമുക്കാല്‍....വേഗമാകട്ടെ...

    ReplyDelete
  43. ദുബായിക്കാരെ പല്ലുതേക്കാത്തവര്‍ എന്ന് വംശീയമായി അധിക്ഷേപിച്ചതായി അമേരിക്കയില്‍ നിന്നു തന്നെ ആരോപണം വരും ഉമേഷ്‌ജീ...കണ്ടോ നേരമൊന്ന് ഉച്ചയായിക്കോട്ടെ,വെയില്‍ കൃത്യമായി അടിച്ചോട്ടെ

    ReplyDelete
  44. ലാത്രി 10 മണിക്ക് clue വിതരണം ചെയ്യുന്നതാണു്. അതിനുള്ളിൽ ശരി ഉത്തരം പറയുന്നവർക്ക്/പറഞ്ഞവർക്ക് 5 point extra.

    (ഭക്ഷണം കഴിക്കാൻ പോകുന്നു. പണ്ടാരം ഈ മീൻ കറിക്കു ഉപ്പില്ലെ?)

    ReplyDelete
  45. {പാഞ്ചാലീ, എന്താ സംഭവ? യാത്രാമൊഴി ഈ ടൈപ്പല്ലേ??}

    ReplyDelete
  46. എന്തിനും ഈ സഗീറിനെ കുറ്റം പറയുന്നതെന്തിനാ കൈപ്പള്ളീ?

    ReplyDelete
  47. ഉമേഷ്ജി ഓഫീസില്‍ പോകുന്നതും പല്ലുതേയ്ക്കുന്നതും തമ്മില്‍ എന്തു ബന്ധം.. എല്ലാരും പല്ലു തേച്ചിട്ട് ക്ലൂ ഇട്ടാല്‍ മതി കൈപ്പള്ളി അണ്ണാ :))

    (പിന്നേ........ ഇങ്ങേരുടെ ക്ലൂ എന്നു വച്ചാല്‍ കോയിക്കോടന്‍ ഹല്‍‌വയല്ലേ...)

    ReplyDelete
  48. കാണാന്‍ പോകുന്ന പൂരമെന്തിനാ പറഞ്ഞറിയുന്നെ...അനുഭവി....
    (അനുഭവമൊരുപാഠമായീ...കരളിന്‍...എന്ന പാട്ടും പാടുക...)

    ReplyDelete
  49. This comment has been removed by the author.

    ReplyDelete
  50. പല്ലു തേയ്ക്കുന്ന കാര്യം പറയുമ്പോള്‍ ഉമേഷ് എന്തിനിത്ര defensive ആകുന്നു എന്നതിനെപ്പറ്റിയാണ്‌ ഞാന്‍ തലപുകഞ്ഞാലോചിക്കുന്നത്...

    ReplyDelete
  51. വീയെം, "പല്ലെല്ലാം മാണിക്കപ്പല്ലാകുമോ" എന്ന തമിഴ് പാട്ട് ("ആലയമണി") കേട്ടിട്ടില്ലെന്നു തോന്നുന്നു

    ReplyDelete
  52. {"അടുത്ത മത്സരത്തില്‍ എന്റെ കമന്റു കണ്ടില്ലെങ്കില്‍ അതിനുത്തരവാദി യാത്രാമൊഴിയായിരിക്കും" എന്നൊരു കമന്റിട്ടാലോ}

    ReplyDelete
  53. കൈപ്പേ (കടപ്പാട്: 5ല്‍)

    ഉപ്പില്ലാത്ത മീന്‍ കറി ഒക്കെ കൂട്ടി ഭക്ഷണമൊക്കെ കഴിഞ്ഞ് വരുമ്പോഴെക്കും ഒരു സമയമാവും.
    ഗ്ലൂ കട്ടിയായിപ്പൊകും. ഒന്നു വേഗമകട്ടണ്ണാ..

    കണ്ണടഞ്ഞു വരുന്നു.. ഒന്നു മുഖം കഴുകി വരട്ടെ.

    ReplyDelete
  54. ഇവിടേ വെറുതെ തലകുത്തിമറിയുന്നവർ ദയവായി കഴിഞ്ഞ പോസ്റ്റിലെ പോയി സ്നേഹോപഹാരങ്ങൾ കൈനീട്ടി വാങ്ങിക്കുവാൻ അപേക്ഷ.

    ReplyDelete
  55. കിട്ടി.... കൈപറ്റിയിരിക്കുന്നു..

    ReplyDelete
  56. പിന്നെ മീൻ കറിക്ക് ഉപ്പില്ലാത്തതല്ല കേട്ടോ.
    antibiotics കഴിച്ച് taste buds എല്ലാം മയ്യത്തായി എന്നാണു തോന്നുന്നതു്

    ReplyDelete
  57. ശ്ശൊ.. അപ്പോള്‍ ഞാന്‍ വിളിച്ചത് ശരിയായല്ലൊ.. കൈപ്പേന്ന്

    സത്യമായിട്ടും അറിഞ്ഞൊണ്ടല്ലാട്ടോ.

    ഗെറ്റ് വെല്‍ സൂണ്‍

    ഉപഹാരങ്ങള്‍ വാങ്ങി ഫ്രേമിട്ട് എപ്പഴേ വെച്ചു.

    ReplyDelete
  58. പത്തുമണി ആയില്ലേ ഇതു വരെ...

    ReplyDelete
  59. ഉത്തരങ്ങള്‍. പ്രമാദമായ ക്ലൂവിനു മുന്നേ.

    ബെര്‍ളീതോമസ്.
    1. അഞ്ചല്‍ക്കാരന്‍
    2. മാരാര്‍
    3. ഇടിവാള്‍ (ഉത്തരം മാറ്റി)
    4. അഭിലാഷങ്ങള്‍
    5. വല്യമ്മായി
    6. ഇത്തിരിവെട്ടം


    അനോനി ആന്റണി
    1. അഗ്രജന്‍

    നമദ്
    1. പാഞ്ചാലി

    കുറുമാന്‍
    1. സുല്ല്
    2. കിച്ചു

    നട്ടപ്പിരാന്തന്‍
    1. അനില്‍ശ്രീ

    ഗുപ്തന്‍
    1. ഇടിവാള്‍ (ഉത്തരം മാറ്റി‌)

    ഡോ. സൂരജ്
    1. ഋഷി

    ഡിങ്കന്‍
    1. ഉമേഷ്
    2. കെ.പി
    3. നന്ദകുമാര്‍
    4. പ്രിയ
    5. കുട്ടിച്ചാത്തന്‍
    6. തഥാഗതന്‍
    7. ഇടിവാള്‍

    അനോനിമാഷ്
    1. പ്രിയംവദ

    യാത്രാമൊഴി
    1. മാണിക്കന്‍

    ReplyDelete
  60. പെറ്റിക്കൂട്ടം ക്ലൂവിനു മുന്നേ:
    1. ഇടിവാള്‍ (രണ്ടു തവണ ഉത്തരം മാറ്റി) പെറ്റി നാലെണ്ണം സ്വന്തമാക്കി
    2. മാണിയ്ക്കന്‍ (ലങ്ങോട്ടെന്നും പറഞ്ഞ് ലിങ്കി)

    ReplyDelete
  61. അവിടെ 10 മ്ണി ആയില്ലെ?

    ReplyDelete
  62. കൈപ്പള്ളി അണ്ണാ.. വിന്‍സ് അല്ലേ?

    ReplyDelete
  63. അറിയിപ്പ്:
    സഖാക്കളേ...സുഹൃത്തുക്കളേ,
    പത്തുമണിയ്ക്ക് ക്ലൂ തരാമെന്നും പറഞ്ഞ് മുങ്ങിയ ക്വിസ്സ് മാഷിനെ കണ്ടെത്തുന്നവര്‍ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

    (പോലീസുകാരുടെ ഒരു ഗതി ഓര്‍ക്കുമ്പോഴാ...:()

    ReplyDelete
  64. ക്ലൂവിന് മുന്നെ എന്റെ ഉത്തരം: രാജീവ് ചേലനാട്ട്

    ReplyDelete
  65. അയ്യോ മറന്നു പോയി സ്വാറി
    Clue: ഈ ആളു് ദുഫൈ ക്കാരനാണു്.

    ReplyDelete
  66. എന്റെ പുതിയ ഉത്തരം: ദേവന്‍

    ReplyDelete
  67. ഒരു ദുഫായിക്കാരന്‍ ഇങ്ങനെയൊക്കെ പറയാന്‍ വളര്‍ന്നോ... ആരവിടെ???

    ReplyDelete
  68. Ram Mohan Paliyath

    (thettiyal petti urappanallo lle kaipalli :( )

    ReplyDelete
  69. അനോണി ആന്റണി

    ReplyDelete
  70. തൊപ്പിയൂരിയ തഥാഗതാ, തിരിച്ചു വെച്ചോളൂ :)

    ക്ലൂവിനു ശേഷം എന്റെ ഉത്തരം: രാം മോഹൻ പാലിയത്ത്.

    ReplyDelete
  71. എന്റെ പുതിയ ഉത്തരം: റാം മോഹന്‍ പാലിയത്ത്

    ReplyDelete
  72. എന്റെയും ഉത്തരം :ദേവന്‍..


    (അല്പം ഡൌട്ടൊണ്ട്T ഇതില്‍
    നിന്നില്ല്ലെങ്കില്‍ മാറ്റിക്കുത്താം )

    ReplyDelete
  73. എന്റെ ഉത്തരം:കുറുമാന്‍

    ReplyDelete
  74. പുതിയ ഉത്തരം: റാം മോഹന്‍ പാലിയത്ത്

    ReplyDelete
  75. എല്ലാം കഴിയുമ്പോൾ ക്ലൂവിലെ ദുഫായി എന്നതു് പെരിന്തൽമണ്ണയ്ക്കും വടകരയ്ക്കും ഇടയ്ക്കുള്ള ഭൂവിഭാഗമാനെന്നു പറഞ്ഞുകൊണ്ടു് കൈപ്പള്ളി വരും. എല്ലാവരും അനുഭവി.

    ReplyDelete
  76. ‘ഇതാരുടേ‘ എന്ന നീട്ട് തെറ്റല്ലേ ഉമേഷ്‌ജീ?
    അനുഭവി എന്നതും. :)

    ReplyDelete
  77. എന്റെ ഉത്തരം -രാം മോഹന്‍ പാലിയത്ത്

    ഇപ്പ വീട്ടി വന്നതേയുള്ളു. പോയി പള്ളിനീരാട്ട് കഴിഞ്ഞ് പള്ളി ചപ്പാത്തിയും കഴിച്ച് പള്ളിവെള്ളം കുടിച്ച് പള്ളി ഏമ്പക്ക്കവും വിട്ട് ഓഫടിക്കാന്‍ വരാം. പള്ളിയാണെ വരും.

    ReplyDelete
  78. എന്തായി കാര്യങ്ങള്‍... ഒരു കരയ്ക്കടുത്തോ...

    ReplyDelete
  79. ഈശ്വരാ ......

    അത് പൊളിഞ്ഞൂ....ഞാന്‍ വെയ്റ്റ് ചെയ്യുന്നു :(

    ReplyDelete
  80. ആരവിടെ മുറുക്കുന്നത്... നൂറിന്റെ മണം വരുന്നുണ്ടല്ലോ...

    ReplyDelete
  81. അനിലേ,

    ജോലി ചെയ്യാത്ത സർക്കാരുദ്യോഗസ്ഥരും വാലു ചുരുണ്ട നായ്ക്കളും ആസ്കി ഫോണ്ട് ഉപയോഗിക്കുന്ന പത്രങ്ങളും കാന്തമണ്ഡലം ഭയന്നു വടക്കോട്ടു തലവെയ്ക്കാത്ത അന്ധവിശ്വാസികളും ഉള്ളപ്പോൾ ഞാൻ കൈപ്പള്ളിയുടെ അക്ഷരത്തെറ്റു തിരുത്താൻ സമയം കളയും എന്നു തോന്നുന്നുണ്ടോ?

    അനുഭവി എന്നതു സ്ലാംഗ് ആയി അംഗീകരിക്കാം. “ഗോമ്പറ്റീഷൻ” പോലെ. “ആരുടേ” തെറ്റു തന്നെ.

    ReplyDelete
  82. ഗുപ്താ, എന്റേയും അനിലേട്ടന്റേയും പാത പിന്തുടര്‍ന്നോളൂ... 7 പോയന്റ് അടിച്ചെടുക്കൂ...

    ReplyDelete
  83. ഇതിന്റെ ഫലപ്രഖ്യാപനം നാളെ വൈകീട്ട് ആറു മണിക്കാണോ...

    ReplyDelete
  84. അങ്ങനെയെങ്കില്‍ കമെന്റ് 500 കടക്കുമോ?

    ReplyDelete
  85. അഗ്രജോ,
    അതിനു അനോനി ആന്റണിയുടെ തട്ടകം ദുഫായി ആണെന്നു അങ്ങേയ്ക്കെങ്ങിനെയാണാവോ ബോധോദയം ഉണ്ടായത്.

    അല്ലെങ്കില്‍ പറ ആരാ ഈ അനോനി ആന്റണി?

    ReplyDelete
  86. ഈ ഉത്തരങ്ങളുമായി ചേര്‍ന്നു പോകുന്ന ഒരു “നീല” പോസ്റ്റ് നീല ഗിത്താര്‍ ഇപ്പോഴാണ് കണ്ടത്. അതിനാല്‍ ഞാന്‍ ഉത്തരം മാറ്റി.

    എന്റെ ഉത്തരം: സെബു ബുള്‍ എന്ന മാണിക്കന്‍

    പി. എസ്.
    ഗര്‍ഭിണികളും ഹൃദ്രോഗികളും ആ പോസ്റ്റ് വായിക്കരുത്, അഡള്‍റ്റ് കണ്ടന്റ് ഉണ്ട് എന്ന് വാണിംഗ് അവിടെയുണ്ട്! എന്റെര്‍ അറ്റ് യുവര്‍ ഓണ്‍ റിസ്ക്!

    ReplyDelete
  87. പാഞ്ചാലി ലിങ്കിയാലും ദുര്യോധനന്‍ ലിങ്കിയാലും പെനാല്‍റ്റിയില്ലെ ശകുനിയമ്മാവാ‍...
    അല്ല അഞ്ചലമ്മാവാ...

    ReplyDelete
  88. പെനാല്‍റ്റിയെ പേടിച്ച് പറയാതിരുന്നതാ. ചില സംശയങ്ങള്‍. ഉത്തരങ്ങളിലെ ശൈലി ബെര്‍ളീ തോമസിനെ ഓര്‍മ്മിപ്പിച്ചു എന്നത് സത്യം. ഭാഷയുടെ പ്രയോഗം മറ്റൊരു ബ്ലോഗറിലേയ്ക്കും സംശയം വളര്‍ത്തുന്നു.

    പക്ഷേ ശ്രീവിദ്യ ആശാരി കൊച്ചമ്മ.....ചില ചേരായ്കള്‍ ഉണ്ട്. തലപോകത്തൊന്നും ഇല്ലല്ലോ?

    ഒരു സംശയം...അല്ല ബലമായ സംശയം.

    രാധേയന്റെ ഉത്തരങ്ങള്‍ അല്ലേ ഇത്.

    ശരി എന്തും വരട്ടെ.

    എന്റെ ഉത്തരം : രാധേയന്‍.

    ReplyDelete
  89. എന്തായാലും ഈ മാണിക്യനെ ദുഫായില്‍ കൊണ്ട് പ്രതിഷ്ഠിച്ചതിന് പാഞ്ചാലിക്ക് 5 പോയിന്റ് ഫ്രീ.

    -സുല്‍

    ReplyDelete
  90. പാഞ്ചാലിയ്ക്ക് പെറ്റിയുടെ പെരുന്നാളായല്ലോ?

    ഉത്തരം മാറ്റിയതിനും ലിങ്കിയതിനുമായി. ഇന്നി ഏതെങ്കിലും കമന്റു ഒന്നു ഡിലീറ്റുക കൂടി ചെയ്താല്‍ സംഗതി അങ്ങ് ജോറാക്കാം.

    ReplyDelete
  91. ബ്രാന്‍ഡാഭിമുഖ്യവും ചില ഉദാഹരണങ്ങളും ഹെമിംഗ്‌വേയും കണ്ടപ്പോള്‍ ആദ്യം തന്നെ സ്വാളോ എന്ന് ഓര്‍ത്തതാണ്. പക്ഷേ.. ആ ഭാഷമൊത്തത്തില്‍..............

    എന്തെരേലും വരട്ട് .. ഞാനും കൂട്ടത്തില്‍ ചേരുന്നു

    ഉത്തരം: പാലിയത്ത്

    ReplyDelete
  92. ങ്ഹേ... ടാന്‍സാനിയ എപ്പോ ദുബായിലേക്ക് പോന്നു ;)

    101

    ReplyDelete
  93. കൈപ്പള്ളിയെ വിളിച്ചെഴുന്നേല്‍പ്പിക്കട്ടാ?

    ReplyDelete
  94. വിളിക്കനിലേട്ടാ, എന്നിട്ട് വേണം നമുക്കുറങ്ങാ​ന്‍

    ReplyDelete
  95. അഞ്ചലേ, അനോണി ആന്റണി ദുബായിക്കാരനാന്ന് തെളിയിക്കാന്‍ ഒരു ലിങ്ക് എടുക്കട്ടെയോ...

    ReplyDelete
  96. എന്നിട്ടു വേണം ഒള്ള പള്ളിപ്പള്ളെല്ലാം എന്നെ വിളിക്കാന്‍ അല്ലേ അഗ്രൂ? വേല കയ്യിലിരിക്കട്ടെ.

    ReplyDelete
  97. അഗ്രൂ ആ ലിങ്കൊന്നു തന്നേ...നല്ല കുട്ടിയല്ലേ?

    ReplyDelete
  98. അഗ്രൂ
    തെളിയിക്കാന്‍ പറ്റുന്ന ലിങ്കാണെങ്കില്‍ കുഴപ്പമില്ല. രണ്ടെണ്ണമെടുത്തൊ.

    ReplyDelete
  99. ദേ സുല്ലും പറഞ്ഞു. അഗ്രൂ ഒന്നു ലിങ്കിയേ...

    ReplyDelete
  100. ഈ ‘ആവശ്യമുണ്ടു‘ ഇതുവരെ ബന്ധപ്പെട്ടില്ലേ കൈപ്പള്ളീ? ഉടന്‍ പെടാനാണല്ലോ ആവശ്യപ്പെട്ടിരുന്നതു് (സംവൃതം)

    ReplyDelete
  101. ഞാനാകെ കണ്‍ഫ്യൂഷനിലാണ്. അത് തീര്‍ന്നിട്ട് കമന്‍റാം (അത് ഈ ജന്മത്തിലുണ്ടാകുമോ എന്ന് തോന്നുന്നില്ല).

    ReplyDelete
  102. കമന്റുകള്‍ വായിക്കും മുന്‍പേ മനസ്സില്‍ എഴുതി.
    പാലിയത്തെ രാമ്മോഹന്‍

    രാം മോഹന്‍ പാലിയത്ത്
    കവിതയിലെ എന്റെ കൊച്ചിക്കാരന്‍

    ReplyDelete
  103. ഹാവൂ. വോട്ടിട്ടു, ഭക്ഷണം കഴിഞ്ഞു. ഇനി ഓഫടിക്കാം.

    ജല്ലിക്കട്ട് കാളൈ, മാണിക്ക്യാ.
    പാരലല്‍ ക്വിസ്സില്‍ ചോദിച്ചത് ഉണ്ണിച്ചിരുതേവീ ചരിതത്തിന്റെ വന്ദനശ്ലോകം ആയിരുന്നു. അച്ചീചരിതകാലം പിടിച്ചെടുത്തതിനാലും ആരും കറക്റ്റായി പറയാത്തതിനാലും ഫുള്ള് മാണിക്യനു തന്നെ. (ശേഖരനിലുണ്ട്. പടം ലിങ്ക് ചെയ്താല്‍ അഞ്ചലു പെറ്റിയും കൊണ്ട് വരും)

    ReplyDelete
  104. പാഞ്ചാലിയിട്ട ലിങ്ക് ഇപ്പഴാ കണ്ടത്. ഈ കണ്ടെന്റ് വാണിങ്ങ് സ്വയം എടുത്തു തലേല്‍ വയ്ക്കാമോ അതോ ആളുകളു ഫ്ലാഗ് ചെയ്താലേ വരുമോ??

    ReplyDelete
  105. കൂഴൂർ വിൽസൺ
    ഹലോ അണ്ണ. എന്തോന്നു്? പോയി നിയമങ്ങളക്ക വായിച്ചിറ്റ് വാ.

    ReplyDelete
  106. ചുമ്മ ലിങ്കിട് അഗ്രജാ.

    ReplyDelete
  107. വളരെ കഷ്ടപ്പെട്ടു തപ്പിയെടുത്ത സ്നേഹോപഹാരങ്ങളാണു്.
    Penalty Notification:
    ഇടിവാള്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5) Comment Link
    Penalty Notification:
    ഇടിവാള്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5) Comment Link
    Penalty Notification:
    Zebu Bull::മാണിക്കന്‍ ലങ്ങോട്ടും ഇങ്ങോട്ടു പോയി നോക്കാൻ പറഞ്ഞ് Link കൊടുത്തു. (Section4/6) Comment Link
    Penalty Notification:
    Zebu Bull::മാണിക്കന്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5) Comment Link
    Penalty Notification:
    Zebu Bull::മാണിക്കന്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5) Comment Link
    Penalty Notification:
    Umesh::ഉമേഷ് ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5) Comment Link
    Penalty Notification:
    അനില്‍ശ്രീ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5) Comment Link
    Penalty Notification:
    പാഞ്ചാലി :: Panchali ലങ്ങോട്ടും ഇങ്ങോട്ടു പോയി നോക്കാൻ പറഞ്ഞ് Link കൊടുത്തു. (Section4/6) Comment Link
    Penalty Notification:
    അഞ്ചല്‍ക്കാരന്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5) Comment Link
    Penalty Notification:
    ഗുപ്തന്‍ ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5) Comment Link

    ReplyDelete
  108. അയ്യോ, ക്ലൂ കഴിഞ്ഞിട്ടു് ഉത്തരം മാറ്റിയാലും പെനാൽറ്റി കിട്ടുമോ?

    ഇതു ചതിയായിപ്പോയി...

    ReplyDelete
  109. മത്സരം തീരാതെ പെറ്റിയടിക്കാന്‍ വന്ന ക്വിസ്മാസ്റ്റര്‍ക്ക് പെനാല്‍റ്റി ഇടാന്‍ പിന്തുണയുണ്ടോ.. ആരെങ്കിലും മൂന്നുപേര്‍ ഹെല്പൂ‍ൂ‍ൂ

    ReplyDelete
  110. നിയമം മാറിയോ? പണ്ട് ക്ലൂ വന്നാല്‍ ഉത്തരം മാറ്റാമായിരുന്നല്ലോ? ആഴ്ച്ചേല്‍ ആഴ്ച്ചേല്‍ മാറാന്‍ നിയമം എന്താ ഷക്കീലപ്പടം ആണോ?

    ReplyDelete
  111. പകലൊക്കെ കിടന്നുറങ്ങീട്ട് പാതിരായാവുമ്പ എഴിച്ചു വരും. ടേ, ഇയാള് കള്ളന്‍ ആണോ? ആക്ച്വലി എന്താ തൊഴില്‍?

    (ഓഫടിക്കാര്‍ ആരുമില്ല, ഒറക്കം വരും)

    ReplyDelete
  112. ആഴ്ചയില്‍ രണ്ടുതവണയോ..ദിവസം രണ്ടുതവണ ഒക്കെ മാറും. (ഷക്കീലപ്പടം കാണാന്‍ കേറുന്നവന്റെ ‘ഉടുതുണി’ ആണോ എന്ന് ചോയിക്കല്ലും )

    ReplyDelete
  113. അതൊക്കെ പടത്തിന്റെ ക്വാലീറ്റി പോലെ ഇരിക്കും ഗുപ്താ. പടം ആഴ്ചയ്ക്കിടയ്ക്ക് മാറുന്നതുകൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടു സാധുക്കളുണ്ട്. ഉദാഹരണം കൊല്ലത്തെ “ഗ്യാപ്പ്“ അന്‍‌വര്‍ അലി. പൊളിഞ്ഞ പടം ഇറക്കി അടുത്ത വെള്ളിയാഴ്ചയ്ക്കു മുന്നേ മാറ്റേണ്ടിവന്നാല്‍ ആ ഗ്യാപ്പിനുള്ള സിനിമ തന്നു സഹായിക്കുക എന്ന ധര്‍മ്മമ്മാണ് മൂപ്പരുടേത്.

    ReplyDelete
  114. ഹെന്റമ്മോ ..ഇതൊക്കെ എവിടുന്ന് പിടിച്ചു വയ്ക്കുന്നു :)) ഇതും ഒരു പ്രത്യേക തൊഴില്‍ ആവാനുള്ള സാധ്യതയുണ്ടെന്ന് ഓര്‍ത്തിരുന്നതേയില്ല. പിന്നെ സില്‍മാക്കാര്യത്തില്‍ ഞാന്‍ ഭയങ്കരമോശമാണ്. ഏതു ലെവല്‍ ആയാലും :(

    ReplyDelete
  115. ഗുപ്താ അതൊരു പ്രത്ത്യേക വില്‍പ്പനാ അടവാണ് സിനിമയ്ക്കു മാത്രമുള്ളതല്ല .

    നമ്മടെ ഹരി-കുമാര്‍-റാം മോഹനാദികളുടെ ഭാഷയില്‍ ഇതാണു nicher strategy. പുലികള്‍ ഇതിനെക്കുറിച്ച് പുസ്തഹന്‍ തന്നെ ഇറക്കിയീട്ടൂണ്ട്. (ലവരൊക്കെ ഒറങ്ങി കാണുമെന്ന ധൈര്യത്തില്‍ ഗീര്‍വ്വാണം ഇറക്കിയതാണ്)

    ReplyDelete
  116. {കണ്ടന്റ് വാര്‍‌ണിങ്ങ് - സ്വയം‌കൃതാനര്‍‌ത്ഥം. എന്റെ ബ്ലോഗില്‍‌പ്പോകുന്നതില്‍നിന്നു്‌ എന്നെത്തന്നെ തടയാന്‍ ;)

    നിയമത്തെപ്പറ്റി സംസാരിക്കുമ്പോള്‍ കൈപ്പള്ളിക്ക് അപ്രമാദിത്വമുണ്ടു്‌. കല്പന കല്ലേപ്പിളര്‍‌ക്കും; തിരുവായ്‌ക്കെതിര്‍‌വായില്ല; സുഗ്രീവാജ്ഞ.}

    ReplyDelete
  117. ഈ ഒടുക്കത്തെ ഗ്വാമ്പറ്റീഷം കാരണം പോസ്റ്റിടുന്നവര്‍ക്കൊന്നും ഈയിടെ വായനക്കാരെയും കമന്റര്‍മാരെയും കിട്ടുന്നില്ലെന്നും അതിനാല്‍ ഈ ബ്ലോഗ് അടയ്ക്കണമെന്നും എം ആര്‍ ടി പി കമ്മീഷനു പരാതി പോയെന്നു കേട്ടു . ഒള്ളത് തന്നേ?

    ReplyDelete
  118. കൈപ്പള്ളി സാറെ, ക്ലൂ കിട്ടിയാല്‍ ഉത്തരം മാറ്റിക്കുത്താമോ?
    എന്റെ പുതിയ ഗസ് പാലിയത്ത് ആണ്

    ReplyDelete
  119. കോപ്പിറൈറ്റിംഗ് (അങ്ങനെ തന്നെ അല്ലേ...)പരിപാടിക്ക് ഗോംബാറ്റീഷന്‍ വയ്ക്കാവുന്നതാണ്. നല്ല്ല ഒരു ജൂ‍റി വേണമെന്നെയുള്ളൂ.. ആവശ്യമാണെങ്കില്‍ മള്‍ട്ടിമീഡിയ തരാനാളും .

    ReplyDelete
  120. ഋഷി|rISHI
    എപ്പോൾ വേണേലും ഉത്തരം മാറ്റാം. ഓരെ തവണയും 2 minus ഉണ്ടാകും എന്നു മാത്രം.

    ഒരു മത്സരത്തിൽ കിട്ടാവുന്ന പരമാവധി point 10 ആണു്. അതിൽ നിങ്ങൾക്ക് എത്ര minus വേണേലും ആകാം.

    എന്റണ്ണ ദോ ലവിടെ വളരെ കഷ്ടപ്പെട്ടു ഒരു നിയമാവലി എഴുതി വെച്ചിറ്റുണ്ടു്. അതു പോയി വായിരു്.


    clue തരുന്നതിനു മുമ്പ് ശരി ഉത്തരം പറയുന്നവർക്ക് 5 point Bonus കിട്ടും.

    ReplyDelete
  121. കല്പന കല്ലേ പിളര്‍ക്കുമെങ്കില്‍ അവരുടെ ചേച്ചി കലാരഞ്ഞിനിയും അനിയത്തി ഉര്‍വ്വശിയും എന്തൊക്കെ ചെയ്യുമോ എന്തോ.

    ഗുപ്താ കോപ്പിറൈറ്റിങ്ങ് എന്നു വച്ചാല്‍ വല്ലവനും ഇട്ട പോസ്റ്റ് കോപ്പി ചെയ്ത് സ്വന്തം ബ്ലോഗില്‍ പോസ്റ്റാക്കി ഇടുന്നതാണോ?

    ReplyDelete
  122. എന്നാ പിന്നെ ഞാന്‍ പോയി ഒറങ്ങട്ട്. നാളെ രാവിലേ “മാന്ദ്യവും നമ്മുടെ ഫാവിയും” അവതരിപ്പിക്കാനുള്ളതാ.

    ReplyDelete
  123. സത്യം പറഞ്ഞാല്‍ തമ്മില്‍ അല്പം സഹനീയം കലാരഞ്ജിനിയാണ്‌, അവര്‍ റ്റീവിയില്‍ വരുന്നില്ലല്ലോ - ഉര്‍‌വ്വശിയുടെയും, കല്പനയുടെയും റ്റീവീ പരിപാടികള്‍ കണ്ട് മതി മറന്ന ഒരു ആസ്വാദകന്‍.

    ReplyDelete
  124. അതുശരി അപ്പ കവിത കല്പനമാര്‍ ടീവീ സീരിയലില്‍ ആണോ ഇപ്പോ. (ദൈവം സഹായിച്ച് ടീവി കാണാറില്ല). ഉര്‍വ്വശിയുടെ ചില കഥാപാത്രങ്ങള്‍ അമിതാഭിനയമാണെങ്കിലും ഇഷ്ടപ്പെട്ടിട്ടുണ്ട്. തലയിണ മന്ത്രത്തില്ലെ “ബിസി.. ബിസി” പൊന്‍‌മുട്ടയിടുന്ന താറാവിലെ “പത്തൂപവനെന്നു കേട്ടപ്പോ പിന്നെ എനിക്കൊന്നും ഓര്‍മ്മയില്ല...”

    ReplyDelete
  125. അത് ശരി, അപ്പൊ അങ്ങനെ എഴുതാന്‍ പാടില്ല അല്ലേ? സോറി ഞാന്‍ നോട്ടീസ് ബോഡ് വായിച്ചില്ലാരുന്നു.

    കുഴൂര്‍ വിത്സനാണോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു എന്നാലും വില്‍‌സന്‍ സ്വയം പൊക്കിപ്പറയുകേലാത്തത് കൊണ്ട് രാം മോഹന്‍ പാലിയത്താണോ എന്ന് അടുത്ത ഗസ്.
    ഗുപ്തന്‍ എഴുതിയത് പോലെ പാലിയത്തിന്റെ ഭാഷഅങ്ങട് ഒക്കുന്നില്ല ,എന്നാലും പോനാല്‍ പോകട്ട് ഒരെണ്ണം ഉറപ്പിച്ചേക്കാം സോ എന്റെ ഉത്തരം: രാം മോഹന്‍ പാലിയത്ത്.

    ReplyDelete
  126. എന്റെ ഉത്തരം : കൈതമുള്ള് എന്ന ശശി ചിറയില്‍

    ReplyDelete
  127. ക്ലൂ‍ വന്നോ? ശ്ശോ... ദുബായിക്കാരനോ?

    എന്നാ ഐശ്വര്യമായി ഞാന്‍ ഉത്തരം മാറ്റുകയാണ്.

    ന്റെ ന്യൂ ആന്‍‌സര്‍: കൈതമുള്ള്.

    ReplyDelete
  128. ഗുഡ് മോണിങ്.

    കൈപ്പിള്ളീ..

    എന്തരിത്.. എവിടെയും എതിയില്ലേ??

    എപ്പഴാ ഫലപ്രഖ്യാപനം?

    ReplyDelete
  129. എന്റെ ഉത്തരം കുറുമാന്‍.....

    ReplyDelete
  130. സിദ്ധാര്‍ത്ഥന്‍.

    ReplyDelete
  131. സിദ്ധാര്‍ത്ഥന്‍.

    വിശാലാ നിക്ക് ഞാനൂണ്ട്!

    ReplyDelete
  132. സിദ്ധാര്‍ത്ഥന്‍

    ReplyDelete
  133. എന്റെ ഉത്തരം തറവാടി


    വല്യമ്മായി എന്തിനാ പറ്റിക്കാന്‍ നോക്കുന്നത്.

    ReplyDelete
  134. This comment has been removed by the author.

    ReplyDelete
  135. അതൊറപ്പാ...
    ഇടിയ്ക്ക് ഇതോടേ 10 മാര്‍ക്ക് ഉറപ്പ്..

    (മൈനസ് പത്ത്) :)

    ReplyDelete
  136. ഇക്കണക്കിനാണേല്‍ ഇടിക്ക് പത്ത് പോയിന്റ് മൊത്തം കിട്ടും. ഒന്നു എണ്ണി നോക്ക്, പെറ്റി അഞ്ചായൊന്ന് :)

    ReplyDelete
  137. അഞ്ചല്‍ക്കാരന്‍....

    പെനാല്‍റ്റിയായിട്ടാണെങ്കിലും പോയന്റ് കിട്ടൂല്ലോ...

    ReplyDelete
  138. ബെര്‍ളി എന്നൊരുത്തരം നേരത്തെ നല്‍കിയതാണ്. ഇപ്പം കുളു “ദുഫായ്ക്കാരന്‍” എന്നു വന്നപ്പോള്‍ ഇനി ഉത്തരം മാറ്റാതെ രക്ഷയില്ല.
    പാലിയത്തച്ചനോ കുറുമാനോ അല്ല, കാരണം ആ ഗസലില്‍ കുറച്ചു പ്രശ്നമുണ്ട്.
    ദുഫായിലിരുന്ന് ഇതു പോലെ ഉത്തരം തരാനുള്ള വേറൊരാള്‍ ഇടിവാള്‍ ആണ്. പക്ഷേ അങ്ങേരുടെ ചാന്‍സ് കഴിഞ്ഞു പോയല്ലോ. പിന്നാര്? ഇനി ബെര്‍ളിയെങ്ങാന്‍ ദുഫയ്ക്കു താമസം മാറിയോ?
    എന്തായലും ഉത്തരം മാറ്റി ഒരു പെറ്റി ഒപ്പിക്കാം,
    “തമനു”

    ReplyDelete
  139. ഉത്തരങ്ങളൊക്കെ മനസ്സിരുത്തി ഇന്നലെ തന്നെ വായിച്ചിരുന്നെങ്കില്‍ ഇന്നലെ തന്നെ ശരിയുത്തരം പറയാമായിരുന്നു :(

    ReplyDelete
  140. കുട്ടിക്കാലത്ത് ജയനാകണമെന്നു പറയുന്ന ആള്‍- ആള്‍ 1965-75 കാലഘട്ടത്തില്‍ ജനിച്ചവനാകണം അതായിത് ഇപ്പോള്‍ പ്രായം 35 നും 45 നും ഇടക്കുള്ള വ്യക്തി..

    ദുബായിക്കാരെ ഈ പ്രായത്തിലുള്ള അവിടെത്തെ ബ്ലോഗേഴ്സ് ആരൊക്കെയാ..

    എന്റ് ഉത്തരം എന്നിട്ടു പറയാം ആദ്യം പറഞ്ഞത് തറവാടിയെന്നാ..പക്ഷെ ഒറ്റക്കാര്യത്തില്‍ തറവാടിയാകാനും വഴിയില്ല മദ്യം കഴിക്കുന്ന കാര്യം പറഞ്ഞതിനാല്‍..

    ReplyDelete
  141. കുഞ്ഞാ..

    ചുമ്മാ ആളെ പറ്റിക്കാതെ..
    ശ്രീവിദ്യ.... :) ............ ഏയ്... എന്നിട്ടും തറവാടി?

    മാരാരേ... തമനു ഇപ്പോള്‍ ദുബായിലില്ല എന്നാണറിവ്..

    ReplyDelete
  142. വല്യാമ്മായി... ആഞ്ഞുപിടിച്ചാല്‍ ഇടിവാളിനൊപ്പമെത്താം.. ആ ബ്ലോഗ് മീറ്റിന്റെ ലിസ്റ്റ് എടുത്ത് പേരുകള്‍ ഒന്നൊന്നായി പറയൂ..

    ReplyDelete
  143. ക്വിസ്സ് മാഷിന്റെ പ്രത്യേക ശ്രദ്ധയ്ക്ക്. ഇത് ഉത്തരമല്ല. ഒരു കൈ സഹായം ആണ്.

    ദുഫായി ബ്ലോഗറന്മാരുടെ ഒരു ലിസ്റ്റ് നിങ്ങളുടെ സൌകര്യത്തിനായി താഴെ കൊടുക്കുന്നു. ഇന്നി ഒട്ടും സംശയിയ്ക്കാതെയും ബുദ്ധിമുട്ടാതെയും ഉത്തരങ്ങള്‍ മാറ്റ് മാറ്റി പരീക്ഷിയ്ക്കാം.

    ഇളംതെന്നല്‍, ഇടിവാള്‍, സാക്ഷി, ഏറനാടന്‍, അനസ്, മൈനാഗന്‍, കാട്ടിപ്പരത്തി, നമസ്കാര്‍, നജൂസ്, രാജീവ് ചേലനാട്ട്, രാധേയന്‍, പാര്‍ത്ഥന്‍, സങ്കുചിതന്‍, തൃഷ്ണ, സാല്‍ജോ, രെഞ്ജിത്ത് ചെമ്മാട്, താഴ്വാരം, സുല്ല്, സിമി, എരകപ്പുല്ല്, ഷാഫി, കുറ്റ്യാടിക്കാരന്‍, ഉഗാണ്ടാരണ്ടാമന്‍, ഷിഹാബ് മൊഗ്രാല്‍, അത്ക്കര്‍, സമീഹ, പകല്‍ക്കിനാവന്‍, മിന്നാമിനുങ്ങ്, കാവാലന്‍, കനല്‍, ദേവന്‍, അനില്‍ശ്രീ, അമ്പി, രാം മോഹന്‍ പാലിയത്ത്, രാമചന്ദ്രന്‍ വെട്ടിക്കാട്, നസീര്‍ കടയ്ക്കല്‍, കരീം മാഷ്, പൊതുവള്‍, യൂസഫ്, വരവൂരാന്‍, സിദ്ധാര്‍ത്ഥന്‍, ഷംസുദ്ദീന്‍ മൂസ,വിശാലമനസ്കന്‍, കിച്ചു, വല്യമ്മായി, കുറുമാന്‍, കൈപ്പള്ളി, അഗ്രജന്‍, ഇത്തിരിവെട്ടം, ഹരിയണ്ണന്‍, പ്രിയ, കൈതമുള്ള് പിന്നെ ഞാനും.

    മത്സരാര്‍ത്ഥികളോടുള്ള എന്റെ സ്നേഹം ഇപ്പോഴെങ്കിലും മനസ്സിലായല്ലോ. എന്നെ കുറിച്ചോര്‍ത്ത് ഞാന്‍ തന്നെ അഭിമാനിയ്ക്കുന്നു!

    ReplyDelete
  144. അഞ്ചലണ്ണാ...
    ഇങ്ങളാണ് ഈ ഗോംബീഷ (ഇംഗ്ലീഷില്‍ അങ്ങനെയാ) ന്റെ താരം. ഒറ്റയടിക്കല്ലേ ഇത്രയും പേരുകള്‍ പറഞ്ഞത്. ഇനി പെറ്റിയടിക്കാനാണെങ്കില്‍ പെറ്റിക്കുറ്റി തീര്‍ന്നു പോകും. ഹൊ അപാരം.

    -സുല്‍

    ReplyDelete
  145. രാധേയന്‍ എന്ന് 99% എനിക്ക് ഉറപ്പുണ്ട് അപ്പോള്‍ എട്ടില്‍ നിന്ന് നാല് കുറച്ച് നാല് മാര്ക്ക് :)

    ReplyDelete
  146. എന്റെയുത്തരം ഹരിയണ്ണന്‍

    ടിപി അനില്‍ കുമാര്‍ രാപ്പനി അവിടെയല്ലെ 5ത്സ്? ഞാന്‍ രാപ്പനി എന്നു പറയാന്‍ വന്നതാ അപ്പോള്‍ രാപ്പനി ഈ ലിസ്റ്റില്‍ ഇല്ല

    ReplyDelete
  147. അഞ്ചലണ്ണാ,

    അദൃശ്യനാണെങ്കിലും അനോണി ആന്റണിയെ കൂടി കൂട്ടണ്ടേ,അദ്ദേഹം ദുബായില്‍ ആണെന്ന് പല പോസ്റ്റുകളിലും സൂചിപ്പിച്ച നിലയ്ക്ക്?

    ReplyDelete
  148. അഞ്ചത്സിന് പേരൊന്നിന് രണ്ടുവച്ച് പെറ്റി.. നിയമവിധേയമല്ലാത്തക്ലൂ ഇട്ടതിന് :)

    ReplyDelete
  149. അഞ്ചല്‍ക്കാരന്‍ ഇപ്രാവശ്യത്തെ മീറ്റ് മാത്രമേ കൂട്ടിയുള്ളു.. ഇനിയും കുറെ പേരെ കാണാനുണ്ട്...കഴിഞ്ഞ പ്രാവശ്യം പാവം ഉറങ്ങിപ്പോയി.

    ReplyDelete
  150. കണ്ണൂസ്
    വിശാലാ വല്ല്യമ്മായീ & സാക്ഷീ വിഷമിക്കേണ്ട ഉത്തരങ്ങള്‍ എന്റെയാണോ എന്നെനിക്കും തോന്നിയിരുന്നു

    ReplyDelete
  151. ഇതു് കണ്ണൂസ് തന്നെ

    വിശാലാ വല്ല്യമ്മായീ & സാക്ഷീ വിഷമിക്കേണ്ട ഉത്തരങ്ങള്‍ എന്റെയാണോ എന്നെനിക്കും തോന്നിയിരുന്നു

    ReplyDelete
  152. യാ.. ശരിയാണല്ലോ..

    5L-ക്കാ‍രാ,

    ഈ ബ്ലോഗ് മീറ്റിന് പങ്കെടുക്കുന്നവര്‍ മാത്രമാണോ ദുബായ് ബ്ലോഗേസ്?
    മ്മളെയൊക്കെ പുല്ല് വില അല്ലേ? പിന്നെ കണ്ടോളാം...
    ഡൌട്ട്ന് പെനാള്‍ട്ടിയടിച്ചാല്‍... അക്കളി തക്കാളി സൂക്ഷിച്ചോ...
    യ്യോ.. തക്കാളിയല്ല... തീക്കളി...

    നോട്ട് ദ പോയിന്റ്: ലിസ്റ്റില്‍ രണ്ടാമത് കാണുന്ന കക്ഷി എന്നോട് പറഞ്ഞത്: “എടാ, നമ്മക്ക് ബ്ലോഗ് മീറ്റിന് പോകണ്ട, പകരം ഒരു റിബല്‍ മീറ്റ് നടത്താം. ബുത്തീനയിലെ കാര്‍പ്പാര്‍ക്കിന്റടുത്ത് തട്ടുകടയുടെ മുന്നില്‍നിന്ന് ബോണ്ടയും ഉണ്ടക്കായും പരിപ്പ്‌വടയും തിന്നുന്നത് ഫോട്ടോയെടുത്ത് ബ്ലോഗിലിടാം..”

    പാവം ഞാന്‍ “വ്വോകെ” പറഞ്ഞു.

    തട്ട് കടയുടെ മുന്നിലെത്തിയപ്പോ ഒരു നേക്കഡ് സത്യം തിരിച്ചറിഞ്ഞു. അത് പൂട്ടിയിട്ട് 1 മാസമായത്രേ...
    ബ്ലോഗ് മീറ്റ് ഫോട്ടോ നോക്കിയപ്പോ ദാ ഇരിക്കുന്നു ഗഡി ഗൂളിങ്ങ് ഗ്ലാസൊക്കെ ഇട്ട് മുന്നില്‍ തന്നെ...

    ഇടീ... വച്ചിട്ട്ണ്ട് മോനെ... വച്ചിട്ട്ണ്ട്....

    ReplyDelete
  153. ശ്ശെടാ സ്മൈലി ഇടാന്‍ മറന്നു.
    ഈ കളിയിലും കമന്റ് ഡിലീറ്റിയാല്‍ പെനാല്‍റ്റി ഉണ്ടോ?

    ReplyDelete
  154. കുഞ്ഞന്‍ സ്റ്റാറ്റിസ്റ്റിക്സ് ഒക്കെ കൊണ്ടഉ വരുന്നുണ്ടല്ലൊ. നല്ല റിസേര്‍ച്ച് വര്‍ക്ക്.

    5ലേ ഇങ്ങള്‍‍ക്ക് ഗൈപ്പ് കോണ്ട്രാക്റ്റ് തന്നിരിക്യാ..

    മൂപ്പര്‍ക്ക് അസ്സിസ്റ്റന്റിനെ കിട്ടിയോ? അതോ 5ല്‍നെ അപ്പോയിന്റ് ചെയ്തോ..
    എന്തായാലും ചെലവു വേണം.

    സ്നേഹം മാത്രം പോര.

    മാരാരേ
    തമന്നു കേരളാവിലല്ലേ..

    ReplyDelete
  155. അയ്യോ.. തമനു ഇപ്പോള്‍ ദുഫായിലല്ലേ? അപ്പോള്‍ ഇനിയും ഉത്തരം മാറ്റി പെറ്റി അടിപ്പിക്കേണ്ടി വരുമല്ലോ എന്റെ പള്ളീ..

    രധേയന്‍ ഇന്നലെ വെറുതെ വന്ന് ഒരു ട്രാക്കിങ്ങുമിട്ട് പോയത് സംശയാസ്പദമാണ്. പക്ഷേ ഇനിയും ഉത്തരം മാറ്റിയാല്‍ പോയിന്റ് :0 പെനല്‍ട്ടി : 4 , അങ്ങനെ ഇടിവാളുമായി മത്സരിക്കേണ്ടി വരും. ഇടിയുമായി മത്സരിക്കാനുള്ള ആമ്പിയറില്ലേയ്...

    ReplyDelete
  156. മാരാരേ,

    ആ കാരണം കൊണ്ട് സംശയിക്കേണ്ട,നോക്കിയാല്‍ കാണാം,ഞാനീ ഗോംബറ്റീഷനുകളിലൊന്നില്‍ പോലും ഉത്തരം പറഞ്ഞിട്ടില്ല.പക്ഷെ എല്ലാം ഫോളോ ചെയ്യുന്നുണ്ട്

    ReplyDelete
  157. എന്റെ ഉത്തരം - റാം മോഹൻ പാലിയത്ത്.

    ഉത്തരം ശരിയാണേൽ വല്ലതും ബാക്കി കാണുമോ എന്തരോ?

    ReplyDelete
  158. കൈതമുള്ള്.

    ഒറ്റനോട്ടത്തില്‍ ശശിയേട്ടന്റെ കമന്റ്സ് ഒന്നും കണ്ടില്ല.. .കണ്ണട എടുക്കാത്തത് കൊണ്ടാവുമോ ആവോ...

    ReplyDelete
  159. ഇരുന്നൂറാം കമന്റെങ്കിലും ഉത്തരമാവുമോ ക്വിസ്സ് മാഷേ...

    ReplyDelete
  160. ശോ- ഗന്ധര്‍വ്വന്‍ എന്നെഴുതുന്നതിനു മുന്‍പ്, കണ്ണൂസ് എന്നെഴുതിയ്യതാ- പിന്നെയോര്‍ത്തു അങ്ങേരിപ്പോ ആക്റ്റീവല്ലല്ലോ എന്നു

    എന്തായാലും ഞാന്‍ ഉത്തരം മാറ്റി-

    പുതിയ ഉത്തരം: കണ്ണൂസ്

    ഇപ്പോ ഒരു കാര്യം ഉറപ്പ്: എനിക്ക് ഈ ഗോമ്പ്ബീഷനില്‍ 8 മാര്‍ക്ക് ഉറപ്പ്.. കണ്ണൂസാണേ +8 മാര്‍ക്ക്.. കണ്ണൂസല്ലേലും -8 മാര്‍ക്ക് (4 തവണ പെറ്റി)

    അടിപൊളി തന്നെ ഞാന്‍!

    ReplyDelete
  161. രാധേയന്‍ പെറ്റി ചോദിച്ചു വാങ്ങിയല്ലോ..

    ReplyDelete
  162. എന്നാലും 5ത്സ്..തറവാടിയെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ കാരണം???? പറയൂ 5ത്സ്..

    ReplyDelete
  163. അരവിന്ദ്..!
    :-)

    Off: ella comment um njan vayichchillaaa.

    ReplyDelete
  164. ഇക്കണക്കിനു പോയാൽ ഈ പെറ്റി ആരുടെ എന്നൊരു സപ്ലി-ഗോമ്പി ഏർപ്പെടുത്തേണ്ടി വരും...

    ReplyDelete
  165. ക്വിസ് മാഷേ, ഉത്തരം തെറ്റാണെങ്കിലും ആദ്യം മുതലേ ഒരേ ഉത്തരത്തിൽ തൂങ്ങുന്നവർക്ക് പ്രോത്സാഹന പോയിന്റ് ഉണ്ടോ...

    ReplyDelete
  166. ഏതായാലും ഇടിയുടെ കാര്യത്തില്‍ ഒരു തീരുമാനമായി...

    ReplyDelete
  167. അഗ്രൂ,
    ഇല്ല. പക്ഷെ അതു കണ്ടുനില്‍ക്കുന്ന മറ്റുള്ളവര്‍ക്ക് “സഹന പായിന്റ്” ഉണ്ട്!

    ReplyDelete
  168. സൌത്താഫ്രിക്ക യു.എ.ഇയുടെ ഏത് ഭാഗത്തായി വരും ഉപാസനേ??

    ReplyDelete
  169. This comment has been removed by the author.

    ReplyDelete
  170. പിന്നേ.. സൌത്താഫ്രിക്ക യൂയേയീലെ ഒരു ജില്ലയാണെന്ന് ആര്‍ക്കാ അറിയാത്തത്?

    ReplyDelete
  171. ഉത്തരത്തില്‍ തൂങ്ങുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ പ്ലാസ്റ്റിക് കയര്‍ വിതരണം ചെയ്യാം അഗ്രൂ.

    ReplyDelete
  172. സുമേഷ് (വായീല്‍ കൊള്ളാത്ത ഓരോ ബ്ലോഗ് പേരുമായി വരും)മാഷേ എന്നാല്‍ തൂങ്ങുന്നവര്‍ക്ക് മരണപോയിന്റും കൊടുക്കാം...

    ReplyDelete
  173. അതു സൂയിസൈഡ് പോയിന്റാ ഇത്തിരീ...

    (ഈ ഇത്തിരീ എന്നു പറയുന്ന ബ്ലോഗ് പേരും ഇംഗ്ലീഷില്‍ ഒരു “പായിന്റാ” ല്യോ? )

    ReplyDelete
  174. This comment has been removed by the author.

    ReplyDelete
  175. 1. എല്ലാ കമന്റുകളും വായിച്ചില്ല.
    2. അരവിന്ദ് ഭായി സൌത്ത് ആഫ്രിക്കയ്റ്റിലാണെന്ന് അറിയില്ലായിരുന്നു.
    :-)

    ReplyDelete
  176. ഇത്തിരി, ഇപ്പോ തന്നെ ഇവിടെ കാത്തുകെട്ടി കിടക്കേണ്ട... 14 കമന്റിനുള്ള ഗ്യാപിനിയും ബാക്കിയുണ്ട്...

    ReplyDelete
  177. ഒരക്ഷരത്തെറ്റിനാണോ ഇത്തിരീ രണ്ട് പെനാലിറ്റി വാങ്ങുന്നത്?

    ReplyDelete
  178. കണ്ണ് തെറ്റിയാല്‍ നീ 201 എന്ന് എഴുതി 205 അടിച്ചേടുക്കില്ലേ അഗ്രൂ...

    ReplyDelete
  179. രണ്ടും രണ്ടും നാലായി... ഇതെന്താ കളി..

    ReplyDelete
  180. വെറുതെ ചിരിച്ചാല്‍ പോയിന്റ് കട്ടാവുമോ...

    ReplyDelete
  181. ആ 5L എവിടെപ്പോയി...

    ReplyDelete
  182. കിച്ചു ആ പെറ്റിയുടെ വകുപ്പ് മനസ്സിലായില്ല.ഇത് നാട്ടിലെ പോലീസിനെക്കാള്‍ കഷ്ടമാണല്ലോ....

    ReplyDelete
  183. എനിക്കെന്തായാലും ഇപ്പോ ഈ ഇരുന്നൂറിലൊന്നും വലിയ താത്പര്യമില്ല... ഇത്തിരി തന്നെ എടുത്തോ...

    ReplyDelete
  184. ഇരുന്നൂറ് ആര്‍ക്കാവും...

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....