Sunday 22 March 2009

28 - നട്ടപ്പിരാന്തന്‍

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം

സ്നേഹമാണു ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും അറിയാവുന്ന ഭാഷയെന്ന് പഠിപ്പിച്ചയാള്‍

കടമ, ദൈവം, മതം, കുടുംബം, സ്വത്ത്.

നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക.

കടമ, ദൈവം, കുടുംബം, സ്വത്ത്, മതം,

വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു.

തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.

1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം

2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?

സുരേഷ് കുമാറും, നമ്മുടെ ആ മീശക്കാരന്‍ സിംഗും ഉണ്ടെങ്കില്‍ ഞാന്‍ ഒന്ന് ശ്രമിച്ച് നോക്കാം,അല്ലാതെ ഞാന്‍ ഒന്നും ഇടിച്ച് നിരത്താന്‍ ആഗ്രഹിക്കുന്നില്ല.

ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? ഞാന്‍ ആശാരി പണി തിരെഞ്ഞെടുക്കും, കാരണം ഉളിയും, കൊട്ടുവടിയും കൊണ്ട് അടിക്കുമ്പോഴുള്ള താളാത്മകമായ ആ ശബ്ദം എനിക്കൊത്തിരി ഇഷ്ടമാണ്‍. Because what an enjoyment without rhythmic sound from that job.
നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും

പുറകിലോട്ട് നീട്ടുന്ന പ്രശ്നമെനിക്കില്ല......മുന്നിലോട്ട് നീട്ടുമോ എന്നു ചോദിക്കൂ ഉത്തരം പറയാം

കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?

കുട്ടിയായിരുന്നതിനെക്കാള്‍ ഞാന്‍ വലുതായിട്ടുണ്ട്....അതില്‍ സന്തോഷിക്കുന്നു

കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതിൽ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു്

എന്റെ ഭാര്യയുണ്ടാക്കി തരുന്ന കപ്പയും എല്ലും കൂട്ടി തയ്യാറാക്കുന്ന കപ്പബിരിയാണി..........എന്റെ വയറിലൂടെ അവള്‍ ഹൃദയത്തില്‍ ഒത്തിരി നാളായി താമസിക്കുന്നു.

ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട)

അംബാസിഡര്‍ അതും കോയസീറ്റ് ഒക്കെ പിടിപ്പിച്ച് ചോങ്കനാക്കിയത്.

കഷണ്ടിക്ക് മരുന്നു കണ്ടുപിടിച്ചാൽ നിങ്ങൾ എന്തു ചെയ്യും? കഷണ്ടി ഒരു രോഗമായി എങ്ങിനെ നിങ്ങളൊക്കെ കരുതുന്നു? അല്ല കഷണ്ടിയ്ക്ക് എന്താ ഒരു കുറവ് പറയാന്‍? പണ്ടത്തെ കാര്‍ണവന്മാര്‍ പുരുഷലക്ഷണമെന്ന് പറയുന്നത്, കഷണ്ടി, വെടിക്കല,പുറത്ത് രോമം എന്നിവയാണു‍. അപ്പോള്‍ കഷണ്ടി ജയ് ഹോ.
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല?

പിന്നെ ചോദ്യം ചോദിക്കുന്നത് കേട്ടാ‍ല്‍ അഭിലാക്ഷയ്ക്ക് പണ്ട് നിങ്ങളായിരുന്നോ ചാന്‍സ് കൊടുത്തിരുന്നത്. അഭിലാഷയുമായി കാട്ടില്‍ നിന്നും ഇറങ്ങാന്‍ സമയം വേണ്ടേ പുള്ളിക്കാരന്പിന്നെയെങ്ങിനെ അടൂരിനെപോലെയും പദ്മരാജനെ പോലെയും സിനിമയെടുക്കും

ഭ്രാന്തു് ഒരു പകർച്ച വ്യാതിയാണോ?

ലോകത്ത് എല്ലാവര്‍ക്കുമുള്ള അസുഖം എങ്ങിനെ ഒരു പകര്‍ച്ചവ്യാധിയായി കരുതാന്‍ പറ്റും

ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? ഞാന്‍ ആശാരി പണി തിരെഞ്ഞെടുക്കും, കാരണം ഉളിയും, കൊട്ടുവടിയും കൊണ്ട് അടിക്കുമ്പോഴുള്ള താളാത്മകമായ ആ ശബ്ദം എനിക്കൊത്തിരി ഇഷ്ടമാണ്‍. Because what an enjoyment without rhythmic sound from that job.
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാതനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
എനിക്ക് ആകെയുള്ളത് ഒരു പണിയായുധമാണു‍, അത് വച്ച് ഉല്പാദനമല്ലാതെ എനിക്കൊരു പണിയുമറിയില്ല
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്?

നല്ല കിടിലന്‍ Jocky Brand Brief കിട്ടാനില്ലാതെ ജീന്‍സും പാന്റ്റുമിട്ട് നഗരത്തിലൂടെ നടക്കുന്നത്.

മമ്മൂട്ടി എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്‌? ചിലമനുഷ്യരുടെ കഴിവ്കേട് കൊണ്ട്.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ?

മലയാളഭാഷ പടരുകയാണ്

എന്താണു് സമൂഹിക പ്രതിബദ്ധത? ഇത് ഔട്ട് ഓഫ് സിലബസ് ചോദ്യമാണ്…ശരിക്കും ഇത് എനിക്കുള്ള ചോദ്യമല്ല.
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? ഊ ചോദ്യം കാണുമ്പോള്‍, പത്ത് പെറ്റ പെണ്ണിനോട് കന്നിപേറിന്റെ വേദന പറഞ്ഞ പേടിപ്പിക്കുന്നത് പോലുണ്ട്. കാരണം ഒരു ഹിറ്റ് റിയാലിറ്റി ഷോ സ്വന്തമായി നടത്തിയ എന്നോടാണോ ഇത്തരം ചോദ്യം ചോദിക്കുന്നത്.
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
  1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
  2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
ബി. അത്രയിഷ്ടമാണ് എനിക്ക് മാത്തുക്കുട്ടിച്ചായന്റെ പത്രത്തിനോട്.
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
  1. K. കരുണാകരൻ,
  2. EMS,
  3. AKG,
  4. സി.എച്ച്. മുഹമ്മദ്കോയ,
  5. മന്നത്ത് പത്മനാഭൻ,
  6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
  7. Dr. പല്പ്പു.
  8. വെള്ളാപ്പള്ളി നടേശൻ
ഇച്ഛാശക്തിയില്‍ കരുണാകരന്‍, ഹൃദയവിശാലതയില്‍ എ.കെ.ജി.
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ?

തീര്‍ച്ചയായും.......അതാണല്ലോ നമ്മുടെ ആദ്യത്തെ പരിപാടി

നിങ്ങൾ ഒരു ദിവസത്തേക്ക് പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? ബാത്ത്ടബ്ബ് ഉള്ള കിടപ്പ്മുറി തരുമോ? എങ്കില്‍ ഞാന്‍ ആലോചിക്കാം പ്രധാനമന്ത്രി ആവണോയെന്ന്.
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? കിട്ടിയ മൂന്ന് വരം തന്നെ ശരിക്കും ഉപയോഗിക്കാന്‍ കഴിയുന്നില്ല. പിന്നെന്തിനാ എനിക്കിനി വേറെ മൂന്ന് വരം.
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും ചിത്രക്കാരന് ആ പൈസ കൊടുത്ത് നായന്മാരുമായിട്ടുള്ള തര്‍ക്കം തീര്‍ക്കും
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? മഴ
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? ബ്ലോഗിലെ ആദ്യത്തെ റഫറന്‍സായി ഉപയോഗിക്കാവുന്ന പോസ്റ്റ് ഇട്ടത് ഞാനല്ലേ…..വായനക്കാര്‍ക്ക് വേണ്ടി അതിന്റെ നിരന്തരമായ അപ്ഡേറ്റിലാണ് ഞാനിപ്പോള്‍.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? ബെര്‍ളിയുടെ വിഖ്യാത പ്രണയലേഖനങ്ങള്‍
ബ്ലോഗിൽ അവസാനമായി വായിച്ച കവിത ഏതാണു്? അടുക്കിവച്ചത് (പിന്നെ ഞാന്‍ ഗവിത മാത്രമേ വായിക്കു…കവിതയെ എനിക്കിഷ്ടമല്ല.)
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. ഞാന്‍ ബ്ലൊഗ് കപികളുടെ കൂടെയായിരിക്കും, കാരണം മിക്കവാറും അവരെല്ലാം ഗ്ലാസിലെ കളറ് കണ്ടാല്‍ തന്നെ ഫിറ്റാവുന്നവരായിരിക്കും…..
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. ഒരു ചോദ്യം ചോദിക്കാൻ അവസരം തരുന്നു. എന്തു ചോദിക്കും?

എന്റെ കൂടെ കൂടുന്നോ

Franz Kafka വായിച്ചു വായിച്ചു ഒരുദിവസം രാവിലെ ഉണർന്നെഴുനേറ്റപ്പോൾ നിങ്ങൾ ഒരു പുഴുവായി രൂപാന്തരപ്പട്ടു്. നിങ്ങൾ എന്തു ചെയ്യും?

കാത്തിരിക്കും .കാരണം ഒരു നാള്‍ ചിത്രശലഭമായി പുറത്ത് വരാ‍മല്ലോ.

ഒരു ദിവസം ശ്രീ പെരുമ്പടവം Dostoevsky കണ്ടുമുട്ടുന്നു്, എന്തു സംഭവിക്കും?

ശ്രീ. പെരുമ്പടവം പണ്ട് പറഞ്ഞത് പുള്ളിക്കാരന്‍ ഒരു തരത്തിലുമുള്ള വിസ്കിയും ഇഷ്ടപെടുന്നില്ല എന്നാണ്‍. പിന്നെങ്ങിനെ അവര്‍ തമ്മില്‍ കാണും

ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം.

ബഷീര്‍, എം.ടി. വാസുദേവന്‍ നായര്‍

ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ?

ആനയുടെ വലിപ്പത്തിന്റെ കാര്യത്തിലുള്ള ബുദ്ധിമുട്ടു കൊണ്ടാണോ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചത്........ആന കേറിയാല്‍ ഇന്നേ വരെ ഒരു തോഴുത്തും ഇടിഞ്ഞുപോളിഞ്ഞതായി കേട്ടിട്ടില്ല. ഇനി അത്ര ബുദ്ധിമുട്ടാണെങ്കില്‍ വലിയ തൊഴുത്തില്‍ കെട്ടിയാല്‍ പോരെ.

ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക?

ബെര്‍ളിത്തരങ്ങള്‍

കൊടകരപുരാണം

ബ്രിജ് വിഹാരം

പോങ്ങുമ്മൂടന്‍

നന്ദപര്‍വ്വം

വാർത്തകൾ ഇല്ലായിരുന്നെങ്കിൽ മാധ്യമങ്ങളെന്തു ചെയ്യുമായിരുന്നു?

വാര്‍ത്തകള്‍ ഉണ്ടാക്കുകയല്ലെ മാധ്യമങ്ങളുടെ പണി.......ഇത് ഒരു മാതിരി........വാട്ടെ കൈപ്പള്ളി വിത്തൌട്ട് ബര്‍മുഡ എന്ന ചോദ്യം ചോദിച്ചത് പോലുണ്ടല്ലോ.

67 comments:

  1. ഉത്തരം : നട്ടപ്പിരാന്തന്‍
    http://www.blogger.com/profile/17312756618010187825

    ReplyDelete
  2. ഉത്തരം : നട്ടപ്പിരാന്തന്‍
    http://www.blogger.com/profile/17312756618010187825

    ReplyDelete
  3. ഉത്തരം : നട്ടപ്പിരാന്തന്‍
    http://www.blogger.com/profile/17312756618010187825

    ReplyDelete
  4. എന്റെ ഉത്തരം :കുഴൂര്‍ വില്‍‌സണ്‍

    http://www.blogger.com/profile/09303303756969921943

    ReplyDelete
  5. സുല്ലിന്റെ ഇപ്പോഴത്തെ ‘അവസ്ഥ‘ ഉത്തരമായി ആദ്യം തന്നെ വിളിച്ചുകൂവിയ സുല്ലിന് ആയിരമായിരമഭിവാദ്യങ്ങള്‍..

    ((((ട്രാ‍ക്ക്...))))

    ReplyDelete
  6. പോടാ നട്ടപ്പിരാന്താ...

    ReplyDelete
  7. Sajjive Balakrishnan

    http://www.blogger.com/profile/06372807252348670322

    ReplyDelete
  8. ഉത്തരം : നട്ടപ്പിരാന്തന്‍
    http://www.blogger.com/profile/17312756618010187825

    വല്യാമ്മായി പറഞ്ഞാ പറഞ്ഞതാ.. ഹല്ല പിന്നെ..

    ReplyDelete
  9. സജ്ജീവേട്ടനെപ്ലാവോ മഴ നഷ്ടായേ?
    കഴിഞ്ഞാഴ്ച കൂടീ നാട്ടീല്‍ ഇടിവെട്ടി പെയ്യാര്‍ന്നു...

    പോരാത്തതിന് തിരക്കോട് തിരക്കു പിടിച്ച ഈ മാര്‍ച്ച് മാസത്തില്‍ തന്നെ അങ്ങേരു കൈപ്പള്ളീടെ ഈ ചോദ്യത്തിനുത്തരം നല്‍കേ... ഭേഷായി!!!

    ReplyDelete
  10. അഭില്ലാഷെ,
    ഇപ്പൊ ആഷാജി പറഞ്ഞാലാ പറഞ്ഞത്!!

    ReplyDelete
  11. അതെ..നട്ടപിരാന്തന്‍ !!!

    അടിച്ചാല്‍ രണ്ടേ കിട്ടൂ.. ഇതിപ്പോല്‍ കിട്ടിയാല്‍ മുഴുവന്‍ കിട്ടുമല്ലൊ... ഹ ഹഹ

    ReplyDelete
  12. മാര്‍ക്കിലുള്ള ആര്‍ത്തിയൊക്കെ ഓഫീസിലെ തിരക്ക് കൊണ്ട് നിര്‍ത്തി..

    ഇപ്പോള്‍ എല്ലാം രണ്ടിലൊതുക്കിയത് കണ്ടില്ലേ... എല്ലാവരും പറഞ്ഞു കഴിഞ്ഞാ മിക്കവാറും മല്‍സരം തന്നെ കാണുന്നത്..

    അല്ല ഈ കാര്‍ട്ടൂണിസ്റ്റ് എന്നാണാവോ പ്രവാസി ആയത്?

    ReplyDelete
  13. ഉത്തരം : നട്ടപ്പിരാന്തന്‍
    http://www.blogger.com/profile/17312756618010187825

    ReplyDelete
  14. വ്യത്യസ്തമാമൊരു ഉത്തരം

    സിബു

    http://www.blogger.com/profile/1246232

    ReplyDelete
  15. കപ്പബിരിയാണി എന്ന വാക്ക് ഗൂഗിള്‍ സെര്‍ച്ച് ഇന്ഡക്സില്‍ പാഞ്ഞു കയ്യറൂന്നതായി റിപ്പോര്‍ട്ട് :))

    ReplyDelete
  16. ഹഹഹ
    ഗുപ്തേ അതു സത്യം.
    -സുല്‍

    ReplyDelete
  17. നട്ടപ്പിരാന്തന്‍
    http://www.blogger.com/profile/17312756618010187825

    ReplyDelete
  18. ഇത് കാപ്പിലാന്‍ തന്നെ : ഗവിത, കപി :-)
    http://www.blogger.com/profile/01275841801864988287

    ReplyDelete
  19. ഉത്തരം : നട്ടപ്പിരാന്തന്‍
    http://www.blogger.com/profile/17312756618010187825

    ReplyDelete
  20. ഉത്തരം : നട്ടപ്പിരാന്തന്‍
    http://www.blogger.com/profile/17312756618010187825

    ReplyDelete
  21. ട്രാക്കിടാന്‍ മറന്നുപോയി:)

    ReplyDelete
  22. പോയിന്റ് നില: ഇരുപത്തി ഏഴാം മത്സരം അവസാനിച്ചപ്പോള്‍.
    1 ആഷ | Asha 81
    2 വല്യമ്മായി 67
    3 പ്രിയ 50
    4 nardnahc hsemus 49
    5.മയൂര 47
    6 സാജന്‍| SAJAN 46
    7 മാരാർ 39
    8 സുൽ | Sul 38
    9 ViswaPrabha വിശ്വപ്രഭ 35
    10 അനില്‍_ANIL 34
    11 അനില്‍ശ്രീ 33
    12 ജോഷി 27
    13 കുട്ടിച്ചാത്തന്‍ 26
    14 Kichu 25
    15 ഗുപ്തന്‍ 25
    16 ദേവന്‍ 25
    17 തോന്ന്യാസി 24
    18 നന്ദകുമാര്‍ 21
    19 പ്രശാന്ത് കളത്തില്‍ 21
    20 അപ്പു 20
    21 പ്രിയ ഉണ്ണികൃഷ്ണന്‍ 20
    22 സന്തോഷ് 15
    23 സിദ്ധാര്‍ത്ഥന്‍ 15
    24 അനംഗാരി 14
    25 അരവിന്ദ് :: aravind 14
    26 ഇടിവാള്‍ 14
    27 ഉപാസന || Upasana 14
    28 kaithamullu : കൈതമുള്ള് 13
    29 ദസ്തക്കിര്‍ 13
    30 ബിന്ദു 13
    31 Inji Pennu 12
    32 അഭിലാഷങ്ങള്‍ 12
    33 യാത്രാമൊഴി 12
    34 അഗ്രജന്‍ 11
    35 സതീഷ് മാക്കോത്ത് 11
    36 പ്രിയംവദ-priyamvada 8
    37 യാരിദ് 8
    38 സു | Su 8
    39 Visala Manaskan 7
    40 തഥാഗതന്‍ 7
    41 Siju | സിജു 6
    42 കെ.പി. 6
    43 ഹരി/Hari 6
    44 ഹരിയണ്ണന്‍@Hariyannan 6
    45 ഇന്‍ഡ്യാ ഹെരിറ്റേജ് 6
    46 ശിശു 5
    47 Kumar Neelakantan © 4
    48 നൊമാദ് 4
    49 ഇത്തിരിവെട്ടം 3
    50 ജയരാജന്‍ 3
    51 Mariam 2
    52 ധനേഷ് 2
    53 പന്നി 2
    54 മുസാഫിര്‍ 2
    55 കരീം മാഷ് 2
    56 പുള്ളി പുലി 2

    അതി വിശാലമായ സ്കോര്‍ ഷീറ്റ് ഇവിടെ

    ReplyDelete
  23. എന്റെ ഉത്തരം - നട്ടപിരാന്തൻ
    http://www.blogger.com/profile/17312756618010187825

    ReplyDelete
  24. അഞ്ചലേ, ക്ലൂ ഇല്ലാതെ ഉത്തരം പറയുന്നവര്‍ക്ക്‌ മൂന്നുപോയിന്റ്‌ ബോണസ്‌ നല്‍കുന്ന നിയമം ആദ്യമേ ഇവിടെ പ്രാബല്യത്തിലുള്ളതാണ്‌. എങ്കിലും താങ്കള്‍ അത്‌ 'രാജ്‌ നീട്ടിയത്ത്‌' ഗോമ്പറ്റീഷനില്‍ മാത്രമേ ഉപയോഗിചു കാണുന്നുള്ളൂ. ഇത്‌ അനീതിയാണെന്ന് അറിയിക്കട്ടെ. ദയവായി മുന്‍കാല മത്സരങ്ങളിലും ഈ നിയമം പ്രാബല്യത്തിലാക്കണമെന്ന് അപേക്ഷ. യാരിദ്‌ ഗോമ്പറ്റീഷനില്‍ എനിക്ക്‌ മൂന്നു പോയിന്റ്‌ ഈ വകുപ്പില്‍ കിട്ടാനുണ്ട്‌. അതുകൂടാതെ കൈപ്പള്ളിമാഷ്‌ ക്ലൂ പറയാത്ത ഗോമ്പറ്റീഷനുകളാണ്‌ ഇവിടെ കൂടുതല്‍. അതിലെല്ലാം 2 മാര്‍ക്ക്‌ കിട്ടിയവര്‍ക്കും ഈ മൂന്നു പോയിന്റ്‌ ബോണസ്‌ കിട്ടുമോ?

    ReplyDelete
  25. ഉത്തരം : കാപ്പിലാന്‍
    http://www.blogger.com/profile/01275841801864988287

    ReplyDelete
  26. റിയാലിറ്റി ഷോസ് കുറെ നടത്തിയിട്ടുള്ളത് തോന്ന്യാശ്രമത്തിലെ കാപ്പിലാന്‍ തന്നെ

    ReplyDelete
  27. ഞാന്‍ ഇപ്രാവശ്യം മാരാരുടെ കൂടെ ഒന്നു നില്‍ക്കാന്‍ തീ‍രുമാനിച്ചു. കപ്പബിരിയാണി കാപ്പിലാനും കഴിച്ചിട്ടുണ്ട് :-)

    ഉത്തരം : കാപ്പിലാന്‍


    http://www.blogger.com/profile/01275841801864988287

    ReplyDelete
  28. കാപ്പിലാന്‍
    http://www.blogger.com/profile/01275841801864988287

    അഭിലാക്ഷ എന്ന വാക്ക് തന്നെ ധാരാളം

    ReplyDelete
  29. ബ്ലോഗ് പുരാണം agregator സൈറ്റുകളില്‍ നിന്നും അപ്രത്യക്ഷമായി. എന്തായാലും സംഗതി ഇല്ല . തനി മലയാളത്തിലും, ചിന്തയിലും ഇന്നലെ വരെ ഉണ്ടായിരുന്നു. ഇപ്പോള്‍ സംഗതി ഇല്ല... എന്താ കാരണം എന്ന് യാതൊരു പിടിയുമില്ല. ഞാന്‍ ഭാരത പതാക പാറി കളിക്കുന്നത് ഇട്ടിരുന്നു. ഇനി അതാണോ കാരണം എന്നറിയില്ല. അപ്പൊ.. ഇങ്ങനെ ഒരു നോട്ടീസ് ഇടാമെന്ന് വച്ചു. ഞാന്‍ എഴുതിയ പുതിയ പോസ്റ്റ് വായിച്ചു നിങ്ങള്‍ ഇതിനെക്കുറിച്ച് അഭിപ്രായം പറയുമെന്ന് വിശ്വസിക്കുന്നു.

    ReplyDelete
  30. ഉത്തരം - നട്ടപ്പിരാന്തന്‍
    http://www.blogger.com/profile/17312756618010187825


    കാരണം : “ഊ ചോദ്യം കാണുമ്പോള്‍, പത്ത് പെറ്റ പെണ്ണിനോട് കന്നിപേറിന്റെ വേദന പറഞ്ഞ പേടിപ്പിക്കുന്നത് പോലുണ്ട്. കാരണം ഒരു ഹിറ്റ് റിയാലിറ്റി ഷോ സ്വന്തമായി നടത്തിയ എന്നോടാണോ ഇത്തരം ചോദ്യം ചോദിക്കുന്നത്.“ മുന്‍പൊരിക്കല്‍ തന്റെ പോസ്റ്റില്‍ പറഞ്ഞ അതേ ഡയലോഗ്.

    ReplyDelete
  31. അഞ്ചലേ

    4 പേര്‍ ഉത്തരം പറഞ്ഞ് പിന്നെ ക്ലൂ പറയുന്ന മത്സരങ്ങളില്‍ ഒന്നും 3 പോയിന്റ് കൂടുതല്‍ കൊടുക്കാറില്ല. സംശയമുണ്ടെങ്കില്‍ ഏടുകള്‍ മറിച്ചു നോക്കു.

    നിയമം എഴുതിവച്ച് മാനിക്കാതിരിക്കുന്നത് ശുദ്ധ വിഡ്ഡിത്തവും തോന്ന്യാസവുമാണ്. അതിനേക്കാള്‍ നല്ലത് നിയമം ഇല്ലാതിരിക്കലാണ്.

    -സുല്‍

    ReplyDelete
  32. / .....മൊട്ടത്തലയിലെ നട്ടപിരാന്തുകള് ...എന്റെ ഭാര്യയുണ്ടാക്കി തരുന്ന കപ്പബിരിയാണി, ചെറിയ ഉള്ളിവച്ച് വഴറ്റിയ മട്ടന് ...
    nattapiranthukal.blogspot.com/2008/09/blog-post_14.html - 106k - Cached - Similar pages/

    BU HAHAH !

    എന്റെ ഉത്തരം - നട്ടപിരാന്തൻ
    http://www.blogger.com/profile/17312756618010187825


    അഞ്ചലു പെറ്റി പുസ്തകോം കൊണ്ട് വാ.. ഇതിലു ഞാന്‍ ലിങ്ക് കൊടുത്തിട്ടില്ല !

    ReplyDelete
  33. അഞ്ചലിനെ സ്കോറന്‍ സ്ഥാനത്തുനിന്നും നീക്കുക- ഇന്നു ബൂലോഗ ധര്‍ണ്ണ നടത്തിയാലോ? കൈപ്പള്‍ലിയുടെ പോട്ടം എന്ന ബ്ലോഗില്‍ നിന്നും യുയേയി സമയം 1.00 മണിക്ക് പുറപ്പെടുന്ന ജാഥ, ഗോമറ്റീഷന്‍ ബ്ലോഗില്‍ 4.00 മണിക്ക് എത്തിച്ചേരുകയും, ബ്ലോഗിനുമുന്നില്‍ നിരാഹാര സത്യാഗ്രഹം നടത്തുകയും, ലോഗിന്‍ ചെയ്യാന്‍ കൈപ്പള്ളിയെ അനുവദിക്കാതെ ഘൊരാവോ ചെയ്യുകയും ചെയ്താലോ?

    ന്നിരാഹാരത്തിനു മുന്‍പ്, എല്ലാവരും 2 ബിരിയാണി വച്ച് കഴിച്ചിട്ടു വരിക.. എങ്ങാനും ഈ പണ്ടാരം നീണ്ടുപോയാലോ? ടച്ചിങ്ങ്സ് സോഡ എന്നിവകൂടി കൊന്റു വരുന്നവര്‍ക്ക് 3 ബോണസ് പോയന്റും 2 ബോണസ് പെഗ്ഗും

    ReplyDelete
  34. ജാഥക്കൊരു പേരു ഞാന്‍ തന്നെ നിര്‍ദ്ദേശിക്കാം

    "പെറ്റി രക്ഷാ മാര്‍ച്ച്"

    (മാര്‍ച്ച് മാസത്തിലെ പെറ്റികളില്‍ നിന്നും രക്ഷ നേടാനുള്ള ജാഥ എന്നു വിവക്ഷ)

    ReplyDelete
  35. ശരി ഉത്തരം:നട്ടപ്പിരാന്തന്‍

    ReplyDelete
  36. സുല്‍ ഈത്ര പെട്ടെന്നാ കണ്ടുപിടിച്ചേ!

    ഒരു പ്രാന്തനേ മറ്റൊരു പ്രാന്തനെ പ്പെട്ടെന്നു തിരിച്ചറിയാനാവൂ എന്നു കാരണവ്വന്മാരു പറയുന്നതു എത്റ സത്യ്യം!

    ReplyDelete
  37. നട്ടപ്പിരാന്തനും ഖമറുന്നീസയുടെ റിയലിറ്റി ഷോ നടത്തിയിരുന്ന കാര്യം പിന്നെയാ ഓര്‍ത്തത്. പിന്നെ രണ്ടു പോയിന്റ് - 2 പെറ്റി = ബൂജ്യം ദശംസം ബൂജ്യം പോയിന്റ് വാങ്ങണ്ട എന്നു വിചാരിച്ച് ഉത്തരം മാറ്റാതിരുന്നതാണ്

    ReplyDelete
  38. ഹഹഹ ഇടീ

    ഒരു കപ്പബിരിയാണി തര്വോന്ന് ഗൂഗിളമ്മച്ച്യോട് ചോദിച്ചപ്പം... ഇവടെ കിട്ടും ഇവടെ കിട്ടുംന്നും പറഞ്ഞ് ഒരു നട്ടപ്പിരാന്തനെ കാട്ടിത്തന്ന്. അയാള് വല്യ റിയാലിറ്റി ഷോക്കാരാണെന്നും പറയുന്നു. പിന്നെ ഒന്നും നോക്കീല്‍. ഒറ്റക്കുത്ത്. ദാ കെടക്ക്ണ് മാര്‍ക്ക് കൊട്ടേല്.

    -സുല്‍

    ReplyDelete
  39. കാപ്പിലാന്‍നയം വ്യക്തമാക്കിയ സ്ഥിതിക്ക് ഞാനും എന്റെ നയം വ്യക്തമാക്കട്ടെ. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ എനിക്കുള്ള താല്പ്പര്യമില്ലായ്മ ഞാന്‍ ഇവിടെ വ്യസനസമേതം അറിയിക്കുന്നു... :) :)

    ReplyDelete
  40. അടുത്ത ഗോംബീഷന്‍ എപ്പോഴാ കൈപ്സ്?

    ReplyDelete
  41. മത്സരം 29
    UAE 13:00

    ReplyDelete
  42. ബഹുമാനപ്പെട്ട കാപ്പിലാൻ സാറിന്റെ ചെറ്റ പരസ്യം മത്സര നിയമങ്ങൾക്ക് എതിരായതു കൊണ്ടു മാത്രം നീക്കം ചെയ്തു.

    ReplyDelete
  43. കാപ്പിലാന്‍ എന്ന ബ്ലോഗര്‍ മറുമൊഴിയൊക്കെ നോക്കി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഇത്രടം വന്ന് നയം വ്യക്തമാക്കുകയും എല്ലാരേം വോട്ടിടാന്‍ ക്ഷണിക്കുകയും ചെയ്തതിനാല്‍ ഒരു ഓഫ്‌ നയം വ്യക്തമാക്കല്‍.

    നന്ദി. പക്ഷേ വരുന്നില്ല.

    ReplyDelete
  44. ബോണസിനായുള്ള അവകാശ പത്രികയ്ക്കുള്ള മറുപടി പത്രിക:

    ബോണസ് ഇന്നൊരു ആ‍ഗോള പ്രതിഭാസമാണെന്ന് ആബാല വൃദ്ധര്‍ക്കും പിന്നെ അപ്പുവും സുല്ലും ഫോണില്‍ വിളിച്ചു വിരട്ടിയ അഗ്രജനും അറിവുള്ളതാണല്ലോ? ബോണസ് ആണ് ഇന്ന് ലോകത്തുള്ള ഏക പ്രശ്നം എന്നതാണ് വസ്തുത. എന്തു കൊണ്ട് ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായി എന്നു ഞാന്‍ ഘോരാഘോരം ചോയിച്ചു പോവുകയാണ് സഗാക്കളേ ചോയിച്ചു പോവുകയാണ്. ആഗോള ബാങ്കിങ്ങ് ബീമന്‍ എന്‍.ഐ.ജീയ്ക്ക് ബോണസ് കൊടുക്കാന്‍ വേണ്ടി മാത്രമല്ലേ സുഹൃത്തുക്കളേ മാന്ദ്യം ഉണ്ടായത്....

    ബോണസ് കൊടുക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. പക്ഷേ കൈപ്പള്ളി ബെയില്‍ ഔട്ട് പ്രഖ്യാപിയ്ക്കാതെ ഞാനെങ്ങിനെ ബോണസ് കൊടുക്കും. (ഗദ്...ഗദ്)

    എന്നിരുന്നാലും ഇടയ്ക്കൊക്കെ ബോണസ് വരുന്നത് ആ കൈപ്പള്ളി ബെയില്‍ ഔട്ട് പ്രഖ്യാപിയ്ക്കുന്നതു കൊണ്ടാണ്. ഒന്നും മനസ്സിലായില്ല അല്ലേ?

    അതായത്.

    ക്ലൂ എന്ന ബെയില്‍ ഔട്ട് വന്നാല്‍ അപ്പോ നമ്മ ബോണസ് പ്രഖ്യാപിയ്ക്കും. ക്ലൂവില്ലേല്‍ ബോണസും ഇല്ല.

    ഏതെങ്കിലും പോസ്റ്റില്‍ ബെയില്‍ ഔട്ട് ഇല്ലാതെ ബോണസ് പ്രഖ്യാപിയ്ക്കുകയും അഥവാ ഏതെങ്കിലും പോസ്റ്റില്‍ ബെയില്‍ ഔട്ടിനു ശേഷവും ബോണസ് പ്രഖ്യാപിയ്ക്കാതിരിയ്ക്കുകയും ചെയ്തിട്ടുണ്ട് എങ്കില്‍ അതു ചൂണ്ടികാണിച്ചാല്‍ പരിഗണിയ്ക്കാം.

    ബോണസിനെ കുറിച്ചുള്ള പുതിക്കിയ നിയമങ്ങല്‍ നിലവില്‍ വന്നത് 14/03/2009 അര്‍ത്ഥരാത്രിയായിരുന്നു.

    ജീ.പി.സി സെക്ഷന്‍ ഒന്ന് വകുപ്പ് രണ്ട് പ്രകാരം ക്ലൂവില്ലാതെ ഉത്തരം പറയുന്നവര്‍ക്ക് മൂന്ന് പോയിന്റ് ബോണസ് എന്ന നിയമം ക്ലൂ നല്‍കേണ്ടി വരുന്ന പോസ്റ്റിനു മാത്രമേ ബാധകമാകുള്ളൂ. ഇതേ കുറിച്ചു നേരത്തേ പ്രിയ എന്ന ബ്ലോഗര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അന്ന് വിശദമായ ചര്‍ച്ചയ്ക്കൊടുവില്‍ വിശദമായ വിശദീകരണവും നല്‍കിയിരുന്നു.

    ജീ.പി.സി. സെക്ഷന്‍ 1 വകുപ്പ് മൂന്ന് ലംഘിയ്ക്കപ്പെട്ടതിനു ഉത്തരവാദി സ്കോര്‍ കീപ്പറല്ല. അത് നടത്തിപ്പുകാരനായ ശ്രീമാന്‍ കൈപ്പള്ളിയുടെ പിടലിയില്‍ വരുന്ന കാര്യമാണ്. എപ്പോ ക്ലൂ വരുന്നോ അപ്പോ ബോണസ് എന്നതാണ് സ്കോര്‍ കീപ്പറുടെ കടമ. നടത്തിപ്പുകാരന്‍ കാട്ടുന്ന നിയമലംഘനങ്ങള്‍ സ്കോര്‍ കീപ്പറുടെ തലയില്‍ വെച്ചു കെട്ടാന്‍ ശ്രമിയ്ക്കുന്ന മത്സരാര്‍ത്ഥികള്‍ക്കെതിരേ ഈ നിമിഷം മുതല്‍ അരമണിയ്ക്കൂര്‍ നേരത്തേയ്ക്ക് ഞാന്‍ നിരാഹാരം കിടക്കാന്‍ തീരുമാനിച്ച വിവരം ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.

    എന്ന്
    വിനീത വിധേയന്‍
    sd/-

    ReplyDelete
  45. "ക്ലൂ എന്ന ബെയില്‍ ഔട്ട് വന്നാല്‍ അപ്പോ നമ്മ ബോണസ് പ്രഖ്യാപിയ്ക്കും. ക്ലൂവില്ലേല്‍ ബോണസും ഇല്ല."



    നിയമാവലിയില്‍ ഇങ്ങനെയൊന്നും ഇല്ലല്ലോ അഞ്ചലേ (Section 1.2,1.3)

    ReplyDelete
  46. എന്നാലും “ഈ നിമിഷം മുതല്‍ അരമണിയ്ക്കൂര്‍ നേരത്തേയ്ക്ക് നിരാഹാരം കിടക്കുക” എന്നൊക്കെ പറയുമ്പോ...!! ഹോ! വല്ലതും സംഭവിച്ചാല്‍.. ഡോണ്ടൂ അഞ്ചല്‍ക്കാരാ ഡോണ്ടൂ..

    നിങ്ങളെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്.. ഈ നാടിന് ആവശ്യമുണ്ട്.. പ്ലീസ്.. അഞ്ചല്‍ക്കാരന്‍ ഒരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും വല്ലതും കഴിക്കൂ..

    (കല്യാണം ഒഴികെ..)

    ReplyDelete
  47. നാലു ശരിയുത്തരങ്ങള്‍ വന്നതിനു ശേഷം ക്ലൂ കൊടുത്തത് ശരിയായിരുന്നോ എന്നത് ക്വിസ്സ് മാഷ് ക്ലാരിഫൈ ചെയ്യേണ്ടുന്ന വിഷയമായിരിയ്ക്കുന്നു.

    പ്രിയ ക്വിസ്സ് മാഷേ,
    വിവരമറിയിയ്ക്കൂ‍...ദയവായി. അല്ലേല്‍ ഏറ്റവും അടുത്തുള്ള സര്‍ക്കാരാശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വരേണ്ടിവരും സ്കോര്‍ കീപ്പറെ ഇന്നി ഒരു നോക്കു കാണാ...
    ദയവായി രക്ഷിയ്കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ...

    ReplyDelete
  48. വല്യമ്മായി,
    അതേ കുറിച്ചു ചര്‍ച്ച നേരത്തേ നടന്നിരുന്നു. കൂടുതല്‍ കൈപ്പള്ളീ വിശദീകരിയ്ക്കട്ടെ. എന്നെ തല്ലല്ലേ...ഒരു പാവമാണേ... എത്ര ബോണസ് വേണേലും തരാവേ...
    ഈ ക്വിസ്സ് മാഷ് എവിടെ പോയി കിടക്കുന്നുവോ എന്തോ?

    ReplyDelete
  49. കഴിഞ്ഞ മത്സരത്തിൽ clue കൊടുത്തതാനോ ഇത്രയും വലിയ പ്രശ്നം.

    കൊടുത്തുപോയി. ഒരബത്ഥം ഏതു് മലയളം പത്രപ്രവർത്തകനും പറ്റും.

    ReplyDelete
  50. ആ ബോണസ് പോയിന്റ് കൊടുത്തത് ശരിയായില്ലെന്നു തന്നെയാണെന്റെ അഭിപ്രായവും.പ്രത്യേകിച്ചും നാലില്‍ കൂടുതല്‍ പേര്‍ ഉത്തരം പറഞ്ഞതിനാല്‍... തെറ്റിനു മേലെ തെറ്റെന്ന പോലെയല്ലേ അത്?


    ബോണസ് പോയിന്റുകള്‍ കിട്ടിയവര്‍ മിണ്ടാതിരിയ്ക്കരുത്.. പഴുത്ത ഇല വീഴുമ്പോള്‍ പച്ച ഇല ചിരിയ്ക്കരുത് .... ഇന്നു ഞാന്‍ നാളെ നീ എന്നല്ലേ... പ്രതികരിയ്ക്ക്ക്കൂ...

    ReplyDelete
  51. ഇല്ലെങ്കില്‍, കൈപ്പള്ളീ,
    ഞാനെന്നെങ്കിലും ഫസ്റ്റ് ഉത്തരം പറയുന്ന ഗോംബറ്റീഷനില്‍ ഒരു കൊട്ട ക്ലൂ കൊണ്ടന്ന് തന്നാലും മതി!!

    ReplyDelete
  52. ഇപ്പോ ആർക്കാണു് clue വേണ്ടതു്. ആർക്കാണു് bonus വേണ്ടതു്. മൊത്തം confusion ആയല്ലോ

    ReplyDelete
  53. ഈ അലമ്പ് teamനെ എല്ലാം പെറ്റിയടിച്ചു ഒരു വഴിക്കാക്കു അഞ്ചലെ

    ReplyDelete
  54. കൈപ്പള്ളീ.. ക്ലൂവും ബോണസ് പോയന്റും ഒക്കെ കല്ലി വല്ലി..

    എനിക്കല്പം കാശു വേണം..ഒണ്ടാ?

    ReplyDelete
  55. ബോണസ്സ് തന്നാലും ഇല്ലേലും എനിക്ക് ഓക്കെയാണ്. എല്ലാവരും ചേർന്നു തീരുമാനിക്കൂ.

    ReplyDelete
  56. ഇപ്പോള്‍ സംജാതമായിരിയ്ക്കുന്ന ബോണസ് പ്രതിസന്ധിയ്ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ക്വിസ്സ് മാഷ് പരിഹാരം കാണുന്നതായിരിയ്ക്കും എന്ന് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും അറിവ് ലഭിച്ചിട്ടുണ്ട്. നോര്‍ക്കാട്ടിക് ഹോമൂസേ...സമദാനിയ്ക്ക്...സമദാനിയ്ക്ക്.

    എല്ലാത്തിനും നമ്മുക്ക് പരിഹാരം കാണാം.

    ReplyDelete
  57. ബോണസ്സ് ലഭിച്ചവരില്‍ നിന്നും അതു തൊണ്ടിയായി പിടിച്ചെടുത്താല്‍ മതി!

    ReplyDelete
  58. മിക്കവാറും emergency declare ചെയ്തു് എല്ലാവരുടെ pointഉം pettyകളാക്കി മാറ്റി minus പോയിന്റുകളെല്ലം pointകളാക്കി conversion നറ്റത്തേണ്ടി വരും.

    ReplyDelete
  59. ജഡ്ജി : “സെക്ഷന്‍ 302 ആണു കുറ്റം. നിന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചിരിക്കുന്നു!! ”

    പ്രതി: “ഓകെ..! സന്തോഷം..”

    ജഡ്ജി : “അല്ലേല്‍ വേണ്ട ..ങും! കഴിഞ്ഞ ദിവസം നീ ഒരാളെ കൊന്നു.. കുറ്റം സെക്ഷന്‍ 302 ആണേലും ഇതാണോ ഇത്രയും വലിയ കുറ്റം? നീ ചെയ്തുപോയി!! ‘ഒരബത്ഥം ഏതു് മലയളം പത്രപ്രവർത്തകനും പറ്റും‘. സാരമില്ല.. നിന്നെ വെറുതെ വിട്ടിരിക്കുന്നു.. പോയ്ക്കോ...”

    [ജഡ്ജി -ആത്മഗതം- :: കോപ്പിലെ ഒരോ നിയമങ്ങള്‍, എനിക്കിതൊന്നും ശരിയാവൂല്ല.. ബട്ട്, നിയമങ്ങള്‍ വേണം.. ചുമ്മ... ഒരു രസത്തിന്..]

    ReplyDelete
  60. പോയിന്റുകള്‍ നമുക്കൊരു പ്രശ്നമല്ല.. സ്പിരിറ്റ് വേണം... സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്...

    ഇനി അലമ്പുണ്ടാക്കിയാല്‍ ഈ മല്‍സരം ക്രമസമാധാനപ്രശ്നത്തിന്റെ പേരില്‍ പാഷ്തു ഭാഷയില്‍ അഫ്ഗാനിസ്ഥാനില്‍ വച്ച് നടത്തുന്നതായിരിക്കും...

    ReplyDelete
  61. ഇവിടുത്തെ നിയമം അനുസരിച്ചു നോക്കിയാൽ 4 പേർ ശരിയുത്തരം പറഞ്ഞു കഴിഞ്ഞാൽ ക്ലൂ കൊടുക്കാൻ പാടില്ല - അതു ക്വിസ് മാസ്റ്റർ തെറ്റിച്ചു. അതിനു മാസ്റ്റർക്കു പെറ്റി.

    അങ്ങനെ വരുമ്പോൾ ആ തെറ്റ് വഴി കിട്ടിയാ ബോണസ് പോയിന്റുകൾ വാലീഡ് ആണോ?

    ക്വിസ് മാസ്റ്റർ ക്ലൂ കൊടുത്തതു കൊണ്ടു മാത്രം ഉത്തരം മാറ്റിയവർക്ക് കിട്ടിയ മൈനസ്സ് പോയിന്റുകളും പ്ലസ് പോയിന്റുകളും വാലിഡ് ആണോ?

    എല്ലാരും അവരവരുടെ അഭിപ്രായം പറഞ്ഞേ?

    ReplyDelete
  62. ഈ പോസ്റ്റ് നട്ടപ്പിരാന്തന്റെ ആയതുകൊണ്ടാണോ എല്ലാര്‍ക്കും നട്ടപ്പിരാന്ത്?

    ഇവിടെ ക്രമസമാധാനം നിലനിര്‍ത്താന്‍ ചെയ്യാവുന്ന കാര്യങ്ങള്‍.
    4 ഉത്തരം വന്നിട്ടും ക്ലൂ കൊടുത്തതിനാല്‍ .....

    1. ബോണസ് പിന്‌വലിക്കുക.
    2. മേലെ ഉള്ള 4 എണ്ണം വന്ന പേരൊന്നും ഉത്തരമല്ല എന്ന ഒരു തെറ്റായ ക്ലൂ കൂടി നല്‍കിയതിനാല്‍, ക്ലൂ വന്നതിനു ശേഷം പെറ്റി അടിച്ചവരെയെല്ലാം പെറ്റിയില്‍ നിന്ന് ഒഴിവാക്കുക.
    3. ക്ലൂവിനു ശേഷം ഉത്തരം ശരി ഉത്തരം പറഞ്ഞവരുടെ പോയിന്റുകള്‍ നിലനിര്‍ത്തുക (- + + = 0 ആവും). പുതിയ ആളാണെങ്കില്‍ 2 പോയിന്റ് കിട്ടും.

    അപ്പൊ എല്ലാം പറഞ്ഞ പോലെ.
    ഇനി ഇന്‍ശാ അല്ലാ തിരക്കൊന്നുമില്ലെങ്കില്‍ ഒരു മണിക്ക് സന്തിക്കും വരേക്കും വക്കാണം... അല്ല വണക്കം.

    -സുല്‍

    ReplyDelete
  63. അതൊരു നല്ല നിർദ്ദേശമാണെന്നു തോന്നുന്നു സുല്ലേ.

    ReplyDelete
  64. ' "ചുമ്മ... ഒരു രസത്തിന്.."-- അഭിലാഷിനു ഇഞ്ചീറൈറ്റ് നിയമം 32/42 പ്രകാരം നാണു വൈദ്യരുടെ അടുത്ത് തടവ്... അതു വിന്‍സിന്റെ ഡയലോഗാ... “ചുമ്മാ ഒരു രസത്തിനു...“

    ReplyDelete
  65. മത്സര ഫലം:

    1. സുൽ | Sul : 12
    2. വല്യമ്മായി : 8
    3. nardnahc hsemus : 6
    4. അഭിലാഷങ്ങള്‍ : 4
    5. Kichu : 2
    6. അനില്‍_ANIL : 2
    7. ജോഷി : 2
    8. സാജന്‍| SAJAN : 2
    9. ആഷ | Asha : 2
    10. നന്ദകുമാര്‍ : 2
    11. ഇടിവാള്‍ : 2

    പെനാലിറ്റി:
    1. അപ്പു : -2

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....