ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? ഒന്നും തെരഞ്ഞെടുക്കില്ല. തൊഴിലില്ലായ്മ വേതനത്തിന് ഒരപേക്ഷ കൊടുക്കും.
എന്താണു് സമൂഹിക പ്രതിബദ്ധത? മൂത്രപ്പുരയുടെ സൈഡില്‍ ആരും കാണാതെ കൂട്ടുകാരുമൊത്ത് അവരവര്‍ക്കറിയാവുന്ന കൌമാരം പങ്കുവെയ്ക്കുമ്പോള്‍ സമൂഹ്യപാഠം പഠിപ്പിക്കുന്ന പ്രദീപ് സാറ് ദാ വരുന്നുണ്ട് എന്ന് അപ്പുറത്ത് നിന്ന് വിളിച്ചു പറയപ്പെടുന്ന മുന്നറിയിപ്പ് വാക്ക്- സാമൂഹിക പ്രദിപദ്ധത!.
എന്താണ് ദൈവം? അന്ധന്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ കൂടെവരുന്നത്.
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? ഇല്ല. ഇത് ഇനി എന്ത് ഭേദപെടാന്‍?
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? ഉണ്ട്. നാട്ടിലെ കാമുകിയെ.
ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം. ബഷീര്‍
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? താഴ്ത്തി വെട്ടിയ ബ്ലൌസ്.
മമ്മൂട്ടി എന്തു തരം കഴിവുകള്‍ കൊണ്ടാണ് സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്?
നാട്ടുകാരുടെ കഴപ്പു കൊണ്ട്.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? ആ.. അതാ ഞാനും ആലോച്ചിക്കുന്നത്.
കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതിൽ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു് ആദ്യത്തെ രണ്ടും ഇഷ്ടമാണ്.( ബാക്കി ആ ഇനിഷ്യല്‍ ഒക്കെ ഇട്ട് എഴുതിയിരിക്കുന്നത് മുള്ളുള്ള ഐറ്റംസ് ആണോ? )
നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും. സൂചി കേറ്റാന്‍ ഇടം കിട്ടിയോടത്ത് തൂമ്പ കേറ്റിയ മഹാഗുരുവിനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ ഒരു മുപ്പതു വര്‍ഷം പിന്നോട്ട് നീക്കും!.(മലയാളിയായ്‌പ്പോയി മൊയ്‌ലാളീ)
Franz Kafka വായിച്ചു വായിച്ചു ഒരുദിവസം രാവിലെ ഉണർന്നെഴുനേറ്റപ്പോൾ നിങ്ങൾ ഒരു പുഴുവായി രൂപാന്തരപ്പട്ടു്. നിങ്ങൾ എന്തു ചെയ്യും? പുഴുവായി എന്നുറപ്പായെങ്കില്‍ പിന്നെ ഞാനൊന്നും ചെയ്യേണ്ട. ബാക്കി രാവിലെ തൂത്തുവാരാന്‍ ചൂലുമായി (നോട്ട് ദ പോയിന്റ് ചൂലുമായി) വരുന്ന അമ്മ ചെയ്തോളും
ഏറ്റവും വലുതെന്താണ്? പൊങ്ങന്‍ ചെട്ടി!. (ജോസ്പ്രകാശിന്റെ കര്‍ട്ടന്‍ ഇട്ട ഒറ്റക്കണ്ണന്‍ സിനിമകളില്‍ നസീറിനും ജയനുമെല്ലാം ഏറ്റവും അവസാനം ഇടിച്ചിടേണ്ടത് ഇയാളെയായിരുന്നു)
മലയാള ഭാഷയും, മാദ്ധ്യമവും എന്ന വിഷയത്തെ കുറിച്ചു് 200 വാക്കിൽ കുറയാതെ ഒരു ലേഖനം എഴുതുക. എന്തിനേറെ പറയുന്നു അങ്ങനെ സള്‍ഫ്യൂരിക് ആസിഡ് വരവായി എന്നെഴുതിയ മട്ടില്‍ പറയട്ടെ, എന്തിനേറെ പറയുന്നു അങ്ങനെ മലയാള ഭാഷയുടെ കാര്യം പോക്കായി.
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
- ഗാന്ധി
- Pierce Brosnan
- Che Guevara
- മമ്മൂട്ടി
- Gabriel Garcia Marquez
- Pres. Barack Obama
- Adoor Gopalaksrihsnan
- Jackie chan
- Nelson Mandela
- Khalil Gibran
- Desmond Tutu
- കുറുമാൻ
- സാമ്പശിവൻ (കാഥികൻ)
- K.J. Yesudas
- Shakeela
- കുമാരനാശാൻ
- Robert Mugabe
- K. Karunakaran
- വിശാല മനസ്കൻ (സജീവ് ഇടത്താടൻ)
- ഇഞ്ചിപ്പെണ്ണു് കരുണാകരന്‍ - തങ്കഭസ്മം തിന്നാന്‍ കൊടുക്കും, എന്നിട്ടു പറയും ഞാന്‍ മരിച്ചാല്‍ എന്നെ കാണാന്‍ വരരുത്, എനിക്കു ചിരി വരും!. അടൂര്‍ - നാലു പെണ്ണുങ്ങളുടെ ഫിലിം റോള്‍ തിന്നാന്‍ കൊടുക്കും. കൊടുക്കുകയല്ല തീറ്റിക്കും.എന്നിട്ടു പറയും, പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ ചേര്‍ന്നാ കൊള്ളാമെന്നുണ്ട്. പോരുന്നോ?
Samuel Beckett കണിയാപുരം bus standൽ നിങ്ങളെ കണ്ടുമുട്ടുന്നു. നിങ്ങൾ അദ്ദേഹത്തോടു എന്തു് ചോദിക്കും?
waiting for godot? (ഗോദോത്, അമ്പിളി കഴിഞ്ഞാ കണിയാപുരം കൊതപറമ്പ് വഴി കൂനംതൈ ക്ക് പോകുന്ന ബസ്സാണ്)
മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട് എന്ന ഇംഗ്ലീഷ് പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ് എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം? എന്ത്? ജമാബന്ദ്ജ്സ്...,എങ്ങനെ എഴുതിയാലും എനിക്ക് വിരോധമൊന്നുമില്ല. ഞാന്‍ പക്ഷെ "ബാബൂ" ന്നെ വിളിക്കൂ
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട ഓർമ്മ കുറുപ്പ്ist ആരാണു്? അങ്ങനെയൊന്നും ഇല്ല. അച്ചനും അമ്മക്കും ഇഷ്ടമാണെങ്കില്‍ എനിക്കും ഇഷ്ടം.
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? ഇല്ല ഉയര്‍ന്നില്ല. അങ്ങനെ ഉയരാത്തതില്‍ സന്തോഷിക്കുന്നു. (കുട്ടിയായിരുന്നപ്പോള്‍ ഐസ് ഫ്രൂട്ട് വില്‍ക്കണ ആളാവാനാണ് ആഗ്രഹിച്ചത്)
നിങ്ങളുടേ കൈയിൽ ഒരു button ഉണ്ട്. അതമർത്തിയാൽ താഴെ പറയുന്ന ഒരു കാര്യം സംഭവിക്കും. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?
- ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
- മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
- ബ്ലോഗിൽ ഉള്ള അതുന്താധുനിക കവികൾക്കെല്ലാം ഒറ്റയടിക്ക് മരിയാതക്ക് എഴുതാനുള്ള കഴിവു ഉണ്ടാവും.
- ഭൂമി പെട്ടന്നു് ഇരട്ടി വണ്ണം വെക്കുന്നു. അങ്ങനെ ഒരു ദിവസം 24 മണിക്കൂർ എന്നുള്ളതു് 48 മണിക്കൂർ ആയി മാറുന്നു. ചോദ്യം തെറ്റാണ്. ആകെ ഒരു ബട്ടണ്‍ ഉള്ള സ്ഥിതിക്ക് അതമര്‍ത്തുകയേ വഴിയുള്ളൂ. ഏന്തായാലും പിണറായിയെ ഫോണ്‍ ചെയ്ത് തല്‍ക്കാലം ഞാന്‍ പറയുന്നത് വരെ എഴുന്നേേറ്റ് നിക്കരുതെന്ന് മുന്നറിയിപ്പു കൊടുത്തിട്ട് (നിന്ന നില്‍പ്പില്‍) ആദ്യത്തെ വിചാരിച്ചു ഞെക്കന്‍ ബട്ടും.
ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. ഇഷ്ടമുള്ള എഴുത്തുകാരനെ തെറ്റായി വ്യാഖ്യാനിച്ചാല്‍ മറവിക്കെതിരെയുള്ള ഓര്‍മകളുടെനിരന്തര പോരാട്ടമാണ് ജീവിതം. അങ്ങനെ നോക്കിയാല്‍ ആ മതിലില്‍ എന്റെ വക ഒരുഇഷ്ടിക എന്നു പരിഗണിക്കാവുന്നതാണ്
മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട കവി ആരാണു്. വ്യക്തമായി പേരു് എഴുതുക. (എല്ലാരും, കുറേപേരു്, എന്റെ അളിയൻ, ആ.. എനിക്കറിഞ്ഞൂടാ എന്നൊന്നും എഴുതരുതു്) ലാപുഡ
എന്റെ ഉത്തരം : കുറുമാന്‍
ReplyDeleteഎന്റെ ഉത്തരം : ഏറനാടന്‍
ReplyDeleteഏറനാടന്‍ അല്ല. കുറുമാന്‍ ആവാന്‍ വഴിയുണ്ടോ.
ReplyDeleteഎന്തായാലും ഒരു ട്രാക്കിങ് ഉത്തരം ഇടാം.
ഉത്തരം : കുറുമാന്‍.
കുറുമാന്‍....
ReplyDeleteഹാവൂ ഓഫടിയ്ക്കാനുള്ള ലൈസന്‍സ് കയ്യില്‍ കിട്ടി.....
ആലൊചിച്ചിരുന്നാല്‍ പായിന്റ് പോകും വീണ്ടും സന്ദേഹപ്പേടുംവരെയ്ക്കും എന്റെയും ഉത്തരം: കുറുമാന്‍
ReplyDeleteഉത്തരം : അഭിലാഷങ്ങള്‍ - അഭിലാഷ്
ReplyDeleteഅഭിലാഷ് വരുന്നതു വരെ...
ഹ ഹ.. പാവം അനില്‍ശ്രീ. രണ്ടമത്തെ ഉത്തരം കണ്ടില്ലേ മനുഷ്യാ. അത് ഞാന്‍ മാറ്റാന്‍ ഇപ്പോ വരാം. ഇതാ വന്നു..
ReplyDeleteഎന്റെ പുതിയ ഉത്തരം: കുറുമാന്‍
ഹഹഹഹഹഹ
ReplyDeleteഅഭിലാഷയല്ലെ സുല്ലിന്റെ മേലേയും അനിലിന്റെ അടിയിലുമായി കിടക്കുന്നത്!!!
മറിയം
ReplyDeleteവിശാലമനസ്കന്‍
ReplyDeleteഎന്റെ ഉത്തരം: ഉണ്ണി (ഒഴുക്കിനൊപ്പം)
ReplyDeleteപക്ഷേ ആ ഗോദോത്തിനെ കണ്ടിട്ട് ഒരു പെരിങ്ങോടന്‍ മണം... എന്തായാലും കുളു വരുന്ന വരെ ആദ്യം പറഞ്ഞതന്നെ.
അരവിന്ദന്
ReplyDeleteഅത്രെം ഞാനും ഓര്‍ത്തില്ല.
ReplyDeleteഞാന്‍ ദേ മാറ്റി
മേരാ നയാ ഉത്തര്‍ : അരവിന്ദ് :: aravind
എന്റെ ഉത്തരം - അരവിന്ദ്
ReplyDeleteഎന്റെ ഉത്തരം : ഡിങ്കന്‍
ReplyDeleteവേറെ രണ്ടു പേരെ കൂടി സംശയമുണ്ട്. കുളു മണലി വല്ലതും വന്നാൽ മാറ്റാം.
ReplyDeleteശ്ശേടാ ആദ്യമേ തന്നെ അരവിന്ദ് എന്നെഴുതീട്ട് ആലോചിച്ചാ മതിയാരുന്നു. അതിനിടേല് രണ്ടെണ്ണം വന്നു.
ഇതൊന്നു ട്രാക്കാന്‍, ഉത്തരവുമായി പിന്നീട് വരാം:)
ReplyDeleteകുറുമാൻ, വിശാലൻ, അരവിന്ദൻ... ഇവരിലാരെങ്കിലുമാണെങ്കിൽ... അവരുടെ തനതായ ശൈലി ഉത്തരങ്ങളിൽ കാണുന്നില്ല...
ReplyDeleteഅഭിലാഷേ... അത് മാറ്റാണാണോ പ്രയാസം ?
ReplyDeleteഇതാ പുതിയ ഉത്തരം : പ്രയാസി
ശരിയാണ് അഗ്രജാ. ഇവന്മാര്‍ മൂന്നാളുടെയും ശൈലി പൂര്‍ണ്ണമായി ഇല്ല. പിന്നേം ചില ഉത്തരങ്ങളിലെ ‘സംഗതികള്‍’ കുറുമാനിലേക്ക് വിരല്‍ ചൂണ്ടുന്നു. ചില സിനിമാസമ്പന്ധമായ വിശദീകരണവും, ചില ശൈലിയും, കഴിഞ്ഞ മത്സരത്തില്‍ പ്രദര്‍ശ്ശിപ്പിച്ച ബുക്ക്സിന്റെ ചിത്രത്തില്‍ ‘ബഷീറി’ ന്റെ മൊത്തം കഥകളും ഒക്കെ കണ്ട് ഏറനാടന്‍ എന്ന് ഗസ്സ് ചെയ്തിരുന്നു. എന്നാല്‍ ചില ഉത്തരങ്ങള്‍ ഈ രീതിയില്‍ പറയാനുള്ള ഗഡ്‌സ് ഏറനാടനും ഉണ്ടാവാന്‍ തരമില്ല.
ReplyDeleteഇത് പിന്നേം “മിക്സ്ഡ് ഫ്രൂട്ട് ജാം” ആക്കിയോ ആവോ!! ഈഫ് സോ.... , കൈപ്പള്ളീ...... ങാ....
ഏതായാലും കുളു വരട്ടെ... :)
ഇന്നു നമ്മുടെ നഗരങ്ങളില്‍ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്?
ReplyDeleteതാഴ്ത്തി വെട്ടിയ ബ്ലൌസ്.
ഈ ഒരൊറ്റ ഉത്തരത്തിന്റെ പേരില്‍ എന്റെ വോട്ട് പോങ്ങുമ്മൂടന്
എന്ത്? ജമാബന്ദ്ജ്സ്...,എങ്ങനെ എഴുതിയാലും എനിക്ക് വിരോധമൊന്നുമില്ല. ഞാന്‍ പക്ഷെ "ബാബൂ" ന്നെ വിളിക്കൂ
ReplyDeleteഇതെഴുതിയത് മറിയം ആയിരിക്കണമല്ലോ. അരവിന്ദിന്റെ പ്രായവും പൊങ്ങന്‍ ചെട്ടിയുമായി മാച്ചാവുന്നില്ല താനും.
എന്റെ ഉത്തരം മറിയം.
നന്ദകുമാറാവോ? ഏയ്
ReplyDeleteഞാന്‍ പിന്നേം ചാടുന്നു
എന്റെ ലേറ്റസ്റ്റ് ഉത്തരം : പോങ്ങുമ്മൂടന്‍
ഇനി ചാടൂല്ലാാ
എന്റെ ഉത്തരം: പോങ്ങുമൂടന്‍
ReplyDeleteഹ ഹ സുമേഷേ ഇതെങ്ങനെ ഒപ്പിച്ചു? ഒരു നിമിഷം ആലോചിച്ചപ്പോഴേക്കും സുമേഷ് ഇടയ്ക്ക് കയറിയല്ലോ!
ReplyDeleteആലോചിക്കണ്ടായിരുന്നു:(
അയ്യയ്യൊ ഇതു മൊത്തം കണ്‍ഫ്യൂഷന്‍ ആക്കിയല്ലൊ എല്ലാരും കൂടി. ഞാന്‍ കുറുമാന്‍ ന്നു എഴുതാന്‍ വന്നപ്പൊ എല്ലാരും കുറുമാന്‍ ന്ന്. എന്നാ അരവിന്ദ്ന്നാക്കിയെക്കാം ന്ന് വച്ചപ്പൊ ദൊ അതും. പോരാത്തതിനു പൊങ്ങന്മൂടന്റെ പേരും (പോങ്ങു പ്രവാസി അല്ലല്ലൊ... )
ReplyDeleteഞാന്‍ ഇപ്പൊ ആര്‍ക്ക് കൊടുക്കും എന്റെ വിലയേറിയ വോട്ട്?
" രാവിലെ തൂത്തുവാരാന്‍ ചൂലുമായി (നോട്ട് ദ പോയിന്റ് ചൂലുമായി) വരുന്ന അമ്മ ..." :-?
എന്റെ (തല്‍ക്കാലത്തേക്ക് ) ഉത്തരം : ഡിങ്കന്‍
ഡിങ്കന്‍ തന്നെ
ReplyDelete(ഇതു ട്രാകിംഗിനാ. മറന്ന് പോയ് )
ഒരേ പോലെ സംസാരിക്കുന്നവര്‍...
ReplyDeleteഏറനാടന്‍
കുറുമാന്‍
അഭിലാഷ്
മറിയം
ഉണ്ണി
വിശാലമനസ്കന്‍
പോങ്ങുമ്മൂടന്‍
ഡിങ്കന്‍
എന്തൊരൈക്യം എന്തൊരൈക്യം.
-സുല്‍
ഈ അഗ്രജന്‍ മാഷെന്നാ പതിവില്ലാതെ ഇതില്‍ ഉത്തരമൊന്നും പറയാതെ പോയത്? അതിലെന്തൊ ഒരു പോയിന്റുണ്ടല്ലൊ :-?
ReplyDeleteലാസ്റ്റ് പോസ്റ്റെന്നാതിനാന്ന് അഗ്രജന്‍ മാഷ്ക്കല്ല, നമുക്ക് പോലും അറിയില്ലാലൊ? ;)
ഉത്തരം മാറ്റണൊ.. വേണൊ? വേണോ?
മുറ്റമടിക്കുന്ന ചൂലും കയ്യില്‍ വച്ച് അമ്മ നില്‍ക്കുന്നു. പടിക്കല്‍ രണ്ട് പോലീസുകാരും!!
ReplyDelete:(
കമന്റ് റ്റ്റാക്കിംഗ്
ReplyDeleteഹയ്യോ.....
ReplyDeleteഇതു കുറുമാനാ.
ഇത്തിരി താമയിച്ചു പോയി.
എന്റെ ഉത്തരം : കുറുമാന്‍
ഉറപ്പ്.....ഉറപ്പ്....ഉറപ്പ്.
എന്റെ പുതിയ ഉത്തരം: കുറുമാന്‍
ReplyDeleteഅഞ്ചല്‍കാരന്‍ പറഞ്ഞ കാര്യങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. രണ്ടാമതും മൂന്നാമതും ഉത്തരങ്ങള്‍ കൊടുക്കുമ്പോള്‍ തന്നെ കൊടുക്കുന്നയാള്‍ 2 പോയിന്റോളം സ്വയം നഷ്ടപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇത്തരം കൂടി കൂടിവരുന്ന പെറ്റിയടി പരിപാടി മത്സരത്തിന്റെ മേന്മയെ ഒരു ഗുണത്തിലും സഹായിയ്ക്കില്ല..
ReplyDelete:(
ബൈ ദ വേ ഞാന്‍ നിര്‍ദ്ദേശിച്ചിരുന്ന 10ല്‍ കൂടുതല്‍ ഉത്തരം വന്നാല്‍ റിസല്‍റ്റ് വെളിപ്പെടുത്തണമെന്ന ലാ പായിന്റ് നിയമസംഹിതയില്‍ എഴുതിചേര്‍ത്തതിനു ക്വിസ് മാസ്റ്റര്‍ കീ ജയ് .. കീ ജയ് .. കീ ജയ് !!
അയ്യോ സ്ഥലം മാറി പോയി...
ReplyDeleteലോറി കേറി പോയ്...
:)
പീനല്‍ കോഡില്‍ ചില സമൂലമായ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഭേതഗതികളെ കുറിച്ച് ഒരു ചര്‍ച്ചയും നടക്കുന്നുണ്ട്.
ReplyDeleteമത്സരാര്‍ത്ഥികളുടെ ശ്രദ്ധയെ ഇവിടേയ്ക്കു ക്ഷണിയ്ക്കുന്നു.
നിയമപ്രകാരമുള്ള മുങ്കൂര്‍ ജാമ്യം:
പീനല്‍ കോഡ് സെക്ഷന്‍ 4/6 പ്രകാരം ലിങ്കുകള്‍ നല്‍കുന്നത് ഭാഗികമായി പെനാല്‍റ്റിയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനാലാണ് ഇവിടെ ലിങ്കു കൊടുത്തത്.
എന്റെ ഉത്തരം:
ReplyDeleteവിശാലമനസ്കന്‍.
ഞാനാദ്യായിട്ടാ. ഇന്നാ ഇത് കണ്ടത്. ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ആപ്ലിക്കേഷന്‍/എന്‍ട്രന്‍സ് പരീക്ഷ വല്ലതും ഉണ്ടോ? അറിയാത്തതുകൊണ്ട് ചാദിച്ചതാ.
എന്നെ ഒരുത്തന്‍ (?) ഇന്ന് വിളിച്ച് ക്ലൂ ചോദിച്ചിരുന്നു. ആളെ ഞാന്‍ പറയത്തില്ലാ.. ഇത് ഞമ്മളല്ല, കുറുമാന്‍ ആണോ, അല്ലെന്നാരെങ്കിലും പറയോ. ബട്ട് ദി ആന്‍സര്‍ ഈസ്...
ReplyDeleteപോങ്ങുമ്മൂടന്‍. (തിരോന്തരം വേണ്ടുവോളം ഉത്തരങ്ങളിലുണ്ടല്ലോ)
ഏറനാടന്‍ പെറ്റി ചോദിച്ചു വാങ്ങി.
ReplyDeleteഉത്തരം നിഷേധിയ്ക്കുന്നത് പീനല്‍ കോഡ് 4/3 പ്രകാരം ശിക്ഷാര്‍ഹമാണ്.
ഏറനാടന്റെ രണ്ടു പോയിന്റുകള്‍ സ്വാഹ!
കെടക്കട്ടെ,
ReplyDeleteഎന്റെ ഉത്തരം അനോണി മാഷ്
കനല്‍,
ReplyDeleteഈവന്റിലേയ്ക്കു സ്വാഗതം. മത്സരിയ്ക്കാന്‍ തുടങ്ങും മുന്നേ ദേണ്ടെ ഈ നിയമാവലി കണ്ടുവരുന്നത് നന്നായിരിയ്ക്കും.
എല്ലാ മത്സരത്തിലും ഉത്തരവുമായി ചാടി വീഴുന്ന അഗ്രജന്‍ ഇത്ര നേരമായിട്ടും മറുപടി പറയാത്ത സ്ഥിതിയ്ക്ക്.... ഇല്ല ഞാനൊന്നും പറയുന്നില്ല....
ReplyDeleteശേ.. ശ്ശേ... ഇങ്ങേരിദെപ്പ വന്ന്?
ReplyDeleteഇത് അഗ്രു ആണൊ
ReplyDelete(ഇത്രയ്ക്ക് വിവരത്തോടെ ഉത്തരങ്ങൾ പറഞ്ഞത് കണ്ട് സംശയിച്ചതാ)
തന്നെ തന്നെ
അഗ്രജൻ തന്നെ
ഇതുവരെ ശരിയുത്തരം ആരും പറഞ്ഞില്ലേല്‍, അല്പം കുളു താ *മധുരപ്പള്ളീ..
ReplyDelete(* ഇപ്പോ കൈപ്പ് ഒക്കെ പോയി.. )
:) താ... താ.. കുളു...കുളു..
കുലു കുലു...
ReplyDeleteകുക്കുലു...ക്ലൂ......
-സുല്‍
എല്ലാരും പോയൊ
ReplyDelete17:36 നു ഒരു കമെന്റ്..
അടുത്തത് 18:18 നു.
മുക്കാല്‍ മണിക്കൂര്‍ ഹര്‍ത്താലായിരുന്നോ?
-സുല്‍
കൈ വയ്യാത്തതിനാല്‍ ഉത്തരങ്ങള്‍ ആറ്റിക്കുറുക്കി.
ReplyDeleteഇത് കുറുമാന്‍
എല്ലാരും എന്തിയേ......
ReplyDeleteകൂൂൂൂൂൂൂയ്
-സുല്‍
49 ആയാല്‍ പിന്നെ 50ഉം ഞാന്‍ തന്നെ ചെയ്യാം
ReplyDelete-സുല്‍
ഒരുമണിക്കൂറായി എണ്ണയില്‍ കണ്ണിട്ട് കാത്തിരിക്കുന്നു. ഒരാളും ഇല്ലല്ലോ.
ReplyDeleteഅഞ്ചലേ..........
കൈപള്ളീ.........
അഭിലാഷേ.......
-സുല്‍
clue: 2006ൽ തന്നെ ബ്ലോഗിങ്ങ് നിർത്തി പോയെ ഒരു ബ്ലോഗർ.
ReplyDeleteclue അവശ്യപ്പെടുന്നവർ ഒരു കാര്യം ഓർക്കുക.
ReplyDeleteclue വന്നുകഴിഞ്ഞാൽ clue വിനു മുമ്പ് ശരി ഉത്തരം പറഞ്ഞവർക്ക് (ഇതിൽ അങ്ങനെ ശരി ഉത്തരം വന്നു എന്നും വന്നില്ല എന്നും പറയുന്നില്ല) automatic ആയി 3 point കൂടുതൽ ലഭിക്കും.
മറിയം
ReplyDeleteമാറ്റിക്കുത്തി
ReplyDeleteഉത്തരം : മറിയം
-സുല്‍
എന്റെ ഉത്തരം : mariam
ReplyDeleteഎന്റെ ഉത്തരം : മറിയം
ReplyDeleteമറിയത്തിനെ അറിയില്ല.
ReplyDeleteഎന്നാലും കിടക്കട്ടെ എന്റെയും ഒരുത്തരം :മറിയം
കോപ്പിയടി.. കോപ്പിയടി..
ഇതിനു പെറ്റി ഉണ്ടോ ആവോ??
റഫറിമാരുടെ ശ്രദ്ധയ്ക്ക്!!
എന്റെ ഉത്തരം : മറിയം
ReplyDeleteശ്വാസം മുഴുവനും ഇരുന്ന് വായിച്ചു. മറിയമേ കം ബാക്ക്
എന്റെ ഉത്തരം : മറിയം
ReplyDeleteകൈപ്പള്ളിയുടെ തന്നെ ഒരു പോസ്റ്റില്‍... 'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍' എന്ന സലീംകുമാര്‍ ഡയലോഗ് എനിക്കിട്ട് ക്വോട്ടിപ്പോയ അതേ മറിയം :)
ReplyDeleteഈ മത്സരം സമാപിച്ചു
ReplyDeleteശരി ഉത്തരം: Mariam
അവസാനം അക്കൌണ്ട് തുറന്നു. ബാക്കിയൊന്നും കാണില്ല എന്നാലും :)
ReplyDeleteശരി ഉത്തരം പറഞ്ഞവർ:
ReplyDeleteViswaPrabha വിശ്വപ്രഭ(13)
ദേവന്‍(11)
തഥാഗതന്‍(6)
സുൽ | Sul(4)
അനില്‍ശ്രീ(2)
അനില്‍_ANIL(2)
Kichu(2)
ReplyDeleteപ്രിയ ഉണ്ണികൃഷ്ണന്‍(2)
ReplyDeleteഅഗ്രജന്‍(2)
അഞ്ചല്‍ക്കാരനെന്തിയേ... ആരെങ്കിലും പിടിച്ച് പഞ്ഞിക്കിട്ടോ.
ReplyDelete-സുല്‍
പാവം കുറുമാന്‍, അരവിന്ദ്, പോങുമ്മൂടന്‍... പിന്നെ ഞാനും.. :(
ReplyDeleteകൈപ്സ് അടുത്തത് പോരട്ടേ.... ഞാനൊരു പെറ്റി-അഡിക്റ്റ് ആയെന്നാ തോന്നുന്നേ...ഭഹവാനേയീ ഭക്തനു കൊന്ത്രോള്‍ തരില്ലേ.. ഇല്ലേന്ന്.. ?
ദേ കേട്ടാ പെറ്റി തരാന്ന്.. :(
അടുത്ത മത്സരം UAE 00:00
ReplyDelete:) മറിയത്തിന്റെ ബ്ലൊഗ് മാത്രെ വായിച്ചിരുന്നുള്ളു. ഇനി ഇപ്പൊ മൊത്തം കമന്റും അന്യോഷിച് കണ്ടെത്തി വായിക്കണൊ? ശൊ, ദേവേട്ടൻ മറിയം ന്നു പറഞ്ഞപ്പൊ ചാടി അതങ്ങ് എറ്റ് പിടിച്ചാ മതിയാരുന്നു :(
ReplyDeleteഹാ, പോയ ബുദ്ധി ... :(
വിശ്വം
ReplyDeleteനേരെ വന്ന് കഴുത്തിനു പിടിച്ചപ്പോള്‍ കൌതുകം തോന്നി.
ദേവം
ബാബു ക്വാട്സില്‍ ഇട്ടതു കൊണ്ടാണൊ അങ്ങനേ പറഞ്ഞത്?. ഞാനെഴുതുമ്പോള്‍ ഇതിനുമാത്രം കോട്സ്. എന്തിനാണെന്ന് ചിലര്‍ ചോദിക്കാറുണ്ട്. (സംസാരിക്കുമ്പോള്‍ ആവശ്യത്തിലധികം കൈ ഉപയോഗിച്ചു സംസാരിക്കുന്നവരെ പോലെ ഒരെഴുത്ത്. ) :-)
കൈപ്പള്ളീ, മറിയം എന്നു ക്ലു കൊടുക്കുകയായിരുന്നു ഭേദം. :-D
പ്രിയ, നന്ദി.
താഴ്ത്തി വെട്ടിയ ബ്ലൌസും ഇട്ട് ഒരു മറിയം മാത്രമേ ഇന്നേ വരെ ബൂലോഗത്തുവന്നിട്ടുള്ളൂ.
ReplyDelete:)
ഹ ഹ
ReplyDeleteഞാനുദ്യേശിച്ചത് അയയില്‍ ഉണക്കാനിട്ടിരിക്കുന്ന ബ്ലൌസ് ആണ് കെട്ടോ..
സംസാരിക്കുമ്പോള്‍ ആവശ്യത്തിലധികം കൈ ഉപയോഗിച്ചു സംസാരിക്കുന്നവരെ പോലെ ...
ReplyDeleteഅതെന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെമാത്രം ഉദ്ദേശിച്ചാണ്!
അസാധാരണ ഉത്തരങ്ങള്‍ കണ്ടാണ് മറിയമെന്ന് ഊഹിച്ചത്. പക്ഷേ ഈ അച്ചരത്തെറ്റുകള്‍ കണ്ടപ്പോ , പഴയ പോപ് സിങ്ങറും പിന്നെ ആശാരിയും എന്നും കണ്ടപ്പോ കൈപ്പള്ളിയെയും സംശയിച്ചു.
ഹഹ, ദേവം സംസാരത്തില്‍ നിങ്ങളങ്ങനാണോ? ഞാന്‍ എന്റെ എഴുത്തിനെ പറ്റിയാണ് പറഞ്ഞത്.
ReplyDelete"പഴയ പോപ്‌സിങ്ങറും ആശാരിയും" അതെന്താണ്? ബ്ലോഗിലെ പ്രതിഭാഷയാണോ? സത്യമായിട്ടും പുരിയെല!.
(മൌഗ്ലി ആന്‍ഡ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് എന്നു പറയും പോലെ)
ഞാന്‍ നൃത്തം ചെയ്താണു സംസാരിക്കുക .
ReplyDeleteപോസ്റ്റില്‍ ഒരിടത്ത് പണ്ട് ഗായകനാണെന്നും ഇന്ന് ഒരുതരം ആശാരി ആണെന്നും മറുപടിഉം കണ്ടു.
ഞാന്‍ ഗായകന്‍ ആവണമെങ്കില്‍ പാട്ട് പരദൂഷണമാവണം. :-)
ReplyDeleteആശാരി എന്നു പറഞ്ഞത് കൈപ്പള്ളി അല്ലെ?
എന്തായാലും നിങ്ങള്‍ കണ്ട ഒരു ലാത്തിച്ചാര്‍ജിനെ പറ്റി ആരോടെങ്കിലും പറയണമെങ്കില്‍ ഒരു രണ്ട് ഏക്കര്‍ സ്ഥലം വേണ്ടിവരുമല്ലോ?
ഓ അതു പറഞ്ഞത് കൈപ്പള്ളിയാല്ലേ. ഉത്തരങ്ങള്‍ മിക്സായിപ്പോയി.
ReplyDeleteലാത്തിച്ചാര്‍ജ്ജെന്ന് വായിച്ചപ്പോള്‍ തന്നെ ഞാന്‍ കയ്യും കാലും വീശിത്തുടങ്ങി. ഞാനും ലാത്തിച്ചാര്‍ജ്ജുമായുള്ള ബന്ധം വളരെ വലുതാണ്! (ബ്ലോഗില്‍ പോലും ഇങ്ങനെ ലാത്തിയടിക്കുന്നത് ആ ഹാങ്ങോവറിലാണ്)