Saturday 21 March 2009

26 - യാരിദ്

ചോദ്യങ്ങൾ ഉത്തരങ്ങൾ

എന്താണു ദൈവം

ഫിലോസഫിക്കലായുള്ള ഉത്തരമൊന്നും തരാനറിയില്ല, ദൈവം എന്നൊരു ശക്തി നിലവിലുണ്ട് എന്നു വിശ്വസിക്കുന്നു. ഇവിടെയൊക്കെ തന്നെയുണ്ട് ദൈവം.

കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക.

ഇതിനു മറുപടിയൊന്നുല്ല. എന്തായാലും ദൈവവും മതവും എന്റെ ആദ്യത്തെ അഞ്ചെണ്ണത്തിലോ പത്തിലൊ വരുന്ന ഘടകങ്ങളല്ല. എന്നാലും പറയാം കടമ, കുടുംബം, സ്വത്ത് അങ്ങനെപോകും
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? ഈ അഞ്ചു ജോലിയിലൊരെണ്ണമെ കിട്ടു എന്നുറപ്പാണെങ്കിൽ അദ്ധ്യാപകൻ.ഞാൻ വർക്ക് ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് അത്യാവശ്യം ട്രയിനിംഗ് ഒക്കെ കൊടുക്കുന്നത് കൊണ്ട്. പക്ഷെ എന്തു ജോലി ചെയ്യുന്നതിലും മടിയൊന്നുമില്ല. ഏതു ജോലിയായാലും സന്തോഷത്തോടെ ചെയ്യും. ഒരു ജോലിയുമില്ലാതെ ആൾക്കാറ്റ് വട്ടം ചുറ്റുന്നതു കണ്ട് നിൽക്കുന്നതു കൊണ്ട് അതിന്റെ ബുദ്ധിമുട്ടുകൾ അറിയാം.

നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും

20 വർഷം പുറകോട്ടു നീക്കിക്കിട്ടിയാൽ ചെയ്യാനായി ഒരു പാടു കാര്യങ്ങളുണ്ട്. അങ്ങനെയൊരു അവസരം കിട്ടിയാൽ അതൊക്കെ ആലോചിച്ചും കണ്ടും ചെയ്യേണ്ട കാര്യങ്ങളല്ലെ. അതോണ്ട് അവസരം കിട്ടട്ടെ, അപ്പ പാർക്കലാം..;)
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? ആയിത്തീർന്നില്ല, പക്ഷെ അതിലൊട്ടു സന്തോഷക്കുറവുല്ല.ആഗ്രഹിച്ചതെല്ലാം നടക്കണമെന്നില്ലല്ലൊ
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാതനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
സേവനമേഖല തന്നെയാണു. പക്ഷെ സേവനമാണൊ എന്നു ചോദിച്ചാൽ ഒരു പ്രത്യേകരീതിയിലുള്ള സേവനം

നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.

  1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
  2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
അതൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
ഒരുത്തൻ കാഞ്ഞു പോയാൽ അതിന്റെ സ്ഥാനത്തു മറ്റൊരുത്തൻ വരും. ഇപ്പൊ നിലവിലുള്ള ഏകാധിപതികൾ മുഴുവൻ കാഞ്ഞു പോയാലും കുറെ നാൾ കഴിയുമ്പോൾ അതിന്റെ സ്ഥാനത്തു മറ്റാരെങ്കിലും കയറിപ്പറ്റും. ഒരു പക്ഷെ ഇപ്പോഴുള്ള ഏകാധിപതികളേക്കാൾ ക്രൂരന്മാരായിരിക്കും അവർ. അതു കൊണ്ട് തന്നെ ഒന്നാമത്തെ ബട്ടൺ അമർതില്ല. മലയാള മനോരമ ഒരു ദിവസം കൊണ്ട് യുണിക്കോഡിലേക്കു മാറീയതു എനിക്കൊന്നും സംഭവിക്കാനില്ല. ഓൺലൈൻ പത്രം വായിക്കുന്നവരിൽ ഭൂരിപക്ഷവും മനോരമ വായിക്കുന്നവരാണെന്ന അഭിപ്രായവുമില്ല, മനോരമ അല്ലെങ്കിൽ മറ്റൊരു പത്രം. അത് കൊണ്ടുതനെൻ മനോരമ യുണിക്കോഡിലായാലെന്തു, അല്ലെങ്കിലെന്ത്. ഓർമ്മക്കുറിപ്പുകളൊക്കെ എഴുതുന്നതു കൊണ്ടാണു മലയാളം ബ്ലോഗോസ്ഫിയറൊക്കെ നില നിന്നു പോകുന്നത് എന്നൊരു അഭിപ്രായമുണ്ട്. അല്ലാതെ കടുത്ത രാഷ്ട്രീയ ചർച്ചകളും, മതപരമായ കാര്യങ്ങളും, സാങ്കേതികകാര്യങ്ങളും മാത്രമെ മലയാളം ബ്ലോഗോസ്ഫിയറിൽ നടക്കുന്നുള്ളു എങ്കിൽ എപ്പോഴെ ഇതു പൂട്ടിക്കെട്ടേണ്ടി വന്നേനെ. അതു കൊണ്ട് തന്നെ ഓർമ്മകുറിപ്പിസ്റ്റുകൾക്കു ഒരു കാലത്തും ഒന്നും സംഭവിക്കാതിരിക്കട്ടെ. ചെലപ്പോഴൊക്കെ ഭയങ്കര ബോറാണെങ്കിലും ഓർമ്മക്കുറിപ്പിസ്റ്റുകളൊകെ ഉണ്ടങ്കിലെ ഈ മലയാളം ബ്ലോഗെന്ന് പറയുന്നതു ഒരു രസമുള്ളു..;) അതോണ്ട് തന്നെ മൂന്നു ബട്ടണിൽ ഒന്നു പോലും അമർത്താൻ പറ്റില്ല. ഇനിയമർത്തിയെ കഴിയു എന്നുണ്ടെങ്കിൽ അതു ഒന്നാമത്തെ ബട്ടൺ അമർത്തും, കുറച്ച് ഭാരമെങ്കിലും ഈ ലോകത്തിന്നു ഒഴിയട്ടെ..!

ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം: K. കരുണാകരൻ, EMS, AKG, സി.എച്ച്. മുഹമ്മദ്കോയ, മന്നത്ത് പത്മനാഭൻ, പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ. Dr. പല്പ്പു.

എ കെ ജി
എന്താണു് സമൂഹിക പ്രതിബദ്ധത? സമൂഹത്തിനോടൂ ഒരുവനുള്ള ബാദ്ധ്യതയുടെ ആകെത്തുക? കൻഫ്യൂസ്ഡ് ആക്കുന്നു ഈ ചോദ്യം ..
നിങ്ങൾ ഒരു ദിവസത്തേക്ക് പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? പ്രധാനമന്ത്രിയാകുന്നു എന്നുള്ളതല്ല എന്നെ സന്തോഷിപ്പിക്കുന്നതു. അതു കഴിഞ്ഞ് മുൻപ്രധാനമന്ത്രി എന്ന പരിഗണനയിൽ കാറ്റു പോകുന്നതു വരെ ജനത്തിന്റെ നികുതിപ്പണം ഉപയോഗിച്ചു എന്നെയും കുടുംബത്തിനേയും സർക്കാർ നോക്കിക്കോളും. പോരാത്തതിനു എൻ എസ് ജി കമാന്റോസിന്റെ അകമ്പടി, ഔദ്യോഗിക കാർ, വസതി, ഫ്രീ എയർ ടിക്കറ്റ്, റെയില് വേ ടിക്കറ്റ്, കാറ്റുപോയാൽ ഔദ്യോഗിക ദു:ഖാചരണം, ആകാശത്തോടു വെടി പുക, ഹോ എനിക്കു സങ്കൽ‌പ്പിക്കാനെ പറ്റുന്നില്ല..!
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? ആദ്യത്തെ വരമുപയോഗിച്ചു ഒരഞ്ചാറു വരം കൂടി കിട്ടണമെന്നു ആവശ്യപ്പെടും, ബാക്കിയെല്ലാം പിന്നെ..

1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും

അയ്യെ കേട്ടീട്ടു തന്നെ നാണാവുന്നു. എന്നോട് ചോദിച്ചതിരിക്കട്ടെ, ഇനി വേറാരോടും ചോദിക്കരുതു ഇമ്മാതിരി മണ്ടൻ ചോദ്യങ്ങൾ..! എന്താന്നു വെച്ചാ ഇതിച്ചിരെ കുറഞ്ഞു പോയി, കൂടുതൽ വേണായിരുന്നു. ഒരു ബില്യൺ ഡോളറ് കൊണ്ട് എന്താവാൻ. ഡയിലി ഹോട് മെയിൽ വഴി യാഹൂ ലോട്ടറി അടിക്കുന്നത് തന്നെ പത്തു നൂറൂ ബില്യൺ ഡോളറിനാണു. പിന്നെയാ ഈ വെറും ഒരു ബില്യൺ.
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. അപ്പുറത്തെ ചേച്ചി ചേട്ടനുമായിട്ട് സിറ്റൌട്ടിലിരിക്കുന്ന കാഴ്ച കാണാം, നൂറു വാക്കിൽ കുറയാതെ വിവരിക്കാൻ മാത്രം അവിടൊന്നുമില്ല. അവരിങ്ങനിരുന്നു സൊള്ളൂന്നതാണെന്നു മാത്രം മനസ്സിലായി. അല്ലെങ്കിൽ സാമ്പത്തികമാന്ദ്യത്തെക്കുറിച്ചുള്ള സീരിയസായ ഡിസ്കഷൻ വല്ലതും ആയിരിക്കും. പരൂക്ഷക്കു നൂറു വാക്കിൽ കുറയാതെ ഉപന്യസിക്കാൻ പറഞ്ഞിട്ടു ചെയ്തിട്ടില്ല. പിന്നാ ഇതു..;)
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? പ്രവാസിയായാലല്ലെ എന്തെങ്കിലും നഷ്ടപെടാനുള്ള അവസരമെങ്കിലും ഉണ്ടാകു.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? വസ്തുതകളുമായി പൊരുത്തപെടാത്ത ഒരു ലേഖനത്തിന്റെ ബ്ലോഗ് വേർഷൻ

ബ്ലോഗിൽ അവസാനമായി വായിച്ച കവിത ഏതാണു്?

കവിത വായിക്കുന്നതിലും ഭേദം പരാമറെടുത്ത് കഴിക്കുന്നതോ അല്ലെങ്കിൽ ഏതെങ്കിലും കിണറ്റിലൊ കുളത്തിലൊ എടുത്തു ചാടി മരിക്കുന്നതൊ ആയിരിക്കും നല്ലതെന്നു വിചാരിക്കുന്നവനാണു ഞാൻ. അതോണ്ട് അതു വഴിയൊക്കെ വളറെ അപൂർവ്വമായെ പോകാറുള്ളു
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. ഒരു ചോദ്യം ചോദിക്കാൻ അവസരം തരുന്നു. എന്തു ചോദിക്കും? എന്തു ചോദിക്കണമെന്ന് ഒരു പിടിത്തവുമില്ല. എന്നാലും ചുമ്മാ ചോദിക്കും, നിങ്ങൾക്കു വേറേ പണിയൊന്നൂല്ലെന്ന്.;)

ഒരു ദിവസം ശ്രീ പെരുമ്പടവം Dostoevsky കണ്ടുമുട്ടുന്നു്, എന്തു സംഭവിക്കും?

എന്തു സംഭവിക്കുന്നു ചോദിച്ചാൽ എനിക്കൊരു തിട്ടവുമില്ലാത്ത സംഗതി. അതോണ്ട് ഒന്നും പറയാൻ പറ്റുന്നില്ല

ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം.

ഒരു സംശയവുമില്ലാതെ കണ്ണും പൂട്ടി ബഷീർ എന്നു തന്നെ ഉറപ്പിച്ചു പറയും

നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?

  1. Amithabh Bachan
  2. Pierce Brosnan
  3. Che Guevara
  4. മമ്മൂട്ടി
  5. Gabriel Garcia Marquez
  6. Pres. Barack Obama
  7. Adoor Gopalaksrihsnan
  8. Jackie chan
  9. Nelson Mandela
  10. Khalil Gibran
  11. Desmond Tutu
  12. സലീം കുമാർ
  13. സാമ്പശിവൻ(കാഥികൻ)
  14. K.J. Yesudas
  15. Shakeela
  16. കുമാരനാശാൻ
  17. Robert Mugabe
  18. K. Karunakaran
  19. വിശാല മനസ്കൻ(സജീവ് ഇടത്താടൻ)
  20. ഇഞ്ചിപ്പെണ്ണു്
പണ്ടു ദൂരദർശനിൽ അമിതാഭിന്റെ പടം ബ്ലാക്ക് & വൈറ്റ് ടി വിയിൽ കണ്ടു അന്തം വിട്ട് നിന്നിട്ടുണ്ട് . ഇപ്പൊ ഇംഗ്ലിഷ് സിനിമ കണ്ടു കണ്ട് അത്രക്കു വലിയ പിടിത്തം പോര ബോളിവുഡ് ടീമിനെ. അതോണ്ട് അമിതാബിനെ വിട്ടു. ബ്രോസ്നാ‍നെ വേണമെങ്കിൽ ക്ഷണിക്കാം. പക്ഷെ അവിടെ വന്ന് പവനായിടേ പെട്ടിയൊന്നും കാണിച്ചു പ്യാടിപ്പിച്ചാലൊ. അതൊണ്ട് ബ്രോസ്നാനെ വിട്ടു മമ്മൂട്ടീം വേണ്ട. ജാഡപ്പയലുകളെ ഏഴയലത്തു ഞാൻ അടുപ്പിക്കൂല..;) മാർക്കേസിന്റെ ഏതാണ്ടൊരു പുസ്തകം വീട്ടിലിരിപ്പുണ്ട്. മലയാളം തർജമയാണു. ഇതു വരെ അതു തുറന്നു നോക്കീട്ടില്ല, ഏകാന്തതയുടെ നൂറു വർഷങ്ങൾ. കക്ഷി വലിയ പുള്ളിയാണെന്നൊക്കെ അറിയാം. എന്നാലും പൌലോ കൊയ്ലോയുടെ പുസ്തകം വായിക്കുന്ന ഒരിഫക്റ്റ് ഉണ്ടാകാൻ വഴിയില്ല, അതുകൊണ്ട് മർക്വേസിനെ ക്ഷണിക്കുന്ന കാര്യം സംശയം തന്നെ. ബറാക്ക് ഒബാമയെന്നൊക്കെ കേട്ടു തുടങ്ങീട്ട് തന്നെ വളരെ കാലമൊന്നും ആയിട്ടില്ല.അങ്ങേരിപ്പൊ പ്രസിഡന്റായതു കൊണ്ട് ഒടുക്കത്തെ സെക്യൂരിറ്റി ചെക്കിംഗൊക്കെയായിരിക്കും. ചുറ്റും കമാന്റോസ് ഒക്കെ വളഞ്ഞു നിന്നു ഡിന്നർ കഴിക്കുന്ന കാര്യമൊക്കെ ആലോചിക്കുമ്പോഴെ ബോറായി തോന്നുന്നു. സോ ഒബാമ എന്റെ ലിസ്റ്റിലില്ല. അടൂരാനെ ഒരു കാരണവശാലും ക്ഷണിക്കില്ല. നല്ലൊരു ഡിന്നർ അങ്ങേർടെ സിനിമ പോലെ കൊളമാക്കാൻ എനിക്കുദ്ദേശമില്ല. ജാക്കി ചാൻ. നുമ്മട കക്ഷിയാ. അതോണ്ട് ജാക്കിയണ്ണനെ ഡിന്നറിനു വിളിക്കും.ജാക്കിചാനാവുമ്പോ വല്ല പാറ്റയൊ പഴുതാരയൊ ഉപ്പിടാതെ പുഴുങ്ങികൊടുത്താലും തിന്നും. മാർഷൽ ആർട്സിനെക്കുറിച്ചൊക്കെ ചുമ്മ കുറെ ചോദ്യങ്ങളൊക്കെ ചോദിചോണ്ടിരിക്കാം. അത്ര തന്നെ പിന്നെ യേശുദാസ് , വേണ്ട, അങ്ങേർക്കീയിടെയായിട്ടു വല്യ തലക്കനം. ഖലീൽ ജിബ്രാൻ.. എന്തിനു വെറുതെ ദഹിക്കാത്ത ഐറ്റംസിനെ കൂടെയിരുത്തണം. പോരാത്തതിനു എനിക്കങ്ങേരാരാണെന്നു പോലും നേരെ ചൊവ്വെ അറീയില്ല, ഏതാണു വല്യ പുലിയാണെന്നൊക്കെ എവിടെയൊക്കെ വായിച്ചിട്ടുണ്ട് അത്രന്നെ. സാമ്പശിവൻ, കഥാ പ്രസംഗം പണ്ടുമിഷ്ടമില്ല ഇപ്പൊഴുമിഷ്ടമില്ല. അതോണ്ടു അയാളും വേണ്ട. “ചെ” ആണെങ്കിൽ പഴയ വിപ്ലവകഥകളൊക്കെ കേട്ട് ഓസിനു ചുരുട്ടും വലിച്ച് ഡിന്നറും കഴിച്ചിരിക്കാമായിരുന്നു. ചെയുടെ കൂടെ തന്നെയാകട്ടെ ഡിന്നർ . ഇനി ഷക്കീല, കുറച്ചു നാളു മുന്നെ ബെർളി എഴുതിയ മാതിരി ഒരു രൂപായുടെ പ്ലാസ്റ്റിക് കവറിൽ 15 കിലോ കാളയീറച്ചി വാരിയിട്ട മാതിരിയുള്ള ഇമ്മാതിരി ഐറ്റംസിനെ എന്തെരിനണ്ണാ നിങ്ങളു ഈ ലിസ്റ്റിൽ പെടുത്തിയത്! വിശാലൻ..ഉം.. പരിഗണിക്കാവുന്നതാണു, എനിക്കൊട്ടൂം പരിചയമില്ലാത്ത ആളാ അദ്ദേഹം. പരിചയമൊക്കെ ഉണ്ടാക്കാവുന്നതേയുള്ളു, എന്നാലും തൽക്കാലം വേണ്ട പിന്നെയുള്ളതു ഇഞ്ചിയാണു.. ഇഞ്ചി ദഹനത്തിനു നല്ലതാണ്. ഡയിലി ഇഞ്ചിക്കറികഴിച്ചാൽ വയറിന്റെ അസുഖങ്ങളൊക്കെ കുറയും. ചുമ്മാ പറയുന്നതാ ഇതൊക്കെ. എന്നാലും ഹരി പറഞ്ഞ പോലെ എന്നെങ്കിലും ഒരു ഡിന്നർ കൊടുക്കേണ്ടി വരുവാണെങ്കിൽ എ എസ് എൽ ചോദിക്കും, അതൊറപ്പല്ലെ. ഇതെന്താ, ഏതാ സംഗതിയെന്നൊക്കെ അറീയാല്ലൊ..;) ഇഞ്ചിക്കൊന്നും തോന്നണ്ട, സ്മൈലി നീട്ടീവലിച്ചിട്ടിട്ടുണ്ട്, :): ):) ഇനി ക്ഷണിക്കാൻ പറ്റിയ കക്ഷി കരുവാണു. ഒരു പാടു തമാശകേട്ട് ചിരിച്ച് ഞാനൊരു പരുവത്തിലാകും. എന്നാലും അതു വേണ്ട. സലിംകുമാറിനോടു എന്തു ചോദിക്കാനാ. നമ്മുടെ അടുത്തൊക്കെയുള്ള ഒരു കക്ഷി, എപ്പൊ വേണമെങ്കിലും ഡിന്നർ കൊടുക്കാല്ലൊ. അതൊണ്ട് തൽക്കാലം ഒഴിവാക്കുന്നു.

106 comments:

  1. This comment has been removed by the author.

    ReplyDelete
  2. മത്സരം ലമ്പർ 26 ആരമ്പിച്ചു

    ReplyDelete
  3. എന്റെ ഉത്തരം - യാരിദ്‌|~|Yarid
    http://www.blogger.com/profile/06550173861466133683

    ReplyDelete
  4. ഏറനാടന്‍

    http://www.blogger.com/profile/01288575433805266737

    ഞാന്‍ പോണേണ് :)

    ReplyDelete
  5. കിടക്കട്ടെ ഉത്തരം : കുമാര്‍ നീലകണ്ഠന്‍

    http://www.blogger.com/profile/07195884101872305890

    ReplyDelete
  6. ട്രാക്ക് ട്രാക്കേയ്...

    ReplyDelete
  7. അയ്യോ, കവിതാവിരോധിയാണെന്നത് ഓര്‍ത്തില്ല. അപ്പോള്‍ കുമാര്‍ അല്ല. ഉത്തരം മാറ്റി ഒരു പെറ്റി വാങ്ങണം. കുറച്ചു കഴിയട്ടെ

    ReplyDelete
  8. ഒരു ചെറിയ ചാല്‍...

    ReplyDelete
  9. ഒരു ചെറിയ ചാല്‍...

    ReplyDelete
  10. എന്റെ ഉത്തരം - യാരിദ്‌|~|Yarid

    http://www.blogger.com/profile/06550173861466133683



    No doubt..
    10 points urappichu.....!

    Ashe.... why did you answer first? !!

    ReplyDelete
  11. എന്റെ ഉത്തരം - യാരിദ്‌|~|Yarid

    http://www.blogger.com/profile/06550173861466133683

    ReplyDelete
  12. ഗൂഗിളെല്ലാം ഒന്ന് തപ്പി വന്നപ്പോഴേക്കും ദാ നിക്കുന്നു അപ്പു മുന്നില്‍. ശൊ...

    അപ്പൂ 10 എന്ന ഒരു മാര്‍ക്ക് ഇല്ല. 8 ആണ് രണ്ടാം ഉത്തരത്തിന്.

    -സുല്‍

    ReplyDelete
  13. എന്റെ ഉത്തരം - യാരിദ്‌|~|Yarid

    http://www.blogger.com/profile/06550173861466133683

    ReplyDelete
  14. തലക്കനം, തലക്കനം എന്ന്‍ ആരെങ്കിലും എഴുതിയോ.... എനിക്ക് പിന്നൊരു സംശയവും ഇല്ല അത് യാരിദ്‌ തന്നെ.. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ.. അല്ലെ യാരിദെ!!

    ഈ ആഷേടെ ഒരു കാര്യം.. കമന്റാന്‍ അഞ്ചു മിനിറ്റു വൈകിയപ്പോഴെക്ക് ഉത്തരവുമായി വന്നു..
    ഓരോരുത്തര്‍ക്ക് ഉറക്കവുമില്ലല്ലോ ഭഗവാനെ.

    ReplyDelete
  15. ട്രാക്ക്
    -----------
    -----------

    ReplyDelete
  16. ശ്ശോ‍...! ഞാനും കരുതി എന്തടാ മെയിലൊന്നും വരാത്തത് എന്ന്.. യെവടെ വരാന്‍? “ട്രാ‍ക്ക്” നെ സുന്ദരിയാക്കുന്നതിനിടയില്‍ ആ ട്രാക്കിങ്ങ് ചെക്ക് ബോക്സ് ടിക്ക് ചെയ്യാന്‍ മറന്നു...! ഇവനെയൊക്കെ... എന്താ‍ ചെയ്യണ്ടെ...

    പിന്നെ, ഇത് എഴുതിയ ആളെ എന്റെ മുന്നില്‍ കിട്ടിയാല്‍ ചെവിപിടിച്ച് തിരിക്കും.. ഷുവര്‍. കാര്യമായ ക്ലൂ ഒന്നും ഇല്ലാത്ത പോലെ...

    യാ‍ാ‍ാ‍ാ.....യ്യെസ്... യ്യെസ്....

    ഇനി ഒരേ ഒരു രക്ഷയേയുള്ളൂ...! നാരായണേട്ടന്‍!!

    ഏയ്.. ഒന്നൂല്ല. വീട്ടിന്റടുത്തുള്ള ജ്യോത്സ്യനാ.. ‘നാരായണന്‍ ഗുരിക്കള്‍‘.. ഉറങ്ങിയോ ആവോ.. ഏതായാലും ഒന്ന് വിളിച്ച് നോക്കട്ടെ..... അങ്ങിനെ വിട്ടാ പറ്റില്ലല്ലോ....

    ReplyDelete
  17. എന്റെ അഭിലാഷാ... :-)

    പ്രവാസിയല്ല... നാട്ടിലാ..ആള്‍ ഉള്ളത്, യാഹൂ ലോട്ടറി മുതലായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ, കവിത എന്ന് കേട്ടാല്‍ ചതുരധി, ദൈവവും മതവും എന്റെ ആദ്യത്തെ അഞ്ചെണ്ണത്തിലോ പത്തിലൊ വരുന്ന ഘടകങ്ങളല്ല, , ഓർമ്മക്കുറിപ്പുകളൊക്കെ എഴുതുന്നതു കൊണ്ടാണു മലയാളം ബ്ലോഗോസ്ഫിയറൊക്കെ "ഒക്കെ" തിരുന്തോരാം ... .?? ഇപ്പൊ ഇംഗ്ലിഷ് സിനിമ കണ്ടു കണ്ട് അത്രക്കു വലിയ പിടിത്തം പോര ബോളിവുഡ് ടീമിനെ, ജാഡപ്പയലുകളെ ഏഴയലത്തു ഞാൻ അടുപ്പിക്കൂല..;)

    പിന്നെ ആകെയൊരു തലക്കനം, :-)

    ഇത്രയുമൊക്കെ പോരെ അഭിക്കുട്ടാ ???

    ReplyDelete
  18. ഹും യാരിദാ ത്രേ യാരിദ് .

    കവിതകളെ വിഷമായി കാണുന്നയാള്‍ ഒരിക്കലും കവിതകള്‍ക്ക് കമന്റിടില്ലല്ലോ, ഉവ്വോ? ഇത് യാരിദ് ആണെങ്കില്‍ ആ ഉത്തരം തെറ്റല്ലേ?

    ഇനീപ്പോ ഇത് അദ്ദേഹം തന്നെ ആണെങ്കില്‍ ഇനി മുതലങ്ങോട്ട് ഞാന്‍ വരൂല്ല ഇങ്ങോട്ട് ( “നീ വന്നില്ലെങ്കീ പുല്ലാ “ എന്ന് ആത്മഗതിക്കുന്നത് ഞാന്‍ കേക്കണ്ണ്ട്. ന്നാലും )

    ReplyDelete
  19. വളരെ പൈശാചികവും അത്ര തന്നെ മൃഗീയവുമായി പോയല്ലോ ഈ ഉത്തരങ്ങള്‍ കണ്ട് “യാരിദ്??“ (ആരാ ഇത്) എന്നു നിനച്ചിരിയ്ക്കുമ്പോള്‍ ആഷ കമന്റിപോയി...
    ആഷയുടെ ഗോമ്പറ്റീഷന്‍ എക്സ്പീരിയന്‍സ് വച്ച് ചുമ്മാ കേറി കോപി പേസ്റ്റാമെന്നു കരുതുമ്പോഴേയ്ക്കും അത്താഴത്തിനുള്ള വിളി വന്നു.. എന്നാ പിന്നെ അതു കഴിഞ്ഞിട്ടാകാമെന്നു കരുതി, അപ്പോഴേയ്ക്കും കസ്തൂരിമാമ്പഴം ദേ കൊറേ കാക്കകള്‍ വന്നു കൊത്ത്യോണ്ടു പോയി...
    ഇനി എന്നാ പായിന്റ് കെടയ്‌ക്കാനാ?

    (ആഷ പറഞ്ഞു... ഓകെ, വല്യമ്മായി പറഞ്ഞു.. ഡബിള്‍ ഓകെ ഇനി എന്താലോചിയ്ക്കാന്‍..)

    :)ഓ ഒള്ളതെങ്കില്‍ ഒള്ളത്... യാരിദിനെ അറിയാതെ തന്നെ കിടുക്കികുത്തിനു കിട്ടുന്നതല്ലെ കിടക്കട്ടെ...

    ReplyDelete
  20. പ്രിയ ഉണ്ണീകൃഷ്ണന്‍ ആ പറഞ്ഞത് പരമാര്‍ത്ഥം.. യാരിദിന്റെ കമന്റുകള്‍ ബൂലോക ‘പുലി’ കവികളുടെ ബ്ലോഗുകളില്‍ ഞാന്‍ ഇഷ്ടമ്പോലെ കാണാറുണ്ട്... അപ്പോ യാരിദ് കവിതാവിരോധി എങ്ങിനെ ആയെന്നാ? അപ്പോ ആ 2 ന്റെ പ്രതീക്ഷയുമസ്ഥാനത്ത്... ബെസ്റ്റ്!!!!

    ReplyDelete
  21. നാരദാ വിഷമിക്കാതെ.
    കവിത ഇഷ്ടമല്ലെങ്കിലും സുഹൃത്തുക്കളുടെ ബ്ലോഗുകളില്‍ ചുമ്മാതെ "നല്ല കവിത" "ഗംഭീരം" എന്നൊക്കെ എഴുതി കൂടാ എന്നുണ്ടോ? നോക്കിയിരുന്നു കണ്ടോ..

    ReplyDelete
  22. എന്റെ ഉത്തരം : വിശ്വപ്രഭ

    http://www.blogger.com/profile/12023214729497772482

    ReplyDelete
  23. ഇനി അഥവാ നമ്മള്‍ തോറ്റാലും വിഷമിക്കരുത് നാരദ കൂട്ടുകാരാ. Gomebetitionile വനിതാ മെഡല്‍ വാരല്‍ 12 പോയിന്റ് കുറയുമല്ലോ. അത്രയെലും ആവട്ടെ :-)

    ReplyDelete
  24. ദൈവമേ...
    ഇത്രയും കാലം “അപ്പുവിന്റെ ഓരോ കിടിലന്‍ (ഉറച്ചുനിന്നാല്‍ പാറപോലെ) ഉറപ്പുമായുള്ള ഉത്തരങ്ങള്‍ നീയെനിയ്ക്കു കാട്ടിത്തരികയും ഞാന്‍ അതിലൊന്നും ഭ്രമപ്പെടാതെയും മോഹാലസ്യപ്പെടാതെയും തന്ത്രപൂര്‍വ്വം രക്ഷപ്പെടുകയും ചെയ്ത കഥ അവിടുത്തേക്കുകൂടി അറിവുള്ളതാണല്ലോ... ഇത്തവണ‍ അപ്പുവിന്റെ കമന്റ് കാണാതെ തന്നെ ഞാന്‍ ഇതില്‍ വീണുപോയി.. പ്ലീസ്, ഇത്തവണത്തേക്ക് അപ്പുവിവ്ന്റെ നിഗമനങ്ങള്‍ സത്യമായിത്തീര്‍ക്കണേ....... ആമേന്‍!

    ReplyDelete
  25. അത് മാത്രമല്ല, യവനാണേല്‍ അല്പം ഐ.ടി. റിലേറ്റഡ് സംതിങ്ങ് ഉള്‍പ്പെടുത്താമായിരുന്നു.

    അപ്പൂസ്, ങും ശരി. അതില്‍ കൂടുതലും പേര്‍സണല്‍ ഇന്‍ഫോ ആണു... ആളെ ശരിക്ക് അറിയാത്തവര്‍ക്ക് ശരിക്കും മനസ്സിലാവില്ലാന്ന് തോന്നി. ഏതായാലും ഞാന്‍ നാരായണന്‍ ജ്യോത്സ്യനെ വിളിച്ചിരുന്നു. കവടി നിരത്തി. അയാള്‍ക്കും മനസ്സിലാവുന്നില്ല.. “യാരിദ്?? യാരിദ്??“ എന്ന് എന്നോട് ഇങ്ങോട്ട് ചോദിക്കുന്നു... മനസ്സിലാവാത്തോണ്ട്... പാവം..

    വല്യ മാര്‍ക്കെല്ലാം പോയാച്ച്... ഇനി ആകെയുള്ളത് നക്കാപ്പിച്ച 2 മാര്‍ക്ക്...ങും! അതെങ്കില്‍ അത്.. ഏതായാലും അറിയാത്തോണ്ടാണേലും ജ്യോത്സ്യന്റെ വായീന്ന് വീണവാക്കല്ലേ...

    അതോണ്ട്, ഞാനും പറയാം
    ഉത്തരം: “യാരിദ്“
    http://www.blogger.com/profile/06550173861466133683

    പിന്നെ, ഓ പ്രിയേ, ഇത് തന്നെ തട്ടിക്കോ... നാരായണേട്ടന് തെറ്റ് പറ്റാറില്ല.. പറഞ്ഞാല്‍ പറഞ്ഞതാ..!

    (ഞാന്‍ പതിനഞ്ചാം വയസ്സില്‍ തട്ടിപ്പോകുംന്ന് പറഞ്ഞ ആളാ...)

    :)

    ReplyDelete
  26. യാരിദ് കവിതാവിരോധിയാണെന്നു തോന്നുന്നില്ല. സാഗീറിന്റെ ബ്ലോഗില്‍ പോലും കമന്റിട്ടിട്ടുണ്ട്!!!
    ( ഇനി സാഗീറിന്റെ കവിത വായിച്ച് ഇപ്പം കവിതാവിരോധിയായിപ്പോയതാണോന്നറിയില്ല)

    ReplyDelete
  27. തമാശ കമന്റുകള്‍ ഇങ്ങനെ പറയുന്നതിനിടയിലും അഭിലാഷ് പറഞ്ഞ ഒരു കാര്യത്തോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ഒരു ബ്ലോഗര്‍ ബ്ലോഗില്‍ എഴുതുന്നതുമായി ബന്ധപ്പെട്ട ഒന്ന് രണ്ടു ചോദ്യങ്ങലെങ്കിലും ഓരോ മത്സരത്തിലും ഉണ്ടാകണം. അല്ലെങ്കിഇല്‍ കരീം മാഷിന്റെ ഉത്തരങ്ങള്‍ പോലെ ആയിപ്പോകും മത്സരം.

    ReplyDelete
  28. അങ്ങനെ ചുമ്മാ അലക്കുന്ന ആളല്ല ഈ പറഞ്ഞ ആള്‍ . ഓര്‍മ്മക്കുറിപ്പുകളാണ് ബ്ലോഗിനെ നിലനിര്‍ത്തുന്നതെന്നും പറയില്ല. അങ്ങേരൊരു സൈബര്‍ പുലിയല്ലേ

    അഭി പറഞ്ഞപോലെ അത്തരം ചോദ്യങ്ങള്‍ ആവാമായിരുന്നു, ഇദ്ദേഹമെങ്കില്‍

    അഭീ, 15 വയസ്സില്‍ വടിയാകുമെന്ന് പറഞ്ഞിട്ടും നാണമില്ലേ ഇങ്ങനെ 35 വയസ്സെന്നും പറഞ്ഞ് നടക്കാന്‍ :):):)

    എന്തായാലും ഉത്തരം വരട്ടെ

    ReplyDelete
  29. കരീം മാഷിന്റെ ഉത്തരങ്ങള്‍ക്കു എന്തായിരുന്നു കുഴപ്പം അപ്പൂ??

    :-) ;-)

    ReplyDelete
  30. അതിനൊരു കുഴപ്പോം ഉണ്ടായിരുന്നില്ല നന്ദു. അതു നന്ദു എഴുതി കൊടുത്തതാണോ? അദ്ദേഹത്തിന്റെ ഷക്കീല പോസ്റ്റ് ഒന്നു കാണൂ. ഏറ്റം പുതുത്.

    -സുല്‍

    ReplyDelete
  31. ഏതായാലും ഇത് യാരിദ് അല്ല.... കൊച്ചിയിലോ പരിസരത്തോ ഉള്ള ഏതോ ഒരു ബ്ലോഗര്‍ ആണ്..ആരാണെന്ന് നിങ്ങള്‍ തീരുമാനിക്കൂ.. (ക്ലൂ...സലിം കുമാര്‍ തിരുനവന്തപുരംകാരനല്ല...)

    ReplyDelete
  32. എന്റെ ഉത്തരം: sreeni sreedharan

    http://www.blogger.com/profile/11362287026692054168

    ReplyDelete
  33. ഞാന്‍ വളരെ മാന്യമായിട്ടു മാറ്റിക്കുത്തുന്നു.
    അഗ്രജനോട് പറഞ്ഞപോലെ, ആ രണ്ട് മാര്‍ക്ക് ദേ ഞാന്‍ പെറ്റിയാക്കികളയുന്നു... ങ്യാഹഹഹ

    എന്റെ ഏറ്റവും പുതിയ ഉത്തരം :

    സിജു ചൊള്ളാമ്പാട്ട്‌
    http://www.blogger.com/profile/10192421465518038804

    (Siju | സിജു)

    ReplyDelete
  34. ഉത്തരം - യാരിദ്‌

    http://www.blogger.com/profile/06550173861466133683

    ReplyDelete
  35. പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? പ്രവാസിയായാലല്ലെ എന്തെങ്കിലും നഷ്ടപെടാനുള്ള അവസരമെങ്കിലും ഉണ്ടാകു.

    ജുമേസേ... ഒരു രണ്ട് പോയിന്റും കൂടെ പെറ്റിയിലേക്ക് വിട്ടേര്... സിജു കേരളം വിട്ട പ്രവാസിയാണ് ചക്കരേ :)

    ReplyDelete
  36. അതു ഞാന്‍ കണ്ടിരുന്നു..
    പക്ഷെ, പ്രവാസത്തെക്കുറിച്ച് “പുലി” ബ്ലോഗ്ഗേര്‍സുപോലും കണ്‍ഫ്യൂഷനടിച്ച് തര്‍ക്കിയ്ക്കുന്ന കാലമാണ് അഗ്രജന്‍ സാര്‍.. എന്താ ചെയ്യാ...

    സലിം കുമാറും സിജുവും പറവൂര്‍കാരായത് എന്റെ തെറ്റാണോ?

    ReplyDelete
  37. “ഞാൻ വർക്ക് ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് അത്യാവശ്യം ട്രയിനിംഗ് ഒക്കെ കൊടുക്കുന്നത് കൊണ്ട്. “

    ഹൈകോര്‍ട്ട് വക്കീലേര്‍സിന് ട്രൈനിങ് കൊടുക്കലാണോ പച്ചാള ജോലി?

    -സുല്‍

    ReplyDelete
  38. ഹാ... ഞാനത് മറന്നു... നിനക്കിന്നുറങ്ങിയില്ലെങ്കിലും കുഴപ്പമില്ലല്ലോ... നാളെ അവിടെ ഞായറാഴ്ചയല്ലേ... പക്ഷെ ഇവിടെ നാളെ ഞായറല്ല :)
    ബൈ ബൈ... ഗു/നൈ :)

    ReplyDelete
  39. വക്കീലന്മാര്‍ക്കല്ല സുല്ലേ... കള്ള സാക്ഷി പറയേണ്ടവര്‍ക്ക് ട്രൈനിംഗ് കൊടുക്കുന്ന കാര്യാ...

    ReplyDelete
  40. അതു ചിലപ്പോള്‍ ശരിയായിരിക്കും.

    ReplyDelete
  41. കിരൺ തോമസ് തോമ്പിൽ
    http://www.blogger.com/profile/18176000750016960036

    ReplyDelete
  42. കിരൺ തോമസിന്റെ പ്രൊഫൈൽ

    http://www.blogger.com/profile/18176000750016960036

    ReplyDelete
  43. മുൻപേ ഗമിക്കുന്ന ഗോവുതന്റെ പിൻ‌പേ ഗമിക്കുന്നു...ബഹു...

    ഉത്തരം: കിരൺ തോമസ്
    http://www.blogger.com/profile/18176000750016960036

    ഓ:ടോ:പച്ചാളം..ട്രെയിനിംഗൊ?നല്ല കഥയായി.മറൈൻ ഡ്രൈവിൽ വല്ല പെൺപിള്ളേർക്കും ആയിരിക്കും.

    ReplyDelete
  44. എന്റെ ഉത്തരം - യാരിദ്‌|~|Yarid
    http://www.blogger.com/profile/065501738614661336

    ReplyDelete
  45. My answer is Devan

    http://www.blogger.com/profile/14898390206474616712

    ReplyDelete
  46. ഗോമ്പറ്റീഷൻ-7 ദേവനായിരുന്നല്ലൊ

    ReplyDelete
  47. ദേവന്‍ ഒരിക്കല്‍ ഉത്തരം പറഞ്ഞല്ലോ അതുല്യേ

    രണ്ട് ചാന്‍സ് ഇതുവരെ കൈപ്പള്ളിയണ്ണന്‍ ആര്‍ക്കും കൊടുത്തിട്ടില്ല എന്നാണറിവ്.

    ReplyDelete
  48. സലീം കുമാര്‍ എറണാകുളം ജില്ലയിലെ പറവൂരിലാണ്. അപ്പോള്‍ ആ ജില്ലയിലുള്ള ബ്ലോഗര്‍ എന്നുപറയുമ്പോള്‍..

    എന്റെ ഉത്തരം : സജ്ജീവ് ബാലകൃഷ്ണന്‍- കേരള ഹഹഹ

    http://www.blogger.com/profile/06372807252348670322

    ReplyDelete
  49. കുഞ്ഞാ.. ഹ..ഹ..ഹ..

    സുമേഷേ... വല്യമ്മായി ഉത്തരം മാറ്റിയപ്പോള്‍ നാരദനും മറുകണ്ടം ചാടിയല്ലേ.. ഇത്രയും കറക്കിക്കുത്ത്‌ പാടില്ല....എന്റെ മാവും ഒരു ദിവസം പൂക്കും :-)

    ReplyDelete
  50. ഞാന്‍ ഉത്തരം മാറ്റിയിട്ടില്ല

    ReplyDelete
  51. ഒ... മാറ്റിയില്ലേ.. ട്രാക്കിംഗ്‌ എന്നുകണ്ടു തെറ്റിദ്ധരിചതാണേ അമ്മായീ ഷെമി :-)

    ReplyDelete
  52. ഇതു വായിച്ചപ്പോ മനസ്സിൽ ആദ്യം വന്ന പേരാണ് യാരിദ്. സത്യത്തിൽ ഒട്ടും ആലോചിച്ചില്ല. ഒരു ചെക്കിംഗും നടത്തിയിട്ടില്ല. ചുമ്മാ തട്ടിയതാ. പുറകെ വരുന്നവരൊക്കെ നന്നായി ആലോചിച്ച് സെർച്ച് ചെയ്തൊക്കെ ഇടുവല്ലോന്നും കരുതി. അതു കഴിഞ്ഞു വന്നവരൊക്കെ യാരിദ് എന്നു പറഞ്ഞപ്പോ ഞാനാ ഞെട്ടിയത്. :D

    ReplyDelete
  53. ഞാനെല്ലാം ഉത്തരം എഴുതിയത് കണ്ട് ഞെട്ടുകയൊന്നും വേണ്ട.. നമ്മുക്ക് അറിയാത്ത ഒരു വ്യക്തിയെ നമ്മല്‍ ആരിദ്, യാരിദ് എന്നല്ലാമല്ലേ പറയുന്നത് ആഷേ.

    -സുല്‍

    ReplyDelete
  54. ആഷയ്ക്കും സംശയമായോ? എന്നാല്‍ മാറ്റാം :-)

    ReplyDelete
  55. എന്താ സുല്ലെ ഇത്? അങ്ങനെ പറയുന്ന ആളുകള്‍കൊക്കെ എന്നു മുതലാ ഇത്ര വലിയ നംബര്‍ ഒക്കെ കൊടുക്കാന്‍ തുടങ്ങിയെ,,,, ?

    ReplyDelete
  56. വേണമെങ്കില്‍ എന്നെയും മാരാരെയും പിന്തുടര്‍ന്നോ.... അതാ അപ്പൂ നല്ലത്...

    ReplyDelete
  57. അതൊക്കെ എന്റെ ഒരു നമ്പര്‍ അല്ലേ അനില്‍ശ്രീ.

    ReplyDelete
  58. പക്ഷെ ഒരു കാര്യമുണ്ട്, ഇതോ മറ്റോ ശരിയായാല്‍ ആഷാ-ജിക്ക് 12 പോയിന്റ് കിട്ടിയാല്‍ എന്റെ പ്രവചനം ശരിയാകും. കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ഈ സാധ്യത പ്രവചിച്ചതായിരുന്നല്ലോ...! ഹോ എന്നെ സമ്മതിക്കണം...

    പിന്നെ, കുഞ്ഞാ, കേരളഹഹഹ യുടെ സജീവേട്ടന്‍ ചുമ്മാ ഒരു വരി എഴുതിയാല്‍ തന്നെ പറവൂര്‍ അങ്കനവാടിയിലെ പിള്ളേര്‍ പോലും പറയും “കാ‍ാ‍ാ‍ാ‍ാ‍ാര്‍ട്ടൂണിസ്റ്റ്....” എന്ന്. അത്രയും വ്യത്യസ്തമല്ലേ അങ്ങേരുടെ ശൈലി...

    :)

    ReplyDelete
  59. അഭി..എന്റെ ലക്ഷ്യം 12 പോയന്റ് അതിനുവേണ്ടിയല്ലെ ഈ കണ്ടെത്തല്‍..

    ReplyDelete
  60. ഒട്ടും ആലോചിക്കാതെ/അന്വേഷിക്കാതെ എഴുതിയ ഉത്തരം എന്നാ ഉദ്ദേശിച്ചത്. കിട്ടിയാൽ കിട്ടി അല്ലെങ്കിൽ പൊട്ടി എന്ന ലൈനിലാ. എന്തായാലും ഉത്തരം മാറ്റാൻ ഉദ്ദേശം ഇതുവരെയില്ല.

    ReplyDelete
  61. ആഷ ഉത്തരം മാറ്റിയാല്‍....
    ......
    .......
    ഞങ്ങളെല്ലാവരും മാറ്റും :). അഞ്ചല്‍ പെറ്റിയടിച്ച് പട്ടിയായിപോകും

    ReplyDelete
  62. "ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? വസ്തുതകളുമായി പൊരുത്തപെടാത്ത ഒരു ലേഖനത്തിന്റെ ബ്ലോഗ് വേർഷൻ"

    ഈ ഒരുത്തരം മതി എനിക്ക് ഉത്തരം മാറ്റാതിരിക്കാന്‍.

    ReplyDelete
  63. ഗോമ്പീഷന്‍ മഹത്തായ 13ആം മണിക്കൂറിലേക്ക് കടന്നല്ലോ. കൈപ്പള്ളീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ

    -സുല്‍

    ReplyDelete
  64. പ്രിയംവദ-priyamvada
    http://www.blogger.com/profile/06971164288972990571

    ReplyDelete
  65. ഇതിനെനിക്ക് 12 മാർക്ക് കിട്ടിയാൽ എന്റെ സിക്സ്ത്ത് സെൻസ് ഡവലപ്പ് ചെയ്യാൻ തീരുമാനിച്ചു. :))

    എന്തായാലും യാരിദ് ഇംഗ്ലീഷ് സിനിമപ്രേമിയാണെന്നു തോന്നുന്നു.

    ReplyDelete
  66. ആരാടാ അഞ്ചലിനെ പട്ടിയാക്കിയത്??

    ങാഹാ. ചോദിക്കനും പറയാനും ആളില്ലെന്നു കരുതിയൊ?? :):)


    ഈ വകയില്‍ ഒരു 50 ബോണസ് പോയിന്റ് അഞ്ചല്‍ എന്റെ അക്കൌണ്ടില്‍ ക്രെഡിറ്റ് ചെയ്യുമെന്ന് വൃഥാ ഒരു മോഹം ഇല്ലാതില്ല.

    ReplyDelete
  67. Sreekandakumar Pillai / ശ്രീകണ്ഠകുമാര്‍ പിള്ള
    (ശ്രീ @ ശ്രേയസ്)

    http://www.blogger.com/profile/18043122486276582608

    ReplyDelete
  68. അനിലേ... വേറെ ആരാണെങ്കിലും സഹിച്ചേനെ.. ദൈവവും മതവും ആദ്യ രണ്ടെണ്‍നത്തില്‍ തന്നെ സ്ഥാനം കാണുന്ന ആളാ ശ്രീ...

    ReplyDelete
  69. എങ്കിലും ഒരു പേരുപറയാനുള്ള രസം ഈ വൈകിയ വേളയിലും കളയുന്നതെന്തിനാന്നു വച്ചു അനില്‍ശ്രീ.
    ഇപ്പൊത്തന്നെ എനിക്കെത്രയാ മൈനസ് എന്നറിയാമോ? ലിസ്റ്റില്‍ പൂച്യ (ഏഷ്യാനെറ്റ് റേഡിയോ ഭാഷ)ച്ചിനു താഴെ എത്തണം എനിക്ക്.

    ReplyDelete
  70. ങേ.. അതാരാ? ഏഷ്യാനെറ്റില്‍ ‘നമ്മള്‍ തമ്മില്‍‘ അവതരിപ്പിക്കുന്ന ആളല്ലേ..? ഓ അല്ല.. അത് ശ്രീകണ്ഠന്‍ നായരാണല്ലേ... ങാ.. ഓകെ.. ഒന്നൂല്ല...

    പിന്നെ, ആശാജീ.. ഇയാള്‍ക്ക് 12 കിട്ടിയാല്‍ ഞാന്‍ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.. നാരായണന്‍ ജോത്സ്യനേക്കാള്‍ ബെറ്റര്‍ ഞാന്‍ തന്നെയാണെന്ന തിരിച്ചറിവില്‍.. നാട്ടില്‍ ഒരു പീടികമുറി എടുക്കും.. ബോഡും വെക്കും.. ജോത്സ്യന്‍ ആറ്റുകാല്‍ അഭിലാഷങ്ങള്‍!

    (ഇപ്പോ നിങ്ങള്‍ മനസ്സില്‍ പറഞ്ഞത്: “ഞാന്‍‍ സിക്സ്ത്ത് സെന്‍സ് ഡവലപ്പ് ചെയ്യാന്‍ തീരുമാനിച്ചപ്പോ, യിവന്‍ കോമണ്‍സെന്‍സ് തീരെയില്ലാതെ നോണ്‍സെന്‍സ് ആണല്ലോ ഈശ്വരാ ഡവലപ്പ് ചെയ്യുന്നത്!!“ എന്നല്ലേ...!? റിസഷന്റെ ടൈമാണ് മാഷേ.. ജ്യോതിഷത്തിനൊക്കെയേ ഇപ്പോ സ്കോപ്പുള്ളൂ.. ഐ.ടി ഒക്കെ പോയാച്ച്...)

    ReplyDelete
  71. മാറ്റുകാല്‍ അഭിലാഷങ്ങള്‍ ആണ് നല്ലത്. (കാലുമാറ്റം നിനക്ക് പുത്തരികണ്ടമല്ലല്ലൊ അഭി)

    ReplyDelete
  72. എന്നാ പിന്നെ അഭീ നമുക്ക് കൂട്ടുകച്ചവടം തുടങ്ങാം ഞാൻ കിടേകിടേ ഗസ്റ്റ് കൺസൾട്ടന്റ് ആയി അവിടം സന്ദർശിക്കാം. ഓക്കെയാ?

    ആഷ എന്ന പേരു മാറ്റേണ്ടി വരും. പുതിയൊരു പേര് ആലോചിച്ചു കൊണ്ടിരിക്കയാ. പറ്റിയതെന്തെങ്കിലും ഉണ്ടെങ്കിൽ ഒന്നറിയിക്കണേ. നല്ല ഗുമ്മുള്ള പേര്.

    ReplyDelete
  73. നമ്മുടെ എമ്പ്ലം എന്റെ പ്രൊഫൈൽ ഇമേജ് തന്നെ മതിയാകും അല്ലേ. ഒന്നു സൂക്ഷിച്ചു നോക്കിക്കേ ഒരു ആത്മീയ ലുക്കൊക്കെ തോന്നുന്നില്ലേ അതിന്.

    ReplyDelete
  74. ‘പ്രത്യാശ‘ എങ്ങിനെ?

    ReplyDelete
  75. പ്രത്യാശ ചിന്ന പേരായി പോയില്ലേ. അതൊന്നു നീട്ടികിട്ടിയാൽ കേമായിരുന്നു.

    ReplyDelete
  76. ഇതൊരുമാതിയി ആയിപ്പോയി.

    ഞായറാഴ്ച വേദപാഠം ക്ലാസിലിരുന്ന് ഉറങ്ങുന്ന മേരിയോട് അച്ഛൻ “ആരാണ് ലോകത്തിന്റെ രക്ഷകൻ?” എന്ന് ചോദിച്ചപ്പോൾ അടുത്തിരുന്ന ജോണി, ഉറക്കത്തീന്നെണീക്കാൻ കൂർത്ത പെൻസിൽ കൊണ്ട് മേരിയുടെ ചന്തിക്കിട്ട് കുത്തിയപ്പോൾ വേദനകൊണ്ട് ചാടിയെണീറ്റ് കുഞ്ഞുമേരി “ജീസസ്” എന്ന് നിലവിളിച്ചപ്പോൾ. “ആ ശരിയുത്തരം. ഇരുന്നോളൂ” എന്ന് അച്ചൻ പറഞ്ഞപോലെ....

    ആരാന്നും അറിയാതെ ആൾക്കാര് പരസ്പരം ആരിത്? യാരിദ്.. എന്നൊക്കെ ചോദിച്ചതൊക്കെ ശരിയായ ഉത്തരമാകുമോ തിറുമുൽ തേവാ?

    ടും..ടും..ഡും...
    യാരിദ്?
    നാൻ താൻ ശങ്കരൻ തമ്പി?
    ഡായ്.. കതകെത്തൊറ... കതക് തോറ...

    ReplyDelete
  77. ഡിങ്കാ.. അതു പോലെ, പണ്ട് ഒരു ഇന്റര്‍കോളയിയറ്റ് ക്വിസ് കോമ്പറ്റീഷനില്‍ ഒരു ചോദ്യം വന്നു:

    “1990 ല്‍ നോബല്‍ പ്രൈസ് കിട്ടിയ മെക്സിക്കന്‍ റൈറ്റര്‍ ആരാണ്??“

    ഉത്തരം അറിയാ‍ത്തത് കൊണ്ട് “പാസ്” പറഞ്ഞു.

    അപ്പോള്‍ ക്വിസ് മാസ്റ്റര്‍: “യെസ്.., പാസ്!! ആബ്സല്യൂട്ട്‌ലി കറക്റ്റ്!! ഒക്റ്റോവിയ പാസ് ഈസ് ദ റൈറ്റ് ഏന്‍സര്‍.. യു ഗെറ്റ് 10 പോയിന്റ്സ്...”

    :)

    ReplyDelete
  78. ആഷാ ജീ പറ്റിച്ചോ

    ആദ്യത്തെ കമന്റു നോക്കി ഒരു കാച്ചു കാച്ചിയതായിരുന്നു.

    ആ പ്യാടി എന്ന ഒരൊറ്റ കുളുവേ എനിക്കുണ്ടായിരുന്നുള്ളു.

    ReplyDelete
  79. ബ്ബ്ഭ....പുല്ലേ...
    ആരാടോ ഇവിടെ പന്നിയെ പട്ടിയെന്നു വിളിയ്ക്കുന്നേ...

    ReplyDelete
  80. \\
    അനില്‍_ANIL said...
    ‘പ്രത്യാശ‘ എങ്ങിനെ?
    ആഷ | Asha said...
    പ്രത്യാശ ചിന്ന പേരായി പോയില്ലേ. അതൊന്നു നീട്ടികിട്ടിയാൽ കേമായിരുന്നു.
    \\

    ഞാന്‍ ഇപ്പോഴാ കണ്ടത് ആഷാ-ജി, ശരി... നീട്ടിത്തരാം...

    “പ്രത്യാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാശ!!!“

    മതിയാ?

    :)

    ReplyDelete
  81. ഹല.., ഇതിന്റെ ഏന്‍സര്‍ എപ്പോഴാ? ആരും ശരിയുത്തരം പറഞ്ഞില്ലേ ഇതുവരെ? ഇല്ലേല്‍ ക്ലൂ താ....

    ReplyDelete
  82. പ്രിയപ്പെട്ട അഭിലാഷേ,

    ഒരു തവണ ഉത്തരം തെറ്റിപ്പറഞ്ഞ് ശരിയായതു പോലെ എല്ലാത്തവണയും നടക്കില്ല. കുഞ്ഞുമേരി വീണ്ടും കിടന്നുറങ്ങിയതും ‘ഉൽ‌പ്പത്തി” പഠിപ്പിക്കുന്ന അച്ഛൻ
    “അങ്ങനെ ഭൂമിയിൽ ജീവിച്ച് അനവധി നിരവധി മക്കളുണ്ടായതിനു ശേഷം ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.“
    എന്നൊക്കെ പറഞ്ഞതിന് ശേഷം ഉറങ്ങുന്ന മേരിയോട്
    “ശേത്തിനെ ജനിപ്പിച്ചതിന് ശേഷം ഹവ്വ ആദാമിനോട് എന്ത് പറഞ്ഞു?”
    എന്ന് ചോദിച്ചതും. ജോണി മേരിയെ വീണ്ടും പെൻസിൽ കൊണ്ട് കുത്തിയതും. ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീറ്റ മേരി ജോണിയുടെ കയ്യിലെ പെൻസിൽ കണ്ടപ്പോൾ
    “ഇനി ഇതും കൊണ്ട് വന്നാൽ ഒടിച്ചു മടക്കി കയ്യിൽ തന്നേയ്ക്കും“
    എന്നു പറഞ്ഞതും. ഉത്തരം കേട്ട അച്ഛൻ തലകറങ്ങി ക്ലാസ് മുറിയിൽ വീണതും ഒന്നും അറിഞ്ഞില്ലേ കുട്ടാ?

    ലോകത്തിൽ ആരെ അറിയില്ലേലും അവന് ഒക്ടോവിയോ പാസിനെ മാത്രം അറിയാം. ചുംബിച്ച് ലോകം മാറ്റാൻ നടന്ന് മുറിച്ചുണ്ടനാകരുത് പറഞ്ഞേക്കാം.

    ReplyDelete
  83. ഹ ഹ ഹ... :) മ്മ്മ്...മ്മ്മ്

    ReplyDelete
  84. ഈ മത്സരത്തിന്റെ ശരി ഉത്തരം: UAE AM11:00

    ReplyDelete
  85. ഇത് യാരായാലും Coelho , marquez -നേക്കാള്‍ കേമന്‍ എന്ന് കരുതുന്നു...

    യാരിദ്?

    ReplyDelete
  86. ഡിങ്കാ.. കുത്ത് കിട്ടുമ്പോള്‍ നമ്മുടെ നാട്ടിലെ മേരിക്കുട്ടിമാര്‍ "കൃഷ്ണാ" എന്നു വിളിച്ചാലോ? ഏതൊക്കെ ചോദ്യത്തിന് ഉത്തരമാകും അതു?

    ReplyDelete
  87. RAKയിൽ പോണേണു്. ഉത്തരം നേരത്തെ വിടണു്:
    ഇതിന്റെ ശരി ഉത്തരം യാരിദ്

    ReplyDelete
  88. പോയിന്റ് രണ്ട് അക്കൌണ്ടില്‍.

    ആറ്റുകാല്‍ അഭിയേ..
    എന്റെ ജാതകമൊന്നെഴുതിത്തടാ..

    ReplyDelete
  89. മത്സരം ലമ്പർ 27: UAE 12:00 ആരംഭിക്കുന്നതായിരിക്കും. (ആരംഭിച്ചില്ലെങ്കിൽ പിന്നെ വൈകുന്നേരം നോക്കിയാൽ മതി)

    ReplyDelete
  90. അടുത്തതെപ്പോള്‍?
    തിരിച്ചു വന്നിട്ടാണോ? :)
    ഓരോരൊ കാര്യങ്ങളേയ്.

    ReplyDelete
  91. യാ.രി.ദ്
    ഇനി ഏതായാലും മഹാജ്ഞാനി സം‌പൂജ്യ ശ്രീശ്രീശ്രീ പ്രത്യാഷാംബികാ ദേവിയുടെ പാദങ്ങള്‍ പിന്തുടരാന്‍ തീരുമാനിച്ചു. കോപി പേസ്റ്റ് പ്രാക്റ്റീസ് ചെയ്യട്ടെ

    ReplyDelete
  92. ഹേ ഹേ 100 ഞമ്മളാണേ സുല്ലേ.

    ReplyDelete
  93. സുല്ലേ..

    സെഞ്ച്വറി മാരാര്‍ കൊണ്ടുപോയി.

    കണ്ണു നട്ടു കാത്തിരുന്നിട്ടും....:)

    ഏതായാലും ഇനി കൈപ്പ് തിരിച്ചുവരട്ടെ. അതുവരെ മധുരം തിന്നാം.

    ഒരു ലഡു ആയലോ സുല്ലേ

    ReplyDelete
  94. എനിക്കിതു കണ്ടീട്ടു ചിരിക്കാനും മേല, ചിരിക്കാതിരിക്കാനും മേല. ആകെപ്പാടെ അതിശയം തന്നെ. ഈ ആഷ എന്നു പറയുന്ന ആഷാഡത്തിനെ ബ്ലോഗിലൂടെയല്ലാതെ യാതൊരു പരിചയോമില്ല. പോരാത്തതിനു കുറച്ച് നാളായിട്ടു ബ്ലോഗിൽ വരുന്ന ഏതാണ്ടെല്ലാ പോസ്റ്റും വായിക്കുമെങ്കിലും കമന്റിടുന്ന പരിപാടീയൊന്നും വലുതായിട്ടില്ല, വലുതായിട്ടെന്നല്ല, തീരെയില്ല, എന്നിട്ടും ഈ ആഷ എന്നെ കണ്ടു പിടിച്ചു. ഇതാണു ലോകത്തിലെ ഒൻപതാമത്തെ വണ്ടർ. എന്റാറ്റുകാലമ്മച്ചിയാണ ഇതൊരു ഫയങ്കര സംഭവം തന്ന. ഞാൻ വിചാരിച്ചത് ഒരാളും എന്നെ കണ്ടു പിടിക്കൂല്ലാന്നാ. അഥവാ കണ്ടു പിടിച്ചാലും വ്യക്തിപരമായി നല്ലതു പോലെ ചാറ്റിലൂടെങ്കിലും അറിയാവുന്ന ആർക്കെങ്കിലുമെ അതു സാധിക്കുന്നെ കരുതിയുള്ളു.

    ഇതിപ്പൊ വന്നു ആഷ, അപ്പൂട്ടൻ, തേങ്ങാക്കാരൻ പാണ്ടി സുല്ല്, ബ്ലൊഗ് പരിചയമല്ലാതെ യാതൊരു പരിചയോമില്ലാത്ത വല്യമ്മായി.. ആ എന്തരോ ആവട്ട്.. എന്നാലും ഞാൻ വിചാരിച്ചതു ബ്ലോഗിൽ ആക്റ്റിവ് അല്ലാത്തോണ്ട് ആരും എന്നെ പിടിക്കൂലാന്നാ. കഷ്ടായിപ്പോയി..:(, പിന്നെ സുല്ലിനും അപ്പുക്കുട്ടനും എന്നെ അറിയാം അത്യാവശ്യം നല്ലതു പോലെ . ബാക്കിയുള്ളൊരൊക്കെ വൈൽഡ് ഗസ്സ് ആയിരിക്കും അല്ലെ ?

    ലതിന്റെടെക്കൂടെ ഒരുത്തൻ വന്നു എന്നെ ഒരു ല്യോഡ് ഫീഷണി. മേലാൽ ഞാൻ ബ്ലോഗെഴുതി പോകരുതെന്ന്. ഐടീ റിലേറ്റഡ് ആയി ക്ലൂ കൊടുക്കണമെന്നു ആരു എവിടെ പറഞ്ഞു. ക്ലു ആവശ്യത്തിൽ കൂടുതൽ തന്നെ അതിലുണ്ടായിരുന്നു.

    അപ്പൂട്ടൻ പറഞ്ഞതാ അതിന്റെ ശരി, യേതെന്നു വെച്ചാ കവിതേടെ കാര്യം തന്നെ. പ്രിയ അതും പറഞ്ഞ് തല്ലാനൊന്നും വരണ്ട. കവിത അമ്മച്ചിയാണ എനിക്കു ഒരു വഹ മനസിലാവൂല്ല, ആരെങ്കിലും ലിങ്ക് തന്നാ, ലിങ്ക് തന്നതല്ലെ അവരെയെങ്ങനെ വിഷമിപ്പിക്കുനെന്നു കരുതി, അവിടെ കേറി കിടിലം, ഫയങ്കര, അതി മനോഹരം എന്നൊക്കെ കമന്റിട്ടു പോരും, ഞാൻ തന്ന ആൻസർ ശരിക്ക് വായിച്ചു നോക്കു ഒന്നു. എന്താ പറഞ്ഞിരിക്കുന്നേന്ന്. അല്ലാതെ സത്യായിട്ടും ഒരു വക മനസ്സിലാക്കീട്ടല്ല,

    മനസില്ലാകാത്തതു മനസ്സിലായ ആരോടെങ്കിലും ചോദിക്കും എന്താ ഈ കവിത കൊണ്ടുദ്ദേശിച്ചിരിക്കുന്നേന്ന്. അല്ലാതെ നുമ്മക്ക് കവിത മനസിലാവണേൽ കുറച്ചു കടുക്കും അല്ല പിന്നെ..;) പാട്ടിഷ്ടമാണു, പക്ഷെ അതോണ്ട് ഉത്തരാധുനിക കവിത വായിച്ചു പ്രാന്തനായി നടക്കണമെന്നുണ്ടോ?

    മാരാരുടെ കമന്റ് വായിച്ചു പൊട്ടിപൊട്ടി ചിരിച്ച് എന്റെ മിഡീലോ ഒബ്ലാങ്കട്ട അടിച്ചു പോച്ച്. സത്യായിട്ടും ചേട്ടായി ഞാൻ സഗീറിന്റെ ബ്ലോഗ് വായിച്ചിരുന്നതു മനസു തൊറന്നൊന്നു ചിരിക്കാൻ മാത്രാ..;)


    ഓർമ്മക്കുറിപ്പുകളൊക്കെ എന്നാണെഴുതിയതു, ഓർമ്മക്കുറിപ്പുകൾ മാത്രമാണെന്നു എഴുതീട്ടില്ല.ഓർമ്മകുറിപ്പുകളും അങ്ങനെയുള്ള കാര്യങ്ങളുമൊകൂടി ഉള്ളതു കൊണ്ടാണു മലയാളം ബ്ലോഗോസ്ഫിയർ ഇത്രയും ആക്റ്റീവ് ആയി നിൽക്കുനതെന്നാണു ഉദ്ദേശിച്ചത്.

    പിന്നെ ദൈവ വിശ്വാസിയാണെങ്കിലും ഞാനൊരു മതവിശ്വാസിയല്ല. ദൈവം ഉണ്ടെന്നു വിശ്വാസമുണ്ട്, എങ്ങനെ ഏതു രീതിയിൽ വിശ്വസിക്കണമെന്നു എന്റെ ഇഷ്ടം, അതോണ്ട് അതൊന്നും എന്റെ ആദ്യത്തെ പരിഗണനയിലുള്ള കാര്യങ്ങളല്ല.

    അഞ്ചു ജോലിയെ കിട്ടുള്ളൂ എന്നുറപ്പുണ്ടങ്കിൽ അധ്യാപനം തെരഞ്ഞെടുക്കും എന്നു പറഞ്ഞതിനു കാരണമുണ്ട്, ജോലി ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് വർഷത്തിലൊരിക്കലൊ മറ്റൊ എനിക്ക് ബന്ധപ്പെട്ട വിഷയത്തിൽ അല്പസ്വല്പം ട്രയിനിംഗ് കൊടുക്കേണ്ടി വരാറുണ്ട്. എന്നെക്കാളും വളരെയധികം പ്രായമുള്ള ആൾക്കാരെയൊക്കെ അറിയാവുന്ന കാര്യം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക എന്നു പറയുന്നത് തന്നെ ഒരു വല്യ കാര്യമല്ലെ? മാത്രമല്ല അവരൊക്കെ എന്നെക്കാളും വലിയ അക്കാദമിക് ക്വാളിഫിക്കേഷനൊക്കെ ഉള്ളവരാകുമ്പോൾ.

    പ്രവാസിയുമല്ല, വീട്ടീന്നു ഏകദേശം 10-20 കിമി വ്യത്യാസമെയുള്ളൂ ജോലി ചെയ്യുന്ന സ്ഥലം, പ്രവാസിയായിട്ടുണ്ടോ എന്നു ചോദിച്ചാൽ , കേരളത്തിനു പുറത്ത് ഇൻഡ്യക്ക് വെളിയിലല്ലാതെ ജോലി ചെയ്യുനതൊ പഠിക്കുന്നതൊ പ്രവാസിയായിട്ട് കൂട്ടുമെങ്കിൽ അങ്ങനെ പ്രവാസിയായിട്ടുണ്ട്. പക്ഷെ ഒന്നും നഷ്ടപെട്ടിട്ടില്ല. അതു കൊണ്ട് മെച്ചമെ ഉണ്ടായിട്ടുള്ളൂ താനും. ഞാൻ പക്കാ തിരോന്തരംകാരൻ. പക്ഷെ കേരളത്തിൽ വയനാടൂം കോട്ടയവും ഒഴിച്ചു എല്ലാ ജില്ലയിലും അറ്റ് ലീസ്റ്റ് 3 മാസമെങ്കിലും ജോലി ചെയ്യേണ്ടീ വന്നിട്ടുണ്ട്. പ്രായം അധികമൊന്നും ആയിട്ടില്ലല്ലൊ. ഇനീം സമയമുണ്ട്. പ്രവാസിയാകാൻ ;)

    അവസാനം വായിച്ച ലേഖനത്തിന്റെ ഉത്തരമായി വസ്തുതകളുമായി പൊരുത്തപ്പെടാത്ത ഒരു ലേഖനത്തിന്റെ ബ്ലോഗ് വേർഷൻ എന്നു ഞാൻ വ്യക്തമായി തന്നെ എഴുതിയിട്ടുണ്ട്. മാതൃഭുമിയിൽ ബിമിനിത്തിന്റേതായി വന്ന “സൈബർ നാസിസം” എന്ന ലേഖനത്തെക്കുറിച്ചാണു ഞാൻ എഴുതിയതു. അതിനെക്കുറിച്ച് ഞാൻ എന്റെ സൈബർ ലോകത്തിൽ രണ്ട് വിയോജനക്കുറിപ്പും എഴുതിയിരുന്നു. എന്റെ ബ്ലോഗിൽ വല്ലപ്പോഴും വന്ന് പോകുന്ന ആൾക്കാർക്കു കൃത്യമായും ഇതു ഞാൻ തന്നെ ഉറപ്പിക്കാം. ആൾക്കാരു ഞാൻ എഴുതുന്ന ചവറു വായിക്കാത്തതിനു എനിക്കെന്തു ചെയ്യാൻ കഴിയും .:( വല്ലപ്പോഴുമൊക്കെ എന്റെ ബ്ലോഗിലും ഒന്നു വന്ന് നോക്കീട്ട് പോയാൽ നിങ്ങക്കെന്താ ചേതം.അങ്ങനേലും ഹിറ്റ് കേറട്ട്..;) )

    പിന്നെ ജാഡ, എനിക്കീ യേശുദാസിനേം , മമ്മൂട്ടീയേമൊന്നും ഇഷ്ടമല്ല. ഒടുക്കത്തെ ജാഡയും അഹങ്കാരവും കൊണ്ട് നടക്കുന്ന ആൾക്കാരായിട്ടെ തോന്നിയിട്ടുള്ളു. കഴിവുള്ളതു കൊണ്ട് മാത്രം അഹങ്കാരം പാടില്ല.

    സലിംകുമാർ ഈ കേരളത്തിൽ തന്നെയുള്ള ആളല്ലെ? അതാ നമ്മുടെ അടുത്തൊക്കെ എന്ന് പറഞ്ഞത്.

    ReplyDelete
  95. കാക്കേ കാക്കേ കൂടെവിടെ....
    കയ്യിലിരുന്ന ഒരു സെഞ്ച്വറി...

    ReplyDelete
  96. ആ സലിംകുമാറിന്റെ ഒറ്റ കാര്യത്തിലാ ..യാരിദേ... ഞാന്‍ ഇയാളെ ഉപേക്ഷിച്ചത്.. എന്നാലും എന്റെ രണ്ട് പോയിന്റ്...

    ReplyDelete
  97. അവസാനത്തെ കമന്റിടുന്നാൾക്കും മാർക്കു വേണം. ഞാൻ വരുമ്പോൾ ഇവിടെല്ലാം തീർന്നുപോകുന്നു.

    ReplyDelete
  98. ഞാനൊരു മീന്‍ വാങ്ങാന്‍ പോയ 40 മിനിട്ടിനുള്ളിലാണ്‌ വളരെ ഈസിയായി എനിക്കു കിട്ടുമായിരുന്ന 12 പോയിന്റ്‌ ആഷകൊത്തിപ്പോയത്‌ :-( ഏതായാലും എട്ടു കിട്ടിയല്ലോ അത്രയും ഇരിക്കട്ടെ.. സുമേഷാ.. നാരദാ.. എങ്ങനിരിക്കുന്നു.. കണ്ടോ മാവു പൂത്തത്‌ :-)

    ReplyDelete
  99. മത്സര ഫലം:
    1. ആഷ : 12
    2. അപ്പു : 8
    3. സുൽ | Sul : 6
    4. വല്യമ്മായി : 4
    5. അഭിലാഷങ്ങള്‍ : 2
    6. Kichu : 2
    7. പുള്ളി പുലി : 2
    8. സാജന്‍| SAJAN : 2
    9. ഇന്‍ഡ്യാ ഹെരുറ്റേജ് : 2

    പെനാലിറ്റികള്‍:
    1. അതുല്യ : -2 (മുന്‍ പോസ്റ്റുകള്‍ ശ്രദ്ധിച്ചില്ല)
    2. അനില്‍ : -2 (ഉത്തരം മാറ്റി)
    3. സുമേഷ് : -2 (ഉത്തരം മാറ്റി)

    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!

    ReplyDelete
  100. വിട്ടുപോയ പെനാലിറ്റി:

    അനില്‍ : -2 (കമന്റ് ഡിലീറ്റി)

    നന്ദി

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....