ചോദ്യങ്ങൾ | ഉത്തരങ്ങൾ |
---|---|
എന്താണു ദൈവം | ഞാന്‍ അനുഭവിച്ചറിഞ്ഞിടത്തോളം ദൈവം സ്നേഹവും സത്യവുമാണ് എല്ലാറ്റിനുമുപരി എപ്പോഴും കൂടെയുള്ള എല്ലാമറിയുന്ന കൂട്ടുകാരന്‍. |
എന്താണു് വിലമതിക്കാനാവത്തതു്? | സ്നേഹമാണ് വിലമതിക്കാനാവാത്തത് (വെറും സ്നേഹമല്ല ശരിക്കുള്ള അന്തരാത്മാവില്‍ നിന്നുള്ള സ്നേഹം). പിന്നെ സമയവും ഉറക്കവും ഞാനും. |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. | ദൈവം, കുടുംബം, കടമ, സ്വത്ത്, മതം |
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? | തല്‍ക്കാലം രണ്ടും ഇടിച്ചു നിരത്തില്ല, ഇടിച്ചു നിരത്താന്‍ ഞാനെന്താ അച്യുത് മാമയോ? അതുമല്ല ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ തടി കേടാക്കാനുദ്ദേശിക്കുന്നില്ലാ. വംശഭീഷണി നേരിടുന്ന മൃഗത്തെ സംരക്ഷിക്കണ്ട പണി മനേകാ ഗാന്ധിയെ ഏല്‍പ്പിക്കും. പിന്നെ എന്റെ വക ആ എനിമലിന് ഇത്തിരി ജീവന്‍ രക്ഷാ ടോണിക്ക് വേടിച്ചു കൊടുക്കും. |
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? | ആഗ്രഹം പാട്ടു പാടാനാണ്, പക്ഷേ എന്റെ സ്വരമാധുര്യത്തിന്റെ ലെവല്‍ വച്ചു നോക്കിയാല്‍, ട്രെയിനില്‍ പാട്ട് പാടി നടന്നാല്‍ വരെ ഒരാള്‍ 5 പൈസ തരില്ലാ. കുശിനികാരനാവുന്നതിലുമിഷ്ടം വെറുതെയിരുന്ന് തിന്നാനാ. കോമാളി തീരെ പറ്റില്ലാ, ഞാന്‍ ഭയങ്കര സീരിയസ്സാ. ആശാരി പണി ശരിയാവില്ലാ. നാലാളെ അക്ഷരം പഠിപ്പിക്കും. |
ഒരാഴ്ച തുടര്‍ച്ചയായി ഉറങ്ങാനുള്ള അവസരം ലഭിച്ചാല്‍ അതില്‍ സന്തോഷമുണ്ടോ? | ഒരാഴ്ച ഉറങ്ങല്‍ കുറച്ച് അക്രമമല്ലേ. എല്ലാ ദിവസവും 12 മണിക്കൂറ് ഉറങ്ങാന്‍ കിട്ടിയാല്‍ സന്തോഷം. |
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? | ആദ്യം തന്നെ വിമണ്‍സ് കോളേജല്ലാതെ നല്ലൊരു മിക്സഡ് കോളേജ് തിരഞ്ഞെടുക്കും. വിഷയം ഹോംസയന്‍സ്, എന്തു കൊണ്ടെന്നാല്‍ വേറെ ജോലിയൊന്നും കിട്ടിയില്ലെങ്കിലും ഇതോണ്ട് ജീവിച്ചു പോകാന്‍ പറ്റും. |
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? | കുട്ടിയായിരുന്നപ്പോള്‍ ഓട്ടോറിക്ഷാ ഡ്രൈവറാകണമെന്നായിരുന്നു ആഗ്രഹം. ഉയര്‍ന്നോ എന്നു ചോദിച്ചാല്‍ ഇതുവരെ സൈക്കിളോടിക്കാന്‍ വരെ പഠിച്ചില്ലാ. ഉയര്‍ന്നില്ലേ എന്നു ചോദിച്ചാല്‍ ഡ്രൈവിങ്ങ് പഠിക്കാതെ തന്നെ പ്ലെയിനടക്കം ഒരു വിധം എല്ലാ വാഹനങ്ങളിലും യാത്ര ചെയ്തു, അപ്പോ സന്തോഷം തന്നെ. |
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? | ചോറും സാമ്പാറും. പോഷകസമ്രുദ്ധമായതുകൊണ്ട്. പാകം ചെയ്യാനറിയാമെന്നോ, ഞാന്‍ പാചകറാണിയാണ്. |
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) | ഓട്ടോറിക്ഷാ, എന്തു കൊണ്ടെന്നാല്‍ അതിന്റ്റെ ഒരു ഗ്ലാമറും കുലുക്കവും ലുക്കും, മുചക്രവും വേറെ ഏതു വണ്ടിക്കുണ്ട്. |
ചിന്താഭാരം ഉണ്ടായാൽ എന്തു സംഭവിക്കും? അപ്പോൾ ലോറി എവിടെയായിരുന്നു? | ക്വസ്റ്റ്യന്‍ പിടി കീട്ടീല്ലാ, എന്നാലും ഉത്തരം പറയാം. ലോറി ഓടിക്കുമ്പോ ചിന്താഭാരം ഉണ്ടായാല്‍ ലോറി വിത്ത് ഡ്രൈവറ് പോലീസ് കസ്റ്റഡിയിലാവും. |
പരസ്യങ്ങള്‍ താങ്കളെ സ്വാധീനിക്കാറുണ്ടോ? ഉണ്ടേങ്കില്‍ ഏതുവിധത്തില്‍? | പരസ്യങ്ങള്‍ വളരെയധികം സ്വാധീനിക്കാറുണ്ട്. ഏതു വിധത്തിലെന്നു ചോദിച്ചാല്‍ കയ്യിലെ കാശ് ചെലവാക്കുന്ന വിധത്തില്‍. |
പുതിയ blog എഴുത്തുകാർ മലയാളം ബ്ലോഗിലേക്ക് വരുമ്പോൾ എന്തെല്ലാം ചിട്ടകളാണു് സ്വീകരിക്കേണ്ടതു്. അങ്ങനെ ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ടോ? | സ്വന്തം ബ്ലോഗ്, സ്വന്തം ഇഷ്ടം. എന്നാലും നാലാള്‍ക്കാര് വായിക്കണതല്ലേന്നെങ്കിലും വിചാരിച്ച് നല്ലതു മാത്രം എഴുതുക, ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ശ്രമിക്കരുത്. |
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും. 1) ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു. 2) ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു. 3) നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും. 4) ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും. 5) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല 6) ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും. | എന്തായാലും ചാരായം വേടിച്ചു കൊടുക്കില്ലാ, ഞാനൊരു തികഞ്ഞ മദ്യവിരോധിയാ. ഇങ്ങനത്തെ തട്ടിപ്പ് നമ്മളെത്ര കണ്ടതാ, അതിലൊന്നും വിശ്വസിക്കുന്നില്ലാ. ഭാരിച്ച കാര്യമൊന്നും അന്വേഷിക്കാന്‍ പോവില്ലാ, അവരായി അവരുടെ പാടായി എന്നു വിചാരിച്ച് ടി.വി. യില്‍ വല്ല റിയാലിറ്റി ഷോയും കണ്ടിരിക്കും. |
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. | വേറെയാരുടെയും കുറിപ്പ് പരീക്ഷീച്ചിട്ടില്ലാ. എന്റെ കുരിപ്പ് വായിച്ചിട്ട് എല്ലാര്‍ക്കും വളരെ നല്ല അഭിപ്രായമായിരുന്നു |
ആകെ മൊത്തം 35 million മലയാളികളിൽ മാത്രമാണു് ലോകത്ത് ഉള്ളതു്. ഭൂമിയിൽ എല്ലാ കോണിലും ഉണ്ടെന്നുള്ള സ്ഥിരം കേൾക്കാറുള്ള Mythൽ വിശ്വസിക്കുന്നുണ്ടോ? മറ്റു പ്രവാസ സമൂഹങ്ങളെ കാൾ വിത്യസ്തമായി മലയാളിക്ക് എന്താണുള്ളതു്? | വിശ്വസിക്കുന്നു. ഞാനറിഞ്ഞിടത്തോളം ലോകത്തിന്റെ എല്ലാ കോണിലും ഒരു മലയാളിയെങ്കിലുമുണ്ട്. മറ്റു പ്രവാസസമൂഹങ്ങളെക്കാള്‍ മലയാളിക്ക് വ്യത്യസ്തമായി ആ ഒരു ‘ഇത്’ ഉണ്ട്, അതന്നെ. |
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? | അയാള്‍ പദ്മരാജനോ അടൂരോ അല്ലാത്തതുകൊണ്ട്. അയാള്‍ അയാള്‍ക്ക് പറ്റിയ പോലെയല്ലേ സിനിമയെടുക്കാ. |
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് | ഫിലോമിന (ചോറ് കൂടി, മോളേ ലേശം ചാറൊഴിക്ക്, ചാറ് കൂടി ലേശം ചോറിട് - ആ സ്വഭാവം). |
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? | എന്തു ചെയ്യാന്‍, തിരിച്ചും മലയാലം കൊരച്ച് കൊരച്ച് പറയും. പിന്നെ അവര് പോയി കഴിയുമ്പോള്‍ ‘എന്താ അവന്റെ ഒരു ഗമ, 2 മാസം അമേരിക്കയില്‍ കഴിഞ്ഞപ്പോഴേക്കും സായിപ്പായീന്നാ ചെക്കന്റെ വിചാരം’ എന്ന് കൂടെയുള്ളവരോട് പറയും. |
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
|
ആദ്യത്തെ മൂന്നു തൊഴിലും ചെയ്യുന്ന കമ്പനീല്‍ അവരെ സഹായിച്ചും ശമ്പളം വേടിച്ചും കഴിയുന്നു. |
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | കണ്‍ഫ്യൂഷന്‍, ടെന്‍ഷന്‍, പ്രഷറ്, ഷുഗറ്, കൊളസ്ട്രോള് എല്ലാം കൂടി ചേര്‍ന്ന ഒരു പ്രശ്നം. എന്റെ ഓഫീസിലെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റാണ്. |
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? | മലയാള ഭാഷ എന്നിലൂടെ വളര്‍ന്നു പടര്‍ന്നു പന്തലിക്കുകയാണ്. |
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? | ബൈബിളും പിന്നെ ബോബനും മോളിയും. പേടിയും സങ്കടവും വരുമ്പോ ബൈബിള്‍ വായിക്കും. ബോറടിക്കുമ്പോ ബോബനും മോളിയും വായിക്കും. |
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? | തീര്‍ച്ചയായും പങ്കെടുക്കും. എന്തു കൊണ്ടെന്നാല്‍ ഇതില്‍ പങ്കെടുക്കുന്നതിന്റ്റെ പേരില്‍ കുറെ ഡ്രെസ്സും മാച്ചിങ്ങ് മാലയും വളയും വാങ്ങാം, ടി.വി. യില്‍ വരും, ആള്‍ക്കാര് തിരിച്ചറിയും, പറ്റിയെങ്കില്‍ ഫ്ലാറ്റോ കാറോ അടിച്ചെടുക്കാം. ബാക്കിയുള്ള കാലം ഏതെങ്കിലും ടി.വി. പ്രോഗ്രാമിന്റെ അവതാരകരാവാം. |
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
|
1 അമര്‍ത്തണ പോലെ കാണിച്ചിട്ട് രണ്ട് അമര്‍ത്തും. വെറുതെ ഒരു തമാശക്ക്. |
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
|
കെ. കരുണാകരന്‍. അസാമാന്യ തൊലിക്കട്ടിയാണ്. |
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? | അന്വേഷിച്ചു, കണ്ടെത്തിയില്ലാ :) |
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു. 1) ഒരു പാവം 2) കൊച്ചു ഗള്ളൻ 3) പുലി 4) പാമ്പ് 5) തമാശക്കാാാാാാാരൻ 6) തണ്ണിച്ചായൻ 7) കുൾസ് 8) പൊടിയൻ 9) തടിയൻ ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം. | 1.ഒരു പാവം കൊച്ചു ഗള്ളി |
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? | വിശ്വസിക്കുന്നു. വീശദീകരിച്ച് കുളമാക്കുന്നില്ലാ. |
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) | ഇല്ലാ. ഞാനാ ടൈപ്പല്ലാ. |
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? | റിസൈന്‍ ചെയ്യും. അറിയാത്ത പണിക്ക് പോവാറില്ലാ. |
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) | ലോകത്തിലെല്ലാവര്‍ക്കും എപ്പോഴും സന്തോഷം, സമാധാനം, സംതൃപ്തി. |
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? | തമിഴ്നാട്ടില്‍ പോയി വാങ്ങും. |
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും | ആവശ്യത്തിനുള്ളതെടുത്തു വച്ചിട്ട് ബാക്കി പാവങ്ങള്‍ക്കും ആവശ്യക്കാര്‍ക്കും കൊടുക്കും. |
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? | കല്ല്യാണസദ്യകള്‍, അടുത്ത ബന്ധുക്കളുടെ സാമീപ്യം, നാട്ടിലെ മുറ്റവും പറമ്പുമൊക്കെയുള്ള വീട് എക്സിറ്റ്രാ എക്സിറ്റ്രാ |
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? | രാഷ്ട്രീയക്കാരെ വലിയ പിടുത്തമില്ല. തീര്‍ച്ചയായും അയാള്‍ക്ക് വോട്ട് ചെയ്യാമെന്ന് പറഞ്ഞ് വേഗം പറഞ്ഞു വിടും. |
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. | ചികിത്സ വലിയ വശമില്ലാ, മാത്രമല്ലാ ഇത് ചികിത്സയില്ലാത്ത രോഗമാണ്. ബീമ പള്ളീയുമറിയ്യില്ലാ, ചങ്ങലക്കിടുന്നതിനെ പറ്റി നല്ല അഭിപ്രായവുമില്ലാ. |
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. | അപ്പറത്തെ ബില്‍ഡിങ്ങിലെ ബാല്‍ക്കണിയില്‍ ഉണക്കാന്‍ വിരിച്ചിട്ടിരിക്കുന്ന തുണികള്‍ പൊടിക്കാറ്റില്‍ ആടി കളിക്കുന്നു, ഒരു പ്രാവ് മന്ദം മന്ദം നടന്നു വരുന്നു, ഞാന്‍ നോക്കിയപ്പോ എന്നെ കണ്ണിറുക്കി കാണിച്ചു. ബില്‍ഡിങ്ങിന്റ്റെ മുകളില്‍ ടി.വി. പ്രോഗ്രാംസ് കിട്ടാന്‍ വേണ്ടി പല പോസീഷനില്‍ വച്ചിരിക്കുന്ന കുടകള്‍, താഴെ പല നിറത്തിലും ഷെയ്പ്പിലുമുള്ള കാറുകള്‍. പേരെഴുതി വച്ചില്ലെങ്കില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് അടിച്ചുമാറ്റുമോ എന്ന് വിചാരിച്ച് ‘എമിറേറ്റ്സ്‘ എന്ന് പ്ലെയിനിന്റ്റെ അടിയില്‍ വരെ പേരെഴുതി വച്ച് പറക്കുന്ന എമിറേറ്റ്സ് പ്ലെയിന്‍. |
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | എഴുതാന്‍ തോന്നി എഴുതി (ഓര്‍മ്മകളുടെ തള്ളികയറ്റം). ഇനിയും എഴുതും. |
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? | ലേഖനങ്ങള്‍ വായിക്കാറില്ലാ. |
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
|
ചിന്തിച്ചു. കൂലങ്കഷമായി ചിന്തിച്ചു എങ്ങനെ ഇങ്ങനെ കവിതകളെഴുതാന്‍ പറ്റണൂന്ന്. കവിത എഴുതിയ ആളിനോട് എന്നെ പറ്റി ഒരു കവിത എഴുതാന്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും എന്നുവരെ സങ്കല്പിച്ചു നോക്കി. |
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. | ബ്ലോഗ് കവികളുടെ ബാറില്‍ കേറി ഭക്ഷണമൊക്കെ കഴിച്ച് ഓര്‍മ്മക്കുറിപ്പ് ബാറില്‍ കേറും. |
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) | ‘താന്‍ ആരുവാന്നാ തന്റെ വിചാരം’ എന്ന് താളവട്ടത്തിലെ ജഗതി സ്റ്റൈലില്‍ ചോദിക്കും. |
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? | 1. പ്രാര്‍ത്ഥനാഗാനം ആലപിക്കാന്‍ വല്ല്യമ്മായി തറവാടി ഫാമിലി. 2. ആരും വെള്ളമടിച്ച് (സ്മോളടിച്ച്) പരിപാടി ബോറാക്കാതിരിക്കാന്‍ കുറുമാനെ ചുമതലപ്പെടുത്തും. 3. സദ്യ കൈതമുള്ള് ചേട്ടനെ ഏല്പിക്കും. സദ്യ വിളമ്പാന്‍ കൊച്ചുത്രേസ്യയും പ്രിയാ ഉണ്ണികൃഷ്ണനും.. 4. സ്ഥല സമയ അറേഞ്ച്മെന്റ്റ് അഗ്രജന്‍, അപ്പു ടീം. 5. മിമിക്രി, മോണോആക്റ്റ് ഉല്ലാസ പരിപാടികളുടെ ചുമതല വിശാലമനസ്ക്കന്‍, മനു, പോങ്ങമ്മൂടന്‍,അഭിലാഷങ്ങള്‍, അരവിന്ദന്‍. 6. ഗാനാലാപനം പൊറാടത്ത്, തമനു. 7. കുട്ടിഗ്രൂപ്പിന്റ്റെ ലീഡറ് ദേവേട്ടന്‍, അതുല്യാ 8. സമ്മാനദാനം ചന്ദ്രകാന്തം, ആഗ്നേയ. 9. നന്ദിപ്രകടനം നിരക്ഷരന്‍. 10. പുസ്തകവില്‍പ്പന, പിരിവ് - കൈപള്ളി ഒരാളെ വിട്ടുപോയി - തേങ്ങ ഉടച്ച് മീറ്റ് ഉദ്ഘാടനം ചെയ്യാന്‍ ശ്രീ. |
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) | ബ്ലോഗില്‍ ആരംഭിക്കുന്ന സൌഹ്രുദങ്ങളെ സുഹൃത്തുക്കളായി കാണുന്നു. |
Mark Twain, R.K. Narayan, Basheer. ഇവർ മൂന്നുപേരും ഒരു restaurantൽ വെച്ചു കണ്ടു മുട്ടുന്നു. എന്തു സംഭവിക്കും? | ഓരോ ചായക്ക് ഓര്‍ഡര്‍ ചെയ്ത് ‘ചായക്കോപ്പയിലെ കൊടുങ്കാറ്റിനെ’ പറ്റി ചര്‍ച്ച ചെയ്യും. |
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷണിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും? 1) ഇന്ദിര ഗാന്ധി 2) K.J. Yesudas 3) കാട്ടുകള്ളൻ വീരപ്പൻ 4) മാമുക്കോയ 5) കൊച്ചുത്രേസ്യ 6) അടൂർ ഭാസി 7) Amjad Khan 8) Jimmy Wales 9) Mother Theresa 10) Khalil Gibran 11) Sister Alphonsa 12) കുറുമാൻ 13) കലാഭവൻ മണി 14) സ്റ്റീവ് മൿ-കറി 15) Charles Dickens 16) Kuldip Nayar 17) Arundhati Roy 18) Charlie Chaplin 19) R.K. Lakshman (cartoonist) 20) ഇഞ്ചിപ്പെണ്ണു് | 1.കെ.ജെ. യേശുദാസ്. ദാസേട്ടനെ കൊണ്ട് എന്റെ ഫേവററ്റ് പാട്ടെല്ലാം പാടിക്കും, ഞാനും കൂടെ പാടും. ദാസേട്ടന്റെ കൂടെ ഞാന്‍ പാടുന്ന ഓഡിയോ വിത്ത് വീഡിയോ നെക്സ്റ്റ് ഡേ പോസ്റ്റിടും. എന്താ കേരളത്തില്‍ സ്ഥിരതാമസമാക്കാതെ അമേരിക്കയില്‍ പോയി താമസിക്കുന്നതെന്ന് ചോദിക്കും, പിന്നെ ചേച്ചിക്കും കുട്ട്യോള്‍ക്കും സുഖമല്ലേന്ന് ചോദിക്കും. നല്ലൊരു ഊണ് കൊടുക്കും. 2. കൊച്ചുത്രേസ്യ. പുട്ടു കടലയും പഴവും 10 കുറ്റി കൊടുക്കും. എങ്ങനെയാ മാറി മാറി നോര്‍മലാവണതെന്നും സീരിയസ്സാവണതെന്നും ചോദിക്കും. പിന്നെ ഓരോരോ കൊച്ചുവര്‍ത്താനങ്ങള്‍ പറഞ്ഞിരിക്കും. |
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. | മാധവിക്കുട്ടി. |
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? | കാട്ടില്‍ ആനയെ കാണാന്‍ വേണ്ടി പോയിട്ടില്ലാ, ഉത്സവപറമ്പില്‍ ആരും കൊണ്ടു പോയില്ലാ. ‘ഇ ഫോര്‍ എലിഫന്റ്റ്’ എന്ന കൈരളി ടി.വി. പ്രോഗ്രാമില്‍ ആനയെ കാണാന്‍ നല്ല ഭംഗിയാണ്. |
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? | വീണ്ടും പറയാണ്, ഞാനാ ടൈപ്പല്ലാ. വല്ലോരുടെ ബ്ലോഗ് ഡിലീറ്റ് ചെയ്തിട്ട് എനിക്കെന്തൂട്ട് കിട്ടാനാണ്. |
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. | ഈ ഗോമ്പറ്റീഷനില്‍ താങ്കള്‍ പങ്കെടുത്തതിന്റെ പിന്നിലെ ചേതോവികാരം എന്താണ്? |
Monday 30 March 2009
42 -അല്ഫോന്സക്കുട്ടി
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
http://www.blogger.com/profile/07836899925402344659 : അല്ഫോന്സക്കുട്ടി
ReplyDelete:)
ഉത്തരം അല്ഫൊന്‍സക്കുട്ടി.
ReplyDeletehttp://www.blogger.com/profile/07836899925402344659
അല്ഫോണ്‍സക്കുട്ടി
ReplyDeletehttp://www.blogger.com/profile/07836899925402344659
അൽഫോൻസാക്കുട്ടി
ReplyDeletehttp://www.blogger.com/profile/07836899925402344659
അല്ഫോന്‍സക്കുട്ടി
ReplyDeletehttp://www.blogger.com/profile/07836899925402344659
ഈ കമന്റ് ബോക്സ് നല്ല പണിയാണ്.ഒരഞ്ചാറ് പ്രാവശ്യം ക്ലീക്കിയാലേ കമന്റ് പോസ്റ്റ് ആവുന്നുള്ളൂ.
ReplyDeleteഎന്റെ ഉത്തരം : ജെസ്സ്
ReplyDeletehttp://www.blogger.com/profile/08822204428493058041
ente utharam
ReplyDeleteഅല്ഫോന്‍സക്കുട്ടി
http://www.blogger.com/profile/07836899925402344659
വായിച്ചുതുടങ്ങിയപ്പോള്‍ തന്നെ മനസ്സില്‍ വന്ന ചിത്രങ്ങള്‍ (ചിത്രങ്ങളും എഴുതിക്കൊണ്ടിരുന്നാല്‍ ആരെങ്കിലും പോയിന്റ് കൊണ്ടു പോകുമോ എന്തോ..സാരമില്ല) ഇതൊക്കെയാണ്
ReplyDeleteവേടിക്കും എന്നെഴുതുന്ന, ദൈവഭക്തമായ, ദൈവത്തെ അനുഭവിച്ചറിഞ്ഞ, വിമന്‍സ് കോളജില്‍ പഠിച്ച, തമാശയും, പാചകവും ഇഷ്ടമായ, സംസാരത്തില്‍ “ഇല്ലാ, അല്ലാ” എന്നൊക്കെ നീട്ടി നീട്ടിമാത്രം സംസാരിക്കുന്ന ഒരു മഹിളാമണി. ഓട്ടോ റിക്ഷ, മറ്റു തമാശകള്‍ ഒക്കെ കൊച്ചുത്രേസ്യമാതിരിയാണോ എന്നു തോന്നിക്കുമെങ്കിലും തുടര്‍വായനയില്‍ അല്ല എന്നുമനസ്സിലായി :-)
അവസാനം ഇട്ട പോസ്റ്റ് ഓര്‍മ്മകളുടെ തള്ളിക്കയറ്റം.!!
പാപ്പീ, അപ്പച്ചാ എന്ന പാട്ട് ഇഷ്ടമുള്ള വീട്ടമ്മയായ ഒരു സിസ്റ്റര്‍ അല്‍ഫോന്‍സയില്‍ ആ അന്വേഷണം വന്നു നിന്നു.
അതുകൊണ്ട് എന്റെ ഉത്തരം
അല്‍ഫോന്‍സക്കുട്ടി:
പ്രൊഫൈല്‍ : http://www.blogger.com/profile/07836899925402344659
അഞ്ച് ഓണ്‍ ലൈന്‍ യൂസേഴ്സ് ഇരിക്കുന്നു.. അതിനാല്‍ പബ്ലിഷ് അടിച്ചേക്കാം..
അല്ഫോന്‍സക്കുട്ടി
ReplyDeletehttp://www.blogger.com/profile/07836899925402344659
എന്റെ ഉത്തരം : പ്രിയ
ReplyDeletehttp://www.blogger.com/profile/10534682775370644340
അല്‍ഫോന്‍സക്കുട്ടി എന്ന ഉത്തരത്തിലേക്ക് എത്തിച്ച മറ്റുചില പോയിന്റുകള്‍:
ReplyDelete1. ചോറും സാമ്പാറും. പോഷകസമ്രുദ്ധമായതുകൊണ്ട്. പാകം ചെയ്യാനറിയാമെന്നോ, ഞാന്‍ പാചകറാണിയാണ്.
2. വേറെയാരുടെയും കുറിപ്പ് പരീക്ഷീച്ചിട്ടില്ലാ. എന്റെ കുരിപ്പ് വായിച്ചിട്ട് എല്ലാര്‍ക്കും വളരെ നല്ല അഭിപ്രായമായിരുന്നു (ഈസി ഫ്രൈഡ് റൈസ്)
3. സ്ഥല സമയ അറേഞ്ച്മെന്റ്റ് അഗ്രജന്‍, അപ്പു ടീം. എന്റെ പേരു പറഞ്ഞതുകൊണ്ടല്ല, ഇത് ഒരു ദുബായ് ടീം ആണെന്ന ധ്വനി ഈ ബ്ലോഗ് തെരഞ്ഞെടുപ്പില്‍ ഉണ്ട് :-)
4. അപ്പറത്തെ ബില്‍ഡിങ്ങിലെ ബാല്‍ക്കണിയില്‍ ഉണക്കാന്‍ വിരിച്ചിട്ടിരിക്കുന്ന തുണികള്‍ പൊടിക്കാറ്റില്‍ ആടി കളിക്കുന്നു, ഒരു പ്രാവ് മന്ദം മന്ദം നടന്നു വരുന്നു, ഞാന്‍ നോക്കിയപ്പോ എന്നെ കണ്ണിറുക്കി കാണിച്ചു. ബില്‍ഡിങ്ങിന്റ്റെ മുകളില്‍ ടി.വി. പ്രോഗ്രാംസ് കിട്ടാന്‍ വേണ്ടി പല പോസീഷനില്‍ വച്ചിരിക്കുന്ന കുടകള്‍, താഴെ പല നിറത്തിലും ഷെയ്പ്പിലുമുള്ള കാറുകള്‍. പേരെഴുതി വച്ചില്ലെങ്കില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് അടിച്ചുമാറ്റുമോ എന്ന് വിചാരിച്ച് ‘എമിറേറ്റ്സ്‘ എന്ന് പ്ലെയിനിന്റ്റെ അടിയില്‍ വരെ പേരെഴുതി വച്ച് പറക്കുന്ന എമിറേറ്റ്സ് പ്ലെയിന്‍.
പൊതുവിലുള്ള സ്റ്റൈല്‍.. ഉത്തരമെഴുതുമ്പോള്‍ സ്വന്തം സ്റ്റൈല്‍ തീരെ മറക്കാതെ എഴുതിയതിന് ഒരു സ്പെഷ്യല്‍ താങ്ക്സ്.. അല്‍ഫോന്‍സേ..
ഇത്രയൊക്കെയേ ഉള്ളൂ...
3.
അല്ഫോന്‍സക്കുട്ടി
ReplyDeletehttp://www.blogger.com/profile/07836899925402344659
ദുബായില്‍ താമസിക്കുന്ന, എമിറേറ്റ്സ് പ്ലെയിനിന്റെ മൂഡ് കാണുന്ന അല്പം തമാശയുള്ള, തേങ്ങയടിക്കാരന്‍ സുല്ലിനെ അറിയാത്ത, ബൈബിളിന്റെ കൂട്ടുകാരി....
ReplyDeleteഎന്റെ ഉത്തരം : അല്ഫോന്‍സക്കുട്ടി
http://www.blogger.com/profile/07836899925402344659
എന്റെ ഉത്തരം : അല്ഫോണ്‍സക്കുട്ടി
ReplyDeletehttp://www.blogger.com/profile/07836899925402344659
(സ്ലാഗും, ചോറൂം സാമ്പാറും, കൊച്ചുത്രേസ്യയുമൊക്കെ അവരിലേക്ക് വിരല്‍ ചൂണ്ടുന്നു. പിന്നെ അലസമായ മറുപടികളും. ഇനി മോഡറേഷന്‍ മാറ്റിയിട്ട് വേണെല്‍ മാറ്റാം)
അല്ഫോന്‍സക്കുട്ടി
ReplyDeletehttp://www.blogger.com/profile/07836899925402344659
(ദൈവത്തിനറിയാം!!)
അല്പൂന്റെ ലിങ്ക് ഇട്ടേ, ആരെങ്കിലും...
ReplyDeleteപ്ലീസ്...
എന്‍റെ ഉത്തരം: അല്ഫോന്‍സക്കുട്ടി
ReplyDeletehttp://alphonsakutty.blogspot.com/2008/11/blog-post.html
ഇത് അല്പ്പു തന്നെ
എന്റെ ഉത്തരം: ജെസ്സ്
ReplyDeletehttp://www.blogger.com/profile/08822204428493058041
സാമ്പാര്‍, വേടിക്കുക ഗൂഗിള്‍ ചെയ്തു!
ReplyDeleteഹാ ഹാ ഹാ. രണ്ടാഴ്ച മുന്‍പ് അവസാന പോസ്റ്റ് എഴുതിയ അല്ഫോന്സക്കുട്ടിയുടെ ബ്ലോഗില്‍ നാല് ഓണ്‍ലൈന്‍ യുസേഴ്സ്. അപ്പം ഇപ്രാവസ്യോം കുറേപ്പേര്‍ 12 അടിക്കും.
ReplyDeletehttp://www.blogger.com/profile/07836899925402344659
ReplyDeleteഅല്ഫോണ്‍സാക്കുട്ടി
(ഒരു മെഴുകുതിരി കത്തിക്കുന്നൂ)
യൂ.ഏ.യീ. സമയം വൈകിട്ട് ആറു മണിവരെയാണ് കമന്റ് മോഡറേഷന്‍ സോണ്‍.
ReplyDeleteഉത്തരം ടെസ്സി
ReplyDeleteവിമണ്‍സ് കോളജില്‍ പഠിച്ച, പ്ലെയ്യിനില്‍ യാത്ര ചെയ്ത് ദുബായിലെത്തിയ, ബിരിയാണി വയ്ക്കാനറിയാവുന്ന, ബൈബിള്‍ ഇഷ്ടപ്പെടുന്ന , അവസാനമായി ഓര്‍മ്മകള്‍ എഴുതിയ, ഓടിക്കളിച്ച മുറ്റവും പറമ്പും മറക്കാത്ത, ഒരു അറബിക്കമ്പനിയില്‍ അവരെ പറ്റിച്ച് കഴിയുന്ന, അരണാറ്റുകര പൂരം കാണാന്‍ അനുവാദമില്ലതിരുന്ന, ഒരാളാകട്ടെ,
ReplyDeleteഎന്റെ ഉത്തരം :അല്ഫോന്‍സക്കുട്ടി
http://www.blogger.com/profile/07836899925402344659
എന്റെ ഉത്തരം : അല്ഫോന്‍സക്കുട്ടി
ReplyDeletehttp://www.blogger.com/profile/07836899925402344659
എന്റെ ഉത്തരം:
ReplyDeleteപാഞ്ചാലി
http://www.blogger.com/profile/03595158215076434893
എന്റെ ഉത്തരം : അല്‍ഫോന്‍സക്കുട്ടി
ReplyDeletehttp://www.blogger.com/profile/07836899925402344659
എനിക്കിഷ്ടമുള്ള റേഞ്ചില്‍ ഉള്ള നര്‍മ്മം പറയുന്ന ഈ ചേച്ചിയെ ഞാന്‍ കണ്ടുപിടിച്ചില്ലേല്‍ പിന്നെ ആര് കണ്ടുപിടിക്കും? ഈ ഭാഷ ഫെമിലിയര്‍ ആയിരുന്നു.
ReplyDeleteഇത് എനിക്ക് വളരെ ഈസിയായി ഉത്തരം പറയാന്‍ പറ്റിയില്ലേലേ അല്‍ഭുതമുള്ളൂ. അല്ഫോണ്‍സക്കുട്ടിയെ ഞാന്‍ എപ്പോഴും കളിയാക്കാറുണ്ട് ബ്ലോഗില്‍. “വേടിച്ചു“ എന്നവാക്കിനെ എപ്പോഴൊക്കെ ഉപയോഗിക്കുന്നുവോ അപ്പോഴൊക്കെ...
ഫോര്‍ എസ്‌കാംബിള്‍: :)
1) ബാല്യകാലസ്മരണകള്‍...
പിന്നെ, ബോബനേം മോളിയേം ഒക്കെ ബ്ലോഗില്‍ നല്ല പരിചയം. പോസ്റ്റ് തന്നെ ഉണ്ടായിരുന്നല്ലോ.....
പക്ഷെ, എനിക്ക് മറക്കാനാവാത്ത ഒരു സംഭവം ഈ ചേച്ചി ഉണ്ടാക്കിയ... “ഈസി ഫ്രൈഡ് റൈസ്“ ആണ്...!! ഞാന്‍ അവരുടെ ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ എഞ്ചോയ് ചെയ്ത ‘കമന്റ് ഏരിയായും‘ അത് തന്നെ. ആദ്യ കമന്റില്‍ തന്നെ ഒരു ഹിറ്റ് പാര വെക്കാന്‍ പറ്റിയ ചാരിതാര്‍ത്ഥ്യം ഇപ്പോഴും എനിക്കുണ്ട്.. ഹി ഹി. എന്റെ രാമായണം വായിച്ച് തളര്‍ന്നോ..? എങ്കില്‍ വരൂ.. അല്പം “ഈസി ഫ്രൈഡ് റൈസ്” കഴിച്ചിട്ട് പോകാം... :) :)
വായിച്ച് പരിചയമുള്ള ആരേയും പിടികിട്ടാത്തതിനാല് ഇത്തവണ സുല്ലിട്ടു... മോഡറേഷന് കാലാവധി കഴിഞ്ഞാൽ 2 പോയിന്റ് കിട്ടാനുള്ള വഹ നോക്കാം... :(
ReplyDeleteഎന്റെ ഉത്തരം: കാന്താരിക്കുട്ടി
ReplyDeletehttp://www.blogger.com/profile/025920533831176025693
Ref: http://www.pottakkannante-maavileru.com
അഗ്രജന്റെ ഉത്തരം ഇത്തവണ സുല്ലിട്ടോ?
ReplyDeleteപാവം സുല്‍!!
ഹെല്ലൊ കൈപ്സ്, ഇതിൽ എന്റെ ഒരു ഉത്തരം ഇട്ടിട്ടുണ്ടായിരുന്നു, വല്യമ്മായി പറഞ്ഞത് കണ്ടപ്പോൾ ഒരു ഭയം , ഇതിൽ കമന്റ് വീണോ എന്നറിയാൻ എന്താ ഒരു വഴി?
ReplyDeleteഎംബഡ് ഫോം കമന്റ് ഓപ്‌ഷന്‍ (ഈ ബ്ലോഗിലെപ്പോലെ) ഒരു പേജ് തുറക്കുന്ന സമയം മുതല്‍ നിങ്ങള്‍ കമന്റ് ഇടുന്ന സമയം വരെ യുള്ള സമയം കണക്കിലെടുക്കും. വളരെ നീളമുള്ള പോസ്റ്റുകളില്‍ ചിലപ്പോള്‍ ടൈം ഔട്ട് ആയിപ്പോവുകയും ചെയ്യും. അതിനാല്‍ വല്യമ്മായി പറഞ്ഞ പ്രശ്നനം ഒഴിവാക്കാനായി കമന്റെഴുതുന്നതിനു മുമ്പ് പേജ് ഒന്നു റിഫ്രഷ് ചെയ്യുക. അല്ലെങ്കില്‍ പോസ്റ്റിന്റെ തലക്കെട്ടില്‍ ഒന്നു ക്ലിക്ക് ചെയ്യൂ. ഇനി വരുന്ന “പുതിയ പേജില്‍” കമന്റെഴുതി പബ്ലിഷ് ചെയ്തോളൂ.. ഒരു പ്രോബ്ലവും വരില്ല.
ReplyDeleteഇതെഴുതിയ ആള്‍ ഒരു “പ്രതിഭാസം” തന്നെ!
ReplyDelete:)
എന്റെ ഉത്തരം : കൊച്ചുത്രേസ്യാ
ReplyDeletehttp://www.blogger.com/profile/06566243253995994804
അപ്പോ ഇന്ത്യയില്‍ ഏകദേശം എത്രമണിയാകും?
ReplyDeleteഇത് കൊച്ചുത്രേസ്യ:
ReplyDeletehttp://www.blogger.com/profile/06566243253995994804
എന്റെ ഉത്തരം : അല്ഫോന്‍സക്കുട്ടി
ReplyDeletehttp://www.blogger.com/profile/07836899925402344659
[അറിയിപ്പ്] മത്സരം # 58 വരെ നടത്താനുള്ള പൂരിപ്പിച്ച formകൾ ലഭിച്ചിട്ടുണ്ടു്. അപേക്ഷകൾ അയക്കുന്നവർക്ക് 50ആം മത്സരം കഴിഞ്ഞതിനു ശേഷമേ പുതിയ ചോദ്യങ്ങൾ ഉള്ള Formകൾ അയച്ചു തരികയുള്ളു.
ReplyDeleteസഹകരി
അല്ഫോന്‍സക്കുട്ടി
ReplyDeletehttp://www.blogger.com/profile/07836899925402344659
സോറീ ആദ്യം ഇട്ട ഉത്തരം പിന്‍ഃവലിക്കുന്നു..
ReplyDeleteഎന്റെ ഉത്തരം : അല്‍ഫോണസക്കുട്ടി (ടെസ്റ്റൂബ്..ശിശു )
http://alphonsakutty.blogspot.com/
ദൈവമേ ഇതെങ്കിലും ശരിയാവണമേ....
എന്റെ ഉത്തരം: അല്‍ഫോന്‍സക്കുട്ടി
ReplyDeletehttp://www.blogger.com/profile/07836899925402344659
തുറന്നു വിട്ടു
ReplyDeleteഅൽഫോൻസക്കുട്ടി
ReplyDeletehttp://www.blogger.com/profile/07836899925402344659
അഗ്രജ
ReplyDeleteവൾഅരെ നല്ല കാര്യം
അനിയാ അഗ്രജാ നീ തന്നെയാടാ ചാവക്കാടിന്റെ ധീരപുത്രന്‍....
ReplyDeleteരണ്ടെങ്കിൽ രണ്ട്...
ReplyDeleteമോഡറേഷന്റെ പിഴ... ഒപ്പം അല്ഫോൻസക്കുട്ടിയെ കുറച്ച് മാത്രം വായിച്ചതിന്റേയും :)
യൂ റ്റൂ അഗ്രൂ...!?
ReplyDeleteഅയ്യോ.. പണി പാളി..
ReplyDeleteഉദ്ദേശിച്ച ‘കുട്ടി’ മാറിപ്പോയി...
ആ പോട്ടെ... അടുത്തകളിയില്‍ പിടിക്കാം..
(ഈ വര്‍ഷം വേറെ കളികള്‍ ഇല്ലെന്നൊന്നും കമ്മറ്റിക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലല്ലോ..)
എന്റെ പേരു പറഞ്ഞ ഇക്കാസിനോരു സ്പെഷ്യല്‍ ഷോഡാ നാരങ്ങാവെള്ളം!
ReplyDeleteഇവിടേ ഒരു "ഹൂ" ഉത്തരം പറഞ്ഞിട്ടുണ്ടു്. ഇദ്ദേഹത്തിന്റെ/ദേഹിയുടെ ഉത്തരങ്ങൾ സ്വീകാര്യ്യമാണോ എന്നു Score Masterനോടു് അനവേഷിക്കാൻ സുപാർശ്ശ ചെയ്യുന്നു.
ReplyDeleteയാതൊരു കുന്തവും ഇല്ലാതെ ഈ മത്സരത്തിനു വേണ്ടി മാത്രം profile ഉണ്ടാക്കുന്നവരെ അംഗീകരിക്കാൻ പാടുണ്ടോ?
അതിന്റെ സാങ്കേതികകഥകളേ കുറിച്ചു ഒരു പഠനം വേണ്ടി വരില്ലെ.
എന്റെ ഉത്തരം:
ReplyDeleteഅല്ഫോന്‍സക്കുട്ടി
http://www.blogger.com/profile/07836899925402344659
സ്വീകാര്യമല്ലെങ്കില്‍ വിട്ടേക്കു കൈപ്പള്ളി. No objection. :)
ReplyDeleteപിന്നെ ഒരു കാര്യം കൂടി. ഇത് ഈ മത്സരത്തിനു വേണ്ടി ഉണ്ടാക്കിയ ഐഡിയല്ല. ഇപ്പോള്‍ ആക്റ്റീവായി ഈ ഒരു ഐഡിമാത്രമെ ഉള്ളു.
ആ ദേഹിയുടെ കഥകളേ കുറിച്ച് ഒരു പഠനം വേണ്ടിവരും കൈപ്പള്ളീ, വേണ്ടിവരും. :)
ReplyDeleteയെവിടെ നാട്ടുകാര്‍?
ങേ, കമന്റ് ഭരണി തുറന്നോ...
ReplyDelete“യാാാഹൂൂൂൂൂ....“
ഫസ്റ്റ് കമന്റ് എന്റെ!! ജിങ്ക് ജക്കാ!! :)
ബട്ട്, നോ യൂസ്. :( :( സീ ദിസ്, ഇങ്ങനെ ആദ്യം ഉത്തരം പറഞ്ഞിട്ടും അതിന് ഒരു യൂസും ഇല്ലാത്ത ഫീലാണ് ഇപ്പോ എനിക്കുള്ളത്. അതാ രാവിലെ പറഞ്ഞ ‘നിര്‍ദ്ദേശങ്ങള്‍’ ആവശ്യമാണ് എന്ന് പറഞ്ഞത്. “ആദ്യം പറയുന്നവര്‍ക്ക് ഈ നാട്ടില്‍ ഒരു വിലയുമില്ലേ?“ എന്ന് ഞാന്‍ ഊന്നിയൂന്നു ചോദിക്കാനാഗ്രഹിക്കുകയാണ് സുഹൃത്തുക്കളേ... :)
ചുമ്മ.. നിങ്ങളെന്തേലുമാക്ക്... :):) എന്തായാലും ഞാന്‍ ഹാപ്പി. ഇനിയാരും കോപ്പിയടിച്ചൂന്ന് പറയില്ലല്ലോ... :):)
ഹാ.. ഹെന്നാലും ഹല്ഫോണ്‍സക്കുട്ടീ.. അടുത്തകാലത്തായി ബൂലോകത്ത് ഒരനക്കവും കേള്‍ക്കാറില്ലായിരുന്നു, എന്നാലും ഇവിടെയൊക്കെ ശ്രദ്ധിക്കാറുണ്ടായിരുന്നല്ലേ...
മ്മ്ം മ്മ്മ്മ്മ്മ്ം :)
കഴിഞ്ഞ രണ്ടു മത്സരങ്ങളുടെ ഉത്തരങ്ങള്‍ വച്ച് നോക്കുകയാണെങ്കില്‍, മുന്‍ മത്സരങ്ങളില്‍ കോപിയടി നടന്നു എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഈ മോഡറേഷന്‍ കൊണ്ട് ഒരു കാര്യമുള്ളത് 2 മാര്‍ക്ക് കിട്ടുന്നവരേക്കാള്‍ കൂടുതല്‍ 12 മാര്‍ക്ക് ഉള്ളവര്‍ ഉണ്ടാകുന്നു എന്നതാണ്.
ReplyDeleteഹു :: Hu എന്നയാള്‍ ഈ മത്സരത്തില്‍ ഉത്തരമയച്ചിരുന്നെങ്കില്‍ അത് കണ്ടുപിടിക്കാന്‍ മറ്റുള്ളവര്‍ക്ക് ഏത് രീതിയില്‍ കഴിയുമായിരുന്നു എന്ന് മാത്രമാണ് എന്റെ ചോദ്യം. പ്രൊഫൈലില്‍ നോ ഇന്‍ഫൊര്‍മേഷന്‍..
ReplyDeleteസോ, മൈ ഒപ്പീനിയന്‍ ഈസ് വെരി ക്ലിയര്‍... :) ഹു ന് കൂടി നോ ഒബ്ജക്ഷന്‍ ആയതിനാല്‍ നോ ഇഷ്യൂസ്...
ഓഫേ: ഈ “ഹു :: Hu“ ന് പോലും അറിയില്ല അയാള്‍ ആരാന്ന്. അതല്ലേ “ഹു??” എന്ന് പേരിട്ടിരിക്കുന്നത്. പിന്നല്ലേ, പാവം മറ്റ് ബ്ലോഗേസ്... :):)
ജസ്റ്റ് കിഡ്ഡിങ്ങ്.... :)
സുല്ല് പറഞ്ഞത് ഫോയിന്റ്..
ReplyDeleteനമ്മളെപ്പോലുള്ളവര്‍ക്ക് മോഡറേഷന്‍ ഇല്ലാത്തപ്പോഴാണ് ഉത്തരമിടാന്‍ പറ്റുക. അപ്പോള്‍ നിങ്ങള്‍ കരുതും ഞാന്‍ കോപ്പിയടിച്ചതാണെന്ന്. ആറ്റുകാലമ്മച്ചിയാണെ സത്യം. ഇതു കോപ്പി പേസ്റ്റ് അല്ല. സംശയമുണ്ടെങ്കില്‍ ഒന്നു തെളിയിക്കു :)
ReplyDeleteഎന്റെ ഉത്തരം -:- അല്ഫോന്‍സക്കുട്ടി
http://www.blogger.com/profile/07836899925402344659
അതായത്.. ഇത് തുറന്ന് വച്ചാലും പൂട്ടിവച്ചാലും കമ്യൂണിക്കേഷന്‍സ് ഒക്കെ എന്തായാലും നടക്കും.
ReplyDelete“എടാ നിന്റെ പേരു കാണുന്നുണ്ടല്ലോ ഒരു ഉത്തരത്തില്‍ ...അപ്പോ നിനക്ക് എന്തായാലും ഒരു ഐഡിയ ഉണ്ടാവും ആരാന്ന്... ഇല്ലേ?”
എന്നൊക്കെ പറഞ്ഞ് എനിക്ക് കിട്ടിയത് :
6 ചാറ്റ് പോപ്പ് അപ്പ് വിന്റോസ്. (ആറ് ആറേയ്..)
2 മെയില്‍ (രണ്ട്..രണ്ടേയ്..)
3 ഫോണ്‍ കോള്‍ (മൂന്ന് ..മൂന്നേയ്..)
എങ്ങിനേണ്ട് എങ്ങിനേണ്ട്...? എന്റെ ഗസ്സ് ഒന്നും ആരോടും പറഞ്ഞില്ല (നോട്ട് ദ പോയിന്റ്). അപ്പോ പറഞ്ഞ് വന്നത്.. ഇതിലൊന്നും വല്യ കാര്യമില്ല...
ഹോയ് ഹോയ്... :)
കൂട്ടരേ... ഈ അല്‍ഫോണ്‍സാ കുട്ടിയുടെ ഉത്തരങ്ങള്‍ വായിച്ച് ഇങ്ങനെയുള്ള തീരുമാനങ്ങളിലെത്താന്‍ വരട്ടെ. ശരിക്കുപറഞ്ഞാല്‍, അല്‍ഫോന്‍സാക്കുട്ടി സ്വന്തം വ്യക്തിത്വം ഒട്ടും മറച്ചുവയ്ക്കാതെ, തന്റെ രൂപം ഈ ഉത്തരങ്ങളില്‍ വരച്ചിട്ടിരിക്കുകയായിരുന്നു. അതിനാലാണ് എനിക്കുവരെ ഈസിയായി ഉത്തരം പറയാനായതും 12 മാര്‍ക്ക് കിട്ടുന്നവരുടെ എണ്ണം കൂടിയതും. എല്ലാ മത്സരങ്ങളിലും ഇങ്ങനെയാവണം എന്നൊന്നുമില്ല. അതിനാല്‍ ഈ മോഡറേഷന്‍ കുറേ മത്സരങ്ങളിലേക്കു കൂടി കിടക്കട്ടെ എന്നാണ് എന്റെ അഭിപ്രായം.
ReplyDeleteശരി.. കിടക്കട്ടെ.. എന്തായാലും എനിക്ക് ഒന്നുമില്ല... :)
ReplyDeleteഎനിവേ.. എനിക്കൊരു കാര്യം പറയാനുണ്ട്.. ഒരു ചായ കുടിച്ചിട്ട് വന്നിട്ട് പറയാം.
:)
മു : സര്‍ ഞാന്‍ വാനരമ പത്രത്തില്‍ നിന്നാണ്.
ReplyDeleteഹു : എന്താ കാര്യം?
മു : അല്ലാ താങ്കള്‍ ആരാണെന്ന കാര്യത്തില്‍ ഗൊമ്പീഷന്‍ ബ്ലോഗില്‍ തര്‍ക്കം ആരംഭിച്ചിരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു.
ഹു : അതിന്
മു : അല്ല യഥാര്‍ത്ഥത്തില്‍ താങ്കളാരാണെന്ന് വെളിപ്പേടുത്തിയിരുന്നെങ്കില്‍ നാളത്തെ പത്രത്തില്‍ എക്സ്ക്ലൂസീവ് ടോപിക് ആയി കോടുക്കാമായിരുന്നു.
ഹു : എന്നാല്‍ എഴുതിക്കോ. കൊത്താഴത്ത് പറമ്പില്‍ കോമ ക്കുറിപ്പിന്റെ മകള്‍ സരസമ്മയുടേ മൂത്തമകന്‍ വീരശൂര പരാക്രമി
മു : എന്തു കൃമിയോ?
ഹു : എടൊ കൃമിയല്ല ക്രമി, പരാക്രമി മാധവക്കുറിപ്പിനെ അങ്കത്തില്‍ തോല്‍പ്പിച്ച മാവീരന്‍ കുമാര കുറിപ്പിന്റെ സല്‍പ്പുത്രന്‍..
മു : അപ്പോ തീര്‍ന്നില്ലെ.
ഹു : തീര്‍ന്നില്ല, ഞാന്‍ തുടങ്ങിയിട്ടേയുള്ളു.
മു : എന്നാപിന്നെ ഞാന്‍ പോയി മറ്റന്നാള്‍ വരാം.
ഹു : എടോ, കുമാരക്കുറിപ്പിന്റെ ...
“ശറ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്”
ഹു :ങേ. അവനെവിടെ. ശരീ എന്നാ പിന്നെ മറ്റന്നാളാവട്ടേ.
അതുശരി.. അപ്പോ അഭിലാഷായിരുന്നു ഈ ഹൂ....!!
ReplyDeleteഷിബു |~SHIBU~,
ReplyDeleteഞാനൊന്നുമല്ല മാഷേ.. എനിക്ക് വേറെ പണിയില്ലേ? ആരായാലും എനിക്കിഷ്ടപ്പെട്ടു. ഞാന്‍ ചായ കുടിക്കാന്‍ പോയ സമയത്ത് തന്നെ പൂശി.. :)
എനിക്ക് പറയാനുള്ളത് അടുത്ത കമന്റില്‍ പറയാം:
അഭി ചുമ്മാ നുണപറയാതെടൈ...
ReplyDeleteഎല്ലാ ഉത്തരവും അറിയാമെന്ന നിന്റെ ആ ധാര്‍ഷ്ഠ്യമുണ്ടല്ലോ... അതാണ് അതുമാത്രമാണ് നിന്നെകൊണ്ട് ഇങ്ങനെയെല്ലം ചെയ്യിക്കുന്നത്. 6 ചാറ്റ് വിന്റോ, 3 മെയില്‍, 2 ഫോണ്‍ കാള്‍, മലപ്പുറം കത്തി, മാങ്ങാ തൊലി. എന്തെല്ലാം എന്തെല്ലാം.
അല്ലെങ്കിലും നിന്നെ പറഞ്ഞിട്ടു കാര്യമില്ല. എല്ലാവരുടെ ബ്ലൊഗിലും കയറി സദ്യയുണ്ട് നടക്കുന്ന, സ്വന്തം വീട്ടില്‍ ഒരു നുള്ള് ചോറു വക്കാത്ത നിന്നെപോലുള്ളവരോടല്ലേ എല്ലാം തിരക്കാന്‍ പറ്റൂ... പണ്ടു പാണന്മാരോടാണ് വിശേഷം ചോദിച്ചിരുന്നത്... ഇപ്പോള്‍ കാലം മാറിയില്ലെ...
അഭിക്ക് ബുലോഗ പാണന്‍ എന്ന ഒരു ബിരുധവും ഈ അടിയന്തിരത്തില്‍ വച്ച് ഞാന്‍ സമര്‍പ്പിക്കുന്നു. സമ്മാന ദാനത്തിനായി സാക്ഷാല്‍ ശ്രീമാന്‍ കൈപള്ളിയേയും, സമ്മാനം ഏറ്റുവാങ്ങുന്നതിലേക്കായി ശ്രീശ്രീ ബൂലോകപാണന്‍ അഭിലാഷ് അവര്‍കളേയും വേദിയിലേക്ക് ക്ഷണിക്കുന്നു...
-സുല്‍
{
ReplyDelete൧. ഹു-വിന്റെ കമന്റുകള്‍ ഞാന്‍ മറ്റു പല ബ്ലോഗുകളിലും ഇതിനു മുമ്പു കണ്ടിട്ടുണ്ട്.
൨. ഈ മത്സരത്തിനുവേണ്ടി മാത്രം അക്കൗണ്ട് തുടങ്ങുന്നവരെയും മത്സരത്തില്‍ ചേര്‍ക്കണം എന്നതാണ് വ്യക്തിപരമായി എന്റെ വിനീതാഭിപ്രായം.
}
ഹ ഹ.. ബ്ലമ്മീഷണറിലെ ഡയലോഗല്ലേ അത്? ഗൊള്ളം സുല്ലേ ഗൊള്ളാം.. ശ്ശോ.. ഇവന്മാര്‍ എന്നെ ടൈപ്പ് ചെയ്യാന്‍ വീടൂല്ലേ...
ReplyDeleteഒരു മിനിറ്റ്.... ഇപ്പോ വരാം..
അഭി ചായ കുടിക്കാന്‍ പോയ സമയത്ത് അഭിയെ ആരൊ പൂശിയെന്ന്. ഇതെന്താ വെള്ളരിക്കാ പട്ടണമോ. ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലെ. ആരെവിടെ, ചെ തെറ്റി ആരവിടെ..
ReplyDeleteമാണിക്കാ ഐ ലബ് യൂ. താങ്ക്സ് ഇണ്ട്ട്ടാ.
മത്സരത്തില്‍ ചേര്‍ത്തില്ലെങ്കിലും വേണ്ടില്ല. ഓഫടിക്കാന്‍ അനുവദിച്ചാ മതി. ഇവിടെ എല്ലാരും ആര്‍മ്മാദിക്കണ് കാണുമ്പോ കൈ തരിക്ക്ണ്.
ഹു ഹു ഹു ഹു... :):):)
ReplyDeleteധൈര്യമായി ഓഫടി മാഷേ... :) ആര്‍മ്മാദിക്കൂസ്...
ഇവിടെ ഇപ്പോള്‍ ഏകദേശം ഉത്സവം കഴിഞ്ഞ പൂരപ്പറമ്പ് പോലുണ്ട്.
ReplyDeleteഉത്സവം കഴിഞ്ഞ പൂരപ്പറമ്പില്‍ കയറി പറയാനുണ്ട് ന്ന് പറഞ്ഞ കാര്യം ഇനി വിളമ്പരം ചെയ്യട്ടെ :)
ReplyDeleteമാന്യ മഹാ ജനങ്ങളേ...
“ആദ്യപത്തില്‍“ എത്തണം എന്ന് ആഗ്രഹിച്ച് നടന്ന ഒരു മഹത് വ്യക്തി ആദ്യപത്തില്‍ എത്തിയ കാര്യം നിങ്ങള്‍ക്കറിയാമോ?
ആ വ്യക്തിയുടെ ‘ഗോമ്പിറ്റേഷന്‍’ നുമായി ബന്ധപ്പെട്ട അഭിലാഷങ്ങളൊക്കെ പൂവണിഞ്ഞു എന്ന കാര്യം നിങ്ങള്‍ക്കറിയാമോ..?
ഇത്രയൊക്കെമാത്രമേ ആ വ്യക്തിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നകാര്യം നിങ്ങള്‍ക്കറിയാമോ?
ആ ‘മഹത് വ്യക്തി‘ ഈ ഒരു മത്സരത്തോടെ ‘ഗോമ്പിറ്റേഷന്‍’ ല്‍ നിന്ന് VRS എടുക്കുകയാണ് എന്ന കാര്യം നിങ്ങള്‍ക്കറിയാമോ?
ഇനി മൂന്ന് മാസത്തിന് ശേഷമേ അയാള്‍ ബൂലോകത്തേക്ക് മടങ്ങിവരൂ എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ?
ഇല്ലേ..??
പിന്നെ നിങ്ങള്‍ക്ക് എന്ത് കുന്തമാണ് അറിയാവുന്നത്???? ങേ???? ഇവിടെ പറഞ്ഞപോലെ എന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഇനി തല്‍ക്കാലം വിടവാങ്ങട്ടെ...:)
12 പോയിന്റ് ആദ്യം തന്നെ കിട്ടി ഇടിവാളുമായി പെറ്റിയടിച്ച് അത് മുഴുവന്‍ ധൂര്‍ത്തടിച്ച് കളഞ്ഞ് “സംപൂജ്യ’നായതിന് ശേഷം വീണ്ടും മത്സരിച്ച് കിട്ടിയ എന്റെ 74 പോയിന്റ് ഞാന്‍ ആര്‍ക്കും കൊടുക്കുന്നില്ല. അതിവിടെ ഒരു സ്മാരകമായി നിലകൊള്ളട്ടെ..! :)
ഈ ഗോമ്പിറ്റേഷനിലൂടെ വളരെ “നല്ല ഫണ്‍“ സമ്മാനിച്ചതില്‍ എല്ലാവര്‍ക്കും നന്ദി.. അതില്‍ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ എന്നോടും നന്ദി പറയുന്നു. :) ഇനി മെല്ലെ നാട്ടിലൊക്കെ പോയി ചില കലാപരിപാടികളില്‍ പങ്കുചേര്‍ന്ന് തിരിച്ചു വരും വരേക്കും.. വിട... :)
എല്ലാവരും അടിച്ചു പൊളിക്കൂ .. ട്ടാ.. :)
കൈപ്സ്... തേങ്ക്സ്... :) :)
കൈപള്ളീീീീീീീീീീ
ReplyDeleteഉത്തരം പോരട്ട്...
അയ്യോ അഭി പോകല്ലെ, അയ്യോ അഭി പോകല്ലെ.
ReplyDeleteഅയ്യോ അഭി പോകല്ലെ, അയ്യോ അഭി പോകല്ലെ.
അഭിലാഷേ. ഇങ്ങനെ ചങ്കീ കൊള്ളുന്ന വര്‍ത്തമാനമൊന്നും പറയാതെ...
ReplyDeleteഅയ്യോ അഭീ പോകല്ലേ.
അയ്യോ അഭീ പോകല്ലേ
അയ്യോ അഭീ പോകല്ലേ.
അയ്യോ അഭീ പോകല്ലേ
ഉം. പോകും പോകും... ഒരിക്കല്‍ ഈ കുളത്തില്‍ ചാടിയവരൊന്നും അങ്ങനെ പോവുകയില്ല മകനേ. പറ്റുമെങ്കില്‍ ആ പെങ്കൊച്ചീനേക്കൂടെ ബ്ലോഗിലേക്ക് വഴിനടത്തി വേഗം തിരികെവരൂ..
നീ പോയാല്‍ ചിലപ്പോള്‍ കൈപ്സ് ഈ പരിപാടി നിര്‍ത്തി വേറെ വല്ലതും തുടങ്ങും...
ReplyDeleteപോവരുതേ...
മത്സരം അവസാനിച്ചു:
ReplyDeleteശരി ഉത്തരം പ്രഖ്യാപിക്കാൻ നേരമായില്ല
ഫലം പ്രഖ്യാപിച്ചാലുടന്‍ പ്രസംഗിക്കാനായി അല്‍ഫോന്‍സക്കുട്ടിയെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നു.
ReplyDeleteഅപ്പോള്‍ അഭിക്ക് ALL THE BEST WISHES....
ReplyDeleteശരി ഉത്തരം: അല്ഫോന്‍സക്കുട്ടി
ReplyDeletehttp://www.blogger.com/profile/07836899925402344659
ഈ ഗോമ്പറ്റീഷന്‍ ഇത്രയും രസകരമാക്കുന്നതില്‍ അഭിയുടെ പങ്ക് വളരെ വലുതായിരുന്നു! വീ ആര്‍ ഡെഫനിറ്റ്ലീ ഗോയിംഗ് റ്റു മിസ്സ് യൂ!
ReplyDelete:(
ഗോമ്പിറ്റേഷനിലെ വളരെ “നല്ല ഫണ്‍“ പോലെ കല്യാണം കഴിഞ്ഞും “നല്ല ഫണ്‍” ആശംസിക്കുന്നു!
:)
അടുത്ത മത്സരം ലാത്രി UAE 00:00
ReplyDeleteമത്സരം ആരംഭിക്കുന്ന 10 minute മുമ്പെ moderation അരംഭിക്കുന്നതാണു്.
ReplyDeleteചതി. വന്‍ ചതി.. രാത്രി 12 നോ... ഞാനില്ല.. അത്രയും ഭ്രാന്തായിട്ടില്ല. ഇത് ആ ഒറ്റയാന്‍ ഓസ്ട്രേലിയക്കാരന്‍ കളീക്കട്ടെ :-(
ReplyDeleteമോഡറേഷന്‍ ഇപ്പോഴേ ആരംഭിച്ചേക്കൂ.
ReplyDelete12 മണി ഒരുപാട് വൈകി.9.30ക്ക്
ReplyDeleteമാക്സിമം 10 മണിക്കെങ്കിലും തുടങ്ങാന്‍ പറ്റുമോ?
ഇല്ലെങ്കില്‍ വേണ്ട പത്ത് മുപ്പത്???? I mean 22.30 !!!
ReplyDeleteഅഭീ, തീര്‍ച്ചയായും നിന്നെ ഞങ്ങള്‍ മിസ് ചെയ്യും... :(
ReplyDeleteഇതിന്റെ “ഗോമ്പറ്റീഷന്‍” എന്ന പേര് തികച്ചും ഫണ്ണിയാക്കിയതില്‍ നിന്റെ സംഭാവനകള്‍ വലുതാണ്.
പക്ഷേ നീയൊരു നല്ല കാര്യത്തിനു പോവുകയല്ലേ.. സന്തോഷത്തോടെ പോയി വാ...
മത്സരം പന്ത്രണ്ടു മണിക്കോ.. !?@#
എന്തര് അപ്പീ ഈ പറയണത്... ?
ഞാന്‍ തോറ്റു ഈ അഭിലാഷങ്ങളെ കൊണ്ട്, ഈസി ഫ്രൈഡ് റൈസ് കഴിച്ച് ആശുപത്രീയിലായെലാന്താ ഒറ്റയടിക്കല്ലേ 12 പോയിന്റ് അടിച്ചെടുത്തത്. പോരാത്തതിന് “ആദ്യപത്തില്‍“ എത്തണം എന്ന് ആഗ്രഹിച്ച് നടന്ന ഒരു മഹത് വ്യക്തി ആദ്യപത്തില്‍ എത്തി ആ വ്യക്തിയുടെ ‘ഗോമ്പിറ്റേഷന്‍’ നുമായി ബന്ധപ്പെട്ട അഭിലാഷങ്ങളൊക്കെ പൂവണിഞ്ഞു. “ഇതാണ് അഭിലാഷങ്ങള്‍ക്ക് എന്റെ വക കല്ല്യാണസമ്മാനം“.
ReplyDeleteഎന്നെ കണ്ടുപിടിച്ച എല്ലാര്‍ക്കും എന്റെ വക ഫ്രീയായി അഭിനന്ദനങ്ങള്‍.
സാരമില്ല പാഞ്ചാലീ , ഷിഹാബേ... അഭി പോയാലും “ഹു“ ഇവിടെ കാണും ;)
ReplyDeleteഅല്‍ഫോന്‍സേ... ഇങ്ങനെ മിനി പ്രസംഗം ഗോമ്പറ്റീഷനില്‍ അനുവദനീയമല്ല... വിശദമായി പ്രസംഗിക്കൂ. ഓരോ ഉത്തരത്തിനു പിന്നിലുള്ള ചേതോവികാരങ്ങള്‍, നന്ദി, നമസ്കാരം മുതലായ ക്രമത്തില്‍..
ReplyDeleteഅപ്പൂ.. അപ്പൊ ലങ്ങനെയാണു കാര്യം! ;)
ReplyDelete----------------
അല്‍ഫോന്‍സിനു ശബ്ദത്തിന്റെ പ്രശ്നമാണെന്നു തോന്നുന്നു.. അപ്പൂ.. ആ മൈക്കൊന്ന് ശരിയാക്കിക്കേ, അതെങ്ങനെയാ.. ഇയാള്‍ അവിടന്ന് താഴത്തോട്ടൊന്നിറങ്ങ്...
പ്രിയ കൈപ്പള്ളി,
ReplyDeleteമത്സര സമയം പന്ത്രണ്ടു മണിയാക്കിയതു കൊണ്ട് U.A.E യിലോ നാട്ടിലോ ഉള്ള അധിക ബ്ലോഗര്‍മാര്‍ക്കും പങ്കെടുക്കാന്‍ സാധിക്കില്ല. രാവിലെയാകുമ്പോഴേക്കും മോഡറേഷന്‍ സമയവും കഴിയുന്നു.
പത്തുമണിക്കും വൈകുന്നേരം മൂന്നു മണിക്കുമെന്നത് ഒരു നല്ല തെരഞ്ഞെടുപ്പായിരുന്നു. മറ്റ് കാര്യങ്ങളില്‍ ശ്രദ്ധചെലുത്താന്‍ ഈ സമയവും മോഡറേഷനും സഹായിക്കുന്നുണ്ട്. ആയതിനാല്‍ ഈ സമയക്രമം ഒന്ന് പുനഃപരിശോധിക്കണമെന്നറിയിക്കുന്നു.
------------------------
ഈ ആശയത്തില്‍ താല്പര്യമുള്ള മറ്റു ബ്ലോഗര്‍മാരുടെ അപേക്ഷാപ്രവാഹം പ്രതീക്ഷിക്കുന്നു.
എന്റെ അപേക്ഷ പ്രവഹിപ്പിക്കുന്നു.
ReplyDelete-സുല്‍
അല്‍ഫോണസ ചേച്ചി..നല്ല ഉത്തരങ്ങള്‍ അതേ തമാശ നിറഞ്ഞ ശൈലിയില്‍...
ReplyDeleteസമയം 12 മണി...മാറ്റണം മാറ്റണം..അത് നേരത്തെയാക്കണം കൈപ്പ് ജീ
ഇതില്‍ എനിക്ക് കൈപ്പള്ളിയുടെ തീരുമാനം എന്തോ അത് നടപ്പാക്കട്ടെ എന്ന അഭിപ്രായമാണുള്ളത്. ഉറങ്ങാതെയിരുന്ന് രാത്രി 12ന് ഒരു മത്സരം തുടങ്ങുവാനും മൂന്നുമണിക്കൂര്‍ കഴിഞ്ഞ വീണ്ടും ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് മോഡറേഷന്‍ എടുത്തുമാറ്റുവാനും ഒക്കെ അദ്ദേഹം തയ്യാറാണെങ്കില്‍ കൈപ്പള്ളിയുടെ ഇഷ്ടത്തിന് കാര്യങ്ങള്‍ ചെയ്യട്ടെ. നമുക്ക് എപ്പോഴെങ്കിലും പങ്കെടുക്കണം എന്നല്ലേയുള്ളൂ..
ReplyDeleteമൂത്തോര് പറഞ്ഞിട്ട് അനുസരിച്ചില്ലാന്ന് വേണ്ടാ.
ReplyDeleteഎല്ലാര്‍ക്കും അല്ഫോന്‍സക്കുട്ടിയുടെ വിനീതമായ നമസ്ക്കാരം. ആദ്യമായി ഈ മത്സരത്തിന്റെ സംഘാടകനായ കൈപ്പള്ളിയോട് എന്റെ ബോട്ടംഹാര്‍ട്ടില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു, ജീവിതത്തിലെന്നോട് ഇന്നുവരെ ആരും ചോദിക്കാന്‍ ധൈര്യപ്പെടാത്ത കുറെ ചോദ്യങ്ങള്‍ ചോദിച്ചതിന്. 1 ബില്ല്യണ്‍ യു.എസ്. ഡോളര്‍ എനിക്കു ലഭിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ താങ്കളെ അറിയിക്കുന്നതായിരിക്കും, ഈ മത്സരത്തില് എന്നെ കണ്ടു പിടിച്ച എല്ലാര്‍ക്കും ഒരു ലക്ഷം തുക സമ്മാനമായി നല്‍കുന്നതായിരിക്കുമെന്നും ഈയവസരത്തില്‍ ഞാന്‍ ശക്തമായി പ്രഖ്യാപിക്കുകയാണ്.
ദുബായിലെ മഴയും ഇടിവെട്ടും മിന്നലും പ്രമാണിച്ച് ഞാന്‍ എന്റെയീ പ്രസംഗം ദീര്‍ഘിപ്പിക്കുന്നില്ലാ, എല്ലാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കുന്നു. നന്ദി, നമസ്ക്കാരം.
അക്കമിട്ട് നൂറടിച്ചാലല്ലേ പ്രശ്നം.
ReplyDeleteഇനി എപ്പൊഴാ അടുത്തത്?
യു.എ.ഇ ക്ലോക്ക് ഭിത്തിയില്‍ വച്ചോ. നന്നായി കൈപ്പള്ളീ..
ReplyDeleteഈ മത്സര സീരീസിന്റെ സ്കോര്‍ ഷീറ്റില്‍ റാങ്ക് എന്ന കോളമില്‍ കാണുന്ന റാങ്കിങ് എന്താണ്?
ReplyDeleteആരെങ്കിലും ഒന്നു പറഞ്ഞു തരുവോ?
ആ ഷീറ്റ് കണ്ട കാലം മുതല്‍ എന്റെ മനസ്സിലെയും ഒരു സംശയമാണത് കുമാറേ... എന്നെങ്കിലുമാരെങ്കിലും ചോദിക്കുമെന്ന് കരുതിയിരുന്നു... ഇപ്പോഴാ ആ ചോദ്യം വന്നത്...
ReplyDeleteഅല്ല,,, അതെന്താ അഞ്ചലേ...അതെന്താ കൈപ്പള്ളീ,...
പുത്യ clock വെച്ചിട്ടുണ്ടു്
ReplyDeleteഅഫിപ്രായിക്കു
കൊള്ളാം നല്ല ക്ലാക്ക്സ്.
ReplyDeleteആ ചെവല സൂചി തകര്‍പ്പന്‍.
ഇത് എവിടിന്ന് വാങ്ങിച്ചത്?
പുത്തരിക്കണ്ടത്തിന്നാ?
അതിലെ നാലു സ്ഥലങ്ങളില്‍ മൂന്നിലും ഒരേ മിനുട്ടും സെക്കന്റും.
ഹോ ഈ ഇന്റര്‍നാഷണല്‍ ക്ലാക്കിന്റെ ഓരോ അവസ്ഥകളെ...!
(അഭിപ്രായിക്കാന്‍ പറഞ്ഞതോണ്ട് പ്രായിച്ചതാ.. ഇനി എന്നെ ചീത്തവിളിക്കരുത്)
കൈപ്പള്ളി അദ്യേം,
ReplyDeleteഇങ്ങെരു ചുമ്മാ ആളെ കളിപ്പിയ്ക്കാതെ, പരിപാടി നേരത്തേ തുടങ്ങുന്നുണ്ടോ ഇല്യോ? ഇങ്ങേര്‍ക്ക് ത്വാന്നുമ്പോ തൂടങ്ങാന്‍ ഇദെന്താ പടവലങ്ങാ പട്ടണമോ?
കളിയ്ക്കാതെ കളി നേരത്തേ തുടങ്ങ് മനുഷ്യാ.....
അപ്പൊ ഞാന്‍ ഉറങ്ങാന്‍ പോകുന്നു..ശുഭരാത്രി നേരുന്നു എല്ലാവര്‍ക്കും..എന്നാലും കൈപ്പ്‌സ് ....കളി തുടങ്ങീല്ലല്ലൊ..ഞാന്‍ പോവാ
ReplyDeleteമത്സര ഫലം:
ReplyDelete1. അഭിലാഷങ്ങള്‍ : 12
2. ശിശു : 12
3. തോന്ന്യാസി : 12
4. സാജന്‍| SAJAN : 12
5. വല്യമ്മായി : 12
6. ഷിഹാബ് മോഗ്രാല്‍ : 12
7. അപ്പു : 12
8. ViswaPrabha വിശ്വപ്രഭ : 12
9. പ്രിയ : 12
10. സുൽ | Sul : 12
11. നന്ദകുമാര്‍ : 12
12. nardnahc hsemus : 12
13. ശ്രീവല്ലഭന്‍ : 12
14. kaithamullu : കൈതമുള്ള് : 12
15. അനില്‍ശ്രീ : 12
16. ജോഷി : 12
17. Kumar Neelakantan © : 12
18. നജൂസ് : 12
19. അനില്‍_ANIL : 12
20. ശിവ : 12
21. കുഞ്ഞന്‍ : 12
22. കുട്ടിച്ചാത്തന്‍ : 12
23. അഗ്രജന്‍ : 8
24. ഹരിയണ്ണന്‍@Hariyannan : 6
25. സന്തോഷ് : 4
പെനാലിറ്റികള്‍:
1. കുട്ടിച്ചാത്തന്‍ : -2
2. കുഞ്ഞന്‍ : -2
അഭിനന്ദനങ്ങള്‍...
2 മാര്‍ക്ക് ആര്‍ക്കും ഇല്ല.
ReplyDeleteഹഹഹ. ഓരോരോ നിയമങ്ങളേയ്..
അഞ്ച് എല്ലുകാരാ, ഗൈപ്പള്ളീ...
ReplyDeleteKumar Neelakantan © said...
ഈ മത്സര സീരീസിന്റെ സ്കോര്‍ ഷീറ്റില്‍ റാങ്കിങ്/റാങ്ക് എന്ന കോളമില്‍ കാണുന്ന റാങ്കിങ് എന്താണ്?
ആരെങ്കിലും ഒന്നു പറഞ്ഞു തരുവോ?
നാല്പത്തി രണ്ടാം മത്സരം കഴിഞ്ഞപ്പോള്‍ പോയിന്റ് നിലയില്‍ ആദ്യത്തെ പത്തില്‍ എത്തിയവര്‍:
ReplyDelete1. വല്യമ്മായി : 143
2. ആഷ | Asha : 117
3. ജോഷി : 113
4. സുൽ | Sul : 104
5. nardnahc hsemus : 103
6. സാജന്‍| SAJAN : 100
7. അനില്‍_ANIL : 80
8. അഗ്രജന്‍ : 77
9. അഭിലാഷങ്ങള്‍ : 74
10. പ്രിയ : 70
അഭിനന്ദനങ്ങള്‍.
കൂടുതല്‍ വിശദവും വിശാലവുമായ സ്കോര്‍ ഷീറ്റ് ഇവിടെ
കുമാര്‍ നീലാണ്ടാ,
ReplyDeleteകഴിഞ്ഞ നാല്പത്തി രണ്ടു തവണയും ഞാന്‍ സ്വയം ചായിച്ച ചാദ്യമാണ് ചെല്ലേ ചെല്ല ഇപ്പോ ചായിച്ചത്. ആ കെയിപ്പിള്ളി അണ്ണയോട് ചായിച്ച് വിവരം വെക്കീന്‍.
അണ്ണാ കെയിപ്പിള്ളീ എന്നതാ ആ റേങ്കിങ്ങ്? ഒന്നു മിണ്ടണ്ണാ...
കുമാര്‍ നീലകണ്ഠാ ..എനിക്കു പിടി കിട്ടി..
ReplyDeleteആദ്യം ഇടത്തേ അറ്റത്തുള്ള പേരു നോക്കുക.. ആ പേരുകാരന്റെ നിലവിലുള്ള റാങ്കാണത്...
അതല്ലല്ലോ അനില്‍ശ്രീ.
ReplyDeleteഅതേല്ലോ.. ഉദാ : എന്റെ പേരു ഇടത്തെ അറ്റത്തു കണ്ടു പിടിക്കൂ... എന്നിട്ട് റാങ്ക് കോളത്തില്‍ നോക്കൂ... 11 എന്ന് കാണാം... എന്റെ റാങ്ക് 11 അല്ലേ?
ReplyDeleteഇനി വല്യമ്മായിയുടെ പേരു നോക്കൂ..റാങ്ക് കോളത്തില്‍ 1എന്നല്ലേ.. ആഷയുടെത് 2 അല്ലേ? ..ഇനിയും മനസ്സിലായില്ലേ?
ആ Ranking ഇപ്പോൾ കാണൻ ഇല്ല. ഉണ്ടോ. പ്രശ്നം തീർന്നില്ലെ?
ReplyDeleteഇനി എല്ലാണ്ണവും പിരിഞ്ഞു പോയിങ്. കട അടക്കാൻ പോണേണു്
ReplyDeleteഇപ്പോ എല്ലാം കോമ്പ്ലിമെന്‍സായി...
ReplyDeleteഅല്ലേ അനില്‍ശ്രീ.
ഇദ്ദാണ് ഈ പുത്തീ പുത്തീ എന്നു പറയുന്ന സാദനം അല്ലേ അണ്ണേ?
അര മണിക്കൂറിനുള്ളിൽ അടുത്ത മത്സരം അങ്ങ് മേലൊട്ടു് പോകുന്നതായിരിക്കും. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ആരും വിഷമിക്കരുതു്. നാള രാവിലെ ഞാൻ നോക്കുന്നതായിരിക്കും.
ReplyDeleteഅങ്ങനെ ബുലോഗത്തിന്റെ വമ്പന്‍ ഈവന്റ് പല (constructive and സ്വാഗതാര്‍ഹമായ) മാറ്റങ്ങളിലൂടെ കടന്ന് ഇവിടെ വരെയെത്തിയിരിക്കുന്നു. ആദ്യം ഉത്തരം വെറുതെ എഴിയാല്‍ മതിയായിരുന്നു. പിന്നെ പ്രൊഫൈല്‍ ലിങ്ക് വേണമെന്നായി. ഇടക്കെപ്പോഴോ സ്കോറ് കീപ്പറെ ഏറ്പ്പെടുത്തി. കമന്റ് മോഡറേഷന്‍, പുതിയ ക്ലോക്ക് സ്ഥാപിക്കല്‍.. അങ്ങനെ പലതും. ഗോമ്പറ്റീഷന്റെ ചെറുതും വലുതുമായ ഓരോ മാറ്റങ്ങളും ഓരോ landmark ആയി രേഖപ്പെടുത്തിവെക്കുന്ന രീതിയില്‍ ഒരു timeline പോസ്റ്റ് ആരെങ്കിലും ബ്ലോഗിലിട്ടെങ്കില്‍ നന്നായിരുന്നു.
ReplyDeleteകൈപ്പള്ളീ, ഏറ്റവും നല്ല എപിഡോസ്, ഏറ്റവും രസകരമായ ഉത്തരം തുടങ്ങിയവ വോട്ടിങ്ങിലൂടെ കണ്ടുപിടിച്ച് സമ്മാനം/പോയിന്റ് നല്‍കേണ്ടതാണ്.