Sunday 8 March 2009
48 - കുഴൂര്‍ വില്‍സണ്‍
ഖസാക്കിന്റെ ഇതിഹാസം-ഒ.വി.വിജയന്‍
കൊടകര പുരാണം- വിശാലമനസ്ക്കന്‍
വലിയ മനപാഠം എഞ്ചുവടി
വൈലോപ്പിള്ളിക്കവിതകള്‍
സമയപ്രഭു- കല്‍പ്പറ്റ നാരായണന്‍
മ്യത്യുഞജയം കാവ്യജീവിതം- എം.കെ.സാനു
ആകാശത്തിലെ അരൂപികള്‍ക്ക്- സാബു ഷണ്മുഖം
ജനകഥ - എന്‍.പ്രഭാകരന്‍
പശുവുമായി നടക്കുന്ന ഒരാള്‍- തോമസ് ജോസഫ്
ഡ്രാക്കുള - ബാലചന്ദ്രന്‍ ചുള്ളിക്കാട്
കടലറിവുകള്‍
ചേലക്കരയുടെ അതീത സ്വപ്നങ്ങള്‍- കെ.പി.നിര്‍മല്‍കുമാര്‍
കുളം+ പ്രാന്തത്തി- വിഷ്ണുപ്രസാദ്
ആട് ജീവിതം- ബെന്യാമിന്‍
ഇ - കുഴൂര്‍ വിത്സണ്‍
മ്- ക്ഷോഭാശക്തി
കള്ള് കുടിയന്‍- അമോസ് ടുട്ടുവോള
സരോവര്‍ കോളനിയിലെ പൂങ്കോത- ഗിരീഷ് കുമാര്‍ കുനിയില്‍
ചെറുത് വലുതാകുന്നത്-എന്‍.ജി.ഉണ്ണിക്യഷ്ണന്‍
ഘോഷയാത്ര - ടി.ജെ.എസ് ജോര്‍ജ്ജ്
നഷ്ടജാതകം- പുനത്തില്‍
canaries on the moon- c.p.surendran
ഇനി ഞാന്‍ ഉറങ്ങട്ടെ- പി.കെ.ബാലക്യഷ്ണന്‍
ഓര്‍മ്മകളുടെ ആല്‍ബം- മലയാറ്റൂര്‍ രാമക്യഷ്ണന്‍
-----------------------------------------------
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
ഒരുപാട് ഗവേഷിക്കാന്‍ നില്‍ക്കുന്നില്ല. കവിതകളുടെ കാമ്പറിയാവുന്ന ഒരാള്‍. നാട്ടിലാണെന്ന് തോന്നുന്നു. വെള്ളെഴുത്തെന്ന് ഊഹം. (വേണ്ടിവന്നാല്‍ മാറ്റിക്കുത്താം :)
ReplyDeleteഎന്റെ ഉത്തരം: വെള്ളെഴുത്ത്
ട്രാാാാാാാാാാാാാാകിംഗ്
ReplyDeleteഎന്റെ ഉത്തരം: കുഴൂർ വിത്സൻ
ReplyDeleteഷെല്‍ഫും ലിസ്റ്റും യോജിക്കുന്നില്ലല്ലോ
ReplyDeleteലിസ്റ്റും ഷെല്‍ഫും ചേരുന്നില്ല!
ReplyDeleteMy Answer : Kuzhoor Wilson
ReplyDeleteഎന്റെ ഉത്തരം: അഞ്ചല്‍ക്കാരന്‍
ReplyDeleteഎന്റെ ഉത്തരം: കുഴൂർ വിത്സൻ
ReplyDeleteഈ മത്സരത്തിൽ പങ്കെടുക്കുന്നവരെ അവഹേളിക്കുന്നത്ര മോശമാണു് ഈ ചിത്രങ്ങളുടെ ഗുണനിലവാരം!
ReplyDelete:(
ഫോട്ടോകളും ലിസ്റ്റും രണ്ടാണെങ്കിൽ എനിക്കെന്റെ ഉത്തരം പെനാൾട്ടിയില്ലാതെ പുനഃപരിശോധിക്കേണ്ടി വരും
കുഴൂര്‍ വിത്സന്‍
ReplyDeleteശേഖരത്തിന്റെ ഉടമസ്ഥൻ അയച്ചു തന്ന ചിത്രങ്ങളും പട്ടികയുമാണിതു്
ReplyDeleteഅപ്പോള്‍ കുഴൂള്‍ വില്‍സണ്‍ തന്നെ!
ReplyDeleteViswaPrabha വിശ്വപ്രഭ
ReplyDeleteഈ മത്സരം കഴിയുന്ന ഉടൻ തന്നെ വിശ്വപ്രഭ ഈ ശേഖരത്തിന്റെ ഉടമക്ക് ഒരു DSL EOS 1D Mark III വാങ്ങി സമ്മാനിക്കുന്നതാണു്.
എന്റെ ഉത്തരം: വിഷ്ണുപ്രസാദ് വയനാട്
ReplyDeleteഎന്റെ ഉത്തരം: KAITHAMULLU SASI
ReplyDeleteഫോട്ടൊ എടുത്തതിനു ശേഷം അലങ്കോലപ്പെടുത്തിയതാണെന്ന വിശ്വാസത്തില്‍ എന്റെ ഉത്തരം :സിദ്ധാര്‍ത്ഥന്‍
ReplyDeleteവെറുമൊരു നോക്കിയ 3110 വെച്ച് ശ്രദ്ധയോടെ ഭംഗിയായി ഫോട്ടോ എടുത്ത് ഇവിടെ ഇട്ടവരുണ്ട്.
ReplyDeleteDSLR ഒക്കെ അവസാനത്തെ 10% quality-യ്ക്കു മാത്രമാണു വേണ്ടത്. വിറയ്ക്കാത്ത കൈയും ചതിക്കാത്ത കണ്ണും ഒരിത്തിരി ശ്രദ്ധയും സ്വന്തം യന്ത്രത്തിനെക്കുറിച്ചുള്ള ഇത്തിരി അറിവും ആണു് നല്ല ഫോട്ടോഗ്രാഫിയുടെ ആദ്യത്തെ കൈമുതൽ.
Sorry for this comment
ഇതാരുടെതാണെന്ന് ഒരു പിടിയുമില്ല :(
ReplyDeleteവിശ്വപ്രഭയോട്, ഞാൻ ബുക്കിന്റെ ഫോട്ടോയെടുത്തപ്പോഴുള്ള അനുഭവം പറയാം. പകൽ മുറിയിൽ ട്യൂബ്‌ലൈറ്റിൽ എടുത്തിട്ടു പോലും എന്റ് ബുക്ൿഷെൽല്ഫിന്റെ പടം നന്നായി വന്നില്ല. കാരണം അതിരുന്ന സ്ഥാനം വെളിച്ചം അത്ര നന്നായി വരുന്നിടമായിരുന്നില്ല. പിന്നെ ഫ്ലാഷ് ഇട്ട് എടുക്കേണ്ടി വന്നു. എന്റെ ക്യാമറയിലെ ഫ്ലാഷ് വളരെ ഹാർഷാണ്. അതാ ചിത്രങ്ങളിൽ കാണാം.
അമ്മാതിരിയവസ്ഥയായി കൂടെ ഈ ബുക്കുകളുടെ ഉടമയ്ക്കൂം ചിലപ്പോ സംഭവിച്ചിരിക്കുക.
കൈപ്പള്ളീ ഒരു സംശയം. ഇനി ഞാന്‍ ഉത്തരം മാറ്റിപ്പറഞ്ഞ് ശരിയായാല്‍ എനിയ്ക്ക് പെനാല്‍റ്റി മാത്രമേ കാണുകയുള്ളോ? എന്റെ പുതിയ ഉത്തരം ശരിയായാല്‍ എനിയ്ക്ക് പോയിന്റ് കിട്ടുമോ?
ReplyDeleteഅനിലന്‍...(http://www.blogger.com/profile/12661666177524772059)
ReplyDeleteആ പാപ്പിയോണിന്റെ കോപ്പി മാത്രം മതി. പിന്നെ ആടുജീവിതമടക്കം പുതിയ മലയാളസാഹിത്യത്തിനൊപ്പം നടക്കുന്ന ഒരാള്‍. വില്‍സന്റെയും വിഷ്ണുപ്രസാദിന്റെയുമടക്കം ഒരുപാടു കവിതാപുസ്തകങ്ങള്‍. തോമസ് ഹാര്‍ഡി അടക്കമുള്ള ക്ലാസിക്ക്...അതെ അനിലന്‍ തന്നെ.
പറയൂ, തലയോ ഉടലോ പ്രധാനം?
ReplyDeleteഎന്റെ ഉത്തരം: കൈതമുള്ള്
ReplyDeleteഞാന്‍ ഉത്തരം മാറ്റി. കുഴൂര്‍ വില്‍സണിലേക്ക് തിരിച്ച് വരുന്നു.
ReplyDeleteതലയും ഉടലും അയച്ചതൊരാള്‍ തന്നെ.
എന്റെ ഉത്തരം: കുഴൂര്‍ വില്‍സണ്‍
എന്റെ കണക്കുതെറ്റിയിട്ടില്ലെങ്കിൽ ഈ ഫോട്ടോ എടുത്തത് മിക്കവാറും Nokia N-73 ഉപയോഗിച്ചാണു്. DSLR ഒന്നുമല്ലെങ്കിലും അത്യാവശ്യം കൊള്ളാവുന്ന ഒരു 3.2 MP ക്യാമറാഫോൺ ആണു് അതെന്നു് ഈ ഫോട്ടോ എടുത്ത ആളോടു പറഞ്ഞേക്കൂ. പക്ഷേ അതിന്റെ കമാന്റ് പ്രോസസ്സിങ്ങ്/മെമ്മറി ബഫർ ഭയങ്കര സ്ലോ ആണു്. അതുകൊണ്ട് ഫോട്ടോ എടുത്ത ക്ലിക്ക് ശബ്ദം കേട്ടുകഴിഞ്ഞ് 2 സെക്കൻഡു കൂടി അതേ നിലയിൽ പിടിച്ചിട്ടേ കൈ എടുക്കാവൂ. അല്ലെങ്കിൽ ഇതുപോലിരിക്കും.
ReplyDelete:)
ആഷയുടെ ഫോട്ടോ വേണ്ടത്ര വ്യക്തമായിരുന്നല്ലോ. അതിലെ സൂക്ഷ്മമായ വിശദാംശങ്ങൾ അന്നു് എന്നെ ഉത്തരം പറയാൻ സഹായിച്ചിട്ടുണ്ട്. പക്ഷേ ഫോട്ടോ എടുക്കുമ്പോൾ ആശയുടെ കൈ വിറച്ചിരുന്നില്ല എന്നതാണു് ഒരു 6MP ക്യാമറയെന്നതിനേക്കാളും അതിൽ പ്രധാനം.
:)
(വഴക്കുണ്ടാക്കുകയൊന്നുമല്ല. ശരിയ്ക്കുള്ള ഉത്തരം കിട്ടണമെങ്കിൽ എനിക്കു പടവും വ്യക്തമായി കാണണം. അതിനാ :) ആരും പിണങ്ങണ്ട.
:)
myna
ReplyDeleteപാഞ്ചാലി :: Panchali
ReplyDeleteഎത്ര ഉത്തരം പറഞ്ഞാലും ഓരോ extra ഉത്തരത്തിനു 2 point minus ഉണ്ടാകും.
അവസാനം പറയുന്ന ഉത്തരം ശരിയാണെങ്കിൽ അതിനുള്ള point ശരി ഉത്തരങ്ങൾ പറഞ്ഞവരുടെ ക്രമം അനുസരിച്ചു് ലഭിക്കും.
ശരി ഉത്തരം അദ്യം പറഞ്ഞിട്ടു്, അവസാനം തെറ്റുത്തരം പറഞ്ഞാൽ point ലഭിക്കില്ല. തെറ്റുത്തരങ്ങൾ പറഞ്ഞതിനുള്ള Penalty മാത്രം ലഭിക്കും.
ഇതു വഴി ഉത്തരങ്ങൾ മാറ്റുന്നവർ ശരിക്കും ആലോച്ചിച്ച ശേഷം മാത്രമെ ഉത്തരങ്ങൾ മാറ്റി പറയു.
ഉത്തരങ്ങളും ഉത്തരിച്ചവരും ക്രമത്തില്‍:
ReplyDeleteവെള്ളെഴുത്ത്
1. ഗുപ്തന്‍
കൂഴൂര്‍ വിത്സന്‍
1. വിശ്വപ്രഭ
2. നന്ദ കുമാര്‍
3. അനില്‍
4. സുമേഷ് ചന്ദ്രന്‍
5. രിയാസ് അഹമ്മദ് (മൂന്നാം ഉത്തരം)
അഞ്ചല്‍ക്കാരന്‍
1. പാഞ്ചാലി - പാവം പാഞ്ചാലി :(
വിഷ്ണു പ്രസാദ്
1. രിയാസ് അഹമ്മദ് (ഉത്തരം മാറ്റി)
കൈതമുള്ള്
1. അഞ്ചല്‍ക്കാരന്‍
2. മയൂര
സിദ്ധാര്‍ത്ഥന്‍
1. വല്യമ്മായി
അനിലന്‍
1. റോബി
മൈന
1. അയല്‍ക്കാരന്‍
പെറ്റിയ്ക്ക് ശുപാര്‍ശ.
1. രിയാസ് അഹമ്മദ് (ആദ്യം കൂഴൂരിനു കുത്തി പിന്നെ വിഷ്ണുവിലേയ്ക്കു വന്നു വീണ്ടും കൂഴൂരിലേയ്ക്കു തിരിച്ചു പോയി.)
വിശ്വം, ചിത്രത്തിന്റെ ഗുണനിലവാരം മോശമായിപ്പോയതിനു ഒരു ക്ഷമ പറയാൻ അനുവദിച്ചാലും..:)
ReplyDeleteഞാാന്‍ ഉത്തരം മാറ്റി അനംഗാരി മാഷിന് കുത്താന്‍ ആലോചിച്ചുകൊണ്‍ടേയിരിക്കുന്നു (ചെയ്യൂല്ല) ഹിഹിഹി:))))))))
ReplyDeleteപക്ഷേ ഞാന്‍ മാറ്റി കുത്തി ഗുപ്താ...
ReplyDeleteഎന്റെ ഉത്തരന്‍ : അനംഗാരി
അവിടെ ചെന്നു നോക്കുമ്പോ കൂഴുരവിടേം ഉണ്ട്. മാറ്റി കുത്താതെ പിന്നെന്നാ ചെയ്യും.
ReplyDeleteഡിസ്കെടുക്കുകയാ ഗുപ്താ ഡിസ്കെടുക്കുകയാ.
എന്തൊരോ വരട്ടും! ഹല്ല പിന്നെ.
ഇനി ഒരു ഒന്നരപേജ് അനാലിസിസ് കൂടി ഇട്ടോളൂ അഞ്ചലേ :))) അടിയിലിരിക്കുന്ന വൈലോപ്പിള്ളി കവിതയുടെ പുറം കണ്ടാല്‍ അയലത്തുകാരിക്ക് ചൊവ്വാദോഷം ഉണ്ടെന്ന് അറിയാം എന്ന മട്ടില്‍
ReplyDeleteശ്ശെ, അനംഗാരി, ക്ഷമ പറയേണ്ട കാര്യമൊന്നുമില്ല. ഇനി നോക്കിയാൽ മതി.
ReplyDeleteഎന്തായാലും ഇത്തവണയും എന്റെ ഉത്തരം ഗോപി!
നിയമം തെറ്റിച്ചുകിട്ടിയ ഈ ക്ലൂ വെച്ച് ഇനി ഉത്തരം മാറ്റാൻ മനസ്സു സമ്മതിക്കുന്നില്ല.
“Kaippally കൈപ്പള്ളി said...
ReplyDeleteപാഞ്ചാലി :: Panchali
എത്ര ഉത്തരം പറഞ്ഞാലും ഓരോ extra ഉത്തരത്തിനു 2 point minus ഉണ്ടാകും.
അവസാനം പറയുന്ന ഉത്തരം ശരിയാണെങ്കിൽ അതിനുള്ള point ശരി ഉത്തരങ്ങൾ പറഞ്ഞവരുടെ ക്രമം അനുസരിച്ചു് ലഭിക്കും.
ശരി ഉത്തരം അദ്യം പറഞ്ഞിട്ടു്, അവസാനം തെറ്റുത്തരം പറഞ്ഞാൽ point ലഭിക്കില്ല. തെറ്റുത്തരങ്ങൾ പറഞ്ഞതിനുള്ള Penalty മാത്രം ലഭിക്കും.
ഇതു വഴി ഉത്തരങ്ങൾ മാറ്റുന്നവർ ശരിക്കും ആലോച്ചിച്ച ശേഷം മാത്രമെ ഉത്തരങ്ങൾ മാറ്റി പറയു...”
അമ്പത് മത്സരത്തിന്റ്റെ സീരീസില് 47ആമത്തെ മത്സരത്തിലും നിയമമീങ്ങനെ വളര്‍ന്നുകൊണ്ടിരിക്കുന്നതില്‍ പെരുത്ത സന്തോഷം.
ഇതിന്റെ ആകെ ഉള്ള കുഴപ്പമെന്താന്നു വച്ചാല്‍ ക്ലൂ ഇല്ലെങ്കില്‍ ഉത്തരം മാറ്റാന്‍ പറ്റില്ല എന്ന് നിയമം പറഞ്ഞതുകൊണ്ട് ഉത്തരം മാറ്റിപ്പറയാതെ ഇരുന്നവര്‍ ഒരുപാടുപേരുണ്ട് . (തെളിവ് ദാ as recent as post 46. അവിടെ എതിരന്‍ മാഷ് സൂചിപ്പിക്കാന്‍ ശ്രമിച്ച ഉത്തരം ശരിയോ തെറ്റോ എന്നത് നിയമത്തെ ബാധിക്കുന്നതല്ല)
നിയമം വച്ചിട്ട് അതനുസരിച്ച് ഉത്തരം മാറ്റാതിരുന്ന എല്ലാവരെയും കഴുതകളാക്കും ഇങ്ങനെ തോന്നുന്ന സമയത്തൊക്കെ അഡീഷണല്‍ വ്യാഖ്യാനങ്ങള്‍ കൊണ്ടുവന്നാല്‍.
നിയമോപദേഷ്ടാക്കള്‍ക്ക് അഡ്വാന്റേജ് ഉണ്ടാവുമെങ്കില്‍ ഇനി മത്സരം എല്ലാം കഴിഞ്ഞിട്ടും നിയമം മുങ്കാലപ്രാബല്യത്തോടെ വീണ്ടും വ്യാഖ്യാനിച്ചോളൂ. പരാതിയൊന്നും ഇല്ല. കാര്യം പറഞ്ഞൂന്നേയുള്ളൂ.
By the way, ഗുപ്താ,
ReplyDeleteഞാൻ ഇവിടത്തെ നിയമോപദേഷ്ടാവ് ഒന്നും അല്ലാട്ടോ. ഇനി അങ്ങനെ തെറ്റിദ്ധരിക്കേണ്ട. സ്കോർ ഷീറ്റിൽ സഹായിക്കാമെന്നു പറഞ്ഞെങ്കിലും അവിടെയും ഞാനായി ഒന്നും ചെയ്തിട്ടില്ല ഇതുവരെ. കാരണം അങ്ങനെ ഇനി ഒരു വിവാദം വേണ്ടെന്നു വെച്ചു. കൈപ്പള്ളിയുമായി (പൊതുവേ ആരുമായും) അപൂർവ്വമല്ലാതെ ചാറ്റും ഈ-മെയിലും ഇല്ല താനും.
ഈ നിയമം മാറ്റിയപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്ന flaw/അവ്യക്തത ഇതായിരുന്നു.
പക്ഷേ നിയമം ഇങ്ങനെത്തന്നെയാണു് വേണ്ടത് എന്നാണു് എന്റെ അഭിപ്രായം. മൊത്തം കിട്ടാവുന്ന പോയിന്റുകൾക്ക് ഒരു നിയമം. ഗരാമ(പിഴ)കൾക്ക് ആ പോയിന്റുകളിൽ നിന്നു് കിഴിവ്. അറബിനാട്ടിലൊക്കെ ട്രാഫിക് കുറ്റങ്ങൾ മുതൽ അമ്മയെ കൊന്നതിനുവരെ ഇങ്ങനെയാണു ശിക്ഷ കണക്കാക്കുന്നത്. (കെമിക്കൽ അലിയെ മൂന്നുപ്രാവശ്യം തൂക്കിക്കൊല്ലാനും ഒരു പ്രാവശ്യം വെറുതെ വിടാനും തീരുമാനിച്ചു എന്ന താളത്തിൽ) :)
പിന്നെ വേറൊരു കാര്യം കൂടി. പോയന്റുകളോടുള്ള താൽപ്പര്യം ഞാൻ അന്നേ ഉപേക്ഷിച്ചു. അഥവാ തക്കതായ സമയത്തിനു് എത്തിപ്പെട്ടാൽ ഉത്തരം പെട്ടെന്നും ശരിയായും കണ്ടുപിടിക്കാനാവുമോ എന്ന വാശി മാത്രമേ ബാക്കിയുള്ളൂ. ഇനി അഥവാ ഗുപ്തനു് ഓവർടേക്ക് ചെയ്യണമെന്നുണ്ടെങ്കിൽ നോ പ്രോബ്ലം, ഒന്നു പറഞ്ഞാൽ ഞാൻ വഴി മാറിത്തരാം. പഹ്‌ലേ ആപ്, പഹ്‌ലേ ആപ്!
:)
(കൈപ്പ്സേ, ഗുപ്തന്റെ തൊട്ടുമുൻപത്തെ കമന്റിൽ ലവിടെ പോയിനോക്കാൻ പറഞ്ഞുകൊടുത്ത ലിങ്കിനിട്ട് ഒരു പെനാൾട്ടിയടി!)
എനിക്ക് വിശ്വേട്ടനെ മറികടന്നുപോകാന്‍ വേണ്ടിയാണിതുപറഞ്ഞതെന്ന സൂചനക്കൊരു നമസ്കാരം. നിയമം തെറ്റിച്ചുപറഞ്ഞ ഒരു മറുപടിയുടെ പത്തുപോയിന്റിനുവേണ്ടി നിക്കറുപിള്ളേര് വഴക്കുണ്ടാക്കുന്നതുപോലെ ഒരു പോസ്റ്റില്‍ മുഴുവന്‍ ഷോ നടത്തിയത് ഓര്‍മയുള്ളതുകൊണ്ട് ഇവിടെ സാധാരണ നിയമത്തില്‍ നിന്ന് എള്ളിട മാറാത്ത കൈപ്പള്ളി ഡാന്‍സ് കളിക്കുന്നതുകണ്ടപ്പോള്‍ തമാശതോന്നി. അതു പറഞ്ഞു എന്നേയുള്ളൂ. :)
ReplyDeleteഗുപ്തൻ മാഷേ,
ReplyDelete:)
നിയമത്തിനോടല്ല, ക്ലൂവിനോടായിരുന്നു അന്നു് ആ നിക്കറുചെക്കൻ വഴക്കുണ്ടാക്കിയത്.
ഇതു നമ്മളുരണ്ടുപേരും കൂടിയുള്ള ഓടിക്കളിയാണെന്നോ എന്നെ തട്ടിയിടാൻ മാഷ്ക്ക് പ്ലാനുണ്ടെന്നോ ഞാനും വിചാരിച്ചിട്ടില്ല. കൈപ്പിന്റെ ഉറക്കം കളയാൻ എന്നെക്കൊണ്ടാവുന്നതു ഞാനും. അത്രേയുള്ളൂ.
ഇനി അഥവാ ഇടയ്ക്കുവെച്ചു നിയമം പിന്നെയും മാറ്റി എനിക്കുള്ള പോയിന്റൊക്കെ വെട്ടിക്കളഞ്ഞാലും എന്റെ വക പരാതിയും ഇല്ല :)
:) ഇദെന്താ?
ഇസ്മായിലി.
:)
Penalty Notification
ReplyDeleteറോബി ലങ്ങോട്ടും ഇങ്ങോട്ടു പോയി നോക്കാൻ പറഞ്ഞ് Link കൊടുത്തു.
That's a tough call(2 Roby). That was just a link to the person's profile. Nothing of the sort of a clue.
ReplyDeleteenikkullathu thannaal njaan poykolaam :))
അടുത്ത മത്സരത്തിന്റെ തയ്യാറെടുപ്പിലാണു്. അതിനായി നിയമങ്ങൾ അഴിച്ചു പണിഞ്ഞ് പുതിയ നല്ല ഒന്നാന്തരം നിയമങ്ങൾ തിട്ടപ്പെടുത്താൻ ഗുപ്തനെ നിയമിച്ച വിവരം സന്തോഷ പൂർവ്വം അറിയിക്കുന്നു
ReplyDeleteI will be away on a space programme from tonight :))
ReplyDeleteEllaa vizvaasikalkkum Happy Nabidinam :)
Penalty Notification
ReplyDeleteഗുപ്തൻ ലങ്ങോട്ടും ഇങ്ങോട്ടു പോയി നോക്കാൻ പറഞ്ഞ് Link കൊടുത്തു.
ആഹാ! സ്പേസിലോട്ടാണോ ഗുപ്താ? എന്നാൽ എന്റെ വല്യമ്മച്ചീടെ മൂത്ത നാത്തൂന്റെ മോന്റെ മോളുടെ കെട്ടിയോനു് കൊടുക്കാൻ ഒരു പാക്കറ്റ് അച്ചാറും കൂടി തന്നുവിടട്ടെ?
ReplyDeleteപുള്ളിക്കാരൻ ലവിടെ ( ലിങ്കു തരാൻ നിവൃത്തിയില്ല) ഷട്ടിൽഡ്രോമിൽ വന്നു വാങ്ങിക്കോളും.
:))
അപ്പോള്‍ ഈ സന്തോഷ് കുളങ്ങര തന്നെയാണോ ഗുപ്തനും!!
ReplyDeleteDanke schön. Heil Quiz Master!
ReplyDeleteഭൂമിയെ ഇടിക്കാന്‍ വരുന്ന ആ ക്ഷുദ്ര ഗ്രഹങ്ങളെയൊക്കെ കണ്ടാല്‍ ഒന്നു തള്ളിമാറ്റിയീക്കണേ ഗുപ്താ...
ReplyDeleteഅതേതാ പാഞ്ചാലീ, ഈ സന്തോഷ് കൂളനംഗാരി? ഒരു ലിങ്കു തരൂ പ്ലീസ്!
ReplyDeleteഏതു ക്ഷുദ്രഗ്രഹമാ പാഞ്ചാലീ. ലിങ്ക് തരൂ
ReplyDeleteكان بالغ السرور لخدمتك
ReplyDeleteഓ ദാ വിശ്വ്വേട്ടനും ചോദിച്ചിട്ടുണ്ട്. സെപറേറ് രണ്ട് റിപ്ലെയില്‍ തരണേ :)
ReplyDeleteകൈപ്പള്ളിയുടെ പുതിയ പ്രൊഫൈല്‍ ഫോട്ടോ ഇപ്പോഴാ കണ്ടത്-സ്റ്റീവീ വണ്ടറിനെപ്പോലെയുണ്ട്-അല്ലെങ്കില്‍ വാസന്തിയും ലക്ഷ്മിയും ഞാനും കലാഭവന്‍ മണീ കൂളിംഗ് ഗ്ലാസ്സ് വച്ചതു പോലെയുണ്ട്!
ReplyDeleteലിങ്ക് കചവടം നിര്‍ത്തി!
ReplyDeleteദേ കൈപ്പള്ളിയെന്നെ അറബിക്കില്‍ തെറി വിളിച്ചു!
പണ്ട് മദ്രസ്സയില്‍ പോകാത്തതു കൊണ്ട് അറബിക് അറിയില്ല കൈപ്പള്ളീ..
അതെന്താ എഴുതിയത് “നബിദിനം കരീം” എന്നാണോ?
പാഞ്ചാലി ഇപ്പോൾ കൈപ്പള്ളിയുടെ ഫോട്ടോ ചൂണ്ടിക്കാണിച്ചുതന്നത് ക്ഷുദ്രഗ്രഹത്തിന്റെ ലിങ്കിനു പകരമാണോ അതോ some dosh കൂളനംഗാരി ലിങ്കിനു പകരമോ?
ReplyDeleteഅത് പാഞ്ചാലിയെ ആണ്.. പാഞ്ചാലിയെ തന്നെയാണ്..പാഞ്ചാലിയെ മാത്രമാണ്.. എന്നാലും ഇത്രയും വേണ്ടീരുന്നില്ലാട്ടാ
ReplyDeleteഹഹഹ.. ദാറ്റ്സ് എ ഗുഡ് വണ്‍ :)))
ReplyDeleteനിങ്ങള്‍ സംസാരിച്ചിരിയ്ക്ക്..ഇവിടെ കുടുംബത്ത് പണിയുണ്ട്...ഇപ്പോള്‍ 6.11പി.എം. പിള്ളേര് ഉച്ചയുറക്കം കഴിഞ്ഞ് എണീക്കാറായി..ചായയും കട്ലറ്റും റെഡിയാക്കണം! അപ്പോള്‍ പിന്നെക്കാണാം!
ReplyDeleteഹ! പിണങ്ങാതെ പാഞ്ചാലീ,
ReplyDeleteപിള്ളേർ വരുമ്പോൾ ആ അക്ഷയപാത്രം എടുത്ത് ഒരു വീശു വീശെന്നേയ്!
പോയിന്റ് മത്രം നോട്ടം. ക്ലൂവും കിട്ടി.
ReplyDeleteഎന്റെ ഉത്തരം:അനംഗാരി.
ഇനി വരാൻ പോകുന്ന രണ്ടിനും ഞാൻ “കൈതമുള്ള്” എന്ന് എഴുതും ഒന്നെങ്കിലും ശരിയാരിക്കും.
(അഞ്ചലൈറ്റിസ് എന്ന അസുഖം)
കൈപ്പള്ളീ സൂര്യഗ്രഹണം ഇന്നാരുന്നോ?
ReplyDeleteശരി ഉത്തരം: കുഴൂര്‍ വില്‍സണ്‍
ReplyDeleteപറഞ്ഞവർ:
ViswaPrabha വിശ്വപ്രഭ(10)
നന്ദകുമാര്‍(8)
അനില്‍_ANIL(7)
nardnahc hsemus(6)
രിയാസ് അഹമദ് / riyaz ahamed(5)
Penalty Notification
രിയാസ് അഹമദ് / riyaz ahamed ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു
രിയാസ് അഹമദ് / riyaz ahamed ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു
അടുത്ത മത്സരം UAE 3:30AM
ReplyDeleteകൈപ്പള്ളീ, ആദ്യത്തേത് ഉത്തരമായിരുന്നില്ല. ലിസ്റ്റും ഷെല്‍ഫും രണ്ടായിപ്പോയത് അയച്ചയാളുടെ പിഴവാണെന്ന് പറഞ്ഞപ്പോള്‍ എങ്കിലത് കുഴൂര്‍ തന്നെ എന്ന് തമാശിച്ചതാണ്.
ReplyDeleteكان بالغ السرور لخدمتك
ReplyDelete"താങ്കളെ സേവിക്കാന്‍ അവസരം കിട്ടിയതില്‍ തന്തോയം"
അങ്ങനെയല്ലേ കൈപ്പള്ളീ?
എല്ലാരേം ഗെറ്റൌട്ട് അടിക്കേണാ?
ജീവിതം ഇത്ര മാത്രം തുറന്ന പുസ്തകമാണ് എന്ന് വിശ്വപ്രഭ വെറും മൂന്നാമത്തെ കമന്റിലൂടെ തെളിയച്ചപ്പോള്‍ ഒരേ സമയം സന്തോഷവും സങ്കടവും തോന്നി.
ReplyDelete“ കവിതകളുടെ കാമ്പറിയാവുന്ന ഒരാള്‍. നാട്ടിലാണെന്ന് തോന്നുന്നു “ എന്ന ഗുപ്തന്റെ കമന്റ് ഏറെ സന്തോഷിപ്പിച്ചു. കാമ്പൊന്നും അറിയില്ല. കൊമ്പും ചില്ലയും കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു. അതെ എപ്പോഴും നാട്ടിലാണ്.
ശേഖരത്തില്‍ കാണിച്ച എല്ലാം ലിസ്റ്റില്‍ പകര്‍ത്തണ്ട എന്ന് തോന്നി. ഒന്ന് മടി. മറ്റൊന്ന് വിസ്തരഭയം. ടി.പി.അനില്കുമാറിന്റെ പുസ്തകം ചേര്ത്താല് വേഗം പിടിക്കപ്പെടും എന്ന് തോന്നി.
ഇ- ചേര്ത്തത് ആളുകളെ കളിപ്പിക്കാന് തന്നെയായിരുന്നു. ഇ യെന്നെ കൊച്ച് പുസ്തകം കയ്യിലുള്ളവര്. അവര് എനിക്ക് പ്രിയപ്പെട്ടവരാണ്. ആ പുസ്തകം പോലെ തന്നെ
പടം രാത്രി എടുത്തതാണ്. കൈപ്പള്ളിയുടെ പള്ളിനെ പേടിച്ച്. പോട്ടം പിടിക്കാന്‍ വശം പോരാ എന്ന് എല്ലാവരും അറിഞ്ഞല്ലോ ?
"ViswaPrabha വിശ്വപ്രഭ
ഈ മത്സരം കഴിയുന്ന ഉടൻ തന്നെ വിശ്വപ്രഭ ഈ ശേഖരത്തിന്റെ ഉടമക്ക് ഒരു DSL EOS 1D Mark III വാങ്ങി സമ്മാനിക്കുന്നതാണു്."
ഏത് ക്യാമറ ആര് തന്നാലും സന്തോഷത്തോടെ സ്വീകരിക്കും. ഇവിടെ വന്നത് മുതലുള്ള ഒരു ചെറിയ സ്വപ്നം ആണത്. സാമ്പത്തിക മാന്ദ്യത്തിന്റെ പേര് പറഞ്ഞ് അത് ആരും മാറ്റി വയ്ക്കരുത്.
സ്നേഹത്തോടെ
നിങ്ങളുടെ
കലശലായ കവിതാഭ്രമം (ചെറുതൊന്നുമല്ല ശരിയ്ക്കും കലശൽ - അത് തിരുക്കുറളിൽ തൂടങ്ങി കവിത്രയങ്ങളും എം.ഗോവിന്ദനും കടന്നു് സച്ചിദാനന്ദൻ വഴി ആകാശം മുഴുവൻ പരക്കുന്നു). Poets against the War, പേരു മുഴുവൻ വായിക്കാൻ വ്യക്തമല്ലാത്ത ഒരറബിപ്പുസ്തകം (Dr. Shihab Ghanem?), ഒരു 2007 ദ്വിഭാഷാ (അതോ അറബിക് മാത്രമോ?) Leitz ഡയറി, ഗൾഫിൽ കാണാൻ കൂടുതൽ സാദ്ധ്യതയുള്ള മലേഷ്യൻ ഷെൽഫ്, ഇംഗ്ലീഷിനോട് ഇനിയും വിട്ടുമാറാത്ത നാണം.
ReplyDeleteപത്രപ്രവർത്തകനായ TJS ജോർജ്ജിന്റെ പുസ്തകങ്ങൾ (TJS ഗുരുതുല്യനാണോ? അതോ ഗുരു തന്നെയോ? എന്തായാലും പഴഞ്ചൊൽപ്രപഞ്ചം എഴുതിയ ചന്ദ്രശേഖരൻ കർത്താ എന്റെ ഗുരുവായിരുന്നിട്ടുണ്ട്), കെ.പി. കേശവമേനോന്റെ നാം മുന്നോട്ട്, കല്പറ്റ നാരായണൻ, എം.കെ.സാനു.
ഇയാൾ ഒരു പത്രപ്രവർത്തകനാണു്. മലബാറിലെ പത്രമുത്തശ്ശിയുടെപാരമ്പര്യത്തെ അടുത്തുനിന്നുനോക്കി പഠിക്കുന്ന വിദ്യാർത്ഥി.
പേരിനു മാത്രം ഇസ്ലാമിനെക്കുറിച്ചോ ഖുറാനെക്കുറിച്ചോ ഉള്ള പുസ്തകങ്ങൾ(ഈ ഗെൾഫുകാരൻ ചന്ദ്രികയിൽ ജോലി ചെയ്തിരുന്നു എന്നു് ഓർമ്മ വരുന്നു).
വെറുതെ കൊല്ലൂരംബലത്തിലേക്കൊരു കതിന, ഒരു രതിവിജ്ഞാനകോശം, ഒപ്പം പരിഷത്തിന്റെ ഒരു കേരളപഠനവും.
ഈ വെളിച്ചം കുഴൂർ വിത്സനു നേരെ നോക്കുന്നു.
ഫോട്ടോ എടുക്കാനറിയില്ല. അഥവാ അങ്ങനെയൊരു ലോകത്തേക്കു് ഇതുവരെ ശ്രദ്ധിച്ചിട്ടില്ല. സ്വന്തമായി ക്യാമറയുള്ളതായി കുഴൂർ കുഴിച്ചുനോക്കിയ പുരാവസ്തുരേഖകളിലൊന്നും കാണുന്നില്ല.
അതെ. ഇത് അദ്ദേഹമായിരിക്കണം.
ഒടുവിൽ ഉറപ്പിക്കാൻ സഹായിച്ചത് ഗിരീഷ്കുമാർ കുനിയിലിന്റെ പൂങ്കോതയാണു്. അവളെ ഇന്റർനെറ്റിലെ ഒരേ ഒരു സരോവർ കോളനിയിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ ഉറപ്പായി ഇതു വിത്സൻ തന്നെ! ആ പുസ്തകത്തിന്റെ തലതൊട്ടപ്പൻ.
ഇനി പറയൂ, മൊബൈൽ നോക്കിയ N-70 സീരീസ് അല്ലേ? N73? അതോ അതിലും നല്ല N95 ആണോ?
:)
(ക്യാമറ പിന്നെ അയച്ചുതരാംട്ടോ. നല്ല ഒത്തൊരു മോഡൽ മാർക്കറ്റിൽ ഇറങ്ങട്ടെ)