ചോദ്യങ്ങൾ |
ഉത്തരങ്ങൾ |
---|---|
എന്താണു ദൈവം |
മനുഷ്യന് അതീതമായ കാരണം |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. |
കുടുംബം, കടമ, ദൈവം, മതം, സ്വത്ത്.
|
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? |
ഒരു മൃഗത്തേക്കാള്‍ വലുതാണിവ രണ്ടുമെന്നതിനാല്‍ രണ്ടും ചെയ്യില്ല. ഇനി ചെയ്തേ പറ്റൂ എന്നാണെങ്കില്‍, തൊഴില്‍ശാലയില്‍ പ്രസ്തുത മതത്തിലുള്ളവരുണ്ടെങ്കില്‍ വ്യവസായസ്ഥാപനം നിലനിര്‍ത്തും.പ്രാധാന്യം വ്യവസായസ്ഥാപനത്തിനായിരിക്കും കൊടുക്കുക. |
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? |
എന്നും ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു അതിനാല്‍ സംശയമില്ല അദ്ധ്യാപകന്‍. |
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? | മുമ്പ് പഠിച്ച അതേ വിഷയം |
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? | എട്ടാംക്ലാസ്സിലുണ്ടായ ആഗ്രഹമാണിവിടെവരെ എത്തിച്ചത്.വളരെ വളരെ സന്തോഷമുണ്ട്. |
കപ്പയും മീനും, പറോട്ട ബീഫ് ഫ്രൈ, BK Double Whopper, KFC Family bucket, Foie gras, പീത്സ, Kabsa (Middle Eastern Biriyani) ഇതിൽ ഏതു ഭക്ഷണമാണു് ഇഷടം. എന്തുകൊണ്ടു് |
സമയവും സന്ദര്‍ഭവും അനുസരിച്ചിരിക്കും. ചാറ്റല്‍ മഴയത്ത് കോലായിലിരുന്ന് പറമ്പിലേക്ക് നോക്കി തിന്നാന്‍ ഇഷ്ടം കപ്പയും മീനും; വൈകീട്ട് പാടത്തെ കളികഴിഞ്ഞുള്ള ക്ഷീണത്തില്‍ തിന്നാന്‍ പൊറോട്ട ബീഫ് ഫ്രൈ; ബാക്കിയുള്ളതൊക്കെ വല്ലപ്പോഴും; അല്ല കൈപ്പള്ളി ഈ Foie gras എന്താ സാധനം? |
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) |
കരഞ്ഞ് കരഞ്ഞ് കിട്ടിയ സൈക്കിളായിരുന്നു ചെറുപ്പത്തില്‍ , കല്യാണം കഴിഞ്ഞപ്പോ ചേതക്ക് പിന്നെ ഇപ്പോഴുള്ളതും
|
ചിന്താഭാരം ഉണ്ടായാൽ എന്തു സംഭവിക്കും? അപ്പോൾ ലോറി എവിടെയായിരുന്നു? |
പോസ്റ്റിടും.
|
ടി.വി. പരസ്യങ്ങള്‍ താങ്കളെ സ്വാധീനിക്കാറുണ്ടോ? ഉണ്ടേങ്കില്‍ ഏതുവിധത്തില്‍? |
പരസ്യങ്ങളുടെ തീം നോക്കാറുണ്ട് , ആസ്വദിക്കാറുണ്ട്,എന്നാല്‍ അതനുസരിച്ചല്ല ഒരിക്കലും വാങ്ങുന്നത്. |
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? | കെ.എസ് ഗോപാലകൃഷ്ണന്‍ കെ.എസ് ഗോപാലകൃഷണന്‍ മാത്രമായതുകൊണ്ട് |
ഭ്രാന്തു് ഒരു പകർച്ച വ്യാതിയാണോ? |
തീര്‍ച്ച , ഒരു ഭ്രാന്തനൊപ്പം കൂടിയാല്‍ മറ്റവനും അതാവും.
|
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
|
ജന സേവനം അല്ല പക്ഷെ സേവനമാണുതാനും
|
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | നഗരങ്ങളില്‍ മാത്രമുള്ളവര്‍ക്കായി പ്രശ്നമുണ്ടെന്ന് കരുതുന്നില്ല |
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? | ഏറെക്കുറെ വഷളായി രൂപാന്തരപ്പെട്ട് വളരുന്നു |
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? |
ഞാന്‍ വായിക്കുന്നത് ഇ-ബുക്കുകളാണ് അതിനാല്‍ ലാപ്ടോപ്പ്. |
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? | ഇല്ല കാരണം ഞാന്‍ സങ്കല്‍പ്പിക്കാറില്ല, എനിക്ക് പാടാനറിയില്ല |
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
|
ലോകത്തിലെ ഏകാധിപന്‍മാരെ കൊല്ലുകാന്ന് വെച്ചാല്‍ ഞാന്‍ അവരേക്കാള്‍ വലിയ ഏകാധിപതിയാവും. ഓരോ ബ്ലോഗ് പോസ്റ്റുകളും എഴുതിയ ബ്ലോഗര്‍ക്ക് പ്രധാന്യമുള്ളതാണ്. മനോരമ യൂണിക്കോഡിലാക്കല്‍ വലിയകാര്യമെങ്കിലും തമ്മില്‍ ഭേദം അതുതന്നെ! |
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
|
AKG |
അന്യഗൃഹ ജീവികള്‍ ഒരു രാത്രിയില്‍ താങ്കളുടെ വീട്ടിലെത്തി ചാലകങ്ങളൊന്നുമില്ലാതെ വൈദ്യുതി കടത്തിവിടാവുന്ന ഒരു സംവിധാനം കാണിച്ചു തരുന്നു എന്നിരിക്കട്ടെ. താങ്കള്‍ എന്തുചെയ്യും? |
എണ്ണമറ്റ കാര്യങ്ങള്‍ ചെയ്യാം കൈപ്പള്ളീ |
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? |
തീര്‍ച്ചയായും ഇല്ല.
|
എന്താണു് വിലമതിക്കാനാവത്തതു്? |
അഭിമാനം.
|
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? | പണം കൊണ്ട് പഠിപ്പ് / അഡ്മിഷന്‍ കിട്ടുന്ന പരിപാടി നിര്‍ത്തും. രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പ്രവേശന പരീക്ഷ വേണമെന്ന് നിയമം കൊണ്ട് വരും. മന്ത്രിയാവാന്‍ , അതാത് വിഭാഗത്തില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം കിട്ടിയവര്‍ക്കെ പറ്റൂ എന്ന നിയമം കൊണ്ട് വരും. മന്ത്രിസഭാകാലാവധി പത്തുവര്‍ഷമോ കൂടുതലോ ആക്കും. |
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) |
റക്കമെന്‍ഡേഷന്‍ എന്ന സാധനം ഈ ലോകത്തുനിന്നും എടുത്ത് കളയാന്‍ ആവശ്യപ്പെടും. നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവര്‍ക്കും മനസുണ്ടാവാന്‍ ആവശ്യപ്പെടും. ഇത്രേം മതി മൂന്നാമന്‍ വേണ്ട. |
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? |
കുട്ടന്‍ വാങ്ങും ;) ( മൂരി) |
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും |
പകുതി കേരളത്തിലെ എല്ലാ അനാഥാലയങ്ങള്‍ക്കും തുല്യമായി ആളനുസരിച്ച് വീതിക്കും ,പകുതി ഞാനെടുക്കും.
|
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? |
പലതും , പലതും നേടിയിട്ടുമുണ്ട്.
|
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? | രാഷ്ട്രീയം ഇഷ്ടമാണ്. ഒന്നും പറയില്ല. |
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. | നൊസ്റ്റാള്‍ജിയ രോഗമാണെന്ന് പറഞ്ഞവരെ എവിടെ ചങ്ങലക്കിടും അതുപറ |
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. | കാര്‍ പാര്‍ക്കിങ്ങ് |
മലമുകളിൽ നിന്നും കല്ല് ഉരുട്ടിയിട്ട ശേഷം നാറാണത്തു ഭ്രാന്തനെ കണ്ടുമുട്ടുന്നു്. എന്തെല്ലാം ചോദിക്കും? | നാറാറണത്തേ നിങ്ങക്ക് ശരിക്കും വട്ടാണോ? |
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | അഭിപ്രായപ്രകടനം , എഴുതും. |
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? | ഓര്‍ക്കാന്‍ തക്കവണ്ണമൊന്നും വായിച്ചില്ല. |
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
|
ആദ്യം കരഞ്ഞു പിന്നെ ചിരിച്ചു അതും കഴിഞ്ഞ് നിലത്ത് കിടന്നുരുണ്ടു |
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. | |
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? |
ചോദിക്കാന്‍ അവസരം തന്നിട്ട് വേണ്ടേ!
|
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി താഴെ പറയുന്നവരിൽ നിന്നും കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? ©കുമാർ, Dr. സൂരജ്, Kichu, Prophet of Frivolity, Sul | സുൽ, Zebu Bull::മാണിക്കൻ, അഗ്രജൻ, അഞ്ചൽക്കാരൻ, അനില്‍_ANIL, അപ്പു, അഭിലാഷങ്ങൾ, അമ്പി, അരവിന്ദ്, ആഷ സതീഷ്, ഇഞ്ചിപ്പെണ്ണു്, ഇടിവാൾ, ഇത്തിരിവെട്ടം, ഉന്മേഷ് ദസ്തക്കീര്‍, ഉമേശ്, ഏറനാടന്‍, കരീം മാഷ്, കുറുമാൻ, കുഴൂർ വിൽസൺ, കാപ്പിലാൻ, കേരളഫാര്‍മര്‍, ഗുപ്തൻ, തഥാഗതൻ, തറവാടി, ദില്ബാസുരൻ, ദിവാസ്വപ്നം, ദേവൻ, പ്രിയംവദ, ബെർളിതോമസ്, മുഹമദ് സഗീർ, പണ്ടാരത്തിൽ, യാരിദ്, രാജ് നീട്ടിയത്ത്, രാധേയൻ, വല്ല്യമ്മായി, വിശാല മനസ്കൻ, സുമേഷ് ചന്ദ്രൻ, സിദ്ധാർത്ഥൻ. |
|
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? |
ബ്ലോഗില്‍ കാണുമ്പോള്‍ , ഓ!
നേരില്‍ കാണുമ്പോള്‍ , യ്യോ!
അതിനാല്‍.....
|
ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം. | |
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ? |
ആന എത്ര മെലിഞ്ഞാലും പോത്തിനോളം ചെറുതാവില്ലെന്നതിനാല്‍ തൊഴുത്തില്‍ കെട്ടുന്നത് തെറ്റാണ് , കെട്ടാന്‍ പറ്റില്ലെന്നത് വേറെകാര്യം.
|
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? | ആരുടേയും ബ്ലോഗ് ഡിലീറ്റ് ചെയ്യില്ല |
Saturday 28 March 2009
38 - തറവാടി
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
എന്റെ ആദ്യ ഉത്തരം : Rammohan Paliyath
ReplyDeletehttp://www.blogger.com/profile/13954714566479447635
ആരും കോപ്പിയടിക്കരുത്.... ശരിയായ ഉത്തരം സ്വയം കണ്ടെത്തൂ... എന്നിട്ട് എനിക്കും പറഞ്ഞു തരൂ
ReplyDeleteഎന്റെ ഉത്തരം - Shihab Mogral
ReplyDeletehttp://www.blogger.com/profile/02833368237963503806
ഇത് ടഫ് ആണ്. :(
ക്ലൂ അധികമൊന്നുമില്ല.
ചുമ്മാ ഒരു ഗസ്സിംഗ്
എന്റെ ഉത്തരം - Shihab Mogral
ReplyDeletehttp://www.blogger.com/profile/02833368237963503806
ആാ????? (ഹഹഹ)
ReplyDeleteട്രാക്ക് ട്രാക്ക്,, :)
ReplyDeleteഒരു രണ്ട് മൂന്ന് ചോദ്യത്തിന് ഉത്തരം കൂടി ഒഴിച്ചിടാമായിരുന്നു..
ReplyDeleteഏതായാലും, (((ട്രാാാാക്ക്...)))
:)
track...
ReplyDeleteകമെന്റ് ബോക്സ് വേറെ പേജില്‍ മതി കൈപള്ളി.. ഇത് ബുദ്ധിമുട്ടാണ്.
-സുല്‍
എന്തിനാണ് ട്രാക്കിടുന്നത്... ഒരു കമന്റ് ഇട്ടിട്ട് താഴെ subscribe ഞെക്കിയാല്‍ പോരെ.
ReplyDeleteഇതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. അവസാനം വന്ന കമന്റുകള്‍ അടുത്തു കാണാമല്ലോ... :)
എന്റെ ഉത്തരം
ReplyDelete|santhosh|സന്തോഷ്|
http://www.blogger.com/profile/06123838787552035669
sul
ReplyDeleteഇതാകുമ്പോൾ മിണ്ടാതെ commentകൾ subscribe ചെയ്യൻ കഴിയും. ഇതിന്റെ ബുദ്ധിമുട്ട് എന്താണെന്നു കൂടി പറയു. പരിഹരിക്കാൻ നോക്കാം
ചോ: ബ്ലോഗില്‍ അവസാനമായ എഴുതിയ post എന്തിനെഴുതി?
ReplyDeleteഉ:അഭിപ്രായപ്രകടനം
ആര്‍ക്കെങ്കിലും എന്തെങ്കിലും തമിശയമുണ്ടെങ്കില്‍ ഒന്ന് പോയി നോക്ക്യേ
തോന്ന്യാസിയുടെ ഗസ്സ് ശരിയാണെന്നു തോന്നുന്നു.. :( പറഞ്ഞ പോലെ .. ഇനിയിപ്പോ ശരിക്കും അവിടെ ബിരിയാണി കൊടുക്കുന്നുണ്ടാവോ??
ReplyDeleteഉം.......
login ചെയ്യാന്‍ വേണ്ടി ഒരു കമെന്റ് എന്തായാലും ഇടണം. അതിനു ശേഷമേ വെറുതെ സബ്സ്ക്രൈബ് ചെയ്യാന്‍ പറ്റു.
ReplyDeleteപ്രശ്നം : ഇതു റിഫ്രഷ് ആവാന്‍ (കമെന്റ് ബോക്സ് കാണാന്‍) ടൈം എടുക്കുന്നു.
-സുല്‍
എന്റെ ഉത്തരം - |santhosh|സന്തോഷ്|
ReplyDeletehttp://www.blogger.com/profile/06123838787552035669
Shihab Mogral
ReplyDeletehttp://www.blogger.com/profile/02833368237963503806
“തുടര്‍പഠനം ജീവിതത്തിലൂടെ നടന്നു കൊണ്ടിരിക്കുന്നു; വിഷയങ്ങള്‍ ഗൌരവമുള്ളവ തന്നെ. എങ്കിലും ജീവിതാവസാനം വരെ വിദ്യാര്‍ത്ഥിയാകണമെന്നാശിക്കുന്നു...”
പ്രോഫൈലില്‍ നിന്നു. ഇതാണ് ആകെക്കണ്ട ഒരു സൂചന.
:) തുടര്‍പഠനം എന്നതിന്റെ പേരിലാ ല്ലെ ഷിഹാബ് ആയത്? പക്ഷെ ആ ഇഷ്ടപ്പെട്ട എഴുത്തുകാരോ? ബഷീറും എം ടിയും ആ പ്രൊഫൈല്‍ ലിസ്റ്റില്‍ ഉള്ളതാണല്ലോ.
ReplyDeleteഉത്തരം പൂര്‍ണ്ണമാണോ കൈപ്പള്ളി?
യാത്രാമൊഴി
ReplyDeletehttp://www.blogger.com/profile/05434276048596589342
എന്നാലും ...തിരുവനന്തപുരം ജീവിതം പ്രവാസമാകുമോ?
ReplyDeleteപ്രിയക്ക് ഒരു പെറ്റി 5L സ്...
ReplyDeleteഉത്തരത്തിനു മുമ്പേ തല്ലു കൂടാന്‍ വരുന്നു !
വീട് വിട്ട് എവിടെ പോയാലും അത് പ്രവാസം ആവാമെന്ന് സുവേച്ചി ഇന്നലെ പറഞ്ഞില്ലേ അനില്‍ശ്രീ?
ReplyDeleteസിയാ, ദുഷ്ടാ, നിങ്ങളൊക്കെ വഴി തെറ്റാതിരിക്കാന്‍ നോക്കിയതല്ലേ. എനിക്കിതു കിട്ടണം :(
ReplyDeleteദാണ്ടെ അഞ്ചലേ പ്രിയ പിന്നേം...
ReplyDeleteഉത്തരത്തിനു മുമ്പ് ചാറ്റ് ചെയ്യാന്‍ വരുന്നു!
സു വിന് അങ്ങനെ പലതും പറയാം.. അങ്ങനെയാണെങ്കില്‍ കുടുംബവീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറി വേറെ വീടു വച്ച് താമസിക്കുന്നവരും പ്രവാസികളാണോ?
ReplyDeleteഎന്റെ ഉത്തരം : വികടശിരോമണി
ReplyDeletehttp://vikatasiromani.blogspot.com/
ഒരു ദേശം എങ്കിലും വിട്ടു താമസിക്കുന്നവര്‍ എന്നു പറയുന്നത് ശരിയായിരിക്കാം.. അതാണല്ലോ കേരളത്തിന് വെളിയില്‍ എന്ന് ഞാന്‍ പണ്ട് പറഞ്ഞത്.
ReplyDeleteഷിഹാബിന്റെ അവസാന പോസ്റ്റ് “അഭിപ്രായം “ എന്ന ലേബലില്‍ വരില്ല. സന്തോഷിന്റെ ജോലി സേവനം അല്ല. കച്ചവടം ആണെന്നു തോന്നുന്നു
ReplyDeleteAbout Me
ReplyDeleteകൂടറിയുന്നില്ല പക്ഷിതൻ സങ്കടം! (ഒ.എൻ.വി)
പക്ഷേ പ്രിയേ ഈ ശിരോമണി ഇവിടെ ഓ.എന്‍.വിയെ കണ്ട ഭാവം നടിച്ചിട്ടില്ല!
(എന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും ഹും!)
എന്റെ ഉത്തരം തെറ്റായിരിക്കാം.
ReplyDeleteഞാന്‍ സിയയുടെ കോപ്പി അടിച്ചതാ. ഒന്നാമത് ശരിയായ ക്ലൂസ് ഇല്ലാത്ത പോലുള്ള ഉത്തരങ്ങളാണിത്. സൊ, എന്താന്ന് വച്ചാ പരതുക? പിന്നെ ഒറ്റവാക്കിലുത്തരങ്ങളും ഉത്തരം എഴുതാതെ ഒഴിച്ചിടുകയും കൂടിയായാല്‍ സംഗതി പൂര്‍ണ്ണം. (ഇത് എഴുതിയ ആളിന്റെ കൈയ്യീന്ന് രണ്ട് കിട്ടാന്‍ ചാന്‍സുണ്ടെനിക്ക്.. എന്നാലും പറയേണ്ടത് പറയണമല്ലോ...)
പിന്നെ, |santhosh|സന്തോഷ്| അല്ലാന്ന് തോന്നാന്‍ കാരണം ഇവിടെ ഒരു വാചകത്തില്‍ ‘ചാറ്റല്‍ മഴയത്ത് കോലായിലിരുന്ന്‘ എന്ന് കാണുന്നു. തിരുവനന്തപുരത്ത് ഉപയോഗിക്കില്ല ‘കോലായി’ എന്ന വാക്ക് എന്ന വിശ്വാസത്തിലാണ് അത് ഒഴിവാക്കിയത്. ഉത്തരകേരളത്തിലെ പ്രത്യേകിച്ച് ‘കോയിക്കോട്’ ഭാഗത്തെ ഭാഷണാണത്. എന്റെടുത്തിരുക്കുന്ന ഒരു തിരുവനന്തപുരത്തുകാരനോട് (കുമാരപുരം) :
”ഡാ, നീ കോലായില്‍ ഇരിക്കാറുണ്ടോ?”
എന്ന് ചോദിച്ചപ്പോ അവന്‍ “കോലായിയോ അതെന്താ സാധനം? ടെറസ്സാണോ??” എന്നൊക്കെ ചോദിച്ചു.
“ങാ.. എന്നാ ഒന്നൂല്ല.. നീ നിന്റെ പണിയെടുത്തോ..” ന്നും പറഞ്ഞ് ഞാന്‍ ധൈര്യപൂര്‍വ്വം കോപ്പിയടിച്ചു. തെറ്റിയാല്‍ വിഷമമില്ല. ശരിയായാല്‍ സന്തോഷവുമില്ല. അത്ര തന്നെ.
ഓഫ്: മറ്റേ ചങ്ങായിയോട് ചോദിച്ചത് ഇടങ്ങാറായീന്ന് തോനുന്നു. എന്താടാ കോലായി.. എന്താടാ കോലായീന്നും പറഞ്ഞ് വന്നിട്ടുണ്ട്.. ചൊറ...! :(
സിയ, ആലോചിച്ച് ഉത്തരം എഴുതുന്നവരങ്ങനെ ഒക്കെ ആത്മഗതിച്ചെന്ന് വരും.( അഞ്ചല്‍സേ, പിറന്നാളുകാരാ, മ്യാപ്പ് തരണം , ഇനി ആവര്‍ത്തിക്കില്ല)
ReplyDeleteഎന്റെ ഉത്തരം : വികടശിരോമണി
http://www.blogger.com/profile/06501663961340560929
(സോറി പ്രൊഫൈലിനു പകരം ബ്ലൊഗ് അഡ്രസ്സ് ആയിപ്പോയി)
അനില്‍ശ്രീ, വേറെ നിവ്യത്തിയില്ലെല്‍ ആ രണ്ട് കിലൊമീറ്റര്‍ കൊണ്ടും പ്രവാസം ഒപ്പിക്കാം
അനിലേ
ReplyDeleteകളിയിക്കാവിളയിലുള്ളവന്‍ മാര്‍ത്താണ്ഡത്ത് പോയാല്‍ പ്രവാസിയാകുമോ? :)
"കൂടറിയുന്നില്ല പക്ഷിതന്‍ സങ്കടം! (ഒ.എന്‍.വി)"
ReplyDeleteപക്ഷെ അതു ആ ഒരൊറ്റ വരി മാത്രായിരിക്കും ഇഷ്ടം. ആവാലോ?
എന്നാലും ഒരു സ്വാധീനവുമില്ലാതെ ഒറ്റവരി ആവുമോ? ആവോ! :)
ReplyDeleteതറവാടി
ReplyDeletehttp://www.blogger.com/profile/06518884822023540399
എന്റെ ഉത്തരം: തറവാടി
ReplyDeletehttp://www.blogger.com/profile/06518884822023540399
പ്രിയേ ബ്ലോഗിനെ പേരിവിടെ ആരും ചോദിച്ചില്ല.... ആ പ്രൊഫൈലിന്റെ അവസാനം കാണുന്ന ഫോണ്‍ നമ്പര്‍ എങ്കിലും കൊടുക്കൂ.. കുറെ നംബര്‍ ഉണ്ടെങ്കിലേ കൈപ്പള്ളി സ്വീകരിക്കൂ...
ReplyDeleteഞാന്‍ ഉത്തരം എഴുതാനുള്ള കാരണമെന്താ എന്ന് എന്നോട് ആരും ചോദിക്കുന്നില്ലല്ല്..
ReplyDeleteആരും എന്റെ ഉത്തരം കോപ്പി അടിക്കുന്നുമില്ല.. അപ്പോള്‍ എന്തെ ഉത്തരം തെറ്റാണോ? ...
ഞാന്‍ ഉത്തരം മാറ്റി അഗ്രജനെ കോപ്പിയടിക്കുന്നു.
ReplyDeleteതറവാടി :)
രാം മോഹന്‍ പാലിയത്ത് എതെങ്കിലും ഉത്തരം വിട്ടുകളയും എന്നു കരുതുക വയ്യ എന്നു എനിക്ക് തോന്നുന്നു
ReplyDeleteഉത്തരം Rammohan Paliyath എന്ന് ആദ്യകമന്റുകളില്‍ തന്നെ ഉത്തരമിട്ട ദമ്പതികളുടെ ഗതിയറിയാലോ അനില്‍ശ്രീ.. ശരിയാണേലും ആരും കോപ്പിയടിക്കൂല്ല.. ആ പേര് അല്പം ഡൈഞ്ചര്‍ കേസാ.. :)
ReplyDelete"ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? ബ്ലോഗില്‍ കാണുമ്പോള്‍ , ഓ! നേരില്‍ കാണുമ്പോള്‍ , യ്യോ! അതിനാല്‍..... "
ReplyDeleteഅനില്‍, അഗ്രജന്‌മാഷേ, സിയ ... :-? തറവാടി അങ്ങനെ പറയുമോ?
പ്രിയേ ഇഷ്ടമാണെന്നോ ഇഷ്ടമില്ലെന്നോ പറഞ്ഞിട്ടില്ല...
ReplyDeleteഎന്റെ ഉത്തരം: തറവാടി
ReplyDeletehttp://www.blogger.com/profile/06518884822023540399
ഉത്തരകറ്ത്താവ് ആ പാവം ഉത്തരത്തിനെ അപൂറ്ണ്ണതയിലേക്ക് തള്ളിയിട്ടിരിക്കുന്നത് കണ്ടില്ലാ... പ്രിയാ :)
ReplyDeleteകണ്ടില്ല... അല്ല... കണ്ടില്ലേ... ആണ്
ReplyDeleteഉത്തരം ശരിയാണെങ്കിൽ സിയയുടെ കോപ്പിയടിക്ക് പോയിന്റ് കിട്ടാൻ വഹയുണ്ടോ... പ്രൊഫൈലില്ലാത്ത ഉത്തരം....
ReplyDeleteഎന്റെ ഉത്തരം: തറവാടി
ReplyDeletehttp://www.blogger.com/profile/06518884822023540399
എന്റെ ഉത്തരം: തറവാടി
ReplyDeletehttp://www.blogger.com/profile/06518884822023540399
പോരേ അഗ്രജന്‍ സാര്‍?
ReplyDeleteSul
ReplyDelete"login ചെയ്യാന്‍ വേണ്ടി ഒരു കമെന്റ് എന്തായാലും ഇടണം. അതിനു ശേഷമേ വെറുതെ സബ്സ്ക്രൈബ് ചെയ്യാന്‍ പറ്റു."
അങ്ങനെ ചെയേണ്ട ആവശ്യമില്ല. comment എഴുതിയ ശേഷം preview കാണുക. അപ്പോൾ login ചെയ്യാൻ ആവശ്യപ്പെടും. അതിനു ശേഷം subscribe link വരും
വര്‍ഷത്തില്‍ ഒരു പോസ്റ്റ് വീതം പൂശുന്ന അഭിപ്രായപ്രകടനം എഴുതുന്ന ഒരേയൊരു ബ്ലോഗറേ ഇ-ദുനിയാവിലുള്ളൂ. എന്റെ ഒരു ആത്മസുഹൃത്തും കൂടിയാണേ. അതാണ്..
ReplyDeleteഉഗാണ്ട 02 എന്ന എം.ഷഹീന്‍ സാഹിബ്ബ്
http://www.blogger.com/profile/08199848081844388599
എന്റെ ഉത്തരം: തറവാടി
ReplyDeletehttp://www.blogger.com/profile/06518884822023540399
ഉള്ളതാ, ദോ തറവാടി നമതിന്റെ ഒരു പോസ്റ്റില്‍ കമന്റിയേക്കണു 'കല്യാണത്തിന് ശേഷം ചേതക്കായിരുന്നു തോഴന്‍' ന്ന്
തറവാടിയുടെ ചോദ്യങ്ങള്‍ക്ക് എനിക്ക് 12 മാര്‍ക്കെന്ന് ചുമ്മാ പറഞ്ഞതായിരുന്നു ലാ പോസ്റ്റില്‍. എന്തരാ എന്തോ :(
ReplyDeleteഅല്ലെങ്കിലും എന്നെ പിന്തുടര്‍ന്ന് അഗ്രജന് ഒരിക്കല്‍ അബദ്ധം പറ്റിയതാ,,,
ReplyDeleteഒരു സംശയം .. തറവാടി ദൈവത്തിനെ മൂന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കുമോ? വ്യക്തിപരമായി കൂടുതല്‍ അറിയാത്തതിനാലും വല്യമ്മായിയുടെ കമന്റ് ഇതു വരെ വരാത്തതിനാലും തറവാടി ആകാം... ഞാന്‍ ഉത്തരം മാറ്റിയാലും 2-2 =0 . പിന്നെന്തിനു മാറ്റണം?
തറവാടിയാണ് ഉത്തരമെങ്കില്‍ അഗ്രജനെ തല്‍ക്കാലം ഈ മത്സരത്തില്‍ നിന്ന് ഡിസ്‌ക്വാളിഫൈ ചെയ്യണം.
ReplyDeleteആക്ച്വലി നിങ്ങളൊക്കെ എന്തെങ്കിലും ഉത്തരം പറഞ്ഞ് ഓഫടിച്ചിരിയ്ക്കാം, കൂട്ടത്തില്‍ കിട്ടുവാണെങ്കില്‍ രണ്ട് പോയന്റും കിട്ടട്ടെ എന്ന ധാരണയോടെയാണോ ഇവിടെ വരുന്നത്?
ReplyDeleteചൂടാവാനും,വടിയെടുത്ത് പിന്നാലെ വരാനും വേണ്ടി പറഞ്ഞതല്ല, ശരിയ്ക്കും ശരിയായ ഉത്തരം വിളിച്ചു പറഞ്ഞ എന്നെ അനുഗമിയ്ക്കാന്‍ ആകെ ഒരു നന്ദേട്ടനേ ഉണ്ടായുള്ളൂ എന്ന ധര്‍മസങ്കടം കൊണ്ട് പറഞ്ഞതാ...
മതി സിയാദേ..
ReplyDeleteപക്ഷെ, ഏറ്റവും അവസാനം പറഞ്ഞ ഉത്തരത്തിനേ വാലിഡിറ്റി ഉള്ളൂ.. അപ്പോള്‍ സാറു നേരത്തേ പറഞ്ഞ ഉത്തരം ഇന്വാലിഡ്!!!
അനിയാ സിയക്കുഞ്ഞേ, അങ്ങിനെയൊരു ആവശ്യം ഉന്നയിക്കുന്നതിനുള്ള കാരണം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്... അഗ്രജൻ തറവാടിയുടെ വീട്ടീൽ പോയി ഫുഡ്ഡടിക്കുന്ന ഫോട്ടോ പൊക്കിക്കൊണ്ടു വരല്ലേ... പ്ലീസ് :)
ReplyDeleteഹി ഹി!! അങനെ ഞാന്‍ സിയയുടെ മാര്‍ക്കുകള്‍ തട്ടിപ്പറിച്ചിരിയ്ക്കുന്നു!!! (ഇനി തറവാടി തന്നെ അല്ലെ???)
ReplyDeleteതോന്ന്യാസി,'സന്തോഷ്' ആണ് ശരിക്കുള്ള ഉത്തരംന്ന് ആരാ പറഞ്ഞത് :-?
ReplyDeleteഅപ്പോ മുകളില്‍ ഞാന്‍ പറഞ്ഞത് പ്രിയേച്ചി വായിച്ചില്ലേ?
ReplyDeleteഇത് തറവാടി തന്നെ. പക്ഷെ ഉത്തരം മാറ്റിയാല്‍ -2 കിട്ടൂല്ലോ.. അതോണ്ട് മിണ്ടാണ്ടിരിക്കാം.
ReplyDeleteതറവാടിക്ക് കൊടുക്കേണ്ട ചോദ്യങ്ങളില്‍ അല്പം ഇലക്ട്രോണിക്സോ അതുപോലുള്ള സംഗതികളോ ഉള്‍പ്പെടുത്താത്തതില്‍ കൈപ്പള്ളിയോട് ശക്തമായി പ്രതിഷേധിക്കുന്നു. കുറേ ചോദ്യങ്ങള്‍ ചുമ്മ ഒഴിച്ചിട്ടതിന് തറവാടിയോടും പ്രതിഷേധിക്കുന്നു. കുറേക്കൂടി ഓപ്പണായി ഉത്തരം പറഞ്ഞൂടേ തറവാടീ...
(ഞാനിയാടെ കൈയ്യീന്ന് വാങ്ങീട്ടേ പോകൂ...) :)
തോന്ന്യാസി,മുകളില്‍ പറഞ്ഞ 'ഓഫടിക്കാനാണൊ ഇവിടെ' എന്നു കണ്ടീട്ടല്ലേ എനിക്കും സംശയം ആയേ? അല്ലെലും എന്നാത്തിനാ ഇവിടെ കറങ്ങുന്നെന്ന്.:) അല്ലേലും അല്ലാതെ എന്തിനാ ഇവിടെ വരുന്നത്? പന്ത്രണ്ടും എട്ടും ആറും പിന്നെ നാലും കിട്ടിയില്ലേല്‍ ഒരു രണ്ടെങ്കില്‍ രണ്ട് അത്രെ ഉള്ളൂ. അതില്‍ കൂടുതല്‍ എന്താ വേണ്ടത്?
ReplyDeleteഎന്റെ ചോദ്യം 'അതു തന്നെ ആണ് ഉത്തരമെന്ന്' ആരു ഉറപ്പിച്ച് തോന്ന്യാസിയോട് പറഞ്ഞു.
(അഞ്ചല്‍സ്, ഇവിടെ എങ്ങാനും ഉണ്ടൊ? ഇവിടെ ഉത്തരക്കടലാസ് ചോര്‍ത്തിക്കിട്ടിയോന്നൊരു സംശയം ഉണ്ട്. എന്താ പെറ്റി?)
അരവിന്ദ് :: aravind
ReplyDeletehttp://www.blogger.com/profile/03959292945317570813
എന്നും ചെയ്യാറുള്ള കോപ്പി അടി ഇന്നും ചെയ്യാമെന്ന് കരുതി വന്നതാ ആരുടെ ഉത്തരം കോപ്പി അടിക്കും എന്ന സംശയത്തിലാ ഞാന്‍ അപ്പൊ track
ReplyDeleteഹയ്യട, എനിക്കെന്താ ഒരുത്തരം പറഞ്ഞ്, അതേറ്റു പറയാന്‍ ആളെക്കൂട്ടിക്കൂടെ?
ReplyDeleteകിട്ടിയാല്‍ രണ്ട് പോയിന്റ് അല്ലേല്‍ പൂജ്യം എന്തായാലും
ReplyDeleteഎന്റെ ഉത്തരം::: തറവാടി
http://www.blogger.com/profile/06518884822023540399
ഇത് തറവാടിയാണെങ്കിൽ അപ്പോഴെഴുതാം എനിക്ക് ഉത്തരക്കടലാസ് ചോറ്ന്ന് കിട്ടിയതാണോ... അതോ ഞാനൊറ്റയ്ക്ക് ഉറക്കമിളച്ചിരുന്ന് പഠിച്ചെഴുതിയതാണോ എന്ന് :)
ReplyDeleteപ്രിയാ... വെച്ചിട്ടുണ്ട്... ഇനി മാഷേന്നും വിളിച്ചിങ്ങട്ട് വാ :)
അതുല്യേച്ചിയ്യുടെ ഏന്‍സര്‍ കാണാന്‍ വൈകി.
ReplyDeleteഅരവിന്ദ് പോലും ഇത്ര വല്യ തമാശ ഇക്കൊല്ലം പറഞ്ഞുകാണില്ല... :)
ഹഹഹഹ അഭിലാഷേ :)
ReplyDeleteപാവം അതുല്യേച്ചി....
എന്റെ ഉത്തരം: തറവാടി
ReplyDeletehttp://www.blogger.com/profile/06518884822023540399
ഇത് എന്തായാലും ഒരു നടയ്ക്ക് പോകുന്ന ലക്ഷണമില്ല..!
അയ്യോ അയ്യോ മാഷേ അതു ഞാന്‍ ആ തോന്ന്യാസിയോട് പറഞ്ഞതാ.
ReplyDeleteഎങ്കിലും മാഷേ, അഗ്രജന്‍ മാഷേ, ദോ തലയില്‍ പപ്പ് :D
അഞ്ചല്‍സേ , ഇവിടെം ഒരു കണ്ണ് വേണംട്ടാ
ദയവായി അഗ്രജനെ ഡിസ്‌ക്വാളിഫൈ ചെയ്യുക.
ReplyDeleteഅഞ്ചലേ, താങ്കള്‍ക്ക് കൊഓടി അറിയാവുന്ന വസ്തുത ആണിത്. തെളിവുകള്‍ നിരത്താന്‍ എന്നെ നിര്‍ബന്ധിക്കരുത് :)
കറക്ട്,ഡിസ്‌ക്വാളിഫൈ ചെയ്യുക!!!
ReplyDeleteപറ്റിയാല്‍ അനില്‍_ANIL ,സിയ↔Ziya ,ViswaPrabha വിശ്വപ്രഭ,nardnahc hsemus എന്നിവരെ കൂടി
my answer is
ReplyDelete:thaRavaDI
ID number: 06518884822023540399
ഇതുവരെയായിട്ടും വല്യമ്മായി രംഗപ്രവേശം ചെയ്തിട്ടില്ല.
ReplyDeleteതറവാടി ചില ചോദ്യങ്ങള്‍ വിട്ടു കളയുമോ??
എന്തൊ? അറിയില്ല.
ctrl C ctrl V
എന്റെ ഉത്തരം: തറവാടി
http://www.blogger.com/profile/06518884822023540399
എന്റെ ഉത്തരം: തറവാടി
ReplyDeletehttp://www.blogger.com/profile/06518884822023540399
അഞ്ചലേ, ദേ എന്നെ പിച്ചി!
ReplyDeleteമൂരിയെക്കുറിച്ച് കുട്ടന്‍ എന്നു പറയുന്നത് വ്യാപകമല്ലെന്നു തോന്നുന്നു. അതു കൊണ്ട് ആ പ്രദേശത്തെ ഒരു മിതഭാഷിയെ തെരഞ്ഞു പിടിക്കൂ...
ReplyDeleteഏതായാലും നന്ദിയുണ്ട്; ആശയോടും ഏറ്റുപിടിച്ചവരോടും..
ഞാന്‍ ഫയങ്കര സീരിയസ്സ് ആണെന്നു ബോധ്യപ്പെടുത്തിയതിന്.. ഹോ..!
ബ്ലാക്കിൽ പോയിന്റ് ഇടപാട് അനുവദിക്കരുത്. ഞാൻ അലമ്പുണ്ടാക്കും.
ReplyDelete(അല്ലെങ്കിൽ എനിക്കും വേണം അത്ര തന്നെ)
"കരഞ്ഞ് കരഞ്ഞ് കിട്ടിയ സൈക്കിളായിരുന്നു ചെറുപ്പത്തില്‍ , കല്യാണം കഴിഞ്ഞപ്പോ ചേതക്ക് പിന്നെ ഇപ്പോഴുള്ളതും"
ReplyDeleteക്രിസ്റ്റൽ ക്ലിയർ !
എന്റെ ഉത്തരം: തറവാടി
http://www.blogger.com/profile/06518884822023540399
എന്തിനാ വേറെ തെളിവ്?
വിശ്വപ്രഭയെന്നാ ഈ കമന്റിന് പേറ്റന്റെടുത്തിട്ടുണ്ടോ...? ;)
ReplyDeleteഎന്റെ ഉത്തരം: തറവാടി (വല്യമ്മായി ഇതുവരെ പ്രത്യക്ഷപ്പെട്ടില്ല എന്ന തെളിവില്‍ മാത്രം)
http://www.blogger.com/profile/06518884822023540399
നിക്കറിയാം... പച്ചാ ങ്നെ പറയൂല.
ReplyDeleteഎന്റേയും ഉത്തരം : തറവാടി
ReplyDeletehttp://www.blogger.com/profile/06518884822023540399
വല്യമ്മായി വരുന്നവരെ......
ഹെന്റ Shihab Mogral ലേ, (പേര് ഇംഗ്ലീഷിലെഴുതാം, അല്ലേല്‍ ശരിയാവൂല്ല..), ചതിച്ചല്ലോ ചക്കരേ.. :(
ReplyDeleteഅഞ്ചല്‍ക്കാരന് ആശംസപറയാന്‍ പോണ നേരം കൊണ്ട് ഇവിടെ ഒരു കമന്റ് ആദ്യമേ ഇട്ടിരുന്നെങ്കില്‍ എനിക്ക് 2 മാര്‍ക്കെങ്കിലും കിട്ടുമായിരുന്നു.
ഗുണപാഠം: ആശാജിയേയും വിശ്വസിക്കാന്‍ പറ്റില്ല. :(
ഇത് തറവാടിയുടെ ഉത്തരങ്ങള്‍ ആണെങ്കില്‍;
ReplyDeleteഅഗ്രജനെ ഡിസ്ക്വാളിഫൈ ചെയ്യുന്നതില്‍ വിരോധമില്ല. അതുപോലെ ദുബായ് ജെബലലി എന്നിവിടങ്ങളിലുള്ളവരേയും.
ഇതുവരെ തറവാട്ടില്‍ നിന്ന് ബീഫ്+കപ്പ കഴിച്ചിട്ടില്ലാത്ത എന്നെ ഡിസ്ക് ചെയ്താല്‍ ഇവിടെ ‘ചേര‘പ്പുഴ ഒഴുകും. :)
തറവാടിയുടെ രാഷ്ട്രീയം, തൊഴില്‍ മേഖല, ‘മുമ്പ് പഠിച്ച അതേ വിഷയം‘, ചേതക്, സൈക്കിള്‍ [ഇപ്പോഴത്തെ വണ്ടിപ്പേരു പറയായ്ക], പരസ്യങ്ങളുടെ കാര്യം, റക്കമെന്‍ഡേഷന്‍[വാസ്ത]നിരോധനവരം അങ്ങിനെ ഒട്ടനവധി കാര്യങ്ങള്‍ ഉണ്ട്.
സ്മരണ ഉണ്ടെങ്കില്‍ ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ.
ഉത്തരം ഇട്ട ശേഷം തറവാടിയുടെ ചില പോസ്റ്റുകള്‍ ഒന്നൂടെ വായിച്ചപ്പോഴാണ് രസകരമായ ഒരു തെളിവും കണ്ടത്. അതിങ്ങനെ കൊമകൊമാന്ന് കെടപ്പല്ലേ.
പെറ്റി കിട്ടാനും വേണ്ടി ആയോ?
"കരഞ്ഞ് കരഞ്ഞ് കിട്ടിയ സൈക്കിളായിരുന്നു ചെറുപ്പത്തില്‍ , കല്യാണം കഴിഞ്ഞപ്പോ ചേതക്ക് പിന്നെ ഇപ്പോഴുള്ളതും"
ReplyDeleteക്രിസ്റ്റൽ ക്ലിയർ !
എന്റെ ഉത്തരം: തറവാടി
http://www.blogger.com/profile/06518884822023540399
എന്തിനാ വേറെ തെളിവ്?
(ഈ കമെന്റാണ് എനിക്കിഷ്ടപ്പെട്ടത്. തറവാടിയുടെ ഒരു സൈക്കിള്‍ കഥ ഞാനും വായിച്ചിട്ടുണ്ട്. അതിനാല്‍ കോപി പേസ്റ്റ്)
-സുല്‍
അഗ്രജന്റെ കാര്യത്തില്‍ വല്ല തീരുമാനവും ആയോ?
ReplyDeleteനിക്കനോ പോണോ :)
ശരി ഉത്തരം പറയാൻ സമയമായോ?
ReplyDeleteഅനിലേട്ടാ... യൂ റ്റൂ.. :)
ReplyDeleteഒരു വാക്ക് പാലിക്കാന് ഞാൻ കാണിച്ച ആത്മാർത്ഥതയൊന്നു കൊണ്ട് മാത്രമാണ് അനിലേട്ടന് 12 പോയിന്റ് (ഇത് തറവാടിയാണെങ്കിൽ) കിട്ടാൻ പോകുന്നതെന്ന സ്മരണ വേണം... അനിലേട്ടാ... :)
യു.എ.ഇ.യുടെ അംശമായ ഫുജൈറ ദേശത്ത് വെച്ച് കപ്പയോ പുട്ടോ തിന്നവരേയും ഡിക്വാഫ്രൈ ചെയ്യേണ്ടി വരും...
എന്റെ ഉത്തരം--തറവാടി
ReplyDeletehttp://www.blogger.com/profile/06518884822023540399
‘ഒരു വാക്കു പാലിക്കാന്‍’?
ReplyDeleteആര്‍ക്കു കൊടുത്ത വാക്ക്? :)
കൈപ്പള്ളി ഉത്തരം പറഞ്ഞിട്ടു പറഞ്ഞാല്‍ മതി അഗ്രജാ.
പോസ്റ്റ് തന്നെ സസ്പെന്‍ഡ് ചെയ്താല്‍ നമുക്കല്ലേ വിലപിടിച്ച പയിന്റ്സ് നഷ്ടപ്പെടുക.
‘ഒരു വാക്കു പാലിക്കാന്‍’
ReplyDeleteഇതു തന്നെയാണ് ഞാന്‍ നേരത്തേ മുതല്‍ അലമുറയിടുന്നത്.
ഹെന്താ ഇവിടെ പ്രശ്നം? ഒരലമ്പുണ്ടാക്കാൻ വന്ന എനിക്കുപോലും കൺഫ്യൂഷനായല്ലോ അതിലും വലിയ ഈ ഡിങ്കോളിഫിക്കേഷൻ അലമ്പ്!
ReplyDeleteആകെ ആദ്യം പൂദ്യം ഒന്നു വായിച്ചുനോക്കട്ടെ
അഗ്രജനു ഒരു പെറ്റി കൊടുത്താല്‍ മതിയാകും കൈപ്പള്ളി.മേലാല്‍ വാക്ക് കൊടുക്കരുത്. കൊടുത്താല്‍ ഈ പരിസരത്ത് കാണരുത് :)
ReplyDeleteപാവമല്ലേ ഒരു 10 മാര്‍ക്ക് കുറച്ചാല്‍ മതി :)
വല്യമ്മായി വരുമെന്ന് തോന്നുന്നില്ല. മൂപ്പത്ത്യാരും പൊറോട്ട & ബീഫ് ഫ്രൈടെ ആളുതന്നെ. അതുണ്ടാക്കുകയായിരിക്കും! പെണ്ണ് കാണാന്‍ വന്നപ്പോള്‍ ആകെ ഒരേ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ പൊറോട്ട&ബീഫ് ഫ്രൈ ഇഷ്ടമാണോ?
ReplyDeleteഓ.ടോ.
തറവാടിക്ക് കോപം മൂക്കിന്റെ തുമ്പത്താണെന്നാരോ പറഞ്ഞതിനാല്‍ ഞാന്‍ പമ്പകടന്നു....!
പക്ഷേ ഗ്ലൂകളല്ലാതെ പാഞ്ചാലി ഇതുവരെ ഉത്തരം പറഞ്ഞില്ലല്ലോ.
ReplyDeleteഡെപ്പൂട്ടി സ്കോര്‍ കീപ്പറെങ്ങാനുമായാ?
100
ReplyDeleteഅനിലേ,
ReplyDeleteലോലഹൃദയമായതിനാല്‍ പെട്ടന്ന് അഡിക്റ്റാവുന്നതിനാല്‍ ഒഴിവായി നില്‍ക്കുകയാണ്. പോരാത്തതിന് ഈയിടെ ഒരു ക്ലയന്റിന്റെ ഓഫീസില്‍ ആഴ്ചയില്‍ രണ്ടുമൂന്നു ദിവസം പോയി കണ്‍സള്‍ട്ടേഷനുമുണ്ട്. അവിടെയിരുന്ന് ബ്ലോഗ്ഗര്‍ നോക്കി ഈ മാന്ദ്യകാലത്ത് മോര്‍ട്ഗേജ് അടയ്ക്കാന്‍ പറ്റാതാവുന്നത് അത്ര സുഖകരമല്ലാത്തതിനാല്‍ ഇങ്ങനെ പറ്റുമ്പോള്‍ സഹായഹസ്തവുമായി ഇറങ്ങുന്നു!
എനിക്ക് വീട്ടീ പോവാൻ സമയായി… അതോണ്ട് ഒരു മുങ്കൂർ ജാമ്യം… ഇത് തറവാടിയുടെ ഉത്തരങ്ങളാണെങ്കിൽ… എനിക്ക് പറായാനുള്ളത് താഴെ ചേർക്കുന്നു
ReplyDeleteതറവാടി ഇതിൽ പങ്കെടുക്കുന്നുണ്ട് എന്നത് എന്നോട് പറഞ്ഞിരുന്നു… അതോടൊപ്പം ഒരു വാക്കും കൈപിരിച്ച് വാങ്ങിയിരുന്നു…
ഞാൻ തറവാടിയുടെ ഉത്തരങ്ങൾ മനസ്സിലാക്കുന്ന പക്ഷം… ഞാനായിട്ട് ആദ്യം ഉത്തരം വിളിച്ച് പറയരുത് എന്നൊരു വാക്ക് തറവാടി എന്റെ കയ്യിൽ നിന്നും വാങ്ങിയിരുന്നു… മറ്റുള്ളവരാരെങ്കിലും പുള്ളിയുടെ ഉത്തരങ്ങൾ തിരിച്ചറിയുമോ എന്നറിയാനുള്ള ന്യായമായ ആ ആഗ്രഹത്തെ ഞാൻ മാനിച്ചത് കൊണ്ട് മാത്രമാണ് അനിലേട്ടൻ 12 പോയിന്റ് കൊണ്ടു പോയത്
പോസ്റ്റ് പബ്ലീഷ് ചെയ്ത ഉടനെ തന്നെ ഒറ്റവായനയിൽ എനിക്ക് മനസ്സിലായിരുന്നു ഇത് തറവാടിയുടെ ഉത്തരങ്ങളാണെന്ന്…
തറവാടിയാണെന്ന് എനിക്ക് തിരിച്ചറിയാൻ കാരണമായ ഉത്തരങ്ങളും ചോദ്യങ്ങളും… ഇവയാണ്:
1- കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?
ഉത്തരം: എട്ടാംക്ലാസ്സിലുണ്ടായ ആഗ്രഹമാണിവിടെവരെ എത്തിച്ചത്.വളരെ വളരെ സന്തോഷമുണ്ട്...
2- ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട)
ഉത്തരം: കരഞ്ഞ് കരഞ്ഞ് കിട്ടിയ സൈക്കിളായിരുന്നു ചെറുപ്പത്തില്‍ , കല്യാണം കഴിഞ്ഞപ്പോ ചേതക്ക് പിന്നെ ഇപ്പോഴുള്ളതും
3- ചിന്താഭാരം ഉണ്ടായാൽ എന്തു സംഭവിക്കും? അപ്പോൾ ലോറി എവിടെയായിരുന്നു?
ഉത്തരം: പോസ്റ്റിടും (ഇവിടേ ചോദ്യവും ഉത്തരവും ക്ലൂ ആയി വർത്തിക്കുന്നു...)
4- അന്യഗൃഹ ജീവികള്‍ ഒരു രാത്രിയില്‍ താങ്കളുടെ വീട്ടിലെത്തി ചാലകങ്ങളൊന്നുമില്ലാതെ വൈദ്യുതി കടത്തിവിടാവുന്ന ഒരു സംവിധാനം കാണിച്ചു തരുന്നു എന്നിരിക്കട്ടെ. താങ്കള്‍ എന്തുചെയ്യും?
ഉത്തരം: എണ്ണമറ്റ കാര്യങ്ങള്‍ ചെയ്യാം കൈപ്പള്ളീ (ഇവിടെ ഉത്തരമല്ല.. .ചോദ്യമാണ് ക്ലൂ)
5- എന്താണു് വിലമതിക്കാനാവത്തതു്?
ഉത്തരം: അഭിമാനം
6- ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ?
ഉത്തരം: അഭിപ്രായപ്രകടനം , എഴുതും.
അപ്പോ എല്ലാം പറഞ്ഞ പോലെ... ഇങ്ങിനെയൊരു വിശദീകരണക്കുറിപ്പ് ഇനിയിതിൽ ഉത്തരങ്ങൾ വരാൻ ബാക്കിയുള്ള സിയ, സുൽ, തമനു, പ്രിയ, നന്ദകുമാർ.... എന്നിങ്ങിനെയുള്ളവരുടെ ഉത്തരങ്ങൾക്ക് ഞാനാദ്യം ഉത്തരം പറയേണ്ടി വരുന്ന ഘട്ടത്തിൽ ഉണ്ടായിരിക്കുന്നതല്ല എന്നും ഇതിനാൽ അറിയിച്ച് കൊള്ളുന്നു....
മനുഷ്യന്റെ അടപ്പെളകി...
ഓക്കെ അഗ്രജൂ. കുന്നംകുളത്തിന്റെ ഒരു മേപ്പ് തരൂ. :)
ReplyDeleteഇനി അഗ്രജനേം എന്നേം ഡിങ്കോളിഫൈ ചെയ്യാന്‍ ആരുണ്ട്?
ReplyDeleteമോര്‍ട്ട്‌ഗേജടയ്ക്കാന്‍ യിവിടത്തെ പോയിന്റുകള്‍ എന്‍കാഷ് ചെയ്യാന്‍ പറ്റുന്ന ഒരു കാലം വരും പാഞ്ചാലീ. സമദാനി.
ReplyDelete"അന്യഗൃഹ ജീവികള്‍ ഒരു രാത്രിയില്‍ താങ്കളുടെ വീട്ടിലെത്തി ചാലകങ്ങളൊന്നുമില്ലാതെ വൈദ്യുതി കടത്തിവിടാവുന്ന ഒരു സംവിധാനം കാണിച്ചു തരുന്നു എന്നിരിക്കട്ടെ. താങ്കള്‍ എന്തുചെയ്യും?"
ReplyDeleteശ്ശോ.. ഈ ചോദ്യം ഞാന്‍ ശ്രദ്ധിച്ചില്ലായിരുന്നു. എന്റെ കുറ്റം..
:( :(
കഴിഞ്ഞ കമന്റിൽ കണ്ട് എല്ലാ ‘’ കളൂം സ്മൈലികളായി പരിഗണിക്കണം :)
ReplyDeleteകൈപ്പള്ളീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീ.
ReplyDeleteഇത്ര മതിയോ, പള്ളിയുറക്കം ഉണരാന്‍.
ഷാര്‍ജയില്‍ നല്ല മഴക്കോളാണ്, ഉണരാന്‍ തോന്നുന്നുണ്ടാവില്ല.
അപ്പു 'തമനു' കുറിപ്പ് ഇട്ടപോലെ ഒരു കുറിപ്പ് ഞാനും ഇടട്ടെ... 'ചിന്താഭാരം' ആണ് എന്നെ വഴി തെറ്റിച്ചത്. ആ പാട്ട് വന്നപ്പോള്‍ രാംമോഹന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു... തറവാടിയുടെ ബ്ലോഗിന്റെ പേര് അപ്പോള്‍ രണ്ടാമതായി... പിന്നെ ആ 'ദൈവത്തിന്റെ സ്ഥാനവും' തറവാടിയില്‍ നിന്ന് അകറ്റി. പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല....
ReplyDeleteറിസ്ല്ട്ട് എപ്പോ കൈപ്പ്?
ReplyDeleteഅഗ്രജാ കൊടുകൈ.... കറക്റ്റ് കണ്ടുപിടിത്തങ്ങള്‍..!!!
ReplyDeleteഇനി ഞാന്‍ ഉത്തരം പറയുന്നില്ല... ആര്‍ക്കുവേണം കാലാപെറുക്കി 2 പോയിന്റ്..
വല്യമ്മായി ഇതില്‍ പങ്കെടൂക്കാത്തതാണ് ഏറ്റവും വലിയ ക്ലൂ.. !!
ഹല്ല ഹപ്പു ഹെത്തിയോ?
ReplyDeleteഒന്ന് കുളിച്ച് റെഡിയായ് ഒരു കട്ടൻ കാപ്പിയെങ്കിലും കുടിച്ചിട്ട് ആ പെട്ടിയുടെ മുന്നിലിരിക്കൂ...
ReplyDeleteഅപ്പൂ, ഇന്നലെ ‘മഴയുണ്ടോ’ ന്ന് ചോദിച്ചിരുന്നില്ലേ? ഞാന്‍ ഇത് ഡൈലി മഴപെയ്യാന്‍ ചിറാപ്പുഞ്ചിയും മൌസിണ്ട്രവും ഒന്നുമല്ലല്ലോന്നും പറഞ്ഞല്ലോ. അത് പറഞ്ഞ് ഒരു മണിക്കൂര്‍കഴിഞ്ഞതും നല്ല കനത്ത മഴ അപ്പൂ. ഷാര്‍ജ്ജ നന്നായി നനഞ്ഞ് കുളിച്ചു.
ReplyDeleteരസം അതല്ല. രാത്രി 2 മണി ആയപ്പോ.. എന്തോ’ചാത്തനേറ്” പോലത്തെ സംഭവം!! ചറപറാ കല്ലുകള്‍ വീടിന് മുകളില്‍ വീഴുന്നു. പേടിച്ച് പോയി. ഭയങ്കര ശബ്ദവും. ജനല്‍ തുറന്ന് പുറത്തുനോക്കിയപ്പോ...
ആാ ഹാ... ഐസ് കഷ്ണങ്ങള്‍... ആലിപ്പഴം.. ഫുള്‍ വെള്ള നിറമുള്ള മുറ്റം.. താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറുകളില്‍ ഒന്നിന്റെ ചില്ല് പോയി... ബട്ട്, നയനമനോഹരമായ കാഴ്ചയായിരുന്നു അപ്പൂ.. യൂ മിസ്സ്ഡ് ഇറ്റ്.. അത്രയേ പറയാനുള്ളൂ...
ഫോട്ടോസ് ഉണ്ട്.. ഞാന്‍ മെയില്‍ അയക്കാം ട്ടാ..
വേഗം വന്നോ.. ഇനീം വീണേക്കാം ആലീപ്പഴം.. അപ്പോ അപ്പൂ നമ്മക്ക്..
“ആലിപ്പഴം പെറുക്കാം.. പീലിക്കുടനിവര്‍ത്തീ..
വാആപ്പൂസേ.. ഇങ്ങ്-വാ അപ്പൂസേ..
ഒന്ന് ഫോട്ടോയെടുക്കപ്പൂസേ..
ഒന്ന് വേഗത്തില്‍ വാ....
ആലിപ്പഴം പെറുക്കാം.. പീലിക്കുടനിവര്‍ത്തീ..“
:)
ഉത്തരം പറയട്ടോ?
ReplyDeleteശരി ഉത്തരം ഇപ്പം പറയും
ReplyDeleteഅർക്കും താല്പര്യമില്ലെങ്കിൽ ഞാൻ കുറച്ചു കഴിഞ്ഞിട്ട് വരാം
ReplyDeleteയെസ്. പറയൂ സര്‍..
ReplyDeleteഅല്ലേല്‍ ഞാന്‍ തന്നെ പറയും:
ഉത്തരം:തറവാടി
ക്രഡിറ്റ് കാര്‍ഡ് നമ്പര്‍: 06518884822023540399
എന്ന് :)
ആരെ പ്യേടിയാക്കണത്. അങ്ങ് പറഞ്ഞൂട്.
ReplyDeleteഹോ! ഈ മഹാന്റെ പേരു പറഞ്ഞു ഈ മത്സരം ഒടുങ്ങണേ (കട്:ജഗതി) :)
ReplyDeleteഅനിൽ അണ്ണൻ കണ്ണുരുട്ടി തർക്കുത്തരം പറയണതു് എന്തരിനാണു്
ReplyDeleteഞായിങ് വരണതാണെങ്കി 10 മിനിറ്റ്. ഇത്തിരി സ്നേഗത്തി പറഞ്ഞൂടെ. തോന വേണ്ട.
ReplyDeleteശരി ഉത്തരം:തറവാടി
ReplyDelete06518884822023540399
കണ്ണുരുട്ട്‌ണൊന്നും ഇല്ല ചെല്ലാ.
ReplyDeleteപ്യേടിപ്പിക്കാന്‍ നോക്ക്‍ണാന്ന് ഒര് വിചാരം.
തര്‍ക്കുത്തരത്തിന് പെറ്റിയടിപ്പിക്കാന്‍ നോക്കേണാ?
ഇനി അലിയു ഇവിടെ ചോദിക്കണം ചോദിക്കാനുള്ള ചോദ്യം. ഞാൻ മിണ്ടുല്ല. വാ അടച്ചു.
ReplyDeleteദാണ്ടെ ഇത്തിപ്പോരം സ്നേഗം :)
ReplyDeleteഅണ്ണൻ പ്യേടിച്ച. :)
ReplyDeleteതന്നി?
കൈപ്സ്...
ReplyDeleteഉത്തരമൊക്കെ ഓകെ. നമ്പര്‍ തെറ്റാണല്ലോ.. “ദ നമ്പര്‍ യു ഹാവ് എന്റേഡ് ഈസ് ഇന്‍വാലിഡ്..” എന്ന് പറയുന്നു ഇന്ത്യന്‍ എയര്‍ലൈന്‍സ് ന്റെ വെബ് സൈറ്റ്.. അത് മാസ്റ്റര്‍ക്കാഡോ, വിസക്കാഡോ? അതൂടെ മെന്‍ഷന്‍ ചെയ്താല്‍ നന്നായിരുന്നു...
അടുത്തത് എപ്പോ..?
തന്ന അണ്ണ തന്ന
ReplyDeleteവിചാരിച്ചതു പോലെയൊന്നുമല്ല കെട്ട. കണ്ണുരുട്ടിയാലൊന്നും പ്യേടിക്കണ വിത്ത്-കളു് അല്ല കെട്ട. എല്ലാം ഫയങ്കര പോക്കത്തില പയല്-കളു് ആയിപ്പോയി.
അപ്പം പുള്ളാളെല്ലാം ഇവിട ഇത്തിരി നേരം ഓഫടിച്ചോണ്ടിരി. ഞായ്ങ പയിറ്റി പൈയ്യിന്നി വരാം.
ReplyDeleteഇള്ളോളം :)
ReplyDeleteമനപൂര്‍വ്വം ഒറ്റക്കാര്യമാണ് ഞാന്‍ ഉത്തരങ്ങളില്‍ ചെയ്തിട്ടുള്ളത് , അക്ഷരത്തെറ്റുകള്‍ ഇല്ലാതാക്കാന്‍. പരമാവധി ശ്രമിച്ചു കാരണമൊന്നും കൊണ്ടല്ല സമയം കിട്ടിയതിനാല്‍ തന്നെ!.
ReplyDeleteഒരു ഇന്‍റ്റര്‍ നാഷണല്‍ ലവലിലുള്ള ബ്ലോഗ് മീറ്റില്‍ കാര്യപരിപാടികള്‍ അവതരിപ്പിക്കാന്‍ മാത്രം കഴിവുള്ള ആരേയും പറഞ്ഞ ലിസ്റ്റില്‍ ഉണ്ടെന്നെനിക്ക് തോന്നിയില്ല , അതിനാലാണൊരു ചോദ്യത്തിനുത്തരം എഴുതാതിരുന്നത്.
പറഞ്ഞ എഴുത്തുകാരില്‍ ആകെ വായിച്ചിട്ടുള്ളത് (ഓര്മ്മയിലുള്ളത്) ബാല്യകാലസഖിയാണ് , അതിനെ മാത്രമടിസ്ഥാനപ്പെടുത്തി ബഷീറിനെ ഇഷ്ടമെന്ന് പറയാന്‍ തോന്നാറില്ല.
ബാറില്‍ വെച്ചുള്ള ഓര്‍മ്മക്കുറിപ്പുകാരുടെ മീറ്റും കവികളുടെ മീറ്റും തമ്മില്‍ ഞാന്‍ വ്യത്യാസം കാണുന്നില്ല അതിനാല്‍ രണ്ടും ഒഴിവാക്കും അതിലാനാ ചോദ്യവും ഒഴിവാക്കിയത്.
കൈപ്പള്ളിയുടെ നിയമാവലിയില്‍ പറഞ്ഞ നിയമങ്ങള്‍ പാലിച്ചുകൊണ്ട് തന്നെയാണ് , പ്രസക്തമല്ലാത്ത ആ ചോദ്യങ്ങള്‍ ഒഴിവാക്കിയത്.
ബ്ലോഗിലൂടെ മനസ്സിലാക്കിയ വ്യക്തിത്വം നേരില്‍ ഉറപ്പിച്ചത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് (ഒരു കൈ) അതിനാല്‍ തന്നെയാണ് ബ്ലോഗിലൂടെ 'സൗഹൃദം' ,,,,,,
അനിലേട്ടോ ;)
പാഞ്ചാലി, ഞാന്‍ പെണ്ണ് കാണാനൊന്നും പോയിട്ടില്ല ( ആ ഭാഗ്യമുണ്ടായിട്ടില്ല ) , എന്‍റ്റെ റാഗിങ്ങ് ചരിതമൊന്നും വായിച്ചിട്ടില്ലാല്ലെ? :)
പയ്യിനെ ബന്നോളൂ. ഞങ്ങ പോണൂ
ReplyDeleteഒരു കാര്യം എനിക്കുറപ്പായി. ശരിക്കും പറഞ്ഞാല്‍ മിക്ക മത്സരങ്ങള്‍ക്കും പാഞ്ചാലിയായിര്‍ന്നു ആദ്യം ശരിയുത്തരം പറഞ്ഞത്. പക്ഷേ പേരിനോടൊപ്പം “അപ്പു അല്ലേ” “തറവാടിയല്ലേ” ഇങ്ങനെ ചോദിക്കുന്നതുകാരണമാണ് പാഞ്ചാലിക്ക് 12 പോയിന്റ് നഷ്ടമാവുന്നത്. പാഞ്ചാലിക്ലൂ കേള്‍ക്കുന്നതോടെ ബാക്കീ എല്ലാരും അതിന്റെ പിന്നാലെ.
ReplyDeleteചാലകത്തിന്റെ ഉത്തരം അല്പം കൂടി ഭംഗിയാക്കാമായിരുന്നു തറവാടീ...
ReplyDeleteഒരാള്‍ (നിയമവിധേയമായി) എങ്ങനെ ഉത്തരമെഴുതണം എന്നുപദേശിച്ചു കൊടുക്കുന്നത് അത്ര നല്ല കാര്യമായി എനിക്ക് തോന്നുന്നില്ല അപ്പൂ...
ReplyDeleteകോമ[,] യ്കു മുന്നേയുള്ള സ്പേസിടല്‍ എവിടുന്നു പഠിച്ചതാ തറവാടീ?
ReplyDeleteഅടുത്ത മത്സരം uae 22:00
ReplyDeleteഉപദേശിച്ചതല്ല സിയ. ഈ ചോദ്യം തറവാടിയുടെ ചോദ്യോത്തരങ്ങളുടെ കൂട്ടത്തില്‍ കൈപ്പള്ളി ഉള്‍പ്പെടുത്തുന്നത് തറവാടിയുടെ ചില പോസ്റ്റുകള്‍ക്ക് ഇതുമായി ബന്ധമുള്ളതിനാലാണ്. വ്യക്തമായും ഒരു ക്ലൂ കിട്ടിക്കോട്ടെ എന്ന ഉദ്ദേശത്തിലാവും അത് ചെയ്തതറ്റ്. ഇത് ജനറലായി എല്ലാവരോടും ചോദിക്കുന്ന ഒന്നല്ലല്ലോ. അതുകൊണ്ട് പറഞ്ഞു എന്നുമാത്രം. അല്ലാതെ ചാലകത്തിന്റെ ഉത്തരത്തില്‍ നിന്ന് എനിക്ക് ഒന്നും പഠിക്കുവാനല്ല സിയ :-)
ReplyDeleteഅതു ശരിയാ. തറവാടി ആ ഉത്തരത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുകയായിരുന്നെങ്കില്‍ അത് ഉത്തരത്തിലേക്കുള്ള ശരിയായ ഒരു ചാലകമായി വര്‍ത്തിച്ചേനെ.
ReplyDeleteബൈ ദ ബൈ അപ്പുച്ചായന്‍ ഇപ്പൊ എവിടെചായാ?
-സുല്‍
ഈ ചാലകമായി വര്‍ത്തിക്കുന്നതിനെയാണോ സുല്ലേ ചാലകവര്‍ത്തുളത എന്ന് പറയുന്നത്?
ReplyDeleteഅപ്പൂസ്...
ഞാനുദ്ദേശിച്ചത് ഇതാണ്
ഒരാള്‍ നിയമവിധേയമായി ഉത്തരമെഴുതുമ്പോള്‍ നാം അതിങ്ങനെയാവണം അങ്ങനെയാവണം എന്നു പറയുന്നത് ഒരു ഭംഗിയല്ല എന്ന് മാത്രമാണ്. :)
സിയക്കു തെറ്റി. അതു ചാലകവര്‍ത്തുളത അല്ല. വര്‍ത്തുള ചലനം ആണ്.
ReplyDeleteസ്കൂളില്‍ പോകുന്നതിനു പകരം വല്ല കശുമാവിന്‍ ചുവട്ടിലും അണ്ടി പെറുക്കാന്‍ നടന്നാല്‍ ഇങ്ങനെയിരിക്കും സിയാ.
-സുല്‍
ഡാങ്ക്സ്... പണ്ട് സ്കൂളിന്റെ വരാന്തേ നിക്കുമ്പം ഇതുപോലെന്തോ വര്‍ത്തുളം കേട്ട ഒരോര്‍മ്മ. ഇപ്പം ശരിക്ക് മനസ്സിലായി(ല്ല) !
ReplyDeleteഇനി കാമറയുമായി ബന്ധപ്പെട്ട ഒരു ചോദ്യം:-
ReplyDeleteപ്രകാശത്തിന്റെ ഡിഫ്രാഷ്‌ഖാന്‍ എന്നാലെന്ത് അപ്പുവേട്ടാ?
സുല്ല് പറഞ്ഞാലും മതി. (സുല്ലിട്ടാല്‍ സുല്ല് പറയും)
സിയ
ReplyDeletesulനെതിരെ ഉടൻ ഒരു കരിവാരമോ ബ്ലോഗ് കത്തികലോ, ബിരിയാണി തിന്നുകൊണ്ടുള്ള പ്രതിഷേധമോ നടത്തേണ്ടിയിരിക്കുന്നു.
ഡിഫ്രാഷ്‌ഖാന്‍ സല്‍മുല്‍ഖാന്റെ ആരായി വരും???
ReplyDeleteനേരേ ചൊവ്വേ പോകുന്ന പ്രകാശത്തെക്കുറിച്ച് അവന്‍ അത്ര നേരെയൊന്നുമല്ല, മറിച്ച് ചില ചില്ലറ വേലത്തരങ്ങളും കയ്യിലിരിപ്പുകളും പ്രകാശന്റെ കയ്യില്‍ ഉണ്ടെന്നും, അവന്‍ തോന്ന്യാസിയായി വളഞ്ഞ് സഞ്ചരിക്കുന്നു എന്നും പറയപ്പെടുന്നു. അങ്ങനെ അവന്‍ ചെന്നെത്തുന്ന സ്തലങ്ങളില്‍ തറവാടി പറയുന്ന പോലെ വെട്ടൊന്ന് മുറി രണ്ട് ഉത്തരങ്ങളല്ലാതെ, ആര്‍ക്കും മനസ്സിലാവാത്ത (മങ്ങിയ) ഉത്തരങ്ങളും ഉണ്ടാകുന്നു.
അതാണ് പ്രകാശനെ ഡിഫ്രാഷ്ഖാന്‍ എന്നു വിളിക്കുന്നത്.
-സുല്‍
മത്സരഫലം:
ReplyDelete1. അനില്‍_ANIL : 12
2. അഗ്രജന്‍ : 8
3. സിയ : 6
4. ViswaPrabha വിശ്വപ്രഭ : 4
രണ്ടു പോയിന്റുകള്‍ കരസ്ഥമാക്കിയവര്‍ ചുവടെ.
nardnahc hsemus
പുള്ളി പുലി
അലിഫ്
സാജന്‍| SAJAN
Kichu
ശ്രീവല്ലഭന്‍
കരീം മാഷ്
ഷിഹാബ് മോഗ്രാല്‍
കുഞ്ഞന്‍
ജോഷി
സുൽ | Sul
നന്ദകുമാര്‍
പെനാലിറ്റികള്‍ ചുവടെ.
1. nardnahc hsemus : -2
2. നന്ദകുമാര്‍ : -2
3. സിയ : -2
അഭിനന്ദനങ്ങള്‍...
എനിക്ക് 6ഉം സിയയ്ക്ക് 4 -2 ഉം അല്ലേ വേണ്ടത്?
ReplyDeleteവിശ്വപ്രഭേ,
ReplyDeleteശെരിയാണ്. ടാബുലേഷനില്‍ വന്ന പിഴവാണ്. ഖേദിയ്ക്കുന്നു. തെറ്റു തിരുത്തിയിട്ടുണ്ട്.
നന്ദി.
മത്സരാര്‍ത്ഥികളേ,
മത്സരഫലം കണക്കാക്കിയതില്‍ ഒരു പിഴവ് സംഭവിച്ചിട്ടുണ്ട്. എന്റെ കുഴപ്പമല്ല. ഞാന്‍ കൂട്ടിയതില്‍ വന്ന കുഴപ്പമാണ്. പിഴവുകള്‍ പരിഹരിച്ച ഫലം ചുവടേ:
മത്സരഫലം:
1. അനില്‍_ANIL : 12
2. അഗ്രജന്‍ : 8
3. ViswaPrabha വിശ്വപ്രഭ : 6
4. nardnahc hsemus : 4
രണ്ടു പോയിന്റുകള്‍ കരസ്ഥമാക്കിയവര്‍ ചുവടെ.
സിയ
പുള്ളി പുലി
അലിഫ്
സാജന്‍| SAJAN
Kichu
ശ്രീവല്ലഭന്‍
കരീം മാഷ്
ഷിഹാബ് മോഗ്രാല്‍
കുഞ്ഞന്‍
ജോഷി
സുൽ | Sul
നന്ദകുമാര്‍
പെനാലിറ്റികള്‍ ചുവടെ.
1. nardnahc hsemus : -2
2. നന്ദകുമാര്‍ : -2
3. സിയ : -2
പിഴവു പറ്റിയതില്‍ ഖേദം രേഖപ്പെടുത്തുന്നു.
നന്ദി.
അപ്പൂ, പോയിന്റ് വേണ്ടാത്തതിനാലാണ് അങ്ങനെയൊരു ക്ലൂവും പറഞ്ഞ് പോകുന്നത്. കാരണം ഇവിടെ, മുകളില്‍ തന്നെ,101-ആം കമന്റായി എഴുതിയിരുന്നു.
ReplyDelete:)
തറവാടി, അതൊക്കെ നേരത്തെ വായിച്ചിരുന്നു. വെറുതെ എഴുതിയതാ...
:)