Saturday 21 March 2009

25 - കുറുമാൻ

ചോദ്യങ്ങൾഉത്തരങ്ങൾ

എന്താണു ദൈവം

പ്രപഞ്ചത്തില്‍ മനുഷ്യരുണ്ടായതുമുതല്‍തന്നെ ഈ ഒരു ചോദ്യവും ഉദിച്ചിരിക്കണം. എന്റെ അഭിപ്രായത്തില്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ഒരു അദൃശ്യ ശക്തിയുണ്ട്, ആ സൃഷ്ടകര്‍ത്താവിനെ ദൈവമെന്ന പേരിട്ട്, അവനില്‍ വിശ്വസിക്കാനെനിക്കിഷ്ടം.

കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക.

കുടുംബം കടമ സ്വത്ത് ദൈവം മതത്തിലോ, ജാതിയിലോ ഞാന്‍ വിശ്വസിക്കുന്നില്ല.
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?ജന്മനാല്‍ കോമാളിയാണ് എന്നതിനാല്‍ തന്നെ മറ്റ് നാല് തൊഴിലുകളില്‍ നിന്ന് തിരഞ്ഞെടുക്കേണ്ടതായി വരുമ്പോള്‍ സാമാന്യം അറിയാവുന്ന തൊഴിലായ കുശിനിക്കാരന്റേത് തിരഞ്ഞെടുക്കും.

നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും

കോളേജില്‍ ചേര്‍ന്ന് മനസ്സിരുത്തി പഠിക്കും, പ്രണയിക്കും.
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?കുട്ടിയായിരുന്നപ്പോള്‍ പെട്ടെന്ന് വലുതാവണം പ്രായമാകണം എന്ന് ഒരുപാടാഗ്രഹിച്ചിരുന്നു. ഇപ്പോള്‍ ആഗ്രഹിച്ചതിനേക്കാള്‍ പ്രായമായി, ആയികൊണ്ടേ ഇരിക്കുന്നു, ആയതിനാല്‍ തന്നെ സന്തോഷിക്കുന്നില്ല.
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാതനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
സത്യം പറഞ്ഞാല്‍ കച്ചവടം. പക്ഷെ ഇപ്പോള്‍ വിശ്രമമാണ്.

നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.

  1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
  2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
അതൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
ബട്ടണ്‍സ് അമര്‍ത്താന്‍ തീരെ താത്പര്യമില്ല. വേറെ എന്തേലുമുണ്ടോ അമര്‍ത്താന്‍?

ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം: K. കരുണാകരൻ, EMS, AKG, സി.എച്ച്. മുഹമ്മദ്കോയ, മന്നത്ത് പത്മനാഭൻ, പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ. Dr. പല്പ്പു.

രാഷ്ട്രീയകാരെ ഒരെണ്ണത്തിനെ പോലും ബഹുമാനമില്ല, എങ്കിലും എ കെ ജിയേം, ഇ എം എസ്സിനേം ബഹുമാനിക്കാതിരിക്കുന്നുമില്ല.
എന്താണു് സമൂഹിക പ്രതിബദ്ധത?സാമൂഹിക പ്രതിബദ്ധത എന്തണെന്നറിഞ്ഞത്കൊണ്ടോ, പറഞ്ഞത് കൊണ്ടോ വിശേഷിച്ച് കാര്യമുണ്ടെന്ന് തോന്നുന്നില്ല മറിച്ച് സാമൂഹിക പ്രതിബദ്ധത ഓരോ വ്യക്തിയും നിറവേറ്റുന്നുണ്ടോ എന്നുള്ളതിനാണ് പ്രാധാന്യം.
നിങ്ങൾ ഒരു ദിവസത്തേക്ക് പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും?ഇപ്പോഴത്തെ സാഹചര്യത്തിലാണെങ്കില്‍ സോണിയ കൊച്ചമ്മ പറയുന്നിടത്തൊക്കെ കയൊപ്പ് ചാര്‍ത്തും അത്ര തന്നെ.
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും?ഒരേ ഒരു വരം മാത്രം മതീ പ്രഭോ എന്ന് പറയും എന്നിട്ട് ആഗ്രഹിച്ചതെല്ലാം ഓണ്‍ ദി സ്പോട്ടില്‍ നടപ്പാവുന്ന വരം വാങ്ങും.

1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും

ചുമ്മാ കൊതിപ്പിക്കല്ലെ.
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക.പുറത്തേക്ക്ക്ക് നീക്കിയപ്പോള്‍ കണ്ടത് എന്റെ കെട്ടിടത്തിന്റെ എതിര്‍ദിശയിലുള്ള കണ്ണാടി കെട്ടിടമാണ്. അതിലേക്ക് നോക്കുമ്പോള്‍ ജനലിലൂടെ പുറത്തേക്ക് നോക്കികൊണ്ട് നില്‍ക്കുന്ന എന്റെ പ്രതിഭിംബം മാത്രം കാണുന്നു. എന്നെ കുറിച്ച് വിവരിക്കാന്‍ 100 വാക്ക് മതിയാവില്ല, മാത്രമല്ല വിവരിച്ചാല്‍, ഞാനാരെന്ന് കണ്ടുപിടിക്കാനുള്ള ഈ ചോദ്യോത്തരപംക്തി തന്നെ അപ്രസക്തമാകില്ലെ?
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ?ഉവ്വ് സ്ലിം ബോഡി ആന്റ് മുടി
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്?അത് പറഞ്ഞാല്‍ ഞാനാരെന്ന് നിക്ഷ്പ്രയാസം കണ്ട് പിടിക്കും. എങ്കിലും ആരുടെയെന്ന്‍ പറയാം - കുമാര്‍ നീലകണ്ഠന്‍.

ബ്ലോഗിൽ അവസാനമായി വായിച്ച കവിത ഏതാണു്?

ചാരുകേശി അഥവാ മൈനാഗന്റെ ലൈഫ് ലോങ്ങ്
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. ഒരു ചോദ്യം ചോദിക്കാൻ അവസരം തരുന്നു. എന്തു ചോദിക്കും?അല്പം നേരം മിണ്ടാതിരിക്കാന്‍ എന്ത് തരണം കൈപ്പള്ളീന്ന് ചോദിക്കും

ഒരു ദിവസം ശ്രീ പെരുമ്പടവം Dostoevsky കണ്ടുമുട്ടുന്നു്, എന്തു സംഭവിക്കും?

കണ്ടമാത്രയില്‍ തന്നെ പെരുമ്പടവമ്ം ഒരു കീറ് ആകാശം ഒപ്പിട്ട് ദസ്തോവസ്കിക്ക് നല്‍കും, അപ്പോ ദസ്തൊവസ്ക്കിക്ക് തോന്നും കണ്ട് മൂട്ടേണ്ടിയിരുന്നില്ലാന്ന്.

ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം.

വി കെ എന്‍

നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?

  1. Amithabh Bachan
  2. Pierce Brosnan
  3. Che Guevara
  4. മമ്മൂട്ടി
  5. Gabriel Garcia Marquez
  6. Pres. Barack Obama
  7. Adoor Gopalaksrihsnan
  8. Jackie chan
  9. Nelson Mandela
  10. Khalil Gibran
  11. Desmond Tutu
  12. സലീം കുമാർ
  13. സാമ്പശിവൻ(കാഥികൻ)
  14. K.J. Yesudas
  15. Shakeela
  16. കുമാരനാശാൻ
  17. Robert Mugabe
  18. K. Karunakaran
  19. വിശാല മനസ്കൻ(സജീവ് ഇടത്താടൻ)
  20. ഇഞ്ചിപ്പെണ്ണു്
മമ്മുട്ടി - പൊരിച്ച കോഴിയും ചപ്പാത്തിയും കൊടുക്കും. ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ ചോദിക്കും സ്വരം നന്നായിരിക്കുമ്പോഴോ പാട്ട് നിറുത്തിയില്ലയെന്നത് പോട്ടെ, ഇപ്പോ മധുര പതിനാറുകാരിമാരുടെ കൂടെ നായകനായി അഭിനയിക്കുന്നതും പോട്ടെ ഡാന്‍സ് കൂടി ചെയ്ത് പ്രേക്ഷകരെ കൊല്ലകൊല ചെയ്യല്ലെ സാറെ. സാംബശിവന്‍ - പൊടിയരികഞ്ഞി, നേന്ത്രക്കായയുടെ തൊലിയും, ചുവന്നപയറും ചേര്‍ത്ത് വച്ച ഉപ്പേരി, ചുട്ടപപ്പടം - കഴിച്ച് കഴിഞ്ഞാല്‍ ഒഥല്ലോവും, റോമിയോ ജൂലിയറ്റും അവതരിപ്പിക്കാന്‍ ആവസ്യപെടും, ഇരുന്ന് കേള്‍ക്കും, കേള്‍ക്കുന്നതിന്റെ ഇടയില്‍ ഇരുന്നുറങ്ങും.

83 comments:

  1. കുറുമാന്‍

    http://www.blogger.com/profile/04563737302498989296

    ചുമ്മാ കിടക്കട്ടെ!!

    ReplyDelete
  2. കുറുമാന്‍

    http://www.blogger.com/profile/04563737302498989296

    ചുമ്മാതല്ല... കാര്യായിട്ടെന്നെ

    ReplyDelete
  3. കുറുമാന്‍

    http://www.blogger.com/profile/04563737302498989296

    ReplyDelete
  4. കുറുമാനല്ല... എന്ന് തോന്നുന്നു.

    [ട്രാക്ക്...]

    ReplyDelete
  5. kaithamullu : കൈതമുള്ള്
    http://www.blogger.com/profile/04095076500502553608

    ReplyDelete
  6. എനിക്ക് ഒരു samshayavum ഇല്ല..

    kaithamullu : കൈതമുള്ള്
    http://www.blogger.com/profile/04095076500502553608

    പക്ഷെ puLLI pandum innum slim aayrunnille ennoru samsyam ??

    ReplyDelete
  7. കുറുമാന്‍

    http://www.blogger.com/profile/04563737302498989296

    ReplyDelete
  8. \\
    പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ?

    ഉവ്വ് സ്ലിം ബോഡി ആന്റ് മുടി
    \\

    എന്ന് വച്ചാല്‍ “സ്ലിം ബോഡി” നഷ്ടപ്പെട്ടു, അതുപോലെ മുടിയും!! എന്നര്‍ത്ഥം എല്ലേ? അപ്പോ എങ്ങിനെയാ മക്കളേ കൈതമുള്ള് ആവുന്നത്? ശശിയേട്ടന്‍ തടിയനായോ? ങേ???

    ReplyDelete
  9. kaithamullu : കൈതമുള്ള്
    http://www.blogger.com/profile/04095076500502553608

    ReplyDelete
  10. ഓഹോ...

    എന്നാപ്പിന്നെ നടക്കട്ടെ...

    ReplyDelete
  11. എന്റെ ഉത്തരം : കുമാര്‍ നീലകണ്ഠന്‍

    http://www.blogger.com/profile/07195884101872305890

    ReplyDelete
  12. മുറ്റുവിന, പറ്റുവിന

    ReplyDelete
  13. ശശിയേട്ടനല്ല.. ഒറപ്പ്

    കോളേജില്‍ ചേര്‍ന്ന് മനസ്സിരുത്തി പഠിക്കും, പ്രണയിക്കും.

    പഠിപ്പിക്കും എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ കൈതമുള്ളാന്ന് സംശയിക്കേലും ചെയ്യാർന്നു... 20 കൊല്ലം കിട്ടിയാൽ ശശിയേട്ടന്റെ യു.എ.ഇ. വിസ പോലും ക്യാൻസാലാവൂല്ല :)

    ReplyDelete
  14. ഈ പോക്ക് കണ്ടിട്ട് കുറുമാനാണ് ചാന്‍സ്. ഇനി മാറ്റിയിട്ടും കാര്യമില്ല. 2 പോയി 2 കിട്ടും. നെറ്റ് സീറൊ. പിന്നെന്തിനാ :)

    ReplyDelete
  15. പക്ഷെ ആ വിശ്രമജീവിതമാണ് കുഴക്കുന്നത്. കുറുമാന്‍ ഇപ്പോഴും വിശ്രമമില്ലാതെ ഓടി നടക്കുകയല്ലേ.

    -സുല്‍

    ReplyDelete
  16. തഥാഗതന്‍

    http://www.blogger.com/profile/04212907620725509568

    ReplyDelete
  17. കുഞ്ഞാ..കൊടു കൈ. കിണ്ണന്‍ ഗസ്സ്.

    ReplyDelete
  18. ഇതൊരു പെണ്ണല്ലേന്ന് ഒരു ഡൌട്ട്!!!

    ReplyDelete
  19. ഇത് കുറുമാന്‍ തന്നെ.
    എന്റെ ഉത്തരം: കുറുമാന്‍

    http://www.blogger.com/profile/04563737302498989296

    ReplyDelete
  20. അതെന്താ “ മൂക്കില്‍ പ്രാണി” :)

    അങ്ങനെ ഒരു ഡബ്ട്ട്?

    ReplyDelete
  21. ഇത് ഡിങ്കന്‍...

    the ageless wonder!
    http://www.blogger.com/profile/08980494783010933044

    ReplyDelete
  22. ഞാന്‍ തട്ടിവിടട്ടേ.. :)

    ന്റെ ഉത്തരം: venu nair

    http://www.blogger.com/profile/16325789161361463038

    എല്ലാംകൊണ്ടും ചാന്‍സ് കുറവാണ്.. എന്നാലും ഒരു ‘വെറൈറ്റി‘ ഏന്‍സര്‍ കിടക്കട്ടെ..

    :)

    ReplyDelete
  23. ആകപ്പാടെ വള്‍ഗറായിട്ടുള്ളത് എന്നു വേണമെങ്കില്‍ പറയാവുന്നത് ഇവിടെ മാത്രം “ബട്ടണ്‍സ് അമര്‍ത്താന്‍ തീരെ താത്പര്യമില്ല. വേറെ എന്തേലുമുണ്ടോ അമര്‍ത്താന്‍?“ ബാക്കിയൊക്കെ ഒരു പെണ്ണിനും പറയാവുന്നതേയുള്ളൂ... പ്രത്യേകിച്ച്, മുടിയും സ്ലിംനസ്സും പോയെന്ന ആ വ്യാകുലത!

    ReplyDelete
  24. ഹഹഹ...
    അഭിലാഷെ, അതെനിക്കും ഡൌട്ട് ഉണ്ടായിരുന്നു... അപ്പൊ മൈനാഗന്റെ ബ്ലോഗില്‍ പോയി ആ കവിത നോക്കി ല്ലെ? എന്നിട്ടതില്‍ തൊപ്പി വച്ചവരോ മുടിയില്ലാത്തവരോ ആരാണെന്നും നോക്കി.. ഗൊള്ളാം!!

    ReplyDelete
  25. അതെന്താ സുമേഷേ, അതിലിത്രമാത്രം വള്‍ഗറായിട്ടുള്ളത്?! മനസ്സ് നന്നാവണമെഡൈ മനസ്സ്... (സ്മൈലി ഇടൂല്ല)

    ReplyDelete
  26. ബട്ടണ്‍സ് അമര്‍ത്താന്‍ താല്പര്യമില്ലാത്തത് സാധാരണ ഹുക്ക് ഉപയോഗിക്കുന്നത് കൊണ്ടാവും. അതിലിത്ര പ്രശ്നമെന്താ അഗ്രു. മനസ്സ് നന്നാവണം മനസ്സ്. ഞാനും സ്മൈലി ഇടൂല.

    -സുല്‍

    ReplyDelete
  27. ബട്ടണ്‍സ് അമര്‍ത്താന്‍ താല്പര്യമില്ലാത്തത് സാധാരണ ഹുക്ക് ഉപയോഗിക്കുന്നത് കൊണ്ടാവും. അതിലിത്ര പ്രശ്നമെന്താ അഗ്രു. മനസ്സ് നന്നാവണം മനസ്സ്. ഞാനും സ്മൈലി ഇടൂല.

    -സുല്‍

    ReplyDelete
  28. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ എന്റെ ഉത്തരം മാറ്റുന്നു . പെറ്റിയും രണ്ടു മാര്‍ക്കും തരണേ


    കുറുമാന്‍

    http://www.blogger.com/profile/04563737302498989296

    ReplyDelete
  29. നാരദന്‍ ഷേമൂസിന് ഇത് ഹാട്രിക്ക് ആയിരിക്കുമല്ലോ.

    ReplyDelete
  30. അതേ സുലൂ..
    അതു കണ്ട് തനിയ്ക്ക് ഹാര്‍ട്ട് അറ്റാക്കും!
    ഹി ഹി

    ReplyDelete
  31. അവാര്‍ഡ് കിട്ടുമ്പോള്‍ സിനിമാക്കാരു പറയുന്നപോലെ, “ ഇതോടെ ഇനി എല്ലാത്തവണയും എനിയ്ക്കുതന്നെ ഒന്നാമതാവണമെന്നുള്ള എന്റെ റെസ്പോന്‍സിബിലിറ്റീസ് കൂടി.. ജനങ്ങള്‍ക്ക് എന്റെ മേലുള്ള വിശ്വാസമേറികൊണ്ടിരിയ്ക്കുന്നു... :) (തേങ്ങേടെ മൂട്... ഇനി ഇത് കുറുമാനല്ലായിരിയ്ക്കോ?)

    ReplyDelete
  32. കുറുമാന്‍

    http://www.blogger.com/profile/04563737302498989296

    ഷുവര്‍-
    , പ്രതിഭിംബം എന്ന വാക്കു കണ്ടതോടെ ഞാന്‍ വായന നിര്‍ത്തി- ബാക്കി എന്നതിനു ഭാക്കി എന്നു പറയുന്ന ഏക മലയാളിയാണല്ലോ കുറുമാന്‍ .

    ആളൊരു ആഭാസനായതോണ്ടാവും ഈ ഭാ യോടൊരു പ്രതിത്തി! :)

    ReplyDelete
  33. ഹാമൂസ്സേ..

    ഇതെങ്ങനെ ഒപ്പിക്കുന്നു.

    ഒരു കുളു കൊട് മാഷേ.. സുല്ല് ഒന്നു ട്രൈ ചെയ്യട്ടെ. കൂട്ടത്തില്‍ ഈ ഞാനും.

    ReplyDelete
  34. തഥാഗതന്‍

    http://www.blogger.com/profile/04212907620725509568

    chumma, ketakkatte!

    ReplyDelete
  35. ഈ ഹാമൂസാണോ ഈ ചോദ്യങ്ങളെല്ലാം ഉണ്ടാക്കുന്നതെന്ന് ഒരു സംശ്യം എനിക്കില്ലാതെയില്ല.. അടുത്ത കോമ്പറ്റീഷന്‌ ഏതായാലും ഹമൂസ്‌ പറയുന്നതുതന്നെ ഞാനും പറയുന്നുള്ളൂ..

    ReplyDelete
  36. കൈതച്ചേട്ടന്റെ ഉത്തരത്തോടെ പലരുടേയും ഹൃദയം തകരുന്ന ശബ്ദം കേള്‍ക്കുന്നു!!!!

    “ക്ടരക്മ്ക്ര്ര്ര്ര്ര്ര്ര്......”

    ReplyDelete
  37. എനിക്കും ഏകദേശം ഉറപ്പായി. ഇത് കുറു ആണെന്ന്...!

    ഏതായാലും ഉത്തരം മാറ്റുന്നില്ല. എന്തിനാ ചുമ്മ പെറ്റി കേസില്‍ പ്രതിയാവുന്നത്...

    എന്നാലും ഒരു രസത്തിന്.... ഇടിവാളേ,മരണകോണ്‍ഫിഡന്‍സാണല്ലോ.., ഇത് കുറുവല്ലേല്‍ ഇയാളുടെ പകുതി മീശവടിക്കാ‍ന്‍ തയാറാണോ? ബെറ്റ് ന് ഉണ്ടോ?

    :)

    ReplyDelete
  38. കിടക്കട്ടെ എന്റെ വോട്ട് തഥാഗതന്..

    തഥാഗതന്‍ ആണെങ്കില്‍ തടി കൂടി എന്ന് പറയുന്നതിലും നല്ലത് വയറ് കൂടി എന്നായിരുന്നു :)

    അപ്പോ എന്റെ വോട്ട്

    http://www.blogger.com/profile/04212907620725509568

    ReplyDelete
  39. അഭിലാഷിന് മീശ പകുതി മീശ വടിക്കാമെന്ന് ധൈര്യായിട്ട് ബെറ്റ് വെക്കാലോ... ആ ഒരു വരയിൽ എന്തു തിരിച്ചറിയാനിരിക്കുന്നു... ഇഡീ അവന്റെ കെണിയിൽ പെടേണ്ട :)

    ReplyDelete
  40. അഭിലാഷേ, എന്റെ മീശ ഫുള്‍ വടിയ്ക്കാനുണ്ട്.. പ്ലീസ്.. ഇടിയുടെ കഴിഞ്ഞാല്‍ എന്റെ ചെയ്തു തരണം...

    ReplyDelete
  41. യേയ്യ്...! ഇല്ല... യില്ല..യില്ല...യില്ലേയില്ല!

    ബട്ട്, ഇത് കുറുവാണേല്‍ കുറൂന്റെ മീശവടിക്കും. അത് ഉറപ്പാ!! (ബാര്‍ബറെ കൊണ്ട് വടിപ്പിക്കും..). പണ്ട് ഈ ഗോമ്പിറ്റേഷന്‍ ആദ്യ രണ്ട് എപ്പിസോഡ് കഴിഞ്ഞപ്പോ ഞാന്‍ കുറൂനോട് ചോദിച്ചു:

    “കുറൂ.. ഗോമ്പിറ്റേഷന് പങ്കെടുക്കുന്നില്ലേ?”

    “ഓ.. എന്ത് ഗോമ്പിറ്റേഷനടെ..?! ഞാന്‍ പങ്കെടുക്കില്ല!! മനുഷ്യന് തലക്ക് പിരാന്ത് പിടിച്ച് നിക്കുമ്പോഴാ അവന്റെയൊരു ഗോമ്പിറ്റേഷന്‍....!”

    എന്ന്. എന്നിട്ടും... എന്നിട്ടും.. എന്നിട്ടും പുള്ളി പങ്കെടുത്താല്‍ വടിക്കണ്ടേ മീശയും താടിയും മുടിയും.. ? (അതില്‍ മുടിയും താടിയും കേന്‍സ‌ല്‍ഡ്..)

    :)

    ReplyDelete
  42. ഉറപ്പില്ല എന്നാലും ഇരിക്കട്ടെ
    എന്റെ ഉത്തരം :കുറുമാന്‍
    http://www.blogger.com/profile/04563737302498989296

    ReplyDelete
  43. ബ്രേക്കിങ്ങ് ന്യൂസ്:

    ഇരുപത്തി നാലാം മത്സരം അവസാനിച്ചപ്പോള്‍ 61 പോയിന്റുമായി വല്യമ്മായി തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ്. രണ്ടാം സ്ഥാനത്ത് 54 പോയിന്റുമായി ആഷ നിലയുറപ്പിച്ചിരിയ്ക്കുന്നു. പ്രിയ 50 പോയിന്റുമായി തൊട്ടു പിന്നിലുണ്ട്. വിശദമായ പോയിന്റ് നില ചുവടേ.

    (ക്രമനമ്പര്‍/പേര്/പോയിന്റ് എന്ന ക്രമത്തില്‍)

    1. വല്യമ്മായി : 61
    2. ആഷ | Asha: 54
    3. പ്രിയ : 50
    4. മയൂര : 47
    5. അനില്‍_ANIL : 40
    6. സുമേഷ് : 39
    7. മാരാർ : 39
    8. സാജന് : 37
    9. വിശ്വപ്രഭ : 35
    10. സുൽ | Sul: 32
    11. അനില്‍ശ്രീ : 27
    12. ജോഷി : 27
    13. ഗുപ്തന്‍ : 25
    14. ദേവന്‍ : 25
    15. Kichu : 21
    16. നന്ദകുമാര്‍ : 21
    17. പ്രശാന്ത് :‍ 21
    18. പ്രിയഉണ്ണികൃഷ്ണന്‍20
    19. കുട്ടിച്ചാത്തന്‍: 19
    20. തോന്ന്യാസി : 18
    21. സന്തോഷ് : 15
    22. സിദ്ധാര്‍ത്ഥന്‍: 15
    23. അപ്പു : 14
    24. അഭിലാഷങ്ങള്‍: 14
    25. അരവിന്ദ് : 14
    26. ഇടിവാള്‍ : 14
    27. ഉപാസന : 14
    28. കൈതമുള്ള് : 13
    29. ദസ്തക്കിര്‍ : 13
    30. ബിന്ദു : 13
    31. Inji Pennu :12
    32. അനംഗാരി : 12
    33. യാത്രാമൊഴി : 12
    34. പ്രിയംവദ : 8
    35. യാരിദ് : 8
    36. സു | Su : 8
    37. Visala Manaskan :7
    38. തഥാഗതന്‍ : 7
    39. Siju | സിജു: 6
    40. കെ.പി. : 6
    41. ഹരി/Hari : 6
    42. ഹരിയണ്ണന് : 6
    43. ശിശു : 5
    44. Kumar : 4
    45. നൊമാദ് :4
    46. അഗ്രജന്‍ :3
    47. ഇത്തിരിവെട്ടം :3
    48. ജയരാജന്‍ :3
    49. Mariam :2
    50. ധനേഷ് :2
    51. പന്നി :2
    52. മുസാഫിര്‍ :2

    ReplyDelete
  44. ഹം തോ ലംബേ റേസ് കേ ഗോഡേ ഹേന്‍ ഭായ്... ലിസ്റ്റ് കാട്ടി ഡറാവോ മത്!

    ReplyDelete
  45. ഹൊ! ഞാന്‍ ഏതായാലും ഭൂജ്യത്തില്‍ നിന്ന് 14 ആക്കീല്ലേ.! ഹെന്നെ ഞാന്‍ തന്നെ സമ്മതിച്ചിരിക്കുന്നു!!

    പിന്നെ അഞ്ചലേ, ബഹുദൂരം എന്നൊന്നും പറയണ്ട, അടുത്തതില്‍ ഒരു 12 അടിച്ചാല്‍ ആശയുടെ ആശയും നിറവേറില്ലേ? പിന്നെ അതിവേഗം മുന്നോട്ട് കുതിക്കുന്ന ഹമൂസ (അതോ സമൂസ യോ), അതായത് സുമേഷ് ചന്ദ്രയാന്‍ പിന്നാലെയുണ്ട്... ഈ കുറുമാന്റെ 12 പോയിന്റ് കിട്ടിയാല്‍ ചിലപ്പോ നാലാമത് ആകും...

    എനിക്ക് ആദ്യ 5ല്‍ പ്രവേശനം ലഭിക്കണേല്‍ മിനിമം ഒരു 6 മത്സരങ്ങളില്‍ ഞാന്‍ മാത്രം പങ്കെടുക്കണം..! (എന്നാലും നടക്കുമോ ആവോ...!)

    ReplyDelete
  46. 6. സുമേഷ് : 39

    ഇതാരാണ് അഞ്ചl സാr, ഇങ്ങനെ ഒരു തൊരപ്പനെ ഈ ഗോമ്പറ്റീഷനിl കണ്ടിട്ടേയില്ലല്ലോ?!

    :)

    ReplyDelete
  47. അഗ്രൂ പാച്ചൂന്റെ ഫോണ്‍ നമ്പറെത്ര്യാ? പാച്ചൂന്റുമ്മാടെ ആയാലും മതി...

    ReplyDelete
  48. ha..ha...ha..ha..


    ഇതെന്തോന്ന്? പതിനാലുകാരുടെ വെള്ളപ്പോക്കാമോ!!

    ReplyDelete
  49. അനിയാ അഗ്രജന്‍,
    നോസ്ത്രദാമസ് ഹുസുമോ/ നന്ദ്രോക്ക് സമൂസ/ നോര്‍ക്കാട്ടിക് ഷെമുസി തുടങ്ങിയ പേരുകളില്‍ അറിയാപ്പെടുന്ന തലതിരിഞ്ഞ നമ്മുടെ സ്വന്തക്കാരന്‍ തന്നെ ഹന്ത അന്തക്കാരന്‍.

    മഹാനായ ഹോര്‍മൂസ് സുമേഷ് ചന്ദ്രന്‍.

    എന്തെല്ലാം കുരിശുകളാണ് ബൂലോഗത്തെ ഐഡികള്‍!

    സഹിയ്ക്ക തന്നെ.

    ReplyDelete
  50. ദേ ദേ അഞ്ചല്‍ക്കാരാ...
    എന്നെപ്പറഞ്ഞോ, പക്ഷെ ന്റെ ഐഡിയെപ്പറഞ്ഞാലുണ്ടല്ലാ...

    ReplyDelete
  51. ഹതു ശരി,
    അഗ്രജാ ഇതു താനായിരുന്നു അല്ലേ? കഴിഞ്ഞ കുറേ ദിവസമായി ഞാന്‍ തപ്പി നടക്കുവായിരുന്നു. എന്റെ ഒരു പോസ്റ്റില്‍ വന്ന് കമന്റ് എഴുതി പോയ ഒരു അനോനിയെ. അയാളെ തപ്പാന്‍ അയാള്‍ അവിടെ ഇട്ടിട്ട് പോയ ഒരേ ഒരു തെളിവായിരുന്നു ആ “അഞ്ചl ".

    എന്നായാലും ആ അനോനി എന്റെ മുമ്പില്‍ പെടും എന്നെനിയ്ക്കുറപ്പുണ്ടായിരുന്നു. അനിയാ നീ പേടിയ്ക്കേണ്ട. ഞാന്‍ നിന്നോടു കൂടെയുണ്ട്!

    ReplyDelete
  52. ഹഹഹ
    അങ്ങനെ അഗ്രു പിടിയ്ക്കപ്പെട്ടു.. ഇനി പീഡനം തുടങ്ങിക്കോളും!!! യ്ക്ക് മന:സ്സമാധാനമായി!!!

    ReplyDelete
  53. എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു. ആ “അഞ്ചl" വിളിയ്ക്കാരന്‍ ഈ ഉത്സവപ്പറമ്പില്‍ തന്നെ വന്നു പെടും എന്ന്.

    ഹെന്തൊരു സന്തോയം......

    ReplyDelete
  54. എന്നാലും അപ്പൂ ഇതൊക്കെ ഇത്രെം പരസ്യമായിട്ട്!!

    ഛേ...

    ഇനിയിപ്പോ അപ്പൂന്റെ ഉത്തരങ്ങള്‍ വരുമ്പോ ഈ രീതിയിലാണ് മറുപടിയെങ്കില്‍ ഞാന്‍ കുഴങ്ങൂലോ ഭഗവതീ!!

    ReplyDelete
  55. ബൂലോകത്ത് വനിതകള്‍ക്ക് പ്രാധാന്യം ഇല്ലെന്ന് ആരും പറയില്ലല്ലോ... ആദ്യത്തെ നലു സ്ഥാനങ്ങള്‍ വനിതകള്‍ക്ക് വിട്ടു കൊടുത്തുകൊണ്ട് ബൂലോകര്‍ മാതൃക കാണിച്ചിരിക്കുന്നു...

    ഞാന്‍ ചോദിക്കാന്‍ വന്നത് അഗ്രജന്‍ ചോദിച്ചു... ആരാ ഈ സുമേഷ്? പ്രൊഫൈലില്‍ ഇല്ലാത്ത പേരു പറഞ്ഞ അഞ്ചലിനെ നാലു മല്‍സരങ്ങളില്‍ നിന്ന് വിലക്കണം...

    ReplyDelete
  56. അഞ്ചൽ, കണക്കെഴുത്തുകാരൻ ആ പണി ചെയ്താ മതി, അനോണിയെ പിടിക്കാൻ ഞങ്ങളൊക്കെ ഉണ്ടിവിടെ :)

    ReplyDelete
  57. ജോഷി- കഴിഞ്ഞ പോസ്റ്റിൽ അവതരിപ്പിച്ച വ്യക്തിയുടേ post കാണാതെ പങ്കേടുത്തു. (Section 4/1)
    ജോഷി ഒന്നിലധികം ഉത്തരങ്ങൾ പറഞ്ഞു (Section 4/5)
    സുനീഷ് പരസ്യം ചെയ്തതിനാൽ എല്ലാ മത്സരങ്ങളിൽ നിന്നും ban ചെയ്തിരിക്കുന്നു.

    ReplyDelete
  58. അഗ്രജ ബ്ലോഗറേ,
    എന്റെ ബ്ലോഗില്‍ വരുന്ന അനോനിയെ പിടിയ്ക്കാനുള്ള അവകാശം ഞാന്‍ ആര്‍ക്കും തീറെഴുതിയിട്ടില്ല അനിയാ. എന്നാലും ആ "അഞ്ചl."

    എനിയ്ക്കങ്ങോട്ട് സഹിയ്ക്കാന്‍ മേല എന്റെ ദെയിവമേ....

    ReplyDelete
  59. ഹഹഹ ഈ നെലക്ക് ഇങ്ങളനോണിയെ പിടിക്കാനിറങ്ങിയാൽ പാവം അനോണികളെ ആരു പിടിക്കും :)

    ReplyDelete
  60. ഒക്കെ ശരി...
    എന്നാലും ആ “അഞ്ചl"....
    എനിയ്ക്ക് വയ്യാഞ്ഞിട്ട് വയ്യേ.

    ദെയിവത്തിനാണെ സത്യം...കെയിപ്പള്ളി ഈ മത്സരം നടത്തിയില്ലാരുന്നേല്‍ എനിയ്ക്ക് ആ അനോനിയേ കിട്ടുകയേ ഇല്ലായിരുന്നു.

    കെയിപ്പള്ളിയ്ക്ക് ഒരു നന്ദിനി പശു!

    ReplyDelete
  61. കൈപ്പള്ളി, കഴിഞ്ഞ പോസ്റ്റിൽ (എന്റെ ഉത്തരങ്ങളിൽ) ജോഷി മാത്രമാണ് എന്റെ ശരിയായ പ്രൊഫൈൽ വെച്ച് ഉത്തരം പറഞ്ഞ ഏക വ്യക്തി, കൈപ്പള്ളി പോലും ഉത്തരപ്രഖ്യാപനത്തോടൊപ്പം കൊടുത്തത് ഞാൻ ഉത്തരക്കടലാസിനോടൊപ്പം വെച്ചിരുന്ന ലിങ്കല്ല... ആയതിനാൽ ജോഷിയെ ശിക്ഷയിൽ നിന്നൊഴിവാക്കണമെന്ന് അഭ്യാർത്ഥിക്കുന്നു... :)

    ReplyDelete
  62. അപ്പൊ അന്ചല്‍ പറഞ്ഞതാ ശരി..
    ശരിയ്ക്കുമുള്ള പ്രൊഫൈല്‍!!!
    കണ്ടാ കണ്ടാ... അനോണി അറിയാതെ അനോണിത്വം പുറത്തേയ്ക്കൊഴുകുന്നത്

    ReplyDelete
  63. ശുപാര്‍ശകള്‍ സ്വീകരിയ്ക്കുന്നതല്ല എന്ന് കൈപ്പള്ളി പറഞ്ഞതായി പറയാന്‍ പറഞ്ഞു!

    ഹല്ല പിന്നെ.

    ReplyDelete
  64. അപ്പോ ശരി...അടുത്ത മത്സരത്തില്‍ സന്ധിയ്ക്കാം! ബൈ ബൈ

    ReplyDelete
  65. ഇന്നി ഒരാളെ കൂടി കിട്ടാനുണ്ട്.

    5L എന്നു വിളിച്ച് എന്റെ ബ്ലോഗില്‍ കമന്റിടുന്ന ഒരനോനി കൂടി. വരും...വന്നു വീഴും. എവിടെ പോകാന്‍....

    ഈ ഉത്സവപ്പറമ്പില്‍ തന്നെ ആ അനോനിയും വന്നു വീഴും....

    ReplyDelete
  66. ഞാനൊരു സത്യം പറഞ്ഞാ അഞ്ചലിനു വെഷമാകോ...

    ReplyDelete
  67. സത്യം പറഞ്ഞ് കഴിഞ്ഞാ ചിലപ്പോ അനിയനു വിഷമമാകും....

    ReplyDelete
  68. ആ എന്നാ പിന്നെ വേണ്ട... (യാത്രകളൊക്കെ ഇപ്പഴും റോള വഴി തന്നെയല്ലേ)

    ReplyDelete
  69. ഏയ്....
    ഇപ്പോ നാഷണല്‍ പെയിന്റ് വഴിയ്ക്കാ.
    എന്നാലും പറ. കേള്‍ക്കട്ടെ.

    ReplyDelete
  70. ഡൈലി ഈ ബ്ലോഗിന്റെ ഹിറ്റ് കൌണ്ടര്‍ ഒരു 1500+ വച്ച് കൂടുകയാണല്ലോ..!

    37,329 ആയി!!

    ഒരു ഗൂഗിള്‍ ഏഡ്‌സെന്‍സ് ഇട് കൈപ്പള്ളി.. ചുമ്മ ക്ലിക്കിക്കളിക്കാലോ.... കിട്ടുന്ന കേഷ് കൊണ്ട് ‘ഗോമ്പിറ്റേഷന്‍‘ വിജയിക്ക് സമ്മാനം കൊടുക്കാലോ?

    അല്ലേ വേണ്ട.. ആര് ക്ലിക്കാന്‍!

    ഒരിക്കല്‍ വിശാല്‍ജീയോട് ആഡ് സെന്‍സിനെപറ്റി നടത്തിയ സംഭാഷണത്തിന്റെ ഒരു ഏകദേശരൂപം താഴെ:

    ഞാന്‍: “ഓ.. ഡൈലി വന്‍ ഹിറ്റാണല്ലോ ഇഷ്ടാ... ആ താഴെ വച്ചിരിക്കുന്ന ഗൂഗിള്‍ ഭണ്ഡാ‍രം നിറഞ്ഞോ? ഒരുപാട് സമ്പാദിക്കുന്നുണ്ടാവുമല്ലോ.. കാഷ് ഓവര്‍ഫ്ലാ ആകുന്നേല്‍ എന്റെ ബേങ്ക് അകൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം കേട്ടോ.. ഐ ഡോണ്ട് മൈന്‍ഡ്... മൈ ADCB എകൌണ്ട് നമ്പര്‍ ഈസ്....”

    വിശാല്‍ജി: “ഹെന്റെ ചുള്ളാ... കഴിഞ്ഞ മാസം 18,000 ഹിറ്റ്!! അതില്‍ ആഡ്‌സെന്‍സില്‍ ക്ലിക്കിയവര്‍ വെറും 18...!! എങ്ങെനെയിണ്ട് ...എങ്ങിനെയ്‌ണ്ട്??”

    ഞാന്‍: “ആണോ... മിടുക്കന്മാര്‍... പിന്നെ, ഒരു കാര്യം അറിയാമോ.. അതില്‍ 6 ക്ലിക്ക് എന്റെതാ.. പറഞ്ഞില്ലാന്ന് വേണ്ട..!”

    വിശാല്‍ജി: “ഓ.. വളരെ സന്തോഷം.. ഗൂഗിളീന്ന് കിട്ടുന്ന കാശിന്റെ പകുതി ഞാന്‍ നിനക്ക് തന്നേക്കാം...”

    ഞാന്‍: “ഹോ... രക്ഷപ്പെട്ടു.. എന്റെ സാമ്പത്തീക പ്രതിസന്ധിയൊക്കെ അതോടെ തീരും!!”

    :)

    ReplyDelete
  71. ente utharam: venu nair
    http://www.blogger.com/profile/16325789161361463038

    ReplyDelete
  72. ഉത് കുറുമാനാണ്.
    എന്റെ ഉത്തരം: കുറുമാന്‍
    http://www.blogger.com/profile/04563737302498989296


    അഗ്രജാ: ഞാന്‍ വെച്ചിട്ടുണ്ട്.പ്രൊഫൈലില്‍ ബാങ്കിഗ് എന്ന് കൊടുക്കുക.. എന്നിട്ട് കച്ചവടം ആണെന്ന് പറയുക.എന്റെ സംശയം സുല്ലോ അഗ്രജനോ എന്നായിരുന്നു.സുല്ലുവിന്റെ പ്രൊഫൈലില്‍ ബിസിനസ് എന്നും.എന്നെ കാട്ടില്‍ കേറ്റാന്‍ വേറെ വല്ലതും വേണോ?
    അല്ല ഈ ബാങ്കില്‍ എന്നതാ പണി.ചായ വിക്കലോ അതോ ആഷ പറഞ്ഞപോലെ കപ്പലണ്ടി കച്ചവടമോ?

    ReplyDelete
  73. എന്റെ ഉത്തരം: കുറുമാന്‍
    http://www.blogger.com/profile/04563737302498989296

    ReplyDelete
  74. എന്റെ ഉത്തരം: കുറുമാന്‍
    http://www.blogger.com/profile/04563737302498989296

    ReplyDelete
  75. അടുത്ത മത്സരം: UAE 20:00

    ReplyDelete
  76. ശരി ഉത്തരം: കുറുമാൻ

    ReplyDelete
  77. കുറുമാന്‍

    http://www.blogger.com/profile/04563737302498989296

    I am changnging my answer!

    1) ippO viSramam
    2) thaati and muTi
    3) aTuththa bilDimg

    ReplyDelete
  78. മത്സര ഫലം:

    1. nardnahc hsemus :12
    2. അഗ്രജന്‍ : 8
    3. തോന്ന്യാസി : 6
    4. അനില്‍ശ്രീ : 4
    5. Kichu : 2
    6. അപ്പു : 2
    7. വല്യമ്മായി : 2
    8. ഇടിവാള്‍ : 2
    9. സാജന്‍| SAJAN : 2
    10.കരീം മാഷ് : 2
    11.ഇന്‍ഡ്യാ ഹെരുറ്റേജ് : 2
    12.അനംഗാരി : 2
    13.ആഷ | Asha : 2

    പെനാലിറ്റി:
    1. അപ്പു : -2 (ഒന്നില്‍ കൂടുതല്‍ ഉത്തരം)

    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!

    ReplyDelete
  79. അനംഗാരി, എന്റെ പ്രൊഫൈലിൽ ബാങ്കെന്ന് കണ്ടെന്നോ... എബഡെ... ഏയ്... അതെന്റെ പ്രൊഫൈലാവൂല്ല... വല്ല ബാങ്കിലും എന്റെ പേരു കണ്ടെന്ന് പറഞ്ഞാൽ സമ്മയിക്കാം, ക്രെഡിറ്റ് കാറ്ഡ് അടക്കാൻ ബാക്കിയുള്ളോരുടെ ലിസ്റ്റിൽ :)

    തരാൻ വെച്ചിട്ടുള്ളതൊക്കെ മൂന്നാം തിയ്യതി കാണുമ്പോ തന്നേക്ക് :)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....