Wednesday 11 March 2009

5 - അഞ്ചൽക്കാരൻ

പരസ്പരവിരുദ്ധമായി സംസാരിക്കാറുണ്ടോ?
    ഏയ് ഞാനത്തരക്കാരനല്ല, ഒന്നു ചിന്തിയ്ക്കും. മറ്റൊന്നു പ്രവര്‍ത്തിയ്ക്കും. വേറൊന്നു പറയും. അഥവാ: ചിന്തിയ്ക്കുന്നതൊന്നും പ്രവര്‍ത്തിയ്ക്കില്ല, പറയുന്നതൊന്നും ചിന്തിയ്ക്കില്ല,
എന്താണ്‌ സൌന്ദര്യം?
    കണ്ടാല്‍ അറപ്പുണ്ടാകാത്തത്. വീണ്ടും കാണാന്‍ ആഗ്രഹം ജനിപ്പിയ്ക്കുന്നത്. കണ്ടു കൊണ്ടേയിരിയ്ക്കണമെന്നു തോന്നുന്നത്. കണ്ടിട്ടും കണ്ടിട്ടും മതിയാവാത്തത്,
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?
    ആദ്യം പാടി നോക്കും. കേള്‍വിക്കാര്‍ തല്ലിയോടിയ്ക്കും. പിന്നെ പഠിപ്പിയ്കാന്‍ നോക്കും. അക്ഷരം അറിയാത്തതു കൊണ്ട് വിദ്യാര്‍ത്ഥികള്‍ പഠിപ്പിച്ചു തുടങ്ങും. അങ്ങിനെ അദ്ധ്യാപനവും ഒഴിവാക്കും. പിന്നെ ഏതെങ്കിലും അടുക്കളയില്‍ ചേക്കേറും. പാചകം അറിയാത്തതുകൊണ്ട് അവിടുന്നും ചവിട്ടി പുറത്താക്കും. ആശാരിയാകന്‍ കൊട്ടൂടി വേണ്ടെ? കൊട്ടൂടി എടുക്കാന്‍ മറന്നു. അപ്പോ പിന്നെ എന്താ ചെയ്ക? ഇപ്പോ ചെയ്തു കൊണ്ടിരിയ്ക്കുന്ന പണിയങ്ങു തുടരും. കോമാളിയായി വീണ്ടും ജീവിയ്ക്കും!
എന്താണ്‌ ദൈവം?
    കണ്ണുകാണാതെ നില്‍ക്കുമ്പോള്‍ കൈ നല്‍കുന്നവന്‍. കൈവിട്ടു പോയതിനെ പോറൊലൊന്നുമേല്‍ക്കാതെ തിരിച്ച് നല്‍കുന്നവന്‍. ജീവിത പാതയിലെപ്പോഴും കൂട്ടായി നില്‍ക്കുന്നവന്‍.
കായംകുളം കൊച്ചുണ്ണി, വെള്ളായണി പറമു, മുളമൂട്ടില്‍ അടിമ, ഇത്തിക്കര പക്കി, ജംബുലിംഗം തുടങ്ങിയവര്‍ ധനികരെ കവര്‍ന്ന് പാവങ്ങള്‍ക്കു നല്‍കുകയും നാട്ടുനീതി നടപ്പാക്കുകയും ചെയ്തിരുന്നു എന്ന വീരചരിതങ്ങള്‍ ഇഷ്ടമാണോ?
    ഇതെന്നാ ചോദ്യം സര്‍. പത്തൊമ്പതാം നൂറ്റാണ്ടില്‍ ചോയിയ്ക്കേണ്ട ചോദ്യം ഇപ്പോഴാ ചോദിയ്ക്കുന്നത്? അന്നാണ് ഈ ചോദ്യമെങ്കില്‍ ഒരുത്തരം തരാന്‍ ശ്രമിയ്ക്കാമായിരുന്നു. ഇപ്പോള്‍ മേല്‍ സൂചിപ്പിച്ചവരൊക്കെയല്ലേ ധനികന്മാര്‍. തട്ടിപ്പറിയ്ക്കണമെങ്കില്‍ അവരുടെ കയ്യിമ്മേന്നു തട്ടിപ്പറിയ്ക്കണം. അതൊരു കടും കയ്യായിരിയ്ക്കും. അതു കൊണ്ട് ഈ ചോദ്യം അസാധുവാക്കണം.
കുയിലിനെയോ കൊറ്റിയേയോ കൂടുതലിഷ്ടം?
    കുയിലിനെ. എങ്ങിനെ ജീവിയ്ക്കണമെന്നു കുയിലില്‍ നിന്നും പഠിയ്ക്കണം. ഒറ്റക്കാലില്‍ തപസ്സു ചെയ്തതു കൊണ്ടൊന്നും ഇക്കാലത്ത് ജീവിയ്ക്കാന്‍ പറ്റൂല്ല. അതിനു കുയിലിന്റെ തന്ത്രങ്ങളും കുതന്ത്രങ്ങളും ഒക്കെ പരീക്ഷിയ്ക്കേണ്ടി വരും. ഇതു ടോപ്പ് സീക്രട്ടാ. ഞാനിങ്ങനെ പറഞ്ഞെന്ന് ആരോടും പറയല്ലേ. അപ്പോ വീടെവിടാ‍ന്നാ പറഞ്ഞേ?
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു?
    ബാത്ത് റൂമിലല്ലേ? അതു ശരിയാണ്. ബാത്ത് റൂമില്‍ കേറുമ്പോഴൊക്കെ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ട്. അപ്പോ അവിടിരുന്നു പാടിയാണ് ഏകാന്തത മാറ്റാറ്.
കഷ്ടകാലം എന്നാലെന്താണ്‌?
    വിചാരിയ്ക്കുന്നതൊന്നും സംഭവിയ്ക്കാതിരിയ്ക്കുന്ന കാലം. വഴിയേ പോകുന്ന വയ്യാവേലി തലയില്‍ വലിഞ്ഞു കേറുന്ന കാലം. സംഭവിയ്ക്കുന്നതെല്ലാം പ്രതീക്ഷകള്‍ക്ക് വിപരീതമാകുന്ന കാലം.
മോഹന്‍ലാല്‍ എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്‌?
    മറ്റൊരു മോഹന്‍ലാല്‍ ഉയര്‍ന്നു വരുന്നതിനെ തടയാനുള്ള അദ്ദേഹത്തിന്റെ കഴിവു കൊണ്ട്.
വിവാഹം ഒന്നിനും പരിഹാരമല്ല എന്നു ഞാന്‍ കരുതുന്നു. പിന്നെന്തിനു ആളുകള്‍ വിവാഹം കഴിയ്ക്കുന്നു.?
    വിവാഹം ഒന്നിനും പരിഹാരമല്ല എന്നുള്ള താങ്കളുടെ നിലപാട് വ്യക്തിപരമാണ്. വിവാഹം എല്ലാത്തിനും പരിഹാരം അല്ലാ എങ്കിലും ഒരു സ്തീയുടേയും പുരുഷന്റേയും ജീവിതത്തില്‍ അതിനു പലതിനും പരിഹാരം ആകാന്‍ കഴിയും. വിവാഹം എന്നാല്‍ ഒരു തരത്തിലുള്ള പങ്കു വെയ്ക്കലാണ്. സുഖവും ദുഃഖവും എല്ലാം ഒരു പോലെ ഷെയര്‍ ചെയ്യാന്‍ ഒരാള്‍ക്കു ഒരു ഇണയെ കിട്ടുക എന്നാല്‍ അതില്‍ പരം സൌഭാഗ്യം മറ്റെന്തുണ്ട്? ഒരു കരാറാണ് വിവാഹത്തിലൂടെ വധുവും വരനും ഒപ്പിടുന്നത്. ഒന്നിച്ചു ജീവിച്ചു കൊള്ളാമെന്നുള്ള കരാര്‍. വ്യവസ്ഥകള്‍ ഒന്നും എഴുതിയിട്ടില്ലാത്ത ആ കരാര്‍ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണമാക്കിയാല്‍ വൈവാഹിക ജീവിതം ഒരു മഹാഭാഗ്യമാകും.
മോതിരം, മാല, വാച്ച്‌, ബ്രേസ്‌ലെറ്റ്‌ തുടങ്ങിയവ ധരിക്കാന്‍ ഇഷ്ടമാണോ?
    ബീടര്‍ക്ക് മോതിരം വല്യ ഇഷ്ടമാണ്. എനിയ്ക്ക് ആഭരണങ്ങളോട് തീരെ താല്പര്യമില്ല. ചിരിയ്ക്കുന്ന മുഖമാണ് ഏറ്റവും നല്ല ആഭരണം എന്നതാണ് എന്റെ തത്വശാസ്ത്രം.
പുരുഷന്മാര്‍ മാര്‍സില്‍ നിന്നും സ്ത്രീകള്‍ വീനസില്‍ നിന്നുമുള്ളവരാണെന്ന് വിശ്വസിക്കുന്നോ?
    അസംബന്ധം. പുരുഷന്‍ ദൈവത്തിന്റെ പ്രതിരൂപവും സ്തീ അവന്റെ വാരിയെല്ലില്‍ നിന്നും സൃഷ്ടിയ്ക്കപ്പെട്ടവളും ആണ്.
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുന്നതില്‍ തെറ്റുണ്ടോ?
    ആന മെലിഞ്ഞാലും ഉയരം കുറയുമോ? തടിയല്ലേ കുറയുള്ളൂ. അതിനാല്‍ ആനയ്ക്ക് നില്‍ക്കാനും ഇരിയ്ക്കാനും പിണ്ടമിടാനും സൌകര്യമുള്ള തൊഴുത്താണേല്‍ തൊഴുത്തില്‍ കെട്ടുന്നതു കൊണ്ട് ബുദ്ധിമുട്ടൊന്നും ഇല്ല. ആല്ലേല്‍ ചിലപ്പോള്‍ പ്രശ്നമാകും.
ഏറ്റവും വലുതെന്താണ്‌?
    മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും എന്തിനു ഒരോ നിശ്വാസത്തിലും കുടിയിരിയ്ക്കുന്ന സര്‍വ്വേശ്വരന്‍.
കാശ്മീരസന്ധ്യകളേ കൊണ്ടുപോരൂ എന്റെ ഗ്രാമസുന്ദരിക്കൊരു നീലസാരി എന്താ ഈവരിയുടെ അര്‍ത്ഥം?
    ഇതൊക്കെ വിവരവും വിദ്യാഭ്യാസവും ഉള്ള ആരോടെങ്കിലും ചോയിയ്ക്കു ബായി. ഹല്ല പിന്നെ. ഒരോന്നും എഴുന്നുള്ളീച്ചോണ്ട് വന്നോളും...ആളെ കൊഴപ്പിയ്കാന്‍. വേറെ ചോദ്യമൊന്നുമില്ലേ താങ്കളുടെ കയ്യില്‍?
പാമ്പിന്റെ രത്നം, കൊതിയന്റെ വിത്തം, സതീകുചം, കേസരി തന്റെ കേശം. തങ്കളുടെ അഭിപ്രായത്തില്‍ ഈ ഗണത്തില്‍ പെടുന്ന ഒരു മൂന്നെണ്ണം കൂടി പറയാമോ?
    സ്പോണ്‍സറുടെ കയ്യിലിരിയ്ക്കുന്ന നമ്മുടെ പാസ്പോര്‍ട്ട്. ബ്ലോഗുവായിയ്ക്കുന്നോന്റെ കമന്റ്. ഗൂഗിളിന്റെ ആഡ്സാന്‍സ് ചെക്ക്.
അല്ലാ, പൂച്ച ഏതു നിറമായാലും എലിയെപ്പിടിച്ചാല്‍ പോരേ?
    എലിയെ കണ്ടാല്‍ പേടിച്ചോടുന്ന പൂച്ചയായിരിയ്ക്കരുത്. അഥവാ മൂന്നാറില്‍ തുറന്നു വിട്ട പൂച്ചകളെ പോലെ ആയിരിയ്കരുത് എന്ന്.
പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണടയ്ക്കുന്നതെന്തിനാണ്‌?
    പാവം പൂച്ചകുട്ടികള്‍. അവര്‍ പാലു കുടിച്ചോട്ടെ. സാധുക്കളല്ലേ. കണ്ണടച്ചു കൊണ്ടു പാലു കുടിയ്ക്കാനാണ് അവര്‍ക്ക് ഇഷ്ടം. നമ്മള്‍ തടസ്സപ്പെടുത്തേണ്ട.
പൂച്ചക്ക്‌ പൊന്നുരുക്കുന്നിടത്ത്‌ കാര്യമുണ്ടോ?
    ദേ...ദേണ്ടെ വീണ്ടും പൂച്ച. എടോ അഭിമുഖക്കാരാ താങ്കള്‍ക്ക് പൂച്ചയില്‍ ആരേലും കൈവിഷം തന്നിട്ടുണ്ടോ? മേലത്തെ ഉത്തരം തന്നെ ഒപ്പിച്ച പാട് എനിയ്ക്കറിയാം.
മാര്‍ജ്ജാരപ്രണയമോ ഹംസലീലയോ കൂടുതല്‍ മനോഹരം?
    ഹംസയും ലീലയും ചേര്‍ന്നതായിരിയ്ക്കും വളരെ മനോഹരമാകുന്നത്.
മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട്‌ എന്ന ഇംഗ്ലീഷ്‌ പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ്‌ എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം?
    ആളുകള്‍ക്ക് മനസ്സിലാക്കാനാണ് ഭാഷ. അല്ലാതെ ഞാന്‍ ഹിന്ദി സിനിമാ കാണാന്‍ പോകുമ്പോള്‍ അടുത്തിരിയ്ക്കുന്ന സുഹൃത്തിനോട് ഇപ്പോ പറഞ്ഞതെന്താ ഇപ്പോ പറഞ്ഞതെന്താ എന്നു ചോദിയ്ക്കുന്നതു പോലെ കേട്ടാല്‍ ആ പറഞ്ഞതെന്താണെന്ന് അടുത്ത് നില്‍ക്കുന്നവനോട് ചോദിയ്ക്കേണ്ടി വരുന്നത് ഭാഷയല്ല. എന്താ ഈ ജമാബന്ദിശിരസ്കദാര്‍?
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?
    കുട്ടിയായിരുന്നപ്പോള്‍ എന്തായിതീരണമെന്നാണ് ആഗ്രഹിച്ചിരുന്നത് എന്നതിനെ കുറിച്ചോര്‍ക്കുകയായിരുന്നു. ഓര്‍മ്മ വരുന്നില്ല. സോറി.
എന്താണ്‌ സന്തോഷം?
    ദുഃഖം പകുത്തെടുക്കുന്ന നല്ല പാതിയുടെ സാമീപ്യം. ഉള്ളതു കൊണ്ട് ഓണമാക്കുന്ന മക്കളുടെ സ്നേഹം. അരക്ഷിതമല്ലാത്ത അടുത്ത നിമിഷം....

187 comments:

  1. സിദ്ധാര്‍ത്ഥന്‍

    ReplyDelete
  2. ഇത് സാക്ഷാൽ ശ്രീമാൻ അഞ്ചൽക്കാരൻ

    ReplyDelete
  3. കുറുമാന്‍

    കഴിഞ്ഞ പോസ്റ്റില്‍ എനിക്ക് പോയിന്റ് തന്നിട്ടില്ല, അതുടനെ തന്നില്ലെങ്കില്‍ ഈ പോസ്റ്റിലെ കമന്റുകളുടെ എണ്ണം 500 കവിയുമെന്ന് ഇതിനാല്‍ ബോധിപ്പിച്ചു കൊള്ളുന്നു.....

    ReplyDelete
  4. ഉത്തരം - അഞ്ചൽക്കാരൻ

    കിട്ടിയാൽ കിട്ടി അല്ലെങ്കിൽ പൊട്ടി!
    അത്രതന്നെ.

    ReplyDelete
  5. അഞ്ചല്‍ക്കാരന്‍

    ReplyDelete
  6. അഞ്ചല്‍ക്കാരന്‍

    ReplyDelete
  7. അഞ്ചല്‍ക്കരാ, പെറ്റി എണ്ണാന്‍ വായോ :) (ഇപ്പൊ ചിട്ടിക്ക് പകരം പെറ്റിയാ)

    ReplyDelete
  8. എന്റെ ഉത്തരം : കൈതമുള്ള്




    (ഈ മത്സരപരമ്പരയില്‍ മുഴുവന്‍ ഞാനീ ഒരൊറ്റ പേരേ പറയൂ !!)

    ReplyDelete
  9. Off : By the way Kaippally how much point i Have..?
    :-(
    Upasana

    ReplyDelete
  10. കിട്ടിയാല്‍ ആറ്...അല്ലെങ്കില്‍ പെനാലിറ്റി പുറകേ..
    എന്റെ ഉത്തരം : അഞ്ചല്‍ക്കാരന്‍

    ReplyDelete
  11. ഉപാസനക്കെത്ര പോയിന്റ് വേണം.ചോദീര് :) എത്ര വേണേലും കൈപ്പള്ളി തരും. ഒരു മൈനസ് ഇട്ടെച്ച്.ഉത്തരം പറയാതെ ഓഫിനു ഇപ്പൊ ഒന്നു.

    ReplyDelete
  12. ഞാനും കൈതമുള്ളിനെ ആലോചിച്ചു പക്ഷേ ബ്ലോഗുമീറ്റിലെ ഫോട്ടോകളിൽ ഏതോ കണ്ടപ്പോ കഴുത്തിൽ മാല കണ്ടതായൊരു ഓർമ്മ പോലെ.

    പിന്നെ ആലോചിച്ച രണ്ടു പേര് ആദ്യം തന്നെ വന്നു കമന്റി അതു കൊണ്ട് അതു എളുപ്പമായി.

    ReplyDelete
  13. കുളു വന്നിട്ടെഴുതാമെന്നു കരുതി.

    പിന്നെ തോന്നി.. പോനാല്‍ പോകട്ടും പോടാ....
    സിദ്ധാര്‍ത്ഥന്‍.

    പോടാ സിദ്ധാര്‍ത്ഥന്‍ അല്ലാട്ടോ

    ReplyDelete
  14. ഡീസന്റായ ദൈവ വിശ്വാസിയായ ഒരു ഗള്‍ഫുകാരന്‍..
    കിടക്കട്ടെ അഞ്ചല്‍ക്കാരനു തന്നെ വോട്ട്.

    ReplyDelete
  15. ക്ലൂ വന്നിട്ടു നോക്കാം

    ReplyDelete
  16. ശ്ശൊ അഞ്ചല്‍ മാഷ് ഡീസന്റായിരുന്നോ?

    ReplyDelete
  17. “പിന്നെ ഏതെങ്കിലും അടുക്കളയില്‍ ചേക്കേറും. പാചകം അറിയാത്തതുകൊണ്ട് അവിടുന്നും ചവിട്ടി പുറത്താക്കും.“

    -വായിച്ചില്ലേ സുമേഷേ?

    സിദ്ധാര്‍ത്ഥന്റെ ഫാഷയല്ല,
    അഞ്ചലിന് ഒരു വോട്ട്!
    (...പോയാ‍ാ തൊട്ടി!)

    ReplyDelete
  18. അഞ്ചലേ, പെറ്റി എണ്ണീക്കൂട്ടാനും ഓഫടിക്കാനും അഞ്ചലിതു വഴി വരുന്നതിന് വിരോധമൊന്നുമില്ല കേട്ടോ :)

    ReplyDelete
  19. അഗ്രജനല്ലേ ഇത്,

    മനുഷ്യാ എന്ന് വിളിച്ച് സംബോധന ചെയ്യുന്നത് അഗ്രജന്‍ സ്റ്റൈലല്ലേ, കൂടതെ നല്ല ദൈവവിശ്വാസിയും,മാന്യമായ സംഭാഷണരീതിയും.

    എന്റെ വോട്ട് അഗ്രജന്

    ReplyDelete
  20. അയ്യോ അഗ്രുവിന്റെ കമന്റ് കണ്ടില്ല.അല്ലെങ്കില്‍ കമന്റൊന്നും ശ്രദ്ധിച്ചില്ല

    ReplyDelete
  21. പൂക്കുറ്റികളുടെ നാട്ടുകാരന്‍, അഞ്ചല്‍ക്കാരന്‍!

    kkpp.

    ReplyDelete
  22. ഉത്തരങ്ങള്‍ കണ്ടപ്പോള്‍ ഒരു സംശയം..
    ഗൂഗിളിന്റെ ചെക്ക് മാറാന്‍ സാധിക്കില്ലേ?... ഗൂഗിള്‍ പൊട്ടിയോ? ആരെങ്കിലും പറഞ്ഞു തരുമോ? ഒരു ചെക്ക് റെഡിയാകാറായിട്ടുണ്ട്. അല്ല അറിഞ്ഞിട്ട് വേണം പുതിയ പരസ്യക്കമ്പനിയെ പിടിക്കാന്‍...

    ReplyDelete
  23. അഞ്ചലിനു കുത്തിയിട്ടിനി ഒരു പ്പും കിട്ടാന്‍ പോകുന്നില്ല.
    എന്റെ ഉത്തരം :ഗന്ധര്‍വ്വന്‍

    -സുല്‍

    ReplyDelete
  24. അതെന്താ വിശാലാ... ഈ kkpp

    ReplyDelete
  25. കിട്ടണെങ്കില്‍ കിട്ടട്ടെ പോണെങ്കില്‍ പോട്ടേ...

    (അഗ്രു എവടത്ത് കാരനാ?)

    ReplyDelete
  26. അതറിയില്ലേ അഗ്രൂ.. ചെ! ചൈ..! ചൌ!! ചം... ചഃ

    kkpp = കിട്ടീയാ കിട്ടി പോയാ പോയി

    ഇയാളെ ഞാന്‍ ഗുരുസ്ഥനത്ത് നിന്ന് പെന്നേം ടര്‍മ്മിനേറ്റ് ചെയ്തിരിക്കുന്നു. (റിസഷന്‍ പ്രമാണിച്ചല്ല... ബേസിക്ക് കാര്യങ്ങള്‍ അറിയാത്തതിന്...)

    ReplyDelete
  27. ആരാ കുറുമാനെ പറഞ്ഞത് ?
    ആവില്ല, മൂപ്പര് നല്ല ആഭരണപ്രിയനാ.

    എപ്പ ക്ലൂ വരും ?

    ReplyDelete
  28. അഞ്ചാമത്തെ മല്‍സരം 5L-ന് സമര്‍പ്പിച്ചിരിക്കുന്നു,,,,

    എന്നാലും അഗ്രജാ.... പാച്ചുവിനോടൊന്ന് ചോദിച്ചിട്ട് പോരാരുന്നോ ആ ചോദ്യം...

    ReplyDelete
  29. ഒരുത്തരം പറഞ്ഞാല്‍ എത്ര വേണേലും ഓഫടിക്കാലോ. :)

    ReplyDelete
  30. മറ്റുള്ളവര്‍ പറഞ്ഞത് കൊണ്ടല്ല, ഇത്തവണ അക്ക്കൌണ്ട് തുറക്കുമ്മെന്ന് കൈമള് പറഞ്ഞതോണ്ട് പറയാണ്.

    അഞ്ചല്‍ക്കാരന്‍...

    കാത്തോളണേ പിതൃക്കളേ...
    :-)

    ഓഫ്: പ്രിയേച്ചി എനിക്ക് ആവശ്യമുള്‍ല അത്ര പോയിന്റ് തരാന്‍ ആര്‍ക്കും സാധിക്കില്ല സുഹൃത്തേ.

    പിന്നേയ് പുസ്തകം കൊറേ വിറ്റ് പോണ്‌ണ്ടാ..?

    ReplyDelete
  31. ങ്ഹേ... പ്രിയയപ്പോ പുസ്തക കടേലാണോ വേല ചെയ്യുന്നത്...!

    ReplyDelete
  32. ഓഹോ... kkpp യ്ക്ക് അങ്ങനേം ഒരർത്ഥം കൂടെയുണ്ടല്ലേ...

    സുമേഷേ നന്ദി...
    അഭിലാഷേ നന്ദി...

    അനിലേ... :)

    ReplyDelete
  33. പൂക്കുറ്റിയുടെ നാട്ടുകാരനായാലും കമ്പിത്തിരിയുടെ നാട്ടുകാരനായാലും, ഏന്‍സര്‍ 5L-ക്കാരന്റ അസാന്നിദ്ധ്യം മൂലം അയാള്‍ തന്നെയാണ് എന്ന് ഏകദേശം ഉറപ്പിക്കാം. പക്ഷെ ഞാന്‍ ക്ലൂ‍ കിട്ടിയിട്ടേ ഇത്തവണ മിണ്ടുന്നുള്ളൂ....

    ഉപാസനേ, ആ പ്രിയയാണോ യീ പ്രിയ? പ്രിയാ ഉണ്ണികൃഷ്ണനല്ലേ ബുക്കിന്റെ ആള്‍? ഈ പ്രിയ ഇസ് നോട്ട് ആ പ്രിയ! നോട്ട് ദ പോയിന്റേ!!

    :)

    ReplyDelete
  34. ഇല്ല ഉപാസനേ, ഇപ്പൊളത്തെ പണി കഴിഞിട്ടു പുസ്തകം വില്‍ക്കാന്‍ റ്റൈം കിട്ടണില്ല :(

    ആളു മാറിപ്പോയ് ഉപാസനേ :) പ്രയാണത്തിന്റെ പ്രിയ അല്ല ഈ പ്രിയ.

    ReplyDelete
  35. ങ്ഹെ മറുപടി വന്നൊ?

    ReplyDelete
  36. അഗ്രൂ.. kkpp യ്ക്ക് അതല്ലാതെ വേറേതാ അര്‍ത്ഥം? ഉരുളാതേ ഉരുളാതേ

    ReplyDelete
  37. അഗ്രജനറിയാവുന്ന ഏക ഉത്തരം ‘ഞാന്‍ പണ്ട് കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡണ്ട് kkpp’ .... അങ്ങനെ പലതും

    ReplyDelete
  38. സുല്ലേ ആ പോസ്റ്റിന്റെ ലിങ്കും കൂടെ... പ്ലീസ് :)

    ReplyDelete
  39. ഇവിടെ കുറച്ചു പേരെല്ലാം ഉള്ളതല്ലേ അഗ്രൂ ഇപ്പോള്‍. ആ ലിങ്കിങ്ങോട്ട് വലിച്ച്, ആ നാറ്റം കൊണ്ട് എല്ലാരേം ഓടിക്കണാ... അല്ലെങ്കില്‍ ഹനുമാനെപ്പോലെ ചാടിക്കണാ?

    ReplyDelete
  40. This comment has been removed by the author.

    ReplyDelete
  41. ഇത് അഞ്ചല്‍ തന്നെ: പറഞ്ഞിട്ട് കാര്യമില്ല, പോയന്റില്ലല്ലോ, അതുകൊണ്ട് ഞാന്‍ ദേ ഇവിടെ ഒരു ലിങ്ക് കൊടുക്കുന്നു-

    1- ചുമ്മാ ഞെക്ക്

    ReplyDelete
  42. ശോ- റ്റ്രാക്കിടാന്‍ മറന്നു-

    എല്ലാ പോസ്റ്റിലും ആദ്യം ചാടി വരുന്ന അഞ്ചല്‍ക്കാരന്‍ എനിടെ, ഇന്നു കൂടുതല്‍ തപാലു ഡെലിവറി കാണും.. പാവം ;)


    എന്റെ പുതിയ ഉത്തരം: സുല്‍ !

    ReplyDelete
  43. ഹ ഹ ഹ ഹ
    ഹ ഹ ഹ
    അയ്യോ.. എനിക്ക് വയ്യേ..
    ഇടീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍

    ReplyDelete
  44. ഉപാസനയ്ക്ക് പെനാല്‍റ്റി പോയന്റ് മതീയെങ്കില്‍ ചോദിച്ചോളൂട്ടോ... ആ ഇത്തിരിമാഷും ഇടീയണ്ണനുമൊക്കെ പോയന്റ് വേണോ പോയന്റ് എന്നും ചോദിച്ച് നടക്കുന്നുണ്ടായിരുന്നു..

    എനിവേ രണ്ടു പകലും ഒരു രാത്രിയും നീണ്ടു നില്‍ക്കുന്ന,മാസം തോറും നടത്തി വരാറുള്ള ഗൃഹസന്ദര്‍ശന മഹാമഹത്തിനായി നോം പോകുകയാണ് അതുകൊണ്ട് അടുത്ത ഉത്തരങ്ങള്‍ കാണുമ്പോ ആ പഹയനെ കാണാനില്ലാ അതോണ്ട് ഓന്റെ പേര് പറയാം ന്ന് ആരും വിചാരിയ്ക്കണ്ട..

    കൈപ്പള്ളി മാഷ് ആശ്വസിക്കണ്ട, എനിക്കവകാശപ്പെട്ട (പെനാല്‍റ്റിയാണെങ്കിലും‌)പോയന്റ് തന്നില്ല എങ്കില്‍ തിരിച്ചു വന്നതിനു ശേഷം ഞാനിവിടം ഒരു ഓഫ് സെന്റര്‍ ആക്കും... ഞാപകമിരിക്കട്ടെ

    ReplyDelete
  45. (കഴിഞ്ഞ മത്സരത്തില്‍ എനിക്കു പെനാല്‍റ്റി അടിച്ച കൈപ്പള്ളിയ്ക്കു നന്ദി പ്രകടിപ്പിക്കാന്‍ ഞാനെഴുതിയ ഒരു ബൂലോക കവിത. ഇതെന്റെ ബ്ലോഗിലിട്ട് ഇവിടെ ലിങ്കിട്ടാല്‍ കൈപ്പള്ളി പെനാല്‍റ്റി ഇടുമെന്നതിനാല്‍ ഇതിവിടെത്തന്നെയിടുന്നു)

    നെല്ലിപ്പലകയിലെ വെള്ളിത്തലയോട്ടികള്‍
    ------------------------------------------
    ക്ഷമ ചോദിക്കാനെന്തു തെറ്റാണു ഞാന്‍ ചെയ്തത്
    കൈപ്പള്ളീ?!?
    അജ്ഞാതനാമാക്കള്‍ ആടുകളായലയുന്ന ഈ മത്സരത്തില്‍
    കൈപ്പള്ളീ,
    ഞാന്‍ എന്റെ ഹൃദയരക്തത്തില്‍ മുക്കി ചില,
    കൈപ്പള്ളീ,
    പേരുകള്‍ ഇവിടെ കൊത്തിവച്ചതിനാലോ,
    കൈപ്പള്ളീ!?!
    ഒത്തിരിയൊത്തിരി പെനാല്‍റ്റികള്‍‍,
    കൈപ്പള്ളീ,
    പൊന്നരഞ്ഞാണമായി എന്റെ മാറില്‍ തൂങ്ങുമ്പോള്‍‍,
    കൈപ്പള്ളീ,
    നീയിട്ട ഈ പെറ്റി അതിന്റെ കുടപ്പന്‍ മാത്രം
    കൈപ്പള്ളീ, ഓ, കൈപ്പള്ളീ...


    വഴിയില്‍, ഈ മത്സരത്തിലെ എന്റെ ഉത്തരം: "Floor Drooped" aka തറ വാടി

    ReplyDelete
  46. ഉപാസനക്ക് വേണച്ചാല്‍ എനിക്ക് കഴിഞ്ഞ പൊസ്റ്റില്‍ കിട്ടിയ പോയിന്റ്സ് അപ്പടിം തരാംട്ടൊ. അഞ്ചല്‍സെ, ആ പോയിന്റ്സ് ഉപാസനക്ക് കൊടുത്തോളൂട്ടോ

    ReplyDelete
  47. സെബു, ഇതു തറവാടി അല്ലാ. എനിക്കുറപ്പാ. കാരണം പറഞ്ഞാല്‍ പെറ്റി കിട്ട്വൊ?

    ReplyDelete
  48. അതെയതെ,

    അജ്ഞാതനാമാക്കള്‍ ആടുകളായലയുന്ന ഈ മത്സരത്തില്‍
    കാളയായയലഞ്ഞതോ എന്റെ തെറ്റ് ?


    എന്നു ചോദിക്കു മാണിക്കൻ..

    ReplyDelete
  49. പ്രിയേ, ഇന്നത്തെ നിയമാവലി ഞാന്‍ വായിച്ചിട്ടില്ല; അതിനാല്‍ പറഞ്ഞാലും, പറഞ്ഞില്ലെങ്കിലും പെനാല്‍‌റ്റി കിട്ടാനും കിട്ടാതിരിക്കാനും സാദ്ധ്യതയുണ്ട് ;)

    വേറെ ക്ലൂ/കാരണങ്ങള്‍ വരുന്നതുവരെ ഞാന്‍ തറവാടിയില്‍ വാടാതെ ഉറച്ചുനില്‍‌ക്കുന്നു.

    ReplyDelete
  50. (ഇച്ചിരി ഹൃദയരക്തം ഇല്ലാതെ എന്തോന്നു കവിത, പ്രശാന്തെ)

    ReplyDelete
  51. ഹിന്ദി അറിയാത്ത ഒരേയൊരു ഗള്‍ഫ് മലയാളിയേ ഉള്ളൂ. അതു് ദേവനാണു്.
    എന്റുത്തരം: ഡേവന്‍

    (അയ്യേ പറ്റിച്ചേ!)

    ReplyDelete
  52. ഈ അഞ്ചലിനെ എന്താ ഇവിടെയൊന്നും കാണാത്തത്? ഇനി നമ്മളെ വഴി തെറ്റിക്കാന്‍ കൈപ്പ്സും അഞ്ചത്സും കൂടി ഒരു ഒത്തുഗളിയായിരിക്കുമോ?

    ReplyDelete
  53. ഇടിയേ..

    അഞ്ചല്‍ അഞ്ചു മണിയവാതെ വരുന്ന പ്രശ്നമില്ല.

    പച്ചരിയ്ക്കു പോയിരിക്കയാ.

    ReplyDelete
  54. This comment has been removed by the author.

    ReplyDelete
  55. ഇടിയേ വര്‍ഗ്ഗീയ ഉണ്ടാക്കരുത്... :)

    ReplyDelete
  56. ഡീലിറ്റിയിട്ട്ണ്ട്.. ഇതിനും പെറ്റിയുണ്ടോ?

    ReplyDelete
  57. ഞാന്‍ അറിയാതെ ഒരു സ്മൈലി ഇട്ടു... മതസൌഹാര്‍ദ്ദത്തിനല്ലേ... പെറ്റി വരില്ലെന്ന് കരുതാം.. :)

    ReplyDelete
  58. ഇത്തിരീ

    അഗ്രൂന്റെ വിരലില്‍ ഇന്നും നീരു വന്നൊ?

    മുണ്ടാട്ടം മുട്ടിയല്ലോ

    ReplyDelete
  59. അഗ്രൂനെ മയക്കുവെടിവെച്ച് തളച്ചതാണെത്രെ... സാക്ഷാല്‍ ശ്രീമാന്‍ ചാത്തുക്കാരന്‍... :)

    ReplyDelete
  60. എന്റെ ഉത്തരം : അപ്പു

    ReplyDelete
  61. യോ! അഗ്രൂന്റെ വെരലിനെന്തു പറ്റി? :)

    ReplyDelete
  62. കൊച്ചിയില്‍ നിന്നും ദുബായിലേക്കുള്ള ഫ്ലൈറ്റ് എല്ലാം ക്യാന്‍സല്‍ ചെയ്യാന്‍ പോകുന്നതിനാല്‍ വല്ല ഉത്തരവും പറയാനുള്ളവര്‍ വന്ന് വേഗം ഉത്തരം പറയണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete
  63. ഇത് ഗുല്‍‌സാരിലാല്‍ നന്ദ.

    എന്തേയ്? എനിക്കങ്ങനെ ഒരുത്തരം പറഞ്ഞൂടേ?

    ReplyDelete
  64. എന്റെ ഉത്തരം: അഭിലാഷ് (അഭിലാഷങ്ങള്‍)

    ReplyDelete
  65. മിസ്റ്റര്‍ :Zebu Bull::മാണിക്കന്‍ ,

    mind your language!
    എന്‍‌റ്റെ ബ്ലോഗര്‍ ഐഡി 'തറവാടി' എന്നാണ്. താങ്കള്‍ എന്നെ അല്ല ഉദ്ദെശിച്ചതെങ്കില്‍ ഒന്നും പറയാനില്ല!

    ReplyDelete
  66. കൈപ്പള്ളി, ക്ലൂ...
    ക്ലൂ ഇപ്പത്തരണം, പിന്നെത്തന്നിട്ട് കാര്യമില്ല. അപ്പൊഴെക്കും നമ്മ സ്കൂട്ടാവും.

    തറവാടി, കൂൾ... കൂൾ...

    ReplyDelete
  67. പ്രിയയോട്,

    തെറ്റായി വിളിച്ചിട്ടും അതെന്‍‌റ്റെ പേരാണെന്ന് പ്രിയ ഊഹിച്ചെടുത്തതില്‍ നിന്നും പ്രിയയും എന്നെ മോശമായി അഭിസംബോധന ചെയ്തവരും തമ്മില്‍ ഞാന്‍ വെത്യാസം കാണുന്നില്ല.

    കുറച്ച് മാന്യത ഞാന്‍ പ്രിയയെപ്പോലുള്ളവരില്‍ നിന്നും പ്രദീക്ഷിക്കുന്നു!

    ReplyDelete
  68. കാളയെ പണ്ടാരം ബാധിച്ചാല്‍ എന്തു പറയും ? ഉ: പണ്ടാരക്കാള :)

    ആരാന്നു പിടിയില്ലാ.. ട്രാക്കിംഗ്

    ReplyDelete
  69. ഗുപ്തനു തെറ്റി!!

    കാളയെ പണ്ട്ടാരം ബാധിച്ചാല്‍ കാളയുടെ കഷ്ടകാലം എന്നു പറയും (കവിത വായിക്കേണ്ടി വരില്ലേ..അതാ ;) )

    ReplyDelete
  70. തറവാടീ, റ്റേക്ക് ഇറ്റ് ഇന്‍ ദ റൈറ്റ് സ്സ്പിരിറ്റ്, പ്ലീസ്...

    ഇറ്റ് സീംസ് യൂ ആര്‍ മെയ്ക്കിങ് മൌണ്ടന്‍ ഔട് ഓഫ് മോള്‍ഹില്‍!

    ReplyDelete
  71. This comment has been removed by the author.

    ReplyDelete
  72. ശോ-
    കംപ്പ്ലീറ്റ് മൂഡ് മാറിയല്ലോ ഇവിടെ - ആ വിട്ട് കള

    ബൈ ദ വേ: സ്പിരിട്ട് ഒണ്ടേല്‍ അല്പം ബാക്കി വച്ചേരു- ഞാന്‍ ‍സോഡ വാങ്ങീട്ട് ദിപ്പ വരാം..

    ReplyDelete
  73. അനില്‍‌‌‌_ANIL

    ReplyDelete
  74. Zebu
    തറവാടിയെ hurt ചെയ്യുന്ന വിധത്തിൽ comment എഴുതിയതു് ഒട്ടും ശരിയായില്ല.

    തറവാടി
    ദയവായി ക്ഷമിക്കുക.

    ReplyDelete
  75. ഒരു മാപ്പിനെത്ര പെറ്റി?

    ReplyDelete
  76. തെറ്റിയാല്‍ തെറ്റട്ടെ...ഒരു മാങ്ങായേറ്:
    ഉത്തരം : കൈപ്പള്ളി..

    -കുട്ടന്‍സ് (പഴയത്..)

    ReplyDelete
  77. അഞ്ചല്‍ക്കാരനെ 5Lസ് എന്ന് വിളിച്ചതില്‍ എന്നോട് ക്ഷമിക്കുക....

    ReplyDelete
  78. കൈപ്സ് എന്നെഴുതിയവര്‍ക്കൊക്കെ ഈരണ്ടു പെറ്റിയെഴുതികൊടുക്കു അഞ്ചത്സേ.
    (ഇവിടെയുള്ള രണ്ടു പേരുകളും ഉള്‍പെടുത്തിയിട്ടില്ല)
    -സുല്‍

    ReplyDelete
  79. സിദ്ധാര്‍ത്ഥന്‍
    മത്സരം നടത്തിപ്പുകാരനെ phoneലൂടെയും ചാറ്റിലൂടെയും വിളിച്ചു ഉത്തരം പറഞ്ഞു് Trial എറിഞ്ഞു നോക്കുക. (Section 4/8)

    ReplyDelete
  80. ഇത് അഗ്രജന്‍ .

    ആദ്യത്തെ ഉത്തരമല്ലേ അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ ഉള്ളെ . ചിന്ത വാക്ക് പ്രവര്‍ത്തി തമ്മിലുള്ള അനുപാതം

    ReplyDelete
  81. അഗ്രജനിങ്ങനെയെല്ലാം പറയാന്‍ അറിയാമായിരുന്നെങ്കില്‍....
    ഞാനാരായേനെ.
    -സുല്‍

    ReplyDelete
  82. പ്രി.കൃഷ്ണാ, ആ ഡൌട്ട് എനിക്കും ഉണ്ടായിരുന്നു. അഗ്രജന്‍ ആണു ഉത്തരമെങ്കില്‍, സെക്ഷന്‍ 4/2 പ്രകാരം അത് ശരിയായ പരിപാടിയല്ല, കാരണം അഗ്രു ഓ‌ള്‍‌‌റെഡി ഒരു ഉത്തരം പറഞ്ഞു. അത് ആളെ പറ്റിക്കുന്നതിന് തുല്യമാണു. വഴിതെറ്റിക്കുന്നതിന് തുല്യം. കൈപ്പള്ളീ, നിങ്ങളുടെ നിയമാവലിയിലെ ഒരു മോശം സെക്ഷനാണ് 4/2 . അതിന് ചില ഭേതഗതികള്‍ വരുത്തേണ്ടതുണ്ട് എന്ന് പറയാന്‍ നിയമാവലിയില്‍ വന്നപ്പോള്‍ ഉമേഷേട്ടന്‍ സമാനമായ കാര്യം പറഞ്ഞത് കണ്ടു. അതിന്റടിയില്‍ ഞാനും ഒപ്പിട്ടിട്ടുണ്ട്.

    ഈ സെക്ഷന്‍ 4/2 പ്രകാരം ഒരാള്‍ക്ക് അവരുടെ ഉത്തരങ്ങള്‍ വന്ന പോസ്റ്റില്‍ കയറി ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥ വരും. അത് ഒരു ക്ലൂ ആയി മാറുകയും ചെയ്യും. കൈപ്പള്ളി കേള്‍ക്കുന്നുണ്ടോ? അത് ഒന്ന് ഭേതഗതി ചെയ്തൂടേ?

    ReplyDelete
  83. This comment has been removed by the author.

    ReplyDelete
  84. എന്റമ്മോ, ഇത്രയും ഭീകരമായ സ്ഥിതിയായോ എന്റെ ഒറ്റക്കമന്റുകൊണ്ട്‌? കൂള്‍ ഡൗണ്‍, തറവാടീ... ഞാന്‍ ഉദ്ദേശിച്ചതു താങ്കളെത്തന്നെയാണ്‌. (ഇതു താങ്കളാണെങ്കില്‍ എനിക്കു പോയിന്റും വേണം. കൈപ്പള്ളീ, please note the point about the point). പക്ഷേ താങ്കള്‍ തറയാണെന്നൊന്നും പറയാന്‍ ഉദ്ദേശിട്ട ഒരു കമന്റല്ല അത്. വെറുതെ ഒരു word play. ഇതൊക്കെയല്ലേ ഇതിലൊക്കെ ഒരു രസം?

    കൈപ്പള്ളീ, ഞാന്‍ മാപ്പു പറയണോ? അടുത്ത ബൂലോക കവിത എഴുതിക്കൊണ്ടിരിക്കുകയാണ്‌ - അതില്‍ ഒരു മാപ്പു ചേര്‍‌ക്കാന്‍ പറ്റിയ ഒരു സിറ്റ്വേഷനുണ്ട്. ആലോച്ചിട്ട് ഉത്തരം പറയുക!!!!

    ReplyDelete
  85. ഡിലിറ്റണ്ട ഒരു കാര്യവുമില്ല....ഞാനൊന്നും പറയാതിരുന്നത് പ്രിയ തന്നെ മറുപടി പറയെട്ടെ എന്ന് കരുതിയാണ്. ഇതില്‍ പ്രിയ നിരപരാധിയാണെന്ന് വായിക്കുന്ന ആര്‍കും മനസ്സിലാകും.

    ReplyDelete
  86. അതിനിടയില്‍ പ്രിയ കമന്റ് ഡിലിറ്റിയോ....പെറ്റി വരില്ലയെങ്കില്‍ എന്റെ കമന്റും ഡിലിറ്റാമായിരുന്നു..

    ReplyDelete
  87. വീണ്ടും ആലോചിച്ചപ്പോള്‍ തോന്നി,
    ഇത് ഗുല്‍സാരിലാല്‍ നന്ദ ആകാന്‍ വഴിയില്ല.

    ഇനി താന്തിയാ തോപ്പി ആണോ?

    ReplyDelete
  88. ഹെയ് അരവിന്ദ് , താന്തിയാതൊപ്പി ആവാന്‍ ഒരു സാധ്യതയുമില്ല. ആ അഞ്ചമതെ ഉത്തരം ഒന്നു കൂടി വായിചു നോക്ക്യെ.

    ReplyDelete
  89. ശൊ സ്മൈലാന്‍ മറന്നു പോയ്. മാഫ്ഫേ :)))

    ReplyDelete
  90. പ്രിയേ,
    എന്നാലും ഇതെല്ലാം വിളിച്ചു പറഞ്ഞിട്ട് ആ കമെന്റ് ഡെലീറ്റിയിട്ടെന്തുകാര്യം. ട്രാക്കിങ്ങ് ഇല്ലാത്ത ആരാ ഇവിടെയുള്ളത്? അതില്ലാത്തവര്‍ക്ക് ഇതിലെന്തു കാര്യം ?

    -സുല്‍

    ReplyDelete
  91. താന്തിയാ തൊപ്പി നേപ്പാളിലെൊരു മന്ത്രി അല്ലേ///അങ്ങേര്‍ക്ക് മലയാളംഅറീയാമോ?

    ReplyDelete
  92. പോസ്റ്റിയത് ആരും കാണാതിരിക്കാന്‍ അല്ല സുല്‍. കാണേണ്ടവര്‍ കാണാന്‍ തന്നെയാ.ഡെലിറ്റിയത് അതു ഈ പോസ്റ്റില്‍ ഒരു കല്ലുകടി ആവാതിരിക്കനും :)

    ReplyDelete
  93. കൊയ്‌രാള മലബാറുകാരനാണൊ?

    ReplyDelete
  94. പ്രിയ സ്മൈലിച്ച നിലക്ക് ഞാനും സ്മൈലിക്കാം :)

    ReplyDelete
  95. ഇനി ഓരോ കമന്റിനും സ്മൈലി ഇടേണ്ടി വരുമോ സുല്‍? സ്മൈലി എല്ലാം കൂടി കൈപ്പള്ളി തൂത്തുവാരിക്കളയും കേട്ടോ....

    ReplyDelete
  96. 99 ആര്‍ക്കും വേണ്ടേ?

    ReplyDelete
  97. നൂറ് പോയാ :(

    ഈ അനില്‍ശ്രി ചരിത്രക്ലാസ്സില്‍ ഉറങ്ങ്വാരുന്നോ? കൊയരാള നല്ലൊന്നാതരം തിരൊന്തരംകാരനല്ലീ? അല്ലെ , കൊയ്രാളെക്കെന്നാ ഇവിടെക്കാര്യം. മനീഷ കൊയരാള ആണോ?

    നോ സ്മൈല്‍

    ഇപ്പഴും എന്റെ അന്‍സ്വര്‍ ഈസ് "അഞ്ചല്‍ക്കാരന്‍"

    ReplyDelete
  98. എന്റെ ഉത്തരം = അഞ്ചല്‍ക്കാരന്‍
    കാരണം= മുക്കാലിഫ കുറ്റിയുമായി 24X7 ഇവിടെ വന്നിരിക്കുന്ന അഞ്ചലിനെ ഇപ്പ കാണാനില്ല.

    ReplyDelete
  99. ഇതഞ്ചലാണെങ്കില്‍ ഉത്തരം പറഞ്ഞു പുതിയ ചോദ്യമെട്..
    ഇല്ലേല്‍ ക്ലൂവെട്..

    ReplyDelete
  100. കൊയീരാള എന്നു പറയുന്നത് ഒരു മീന്‍ അല്ലേ?

    ReplyDelete
  101. അതെയൊ ദേവേട്ടാ. കൈപ്പള്ളീ ദാ അനില്‍ശ്രീ 'ജൈവീകം' ബ്ലൊഗ് പരസ്യം പതിക്കുന്നു. ഒരു പെറ്റി പ്ലീസ് :)

    ReplyDelete
  102. ഇവിടെ യൂയേയീ ബൂലോഗം സ്പോണ്‍സര്‍ ചെയ്ത് ഒരു ആഡ് ബാനര്‍ വച്ചാല്‍ അടുത്ത മൂന്നു മീറ്റിന്റെ ബിരിയാണിക്കുള്ള കാശു ഗൂഗിളമ്മ തരുമല്ല്ലോ?

    ReplyDelete
  103. ഒരു തിരുത്ത് കൊടുത്താലോ..

    ഹൊ അല്ലെങ്കില്‍ വേണ്ട.

    കൈപ്പള്ളീയേ കുളു താ...

    എപ്പോഴും ഈ കുളുവിനു വേണ്ടീ കരയുന്നതു ഞാന്‍ തന്നെ...

    വേറെ ആര്‍ക്കും ഇതു വേണ്ടേ!!

    ഒന്നു കൈ പൊക്കൂ മാലോകരേ..

    അഞ്ചലിനെ മഷിയിട്ടു നോക്കീട്ടും കാണാനില്ലല്ലോ!!!

    ReplyDelete
  104. കൂ ചാളേ, നെയ്ച്ചാളേ, പിടിച്ചാളേ, പുത്തഞ്ചാളേ, കൊയിരാളേ, പത്തിനഞ്ച് പതിനഞ്ചിനു പത്ത് വന്നാളേ, വാരിക്കോണ്ടാളേ.

    ReplyDelete
  105. ബിരിയാണി എന്നൊരക്ഷരം മിണ്ടിപ്പോകരുത്. ഉച്ച മുതല്‍ ഒന്നും കഴിക്കതെയിരിക്കുന്ന ബ്ലോഗര്‍‌മാരുണ്ടിവിടെ, അഥവാ ഉണ്ടില്ലിവിടെ.

    ReplyDelete
  106. അഞ്ചല്‍ സാറ് കഴിഞ്ഞ കളിയിലെ മുക്കാലീഫ കണക്കു കൂട്ടി തീര്‍ന്നിട്ടില്ല. പെനല്‍ട്ടി വീതം വയ്ക്കുന്നതില്‍ അങ്ങേരും കൈപ്പള്ളിയും കൂടെ അടി നടക്കുകയാ.. അതാ അഞ്ചലിനെ ഇവിടെ കാണാത്തെ.

    ReplyDelete
  107. ദേവാ, റ്റൊയോട്ട ജപ്പാന്‍ സി ഇ ഓ കറ്റാസുആകി വറ്റനാബെയുടെ മകളുടെ പേരാണ് കൊയ്‌രാള. അതിനാലാണ് കൊറോള എന്ന മോഡല്‍ തന്നെ റ്റൊയോട്ട ഇറക്കിയത്.

    ദേവന്‍ മീനും പിടിച്ചിരുന്നോ....
    :)

    ReplyDelete
  108. ഈ കിച്ചുന്റെ ഒരു കാര്യം . അതിനിപ്പൊ കുളൂന്റെ ഒക്കെ കര്യോണ്ടോ? അഞ്ചല്‍സ് ഒരു തരം രണ്ട് തരം മൂന്ന് തരം. ഉറപ്പിച്ചു :)

    ReplyDelete
  109. അഞ്ചലേ
    കടന്നു വരൂ അഞ്ചലേ
    ഒരു കമെന്റിടൂ
    ഒരു പെറ്റിവാങ്ങി വക്കൂ.

    -സുല്‍

    ReplyDelete
  110. ഡിജിറ്റല്‍ ബിരിയാണി ഇരിപ്പുണ്ട് ഇവിടെ മാണിക്യാ. പെറ്റി പേടിച്ഛ് ലിങ്കുന്നില്ല.

    ReplyDelete
  111. ശരി ഉത്തരം:അഞ്ചല്‍ക്കാരന്‍

    അഗ്രജന്‍ (10 + 5)
    ആഷ | Asha (8+5)
    പ്രിയ (7+5)
    vimathan (6+5)
    നട്ടപിരാന്തന്‍ (5+5)
    kaithamullu : കൈതമുള്ള് (4+5)
    Visala Manaskan (3+5)
    അനില്‍ശ്രീ (2+5)
    ഉപാസന || Upasana (1+5)

    ReplyDelete
  112. എന്റെ മാര്‍ക്കെവിടെ?

    ReplyDelete
  113. ബിരിയാണി പോട്ടെ. ഓരോ തവണ "അഗ്രജന്‍" എന്നു കാണുമ്പോഴും എനിക്ക് ദോശയും ചമ്മന്തിയും തിന്നാന്‍ വിശന്നുമറിയുന്നു - "ശങ്കരധ്യാനപ്രകാരം" എന്ന ലളിതഗാനത്തിന്റെ വിരുത്തത്തില്‍ "അഗ്രജന്‍ മാവിനെ ചുട്ടോരു നേരവും" എന്നോ മറ്റോ ഇല്ലേ. അതോര്‍‌ത്തുപോകും, കൂടെ പട്ടിനാക്കു പോലത്തെ ദോശകളെയും :(

    ReplyDelete
  114. ശെഡാ ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ പാഞ്ചാലീ.
    കൊറോള എന്നാല്‍ കൊരവള്ളി- വോയിസ് ബോക്സ് എന്നതിന്റെ പ്രാദേശിക രൂപം ആണെന്നാണ് ഞങ്ങള്‍ കൊല്ലത്തുക്കാര്‍ വിശ്വസിക്കുന്നത്.


    “ലവന്റെ കൊരോളയ്ക്ക് കയറിപ്പിടിച്ച് ചെവിക്കല്ലിന് ഒന്ന്അങ്ങ് വീക്കി” എന്നു പറഞ്ഞാല്‍ ഞങ്ങള്‍ക്ക് അവന്റെ കോളര്‍ ബട്ടണിടുന്ന പോയിന്റ് നോക്കി കഴുത്തീനു കുത്തിപ്പിടിച്ചിട്ട് ഈയര്‍ ഡ്രം മൂളുന്ന ഒരടി പൊട്ടിച്ചു എന്നാണു അര്‍ത്ഥം. ടീച്ചര്‍ ക്ലാസില്‍ പൂവ് കാണിച്ചിട്ട് കൊറോ‍ള എവിടേന്നു ചോദിച്ചപ്പോ ഞാന്‍ പൂവിന്റെ കഴുത്ത് ഭാഗം തൊട്ടു കാണിച്ചു കൊടുത്തിട്ടുണ്ണ്ട്.

    ReplyDelete
  115. സെബു ബുള്‍ ലിങ്കിട്ടേ!
    അടി പെറ്റി.

    ഈ പാട്ടിന്റെ കാര്യം പറഞ്ഞപ്പഴാ. ഉത്തരാ സ്വയം വരം കഥകളി കാണുവാന്‍ എന്നതില്‍
    കുടമാളൂര്‍ സൈരന്ധ്രിയായി മാങ്കുളം ബൃഹന്ദളയായി
    ഹരിപ്പാട്ടു രാമകൃഷ്ണന്‍ വലലനായി
    ദുരോധന വേഷമിട്ട് ഗുരു ചെങ്ങന്നൂരു വന്നു..

    എന്ന് കേട്ട് കണ്‍ഫ്യൂ.
    ബാക്കിയുള്ളവരെല്ലാം ഓരോ കഥാപാത്രമായി മാറിയപ്പോ ഗുരു മാത്രമെന്താ വേഷം കെട്ടി ചെങ്ങന്നൂരോട്ട് പോയത്? അങ്ങേരെ ആരും കളിപ്പിച്ചില്ലേ?

    ReplyDelete
  116. എന്റെ മാര്‍ക്കും കാണാനില്ല! അയ്യോ....

    ReplyDelete
  117. ദേവാ, അതു കഴിഞ്ഞുള്ള വരിയിലായിരുന്നു ("വാരണാസി തന്‍ ചെണ്ടയുയര്‍‌ന്നു താണു") എനിക്കു കണ്‍‌ഫ്യൂഷന്‍ ;)

    ReplyDelete
  118. വാരണാസി തന്‍ ചെണ്ട ഉണര്‍ന്ന് ഉയര്‍ന്നു എന്നല്ലേ സെബു?

    അതായത് ഗുരു ഒഴിച്ച് ബാക്കി എല്ലാവരും എത്തിയതോടെ വാരണാസി മാഷ് മഞ്ജുതര കൊട്ടാന്‍ തുടങ്ങി.

    എനിക്ക് അതു കഴിഞ്ഞ് പിന്നേം പ്രശ്നം- ആയിരം സങ്കല്‍പ്പങ്ങള്‍ തേരുകള്‍ തീര്‍ത്ത രാവില്‍ അര്‍ജ്ജുനനായ് ഞാന്‍ അവളുത്തരയായി എന്നോ? എന്നു വാച്ചാല്‍ അവളെ പിടിച്ച് മോനു കെട്ടിച്ചെന്നോ.
    അപ്പ മരുവോളെക്കുറിച്ചാണോ അതുവരെ പറഞ്ഞത്?

    ReplyDelete
  119. {ബൈ ദ വേ, ലിങ്കിന്റെ മനശ്ശാസ്ത്രം: "ലിങ്കില്ലാതെ എന്നാത്തിനാ ഈ വെബ്" എന്ന് ഏതു പി എം മാത്യൂ വെല്ലൂരും ചോദിച്ചുപോകും. എന്തരിനണ്ണാ ലിങ്കിടുന്നതിനു പെനാല്‍റ്റി?}

    ReplyDelete
  120. ഹൊ ദേവനും സെബുവും കൂടി ആകെ മൊത്തം കണ്‍ഫ്യൂഷനക്കീലോ.

    ജഗപൊക

    ReplyDelete
  121. ഈ വിമതനും നട്ടപിരാന്തനും പോസ്റ്റല്‍ വോട്ടാണോ ചെയ്തത്?

    ReplyDelete
  122. അര്‍ജ്ജുനന് ഉത്തരയുടെ മേല്‍ ഒരു കണ്ണുണ്ടായിരുന്നു അന്നും കൃഷ്ണന്‍ പാര വച്ചതാണെന്നുമാണല്ലോ കേട്ടത്?

    ReplyDelete
  123. {ഓഹോ, അങ്ങനെയായിരുന്നോ ആ പാട്ട്? ഇക്കാലമത്രയും വൃത്തികെട്ട ചിന്തകളും ചിന്തിച്ചു നടന്ന എന്നെ... }

    ReplyDelete
  124. ബസ് മിസ്സായി ചെങ്ങന്നൂരായിപ്പോയ കീഴ്പ്പാടം കുമാരന്‍‌നായരെ വിളിക്കാന്‍ ഗുരു കാറുമായി ചെങ്ങന്നൂരു പോയതല്ലേ, ദേവാ?

    ReplyDelete
  125. {ബസ്സ് എന്തുകൊണ്ട് മിസ്സായി, എന്തുകൊണ്ട് മിസ്സിസായില്ല എന്നൊക്കെ ചോദിച്ചാല്‍ ഇന്നു പാഞ്ചാലി വഹ അടി വേറെയുണ്ടാവും എന്നതിനാല്‍ ചോദിക്കുന്നില്ല}

    ReplyDelete
  126. കിച്ചുച്ചേച്ചിയേ
    അതല്ലേ ബ്ലോഗിന്റെ പ്രത്യേകത. ഒരു പിടിയും ഇല്ലാത്ത കാര്യത്തെക്കുറിച്ച് ഒര്രു ബന്ധവും ഇല്ലാത്ത അവസരത്തില്‍ കയറീഎഴുതിസകലവരെയും പിരാന്താക്കുന്ന പരിപാടിയല്ലേ ബ്ലോഗ്ഗിങ്ങ്.
    സെബൂ,
    അങ്ങനെ ഒരു സംഗതി (കഥയ്ക്ക് രണ്ടാമൂഴോം അഞ്ചാമൂഴോം എഴുതി ക്ഷീരബല ആക്കുന്ന എം ടി പറഞ്ഞതാണേല്‍ കണക്കില്‍ കൂട്ടില്ല ) ഒണ്ടോ? ഞാന്‍ പഠിപ്പിച്ച കുട്ടിയാ ശിഷ്യര്‍ മക്കളെ പോലെ അല്ലേ അതോണ്ട് എന്റെ ചെറുക്കന്‍ കെട്ടിക്കോട്ടേ എന്നോ മറ്റോ അല്ലേ പറഞ്ഞത്?

    ReplyDelete
  127. ദേവാ, മാരാരാണ്‌ രണ്ടാമൂഴം വേര്‍‌ഷന്‍ പറഞ്ഞത്. ദേവന്‍ പറഞ്ഞവേര്‍ഷന്‍ ആണു എഴുത്തച്ഛന്‍ എഴുതി ഞാന്‍ വായിച്ചിട്ടുള്ളത്

    ReplyDelete
  128. ഓ അതാണോ പാഞ്ചാലീ കാര്യം. എന്നാ പിന്നെ ഗുരു പ്രശ്നത്തിനു പരിഹാരമായി. വേറൊരു പ്രശ്നം ഇതിലെ ബാലന്റായ പ്രാദേശികതയാ. എന്തുക്കൊണ്ട് ഈ പാട്ടില്‍ വടക്കോട്ടുള്ളവര്‍ ഇല്ല?
    കുടമാളൂര്‍, മാങ്കുളം, ഹരിപ്പാട്, ചെങ്ങന്നൂര്‍. ഇതെന്ന്താ വേണാട് ലോക്കല്‍ ബസ്സോ?

    ശ്രീകുമാരന്‍ തമ്പി വീട്ടിന്റ്റ്റെ ചൂറ്റുവട്ടത്തുള്ളവരെ വച്ചേ പാട്ടെഴുതുമോ? അതൊക്കെ ന്നമ്മുടെ ഓയെന്വീ സാര്‍. അങ്ങേരു കൊല്ലത്തും തിരുവന്തോരത്തുമായി ജീവിച്ചിട്ടും പുഴ എന്നു വച്ചാല്‍ അങ്ങ് നിളയാ. മണിച്ചിത്തോടോ കരമനയാറോ അല്ല. അങ്ങനെ വേണം വിശാലമനസ്കര്‍.

    ReplyDelete
  129. വേറൊരോഫ്: ഇടിവാളും, വീയെമ്മും ഒരാളാണെന്ന് ഇന്നാണെനിക്കു മനസ്സിലായത് :( ഇനിയും ഇതുപോലെ രണ്ടോ അതിലധികമോ പേരുകളില്‍ അറിയപ്പെടുന്നവരാരൊക്കെ?

    ReplyDelete
  130. കൈ നീട്ടുമ്പോ അതേല്‍ വല്ല സമോസയോ വടയോ ഒക്കെ ഉണ്ടെങ്കില്‍ കൂടുതല്‍ സന്തോഷം. ഈയാഴ്ക കൂടി സ്വയം പാചകത്തിലാ ഞാന്‍ (താഴത്തെ കച്ചട ഡബ്ബയിലെ പൂച്ചകള്‍ എല്ലാം ചത്തു തീര്‍ന്നതും എന്റെ പാചകവുമായി ബന്ധമുണ്ടോ എന്ന് ഫെലൈന്‍ ഫ്രണ്ട്സില്‍ നിന്നും നോട്ടീസ് വരുമോന്നാ ഇപ്പോ സംശയം)

    ReplyDelete
  131. സോറി, മാരാരേ. വിളിച്ചപ്പോ ആളു മാറിപ്പോയി.

    ReplyDelete
  132. അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍.... അഗ്രജനായിരം അഭിവാദ്യങ്ങള്‍ :)

    അഞ്ചലേ താങ്കളായിട്ടെനിക്ക് ഒരുപാട് പെനാല്‍റ്റി വാങ്ങി തന്നിട്ടുണ്ട്... താങ്കളുടെ പേരില്‍ തന്നെ എനിക്കത് തിരിച്ചു കിട്ടി :)

    എല്ലാ വിജയികള്‍ക്കും ആശംസകള്‍ :)

    ReplyDelete
  133. വെറുതെയല്ല, ദേവന്റെ വീടിന്റെ അടുത്ത് ഒരു ഒട്ടകം രണ്ടുമൂന്ന് ദിവസമായി അലറിവിളിച്ചോണ്ട് നടക്കുന്നു എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. പാവം ആ വേസ്റ്റ് തിന്നതാണെന്ന് ഇപ്പോഴല്ലേ അറിഞ്ഞത്!

    ReplyDelete
  134. ചുമ്മാതല്ല തിരോന്തോരംകാര്‍ തോപ്പിച്ചുവിട്ടത്..

    ReplyDelete
  135. സിവില്‍ ഏവിയേഷന്‍ പരിസരത്തും പൂച്ചകള്‍ ചാവുന്നെന്ന് രണ്ട് ദിവസമായി ഞാനും കേള്‍ക്കുന്നു. ഇപ്പൊഴല്ലേ കാര്യം പുടി കിട്ട്യെ.

    ReplyDelete
  136. അഗ്രൂ

    ഇങ്ങള്തെവ്ട്യെര്‍ന്ന്..

    നോക്കാനായി ആളെ വിട്ടല്ലോ എല്ലാരും കൂടി.

    അപ്പോ പാര്‍ട്ടിക്ക് എവിടെയാ വരേണ്ടതെന്ന് ഉടന്‍ ചൊല്ല്

    വിടമാട്ടേന്‍..

    ReplyDelete
  137. ദേവാ
    പൂച്ചേനെ കൊല്ലല്ലേ... കൈ വിറക്കുമേ... പിന്നെ മറ്റുള്ളവര്‍ തെറ്റിദ്ദരിക്കും.

    -സുല്‍

    ReplyDelete
  138. ഇവിടെ ഒരൊട്ടകത്തെ കാണണേല്‍ അങ്ങ് നാദ് അല്‍ ഷെബ റേസ് കോഴ്സ് വരെ പോകണം പാഞ്ചാലീ. ദത്തനെ കൊണ്ട് ഒരു ഒട്ടകത്തിനെ കാണിച്ചു കൊടുത്തപ്പോള്‍ അവന്‍ “കൂക്കന്‍“ എവിടെ എന്നു ചോദിച്ചു. അവനാകെ കണ്ടിട്ടുള്ള ഒട്ടകം “മഞ്ചാടി” സിഡിയിലെ ഒട്ടകവും കുറുക്കനും ചങ്ങാതിമാരായിരുന്നു എന്ന കാര്‍ട്ടൂണാ.

    സിവില്‍ ഏവിയേഷന്‍ പരിസരത്ത് പൂച്ച ചാകുന്നത് ശബ്ദമലീനീകരണം കൊണ്ടാ.

    ReplyDelete
  139. ഓയെ‌ന്‍‌വി സാര്‍ കലാമണ്ഡലം ചെയര്‍‌മാനോ മറ്റൊ അല്ലായിരുന്നോ? അപ്പോള്‍ തുടങ്ങിയതാവും ഈ നിള പരിപാടി. അല്ലെങ്കില്‍ വയലാറിനു പെരിയാര്‍ പ്രിയം എന്നു കണ്ടപ്പോള്‍ ഒട്ടും കുറയ്ക്കണ്ട എന്നു വച്ചതുമാവും.

    ReplyDelete
  140. ഞാന്‍ പറഞ്ഞത് രണ്ടാമൂഴം വേര്‍ഷന്‍ തന്നെയാ.. ചുമ്മാ..

    അതൊക്കെ പോട്ടെ. എന്റെ മാര്‍ക്കെവിടെ കൈപ്പള്ളീ

    ReplyDelete
  141. കൈപ്പള്ളി, അഗ്രജന്റെ പേരും പറഞ്ഞ് ലിങ്കിട്ടതിനു സെബുവിനു കൊട് പെറ്റി... :)

    ReplyDelete
  142. മൊത്തം പോയിന്റും വാരിക്കൂട്ടിയതില്‍ പ്രതിഷേധിച്ച്, റോളാ ജങ്ക്ഷനില്‍ അഗ്രുവിന്റെ വക സമൂഹ സദ്യ.

    ReplyDelete
  143. കൈപ്പള്ളീ.... ആ പോയിന്റുകള്‍ മുഴുവന്‍ തെറ്റാണല്ലോ....
    അഗ്രജന്‍ 10+5
    ആഷ | Asha 8+5
    പ്രിയ 7+5
    വല്യമ്മായി 6+5
    അനില്‍ശ്രീ... 5+5
    Visala Manaskan 4+5
    ഉപാസന || Upasana 3+5
    ദേവന്‍ 2+5

    ഇതാണ് ശരി...ഇതു മാത്രമാണ്

    ReplyDelete
  144. ഹ ഹ സിജൂ. പുള്ളി “ടേ ചെല്ലാ, വ്വാട്ടുകള് നമ്മക്ക് തന്നേല്ല്. പ്യാലകളുടെ മന്ത്രിയായി ഞാങ്ങ്ന്‍ വന്നിട്ട് വേണം ഇവിടങ്ങളി കെടന്ന് കറങ്ങണ അഴുക്ക പയലുകളെ ഒക്കെ ഇടിച്ചു പിരുക്കാന്‍” എന്നൊക്കെ പറഞ്ഞ് വോട്ട് ചോദിക്കാനുള്ളതിനു പകരം അച്ചടി ഭാഷ സംസാരിച്ചോണ്ട് തോട്ടു പോയതാ.

    സുല്ലേ, ഞാന്‍ കൊന്നതല്ല. തന്നെ അവ വടിയായതാ. ഞാന്‍ കൊണ്ടിടുന്ന വേസ്റ്റ് തിന്നാന്‍ ആരെങ്കിലും ക്ഷണിച്ചോ പൂച്ചകളെ.

    ReplyDelete
  145. എന്നാല്‍ ഞാനിനി ഊണുകഴിയ്ക്കട്ടെ.
    നല്ല ശ്രീലങ്കന്‍ ചമ്പാവരിയുടെ ചോറും ഉണക്കപ്പയര്‍ മെഴുക്കുപുരട്ടിയും കോവയ്ക്കയും ഉണക്കച്ചെമ്മീനും കൂടെ തോരന്‍ വച്ചതും ഉണ്ട്. കണ്ണിമാങ്ങാ അച്ചാറും തക്കാളിക്കറിയും ഉണ്ട്.
    എല്ലവര്‍ക്കും സ്വാഗതം!

    (മൈക്രോവേവില്‍ ചൂടാക്കിയപ്പോള്‍ ഉണ്‍ക്കച്ചെമ്മീന്റെ മണമടിച്ച് അപ്പുറത്തെ ക്യുബിക്കിളിലെ അമേരിക്കന്‍ സായിപ്പ് മിസ്റ്റര്‍ ബീനിന്റെ പോലെ മൂക്കും നെറ്റിയും പിടിക്കുന്നു!)

    അപ്പോള്‍ പിന്നെക്കാണാം!

    ReplyDelete
  146. അഗ്രജാ, ഈ ഗോംപറ്റീഷനില്‍ മൈനസില്‍ മൈനസായിരിക്കുന്ന എനിക്കു പെറ്റിയടിക്കുന്നതും, വയറിളക്കം പിടിച്ചവര്‍‌ക്ക് ഇസബ്‌ഗോള്‍ കൊടുക്കുന്നതും തമ്മില്‍ എന്താണു വ്യത്യാസം? ;)

    ReplyDelete
  147. ഉണക്കപ്പയര്‍ == ചെറുപയര്‍? സസ്യം മാത്രം കഴിക്കുന്ന എനിക്ക് ചെമ്മീന്‍ വേണ്ട.

    ReplyDelete
  148. എന്നെയും എന്റെ ജൈവീകത്തെയും പറ്റി പ്രിയ അപവാദം പറഞ്ഞേ... കൊയ്‌രാള എന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല... താന്തിയാ തൊപ്പിയെ പറ്റിയാ ഞാന്‍ പറഞ്ഞത്..... സത്യം.. (പ്രിയ വീണ്ടും മാപ്പു പറയുമോ?)

    ReplyDelete
  149. ചെറുപയറല്ല, ചുവന്ന ഇടത്തരം പയര്‍...രാജമ്മ (രാജ്മാ) അല്ല

    ReplyDelete
  150. അടുത്ത മത്സരം : UAE 22:00

    ReplyDelete
  151. @VM
    വിയെമ്മെ തെറ്റീല്ല...

    കാളയെ പണ്ടാരം ബാധിച്ചാല്‍ കാള കവിതയെഴുതും (മുകളില്‍ നോക്കുക..ലിങ്കാന്‍ മനസ്സില്ല) പുതിയ വാക്കുകള്‍ ഉണ്ടാക്കും (അതിനും മുകളില്‍ നോക്കുക) ആകാളയെ നമ്മള്‍ പണ്ടാരക്കാള എന്നുവിളിക്കും. കഷ്ടകാലം കൂടെ വരും എന്നും മുകളിലെ കമന്റുകള്‍ വായിച്ചാല്‍ മനസ്സിലാവും...

    അദായദ് കവിതയും കഷ്ടകാലവും മ്യൂച്വലി എക്സ്ക്ലൂസീവല്ല..ഇങ്ക്ലൂസിവാണെന്ന് ...

    ReplyDelete
  152. പാഞ്ചാലിക്ക് ഏതായാലും കുറെ വര്‍ഷത്തേക്ക് മത്തി കിട്ടില്ലല്ലോ,,,,, സമാധാനം...ഉണക്ക ചെമ്മീനുമായി അഡ്ജസ്റ്റ് ചെയ്യൂ

    ReplyDelete
  153. മോരുണ്ടോ. ഇല്ലെങ്കില്‍ ഇത്തിരി ഉണ്ടേക്കാം. :-) പാഞ്ചാലി പറഞ്ഞ ഈ പയറു ഞാന്‍ കണ്ടിട്ടില്ല. പണ്ടു പഞ്ചാബിലിരുന്നപ്പോള്‍ രാജ്‌മ കഴിച്ചു മടുത്തതാണ്‌; പഞ്ചാബികള്‍‌ക്ക് എല്ലാ വിശേഷത്തിനും രാജ്‌മ വേണം.

    ReplyDelete
  154. വല്ല്യമ്മായി
    വല്ല്യമ്മായി എന്നെഴുതാൻ ഉദ്ദേശിച്ചപ്പോൾ വിമതൻ എന്നു speadsheet എന്നെ ചതിച്ചു
    ചേർത്തിട്ടുണ്ടു്

    ReplyDelete
  155. എന്റെ പാഞ്ചാലീ

    ദേവനെ കൊതിപ്പിക്കാനല്ലെ ഇതൊക്കെ ഇത്ര വിശദമായി പറഞ്ഞത്. സെല്‍ഫ് കുക്കിങ്ങിന്റെ മെച്ചത്തെപ്പറ്റി ഇപ്പോള്‍ പറഞ്ഞല്ലെ ഉള്ളൂ. എന്നാലും ഇതൊരു കൊലച്ചതി ആയീട്ടോ

    ReplyDelete
  156. വയലാറിന്റെ ജ്യോഗ്രഫി അത്ര അങ്ങോട്ട് ശരിയല്ലാരുന്നു മാണിക്യാ.

    പെരിയാറേ പെരിയാറേ എന്നു തുടങ്ങീട്ട്
    മയിലാടും കുന്നില്‍ പിറന്നു പിന്നെ മയിലാഞ്ചി കാട്ടില്‍ വളര്‍ന്നു ..കടലില്‍ നീ ചെല്ലണം എന്ന്


    പെരിയാറ് വീരക്കംബന്‍ മലയില്‍ പിറന്നതാണെന്നും കടലില്‍ ചെല്ലില്ല വേമ്പനാട്ടു കായല്‍ വരെ പോകുകയേ ഉള്ളു എന്നും അറിയാന്‍ എമ്മേ വരെ ഒന്നും പഠിക്കണ്ടാല്ല്.

    പാഞ്ചാലീ ചെമ്മീന്‍ നോവല്‍ ആണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ചെമ്മീന്‍ ചമ്മന്തി തിന്ന് പാഞ്ചാലിക്കും വയറു നോവല്‍ വരട്ടെ എന്ന് ആശംസിക്കുന്നു (ഇവിടെ ഒന്നും കഴിക്കാനിരിപ്പില്ല. എന്തെങ്കിലും പുറത്തു പോയി വാങ്ങണം :) )

    ReplyDelete
  157. Ranking

    വല്യമ്മായി 21
    പ്രിയ 20
    അഞ്ചല്‍ക്കാരന്‍ 16
    ആഷ | Asha 15
    ഉപാസന || Upasana 12
    ഗുപ്തന്‍ 12
    അനില്‍ശ്രീ 11
    നട്ടപിരാന്തന്‍ 10
    kaithamullu : കൈതമുള്ള് 9
    Visala Manaskan 8
    അനില്‍_ANIL 8
    അഗ്രജന്‍ 7
    ബിന്ദു 7
    ഹരിയണ്ണന്‍@Hariyannan 6
    ജോഷി 5
    ദേവന്‍ 5
    Siju | സിജു 4
    ജയരാജന്‍ 3
    nardnahc hsemus 1
    നന്ദകുമാര്‍ 1

    ReplyDelete
  158. ഹാ അതു തന്നെ അനില്‍ശ്രീ. പ്രതികാരം. ഞാന്‍ ദേ
    ഗഫൂര്‍ക്കാ ദോസ്തില്‍ പോയി കപ്പയും മത്തിക്കറിയും കഴിക്കാന്‍ പോകുന്നു പാഞ്ചാലീ. നമ്മളോടാ കളി?

    ReplyDelete
  159. sorry വീണ്ടും ranking
    വല്യമ്മായി 21
    പ്രിയ 20
    അഞ്ചല്‍ക്കാരന്‍ 16
    ആഷ | Asha 15
    ഉപാസന || Upasana 12
    ഗുപ്തന്‍ 12
    അനില്‍ശ്രീ 11
    നട്ടപിരാന്തന്‍ 10
    kaithamullu : കൈതമുള്ള് 9
    Visala Manaskan 8
    അനില്‍_ANIL 8
    അഗ്രജന്‍ 7
    ബിന്ദു 7
    ഹരിയണ്ണന്‍@Hariyannan 6
    ജോഷി 5
    ദേവന്‍ 5
    Siju | സിജു 4
    ജയരാജന്‍ 3
    nardnahc hsemus 1
    നന്ദകുമാര്‍ 1

    ReplyDelete
  160. അപ്പോ ഞാന്‍ ഒരു അരമണിക്കൂര്‍ മിഡ്നൈറ്റ് വാക്കും കഴിഞ്ഞ് ചീനിയും മീനും തിന്ന് ഏമ്പക്കവും വിട്ട് വരാം. അടുത്ത പോസ്റ്റ് റെഡിയാക്ക് കൈപ്പള്ളീ.

    ReplyDelete
  161. പോയറ്റിക് ലൈസന്‍‌സ്, പോയറ്റിക് ലൈസന്‍‌സ് എന്നൊന്നില്ലേ :-) പിന്നെ സിനിമയില്‍ പാട്ടുപാടുന്നതായി കാണിച്ചിരിക്കുന്ന മിഥുനത്തിന്‌ അത്രയും ഭൂവിജ്ഞാനമേ ഉണ്ടായിരുന്നുള്ളൂ എന്നു വയലാര്‍ വരുത്തിത്തീര്‍‌ത്തതാണ്‌ എന്നും വ്യാഖ്യാനിക്കാം. പിന്നെ പുറത്തു പെരിയാറിലെ വെള്ളം, അകത്തു അതിലും പെരിയ വെള്ളം എന്ന രീതിയിലിരുന്നാണ്‌ അങ്ങേരതെഴുതിയത് എന്നും തോന്നുന്നു.

    ReplyDelete
  162. കൈപ്പള്ളീ പലതരം ചതികളായല്ലോ...

    എന്തരോ ബാധയാ.. നമുക്കൊന്ന് ഒഴിപ്പിക്കാം.

    ഓഹോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ായ്

    പെരിങ്ങൊട്ടുകര ഭാഗത്തുള്ള ആരെങ്കിലും ഹാജരുണ്ടെങ്കില്‍ ഒന്നു ഹെല്പ്.

    ReplyDelete
  163. കൈപ്പള്ളീ,,, ഒബ്ജക്ഷന്‍

    അഞ്ചിന്റെ മാര്‍ക്ക് ഒന്നു കൂടി നോക്കൂ.. എനിക്ക് 5+5 കിട്ടണ്ടതാണ്. നട്ടപിരാന്തന്‍ ഉത്തരം ഒന്നും പറയാതെ 10 പോയിന്റ് അടിച്ചെടുത്തു...

    ReplyDelete
  164. Please check

    അഗ്രജന്‍ 10+5
    ആഷ | Asha 8+5
    പ്രിയ 7+5
    വല്യമ്മായി 6+5
    അനില്‍ശ്രീ... 5+5
    Visala Manaskan 4+5
    ഉപാസന || Upasana 3+5
    ദേവന്‍ 2+5

    അഞ്ചിന്റെ പോയിന്റുകള്‍ ഇങ്ങനെ വരണം... (കിട്ടാനുല്ലത് കിട്ടിയില്ലെങ്കില്‍ അടുത്തതിലെ പെറ്റി എവിടുന്ന് കൊടുക്കും)

    ReplyDelete
  165. ഇതൊരു വല്ലാത്ത ചതിയായി പോയി. റാങ്കിങ്ങില്‍ ഒന്നാമതു നിന്ന ഞാന്‍ എന്റെ ഉത്തരം വന്നപ്പോ ഠപ്പോന്നു മൂന്നാമത്.

    എന്തേലും മിണ്ടാനൊക്കുമോ. ഉടനേ വരില്ലേ പെറ്റി.

    കമന്റാതെ ഇന്നു പിടിച്ചു നിന്ന പാട് എനിയ്ക്കറിയാം.

    അഗ്രജന്‍ പിടികൂടും എന്നറിയാമായിരുന്നു. പക്ഷേ പോസ്റ്റ് വന്നു അഞ്ചു മിനിറ്റിനുള്ളില്‍ പ്രതീക്ഷിച്ചില്ല.

    എല്ലാവര്‍ക്കും നന്ദി. ഈ സീരീസില്‍ ഏറ്റവും കുറവ് പെറ്റികള്‍ വന്നൊരു എപ്പിസോഡില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം.

    ഒരു ആഗ്രഹം ബാക്കിയുണ്ട്. ഉത്തരത്തിലേയ്ക്കു എത്താന്‍ ശരിയുത്തരം പറഞ്ഞവരെ സഹായിച്ച ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

    ഇന്നി ഇവിടെയൊക്കെ തന്നെ കാണും.

    നന്ദി.

    ReplyDelete
  166. Final Final Ranking
    വല്യമ്മായി 21
    പ്രിയ 20
    അഞ്ചല്‍ക്കാരന്‍ 16
    ആഷ | Asha 15
    അനില്‍ശ്രീ 14
    ഉപാസന || Upasana 12
    ഗുപ്തന്‍ 12
    നട്ടപിരാന്തന്‍ 10
    kaithamullu : കൈതമുള്ള് 9
    അനില്‍_ANIL 8
    മാരാർ 8
    kaithamullu : കൈതമുള്ള് 8
    Visala Manaskan 7
    അഗ്രജന്‍ 7
    ബിന്ദു 7
    ഹരിയണ്ണന്‍@Hariyannan 6
    ഉപാസന || Upasana 6
    ജോഷി 5
    ദേവന്‍ 5
    Siju | സിജു 4
    ജയരാജന്‍ 3

    ReplyDelete
  167. ഇനി മുതൽ score ഞാൻ keep ചെയ്യുന്നതല്ല
    നിങ്ങൾ ആരെങ്കിലുമൊക്കെ അതങ്ങ keepയാൽ മതി.

    Score Keeper ആകാൻ ആഗ്രഹമുള്ളവർക്ക് ബന്ധപ്പെടാം

    ReplyDelete
  168. 5Ls
    "ഒന്നു ചിന്തിയ്ക്കും. മറ്റൊന്നു പ്രവര്‍ത്തിയ്ക്കും. വേറൊന്നു പറയും."
    "കോമാളിയായി വീണ്ടും ജീവിയ്ക്കും!"
    "വഴിയേ പോകുന്ന വയ്യാവേലി തലയില്‍ വലിഞ്ഞു കേറുന്ന കാലം. സംഭവിയ്ക്കുന്നതെല്ലാം പ്രതീക്ഷകള്‍ക്ക് വിപരീതമാകുന്ന കാലം."

    "ബീടര്‍ക്ക് മോതിരം വല്യ ഇഷ്ടമാണ്. എനിയ്ക്ക് ആഭരണങ്ങളോട് തീരെ താല്പര്യമില്ല. ചിരിയ്ക്കുന്ന മുഖമാണ് ഏറ്റവും നല്ല ആഭരണം എന്നതാണ് എന്റെ തത്വശാസ്ത്രം."

    "പുരുഷന്‍ ദൈവത്തിന്റെ പ്രതിരൂപവും സ്തീ അവന്റെ വാരിയെല്ലില്‍ നിന്നും സൃഷ്ടിയ്ക്കപ്പെട്ടവളും ആണ്."

    ReplyDelete
  169. അനിലേ, ജൈവികത്തില്‍ മീനുകളെപ്പറ്റി എഴുതുമ്പോള്‍ അവ എങ്ങനെ ഏറ്റവും രുചികരമായി കറിവെക്കാം എന്നും കൂടി ഇനി ചേര്‍ക്കുക!

    ReplyDelete
  170. അഞ്ചലേ, പോസ്റ്റു കാണാന്‍ ഞാന്‍ അഞ്ചുമിനിറ്റ് വൈകിപ്പോയി... എനിക്കുത്തരങ്ങള്‍ വായിച്ച് താഴേക്ക് വരുമ്പോഴേ ഇതു താങ്കളാണെന്ന് കത്തി, പിന്നെ ഒരുത്തരത്തിലെ 'ബായി' പ്രയോഗം കൂടെയായപ്പോള്‍ ഉറപ്പായി :)

    ReplyDelete
  171. അവിടെ 6 തുടങ്ങി ഇവിടെ off അടിച്ചോണ്ടിരുന്നോ

    ReplyDelete
  172. എല്ലാവര്‍ക്കും നന്ദി. ഈ സീരീസില്‍ ഏറ്റവും കുറവ് പെറ്റികള്‍ വന്നൊരു എപ്പിസോഡില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം.

    താങ്കള്‍ക്ക് മിണ്ടാനാവുമായിരുന്നില്ലല്ലോ :)

    ReplyDelete
  173. അഞ്ചൽക്കാരാ, ഇതിലേത് കണ്ടാണ് താങ്കൾ അല്ലാ എന്ന് തോന്നുക എന്ന് പറഞ്ഞാൽ മതിയൊ? എളുപ്പം അതാ. മൊത്തം അഞ്ചത്സ് :)
    (എനിക്കത്രെം അറിവില്ലെലും അഗ്രജൻ മാഷൊക്കെ പറഞ്ഞപ്പൊ ഉറപ്പായി. എന്റെ കാര്യതിൽ അതും ഒരു പോയിന്റാണ്)

    (അഞ്ചൽക്കാരൻ കീ ജയ്. എഴും അഞ്ചും പന്ത്രണ്ട് പോയിന്റല്ലേ :)

    അനിൽശ്രീ മ്യാപ്പാക്കണം. സുൽ പറഞ്ഞതിനെ അനിൽശ്രീ പറഞ്ഞതായി തോന്നിയതാ.(മൾട്ടി റ്റാസ്കിഗിൽ പറ്റിയ പിഴ)പിന്നെ ദേവേട്ടൻ കൊയ്രാള എന്നത് മീൻ ആണെന്ന് പറഞ്ഞപ്പൊ പിന്നെ തീരെ ചിന്തിച്ചില്ല. ബ്ലൊഗിൽ മീൻ=അനിൽശ്രീ ആണല്ലോ :))
    ( വേണേൽ കഴിഞ്ഞ പൊസ്റ്റിൽ കിട്ടിയ ഒരു പെറ്റി നഷ്ട്പരിഹാരമായ് തരാം.മാപ്പാക്കണം)

    ReplyDelete
  174. അങ്ങനെ ഞാനും അക്കൌണ്ട് തുറന്നു...
    5+1..!
    ‘1’ എന്തിനാന്ന് മ്അനസ്സിലായില്ല.

    ‘ബീടര്’ എന്ന വാക്ക് അഞ്ചലിന്റെ ബ്ലോഗില്‍ എവിടെയോ വായിച്ച ഓര്‍മ്മയുണ്ട്. ചില ഉത്തരങ്ങള്‍ അലി ഭായിയുടെ ശൈലിയില്‍ അല്ല പറഞ്ഞിരിക്കുന്നത്.
    :-)
    ഉപാസന

    ഓഫ്: കൈമള് പറഞ്ഞാ അത് അച്ചട്ടാ‍ാ.

    ReplyDelete
  175. എന്റെ 6 പെറ്റി പോയന്റുകള്‍ എവിടെ?????

    1- ഉത്തരം മാറ്റി-
    2- യാഹൂവിലേക്ക് ലിങ്കിട്ട്
    3- കമാന്റ് ഡീലിറ്റി

    ആകെ 6 പോയന്റ് വേണം - ശ്രദ്ധിക്കുമല്ലോ?

    ഉത്തരവാദിത്വമില്‍ള്ളത്തസ്കോര്‍ കീപ്പര്‍മാരെ മത്സരത്തില്‍ നിന്നും പുറത്താക്കുക

    ജയ് ഗോമ്പിഷന്‍

    ReplyDelete
  176. കൈപ്പള്ളി അല്ലെ സ്കോര്‍കീപ്പറ് വേണംന്ന് പറഞ്ഞേ. ഈ വീയെമ്മിനെ പിടിച്ച് സ്കോര്‍കീപ്പറ് ആക്കാം. എത്രയാ പെറ്റി വേണ്ടേച്ചാല്‍ തന്നെ എഴുതി എടുത്തോളും. പ്ലസ് പോയിന്റൊട്ട് വേണ്ടാതാനും.

    ReplyDelete
  177. വൈകിയാലും ഒരു പ്രതിഷേധം:

    അനില്‍ശ്രീ എഴുതി:(ഒന്നല്ല, രണ്ട് വട്ടം)
    ----

    Please check

    അഗ്രജന്‍ 10+5
    ആഷ | Asha 8+5
    പ്രിയ 7+5
    വല്യമ്മായി 6+5
    അനില്‍ശ്രീ... 5+5
    Visala Manaskan 4+5
    ഉപാസന || Upasana 3+5
    ദേവന്‍ 2+5

    അഞ്ചിന്റെ പോയിന്റുകള്‍ ഇങ്ങനെ വരണം... (കിട്ടാനുല്ലത് കിട്ടിയില്ലെങ്കില്‍ അടുത്തതിലെ പെറ്റി എവിടുന്ന് കൊടുക്കും)

    ----
    രണ്ട് വട്ടവും എന്റെ പേര്‍ ഒഴിവാക്കിയിരിക്കുന്നു.
    അനില്‍, ഞാന്‍ ഒരു പാവാന്ന് കരുതി എന്തുമാകാമെന്നോ?
    എന്നെ ഒരു തറവാടിയാക്കല്ലേ!!

    ReplyDelete
  178. അയ്യോ ശശിയേട്ടനെ ഒഴിവാക്കിയതില്‍ നിരുപാധികം മാപ്പു ചോദിക്കുന്നു...
    അപ്പോള്‍ അത് കണ്ടില്ല. (കാരണം ഫോര്‍മാറ്റ് ശരിയല്ല... :) )

    കണ്ടു വന്നപ്പോഴേക്കും കൈപ്പള്ളീ എല്ലാം ശരിയാക്കിയിരുന്നു.. അതാ മിണ്ടാതിരുന്നത്... സോറി..സോറി..സോറി..സോറി..സോറി..സോറി..സോറി.. ???

    ReplyDelete
  179. പൊന്ന് കര്‍ത്താവീശോമിശിഹായേ,
    ഇത്രേം സോറിയോ?
    അനിലേ, വെറുതെ ഒന്ന് ചൊടിപ്പിച്ചതല്ലേ?
    പാം പറാന്ന്....

    ReplyDelete
  180. ഇപ്പോഴാ ശ്വാസം നേരെ വീണത്...

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....