ചോദ്യങ്ങൾ | ഉത്തരങ്ങൾ |
എന്താണു ദൈവം, നേരിൽ കണ്ടാൽ അവളോടു് എന്തു ചോദിക്കും? | ഈ പ്രപഞ്ചം സൃഷ്ടിക്കുകയും അതിനെ നിയന്ത്രിക്കുകയും ചെയ്യുന്ന മഹത്തായ ശക്തി. ദൈവത്തിനെ നേരിട്ട് കാണാനാവുമെന്ന് വിശ്വസിക്കുന്നില്ല. |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. | ദൈവം, കുടുംബം, കടമ, മതം, സ്വത്ത് |
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു.
തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
| രണ്ടു മാര്‍ഗ്ഗവും സ്വീകരിക്കില്ല, ഒരാപത്തിനെ മറികടക്കേണ്ടത് മറ്റൊരു വലിയ ആപത്ത് വരുത്തി വെച്ചു കൊണ്ടാവരുത് എന്നുറച്ച് വിശ്വസിക്കുന്നു. |
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? | ഗായകന്‍ എന്നത് തിരഞ്ഞെടുത്താല്‍ ഞാന്‍ കോമാളിയാകുമെന്നത് നൂറു തരം. കുശിനിപ്പണി ഇഷ്ടമാണെങ്കിലും ഒരു തൊഴിലായി സ്വീകരിച്ച് മറ്റുള്ളവരുടെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കാനുള്ള കഴിവ് ഇല്ലാത്തതിനാല്‍ അതിനെ വിട്ടേക്കാം. പിന്നെ അദ്ധ്യാപകന്‍, ഇതുവരെ ചെയ്തിട്ടില്ലെങ്കിലും (പ്രായമുള്ളവര്‍ക്ക് അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിക്കാന്‍ സഹായിച്ചതിനെ അദ്ധ്യാപനം എന്നു വിളിക്കാമെങ്കില്‍ മുന്‍പ് അദ്ധ്യാപകനായിരുന്നിട്ടുണ്ട് എന്നു പറയാം) ഇഷ്ടം തോന്നിയ ഒന്നാണ് അദ്ധ്യാപനം... അല്ലറചില്ലറ ആശാരിപ്പണികള്‍ പരീക്ഷിച്ച് വിജയം കണ്ടിട്ടുണ്ടെങ്കിലും... തീര്‍ച്ചയായും അദ്ധ്യാപകന്‍ തന്നെയായിരിക്കും തിരഞ്ഞെടുക്കുക. |
നിങ്ങൾക്ക് 20 വർഷം പുറകോട്ടു് നീക്കാൻ അവസരം കിട്ടിയാൽ എന്തു ചെയ്യും | അങ്ങിനെയൊരു സൗകര്യം തരുന്ന നിലക്ക് അത് 30 വര്‍ഷമായി ദീര്‍ഘിപ്പിച്ച് തരുവാന്‍ ഞാനഭ്യാര്‍ത്ഥിക്കുന്നു... എന്റെ വല്ലിപ്പാടെ കയ്യും പിടിച്ച് നടക്കണമെങ്കില്‍ എനിക്കൊരു മുപ്പത് വര്‍ഷം തിരികെ കിട്ടിയേ മതിയാവൂ... |
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത് താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? | കുട്ടിയായിരിക്കുമ്പോല്‍ വലുതാവണെമെന്ന ആഗ്രഹം മാത്രേയുണ്ടായിരുന്നുള്ളൂ... മുഴുക്കയ്യന്‍ ഷര്‍ട്ടിടുമ്പോഴും മുണ്ടുടുക്കുമ്പോഴുമൊക്കെ വലുതായി എന്ന നെഗളിപ്പ് തോന്നിയിരുന്നു. അതെ, ആഗ്രഹിച്ചതു പോലെ വലുതായി...ആറടിക്ക് ഒരു പണത്തൂക്കം കുറവോളം. |
ആക്ഷേപ ഹാസ്യവും വ്യക്തിഹത്യയായിയും എങ്ങനെ വേർത്തിരിച്ചറിയും? | ആക്ഷേപത്തിനിരയാകുന്ന വ്യക്തിയുടെ പ്രതികരണം നോക്കി മനസ്സിലാക്കാം |
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) | ചെറുപ്പം മുതലേ ഇഷ്ടപ്പെട്ട വാഹനം ചേതക് സ്കൂട്ടറായിരുന്നു... ആ ഇഷ്ടം ഇപ്പോഴും നിലവിലുണ്ട് |
കഷണ്ടിക്ക് മരുന്നു കണ്ടുപിടിച്ചാൽ നിങ്ങൾ എന്തു ചെയ്യും? | അതാദ്യം എന്റുപ്പാടെ തലയില്‍ പുരട്ടും, എന്നിട്ട് കഷണ്ടി പാരമ്പര്യമാണെന്ന വാദത്തെ നോക്കി കണ്ണിറുക്കി കാണിക്കും. |
കെ. എസ്. കോപാലകൃഷ്ണൻ എന്തുകൊണ്ടു്, അടൂർ ഗോപാലകൃഷ്ണനെ പോലെയും, പദ്മരാജന പോലെയും സിനിമ എറ്റുക്കുന്നില്ല? | പാവപ്പെട്ട യുവജനങ്ങളെ പരിഗണിക്കാന്‍ ആരുമില്ലാതാവരുതല്ലോ എന്നു കരുതിയാവും |
എന്താണു് അഭിപ്രായ സ്വാതന്ത്ര്യം? | സ്വന്തം അഭിപ്രായം സധൈര്യം പ്രകടിപ്പിക്കാന്‍ കഴിയുന്ന അവസ്ഥ, എന്നാലോ വായീ തോന്ന്യേത് എവിടെ വെച്ചും തോന്നുമ്പോലെ വിളിച്ച് പറയാനുള്ള ഒന്നല്ല അഭിപ്രായ സ്വാതന്ത്ര്യം |
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
| കച്ചവടം |
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? | മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായി അവര്‍ വലിയ പ്രശ്നമൊന്നും നേരിടുന്നില്ല... ഇനി ഉണ്ടെങ്കില്‍ തന്നെ അതൊക്കെ വ്യക്തിപരവും... പൊതുവായ ഒരു പ്രശ്നവും നഗരങ്ങളിലായി എന്നതിന്റെ പേരില്‍ അവര്‍ നേരിടുന്നില്ല എന്നാണെന്റെ വിശ്വാസം. |
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. | കൈപ്പള്ളീ, താങ്കള്‍ക്കീ മാവിലേറിനോടും വള്ളി നിക്കറിനോടുമിള്ള കലിപ്പ് ഇനീം തീര്‍ന്നില്ലേ! |
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? | മലയാള ഭാഷ വളരുക തന്നെയാണ്. ഭാഷ മരിക്കും തളരും എന്നതൊക്കെ നമ്മുടെ വെറും പേടി മാത്രം. |
എന്താണു് സമൂഹിക പ്രതിബദ്ധത? | താന്‍ കാണിച്ചില്ലെങ്കിലും മറ്റുള്ളവര്‍ കാണിക്കണമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന അല്ലെങ്കില്‍ ശഠിക്കുന്ന ഒന്ന് |
വസ്ത്രങ്ങൾക്കുള്ളിൽ എന്താണുള്ളതു് എന്നു് അറിയാമായിരിന്നിട്ടും മനുഷ്യർ വസ്ത്രങ്ങൾ ധരിക്കുന്നതെന്തിനാണു്? | വസ്ത്രങ്ങള്‍ക്കുള്ളില്‍ എന്താണെന്ന് നമ്മള്ളറിയുന്നില്ല, ഊഹിക്കുന്നതല്ലേ... അതങ്ങനേണ് ഇതിങ്ങനേണെന്നൊക്കെ... ചുമ്മാ ഊഹിപ്പിക്കാന്‍ വേണ്ടി മനുഷ്യന്‍ വസ്ത്രങ്ങള്‍ ധരിക്കട്ടേന്ന്... ഹല്ല പിന്നെ! |
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
| പിണറായി വിജയനേയും കെ. മുരളീധരനേയും വിളിക്കും. ഒന്നും തിന്നാന്‍ കൊടുക്കില്ല... അവരെത്ര പേര്‍ക്ക് ഇലയിട്ട് സദ്യയില്ലെന്ന് പറഞ്ഞിരിക്കുന്നു... ഒരു ചിന്ന പ്രതികാരം. അവരോട് ഞാനായിട്ടൊന്നും ചോദിക്കില്ല, ചോദിക്കാനുള്ളതെല്ലാം ജനങ്ങള്‍ ചോദിച്ചോളും... ഇലക്ഷന്‍ വരുവല്ലേ! |
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? | തീര്‍ച്ചയായും പങ്കെടുക്കും, ഈ (ഗോമ്പി) പരിപാടിയില്‍ പങ്കെടുക്കാമെങ്കില്‍ അതില്‍ പങ്കെടുക്കാനെന്തിനു മടിക്കണം :) |
സിനിമയിൽ അഭിനയിക്കാൻ നിങ്ങൾക്ക് ഒരവസരം ലഭിക്കുന്നു. നിങ്ങൾ ഏതു് വേഷം കൈകാര്യം ചെയ്യും. അവശ കവി, വില്ലൻ-കൊലപാതകി, വില്ലൻ-ബലാത്സങ്ക്‍ist, വില്ലൻ-കള്ളവാറ്റ്ist, വില്ലൻ - മാമ, വില്ലി - മാമി, വില്ലി - കൊലപാതകി / നാത്തൂൻ / അമ്മായിയമ്മ അച്ഛൻ (മൂപ്പീന്ന്), അച്ഛൻ (medium), കോമാളി(മാള അരവിന്ദൻ-grade), കോമാളി (ജഗതി-grade), കോമാളി (ശ്രീനിവാസൻ-grade), കാമുകി (light), കാമുകി (4X4), കാമുകി (heavy). അനിയത്തി (സിനിമയുടേ പകുതിയിൽ ചാകും) അനിയൻ (സിനിമയുടേ പകുതിയിൽ ചാകും) കവി/കാമുകൻ (light), കാമുകൻ/മൂപ്പീന്ന്/കോമാളി (മമ്മൂട്ടി-grade), കാമുകൻ (gym), കാമുകൻ (cocholate hero -grade), അമ്മ - (ശാരധ -grade), അമ്മ -(Philomina-grade) | എനിക്ക് ചേരുന്ന വേഷം ഇതിലില്ല |
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
| രണ്ടാമത്തെ ബട്ടന്‍ ആക്റ്റീവാകും വരേം ഞെക്കിക്കൊണ്ടിരിക്കും... |
എന്താണു് സ്നേഹം? | ഞാന്‍ സ്നേഹിക്കുന്നു, സ്നേഹിക്കപ്പെടുന്നു... എന്നിട്ടും എനിക്കറിയില്ല എന്താണ് സ്നേഹമെന്ന്... സത്യം! |
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
| എ.കെ.ജി. |
നിങ്ങൾ ഒരു ദിവസത്തേക്ക് പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? | അടിയന്തിരാവസ്ഥ പ്രഖ്യാപിക്കും, കരിനിയമങ്ങള്‍ ഉപയോഗിച്ച് എന്റെ ഭരണത്തിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കും... കാരണം, ഒരു ദിവസം കൊണ്ട് ഒരു മാറ്റവും വരുത്താനെനിക്കാവില്ല... ഇതിനൊക്കെ കൊറച്ച് സമയം വേണ്ടേ മനുഷ്യാ :) |
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? ("കൂടുതൽ വരങ്ങൾ ചോദിക്കാനുള്ള വരം" എന്നുള്ള മഹ തറ നമ്പർ ഇറക്കരുതു്. അങ്ങനെ ചോദിച്ചാൽ ഒരു കോപ്പും കിട്ടില്ല എന്നും മനസിലാക്കണം.) | ഒരുമാതിരി പരിപാടി ചെയ്യരുത്... അതെന്താ ചുവപ്പ് നിറത്തിലെഴുതി വെച്ചിരിക്കുന്നത് |
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും | അതു വാങ്ങി AIG executives-ന് ബോണസ് കൊടുക്കും |
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? | പ്രവാസജീവിതം എനിക്ക് നഷ്ടമാക്കിയത് എന്റെ സ്വദേശം |
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. | വലതു വശത്തേക്ക് തിരിഞ്ഞാണ് നോക്കുന്നതെങ്കില്‍ അപ്പുറത്തെ ബാല്‍ക്കണിയില്‍ ഒരു ചൈനക്കാരി നിന്ന് മൊബൈലില്‍ പേശുന്നു, അതിനും താഴെയുള്ള ബാല്‍ക്കണിയില്‍ രണ്ട് പ്രാവുകളിരുന്ന് കിന്നരിക്കുന്നു. ഇടതു വശത്തേക്കാണ് നോക്കുന്നതെങ്കില്‍ നല്ല വെയില്‍ കൊണ്ടു നില്‍ക്കുന്ന കുറേ ചെറിയ ചെറിയ കെട്ടിടങ്ങളെ കാണാം... മുകളിലൂടെ എമിറേറ്റ്സ് എയര്‍ ലൈന്‍സിന്റെ ഒരു വിമാനം പറന്നുയരുന്നു... താഴെ മെട്രോ സ്റ്റേഷന്റെ പണി നടന്നു കൊണ്ടിരിക്കുന്നു. പത്തു പന്ത്രണ്ട് തൊഴിലാളികള്‍ ചേര്‍ന്ന് ഒരു വലിയ ഷീറ്റ് പിടിച്ച് നില്‍ക്കുന്നുണ്ട്, ആ ഷീറ്റ് എന്തു ചെയ്യണം എന്ന കാര്യത്തില്‍ അവരിപ്പോഴും ഒരു തീരുമാനത്തിലെത്തിയിട്ടില്ലെന്ന് തോന്നുന്നു... ഇത്രേം മത്യാവും ല്ലേ... ഇനീം പുറത്തേക്ക് നോക്കിയിരുന്നാല്‍ താങ്കളുടെ ഈ ചോദ്യവലി പൂരിപ്പിക്കല്‍ നടക്കില്ല... |
ബ്ലോഗിൽ എഴുതി വരുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ? പിറ്റേന്നു് രാവിലെ എന്തായിരുന്നു വിശേഷം? | ബ്ലോഗില്‍ വരുന്നവ ഞാന്‍ പരീക്ഷിച്ച് നോക്കിയിട്ടില്ല, പക്ഷെ ഞാന്‍ പരീക്ഷിച്ചവ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്... അത് പരീക്ഷിച്ചവരെയൊന്നും പിറ്റേന്ന് രാവിലെ വിശേഷം പറയാനായി ചാറ്റില്‍ കാണാറില്ലായിരുന്നു. |
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) | കൈപ്പള്ളീ... താങ്കളുടെ ക്യാമറ, ലെന്‍സ് ഇവയെപ്പറ്റി വ്യക്തമായി പറയൂ... എന്നാലേ എനിക്കിതിന്റെ ഉത്തരം പൂര്‍ത്തിയാക്കാനാവൂ :) |
അടുത്ത ബ്ലോഗ് മീറ്റിൽ "ഓഫടിയുടെ നിർവൃതി" എന്ന വിഷയത്തെ കുറിച്ച് പ്രബധം അവതരിപ്പിക്കാൻ യോഗ്യരായ രണ്ടു വ്യക്തികളെ നിർദ്ദേശിക്കു. | ഓഫടിയോട് ചേര്‍ത്ത് പറയാന്‍ മഹത്തായ പേരുകള്‍ ഒട്ടനവധി, എങ്കിലും ബ്ലോഗ് മീറ്റാഘോഷം യു.എ.ഇ. ബ്ലോഗേര്‍സിനെ മാത്രം ബാധിച്ചിട്ടുള്ള ഒരസുഖമായതിനാല്‍ ഞാനിവിടെ അഭിലാഷിനേയും ഇടിവാളിനേയും നിര്‍ദ്ദേശിക്കുന്നു |
വാർത്തകൾ ഇല്ലായിരുന്നെങ്കിൽ മാധ്യമങ്ങളെന്തു ചെയ്യുമായിരുന്നു? | അവര്‍ വാര്‍ത്തകള്‍ ഉണ്ടാക്കുമായിരുന്നു... അവര്‍ക്കാണോ അതിനിത്ര പഞ്ഞം?! |
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? | അതിനും മുമ്പൊരു പോസ്റ്റിട്ട് ഏകദേശം ഒരു മാസം ആവാറായിരുന്നു... ആരാധകര്‍ക്ക് ഇദ്ദേഹം എവിടെ പോയി കര്‍ത്താവേ എന്ന വേവലാധി ഇല്ലാതിരിക്കാന്‍ ഒരു പോസ്റ്റിട്ടു... തികച്ചും സ്വകര്യം... എന്താ തംസ്യം... ഇനീം എഴുതും :) |
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? വായിച്ചിട്ട് എന്തു് ചെയ്തു? | "മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവും" വായിച്ചിങ്ങ് പോന്നു... പിന്നെ ഇടയ്ക്കിടെ പോയി അവിടെ നടക്കുന്ന സംവാദങ്ങള്‍ കണ്ടു |
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
| സോറി, ഞാനാ ടൈപ്പല്ല |
അവസാനം വായിച്ച പുസ്തകം ഏതാണു്? (Telephone Directory, Mobile Phoneന്റെ operation Manual പോലുത്ത പുസ്തകങ്ങൾ അല്ല ഉദ്ദേശിക്കുന്നതു്) | എം.ടിയുടെ കിളിവാതിലിലൂടെ എന്ന പുസ്തകം ഒരാവര്‍ത്തികൂടെ വായിച്ചു... |
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു restaurantൽ ബ്ലോഗ് കവികളും വേറൊരു restaurantൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു restaurantൽ കയറും. | എന്റെയൊരു സ്വഭാവം വെച്ച് രണ്ടിടത്തും മാറി മാറി സാന്നിദ്ധ്യം അറിയിക്കും, പങ്കെടുക്കുന്ന ആളുകളുടെ നിലവാരം പോലെയിരിക്കും എവിടെ കൂടുതല്‍ സമയം ചിലവഴിക്കും എന്നുള്ളത്. |
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. ഒരു ചോദ്യം ചോദിക്കാൻ അവസരം തരുന്നു. എന്തു ചോദിക്കും? | ഓ... പിന്നേ ചോദ്യം ചോയിക്കാന്‍ പറ്റിയ ഒരു ചരക്ക്... :) |
ബ്ലോഗിൽ നടക്കുന്ന "ഗോമ്പറ്റീഷൻ" എന്ന ഈ "മഹാ സംഭവം" നിങ്ങളുടെ blogging ജീവിതത്തെ എങ്ങനെ സ്വധീനിച്ചു? | ഇതില്‍ പങ്കെടുത്തത് വഴി എന്റെ ബ്ലോഗുകള്‍ കൂടുതല്‍ പേര്‍ വായിച്ചു... എന്നാലോ ഇതില്‍ പങ്കെടുക്കുന്നത് വഴി വേറെ ഒരൊറ്റ ബ്ലോഗും വായിക്കാന്‍ എനിക്ക് സമയമില്ല. |
ഓ.വി. വിജയൻ നിങ്ങൾക്ക് എന്തു് തന്നു? | എന്റെ സുഹൃത്തിന്റെ കയ്യില്‍ നിന്നും അസ്സലു മുട്ടന്‍ തെറി വാങ്ങിച്ച് തന്നു (സുഹൃത്ത് എനിക്ക് 'സന്ദേഹിയുടെ സംവാദം' വായിക്കാന്‍ തന്നിരുന്നു... എന്റെ വായനയ്ക്ക് ശേഷം ഞാനത് മറ്റൊരു സുഹൃത്തിന് വായിക്കാനായി കൊടുത്തു... ആ കശ്മലന്‍ അതെവിടേയോ കളഞ്ഞു... തെറി കേക്കാന്‍ ഞാനും) |
ഈ പറയുന്ന എഴുത്തുകാരിൽ ആരെയാണു് കൂടുതൽ ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം. | ബഷീര്‍ |
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? | ആനകളെ കാടിന്റെ ഭാഗമായി കാണാന്‍ തന്നെയാണ് ഭംഗി എങ്കിലും നമുക്ക് അവറ്റകളെ മനസ്സമാധാനത്തോടെ കാണണെമെങ്കില്‍ ഉത്സവപ്പറമ്പ് തന്നെയായിരിക്കും നല്ലത്... |
ആരുടേ ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? | സോറി, സ്ഥിരമായിട്ടല്ലെങ്കിലും വല്ലപ്പോഴും കിട്ടുന്ന കമന്റുകള്‍ നഷ്ടപ്പെടുത്താന്‍ ഒട്ടും താല്‍പര്യമില്ല :) |
Saturday 21 March 2009
24 - അഗ്രജൻ
Subscribe to:
Post Comments (Atom)
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
ഇത് സുല്ലാണോ അഗ്രജനാണോ എന്നൊരു സംശ്യം മാത്രം ബാക്കി:(
ReplyDeleteTracking...
ReplyDelete:) trackil വീണില്ല!
ReplyDeleteഎന്റെ ഉത്തരം:
ReplyDeleteഅഗ്രജന്‍
http://www.blogger.com/profile/16705853903087745160
എന്റെ ഉത്തരം: സുല്‍
ReplyDeletehttp://www.blogger.com/profile/09754325343836734040
എന്റെ ഉത്തരം: അഗ്രജന്‍
ReplyDeletehttp://www.blogger.com/profile/16705853903087745160
എന്റെ ഉത്തരം: അഗ്രജന്‍
ReplyDeletehttp://www.blogger.com/profile/16705853903087745160
എന്റെ ഉത്തരം: അഗ്രജന്‍
ReplyDeletehttp://www.blogger.com/profile/16705853903087745160
:(
This comment has been removed by a blog administrator.
ReplyDeleteഎണീറ്റ ഉടനെ ഇങ്ങട് പോന്നൂല്ലെ. പോയ് പല്ലു തേയ്ക്ക് ആഷച്ചേച്ച്യേയ് :)
ReplyDeleteരണ്ട് ച യുടെ അടീലും പാദം ലംബം കര്‍ണ്ണം ഉണ്ടായാല്‍ കൊഴപ്പം ഇല്ല്യല്ലോ ല്ലെ.
കൊച്ചുവര്‍ത്താനോം പറഞ്ഞിരിക്കാം ന്ന് വെച്ചാ ആരേം കാണണില്ലാ.മയൂരേ..... കൂയ് അവിടുണ്ടോ ????
കൈപ്പള്ളീ, ഈ മത്സരം ശരിക്കും അറബികളുടെ കോപ്രായം സ്റ്റൈലാവുന്നുണ്ട്. തോന്നുമ്പോൾ തോന്നിയമാതിരി.
ReplyDeleteWhat happened to your so called announcements?
When you issue a new number, why don't you at least post a single-line comment in the previous post?
:(
പൂൂയ്...പ്രിയ ബിളിച്ചാര്‍ന്നാ :)
ReplyDeleteഎന്റെ ഉത്തരം : ::: VM :::
ReplyDeletehttp://www.blogger.com/profile/14427271594053886506
ഒരു പുതിയ ഉത്തരം കിടക്കട്ടും :-)
കാണാൻ വയ്കിപ്പോയ് കുട്ടിയേ...
ReplyDeleteശ്ശെടാപ്പനേ മനുഷ്യനൊന്ന് നേരത്തെ എഴുന്നേറ്റ് നന്നാവാന്നു വെച്ചാലും സമ്മതിക്കില്ലെന്നു ബെച്ചാ എന്താ ചെയ്ക.
പ്രിയ പറഞ്ഞ സ്ഥിതിക്ക് പോയി പല്ലു തേച്ചു വെളുപ്പിച്ചിട്ടു വരാം.
This comment has been removed by the author.
ReplyDeleteഎന്റെ ഉത്തരം: അഗ്രജന്‍
ReplyDeletehttp://www.blogger.com/profile/16705853903087745160
യവനേതടേയ് ഈ കൂട്ടുകാരന്‍?? സകല ബ്ലോഗിലും പോയി ഒട്ടിച്ചു വക്കുന്നുണ്ടല്ലോ പരസ്യം>
ന്റ്റെ മയൂരച്ചേച്ച്യേയ് വിളിച്ചപ്പൊ വരാന്‍ പറ്റീല്ല്യാ ട്ടൊ. ചപ്പാത്തീം സ്റ്റ്യൂവും ഉണ്ടാക്കാര്‍ന്നു. എന്താ പറയാ,ഞാനതില് അറിയാണ്ട് സാമ്പാറ് പൊടീ ഇട്ടു. ഇപ്പൊ അത് സ്റ്റ്യൂമ്പാറ് ആയി :(
ReplyDeleteആഷച്ചേച്ചീടെ പല്ലുതേപ്പ് കഴിഞ്ഞില്ലെ?
ചേട്ടായിയെ പറഞ്ഞയച്ചിട്ട് വേം വാ
ദേ കൈപ്പള്ളി വരണേന് മുന്‍പ് പോകാനുള്ളതാ.
എന്റെ ഉത്തരം: അഗ്രജന്‍
ReplyDeletehttp://www.blogger.com/profile/16705853903087745160
അതെങ്ങിനെ പൊടിയിട്ടാ സ്റ്റൂ ഉണ്ടാക്കുന്നേ, മാറിപോകാന്‍?
ReplyDeleteപരിച പിടിക്കും മുന്നേ ഞാന്‍ വാളുവച്ചൂ ;)
ങേ!മയൂര വാളു വെച്ചോ?
ReplyDeleteഅഗ്രജന്‍: [http://www.blogger.com/profile/16705853903087745160]
ReplyDelete‘തംസ്യം’ എന്നൊരു വാക്കിന്റെ ബലത്തില്‍. പക്ഷെ, അവസാനത്തെ പോസ്റ്റിനെക്കുറിച്ച് പറഞ്ഞത് ഒക്കുന്നില്ല... Mar 11, 13, 14, 18 ഒക്കെ പോസ്റ്റുകള്‍... (നമതു വാഴ്വും കാലം). തികച്ചും സ്വകാര്യമാണെന്നും തോന്നിയില്ല.
--
പൊടി പണ്ടേയെനിക്ക് അലര്‍ജിയാ...എന്തിന്റെയായാലും. ഇപ്പോ ദേ സാംബാര്‍ പൊടിയിട്ട സ്റ്റൂ ;)
ReplyDeleteശ്ശൊ പൊടിയിട്ടതല്ലെന്നേ. നാളികേരപ്പാലൊക്കെ പിഴിഞ്ഞൊഴിച്ചതാ. അതിന്റെടേല് സ്വപ്നം കണ്ടു. സ്വപ്നത്തില് സാമ്പാറ് വന്നുകാണും. എന്തായാലും പുത്യേ ഐറ്റം കിട്ടി.
ReplyDeleteഅല്ല, വാളുവെച്ചെന്നോ? ഓ, ഇന്ന് വെള്ള്യാഴ്ച. അര്‍മാദിക്കാ ല്ലെ.. ഇബടെ തൊടങ്ങണേ ള്ളൂ
ആസ്ഥാന ബ്രാന്‍ഡുകാരന്‍ മാഷ് എത്തീല്ലോ :)
കൂടുതല്‍ കൂടുതല്‍ കണ്‍ഫ്യൂസ്ഡാക്കല്ലെ...
ReplyDeleteസന്ദര്‍ഭവും സാരസ്യവും വിശദീകരിക്കക. എന്തെങ്കിലും നിഗമത്തിലെത്തി ചേരാന്‍ പറ്റുമോന്ന് നോക്കട്ടെ;)
പാവം പ്രിയകുട്ടി! ഇങ്ങോട്ടു പോന്നോളൂ പുട്ടും പയറും തരാം.
ReplyDeleteഞാൻ വിചാരിച്ചു ഇമ്മാതിരി സ്റ്റൂവായിരിക്കുമെന്ന്.
http://deepann.wordpress.com/2006/11/16/easy-potato-stew/
ഇത് ഞാൻ ഒത്തിരി പ്രാവശ്യം ഉണ്ടാക്കിട്ടുണ്ട്. അസ്സലാണ്.
ഇന്നെനിക്ക് ഇവിടെ ആർമാദിക്കാൻ ടൈം കിട്ടില്ല. പുറത്ത് ഇത്തിരി വായ്‌നോക്കാൻ പോണം. അവിടെ ആർമാദിച്ചു കളയാം.
ഹോ!എത്ര നാളു കൂടിയാ ഒരു വെള്ളിയാഴ്ച വീണുകിട്ടിയത്.ഞാന്‍ മൂന്നാമത്തെ പെഗ്ഗ് പിടിക്കുമ്പോഴാ ഇവിടാരൊ വാളു വെച്ചെന്ന് കേട്ടത്!
ReplyDeleteആഷേ, വെജിറ്റേറിയന്‍കാരിക്കാണോ മീറ്റ് മസാലയിടുന്ന സ്റ്റൂവിന്റെ ലിങ്ക് കൊടുത്തേ. മീറ്റ് മസാല വെജിറ്റേറിയന്‍ ആണെങ്കിലും പേരില്‍ ഒരു മീറ്റില്ലെ, യേത് :)
ReplyDeleteഎന്നാ പിന്നെ 2 ഗ്രാമ്പൂ, ഒരു കുഞ്ഞു പട്ട (അനാംഗരിയുടെ ശ്രദ്ധയ്ക്ക് ആ പട്ടയല്ല ഇത് കറുവാപട്ട) ഇത്തിരി പെരുംജീരകം, ഒരു എലയ്ക്ക, തക്കോലം ഉണ്ടേൽ ഒരു അല്ലി, ഒക്കെ ലേശം ഒന്നു ചൂടാക്കി എല്ലാം കൂടി പൊടിച്ചിട്ടാലും മതി.
ReplyDeleteഅനാംഗരിയല്ല...
ReplyDeleteഅനംഗാരി.
നൂറ് പ്രാവശ്യം എഴുതി പഠിക്ക്...
(അതോ പ്രിയയുടെ സ്റ്റൂയാമ്പാറ് കഴിച്ച് ഫിറ്റായോ?:)
ഉർവ്വശീടെ ഇംഗ്ലീഷിൽ പറഞ്ഞാൽ റ്റു ഗ്രാമ്പൂസ്, വൺ സ്മോൾ പട്ടാസ്, ലിറ്റിൽ പെരുംജീരകംസ്, വൺ എലക്കാസ്, വൺ അല്ലീസ് ഓഫ് തക്കോലം, ഫ്രൈ ഫ്രൈ ഫ്രൈ, ക്രഷ് ക്രഷ് ക്രഷ് പുട്ടിറ്റ് ഇൻ ദ് കറി
ReplyDeleteഫിനിഷ്!
അനംഗാരി
ReplyDeleteഅനംഗാരി
അനംഗാരി
അനംഗാരി
അനംഗാരി
അനംഗാരി
അനംഗാരി
അനംഗാരി
അനംഗാരി
അനംഗാരി
കൈ കഴച്ചു ഇനി ബാക്കി നാളെയെഴുതിക്കൊണ്ടു വരാം സാറേ.
"പുട്ടിറ്റ് ഇൻ ദ് കറി"ന്നൊക്കെ പറഞ്ഞാല്‍ പ്രിയ ഇനി പുട്ടും കൂടെ ഉണ്ടാകി സ്റ്റൂവില്‍ ഇടും. അത്രയ്ക്കാണ് അനുസരണ.
ReplyDeleteഅനാംഗരിക്ക് 3ര്‍ഡ് പെഗിലും വിഷന്‍ നല്ല ക്ലിയര്‍. 1 മണിക്കൂര്‍ കഴിഞ്ഞ് ഒരു വിഷന്‍ ടെസ് കൂടെ തരുന്നുണ്ട് ;)
വെള്ളിയാഴ്ച അഞ്ചാണ് മിനിമം.അതുകൊണ്ട് കണ്ണിന് കുഴപ്പമൊന്നുമില്ല.ടെസ്റ്റുകള്‍ ഇനിയും ഉണ്ടെങ്കില്‍ പോരട്ടെ.
ReplyDeleteആഷെ,ആ പാവം പെണ്‍കൊച്ചിനെ സ്റ്റൂവില്‍ പുട്ടിടാനും,പട്ടയിടാനും പറഞ്ഞ് പേടിപ്പിക്കാതെ,
ആ ഉണ്ണി എന്തെല്ലാം സഹിക്കണം തൃപ്പങ്ങോട്ടൂരപ്പാ :)
nne non aakkaanulla goodsthanthrangalaa le. Ith palakkadan special aanennum paranju koduthittund. Naalem matannaalum ozhivaayath nte baagyam. Athey njaan 13bkaanaa.appa sheri tto. M.chechee gud night. Aashachechee as item undaakkeett njaan parayaam tto. We anangaari enthaa ubhayajeevyo?
ReplyDeleteഎന്റെ ഉത്തരം - അഗ്രജന്‍
ReplyDeletehttp://www.blogger.com/profile/16705853903087745160
അഗ്രജന്‍
ReplyDeletehttp://www.blogger.com/profile/16705853903087745160
അനംഗാരി മാഷെ 5 ഇല്‍ ഒതുക്കരുത്. അതൊക്കെ അത്രല്ലെ ഉള്ളൂ. ഒരു 8 ആകാം.
ReplyDelete}മയൂര, ആഷ } ചേച്ചിമാരെ 13 ബി. കണ്ടോ? പകല് കാണ്ടാ മതീട്ടോ. ഞാന്‍ നിര്‍ത്തി കാണല്. ഇനി നാളെയാവാം.
ഹയ് 10 പേര് ഉത്തരം പറഞ്ഞല്ലോ. കൈപ്പള്ളി എവടെയാ?
ഞാന്‍ പോണ്. ഇനി തിങ്കളാഴ്ച കാണാം ട്ടാ
അനംഗാരിമാഷേ, പ്രിയ അങ്ങനൊക്കെ പറയും മദ്യപാനം ആരോഗ്യത്തിനു ഹാനികരം. അതേ എനിക്ക് പറയാനുള്ളൂ.
ReplyDeleteഹോ രാവിലെ തന്നെ ഒരാളെ ഉപദേശിച്ചപ്പോ എന്തൊരു സാറ്റിസ്ഫാക്ഷൻ!
അപ്പോ ഞാനും പോണേണ്.
13 ബി യും സിയും ഒന്നും കണ്ടില്ല. കാണുവാണേൽ പകൽ തന്നെ ആക്കികളയാം പ്രിയാസ്.
മയൂരാസിനോടും ബൈ.
നന്ദകുമാറിനോടും വല്ല്യമ്മായിയോട് ഹായ്സ്!
അനംഗാരി said :“ ഹോ!എത്ര നാളു കൂടിയാ ഒരു വെള്ളിയാഴ്ച വീണുകിട്ടിയത് “
ReplyDeleteയ്യോ അപ്പോ കഴിഞ്ഞാഴ്ച്യൊന്നും വെള്ളി ഇല്ലായിരുന്നോ? ഒന്നു പറയണ്ടേ മാഷേ
ഞാന്‍ പിന്നേം പോയി, ശരിയ്ക്കും
ഇതിലെന്താത്ര തംസ്യം. ഇന്നലേം കൂടി കണ്ടതല്ലേ.
ReplyDeleteഎന്റെ ഉത്തരം - അഗ്രജന്‍
http://www.blogger.com/profile/16705853903087745160
ആഴ്ചയില്‍ 7 ദിവസവും ജോലി ചെയ്യുന്നവന് എന്തു വെള്ളിയാഴ്ച?ആഴ്ചയില്‍ കുറഞ്ഞത് 10 ദിവസം എങ്കിലും വേണം.എന്നാലെ എനിക്ക് രക്ഷയുള്ളൂ.
ReplyDeleteആഷേ ഉപദേശായിക്ക് നന്ദി.പക്ഷെ ഞാന്‍ നന്നാവൂല.നന്നാകണം എന്നുണ്ട്.ആരെങ്കിലും ഇതൊക്കെ ഉണ്ടാക്കുന്നത് ഒന്ന് നിര്‍ത്തണ്ടെ.ഒന്നാമത് സാമ്പത്തിക മാന്ദ്യം.അതിനിടയില്‍ എന്നെ പോലുള്ളവര്‍ ഇല്ലെങ്കില്‍ എത്ര പേര്‍ക്ക് ജോലി പോകും?(കള്ള് കമ്പനിയിലെ തൊഴിലാളികളുടെ കാര്യമാ പറഞ്ഞത്)
എന്റെ ഉത്തരം:അഗ്രജന്‍
ReplyDeletehttp://www.blogger.com/profile/16705853903087745160
"ഓഫടിയോട് ചേര്‍ത്ത് പറയാന്‍ മഹത്തായ പേരുകള്‍ ഒട്ടനവധി, എങ്കിലും ബ്ലോഗ് മീറ്റാഘോഷം യു.എ.ഇ. ബ്ലോഗേര്‍സിനെ മാത്രം ബാധിച്ചിട്ടുള്ള ഒരസുഖമായതിനാല്‍ ഞാനിവിടെ അഭിലാഷിനേയും ഇടിവാളിനേയും നിര്‍ദ്ദേശിക്കുന്നു.."
ReplyDeleteആരടാ ഇത് പറഞ്ഞ രാജ്യദ്രോഹി? രാജ്യം പദ്മശ്രീ കൊടുക്കണോ പദ്മഭൂഷണ്‍ കൊടുക്കണോ അതോ പദ്മവിഭൂഷണ്‍ കൊടുക്കണോന്ന് ആലോചിച്ച് കണ്‍ഫ്യൂഷനടിച്ചിരിക്കുന്ന രണ്ട് പേരുകളെയാണ് ദുരുപയോഗം ചെയ്തിരിക്കുന്നത്...! ആരായാലം വിടമാട്ടെ..
എന്റെ ഉത്തരം - അഗ്രജന്‍
http://www.blogger.com/profile/16705853903087745160
:)
സുല്ലേ :)ഇത് ഭയങ്കര ചെയ്ത്തായിപോയി.12 മാര്‍ക്ക് ഒറ്റക്ക് അടിച്ചെടുത്തെന്ന് കരുതി അഹങ്കാരമില്ലാതെ ഇരിക്കുകയായിരുന്നു ഞാന്‍.
ReplyDeleteഇനി മാറ്റി പറഞ്ഞാലും പെനാല്‍റ്റി.എന്നാലും ഈ ചതി..എന്നോട് കാണിക്കരുതായിരുന്നു.
ആര്‍ക്കും സുല്ലിനോട് സ്നേഹമില്ലാത്തത് കൊണ്ടാണ് പേരു പറയാതിരുന്നത് എന്നാ ഞാന്‍ കരുതിയത്.
എന്നാലും അഗ്രജനു എങ്ങിനെയാ ജോലി കച്ചവടം ആകുന്നത്?പ്രൊഫൈലില്‍ ബാങ്കിംഗെന്നാണ്.ഇനി കള്ളം പറഞ്ഞാ...ങാ!
അനംഗാരി, ബാങ്കിനകത്തു കപ്പലണ്ടികച്ചവടമായിരിക്കും ചിലപ്പോ.
ReplyDeleteസാമ്പത്തിക മാന്ദ്യമല്ലെ?അങ്ങിനെ ആകാനും മതി.
ReplyDeleteഇവിടെ ഇന്ന് മൂന്ന് ബാങ്ക് പൂട്ടി.രണ്ട് ക്രെഡിറ്റ് യൂണിയന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
ഒരു ഗതീം ഇല്ലാത്ത എന്നൊയൊക്കെ ഈ സര്‍ക്കാരിന് ഏറ്റെടുത്തൂടെ എന്നാണ് ഞാന്‍ ആലോചിക്കുന്നത്:)
This comment has been removed by a blog administrator.
ReplyDeleteസോറി അനംഗാരി. മത്സരത്തില്‍ സ്വന്തം പേര് തന്നെ ഉത്തരമായി പറയരുതെന്ന് നിയമമുണ്ടല്ലൊ.
ReplyDeleteഗളഫാരൊക്കെ വന്നല്ലോ. കൈപ്പള്ളീടെ കോഴി കൂവീല്ല്യെ.
ReplyDeleteഅല്ല ആരിത് അഗ്രജനല്ല്യോ അവിടെ റിഫ്രഷും ഞെക്കി ഇരിക്കണത്?
ReplyDeleteവാന്നേ, വന്നു ഒരു ട്രാക്കിട്ടേച്ചും പോ മാഷേ.
ഹഹഹ ആഷേ
ReplyDeleteഇന്നലെ ഒരു മണി മുതല്‍ ഇതിനു മുന്നിലാ മൂപ്പീന്‍സ്. ഇനി ഫലപ്രഖ്യാപനം കഴിഞ്ഞിട്ട് വേണം ഒരുപോള കണ്ണടക്കാന്‍.
ഒരു ട്രാക്കിട്ടാല്‍ പെറ്റിയില്ല അഗ്രു. പോര്.
-സുല്‍
അഗ്രൂ നഖം കടിക്കാണ്ട് വാ മനുഷ്യാ. പാച്ചു വിടാഞ്ഞിട്ടാണോ ആവോ
ReplyDeleteഎന്റെ ഉത്തരം - അഗ്രജന്‍
ReplyDeletehttp://www.blogger.com/profile/16705853903087745160
രണ്ടെങ്കില്‍ രണ്ട്....
സാജാ.... വീകെന്റില്‍ ഉറക്കമിളച്ചിരിയ്ക്കുമെന്നു പറഞ്ഞപ്പോള്‍ ഇത്രെം വിചാരിച്ചില്ല!!!
എന്റെ ഉത്തരം - അഗ്രജന്‍
ReplyDeletehttp://www.blogger.com/profile/16705853903087745160
പക്ഷെ അഗ്രജാ, ഇന്‍ഷുറന്‍സ് എന്നത് കച്ചവടം എന്ന മേഖലയാക്കി വായനക്കാരെ തെറ്റി ധരിപ്പിചത്തിനു അന്ച്ചലിന്റെ കൈയ്യില്‍നിന്ന് പെട്ടി വാങ്ങി തരും...
പെട്ടി അല്ലാ പെറ്റി
ReplyDeleteTrain Train Go Away... !
ReplyDelete25 + 12.. ഹോ...
ReplyDeleteസാജാ..
ഹം തും സെയിംപോയിന്റ് കെ സാഥ് ഹോ...
ഓര്‍ കൈപ്പള്ളി ആ ജായ്...!
(ഇത് ഇങ്ങനെ പോയാ നഹീ ചലേഗാ... എന്തെങ്കിലും കര്‍നാ പഡേഗാ...)
എന്റെ ഉത്തരം: അഗ്രജന്‍
ReplyDeletehttp://www.blogger.com/profile/16705853903087745160
എന്റെ ഉത്തരം : അഗ്രജന്‍
ReplyDeletehttp://www.blogger.com/profile/16705853903087745160
എന്റെം ഉത്തരം : അഗ്രജന്‍
ReplyDeletehttp://www.blogger.com/profile/16705853903087745160
കൈപ്പള്ളീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീീ
ReplyDeleteകിച്ചൂ, അതു പോരാ
ReplyDeleteകൂട്ടുകാരന്‍ | Friend
ReplyDeleteചെട്ട, ചെറ്റത്തരം കാണിക്കാതിരുന്നുടെ. രണ്ടു തവണ ആയില്ലെ പരസ്യം ഒട്ടിക്കൽ. തനി സ്വഭാവം തന്ന അല്ലെ..
ശരി ഉത്തരം: UAE 12:00
ReplyDeleteശരി ഉത്തരം: അഗ്രജൻ
ReplyDeleteഹല്ല പിന്നെ...
ReplyDeleteഎന്റെ ഉത്തരം:
ReplyDeleteഅഗ്രജന്‍
http://www.blogger.com/profile/00185512606070555523
ഹല്ല... ഉത്തരം വന്നു കഴിഞ്ഞോ :)
ReplyDeleteകഴിഞ്ഞ 2 മണിക്കൂറായി അഗ്രജന്‍ ഇന്‌വിസിബിള്‍ മോഡില്‍ ഇരിയ്ക്കാന്‍ തുടങ്ങിയിട്ട്.. എത്ര (ഉത്തരമല്ല ട്ടാ..) ചോദിച്ചിട്ടും മിണ്ടുന്നപ്പോലും ഉണ്ടായില്ല... പാവം!
ReplyDeleteഹല്ല അണ്ണെയ്, ഇതെന്തര്? വെള്ളരിക്കാ പട്ടണോ. 11:40 നു പറയുന്നു ഉത്തരം 12:00 നു പറയാമെന്ന്. എന്നിട്ട് 6 മിനുട്ട് കഴിഞ്ഞപ്പോള്‍ ഉത്തരം പറയുന്നു. എവിടേങ്കിലും ഒന്ന് ഉറച്ചു നില്‍ക്കണ്ണേയ്.
ReplyDeleteBlogger Kaippally കൈപ്പള്ളി said...
ശരി ഉത്തരം: UAE 12:00
21-Mar-2009 11:40:00
Blogger Kaippally കൈപ്പള്ളി said...
ശരി ഉത്തരം: അഗ്രജൻ
21-Mar-2009 11:46:00
ഇനി അടുത്ത മത്സരം ഉണ്ടെങ്കില്‍ അതിനിനി എത്ര കാലമെടുക്കുമെന്നു കൂടി പറയാന്‍ ഇനി എത്ര കാലമെടുക്കും?
-സുല്‍
നെസ്റ്റ ഗോമ്പറ്റീഷൻ ഇസു് അറ്റു്: UAE 13:00
ReplyDeleteലേശം വൈകി (LV)
ReplyDeleteഅഗ്രജനെന്ന -ശരിയായ- ഉത്തരം എന്തായാലും പറയണമെന്നാഗ്രഹിച്ചിരുന്നു, ഒരിക്കല്‍ ചീറ്റിപ്പോയതുകൊണ്ട് പ്രത്യേകിച്ചും.
അപ്പോ ലിതുകാരണമായിരുന്നു അഗ്രജന്‍ ബ്രേക്കെടുത്തതല്ലേ? ;)
ഈ മത്സരത്തില്‍ ബ്രെക്കെടുത്ത്ത മറൊരു വ്യക്തിയായിരികും അധുത്ത്ത മത്സരത്തിലെ ബ്ലോഗര്‍... ക്ലു.. ക്ലു... :-)
ReplyDeleteഅതെപ്പടി ഇപ്പോ അപ്പു?
ReplyDeleteഅനിലേട്ടനോ ജോഷിയോ ആദ്യം ഉത്തരം പറയും എന്നു ഞാന്‍ കരുതിയിരുന്നു... കാരണം, അവര്‍ രണ്ടുപേരുമാണ് ഈ പരമ്പരയില്‍ എന്റേതെന്ന് തോന്നിപ്പിക്കുന്ന ചില ഉത്തരങ്ങളെ പിന്തുടര്‍ന്ന് എന്റെ പേര്‍ കൂടുതല്‍ തവണ പറഞ്ഞത് :)
ReplyDeleteസാജാ... എങ്ങിനെ എന്നെ തിരിച്ചറിഞ്ഞു എന്നൊന്നും ചോദിക്കുന്നില്ല... എന്തോണ്ടാന്നറിയോ? എന്നെ തിരിച്ചറിയാന്‍ ഒട്ടും പണിയുണ്ടായില്ല എന്നറിയുന്നോണ്ട് തന്നെ :)
പിന്മൊഴിക്ക് വേണ്ടിയും ചാറ്റാന്‍ വേണ്ടിയും ക്രിയേറ്റ് ചെയ്ത ഐഡിയുടെ പ്രൊഫൈലാണ് സാജന്‍ പൊക്കിയിട്ടതും തുടര്‍ന്നു വന്ന ജോഷിയൊഴികെയുള്ളവര്‍ എഴുതിയതും, എന്നിട്ടും ആരും വഴി പിഴച്ചു പോയില്ല എന്നും മനസ്സിലായി... :)
അപ്പൂ, ഞാന്‍ വര്‍ക്ക് ചെയ്യുന്നത് ഇന്‍ഷൂറന്‍സ് കമ്പനിയിലല്ലേയ്... അത് സുല്ലിന്റേതാണ് :)
ഹരീ, ഏകദേശം ഒരു മാസം എന്നേ ഉദ്ദേശിച്ചുള്ളൂ... ഫെബ്രുവരി 24ന് പബ്ലീഷ് ചെയ്ത 'നിങ്ങള്‍ അത്ര മോശമാണോ' (http://chuttuvattam.blogspot.com/2009/02/blog-post_24.html) എന്ന പോസ്റ്റിന് ശേഷം തികച്ചും സ്വകാര്യമായ പാച്ചുവിന്റെ ലോകത്തിലെ മാര്‍ച്ച് 17ന് പബ്ലീഷ് ചെയ്തത് ഈ (http://pachutty.blogspot.com/2009/03/blog-post.html) പോസ്റ്റാണ് :)
പിന്നെ നമതിന്റെ പ്രസ്തുത പോസ്റ്റ് ഒരു ലേഖനമായിട്ടല്ല, അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരു കുറിപ്പായാണ് തോന്നിയത്... അതോണ്ടാ സൂരജിന്റെ ആ പോസ്റ്റ് എടുത്ത് പറഞ്ഞത്... കുറേ ദിവസങ്ങളായി ഇവിടെ കുറ്റിയടിച്ച് കിടക്കുന്നതിനിടയില്‍ വേറെ ഏതെങ്കിലും പോസുകളിലേക്ക് വഴിതെറ്റി ചെന്നിട്ടുണ്ടോ എന്നും ഓര്‍മ്മയില്ല :)
ഇതിനുത്തരങ്ങള്‍ എഴുതിക്കഴിഞ്ഞപ്പോഴേ എനിക്കുറപ്പായിരുന്നു എന്നെ കണ്ടുപിടിക്കല്‍ വളരെ എളുപ്പമായിരിക്കും എന്നുള്ളത്. അതു തന്നെയായിരുന്നു ഞാനുദ്ദേശിച്ചതും... എല്ലാവര്‍ക്കും നന്ദി :)... എന്നെ പൊകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമിച്ച എല്ലാ തൊരപ്പന്മാര്‍ക്കും തൊരപ്പികള്‍ക്കും പ്രത്യേകം നന്ദി :)
ഹരീ, ഒരു തംസ്യം കൂടെ... ഞാന്‍ കമന്റിടാത്ത, എന്നാലോ വിസിറ്റ് ചെയ്ത പോസ്റ്റുകള്‍ എങ്ങിനെ ഹരിക്ക് മനസ്സിലാവുന്നു...!! അതിന്റെ ഗുട്ടന്‍സൊന്ന് പറ :)
ReplyDeleteഎന്റെ അഗ്രജാ ഇതൊന്നും വേണ്ട.. വല്യുപ്പാന്റെ കൈ പിടിച്ചു നടന്ന ബ്ലോഗ്ഗര്‍ ഇയാള്‍ മാത്രമെ ഉള്ളൂ.. പിന്നെ പാച്ചു... .......... പോരെ..
ReplyDeleteഅനിലേ :)
ReplyDeleteഅതൊക്കെ ഓർത്തിരിക്കുന്നതിന് നന്ദി...
ഞാനും അതു മാത്രെ വായിച്ചുള്ളു
ReplyDelete(ബാക്കി എല്ലാരും പറഞ്ഞു കഴിഞ്ഞതാനല്ലോ)
മത്സര ഫലം:
ReplyDelete1. സാജന്‍| SAJAN : 12
2. മയൂര : 8
3. പ്രിയ ഉണ്ണികൃഷ്ണന്‍ : 6
4. ആഷ | Asha : 4
5. ViswaPrabha വിശ്വപ്രഭ : 2
6. ഇടിവാള്‍ : 2
7. മാരാർ : 2
8. ഹരി : 2
9. ജോഷി : 2
10. നന്ദകുമാര്‍ : 2
11. വല്യമ്മായി : 2
12. സുൽ | Sul : 2
13. Kichu : 2
14. അഭിലാഷങ്ങള്‍ : 2
15. nardnahc hsemus : 2
16. അപ്പു : 2
17. Siju | സിജു : 2
18. അനില്‍ശ്രീ : 2
19. തോന്ന്യാസി : 2
20. പ്രിയ : 2
പെറ്റികള്‍ കൈപ്പറ്റിയവര്‍:
1. ജോഷി : -2 (ഒന്നില്‍ കൂടുതല്‍ ഉത്തരം)
2. സുനീഷ് : - 4 (രണ്ടു തവണ കമന്റ് ഡിലീറ്റി)
വിജയികള്‍ക്ക് അഭിവാദനങ്ങള്‍!
ഇരുപത്തി നാലാം മത്സരം അവസാനിച്ചപ്പോള്‍ മെഡല്‍ നില (ക്രമനമ്പര്‍/പേര്/മെഡല്‍ എന്ന ക്രമത്തില്‍)
ReplyDelete1. വല്യമ്മായി : 61
2. ആഷ | Asha: 54
3. പ്രിയ : 50
4. മയൂര : 47
5. അനില്‍_ANIL : 40
6. സുമേഷ് : 39
7. മാരാർ : 39
8. സാജന് : 37
9. വിശ്വപ്രഭ : 35
10. സുൽ | Sul: 32
11. അനില്‍ശ്രീ : 27
12. ജോഷി : 27
13. ഗുപ്തന്‍ : 25
14. ദേവന്‍ : 25
15. Kichu : 21
16. നന്ദകുമാര്‍ : 21
17. പ്രശാന്ത് : 21
18. പ്രിയഉണ്ണികൃഷ്ണന്‍20
19. കുട്ടിച്ചാത്തന്‍: 19
20. തോന്ന്യാസി : 18
21. സന്തോഷ് : 15
22. സിദ്ധാര്‍ത്ഥന്‍: 15
23. അപ്പു : 14
24. അഭിലാഷങ്ങള്‍: 14
25. അരവിന്ദ് : 14
26. ഇടിവാള്‍ : 14
27. ഉപാസന : 14
28. കൈതമുള്ള് : 13
29. ദസ്തക്കിര്‍ : 13
30. ബിന്ദു : 13
31. Inji Pennu :12
32. അനംഗാരി : 12
33. യാത്രാമൊഴി : 12
34. പ്രിയംവദ : 8
35. യാരിദ് : 8
36. സു | Su : 8
37. Visala Manaskan :7
38. തഥാഗതന്‍ : 7
39. Siju | സിജു: 6
40. കെ.പി. : 6
41. ഹരി/Hari : 6
42. ഹരിയണ്ണന് : 6
43. ശിശു : 5
44. Kumar : 4
45. നൊമാദ് :4
46. അഗ്രജന്‍ :3
47. ഇത്തിരിവെട്ടം :3
48. ജയരാജന്‍ :3
49. Mariam :2
50. ധനേഷ് :2
51. പന്നി :2
52. മുസാഫിര്‍ :2
അതെങ്ങനെ അഞ്ചത്സ്? ഞാന്‍ ആകപ്പാടെ ഒരു പ്രാവശ്യമേ കമന്‍റിട്ടുള്ളൂ... പിന്നെങ്ങനെ രണ്ടു പ്രാവശ്യം ഡിലീറ്‌റും? ആശാന്‍ കളരിയില്‍ പോകാന്‍ സമയമായീട്ടോ...
ReplyDeleteശ്ശോ !!! വെറുതെ എന്റെ രണ്ടു പോയന്റ് പോയത് മിച്ചം. ഈ :::VM::: ഇടിവാള്‍-ന്റെ പ്രൊഫൈല്‍ ആണെന്നറിയാത്തതിനു അഡീഷണല്‍ പെനാല്‍ടി-യും... പോരട്ടെ, പോരട്ടെ പെനാല്‍ടി-കള്‍ ഏറ്റുവാങ്ങാന്‍ ഇനിയും മല്‍സരങ്ങള്‍ ബാക്കി......എന്നാലും അഗ്രജന്റെ പ്രായം സംബന്ധിച്ച് ചെറിയ കണ്‍ഫ്യൂഷന്‍ ഉണ്ടാരുന്നു. അല്ലെങ്കില്‍ ആദ്യേ ഉത്തരം വന്നേനെ...എവിടെയോ below 30 എന്ന് കണ്ട പോലെ തോന്നി.
ReplyDelete