Thursday 5 March 2009

41 - സങ്കുചിതമനസ്കൻ

300 comments:

  1. കൈതമുള്ളിന്;accounting books and some other books എന്റെ വോട്ട്.
    എന്തിനാ രണ്ട് ചിലന്തി?

    ReplyDelete
  2. വോട്ട് സിമി ഫ്രാന്‍സിസിന്

    ReplyDelete
  3. ഇനി കൈതമുള്ളെങ്ങാനുമാണെങ്കില്‍ പ്രൊഫൈലിലെ പേരെഴുതാത്തതിനാല്‍ സിജുവിന്റെയും മയൂരയുടെയും പോയിന്റ് കളയാന്‍ കൈപ്പള്ളിയോട് പറഞ്ഞു കൊടുക്കും...

    ReplyDelete
  4. അങ്ങിനെയാകട്ടെ പാഞ്ചാലി :(.
    പോസ്റ്റിന്റെ താഴെ കൈതമുള്ള്...കൈതമുള്ള് എന്നാ ഒപ്പ്, അതേ എനിക്കറിയൂ .

    ReplyDelete
  5. തമാശു പറയാന്‍ ശ്രമിച്ചതാ...ബ്ലോഗിന്റെ പേരാണ് കൈതമുള്ളെന്ന് തോന്നുന്നു...

    സമയം നേരത്തെ ആക്കിയ വിവരം ആ അഞ്ചല്‍ക്കാരനൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു... പാവം കൈപ്പള്ളി ഇനി തെറിയും കേള്‍ക്കണം!

    ReplyDelete
  6. :)
    പാവം 5L, പാടി പാടിയിരുന്നൊരു പേരായിരുന്നു...

    ReplyDelete
  7. ഞാനും കുത്തി ഒരു വോട്ട് :
    സിമി ഫ്രാന്‍സിസ് (സിമിയുടെ ബ്ലോഗ് എന്ന ബ്ലോഗിന്റെ ഉടമ)
    വെരലി മശി പെരട്ടിത്തന്നാ പോവാരിന്ന്.

    ReplyDelete
  8. സിമി ഫ്രാന്‍സിസ്

    ReplyDelete
  9. സിമി ഫ്രാന്‍സിസ്

    ReplyDelete
  10. ആറുപെരായി ഒരുത്തരം പറയുന്നു. കോറം തികഞ്ഞു. കൈപ്പള്ളി പച്ചരി ആ സൈഡിലേക്ക് നീക്കി വച്ചിട്ട് കടന്നുവരു.
    ഇതു ഒരു തീരുമാനമായിട്ട് വേണം പോയി കഞ്ഞിവയ്ക്കാന്‍ ചാക്കരി വാങ്ങാന്‍.

    ReplyDelete
  11. എന്റെ വോട്ട്: സിമി ഫ്രാന്‍സിസ്

    ReplyDelete
  12. കൈപ്പള്ളീ,പച്ചരി അധികം കഴിച്ചാല്‍ വയറിളകും.
    ഇലക്ട്രിക് വയര്‍ അല്ല.

    ReplyDelete
  13. തീരുമാനം എപ്പം പറയും കൈപ്പള്ളീ...ഗ്ലൂ ഉണ്ടോ???

    ReplyDelete
  14. കൈതമുള്ള്..ഇതാണ് എന്റെ ഉത്തരം


    5ത്സ് എവിടെ..പാവം എന്നും പറയാന്‍ ശ്രമിക്കുന്ന പേര്

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. എല്ലാർക്കും സമ്മതമാണെങ്കിൽ എനിക്കും...

    നസറേത്തുകാരൻ സിമി ഫ്രാൻസിസിന് എന്റെ വോട്ട്.

    ReplyDelete
  17. ഉത്തരം - സിമി

    ചിലന്തി രണ്ട്.
    ഒരേ ബുക്ക് തന്നെ കറുത്ത ബൈൻഡ് ഉള്ളത് 6 എണ്ണമിരിക്കുന്നു.
    പുസ്തകം ഡിസ്ട്രിബ്യൂഷനുണ്ടാവാം.

    ReplyDelete
  18. സിമി ഫ്രാന്‍സിസ്

    ReplyDelete
  19. നിലവിളിയെ കുറിച്ചുള്ള കടംകഥകളും രണ്ടെണ്ണമിരിക്കുന്നു.

    ReplyDelete
  20. 2 ചിലന്തി വേറെ എവിടെയിരിക്കും?

    ReplyDelete
  21. ആഷേ ലാപുട ഒന്നു വന്നു പോയതല്ലേ?

    ReplyDelete
  22. സുനീഷ്, ഞാൻ ലപുടയുടേത് ആണെന്നല്ല ഉദ്ദേശിച്ചത്. ബുക്ക് റിപബ്ലിക്കുമായി ബന്ധപ്പെട്ട് പുസ്തകം ആളുകൾക്ക് എത്തിച്ചു കൊടുക്കുന്നയാൾ ആണെന്നാണ് തോന്നിയത്.

    ReplyDelete
  23. 5ല്‍ക്കാരന്‍, അഗ്രജന്‍ തുടങ്ങിയവര്‍ ഈ പരിസരത്തെവിടെയെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്

    ReplyDelete
  24. ഓഫടിക്കണമെങ്കിൽ ആദ്യം ഒരു പേരു പറയണം. ആരായാലും എന്ത്! ഇനി ധൈര്യമായി ഓഫടിക്കാം.

    മയൂരേ...എന്തോ മുണ്ടാനുണ്ടെന്ന് പറഞ്ഞിട്ട് മുണ്ടിയില്ലല്ലോ. മുണ്ടാനുണ്ടോ അതോ വെറുതേ പറഞ്ഞതാണോ?

    ReplyDelete
  25. അഞ്ചൽക്കാരൻ ഈ വഴിക്കു വരാത്തതിനാൽ ഇത് അഞ്ചൽക്കാരന്റേതാണോന്ന് സംശയിക്കണം.

    ReplyDelete
  26. സുനിലേട്ടാ ഓഫടിയ്ക്കാന്‍ ഞാനുമുണ്ട്.....

    സ്ഥിരം ഓഫന്മാരെ ഈ പരിസരത്ത് കാണാനേയില്ല

    ReplyDelete
  27. സുനിലേട്ടൻ ആരാ തോന്ന്യാസീ? അങ്ങനെയൊരു ഏട്ടനെ ഇവിടെയൊന്നും കാണുന്നില്ലല്ലോ. ;)

    ReplyDelete
  28. എന്റെ ഉത്തരം: സങ്കുചിതമനസ്കൻ

    ReplyDelete
  29. ആഷേ...ഇവിടെയുണ്ടോ? എനിക്കു പ്രകൃതിജീവനത്തെക്കുറിച്ചൊരു സംശയം ചോദിക്കാനുണ്ട്. ചോദിക്കാമോ?

    ReplyDelete
  30. സോറി സൂവേച്ചീ...

    ഒരു ചാറ്റും, ഈ കമന്റ് ബോക്സും കൂടി കലര്‍ന്നു പോയതാ.....

    മാഫ് കീജിയേ...

    ലേലു അല്ലൂ‍ൂ...

    മന്നിച്ചിടുങ്കെ.....

    നൂറ്റൊന്ന് ഏത്തോമിട്ടു....

    ReplyDelete
  31. എന്റെ ഉത്തരം : DHARMAJAN PATTERI

    കിട്ടിയാ... ലൂട്ടി

    ReplyDelete
  32. കുമ്പളങ്ങാ നീരു കുടിച്ചാൽ തടി കുറയുമോ?

    (കൈപ്പള്ളി ഇപ്പോ വന്നാലും കുറയും).

    ReplyDelete
  33. അനിലേട്ടാ, പ്രൊഫൈലിലേക്ക് ലിങ്കിട്ടാൽ പണ്ടു കിട്ടിയ പോയിന്റും കൂടെപ്പോവും കേട്ടോ. പറഞ്ഞില്ലെന്നുവേണ്ട.

    ReplyDelete
  34. കുമ്പളങ്ങാനീരു കുടിച്ചാൽ തടി കുറയും സൂ. ഡെഫനിറ്റ്.

    കുമ്പളങ്ങായുടെ തടി :)

    ReplyDelete
  35. ഉമേഷ്ജീ :) പാവം കുമ്പളങ്ങ.

    ReplyDelete
  36. ചായ/കാപ്പി, വറുത്തതും, പൊരിച്ചതും, ബേക്കറി സാധനങ്ങളും ഒക്കെ വെട്ടിവിഴുങ്ങീട്ട് കുമ്പളങ്ങാനീര് കുടിച്ചിട്ട് ഒരു കാര്യോമില്ല.
    അതൊക്കെ ആദ്യം നിറുത്തീട്ട് കുടിച്ചാലും കുടിച്ചില്ലേലും തടി കുറയും.

    സൂവേ ഇങ്ങനെ പരസ്യമായി തുടർന്നു ചോദ്യങ്ങൾ ചോദിച്ച് എന്റെ വിവരക്കേട് നാലാളെ അറിയക്കരുത്. :)

    ReplyDelete
  37. തടി കുറക്കാനുള്ള സൂത്രങ്ങളൊക്കെ വനിതയിലുണ്ടെന്ന് നാത്തൂന്‍ പറഞ്ഞു,ആദ്യപടി മധുരം കുറയ്ക്കലാണത്രേ

    കുമ്പളങ്ങ നീരു കുറേ കുടിച്ചതാ നോ രക്ഷ :(

    ReplyDelete
  38. കാപ്പി എനിക്കുപേക്ഷിക്കാൻ പറ്റില്ല. രാവിലെ ഒന്ന്. മധുരമില്ല.

    ചായ എനിക്കുപേക്ഷിക്കാൻ പറ്റില്ല - വൈകുന്നേരം ഒന്ന്. മധുരമില്ല.

    ബേക്കറിയുടെ ഭാഗത്തേക്കു പോകാറില്ല. വറുത്തതും പൊരിച്ചതും എന്നു പറഞ്ഞാൽ അങ്ങനെയൊന്നുമില്ല. അപൂർവ്വം.

    പിന്നെ ഐസ്ക്രീം. അതുപേക്ഷിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. (എണ്ണം പറയില്ല). ;)

    നോക്കട്ടെ. എന്തുചെയ്യാൻ പറ്റുമെന്ന്.

    പുതിയ വനിതയിൽ മുടി വളർത്താനുള്ളതാ. ഇല്ലാത്തതു വളർത്താൻ നോക്കീട്ടു കാര്യമില്ലല്ലോ. നടേണ്ടിവരും. ;)

    ReplyDelete
  39. എന്റെ വോട്ട് രാമേട്ടന്...



    എന്റെ ഉത്തരം അഭായാര്‍ത്ഥി/ ഗന്ധര്‍വന്‍

    ReplyDelete
  40. അഭായാര്‍ത്ഥി എന്നത് അഭയാര്‍ത്ഥി എന്നു തിരുത്തി വായിക്കാനപേക്ഷ...


    കൂട്ടത്തിലീ അമ്പത് ഞാനെടുക്കുന്നു...

    ReplyDelete
  41. സിമി ഫ്രാൻസിസ്

    ReplyDelete
  42. അഗ്രു, എന്റെ അമ്പത് അടിച്ച് മാറ്റിയല്ലേ? :(

    ReplyDelete
  43. ജസ്റ്റ് മിസ്സ് :)

    ReplyDelete
  44. പോങ്ങുമ്മൂടാ, സിമിയുടെ പേരിന് ഇനി പോയിന്റേയില്ല. ആഷയുടെ അടുത്ത് തീർന്നു. :)

    ReplyDelete
  45. ആഹാ ഐശ്‌ക്രീം ചുമ്മാതല്ല;)

    അല്ല സൂ ജിമ്മിൽ ചേർന്നന്നോ ഓടാൻ പോണന്നോ എന്നൊക്കെ പണ്ട് ഞാൻ വായിച്ച പോലെ ഒരു ഓർമ്മ. അതൊക്കെ നിർത്തിയോ?

    ReplyDelete
  46. വല്യമ്മായി said...
    കുമ്പളങ്ങ നീരു കുറേ കുടിച്ചതാ നോ രക്ഷ :(


    അതാണ് പ്രശ്നം... കുമ്പളങ്ങ നീരായാലും കുറേ കുടിച്ചാൽ തടി കുറയില്ല... ആവശ്യത്തിനു മാത്രം കുടിക്കുക...

    ReplyDelete
  47. സുവേട്ടാ,

    നിരാശപ്പെടുത്തരുത്. ഉള്ള സട കുടഞ്ഞ് ഞാനെഴുനേൽക്കും “ ഗ്‌ർ..ർ...ർ “

    :)

    ReplyDelete
  48. ജിം പൂട്ടിപ്പോയി. :)) യന്ത്രം കേടാവണ്ടാന്നുവെച്ചാവും.

    ReplyDelete
  49. ചൂടുവെള്ളത്തില്‍ കുളിക്കാമോ ആഷേ? കുളിച്ചിട്ടെങ്ങാനും പൊള്ളിയാല്‍ പച്ചവെള്ളം കണ്ട് അറച്ച് നില്‍ക്കുന്നതിനെന്തു ചെയ്യും? :)

    ReplyDelete
  50. പോങ്ങൂ‍... എനിക്ക് ജസ്റ്റ് മിസ്സിയേനേ... സ്മൈലി ഇടാന് നിന്നിരുന്നേൽ... :)

    ReplyDelete
  51. ങ്ഹേ.. സുവേട്ടനോ... അതെപ്പം :)

    ReplyDelete
  52. ഒത്തിരി ഓഫടിച്ചാല്‍ കുമ്പളങ്ങനീരിന് പകരം കൈപ്പള്ളി പെറ്‌റിയടിച്ച് കൈപ്പ് നീര് കുടുപ്പിക്കും കേട്ടാ...

    ReplyDelete
  53. അഗ്രജാ, ഇപ്പോ തോന്ന്യാസി ഏത്തമിട്ടു പോയേ ഉള്ളൂ. ;) ഏട്ടാന്നു വിളിച്ചിട്ട്. ചേച്ചീന്നു വിളിച്ചില്ലേലും വേണ്ടില്ല. ഏട്ടാന്നു വിളിക്കരുത്.

    ReplyDelete
  54. കുടിപ്പിക്കും...കുടിപ്പിക്കും... കുറ്റിപ്പിക്കും... ശോ ഈ അക്ഷരപ്പിശാച്...

    ReplyDelete
  55. ദേ പിന്നേം തെറ്‌റി!

    ReplyDelete
  56. അയ്യോ...സൂ, പോങ്ങുമ്മൂടനെ കൊണ്ട് ഏത്തമിടീപ്പിക്കല്ലേ... വേണോങ്കി ചുമ്മാ തല കുലുക്കിച്ചാ മതി :)

    ReplyDelete
  57. പോങ്ങുമ്മൂടാ, ഞാൻ സുവേട്ടൻ അല്ല. കേട്ടോ.

    ReplyDelete
  58. സുനീഷേ, പച്ചവെള്ളം കണ്ട് അറച്ചു നിന്നാൽ ഐസ് വെള്ളത്തിൽ വിറച്ചു കുളിച്ചാൽ മതി. പേടി മാറികിട്ടും.

    ReplyDelete
  59. കൈപ്പള്ളി വരാൻ നേരമായോ? അതോ മീറ്റിംഗ് ഉണ്ടോ?

    ReplyDelete
  60. ആണോ... ഇവിടെ ഇപ്പോ -10 ഡിഗ്രി സെത്സ്യസാ... കോട്ടിടാതെ പുറത്തിറങ്ങി നിന്നാ മതി... കഴിഞ്ഞാഴ്ച -35 ഒക്കെ ആയിരുന്നു... :(

    ReplyDelete
  61. ആദ്യം പച്ചവെള്ളം കുളിയ്ക്കാൻ എടുത്തുവയ്ക്കുക. പിന്നെ അതുവേണ്ടെന്ന് വെച്ച് ചൂടുവെള്ളം എടുത്തുവയ്ക്കുക. കുറച്ചുനേരം ആലോചിക്കുക. അപ്പോഴേക്കും ഓഫീസിൽ പോകാൻ സമയം ആവും. കുളിക്കുന്നില്ലെന്ന് വയ്ക്കുക.

    ReplyDelete
  62. കൈപ്പള്ളി അരിക്കടയിലാ..... പച്ചരി വാങ്ങാന്‍

    ReplyDelete
  63. ഈശ്വരാ... ദേ എത്തി. ഇനി എല്ലാരും ഓടിക്കോ.

    ReplyDelete
  64. ഒരു പ്രാവശ്യമെങ്കിലും ശരിയായ ഉത്തരമൊന്ന് പറഞ്ഞിട്ട് വേണം മനസമാധാനമായി ഒന്നുറങ്ങാന്‍...
    ഉമേഷേട്ടാ മന:സമാധാനമാണോ, മനസമാധാനമാണോ ശരി?

    ReplyDelete
  65. കൈതമുള്ളിനു് വോട്ടു ചെയ്യാമെന്നു വച്ചാല്‍ ഒരു പാചകപുസ്തകം പോലുമില്ല. സിമിക്കു് വോട്ടു ചെയ്യാന്‍ പുസ്തകങ്ങള്‍ സമ്മതിക്കുന്നുമില്ല. പുസ്തകങ്ങള്‍ ഫില്‍റ്റര്‍ ചെയ്തു് പടമിട്ടു് മത്സര ആര്‍ത്തികളെ പറ്റിക്കുന്നതില്‍ പ്രതിഷേധിച്ചു് എന്റെ വോട്ടു് അസാധുവാക്കി.

    ReplyDelete
  66. പെനാല്‍റ്റി പോയന്റുകള്‍ ആദായ വിലയ്ക്ക്...

    സമീപിയ്ക്കുക......

    ReplyDelete
  67. കൈപ്പള്ളീ ചുള്ളന്‍ ഫോട്ടോയാണല്ലൊ പ്രൊഫൈല്‍ ഫോട്ടോയായി ഇട്ടിരിക്കുന്നെ... മധുരപ്പതിനെഴില്‍ എടുത്തതാണോ?

    ReplyDelete
  68. ആ അഞ്ചല്‍ക്കാരന്റെ പിന്നാലെ ആരെങ്കിലും കൂടൂന്നേ...

    ഇന്നലെ ഓഫടിയ്ക്ക് മുന്നിലുണ്ടായിരുന്ന പുള്ളി ഇവിടേയ്ക്കെത്തി നോക്കുന്നു പോലുമില്ല.....

    ReplyDelete
  69. ഫലം ഉടനേ പ്രഖ്യാപിക്കേണ്ടതാണ്. എന്നിട്ട് അടുത്ത പോസ്റ്റിടേണ്ടതാണ്. ബാക്കി ഓഫ് അവിടെയാവാം. വിനീതവിധേയ ആയി അഭ്യർത്ഥിച്ചുകൊള്ളുന്നു. വിശ്വം ജി സമരം നിർത്തിയോ? ;) അതോ എവിടെയെങ്കിലും പന്തലിട്ടിട്ടുണ്ടോ?

    ReplyDelete
  70. ഓഫടി യൂണിയന്‍ ഇന്ന് 5-ത്സിന് ഹാരാര്‍പ്പണവും അനുമോദനവും കൊടുക്കുന്നുണ്ടെന്ന് കേട്ടു... അനുമോദനയോഗത്തിന്‍‌റെ അവസാനം ഓഫടിരാജാ പട്ടവും ഒരു നാരങ്ങാവെള്ളവും

    ReplyDelete
  71. നീണ്ട നിരീക്ഷണങ്ങള്‍ക്കു ശേഷം ഞാനെന്റെ ഉത്തരം പറയുന്നു :

    പപ്പൂസ് (അടിദാസ് ബ്ലോഗ്)

    ;)

    ReplyDelete
  72. രണ്ടും ശരിയാണു സുനീഷേ.

    സംസ്കൃതത്തിൽ മനസ് (മനഃ) എന്നാണു വാക്കു്. അതു സമാധാനവുമായി ചേർന്നാൽ മനഃസമാധാനം എന്നോ മനസ്സമാധാനം എന്നോ ആവും.

    മലയാളത്തിൽ മനം എന്ന വാക്കുണ്ടു്. മനസ്സു തന്നെ സാധനം. അതു സമാധാനവുമായി ചേർന്നാൽ മനസമാധാനം ആവും.

    പിന്നെ ആദ്യം പറഞ്ഞ രണ്ടെണ്ണമാണു ശരിയെന്നേ മിക്ക മാഷന്മാരും പറയൂ. രണ്ടു സംസ്കൃതവാക്കു ചേരുമ്പോൾ സംസ്കൃതം പോലെ സന്ധി ചെയ്യണം എന്നു്.

    ദിനപ്പത്രവും ചന്ദ്രക്കലയും വായിച്ചിട്ടുണ്ടോ? (ഇല്ലെങ്കിൽ വായിക്കണം. ഉറക്കം വരാൻ അത്യുത്തമമാണു് :))

    ഇതു യേതു സുനീഷ്? ഭരണങ്ങാനം കഥ എഴുതുന്നവനോ കവിത എഴുതുന്നവനോ?

    ReplyDelete
  73. ന്ക്ക് ഒറക്കം വെര്ണൂ... ഞാം പോക്വാ... നാളെ വന്ന് ബാക്കി നോക്കിക്കോളാം... തിരുമല്‍ ദേവാ ഈ കസ്തൂരിമാമ്പഴമെങ്കിലും കാക്ക കൊത്താതെ നോക്കണേ... നോക്കിയാല്‍ നിനക്ക് ഞാനൊരു... അല്ലേല്‍ വേണ്ട സാമ്പത്തിക മാന്ദ്യമാ...

    ReplyDelete
  74. സുനീഷേ, ചങ്ങനാശ്ശേരിയിൽ ആണോ -10 ഡിഗ്രീ?
    സുനീഷ് എവിടെയാ?

    ReplyDelete
  75. മനനം ചെയ്യുന്ന മനസ്സ് അല്ലേ? പൊതുശല്യം കവി സുനീഷാണ് ലവന്‍ ഉമേഷേട്ടാ... ലിത് വേറേ... നാടിന്‍‌റെ പൊന്നോമനപ്പുത്രന്‍... നാട്ടുകാരുടെ രോമാഞ്ചമായ സുനീഷൂട്ടന്‍ !

    ReplyDelete
  76. രണ്ട് വര്‍ഷം മുന്‍പ് വരെ ചങ്ങനാശേരീല്‍ ഉണ്ടാരുന്നു. ഇപ്പം നല്ല തണുപ്പ് ഉള്ള ഒരു രാജ്യത്താ. ഒരു ക്ലൂ തരാം... നമ്മടെ പാമരന്‍‌ജിയുടെ അടുത്താ... കിട്ടിയില്ലേ ഒരു ക്ലൂ കൂടി തരാം.
    കാകളിയിലുണ്ട് കളകാഞ്ചിയിലില്ല
    അന്നനടയിലുണ്ട് ആനനടയിലുമുണ്ട്
    നിബിഡതയിലുണ്ട് നിലാവിലില്ല

    ReplyDelete
  77. ഉമേഷേട്ടാ ഞാനുറങ്ങി... അപ്പം ശരി ഇനി എല്ലരേം ശനിയാഴ്ച പാര്‍ക്കലാം...

    ReplyDelete
  78. ഓണത്തിലുണ്ടു്, വിഷുവിലില്ല.
    അട്ടയിലുണ്ടു്, പുഴുവിലില്ല
    പാവയ്ക്കയിലുണ്ടു്, പടവലങ്ങയിലില്ല.

    തലയിൽ നിന്നു് എത്ര ദൂരെ?

    ReplyDelete
  79. മുന്‍പ് മൈസൂരിലും ഇപ്പോ ബാംഗ്ലൂരില്‍ അക്കൌണ്ടിങ്ങ് ജോലി ചെയ്യുന്ന, ഷെര്‍ലക്ക് ഹോംസ് കഥകള്‍ ഇഷ്ട്പ്പെടുന്ന, ബ്ലോഗ് പോസ്റ്റുകളില്‍ വികെ എന്‍ നര്‍മ്മമുള്ള, ലൈംഗികതയെകുറീച്ച് ആധികാരികവും സഭ്യവുമായി വിഞ്ജാനം വിളമ്പുന്ന സാമൂഹികവും മതപരവും രാഷ്ട്രീയവുമായ പോസ്റ്റുകളില്‍ നല്ല കമന്റുകള്‍ നല്‍കുന്ന

    “പപ്പൂസ്“

    എന്ന ബ്ലോഗര്‍ തന്നെ ഈ പുസ്തകശേഖരത്തിന്റെ ഉടമ

    ReplyDelete
  80. ഒട്ടാവ ആണോ ഉദ്ദേശിച്ചത്?

    ReplyDelete
  81. കൂട്ടുകാരേ, ഞാനും പോകുന്നു. പന്ത്രണ്ടരയ്ക്ക് എനിക്കൂണുകഴിക്കാൻ മുഹൂർത്തമുണ്ട്. പപ്പടം കാച്ചണം, കൊണ്ടാട്ടമുളക് വറുക്കണം. (ആഷ കേൾക്കണ്ട). ;)

    എല്ലാരും ഓഫടിക്കൂ, സന്തോഷിക്കൂ. :)

    ഉമേഷ്ജിയ്ക്ക് നാളെ ഓഫീസില്ലേ? അതായത് ഇന്ന്?

    ReplyDelete
  82. സ്മൈലി ഇടാന്‍ മറന്നു

    ReplyDelete
  83. തണ്ടുരുളും തടിയുരുളും തറ്റിയിന്മേലൊരു ചെറുകുരുമുളകുരുളും... ഒന്ന് നാക്കുളുക്കാതെ സ്പീഡില്‍ പറയാമോ?

    ReplyDelete
  84. എഴുതിയ എനിക്കുളുക്കി

    ReplyDelete
  85. തൃപ്പാറത്തൃപ്പടിയിന്മേൽ
    തണ്ടുരുളും തടിയുരുളും
    തടിമേലൊരുമണി ചെറുമണി കുരുമുളകുരുളും
    എന്നാണു സുനീഷേ.

    ചോറൊണ്ടോ? സോറി തോറൊണ്ടോ?

    ReplyDelete
  86. ആലത്തൂരൊമ്പലത്തിലൊരാലിന്മേല്‍ പത്ത് പച്ചത്തത്ത ചത്തിരുന്നു.

    ReplyDelete
  87. ഒട്ടാവയല്ല, ഓട്ടവ. ശരിയായ ഉച്ചാരണം ഒഷാവ :)

    ഗോമ്പറ്റീഷനിൽ വന്നു് അഡ്വൈർട്ടൈസ്മെന്റ് കമ്പനി നടത്തിയാൽ പെനാൽട്ടി കിക്ക് കിട്ടുമോ?

    ReplyDelete
  88. ബാക്കി മറന്നു പോയതാ ഉമേഷ്ജീ...
    ദൈവമേ ഉറങ്ങുന്ന കാര്യം പറഞ്ഞിട്ട് ഞാനത് മരിച്ചത് പോലങ്ങ് മറന്നു പോയി... അപ്പോ ശുഭരാത്രി...

    ReplyDelete
  89. ആക്ച്വലി, ഉമേഷേട്ടൻ ഉറങ്ങാറില്ലെ ?
    നിദ്രാവിഹീനനാണോ ?

    ReplyDelete
  90. :( എനിക്കിതിന്റെ വല്ല ആവശ്യോണ്ടാര്ണോ?
    മുന്നേ ഷിബുന്റെ പേര് (പത്താമതായിട്ട്) പറഞ്ഞിട്ടും കൈപള്ളി മാര്‍ക്ക് തന്നില്ലല്ലോന്നാലോചിച്ചാ ഞാന്‍ "കൈതമുള്ള് "ന്നു പറഞ്ഞ ഉത്തരം ഡെലിറ്റിയെ. കൈപ്പള്ളീ, ഇനിം ആ ഉത്തരം പറഞ്ഞാ , അത് ശരിയാണേല് എന്റെ ഈ പെനാല്‍റ്റി ക്യാന്‍സല്‍ ആവോ :(

    ReplyDelete
  91. കമ്പനി നടത്തിയ വഹയിൽ പെനാൽട്ടി കിട്ടിയാൽ ഉമേഷേട്ടന്റെ കംബ്ലീറ്റ് പോയിന്റും സ്വാഹ...

    ReplyDelete
  92. അല്ലല്ല. അങ്ങേര്‍ക്കു് ഉറക്കത്തില്‍ കമന്റെഴുതുന്ന അസുഖമുണ്ടു്. സ്വംനോകമന്റിയ!

    ReplyDelete
  93. പപ്പൂസ്സിന്റെ ശരിക്കുള്ള പേരറിഞ്ഞാല്‍ ദേശാഭിമാനീടേ മോളിലെ കാര്‍ഡില്‍ ഉണ്ടോന്നു നോക്കാമാരുന്നു

    ReplyDelete
  94. ഇതിനേക്കാൾ ഭീകരമായ ഒരു സിമ്പിൾ സാധനമുണ്ടു്.

    1, 2, 2, 1, 1, 1, 2, 2

    ഇതു ബുദ്ധിമുട്ടില്ലല്ലോ. ഇനി ഇതു പറയൂ.

    ഒരു വരി
    ഇരു നിഴൽ
    ഇരു വരി
    ഒരു നിഴൽ
    ഒരു വരി
    ഒരു നിഴൽ
    ഇരു വരി
    ഇരു നിഴൽ

    (വരി വഴിയാകരുതു്. നിഴൽ നിരലും.)

    ReplyDelete
  95. വേറെ:

    1 പേരുമണി പണി മണലുപണി
    2 ഒരുരുള ഉരലില്‍ വച്ചാല്‍ ഉരലുരുളുമോ ഉരുളയുരുളുമോ

    ReplyDelete
  96. എന്നാ പിന്നെ ഇതൂടെ പറഞ്ഞ് നോക്കിക്കേ...


    പച്ചത്തെച്ചി വെട്ടിച്ചെത്തി ചേറ്റീപൂത്തി... (മൂന്നോ നാലോ തവണ സ്പീഡീ പറഞ്ഞാ മതി...)

    ReplyDelete
  97. എന്റെ വക..

    ആടാടലോടകംതിന്നിട്ടാടലോടാ‍ടലായോടലോടോടലായ്

    ReplyDelete
  98. ഇതെല്ലാം പറഞ്ഞ് നാക്കുളുക്കിയിട്ട് ഓരോ ഫോട്ടൊയെടുത്ത് ഇതാരുടെ നാക്ക് എന്ന് പറഞ്ഞ് ഒരു സമാന്തരപാര തുടങ്ങിയാലോ?

    ReplyDelete
  99. ആർക്കെങ്കിലും

    ആലത്തൂരെപ്പാലത്തിന്മേന്നരുപതു ചെറുമികളറുപതു ചെറുപയറെണ്ണിയെടുത്തു.........................അക്കറിയൊത്ത പൊടിക്കറിയുണ്ടോ

    എന്നതിന്റെ വിട്ടുപോയ ഭാഗം പൂരിപ്പിക്കാൻ അറിയാമോ?

    അല്ലെങ്കിൽ ഈ ശ്ലോകം ചൊല്ലാമോ?

    അഖണ്ഡവിധുമണ്ഡലമുഖം, ഡമരുമണ്ഡിതകരം, കനകമണ്ഡപഗൃഹം,
    സ്വഗണ്ഡതലമുണ്ഡശശികുണ്ഡലിപമണ്ഡനപരം, ജലജഖണ്ഡജടിലം,
    മൃകണ്ഡുസുതചണ്ഡകരദണ്ഡധരമുണ്ഡനപദം, ഭുജഗകുണ്ഡലധരം,
    ശിഖണ്ഡശശിഖണ്ഡമണിമണ്ഡനപരം, പരചിദംബരനടം, ഹൃദി ഭജേ!

    ReplyDelete
  100. അഖണ്ഡവിധുമണ്ഡലമുഖം, ഡമരുമണ്ഡിതകരം, കനകമണ്ഡപഗൃഹം,
    സ്വഗണ്ഡതലമുണ്ഡശശികുണ്ഡലിപമണ്ഡനപരം, ജലജഖണ്ഡജടിലം,
    മൃകണ്ഡുസുതചണ്ഡകരദണ്ഡധരമുണ്ഡനപദം, ഭുജഗകുണ്ഡലധരം,
    ശിഖണ്ഡശശിഖണ്ഡമണിമണ്ഡനപരം, പരചിദംബരനടം, ഹൃദി ഭജേ!

    എന്താ ബുദ്ധിമുട്ട്? ഞാന്‍ ഈസിയായി ചൊല്ലിയല്ലോ?

    ReplyDelete
  101. ഉമേഷേട്ടാ ഞാന്‍ ചൊല്ലീ....

    സംശയമുണ്ടേല്‍ കേട്ടോളൂ

    അഖണ്ഡവിധുമണ്ഡലമുഖം, ഡമരുമണ്ഡിതകരം, കനകമണ്ഡപഗൃഹം,
    സ്വഗണ്ഡതലമുണ്ഡശശികുണ്ഡലിപമണ്ഡനപരം, ജലജഖണ്ഡജടിലം,
    മൃകണ്ഡുസുതചണ്ഡകരദണ്ഡധരമുണ്ഡനപദം, ഭുജഗകുണ്ഡലധരം,
    ശിഖണ്ഡശശിഖണ്ഡമണിമണ്ഡനപരം, പരചിദംബരനടം, ഹൃദി ഭജേ!

    ReplyDelete
  102. സത്യം പറയാലോ സുനീഷേട്ടാ മ്മള് രണ്ടാളും പുല്യോളാ...

    ReplyDelete
  103. പൂജ്യമേ
    നിന്നെ നിന്നാലേ തന്നെ
    കൂട്ടിയും കുറച്ചും
    ഗുണിച്ചും ഹരിച്ചും
    നിന്നെയൊരൊന്നാക്കാന്‍
    ഞാനെത്ര പണിപ്പെട്ടു.
    എന്നിട്ടുമെവിടെയോ കിടന്ന
    ഒന്നിനെയെടുത്ത്
    കൂട്ടേണ്ടി വന്നല്ലോ
    നിന്നെയൊരൊന്നാക്കാനും
    ഒരു വഴിക്കാക്കാനും.
    ഒന്നേ
    നിന്നോട് തന്നെ
    ഒന്നുകള്‍ കൂടുമ്പോള്‍
    എവിടെയോ
    ചുമ്മാ കൊഴിഞ്ഞ് പോകുന്ന
    നഷ്ടമാണല്ലോ
    കൂട്ടിക്കൂട്ടി
    കുറഞ്ഞു കുറഞ്ഞു പോകുന്ന
    നീയും.

    ഉമേഷേട്ടാ ഇതിന്‍‌റെ ഉത്തരം ഒന്ന് പറയാമോ?
    കൈപ്പള്ളീ പെറ്‌റിയടിക്കരുത്. ഞാന്‍ വീണ്ടും ഉറങ്ങാന്‍ പോയി.

    ReplyDelete
  104. കമന്റെഴുതാൻ ഇരിക്കുന്നത് പട്ടിനാക്ക് ഷർട്ടൊക്കെ ഇട്ടിട്ടാണോ ഉമേഷേട്ടാ ?

    ReplyDelete
  105. അയ്യോ അനാലിസിസ് എഴുതാൻ മറന്നുപോയി.

    രാമായണവും ബൈബിളും ഉള്ളതിനാൽ ആൾ മുസ്ലീം ആണെന്നു് ഉറപ്പു്. ദേശാഭിമാനി ഇരിക്കുന്നതിനാൽ കോൺഗ്രസ് ആണോ ബീജേപ്പി ആണോ എന്നു ഡൌട്ട്. ഗൂഗിൾ സ്റ്റോറി ഉള്ളതിനാൽ യാഹൂ മെയിൽ ഉപയോഗിക്കുന്ന ആളാണു്. തപ്പുതാളങ്ങൾ ഉള്ളതിനാൽ ടീനേജർ ആകാൻ സാദ്ധ്യതയുണ്ടു്. ആൾക്കൂട്ടത്തിനടുത്തു രതിസാമ്രാജ്യം സ്ഥാപിച്ചിരിക്കുന്നതിനാൽ മദ്ധ്യവയസ്കനാകാനും സാദ്ധ്യതയുണ്ടു്.

    അതിനാൽ ഒന്നുകൂടി ഊന്നിപ്പറയുന്നു - സങ്കുചിതമനസ്കൻ.

    (കൈപ്പള്ളീ, ഡോണ്ട് ഈവൻ തിങ്ക് എബൌട്ട് ഇറ്റ്. ഒരേ ഉത്തരം രണ്ടു തവണ പറഞ്ഞാൽ പെനാൽറ്റി കൊടുക്കാൻ വകുപ്പില്ല.)

    ഒരു സംശയം: ഇതിന്റെ ഉത്തരം സങ്കുചിതൻ തന്നെ ആകുകയും അതു ഞാൻ മാത്രം പരയുകയും ചെയ്താൽ എനിക്കു് 10+8+7+6+5+4+3+2+1 = 46 പോയിന്റ് കിട്ടുമോ?

    ReplyDelete
  106. കൈപ്പള്ളീ..........................
    ഉത്തരം പറയാനല്ല എങ്കിലും ഇവിടെ കച്ചേരി നടത്തുന്ന ഇവര്‍ക്കൊക്കെ ഒന്നൊന്നര പെനാലിറ്റി അടിക്കാനെങ്കിലും വരു....
    വരില്ലേ? ഇല്ലേ?

    ReplyDelete
  107. കുമാറേട്ടാ.. ഡോണ്ടൂ..ഡോണ്ടൂ.....

    ReplyDelete
  108. എനിക്കും ഒരെണ്ണം അറിയാം.
    കളകളമിളകുമൊരരുവിയിലലകളിൽ ഒരുകുളിരൊരുപുളകം...
    ബാക്കി മറന്നു പോയി :(

    സു 12.30യ്ക്കുള്ള മൂഹൂർത്തത്തിനു ഊണുകഴിക്കാൻ പോണെന്നു പറഞ്ഞപ്പഴാ 12.31 എനിക്ക് പാചകം തുടങ്ങാൻ പറ്റിയ മുഹൂർത്തമുണ്ടെന്നു ഓർത്തത്. അതു മിസ്സായ പിന്നെ 1.30 നു ഭാര്യയെ കുനിച്ചു നിർത്തി മുതുകിൽ ഇടിക്കാൻ ഭർത്താക്കന്മാർക്ക് പറ്റിയ ഒരു മൂഹുർത്തുമുണ്ടെന്നു കണ്ടത്. അതു കൊണ്ട് മിസ്സാക്കിയില്ല.

    ഈ അമേരിക്കക്കാർക്ക് ഉറങ്ങാൻ പറ്റിയ മൂഹൂർത്തമൊന്നുമായില്ലേ?

    ReplyDelete
  109. വ്യാഴാഴ്ച ഒന്നരയ്ക്കു രാഹുകാലം തുടങ്ങും ആഷേ. അതു ഭാര്യയെ കുനിച്ചുനിർത്തി ഇടിക്കാൻ വർജ്ജ്യമാണു്. ഏതു കോത്താഴത്തെ ജ്യോത്സ്യനാണു് അപ്പോൾ മുഹൂർത്തമുണ്ടെന്നു പറഞ്ഞതു്?

    സത്യമായും വീട്ടിൽ വരുന്നവർക്കു കുടിക്കാൻ ആഷ കുമ്പളങ്ങനീരും പിണ്ടിനീരുമാണോ കൊടുക്കുന്നതു്? ഒഫീഷ്യൽ കാര്യത്തിനു വല്ലതും ഹൈദരാബാദിൽ വന്നാൽ ഞാൻ എവിടെപ്പോകും? പോളും കലയും ഇപ്പോഴും അവിടെയുണ്ടോ?

    ReplyDelete
  110. ഞാൻ പിന്നേം വന്നു. ഊണുകഴിച്ചു. ചുരിദാറ് കഞ്ഞി മുക്കിയിട്ടു. (കഞ്ഞി എന്നു പ്രത്യേകം പറയണമെന്നില്ല എന്നു നിങ്ങൾ പറയും.) പിന്നേം അല്ലറച്ചില്ലറ ഒരുക്കപ്പണികൾ ചെയ്തു. (വെറും ഓഫടിയേ ഉള്ളൂ തൊഴിൽ എന്നു നിങ്ങൾ വിചാരിക്കരുതല്ലോ.)

    കുമാറേ, ഇനി കൊച്ചിയിലെ കൊതുകിന്റെ നിലവാരം പറയൂ.

    ReplyDelete
  111. സൂവേച്ചീ മൊത്തമോ ചില്ലറയോ?

    ReplyDelete
  112. എന്തു്? കൊച്ചിയിൽ കൊതുകുണ്ടെന്നോ? ബ്ലോഗിലെങ്ങും ആ വാർത്ത കണ്ടില്ലല്ലോ...

    ReplyDelete
  113. ഈശ്വരാ...ഈ ഉമേഷ്ജിയ്ക്ക് ഉറക്കഗുളിക കൊടുക്കേണ്ടിവരുമെന്നു തോന്നുന്നു.

    ReplyDelete
  114. ബ്ലോഗിലൊക്കെ വാർത്ത വന്നാൽ അവിടത്തെ സ്ഥലവില/ഫ്ലാറ്റ് വില ഒക്കെ കുറയും. ഇപ്പോ സ്മാർട്ട് സിറ്റീടെ പേരിൽ സ്മാർട്ട് ആയിട്ട് പിടിച്ചുനിൽക്കുകയാ മുതലാളിമാർ.

    ReplyDelete
  115. പോളും കലയും ഇവിടുണ്ട്. പേടിക്കേണ്ട ധൈര്യമായി പോരൂ കുമ്പളങ്ങനീരും പിണ്ടിനീരും ഞങ്ങളാർക്കും കൊടുക്കാറില്ല. ഞങ്ങളും കഴിക്കാറില്ല.
    ആ രീതി പിന്തുടരണമെന്നൊക്കെ വിചാരിക്കും. പക്ഷേ വിചാരം വിചാരമായിട്ടു മാത്രമിരിക്കും പ്രവൃത്തിയിൽ വരാറില്ല.

    തോന്ന്യാസീ, ആ ഓട്ടം അതേ സ്പീഡിൽ ആന്‌ധ്രയെ ലക്ഷ്യമാക്കി ഓടി ഹൈദ്രബാദിൽ എത്തിച്ചേർന്നാൽ മൊത്തമായും ചില്ലറയായും ഇവിടുന്ന് കൊതുകിനെ കൊണ്ടു പോകാം.

    ReplyDelete
  116. ഇന്നത്തെ നിലവാരം. സൂവിനുവേണ്ടി

    കൊതുകു കിലോക്ക് 32 രുപാ.
    കൊതുക് കൊമ്പ് കളഞ്ഞത് 53 രൂപാ
    കൊതുക് തോലോടെ 38 രൂപാ
    കൊതുക് ചോരകുടിച്ചത് 40 രൂപാ
    കൊതുക് മുട്ടയിട്ടത് 10 രുപാ
    മുട്ടയിടാന്‍ അടയിരിക്കുന്നത് 2 രൂപാ

    ഇന്നത്തെ കമ്പോളനിലവാരം വാര്‍ത്ത കഴിഞ്ഞു

    ഇനി നിങ്ങള്‍ ആവശ്യപ്പെട്ട ചലചിത്രഗാനം കേള്‍ക്കാം.
    എവിടെ ഒക്കെയോ ഉള്ള ആര്‍ക്കെക്കെയോ വേണ്ടി ആരൊക്കെയോ ആവശ്യപ്പെട്ട ഏതാണ്ട് ചിത്രത്തിലെ ഏവനോ പാടിയ പാട്ടിനു പകരം, “ഓടിവന്ന് ഓഫടി“ എന്ന ചിത്രത്തില്‍ നിന്നും ഉമേഷ് എഴുതി പാഞ്ചാലി സംഗീതം നല്‍കിയ ഗാനം ഒരു “തോന്ന്യാസി” പാടുന്നു.

    ReplyDelete
  117. ആലത്തൂരെപ്പാലത്തിന്മേന്നരറുപതു ചെറുമികളറുപതു ചെറുപയറെണ്ണിയെടുത്തു
    അരവയറില്ലാതുഴറിനടക്കും
    പഞ്ഞം മാറാത്തുണ്ണികളപ്പോളറുപത്
    പറയുടെ കഞ്ഞീം കറിയും
    ഒരു വയര്‍ നിറയെ സ്വപ്നംകണ്ടു.


    ആലത്തൂരിലെ പ്ലാവിന്‍മോളിലെ
    അറുപത് കാക്ക പറന്നു നടന്നത്
    ചെറുപയര്‍ കണ്ടിട്ടെന്നു നിനച്ചിട്ട
    മ്പത്തൊമ്പത് ചെറുപയറപ്പോളാറ്റിലൊഴുക്കിയ
    ചെറുമികളൊരു പയററുപത് തുണ്ടം തുണ്ടി
    ച്ചൊരുകറിവെച്ചിട്ടരവയര്‍മാറാത്തവരുടെ
    തീരാപ്പഞ്ഞം മാറ്റാനക്കറിയൊത്ത പൊടിക്കറിയുണ്ടോ

    ReplyDelete
  118. കുമാറും തോന്ന്യാസിയും ആഷയും ഊണുകഴിച്ചോ? (കൈപ്പള്ളി ഇപ്പോ ശവമടക്ക് കഴിക്കും എന്റെ) ;)

    കൊതുക് ചോരകുടിച്ചതിനു വില കുറവാണല്ലോ, കുമാറിന്റെ ചോരയല്ല കുടിച്ചത് അല്ലേ?

    ReplyDelete
  119. പേട് മേം ചുവാ ചുന്‍‌ചുന്‍ കര്‍ത്താഹെ എന്നു ഹിന്ദിക്കാരു പറയുന്നത് എന്റെ ഈ അവസ്ഥയ്ക്കാണ്. ഉണ്ടേച്ചും മേച്ചും വരാം.

    ReplyDelete
  120. ഇതു രണ്ടും ആധുനികകവിതകളല്ലേ രിയാസേ? എനിക്കു വേണ്ടതു പഴയ സാധനമാണു്.

    ReplyDelete
  121. ഉമേഷേ പഴേ സാധനങ്ങളാണൊ വേണ്ടത്? അവിടെ ആക്രി കച്ചവടമാണോ?

    പത്രം രണ്ടുമാസമായിട്ട് വിറ്റിട്ടില്ല. പഴേ കുപ്പീ പാട്ട എന്നിവയൊക്കെ സ്റ്റോറില്‍ ഉണ്ട്.
    ബിയര്‍ കുപ്പിക്ക് നല്ല വില തരണം.

    ഹോ ആദ്യമായിട്ടാ ഒരു അമേരിക്കക്കാരന്‍ ആക്രിയെ കാണുന്നത്.

    ReplyDelete
  122. ഇതേതാ ഈ കൊമരൻ?

    ReplyDelete
  123. ആരെങ്കിലുമൊന്ന് വെറുതെ ആ അഞ്ചൽക്കാരന്റെ പേരു പറഞ്ഞേക്ക്... 10 പോയിന്റ്സ് കിട്ടിയാൽ 4 പോയിന്റെനിക്ക് തന്നാൽ മതി...

    ReplyDelete
  124. ടാ...യ് ഉമേച്..

    നാന്‍ താന്‍ അന്ത കുമരന്‍.
    നീങ്ക വെളിനാട്ടുകൂട്ടം വിറച്ചിടുവേന്‍ ഏന്‍ മുന്നില്‍.

    എങ്കളോടു വയലുക്കു വന്തായാ.? ഏറ്റ്‌റം ഇറയ്ത്തായാ..? നീര്‍പാച്ചി നെടുവയല്‍ നിറയെ കണ്ടായാ?
    നാട്രു നട്ടായാ? കളൈ പറിത്തായാ? കളനി വാഴ് ഉളവരുക്കു കഞ്ചിക്കലയം സുമന്തായാ?

    അങ്കെ കൊഞ്ചി വിളയാടും എന്‍ കുല പെണ്‍കളുക്ക് മഞ്ഞള്‍ അരൈത്ത പണി പുരിന്തായാ? അല്ലതു നീ മാമനാ? മച്ചാനാ..?

    ReplyDelete
  125. ഇനി പോയിന്റൊന്നും കിട്ടിയില്ലെങ്കിലും ആ ചങ്ങായീനെ ഇന്നൊരു ദിവസമെങ്കിലും മിണ്ടാതിരുത്തിക്കാം :)

    ReplyDelete
  126. വടകരവളവിലൊരറുപത് തെങ്ങുണ്ട
    റുപപത് തെങ്ങിലൊരറുപത് നത്തു
    ണ്ടറുപത് നത്തിനുമറുപത് കണ്ണുണ്ടെന്നാല്‍ നത്തിനു കണ്ണെത്ര?

    ReplyDelete
  127. ഷ്ദീ മെന്യാ, ഈ യാ വെർണൂസ്
    തോൽക്കോ, ഓഷിൻ ഷ്ദീ,
    ഷ്ദീ കോഗ്ദാ നാവോദ്യാത് ഗ്രൂസ്ത്
    ഷെൽത്തിയേ ദോഷ്ദീ
    ഷ്ദീ കോഗ്ദാ സ്നേഗാ മെത്തൂത്ത്,
    ഷ്ദീ കോഗ്ദാ ഷാരാ,
    ഷ്ദീ കോഗ്ദാ ദ്രൂഗിയേ നെ ഷ്ദൂത്ത്
    പസാവിച്ച് ഷ്ഴേരാ...

    എന്നോടാ കളി?

    ReplyDelete
  128. ആഷേച്ചീ ആന്ധ്രയെ ലക്ഷ്യ്മാക്കി കമ്പനി ഓടിപ്പിയ്ക്കാന്‍ പോകുവാ.....

    ഇനി പാട്ട്...

    ♪♪ കൈപ്പള്ളി മാഷേ നിന്റെ പോസ്റ്റില്‍.....(അഞ്ച് മിനിറ്റ് ശ്വാസം വിടാതെ നീട്ടിയിരിയ്ക്കുന്നു)
    ഓഫടിയ്ക്കാനൊരു ബ്ലോഗര്‍ വന്നു
    അലയുകയാണ് അവനീ ബ്ലോഗില്‍
    പെനാല്‍റ്റീപോയന്റ് വാങ്ങിക്കൂട്ടാന്‍..♪♪

    ReplyDelete
  129. ഉമേഷ് ജി,

    ഉറക്കം തൂങ്ങിയ വിരലോണ്ട് ടൈപ്പ്യാ ഇങ്ങിനെയിരിക്കും...

    ReplyDelete
  130. നത്തിനു കണ്ണു രണ്ടെണ്ണം രിയാസേ...

    ഓക്കേ, എന്റെ ഇന്നത്തെ പണി കഴിഞ്ഞു. ഗുഡ്‌നൈറ്റ്. ഇന്നും സമയം പന്ത്രണ്ടര! ഇതെവിടെച്ചെന്നവസാനിക്കുമെന്റീശോയേ...

    ReplyDelete
  131. ആലത്തൂരെപ്പാ‍ലത്തിൽനിന്നറുപതുചെറുമികളറുപതു
    ചെറുപയറെണ്ണിയെടുത്തു വറുത്തുപൊടിച്ചുപൊടിക്കറിവെച്ചു. അക്കറി... എന്നാണു പിന്നെ അറിയില്ല.

    ReplyDelete
  132. അവസാനിക്കാന്‍ പോകുന്നത് എവിടെ എന്ന് എനിക്കറിയാം ഉമേഷേ.
    ഇങ്ങനെ പോയാല്‍ രണ്ടു മത്സരം കൂടി കഴിയുമ്പോള്‍ “ഉറക്കമില്ലായ്മ, നിരാശ, പകലുറക്കത്തില്‍ ഓഫടി സ്വപ്നം കാണുക, പുസ്തകശേഖരങ്ങള്‍ ദുഃസ്വ്പ്നമായി കണ്ട് ഞെട്ടി ഉണരുക” എന്നിവ തന്നെ. ചികിത്സ അവിടെ ഇല്ല. ഇങ്ങുപോന്നേക്ക്

    ReplyDelete
  133. രണ്ടു നാഗവല്ലന്മാർ ഇറങ്ങിയോ? ദുർഗാഷ്ടമി ആയെന്നാ തോന്നുന്നത്.

    ReplyDelete
  134. കുമാറിപ്പോ അതിന്റെ ചികിത്സയിലാണെന്നു ചുരുക്കം. ;)

    ReplyDelete
  135. ആ അവസാനത്തെ ഷെല്ഫിലെ മാഗസിനുകളും അതിനു മുകളിലിരിക്കുന്ന ബിസിനസ്സ് കാർഡുകളും (ഒരു ഫ്രീലാൻസറുടെ മണമുള്ള വെള്ളക്കാറ്ഡുകൾ) എനിക്ക് നഷ്ടബോധം തോന്നിപ്പിക്കുന്നു...

    ReplyDelete
  136. പിച്ചും പേയും പറഞ്ഞതല്ല. ഇവിടെ വലത്തു വശത്തു കാണുന്ന കവിതയാണു്. സൂവിനു വായിക്കാനറിയാമല്ലോ. ദ്രൂഷ്ബയൊക്കെ വായിച്ചതല്ലേ. ആ തമിഴനു വായിച്ചു കൊടുക്കൂ സൂ...

    അവിടെപ്പോകുമ്പോൾ ഇടത്തു വശത്തുള്ള കവിതയും വായിക്കൂ...

    അഡ്വർട്ടൈസിംഗ് കമ്പനിയിൽ മിക്കവാറും കൈപ്പള്ളി ബോംബിടുമെന്നു തോന്നുന്നു...

    ReplyDelete
  137. ഉമേഷേട്ടാ ഞാന്‍ എന്റെ പഴയ റഷ്യന്‍ ഇന്‍ ത്രീ മന്ത്‌സ് എന്നപുസ്തകം ഒന്നൂടെ മറിച്ചു നോക്കട്ടെ

    ReplyDelete
  138. ഇനി ഞാൻ സത്യമായും ഓഫാകാൻ പോകുന്നു. നാളെ രാവിലെ ഒരു പ്രെസന്റേഷൻ കം ഡെമോ കം ടോക്ക് കം വിയർക്കൽ കം ചമ്മൽ കം വടിയാവൽ കർമ്മമുണ്ടു്.

    ReplyDelete
  139. ഈ പറഞ്ഞതെങ്കിലും സത്യമാകണേ......

    എനിവേ ഞാനുണ്ടിട്ടു വരാം

    ReplyDelete
  140. കൈപ്പള്ളിയുടെ പ്രത്യേക ശ്രദ്ധയ്ക്ക് അഥവാ ഓഫുകൾക്കിടയിൽനിന്ന് ഉത്തരം വാരിയെടുക്കാൻ നോക്കി പ്രാന്താകാതിരിക്കാൻ :‌-

    സിജു - കൈതമുള്ള്

    മയൂര - കൈതമുള്ള്

    പാഞ്ചാലി - ശശി ചിറയിൽ

    തോന്ന്യാസി - കൈതമുള്ള്

    കുഞ്ഞൻ - കൈതമുള്ള്

    --------

    ദേവൻ - സിമി ഫ്രാൻസിസ്

    കുമാർ - സിമി ഫ്രാൻസിസ്

    സന്തോഷ് - സിമി ഫ്രാൻസിസ്

    വല്യമ്മായി - സിമി ഫ്രാൻസിസ്

    ഗുപ്തൻ - സിമി ഫ്രാൻസിസ്

    സപ്തവർണ്ണങ്ങൾ - സിമി ഫ്രാൻസിസ്

    യാത്രാമൊഴി - സിമി ഫ്രാൻസിസ്

    എതിരൻ കതിരവൻ - സിമി ഫ്രാൻസിസ്

    പ്രശാന്ത് കളത്തിൽ - സിമി ഫ്രാൻസിസ്

    ആഷ - സിമി ഫ്രാൻസിസ്

    സുനീഷ് - സിമി ഫ്രാൻസിസ്

    പോങ്ങുമ്മൂടൻ - സിമി ഫ്രാൻസിസ്

    ----------

    തഥാഗതൻ - രാധേയൻ
    ---------

    ഉമേഷ് - സങ്കുചിതമനസ്കൻ

    ----------

    അനിൽ - ധർമ്മജൻ പട്ടേരി

    ----------

    അഗ്രജൻ - അഭയാർത്ഥി/ഗന്ധർവ്വൻ
    ----------

    santhosh|സന്തോഷ് - പപ്പൂസ്/ അടിദാസ്

    ReplyDelete
  141. അഞ്ചൽക്കാരൻ എന്നു ഞാനും ക്ലൂ കൊടുത്തതാ അഗ്രജാ. എന്നിട്ടും ആരും പറഞ്ഞില്ല.

    ReplyDelete
  142. സൂ വിനെ കൈപ്പള്ളിയുടെ ഈ പ്രോജക്ട് അസോസിയേറ്റായി നിയമിച്ചിരിക്കുന്നു. ഇതാ പിടിച്ചോ അപ്പായിന്മെന്റ് ലറ്റര്‍!
    ശമ്പളം കൊറേ ഡാളര്‍ മണിയോര്‍ഡര്‍ ആയിട്ട് അയച്ചുതരും.

    ReplyDelete
  143. su,
    ഗുപ്തൻ സിമി എന്നും പറഞ്ഞ് സ്മൈലി ഇട്ടിട്ടുണ്ട്. അതിനർത്ഥം ഗുപ്തൻ അതു തമാശയ്യ്ക്ക് പറഞ്ഞതാന്നല്ലെ ?

    അപ്പൊ അത് എണ്ണണ്ട

    ReplyDelete
  144. സങ്കുചിത മനസ്കന്‍

    ReplyDelete
  145. അതു പറ്റൂല പ്രശാന്തേ. തമാശയായാലും കാര്യമായാലും പേരു പറഞ്ഞോന്നേ നോക്കൂ. ഞാൻ പറഞ്ഞത് കൂട്ടുന്നില്ല. കാരണം അവിടേക്കെത്താൻ പോയിന്റിനു നീളമില്ല. പിന്നെ സുനീഷിനും പോങ്ങുമ്മൂടനും സമാധാനം ആയിക്കോട്ടേന്നുവെച്ച് അവരുടെ പേരു പറഞ്ഞതാ.

    ReplyDelete
  146. ആഹാ എന്നോടായിരുന്നോ ഉമേഷ് ആ റഷ്യന്‍ ആദിവാസി ഭാഷയില്‍ സംസാരിച്ചത്.
    ആ നാണയത്തില്‍ തന്നെ ഞാന്‍ തിരിച്ചടിച്ചു.

    സു തന്നെ ഇതും ട്രാന്‍സ്ലേറ്റ് ചെയ്തു കൊടുക്കു.

    Umesh, вы дурак. Что вы думаете обо мне? Я знаю русский язык очень хорошо. заткнись. Я удар вас из этого места. мы будем делать "offadi" на русском языке?

    ReplyDelete
  147. കുമാറേ, ഇപ്പോത്തന്നെ ട്രാൻസലേറ്റ് ചെയ്യണോ? രാത്രി ഫ്ലൈറ്റ് ഉണ്ടോ കൊച്ചിയ്ക്ക്? ഉമേഷ്ജി അവിടെ എത്തും. ;)

    ReplyDelete
  148. എന്റെ ഉത്തരം :

    “അഞ്ചൽക്കാരൻ“

    ReplyDelete
  149. ദേ പോരാത്തതിന് രണ്ടാമത്തെ ഷെല്ഫിൽ book keeping & accountancy part 1 & part 2... സഖാവേ... എന്റെ നമ്പറ് താങ്കൾക്ക് ഉറക്കത്തിൽ പോലും അറിയുന്നതല്ലേ... ഒരു മിസ്സ് കോളെങ്കിലും തന്നിരുന്നെങ്കിൽ എനിക്ക് 10 പോയിന്റു കിട്ടുമായിരുന്നില്ലേ... :)

    എന്നാലും ഈ പടമെടുത്ത് തന്നതാരാ...

    ReplyDelete
  150. ഹഹഹ കുമാർ ഭായ്, റഷ്യൻ ഭാഷയിലും ഓഫടി ഓഫടി തന്നെയാണല്ലേ...

    ReplyDelete
  151. ഇനിയും ഉത്തരം പറയാതെ ഉത്തരത്തിൽ നോക്കിയിരിക്കുന്നുണ്ടെങ്കിൽ കടന്നുവരൂ, കടന്നുവരൂ. നിങ്ങൾക്ക് നേടാൻ മിക്കവാറും പോയിന്റ് ഉണ്ടാവില്ല. അതുകൊണ്ട് നഷ്ടവുമുണ്ടാകില്ല.

    സത്യമാണോ അഗ്രജാ? ഞാൻ സംശയിച്ചത് നേരായിരുന്നെന്നോ?

    ReplyDelete
  152. കൈപ്പള്ളി, അരി അടുപ്പത്തായില്ലെ ?
    വരു ഉത്തരം പറയൂ... അടുത്ത പോസ്റ്റിടൂ അരി വേവും മുൻപ്

    ReplyDelete
  153. ആ സംശയം അസ്ഥാനത്താവാൻ വഴിയില്ല... സൂ

    ബ്ലോഗും ചാരി നിന്ന ആ നന്ദൻ പോയിന്റും കൊണ്ട് പോകും എന്ന് തോന്നുന്നു... :)

    ReplyDelete
  154. ആഷൂ, കുമൂ, തോന്നൂ, അഗ്രൂ, ബാക്കിയുള്ളവരേ...ഞാൻ പിന്നേം പോകുന്നു. 2.50 മുതൽ 3.50 വരെ ഉറങ്ങാനുള്ള സമയമാണ്. ഉറങ്ങിയില്ലെങ്കിൽ തടി കുറഞ്ഞുപോകും. ;)

    ആറ്റുമ്മണമ്മേലെ ഉണ്ണിയാർച്ച... ഊണും കഴിഞ്ഞു കുറുക്കനായി എന്ന പാട്ട് കേട്ടിട്ടില്ലേ?

    ReplyDelete
  155. സൂവേച്ചീ ഉച്ചമയക്കത്തിന്റെ കാര്യം പറഞ്ഞ് കൊതിപ്പിയ്ക്കല്ലേ....

    ReplyDelete
  156. തോന്ന്യാസി, ആണ്ടിപ്പെട്ടീയിലെ ഓഫീസിലിരുന്നു എന്നും ഉച്ചക്കുറങ്ങുന്നതു കൊണ്ടല്ല്ലേ കമ്പനി നിന്നെ മംഗലാപുരത്തേക്ക് അടുത്ത മാസം മാറ്റുന്നത്??? ഹൊ! എന്നിട്ടവന്റെ ഒരു ജാഡ.. കൊതിയാവുണു ത്രേ... !!

    ReplyDelete
  157. അത് പണ്ടായിരുന്നു നന്ദേട്ടാ..

    രണ്ട് കൊല്ലം മുമ്പ്, ഇപ്പോ ഇടയ്ക്കൊക്കെ ഓരോരുത്തര്‍ വരാന്‍ തുടങ്ങീ എന്താ ചെയ്യാ? സ്വയം കൃതാനര്‍ത്ഥം...

    ReplyDelete
  158. ഉറങ്ങാന്‍ പോയ സൂ വിനു ആരെങ്കിലും “പടകാളി ചണ്ഡിച്ചക്കരി പോര്‍ക്കളി മാര്‍ക്കളി..” എന്ന താരാട്ട് പാട്ട് ഒന്നു പാടിക്കൊടുക്കുവോ.. പ്ലിജ്..

    ReplyDelete
  159. ക്ലൂ, ഉത്തരം, എന്നിയില്‍ പിശുക്കു കാണിച്ച് കൈപ്പള്ളി കളിയുടെ അന്തകനാകുന്നു. ഞാനും നിര്‍ത്തി കളി. എന്റെ പന്തു താ ഞാന്‍ പോണു.

    ReplyDelete
  160. പടകാളി മൂക്കിരി നാക്കിരി പാടിയാടാൻ അയ്യപ്പബൈജുവിന് പുന്നപ്രയ്ക്ക് ആള് പോയിട്ടുണ്ട്.
    തോന്ന്യാസി ജാഗ്രതൈ

    ReplyDelete
  161. എല്ലാവരും ഉത്തരമൊക്കെ പറഞ്ഞ സ്ഥിതിക്ക്,
    ഇനിയാരും പറയാനില്ലാത്ത സ്ഥിതിക്ക്,
    ഇനിയാരും വരാനില്ലാത്ത സ്ഥിതിക്ക്
    ഇനിയൊരു ഉത്തരത്തിനു സാദ്ധ്യതയില്ലാത്ത സ്ഥിതിക്ക്

    ഫലപ്രഖ്യാപനം നടത്തുകയല്ലേ നല്ലത്??

    ഓഫടിച്ച് സമയം കളയണോ? എന്തു പറയുന്നു??

    ReplyDelete
  162. സാറി കുമാരേട്ടാ.

    സൂവാണല്ലെ ഉറങ്ങാൻ പോയത് !

    ReplyDelete
  163. അഞ്ചല്‍ക്കാരന്‍ .

    പോയന്റ് വീണാല്‍ അത് ഓഫടിക്കാനൊരു മുതല്‍ക്കൂട്ടാവുമെന്നോര്‍ത്താണ്.

    ReplyDelete
  164. കൈപ്പള്ളിയെ അവശനിലയില്‍ ഷാര്‍ജ്ജ പോലീസിനു കിട്ടിയിട്ടുണ്ട്.

    "അബദ്ധമായി, ഇരുപത്താറാം വയസ്സില്‍ ഒരു മലയാളം അക്ഷരമാല വാങ്ങിയത് അബദ്ധമായി. വാങ്ങിയത് ചുരുട്ടിക്കൂട്ടി വയ്ക്കാതെ എടുത്ത് അക്ഷരം പഠിച്ചത് അബദ്ധമായി. ആകെ അറിയാവുന്ന നാലഞ്ചക്ഷരം യൂണിക്കോഡിലെഴുതാന്‍ ബ്ലോഗ് തുടങ്ങിയത് അബദ്ധമായി. ആ ബ്ലോഗില്‍ ഒരു ഗോമ്പറ്റീഷന്‍ തുടങ്ങിയത് അബദ്ധമായി. അതില്‍ കമന്റിനു ലിമിറ്റ് വയ്ക്കാഞ്ഞതും അബദ്ധമായി. ശത്രുക്കള്‍ക്കു പോലും ഈ ഗതി വരുത്തരുതെ എന്റെ യൂണിക്കോഡ് ബൈബിള്‍ കര്‍ത്താവേ" എന്നാണ്‌ അബോധാവസ്ഥയില്‍ പറഞ്ഞതെന്ന് റിപ്പോര്‍ട്ട്.

    ReplyDelete
  165. കൈപ്പള്ളിക്കായ്... സൂ എഴുതിയ ഉത്തരനിലവാരത്തിന്റെ അപ്‌ഡേറ്റഡ് ലിസ്റ്റ്.


    സിജു - കൈതമുള്ള്

    മയൂര - കൈതമുള്ള്

    പാഞ്ചാലി - ശശി ചിറയിൽ

    തോന്ന്യാസി - കൈതമുള്ള്

    കുഞ്ഞൻ - കൈതമുള്ള്

    --------

    ദേവൻ - സിമി ഫ്രാൻസിസ്

    കുമാർ - സിമി ഫ്രാൻസിസ്

    സന്തോഷ് - സിമി ഫ്രാൻസിസ്

    വല്യമ്മായി - സിമി ഫ്രാൻസിസ്

    ഗുപ്തൻ - സിമി ഫ്രാൻസിസ്

    സപ്തവർണ്ണങ്ങൾ - സിമി ഫ്രാൻസിസ്

    യാത്രാമൊഴി - സിമി ഫ്രാൻസിസ്

    എതിരൻ കതിരവൻ - സിമി ഫ്രാൻസിസ്

    പ്രശാന്ത് കളത്തിൽ - സിമി ഫ്രാൻസിസ്

    ആഷ - സിമി ഫ്രാൻസിസ്

    സുനീഷ് - സിമി ഫ്രാൻസിസ്

    പോങ്ങുമ്മൂടൻ - സിമി ഫ്രാൻസിസ്

    ----------

    തഥാഗതൻ - രാധേയൻ
    ---------

    ഉമേഷ് - സങ്കുചിതമനസ്കൻ

    രിയാസ് അഹമദ് - സങ്കുചിതമനസ്കൻ
    ----------

    അനിൽ - ധർമ്മജൻ പട്ടേരി

    ----------

    അഗ്രജൻ - അഭയാർത്ഥി/ഗന്ധർവ്വൻ
    ----------

    santhosh|സന്തോഷ് - പപ്പൂസ്/ അടിദാസ്
    ---------

    നന്ദകുമാർ - അഞ്ചൽ‌ക്കാരൻ

    ആൽബർട്ട് റീഡ് - അഞ്ചൽക്കാരൻ
    ---------


    പാവം കൈപ്പള്ളി

    ReplyDelete
  166. കമന്റുകള്‍ക്കായി.......

    ReplyDelete
  167. ഹലോ ഹലോ !
    ഇവിടേ ലിങ്കിട്ട ആരായാലും ഞാൻ പെനൽറ്റി അടിച്ചിരിക്കും

    യാതിരു സംശയവും വേണ്ട.

    ReplyDelete
  168. അത്തരക്കാര്‍ക്കായി എന്റെ കൈയിലുള്ള പെനാല്‍റ്റി മൂഴുവനും ഞാന്‍ സ്പോണ്‍സര്‍ ചെയ്തിരിയ്ക്കുന്നു.....

    ReplyDelete
  169. പിന്നെ എനിക്ക് മനസിലാവത്ത ഭാഷ എഴുതുന്നാ ആർക്കായാലും double പെനൽടി അടിക്കും

    ReplyDelete
  170. അപ്പോ ഞാന്‍ പെനാല്‍റ്റി കടം വങ്ങി സ്പോണ്‍സര്‍ ചെയ്യും

    1) ഉമേഷേട്ടന്‍

    2) കുമാറേട്ടന്‍

    പിന്നെ സൂവേച്ചിയ്ക്കും അമ്മാതിരി ഭാഷകളറിയാം അതോണ്ട് അവര്‍ക്കും

    സന്തോഷമായി മാഷേ..സന്തോഷമായി.....

    ReplyDelete
  171. അയ്യോ അഞ്ചല്‍ ദാ ജീവനോടെ..പച്ചക്ക്.>!!!

    അഞ്ചലേ ചതിക്കല്ലേ, ;)

    *******************

    അപ്പോ ക്വിസ് മാസ്റ്റര്‍ ഉത്തരം പറയല്ലേ? അടുത്ത 4 ദിവസം ഞാന്‍ വീലാണ് സോറി ലീവാണ്. കിട്ടുന്ന 10 മാര്‍ക്കും കൊണ്ടു പോകാം എന്നു വെച്ചിട്ടാണ്. ;)

    ReplyDelete
  172. ദയവായി കമന്റുകൾ നിർത്തു. please....

    ReplyDelete
  173. ഇതെന്താ കവിയരങ്ങോ?
    എന്തായാലും ഉത്തരങ്ങൽ അരിച്ചുപെറുക്കുന്നതുകൊണ്ടു പ്രശ്നമില്ല
    നടക്കട്ടേ

    ReplyDelete
  174. ഉടനെയൊന്നും ഉത്തരം പറയാൻ ഉദ്ദേശമില്ലെ കൈപ്പൾസ് ?

    ReplyDelete
  175. ദേവൻ:

    മിക്കാവാറും എനിക്ക് പ്രാന്താവും.

    ReplyDelete
  176. OT നിരോധിച്ച് ഒരാള്‍ക്ക് ഒന്നിലധികം കമന്റ് ഇടാന്‍ പറ്റില്ലെന്ന നിയമം കൊണ്ടു വന്നാല്‍ മതി കൈപ്പള്ളി :)

    ReplyDelete
  177. സുഹൃത്തുക്കളെ
    അങ്ങനെ ഈ മത്സരത്തിന്റെ മൃതരേഖ 8:00pm ആയി പ്രഖ്യപിക്കുകയാണു്. അതിനുള്ളിൽ ഉത്തരം പറയാനുള്ളവർ അതു പറയുക. 8:00 കഴിഞ്ഞു പറയുന്നതു സ്വീകരിക്കുന്നതല്ല

    ശരി ഉത്തരം 8:00 കഴിഞ്ഞ് പറയുന്നതായിരിക്കും.

    അപ്പോൾ എല്ലാം പറഞ്ഞതു പോലെ.

    ReplyDelete
  178. എന്റെ ഉത്തരം : "അഞ്ചൽ‌ക്കാരൻ"

    ReplyDelete
  179. അങ്ങനെ തോന്നാന്‍ കാരണം പിന്നെ പറയാം.

    ReplyDelete
  180. ജനപ്രിയ ടി വി സീരിയലുകള്‍ വലിച്ചു നീട്ടുന്നതുപോലെ ഈ മത്സരത്തേയും വലിച്ചു നീട്ടുന്നതില്‍ പ്രതിഷേധം ഉണ്ട്.
    പച്ചരിയുടെ മീറ്റിങ്ങിലാണെന്നറിയാം. പക്ഷെ
    ഈ ലിങ്കുകള്‍ മുഴുവന്‍ തപ്പി എടുത്ത് കമന്റിടുന്ന അത്രയും സമയം വേണോ ഗൈപ്പള്ളീ ഇതിന്റെ ഉടമയുടെ പേരു പറയാന്‍?

    ചോദ്യകര്‍ത്താവിനെ ചോദ്യം ചെയ്തതില്‍ പെനാലിറ്റി ഉണ്ടെങ്കില്‍ അത് ഉണ്ട് ഞാന്‍ വയര്‍ നിറച്ചോളാം.

    ReplyDelete
  181. എന്റമ്മേ ഉമേഷിനു ഡബിള്‍ പെനാലിറ്റി. ടോമിനേം ജെറിയേയും ഒക്കെ സ്വപ്നം കണ്ട് അവരുമായി ശ്ലോകവും തമാശയും ഒക്കെ പറഞ്ഞ ചിരിച്ചുകൊണ്ടിപ്പോള്‍ ഉറങ്ങുകയാവും. പാവം.

    ReplyDelete
  182. ഈ കുമാറിന്റെ ഒരു കാര്യം. ഒന്നു സമദാനി കുമാറെ. എട്ടു മണിയ്ക്കിനി നാലു മണിയ്ക്കൂറു കൂടിയല്ലേ ഉള്ളു.

    ഏപ്രില്‍ പതിനാറിനു നടക്കുന്ന നമ്മുടെ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നത് തന്നെ മെയ് പകുതിയ്ക്കല്ലേ?

    പിന്നാണോ ഈ ഗോമ്പറ്റീഷന്‍.

    സമദാനി...സമദാനി

    ReplyDelete
  183. അദ്ദന്നെ കുമാറേട്ടാ

    കൈപ്പള്ളിയ്ക്ക് പെനാൾട്ടി കേറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ആരെങ്കിലും സപ്പോർട്ട് ചെയ്യൂ, പ്ലീസ്...

    ReplyDelete
  184. കളത്തിലിറങ്ങിയ പ്രശാന്തേ.. കൈപ്പള്ളിക്ക് പെനാലിറ്റി ഒത്തു വന്നിട്ടൊണ്ട്.
    കമന്റില്‍ ലിങ്കിടാന്‍ പാടില്ല എന്നു പറഞ്ഞ കമന്റില്‍ തന്നെ കൈപ്പള്ളി 3 ലിങ്കുകള്‍ ഇട്ടിട്ടുണ്ട്.

    ക്വിസ് മാസ്റ്റര്‍ക്ക് അടുപ്പിലും ആവാം എന്നുണ്ടോ?
    ഇതിലെ 200 അടിയും കൈപ്പള്ളിക്ക് 20 പെനാലിറ്റിയും ഒരുമിച്ച് വേണം

    ReplyDelete
  185. കുമാര്‍സ്സ് ഈ സാമ്പത്തിക മാധ്യം കാരണം പരസ്യം എടുത്ത് കൊടുത്ത് നടത്തുന്നവര്‍ക്ക് ഒക്കെ ഭയങ്കര കൊയത്താന്ന് കേട്ടു. എവിടാ എക്കൊഉണ്ട്?

    ReplyDelete
  186. കെഇപ്പിള്ളിടേ നമ്പ്ര് ഇപ്പോ ഞാന്‍ വിളിച്ചിരുന്നു. ഫോണ്‍ എടുത്തതും, ജുമെയ്‌രാ മെന്റല്‍ ഹോസ്പിറ്റല്‍ റൂം നമ്പ്ര് പതിനേഴ് എന്നാ ഒരു നഴ്സിന്റെ ശംബ്ദം കേട്ടത്.!!

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....