Sunday 1 March 2009

34 - സുനിൽ കൃഷ്ണൻ

:ബഷീർ -സമ്പൂർണ്ണ കൃതികൾ - വാല്യം 1&2 ഖലീൽ ജിബ്രാൻ - സമ്പൂർണ്ണ കൃതികൾ സഞ്ചാര സാഹിത്യം - എസ്.കെ പൊറ്റെക്കാടിന്റെ സമ്പൂർണ്ണ യാത്രാവിവരണങ്ങൾ :ഹൈമവതഭൂവിൽ- എം.വി.വീരേന്ദ്രകുമാർ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ- മാർക്സ്& എംഗത്സ് :ഇ.എം.എസ് ആത്മകഥ വിപ്ലവ പാത- എൻ.സുന്ദരയ്യ ( ആത്മകഥ) :ബൊളീവിയൻ ഡയറി- ചെഗുവേര തിരുമുമ്പിനൊപ്പം - കല്യാണിക്കുട്ടിയമ്മ കണ്ണീരും കിനാവും- വി.ടി.ഭട്ടതിരിപ്പാട് ദേവരാഗങ്ങളുടെ രാജശില്പി- പെരുമ്പുഴ ഗോപാലകൃഷ്ണൻ ദേവഗീതികൾ- ദേവരാജൻ മാസ്റ്ററുടെ മുഴുവൻ വർക്കുകളും കോളറക്കാലത്തെ പ്രണയം- മാർക്കേസ് ഏകാന്തതയുടെ നൂറു വർഷങ്ങൾ - മാർക്കേസ് പട്ടം പറത്തുന്നവർ- ഖാലിദ് ഹുസൈനി പിയാനോ ടീച്ചർ - എൽഫ്രഡ് യലനക് ഒരു രക്ത വിൽ‌പ്പനക്കാരന്റെ പുരാവൃത്തം- യൂ ഹ്വാ ധർമ്മപുരാണം - ഒ.വി.വിജയൻ കേരള ചരിത്രം- വേലായുധൻ പണിക്കശ്ശേരി നാലുകെട്ട് - എം.ടി അമ്മയ്ക്കായ്- എം.ടി ചിത്തിരപ്പാവൈ- അഖിലൻ ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ- എൻ.എസ് മാധവൻ റൂബായിയാത്ത്- ഒമർഖയ്യാം എന്റെ പ്രിയപ്പെട്ട കഥകൾ- വി.കെ.എൻ എന്റെ പ്രിയപ്പെട്ട കഥകൾ- എം.ടി എന്റെ പ്രിയപ്പെട്ട കഥകൾ-പത്മരാജൻ എന്റെ പ്രിയപ്പെട്ട കഥകൾ- മാധവിക്കുട്ടി എന്റെ പ്രിയപ്പെട്ട കഥകൾ- എം.പി നാരായണപിള്ള എന്റെ പ്രിയപ്പെട്ട കഥകൾ- എൻ.പി.മുഹമ്മദ് എം.കൃഷ്ണൻ നായർ തെരഞ്ഞെടുത്ത മലയാള കഥകൾ- ഗ്രീൻ ബുക്സ് കഥ- കാരൂർ കഥ- പൊൻ‌കുന്നം വർക്കി ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം- സുഭാഷ് ചന്ദ്രൻ ആയുസ്സിന്റെ പുസ്തകം - സി.വി ബാലകൃഷ്ണൻ വൃദ്ധസദനം- ടി.വി കൊച്ചുവാവ എന്റെ യൂറോപ്പ് സ്വപ്നങ്ങൾ - കുറുമാൻ ചന്ദനഗ്രാമം- മൈന ഉമൈബാൻ നീലക്കൊടുവേലിയുടെ കാവൽക്കാരി- ബി.സന്ധ്യ സ്ത്രൈണം- ലോകത്തിലെ പ്രമുഖരായ സ്ത്രീ എഴുത്തുകാരുടെ കഥകൾ ഞാനഗ്നി- ഒ.എൻ.വി.കുറുപ്പ് ഇവൻ എന്റെ പ്രിയ സി.ജെ- റോസി തോമസ് അന്ധനും അകലങ്ങൾ കാണുന്നവനും- ഒ.വി.വിജയൻ നട്ടെല്ല് എന്ന ഗുണം- സുകുമാർ അഴീക്കോട് നാ‍രായണഗുരു - പി.കെ ബാലകൃഷ്ണൻ ശ്രീനാരായണഗുരുവിന്റെ ദർശനവും വിശ്വമാനവികതയും- പ്രൊഫ്.എം..ജി കേശവൻ മതാതീത പ്രവാചകൻ- തൈക്കൂട്ടം പുരുഷോത്തമൻ കുറിയേടത്ത് ധാത്രി - നന്ദൻ മറയില്ലാതെ - ജോൺ ബ്രിട്ടാസ് സഞ്ജയൻ കഥകൾ ശ്രീനിവാസൻ- ഒരു പുസ്തകം ഞാൻ ലൈംഗിക തൊഴിലാളി - നളിനി ജമീലയുടെ ആത്മകഥ യോഗ വിദ്യ - യോഗാചാര്യ ഗോവിന്ദൻ നായർ കമ്മ്യൂണിസവും ധ്യാനവും - ഓഷോ The God Of small Things - Aundhathi Roy The inhertance of Loss- Kiran Desai My name is RED - Orhan Pamukh The Da Vinci Code-Dan brown Who mooved my cheese- spencer johnson One minute Manager- Ken Blanchard & Spencer Johnson The Heart Of a Leader- Ken Blanchard Best Animal Stories Economic development in the next century-P V Rajeev Classic Stores- English classic stories India Tour- Tour Guide Chemical process Control - George Stephanopolous

107 comments:

  1. സു| സുനില്‍

    ReplyDelete
  2. വലുതായി കാണാൻ പറ്റുന്നില്ല.

    ReplyDelete
  3. ഗസ്സ് : കൈതമുള്ള്.

    ReplyDelete
  4. Umesh::ഉമേഷ്
    ശരിയാക്കി

    ReplyDelete
  5. ഫോട്ടോയിൽ ക്ലിക്ക് ചെയ്യുമ്പോൾ പിക്കാസയിലേക്ക് പോവുന്നു. ഈ മെസേജും. ഫോട്ടോ കാണാൻ സാധിക്കുന്നില്ല.
    Oops... there's nothing to see here. Either you do not have access to these photos or they don't exist at this web address. Please contact the owner directly to gain access.

    ReplyDelete
  6. രാജേഷ് വർമ്മ.

    കാരണങ്ങൾ പിന്നീടു പറയാം :)

    ReplyDelete
  7. ഇപ്പോൾ ശരിയായി

    ReplyDelete
  8. ഓംകുലാബ് ശാന്ത്യാബാദ്! പെട്ടെന്ന് അതുല്യേടെ ഓര്‍മ്മയാണു വന്നത്. എന്നാല്‍ ഫിക്ഷന്റെ ബൃഹദാരണ്യകം കണ്ടിട്ട് അവരാണെന്നു തോന്നുന്നില്ല. തല്‍ക്കാലം വോട്ട് ഗന്ധര്വ്വ/അഭയാര്‍ത്ഥി മാഷിനിട്ടു. ഒരുപിടിയുമില്ല ചുമ്മാ അങ്ങോട്ട് ഗസ്സിയതാ.

    ReplyDelete
  9. അതു ശരിയായല്ലോ ആഷേ. അക്രാന്തം കാണിക്കാതെ സോഫ്റ്റായിട്ട് ഒന്നൂടെ ഞെക്കൂ... സംഗതി ഹാര്‍ഡ് വെയര്‍ ആണേലും നമ്മള്‍ സോഫ്റ്റ് ആയിട്ട് പെരുമാറണം ...

    ആളെ കിട്ടീല്ല എന്നാലും മൈ നെയിം ഇസ് റെഡ് ക്ലൂ ആയി വച്ച് ബെന്യാമിന്‍ എന്ന് ഊഹിക്കുന്നു... ബാക്കി പിന്നാലെ

    ReplyDelete
  10. സന്തോഷ്. (ശേഷം ചിന്ത്യം).

    ഇനി ക്ലൂ വന്നിട്ട് ആലോചിക്കാം ബാക്കി.

    ReplyDelete
  11. ഞാന്‍ ഗുപ്തനെ വിട്ടു! ഉമേഷിന്റെ കൂടെ കൂടുന്നു (അടുത്ത ക്ലൂ വന്നാല്‍ മാറിയേക്കാം...)

    ഉത്തരം : രാജേഷ് ആര്‍.വര്‍മ്മ

    ReplyDelete
  12. ആനുകാലികള്‍. പുസ്തകക്കടയിലെ പതിവു സന്ദര്‍ശകന്‍.
    വെള്ളെഴുത്തു്
    അതില്‍ കെമിക്കല്‍ പ്രൊസസ് എപ്പടി വന്താച്ചു് എന്നു് അറിയില്ല. ക്ലൂകിട്ടിയിട്ടു് മാറ്റിപ്പറയാം. ഇനി വെള്ളെഴുത്തിന്റേതു് വന്നതാണോ? വീട്ടില്‍ നെറ്റില്ലാത്ത ഒരാള്‍ എന്ന പരിഗണനയില്‍, മൈനസ് മാര്‍ക്കില്‍ നിന്നും ഒഴിവാക്കണം. ചെലവു ചെയ്യാം

    ReplyDelete
  13. എനിക്കൊരു ആളെ ബലമായ സംശയം ഉണ്ട്. പക്ഷെ അതു ക്ലൂവിനു ശേഷമേ പറയൂ. അതുകൊണ്ട് ക്വിസ് മാസ്റ്റര്‍, ദയവിട്ടു ക്ലൂ ബേക്കു സാര്‍..

    ReplyDelete
  14. ഭയങ്കര കഥാ വായന കണ്ടിട്ടു,
    ആ ഈ എം സ്‌ പുസ്തകങ്ങള് ‍കണ്ടിട്ടു, ശതനാമസ്തോത്രം ഓറ്മ്മ വന്നിട്ടു (ഉമേഷ്ജി പറഞ്ഞപ്പോള്‍ :)) ..ഉടമസ്ഥത രാജേഷ്‌ വറ്മ്മയില്‍ ആരോപിക്കുന്നു..

    രാജേഷ്‌ വറ്മ്മ

    ReplyDelete
  15. ആ പാഞ്ചാലിയെ തെറ്റിക്കാനാണ് ബന്യാമിന്‍ എന്നു പറഞ്ഞത്..അതുനടന്നില്ല. ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞു ക്ലൂ ഇട്ടാല്‍ മതി..മാറ്റിപ്പറയാന്‍ :)

    ഗ്ലൂ വേണം സുപ്പര്‍ ഗ്ലൂ വേണം നല്ല ഫെവിക്കോള് വേണം ... ലലല ലലലാ..

    ReplyDelete
  16. ഷംസിക്ക
    --
    കെ.കെ.പി.പി.(കിട്ടിയാ കിട്ടി..പോയാ..)

    ReplyDelete
  17. രാജേഷ് വർമ്മ അല്ല (അദ്ദേഹം ഇത്രയ്ക്ക് തീവ്ര കമ്മ്യൂണിസ്റ്റല്ല)

    എന്റെ വോട്ട് :മാരീചൻ

    ReplyDelete
  18. രാജേഷ് വര്‍മ്മ

    ReplyDelete
  19. കൈപ്പള്ളീ...

    ക്ലൂ...ക്ലൂ...ക്ലൂ...


    തഥാഗതൻ ജിയ്ക്കും, സന്തോഷ് ജി യ്ക്കും കൈപ്പള്ളി മൈനസ് പോയന്റിടുമോ?

    ReplyDelete
  20. വെള്ളെഴുത്തിനു ഞാന്‍ വോട്ടു ചെയ്യുന്നത് ഇതെത്രാമത്തെ തവണയാണെന്നു എനിയ്ക്കു കൂടി അറിയില്ല. ഇതും കൂടി സമ്മതിച്ച് തന്നിലേല്‍ അടുത്തതിലും വെള്ളെഴുത്തിനെ ഗസ്സും. ജാഗ്രതൈ!

    ReplyDelete
  21. സു പറഞ്ഞ പോലെ തഥാഗതനും സന്തോഷിനും പിഴ വരികയാണെങ്കിൽ, ഇനി വരാനിരിക്കുന്ന എല്ലാ ഷെല്ഫിനും ഞാൻ കയറി അഞ്ചൽക്കാരന്റെ പേരു പറയും... :)

    ReplyDelete
  22. കൈപ്പള്ളി ഒരു പള്ളി’ക്ലൂ’ തരുമാറാകണം.

    (അവലംബം : പള്ളി ഉറക്കം, പള്ളി ഉണര്‍ത്തല്‍, പള്ളിനീരാട്ട്, പള്ളിക്കഞ്ഞി, പള്ളിക്കള്ള്)

    ReplyDelete
  23. കഴിഞ്ഞ പോസ്റ്റില്‍ പെറ്റി വീഴാതിരിയ്ക്കാന്‍ പെട്ട പാട് എനിയ്ക്കേ അറിയൂ. ഇതിലും മറ്റൊരു ഉത്തരം വിരല്‍ തുമ്പില്‍ കിടന്നു സര്‍ക്കസു കളിയ്ക്കുന്നു. വേഗം ക്ലൂ പറ ക്വിസ്സ് മാഷേ. ഇല്ലേല്‍ ഞാനിപ്പം അടുത്ത ഉത്തരം ചാമ്പും.

    ഇതുവരെ കിട്ടിയ പെനാല്‍റ്റികള്‍ ലേലം ചെയ്യാന്‍ പോകുവാ. ആര്‍ക്കെങ്കിലു വേണേല്‍ ഇപ്പ പറയണം! ഇപ്പോഴാണേല്‍ ലേലമില്ലാതെ സൌജന്യമായി തന്നേയ്ക്കാം. ഒരു പെനാല്‍റ്റി എടുത്തല്‍ ഒന്നു ഫ്രീ. ആര്‍ക്ക് വേണമെങ്കിലും വാങ്ങാം....

    ReplyDelete
  24. അടുത്തൊന്നും ക്ലൂ വരുമെന്ന് തോന്നുന്നില്ല...

    പോസ്റ്റിനെന്നതു പോലെ തന്നെ ക്ലൂ & ഫലപ്രഖ്യാപനങ്ങൾക്കും സമയം നിശ്ചയിക്കൂ... :)

    ReplyDelete
  25. ഉത്തരം വന്നു കഴിഞ്ഞിരിക്കുന്നു!!! ഇനിയെന്ത് ക്ലൂ അല്ലേ കൈപ്പള്ളീ

    ReplyDelete
  26. കുമാര്‍,
    കോവിലകത്തു നിന്നൊരുത്തി പ്രസവത്തിനായി അഡ്മിറ്റായപ്പോള്‍ വളരെ മടിച്ചു മടിച്ചു് നഴ്സുമാര്‍ പള്ളിമുക്കു് പള്ളിമുക്കു് എന്നു പറഞ്ഞതായി കേട്ടിട്ടുണ്ടോ?
    കൈപ്പള്ളീ,
    ഇതു ഞാനല്ല. ഓഫടിച്ചതൊക്കെ കുമാറാണു്. ഒരു 15 പായന്റ് പെനാല്‍ടി അടിച്ചോളൂ

    ReplyDelete
  27. സിദ്ധാര്‍ത്ഥാ.. ഞാന്‍ ഓഫടിച്ചതല്ല, എന്റെ പള്ളിപോയിന്റുകള്‍ നിലനിര്‍ത്തേണ്ടത്ത് എന്റെ പള്ളിയാവശ്യമാണ്.
    പള്ളിപെനാലിറ്റി നമുക്കു ബാധകമല്ല. അല്ലേ കൈപള്ളീ...

    ReplyDelete
  28. കുറെ നാളായി ഒരെണ്ണത്തിനു ഉത്തരം പറഞ്ഞിട്ട്..
    രാജേഷ് വര്‍മ്മ.. കിട്ടിയാ കിട്ടി പോയാ പോയി..

    നിയമവിധേയമായ ചുമ്മാ ഒരോഫ്: പുളിക്കന്റാശുപത്രി പള്ളിമുക്കില്‍ കൊണ്ടുപോയി വെച്ചത് അപ്പോ കൊച്ചീരാജാവിന്റെ ആവശ്യപ്രകാരമായിരിക്കണം.

    ReplyDelete
  29. എതിരാ, തഥാഗതന്‍ വന്ന് മാരീചന് വോട്ട് ചെയ്തത് കാണാതെയാണോ തഥാഗതന് വോട്ട് ചെയ്തത്? അതോ...

    ReplyDelete
  30. എല്ലാവരും എത്തി പരസ്പരം വോട്ട് ചെയ്ത സ്ഥിതിക്ക് ഇനിയെന്ത് ചെയ്യും?

    ReplyDelete
  31. ഫലപ്രഖ്യാപനത്തിനു ശേഷം ‘ക്ലൂ’ പറയുമെന്ന് ടി.വി. യിലൂടെ ക്വിസ് മാസ്റ്റര്‍ പ്രസ്താവന പുറപ്പെടുവിച്ചു ;)

    ReplyDelete
  32. clue: ഇ.എം.എസ്., ദേവരാജൻ, വിമോചനസമരം

    ReplyDelete
  33. കൈപ്പള്ളി ക്ലൂ തന്നതിൽ നിന്നും ഇതുവരെ ആരും ശരിയുത്തരം പറഞ്ഞിട്ടില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്?

    ReplyDelete
  34. സുനില്‍കൃഷ്ണന്‍

    ReplyDelete
  35. ബ്ലോഗ് വായന കുറച്ചുകൂവികസിപ്പിക്കണം കുട്ടികളെ .

    ഇവിടേ ചിലർ Section 4/7 ഉം 4/8ഉം തെറ്റിക്കുന്നതായി അറിയിക്കുന്നു. മിക്കവാറും പെറ്റിയടിയുടേ ഒരു പെരുമഴ തന്നെ സംഭവിക്കാം.

    ReplyDelete
  36. എന്റെ വോട്ട് ഞാന് കിരൺ തോമാസിന് മറിച്ച് കുത്തുന്നു...

    ReplyDelete
  37. "ഗോമ്പറ്റീഷന്റെ" പടച്ചവനായ കൈപ്പള്ളി ഈ മത്സരത്തിൽ ഒരു ഏകാധിപതിയുടെ സ്വഭാവം കാഴ്ചവെക്കുന്നതായി നിഷാദിനു് തോന്നി തുടങ്ങിയിരിക്കുന്നു. ഏതൊരു പത്ഥദിക്കും ഈ ഏകനായ പടച്ചവന്റെ തീരുമാനങ്ങൾ എപ്പോഴും കുഴപ്പങ്ങൾ ഉണ്ടാക്കുന്നതാണു്.

    എന്തിനും ഒരു അപ്പീൽ court ഉണ്ടാകുന്നതു് നല്ലതാണു്.

    ഇവിടേ ഈ മത്സരത്തിൽ ഒന്നിലധികം ഞ്യയാധിപന്മാർ ആവശ്യമാണു് എന്നൊരു തോന്നൽ വന്നു തുടങ്ങിയിരിക്കുന്നു.

    ഗോമ്പറ്റീഷനില പല വിധ മത്സര പരിപാടികളും അസൂത്രണം ചെയ്യാൻ കഴിയും എന്നുള്ളതു കൊണ്ടാണു് പേരു "ഗോമ്പറ്റീഷൻ" എന്നു് വെച്ചിരിക്കുന്നതു്. അപ്പോൾ നമുക്ക് ചില കാര്യങ്ങൾ തീരുമാനിക്കാം. കൈപ്പള്ളി മാത്രം അങ്ങനെ Admin ആയി ഇവിടെ വിലസുന്നതു് നിഷാദിനു് ഒട്ടും താല്പര്യമുള്ള കാര്യമല്ല. അതിനാൽ നമുക്ക് കുറച്ചുപേരെ കൂടി ഇതിലേക്ക് കൊണ്ടു വരേണ്ടിയിരിക്കുന്നു. പേരുകൾ നിർദ്ദേശിക്കാം

    ReplyDelete
  38. അഡ്മിനുകള്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അവരുടെ ഇതു വരെയുള്ള പോയന്റുകള്‍ റദ്ദ് ചെയ്യുമെന്നുമുള്ള വ്യവസ്ഥയില്‍ എന്റെ നിയമാനുസ്രുത നിര്‍ദേശം:

    1 പാഞ്ചാലി :: Panchali
    2 അഞ്ചല്‍ക്കാരന്‍
    3 Kumar Neelakantan
    4 എതിരന്‍ കതിരവന്‍ 48
    5 ViswaPrabha വിശ്വപ്രഭ

    ReplyDelete
  39. അഡ്മിന്‍ സ്ഥാനത്തേക്കു് അഗ്രജന്റെ പേരു് നിര്‍ദ്ദേശിക്കുന്നു. ആളു നല്ലവനാ സത്യസന്ധനും ( ഒന്നു നിര്‍ബന്ധിച്ചാല്‍ ഉത്തരം പറഞ്ഞു തരും).

    ReplyDelete
  40. അയ്യോ ഉത്തരം ഇടാന്‍ മറന്നു

    സുനില്‍ കൃഷ്ണന്‍ !!

    ReplyDelete
  41. സുനില്‍ കൃഷ്ണന് തന്നെ വോട്ടിരിക്കട്ടേ!

    ReplyDelete
  42. ഈ മത്സരത്തിന്റെ "ചത്തവര": 7:00pm

    ReplyDelete
  43. വിമോചനസമരവും, ദേവരാജനും എന്ന ക്ലു വെച്ച്, സുനില്‍ കൃഷ്ണനു (Sunil Krishnan) എന്റെയും വോട്ട്.

    ReplyDelete
  44. ഇനിപ്പം അധികം പ്വായിന്റൊന്നും ബാക്കിയില്ല..ഒള്ളതില്‍ പങ്ക് ഇരുന്നോട്ടെ.. സുനില്‍ കൃഷ്ണന് എന്റെയും വോട്ട്...

    ReplyDelete
  45. ക്ലൂവിനു ശേഷമുള്ള എന്റെ ഒരേയൊരു ഉത്തരം

    സുനില്‍ കൃഷ്ണന്‍

    ReplyDelete
  46. കഞ്ഞി എന്തായാലും തീര്‍ന്നു.

    ക്ലൂവിനു ശേഷം ഉത്തരം പറഞ്ഞില്ലാ എന്ന പേരില്‍ ഇന്നി പെറ്റിയെങ്ങാനും വന്നാലോ?

    അതിനാല്‍ ഞാന്‍ ചേലനാട്ടേയ്ക്കു ടിക്കറ്റെടുത്തു.

    കൌണ്ടര്‍ പൂട്ടാന്‍ നേരമായില്ലേ?

    ഞാന്‍ ഇതാ രാജീവ് ചേലനാട്ടിനു വോട്ടു ചെയ്യുന്നു.

    അഭിവാദനങ്ങള്‍!

    ReplyDelete
  47. Sunil Krishnan
    ഈ രണ്ട് പോയന്റ് ഞാന്‍ അടുത്ത ഓഫടിയുടെ ഫൈനിനു യൂസ് ചെയ്യും.

    ReplyDelete
  48. ക്ലൂ തന്നതില്‍ നിന്നും മുരളീധരന്‍ എന്ന ബ്ലോഗറുടെ പുസ്തകങ്ങളാണെന്ന് പറയുന്നു. ഉത്തരം ശരിയാണെങ്കില്‍ വിശദീകരിക്കുന്നതാണ്.

    ReplyDelete
  49. രിയാസ് അഹമദ് / riyaz ahamed
    Judges ആയി സ്ഥാനാരോഹണം ചെയ്യുന്നവരുടേ pointകൾ score sheetൽ നിന്നും മറ്റെല്ലാ recordഉകളിൽ നിന്നും നീക്കം ചെയ്യപ്പെടും, അവരുടേ commentകൾ അവിടെ തന്നെ ഉണ്ടാകും, (അതെല്ലാം തപ്പി പിടിച്ചു് നീക്കം ചെയ്യാൻ വേറെ ആളിനെ ജോലിക്ക് വെക്കേണ്ടി വരും).
    അവർക്കാർക്കും ഇനി ഈ മത്സരത്തിൽ പങ്കെടുക്കാൻ അനുവാദമില്ല.

    ReplyDelete
  50. വെറുതേ തരാമെന്നു പറഞ്ഞാലും എനിയ്ക്ക് ജഡ്ജാകേണ്ടേ....

    ReplyDelete
  51. വായനക്കാരെ കുന്തമുനയില്‍ നിര്ത്തല്ലേ കൈപ്പള്ളീ. കുറുമാന്റെ മൃതോദ്യാനം വായിക്കുമ്പോള്‍ പോലും ഇത്ര ഉദ്വേഗം ഉണ്ടായിട്ടില്ല.

    ReplyDelete
  52. This comment has been removed by the author.

    ReplyDelete
  53. ശരി ഉത്തരം : സുനില്‍കൃഷ്ണന്‍
    ശരി ഉത്തരം പറഞ്ഞവർ:

    പ്രിയംവദ-priyamvada ViswaPrabha വിശ്വപ്രഭ സിദ്ധാര്‍ത്ഥന്‍ പാഞ്ചാലി :: Panchali യാത്രാമൊഴി ഗുപ്തന്‍ നന്ദകുമാര്‍ ആല്‍ബര്‍ട്ട് റീഡ്

    ReplyDelete
  54. വിജയികള്‍ക്ക് എല്ലാവര്‍ക്കും അഭിവാദനങ്ങള്‍!

    നൂറു തികച്ച പാഞ്ചാലിയ്ക്ക് അനുമോദനത്തിന്റെ പൂച്ചണ്ടുകള്‍!

    ജയ്...ഹോ!

    ReplyDelete
  55. ഇവിടെ സ്വൈര്യക്കേടുണ്ടാക്കുന്നവരെയെല്ലാം പിടിച്ച് ജഡ്ജാക്കാനാണു കൈപ്പള്ളിയുടെ ശ്രമം അല്ലേ, സംസ്ഥാന ഗവര്‍ണര്‍മാരെ തെരഞ്ഞെടുത്ത് വിടുന്നത് പോലെ.

    ReplyDelete
  56. century അടിച്ചതിനു് പാഞ്ചാലിക്ക് അഭിനന്ദനങ്ങൾ.

    ബക്കി പിള്ളേരുടെ പേപ്പർ copyഅടിച്ചെങ്കിലും ഒരു point ഒപ്പിച്ചിലല്ലോ. അയ്യേ !!!!

    ReplyDelete
  57. താങ്ക്സ്! ഇത്രയും പോയിന്റ് നേടാന്‍ എന്നെ സഹായിച്ചവര്‍ക്കും, ഓഫ്/ഓണ്‍ റ്റോപിക് കമന്റുകളുമായി നല്ല രസകരമായ സമയം സമ്മാനിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും സര്‍വ്വോപരി ഗിസ്സ് മാഷ്ടര്‍ കൈപ്പള്ളിയ്ക്കും എന്റെ അകൈതവവും നിസ്സീമവുമായ നന്ദി രേഖപ്പെടുത്തുവാനായി ഞാനീ അവസരം വിനിയോഗിച്ചുകൊള്ളുന്നു!

    താങ്ക്സ് ഫ്രെണ്ട്സ്!

    ReplyDelete
  58. പെറ്റിയോ പെനാൽറ്റിയോ എന്തു മണ്ണാങ്കട്ടയോ അടിച്ചുകൊള്ളൂ. ഞാനൊരു സത്യം പറയാം.

    രാജേഷ് വർമ്മയുടെ പുസ്തകശേഖരം ഒന്നൊഴിയാതെ അരിച്ചുപെറുക്കിയിട്ടുള്ള എനിക്കു് ഇതു് രാജേഷിന്റേതല്ല എന്നു് ഉറപ്പാണു്. ആളുകൾ വ്യക്തമായി വിശകലനം ചെയ്താണോ അതോ മുമ്പു പറഞ്ഞ ആളെ ചുമ്മാ പിന്തുടരുന്നതാണോ എന്നൊന്നു ടെസ്റ്റു ചെയ്യാൻ മാത്രമാണു് ഈ പരീക്ഷണം ചെയ്തതു്.

    വിചാരിച്ച അത്രയും എഫക്ടീവ് ആയില്ലെങ്കിലും പാഞ്ചാലിയും സന്തോഷും സിജിയും ഉൾപ്പെടെ ഒരു ബറ്റാലിയനെ വഴിതെറ്റിക്കുവാൻ കഴിഞ്ഞതിൽ ഞാൻ കൃതാർത്ഥൻ.

    (ഇതിനു പെനാൽറ്റിയടിക്കാൻ ഇതു വരെയുള്ള നിയമമൊന്നും പോരാ കൈപ്പള്ളീ. ജാഗ്രതൈ!)

    ReplyDelete
  59. എന്നെ നിങ്ങളിൽ പലർക്കും പരിചയമില്ലെന്നറിയാം.അതുകൊണ്ടു തന്നെ ക്ലൂ ഇല്ലാതെ ആരും എന്റെ പേരു പറയില്ല എന്ന് അറിയാമായിരുന്നു.പറഞ്ഞാൽ തന്നെ അത് മയൂരയോ യാത്രാമൊഴിയോ ആയിരിയ്ക്കും എന്ന് മനസ്സിൽ കരുതി.

    എല്ലാത്തരം നല്ല കൂട്ടായ്മകളെയും എന്നും ഇഷ്ടപ്പെടുന്ന ആളാണു ഞാൻ.അതു പുസ്തകങ്ങളുമായി ബന്ധപ്പെട്ട ഒന്നാകുമ്പോൾ ഉറപ്പായും.എല്ലാവരേയും പരിചയപ്പെടാൻ ഒരവസരം എന്ന നിലയിലാണ് പുസ്തകശേഖരം അയച്ചു കൊടുത്തത്.എന്റെ പുസ്തകങ്ങൾ മുഴുവൻ നാട്ടിലാണ്.നാടോടി ജീവിതം ആയതുകൊണ്ട് വ‍ാ‍യന കഴിഞ്ഞാൽ നാട്ടിലെ വീട്ടിൽ കൊണ്ടുപോയി വയ്ക്കുകയാണു പതിവ്.ചെന്നൈയിൽ വന്ന ശേഷമാണു കുറെ പുസ്തകങ്ങൾ ഇവിടെ സൂക്ഷിയ്ക്കാൻ തുടങ്ങിയത്.ഇവിടെ സാംസ്കാരികപ്രവർത്തനങ്ങൾ അല്പം കൂടുതലാണ്.

    ബ്ലോഗ് വായന നേരെത്തെ ഉണ്ടായിരുന്നെങ്കിലും മടി കാരണം സ്വന്തം ബ്ലോഗ് തുടങ്ങിയത് ഇക്കഴിഞ്ഞ നവം‌ബറിൽ മാത്രമാണ്.കുറുമാന്റെയും മൈനായുടേയും ഒക്കെ പുസ്തകങ്ങൾ ബ്ലോഗ് വായനയിലൂടെ കിട്ടിയവയാണ്.

    മത്സരത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും എല്ലാ പോസ്റ്റും ഞാൻ ഫോളോ ചെയ്യുന്നുണ്ട്.കാണാത്ത പല പുസ്തകങ്ങളും കാണാനും സാധിച്ചു.

    എല്ലാവർക്കും നന്ദി..ആശംസകൾ!
    കൈപ്പള്ളിയ്ക്കു പ്രത്യേക നന്ദി...

    ReplyDelete
  60. തമ്പുരാനെ..ഇത്തവനയും ചതിച്ചാ..
    കതിരവന്‍ ജിയുടെ പുസ്തക കളക്ഷനില്‌ , അയോലാസിയായിരുന്ന ചേട്ടന്‍ ജി മൗനം പാലിച്ചിരിക്കുവാണെന്നുകരുതി രാജേഷ്‌ വര്‍മ്മക്കിട്ടുകുത്തി. ഇത്തവണ ചേട്ടന്‍ ജിയുടെ 'വാചാലത' കണ്ട്‌ വീണ്ടും ഒരു വോട്ടുകൂടെ രാജേഷ്‌ വര്‍മ്മക്കിരിക്കട്ടെ എന്നുകരുതി.

    കെപ്പള്ളി... മത്സരത്തിന്റെ അവസാനത്തില്‌
    'അപരാജിത അവാര്‍ഡ്‌'- 'തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല' എന്ന പാട്ടു മനസ്സില്‍ മൂളി വിണ്ടും വീണ്ടും വോട്ട്‌ ചെയ്ത്‌ പരാജയപ്പെടുന്നവള്‍ക്കുള്ള അവാര്‍ഡ്‌.
    മന്ദാക്രാന്ദ അവാര്‍ഡ്‌- തല മന്ദീഭവിച്ചുകിടക്കുന്ന നേരത്ത്‌ അതു വകവെയ്ക്കാതെ ആക്രാന്തം കാട്ടി വോട്ടു ചെയ്യുന്നവര്‍ക്കുള്ള അവാര്‍ഡ്‌.

    എന്നിവ ഏര്‍പ്പെടുത്തുന്നുണ്ടെങ്കില്‍ ഇപ്പോത്തന്നെ എന്റെ പേരുള്‍പ്പെടുത്താന്‍ അപേക്ഷ. :)

    ReplyDelete
  61. ഉമേശൻ പാവപ്പെട്ട മത്സരാർത്ഥികളുടെ മേൽ പരീക്ഷണം നടത്തിയോ? (അതും അഞ്ചല്ക്കാരൻ പങ്കെടുക്കുന്ന ഈ മത്സരത്തിൽ!) ഇതിനു് ഏതു വകുപ്പിൽ പെറ്റി അടിക്കും എന്നൊരു കുഴപ്പം ഉണ്ടു്. വളരെ ക്രൂരമായി പോയി, ഉമേഷ്, വെരി വെരി ക്രൂരം.

    ഏതു ഉത്തരം വേണമെങ്കിൽ ആർക്കും പറയാം. ഉത്തരം പ്രസിദ്ധീകരിച്ച ശേഷം off അടിക്കാം. അപ്പോൾ പിന്നെ ഒരു നിയമത്തിനും ശിക്ഷിക്കാൻ കഴിയില്ല. (ഉമേഷ അണ്ണനു് ഭേഷ പെറ്റിയടിക്കാൻ വേണ്ടി ഇനി നിയമാവലി ഭേതഗതി വരുത്തിയാലോ എന്നും ആലോചിക്കുന്നുണ്ടു്)

    ReplyDelete
  62. അതു പറയാൻ വിട്ടു പോയി....

    ക്ലൂ കിട്ടിയ ഉടനെ നല്ല ഒരു “ഊഹക്കച്ചവടം “ നടത്തിയ പ്രിയംവദയ്ക്ക് എന്റെ വീതം ഒരു “നാരങ്ങാ മിഠായി” സമ്മാനം !

    (ഇതു അനുവദനീയമല്ലേ കൈപ്പള്ളീ..?)

    ReplyDelete
  63. സിജി പറഞ്ഞതു പോലെ ആരെങ്കിലും ഒരു award committee രൂപീകരിക്കു.

    ഒരുപാടു പേർക്കു അവാർഡുകൾ കൊടുക്കാനുണ്ടു്.

    ReplyDelete
  64. ചേട്ടന്‍ ജി - 'തുറന്നുകിടക്കുന്ന വാതില്‍' അമേരിക്കയിലെ അലമാര' 'കുട്ടികള്‍ മുള്ളിവെക്കാത്ത വെളുത്ത കാര്‍പ്പെറ്റ്‌' 'തുറന്നുനോക്കാത്ത പുസ്തകങ്ങള്‍' എന്നിവനോക്കി ഊഹകച്ചവടം നടത്തുന്ന എന്നെപ്പോലെയുള്ളവരെ പരീക്ഷണവസ്തുവാക്കിയാലുണ്ടല്ലോ ..പൊറുക്കില്ലൊരിക്കലും...

    ReplyDelete
  65. സിവില്‍ സര്‍വീസ് പരീക്ഷയിലൊക്കെ ചെയ്യുന്നതുപോലെ തെറ്റുത്തരത്തിന് മൈനസ് പോയിന്റ് വച്ചു നോക്ക്.

    ഒരുമാര്‍ക്ക് മൈനസ് വച്ചാല്‍ അഞ്ചത്സും ഉള്‍പടെയുള്ളവര്‍ തലകുത്തിവീഴും. ആദ്യം ശരിയുത്തരം പറയുന്നവര്‍ക്ക് മാത്രം പോയിന്റ് കൊടുത്താലും അതുതന്നെ. (പാഞ്ചാലിചേട്ടന്‍ എന്നാലും രക്ഷപെടും)


    അതാണ് ഉമേഷ്ജി നടത്തിയതുപോലെ ഉള്ള പരീക്ഷണങ്ങളുടെ പ്രസക്തി. അത് സ്പോര്‍ട്ടിംഗ് സ്പിരിറ്റില്‍ എടുക്കണം :)

    ReplyDelete
  66. ഉവ്വ. അങ്ങ് അമേരിക്കയിലെ പല പ്രസ്ഥാനങ്ങളും ഇതുപോലെ ഒന്നുമറിയാത്ത പാവങ്ങള്‍ക്കുമേല്‍ അവരുടെ അനുവ്വാദമില്ലാതെ മരുന്നും മന്ത്രവും പരീക്ഷിക്കുന്ന ഇടപാട് പലതവണ കണ്ടിട്ടുണ്ട്. ഗുരുക്കളേ, നിയമത്തിന്റെ കരങ്ങളില്‍ നിന്നു നിങ്ങള്‍ രക്ഷപ്പെട്ടേക്കാം. പക്ഷേ ഷേവ് ചെയ്യാ‍ാനെങ്കിലും കണ്ണാടിയില്‍ മുഖമൊന്നു നോക്കുമല്ലോ, അപ്പോ കുത്തും മനസ്സാക്ഷി.

    ReplyDelete
  67. മനസ്സാക്ഷികളൊക്കെ കണ്ണാടികളിൽ തന്നെ ഇരിക്കണതപ്പീ? നോക്കുമ്പോ പിടിച്ചു കുത്താൻ?

    ReplyDelete
  68. ഏറ്റവും കൂടുതല്‍ പെറ്റിക്കേസ് ഉണ്ടാക്കുന്ന മികച്ച സാമൂഹ്യവിരുദ്ധ/ന് കേരളാപോലീസ് വക എവര്‍ റോളിങ്ങ് ട്രോഫി ഓരോ പത്ത് മത്സരം കഴിയുമ്പോഴും കൈമാറ്റം ചെയ്തു കൊടുക്കണം.

    ക്ലൂവിനു മുന്നേ ഏറ്റവും കൂടുതല്‍ തവണ ശരിയുത്തരം പറയുന്നയാള്‍ലിന് വീരരവീന്ദ്രന്‍ പട്ടയം (ആരാ രാഘവന്‍)

    ആരെങ്കിലും ശരിയുത്തരം പറയുന്നത് ക്ഷമയോടെ കാത്തിരുന്ന് വന്നാലുടന്‍ അത് കോപ്പീയടിച്ച് താഴെപ്പേസ്റ്റി ഏറ്റവും കൂടുതല്‍ സിംഗിളും ഡബിളും ഓടിയെടുക്കുന്നവര്‍ക്ക് സ്സിറോക്സ് കമ്പനി പകര്‍ത്തിയെഴുത്തച്ഛന്‍ പുരസ്കാരം

    ReplyDelete
  69. എന്റെ മുടിപ്പെരയമ്മച്ചീ..
    ഞാന്‍ മൂന്നാം സ്ഥാനത്താ?
    ഇതെപ്പാ?

    സമ്മാനം എപ്പോ കിട്ടും?

    ReplyDelete
  70. സൊന്തം മോന്തായം ചെവരേല്‍ തെളിഞ്ഞ് വന്നൂടുമ്പഴ് തന്നെ മനസ്സാക്ഷി എഴിച്ച് വരണതെന്ന് തന്നെ തോനെപ്പേര്‍ പറയണത് ച്യാച്ചീ. എനിക്കതില്ലാത്തതു കാരണം ഒള്ളത് തന്നേന്ന് അറിയൂല്ല.

    ReplyDelete
  71. മൂന്നാം സ്ഥാനത്താണെങ്കിലും ഒന്നാമതെത്താന്‍ ഒരുപാട് ഓടണം കുമാറേ (അസൂയയല്ല, ചെറ്യേ കുശുമ്പ്).

    രാശിപ്രകാരം “ഞ്ച“ പേരില്‍ വന്നാല്‍ ഭാഗ്യം കൂടും. അല്ലാതെ പാഞ്ചാലിയും അഞ്ചലും കഴിവുകൊണ്ട് നേടിയതൊന്നുമല്ല. (കി. മു. പു.)

    ReplyDelete
  72. ദേവേട്ട ആ 'സിറോക്സ്‌ കമ്പനി പകര്‍ത്തി എഴുത്തച്ഛന്‍ പുരസ്കാര' ത്തിനു പോലും എന്റെ പേര്‌ പരിഗണിക്കുന്നു തോന്നുന്നില്ല. മേലും കീഴും നോക്കാന്‍ പോലും നേരമില്ലാത്ത 'അക്ഷമ' ...
    എന്നാലും കെട്ടിത്തൂങ്ങിച്ചാകാനൊന്നും ഞാനില്ല. പേരുമാറ്റി.."അപരാജിത"

    ReplyDelete
  73. ബുക്കിലെ പൊടിയുടെ നിറം, ഫോട്ടോയുടെ എക്സിഫ് ഇന്‍ഫോ, ഗ്ലോസി പുറംചട്ടയില്‍ പ്രതിഫലിച്ചു കാണുന്ന ക്യാമറപിടിച്ച കൈയ്യിലെ വാച്ച്, അലമാരയിലെ ആണിയുടെ നിര്‍മ്മിതീസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഉത്തരം കണ്ടുപിടിക്കുന്ന ഫോറന്‍സിക്ക് വിദഗ്ദ്ധര്‍ക്ക് കോട്ടയം പുഷ്പനാഥ് മെമ്മോറിയല്‍ ബെസ്റ്റ് ഡിക്റ്റക്റ്റീവ് പുരസ്കാരം.

    തമാശ അപ്പാര്‍ട്ട്, ഇപ്പോ പത്തുമുപ്പത് ലൈബ്ബ്രറികള്‍ കണ്ടു നമ്മള്‍ - ഇതില്‍ ബുക്ക് കളക്റ്റ് ചെയ്യുന്ന ഹോബിക്കാര്‍ ആരുമില്ലെന്ന് തോന്നുന്നു, വായിക്കാനും നേരത്തേ വായിച്ചവ ട്രഷര്‍ ചെയ്യാനും വാങ്ങിയ പുസ്തകങ്ങളാണ് ഒക്കെ. ബ്ലോഗരുടെ വായനാപാറ്റേണിനെപ്പറ്റി ഒരു സീരിയസ് പഠനം നടത്താന്‍ ആരെങ്കിലും തുനിയുന്നോ?

    ReplyDelete
  74. അതാണ്! ആ സ്പിരിറ്റിന് അവാര്‍ഡുണ്ട് സിജീ- മണിച്ചന്‍’സ് അവാര്‍ഡ്.

    ReplyDelete
  75. രണ്ടെണ്ണം വീശി വരുമ്പോഴേക്കും സംഗതി ഇത്രത്തോളമായാ??!!

    സെഞ്ചുറി അടിച്ച പാഞ്ചാലിക്ക് അഭിനന്ദനത്തിണ്ടേ ആരാമങ്ങള്‍ (കെടക്കട്ടെ പൂക്കള്‍ക്കു പകരം ആരാമം തന്നെ!)

    അണ്ണന്‍സ്, ആരേലും ഉത്തരം പറഞ്ഞാല്‍ ഉടനെ അവന്റെ/അവളുടെ (ഉത്തരക്കാരന്റെ) പ്രൊഫൈലില്‍ പോയി നോക്കിയാല്‍ സംഗതി പിടികിട്ടും. ഞാന്‍ അങ്ങിനാ ഈ പുസ്തകശേഖരത്തിന്റെ ഉടമയെ കണ്ടെത്തിയത്.. ;) ആ അദ്ധ്വാനത്തെ കോപ്പി പേസ്റ്റ് എന്ന് പറയാതെ അണ്ണന്മാരെ..

    ReplyDelete
  76. മറ്റുള്ളവര്‍ പറയുന്നത് ഏറ്റുപറഞ്ഞ് പോയിന്റ് വാങ്ങുന്ന ആള്‍ എന്നല്ലേ സിജീ ഉദ്ദേശിച്ചത്.. അപരാജിത എന്നല്ല അപരഗീത എന്ന് :))

    ReplyDelete
  77. ഇവിടെ എന്താ വിഷയം?
    ഉത്സവപിറ്റേന്നിന്റെ ഉത്സവം?

    നന്ദകുമാരാ..
    ഇന്ന് ഒന്നാം തീയതി. ഇവിടെ രണ്ടെണ്ണം വിടല്‍‌സ് നിരോധനം.
    ഇങ്ങനെ ഒന്നും പറഞ്ഞ് മേളിക്കല്ലെ!

    ReplyDelete
  78. പാഞ്ചാലി നൂറടിച്ച പോസ്റ്റില്‍ നൂറാം കമന്റ് അടിക്കുന്നവ വ്യക്തിക്ക് പാഞ്ചാലിയുടെ വക ഒരു ഉപഹാരം ഉണ്ട്. സമ്മാനം ഉടന്‍ തന്നെ പാഞ്ചാലി പ്രഖ്യാപിക്കും. വിലപ്പെട്ടതു തന്നെയാകും എന്ന് നമുക്കൊക്കെ കരുതാം. പഴയ മിസ് ഹസ്തിനപുരി പാഞ്ചാലി ചെയ്തതുപോലെ ചട്ടിയുടെ അടിയില്‍ ഒട്ടിയിരുന്ന ഒരു കറിവേപ്പില എങ്കില്‍ അത്. പക്ഷെ സമ്മാനം ഉറപ്പ്.

    ReplyDelete
  79. അപ്പുറത്ത് ക്ലൂവരാന്‍ കാത്തിരുന്ന എന്നെ നന്ദകുമാറും വെറും കുമാറൂടെ വഴി തെറ്റിച്ചു. പോയി രണ്ട് പാട്ട ബീയറുകഴിക്കട്ട്. കൈപ്പള്ളീ, മത്സരാര്‍ത്ഥികളെ പ്രലോഭിപ്പിച്ച് പറഞ്ഞുമാറ്റി നിര്‍ത്തുന്നതിനു പെറ്റിയുണ്ടോ? ഒണ്ടേല്‍ ഇവിടടി.

    ReplyDelete
  80. നൂറടിക്കാന്‍ കാക്കുന്നില്ല ബീറടിക്കാന്‍ പോകുന്നു. രാത്രിയിലെ പ്രാതലും കഴിഞ്ഞ് ഞാന്‍ തിരിച്ചു വരുമ്പോ നൂ‍റായിട്ടില്ലെങ്കില്‍ നൂറാക്കാം .

    ReplyDelete
  81. ഫിക്ഷനെക്കുറിച്ചിടത്തോളം ദേവേട്ടന്‍ സൂചിപ്പിച്ചത് ശരിയാണെന്ന് തോന്നുന്നു.

    ബൂക് കലക്‌റ്റ് ചെയ്യുന്ന ഹോബിയുള്ളവരേക്കാളേറെ ക്രിയാത്മക വായനയും പ്രയോഗവും നടത്തുന്നത് ഇത്തരക്കാരായിരിക്കില്ലേ.

    ഇവിടെ കണ്ടതില്‍ പ്രവാസികളെത്ര, നാട്ടിലുള്ളവരെത്ര, ഫിക്ഷന്‍ എത്ര, ഫയര്‍ എത്ര തുടങ്ങിയ സ്റ്റാറ്റിസ്റ്റിക്കല്‍ അപഗ്രഥനം രസകരവും വിചിത്രവുമായിരിക്കും.

    ReplyDelete
  82. നിങ്ങടെ ഒക്കെ ബെസ്റ്റ് ടൈം.
    എന്നും അടിക്കാന്‍ തോന്നാറില്ല. രണ്ടെണ്ണം അടിക്കണം എന്നു നിരൂവിച്ചാ ഒറപ്പായും അന്ന് ഒന്നാം തീയതിയും ആയി പോകും.
    ഏതെങ്കിലും മന്ത്രവാദിയെ കണ്ട് ഒരു ചരട് ഊതി കെട്ടണം. വേറേ വഴിയില്ല.

    ReplyDelete
  83. അതിനെന്താ കുമാറെ, ഉണക്കച്ചെമ്മീനും പച്ചമുളകും ചെറിയ ഉള്ളിയും ചേര്‍ത്ത് ചതച്ച് ചെമ്മീന്‍ ചമ്മന്തി ഉണ്ടാക്കുകയാണിപ്പോള്‍. 100-അടിക്കുന്നയാള്‍ക്ക് അതും വാഴയ്ക്കാ മെഴുക്കുപുരട്ടിയും (വറവലെന്നാണോ പറയുന്നത്) നെയ്മീന്‍ കറിയും അമ്പഴങ്ങാ അച്ചാറും ചേര്‍ത്ത് ഒരു ഊണ് തരാം!കൂടെ, നിര്‍ബന്ധമാണെങ്കില്‍, ഒരു മാര്‍ഗരീറ്റയും!

    ReplyDelete
  84. ചെമ്മീന്‍ നോമിനു താല്പര്യം ഇല്ല. അലര്‍ജിയാണ്. ചത്തുപോകും.
    പക്ഷെ “ഉണക്കച്ചെമ്മീനും പച്ചമുളകും ചെറിയ ഉള്ളിയും ചേര്‍ത്ത് ചതച്ച്“ എന്നൊക്കെ കേള്‍ക്കുമ്പോള്‍ രസമുകുളം പൊട്ടും.

    100 അടിക്കുന്നവര്‍ക്ക് “വറവല്‍“ എന്നു കേട്ടിട്ടില്ല. പക്ഷെ 100 അടിച്ചില്ല എങ്കില്‍ “വിറയല്‍“ എന്നു കേട്ടിട്ടുണ്ട്.

    ReplyDelete
  85. പാഞ്ചാലി നൂറടിച്ച് ബോളില്‍ ഞാന്‍ knocked out ആയതാണ്, വെയിലുറച്ചപ്പോള്‍ ബോധം വന്നു. അനുമോദനത്തിന്റെ ചെണ്ടുമല്ലിപ്പൂക്കള്‍.

    സുനിലേ എനിക്ക് പറ്റിപ്പോയതാണ് ഞാന്‍ മുരളിച്ചേട്ടന്റെ [ചേട്ടന് ബ്ലോഗില്ലലോ :( നിങ്ങള്‍ രണ്ടും കൂട്ടല്ലെ :(] പേരാണ് പറഞ്ഞതെങ്കിലും ഉദ്ദേശിച്ചത് സുനിലിനെ തന്നെയാണ്. കമന്റ് ഇട്ടും പോയി. ഡലീറ്റ് ചെയ്താല്‍ കൈപ്പള്ളി പെറ്റിയടിക്കും. സബ്സ്ക്രൈബ് ചെയ്തവര്‍ക്ക് കമന്റ് കിട്ടുകയും ചെയും. മാറ്റിപ്പറഞ്ഞെന്ന പേരുദോഷം വേറെയും. അതു കൊണ്ട് മിണ്ടാതെ സ്കൂട്ടായി. :)

    ReplyDelete
  86. ഞാന്‍ മൂന്നു ബഡ്വൈസറും ഫിനിഷാക്കി ബാര്‍മാന്‍ ഹൊസ്സാമിന്റെ കുശലവും തിരക്കി തിരിച്ചു വന്നിട്ടും ഇവിടെ നൂറായില്ലേ? ഇത് ഞാനടിക്കേണ്ടിവരും.

    വറവല്‍- ക്ലാസ്സിക്ക് തമിഴ്. അതെവിടെന്നു കിട്ടി പഞ്ചാലീ?

    ഓഫ് (അല്ലേലിപ്പോ ബാക്കിയൊക്കെ ഓണല്ലേ)
    ഹലോ കഫറ്റീരിയ അല്ലേ?
    തന്നെ.
    ഒട്ടും എണ്ണയില്ലാതെ എന്തൊ കിട്ടും?
    എണ്ണയില്ലാതെ..ചിരട്ടപ്പുട്ട് മതിയോ?

    മതി. കാച്ചിലൊണ്ടോ അസ്ത്രം?
    കാച്ചില് വരവില്ല. സീസണല്ലല്ലോ.

    പിന്നെന്തോ കിട്ടും?
    കായും പയറും എടുക്കട്ടേ?

    അതുവേണ്ട, എരിയില്ല. വേറേ?
    മുതിര. തേങ്ങാപ്പീര വെച്ചത്. തീയലൊണ്ട് പക്ഷേ എണ്ണ കാണും.

    മുതിര മതി, ഒരു ചിരട്ടപ്പുട്ടും ...ഇല്‍ ഫ്ലാറ്റ് ...

    ഇതാണ് ദുബായിയെ എനിക്കിഷ്ടം. കൊല്ലത്തുപോലും ഇതു പറ്റൂല്ല ഇപ്പോ.

    ReplyDelete
  87. ദേവാ, കൂടെ പഠിച്ചവരുടെ കയ്യില്‍ നിന്നും കിട്ടിയതാണ് വറവല്‍. കേരളത്തിലെ തന്നെ മലബാര്‍ ഭാഗത്തുനിന്നാണോ എന്നോര്‍മ്മയില്ല.

    അസ്ത്രം എന്നു നിങ്ങള്‍ കൊല്ലംകാര്‍ പറയുന്നതെന്താണ്? (ഹൈ സ്പീഡ് എന്നു വിളിക്കുന്ന കൊല്ലം തട്ടുകടകളീല്‍ കിട്ടുന്ന ചുമന്ന ഒരു ചമ്മന്തിയെക്കുറിച്ച് കേട്ടിട്ടുണ്ട്)

    നിങ്ങളുടെ കഫെറ്റീരിയ ഗ്രൊസെറി ഹോം ഡെലിവറി സിസ്റ്റെം അസൂയ ഉണ്ടാക്കുന്നതാണ്. പോരാത്തതിനു അവിടെക്കിട്ടുന്ന ലെബനീസ് ഷവര്‍മ്മയുടെ (കഴിഞ്ഞ വെക്കേഷനു എമിറേറ്റ്സ് റ്റ്രാന്‍സിറ്റില്‍ എയര്‍പോര്‍ട്ട് ഹോട്ടലില്‍ തങ്ങിയപ്പോള്‍ കഴിച്ച) രുചി ഒന്നു വേറെ തന്നെ! ഇവീടെ പല ലബനീസ്, റ്റര്‍ക്കിഷ്, ഇസ്രായേലി, സിറിയന്‍ റെസ്റ്റോറന്റുകളിലൂം റ്റ്രൈ ചെയ്തിട്ടും അതിന്റെ ഏഴയല്‍പക്കത്ത് എത്തുന്നില്ല!

    ReplyDelete
  88. വിളിച്ചില്ല നീ?

    ReplyDelete
  89. ന്യൂട്ടറ്‌, ഹൈസ്പീഡ് എന്നൊക്കെ പറയുന്നത് ഒരുപാട് വെള്ളവും പേരിന് ഇത്തിരി തേങ്ങയോ കറിയോ ഒക്കെയായി ഫ്രീ ആയി കിട്ടുന്ന തൊട്ടുകൂട്ടാനുകളാണ് പാഞ്ചാലീ.

    അസ്ത്രം മഞ്ഞളും തേങ്ങയും ജീരകവും ഒക്കെ ചേര്‍ത്തരച്ച എരിവൊട്ടുമില്ലാത്ത കറിയാണ്. കഞ്ഞിക്ക് കൂട്ടാന്‍ ചേമ്പ് അസ്ത്രം കെങ്കേമമാണ്.

    ഓരോ നാട്ടിലെ ഷവര്‍മ്മയ്ക്ക് ഓരോ ടേസ്റ്റാണ്. ലബനീസ് ഷവര്‍മ്മ ആണ് ഇഷ്ടമെങ്കില്‍ അടുത്ത തവണ ദുബായില്‍ വരുമ്പോള്‍ എയര്‍പ്പോര്‍ട്ടിലെ തന്നെ ലബ്നേ വ സാത്തര്‍ (മലയാളത്തില്‍ പറഞ്ഞാല്‍ തൈരും അയമോദകവും) എന്നു പേരുള്ള ഔട്ട്ലെറ്റില്‍ നിന്നും കഴിച്ചു നോക്കൂ. പിന്നെ ഏതുവഴിയാണ് സഞ്ചാരം എന്നു പറഞ്ഞാല്‍ ആ സ്ഥലത്തെ കടകള്‍ പറഞ്ഞു തരാം. (ദുബായി, സിംഗപ്പൂര്‍ തുടങ്ങിയ സിറ്റികള്‍ കണ്ടാല്‍ മനുഷ്യനു വീട്ടില്‍ അടുക്കളയില്ലെന്ന് തോന്നിപ്പോകും, ഒരേ പൊറത്തെറക്കം, ഒരേ തീറ്റ)

    സുനില്‍ കൃഷ്ണന്‍ നെഞ്ചത്ത് കൈവച്ച്ച് ഇരിക്കുന്നുണ്ടാവും ഇപ്പോ!

    ReplyDelete
  90. ങേ? നൂറ് പോയി :(

    ReplyDelete
  91. വിശ്വം ദേ ഇരുനൂറിന്റെ പൊറത്ത് ഒരു നൂറടിച്ചിട്ട് പോയി!!!
    :))

    നൂറ് കഴിഞ്ഞ സ്ഥിതിയ്ക്ക് ഞാനും മയങ്ങാന്‍ പോകുന്നു. ഇന്നു രാത്രി ഇവിടെ പത്തിഞ്ച് സ്നോ ഫോള്‍ പ്രെഡിക്റ്റ് ചെയ്തിരിക്കുന്നു! നാളെ രാവിലത്തെ ഓഫീസിലോട്ടൊള്ള ഡ്രൈവ് കുളമായിരിക്കും! അപ്പോള്‍ എല്ലാവര്‍ക്കും ഗുഡ് നൈറ്റ്!

    ReplyDelete
  92. സാ'ത്തർ അയമോദകം (Ajwan) അല്ല ദേവേ. മുഖ്യമായും മർജോരം എന്നൊരു സസ്യത്തിന്റെ ഇല ഉൾപ്പെടുത്തിയ (കൂടെ എള്ള്, പുതീന ഒക്കെ ആവാം) ഒരു അറബിപ്പൊടിയാണത്. ഒലിവ് എണ്ണ കലർത്തി സാ'ത്തർ ഇട്ടു ബോർമ്മയിൽ ചുട്ടെടുത്ത ഫട്ടൈർ (ലെബനീസ് പത്തിരി)ഹായ് എന്താ സ്വാദ്!

    ReplyDelete
  93. അയ്യോ. ഇത്രയും കാലം ഞാനത് അയമോദകം ആണെന്നു പറഞ്ഞാണ് വാരി വിഴുങ്ങിയത്. തെറ്റു തിരുത്തിയതിനു നന്ദി വിശ്വം മാഷേ (എന്തായാലും സാ‍ത്തര്‍ ബ്രെഡ് അസ്സല്‍ സാധനമാ)

    ReplyDelete
  94. അയമോദകത്തിന്റെ ബൊട്ടാണിക്കൽ (ശാസ്ത്രീയ) നാമം മലയാളം വിക്കിയിൽ കൊടുത്തിരിക്കുന്നത് തെറ്റാണു്.

    അജമോദം / യവനകം എന്നൊക്കെയാണു് സംസ്കൃതം. എന്റെ എത്യോപ്പ്യൻ ഫിസിയോളജി പ്രൊഫസർ സുഹൃത്ത് അംഹരക്ക് ഭാഷയിൽ വിളിക്കുന്നത് “അജ്മുദ്“. അവരുടെ നാട്ടിൽ പ്രാചീനകാലം മുതൽക്കേ ഒടിവുചതവുസന്ധിവേദനകൾക്ക് ഉത്തമൌഷധം.


    അയമോദകത്തിനെക്കുറിച്ച് നല്ലൊരു പേജ് ഇവിടെ കാണാം. അതേ
    സൈറ്റിൽ തന്നെ
    Gernot Katzer സാ'ത്തറിനെക്കുറിച്ചും നന്നായി വിശദീകരിച്ചിട്ടുണ്ട്.

    ഇതിൽക്കൂടുതൽ ഓഫടിക്കാൻ വയ്യ. (നേരവുമില്ല).

    ReplyDelete
  95. എന്റമ്മൊ...ഒന്നു ഉറങ്ങി എണ്ണീറ്റപ്പൊ ഇത്രെം ഗമേന്റാ..

    സുനില്‍ ,
    ആദ്യം വറ്മ്മ എന്നു പറഞ്ഞനെങ്കിലും ആ പിന്നെ ആ ശ്രീ നാരായണങ്ങള്‍ & ദേവരാജന്‍ കണ്ടിട്ടു ഇതു വറ്മ്മാ ശേഖരമല്ല എന്നു മനസ്സു പറഞ്ഞു കൊണ്ടിരുന്നു...പിന്നെ ആ ക്ല്യൂ ..ഏതു പ്രിയംവദയ്ക്കും കണ്ടുപിടിക്കാന്‍ പറ്റ്മായിരുന്നു...:) എങ്കിലും ആ നാരങ്ങ മിഠായി സ്വീകരിച്ചിരിക്കുന്നു...പകുതി കൈപള്ളിക്കു കൊടുക്കാം.

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....