Wednesday 18 March 2009

18 - ശ്രീഹരി

ചോദ്യങ്ങൾഉത്തരങ്ങൾ

എന്താണു ദൈവം

ലളിതവല്‍ക്കരിച്ചു പറഞ്ഞാല്‍, ഒരു സ്റ്റേഷനറി യൂണീവേഴ്സ് നിര്‍വചിക്കാന്‍ വേണ്ടി ഐന്‍‌സ്റ്റീന്‍ കണ്ടെത്തിയ കോസ്മോളജിക്കല്‍‌ കോണ്‍സ്റ്റന്‍ഡ് പോലെ, ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടാക്കാന്‍ മനുഷ്യന്‍ സങ്കല്പിച്ച ഒരു കോണ്‍സ്റ്റന്‍ഡ് എന്ന് പറയാം.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തം എന്ന് ഐന്‍സ്റ്റീന്‍ പിന്നീട് തിരുത്തിയെങ്കിലും, ദൈവം എന്ന സങ്കല്പം ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍ ഉള്ളിടത്തോളം കാലം നിലനില്‍ക്കാന്‍ ആണ് സാദ്ധ്യത. കോസ്മോളജിക്കല്‍ കോണ്‍സ്റ്റന്‍ഡ് പോലെ തന്നെ ദൈവസങ്കല്പവും ചരിത്രപരമായ പ്രാധാന്യം ഇപ്പോഴും അര്‍ഹിക്കുന്നു. കൂടാതെ സൈദ്ധാന്തികവും ആനുഭവികവും( empirical) ആയ പ്രാധാന്യം ഇപ്പൊഴും ദൈവസങ്കല്പത്തിനും കോസ്മോളജിക്കല്‍ കോണ്‍സ്റ്റന്റിനും ഉണ്ട്.
ശൂന്യതയിലൂടെ പ്രകാശം സഞ്ചരിക്കുന്നതിന് ഉത്തരം ആയി കണ്ടെത്തിയ "ഈതര്‍" മറ്റൊരു അനലോജി ആയി എടുക്കാവുന്നതാണ്.

കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തി എഴുതുക.

1. കടമ - തന്നോട് തന്നെയുള്ളത്, കുടുംബം, ബന്ധങ്ങള്‍ എന്നിവയോട് ഉള്ളത് , സമൂഹത്തോടും പ്രകൃതിയോടും ഉള്ളത് തുടങ്ങി എല്ലാത്തരം കടമകളും പ്രഥമപ്രാധാന്യം അര്‍ഹിക്കുന്നു.
2.കുടുംബം - ബന്ധങ്ങള്‍ എന്നു തിരുത്തിവായിക്കുക. രക്തബന്ധങ്ങള്‍ക്കപ്പുറം വിവിധ തരം സൗഹൃദങ്ങള്‍, ഇണയോടുള്ള സ്നേഹം തുടങ്ങിയവ ജീവിതത്തില്‍ പ്രധാനം തന്നെയാണ്.
3. ദൈവം - ഫിലോസഫി, പ്രതിബദ്ധത, ആദര്‍ശം, അറിവ് എന്നിങ്ങനെയൊക്കെ തിരുത്തിവായിക്കാവുന്നതാണ്.
4. സമ്പത്ത് - ഇന്ന് രൂപം കൊണ്ടിരിക്കുന്ന സമൂഹത്തില്‍ ജീവിക്കാന്‍ പണം ഇല്ലാതെ വയ്യ. എങ്കിലും ഏറ്റവും പ്രധാനം ഒരിക്കലും പണം അല്ല താനും.
5. മതം - കൂട്ടത്തില്‍ ഏറ്റവും അവസാനപ്രാധാന്യം അര്‍ഹിക്കുന്നത്. ( അഭിപ്രായം എന്ന അര്‍ഥത്തില്‍ അല്ല, An institution to express belief in a divine power എന്ന അര്‍ഥത്തില്‍). ഒരു പക്ഷേ ലിസ്റ്റില്‍ എവിടെയും പ്രതിപാദിക്കാതെ എടുത്തുകളയാവുന്ന അത്രയും പ്രാധാന്യമേ ജീവിതത്തില്‍ മതത്തിനു ഉള്ളൂ, ഉണ്ടാകാവൂ.
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?താല്‍‌പര്യം ഗായകന്‍ ആവാന്‍. കഴിവ് അദ്ധ്യാപകന്‍ ആവാന്‍. ചെന്നെത്തുക കോമാളി ആയിട്ടാവും. കുശിനിക്കാരന്റെയും ആശാരിയുടേയും റോളില്‍ പൂര്‍‌ണപരാജയം ഉറപ്പ്.

നിങ്ങക്ക് 20 ഷം പുറകോട്ടു് നീക്കാ അവസരം കിട്ടിയാ എന്തു ചെയ്യും

ഇരുപത് എന്നത് മുപ്പത് ആക്കാമോ? എണ്‍പത്തിമൂന്നിലെ ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനല്‍ ടിക്കറ്റ് എടുത്ത് പോയി കാണും.
പിന്നെ സമയം പുറകോട്ട് നീക്കുന്നതിന്റെ ഫിസിക്സ് ആലോചിക്കും. പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനത്തെ ഇന്റര്‍ഫിയര്‍ ചെയ്യത്തക്കരീതിയില്‍ ബാക്‌വേര്‍ഡ് ടൈം ട്രാവല്‍ സാധ്യമെന്ന് കരുതുന്നില്ല. ഒരു ഇമാജിനറി സിറ്റുവേഷന്‍ എന്ന നിലയ്ക്ക് പ്രകാശത്തേക്കാള്‍ വേഗതയില്‍ ഭൂമിയില്‍ നിന്നും സഞ്ചരിച്ചാല്‍ മുന്‍പേ പുറപ്പെട്ടു പോയ പ്രകാശകിരണങ്ങളെ മറികടന്ന് അവയെ ഒബ്സേര്‍‌വ് ചെയ്യാം. അങ്ങനെ കഴിഞ്ഞ കാര്യങ്ങള്‍ കാണാമല്ലോ. പക്ഷേ ആ ഐന്‍‌സ്റ്റീന്‍ എന്നു പറയുന്ന മനുഷ്യന്‍ സ്പെഷ്യല്‍ തിയറി ഓഫ് റിലേറ്റിവിറ്റിയില്‍ കാര്യങ്ങള്‍ താറുമാറാക്കിയില്ലേ?
പിന്നെ ഒരു സാധ്യത ബ്ലാക്ക് ഹോള്‍സ് ആണ്. അതിനകത്ത് പല പല കാലത്തെയും സ്ഥലത്തെയും പ്രകാശരശ്മികള്‍ കുടുങ്ങി കിടപ്പുണ്ടാവും. പൊക്കിയെടുത്ത് ഒരു സി.ബി.ഐ അന്വേഷണം നടത്തിയാല്‍ തെളിയാത്തെ കേസുകള്‍ വരെ തെളിഞ്ഞെന്ന് വരാം.. യേത്?
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?
ശാസ്ത്രവും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ആയിരുന്നു ചെറുപ്പം മുതലേയുള്ള ആഗ്രഹങ്ങള്‍. ഒരു സന്ദിഗ്ദ്ധഘട്ടത്തില്‍ ശാസ്ത്രത്തില്‍ നിന്നും മാറി സാങ്കേതികവിദ്യയെ തിരഞ്ഞെടുത്ത് എന്തായിത്തീരാന്‍ ആഗ്രഹിച്ചോ അതായിത്തീര്‍ന്നു എന്ന് വേണമെങ്കില്‍ പറയാം. കൂട്ടിക്കിഴിക്കലുകളില്‍ ശാസ്ത്രമേഖലയായിരുന്നു കൂടുതല്‍ അഭികാമ്യം എന്ന് ഇപ്പോള്‍ മനസിലാക്കുന്നു. ജീവിതം എന്നോട് ന്യായം കാണിച്ചു എന്നതില്‍ സന്തോഷവും ഞാന്‍ ജീവിതത്തോട് ന്യായം കാണിച്ചില്ല എന്നതില്‍ ദു:ഖവും ഉണ്ട്.
(സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കൂടെ ഓപ്പണ്‍ ചെയ്യുക, ഹോളിവുഡ് സിനിമ സം‌വിധാനം ചെയ്യുക മുതലായ ആഗ്രഹങ്ങളെ , സ്വപ്നം കണ്ടിരുന്ന കാലത്തു മുതല്‍ക്ക് തന്നെ പ്രാക്ടിക്കല്‍ എല്ല എന്നു മനസിലാക്കി തള്ളിക്കളഞ്ഞിരുന്നു. പിന്നെ ആഗ്രഹം എഴുത്തുകാരന്‍ ആവാന്‍ ആണ്. ബ്ലോഗെഴുത്ത് ഉണ്ടല്ലോ ആവശ്യത്തിന്.)
നിങ്ങളുടെ തൊഴി മേഖല ഏത് ഗണത്തി പെടും.
  1. ഉല്പാതനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
മുകളില്‍ പറഞ്ഞ ഒരു വിഭാഗത്തിലും പെടുന്നില്ല.
എന്തെങ്കിലും ഉത്പാദിപ്പിക്കുന്നില്ല. ഒന്നും കച്ചവടം ചെയ്യുന്നില്ല.( സേവനം കച്ചവടം ചെയ്യുന്നു എന്ന് പറയാം) ജനസേവനം തീര്‍ച്ചയായും അല്ല. വെറും സേവനം. വിനിമയം ജോലിയുടെ ഒരു ഭാഗം മാത്രം. വിദ്യാഭ്യാസമേഖലയുമായി യാതൊരു ബന്ധവും ഇല്ല.

നിങ്ങളുടേ മുന്നി മൂന്നു buttonകളു ഉണ്ട്.

  1. അമത്തിയാ ഈ ലോകത്തിലുള്ള ഏകാധിപതിക എല്ലാം നിന്ന നിപ്പി തന്നെ ചത്തു് വീഴും.
  2. അമത്തിയാ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമത്തിയാ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗി ഉള്ള ഓമ്മ കുറിപ്പിസ്റ്റുകക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
അത ഒന്നുമാത്രമെ അമത്താ കഴിയുകയുള്ളു. നിങ്ങ ഏതമത്തും.? എന്തുകൊണ്ടു?"
ഇപ്പറഞ്ഞ മൂന്നെണ്ണത്തില്‍ പ്രയോജനകരമായ കാര്യങ്ങള്‍ ഒന്നും തന്നെയില്ല. 1. ഒരു ഏകാധിപതി മരിച്ചാല്‍ പകരം മറ്റൊരാള്‍ വരും. 2. മനോരമയുടെ കണ്ടന്റും യൂണീക്കോഡിന്റെ രാഷ്ട്രീയവും തമ്മില്‍ വിന്‍ഡോസും ഓപ്പണ്‍ സോഴ്സും തമ്മിലുള്ള സാമ്യമേയുള്ളൂ എന്നിരിക്കെ, മനോരമയ്ക്ക് നല്ലത് ആസ്ക്കി തന്നെ. 3. ഇടിവാളിന്റെ ആഗ്രഹങ്ങള്‍ സഫലമാകുന്നതില്‍ അദ്ദേഹത്തെ സഹായിക്കാന്‍ സന്തോഷമേയുള്ളൂ. പക്ഷേ ബ്ലോഗിലെ ഓര്‍മ്മക്കുറുപ്പിസ്റ്റുകളോട് ബഹുമാനം മാത്രമേയുള്ളൂ. അരവിന്ദിന്റെ ഇടപ്പള്ളിമാമാങ്കമാണ് എന്നെ മലയാളം ബ്ലോഗില്‍ എത്തിച്ചത്. അരവിന്ദിന്റെ എല്ലാ പോസ്റ്റുകളും ഒരു പക്ഷേ സ്വന്തം അനുഭവങ്ങളൂമായി മാപ്പിംഗ് ചെയ്യാന്‍ വരെ സാധിച്ചിട്ടുണ്ട്. ഓര്‍മക്കുറിപ്പുകള്‍ വാഴ്ക....
കൊലപാതകം ഒരു സൊലൂഷന്‍ ആയി കാണാത്തത് കൊണ്ടും, ഓര്‍മ്മക്കുറിപ്പുകള്‍ ഇഷ്ടം ആയത് കൊണ്ടും, എന്തെങ്കിലും ഒന്ന് അമര്‍ത്തിയേ തീരൂ എങ്കില്‍ നിരുപദ്രവകരം എന്ന നിലയ്ക്ക് രണ്ടാമത്തെ ബട്ടണ്‍ ക്ലിക്ക് ചെയ്യും.

ഇവരി താങ്കക്ക് ആരെയാണു് കൂടുത ബഹുമാനം: K. കരുണാകര, EMS, AKG, സി.എച്ച്. മുഹമ്മദ്കോയ, മന്നത്ത് പത്മനാഭ, പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങ. Dr. പല്പ്പു.

കക്ഷിരാഷ്ട്രീയത്തില്‍ സജീവസാന്നിദ്ധ്യമായിരുന്നു മുകളില്‍ പറഞ്ഞവരെല്ലാം എന്നിരിക്കെ, ആരോടും പൂര്‍ണമായി യോജിക്കാന്‍ സാദ്ധ്യമല്ല എന്നു വരും. എല്ലാവരുടെയും ലീഡര്‍ഷിപ് ക്വാളിറ്റീസിനെയും കാഴ്ചപ്പാടുകളെയും ബഹുമാനിക്കുന്നു.
വ്യക്തി എന്ന നിലയില്‍ മുകളില്‍ പറഞ്ഞ എല്ലാവരേയും ബഹുമാനിക്കുന്നു
ആശയങ്ങളില്‍ പൂര്‍ണമായി അല്ലെങ്കിലും ഇ.എം.എസ്, ഏ.കെ.ജി എന്നിവരുടെ ആശയങ്ങളെ ബഹുമാനിക്കുന്നു.
നിങ്ങ ഇപ്പോ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയി നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കി കുറയാതെ വിവരിക്കുക.
"ജനലിനപ്പുറം ജീവിതം പോലെയീ പ്പകല്‍‌വെളിച്ചം പൊലിഞ്ഞുപോവുന്നതും, ചിറകു പൂട്ടുവാന്‍ കൂട്ടിലേയ്ക്കോര്‍മ തന്‍ കിളികള്‍ ഒക്കെ പറന്നു പോവുന്നതും "
എന്നൊക്കെ ആലങ്കാരികമായി വേണമെങ്കില്‍ പറയാം.
കൃത്യമായിപ്പറഞ്ഞാല്‍
ശൈത്യകാലത്തിന്റെ ഇലപൊഴിച്ചിലില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന മരങ്ങള്‍ വസന്തത്തിന്റെ വരവറിയിച്ചു കൊണ്ട് പുഷ്പമകുടം അണിയുന്നതും, മേഘങ്ങള്‍ക്കിടയിലൂടെ സൂര്യന്‍ എങ്ങോ മറഞ്ഞു പോവുന്നതും, വിജനമായ നടപ്പാതയില്‍ ആരുടെയോ നിഴലനങ്ങുന്നത് പോലുള്ള ചില ചിത്രങ്ങളും ഒക്കെ കാണുന്നു.
പ്രാവാസ ജീവിതത്തി എന്തെങ്കിലും നഷടമായിട്ടുണ്ടോ?
"I gone to the gulf, to make a big fat salary. gad knows I miss my phamily, who carres? I am making lods of monney"
എന്ന മലയാളിയെക്കുറിച്ചുള്ള ആക്ഷേപഹാസ്യഗാനം ഓര്‍മ വരുന്നു. എന്റെ കേസില്‍ - കുടുംബത്തിന്റേയും അടുത്ത സുഹൃത്തുക്കളുടേയും സാമീപ്യം. അതു മാത്രമാണ് നഷ്ടം എന്ന് പറയാം. അതാകട്ടെ പകരം വേറെ എന്തെങ്കിലും കൊണ്ട് നികത്താന്‍ കഴിയാത്തതും.

ബ്ലോഗി അവസാനമായി വായിച്ച കവിത ഏതാണു്?

അവസാനം ആയി മനസില്‍ തട്ടിയ കവിത - -"കേരളമെന്ന് പറയുമ്പോള്‍ കോവളമെന്ന് തിരിച്ച് പറയുന്നവള്‍ക്ക്" - മയൂര
നിങ്ങ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. ഒരു ചോദ്യം ചോദിക്കാ അവസരം തരുന്നു. എന്തു ചോദിക്കും?"ഒരു ചോദ്യം ചോദിക്കാന്‍ അവസരം തരുന്നു" - എന്തര് എന്തര്? ഇയാളാരുവാ? ( താളവട്ടത്തിലെ ജഗതി സ്റ്റൈലില്‍). താന്‍ മറ്റേതിന്റെ ആളെല്ലേ - യൂണീക്കോഡ്? ഞാന്‍ കണ്ടു താന്‍ മനോരമ ഓണ്‍ലൈന്‍ വായിക്കുന്നത്. കൈപ്പള്ളീ.....ഞാനിറങ്ങാന്‍ പോകുവാ ഒരു ബ്ലോഗും കുറേ വര്‍മ ഐഡിയും എടുത്ത്. തന്നേം തന്റെ ബ്ലോഗിനേം... തല്‍ക്കാലം അത്രയും മതി :)

ഈ പറയുന്ന എഴുത്തുകാരി ആരെയാണു് കൂടുത ഇഷ്ടം: മാധവികുട്ടി, എം. മുകുന്ദ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയ, ബഷീ, ആനന്ദ്, വി.കെ.എ, തകഴി, എം.ടി വാസുദേവ നായ, പെരുമ്പടവം.

1. ബഷീര്‍ - ഗ്രേറ്റയ്സ്റ്റ് എവര്‍ 2. ആനന്ദ് - എഴുത്തിലെ ധൈഷണികത 3. മാധവിക്കുട്ടി- തുറന്നെഴുത്ത്, എഴുത്തിന്റെ സൗന്ദര്യം 4. വി.കെ.എന്‍ - ഫോര്‍ ഒബ്‌വിയസ് റീസണ്‍സ്... 5. സാറ ജോസഫ് - ആലാഹയുടെ പെണ്മക്കളിനു വേണ്ടി മാത്രം.

നിങ്ങ Dinnerനു് ഈ പട്ടികയികൊടുത്തിരിക്കുന്ന രണ്ടു പേരി പട്ടികയില്‍ കൊടുത്തവരില്‍ രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?

  1. Amithabh Bachan
  2. Pierce Brosnan
  3. Che Guevara
  4. മമ്മൂട്ടി
  5. Gabriel Garcia Marquez
  6. Pres. Barack Obama
  7. Adoor Gopalaksrihsnan
  8. Jackie chan
  9. Nelson Mandela
  10. Khalil Gibran
  11. Desmond Tutu
  12. സലീം കുമാ
  13. സാമ്പശിവ(കാഥിക)
  14. K.J. Yesudas
  15. Shakeela
  16. കുമാരനാശാ
  17. Robert Mugabe
  18. K. Karunakaran
  19. വിശാല മനസ്ക(സജീവ് ഇടത്താട)
  20. ഇഞ്ചിപ്പെണ്ണു്

ആദ്യമായി "പട്ടികയില്‍ കൊടുത്ത രണ്ടു പേരില്‍" എന്നല്ല, "പട്ടികയില്‍ കൊടുത്തവരില്‍ രണ്ടു പേര്‍ " എന്നതാണ് ശരിയായ പ്രയോഗം എന്നു ചൂണ്ടിക്കാണിക്കട്ടെ.
ഭക്ഷണം ആര്‍ക്കു കൊടുക്കാനും മടിയില്ല. പിന്നെ ആശയവിനിമയം ആണെങ്കില്‍
Amithabh Bachan - ഒന്നും ചോദിക്കാന്‍ ഇല്ല
Pierce Brosnan - ഒന്നും ചോദിക്കാന്‍ ഇല്ല
Che Guevara - ഒരുപാട് കാര്യങ്ങള്‍. ഗറില്ലാസമരരീതിയെക്കുറിച്ച്, അതിന്റെ ധാര്‍മ്മികവശങ്ങളെക്കുറിച്ച്, ഇന്ന് ചെഗുവേരെയെ ഒരു ദൈവമെന്ന രീതിയില്‍ ചിത്രീകരിച്ച് അദ്ദേഹത്തിന്റെ ആശയങ്ങളെ മനുഷ്യസാധ്യമല്ലാത്ത ഒന്നായി ചിത്രീകരിച്ച്, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വെറും "സൂപ്പര്‍ഹീറോയിസം + എടുത്തുചാട്ടം " ആയി തള്ളിക്കളയാന്‍ വെമ്പുന്ന വലതുപക്ഷ രാഷ്ട്രീയ അജണ്ടകളെക്കുറിച്ച്.
മമ്മൂട്ടി - ഒന്നും ചോദിക്കാന്‍ ഇല്ല
Gabriel Garcia Marquez - ഒരുപാട് കാര്യങ്ങള്‍. കോളറെയെക്കുറിച്ച്, മക്കോണ്ടോയെക്കുറിച്ച്, പന്നിവാലുമായി ജനിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച്, കേണലിനെക്കുറിച്ച്.
Pres. Barack Obama - ഒന്നും ചോദിക്കാന്‍ ഇല്ല.
Adoor Gopalaksrihsnan - സിനിമയെക്കുറിച്ച് സാങ്കേതികമായ ചില സംശയങ്ങള്‍.
Jackie chan -ഒന്നും ചോദിക്കാന്‍ ഇല്ല. ഷാങ്ങ്-ഹായ്-നൈറ്റ്സ് കിടിലന്‍ ആയിരുന്നു. മോഹന്‍ലാലിന്റെ കൂടെയുള്ള അഭിനയം എങ്ങനെ എന്നൊക്കെ ചോദിക്കണേല്‍ ചോദിക്കാം എന്നല്ലാതെ.
Nelson Mandela - ചോദിക്കാന്‍ ഒന്നും ഇല്ല. വിപ്ലവാഭിവാദ്യങ്ങള്‍ മാത്രം.
Khalil Gibran - ഒരുപാട് ഒരുപാട് കാര്യങ്ങള്‍. വ്യക്തിപരമായ ചോദ്യങ്ങള്‍ അദ്ദേഹം പ്രോല്‍സാഹിപ്പിക്കുന്നുവെങ്കില്‍ ആദ്യം ചോദിക്കുക സെല്‍മയെക്കുറിച്ച് ആവും. പിന്നെ പ്രണയത്തെക്കുറിച്ച്. പ്രോഫറ്റിനെക്കുറിച്ച്. (ഓര്‍ക്കുമ്പോഴേ ഒരു തരം ആവേശം)
Desmond Tutu - ചോദിക്കാന്‍ ഒന്നും ഇല്ല. വിപ്ലവാഭിവാദ്യങ്ങള്‍ മാത്രം.
സലീം കുമാർ - ചോദിക്കാന്‍ ഒന്നും ഇല്ല
സാമ്പശിവൻ (കാഥികൻ) - ചോദിക്കാന്‍ ഒന്നും ഇല്ല. അഭിവാദ്യങ്ങള്‍ മാത്രം
K.J. Yesudas - ഒരു ഗാനം അദ്ദേഹം പാടുന്നത് നേരില്‍ കേള്‍ക്കാന്‍ ഉള്ള ആഗ്രഹം പ്രകടിപ്പിക്കും.
Shakeela - അതാരാ?
കുമാരനാശാൻ - ചണ്ഢാലഭിക്ഷുകി ഒരുപാടിഷ്ടമാണെന്ന് പറയും. അതിലെ ഒരു രംഗം പെന്‍സില്‍ സ്കെച്ച് ചെയ്യാന്‍ ശ്രമിച്ച കഥ പറയും. മാംസനിബന്ധം കൂടിയല്ലേ രാഗം എന്ന് ചോദിക്കും.
Robert Mugabe - നാലു തെറി പറയേണം എന്നുണ്ട്. ബുഷിനെ ചെരിപ്പിനെറിഞ്ഞവന് മൂന്നു വര്‍ഷം ആണ്. സോ മൗനം....
K. Karunakaran - ഇനി എന്തു പറയാന്‍... "കര്‍‌മണ്യേ വാധികാരസ്യേ മാ ഫലേഷു കഥാചനാ, മാ കര്‍മ ഫലാ ഹേതുര്‍ ഭുര്‍മതേ സംഗോസ്ത്വ അകര്‍‌മ്മാനി" എന്നു ജപിച്ച് തല്‍ക്കാലം സമാധാനിക്കാന്‍ പറയും. ഈച്ചരവാര്യരുടെ പുത്രവിയോഗശാപം തന്റെ പുത്രവിയോഗത്തെ ബാധിച്ചില്ല എന്നു കരുതി സമാധാനിച്ചോട്ടെ. (ഉമേഷ് മാഷിന് തിരുത്താന്‍ ഇതാ ഒരു ശ്ലോകം )
വിശാല മനസ്കൻ (സജീവ് ഇടത്താടൻ) - പ്രത്യേകിച്ച് അജണ്ടയില്ലാതെ സംസാരിക്കാന്‍ തുടങ്ങും. വിശാലമനസ്കന്‍ എന്ന പേര് അന്വര്‍ഥം ആയതിനാല്‍ സംഭാഷണം വളരെ സരസമായി മുന്നോട്ട് പോകും എന്നുറപ്പുണ്ട്.
ഇഞ്ചിപ്പെണ്ണു് - സംശയമെന്താ, ഒറിജിനല്‍ പേരു , മറ്റ് ഡീറ്റേയ്ല്‍സ് I(ASL - Age, Sex, Location) എന്നിവ ചോദിച്ചറിയും. സംഭവം എന്താണ് എന്ന്‌ ഒന്നറിയണം അല്ലോ :)

106 comments:

  1. ഇത് തഥാഗതന്‍-
    പ്രൊഫൈല്‍ ലിങ്ക്: തരാന്‍ എനിക്ക് സൌകര്യമില്ല-

    ഞാന്‍ ഫോണില്‍ വിളിച്ച് കണ്‍ഫേം ചെയ്തു. ചാറ്റിലൂടെയും, ഈമെയിലിലൂടെയും ഇദ്ദേഹം തന്നെയാണു ഇതെന്നു ഇദ്ദേഹാം തന്നെ സമ്മതിച്ചു

    അഞ്ചല്‍ക്കാരാ; പെറ്റി മറക്കരുത് :)

    ReplyDelete
  2. Haree | ഹരീ
    http://www.blogger.com/profile/08860330007453208252

    ReplyDelete
  3. ഇത് Haree | ഹരീ

    http://www.blogger.com/profile/08860330007453208252

    :)

    ReplyDelete
  4. എനിക്ക് രണ്ടു പേരു പറയണം. നിത്യനും വെള്ളെഴുത്തും.

    ഇപ്പോള്‍ ഒന്നിരിക്കട്ടെ. ഇനി മാറ്റാലോ :)

    എന്റെ ഉത്തരം : വെള്ളെഴുത്ത്
    http://www.blogger.com/profile/10045097868467770715

    ReplyDelete
  5. ഹരിയാവാൻ സാധ്യതയുണ്ട്. ഉത്തരം ഹരി

    Haree | ഹരീ
    http://www.blogger.com/profile/08860330007453208252

    ReplyDelete
  6. സുല്ലിനു കൊട് ഒരു 50 മാര്‍ക്ക് ബോണസ്സ് :) എന്തു നല്ല ഗസ്സ്- ആ ദൈവത്ത്റ്റിന്റെ ഉത്തരം ഒന്നു മാത്രമേ സുല്ലു വായിച്ചു കാണുള്ളൂ :)

    ReplyDelete
  7. ട്രാക്കിങ്ങ്...

    ReplyDelete
  8. കിട്ടുകയാണേല്‍ മൊത്തം പോയിന്റും കിട്ടണം. അല്ലാതെ ഈ 4 ഉം 6ഉം കിട്ടിയിട്ടെന്തിനാ. അതിനേക്കാള്‍ മെച്ചം പെറ്റിയാ :)

    -സുല്‍

    ReplyDelete
  9. ചൈ.. ചെ! തെറ്റിപ്പോയീന്ന് തോനുന്നു.. ആക്രാന്തം കൊണ്ട് ഫുള്‍ വായിച്ചുമില്ല..

    ഒന്നൂടെ നോക്കട്ടെ..

    ReplyDelete
  10. എന്റെ ഉത്തരം :നൊമാദ് | A N E E S H

    http://www.blogger.com/profile/00299793440232227367

    ReplyDelete
  11. ങേ...[:O]

    എന്റെ മനസില്‍ തോന്നിയ രണ്ടുത്തങ്ങളെയും കടത്തിവെട്ടുന്നത്

    “നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക.“ എന്നതിന്റെ ഉത്തരമാണ്. “കൃത്യമായിപ്പറഞ്ഞാല്‍
    ശൈത്യകാലത്തിന്റെ ഇലപൊഴിച്ചിലില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന മരങ്ങള്‍ വസന്തത്തിന്റെ വരവറിയിച്ചു കൊണ്ട് പുഷ്പമകുടം അണിയുന്നതും, മേഘങ്ങള്‍ക്കിടയിലൂടെ സൂര്യന്‍ എങ്ങോ മറഞ്ഞു പോവുന്നതും, വിജനമായ നടപ്പാതയില്‍ ആരുടെയോ നിഴലനങ്ങുന്നത് പോലുള്ള ചില ചിത്രങ്ങളും ഒക്കെ കാണുന്നു.“


    Oh spring where art thou?

    കേരളത്തില്‍ ചൂടു കൂടിയിട്ടിരിക്കാന്‍ വയ്യെന്നാണ് ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ്.


    ട്രാക്കിങ്ങ്...

    ReplyDelete
  12. ആ ദൈവത്തെക്കുറിച്ച് പറഞ്ഞിരിക്കണത് ആരെങ്കിലും ഒന്ന് “മലയാളത്തിലാക്കി” തരാമോ? ഒന്ന് ഗസ് ചെയ്യാനാ.
    ഹൌ എന്താ അലക്ക്.
    ഈതർ, കോസ്മോളജിക്കല്‍ കോൺസ്റ്റന്റ്, ക്വാണ്ടം തിയറി, പോരാഞ്ഞിട്ട് ബ്ലാക് ഹോൾസ്...

    താഴെ കാണുന്ന ലക്ഷണങ്ങൾ

    1) “ഒരു സ്റ്റേഷനറി യൂണീവേഴ്സ് നിര്‍വചിക്കാന്‍ വേണ്ടി ഐന്‍‌സ്റ്റീന്‍ കണ്ടെത്തിയ കോസ്മോളജിക്കല്‍‌ കോണ്‍സ്റ്റന്‍ഡ് “
    2)ശൂന്യതയിലൂടെ പ്രകാശം സഞ്ചരിക്കുന്നതിന് ഉത്തരം ആയി കണ്ടെത്തിയ "ഈതര്‍" മറ്റൊരു അനലോജി ആയി എടുക്കാവുന്നതാണ്.
    3) പക്ഷേ ആ ഐന്‍‌സ്റ്റീന്‍ എന്നു പറയുന്ന മനുഷ്യന്‍ സ്പെഷ്യല്‍ തിയറി ഓഫ് റിലേറ്റിവിറ്റിയില്‍ കാര്യങ്ങള്‍ താറുമാറാക്കിയില്ലേ?
    പിന്നെ ഒരു സാധ്യത ബ്ലാക്ക് ഹോള്‍സ് ആണ്. അതിനകത്ത് പല പല കാലത്തെയും സ്ഥലത്തെയും പ്രകാശരശ്മികള്‍ കുടുങ്ങി കിടപ്പുണ്ടാവും.
    4)ശാസ്ത്രവും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ആയിരുന്നു ചെറുപ്പം മുതലേയുള്ള ആഗ്രഹങ്ങള്

    കണ്ടിട്ട് തോന്നത് സ്റ്റീഫൻ ഹോക്കിംസ് ആണെന്നാണ്.
    പ്രൊഫൈൽ ലിങ്ക്: http://en.wikipedia.org/wiki/Stephen_Hawking


    പക്ഷേ പുള്ളിയ്ക്ക് ഇത്രയും ടൈപ്പ് ചെയ്യാൻ കൈയ്യ് വഴങ്ങില്ലല്ലോ.
    മാത്രമല്ല ക്രിക്കറ്റ് കളിയും ഇഷ്ടല്ല...

    ReplyDelete
  13. is it Suraj Rajan?

    http://www.blogger.com/profile/01104983785106818087

    ReplyDelete
  14. My Answer -അംബി

    http://abhibhaashanam.blogspot.com/

    (.profile link kittunnilla)

    (chumma..oru guess)

    ReplyDelete
  15. @ sherlock

    is it Suraj Rajan?

    Not an acceptable format :-)

    try: My answer is :

    (സ്മൈലി കണ്ടല്ലോ...എന്നെ വെറുതെ വിടണേ.)

    ReplyDelete
  16. ഇടിവാളിന് എന്നോടുള്ള കടുത്ത ആരാധന ഞാൻ മനസ്സിലാക്കുന്നു.അഗ്രജനും അഭിലാഷും ആ ആരാധന മനസ്സിലടക്കി മറ്റു ചിലരുടെ പേരു പറഞ്ഞു.

    എന്തായാലും കാലം സാക്ഷി ചരിത്രം സാക്ഷി.

    ReplyDelete
  17. ഇത് ശ്രീഹരി:SreeHari

    http://www.blogger.com/profile/00971264265083630675


    ഇനി കൈപ്പള്ളി പറഞ്ഞാലും സമ്മതിക്കൂലാ...ഇത് ശ്രീഹരി തന്നെ!

    ReplyDelete
  18. എന്റെ ഉത്തരം: ശ്രീഹരി:SreeHari
    http://www.blogger.com/profile/00971264265083630675

    ReplyDelete
  19. എന്നാല്‍

    എന്റെ ഉത്തരം: ശ്രീഹരി:SreeHari

    http://www.blogger.com/profile/00971264265083630675

    ആ ഇടപ്പള്ളി മാമാങ്കം... യെസ്.. യെസ്..

    ReplyDelete
  20. ഞാൻ വോട്ടൂ മാറ്റിക്കുത്തി

    ഉത്തരം: ശ്രീഹരി:SreeHari

    http://www.blogger.com/profile/00971264265083630675

    ReplyDelete
  21. ഈ പറഞ്ഞവരൊന്നും അല്ല. (നിത്യന്‍ ഒഴിച്ചു്.)
    ഇതു് കിരണ്‍സ് ആണു്.

    മാര്‍ക്കൊക്കെ എന്റെ പെട്ടിയിലോട്ടിടു്.

    ReplyDelete
  22. ഹ ഹ.. ഇനി എല്ലാവരേയും വഴി തെറ്റിച്ചിട്ട് തന്നെ കാര്യം.. :)

    പിന്നെ തഥാ, ആ പറഞ്ഞത് സത്യം... :)

    ReplyDelete
  23. എന്റെ ഉത്തരം: ശ്രീഹരി:SreeHari

    http://www.blogger.com/profile/00971264265083630675

    ReplyDelete
  24. ബ്ലോഗര്‍ ഫ്രൊഫൈല്‍ കൂടി ഇടാന്‍ പറഞ്ഞത് കുരിശായല്ലോ ഈശോയേ...! അതില്ലായിരുന്നേല്‍, ഇനിയിപ്പോ തട്ടിവിട്ടപോലെ ശ്രീഹരിയാണ് ഏന്‍സര്‍ എങ്കില്‍ അഞ്ചലിനോട് അടികൂടാനുള്ള സ്കോപ്പ് ഉണ്ടായിരുന്നു. ആ പെറ്റി ഒഴിവാക്കാന്‍. ‘ശ്രീഹരി‘യെ വീട്ടില്‍ വിളിക്കുന്ന പേരാ ‘ഹരി‘.. റേഷന്‍കാര്‍ഡിലും പാസ്പോര്‍ട്ടിലും ഒക്കെ ഉള്ള പേരാന്നൊക്കെ പറഞ്ഞ്... ചെ.. ജസ്റ്റ് മിസ്സ്....

    ReplyDelete
  25. ശ്രീഹരി ഈ മുപ്പതു വര്‍ഷം പിന്നോട്ട് നീക്കിയാല്‍ പിന്നെ ബാക്കി കാണുമോ ആവൊ. എന്നിട്ടല്ലേ വേള്‍ഡ് കപ്പ്.

    -സുല്‍

    ReplyDelete
  26. ഞാൻ സ്റ്റീഫൻ ഹോക്കിങ്ങിൽ പാറപോലെ (ലേശം കുറയും) ഉറച്ചു നിൽക്കുന്നു.

    എന്തേ എന്റെ ഉത്തരത്തിന് വിലയില്ലേ? ഇല്ലെങ്കിൽ അത് തലയിൽ വീഴട്ടെ...

    ഹെന്നാലും ആ “കോസ്മോളജിക് കോൺസ്റ്റന്റ്“...
    ആരായാലും ഞാൻ ഫാനായി(കറങ്ങിക്കൊണ്ടിരിക്കുന്നു)

    ReplyDelete
  27. Dinkan-ഡിങ്കന്‍
    http://www.blogger.com/profile/08980494783010933044

    (KKPP)

    ReplyDelete
  28. എന്റെ ഉത്തരം : കൃഷ്ണ തൃഷ്ണ

    http://www.blogger.com/profile/17782622297513609785

    ReplyDelete
  29. എന്റെ ഉത്തരം - ശ്രീഹരി::Sreehari
    http://www.blogger.com/profile/00971264265083630675

    ReplyDelete
  30. അനിലനിലേ അനിയാ,
    വേണേൽ തെറിവിളിച്ചോ പക്ഷേ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുത് :(

    ReplyDelete
  31. ഇത് അരവിന്ദ് തന്നെ. കോസ്മോളജിക്ക് കോണ്‍‌സ്റ്റന്റ് ഒക്കെ ചുള്ളന്റെ ഒരോ നമ്പറല്ലേ? ഞാന്‍ ചിരിച്ച് ചിരിച്ച് ഒരുപരുവായി. അരവിന്ദന്റെ ഒക്കെ പ്രൊഫൈല്‍ ഐഡി ചോദിക്കുന്നത് മമ്മൂട്ടിക്കൊക്കെ പോസ്റ്റല്‍ അഡ്രസ് വെക്കുന്നതിനു തുല്യം. അങ്ങിനെ ഇന്‍സള്‍ട്ട് ചെയ്യാനുദ്ദേശിക്കുന്നില്ല.

    ReplyDelete
  32. അപ്പോ ഇഞ്ചീ, സംഭവങ്ങള്‍ ഒന്നും അറിഞ്ഞില്ലേ? ഇവിടെ പോയി നോക്കീട്ട് ബാക്കി ചിരിച്ചിട്ട് അല്പം റസ്റ്റെടുത്തിട്ട് വന്നേ...

    ഇനി, അരവിന്ദാണേല്‍... ഒരു കൊലപാതകം നടക്കും.. അതിനായി സൌത്ത് ആഫ്രിക്കയില്‍ പോകാനും ഞാന്‍ മടിക്കില്ല,.. ഇത് സത്യം സത്യം അ.. സത്യം...

    ReplyDelete
  33. അരവിന്ദന്റെ പോസ്റ്റ് അരവിന്ദന്‍ തന്നെ വായിച്ച് ബ്ലോഗില്‍ വന്നു എന്നു കണ്ടുപിടിച്ച ഇഞ്ചിയെ സമ്മതിക്കണം.....

    ReplyDelete
  34. ഹൊ! കൊല്ല് കൊല്ല്! പിള്ളാരെ, കാലമിനിയും ഉരുളും ചക്രം ഇനിയും തേയും. അരവിന്ദിന്റെ സെന്‍സ് ഓഫ് ഹ്യൂമറിനെപ്പറ്റി നിങ്ങക്കൊന്നും അറിഞ്ഞൂടല്ലേ? ഗോമ്പറ്റീഷനെപറ്റി ദേ മ്മളെ പഠിപ്പിക്കരുത്. ഇദ് അരവിന്ദ് തന്നേന്ന്... ;)

    ReplyDelete
  35. അങ്ങേരു ശ്രീഹരി-ക്ക് കുത്തിയത് കണ്ടില്ലേ ഇഞ്ചി?

    ReplyDelete
  36. അരവിന്ദനാണിതിന്റെ നാഥനെങ്കില്‍ അരവിക്ക് പെറ്റികൊണ്ടാറാട്ട്.

    ReplyDelete
  37. ആ പ്രായത്തിന്റെ പ്രശ്നത്തില്‍ ആണ് ശ്രീഹരിയെ ആദ്യം ഒഴിവാക്കിയത്... മുപ്പത് വര്‍ഷം !!..

    ReplyDelete
  38. പെറ്റി എന്നതിന് തെറി എന്ന് അര്‍ത്ഥമുണ്ടോയെന്ന് പദമുദ്രയിലൊന്ന് നോക്കട്ടെ!

    ReplyDelete
  39. പെറ്റിയടിക്കാത്തവന്‍ പെറ്റിയടിച്ചാള്‍ പെറ്റിക്കോട്ടുകൊണ്ടാറാട്ട് എന്നാവുമോ?

    ഇഞ്ചിയേ ഇതെന്നാ പറച്ചിലാ?

    ReplyDelete
  40. നൊമാദിനെന്താ വെറും ട്രാക്കിങ്ങ്?

    ReplyDelete
  41. നൊമാദിന്റെ ഈ “ട്രാക്കിങ്ങ്” കമന്റ് കാണുമ്പോള്‍ എനിക്കും സംശയം ഇല്ലാതില്ല.. ഇനി അനില്‍ശ്രീ പറഞ്ഞത്???!!!

    ReplyDelete
  42. സംശയം കൂട്ടാമോയെന്നു നോക്കട്ടെ...
    നൊമാദിന്റെ ഈയിടത്തെ ഫോട്ടൊ പോസ്റ്റും മഞ്ഞുകാലവും ഒക്കെ സൂചിപ്പിക്കുന്നുണ്ട്..

    ReplyDelete
  43. നൊമദ്!! ങാ മയൂരയുടെ ആ കവിതയുടെ ആ ഏരിയായില്‍ കണ്ടിരുന്നു. ഇയാള്‍ കൊച്ചിയിലാണെന്ന് പ്രൊഫൈലില്‍ കണ്ടത് കൊണ്ട് വെറുതെവിട്ടതാ..! പുലിവാലായോ...?!

    ഏയ്.. ഇല്ല, ഇത് ശ്രീഹരി തന്നെ..

    ഓഫേ:

    ഒരാള്‍ ചാറ്റില്‍ വന്ന് ചോദിക്കുവാ..

    “നീയെന്താ ‘ആ ഇടപ്പള്ളി മാമാങ്കം യെസ് യെസ്..‘ എന്ന് കോണ്‍ഫിഡന്‍സോടെ പറഞ്ഞത്?? ആ പോസ്റ്റിന്റെ കമന്റ് ഏരിയയില്‍ ഈ ശ്രീഹരിയുടെ പേരേ കാണുന്നില്ലല്ലോ...??“

    ഞാന്‍: “അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ.. ഇടപ്പള്ളി മാമാങ്കം എന്ന് കേട്ടിട്ടൂണ്ട് എന്നാ ഉദ്ദേശിച്ചത്...അടുത്ത പോസ്റ്റില്‍ തൃശ്ശൂര്‍പ്പൂരം എന്ന് കണ്ടാല്‍ ‘ആ തൃശ്ശൂര്‍പ്പൂരം യെസ് ..യെസ്..‘ എന്നും പറയും.. എന്തേ? എനി ഇഷ്യൂസ്..“

    പുള്ളി ഓഫ് ലൈന്‍.. :)

    ReplyDelete
  44. ഏത് അരവിന്താ? തും കൊ അഡ്രസ് ഇല്ലാ പറഞ്ഞതാ?

    ReplyDelete
  45. എന്റെ ഉത്തരം:നൊമാദ് | A N E E S H

    http://www.blogger.com/profile/00299793440232227367

    നോ ഡൌട്ട്... ഖണ്ടിപ്പാ‍ാ

    ReplyDelete
  46. ഇനി ഇത് ശ്രീഹരി അല്ലായിരിക്കുമോ?

    ശ്രീഹരി എന്നു പറഞ്ഞവരൊക്കെ വന്നേ..നമുക്ക് ഒരു പ്രമേയം പാസ്സാക്കാം, ഇത് ശ്രീഹരിയുടേതായി പ്രഖ്യാപിച്ചിരിക്കുന്നു എന്ന്.
    ഇത് ശ്രീഹരിയുടേതാണ് എന്ന് അദ്ദേഹത്തിനെ കൊണ്ടു തന്നെ പറയിപ്പിക്കാന്‍ (ഇടിക്കുകയോ ഉരുട്ടുകയോ, എന്തെങ്കിലും ചെയ്ത്) നമ്മുടെ അണികളില്‍ നിന്നും ഒരു ബാച്ച് ഉടന്‍ പുറപ്പെടേണ്ടതാണ്.

    അല്ലിഞ്ചീ ഇത് ഞാന്‍ തന്നേണ് ന്ന് കാട്ടായം പറേണത് കണ്ടിട്ട്, ഞാന്‍ ഇതൊക്കെ ഒന്നൂടെ വായിച്ചു നോക്കി..ഇനി എനിക്ക് തെറ്റിയതാണോന്നറിയണല്ലാ.

    ReplyDelete
  47. ഈ ഗുപ്തന്‍ എവിടെ? ഇന്നലേം മിനിയാന്നും ഒക്കെ ഇവിടെ കറങ്ങി നടപ്പുണ്ടാരുന്നല്ലോ...ഇങ്ങു വന്നിരുന്നേല്‍ ഉത്തരം മാറ്റാമായിരുന്നു.

    ReplyDelete
  48. ശ്രീഹരിയ്ക്ക് മുപ്പത് വര്‍ഷം പുറകോട്ട് നീക്കണേല്‍ ഒരു പത്തെങ്കിലും ആര്‍ടെങ്കിലും അ
    അടുത്തൂന്ന് കടം വാങ്ങേണ്ടി വരൂല്ലോ

    ആ പഹയനെ കിട്ടണൂം ഇല്ല. ഡാലസ്സില്‍ കറങ്ങിനടപ്പുണ്ടെന്നു കേട്ടു

    ട്രാക്കട്ടെ. ആരേം കിട്ടണില്ല. എന്തിറ്റാ ഉത്തരങ്ങളാ !!!

    ReplyDelete
  49. സോറി ഡിങ്കനനിയാ...
    ബട്ട് അയി ഹാവ് നോ ചായിസ്. ചുമ്മാ ഒരു വാശി.
    എന്താ പാടില്ലേ? :)

    ReplyDelete
  50. “ഇരുപത് എന്നത് മുപ്പത് ആക്കാമോ? എണ്‍പത്തിമൂന്നിലെ ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനല്‍ ടിക്കറ്റ് എടുത്ത് പോയി കാണും.“

    എന്നേ പറഞ്ഞിട്ടുള്ളൂ.. ഞാന്‍ മനസ്സിലാക്കിയത്, ആദ്യത്തേത് ചുമ്മാ ഒരു ചോദ്യവും, അതിന് ശേഷമുള്ളത് യഥാര്‍ത്ഥ ചോദ്യത്തിന്റെ ഉത്തരവും എന്നാണ്.

    ഹോ! എന്നെ സമ്മതിക്കണം.. ഞാനിങ്ങനെ എന്തൊക്കെ മനസ്സിലാക്കുന്നു.. എന്തൊക്കെ മനസ്സിലാക്കാനിരിക്കുന്നു...

    ഓഫ്: ഈ പറയുന്ന ആളിന്റെ പ്രൊഫൈലിലെ എനിക്കിഷ്ടപ്പെട്ട വരി
    ----

    നേട്ടങ്ങള്‍/പുരസ്കാരങ്ങള്‍ : കഥാകഥനം റണ്ണേഴ്സ് അപ് :- സ്കൂള്‍തലം (രണ്ടാം ക്ലാസ്)

    ----
    അപ്പോ ആള് പുലിയാ... ങും!!

    ReplyDelete
  51. @പ്രിയ ഉണ്ണികൃഷ്ണന്‍

    അദാ!!..ഇങ്ങ്ള് പറേണത് ശര്യേണ്? ശ്രീഹരിക്ക് 30 വയസ്സായിട്ടില്ലേന്നണ്? കര്‍മ്മം!! അപ്പോ എന്റെ ഉത്തരം ശര്യാണ് ട്ടോളിന്‍..
    ;)

    ReplyDelete
  52. എന്റെ ഉത്തരം : ഗുപ്തൻ
    http://www.blogger.com/profile/10910973322651265876

    ReplyDelete
  53. ആണെങ്കീ അവനെ അവടെപ്പോയി തല്ലും. കട്ടായം

    കുശിനിപ്പണിയില്‍ പരാജയമൊന്നും ആവില്ല, പുള്ളിയ്ക്ക് സ്വന്തമായി ബ്ല്ലോഗ് മാത്രല്ല ഒരു സാമ്പാറ് റെസീപ്പീം ഉണ്ട് :)


    ആ, കാലം അത്ര നല്ലതല്ലാത്ത സ്ഥിതിയ്ക്ക് എന്തു ആവാല്ലോ

    ReplyDelete
  54. ശ്രീഹരിയും നൊമാദുമല്ലാത്ത ആരോ ആണെന്ന് മനസ്സു പറയുന്നു. കാരണം ഉത്തരങ്ങളില്‍ രണ്ടു പേരുടേയും കുറെ ഭാഗങ്ങള്‍ ശരിയാണെങ്കിലും ചിലത് യോജിച്ചു പോകുന്നില്ല. അതെന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല. ശ്രീഹരി സാങ്കേതിക രംഗത്തല്ല ജോലി ചെയ്യുന്നത് എന്നാണ് കാണുന്നത്. നൊമാദിനാണെങ്കില്‍ പ്രവാസം എന്നത് ചേരുന്നുമില്ല... പിന്നെ മയൂര പറഞ്ഞ ആ ശത്യകാലം കഴിഞ്ഞ അവസ്ഥ. ശ്രീഹരിക്ക് ഫിസിക്സ് പണ്ടേ ഇഷ്ടമാണ്. നൊമാദ് ഇടപ്പള്ളി മാമാങ്കത്തിന് മുമ്പേ ബ്ലോഗിങ് ആരംഭിച്ചിരിക്കുന്നു...

    ആസ്കി ഫോണ്ടും ഓപ്പണ്‍സോഴ്സും.....ഇനി നിങ്ങള്‍ എല്ലാം ഒന്നു കൂടി ആലോചിക്കൂ..

    ReplyDelete
  55. എന്തായാലും നൊമാദ് തന്നെയാകട്ടെ ഇന്നത്തെ ബെറ്റ്.

    ReplyDelete
  56. sherlock
    ആ കഥാപാത്രം പോലും ഇങ്ങനെ എവിടെയും സംശയങ്ങൾ ഉന്നയിച്ചിട്ടില്ല. ചോദ്യങ്ങൾ എല്ലാം ചോദിച്ചു കഴിഞ്ഞു. എന്നോടു് ചോദ്യങ്ങൾ വേണ്ട. ഉത്തരങ്ങൾ വ്യക്തമായി പറയുക.

    തഥാഗതന്‍
    ഉത്തരങ്ങൾ നിഷേധിക്കുന്നതു് ഇവിടെ കുറ്റകരമാണെന്നറിയാമോ?

    ReplyDelete
  57. ക്ലൂ ഇല്ലേ കൈപ്സ്. 4 മണിക്കൂര്‍ കഴിഞ്ഞു. 4 മണിക്കൂറിന് ഒരു ക്ലൂ എന്നല്ലേ നിയമം.
    -സുല്‍

    ReplyDelete
  58. ആരു് ആരുടെ പേരു പറഞ്ഞാലും മിണ്ടരുതു്. ആ വ്യക്തി സമ്മത്തിക്കാനും, അതിനെ കുറിച്ചു പരാമർശിക്കാനും നിന്നാൽ petty വാരിക്കുട്ടാം എന്നല്ലാതെ വേറെ ഒരു ഗുണവും ഇല്ല. മിണ്ടാതെ കണ്ടോണ്ടു നില്കുക. വേണമെങ്കിൽ അതു പറഞ്ഞ ആളിന്റെ പേരു അങ്ങോട്ടു തിരിച്ചു പറയാം. ഒരു പാര ഇങ്ങോട്ടു് വന്നാൽ തിരിച്ചൊരണ്ണം....

    ReplyDelete
  59. Dinkan-ഡിങ്കന്‍
    petty 2 minus

    ReplyDelete
  60. Dinkan-ഡിങ്കന്‍
    മത്സരത്തിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നു.

    പിന്നെ ഒരു പരിഗണന അനുവതിക്കാം.

    അടുത്ത മൂന്നു മത്സരങ്ങളിൽ നല്ല സ്വഭാവം കാഴ്ചവെച്ചാൽ തിരിച്ചെടുക്കുന്നതായിരിക്കും. അടുത്ത മൂന്നു മത്സരങ്ങളിൽ point ഒന്നും കിട്ടില്ല.

    ReplyDelete
  61. നല്ല സ്വഭാവം എങ്ങിനെ കാഴ്ചവെക്കും? അതെന്തുട്ടാ വല്ലോ തെങ്ങാക്കൊലയാണോ ചക്കയോ മാങ്ങയോ ആണോ കാഴ്ചവെക്കാന്‍?

    കൈപ്പള്ളിയുടെ കിരാത നിയമങ്ങള്‍ അവസാനിപ്പിക്കുക.

    ReplyDelete
  62. ആരായാലും കൊസ്മോളജിക്കല്‍ കോണ്‍സ്റ്റന്റിനെ ദൈവമാക്കിയത് കടുത്തു പോയി..

    ഡിങ്കനെ പോലെ ഞാനും ഒരു ഫാന്‍.:)

    -കെ.പി

    ReplyDelete
  63. സുല്ലേ
    ചുമ്മ പുതിയ നിയമം ഒന്നും അടിച്ചു വിടല്ലെ !

    ReplyDelete
  64. ഇതാ പുതിയ ഒരു പേര്:

    ഷിജു അലക്സ്

    ReplyDelete
  65. അടുത്ത മത്സരം മുതൽ ഉത്തരത്തിനോടു കൂടി profile ഇടുന്നതു് കർശനമക്കും. blog profile ഇല്ലാതെ ഉത്തരങ്ങൾ പരിഗണിക്കുന്നതല്ല.

    ReplyDelete
  66. കേ.പി.

    ഫാൻ ആയാലും ഏസിയായാലും, ഉത്തരം ഇടാതെ ചുമ്മ off അടിച്ചാൽ petty ഉറപ്പാണു്.

    ReplyDelete
  67. ഒരു ക്ലൂ കിട്ടാതെ വലയുവാ.. ഇങ്ങനെ ഒരു നിയമം ഇല്ലെങ്കില്‍ എഴുതിചേര്‍ത്തൊ കൈപ്സ്. ഞാന്‍ കൈപൊക്കി... ഇനി ആരെല്ലാം ഉണ്ട്?

    ReplyDelete
  68. എന്റെ ഉത്തരം

    ഷിജു അലക്സ്

    പ്രൊഫൈല്‍ : http://www.blogger.com/profile/23311777

    ReplyDelete
  69. ഞാന്‍ കൈയ്യും കാലും പൊക്കി...

    സുല്ലിന് സപ്പോട്ട് തരാനല്ല. കുറേനേരമായി ഓഫീസില്‍ ഒരേയിരിപ്പ്.. വീട്ടീപ്പോകാറായി. കൈയ്യും കാലും ഒക്കെ പൊക്കിയാലേ എണീക്കാന്‍ പറ്റൂ...

    അല്ല, ബൈ ദ വേ, തഥാഗതന്‍ ഉത്തരം നിഷേധിച്ചിട്ടൊന്നും ഇല്ലല്ലോ കൈപ്പള്ളി. ആണു എന്നോ അല്ലാ എന്നോ പറഞ്ഞിട്ടീല്ല...

    പിന്നെ, “മിണ്ടാതെ കണ്ടോണ്ടു നില്കുക. വേണമെങ്കിൽ അതു പറഞ്ഞ ആളിന്റെ പേരു അങ്ങോട്ടു തിരിച്ചു പറയാം...” .

    അത് വായിച്ചപ്പോ ഒരു സിനിമയില്‍ ഒരു തടിയന്‍ ജഗദീഷിനെയിട്ടോടിച്ചിട്ട് അവസാനം : “തൊട്ടേയ്..! ഇനി എന്നത്തോട്...” എന്നും പറഞ്ഞ് തിരിച്ചോടുന്ന സീന്‍ ഓര്‍മ്മവന്നു...

    ഓഫോന്നും ഇല്ലാതെ എന്തോന്ന് ഗൈം കൈപ്പള്ളി...

    :)

    ReplyDelete
  70. അപ്പോള്‍ ഞാന്‍ തന്ന ക്ലൂ വര്‍ക്ക് ചെയ്യുന്നുണ്ടല്ലേ ? പക്ഷേ ആ ബ്ലോഗരംഭം...

    ReplyDelete
  71. ഇതുവരെ കൈപള്ളി ക്ലൂ തരാത്തതിനാല്‍ നാലിലധികം തവണ ഉത്തരം എന്നു പറഞ്ഞ ‘ശ്രീഹരി‘ തന്നെയായിരിക്കണം ഉത്തരം. അല്ലെങ്കില്‍ കൈപള്ളി തെറ്റായ ക്ലൂ തരുന്നു എന്നു മനസ്സിലാക്കാം.

    ഉത്തരം ശ്രീഹരി അല്ലെങ്കില്‍ കൈപ്സിനു പെറ്റിയടിക്കേണ്ടി വരും.

    -സുല്‍

    ReplyDelete
  72. “ഇനി ശരിക്കും ബിരിയാണി കൊടുക്കുണ്ടോ ആവോ” എന്നു സലീംകുമാറൂ ചോദിച്ചമാതിരി..
    ഇനി ശരിക്കും ഇത് തഥാഗതനാവുമോ ഈശ്വരാ?

    ReplyDelete
  73. ഞങ്ങള്‍ പ്രമേയം പാസ്സാക്കി കഴിഞ്ഞ സ്ഥിതിക്ക് ഇത് ശ്രീഹരിയാകാനേ വഴിയുള്ളൂ.

    ഓര്‍ക്കുക, മൊത്തം ചില്ലറയൊക്കെ വായിച്ചാസ്വദിക്കണ റ്റീമാണ് - ഷിജുവും നൊമാദും ഒന്നും ആ ഏരിയയിലേക്ക് സാധാരണ വരാറില്ലാത്തതാണ്. തമാശ നിര്‍ത്തി ഞാന്‍ പ്രപഞ്ചോല്‍‌പ്പത്തിയെക്കുറിച്ചും മറ്റും എഴുതുമ്പോള്‍ വരുമായിരിക്കും.

    ഇത് ശ്രീഹരിയല്ലെങ്കില്‍ കൈപ്പള്ളിയെ പോളിഗ്രാഫിക് റ്റെസ്റ്റ്, ലിറ്റ്‌മസ് റ്റെസ്റ്റ്, ന്യൂറോ അനാലിസിസ്, ബ്രെയിന്‍ മാപ്പിംഗ് മുതലായവക്ക് വിധേയമാക്കുകയും, അന്വേഷണം സി ബി ഐക്ക് വിടുകയും വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടുകയാണ്. ഈ ബ്ലോഗ് റിസീവര്‍ ഏറ്റെടുക്കുകയും വേണം.

    എന്ന്

    ശു(ഒപ്പ്)

    സെക്ക്രട്ടറി
    ഉത്തരം ശ്രീഹരി ആക്ഷന്‍ കൊഉണ്‍സില്‍

    ReplyDelete
  74. /തഥാഗതന്‍ said...
    ഇടിവാളിന് എന്നോടുള്ള കടുത്ത ആരാധന ഞാൻ മനസ്സിലാക്കുന്നു./

    ഒവ്വ! സത്യം..
    ഏതുകാര്യാത്തിലാ ആരാധന എന്നു ചാറ്റില്‍ പറയാം ട്ടാ കശ്മലാ :)

    ReplyDelete
  75. ഇടക്ക് മാത്രം എത്തി നോക്കാന്‍ അവസരം കിട്ടുന്നവര്‍ക്ക് പെറ്റി കൊടുക്കാമോ കൈപ്പള്ളി..

    എന്റെ ഉത്തരം : തഥാഗതന്‍
    http://www.blogger.com/profile/04212907620725509568

    :)..

    ReplyDelete
  76. ഇന്നസെന്റ് പറഞ്ഞപോലെ
    “എന്റെ സ്വഭാവം എനിക്കന്നെ പിടിക്ക്യാണ്ടിരിക്കാണ്” എന്നിട്ടല്ലേ അത് വല്ലോർക്കും കാഴ്ചവെയ്ക്കണത്. എന്റെ ഉത്തരങ്ങൾ സത്യസന്ധമാണ്. ചോദ്യോത്തരാവലി വായിച്ചപ്പോൽ പെട്ടെന്ന് തോന്നുന്ന ഉത്തരങ്ങൾ ആണ് ഞാൻ ഈ മത്സരത്തിൽ പറഞ്ഞത്. അല്ലാതെ മോളിൽ ഒരുത്തൻ(ഒരുവൾ) പറഞ്ഞ ഉത്തരം കോപ്പി&പേസ്റ്റ് ചെയ്ത് പിന്താങ്ങുകയല്ല.
    :(

    ഇത്തരം കിരാതനിയമങ്ങൾ പടച്ചു വിടുന്ന കൈപ്പള്ളിയെ “പൊന്നാനിയിലെ പൊതുസ്വതന്ത്രനായി” ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.
    (ആരെങ്കിലും ഒന്ന് താങ്ങൂ... അല്ല പിന്താങ്ങൂ)

    ReplyDelete
  77. അദ്ദാണ്..
    എന്നോടും കെ.പ്യോടും മുട്ടാന്‍ ആരിണ്ട്രാ..

    (അല്ലാ ആരാ ഈ കെ.പി? )

    ReplyDelete
  78. ഡിങ്കാ,

    ഹാക്കിങിനെ ഇതില്‍ വലിച്ചിഴച്ചതു ശരിയായില്ല....എന്റെ എതിര്‍പ്പ്......

    ReplyDelete
  79. സിസി അടയ്ക്കാൻ കാശില്ലാതെ പലിശക്കാരൻ മാർവാടി വണ്ടിപിടിയ്ക്കാൻ ഓടിച്ചിട്ടു പിടിക്കാൻ ശ്രമിക്കണ ഒരു പാവം “കെപി”സിസിക്കാരൻ ആണ് ഇടീ.
    ആ ഓട്ടം കാരണമാണ് ഇടയ്ക്ക് മാത്രം എത്തിനോക്കാൻ പറ്റുന്നത് പാവം.

    എല്ലാവരും സിസി അടയ്ക്കാൻ സംഭാവനയിടുക.

    ശൂ+

    കെപി+സിസി സഹായസഹകരണസമ്പാദനസമാഫ സമിതി സെ.ക്ര.

    ReplyDelete
  80. ഇടീ, കെ.പി = ‘കേരളാ പോലീസ്‘.

    ഇതൊക്കെ ഏത് പോലീസുകാരനും അറിയുമല്ലോ..

    പിന്നെ ഐ.പി ആണ് ‘ഇന്ത്യന്‍ പട്ടാളം’. അത് ചിലപ്പോ എല്ലാ പോലീസുകാരനും അറിഞ്ഞൂന്ന് വരില്ല...

    കേട്ടിട്ടില്ലേ.. ‘ഐ.പി ട്രാക്കിങ്ങ് ... ഐ.പി ട്രാക്കിങ്ങ് ..‘ എന്നൊക്കെ..

    ങാ..

    ന്നോട് ചോദിച്ചാപ്പോരെ ഇതൊക്കെ..

    ReplyDelete
  81. സിസി അടയ്ക്കാൻ കാശില്ലാതെ പലിശക്കാരൻ മാർവാടി വണ്ടിപിടിയ്ക്കാൻ ഓടിച്ചിട്ടു പിടിക്കാൻ ശ്രമിക്കണ ഒരു പാവം “കെപി”സിസിക്കാരൻ ആണ് ഇടീ.
    ആ ഓട്ടം കാരണമാണ് ഇടയ്ക്ക് മാത്രം എത്തിനോക്കാൻ പറ്റുന്നത് പാവം.

    എല്ലാവരും സിസി അടയ്ക്കാൻ സംഭാവനയിടുക.

    ശൂ+

    കെപി+സിസി സഹായസഹകരണസമ്പാദനസമാപ്തസമിതി സെ.ക്ര.

    ReplyDelete
  82. ഡിങ്കന്‍..പുറത്താക്കപ്പെട്ടിട്ടും പോയില്ലേ?

    ReplyDelete
  83. സ്റ്റീഫൻ ഹാകിങ്ങ്സിനെ ചുമ്മാ വലിച്ചിട്ടതല്ല.
    ആദ്യം ഞാനിട്ട കമെന്റിൽ ബോൾഡ് ടെക്സ്റ്റ് വായിച്ചിട്ട് കെ.പി തന്നെ പറ തന്റെ മനസില് ആരാണ് ആദ്യം വന്നതെന്ന് (മലയാളം ബ്ലോഗർ ആണെന്ന ചിന്ത അല്പനേരത്തേയ്ക്ക് ഒന്ന് മാറ്റിവെച്ചാൽ).

    ReplyDelete
  84. അല്ല ഈ സ്റ്റീഫന്‍ സാറാണോ ശരിക്കും ഹാക്കിങ്ങ് കണ്ടുപിടിച്ചേ?

    പുല്യാട്ടാ..പുലി!

    ReplyDelete
  85. ഉത്തരം: ശ്രീഹരി:SreeHari

    http://www.blogger.com/profile/00971264265083630675

    ReplyDelete
  86. കൈപ്പള്ളിയും, കെപിയും (ഇവരെന്താ ഇരട്ടപെറ്റതാണോ?) പറഞ്ഞതനുസരിച്ച് ഞാൻ ഉത്തരം മാറ്റി.
    ഉത്തരം : ജോർജ്ജ് സുദർശൻ
    പ്രൊ.ലി: http://en.wikipedia.org/wiki/George_Sudarshan

    നല്ല അസ്സല് കോട്ടയം അച്ചായനാ....
    (ഇനിയിപ്പ മലയാളിയെ കിട്ടില്ലാന്ന് പറയരുത്. ഇങ്ങനെ പച്ചയ്ക്ക് ഐൻസ്റ്റീനെ എതിർക്കാൻ ഈ ചങ്ങാതിയെ തൽക്കാലം ഭൂമിമലയാളത്തിൽ ബാക്കിയുള്ളൂ)

    ReplyDelete
  87. ഉള്ളാട്ടിലെ സ്റ്റീഫന്‍ ചേട്ടനെയാണോ ഡിങ്കാ ഉദ്ദേശിച്ചത്?
    അങ്ങേര്‍ക്ക് തെങ്ങ് ചെത്തല്യോ?
    രാത്രി വെള്ളമടിച്ചു കഴിഞ്ഞാല്‍ ഇങ്ങനെയെന്തൊക്കെയോ പറേണത് കേള്‍ക്കാം..ശരിയാ.

    ReplyDelete
  88. എന്റെ മനസ്സില്‍ ആദ്യം വന്നത് ജോര്‍ജ്ജ് സുദര്‍ശന്‍ ആണ്. പഴയ ടാക്കിയോണ്‍ കക്ഷി.

    കെ.പി

    ReplyDelete
  89. ബൈ ദിവേ
    ഇടിവാളിന്റെ പ്രൊഫൈൽ ഫോട്ടോ ഇപ്പളാണ് കണ്ടത്.

    ദെന്താ ഇടീ തന്റെ പടം വലിയ പോസ്റ്ററായി മതിലിൽ ഒട്ടിച്ചാണല്ലോ പിള്ളേര് അതിലേക്ക് തിരിഞ്ഞ് നിന്ന് മൂത്രം ഒഴിക്കണത്. ഇത്രവലിയ പാതകം കാണിക്കാൻ താനെന്ത് തെറ്റ് ചെയ്തു(ബ്ലോഗെഴുത്ത് അല്ലാതെ?)

    ReplyDelete
  90. രക്ഷയില്ല കെ.പി
    2 കമെന്റ്വള്ളപ്പാട് മുന്നെ എന്റെ തോണി സുദർശങ്കരയെത്തി

    ReplyDelete
  91. അടിച്ചൊന്നു വാള്‍പോസ്റ്റാവാനും സമ്മയ്ക്കില്ല്യ ഈയ്യ് ഡീങ്കാ?

    ReplyDelete
  92. "പക്ഷേ ആ ഐന്‍‌സ്റ്റീന്‍ എന്നു പറയുന്ന മനുഷ്യന്‍ സ്പെഷ്യല്‍ തിയറി ഓഫ് റിലേറ്റിവിറ്റിയില്‍ കാര്യങ്ങള്‍ താറുമാറാക്കിയില്ലേ?"

    ഇങ്ങനെ ഒന്ന് ഡിങ്കന്റെ അറിവില്‍ നടന്നിട്ടുണ്ടോ?

    ReplyDelete
  93. ഐൻസ്റ്റൈന്റെ തലയാണേ സത്യം എന്റെ അറിവിൽ അങ്ങനെ നടന്നിട്ടില്ല. പുള്ളിക്കാരന് വെർതേ ഇരുന്ന് ബോറഡിച്ചപ്പം. എന്നാൽ ഇനി ബോറുമായി തല്ലുപിടിയ്ക്കാം എന്നു പറഞ്ഞ് ഇങ്ങനെ ചില അതിക്രമങ്ങൾ കാണിച്ചതൊഴിച്ചാൽ (തൊഴിച്ചോ?) വേറെ അലമ്പിനില്ലാത്ത ആളാണെന്നാണ് കേൾവി.

    പിന്നെ എനിക്ക് ഐൻസ്റ്റൈനേക്കാൾ ഇഷ്ടം ഫ്രാങ്കൈൻസ്റ്റൈനെ ആണ് (പുള്ളീടെ “പുവർ കസിനാ’യിട്ട് വരും)

    ReplyDelete
  94. അല്ലയോ ഭവാന്മാരേ
    ഐരാവതത്തിന്റെ വണ്ടെന്ന പോലെ കുരുക്കളുടെ മനം മനനം ചെയ്യും ഈ സമസ്യയുടെ ഉത്തരം എന്നാണ് പ്രകാശിപ്പിക്കുന്നത് എന്നരുള്‍ ചെയ്താലും.

    ഞാന്‍ വിടവാങ്ങട്ടെ പ്രഭോ..
    ഗുഡ് നൈറ്റ് ന്ന്.

    ReplyDelete
  95. 99 ആയില്ലേ ഇനി ഒരു സിംഗിൽ കൂടെ ഞാൻ ഏടുക്കുന്നു. ഈ ഉത്തരം പറഞ്ഞ സച്ചിൽ ടെണ്ടുൽക്കറുടെ ബാറ്റിംഗ് പങ്കാളിയ്ക്കായി.

    ReplyDelete
  96. ഡിങ്കൻ : 100*
    ഹോ ഇന്ന് ഡബിളടിച്ചു

    ReplyDelete
  97. കൂടുതല്‍ ഓഫടിച്ച് കൈപ്പള്ളി പുറത്താക്കും മുന്‍പേ ഞാനും പോണു.. അപ്പോ ഡിങ്കാ..ഒഴിവുള്ളപ്പോ ആ ഫോണ്‍ ഒന്നു കറക്കു.

    ReplyDelete
  98. ശരി ഉത്തരം: ശ്രീഹരി:SreeHari

    ReplyDelete
  99. മത്സര ഫലം.
    1. അരവിന്ദ് : 12
    2. മയൂര : 8
    3. അഭിലാഷങ്ങള്‍ : 6
    4. യാരിദ് : 4
    5. കുട്ടിച്ചാത്തന്‍ : 2
    6. ആഷ : 2
    7. അനംഗാരി : 2
    8. nardnahc hsemus : 2

    പെറ്റികള്‍:
    അ. ഒന്നില്‍ കൂടുതല്‍ ഉത്തരങ്ങള്‍.
    1. അഭിലാഷ് : 2
    2. യാരിദ് : 2

    ആ. ബ്ലോഗറല്ലാത്ത ഐഡി ഉത്തരമാക്കിയത്.
    1. ഡിങ്കന്‍ : 2 (ക്വിസ്സ് മാഷ് വിധിച്ചത്)

    ജീ.പീ.സി 4/11 പ്രകാരമുള്ള അറിയിപ്പ്.

    സെക്ഷന്‍ 4 വകുപ്പ് 11 പ്രകാരം രണ്ടു തവണ മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും ബ്ലോഗറല്ലാത്ത പ്രൊഫൈലുകള്‍ ഉത്തരമാക്കുന്നത് ഡിങ്കന്‍ എന്ന മത്സരാര്‍ത്ഥി തുടരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് മൂന്നാമത്തേയും അവസാനത്തേയും താക്കീതായി ടിയാന്‍ പരിഗണിയ്ക്കണം എന്ന് അറിയിച്ചു കൊള്ളുന്നു.

    ReplyDelete
  100. കളരിപരമ്പരദൈവങ്ങളേ....
    എന്തൊക്കെയാ ഇവിടെ സംഭവിച്ചത്?

    എന്നാലും ആദ്യം തിരിച്ചറിഞ്ഞത് അരവിന്ദ്ജീ ആണെന്നറിഞ്ഞ് ഞെട്ടി....
    താരം ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ആരാധകനെ തിരിച്ചറിഞ്ഞേ.... :)

    സൂപ്പര്‍സ്റ്റാര്‍ അശോക്‌രാജിനെ വീട്ടില്‍ കണ്ടപ്പോള്‍ ബാര്‍ബര്‍ ബാലന്‍ കരഞ്ഞ പോലെ ഞാനിതാ പൊട്ടി പൊട്ടി, വിങ്ങിപ്പൊട്ടിക്കരയുന്നു... ആനന്ദാശ്രു.... :) ഇനിയെന്റെ ബ്ലോഗ് പൂട്ടിപ്പോയാല്‍ വരെ സങ്കടം ഇല്ല...

    എന്തായാലും അരവിന്ദ്‌ജീക്ക് ഹെന്റെ ഉത്തരമാല കൊണ്ട് പന്ത്രണ്ട് പോയിന്റ് കിട്ടിയില്ലേ? പ്രത്യുപകാരം എന്ന നിലക്ക് മൊത്തം ചില്ലറയുടെ ഒരു കോപ്പി ഒപ്പിട്ടത് അയച്ചു തന്നേക്കണം....

    നര്‍മം എഴുതി നര്‍മം ആവാതിരുന്നാല്‍ അത് ചളമാവും എന്നുള്ളത് കൊണ്ട്‌ ആണ് സീരിയസ് ആയി തന്നെ ഉത്തരം എഴുതിയത്...

    എന്നാലും എന്റെ ഡിങ്കന്‍ ചേട്ടോ.. എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്തു കളഞ്ഞല്ലോ... ലോകനാര്‍ക്കാവിലമ്മയാണേ ഇനി കോസ്മോളജിക്കല്‍ കോണ്‍സ്റ്റന്‍ഡിനെപ്പറ്റി ങേ ഹേ ഒരക്ഷരം മിണ്ടൂല....

    മയൂരേച്ചി എന്നെ ഒറ്റയടിക്ക് പൊക്കും എന്നു കരുതി... ന്നാലും ആദ്യം പൊക്കിയില്ല... പോയില്ലേ നാല് പോയിന്റ്...

    പ്രിയേച്ചീ ഞാന്‍ ഡല്ലാസ് ജില്ല വിട്ടോടി...

    പിന്നെ സമയം തിരിച്ച് വെക്കുന്ന കാര്യം ഞാന്‍ ടൈം ട്രാവല്‍ എന്ന രീതിയല്‍ ആണ് എടുത്തത്. അതോണ്ട് തിരിക്കുന്ന ആളൂടെ പ്രായം മാറും എന്നോര്‍‌ത്തില്ല എല്ലാരും ക്ഷമീര് ....

    അനില്‍ശ്രീ ചേട്ടാ.... എന്റെ ശരിക്കുള്ള ജോലിയെക്കുറിച്ച് പ്രൊഫൈലില്‍ ഒന്നും ഇല്ലാട്ടോ....
    ജോലി സാങ്കേതികം തന്നെ..

    കെ.പി. ജീ.... ഐന്‍സ്റ്റൈനോട് ഒരു വിരോധവും ഇല്ല... ബോര്‍-ഐന്‍സ്റ്റീന്‍ യുദ്ധത്തില്‍ മാത്രം ബോറിന്റെ കൂടെ ആവും ന്നേ ഉള്ളൂ...

    ന്നാലും നമ്മടെ ഉത്തരങ്ങള്‍ കണ്ട് ബ്ലോഗ് പുലികളുടേത് ഒക്കെയാണെന്ന് പറഞ്ഞ കളഞ്ഞത് കണ്ട് ഞാന്‍ ഞെട്ടി...

    അരവിന്ദ് ജീയുടെ ഉത്തരം ആണെന്ന് തറപ്പിച്ച് പറഞ്ഞേന് ഇഞ്ചിക്കൊരു സ്പെഷ്യല്‍ ദാങ്ക്സ് :)

    ഉത്തരം പറഞ്ഞോര്‍ക്കും അല്ലാത്തോര്‍ക്കും ഒക്കെ നന്‍ഡ്രി... കൈപ്പള്ളിജീക്കും നന്‍ഡ്രി...

    ReplyDelete
  101. ശ്രീയുടെ പുതിയ ബ്ലോഗ് കണ്ടപ്പോ തോന്നിയതാ, ചെക്കന്‍ വഴിതെറ്റിപോയെന്ന്. ഇപ്പോള്‍ പൂര്‍ണമായി, തഥാസ്തു :)

    എന്നാലും അവിടെ ശരിക്കും സ്പ്രിങ്ങ് തുടങ്ങിയോ? ചിക്കാഗോ പ്രാന്തപ്രദേശത്ത് മരങ്ങള്‍ക്ക് വിറങ്ങലിപ്പിനിയും മാറിയിട്ടില്ല.

    ReplyDelete
  102. -ശ്രീഹരിയെ ആദ്യം തന്നെ കണ്ടെത്തിയതാ.. പക്ഷേ ആ പ്രൊഫൈല്‍ ആണ് കുഴക്കിയത്. അതില്‍ പാരലല്‍ സര്‍‌വീസ് നടത്തുന്നു എന്ന് എഴുതിയതിനാല്‍ ആണ് ഒഴിവാക്കിയത്. അല്ലെങ്കില്‍ ആ ആദ്യത്തെ രണ്ട് ഉത്തരങ്ങളും മയൂരയുടെ പോസ്റ്റിലെ കമന്റും മാത്രം മതിയായിരുന്നു എനിക്ക്. നൊമാദിനെ എഴുതാന്‍ കാരണം ബാലചന്ദന്‍ ചുള്ളീക്കാടിന്റെ കവിതയും മയൂരയുടെ പോസ്റ്റിലെ കമന്റും സാങ്കേതികമെന്നു പറയാവുന്ന പ്രവര്‍ത്തനമേഖലയുമാണ്.

    ശ്രീഹരി പ്രൊഫൈലില്‍ തെറ്റായ വിവരങ്ങള്‍ കൊടുത്തത് എന്റെ കുഴപ്പമല്ലാത്തതിനാല്‍ എനിക്കും മാര്‍ക്ക് തരണം എന്ന് അഭര്‍ത്ഥിക്കുന്നു.

    ReplyDelete
  103. ദോണ്ടെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഇത് എന്റെ "ഫീകര" ഉത്തരങ്ങള്‍

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....