Thursday 26 February 2009

30 - മയൂര

44 comments:

  1. പുതിയ ബ്ലോഗിൽ മത്സരം വീണ്ടും ആരംഭിച്ചു. വൈകിയതൽ ഷെമി.

    ReplyDelete
  2. അമേരിക്കയിലുള്ളയാള്‍. സീരിയസ് ആയിട്ട് സോഫ്റ്റ്‌വെയര്‍ എന്‍‌ജിനീയറിങ്ങ് ചെയ്യുന്നയാള്‍ (Design Patterns, Managing the Software Process, Software Engineering - A Practitioner's Approach).

    വൈല്‍ഡ് ഗെസ്സ്: "ഒഴുക്കിനൊപ്പം" ഉണ്ണി.

    ReplyDelete
  3. സ്വപ്നാടകന്‍ എന്ന ബ്ലോഗ്ഗര്‍ (മനോജ് എമ്പ്രാന്തിരി)?

    ReplyDelete
  4. എന്റേയും ഉത്തരം - ശനിയന്‍

    ReplyDelete
  5. സന്തോഷ് പിള്ള (ശേഷം ചിന്ത്യം)

    ReplyDelete
  6. സന്തോഷ് (ശേഷം ചിന്ത്യം)

    ReplyDelete
  7. സന്തോഷേട്ടന്റെ വായനാശീലങ്ങളോട് യോജിക്കുന്നു എന്ന് തോന്നുന്നില്ല.. അല്പം സെല്‍ഫ് ഫെല്പ് /മാനേജ്മെന്റ് പുസ്തകങ്ങളില്ലാതെ എന്ത് ചിന്ത്യം?

    ഇന്ത്യയില്‍ നിന്നുള്ള പുസ്തകങ്ങളെല്ലാം വളരെ പഴയത്.. നാട്ടിലേക്ക് പോയിവന്നിട്ട് വളരെക്കാലമായതുപോലെ. വായനാശീലങ്ങളില്‍ കാര്യമായ മാറ്റവും വന്നിട്ടില്ല. എസ്റ്റാബ്ലിഷ്ഡ് എഴൂത്തുകാരോടും ക്ലാസ്സിക്കുകളോടും മാത്രം താല്പര്യം.

    വിവേകാനന്ദന്‍/ഗുരു ലൈനില്‍ താല്പര്യമുള്ള ആരോ (ഒന്നുകില്‍ കൂടെ അല്ലെങ്കില്‍ സെല്‍ഫ് )

    തല്‍ക്കാലം ഗസ്സുന്നില്ല... ഗ്ലൂ വന്നിട്ട് പാര്‍ക്കലാം:)

    ReplyDelete
  8. വിവര സാങ്കേതിക വിദ്യയുമായി അടുത്ത ബന്ധം. വായനയില്‍ അമിതമായ ആത്മീയത. പ്രഖ്യപിത എഴുത്തുകാര്‍ മാത്രം പത്യം.

    മുന്നിലേയ്ക്കു വരുന്നത് മൂന്നു പേര്‍.

    1. ഏവൂരാ‍ന്‍.
    2. ഏവൂരാന്‍.
    3. ഏവൂരാന്‍.

    മൂന്നുതരം ഇതു ഏവൂരാന്റെ ശേഖരം!

    ReplyDelete
  9. ആത്മ്മീയത ഓക്കേ..അമിതമായ എന്നൊക്കെ പറഞ്ഞാല്‍ ..

    അമിതമായ ആത്മീയതയുള്ളവര്‍ കുഷ്വന്ത് സിംഗിന്റെ നാലു ജോക്ക് ബുക്കുകള്‍ കാശുകൊടുത്ത് വാങ്ങില്ല എന്നല്ല ഓസിനു കിട്ടിയാല്‍ അവരുടെ ശത്രുവിന് സമ്മാനം കൊടുക്കും :))

    ReplyDelete
  10. ഓഫിനു മാഫ്:

    ഗുപ്തന്‍ പറഞ്ഞത് ശരി. ആത്മീയതയുടെ മുന്നിലെ അമിതം ഇതിനാല്‍ പിന്‍‌വലിച്ചതായി പ്രഖ്യാപിച്ചിരിയ്ക്കുന്നു.

    ReplyDelete
  11. ഗള്‍ഫില്‍ TGI Thursday Night ആയതുകൊണ്ടാണോ ഇവിടെ കാര്യമായ അനക്കമൊന്നും ഇല്ലാത്തത്?

    കൈപ്പള്ളീ ആ “കൊട്ടല്‍” ക്ലൂ പോലെ വല്ലതും കൂടെ ഒന്നിറക്കൂ...

    ReplyDelete
  12. (പരദേശക്കാരനാണ് വരമീശക്കാരനാണ് പുതുമാരന്‍ മൊഹബത്തിന്‍ വസന്തമാണ് എന്ന ഒപ്പനയുടെ ഈണത്തില്‍ ഒരു പാരഡി പാടാന്‍ മുട്ടുന്നു. വ്യാഴാഴ്ച രാത്രിയാണ് പനിക്കും കലിപ്പിനും കണ്‍കണ്ട ഔഷധം സേവിക്കാന്‍ പറ്റിയ മുഹൂര്‍ത്തമാണ്. റിസ്ക് എടുക്കുന്നില്ല, പോട്ട്)

    ഈ ബുക്കിട്ട അണ്ണന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ്. മാനോജുമെന്റ് പണിയുണ്ട്. സ്വന്തമായി ഒരു കട തല്ലിക്കൂട്ടാന്‍ ആഗ്രഹമുണ്ട് അല്ലെങ്കില്‍ ഇപ്പോ തന്നെയുണ്ട്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ കയ് വയ്ക്കുന്നുണ്ട്. കയ്യിലെ കാശ് ഡിറൈവേറ്റീവ് മാര്‍ക്കറ്റില്‍ പൊടിക്കാറുണ്ട്.

    ജുംബാ, സ്മാളടി ദൈവം , ചിത്രാ ബാനര്‍ജീ.. ഭാര്യയും വായനക്കാരിയാണ്. അമര്‍ചിത്രകഥ (തന്നേ?) കുട്ടിയും വായനക്കാരന്‍/രി ആണ്.

    നാട്ടില്‍ നിന്നൂ പോന്നപ്പോ നളിനി (ജമീലയല്ല, കുമാരനാശാന്റെ) വിവേകാനന്ദന്‍, ആനന്ദ് തുടങ്ങി അഞ്ചാറുപേര്‍ കൂടെപ്പോന്നു.

    തെറിത്തമാശകള്‍ നല്ല ഇഷ്ടമാണ് (സീതിഹാജിക്കഥകള്‍ ബുക്ക് ആക്കിയാല്‍ ഈ അണ്ണന്‍ പ്രീപ്പബ്ലിക്കേഷന്‍ സൌജന്യത്തിനു ഡ്രാഫ്റ്റയച്ചു തരും). പിന്നെയാ ഗീത. പ്രോഫറ്റ് പറഞ്ഞ കാര്യം ഓര്‍ത്ത് അതിനെ ഇഗ്നോര്‍ ചെയ്തു.
    വോട്ട് ഒഴുക്കിനൊപ്പം ഉണ്ണിയ്ക്ക്

    ഈ കളക്ഷനുള്ള ആള്‍ക്ക് (ഉണ്ണിയാണേലും അല്ലേലും) തമാശ ഇഷ്ടമാണെന്ന് ഉറപ്പുള്ളതുകൊണ്ട്:

    മിടുക്കനായി പഠിച്ച്, കഷ്ടപ്പെട്ട് സോഫ്റ്റ്വെയര്‍ ഉണ്ടാക്കി, നോ പറയാന്‍ വന്നവനെ യെസ് പറയിക്കുന്ന സ്ട്രാറ്റജി പയറ്റി, തോനേ കാശ് മിച്ചം പിടിച്ചു വച്ച്, സസൂക്ഷ്മം വാള്‍ സ്ട്രീറ്റും ന്യൂയോര്‍ക്ക് കൊമോഡിറ്റി എക്സ്ചേഞ്ചും പഠിച്ച്, അവിടവിടെ നിക്ഷേപിച്ചു. പക്ഷേ- എന്താ പറയുക, ഇപ്പോ ബ്ലാക്ക് സ്വാന്‍ തീയറിയില്‍ വിശ്വസിച്ചു പോകുന്നു.

    ആരും ‘പൊട്ടിച്ചിരിച്ചും പുലമ്പിക്കരഞ്ഞും പുലഭ്യം പറഞ്ഞും‘ പോകുന്ന ഈ അവസ്ഥയില്‍ ആകെയുള്ളൊരാശാസം നല്ല തെറി ജോക്കുകളാ. അല്ലെങ്കില്‍ ഗീത എടുത്ത് വായിച്ച് ഒക്കെ കര്‍മ്മമാണെന്ന് സമാധാനിക്കും. അത്രതന്നെ ലൈബ്ബ്രറി കണ്ടിട്ട് തോന്നിയത്.

    ReplyDelete
  13. (മാനേജ്‌മെന്റ് പുസ്തകങ്ങള്‍ ഞാന്‍ പറയാന്‍ വിട്ടുപോയി. ഉണ്ണി എന്ന്‍ എനിക്കും തോന്നിപ്പിച്ചത് അവയും കൂടിയാണ്‌.)

    ReplyDelete
  14. എല്ലാരും ആരുടെ എന്ന് പറയുമ്പോള്‍ ഞാന്‍ ആരുടെയല്ല എന്ന് പറയാം. :)
    ഇത് ശനിയന്റെ അല്ല. ശനിയന്‍ ഇത്രേം ഔട്ട് ഓഫ് ഫോക്കസ് ആയി പടം എടുക്കില്ല.
    ഇത് സന്തോഷിന്റെ അല്ല. ഇത്രേം പുസ്തകം കണ്ടാല്‍ പോര. ടീപ്പോയിലും കാര്‍പ്പറ്റിലും ഒക്കെ വെച്ച് പുസ്തകത്തിന്റെ പടമെടുക്കത്തില്ല. ഒരു ഷെല്ഫ് ഒക്കെ കാണും എന്തായാലും. :)

    കാള തന്ന ലിങ്കിലൂടെ ഉണ്ണിയുടെ ബ്ലോഗില്‍ ചെന്ന് നോക്കി. അവിടെ വ്യക്തവും വടിവൊത്തതുമായ അക്ഷരത്തില്‍ ഇന്നൈക്ക് ദുര്‍ഗാഷ്ടമി, വിടമാട്ടേന്‍ കൈപ്പള്ളി എന്നൊക്കെ എഴുതി വഴിതെറ്റിക്കാന്‍ നോക്കുന്നു ദുഷ്ടന്‍. :)

    അങ്ങോര്‍ക്ക് മൈനസ് പോയന്റ്.
    അപ്പൊ ഇതാരുടെയാണെന്നാ പറഞ്ഞേ?

    ReplyDelete
  15. സന്തോഷിന്റെ അല്ല, കുറച്ചു മൈക്രോസോഫ്റ്റ് പുസ്തകങ്ങള്‍ കാണേണ്ടതായിരുന്നു.

    ഏവൂരാന്‍ സോഫ്റ്റ്‌വേര്‍ ആണോ?? ഫിനാന്‍സാണെന്നാ എന്റെ വിശ്വാസം - ഉറപ്പില്ല.


    നെല്ലിക്കാ രാജേഷ്‌ ആണെങ്കില്‍ കുറച്ച്കൂടി കട്ടി കവിതകള്‍ കണ്ടേനേ.

    ശനിയന്‍ ഇനി പറ്റിക്കാനാണോ 2 ഫോട്ടോ ശരിയായി എടുക്കാത്തത്?

    ആള്‍ അമേരിക്കന്‍ കമ്പൂട്ടര്‍ വിദ്വാന്‍, പേള്‍ ഉള്ളതു കൊണ്ട് തരികിട വെബ് സൈറ്റ് മിനുക്ക് പണിയും.

    ഇനി ഗ്ലൂ വരട്ടെ

    ReplyDelete
  16. കനത്ത പ്രോഗ്രാമിങ് പുസ്തകങ്ങളൊന്നുമില്ല. ഏതോ പണമിടപാട് കറക്കുകമ്പനിയുടെ ഐറ്റി ഡിവിഷനില്‍ പണിയെടുക്കുന്ന ആളാവാന്‍ സാധ്യത.

    ന്യൂ യോര്‍ക്കിലോ അതിനു തൊട്ടു തെക്കുഭാഗത്തോ ആവാന്‍ സാധ്യത.

    ഇതെന്‌റെ ബോസ്സ് അല്ലെങ്കില്‍ ഇദ്ദേഹം ഒരു മലയാളി ആവാനാണ് ഫുള്‍ ചാന്‍സ്.

    ReplyDelete
  17. ക്ലൂ: ഗാനം, press clips

    ReplyDelete
  18. http://swapnaatakan.blogspot.com/

    എന്ന ബ്ലോഗിനുടമ

    ഞാൻ അദ്ദേഹത്തിന്റെ പാട്ട് ഒരിക്കൽ കേട്ടിട്ടുണ്ട്.

    ReplyDelete
  19. സ്വപ്നാടകൻ.

    ReplyDelete
  20. വാർത്തയുണ്ട്, പാട്ടുമുണ്ട്.

    ReplyDelete
  21. ഉത്തരം മുകളില്‍ ഉള്ളവരൊക്കെ പറഞ്ഞ സ്വപ്നാടകന്‍ അല്ല എങ്കില്‍ ഒരു “ഗ്ലൂ” കൂടി.. പ്ലീജ്.

    ReplyDelete
  22. സന്തോഷും ഏവൂരാനും സ്വപ്നാടകനും രാജേഷ് വർമ്മയുമല്ല.

    ഇതെനിക്കു ശരിയായി കിട്ടിയാലും അവസാനം ഞാൻ മുന്നിലെത്താൻ പോകുന്നില്ല. ബാക്കിയുള്ളവർക്കൊക്കെ ഉപകാരമായ്ക്കോട്ടേ.

    അല്ലാ, ജാവാ ഇൻ എ നട്ട്ഷെൽ രണ്ടെണ്ണം എന്തിനാ? ഭർത്താവും ഭാര്യയും ജാവാ പ്രോഗ്രാമേഴ്സാ?

    ReplyDelete
  23. വീണ്ടും ഗ്കൂ: മുകളി പറഞ്ഞ ആരുമല്ല. ആണല്ല

    ReplyDelete
  24. ഡോണാ മയൂര.
    പത്രങ്ങളിലെ കട്ടിങ്സ് = ഊഹകാരണം

    ReplyDelete
  25. ശരിയാണ്. മയൂര തന്നെ...

    ReplyDelete
  26. മയൂരയും ഡോണ മയൂരയും ഒരാളല്ലേ?
    അല്ലെങ്കിൽ, ഉദ്ദേശിച്ചത് ഡോണ മയൂര.

    ReplyDelete
  27. മയൂര തന്നെ.

    അല്ലെങ്കില്‍ എന്തായാലും ഈ ഇരുപത്തി എട്ടു കമന്റുകള്‍ക്കിടയില്‍ മയൂരയുടെ ഒരു കമന്റ് ഷുവറായിരുന്നു.

    ഗാനം, പ്രസ്സ്, ആണല്ല.

    ക്ലൂവെല്ലാം ചേരുന്നുമുണ്ട്. പുസ്തകങ്ങളിലെ സോഫ്റ്റ് വെയര്‍ സാനിദ്ധ്യവും മയൂരയിലേയ്ക്ക് തന്നെ വിരല്‍ ചൂണ്ടുന്നു.

    ഉത്തരം : മയൂര.

    ReplyDelete
  28. According to clue its Mayoora, pakshe shelf maRippOyO ? :)

    ReplyDelete
  29. clue വന്നപ്പോൾ സമാധാനമായല്ലോ. അല്ലെങ്കിൽ കാണാമായിരുന്നു. 100 അടിച്ചാലും ആരും എങ്ങും കൊള്ളിക്കില്ല അതുകൊണ്ടാ രണ്ടു clue തന്നതു്.

    ശരി ഉത്തരം: മയൂര

    ആളു് ചില്ലറക്കാരിയല്ല.
    മയൂരയുടെ ഒരു കവിതയുടെ ഒരു stanza ഇവിടേ ഇടുന്നു
    "കീമോയെ തോല്‍പ്പിക്കാന്‍
    തലമുന്നേ വടിച്ചിറക്കാന്‍
    തീരുമാനിച്ചെന്ന് അവള്‍
    വിളിച്ച് പറഞ്ഞപ്പോള്‍,
    ആറ്റം ബോംബിട്ടിടത്തു വരെ
    പുല്ല് കിളിര്‍ക്കുന്നു പിന്നെയല്ലെ
    ഇതെന്ന് പറഞ്ഞ് രണ്ടാളും ചിരിച്ചു."


    വായിച്ചു പ്രോത്സാഹിപ്പിക്കുക. എഴുതി എഴുതി വളരട്ടെ.

    ശരി ഉത്തരം പറഞ്ഞവർ: Kumar Neelakantan © (10), ViswaPrabha വിശ്വപ്രഭ (8), പാഞ്ചാലി :: Panchali(7), സു | Su (6), അഞ്ചല്‍ക്കാരന്‍ (5), പ്രിയംവദ-priyamvada (4).

    വിശ്യം:
    രണ്ടും ഒരാളാണു് വിഷമിക്കല്ലെ അണ്ണ, 8 point തരാം. (ഈ വിശ്വത്തിന്റെ ഒരു കാര്യം.)

    അഞ്ചല്‍ക്കാരന്‍:
    കങ്കാരുലേഷൻസ് ചെല്ല.

    ReplyDelete
  30. This comment has been removed by the author.

    ReplyDelete
  31. ലേയ്റ്റ് ആയിപ്പോയതു കൊണ്ട് തിരിച്ചെടുക്കുന്നു കൈപ്പള്ളി ;)

    ReplyDelete
  32. നന്ദകുമാർ
    നിയമം തെറ്റിക്കുന്നു.

    ReplyDelete
  33. ആറെങ്കിൽ ആറ്. നീന്താലോ. ;)

    ഇത് മത്സരം കഴിഞ്ഞുള്ള ഓഫടിയാണ്.

    ReplyDelete
  34. അക്ഷരതെറ്റല്ലാത്ത ഒരു commentഉം delete ചെയ്യാൻ പാടുള്ളതല്ല

    GPC നിയമങ്ങൾ അനുസരിച്ച് (ഗോമ്പറ്റീഷൻ പീനൽ code) Section 4, sub-section 5 വായിച്ചു നോക്കുക


    ഇനി ഈ മഹാ പാപം ചെയ്യുന്നവർക്ക് കടുത്ത penalty കൊടുക്കാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

    ReplyDelete
  35. ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല. യൂയേയീ ബ്ലോഗന്മാരുടെ വീടുവീടാന്തരംകയറി കുശലം അന്വേഷിച്ചാലോ എന്നാലോചിക്കുന്നു, ഇവിടുന്നുള്ള ലൈബ്ബ്രറികളെങ്കിലും തുണയ്ക്കട്ട് :(

    ReplyDelete
  36. This comment has been removed by the author.

    ReplyDelete
  37. അടുത്ത മത്സരം UAE സമയം 2:30PM

    ReplyDelete
  38. കുമാറേട്ടാ‍ാ‍ാ‍ാ‍ാ‍ാ..ങ്..ഹാ.. :)

    സൂ, രാവിലെ 10:30 ബ്ലോഗിലിട്ട കമന്റ് കണ്ടപ്പോള്‍ കണ്ടു പിടിച്ചെന്ന് കരുതി :)


    ബുക്കുകള്‍ സൂക്ഷിച്ച് വയ്ക്കുന്ന സ്വഭാവം തുലോം കുറവാണ്. ആഗലേയം ലൈബ്രറിയില്‍ നിന്നാണ് എടുത്ത് വായിക്കുക. വായിക്കാന്‍ തോന്നുന്നത് ചിലപ്പോള്‍ വായിച്ച് തീര്‍ക്കാന്‍ തോന്നാറില്ല എന്നതാണ് കാരണം. വാങ്ങി വായിക്കുന്നവയില്‍ മലയാളമൊഴികെ ഏറിയ പങ്കും വായന ശേഷം buy ഡോട്ട് കോമിലൊ മറ്റൊ വില്‍ക്കയാണ് പതിവ്. മൂന്നാമത്തെ ഇമേജിലുള്ളവയില്‍ മലയാളം ബുക്കില്‍പലരുടെയും കൈയൊപ്പ് വാങ്ങിയിട്ടുള്ളതിനാല്‍ സ്വകാര്യയഹംങ്കാര പത്രം ചാര്‍ത്തി പോകുന്നിടത്തെല്ലാം കൊണ്ടു പോകുന്നു.:)

    ഷെല്‍ഫില്‍ കൂടുതലും ടെക്നികല്‍‍ ബുക്സാണുള്ളത്, അതാണല്ലോ കഞ്ഞിതരുന്നത് വിത്ത് ചിക്കന്‍ ഫ്രൈ :)

    ഷെല്‍ഫിന്റെ സൈഡിലൊക്കെ മോന്‍ അമ്മാസ് നെയിമീസ്...അഛാസ് നെയിമീസ് എന്നൊക്കെ പറഞ്ഞ് അച്ഛന്റെയും അമ്മയുടെയും പേരൊക്കെ ക്രയോണ്‍സ് വച്ച് വരച്ച് വയ്ച്ചിട്ടുണ്ട്, രണ്ടു സൈഡിലുമായി. അതിനാല്‍ ഷെല്‍ഫിന്റെ ചിത്രമൊഴുവാക്കി.

    ജാവ നട്ട് ഷെല്‍ 2nd, 3rd എഡിഷനുകളാണ്. ഒരു 4th എഡിഷന്‍ കൂടെ വീട്ടിലുണ്ട്. പണിയെടുപ്പിക്കാന്‍ ഓഫീസില്‍ നിന്നു തന്നെ ഒരൊന്ന് അന്തക്കാലം തന്ന് വിട്ടിരുന്നതാണ്. ഇതെല്ലാം വിട്ടിട്ട് ഇപ്പോള്‍ കുറച്ചായി. എനിക്ക് ഇപ്പോള്‍ പണിതരുന്നത് മക്കളാണ് :) ഗൃഹപാഠമായതിനാല്‍ പാഠപുസ്തകങ്ങളൊന്നുമില്ല എന്നത് വല്യ ഭാഗ്യം:)

    കൈയിലുള്ളത്തില്‍ പഴക്കം കൂടുതലുള്ളതാണ് The WAY of the GURU by Dr. P. Natarajan (1942). Which has Dr. P. Natarajan's signature addressed to some one named Johnson dated 29-3-44. 99ലാണ് ഇതെന്റെ കൈയില്‍ കിട്ടുന്നത്, പേജുകളെല്ലാം ഈര്‍പ്പം കാരണമൊട്ടി ചേര്‍ന്ന്. ജീവന്‍ രക്ഷിക്കാന്‍ കൂടെ കൊണ്ടു പോന്നു(ഇതില്‍ പഴയ സിനിമാ ഗാനങ്ങളുടെ ഓഡിയോ കാസറ്റ്സും ഉള്‍പ്പെടും). ഇതു പോലെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മാത്രം കൊണ്ടു വന്ന കുറച്ച് പഴക്കമേറിയ പുസ്തകങ്ങളുണ്ട്. (ഇവിടെ ഇര്‍പ്പക്കുറവ് കാരണം humidifier ഇല്ലാതെ ജീവിതം ബുദ്ധിമുട്ടാണ്)

    സിമിയുടെ ചിലന്തി, നിമ്മലേച്ചിയുടെ സ്ട്രോബറികള്‍ പൂക്കുമ്പോള്‍ തുടങ്ങിയ ബുക്കുകള്‍ മാറ്റി വയ്ച്ചതാണ്.

    ഗുപ്താ സാര്‍ദാര്‍ജീ സീരീസ് ഗമ്പ്ലീറ്റ് ഉണ്ട്. 4 എണ്ണം ജസ്റ്റ് സാംബിള്‍‍. ശത്രുകള്‍ക്കല്ല ഇനി കൊല്ലുമെന്ന് പറഞ്ഞാലും കൊടുക്കമാട്ടെ :)

    ദേവെട്ടന്റെ കമന്റ് രാവിലെ കണ്ട് ഞെട്ടി ;)

    carpal tunnel ശല്യം കാരണം ഫോട്ടൊയൊന്നും നേരെ എടുക്കാന്‍ പറ്റിയില്ല(അല്ലെങ്കില്‍ പിന്നെ എടുത്തേനെ;) ). കൈപ്പളി ചിത്രങ്ങള്‍ ത്രാഷില്‍ തള്ളുമെന്നാണ് കരുതിയത്, താങ്ക്സ് കൈപ്പള്ളി. എല്ലാവര്‍ക്കും നന്ദി :)

    ReplyDelete
  39. എന്തായാലും ഞാനല്ലാത്തതു നന്നായി! :) എന്റെ ബുക്ക് ഷെല്‍ഫിന്റെ പടം കണ്ടിരുന്നെങ്കില്‍ ഒന്നു രണ്ടു പേരെങ്കിലും ബോധം കെട്ടു വീണേനെ! :)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....