Tuesday 10 February 2009

13 - സൂര്യഗായത്രിശേഖരത്തിൽ കാണുന്ന ചില പുസ്തകങ്ങൾ:
പിതാമഹൻ - വി.കെ.എൻ
സക്കറിയയുടെ കഥകൾ
ഗണദേവത - താരാശങ്ങർ ബാനർജി
തത്വമസി - സുകുമാർ അഴിക്കോട്
ടോട്ടോ-ചാൻ - [Toto-Chan The Little Girl at the Window- Tetsuko Kuroyanagi]
മോഹനവർമ്മയുടെ സ്ത്രീകൾ - കെ.എൽ.മോഹനവർമ്മ
കെ.യുടെ ഇതിഹാസം - ഒ.വി.വിജയൻ
ആടുജീവിതം - ബെന്യാമീൻ
വി.ജെ. ജെയിംസ്. ചോരശാസ്ത്രം
ഒതപ്പ് - സാറ ജോസഫ്
മരുഭൂമികൾ ഉണ്ടാകുന്നത് - ആനന്ദ്
അപഹരിക്കപ്പെട്ട ദൈവങ്ങൾ - ആനന്ദ്
വിഭജനങ്ങൾ - ആനന്ദ്
ആൾക്കൂട്ടം - ആനന്ദ്
ജനകഥ - എൻ പ്രഭാകരൻ
തീയുർരേഖകൾ - എൻ പ്രഭാകരൻ
വണ്ടിക്കാളകൾ - മാധവിക്കുട്ടി
കൈമുദ്രകൾ - സേതു
എം. പീ. നാരായണപിള്ള - പരിണാമം.
ഡാവിഞ്ചി കോഡ് - ഡാൻ ബ്രൌൺ
പ്രവാസം - എം. മുകുന്ദൻ.
Between the Assassinations - Aravind Adiga
The God of Small Things - Roy
The Namesake - Jhumpa Lahri

49 comments:

 1. പുതിയ പുസ്തകങ്ങളാണല്ലോ മിക്കതും. പഴയ പുസ്തകങ്ങള്‍ കണ്ടിരുന്നേല്‍ ഞാന്‍ കൈതമുള്ളേട്ടന്‍ എന്നു പറയും.

  ReplyDelete
 2. ഇതെന്ത് ഡി സി ബുക്സിന്റെ പരസ്യമോ? ഏതോ പായ്ക്കേജ് പോലെ തോന്നുന്നു.
  പുത്തന്‍ പുസ്തകങ്ങള്‍, ആനന്ദിന്റെ മിക്ക പുസ്തകങ്ങളും, ഇംഗ്ലീഷ് വളരെ കുറവ്, വീരന്റെ രണ്ട് പുസ്തകങ്ങളും. മലയാളം വായിയ്ക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നയാള്‍.കവിതകള്‍ ഇല്ലെന്നു തന്നെ പറയാം.ചോരശാസ്ത്രം കണ്ടാല്‍ സിദ്ധാര്‍ഥനാണെന്നാരോ മുന്‍പ് പറഞ്ഞിരുന്നു. എങ്കിലും ഞാന്‍ വിശാലന് വോട്ടു ചെയ്യുന്നു.

  ReplyDelete
 3. ഡാ വിഞ്ചി കോഡിന്‍‌റെ മലയാളം വായിക്കുന്ന ഒരാള്‍. പക്ഷെ അതിനോടൊപ്പം അഡിഗ.

  ഡീസി, വീരഭൂമി പുസ്തകങ്ങള്‍. കേരളമാണോ ഈ ബ്ലോഗറുടെ കര്‍മ്മമേഖല? എന്‍‌റെ വോട്ട് തല്‍ക്കാലം ബെര്‍ളിക്കിരിക്കട്ടെ.

  ReplyDelete
 4. ഇതാരോ കോമ്പറ്റീഷനില്‍ പങ്കെടുക്കാന്‍ പുസ്തകം വാങ്ങിവെച്ചതാണെന്ന് തോന്നുന്നു :-)
  വിശാലനന്നൊമല്ല. പുള്ളിയാരുന്നേ ഖസാക്കിന്റെ ഇതിഹാസം കവറെല്ലാം പോയി പപ്പടക്കെട്ട് പോലൊരെണ്ണം ഇരുന്നാനേ..

  ReplyDelete
 5. കുളു ഇല്ലേ?

  ReplyDelete
 6. ഹും സാറാജോസഫിന്റെ ഒതപ്പും ലന്തന്‍ ബത്തേരിയും സിബുജിയുടെ കയ്യിലാണല്ലോ ഉള്ളത്?

  ReplyDelete
 7. Clue: കവിത എഴുതും.

  ReplyDelete
 8. ഇത് മുഴങ്ങുന്ന ശബ്ദത്തിനുടമ ശ്രീ കുഴൂര്‍ വിത്സന്റെ ഗ്രന്ഥശേഖരം. അല്ലെ കൈപ്പള്ളി മാഷേ..??

  **താരാശങ്കര്‍.

  ReplyDelete
 9. സ്ത്രീയാണ് . ബാക്കി ആലോചിച്ചു പറയാം

  ReplyDelete
 10. മലയാളം തെസോറസ്.
  കവിത എഴുതും.

  മുഹമ്മദ് സഗീർ പണ്ടാരത്തിൽ

  ReplyDelete
 11. കഥകള്‍ വായിക്കുന്ന, കവിത എഴുതുന്ന ചന്ദ്രകാന്തം.

  ReplyDelete
 12. കവിത എഴുതും, വായിക്കുന്നത് കൂടുതലും ഗദ്യം. അപ്പൊ കവിതാപുസ്തകങ്ങൾ മാറ്റി വച്ചതാവും അല്ലെ ?

  ജയശ്രീ ആണൊ ?

  ReplyDelete
 13. ഐ മീൻ, ഭൂമിപുത്രി ?

  ReplyDelete
 14. ദൈവമേ ഇതു് എന്റെയാണല്ലോ!!
  ലീലാവതി തീരെ മാച്ചാവുന്നില്ല. വഴിതെറ്റിക്കാനായി മാത്രമാണതവിടെ വച്ചതെന്നു തോന്നുന്നു. സു തന്നെയായിരിക്കുമോ?

  ReplyDelete
 15. കവിയാണോ എങ്കില്‍
  ഞാന്‍ ഇരുന്നാല്‍ സോറി ഞാന്‍ ഇരിങ്ങല്‍. നോ ഡൗട്ട്!!

  ReplyDelete
 16. നാലു വയസ്സിനു മുകളിലുള്ള പ്രായമുള്ള കുട്ടി(കള്‍)ഉള്ള സ്ത്രീ ആണെന്നു ഒറ്റ നോട്ടത്തില്‍ തോന്നി. എന്നാല്‍ ഒരു പുസ്തകം വിലങ്ങനെ വെച്ച് അതിനു പുറത്ത് മറ്റൊരു വസ്തു വെച്ച് അതിനും മുകളില്‍ ആ അക്രിലിക് പെന്‍സില്‍ പാക്കറ്റ് ബാലന്‍സ് ചെയ്ത് വെച്ചത് കണ്ടപ്പോള്‍ ആ ധാരണ തെറ്റാണെന്നു മനസ്സിലായി. അതല്ലെങ്കില്‍ ഫോട്ടോ എടുക്കാന്‍ ആരെങ്കിലും ഹെല്‍പ്പിയിട്ടുണ്ടാവാം.

  പെന്‍സില്‍ കൂടാതെ സുമംഗലയുടെ പുസ്തകങ്ങളും കാണുന്നു.

  ഒരു ഗസ്സ്:
  ദേവസേന?

  ReplyDelete
 17. ഗോമ്പറ്റിഷൻ ടൈറ്റ് ആയല്ലൊ.
  സഹീർ Vs ഇരിങ്ങൽ
  ഇരിങ്ങൽ Vs സഹീർ

  ReplyDelete
 18. ഞാൻ ഒന്നു അട്ടഹസിക്കട്ടെ:

  ബ്ഹ്വ ഹ ഹ ഹ ഹ

  ReplyDelete
 19. കവിത ക്ലൂതന്നതിനാല്‍ ഞാന്‍ വിശാലനെ ഉപേക്ഷിക്കുന്നു. ദേവസേനയൊ വിത്സണോ ആകാന്‍ സാധ്യത കൂടുതല്‍. പത്രവുമായി ബന്ധമുള്ളവരുടെ ബുക്കുകള്‍ കൂടുതലുള്ളതിനാല്‍ വിത്സണുതന്നെയിരിക്കട്ടെ വോട്ട്.

  ReplyDelete
 20. ചന്ദ്രകാന്തം

  ReplyDelete
 21. സിദ്ധാർത്ഥാ

  ഇത് നമ്മണ്ടെ മറ്റെ കാവശ്ശേരിക്കാരന്റെയാണോ

  ഐ മീൻ കണ്ണൂസ്

  ReplyDelete
 22. വിശാഖ് ശങ്കർ ആകാൻ ചാൻസ് ഉണ്ട്

  ReplyDelete
 23. ആ പൊട്ടിച്ചിരിയില്‍ എന്തരോ ഉണ്ടല്ല്

  ReplyDelete
 24. കൈപ്പള്ളി കവിത എഴുതുമോ

  ReplyDelete
 25. ഖസാക്കിന്റേതടക്കം പുതിയ പതിപ്പുകളാണ് മിക്കതും, ബ്ലോഗില്‍ വന്ന ശേഷം വായനയിലേക്ക് കൂടുതലടുത്തയാളായിരിക്കണം. കേരളത്തിനു പുറത്ത്.

  ReplyDelete
 26. ഈ ആഗോള പ്രതിസന്ധിയില്‍ നിന്നു കരകയറ്റൂ കൈപ്പള്ളീ. അടുത്ത ക്ലൂ താ.

  ReplyDelete
 27. കവിതയെഴുതുന്ന എന്നാല്‍ കവിത വായിയ്ക്കാത്തൊരാള്‍. അല്ലെങ്കില്‍ അനുമാനക്കാരുടെ വഴിതെറ്റിയ്ക്കാന്‍ കവിതകള്‍ മന്‍ഃപൂര്‍വ്വം എടുത്ത് മാറ്റിവച്ചെടുത്ത ഫോട്ടോ. അതുമല്ലെങ്കില്‍ നാട്ടില്‍ വെച്ച് വാങ്ങികൂട്ടിയ കവിതകള്‍ വീട്ടില്‍ വെച്ചിട്ട് പ്രവാസിയായ ഒരു കവി. പുസ്തകങ്ങള്‍ വാങ്ങാന്‍ ഡി.സി. ബുക്സ് ദുഫായില്‍ ഷോറും തുറക്കുന്നതു വരെ കാത്തിരിയ്ക്കാന്‍ വിധിയ്ക്കപ്പെട്ടൊരാള്‍. ഡി.സി. ബുക്സ് ദുഫായിയില്‍ തുറന്നപ്പോള്‍ ഡിപ്രഷന്‍ കാലമാണെങ്കിലും പുസ്തകം വാങ്ങികൂട്ടിയൊരാള്‍.

  കവിയായ എന്നാല്‍ ഡി.സിയില്‍ നിന്നും അടുത്തകാലത്ത് പുസ്തകങ്ങള്‍ വാങ്ങിയ ഒരാള്‍ അങ്ങിനെയൊരാള്‍ ആരാണ് ബൂലോഗത്ത്.

  എന്തായാലും ഞാന്‍ കൂളൂര്‍ വിത്സന്‍ മാഷിനു എന്റെ വോട്ട് ചാര്‍ത്തുന്നു.

  ReplyDelete
 28. Last attempt: Vishnuprasad, Wayanad!

  ReplyDelete
 29. സോറീട്ടാ.. എനിക്കറിയാഞ്ഞിട്ടാണ്.... അല്ലെങ്കില്‍...

  ReplyDelete
 30. സഗീർ പണ്ടാറത്തിൽ ആണൊ...
  കുളു തരൂ...

  ReplyDelete
 31. Clue: പടം വരയ്ക്കാൻ ശ്രമിക്കുന്നു.

  ReplyDelete
 32. ചിത്രകാരൻ .... ആണൊ

  ReplyDelete
 33. അപ്പൊ സഗീറ് തന്നെ!

  ReplyDelete
 34. പണ്ടാരം !!!!!!!!!!!!!!

  Come on get real people. This is a Library we are talking about. With books.

  ReplyDelete
 35. clue: ഏകാന്തതയിലേക്ക് കടന്നുവരാൻ "പേടി"യുള്ള വ്യക്തി

  ReplyDelete
 36. നജൂസ്?

  ReplyDelete
 37. സൂര്യഗായത്രി

  ReplyDelete
 38. ഞാന്‍ തോല്‍വി സമ്മതിച്ചു പിന്‍വാങ്ങുന്നു!

  ReplyDelete
 39. ശരി ഉത്തരം പറഞ്ഞവർ:
  വിശ്വപ്രഭ, സിദ്ധാർത്തൻ. Clue തന്നതിനു് ശേഷം ഉത്തരം പറഞ്ഞതു: രിയാസ് അഹമദ്

  രിയാസ് അഹമദ്:
  കവിത എന്നും പറഞ്ഞു കൈപ്പള്ളി ഉണ്ടാക്കിയ ചില സാദനങ്ങൾ ഇവിടെയും, ഇവിടയും ഉണ്ടു.

  ബ്ലോഗിൽ നിലവിലുള്ള ചില മഹാ കവികളെ സഹിക്കാൻ മേലാഞ്ഞു എഴുതിപ്പോയ രണ്ടു സാദനങ്ങൾ ഇവിടെയും, ഇവിടെയും വായിക്കുക.

  ReplyDelete
 40. ഇയ്യാള് കവിതയും എഴുതുമാ‍യിരുന്നു എന്ന് അറിയില്ലായിരുന്നു സഖേ.

  ഈശ്വരാ‍ എന്തെല്ലാമാണീ പ്രപഞ്ചത്ത് സംഭവിയ്ക്കുന്നത്?
  -----------------
  ഒരാളുടെ ഒന്നില്‍ കൂടുതല്‍ ശേഖരം പ്രസിദ്ധീകരിയ്ക്കുന്നത് ഈ മത്സരം തന്നെ അസാധുവാക്കൂന്നതിലേയ്ക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിയ്ക്കും.

  ReplyDelete
 41. കൈപ്പള്ളി ജീ :) നന്ദി. എന്റെ പുസ്തകങ്ങൾ ഇവിടെ പ്രദർശിപ്പിച്ചതിന്. പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇത് ഒരു ചെറിയ ഭാഗം മാത്രമാണ്. ഇനിയിങ്ങനെ ഒരഞ്ചെട്ട് ഭാഗം കൂടെയുണ്ട്. അത് പ്രദർശിപ്പിക്കണമെങ്കിൽ ചില അഴിച്ചുപണികൾ നടത്തേണ്ടിവരും. സാറാ തോമസ്സിന്റെ പുസ്തകങ്ങളും ആശാപൂർണ്ണാദേവിയുടെ പുസ്തകങ്ങളും എടുത്തുമാറ്റേണ്ടിവരും. പിന്നെ ഷാരൂഖിന്റെ ബുക്കും. ;) (ഇംഗ്ലീഷ് പുസ്തകങ്ങളുടെ കൂടെ എന്റെ ബ്ലോഗിൽ ഇരിപ്പുണ്ട്). ഇക്കൂട്ടത്തിലേക്ക് ഏറ്റവും അവസാനം വന്ന പുസ്തകം വ്യാസമഹാഭാരതം ആണ്. ഡി. സിക്കാർ അടുത്തകാലത്ത് ഇറക്കിയിട്ടേ ഉള്ളൂ. എന്റെ കസിന്റെ അടുത്തും പുസ്തകങ്ങൾ ഒരുപാടുണ്ട്. അവൻ കഥയും കവിതയും കുറച്ചേ വാങ്ങൂ. ബാക്കി ലേഖനങ്ങളും മറ്റു പുസ്തകങ്ങളും ആണ്. വ്യാസമഹാഭാരതം രണ്ടുപേരും വേറെ വേറെ വാങ്ങിയതിന്റെ അത്ഭുതം/ദേഷ്യം വീട്ടുകാർക്ക് ഇനിയും തീർന്നില്ല. ;) എന്തിനാ രണ്ടാളും ഒരുമിച്ച് വാങ്ങിയേന്ന് ചോദിച്ചിട്ട് തീർന്നില്ല.

  എന്റെ പേരു പറഞ്ഞ വിശ്വംജിയ്ക്കും, സിദ്ധാർത്ഥനും രിയാസിനും നന്ദി.

  ReplyDelete
 42. ആൽബർട്ട് റീഡ് :) അത് പെൻസിലും ബുക്കുമൊന്നും ബാലൻസ് ചെയ്ത് നിർത്തിയതല്ല. ഷെൽഫിന്റെ പടം തിരിച്ചുവച്ചതാണ്.

  ReplyDelete
 43. ഹുഹഹഹുഹുഹോ

  ReplyDelete
 44. ഹ്മ്‌മ്മ്‌മ്, അപ്പൊ മറ്റുള്ളവരെ പറ്റിക്കാനായിരുന്നല്ലേ സ്വന്തം ബ്ലോഗിൽ പടം ഇട്ടത്, സൂചേച്ചീ? :)

  ReplyDelete
 45. അടുത്ത ഒരഴ്ചക്കുള്ളിൽ ഈ പരമ്പര അവസാനിക്കുന്നതായിരിക്കും. ഈ മത്സരത്തിലേക്ക് പുസ്തകശേഖരങ്ങളുടെ ചിത്രങ്ങൾ ഇനിയും അയച്ചു തരാത്തവർ ഉണ്ടെങ്കിൽ ഒടൻ അതു് ചെയ്യുക.

  സസ്നേഹം

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....