Thursday 5 February 2009

11 - ലാപ്പുട

ശേഖരത്തിൽ കാണുന്ന ചില പുസ്തകങ്ങൾ

The Book of Disquiet - Fernando Pessoa
Blind Willow, Sleeping Woman -Haruki Murakami
Dead Poets Society - N.H. Klienbaum
My Name is Red - O. Pamuk
The Inheritance of Loss - Kiran Desai
പുറപ്പെട്ടുപോകുന്ന വാക്ക് - ടി പി രാജീവൻ
കൈവമനുഷ്യൻ ജൈവമനുഷ്യൻ- ആനന്ദ്

സ്വർഗ്ഗത്തിലേക്കുള്ള പടികൾ - കമറുദ്ദീൻ ആമയം
കവിത - ആർ. രാമചന്ദ്രൻ
മകരക്കൊയ്ത്തു് - വൈലോപ്പിള്ളി
മലയാളത്തിന്റെ സുവർണ്ണ കഥകൾ - പത്മരാജൻ
ബാലചന്ദ്രൻ ചുള്ളിക്കടിന്റെ കവിതകൾ
മടിയരുടെ മാനിഫെസ്റ്റോ - പി.എൻ. ഗോപീകൃഷ്ണൻ

30 comments:

 1. ലക്കം 11

  ReplyDelete
 2. മുറാക്കാമി, പാമുക്...?

  ഗുപ്തനാവില്ലെന്നു കരുതുന്നു.

  ചൈനീസ് ഡിക്ഷ്നറി ഉണ്ട്.
  ശ്രീവല്ലഭനാണോ ?

  കൈപ്പള്ളി, കൈവമനുഷ്യൻ അല്ല, ജൈവമനുഷ്യൻ :)

  ReplyDelete
 3. നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍ വാങ്ങിയിട്ടുള്ള ആരോ ആണ്.

  ReplyDelete
 4. വലിയ പരീക്ഷണങ്ങളില്ലാത്ത സെയ്ഫ് ആയ സെലക്ഷന്‍. കവിതയോട് കൂടുതല്‍ ആഭിമുഖ്യം.. അദ്ധ്യാത്മരാമായണം മുതല്‍ അദ്വൈത ‘കാള’വരെ മൊത്തത്തില്‍ ആത്മീയ താല്പര്യം...

  ക്ലൂഎന്നു പറയാനാകുന്നത് ആ ചൈനീസ് ഡിക്ഷനറി മാത്രമല്ലേ ഉള്ളൂ

  ReplyDelete
 5. കളു: പുസ്തകം രചിച്ചിട്ടുണ്ടു്

  ReplyDelete
 6. അനിലന്‍

  ReplyDelete
 7. Simiyude blog? (Sorry for manglish)

  ReplyDelete
 8. ഷെല്‍ഫില്‍ പ്രൊഫ: രാമചന്ദ്രന്റെ ഒരു പുസ്തകം കാണുന്നു (Phantoms in the Brain). അടുത്തയിടയ്ക്ക് പ്രൊഫ. രാമചന്ദ്രനെപ്പറ്റി, അദ്ദേഹത്തിന്റെ തിയറികളെപ്പറ്റി, ഞാന്‍ വായിച്ചത് ഇവിടെയാണ്‌. അതിനാല്‍ എന്റെ കറക്കിക്കുത്ത്: ബ്ലോഗര്‍ ബാബുരാജ്(മുന്‍‌കൂര്‍ ജാമ്യം: അങ്ങേരെപ്പറ്റി എനിക്ക് വേറെ ഒന്നുമേ അറിയില്ല).

  ReplyDelete
 9. ബോഷോയുടേ കുളം
  മഞ്ഞ്, കൊടും തണുപ്പ്
  ലാപുട

  ReplyDelete
 10. ലാപുടയുടേതായിരിക്കണം.

  ReplyDelete
 11. ആകെ മൊത്തം കണ്‍‌ഫ്യൂഷന്‍: Richard Dawkins-നെ സ്ഥിരം ക്വോട്ടുചെയ്യുന്ന ആരോ ഉണ്ടായിരുന്നല്ലോ - നളനാണോ എന്നോര്‍‌മ്മയില്ല. Richard Dawkins-ന്റെ വേറൊരു ആരാധകനാണ്‌ ബ്രൈറ്റ്. ബ്രൈറ്റിന്റെ പുതിയ കമന്റില്‍നിന്ന് പുള്ളി VS Ramachandran-ന്റെയും വായനക്കാരനാണെന്നു തെളിയുന്നു. ബ്രൈറ്റ് ആയിരിക്കും ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ കൂടുതല്‍ സാദ്ധ്യതയുള്ള ആളെന്ന് ചുമ്മാ എനിക്കു തോന്നിയതുകൊണ്ട് ഞാന്‍ എന്റെ സെലക്ഷന്‍ മാറ്റുന്നു. ബ്രൈറ്റ് ആണ്‌ എന്റെ പുതിയ ചോയിസ്.

  ReplyDelete
 12. മാണിക്കോ.. 200 പുസ്തകം ഷെല്‍ഫിലൊണ്ടെന്ന് പ്രൊഫൈലില്‍ എഴുതിവയ്ക്കുന്ന ആള്‍ ഫോട്ടോ എടുത്താല്‍ കുറച്ചൂടെ പുസ്തകം കാണും. അതോണ്ട് ലാസ്റ്റ് പേര് വേണോ


  സിംബോര്‍സ്ക ബാഷോ..പിന്നെ എന്‍.ജിയും ഗോപീകൃഷ്ണന്‍ മാഷും. കൈപ്പള്ളീടെ ക്ലൂ... (അദ്വൈത കാളയും ;))

  ലാപുടയ്ക്ക് എന്റെയും വോട്ട്...

  ക്വോറം തികഞ്ഞു. :)

  ReplyDelete
 13. sree?? (http://ladylazarusspage.blogspot.com/)

  ReplyDelete
 14. ഗുപ്തരേ, ഞാന്‍ എന്റെ തെറ്റുകള്‍ മനസ്സിലാക്കുന്നു; ആയുധം വച്ചു കീഴടങ്ങുന്നു :-)

  ReplyDelete
 15. ഓഫ്: മനുഷ്യരുടെ എളിമ കൊണ്ട് ജീവിക്കാന്‍ വയ്യാതായി :)

  ReplyDelete
 16. ഓള്‍മോസ്റ്റ് സിംഗിള്‍ ആയിട്ടുള്ള ആരോ ആണല്ലോ..

  ReplyDelete
 17. നോട്ട് ദ പോയന്റ്:

  കുഞ്ചന്‍ നമ്പ്യാര്‍, അദ്ധ്യാത്മ രാമായണം, കേരള പാണിനീയം.
  ഭാഷാനൈപുണ്യം ഉള്ള/ആഗ്രഹിക്കുന്ന ഒരാള്‍.

  ബാലചന്ദ്രന്‍ ചുള്ളിക്കാട്‌, പത്മരാജന്‍ - പ്രായം - 30/40

  ചൈനീസ് ഇംഗ്ലീഷ് ഡിക്ഷ്‌ണറി:കള്ളന്‍ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചു പോയ വലിയ തൊണ്ടി/ അന്വേഷണത്തെ വഴി തെറ്റിക്കാനുമാവാം.

  യാത്രയില്‍ പുസ്തകം കൊണ്ടു പോവുന്ന ആളാണു. ആനന്ദിന്റെ ജൈവ മനുഷ്യനു താഴെയുള്ള പുസ്തകതിന്നു പെട്ടിയില്‍ അമര്‍ത്തി വെച്ച ഒടിവ്.

  36-ല്‍ 23 പുസ്തകങ്ങളും നൂറു പേജില്‍ കുറവ്!

  ഏറ്റവും പഴയത്/ ഉപയോഗിച്ചത് മേതിലിന്റെ ഭൂമിയെയും മരണത്തെയും കുറിച്ച്.

  മെറ്റീരിയലിസത്തിന്റെ വരമ്പില്‍ സ്പര്‍ശിച്ച് നില്‍ക്കുന്ന ഒരാള്‍!

  ലാപുഡ?

  ReplyDelete
 18. ഗുപ്തന്
  കമന്റ് കണ്ടു.പുസ്തകങ്ങളുടെ ഫോട്ടോ ഞാനും അയക്കുന്നുണ്ട്.കൂടുതല്‍ തെളിവ് വേണമെങ്കില്‍ പുസ്തകങ്ങളുടെ ആദ്യപേജിന്റെ ഫോട്ടോകളും താങ്കള്‍ക്ക് അയച്ചുതരാം.(ആദ്യപേജില്‍ പുസ്തകം വാങ്ങിയ തീയ്യതിയോടുകൂടി ഒപ്പിടുന്ന സ്വഭാവമുണ്ട്.) വേണോ? ;)

  ReplyDelete
 19. സൂരജ്

  ReplyDelete
 20. ലാപുട (ഗൗരവമായി കവിതയെ സമീപിക്കുന്ന,വിവര്‍‌ത്തനത്തില്‍ താല്പര്യമുള്ള,നാട്ടില്‍ നിന്ന് കുറേ പുസ്തകം ഒന്നിച്ചു വാങ്ങിയ......)

  ReplyDelete
 21. @Bright

  അതിനിപ്പം താങ്കളുടേതാണെങ്കില്‍ കൂടുതല്‍ പുസ്തകം കാണും എന്നല്ലേ ഞാന്‍ എഴുതിയുള്ളൂ ? സൂചനകള്‍ നോക്കുന്ന കൂട്ടത്തില്‍ താങ്കളുടെ പ്രൊഫൈലും നോക്കിയെന്നേയുള്ളൂ.

  ***************

  ഓഹ്... എളിമകൊണ്ട് ജീവിക്കാന്‍ പറ്റാതായി എന്നെഴുതിയത് സേബു ഉടനെ വന്ന് ‘തെറ്റുകള്‍ മനസ്സിലാക്കി ആയുധം വച്ച് കീഴടങ്ങിയതു‘ കൊണ്ട് എഴുതിയതാണ്.

  എന്തായാലും ഇത്രേമൊക്കെ ആയില്ലേ .. ഫോട്ടോസ് അയക്കുന്നെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റിനെക്കൊണ്ട് അറ്റസ്റ്റ് ചെയ്തിട്ടയക്കണേ :)

  ReplyDelete
 22. ചുറ്റിയ്ക്കുന്ന സിലക്ഷന്‍. ബ്ലോഗറുടെ ശൈലി വെച്ച് ശേഖരം മനസ്സിലാക്കാനേ കഴിയുന്നില്ല. അതായത് ഒരു എത്തും പിടിയും കിട്ടുന്നില്ല എന്ന് ചുരുക്കം.

  അതു കൊണ്ട് ഒരു കറക്കി കുത്ത്. ഒരു ഭ്രാന്തമായ ഗസ്സ്:

  എം.കെ.ഹരികുമാറിന്റേതാണോ?
  -------------------
  ഓഫ്:
  ഒരു തല്ലിന്റെ മണം വരുന്നുണ്ടോയെന്ന് വര്‍ണ്ണത്തിലൊരാശങ്ക.

  നിരാശപ്പെടുത്തല്ലേ സ്നേഹിതരേ...

  ReplyDelete
 23. അവിടെയിരിക്കുന്ന സമകാലിക സാഹിത്യ സിദ്ധാന്തം- ഒരു പാഠപുസ്തകം (ഡോ: രാധിക) നിര്‍ണ്ണായകമാണു. പലരുടെയും പേരുകള്‍ ആ പുസ്തകത്തില്‍ പുറത്താവുന്നു.

  ആംഗലേയ പുസ്തകങ്ങളിലെ മെറ്റാ ഫിസിക്കല്‍ സ്പര്‍ശം ശ്രദ്ധേയം.

  ഭൂമി പുത്രി?!

  ReplyDelete
 24. പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന കൈപ്പള്ളിയുടെ കുളു കണ്ടില്ല. അതിന്മേല്‍ പിടിച്ചു പോയാല്‍ ലാപുടയിലേയ്ക്ക് തന്നെയല്ലേ എത്തുന്നത്.

  എങ്കില്‍ പിന്നെ അങ്ങിനെ തന്നെ “ലാപുട”.

  ReplyDelete
 25. versatile reader..
  സിമി?(ഈസോപ്പ് കഥകള്‍ കൂട്ടത്തില്‍ കാണാത്തതുകൊണ്ട് കണ്‍ഫ്യൂഷന്‍)

  ReplyDelete
 26. ശരി ഒത്തരം അംബി പറഞ്ഞു.

  ലാപ്പുട

  ReplyDelete
 27. ആദ്യം പറയുന്നവര്‍ക്കേ സമ്മാനമുള്ളൂ :(

  ReplyDelete
 28. ആരും കണ്ടുപിടിക്കാനിടയില്ല എന്നാണ് കരുതിയിരുന്നത്. അംബിയുടെ കമന്റും രിയാസിന്റെ ആദ്യത്തെ കമന്റും കണ്ടപ്പോള്‍ കാറ്റുപോയി....:)

  ചൈനീസ് ഡിക്ഷ്ണറി എന്ന് കാണുന്നത് ചിലരൊക്കെ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു.സംഭവം നിഘണ്ടുവൊന്നും അല്ല. ഒരു നോവലാണ്. ഒരു പുസ്തകക്കടയില്‍ കണ്ടപ്പോള്‍ വെറുതെ ഒരു കൌതുകത്തിന് വാങ്ങിയത്. ഒരു ചൈനക്കാരി പെണ്‍കുട്ടി ആംഗലനാട്ടില്‍ പ്രണയത്തില്‍ ജീവിക്കുന്നതിന്റെ ആഖ്യാനം. ഭാഷ അതില്‍ ഒരു പ്രമേയമായി വരുന്നു എന്നതും നിഘണ്ടുവിന്റെ രൂപം ക്രാഫ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നു എന്നതും അതിന്റെ കൌതുകകരമായ പുതുമകള്‍. എന്നാലും നോവല്‍ അത്ര ഔട്ട് സ്റ്റാന്‍ഡിംഗ് എന്നോന്നും പറയാനാവില്ല. ഇവിടെ
  കുറച്ച് വിവരങ്ങള്‍ കാണാം. നോവലിലെ ക്രാഫ്റ്റിന്റെ കാര്യത്തില്‍ താത്പര്യമുള്ളവര്‍ ഈ പുസ്തകം വായിച്ചാല്‍ നിരാശപ്പെടേണ്ടിവരില്ലെന്ന് തോന്നുന്നു.

  ReplyDelete
 29. യുക്തി എന്നൊരു സാധനം വച്ചിട്ടേയല്ല ലാപുഡ എന്ന്‍ പറഞ്ഞത്.ചുമ്മാ ലാപുഡയെന്ന് തലയിലേയ്ക്ക് കയറി വരുവാരുന്നു. അതുകൊണ്ട്തന്നെ യാതൊരു സംശയവുമുണ്ടായിരുന്നില്ല.
  ഇന്‍ട്യൂഷന്‍ എന്നത് തികച്ചും യുക്തിയില്ലായ്മയല്ല എന്ന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്.:)(ചുമ്മാ പറയുവല്ല. മാല്‍ക്കം ഗ്ലാഡ്വെല്ലിന്റെ ബ്ലിങ്ക് നോക്കുക:)

  ReplyDelete
 30. റിയാസിനൊരു സല്യൂട്ട്!

  ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....