Sunday 15 February 2009

18 - Prophet of Frivolity











Farewell Waltz - Milan Kundera
The Book of Laughter and Waltz - Milan Kundera
Testaments Betrayel - Milan Kundera
The Joke - Milan Kundera
The UnbearableLightness of Being - Milan Kundera
Laughable Loves - Milan Kundera
Things Fall Apart - Chinua Achebe
Early India - Vol-01 - Romila Thapar
The Man Without Qualities - Robert Musil
The Sleepwalkers - Hermann Broch
The Death of Virgil - Hermann Broch
Dostoevsky - Konstantin Mochulsky
My Life in My Words - Rabindranath Tagore,Uma Das Gupta (Ed.)
The Wonder that was India - A.L.Basham
The Possessed - Dostoevsky
Notes from Underground - Dostoevsky
The First Man - Albert Camus
The Rebel - Albert Camus
Bouvard and Pecuchet - Flaubert
The Temptation of St.Antony - Flaubert
The Anatomy of Melancholy - Robert Burton
The War of the End of the World - Llosa
Plato - Complete Works - John M Cooper
The Dialectic of Enlightenment - Adorno, Horkheimer
To the Finland Station - Edmund Wilson
Letters Milena - Franz Kafka
Letters To Felice - Franz Kafka
Orientalism - Edward Said
Selected Poetry - Borges
Labyrinth - Borges
The Savage Detectives - Roberto Bolano
Austerlitz - Sebald
The Emmigrants - Sebald
Vertigo - Sebald
The Marx Engles Reader - Robert C.Tucker(Ed.)
The Confessions - ROusseasu
The Sorrows of Young Werther - Goethe
The Notebooks of Malte Laurids Brigge - Rainer Maria RIlke
Cry, the Beloved Country - Alon Paton
The Anthills of the Savannah - Chinua Achebe
ജൈവമനുഷ്യന്‍ - ആനന്ദ്
പ്രണയപുസ്തകം - വി ആ‍ര്‍ സുധീഷ്
ആലാഹയുടെ പെണ്മക്കള്‍ - സാറാ തോമസ്
Contempt - Alberto Moravia
Ferdydurke - Gombrowicz
The Melancholy of Resistance - Laszlo Krasznahorkai
A History of the Arab Peoples - Albert Hourani

64 comments:

  1. വളരെ നല്ല കളക്ഷന്‍!
    ചന്ദ്രക്കാറന്റേതാണോ?

    ReplyDelete
  2. അടുത്ത ഉത്തരം ക്ലൂ കിട്ടിയതിനു ശേഷം...

    ReplyDelete
  3. ഗുപ്തന്‍

    ReplyDelete
  4. ഭഗവദ്ഗീതയും മാർക്സും ഒന്നിച്ചുള്ള ഒരാളേ ബൂലോഗത്തിൽ ഉള്ളൂ - തഥാഗതൻ. ലളിതാസഹസ്രനാമവും മാർക്കേസും കാണാത്തതിനാൽ അല്ലെന്നു് ഉറപ്പിച്ചു.

    പിന്നെ ആലോചിച്ചപ്പോൾ ഗീത അബദ്ധത്തിൽ അവിടെ വന്നതാണെന്നു മനസ്സിലായി. ഭാര്യ കൊണ്ടു വെച്ചതാവും. സയ്യിദിന്റെ ഓറിയന്റലിസം കണ്ടപ്പോൾ ഉറപ്പായി - ഇതു ചന്ത്രക്കാറൻ അല്ലാതെ മറ്റാരുമല്ല.

    ഈ പാഞ്ചാലി ഒരു ജീനിയസ് തന്നെ! എങ്ങനെ കണ്ടുപിടിക്കുന്നു ഇതൊക്കെ?

    ReplyDelete
  5. പ്രണയപുസ്തകം? ചന്ത്രക്കാറൻ? കഭീ നഹീം!

    അദ്ദേഹത്തിന്റെ കവയിത്രിയായ ഭാര്യയുടെ പുസ്തകമാണു് അതു് എന്നു സമാധാനിക്കാം.

    അല്ലെങ്കിൽ, ഗീതയും മാർക്സും പ്രണയവും കൂടി തഥാഗതനിലേയ്ക്കു വീണ്ടും...

    ReplyDelete
  6. എന്റെ ഗെസ് :
    1. Prophet of Frivolity
    2. ലോനപ്പന്‍

    മള്‍ട്ടിപ്പിള്‍ ചോയ്സ് അംഗീകരിക്കുമോ ക്വിസ്മാസ്റ്ററേ ? :))

    ReplyDelete
  7. my guess
    1. Prophet of Frivolity
    2. bright

    ReplyDelete
  8. ആരായാലും ഫോട്ടൊയെടുക്കാന്‍ വേണ്ടി തൊട്ടുമുമ്പ് ആ ബുക്കുകളൊക്കെ അടുക്കിപ്പെറുക്കി വച്ചിട്ടാണ് പടമെടുത്തിട്ടുള്ളത്. ഒരു പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.. ഏതായാലും വിവാഹിതനാണ്. ഭാര്യയും ഭര്‍ത്താവും ബ്ലോഗേഴ്സുമായിരിക്കും.

    ആ സിദ്ധാര്‍ത്ഥന്‍ ഭായി കഴിഞ്ഞ 17 ന്റെ ഉത്തരം കണ്ടിട്ടില്ല,ആയതിനാല്‍ പണീഷ്മെന്റ്..!!

    ReplyDelete
  9. ഇത് Prophet of Frivolity തന്നെ.

    കാരണം: സാഹിത്യത്തിന്റെ കടുകടുത്ത അസ്കിത :), മാര്‍ക്സ്, സെയ്ദ്, റൊമീല ഥാപ്പര്‍, മുടിഞ്ഞ വൃത്തിയും അടുക്കും ചിട്ടയും ഒതുക്കവും അങ്ങനെയുള്ള എന്തെല്ലാമുണ്ടോ അതെല്ലാം.

    ReplyDelete
  10. ലേലു അല്ലൂ ലേലു അല്ലൂ കുഞ്ഞാ.
    രണ്ടാമത്തേ ചോയ്സ് നിരുപാധികം ക്യാന്‍സല്‍ ചെയ്തു് പുസ്തകങ്ങളെ പ്രഫറ്റിന്റെ പേരില്‍ മാത്രം ആരോപിക്കുന്നു.

    ReplyDelete
  11. ഇത് വരേം ഈ എപ്പിഡോസുകള്‍ കണ്ടില്ലല്ലോ... ശ്ശോ..

    അറ്റ്ലസ് ഒക്കെ കാണുന്നുണ്ട്, ഒമ്പത്-പത്തിലോ മറ്റോ പഠിയ്ക്കുന്ന ചെക്കന്മാരോ ചെക്കികളോ ഉണ്ടോ ആവോ. മലയാളം ഒന്നും കണ്ടുമില്ല, പ്രോഫറ്റ് തന്നെയാവണം, പിന്നെ പെന്‍ഗ്വിന്‍ പബ്ബ്ലിക്കേഷന്‍ നിറച്ച് കാണുന്നു? ഓഡീസ്സീ... റൊമില താപര്‍ ന്റെ ഒരു ബൂക്ക്? ഏതായാലും നലോണ്ണം ക്ലീന്‍ ആക്കി വച്ചേക്കുന്ന ഷെല്‍ഫ്, ഭാര്യയുണ്ടാവും വീട്ടില്‍ അതുറപ്പ്!


    കെഇപ്പിള്ളീ ഈ സീരീസ് എഇഡിയയ്ക്ക് ഒരു സലൂട്ട്!, സിദ്ധാര്‍ഥന്‍, ഞാന്‍, അഗ്രു, കുറു, ദേവന്‍ എന്നിവരുടെ ഒക്കെ വീടുകളില്‍, തേരാപാരാ ബ്ലോഗ്ഗേഴ്സ് ഇറങ്ങി നിരങീട്ടുള്ളതോണ്ട്, ഞങ്ങടെ ശേഖരം ഒക്കെ മാറ്റി, പുത്യേ കുറേ ബുക്ക് വാങി പടമേടുത്ത് തരേണ്ടി വരും!!

    ReplyDelete
  12. Prophet of Frivolity തന്നെ. ഈ പുസ്തകങ്ങളൂടെ ടൈറ്റിലുകൾക്ക് ചേരുന്ന പേർ അതേ ഉള്ളു.ഇതൊക്കെ വായിക്കുന്ന ഒരാൾ വെറും’ചന്ത്രക്കാരൻ’ എന്ന പേർ ർടുക്കുകയില്ല.

    ReplyDelete
  13. ഇതിന്റെ എല്ലാം കൂടെ “പ്രണയപുസ്തകം”! അപ്പൊ അങ്ങനെ ചില ഫീലിങ്സ് ഒക്കെ ഉണ്ടല്ലെ?സമാധാനമായി.

    ReplyDelete
  14. ഉമേഷെ ഇങ്ങനെ തമാശ പറയരുതേ.(ഞാനാണെങ്കില്‍ എനിയ്ക്ക് ഇവിടുത്തെ ജീനിയസുകളുടെ ചെരുപ്പിന്റെ വാറഴിയ്ക്കാന്‍ പോലും യോഗ്യത ഇല്ലല്ലോ എന്നോര്‍ത്ത് കുണ്ഠിതപ്പെട്ടിരിയ്ക്കുകയാണ്)

    ആദ്യത്തെ കമന്റിടാനുള്ള ആക്രാന്തത്തില്‍ ചന്ത്ര ചന്ദ്രയായിപ്പോയി. സോറീ...

    ബ്രൈറ്റിന്റെ രണ്ടാം ഷെല്‍ഫായിയ്ക്കാമെന്നും പ്രോഫെറ്റായിരിയ്ക്കാമെന്നുമുള്ള ചിന്തകള്‍ അതിനു ശേഷം വന്നിരുന്നു.

    മൂന്നു സംശയങ്ങളും അങ്ങിനെ തന്നെയിരിയ്ക്കട്ടേ.

    ReplyDelete
  15. ദേ എതിരന്‍ ചന്ത്രക്കാറനെ “ചന്ത്രക്കാരനാ”ക്കിയിരിയ്ക്കുന്നു.

    (കൊള്ളക്കാര്‍ക്കും കള്ളന്മാരെ കുറ്റപ്പെടുത്താമല്ലോ അല്ലേ?)

    ReplyDelete
  16. ഞാനുമല്ല ചന്ദ്രക്കാറനുമല്ല

    ഉമേഷ് സാറേ.. മാർക്സിസം ലെനിനിസം പുസ്തകങ്ങൾ ഒക്കെ നാട്ടിലെ ബുക്ക് ഷെൽഫിൽ പൊടി പിടിച്ച് കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി

    ഭഗവത് ഗീതയും ലളിത സഹസ്രനാമവും എന്റെ സാധനങ്ങൾ അല്ല

    വിഷ്ണു സഹസ്രനാമം കാണാപ്പാഠമായതു കൊണ്ട് പുസ്തകം സൂക്ഷിക്കുന്നില്ല

    ഇതേതോ തീവ്ര ഇടതനാ

    ReplyDelete
  17. പ്രോഫറ്റല്ലെങ്കില്‍ പിന്നെ റോബി ആയിരിയ്ക്കുമോ?

    ReplyDelete
  18. പാഞ്ചാലീ, “ചന്ത്രക്കാരൻ“ എന്നു തന്നെയാണ് (ശബ്ദതാരാവലി). ചന്ത്രം=ക്ഷേത്രത്തിലെ തിരുവാഭരണങ്ങളും പണവും സൂക്ഷിയ്ക്കുന്ന ജോലി.‘മുതൽ പിടി’ എന്നും ഇയാളെ വിളിയ്ക്കും
    പണ്ട് വീടിനടുത്ത് ദേവസ്വം ബോറ്ഡ് നിയമിച്ച ഒരു ചന്ത്രക്കാരൻ താമസിച്ചിരുന്നു. അയാളുടെ ശരിയായിട്ടുള്ള പേരാണിതെന്ന് അന്ന് വിശ്വസിച്ചിരുന്നു.
    സി. വി. രാമൻ പിള്ള ’ര’ ‘റ’ ആക്കിയിരുന്നോ?

    ReplyDelete
  19. എതിരാ ചരിത്രം അറിയില്ല. അതിനായി മൈക്ക് ഞാന്‍ ഉമേഷിനും ചന്ത്രക്കാറനും കൈമാറുന്നു.ഒന്നറിയാം, ചന്ത്രക്കാറന്റെ പോസ്റ്റിന്റെ പേരും പ്രൊഫൈലില്‍ എഴുതിയിരിയ്ക്കുന്നതും "ചന്ത്രക്കാറന്‍" എന്നു തന്നെയാണ്. ഇത് കൂടി നോക്കുക.
    :)

    ReplyDelete
  20. സി.വി. ചന്ദ്രക്കാറൻ എന്ന് തന്നേയാണ് ഉപയോഗിച്ചിരിക്കുന്നത്

    ReplyDelete
  21. Seems like an 'American pravaasi', because I have a similar bookshelf..

    ReplyDelete
  22. കുന്ദേര, കാഫ്ക, കാൽ‌വിനോ, റ്റിൻ ഡ്രം, ദസ്തയെവ്സ്കി...

    റസ്സൽ, ബാർത്തേസ്, ചെ, മാർക്സ്..

    എന്തായാലും ഒരു നടയ്ക്കു പോകില്ല. മൂന്ന് സാധ്യത പ്രോഫറ്റൂം യാത്രാമൊഴിയും പരാജിതനും.

    പരാജിതൻ മുന്നെ കമന്റ് ഇട്ടത് വഴി തെറ്റിക്കാനല്ലെങ്കിൽ പരാജിതനല്ല.

    പ്രോഫറ്റ് ഇത്രയും വൃത്തിയായി സൂക്ഷിക്കാൻ സാധ്യതയില്ല. പല പുസ്തകങ്ങളും വായിക്കാതെ വെച്ചതു പോലെ,(സമയക്കുറവ്?).

    സയൻസ് പുസ്തകങ്ങൾ (ഡോക്കിൻസ്, ഹോക്കിംഗ്, റോസ്, പിങ്കർ അടക്കം) മനപൂർവ്വം മാറ്റിവെച്ചതാണെങ്കിൽ ...

    യാത്രാമൊഴി...യാത്രാമൊഴി മാത്രം !

    എങ്കിലും അവസാനത്തെ ആ A History of the Arab Peoples പിന്നേം പ്രോഫറ്റിലേക്കു പോകുന്നു.

    ഏതായാലും വോട്ട് യാത്രാമൊഴിയ്ക്ക്!

    ReplyDelete
  23. ഡിസ്ക്രിപ്റ്റീവ് സാഹിത്യത്തേക്കാളും തിയററ്റിക്കല്‍ ലിറ്ററേച്ചര്‍ എന്ന് വിളിക്കാമെങ്കില്‍ അതാണു കൂടുതലും. റൊമിലാ ഥാപ്പര്‍, റൂസ്സോ, റസ്സല്‍
    ഡയലറ്റിക്സ് ഓഫ് എന്‍ലൈറ്റ്മെന്റ്.
    -ചരിത്രം, തത്വശാസ്ത്രം.
    ഫെമിനിസം!

    നജീബ് മഹഫൂസ് എന്ന കക്ഷിയുടെ പുസ്തകങ്ങള്‍ അറബ് പശ്ചാത്തലത്തിലെ ചരിത്രനോവലുകളല്ലേ. എ ഹിസ്റ്ററി ഓഫ് അറബ് പീപ്പിള്‍, എഡ്‌വേര്‍ഡ് സൈദ്, ഹനീഫ് ഖുറൈഷി- സാഹിത്യത്തിലെ സൈദ്ധാന്തിക പ്രതിധാനങ്ങളോടൊപ്പം വളരെ പ്രകടമായ ഒരു മധ്യേഷ്യന്‍ അനുഭാവം.

    കുന്ദേര, കാഫ്ക, എമിലി സോള, കമ്യു, ബോര്‍ഹെസ്സ്, കോട്സി - ഇത്രയും വിശാലമായ പ്രാതിനിധ്യം ഒറ്റ സ്നാപ്പില്‍ കണ്ടതില്‍ സന്തോഷം!

    സാധ്യതാലിസ്റ്റ്:

    ഹരികുമാര്‍
    വെള്ളെഴുത്ത്
    പാലിയത്ത്

    ReplyDelete
  24. റോബി വഴി പ്രോഫെറ്റ് ഓഫ് ഫ്രിവൊലിറ്റിയില്‍ പോയി വായിച്ചു. ഗാസ, മിഥോളജീസ്, കുന്ദേര, ഇറാഖ് ബോഡികൌണ്ട്!.

    റസ്സലിന്റെ സ്ഥല-കാല ഫിലോസഫി മിഥോളജീസില്‍ കിടക്കുന്നു.

    വോട്ട് പ്രോഫെറ്റിന്.

    ReplyDelete
  25. Enthaayalum kakshi America yil jeevikkunna aal aanu...
    I also vote for Yathraamozhi..:)

    ReplyDelete
  26. സിദ്ധാര്‍ത്ഥന്‍
    കഴിഞ്ഞ പോസ്റ്റ് നോക്കിയില്ലാ എന്ന കുറ്റത്തിനു്, സിദ്ധാർത്ഥനു് 54,320 point minus ചെയ്യുന്നു.

    ReplyDelete
  27. ഗ്ലൂ...ഒന്നുമില്ലേ കൈപ്പള്ളീ???

    ReplyDelete
  28. ഗ്ളൂ: ആളു് ഫയങ്കര പുലിയാണു്

    ReplyDelete
  29. വിശ്വപ്രഭ

    ReplyDelete
  30. ആള് ശരിക്കും പുലിയാണെങ്കിൽ പ്രൊഫറ്റ് തന്നെ.

    ഇനി ഫയങ്കര പുലിയാണെന്ന് സ്വയം വിശ്വസിക്കുന്ന ആളാണെങ്കിൽ കുറെപേരുകള് പറയേണ്ടിവരും.

    ReplyDelete
  31. സൂരജും, സിദ്ധാർത്ഥനും നിയമങ്ങൾ തെറ്റിച്ചു Multiple Choice ഏർപ്പാടെല്ലാം കൊണ്ടുവന്നതിനാൽ കടുത്ത ശിക്ഷ കൊടുക്കാൻ തീരുമാനിച്ചു. സഗീർ പണ്ടാരം എഴുതുന്ന അടുത്ത രണ്ടു കവികൾ വായിച്ചു് അതിന്റെ അവലോകനം എഴുതാൻ ഉത്തരവിടുന്നു.

    ReplyDelete
  32. പണ്ടാറക്കവിതകള്‍ നിരൂപിക്കാന്‍ ശിക്ഷയോ ??
    ദുഷ്ടാ ക്വിസ് മാസ്റ്ററേ... ഇതിലും ഭേദം... ;))

    എന്റെ ഒന്നാം ചോയ്സ് മാത്രം ഉത്തരമായി എടുക്കാനായി പോളിറ്റ് ബ്യൂറോയ്ക്ക് ഒരപ്പീലയക്കുന്നു.

    ReplyDelete
  33. തൂശിമ്മേ കൂന്തേരാ, കാഫ്ക എന്നിവരുടെ ആളാണ്‌. റൊമീലാ ഥാപ്പര്‍, അമര്‍ത്യസെന്‍ & വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ നാച്ചുറലി മലയാളത്തില്‍ ആനന്ദിനെ പ്രതീക്ഷിച്ചു. കന്‍സാന്‍സാക്കിസ് റിപ്പീറ്റുന്നുണ്ട്.

    ഒരു ക്യാച്ച് 22 കാണുമെന്ന് പ്രതീക്ഷിച്ചു, കണ്ടില്ല.

    കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മാര്‍ക്സും ചെയുടെ ഡയറിയും മാത്രം. ആള്‍ ഓര്‍ത്തൊഡോക്സ് ലെഫ്റ്റ് ബ്രേക്ക് സ്പിന്നര്‍ ആണെന്നല്ലാതെ അപ്ലൈഡ് ചെങ്കൊടി പുതപ്പുകാരനല്ല.

    ഹെമിങ്ങ് വേ ഹാര്‍പ്പര്‍ ലീ, zmm, ഡോണ്‍ ക്വിക്സോട്ട്, ഇഷിഗുരോ... അസൂയ മൂത്തു. ഇതുവരെ ഗണ്ടതില്‍ ബെസ്റ്റ് ആണോ എന്നൊന്നും എനിക്കറിയില്ല, പക്ഷേ എന്റെ കയ്യില്‍ നിറച്ചു കാശും ഷെല്‍ഫ് പണിയാന്‍ ഇഷ്ടമ്പോലെ സ്ഥലവുമുണ്ടായിരുന്നെങ്കില്‍ ഇതുപോലെ ഇരുന്നേനെ .

    ചന്ത്രക്കാറനും കുടുംബവുമല്ലെങ്കില്‍ ആളെ ഞാനറിയുമെന്ന് തോന്നുന്നില്ല, പക്ഷേ ഇതൊരു ദമ്പതിമാരുടെ ബുക്ക് കളക്ഷന്‍ ആവാനാണ്‌ എല്ലാ സാദ്ധ്യതയും . ഒരുപാടു പേരുടെ ബ്ലോഗ് ഞാന്‍ കണ്ടിട്ടില്ല, ഈ അണ്ണന്റേത് എന്നു തോന്നുന്ന ഒരു ബ്ലോഗ് വായിച്ചിട്ടില്ലെന്നു തന്നെ തോന്നുന്നത് (ഓഫ് കോഴ്സ് അലക്ഷ്യബ്ലോഗര്‍ ആണെങ്കില്‍ വായനയും ബ്ലോഗ് പോസ്റ്റും ലിങ്ക് ചെയ്യാന്‍ പറ്റൂല്ല) ആളെ ഡിക്ലയര്‍ ചെയ്തു കഴിഞ്ഞിട്ടു വേണം ആ ബ്ലോഗൊന്നു പോയി വായിക്കാന്‍.

    ഒരു തോക്കു കിട്ടിയിരുന്നെങ്കില്‍... ഈ വീട്ടില്‍ കയറി കൊള്ളയടിക്കാമായിരുന്നൂ.....

    ReplyDelete
  34. ശ്യൊ.. ഈ അയല്‍ക്കാരന്‍ എന്നെ വല്ലാണ്ടങ്ങ് തെറ്റിദ്ധരിച്ച്... (നാണം അഭിനയിക്കുന്നു)

    ദേവേട്ടന്‍ സൂചിപ്പിച്ച ന്യായം വച്ചുതന്നെ ബ്ലോഗില്‍ അധികം എഴുതാത്ത ഒരുപാട്സാഹിത്യം വായിക്കുന്ന നല്ലതെന്ന് ഉറപ്പുള്ളത് വാങ്ങിവയ്ക്കാന്‍ പ്രശ്നമില്ലാത്ത മലയാളം പുസ്തകങ്ങള്‍ അധികം വാങ്ങാന്‍ സാധ്യത ഇല്ലാത്ത ഒരാള്‍ ആയിരിക്കണം...


    യാത്രാമൊഴിച്ചേട്ടന്റെ വായനയെക്കുറിച്ച് ഒരുപാടൊന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും റോബിയുടെ സപ്രിറ്റിക്കറ്റ് വച്ച് യാത്രാമൊഴിച്ചേട്ടന് വോട്ട് ചെയ്യുന്നു.

    (ഒഫ് കോഴ്സ് -- എഴുത്തുവച്ച് ഒത്തുവയ്ക്കാവുന്ന ഒരേ ഒരു പേര് പ്രോഫറ്റ് തന്നെ. പക്ഷെ അങ്ങേര്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ചാന്‍സ് വളരെ കുറവാണ് എന്നൊരു കടുംകെട്ടുണ്ട്. എന്നാലും പുസ്തകകാര്യമായതുകൊണ്ട് ഇങ്ങനെ ഒരു ഫ്രിവൊലിറ്റി ആയിക്കൊള്ളട്ടെ എന്ന് ഓര്‍ത്തതാവാനും മതി )

    ReplyDelete
  35. യാതാമൊഴിയെടെ റീഡിങ്ങ് പാറ്റേണുമായി കൃത്യമായി മാച്ചാവുന്നില്ലെന്നു മാത്രമല്ല, കവിതകള്‍, പ്രത്യേകിച്ച് നെരൂദ & ഫ്വാട്ടാഗ്രഫി ന്യായമായും കാണേണ്ടതാണ്‌. ഗീത ബൈബിള്‍ ബുദ്ധം ശരണം ജി ഏ ചാമി എന്നിവ കാണത്തുമില്ല. പവിത്രയുടെ ഏബീസീഡി ബുക്ക് ഒരെണ്ണമെങ്കിലും കണ്ടേനെ. യാത്രനു വോട്ടില്ല.

    ReplyDelete
  36. ബ്ലോഗും ഷെല്‍ഫും തമ്മിലുള്ള കറപ്സോണ്ടന്‍സ് ശരിയാകുന്നത് പിന്നെ പ്രോഫറ്റ് മാത്രമാണെന്ന് തോന്നുന്നു. (വായനയിലെ മറ്റു സാധ്യതകള്‍ -വെള്ളെഴുത്ത് ഒക്കെ -- മലയാളം പുസ്തകങ്ങള്‍ ഇല്ലാത്തതുകൊണ്ട് തള്ളിക്കളയേണ്ടിവരുന്നു)

    അപ്പോള്‍ പ്രൊഫറ്റ് പക്ഷത്തേക്ക് ഞാനും :)

    ReplyDelete
  37. അവസാന ഉത്തരം...സിബു.

    (സിബുവിന്റെ പല ഷെല്‍ഫുകളില്‍ ഒന്ന്). സിജി പറഞ്ഞ അമേരിയ്ക്കന്‍ ഷെല്‍ഫും ആലാഹയും വന്‍പുലി ക്ലൂവും ഒക്കെ ചേര്‍ത്ത് എത്തിയത്.

    ReplyDelete
  38. ദേവാ.. ഒരു വൈൽഡ് ഗസ്സ്

    ഇത് കുന്ദേര വായിച്ച് കുന്തം പോലെ മെലിഞ്ഞ ഒരാളുടേയാണ്
    ആൾ പുരുഷനല്ല
    ആൾ പ്രവാസിയല്ല
    ആൾ പാട്ടിനേയും ആട്ടത്തേയും ഒക്കെ പറ്റി അതി നിഗൂഡ ജ്ഞാനമുള്ളയാൾ

    ആ ആളു തന്നെ ആണോ?

    തൃശ്ശൂർ - പാലക്കാട്

    ReplyDelete
  39. മലയാളം കാര്യമായ പുസ്തകം ഒന്നും ഇല്ലാതെ..ഒന്നിലധികം പേര്‍ കൈകാര്യം ചെയ്തിട്ടില്ലാത്ത ഇത്ര പുസ്തകം വച്ച്...

    ഉമേച്ചിയുടെ ബുക്ക്ഷെല്‍ഫ് ഇങ്ങനെ ഇരിക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല. പിന്നെ അധവാ ആണെങ്കില്‍ അതു കണ്ടിട്ടുള്ള ആരെങ്കിലും ഇതിനകം ചാടിവീഴില്ലായിരുന്നോ ?

    ReplyDelete
  40. ഈ കളക്ഷനും ഉമയമ്മറാണിയുടെ റീഡിങ്ങ് പാറ്റേണും ഒത്തുവരും തഥാഗതന്മാഷേ, പക്ഷേ റെയിഞ്ചടക്കി ഒരു വീക്കേയന്‍ കളക്ഷനും പിന്നെ “സ്നേഹപൂര്‍വ്വം, ആക്ഷേപപൂര്‍വ്വം, പരിഹാസപൂര്‍വ്വം“ എന്നൊക്കെ ഒപ്പിട്ട സമകാലിക മലയാളമെഴുത്തുകാരുടേം ബുക്കില്ലാതെ, എന്തിന് അല്ലീധനഞ്ജയനും ജാക്കി ചാനും ചേര്‍ന്നെശ്ഴുതിയ “കുച്ചിപുടിയും കുങ്ങ്ഫൂ‍വും ഒരു താരതംയ പഠനം” എന്ന പുസ്തകം പോലുമില്ലാതെ പ്രു ലൈബ്ബ്രറി അവര്‍ക്കു കാണില്ല, ഉവ്വോ?

    ReplyDelete
  41. പറയാൻ പറ്റില്ല ദേവാ

    ആളുകളെ കൺഫ്യൂസ്ഡ് ആക്കൽ അവരുടെ സ്ഥിരം തൊഴിലാ.. ചിലപ്പൊ അതൊക്കെ മാറ്റി വെച്ച് കാണും

    ReplyDelete
  42. ഒരു പിടുത്തോം കിട്ടുന്നില്ല. അപ്പോ ഏറ്റവും കൂടുതല്‍ ആളുകള്‍ പറഞ്ഞ ഉത്തരം ഞാനും പറഞ്ഞിട്ട് എന്റെ ദോണ്ടെ ലവിടെ മീറ്റാന്‍ പോകുന്നു. തീരെ സമയോം ഇല്ല. മീറ്റ് നടക്കാന്‍ പോവല്ലേ.

    പ്രൊഫറ്റ്!

    അനുമാനത്തിലെത്താനുള്ള കാരണങ്ങള്‍ മോളില്‍ വിവരമുള്ളോര്‍ വിശദമായി എഴുതിയിട്ടുണ്ട്. അപ്പോ സമ്മാനം എനിച്ചൂടെ ഉണ്ടല്ലോ അല്ലേ കൈപ്പേ?

    ReplyDelete
  43. സിജി:
    Please avoid socioeconomic comparisons about individuals here. Thank You

    ReplyDelete
  44. ഉത്തരം പറയട്ടോ?

    ReplyDelete
  45. കൈപ്പള്ളി

    ഇനിയും വൈകിക്കണ്ട

    ReplyDelete
  46. കൈപ്പിള്ളി..sorry..
    തമാശക്ക്‌ എഴുതിയതാണ്‌. ആരായാലും എന്റെ കമന്റ്‌ വേദനിപ്പിച്ചെങ്കില്‍ മാപ്പു തരൂ..കൈപ്പിള്ളിയുടെ കമന്റ്‌ ശരിയായ അര്‍ത്ഥത്തില്‍ എടുക്കുന്നു. :)

    ReplyDelete
  47. ഏവൂരാന്‍ എന്ന ബ്ലോഗറാണോ? പുലി എന്ന ക്ലൂ മാത്രമാണ്‌ ഊഹം. ഞാനിനി ഊഹിച്ച്‌ കുളമാക്കുന്നില്ല..:)

    ReplyDelete
  48. സിബുവേ, പാഞ്ചാലി പറഞ്ഞതു കേട്ടോ? ബുഹഹഹഹ... സിബുവിനെപ്പറ്റി യാതൊരു ഐഡിയയുമില്ലെന്നു തോന്നുന്നില്ലല്ലോ.

    എന്നാലും കമ്‌യൂണിസം വായിക്കുന്നതു് ഏവൂരാനാണെന്നു പറഞ്ഞൌകളഞ്ഞല്ലോ സിജീ... :)

    ആനന്ദിന്റെ ഒരു പുസ്തകവും കവിതകളുമില്ലാത്ത എന്തു യാത്രാമൊഴി? ഇനി പ്രോഫറ്റും മൊഴിയും ഒരാളാണെന്നു വരുമോ?

    ReplyDelete
  49. എന്നച്ചാ..ഉമേഷേട്ടന്‍ ഒന്നുകൂടി ഊഹിക്ക്‌..:)

    മണ്ടത്തരങ്ങള്‍ കുറെ എഴുന്നള്ളിച്ചെങ്കിലും അവസാന സമ്മാനം സിജിക്ക്‌ എന്ന് കൈപ്പള്ളി സാര്‍ പറയും എന്ന് കരുതി ഒരു സമ്മാനം മോഹിച്ചിരിക്കുമ്പോഴാ..

    സത്യം പറഞ്ഞാല്‍ ഈ പേരുകള്‍ ഒക്കെ എവിടെയോ കേട്ടിട്ടുണ്ടെങ്കിലും വെറുതെ ഒന്ന് ഗസ്സുന്നതാ..ഒരു ബ്ലോഗറെപ്പോലും എനിക്ക്‌ നേരെ ചൊവ്വേ അറിയില്ല. കൈപ്പിള്ളിയുടെ ഈ പോസ്റ്റുകള്‍ എന്നെപ്പോലെയുള്ളവര്‍ക്ക്‌ ഓരോ ബ്ലോഗറെയും കുറിച്ച്‌ അറിയാന്‍ കുറച്ചൊന്നുമല്ല സഹായിക്കുന്നത്‌. സുരജിന്റെ അത്യുഗ്രന്‍ ബ്ലോഗ്‌ അതും എനിക്കിഷ്ടമുള്ള വിഷയങ്ങള്‍ ഉള്ളത്‌ കഴിഞ്ഞാഴ്ച്ചയാണ്‌ ആദ്യമായി കണ്ടത്‌.
    നന്ദി കൈപ്പിള്ളി. ഒരു കളിയായിട്ടുമാത്രമല്ല ഇതിനെ കാണുന്നത്‌.

    ReplyDelete
  50. അതേയതേ ഉമേഷേ, സിബു ഇത്ര ഭീകരനാണെന്നറിയില്ലായിരുന്നു. സ്ഥിരം ബുക്ക് ഓസുന്ന ഉമേഷിനെപ്പേടിച്ച് ഒളിച്ച് സൂക്ഷിച്ച് വച്ചിരുന്നതല്ലേ ഈ ഷെല്‍ഫ്!

    ആ “ലന്തന്‍ ബത്തേരി...” തിരിച്ച് കൊടുത്തോ?

    ReplyDelete
  51. ശരി ഉത്തരം സംശയമില്ലാതെ പറഞ്ഞതു്:പരാജിതന്‍, എതിരന്‍ കതിരവന്‍, റോബി. രിയാസ് അഹമദ് , ഗുപ്തന്‍
    , റോബി.
    മുക്കിയും മൂളിയും കറക്കി കുത്തിയവർ: Dr. സൂരജ് , ഉമേഷ്,

    ബ്ലോഗ് വായിച്ചിരുന്നു എങ്കിൽ ഒത്തരം കണ്ടെത്തുമായിരുന്നു എന്നു് എനിക്കു് ബോദ്ധ്യപ്പെട്ടതിനാൽ , ഒരു consolation prize: 0.002 point ദേവനു്.

    സിദ്ധാര്‍ത്ഥന്‍, അതുല്യ, പാഞ്ചാലി (1/2 മാർക്ക് വീതം) .
    (സിദ്ധാർത്ഥനു് 453,042 point minus ചെതതു ഇപ്പോഴും നിലവിൽ ഉണ്ടു്.)
    ശരി ഉത്തരം : Prophet of Frivolity.

    ----
    എന്റെ വായനാശീലങ്ങളുമായി പൊരുത്തപ്പെടാത്ത വ്യക്തി ആണെങ്കിലുക്കൂടി, വായിക്കുന്ന പുസ്തകങ്ങളിൽ അലിഞ്ഞുചേർന്നു അതേകുറിച്ചു എഴുതുന്ന ഒരു വ്യക്തിയായിട്ടാണു് Prophet of Frivolity എന്ന ബ്ലോഗറെ അറിയാൻ കഴിഞ്ഞതു്. ഞാൻ അറിഞ്ഞതിൽ വെച്ച് ഏറ്റവും expressive ആയി ആങ്കലയ ഭാഷ കൈകാര്യം ചെയ്യുന്ന വ്യക്തി. A writer pregnant with emotions and expressive eloquence. An emotional beast indeed.

    പണ്ടുണ്ടായ ഒരു വമ്പൻ (ഹരികുമാര സംഭവം !!) വിവാദത്തിൽ ഇദ്ദേഹത്തിന്റെ English Commentലെ ശൈലിയും ഭാവവും കണ്ടു ഞാൻ തലകറങ്ങിപ്പോയിട്ടുണ്ടു്. അതിൽ കുറേ നാൾ ശൌഭിച്ചു നിന്നവരിൽ ഒരാൾ ഇദ്ദേഹമായിരുന്നു. ഒരു മലയാളിക്ക് ഇത്ര ഭംഗിയായി english കൈകാര്യം ചെയ്യാൻ അറിയാം എന്നു ഞാൻ അന്നു് മനസിലാക്കി. അതുകൊണ്ടാണു് അദ്ദേഹം എനിക്കു് "പുലി" ആയി തോന്നിയതു്.

    Prophetന്റെ Blog വായിക്കുന്നവർ കുറവാണെന്നുള്ളതു് പരിതാപകരമായ ഒരു കാര്യമാണു്. ഇത്രമാത്രം classical Literatureഉം Philosphyയും വായിച്ചിട്ടുള്ള ഒരു മലയാളി വ്യക്തി ഈ (ബൂലോകമല്ല!) ഭൂലോകത്തിൽ ഉള്ളതു തന്നെ അത്ഭുതമായി ഞാൻ കരുതുന്നു.

    ആങ്കലയം വായിക്കാൻ അറിയാവുന്ന സുഹൃത്തുക്കൾ അദ്ദേഹത്തീന്റെ ബ്ലോഗ് വായിക്കുവാൻ ഞാൻ അഭ്യർത്ഥിക്കുന്നു.

    ReplyDelete
  52. കൈപ്പേ,
    എന്തേനു. മീറ്റിന്റെ തിരക്കില്‍ പോലും ഇവിടെ വന്നു ‍ ഉത്തരം പറയാന്‍ സമയം കണ്ടെത്തിയ എനിയ്ക്ക് കാല്‍ മാര്‍ക്കു പോലുമില്ലേ?

    ക്വിസ് മാഷിന്റെ പക്ഷപാതത്തില്‍ പ്രതിഷേധിച്ച് മത്സരം ബഹിഷ്കരിയ്ക്കുന്നു!

    ReplyDelete
  53. ആരേലും ഒരു ലിങ്ക് തായോ. ഇങ്ങേരുടെ ബ്ലോഗ് ഏതാ?

    ReplyDelete
  54. ദേ വാ ഇവിടെ നോക്കുക.

    ReplyDelete
  55. സന്തോഷം പാഞ്ചാലീ.
    ഇതിന്നു വായിച്ച് ഒരരിക് എത്തിച്ചിട്ട് ബാക്കിക്കാര്യം. ഒറക്കം കല്ലിവല്ലി.

    ReplyDelete
  56. ഞാൻ ചന്ത്രക്കാറനാണെന്നാണു പറഞ്ഞതു കൈപ്പള്ളീ. പ്രോഫറ്റിനെ ഞാൻ അറിഞ്ഞില്ല.

    ഒരു സത്യസന്ധനുള്ള അവാർഡു മതിയേ...

    പ്രോഫറ്റിന്റെ പോസ്റ്റുകൾ കാര്യമായി വായിച്ചിട്ടില്ലെങ്കിലും കമന്റുകൾ കൊണ്ടു തന്നെ അങ്ങേരുടെ ആരാധകനാണു ഞാൻ. എന്റമ്മേ, എന്തൊരു വായന!

    എന്നാലും സിജീ, ഏവൂരാൻ... ഹഹഹ, ചിരിച്ചിട്ടെന്റെ വയറുളുക്കുന്നേ....

    ReplyDelete
  57. വിശ്വസാഹിത്യത്തിലേക്ക് വിശാലമായി തുറന്നിട്ടിരിക്കുന്ന ഈ ഷെല്ഫ് ആരുടേതെന്ന് അസൂയപ്പെടാന്‍ വന്നപ്പോഴാണു എന്റെ പേരു കണ്ടത്. എന്നാല്‍ പിന്നെ ഒന്നു രണ്ടു പേരെങ്കിലും വഴി തെറ്റുന്നെങ്കില്‍ ആയിക്കോട്ടെന്ന് കരുതി കമന്റാതെ പോയി! :)

    എന്തായാലും എന്റെ പേരു പറഞ്ഞവര്‍ക്കെല്ലാം ബ്വാഞ്ചിയും പരിപ്പുവടയും ഫ്രീ :)
    ദേവനും ഉമേഷ്ജിക്കും പണിഷ്മെന്റായി ഓരോ ബോട്ടില്‍ ചില്‍ഡ് "ഗോക്കോള"!

    ReplyDelete
  58. അഞ്ചൽ
    സ്വാറി അണ്ണേയ്. ഉമേഷിനു് കൊടുത്ത പോയിന്റെ താങ്കളുടെ തല്ക്ക് ഇരിക്കട്ടെ.

    ReplyDelete
  59. ങ്ഹും... മുക്കീം മൂളീം കറക്കിക്കുത്തീന്നോ ? അരേ നീച്! പ്രോഫറ്റിന്റെ “നിനക്കു മാത്രം” സബ്സ്ക്രൈബ് ചെയ്ത് വായിക്കുന്നതുകൊണ്ട് എനിക്ക് ഡൌട്ടൊന്നുമുണ്ടായിരുന്നില്ല. പഴയ ലോനപ്പനും ഈ പ്രോഫറ്റും ഒരാളാണെന്ന് ഒരു ഡൌട്ടുണ്ടായിരുന്നു. ആ സംശയമാണ് എന്റെ രണ്ട് ചോയ്സിന് കാരണം. ഒന്നാം ചോയ്സ് ഫൈനലൈസ് ചെയ്യാന്‍ ഒരു അപ്പീല് പോളിറ്റ് ബ്യൂറോയ്ക്ക് കൊടുത്തത് ജനറല്‍ സെക്രട്ടറി നിഷാദ് കാരാട്ട് കണ്ടില്ലേ? ഇനി "ജനശക്തി" ഇറക്കേണ്ടി വര്വോ ? ;))

    ReplyDelete
  60. കൈപ്പള്ളി, ഞാനും പ്രൊഫറ്റിനെ പറഞ്ഞതാ.

    ReplyDelete
  61. സത്യം പറഞ്ഞാ എനിക്കൊരു ആനമണ്ടത്തരം പറ്റി. ആ ‘തോക്കുകള്‍,രോഗാണുക്കള്‍, ഇരുമ്പ്‘ എന്ന പുസ്തകം എടുത്തു മാറ്റേണ്ടതായിരുന്നു. അതുവഴിയും പിന്നെ ‘തര്‍ക്കപ്രിയനായ ഭാരതീയന്‍’ വഴിയുമാണ് ഡോക്ടര്‍ എന്നെപ്പിടിച്ചത്. അതുകൊണ്ടാണ് കാരണമൊന്നും പറയാതെ ഉത്തരം പറഞ്ഞത്. മള്‍ട്ടിപ്പിള്‍ ചോയ്സ് ഉത്തരം എന്നത് എവിടാ?

    തഥാഗതാ ദയവുചെയ്ത് തീവ്രഇടതന്‍ എന്നൊന്നും പറയരുത്.
    സാക്ഷാല്‍ റീമാനുപോലും സോള്‍വ് ചെയ്യാന്‍ പറ്റാത്ത സമവാക്യങ്ങളാണ് ബൂലോകത്ത്. ഇടത്===മാര്‍ക്സിസം===കമ്മ്യൂണിസം===സോഷ്യലിസം===ലെനിനിസം===സ്റ്റാലിനിസം===ചൈന===സി.പി.എം.===പീണറായി!
    =അച്യുതാനന്ദന്‍(താല്‍കാലികം). [As an aside, Posterity never leaves anything unsettled, least of all the tendency to overlook subtle
    nuances, for cultural percepts congeal, gather momentum and end up as definitive life forces.]

    ഉമേഷേ, ഗീത കണ്ട് അത്ഭുതപ്പെടരുത്. At least I believe the life of every Indian is an almost incognizant, often unsuccessful attempt
    to part from the womb that is Gitaic. A kind of lifelong unconscious dialysis of inherited objective psyche, so to say.

    സി.വി. അന്നത്തെ ബി.എ.ക്കാരനായിട്ടും എന്തുകൊണ്ട് ‘ര’-യ്ക്ക് പകരം തിരുവനന്തപുരം സ്ലാങായ ‘റ’ ഉപയോഗിച്ചെന്ന് എനിക്കറീല്ല. ഒരു കാരണം പറയാന്‍ പറ്റും. ചന്ത്രക്കാനെന്ന കഥാപാത്രത്തിന്ന് ചന്ത്രക്കാന്‍ എന്ന പേര് ചേരില്ല, ആദ്യത്തേതിന്ന് പകരം രണ്ടാമത്തതിനെ സങ്കല്പിച്ചു നോക്കൂ. പറയുന്നതെന്താന്ന് വച്ചാ, ചന്ത്രക്കാന്‍ എന്ന വാക്കില്‍ ഒരു 'Rugged music' ഇല്ലേ? രണ്ടാമത്തേതിന് ഒരു ചങ്ങമ്പുഴായിക്ക് ദ്രവത്വം. (ഇങ്ങനെ കാരണങ്ങള്‍ കാര്യത്തിന്റെ വായില്‍ തിരുകിവെച്ചിട്ടാണ് മിക്കവാറും നിരൂപകര്‍ ജീവിച്ചുപോകുന്നത്..ഹി.ഹി)

    റോബീ, പുസ്തകങ്ങള്‍ പലതും ഞാന്‍ മാത്രമല്ല, പേര് പോലുമറിയാത്ത മറ്റ് പലരും വായിച്ചതാണ്, അതായത് സെകന്റ് ഹാന്റ്. വായിക്കുമ്പോ മിക്കവാറും പുസ്തകത്തിന്ന് പൊതിയിടും. പിന്നെ അഴിക്കും, കാര്‍ഡ്ബോര്‍ഡ് പെട്ടിയിലിട്ടുവെക്കും.......

    സിജി - ഇങ്ങനെ വല്ല സാദ്ധ്യതയും? മറ്റൊന്ന് ഫിക്ഷന്‍ ബുക്കിനൊന്നും $35-40 ഉണ്ടാവില്ല എന്നതാണ്. 2666-ന് പോലും $20 ആണ്. ഇനിയൊന്ന് ചോയ്സുമായി ബന്ധപ്പെട്ടതാണ്. ഒന്നെങ്കില്‍ മറൈന്‍ ഡ്രൈവില്‍ കായലിന്ന് അഭിമുഖമായ ഒരു ഫ്ലാറ്റ് ബുക്ക് ചെയ്യാം, അല്ലെങ്കില്‍ കുര്യന്‍ ടവറില്‍ പോയി പെസോഅ വാങ്ങി,പതിയെ നടന്ന് കായല്‍ക്കരയിലെ പടവിലിരിക്കാം. Then you will find the world subliminally distant, where terms ownership, wealth and the like loose thir contour, metamorphosing into distinctly alien objects.

    റിയാസ് - ഇവിടെക്കിടന്ന് കറങ്ങാതെ ഒന്നെങ്കില്‍ സ്കോട്ട്ലന്റ് യാര്‍ഡിലേക്ക് പോ, അല്ലേല്‍ ആ ലാവലിന്‍ കേസ് ഒരു വഴിക്കാക്ക്.

    ദേവന്‍ - കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഇല്ലല്ലോ...22-നാട്ടില്‍.

    കൈപ്പള്ളി : Looks like I shouldn't have wallowed in this frovolity ( To borrow the term from Guptan). Flattered to the point of being irrevocably spoild. Anyway...

    എന്നെ കല്യാണം കഴിപ്പിച്ച, കുട്ടികളെ വരെ സമ്മാനിച്ച എല്ലാവര്‍ക്കും നന്ദി. കല്യാണം പോയിട്ട് ബീഫ് ഫ്രൈ പോലും കഴിക്കില്ലെന്ന തീരുമാനം കുറച്ച് ദിവസം മുമ്പ് പെരിങ്ങോടന്റെ ബ്ലോഗില്‍ എഴുതിയതേ ഉള്ളൂ...

    ReplyDelete
  62. പ്രശാന്ത് കളത്തിലിനും 10 point

    ReplyDelete
  63. ഹ്മ്മ്.. അപ്പോ പ്രോഫറ്റിനു ഞാന്‍ ഒരു ആദ്യ രാത്രീം ഭാര്യേനെം വെറുതെ നല്‍കിയതിനു ചിലവെപ്പഴാ?

    ശ്ശോ എല്ലാം ഇംഗ്ലീഷ് ബുക്കാണു ദേവോയ്യ്, പടമൊന്നുമുണ്ടാവൂന്ന് തോന്നണില്ലന്റെപ്പാ, വെക്കം കിടന്ന് ചാച്ച്, അതാ നല്ലത്.

    ReplyDelete
  64. hamme. prophet of frivolity aanu thonnanu ithra vithyaasamaaya oru collection ullayaal, alle?. blogger id-de artham thanne grahikkaan panippettu, pinneyaanu.
    ithil onno randoo moonno (alpam kurkkaam) perozhike ithile oru authorinte peru njaan kettittu polumillya. athukondokke koodiyaavum prophetinte blogokke vaayikkaarundenkilum maryaadakku oru vari polum manassilaavaarumillya.

    ennaalum ingine chandrane maathram kanodidirinnu ethipidikkaan shremikkumbo chandran oru kunjye graham maathraanu ennu manassilakki tharunnathinokke ee eventinodokke njaan kadappettu irikkunnu (gad gad)...kore ezhuthanam ennundu, pakshe keyman illyaandu ezhuthiyaal aalukal enne thallikkollaayirikkum.

    (paaavam siji, siji prophet paranjathokke vaayichu vattaayippoyi, aa penninte podi polumillyaa athinu shesham) :)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....