Wednesday, 8 April 2009

54 - വിശാലമനസ്കൻ

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു ദൈവം അമ്മ
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. ഫസ്റ്റ് മതം.(ഇന്ന മതം...എന്നില്ല, ഏതെങ്കിലും മതി, ജൈന മതം ഒഴിച്ച് !) അത് ഇല്ലാത്തോര്‍ക്കാ അതിന്റെ ബുദ്ധിമുട്ടറിയൂ. ഒരുമാതിരി തരക്കേടില്ലാത്ത ഒരു കുടുംബത്തുന്നും; നമ്മടെ കേരളത്തീന്ന് പെണ്ണ് കിട്ടില്ല. ജാതിയും മതവും ജോലിയും വീടും എന്തിന്... അത്യാവശ്യം കുടിയും വലിയും ഉണ്ടായിട്ടുപോലും പെണ്ണുകിട്ടുന്നില്ല, അപ്പോള്‍ ജാതിയും മതവും ഇല്ലാരുന്നെങ്കിലോ? മതം നോട്ട് ഇമ്പോര്ട്ട് എന്നഭിപ്രായം പറഞ്ഞ എത്ര പുണ്യാളച്ചന്മാര്‍ ജാതിയും മതവും ഇല്ലാത്തോന് സ്വന്തം വീട്ടീന്ന് പെണ്ണ് കൊടുക്കും? പിന്നെയുള്ള നാലും; കുടുംബം, സ്വത്ത്, കടമ, ദൈവം എന്നിങ്ങനെ ഒറ്റബുദ്ധിക്ക് ഈ ഓര്‍ഡറില്‍ എഴുതാമെങ്കിലും, യഥാര്‍ത്ഥത്തില്‍ ഇവ നാലും ചില സ്ഥലത്ത് റെയില് പാളങ്ങള്‍ കിടക്കുമ്പോലെ കൂടിപ്പിണഞ്ഞ് കിടക്കുന്നു. “കുടുംമ്മല്യാത്തോന് എന്തുണ്ടായിട്ടും എന്താ കാര്യം?” എന്ന് പറയുമ്പോള്‍ തന്നെ, “ഉത്തരവാദിത്വബോധം ഇല്ലാണ്ട് തെണ്ടീസ് നടക്കണോര്‍ക്ക് എന്ത് കുടുംബം? എന്ത് കടമ?“ എന്നും കേള്‍ക്കാം. പിന്നെ, സ്വത്തില്‍ പെടുന്ന ലിക്വിഡ് അസറ്റായ‍ പെടുന്ന കേഷ് ഇല്യാണ്ടെ വല്ലതും നടക്കുമോ? അരിവാങ്ങി കാഷ് കൌണ്ടറില്‍ നിന്ന് ‘കാശും സ്വത്തുമാണോ? നമുക്ക് കുടുംബവും കടമയും സ്നേഹവുമല്ലെ വലുത് ചേട്ടാ?’ എന്ന് പറഞ്ഞാല്‍ അവര്‍ ‘അരി തിരികെ വച്ച്.. വീട്ടീപോടാ‘ എന്ന് പറയില്ലേ? അപ്പോള്‍ കാശിന്, കാശ് തന്നെ വേണം. അല്ലെങ്കില്‍ അടുപ്പും കല്ല് ചിതല്‍ പിടിക്കും! ഇനി ദൈവത്തിന്റെ കാര്യമെടുത്താല്‍ , മൊത്തത്തില്‍ ഒരു ദൈവാനുഗ്രഹം ഇല്ലെങ്കില്‍ പിന്നെ ജീവിതം എന്റര്‍ കീ വര്‍ക്ക് ചെയ്യാത്ത ചില കീബോഡുകള്‍ പോലെയായിപ്പോം. സൊ, ലതും വെരി വെരി ഇമ്പൊര്‍ട്ട് തന്നെ.
എന്താണു് വിലമതിക്കാനാവത്തതു്? പരസ്പര ബഹുമാനം.
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
  1. ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
  2. 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
ലൊക്കേഷന്‍ വളരെ ഇമ്പോര്‍ട്ടന്റ് ഫാക്റ്ററാണ്. അഫ്ഗാനിസ്ഥാനിലാണെങ്കില് ‍ഞാന്‍ ഫാക്ടറി പൊളിക്കും. (അല്ലെങ്കില്‍ താലിബാങ്കാര്‍ എന്റെ തല കൊണ്ട് മന്‍ഷ്യതല കഷായം ഉണ്ടാക്കി കുടിക്കും). ചൈനയിലാണെങ്കില്‍, മറ്റത് പൊളിക്കും. ഇനി കേരളത്തിലാണെങ്കില്‍ ടോസ് അടിച്ചിട്ട് തീരുമാനിക്കും, ഏതായാലും വല്യ പ്രശ്നമൊന്നുമില്ല. കുറെ ജോലിയും കൂലിയും ഇല്ലാത്തവര്‍ ഒരാഴ്ച ‘വിവാദം’ എന്ന് പറഞ്ഞ് അതിന്റെ പിറകേ, പോലിസിന്റെ ലാത്തിയും അവരുടെ പുറവുമായി നടക്കുമെന്നെ ഉള്ളൂ. അടുത്ത വിവാദം വരുമ്പോള്‍ പിന്നെ അദങ്ങട് മറന്നോളും.
ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും? തൊഴില്‍ എന്ന നിലക്ക് ഇതുവരെ ഇതൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് എല്ലാം ഒരു റൌണ്ട് ട്രൈ ചെയ്യും. ഏത് ചെയ്യുമ്പൊഴാണ് എനിക്ക് ഏറ്റവും കൂടൂതല്‍ എഞ്ജോയ്മെന്റ് എന്ന് നോക്കും. എന്നിട്ടത് അങ്ങട് ഉറപ്പിക്കും.
ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു? ഏകാന്തത എന്നൊന്ന് എന്റെ ലൈഫില്‍ ഇല്ല. ഒറ്റക്കിരിക്കുമ്പോഴാണ് പൊതുവെ ഏറ്റവും ബിസിയാകുന്നത്. ഒരിക്കല്‍ മെഡിറ്റേഷന് പോയി, അതിസുന്ദരിയായ ഒരു നോര്‍ത്തിന്ത്യാക്കാരിയുടെ (30+) കൂടെ ഒരു കുടുസ് റൂമില്‍ ലൈറ്റണച്ച് നേര്‍ക്കു നേര്‍ ഇരുന്നപ്പോള്‍ ഒറ്റക്കല്ലാഞ്ഞിട്ടുപോലും വല്ലാത്തൊരു ഏകാന്തത ഫീല്‍ ചെയ്തു.
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? കോമേഴ്സ് തന്നെ തിരഞ്ഞെടുക്കും. ഫിനാന്‍സ് മേനേജ്മെന്റാണ് ഏറ്റവും ഇഷ്ടമുള്ള ഹോബി എന്നതുകൊണ്ട്.
എന്താണു് മലയാളിയുടെ അശ്ലീലത്തിന്റെ വ്യാഖ്യാനം? എനിക്ക് അതൊന്നും മനസ്സില്ലാക്കാനുള്ള പ്രായമായില്ല.
കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ? പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ എന്നെ, ജോണി ചേട്ടന്റെ ബൈക്ക് വര്‍ഷോപ്പില്‍ വിടാന്‍ പ്ലാനിട്ടതായിരുന്നു. എന്റെ ഒറ്റ നിര്‍ബന്ധത്തിലാണ് പിന്നെം പഠിച്ചത്. പഠിച്ചൂന്ന് പറഞ്ഞാല്‍ അത്ര വല്യ പഠിപ്പൊന്നും പഠിച്ചില്ല. പക്ഷെ, ശമ്പളം തരുന്നവരെ ബഹുമാനിക്കാനും പറഞ്ഞ പണി ശുഷ്ക്കാന്തിയോടെ ചെയ്യാനും വരവിനനുസരിച്ച് ചിലവ് ചെയ്ത് ജീവിക്കാനും പഠിച്ചു.
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? രാവിലെ: നൂലപ്പം+ മുട്ടക്കറി. ഒമ്പതുമണിക്ക്: കഞ്ഞി+ചക്കക്കൂട്ടാന്‍+ഒണക്കമുള്ളന്‍ ചുട്ടത്. ഉച്ചക്ക് : മട്ടരി ചോറ് + മീങ്കൂട്ടാന്‍+കൊള്ളി/കൂര്‍ക്ക കുത്തിക്കാച്ചിയത്+പപ്പടം+ഒരു കപ്പ് വെള്ളം.കാരണം: നല്ല എയിമാ! വൈകീട്ട്: ചപ്പാത്തി+വെജ് കറി പാചകം അറിയില്ല.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) എന്‍ഫീല്‍ഡ് ബുള്ളറ്റ് (std model, black color, without mirrors!)
കൂട്ടിൽ ചാടിയ മൂങ്ങക്ക് ചിന്താഭാരം ഉണ്ടാകാനുള്ള കാരണങ്ങൾ എന്തായിരുന്നു? അപ്പോൾ മാവോയിസം വീട്ടിൽ ആരെല്ലാം ഉണ്ടായിരുന്നു. എന്നാ ചാക്കോച്ചാ?
പരസ്യങ്ങള്‍ താങ്കളെ സ്വാധീനിക്കാറുണ്ടോ? ഉണ്ടേങ്കില്‍ ഏതുവിധത്തില്‍? ഉം. ഫെവിക്കോളിന്റെ ആ പരസ്യം കണ്ടതിന് ശേഷം, മീന്‍ പിടിക്കുന്നത് വടിയില്‍ ഫെവിക്കോള്‍ തേച്ചാണ്. ;)
പുതിയ blog എഴുത്തുകാർ മലയാളം ബ്ലോഗിലേക്ക് വരുമ്പോൾ എന്തെല്ലാം ചിട്ടകളാണു് സ്വീകരിക്കേണ്ടതു്. അങ്ങനെ ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ടോ? എന്ത് ചിട്ട? ഉണ്ടയാണ്. അങ്ങട്ട് പൂശന്നെ! (ആരേയും മെക്കട്ട് കയറാതെ നോക്കിയാല്‍ നല്ലത്).
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും.
  1. ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു.
  2. ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു.
  3. നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും.
  4. ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും.
  5. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല
  6. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും.
ലൈഫില്‍ ഇതുവരെ കുളിക്കാത്ത പട്ടീടെ മേലെക്ക് ഒരു കപ്പ് വെള്ളം ഒഴിച്ചിട്ട് എന്തിനാ?
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. ഉവ്വ്. ഇനിയും റിസ്ക് എടുക്കാന്‍ വയ്യ എന്ന്.
ആകെ മൊത്തം 35 million മലയാളികളിൽ മാത്രമാണു് ലോകത്ത് ഉള്ളതു്. ഭൂമിയിൽ എല്ലാ കോണിലും ഉണ്ടെന്നുള്ള സ്ഥിരം കേൾക്കാറുള്ള Mythൽ വിശ്വസിക്കുന്നുണ്ടോ? മറ്റു പ്രവാസ സമൂഹങ്ങളെ കാൾ വിത്യസ്തമായി മലയാളിക്ക് എന്താണുള്ളതു്? മലയാളികള്‍ എല്ലാ രാജ്യത്തും ഉണ്ട് എന്ന് തോന്നുന്നില്ല. പൊതുവെ മലയാളികള്‍ മറ്റുള്ള രാജ്യക്കാരോട് ഭയങ്കര മര്യാദക്കാരാണ്. വൃത്തി, വിനയം, വിവരം, വിശ്വാസ്യത, വിദ്യാഭ്യാസം എന്നിവ കമ്പാരീവിലി കൂടിയവരാണ് മലയാളികള്‍.
ബ്ലോഗിൽ നിന്നും മലയാള സാഹിത്യത്തിൽ ശ്രദ്ധിക്കപ്പെടുന്ന രചനകൾ ഉണ്ടാകുന്നുണ്ടോ? തീര്‍ച്ചയായും. പേരുകേട്ട എഴുത്തുകാരുടെ ചിന്തകള്‍ക്കും എഴുത്തിനും കട്ടക്ക് നില്‍ക്കുന്ന റേയ്ഞ്ചില്‍ എഴുതുന്നവര്‍ അനവധിയുണ്ട്. പക്ഷെ, ഇവിടത്തെ വായനക്കാരില്‍ കൂടുതലും ലളിതമായ എഴുത്ത് ഇഷ്ടപ്പെടുന്നവരാകയാല്‍ ഇവരുടെ എഴുത്ത് വേണ്ടത്ര വായിക്കപ്പെടുന്നില്ല എന്നുമാത്രം. പക്ഷെ, ഇവരാണ് ബ്ലോഗിലെ അഭിമാനം എന്ന് ഞാന്‍ വിശ്വസിക്കുന്നു.
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചില കഥാപാത്രങ്ങള്‍ക്ക് എന്റെ സ്വഭാവം തോന്നിയിട്ടുണ്ട്.
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? നിന്നോറ്റ് ഞാന്‍ എന്ത് തെറ്റു ചെയ്തിട്ടാ നീ എന്നെ ഇങ്ങനെ സങ്കടപെടുത്തുന്നത് എന്ന് ചോദ്ക്കും.
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാതനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
ബ്ലോഗിങ്ങ് മേഘലയിലാണ്
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? വെള്ളമടി
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? സംശയമെന്ത് വഷളാവുക തന്നെ. അതിജീവനമാണ് ഇന്നത്തെ സമൂഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. എന്റെ മാതൃഭാഷക്ക് എന്റെ കരിയറില്‍ റോളില്ലാതെ വരുമ്പോള്‍ സ്വാഭാവികമായും എനിക്ക് അതിനോടുള്ള ഇന്ററസ്റ്റ് പോകും.
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവതിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? നല്ല കനമുള്ള രണ്ടെണ്ണം. ഉറങ്ങുമ്പോള്‍ തലയിണക്ക് പകരം വക്കാനാ. മനുഷ്യവാസമില്ലാത്ത ദീപിലേക്ക് നാടുകടത്തുമ്പോള്‍ പുസ്തകമല്ലേ കൊണ്ടുപോണത്? വേറെ ഒന്നും കിട്ടിയില്ല!
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേതപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? 100%. പങ്കെടുത്ത് വെടിച്ചില്ല് കോസ്റ്റൂമൊക്കെ ഇട്ട്, ഡാന്‍സൊക്കെ ചെയ്ത്, അര്‍മാദിച്ചേനിരുന്നു.
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
  1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
  2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
ഒന്നും അമര്‍ത്തില്ല. എല്ലാവരോടും ഞാന്‍ ക്ഷമിക്കും. :)
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
  1. K. കരുണാകരൻ,
  2. EMS,
  3. AKG,
  4. സി.എച്ച്. മുഹമ്മദ്കോയ,
  5. മന്നത്ത് പത്മനാഭൻ,
  6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
  7. Dr. പല്പ്പു.
  8. വെള്ളാപ്പള്ളി നടേശൻ
Dr. പല്പ്പു. (ആരാ ദ്?)
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? ഒന്നിനെക്കുറിച്ചും പരാതി ഇല്ലാതെ കംഫര്‍ട്ടബിളായി ജീവിക്കുന്ന ആള്‍. (ബഹുവൃഹി സമാസം)
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? നിര്‍ബന്ധം ഇല്ല. വേണമെങ്കില്‍ വിശ്വസിക്കാം.
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) ഇല്ല. പൂട്ടുകുറ്റി ലെന്‍സ് ഊരി കുറച്ച് നേരം അണ്ണന്റെ വായില്‍ തിരുകി വക്കാന്‍ തോന്നിയിട്ടുണ്ട്!
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) ഏതൊരു അവസ്ഥയിലും പതറാത്ത മനസ്സും സൂക്ഷ്മമായ ചിന്തയും സൌമ്യമായ ഭാഷയും ഉള്ള ഒരാളാക്കണം എന്നെ. എന്റെ കമ്പ്ലീറ്റ് പ്രശ്നങ്ങളും അതോടെ സോള്‍വാകും.
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? കുറുമാനും തമനുവുമായി ചേര്‍ന്ന് ബീഫ് കള്ളക്കടത്ത് തുടങ്ങും.
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും 1 കോടി രൂപ ട്രഷറിയില്‍ ഇട്ട്, ബാക്കിയുള്ള പൈസ മുഴുവന്‍ സാമ്പത്തിക ബുദ്ധിമുട്ടുമൂലം കേരളത്തില്‍ കല്യാണം കഴിയാതെ നില്‍ക്കുന്ന, ബി.പി.എല്‍. കുടുംബങ്ങളിലെ പെണ്‍കുട്ടികളെ കെട്ടിച്ചുവിടാന്‍ ഉപയോഗിക്കും. സത്യം!
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? ഇല്ല. ഒരുപക്ഷേ, നഷ്ടത്തേക്കാള്‍ വനേട്ടമുണ്ടായതുകൊണ്ട് ഓര്‍ക്കത്തതാവാം.
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? avar illaathe pattillallo. ente veettil varunnavare sweekarikkum. ellaavarodum chirikkum.
Mark Twain, R.K. Narayan, Basheer. ഇവർ മൂന്നുപേരും ഒരു restaurantൽ വെച്ചു കണ്ടു മുട്ടുന്നു. എന്തു സംഭവിക്കും? നോ ഐഡിയ
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
  1. ഇന്ദിര ഗാന്ധി
  2. K.J. Yesudas
  3. കാട്ടുകള്ളൻ വീരപ്പൻ
  4. മാമുക്കോയ
  5. കൊച്ചുത്രേസ്യ
  6. അടൂർ ഭാസി
  7. Amjad Khan
  8. Jimmy Wales
  9. Mother Theresa
  10. Khalil Gibran
  11. Sister Alphonsa
  12. കുറുമാൻ
  13. കലാഭവൻ മണി
  14. സ്റ്റീവ് മൿ-കറി
  15. Charles Dickens
  16. Kuldip Nayar
  17. Arundhati Roy
  18. Charlie Chaplin
  19. R.K. Lakshman (cartoonist)
  20. ഇഞ്ചിപ്പെണ്ണു്
inji pennu. veettil undaakkunna normal food kodukkum. veettile visheshangal chodikkum. interiar design ne patti chodikkum. veedinte teressil pachakkari, poochedi enniva valarthunnathine patti chodikkum.
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. രണ്ടുദിവസം പച്ചവെള്ളം പോലും കൊടുക്കാതെ വല്ല പാടത്തും കൊണ്ടിടും.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? മാനസികോല്ലാസത്തിന്. ഉവ്വ്.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്? കഥയായിരുന്നു. കൌമാര രതി സ്മരണകള്‍.
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
  1. കരഞ്ഞു.
  2. ചിരിച്ചോ.
  3. തലകറങ്ങി നിലത്തു വീണു്.
  4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
  5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
ആള്‍ടെ കുടുമ്മക്കാരെ കുറിച്ചോര്‍ത്ത് സഹതപിച്ചു.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) വല്ല ത്വയിരം ഉണ്ടോഡാ നിന്നെക്കൊണ്ട്??
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? നടത്തിപ്പിന് അഗ്രജനെ ഏല്‍പ്പിക്കും. കാര്യപരിപാറ്റി ഒന്ന് മാത്രം. കൈപ്പള്ളി യുടെ സ്വാഗതപ്രസംഗം ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ ക്രിയേറ്റിവിയുടെ പ്രത്യേകത തുടങ്ങി സ്പേഷ് ഷട്ടിലില്‍ ഉപയോഗിക്കുന്ന അത്യാധുനിക ഡിജിറ്റല്‍ ക്യാമറയുടെ ലെന്‍സിന്റെ സ്പെസിഫിക്കെഷന്‍ വരെയുള്ള, സാധാരണക്കാരുടെ നിത്യോപയോഗ സംഭവങ്ങളേപ്പറ്റി ‘വിശതീകരിച്ച്‘ ഒരു 4 മണിക്കൂര്‍ ഒരു പെരുക്ക് പെരുക്കും. അപ്പോഴേക്കും, ഫുഡിനുള്ള സമയമാവും.
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) ബ്ലോഗില്‍ വന്നതുകൊണ്ട് വന്ന് ചേര്‍ന്ന മഹാഭാഗ്യമായി ഞാന്‍ കരുതുന്നു.
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? എന്റെ വീടിന്റെ മുന്നിലെ റോഡില്‍ കൂടെ പോകുമ്പോള്‍.
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? കൈപ്പള്ളിയുടെ. പത്തമ്പതെണ്ണം ഉണ്ടല്ലോ? 5 എണ്ണം കുറഞ്ഞാലെന്താ?
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു.

78 comments:

  1. Visala Manaskan
    http://www.blogger.com/profile/15443442164239934434

    ReplyDelete
  2. അനൂപ്‌ കോതനല്ലൂര്‍

    http://www.blogger.com/profile/07395915377064006939

    ReplyDelete
  3. ഇതാ കൊടകരക്കാരനല്ലേ?

    ReplyDelete
  4. എല്ലാവരോടും ക്ഷമിക്കുന്ന ഒരു 'വിശാലമനസ്കന്‍' അല്ലെ ഇത് ?

    ReplyDelete
  5. എന്റെ ഉത്തരം : Visala Manaskan
    http://www.blogger.com/profile/15443442164239934434

    ദില്‍ബല്‍ ആണോ എന്നും സശയമുണ്ട്.. അതു വേണ്ട..

    ReplyDelete
  6. http://www.blogger.com/profile/15443442164239934434
    Visala Manaskan

    ReplyDelete
  7. എന്റെ ഉത്തരം : Visala Manaskan
    http://www.blogger.com/profile/15443442164239934434

    ReplyDelete
  8. qw_er_ty

    ഈ മത്സരത്തിന്റെ മോഡറേഷന്‍ സമയം ഏഴുവരെ നീട്ടിയ കൈപ്പള്ളിക്ക് ആദ്യമേ നന്ദി (ഞാന്‍ ആറുമണിക്കേ ഓഫീസിലെത്തൂ അതാ :-)

    ഉത്തരമെഴുതിയ ആളുടെ ലൊക്കേഷന്‍ കണ്ടുപിടിക്കാനുതകുന്ന ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ കാണുന്ന സീനുകളും, ലാസ്റ്റ് പോസ്റ്റ് ഏതായിരുന്നു എന്ന ചോദ്യവും ഒന്നും ഈ ചോദ്യാവലിയില്‍ ഇല്ലായിരുന്നതിനാല്‍ ആദ്യവായനയില്‍ ആരായിരിക്കും ഇതെന്ന് വല്ലാതെ സംശയം തോന്നിപ്പോയി.

    എങ്കിലും താഴേക്ക് താഴേക്ക് വായിച്ചു വന്നപ്പോള്‍ ആ ചോദ്യങ്ങള്‍ കൈപ്പള്ളിമനപ്പൂര്‍വ്വം മാറ്റിയതാണെന്ന് മനസ്സിലായി. കാരണം ക്ലൂ ക്ല്ലു സര്‍വ്വത്ര ക്ലൂ.. ഇനി അതും കൂടെ ഇല്ലാത്തതിന്റെ കുറവല്ലേ ഉള്ളൂ എന്നു കരുതിയാവണം!

    മലയാളത്തെ സ്നേഹിക്കുകയും, അതേ സമയം ജീവിക്കുന്ന ചുറ്റുപാടില്‍ നിന്ന് ഇംഗ്ലീഷ് വാക്കുകള്‍ ധാരാളം വര്‍ത്തമാനത്തിലും എഴുത്തിലും പ്രയോഗിക്കുകയും ചെയ്യുന്ന ഒരാളാണെന്ന് വ്യക്തം. തൃശ്ശൂര്‍ഭാഷ അനര്‍ഗളമായി ഒഴുകിവരുന്നത് മനഃപ്പൂര്‍വ്വം ഒതുക്കാന്‍ പലയിടത്തും (!!) ശ്രമിച്ചിട്ടുണ്ടെങ്കിലും എത്രമറയ്ക്കാനാ‍ണ് ! പറ്റുകയില്ല. ഇദ്ദേഹം തൃശൂര്‍ തന്നെ! “എന്ത് ചിട്ട? ഉണ്ടയാണ്. അങ്ങട്ട് പൂശന്നെ!“ ഇതൊക്കെപോരേ.... !!

    ബ്ലോഗിംഗ് ആണ് ഇദ്ദേഹത്തിന്റെ തൊഴില്‍ മേഖല. (ഘ - എന്നു മനഃപ്പൂര്‍വ്വം എഴുതിയതാണോ എന്തോ). എഴുത്തുമാത്രമല്ല, നല്ല വായനക്കാരനുമാണിദ്ദേഹം എന്ന് ഉത്തരങ്ങളില്‍ ഉടനീളം വ്യക്തം.

    ‘വല്ല ത്വയിരം ഉണ്ടോഡാ നിന്നെക്കൊണ്ട്??“ ഇതൊരുനല്ല ക്ലൂവായിപ്പോയി! അറീഞ്ഞുകൊണ്ട് ഇട്ടതുതന്നെ. ത്വയിരം പലരും ബ്ലോഗിലെഴുതിയിട്ടുണ്ടെങ്കിലും വിശാലമനസ്കന്‍ എപ്പോഴോ ലെഴുതിയ “വല്ല ത്വയിരം ണ്ട്രാ നിന്നെക്കൊണ്ട്“ എന്ന ഒരു ടിപ്പിക്കല്‍ വാചകം ഓര്‍മ്മയില്‍ വന്നു... അങ്ങനെ വിശാലനെ സേര്‍ച്ചി. അതിനു മുമ്പു പോങ്ങും മൂടനേയും ഡൌട്ട് ഉണ്ടായിരുന്നു.

    ഇനി ബാക്കി ഉത്തരങ്ങള്‍ ഉടനീളം ഒന്നു കൂടി വായിക്കുമ്പോള്‍ “വിശാലവീക്ഷണം” നന്നായി തെളിയുന്നുണ്ട്.

    ബ്ലോഗ് മീറ്റിനെപ്പറ്റിയുള്ള ചോദ്യത്തില്‍ കൈപ്പള്ളിയെ മാത്രം പരിപാടികള്‍ ഏല്‍പ്പിച്ച് സൂര്യനു താഴെയുള്ള സകലതിനെപ്പറ്റിയും സംസാരിക്കാന്‍ പറഞ്ഞതില്‍ നിന്നും കൈപ്പള്ളിയുടെ അറിവിന്റെ ലോകത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ അറിവ് വളരെ വ്യക്തം. അതുപോലെ കുറുമാനെയും തമനുവിനെയും കൂട്ടി ബീഫ് വില്‍ക്കാന്‍ പോകുന്നതില്‍ നിന്നും ഇതും ഒരു ദുബായ് വാലയെന്ന് ഉറപ്പാണ്.

    മറ്റൊരു ക്ലൂ, ഇടയ്ക്കുവച്ച് ഇദ്ദേഹത്തിന്റെ കമ്പ്യൂട്ടറില്‍ കീമാന്‍ ഇല്ലാതെ പോകുന്നതാണ്. ഇതും ഒരു വിശാല ലക്ഷണമാണ്. ചാറ്റില്‍ മാത്രം!!

    ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം എനിക്കു വളരെ ഇഷ്ടമായി. വളരെ വളരെ സത്യമായ ഒരു കാര്യം..

    അപ്പോള്‍ എന്റെ ഉത്തരം, കൊടകരയില്‍ വീടും, ജബലാലിയില്‍ ജോലിയുമുള്ള ഡെയ്ലി പോയിവരുന്ന

    വിശാലമനസ്കന്‍
    പ്രൊഫൈല്‍ : http://www.blogger.com/profile/15443442164239934434


    ബ്ലോഗനാര്‍കാവിലമ്മേ കാത്തുകൊള്ളണേ..

    qw_er_ty

    ReplyDelete
  9. Visala Manaskan
    http://www.blogger.com/profile/15443442164239934434

    ReplyDelete
  10. മുഴുവന്‍ വായിച്ചില്ല.. മോഡറേഷന്‍ തീര്‍ന്നാലോ..
    ക്വിസ് മാഷ് ടൈമിന്റെ കാര്യത്തില്‍ ഒരു വ്യവസ്ഥേം ഇല്ലാത്താളാ..


    Visala Manaskan
    http://www.blogger.com/profile/15443442164239934434

    ReplyDelete
  11. എന്റെ ഉത്തരം : : ശ്രീലാല്‍


    പ്രൊഫൈല്‍ : : http://www.blogger.com/profile/04870549588418375056

    ReplyDelete
  12. എന്റെ ഉത്തരം : വിശാല മനസ്കന്‍


    http://www.blogger.com/profile/12843743

    ReplyDelete
  13. ഏതാണ് ഈ തൃശൂർക്കാരൻ?

    ReplyDelete
  14. പട്ടേരിയുടെ ഒരു ശൈലിയും ഉണ്ടല്ലൊ, ഇനി പട്ടേരിയാണൊ..

    അപ്പൂനെക്കൂട്ട്, ഇനി ഞാന്‍ എല്ലാ ഉത്തരങ്ങളും വിശാല്‍ജി എന്നെ പറയൂ, എന്താ കൈതമുള്ള് അപ്പൂന് സ്വന്തമാണെങ്കില്‍ വിശാലന്‍ എനിക്കും സ്വന്ത്വാ...

    ReplyDelete
  15. ഉത്തരം മാറ്റി...
    പുതിയ ഉത്തരം : sandoz
    http://www.blogger.com/profile/07986985766042788628

    ReplyDelete
  16. എന്റെ ഉത്തരം: വിശാലമനസ്കന്‍..

    http://www.blogger.com/profile/15443442164239934434

    ReplyDelete
  17. http://www.blogger.com/profile/15443442164239934434


    Visala Manaskan

    എന്റെ സ്വന്തം നാട്ടുകാരന്‍... കൊടകരയുടെ ചക്കരമുത്ത്!

    ReplyDelete
  18. ഇന്നു കമന്റ്‌ പെട്ടി തുറക്കുന്നില്ലേ?

    ReplyDelete
  19. സാജൻ ഒരു സെക്കൻഡിനു പുറത്തായാ?
    qw_er_ty

    ReplyDelete
  20. എന്റെ ഉത്തരം : Visala Manaskan
    http://www.blogger.com/profile/15443442164239934434

    വിശകലനം സജീവ് ചെയ്യട്ടെ :)

    ReplyDelete
  21. ആദ്യത്തെത്തെ ചോദ്യവും ഉത്തരവും “എന്താണ് ദൈവം? അമ്മ” ഇത് ശരിക്കും അവിടെ ഉണ്ടായിരുന്നോ? !!!!!! ഞാനതിപ്പോഴാണു കാണുന്നത്..

    qw_er_ty

    ReplyDelete
  22. ☮ Kaippally കൈപ്പള്ളി ☢ said...
    അടുത്ത മത്സരം: UAE April 08 2009, 05:00
    Moderation ആരംഭിക്കുന്ന സമയം: ഉടൻ
    Moderation അവസാനിക്കുന്ന സമയം: UAE April 08 2009, 8:00

    ഞാൻ ഉറങ്ങുന്നതും, ഓഫിസിലേക്ക് പോവുന്നതുമായ ഈ^ സമയക്രമത്തിനിടയിൽ മത്സരം വെച്ചത് കണ്ടപ്പോഴെ ഇച്ചിരി കലിപ്പോടെ മനസ്സിൽ ഉറപ്പിച്ചിരുന്നു... രാവിലെ ഇതൊന്ന് നോക്കിയിട്ട് തന്നെ ബാക്കി കാര്യം. പാച്ചുവിനെ സ്കൂൾ ബസ്സിൽ കയറ്റി വിട്ടതിനും എന്റെ ഫ്രണ്ടിന്റെ വരവിനും ഇടയിലുള്ള ഇരുപത് മിനിറ്റ് എനിക്ക് ധാരാളമായിരുന്നു :)

    ReplyDelete
  23. അതിപ്പം ഞാൻ ചെർത്തതാന്നേ. എന്തൊ ഒരു കുറവില്ലാരുന്നോ? :-)
    qw_er_ty

    ReplyDelete
  24. ആർക്കും വേറെ ഉത്തരമൊന്നും ഇല്ലേ? വിശാലനു പാചകം അറിയില്ലേ? ചുമ്മതല്ല മീങ്കൂട്ടാൻ കുളമായതു !

    ReplyDelete
  25. വിശാലമനസ്കന്‍: http://www.blogger.com/profile/15443442164239934434

    ReplyDelete
  26. ഇനി ആരെ പറയും എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്നു...

    ജോലി 'ബ്ലോഗിങ് മേഖല' ആയതിനാല്‍ സാന്റോസ് ആണെന്ന് തോന്നി..

    ഇനി വിശാല മനസ്കന്‍ ആണെങ്കില്‍ പന്ത്രണ്ട് പോയിന്റിനു പകരം രണ്ട് മൈനസ്...

    പോനാല്‍ പോകട്ടും പോടാ....

    ReplyDelete
  27. വരാന്‍ വൈകി..
    കഞ്ഞി+ചക്കക്കൂട്ടാന്‍+ഒണക്കമുള്ളന്‍ ചുട്ടത്
    നല്ല എയിമാ!... :)

    വിശാലമനസ്കന്‍:
    http://www.blogger.com/profile/15443442164239934434

    ReplyDelete
  28. എല്ലാരും വിശാലന്‍ എന്നു പറയുന്നു. അങ്ങനെയാണെങ്കില്‍ തൊഴില്‍ മേഖലയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ കള്ളം പറഞ്ഞതിന് പെറ്റി കൊടുക്കണം.. മല്‍സരം തന്നെ അസാധു ആക്കണം..

    'ഒരു ബാച്ചിലറിന്റെ വിലാപങ്ങള്‍' മുഴവന്‍ ആദ്യത്തെ ഉത്തരത്തില്‍ തന്നെയുണ്ട്.. പുണ്യാളച്ചന്‍ എന്ന് വിളിക്കണമെങ്കില്‍ ആളൊരു കൃസ്ത്യന്‍ മതവിശ്വാസിയാകാം...ബുള്ളറ്റ് ഇഷ്ടമാണ്, വീടിന് മുമ്പില്‍ കൂടി ആനകള്‍ പോകാറുണ്ട്.... നീണ്ട കുത്തുകള്‍ ഇല്ലെങ്കിലും സാന്റോസ് എന്ന് തോന്നാന്‍ കാരണം ഇതൊക്കെയാണ്,

    ReplyDelete
  29. പെറ്റി കൊടുക്കാം അനിലേ.. പെറ്റിക്കാണോ പഞ്ഞം!

    നല്ല എയിമാ എന്നു സാന്റോസ് എഴുതിയാല്‍ അങ്ങോട്ടും പെറ്റികൊടുക്കും. വിശാലനാണെന്ന് തെറ്റിദ്ധരിപ്പിച്ചതിന്. സമ്മതമാണോ? :-)

    qw_er_ty

    ReplyDelete
  30. "അത്യാവശ്യം കുടിയും വലിയും ഉണ്ടായിട്ടുപോലും പെണ്ണുകിട്ടുന്നില്ല," ????

    ReplyDelete
  31. അനിലേ, ഇതിന്റെ > ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു? < ഉത്തരം കണ്ടാ... ഇത് സാഡോസായിരുന്നെങ്കിൽ ആ നോറ്ത്തിന്ത്യാക്കാരി ഇപ്പോ വല്ലോടത്തും ലുങ്കിയും ചുറ്റി നടന്നേനേ :)

    ReplyDelete
  32. വിശാലന്‍ അല്ലെങ്കില്‍ പതിനൊന്ന് മണിക്കുള്ളില്‍ ക്ലൂ വരും :)

    ReplyDelete
  33. മാരാരുദ്ദേശിക്കുന്ന “കുടിയും വലിയും” അല്ല ഇത്.

    കുടി = വീട്, താമസസ്ഥലം
    വലി = ധനം..

    മനസിലായോ :-)

    qw_er_ty

    ReplyDelete
  34. എയിമാ... എന്ന് വിശാലന് മാത്രമേ എഴുതാന്‍ പറ്റൂ എന്നൊന്നുമില്ലല്ലോ... പൈങ്ങോടനും, മുരളിക്കും, നന്ദനും ഒക്കെ എഴുതാം, .. പക്ഷേ വ്യക്തമായ ഒരു തൊഴില്‍ മേഖല ഉള്ളപ്പോള്‍ തെറ്റ് എഴുതിയാല്‍ എന്തു ചെയ്യണം...

    ReplyDelete
  35. സാന്‍ഡോസാണെങ്കില്‍ കോമേഴ്സ് "ഒന്നുകൂടി" പഠിക്കണം എന്ന് പറയുമോ?

    ReplyDelete
  36. അനിലേ അങ്ങനെ കണ്‍ഫ്യൂഷന്‍ ഉള്ളപ്പോള്‍ ചെയ്യേണ്ടതെന്താണെന്ന് ഗുപ്തഗുരു പണ്ടേ അരുള്‍ ചെയ്തിട്ടുണ്ട്.

    ആരിലൊക്കെ ആരുടെ അംശമുണ്ടെന്നറിയുവാനുള്ള (??? ശോ പിന്നേം ആ വാക്കു മറന്നു) ഉള്ള ഒരു റിയാലിറ്റി ഷോ ആണ് ഈ ഗോമ്പറ്റീഷന്‍.

    qw_er_ty

    ReplyDelete
  37. അപ്പു,,, അങ്ങനെ വ്യാഖ്യാനിക്കാന്‍ ഇതെന്താ ആധുനിക കവിതയെഴുത്ത് മല്‍സരമോ?

    ReplyDelete
  38. ദാര്‍ശനിക പരിണതി !!! ഇനി മറക്കരുത്

    ReplyDelete
  39. അനിലേ, വിഷമം മനസ്സിലാക്കുന്നു :-)
    പോയത് പോയി, നമുക്ക് ഇനി അടുത്തതില്‍ പിടിക്കാം

    ReplyDelete
  40. ‘ദുർബലൻ’ ആവാൻ ചാൻസ് ഇല്ലേ..അങ്ങിനെ വരുമ്പോൾ എന്ത് ചെയ്യും?

    ReplyDelete
  41. അഗ്രജാ.. :)

    സാന്റോസ് എന്ന് ഞാന്‍ ഉറപ്പിച്ചിട്ടില്ല... തല്‍ക്കാലം അതില്‍ പിടിച്ചിരിക്കുന്നു എന്നെയുള്ളു,,
    സാധ്യതകളാ പറഞ്ഞത്....

    വിശാലന്‍ അല്ലാതിരിക്കാനുള്ള കാരണങ്ങള്‍ പറഞ്ഞല്ലോ.... അതില്‍ ഏതൊക്കെ സംശയങ്ങള്‍ക്ക് ഉത്തരം പറയും?

    ജോലിമേഖല -അട്ടിമറി മേല്നോട്ടം. ... അപ്പോള്‍ പിന്നെ ബ്ലോഗിംഗ് മേഖല എന്ന് എഴുതിയതോ? സംശയമാണേ...

    ReplyDelete
  42. വിഷമമോ .. എനിക്കോ... സിജു ആ പെറ്റിയുടെ ലിസ്റ്റ് ഒന്ന് നോക്കിയിട്ട് പറയൂ... ആര്‍ക്കെങ്കിലും എന്നെ തോല്പ്പിക്കാനാവുമോ?

    മാര്‍ക്ക് ഒരു പ്രശ്നമില്ല...

    ReplyDelete
  43. എന്റെ ഉത്തരം
    വിശാലമനസ്കന്‍

    http://www.blogger.com/profile/15443442164239934434

    എന്നാലും മുയ്മേനും ഉറപ്പില്ല. ചില ഉത്തരങ്ങളൊന്നും അങ്ങു ശരിയായി വരുന്നില്ല.

    ReplyDelete
  44. ഞാൻ ഉത്തരം പറയുന്നു.....
    പട്ടേരി
    http://www.blogger.com/profile/14135566902468090999

    ReplyDelete
  45. ക്ലൂ കൈപ്പള്ളി തന്നെ കൊടുത്തിട്ടുണ്ട്..ഡിന്നർ പട്ടികയിൽ നിന്നും കൊടകരക്കാരൻ ഔട്ട്..!!

    ReplyDelete
  46. ‘എന്നെ ഒന്ന് വിരട്ടി വിട്ടാൽ മതി’ എന്ന് പറയുന്ന പട്ടേരിയാണൊ മാഷേ..?

    ReplyDelete
  47. സമയമുള്ളവര്‍ ഇതൊന്നു നോക്കൂ..
    ലിങ്ക് 1

    ലിങ്ക് 2

    ലിങ്ക് 3

    ഇതിന് പെറ്റിയുണ്ടെങ്കില്‍ രണ്ടല്ല 'ആറ് പെറ്റി' എന്റെ പേരില്‍ ചേര്‍ത്തോളൂ ...

    ReplyDelete
  48. വല്ല ത്വയിരം ഉണ്ടോഡാ നിന്നെക്കൊണ്ട്?? (ആരായാലും കൊടു കൈ)

    ഈ ടച്ചുള്ള വിശാലന്റെ കമന്റുകള്‍‍ പഴയ പുസ്തക ഗോമ്പറ്റീഷനില്‍‍ കണ്ടിട്ടുണ്ട്.

    ഈ ഒന്നു മതി ഇതു വിശാലനാണെന്ന് ഉറപ്പിക്കാന്‍‍ ...

    വിശാലമനസ്കന്‍:
    http://www.blogger.com/profile/15443442164239934434

    qw_er_ty

    ReplyDelete
  49. ഇതു വിശാലനല്ലങ്കിൽ ഈ വാക്കിനു വിശാലന്റെ കോപ്പി റൈറ്റുണ്ട് എന്നറിയാത്തവരാരോ ആയിരിക്കാം
    "വല്ല ത്വയിരം ഉണ്ടോഡാ നിന്നെക്കൊണ്ട്?? "

    എന്നുത്തരം പറഞ്ഞത്.

    ReplyDelete
  50. qw_er_ty

    ലിങ്കുകള്‍ക്ക് നന്ദി അനിലേ.. ഗോമ്പറ്റീഷന്‍ ലഹരിയില്‍ മുങ്ങിയിരിക്കുമ്പോള്‍ ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ കാണാതെപോകുന്നു എന്ന ദുഃഖസത്യം വീണ്ടും ഒരിക്കല്‍കൂടി മനസ്സിലാക്കാന്‍ ഉപകരിച്ചു... ഇനി ഗോമ്പിയില്‍ ഇരിക്കാനുള്ള മൂഡില്ല.. മുസ്തഫയ്ക്കുവേണ്ടി വല്ലതും ചെയാനാവുമോ എന്നു നോക്കട്ടെ

    ReplyDelete
  51. അലിഫ്,
    വിരട്ടി വിട്ടത് പതാലിയല്ലേ പട്ടേരിയല്ലല്ലോ..

    ReplyDelete
  52. സംശയം ഏതുമേ എനിക്കില്ലതൊട്ടും...

    ഉത്തരം: : Visala Manaskan
    http://www.blogger.com/profile/15443442164239934434

    ReplyDelete
  53. 1. ദൈവ വിശ്വാസം ഉള്ളവനാണ്.
    2. കൈപ്പള്ളിയുമായി അടുത്ത ബന്ധം.
    3. എടാ പോടാ എന്നുള്ള വിളികള്‍‍ ( വിശാലനല്ലെങ്കില്‍‍ ഓ എനിക്കാലോചിക്കാനും കൂടി വയ്യ)

    ഇത്രയും മതി ഇതു വിശാല മനസ്‍കന്‍‍ ആണെന്ന് മനസ്സിലാക്കന്‍‍‍.

    ReplyDelete
  54. എന്റെ ഉത്തരം : വിശാല മനസ്കന്‍

    http://www.blogger.com/profile/12843743

    ReplyDelete
  55. ഇനി ഒന്നു കൂടി:

    ഇല്ല. പൂട്ടുകുറ്റി ലെന്‍സ് ഊരി കുറച്ച് നേരം അണ്ണന്റെ വായില്‍ തിരുകി വക്കാന്‍ തോന്നിയിട്ടുണ്ട്!

    ഇതരാണെന്ന്‍ മനസ്സിലായോ ? ഒന്നു ഒന്നു കൂടി ശ്രമിച്ച് നോക്കിയേ ..

    ഇത്ര വാചാലനും ...കാമറയുമായി നടക്കുന്നതാരാ, ...

    ഇത് ആര്‍‍ അരോട് പറയും ????

    ReplyDelete
  56. അപ്പൂ

    മുസ്തഫയ്ക്കു വേണ്ടി ഞാനും കൂട്ടിനുണ്ട്ട്ടോ.

    ReplyDelete
  57. വരാന്‍ വൈകി...
    തെറ്റിദ്ധരിപ്പിക്കുന്ന ഉത്തരങ്ങള്‍ക്ക് “സമാദാനം” പറയണം.
    ഇങ്ക്വിലാ...സിന്ദാബാ.....

    ReplyDelete
  58. ഇതു വരെ ക്ലൂ തരാത്ത സ്ഥിതിക്ക് ഉത്തരം....................

    ReplyDelete
  59. ഉത്തരങ്ങള്‍ വായിക്കുമ്പോഴെല്ലാം മനസ്സില്‍ വരുന്നത് വിശാലമനസ്കന്‍ തന്നെയാണ്. പക്ഷെ, തൊഴില്‍ മേഖല മാത്രം അല്പം കണ്‍ഫ്യൂഷനിലാണ്. ഇനി, അങ്ങേര് ജബലലീന്ന് ഇറങ്ങി ബ്ലോഗറില്‍ ചേര്‍ന്നോ...ഹെയ്, അങ്ങനെ വരാന്‍ വഴിയില്ല.

    ഏതായാലും ഞാനും കുത്തുന്നു.

    നമ്മുടെ ചിഹ്നം : തലയിലിട്ട ചുവന്ന മുണ്ട്.
    നമ്മുടെ സ്ഥാനാര്‍ത്ഥി : വിശാലമനസ്ക്കന്‍
    നമ്മുടെ റേഷന്‍ കാര്‍ഡ് നമ്പര്‍ : http://www.blogger.com/profile/15443442164239934434

    ReplyDelete
  60. വിശാലമനസ്കന്‍:
    http://www.blogger.com/profile/15443442164239934434

    ReplyDelete
  61. മിന്നാമിനുങ്ങിനേയും വിശാലന്റെ തൊഴിൽ മേഖല കൺഫ്യൂഷനിലാഴ്ത്തിയോ :)

    ബ്ലോഗറെന്ന തൊഴിൽ മേഖല തൽക്കാലം നിലവിലില്ലാത്തതിനാലും അങ്ങിനെയൊരു ഓപ്ഷൻ കൈപ്പള്ളി കൊടുത്തിട്ടില്ലാത്തതിനാലും... ആ ഉത്തരം കാരണം വഴി തെറ്റിപ്പോവേണ്ടതുണ്ടോ! അതൊരു സ്ക്രാപ് സ്വപ്നത്തീ പെടുത്ത്യാ മതി :)

    ReplyDelete
  62. മത്സരം അവസാനിക്കാൻ ഇനി 15 minute

    ReplyDelete
  63. ഞാന്‍ ഉത്തരം മാറ്റി

    വിശാലമനസ്കന്‍:
    http://www.blogger.com/profile/15443442164239934434

    ReplyDelete
  64. അതു തന്നെയാ കൈതപ്പൂവെ ഞാനും പറഞ്ഞത്.


    ചില ഉത്തരങ്ങള്‍ക്ക് 101% തലയിലിട്ട ചുവന്ന മുണ്ടിന്റെ തനി ടച്ച്.

    ഫോര്‍ എക്സാമ്പിള്‍ - “വല്ല ത്വയിരം ഉണ്ടോഡാ നിന്നെക്കൊണ്ട്??“ ഇതൊരു ഫോട്ടൊ പോസ്റ്റിന് വിശാലനിട്ട അടിക്കുറിപ്പാണ്.


    പച്ചേങ്കില്, ജ്വാലി...! ?????

    ReplyDelete
  65. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...

    ലോകമാന്യതിലകില്‍ നിന്നും തിരുവന്തപുരത്തേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസ് ഇന്ന് കൃത്യസമയത്ത് ഓടുന്നു...

    qw_er_ty

    ReplyDelete
  66. അപ്പുവിന്റെ കമന്റ് കണ്ടപ്പോള്‍ ടോംസിന്റെ പഴയൊരു ഫലിതം ഓര്‍മ്മവന്നു:

    “നേത്രാവതി ഇന്ന് പരശുറാമിന്റെ പിറകെയാ പോയത്”


    “അവളല്ലേലും ഇപ്പോള്‍ എന്നും അങ്ങനെയാ..ഇന്നലെയും മിനിഞ്ഞാന്നും വേണാടിന്റെ പിറകെയായിരുന്നു”


    qw_er_ty

    ReplyDelete
  67. ശരി ഇഒത്തരം: വിശാലമനസ്കന്‍:
    http://www.blogger.com/profile/15443442164239934434

    ReplyDelete
  68. ഠേ ഠേ..

    അഞ്ചലേ.. തെറ്റിദ്ധരിപ്പിച്ചതിനു വിശാ‍ാലനൊരു വിശാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാല പെറ്റി എഴുതിച്ചേര്‍ക്കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

    ReplyDelete
  69. ഇതിനുത്തരം ആരെഴുതും ????????

    അടുത്ത മത്സരം: UAE April 08 2009,
    Moderation ആരംഭിക്കുന്ന സമയം:
    Moderation അവസാനിക്കുന്ന സമയം: UAE April __ 2009,

    -സുല്‍

    ReplyDelete
  70. മത്സരം # 55 ആരംഭിക്കുന്ന സമയം UAE 14:00
    Moderation അവസാനിക്കുന്ന സമയം UAE 17:00
    Moderation ഉടനേ ആരംഭിക്കും

    ReplyDelete
  71. ഈ മത്സരം മറക്കില്ല.
    അഞ്ചലിനു നന്ദി പറയാന്‍ മറ്റൊരു പോസ്റ്റില്‍ പോയ നേരം കൊണ്ട് 10 പായിന്റ് വെള്ളത്തില്‍ പോയി. കൈപ്പള്ളി എപ്പോഴത്തേയും പോലെ ലേറ്റായി വരുമെന്ന പ്രതീക്ഷ തെറ്റിപ്പോയി. റേഷന്‍ കട തുറന്നുകളഞ്ഞു :(

    ReplyDelete
  72. നന്ദി പ്രകടനം നടത്താന്‍ ടൈമായി ല്ലേ?

    എന്റെ ഉത്തരങ്ങള്‍ വായിച്ച,എന്നെ തിരിച്ചറിഞ്ഞ, എല്ലാവര്‍ക്കും എന്റെ നന്ദി. അപ്പുവിന് ഒരു സ്പെഷല്‍ നന്ദിയും പറഞ്ഞുകൊള്ളൂന്നു.

    തൊഴില്‍ മേഖല ബ്ലോഗിങ്ങാണെന്ന് പറഞ്ഞത് ആരേം തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയല്ല, ഒരു തമാശ പറഞ്ഞതാണ്.

    ആക്വ്ചലി ഞാന്‍ ഇത് എഴുതി കമ്പ്ലീറ്റായിട്ടുണ്ടായില്ലാര്‍ന്നു. അതിനുമുന്‍പേ പോസ്റ്റുകയായിരുന്നു. സത്യായിട്ടും കൈപ്പള്ളിയെപ്പറ്റി എഴുതിയത് ചിലത് മാറ്റണം എന്നും വിചാരിച്ചിരുന്നു. കാരണം, പരസ്പരബഹുമാനമാണ് ഈ ലോകത്തേറ്റവും വലുത് എന്ന് പറഞ്ഞിട്ട് പിന്നത്തെ ലൈന്‍ മുതല്‍ കൈപ്പള്ളിയെ തോട്ടിയിടുന്നത് ശരിയല്ലല്ലൊ? കൈപ്പള്ളിക്ക് എന്തെങ്കിലും തരത്തില്‍ വിഷമായിട്ടുണ്ടെങ്കില്‍ ക്ഷമി ട്ടാ.

    കൈപ്പള്ളിക്കും അഞ്ചലിനും ഈ ഗോമ്പറ്റീഷനില്‍ പങ്കെടുപ്പിച്ചതിന് ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊണ്ട്, കുറെ കാലം കൊണ്ട് എന്തെങ്കിലുമൊക്കെ എഴുതിയതിന്റെ ആ സന്തൊഷത്തില്‍ നിറുത്തുന്നു.

    സ്നേഹത്തോടെ,
    വിശാലം & കൊ.

    ReplyDelete
  73. വിശാലമനസ്കാ, ഉത്തരങ്ങള്‍ മിക്കതും വളരെ ഇഷ്ടമായി!

    ReplyDelete
  74. ഹാ‍ായ് വിശാലേട്ടാ, താങ്ക്സ് വിളിച്ചതിനു :) വന്നു ചോറും കൂര്‍ക്കുപ്പേരീം മീങ്കൂട്ടാനും കഴിച്ച ഒരു ഫീലിങ്ങ്...താങ്ക്സ് :)

    ReplyDelete
  75. മത്സര ഫലം:

    ViswaPrabha വിശ്വപ്രഭ : 12
    സുൽ | Sul : 12
    ജോഷി : 12
    അപ്പു : 12
    അഗ്രജന്‍ : 12
    Siju | സിജു : 12
    കുഞ്ഞന്‍ : 12
    ധനേഷ് : 12
    nardnahc hsemus : 12

    സാജന്‍| SAJAN : 8
    അനില്‍_ANIL : 6
    അലിഫ് : 4

    നജൂസ് : 2
    Kichu : 2
    പന്നി : 2
    ഷെര്‍ലോക് : 2
    കുട്ടിച്ചാത്തന്‍ : 2
    മിന്നാ മിനുങ്ങ് : 2
    ഇത്തിരിവെട്ടം : 2
    പുള്ളി പുലി : 2

    പെനാലിറ്റികള്‍:
    അനില്‍ശ്രീ : -2
    പുള്ളിപുലി : -2

    അഭിനന്ദനങ്ങള്‍...

    ReplyDelete
  76. വിശാലമനസ്കന്‍ എന്ന് ഞാനും ഉത്തരം പറഞ്ഞതാണ് എന്റെ പന്ത്രണ്ട് മാര്‍ക്കെവിടെ??

    ReplyDelete
  77. വല്യമ്മായീ,
    ടാബുലേഷനില്‍ വന്ന പിശകാണ്. ഇപ്പോള്‍ പന്ത്രണ്ട് മാര്‍ക്ക് ചേര്‍ത്തിട്ടുണ്ട്. പിഴവ് പറ്റിയതില്‍ ഖേദിയ്ക്കുന്നു. തെറ്റുചൂണ്ടികാട്ടിയതിനു നന്ദി.

    sd/-

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....