Sunday 5 April 2009

50 - അനിൽ

ചോദ്യങ്ങൾ ഉത്തരങ്ങൾ
എന്താണു് വിലമതിക്കാനാവത്തതു്? സ്നേഹം
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്. നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. കടമ,കുടുംബം,സ്വത്ത്,(സമൂഹം,രാജ്യം,മനുഷ്യകുലം,സസ്യ-ജീവജാലങ്ങള്‍)
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു. തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും. 1) ഒരു മത വിഭാഗത്തിന്റെ ആരാധനാലയം 2) 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്? ആ ജാതി ഒറ്റ മൃഗമേ അവശേഷിച്ചിട്ടുള്ളൂ എങ്കില്‍ വല്ലാതെ മെനക്കെടില്ല. അതല്ല, ഇടിച്ചു നിരത്തിയാല്‍ പ്രയോജനമുണ്ടാവുമെങ്കില്‍ ആരാധനാലയം തന്നെ ആവട്ടെ എന്നു നിര്‍ദ്ദേശിക്കും. (ആരാണാവോ എന്നെ ചുമതലപ്പെടുത്തുക!)
ഒരാഴ്ച തുടര്‍ച്ചയായി ഉറങ്ങാനുള്ള അവസരം ലഭിച്ചാല്‍ അതില്‍ സന്തോഷമുണ്ടോ? ഇല്ല. വല്ലാതെ ബോറാവും.
താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? സാമൂഹ്യശാസ്ത്രം+നരവംശശാസ്ത്രം. ഒരിക്കല്‍ കൂടി ഒന്നു നന്നായി മനസിലാക്കാന്‍.
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണു്? എന്തുകൊണ്ടു്? സ്വന്തമായി പാകം ചെയ്യാൻ അറിയാമോ? ഇഡലി. നല്ലതായതുകൊണ്ട്. പാചകം ചെയ്യാം.
ഇഷ്ടപ്പെട്ട വാഹനം ഏതാണു് ? (philosophy പറഞ്ഞു ഓവറാക്കണ്ട) ഹോണ്ട സ്ട്രീറ്റ്. വാങ്ങാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു.
ചിന്താഭാരം ഉണ്ടായാൽ എന്തു സംഭവിക്കും? അപ്പോൾ ലോറി എവിടെയായിരുന്നു? മൂഡോഫ് ആയിരിക്കും. അടുത്ത് കാടുണ്ടെങ്കില്‍ കേറും. ഏതു ലോറി?
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു. ഇനിയും പരീക്ഷിച്ചിട്ടില്ല.
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു് അതിനിയും വരാനിരിക്കുന്നേയുള്ളൂ. വരും, വരാതിരിക്കില്ല.
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും? പുളിച്ച ഇഡലിയും വളിച്ച സാംബാറും വാങ്ങിക്കൊടുക്കും. ഇന്ത്യന്‍ ടോയ്ലറ്റ് ഉപയോഗിക്കാന്‍ വിടും.
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
  1. ഉല്പാദനം
  2. കച്ചവടം
  3. ജന സേവനം
  4. വിനിമയം
  5. വിദ്യാഭ്യാസം
സേവനം
ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? മൊബൈല്‍ റീചാര്‍ജ്ജ് ചെയ്യാനുള്ള കാശില്ലായ്മ ആവണം.
മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? മൂന്നും കൂടിയ മുക്കിലാണ്.
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നിങ്ങളെ ജീവപര്യന്തം നാടുകടത്തപ്പെടാൻ പോവുകയാണെന്നു സങ്കല്പ്പിക്കുക. നിങ്ങൾക്ക് വായിക്കാൻ രണ്ടു പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ അനുവദിക്കുന്നു. ഏതു് പുസ്തകങ്ങൾ കൊണ്ടുപോകും? 1. കാട്ടുമൃഗങ്ങളെ എങ്ങനെ വേട്ടയാടാം 2. കാടന്‍ പാചകങ്ങള്‍
ഒരു ഗ്രാമത്തിൽ ഒരു വിഗ്രഹം കണ്ടെടുത്തു. രണ്ടാം നാൾ ആ വിഗ്രഹത്തിന്റെ വായിൽ (അടുത്തുള്ള ഒരു വിട്ടിൽ വാറ്റിയ) പട്ടചാരായം വെച്ചു കൊടുത്താൽ, ആ വിഗ്രഹം കുടിക്കുന്നതായ മഹ അത്ഭുതം നിങ്ങൾ അറിയുന്നു. പത്രങ്ങൾ ആ വാർത്ത front page ആക്കുന്നു. ജനങ്ങൾ ആ വീട്ടിലേക്ക് തടിച്ചു കൂടുന്നു. നിങ്ങൾ എന്തു ചെയ്യും.
  1. ഉടൻ ആ വിട്ടിൽ പോയി നാലു കുപ്പി വിശുദ്ധ പട്ടചാരായം വാങ്ങി വിഗ്രഹത്തിനു് കൊടുക്കാനായി queue നിൽക്കുന്നു.
  2. ഇന്ത്യൻ constitution അനുസരിച്ചുള്ള secularism ഉയർത്തിപ്പിടിക്കാനും, വിശ്വാസികളുടെ സ്വാതന്ത്ര്യം അനുവതിച്ചുകൊടുക്കാനുമായി ആ വിട്ടിൽ വിശുദ്ധ പട്ടചാരായം വാറ്റാനുള്ള അവകാശത്തിനു വേണ്ടി, ഇന്ത്യൻ constitution ബഹുമാനിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയിൽ നിങ്ങൾ പ്രവർത്തിക്കുന്നു.
  3. നാലു കന്നാസ് വിശുദ്ധ പട്ടചാരായം വാങ്ങി ഒരു 100ml വിഗ്രഹത്തിനു കൊടുക്കും. ഒരു കന്നാസ് സ്വന്തം വിട്ടിൽ കൊണ്ടു പോകും, ബാക്കി blackൽ വില്കും.
  4. ആ വീട്ടിലേക്ക് വിശുദ്ധ പട്ടചാരായം supply ചെയ്യാനായി തൊട്ടടുത്ത് ഒരു distillery തുടങ്ങും.
  5. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. വിശ്വാസികളായ നാട്ടുകാരുടേ അടി പേടിച്ച്, ഒന്നും ചെയ്യില്ല
  6. ഇതൊരു തട്ടിപ്പാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പത്രത്തിൽ ഇതേകുറിച്ച് എഴുതും.
6 അല്ലെങ്കില്‍ 5 - സാഹചര്യമനുസരിച്ച്.
കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേദപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? ഇല്ല. താല്പര്യമില്ലാത്തതുകൊണ്ട്.
നിങ്ങളുടേ മുന്നിൽ മൂന്നു buttonകളു ഉണ്ട്.
  1. അമർത്തിയാൽ ഈ ലോകത്തിലുള്ള ഏകാധിപതികൾ എല്ലാം നിന്ന നിൽപ്പിൽ തന്നെ ചത്തു് വീഴും.
  2. അമർത്തിയാൽ മലയാള മനോരമ പത്രം ഒറ്റ് രാത്രികൊണ്ടു Unicodeലേക്ക് മാറും.
  3. അമർത്തിയാൽ (ഇടിവാളിന്റെ ആഗ്രഹം സഫലമാകും) ബ്ലോഗിൽ ഉള്ള ഓർമ്മ കുറിപ്പിസ്റ്റുകൾക്കെല്ലാം "Amoniasia" വന്നു് എല്ലാം മറന്നു പോകും.
ഇതിൽ ഒന്നുമാത്രമെ അമർത്താൻ കഴിയുകയുള്ളു. നിങ്ങൾ ഏതമർത്തും.? എന്തുകൊണ്ടു?"
നടക്കാത്ത മനോഹരമായ ഒരു ബട്ടണ്‍ സ്വപ്നം. എങ്കിലും പ്രിഫറന്‍സ് (2)ന്. ‘മനോരമയും ഇടതും’ എന്നൊരു പ്രബന്ധം എഴുതുന്നവര്‍ക്ക് സെര്‍ച്ച് ചെയ്ത് വിവരങ്ങള്‍ എടുക്കാന്‍ പറ്റിയാല്‍ നല്ലതല്ലേ?
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
  1. K. കരുണാകരൻ,
  2. EMS,
  3. AKG,
  4. സി.എച്ച്. മുഹമ്മദ്കോയ,
  5. മന്നത്ത് പത്മനാഭൻ,
  6. പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
  7. Dr. പല്പ്പു.
  8. വെള്ളാപ്പള്ളി നടേശൻ
ഈയെമ്മെസ്.
ഏറ്റവും ഭാഗ്യവാനായ മനുഷ്യന്‍ ആരാണ്? ഞാനും അയാളെ തെരക്കി നടക്കുകയാണ്. കണ്ടാല്‍ അഭിനന്ദനം പറയാന്‍ മറക്കല്ലേ.
നിങ്ങളെ അടുത്തറിഞ്ഞ സുഹൃത്തുക്കൾ എങ്ങനെ കരുതുന്നു.
  1. ഒരു പാവം
  2. കൊച്ചു ഗള്ളൻ
  3. പുലി
  4. പാമ്പ്
  5. തമാശക്കാാാാാാാരൻ
  6. തണ്ണിച്ചായൻ
  7. കുൾസ്
  8. പൊടിയൻ
  9. തടിയൻ
ഇതിൽ പെടാത്ത ഏതെങ്കിലും പേരുണ്ടെങ്കിൽ അതും എഴുതാം.
പലരും പല തരത്തിലാണ് കരുതുന്നതെന്നു തോന്നുന്നു. സത്യത്തില്‍ അങ്ങനെ ഒരു ഇവാലുവേഷന്‍ സ്വയം നടത്തിയിട്ടില്ല.
ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തീക മുന്നേറ്റത്തിൽ ഇവിടങ്ങളിലെ ഉയർന്ന ജനസംഖ്യയും ഒരു ഘടകമാണെന്ന് താങ്കൾ വിശ്വസിക്കുന്നുവോ? ഉറപ്പില്ലാത്തതിനാല്‍ വിശ്വസിക്കുന്നില്ല.
ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) തോന്നിയിട്ടില്ലല്ലോ.
നിങ്ങൾ പ്രധാന മന്ത്രിയാകുന്നു. എന്തു ചെയ്യും? മെഡിക്കല്‍ ചെക്കപ്പ്.
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്) പിന്നീട് ആവശ്യപ്പെടാനുള്ള സ്റ്റേ ഓര്‍ഡര്‍.
കേരളത്തിൽ beef നിരോധിച്ചാൽ നിങ്ങൾ എന്തു് ചെയ്യും? കേരളത്തില്‍ വച്ച് ബീഫ് കഴിക്കാതിരിക്കും.
1 Billion US$ നിങ്ങൾക്ക് ലഭിക്കുന്നു എന്തു ചെയ്യും ടാക്സബിള്‍ ആണെങ്കില്‍ അതു കൊടുക്കും. പിന്നെ ഒരു പ്രോജക്റ്റ് അനുസരിച്ച് എന്തെങ്കിലുമൊക്കെ ചെയ്യും. ആദ്യം അതെപ്പോ തരുമെന്നു പറ.
പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? പലതും; കൂട്ടത്തില്‍ പ്രോട്ടീന്‍ ഫിലമെന്റും.
രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? ചില രാഷ്ട്രീയക്കാരെ. വോട്ടു ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയാണെങ്കില്‍ വോട്ടുതരാം എന്നും അല്ലെങ്കില്‍ തരില്ല എന്നും.
Nostalgia-mania-dingolapi എന്ന അതിഭീകരവും ഭയാനകവുമായ രോഗം ബാദിച്ച മലയാളി ചേട്ടന്മാരെ എങ്ങനെ ചികിത്സിക്കും? ഇവരെ ബീമ പള്ളിയിൽ കൊണ്ടുപോയി ചങ്ങലക്കിടുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം. ഭീമാപള്ളി എന്താ മാനസികരോഗചികിത്സാ കേന്ദ്രമാണോ? അതിലും നല്ലത് ഏതെങ്കിലും ചാനല്‍ ചര്‍ച്ചയ്ക്കിടെ അവരെ കൊണ്ടിടുന്നതാണ്.
നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. തെരുവു വിളക്കുകളുടെ മഞ്ഞ വെളിച്ചം.
ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍. ഇനിയും തോന്നലനുസരിച്ച് ‍ എഴുതും.
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്?

"Gelf" മലയാളി

ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
  1. കരഞ്ഞു.
  2. ചിരിച്ചോ.
  3. തലകറങ്ങി നിലത്തു വീണു്.
  4. എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
  5. മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
സൈലന്റ് ആയിപ്പോയി.
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും. രണ്ടിലും കയറി പ്രകടനം കണ്ടാസ്വദിക്കും.
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും? (കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) പഴേ കാമറയുണ്ടാ അണ്ണാ ഒന്നെടുക്കാന്‍?
ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? അത് വിളിച്ചുകൂട്ടുന്നയാള്‍ തീരുമാനിക്കട്ടെ. ഞാനേതായാലും അറിഞ്ഞുകൊണ്ട് അങ്ങനെ ഒന്നു ചെയ്യില്ല.
ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) പരസ്പരം തിരിച്ചറിഞ്ഞു കൊണ്ട് മുന്നോട്ടു പോകാനായാല്‍ നല്ലതു തന്നെ.
Mark Twain, R.K. Narayan, Basheer. ഇവർ മൂന്നുപേരും ഒരു restaurantൽ വെച്ചു കണ്ടു മുട്ടുന്നു. എന്തു സംഭവിക്കും? എന്തും സംഭവിച്ചേക്കാം. പ്രവചനാതീതം.
ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. ഇതുവരെ ഇവരാരും എന്നെ സ്വാധീനിക്കാന്‍ വന്നിട്ടില്ല. വരട്ടെ നോക്കാം. ചിലരുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. മൂന്നുപേരെ കണ്ടിട്ടുണ്ട്.
നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
  1. ഇന്ദിര ഗാന്ധി
  2. K.J. Yesudas
  3. കാട്ടുകള്ളൻ വീരപ്പൻ
  4. മാമുക്കോയ
  5. കൊച്ചുത്രേസ്യ
  6. അടൂർ ഭാസി
  7. Amjad Khan
  8. Jimmy Wales
  9. Mother Theresa
  10. Khalil Gibran
  11. Sister Alphonsa
  12. കുറുമാൻ
  13. കലാഭവൻ മണി
  14. സ്റ്റീവ് മൿ-കറി
  15. Charles Dickens
  16. Kuldip Nayar
  17. Arundhati Roy
  18. Charlie Chaplin
  19. R.K. Lakshman (cartoonist)
  20. ഇഞ്ചിപ്പെണ്ണു്
കെ.ജെ.യേശുദാസ് കലാഭവന്‍ മണി ഭക്ഷണം അവരോട് ചോദിച്ചിട്ട് തീരുമാനിക്കും. സ്വരം നന്നാണോ ഇപ്പോഴെന്നു ചോദിക്കും.
കാട്ടിലാണോ ഉത്സവപറമ്പിലാണോ ആനകളെ കാണാൻ കൂടുതൽ ഭംഗി? ചോദ്യം ഭംഗിയെപ്പറ്റി ആയതുകൊണ്ട് ഉത്സവപ്പറമ്പ് സെലക്റ്റ് ചെയ്യുന്നു. (ആനകള്‍ കാട്ടില്‍ ജീവിക്കേണ്ടവയാണെന്ന് അഭിപ്രായം)
ആരുടേയും ബ്ലോഗുകൾ വേണമെങ്കിലും താങ്കൾക്ക് ഡിലീറ്റ് ചെയ്യാം എന്നൊരു അവകാശം ലഭിച്ചാൽ ആദ്യം താങ്കൾ ഡിലീറ്റ് ചെയ്യുന്ന 5 ബ്ലോഗുകളുടെ പേരു പറയുക? ആദ്യം അവകാശം രേഖാമൂലം താ. അതുവച്ച് ബ്ല്ലോഗര്‍മാരെ ഒന്നു ഭീഷണിപ്പെടുത്തി നോക്കി തീരുമാനിക്കും.
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ഒരു ചോദ്യം നിർദ്ദേശിക്കു. കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ഏതു സങ്കേതം ഉപയോഗിക്കുന്നു?

125 comments:

  1. എന്റെ ഉത്തരം: അനോണി മാഷ് ഒറിജിനല്‍.

    http://www.blogger.com/profile/14288369531522363499

    ReplyDelete
  2. കൃഷ്ണതൃഷ്ണയുടെ മറുപടികള്‍ വായിച്ചിട്ട് നിലവിളിച്ച അണ്ണന്മാരൊക്കെ ഇവിടെത്തന്നെ കാണണേ :)

    ReplyDelete
  3. ഉത്തരം : കൊച്ചുത്രേസ്യ

    പ്രൊഫൈല്‍ : http://www.blogger.com/profile/06566243253995994804


    ഓടോ: എന്തിനാ കൊച്ചേ വാക്കുകള്‍ക്ക് ഇത്രപിശുക്ക്!!

    ReplyDelete
  4. റാല്‍മിനോവ്
    http://ralminov.wordpress.com/about/

    കട് : അപ്പു :)

    ReplyDelete
  5. എന്റെ ഉത്തരം : അനില്‍_ANIL
    http://www.blogger.com/profile/07432535232418260598

    ReplyDelete
  6. ഞാന്‍ ഇതിനുമുമ്പൊരു ഉത്തരം പറഞ്ഞെങ്കിലും അതൊരു വൈല്‍ഡ് ഗസ് മാത്രം... ഇത്രയും പിശുക്കി ഈ ഗോമ്പിയില്‍ ഉത്തരങ്ങള്‍ ആരും പറഞ്ഞിട്ടില്ല.... :-( ഒരു ക്ലൂവും ഞാന്‍ കണ്ടിട്ടുമില്ല

    qw_er_ty

    ReplyDelete
  7. http://www.blogger.com/profile/14294927142625157604

    Jayarajan

    http://www.blogger.com/profile/16808136083410934921

    ReplyDelete
  8. എന്‍റെ ഉത്തരം : ജയരാജന്‍
    http://www.blogger.com/profile/16808136083410934921

    ReplyDelete
  9. എന്റെ ഉത്തരം :

    പ്രൊഫൈല്‍ : http://www2.blogger.com/profile/10323380366347755800

    സന്തോഷ്

    ReplyDelete
  10. ഞാന്‍ എന്റെ ഉത്തരം മാറ്റി.

    എന്റെ പുതിയ ഉത്തരം : ശ്രീവല്ലഭന്‍

    പ്രൊഫൈല് :: http://www.blogger.com/profile/06258135948113205240

    ReplyDelete
  11. എന്റെ ഉത്തരം:

    ശ്രീവല്ലഭന്‍.

    http://www.blogger.com/profile/06258135948113205240

    ReplyDelete
  12. ഇതും ഒരു അമേരിക്കക്കാരനാണെന്ന് വീണ്ടും തോന്നുന്നു, പക്ഷേ വോട്ട് കുത്തുന്നത് മറ്റൊരു രാജ്യക്കാരനാണ്.

    എന്റെ ഉത്തരം : Ralminov റാല്‍മിനോവ്
    http://www.blogger.com/profile/06135524933106154107

    ReplyDelete
  13. മൂന്നു മിനിറ്റ് ബാക്കിയുണ്ടായിരുന്നു.. കൈപ്പള്ളീ.. ഇത് ചതിയായിപ്പോയി..

    ReplyDelete
  14. അതു ശരി,moderation 20.47 നു അവസാനിച്ചിരുന്നോ? കണ്ടിരുന്നില്ല...

    ReplyDelete
  15. ഗുപ്താ.. എന്താ അങ്ങനെയൊരു വെല്ലുവിളി... ഞാനും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു... 'ഇത്തിരി' ഉത്തരം പറഞ്ഞപ്പോഴും നിലവിളിച്ചിട്ടുണ്ട്... താങ്കള്‍ അങ്ങനെ പരഞ്ഞതു കൊണ്ട് ഇവിടെ തല്‍ക്കാലം നിലവിളിക്കുന്നില്ല.... പോരേ

    ReplyDelete
  16. ക്ലു ഇല്ലാതെ ഇത് മുന്നോട്ടു പോകാന്‍ ഒരു സാധ്യത ഇല്ല

    ReplyDelete
  17. ഒരബദ്ധം പറ്റി സഹോദരങ്ങളേ,

    മുകളില്‍ കമന്റ് നമ്പര്‍ 4 റാല്‍‌മിനോവ് എന്ന് ഉത്തരം പറഞ്ഞത് സിയ എന്ന ഞാനാണ്. ഈയുള്ളവന്റെ ധര്‍മ്മപത്‌നി തത്സമയം ജീമെയിലില്‍ ലോഗിന്‍ ചെയ്ത് നിലകൊണ്ടതിനാല്‍ ജെസ്സി എന്ന നാമധേയത്തിലുള്ള ടി മഹതിയുടെ പേരില്‍ കമന്റ് പ്രകാശിതമായി. മോഡറേഷന്‍ കാരണം അത് കാണാനോ ഡിലീറ്റാനോ കഴിഞ്ഞില്ല. ഇനിയൊട്ട് മാറ്റാനും പോകുന്നില്ല :)

    ReplyDelete
  18. സിയാ... നോ പ്രോബ്ലം..

    റാല്‍മിനോവിന്റെ ബ്ലോഗ്ഗര്‍ പ്രൊഫൈല്‍ ഉള്‍പ്പെടെ ഞാന്‍ ഇട്ട കമന്റ് കോപ്പി പേസ്റ്റ് ചെയ്തോളൂ.. മോഡറേഷന്‍ തീര്‍ന്നില്ല എന്ന് കരുതി ഇട്ട കമന്റ് ആയിരുന്നു. 12 മാര്‍ക്കും പ്രതീക്ഷിച്ചു. പക്ഷേ പബ്ലീഷ് ചെയ്തു കഴിഞ്ഞു നോക്കിയപ്പോള്‍ മോഡറേഷന്‍ കഴിഞ്ഞിരുന്നു.... ഞാനും ആ ഉത്തരം മാറ്റുന്നില്ല... എതിരനേയും തിരഞ്ഞിരുന്നു.. പക്ഷേ വേണ്ടെന്ന് വച്ചു... പിന്നെയുള്ളത് അനോണി ആന്റണിയാണ്.. അദ്ദേഹം ഈ മല്‍സരത്തില്‍ വരില്ല എന്ന വിശ്വാസത്തിലാണ് റാല്‍മിനോവിനെ തന്നെ പിടിച്ചത്...

    ReplyDelete
  19. അയ്യട അനിലശ്രീ
    ആ പൂതി അങ്ങ് മനസ്സില്‍ വെച്ചേരെ...
    12 മാര്‍ക്ക് കിട്ടുന്നെങ്കി പ്രോഫൈലുള്ള ബ്ലോഗറായ എന്റെ പെണ്ണുമ്പുള്ളക്ക് കിട്ടിക്കോട്ടെ :)

    ReplyDelete
  20. കൃഷ്ണതൃഷ്ണയുടെ മറുപടികള്‍ വായിച്ചിട്ട് നിലവിളിച്ച അണ്ണന്മാരൊക്കെ ഇവിടെത്തന്നെ കാണണേ :)


    ഹ ഹ ഹ ഹ ....

    ചിരിപ്പിച്ച് ചിരിപ്പിച്ച് ഞമ്മളെ കൊല്ലും ....

    ReplyDelete
  21. കൃഷ്ണ തൃഷ്ണയെ കുറ്റം പറഞ്ഞവരുടെ കൂട്ടത്തില്‍ ഞാനില്ല ഗുപ്താ ;-)
    അദ്ദേഹം വളരെ സമയമെടുത്ത് ഓരോ ചോദ്യങ്ങള്‍ക്കും വളരെ വിശദമായിത്തന്നെ ഉത്തരമെഴുതി. അതിന് അഭിനന്ദനങ്ങള്‍ പറയുകതന്നെ വേണം.

    ഈ ഉത്തരങ്ങള്‍ എഴുതിയ ആളോട് എല്ലാ ബഹുമാനത്തോടെയും പറയട്ടെ, വളരെ തിരക്കിട്ടോടുന്ന ഒരു മന്ത്രിയുടെപിന്നാലെ മൈക്കുമായി ഓടുന്ന പത്രപ്രവര്‍ത്തകനോട് അവര്‍ മറുപടിപറയുന്ന രീതിയില്‍ ചുരുക്കിപ്പിശുക്കി ആയിപ്പോയി സത്യത്തില്‍ ഈ മറുപടികള്‍ :) പരിഭവിക്കരുത് കേട്ടോ.

    qw_er_ty

    ReplyDelete
  22. ആരായിരിക്കും..?

    ReplyDelete
  23. ഇതെന്താ അഞ്ചാം ക്ലാസ്സിലെ പരീക്ഷാ ചോദ്യോത്തരങ്ങളോ, അപ്പൂസെ?
    (പരിഭവം തീരെ വേണ്ടാ)

    ReplyDelete
  24. ഉത്തരം വായിക്കുമ്പോള്‍ അപ്പു പറഞ്ഞപോലെ ‘കൊച്ചുത്രേസ്യ’യാണോന്നു തോന്നിപോകുന്നു. പക്ഷെ ത്രേസ്യയാണെങ്കില്‍ ഇഷ്ടഭഷണം ഇഡ്ഡലി എന്നതിനു പകരം പുട്ടും പോത്തിറച്ചിയുമാകണ്ടേ :) പിന്നെ സാമൂഹ്യശാസ്ത്രം+നരവംശശാസ്ത്രം, അതിലും ഒരു ഡൌട്ട്... അതുകൊണ്ട്...

    എന്‍റെ ഉത്തരം -:- ജയരാജന്‍
    http://www.blogger.com/profile/16808136083410934921

    ReplyDelete
  25. clue: തിരുവനന്തപുരത്തെ നാടൻ ഭാഷയേക്കുറിച്ച് വാചാലമാകുന്ന വ്യക്തി

    ReplyDelete
  26. ഏതാണ്ടെല്ലാരും പറയുന്നു, ജയരാജന്‍ ന്ന്..
    അപ്പൊ പിന്നെ കിടക്കട്ടെ..ഞാനും പറയുന്നു :

    ജയരാജന്‍
    http://www.blogger.com/profile/16808136083410934921

    ReplyDelete
  27. അല്ലാ, സ്കോര്‍ മാസ്റ്റര്‍ എവിടെപ്പോയി..?

    ReplyDelete
  28. http://www.blogger.com/profile/16808136083410934921

    ജയരാജന്‍

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. അനോണി ആന്റണിക്കൊരു സ്കോപ്പ് ഇല്ലാതല്ല

    ReplyDelete
  31. തിരുവനന്തപുരത്തെ നാടൻ ഭാഷയേക്കുറിച്ച് വാചാലമാകുന്ന വ്യക്തി കാസറഗോഡുകാരനാവാന്‍ സാധ്യതയുണ്ടോ....

    ReplyDelete
  32. അനില്‍_ANIL
    http://www.blogger.com/profile/07432535232418260598

    ReplyDelete
  33. "കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ഏതു സങ്കേതം ഉപയോഗിക്കുന്നു? ..."

    ഈ ചോദ്യം ഇനി മുതല്‍ ഉള്‍പ്പെടുത്താമോ കൈപ്പള്ളീ....
    ഓരോരുത്തരും ഏതാ ഉപയോഗിക്കുന്നെ എന്നറിയാമല്ലോ

    ReplyDelete
  34. ഈ ചോദ്യാവലി നേരത്തെ കണ്ടിരുന്നു എങ്കില്‍ മോഡറേഷന്‍ കാലത്തുതന്നെ ഉത്തരം പറയാമായിരുന്നു :(

    ReplyDelete
  35. അനില്‍_ANIL
    http://www.blogger.com/profile/07432535232418260598

    ReplyDelete
  36. എന്‍റെ ഉത്തരം : അനില്‍_ANIL
    http://www.blogger.com/profile/07432535232418260598

    ReplyDelete
  37. ശ്രീഹരി::Sreehari
    ഉൾപെടുത്താം. ഇതറിഞ്ഞിട്ട ബാക്കി കാര്യം.

    ReplyDelete
  38. മത്സരം അവസാനിക്കുന്ന സമയം UAE 6-04-09, 07:00

    ReplyDelete
  39. എന്‍റെ ഉത്തരം :
    അനില്‍_ANIL
    http://www.blogger.com/profile/07432535232418260598

    ReplyDelete
  40. ഈതൊരു കോഴ കൊഴഞ്ഞ കേസ്സുകെട്ടാണല്ലോ.

    പഠിക്കാനിഷ്ടം നരവംശ ശാസ്ത്രം, ദ്വീപിലേക്ക് കൂടെ കൊണ്ടുപോകുന്നത് - കാട്ടുമൃഗങ്ങളെ എങ്ങനെ വേട്ടയാടാം 2. കാടന്‍ പാചകങ്ങള്‍

    ആകെക്കൂടെ ഒരു കാട മയം
    എന്റെ ഈശൊ മിശിഹായേ നീ തന്നെ തുണ.
    പിന്നെ ഒരു കുളു.. ഈ ആള് entrans പരൂഷ ധാരാളം എഴുതി പരിചയമുണ്ട്. comprehensive answers ഉത്തരമെഴുതിത്തീര്‍ക്കാന്‍ ധൃതി. ( ഇനി കൈപ്പള്ളി ഉത്തരമെഴുതാന്‍ പറഞ്ഞപ്പോല്‍ സമയപരിധി നിശ്ചയിച്ചിരുന്നോ ആവോ)

    എന്തായാലും കറക്കിക്കുത്തട്ടെ. ഇനി രണ്ട് മാര്‍ക്ക് പൊട്ട ഭാഗ്യത്തിനു പെട്ടീലു വീണാല്‍ പുളിക്കത്തൊന്നുമില്ലല്ലൊ.

    ഈ നാരദ സമൂസക്ക് ഒരു പെറ്റി മിനിമം വാങ്ങണമെന്നു വല്ല നേര്‍ച്ചയുമുണ്ടോ??

    എന്റെ ഉത്തരം

    അനില്‍_ANIL
    http://www.blogger.com/profile/07432535232418260598

    ReplyDelete
  41. നാല്‍പ്പത്തി ഒമ്പതാം റൌണ്ട് കഴിഞ്ഞപ്പോള്‍ ആദ്യത്തെ പത്ത്.

    1. വല്യമ്മായി : 175
    2. nardnahc hsemus : 150
    3. സാജന്‍| SAJAN : 148
    4. ജോഷി : 147
    5. സുൽ | Sul : 130
    6. ആഷ | Asha : 117
    7. ViswaPrabha വിശ്വപ്രഭ : 105
    8. അഗ്രജന്‍ : 103
    9. അനില്‍_ANIL : 98
    10. അനില്‍ശ്രീ : 79

    അഭിനന്ദനങ്ങള്‍.

    ReplyDelete
  42. എന്‍റെ ഉത്തരം : അനില്‍_ANIL
    http://www.blogger.com/profile/07432535232418260598

    ReplyDelete
  43. അനിലാണെങ്കില്‍ അവസാ‍നം എഴുതിയ പോസ്റ്റ്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ എന്നുള്ളത്‌ ശരിയല്ല...

    ReplyDelete
  44. ഉത്തരം : അനില്‍_ANIL
    http://www.blogger.com/profile/07432535232418260598

    ReplyDelete
  45. ഒരാഴ്ച ടൂറ് കഴിഞ്ഞു തിരിച്ചു വന്നപ്പോഴേക്കും ഇവിടെ നിയമങ്ങളൊക്കെ മാറി എല്ലാവര്‍ക്കും 12 പോയിന്റ് കിട്ടാന്‍ തുടങ്ങിയല്ലോ. കലക്കി

    ReplyDelete
  46. സഹോദരാ പന്നീ :-(

    വിരോധമില്ലെങ്കില്‍ ഈ പേരൊന്നു മാറ്റൂ.. വിളിക്കാന്‍ ഒരു സുഖവുമില്ല എന്നുമാത്രവുമല്ല വിളിക്കേണ്ടിവരുമ്പോള്‍ ഒരു ഉള്‍ക്കുത്തലും :-) പേരുമാറ്റാന്‍ ഒരു പ്രയാസവുമില്ല, എഡിറ്റ് പ്രൊഫൈല്‍, പേരു മാറ്റുക, സേവ് സെറ്റിംഗ്സ്... പ്ലീസ്

    qw_er_ty

    ReplyDelete
  47. പന്നി സഹോദരാ,
    അപ്പുമാഷ് പറഞ്ഞതു തന്നെയാണെനിക്കും പറയാനുള്ളത്.
    ഒരു മാറ്റം ചിന്തിച്ചൂടേ? ഇടയ്ക്ക് വിളിക്കുന്നവരുടെ വിഷമം കൂടി മനസിലാക്കിക്കൂടേ? :)

    ReplyDelete
  48. appo ithininiyum theerumanam ayille?

    ReplyDelete
  49. ജോഷീ,
    കൈപ്പള്ളി ഇപ്പോഴേ പള്ളിഉറക്കമുണരണോ വേണ്ടയോ എന്നതില്‍ ഒരു തീരുമാനമായാലുടന്‍ ഇതിനൊരു തീരുമാനമാവും.

    qw_er_ty

    ReplyDelete
  50. അപ്പൂ നാട്ടിൽ പൊയിട്ടു വന്നാ?
    qw_er_ty

    ReplyDelete
  51. ശ്ശെഡാ ഇതിനിയും തീര്‍ന്നില്ലേ?? :)
    ഞാനൊരു പുതിയ പോസ്റ്റ് ഇട്ടു വന്നിട്ടും ഈ പോസ്റ്റ് പഴയപടി തന്നെ കിടക്കുവാണല്ലോ??
    ഇതിനൊരവസാനമില്ലേ???? :)

    qw_er_ty

    ReplyDelete
  52. നന്ദാ‍
    പരസ്യം ഇങ്ങനേം കൊടുക്കാം ല്ലേ...

    qw_er_ty

    ReplyDelete
  53. ലിങ്കില്ലല്ലോ.. അതിനാല്‍ പ്രശ്നമില്ല...

    ReplyDelete
  54. ചങ്കീ കൊള്ളണ വര്‍ത്താനം പറയല്ലേ സുല്ലേ.. :)
    അതിലങ്ങിനെ ഒരു ഗുട്ടന്‍സ് ഉണ്ടെന്ന് പിന്നെയാണ് മനസ്സിലായത്. കമന്റ് ഡെലിറ്റി ഞാനൊരു പെറ്റി വാങ്ങേണ്ടി വരോ?

    qw_er_ty

    ReplyDelete
  55. നിയമവലിയില്‍ പറഞ്ഞ സമയത്തിനുള്ളില്‍ ക്ലൂ തരാത്ത കൈപ്പള്ളിക്ക് പെറ്റി അടിക്കണം :)

    ReplyDelete
  56. എന്നാലും ഒന്നര മണിക്കൂറ് പുളിച്ച ഇഡലിയും വളിച്ച സാമ്പാറും സെര്‍ച്ചികൊണ്ടിരുന എന്നെ പറഞ്ഞാല്‍ മതി :)
    qw_er_ty

    ReplyDelete
  57. വല്യമ്മായി ക്ലൂ കണ്ടില്ലേ...
    clue: തിരുവനന്തപുരത്തെ നാടൻ ഭാഷയേക്കുറിച്ച് വാചാലമാകുന്ന വ്യക്തി

    ReplyDelete
  58. ഞാൻ നാട്ടിലെ ഒരു പ്രമുഖ ‘പക്ഷിശാസ്ത്ര’ക്കാരനുമായി കരാർ ഒപ്പിട്ടു. അതോണ്ട് ഇനി എല്ല മത്സരത്തിനും എനിക്കു 12-ഓ 15-ഓ ഒക്കെ ആയിരിക്കും, നോക്കിക്കോ !

    ReplyDelete
  59. ജോഷീ അതിലും വലിയൊരു പക്ഷിശാസ്ത്രക്കാരനാണ് ഗോമ്പറ്റീഷന്‍ നടത്തുന്നത് :-) നമ്മള്‍ക്കു കാണാം 15 കിട്ടുമോന്ന്...


    വല്യമ്മായി said...

    എന്നാലും ഒന്നര മണിക്കൂറ് പുളിച്ച ഇഡലിയും വളിച്ച സാമ്പാറും സെര്‍ച്ചികൊണ്ടിരുന എന്നെ പറഞ്ഞാല്‍ മതി :)

    പ്രോജക്റ്റ് മാനേജേഴ്സിന്റെ ഒക്കെ ഒരു യോഗമേ !!!

    qw_er_ty

    ReplyDelete
  60. എന്‍റെ ഉത്തരം : അനില്‍_ANIL
    http://www.blogger.com/profile/07432535232418260598

    ReplyDelete
  61. ഈ അനിലിന്റെ അവസാനത്തെ പോസ്റ്റ് ആർക്കു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെന്നാ? ആർക്കെങ്കിലും അറിയുമോ?

    ReplyDelete
  62. നിയമാവലി പ്രകാരം മല്‍സരം തുടങ്ങി നാല് മണിക്കൂറില്‍ ക്ലൂ കൊടുക്കണമെന്നായിരുന്നു ആദ്യം അത് മാറ്റി ആറ് മണിക്കൂറ് ആക്കിയത് ഇപ്പോഴാ കണ്ടത് ,ഇനിയിപ്പോ ഉത്തരം മാറ്റിയാല്‍ വട്ടപൂജ്യം :)

    ReplyDelete
  63. അനിലിന്റെ അക്ഷരങ്ങളിലെ അവസാന പോസ്റ്റ് നോക്കു സുമീസ്.
    “കേരള്‍സ്.കോമിനോടുള്ള പ്രതിഷേധവും, ഇതില്‍ പ്രതിഷേധിക്കാന്‍ തങ്ങളുടെ ബ്ലോഗുകളില്‍ കരിവാരം നടത്തുവാന്‍ തീരുമാനിച്ച ബ്ലോഗേഴ്സിനോടുള്ള ഐക്യദാര്‍ഢ്യവും ഈ പോസ്റ്റിലൂടെ പ്രകടിപ്പിക്കുന്നു.“

    ReplyDelete
  64. ഈ അനിലിന്റെ അവസാനത്തെ പോസ്റ്റ് ആർക്കു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെന്നാ? ആർക്കെങ്കിലും അറിയുമോ?
    ലതു ഞാൻ ഇട്ടതു തന്നെ. ഇടക്കു ‘ഭാ’ര്യ ലൊഗിൻ ചെയ്തതു കണ്ടില്ല.

    ReplyDelete
  65. ലതു കഴിഞ്ഞ് നെടുമങ്ങാടീയം എന്ന ബ്ലോഗിൽ അനിലിന്റെ പൊസ്റ്റ് ഉണ്ട്. ചിലപ്പൊ അനിലിനു തന്നെ ഗൺഫൂഷ്യസ് ആയതാരിക്കും :-)

    ReplyDelete
  66. നെടുമങ്ങാടീയം ഗ്രൂപ്പ് ബ്ലോഗ് അല്ലേ, അത് കൊണ്ടാവും. ഒരു വിധത്തിൽ അങ്ങിനെയൊരു നിയമം കൂടി കൊണ്ട് വരേണ്ടതാണ്. സ്വന്തം ബ്ലോഗിലെ അവസാന പോസ്റ്റാണു കണക്കാക്കേണ്ടത് എന്ന്.

    ReplyDelete
  67. ആ അനില്‍_ANIL വന്നു ഒരു കമന്റിട്ടിരുന്നെങ്കില്‍ എല്ലാത്തിനും ഒരു പരിഹാരമുണ്ടായിരുന്നേനെ!! :) :)

    ReplyDelete
  68. നന്ദാ..
    പെറ്റി ഉറപ്പ്. എന്തെങ്കിലും ഒരു ലാ പായിന്റ് നോക്കി ഇരിക്കയാ അഞ്ചല്. അതു സുല്ലായിട്ട് ചൂണ്ടിക്കാണിച്ചു കൊടുത്തിട്ടുമുണ്ട് :)

    ജോഷി.. ആ പച്ചിക്കാരന്റെ മൊബൈല്‍ നമ്പര് & ഇ മെയില്‍ ഐ ഡി ഒന്നു തരാവോ?

    “സഹോദരാ പന്നീ :-( വിരോധമില്ലെങ്കില്‍ ഈ പേരൊന്നു മാറ്റൂ.. വിളിക്കാന്‍ ഒരു സുഖവുമില്ല എന്നുമാത്രവുമല്ല വിളിക്കേണ്ടിവരുമ്പോള്‍ ഒരു ഉള്‍ക്കുത്തലും :-)“

    അപ്പു സഹോദരാ ഞാനും പിന്താങ്ങുന്നു. പന്നി സഹോദരാ.. ഈ പേരൊന്നു മാറ്റൂ‍ൂ

    ReplyDelete
  69. മത്സരം അവസാനിക്കുന്ന സമയം UAE 6-04-09, 07:00

    ഇതു വരെ കൈപ്പള്ളിക്ക് 7 മണി ആയില്ലേ!!!

    ഇങ്ങനെയുണ്ടൊ ഒരു സമയനിഷ്ഠ :)

    എല്ലാരും കണ്ടു പഠി!

    ReplyDelete
  70. ഈ ഗോമ്പറ്റീഷന്റെ ഏറ്റവും വലിയ ഗുണമായി എനിക്കു തോന്നിയത് ആള്‍ക്കാരുടെ യഥാര്‍ത്ഥ സ്വഭാവങ്ങളിലേക്ക് അത് വെളിച്ചം വീശുന്നു എന്നതാണ് കിച്ചുച്ചേച്ചീ. :-)

    qw_er_ty

    ReplyDelete
  71. ആ സെര്‍ജ് ലൈറ്റ് ഒന്ന് ഓഫ് പണ്ണ് അപ്പുച്ചായാ..
    qw_er_ty

    ReplyDelete
  72. എന്‍റെ ഉത്തരം : അനില്‍_ANIL
    http://www.blogger.com/profile/07432535232418260598

    ReplyDelete
  73. കൈപ്പള്ളീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ
    കൈപള്ളീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ
    ഗൈബള്ളീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ
    കൈപ്സ്
    ഗൈബ്സ്
    ഗൈപ്സ്
    ഇനി എങ്ങനെ വിളിച്ചാലാണാവോ ഉണരുന്നത്. നിങ്ങളെക്കൊണ്ടാവുന്നത് നിങ്ങളും ട്രൈ ചെയ്യ്.

    qw_er_ty

    ReplyDelete
  74. #72 അപ്പൂസ് പറഞ്ഞത് പായന്റ്!

    @ പന്നി
    പന്നീടെ മോനേ എന്ന് വിളിക്കാന്‍ കൂടുതല്‍ സുഖമുണ്ടെങ്കിലും അത് കേള്‍ക്കാന്‍ താങ്കള്‍ക്ക് അത്ര സുഖമുണ്ടാവില്ല എന്നതിനാല്‍ മറ്റുസഹോദരീസഹോദരന്മാര്‍ ആവശ്യപ്പെട്ട പ്രകാരം ഒരു തിരുത്ത് പ്രതീക്ഷിക്കുന്നു.

    ReplyDelete
  75. പന്നി,
    ഒരു പ്രത്യേക സാഹചര്യത്തില്‍ താങ്കള്‍ സ്വീകരിച്ച് പേരാണ് പന്നി എന്ന് എനിക്ക് തോന്നുന്നു. സാഹചര്യം ഓര്‍മ്മ കാണുമല്ലോ.. ആ സാഹചര്യം കഴിഞ്ഞ സ്ഥിതിക്ക് വേണമെങ്കില്‍ പേരു മാറ്റാം.. നിര്‍ബന്ധിക്കില്ല.. താങ്കളുടെ ഇഷ്ടം... എങ്കിലും.......................

    ReplyDelete
  76. ഒരു പേരു സ്വീകരിയ്ക്കാനുള്ള ബ്ലോഗറുടെ അവകാശത്തിലുള്ള കൈകടത്താലായേ മേല്‍ പറഞ്ഞവരുടെ കമന്റുകളെ വ്യാഖ്യാനിയ്ക്കാന്‍ കഴിയുന്നുള്ളു. നിങ്ങള്‍, പേരുമാറ്റല്‍ കമ്മിറ്റിക്കാര്‍ ബൂലോഗത്തെ എത്ര പേരു മാറ്റും. ഞാന്‍ എന്റെ പേരു ഇന്നുമുറ്റല്‍ പരമചെറ്റ എന്നു മാറ്റാന്‍ പോകുവാ. സ്വഭാവമുമായി യോജിയ്ക്കുന്ന പേരു സ്വീകരിയ്ക്കാന്‍ എനിയ്ക്ക് ബ്ലോഗര്‍ അവകാശം തന്നിട്ടുണ്ട്.

    ഹോ...പിന്നേ. കുറേ പേരുമാറ്റക്കാര്‍ വന്നിരിയ്ക്കുന്നു.

    ReplyDelete
  77. ഞാന്‍ വിളിച്ചാലേ കൈപ്പള്ളി ഉണരൂ സുല്ലേ.. അതൊരു ശീലമായിപ്പോയി.

    കൈപ്പള്ളീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ
    മോനേ.. എഴുന്നേല്‍ക്കടാ..
    ഇവിടെ നല്ല കപ്പയും മത്തി പൊരിച്ചതും റെഡി.

    ReplyDelete
  78. അഞ്ചലേ...

    നല്ല സ്വഭാവം!!! ഗീപ്പ് ഇറ്റ് അപ് :)

    ദേ.. ദേ.. കണ്ടോ 5ല്‍ പന്നിക്കിട്ടൊരു വെപ്പ് വെച്ചത് കണ്ടോ.. ഗള്ളന്‍.

    ReplyDelete
  79. ബ്ലോഗേഴ്സ് മനസ്സില്‍ വിളിച്ചത് അഞ്ചല്‍ സ്വയം ഏറ്റു വിളിച്ചിരിക്കുന്നു.
    അഞ്ചല്‍ കീജേ :)

    ReplyDelete
  80. "നിര്‍ബന്ധിക്കില്ല.. താങ്കളുടെ ഇഷ്ടം..." എന്നു ഞാന്‍ പറഞ്ഞതു കണ്ടില്ലേ... അഞ്ചല്‍ .. പ്ലീസ് പേരു മാറ്റല്ലേ... (പേരു മാറ്റിയിട്ടു വേണൊ ഇതൊക്കെ അറിയാന്‍...) ??
    :) :)

    ReplyDelete
  81. സിയ...
    താങ്ക്യൂടാ...നീയെങ്കിലും എന്നെ മനസ്സിലാക്കിയല്ലോ...
    (ഗദ്...ഗദ്)

    ReplyDelete
  82. മൊയലാളിക്കും കൊട് അഞ്ചലേ ഒരു പേര് (നല്ല സെലക്ഷന്‍സ് കയ്യേലുണ്ടല്ലോ)
    qw_er_ty

    ReplyDelete
  83. കൈപ്പള്ളിയെന്നു കേട്ടാല്‍ ഇപ്പോള്‍ സുല്ലിനെന്തുവാ തോന്നുന്നത്. പണ്ടാറ ശാസ്ത്രപ്രകാരം ഇതൊന്നു തിരിച്ച് നോക്കാം.

    കൈപ്പള്ളി അതായത്:

    കൈ+ആപ്പ്+അള്ളി = കൈപ്പള്ളി.

    ഇതിലും നല്ലൊരു പേര് ഇന്നി വേറെ ഏതാ.

    വേണോങ്കി സുല്ലിനു പേരു തരാം.

    “പുല്ല്”

    എടാ പുല്ലേ എന്നു സംബോധന ചെയ്യാന്‍ തന്നെ എന്നാ സുഖം. എടാ പന്നീ എന്നോ എടാ പരമചെറ്റേയെന്നോ പറയുന്ന പോലൊരു സുഗം “എടാ പുല്ലേ” എന്നു പറയുന്നതിനും കിട്ടുന്നില്ലേ? എനിയ്ക്ക് കിട്ടുന്നുണ്ട്.

    qw_er_ty

    ReplyDelete
  84. മൊയലാളിയുടെ വലം കയ്യായ ആരോ ഒരാളുടെ അവതാരമല്ലേ ഈ പന്നി എന്ന് ആറ്ക്കെങ്കിലും സംശയമുണ്ടോ..., അല്ലെങ്കില് അഞ്ചലു പറ... അങ്ങേയ്ക്ക് അങ്ങനെ വല്ല സംശയവും തോന്നുന്നുണ്ടോ :)

    ReplyDelete
  85. എല്ലാര്‍ക്കും കൊടുക്കണം പെറ്റി

    ReplyDelete
  86. അയ്യേയ്... തലയിൽ തപ്പാൻ വേണ്ടി പറഞ്ഞതല്ല, അഞ്ചലേ... ചുമ്മാ ഒരോഫടിച്ചതല്ലേ :)

    qw_er_ty

    ReplyDelete
  87. അഗ്രൂ,
    എനിയ്ക്ക് അന്നേ സംശയമുണ്ടായിരുന്നു. അതല്ലേ ആ പേരു മാറ്റണ്ടാന്ന് ഞാന്‍ പറഞ്ഞത്. നല്ല പേരാണ്.

    ReplyDelete
  88. താമരക്കുളത്തിനെ സിയ ആക്ഷേപിച്ചപ്പോഴും ഇദ്ദേഹം രംഗത്തിറങ്ങിയിരുന്നു... ഇന്നും ദേ... ആർക്കായാലും തംസ്യം തോന്നില്ലേ... ഹല്ലാ പിന്നെ :)

    ReplyDelete
  89. ഹഹഹ മറോടിയെന്തേ വെറും ഒരു വരിയിലൊതുക്കുക്കളഞ്ഞേ... അങ്ങനെയല്ലല്ലോ സാറിന്റെ ഒരു സ്റ്റൈൽ... നീട്ടിയൊഴിക്കെന്നേയ് :)

    qw_er_ty

    ReplyDelete
  90. എന്നെ പറഞ്ഞാല്‍ ഞാന്‍ സഹിയ്ക്കും.
    താമരകുളത്തിനെ കുറിച്ച് ഒറ്റയക്ഷരം മിണ്ടരുത്!

    ReplyDelete
  91. പറഞ്ഞ പോലെ ഇത് പെറ്റി കോടന് തീരുന്ന പ്രെശ്നമൊന്നുമല്ലെന്നു തോന്നുന്നു. പെറ്റി കൊടുക്കുന്നവനും പെറ്റി വാങ്ങുന്നവനും എല്ലാം തെറ്റുകാരാ.

    ReplyDelete
  92. ഹഹഹ 5LS വലയിൽ വീണു... ഇതൊന്ന് വലിച്ച് കരയ്ക്ക് കയറ്റാൻ സഹായിക്കിൻ കൂട്ടരേ

    qw_er_ty

    ReplyDelete
  93. പുള്ളീ,
    തെറ്റുചെയ്തു എന്നു തോന്നിതുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമാകും. പശ്ചാത്തപിയ്ക്കണം എന്നു തോന്നുകയാണേല്‍ എന്നെ വിളിയ്ക്കൂ...എന്റെ നമ്പര്‍ 33322.

    qw_er_ty

    ReplyDelete
  94. അനിയാ അഗ്രജാ,
    നീ ചെയ്യുന്നത് എന്താണെന്ന് നീ അറിയുന്നില്ല കുഞ്ഞേ...
    നിന്റെ നാമം വാഴ്ത്തപ്പെടട്ടേ...
    മരണത്തിന്റെ ശമ്പളം പാപമാണെന്നറിയുക വത്സാ...
    നീയൊന്നു തിരിഞ്ഞ് നോക്കൂ...നിനക്ക് ദൃശ്യമാകാന്‍ നിന്റെ നിഴല്‍ മാത്രമല്ലേയുള്ളൂ‍!

    qw_er_ty

    ReplyDelete
  95. കൈപ്പള്ളിയണ്ണന്‍ ഇതു വരെ വരാത്തതിന്റെ അര്‍ത്ഥം ഇതുവരെ നാലു ശരിയുത്തരങ്ങള്‍ എത്തിയിട്ടില്ല എന്നാകാം. അതായത് “അനില്‍“ ശരിയുത്തരമല്ല . മക്കളേ ഒന്നു തല ചൊറിഞ്ഞാലോചിക്കൂ

    ReplyDelete
  96. അഗ്രൂ...

    കര്ര്ര്ര്ര്ര്ര്ര് ക്ര്ര്ര്ര്ര്ര്ര്ര്ര്ര്

    ഒരു ശബ്ദ്ധം കേള്‍ക്കുന്നില്ലേ.. 5ല്‍ വല കടിച്ച് മുറിക്കയാ.. ഒന്നു പുറത്തിറങ്ങിക്കോട്ടെ.

    അല്ല 5ല്‍ സാറേ.. ഈ നമ്പര്‍ പറയുന്നതിനു പെറ്റി അടിക്കാന്‍ വകുപ്പ് ഭേദഗതി വരുത്തിയോ??

    സുല്ലിപ്പോള്‍ എണ്ണുന്നത് കാണുന്നില്ല. അത് കൈത ഏറ്റെടുത്തു. ലാസ്റ്റ് എപിസോഡില്‍ മൂപ്പര്‍ 150 എണ്ണിത്തീര്‍ത്തത് കണ്ടിരുന്നു :)

    ReplyDelete
  97. ആരേം കാണുന്നില്ല, ഞാന് പോയി ജീടാക്കീന്ന് ആളോളേം കൂട്ടി വരാം... :)

    qw_er_ty

    ReplyDelete
  98. പതിനാറേ മുക്കാല്‍ മണിക്കൂര്‍, "100" കമന്റുകള്‍,,,

    എന്നിട്ടും ഒരു അവസാനമില്ലെന്നോ...

    ഇതെന്തു ലോകം...

    ReplyDelete
  99. ദാണ്ടെ അഞ്ചലിന്റ് ദേഹത്ത് അവന്‍ പിന്നേം കേറി, ഉപദേശി!!

    ReplyDelete
  100. :)

    ആരും നിലവിളിക്കണ്ട.

    ഗോമ്പറ്റീഷനില്‍ എന്റെ പേരു മാറ്റണോ എന്നതിനെ കുറിച്ച് വേരോരു കോമ്പറ്റീഷന്‍‍ വേണ്ട.. :)

    ഒരു പേരിലെന്തിരിക്കുന്നു. ഞാന്‍‍ അത് സ്വയം സ്വീകരിച്ച പേരായത് കൊണ്ട് മാറ്റണമെന്ന് ആവശ്യം പരിഗണിക്കാന്‍‍ ഇപ്പോള്‍ സാധ്യമല്ല. :)

    വിളിക്കാന്‍‍‍ ഉൾക്കുത്തുള്ള സുഹൃത്തുക്കളൊട് .... സാവകാശം ഞാന്‍‍ ആലോചിക്കാം :))

    qw_er_ty

    ReplyDelete
  101. കലിപ്പ് ഡയഗോല്‍ തന്നെ പരമ ചെറ്റെ.

    ReplyDelete
  102. “ഒരു പേരിലെന്തിരിക്കുന്നു” എന്ന് ഗൂഗിളില്‍ ഒന്നു സേര്‍ച്ച് ചെയ്തുനോക്കിക്കേ.. എന്തൊരു രസം... :-)

    qw_er_ty

    ReplyDelete
  103. ശരി ഉത്തരം:
    അനില്‍_ANIL
    http://www.blogger.com/profile/07432535232418260598

    ReplyDelete
  104. ഉമ്മന്‍ചാണ്ടിയെ ഊം▌ന്‍ ചാണ്ടി എന്ന് വിളിച്ച പോലെ എന്റെ കാര്യം ഊം▌സ്യ ആകുമോ? :(

    ReplyDelete
  105. അങ്ങനെ എനിക്കും അടിച്ചു മാർക്ക് 2!
    ഇനി കൈപ്പ്സ് പോയി ഉറങ്ങിക്കോ നാളേ വന്നാ മതി!

    ReplyDelete
  106. ഛെ.. നാട്ടുകാരെ ഒന്നു വഴി തെറ്റിക്കാന്‍ നോക്കുമ്പോളേക്കും കൈപ്പള്ളി അണ്ണന്‍ എത്തിയോ :-(

    ReplyDelete
  107. ഓം ഹ്രീം ഹ്രൂം...
    ഇഷ്ടദേവതയായ നമഃ
    ഓം വാര്‍താളിയായ നമഃ

    -ഉം...പ്പോ..പ്പോയ്യീ ആ ക്കൈപ്പള്ളീനേ പള്ളിയുണര്‍ത്തി വാ..
    ഓം...സ്വാഹഃ

    ReplyDelete
  108. സറീനാ & വീനസ് വില്യംസ് കളി പോലായി... കപ്പ് നെടുമങ്ങാടിയത്തിലേക്ക് പോയി :))

    ReplyDelete
  109. സിയാടെ ആ ആഗ്രഹം പൂവണിയട്ടെ...

    ബൂലോഗരും ഭൂലോകരും നിന്നെ അങ്ങനെ തന്നെ വിളിച്ചു പഠിക്കട്ടെ മകാനെ.
    qw_er_ty

    ReplyDelete
  110. ഹാ... സുല്ലാണാ‍ദ്യം പറഞ്ഞതല്ലേ :)

    ReplyDelete
  111. വീനസ് പോകട്ടെ, ആരാ ഇവിടെ സെറീന?

    ReplyDelete
  112. ബിട്ട് കൊടുക്കൂലാ അഗ്രൂ...
    ഗപ്പ് ഞമ്മക്ക ഖബൂലാക്കണം.

    ReplyDelete
  113. പരമ ചെറ്റ എന്ന് ഗൂഗിളില്‍ ഇമേജ് സെര്‍ച്ച് ചെയ്ത് നോക്ക്...
    ആളെ കണ്ട് ഞാന്‍ ഞെട്ടിയില്ല :)

    ReplyDelete
  114. കൈപ്പ്സ്, ഇങ്ങനെയാണ് പുലികൾ എല്ലാം ഉത്തരമെഴുതാൻ ഇരിക്കുന്നതെങ്കിൽ, ഇനി ഓപ്ഷൻ കൊടുത്താമതി,
    ഉത്തരത്തിൽ എത്ര (A) ഉണ്ടെന്നു നോക്കി ആളെ പിടിക്കുന്നതാവും എളുപ്പം:)

    ReplyDelete
  115. പക്ഷേ ഞാന്‍ ഞെട്ടി സിയ. “പരമ ചെറ്റ” ഗൂഗ്ലീയപ്പോള്‍ ഞാന്‍ ശരിയ്ക്കും ഞെട്ടി.
    “പരമ ചെറ്റ” എന്ന എനിയ്ക്കിഷ്ടപ്പെട്ട ഐഡി ഞാന്‍ സ്വീകരിച്ചാ‍ല്‍ ഇന്നി അവകാശവാദവുമായി ആള്‍ക്കാരെത്തുമല്ലോ എന്നോര്‍ത്താ ഞെട്ടിയത്!

    ഒരു പേരുപോലും തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമില്ലാല്ലോ...(ഗദ്..ഗദ്)
    “അന്യന്റെ പേരിനെ നീ കാംക്ഷീയ്ക്കരുത്”

    ReplyDelete
  116. അഞ്ചലിന്റെ പേര് PC 317 എന്ന് മാറ്റിയാലോ?
    (PC =parama....)

    ReplyDelete
  117. കുറച്ചു കൂടി നല്ലത് PC-420 അല്ലേ സിയ.
    qw_er_ty

    ReplyDelete
  118. അടുത്ത മത്സരം UAE 12:00

    ReplyDelete
  119. എന്റെ ഉത്തരങ്ങള്‍ വായിച്ചുനോക്കിയവര്‍ക്കെല്ലാം നന്ദി. :)

    ‘ഉത്തരങ്ങള്‍’ സീരീസില്‍ ആദ്യ ഓണ്‍‌ലൈന്‍ ഫോം അയച്ചവരുടെ കൂട്ടത്തിലായിരുന്നു എന്റേതും.
    പിന്നീട് പുതിയ ചോദ്യങ്ങളുടെ സീരീസും ചേര്‍ത്ത് ഗൂഗിള്‍ ഡോക്സ് കൈപ്പള്ളി തന്നു. രണ്ടും ചേര്‍ത്തോ രണ്ടില്‍ നിന്നുമോ പോസ്റ്റ് വരുമെന്നായിരുന്നു കരുതിയതെങ്കിലും ഇങ്ങനെയൊക്കെയായിപ്പോയി.

    വിശദവും വിശാലവുമായി മറുപടികള്‍ എഴുതണമെന്നുണ്ടായിരുന്നെങ്കിലും ഇതില്‍ എഴുതിയതുപോലൊക്കെത്തന്നെയാണ് എന്റെ രീതി; സംസാരത്തിലും. സുല്‍ എന്നെ കണ്ടുപിടിച്ചതെങ്ങനെയെന്നറിയാന്‍ കൌതുകമുണ്ട്.

    ഉണ്ടായ അസൌകര്യങ്ങള്‍ക്ക് ക്ഷമാപണം.

    ReplyDelete
  120. മത്സര ഫലം:

    സുൽ | Sul : 12
    Kumar Neelakantan © : 8
    nardnahc hsemus : 6
    അനില്‍ശ്രീ : 4

    രണ്ടു പോയന്റുകാര്‍:
    അലിഫ്
    Kichu
    ജോഷി
    സാജന്‍| SAJAN
    മാരാർ
    ViswaPrabha വിശ്വപ്രഭ
    അഗ്രജന്‍

    പെറ്റികള്‍:
    കെ.പി. : -2
    പുള്ളിപുലി : -2
    nardnahc hsemus : -2
    അനില്‍ശ്രീ : -2

    അഭിനന്ദനങ്ങള്‍.

    ReplyDelete
  121. 5ത്സ് സുല്ലിനു 15 കൊട്. 12+3. ക്ലൂ ഉള്ള മത്സരമായിരുന്നു....

    ReplyDelete
  122. ☮ Kaippally കൈപ്പള്ളി ☢ said...

    clue: തിരുവനന്തപുരത്തെ നാടൻ ഭാഷയേക്കുറിച്ച് വാചാലമാകുന്ന വ്യക്തി
    05-Apr-2009 22:44:00

    ReplyDelete
  123. ക്ല്ലൂവിനു മുമ്പുള്ള ഉത്തരത്തിനു മൂന്ന് പോയന്റ് ബോണസ് സുല്ലിനു അനുവദിച്ചിരിയ്ക്കുന്നു. ചെല്ലേ കരയാതെ....

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....