Thursday 26 February 2009

GPC ഗോമ്പറ്റീഷൻ Penal Code

Section 1 Points
  1. ആദ്യം ഉത്തരം പറയുന്ന വ്യക്തിക്ക് 10 pointഉം പിന്നെ പറയുന്ന 8 വ്യക്തികൾക്കും 8,7,6,5,4,3,2,1 എന്നീ രീതിയിൽ point കൊടുക്കുന്നതാണു്.
  2. തിരക്കിനിടയിൽ Points തരാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അതു കാരണ സഹിതം ചൂണ്ടിക്കാണിക്കണം.
Section 2 Submissions
  1. മത്സരത്തിൽ പങ്കെടുക്കുന്നവർ പുസ്തക ശേഖരം ഉണ്ടെങ്കിൽ മത്സരത്തിലേക്ക് ചിത്രങ്ങൾ അയച്ചു തരിക. പുസ്തക ശേഖരം എപ്പോഴ് വേണമെങ്കിലും അയച്ചു തരാം.
  2. പുസ്തക ശേകരങ്ങളും അവ്യക്തമായി അയച്ചു തന്നാൽ സ്വീകരിക്കുന്നതല്ല. പുറം ചട്ടയോ, spine-ഓ ചിത്രത്തിൽ ഉണ്ടായിരിക്കണം.
  3. തിരഞ്ഞെടുത്ത ചില പുസ്തകങ്ങളുടെ പട്ടിക അയച്ചു തന്നെ മതിയാവു. കൈപ്പള്ളി നിങ്ങളുടെ Typist അല്ല ! കട്ടി കുറഞ്ഞതും, താളുകളുടെ എണ്ണം കുറഞ്ഞതുമായ ചില പുസ്തകങ്ങളുടേ പേരുകൾ പുസ്തകത്തിന്റെ spine ൽ നിന്നും വായിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ അവയുടെ പേരുകൾ പട്ടികയിൽ ഉൾപെടുത്തണം.
  4. ബ്ലോഗ് ഉടമയുടെ blogger profilലേക്ക് ഒരു link ഉണ്ടായിരിക്കണം.
  5. പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളിൽ പേരെഴുതിയ പുസ്തകങ്ങൾ ഉൾപ്പെടുത്തുമ്പോൾ ആ വിവരം നേരത്തെ അറിയിക്കുക.
  6. ഉത്തരങ്ങൾ എഴുതേണ്ട വിധം: Commentന്റെ അവസാനം ഒരു വരിയായി വ്യക്തമായി ബ്ലോഗ് ഉടമയുടേ profileൽ കാണുന്ന പേരു് രേഖപ്പെടുത്തേണ്ടതാണു്.
  7. ഒരു മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ്, ശേഖരത്തിന്റെ ഉടമ എഴുതുന്ന commentകൾ യാതൊരു വിധത്തിലും മത്സരാർത്ഥികളുടേ തീരുമാനത്തെ സ്വാധീനിക്കുന്ന വിധത്തിൽ ആയിരിക്കരുതു്. ഉദ: ദേവൻ എന്ന Bloggerന്റെ പുസ്തകങ്ങൾ മത്സരത്തിൽ പ്രദർശിപ്പിക്കുമ്പോൾ. ദേവൻ commentലൂടെ "ഇതു് xyz bloggerന്റെ ശേഖരം ആകുമോ ?" എന്നു ചോദിച്ചു് മത്സരാർത്ഥികളെ തെറ്റിധരിപ്പിക്കാൻ പാടുള്ളതല്ല.
  8. അയച്ചു തരുന്ന പുസ്തകങ്ങൾ സ്വന്തമായിരിക്കണം. വല്ലവരുടേയും പുസ്തക ശേഖരങ്ങളും, Library, Bookshop, തുടങ്ങിയവ അയച്ചു തരരുതു്.
  9. എല്ലാ മത്സരങ്ങളും ഉത്തരം വന്നാലും ഇല്ലെങ്കിലും 24 മണിക്കൂറിനുള്ള അവസാനിക്കുന്നതാണു്.
  10. ഒരു വ്യക്തി എഴുതുന്ന ഒരു് ഉത്തരം മാത്രമെ പരിഗണിക്കുകയുള്ളു. ഒന്നിലധികം ഉത്തരങ്ങൾ എഴുതുന്ന വ്യക്തിയുടെ ഒരു് ഉത്തരവും പരിഗണിക്കുന്നതല്ല. മാത്രമല്ല 2 minus point penaltyയും കൊടുക്കും. Amendment ഒരു വ്യക്തി എഴുതുന്ന അവസാനത്തെ ഉത്തരം മാത്രമെ പരിഗണിക്കുകയുള്ളു. (Section 4/4 അനുസരിച്ചു് ഒന്നിലധികം ഒത്തരങ്ങൾ എഴുതുന്നതിനുള്ള penaltyയും ഈടക്കുന്നതാണു)
Section 3 Objective Maximum തമാശ പരിപാടിയാണെന്നുള്ളതു് എല്ലാവരും ഓർക്കുക. എന്നെ എന്തു പറഞ്ഞാലും ഞാൻ ക്ഷമിക്കും. എന്നേപ്പോലെ ക്ഷമാശീലനും, സൌമ്യ സ്വഭാവം ഉള്ളവരല്ലല്ലോ ബാക്കിയുള്ള എല്ലാവരും. മറ്റുള്ളവരെ വിഷമിപ്പിക്കുന്ന വിധത്തിൽ ഒന്നും പറയരുതു് . ആരെങ്കിലും serious ആയിട്ടുള്ളതായി തോന്നിയാൽ അപ്പോൾ മത്സരം disqualify ചെയ്യും. Section 4 Penalty താഴെ പറയുന്ന പ്രവൃത്തികൾ ചെയ്യുന്നവർക്ക് 2 point penalty അടിക്കുന്നതായിരിക്കും:
  1. മുമ്പ് അവതരിപ്പിച്ച ശേഖരത്തിന്റെ ഉടമയുടെ പേരു് വീണ്ടും ഉത്തരമായി എഴുതുക.
  2. സ്വന്തം ശേഖരത്തിൽ കയറി സംശയം ഉണ്ടാക്കുന്ന വിധത്തിൽ അഭിപ്രായം പ്രകടിപ്പിക്കുക.
  3. സ്വന്തമണെങ്കിലും അല്ലെങ്കിലും പുസ്തകശേഖരം നിഷേധിക്കുക.
  4. ഒന്നിലധികം ഉത്തരങ്ങൾ പറയുക.
  5. എഴുതിയ കമന്റു് delete ചെയ്യുക.
  6. ലങ്ങോട്ടും ഇങ്ങോട്ടു പോയി നോക്കാൻ പറഞ്ഞ് clue കൊടുക്കുക.
  7. മത്സരാർത്ഥികളെ വഴി തെറ്റിക്കാനായി തൊഴിൽ സംബന്ധമായ പുസ്തകങ്ങൾ എടുത്തു മാറ്റുക.
  8. ബന്ധമില്ലാത്ത പുസ്തകങ്ങൾ ശേഖരത്തിൽ കയറ്റി വെക്കുക.
  9. ഉത്തരം ഒന്നും എഴുതാതെ ഒഫടി മാത്രം ചെയ്യുക
  10. മത്സരം നടത്തിപ്പുകാരനെ phoneലൂടെയും ചാറ്റിലൂടെയും വിളിച്ചു ഉത്തരം പറഞ്ഞു് Trial എറിഞ്ഞു നോക്കുക.
Section 5 അലമ്പ് താഴെ പറയുന്ന പ്രവൃത്തികൾക്കും 2 minus ലഭിക്കുന്നതാണു്
  1. ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പുള്ള തമ്മി-തല്ലു
  2. നാലു പേർ ഒരുമിച്ചു പറഞ്ഞാൽ quiz നടത്തുന്ന കൈപ്പളിക്കും penalty കൊടുക്കാം.
നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണു്. ഇടക്കിടേ ഇതിൽ മാറ്റങ്ങൾ വരുത്തുവാൻ എനിക്ക് പൂർണ്ണ അനുമതി ഉണ്ടെന്നുള്ള കാര്യം നിങ്ങൾക്കോർമ്മയുണ്ടോ എന്നെനിക്കോർമ്മയുള്ള കാര്യം നിങ്ങൾക്കറിയാമെന്നു കരുതുന്നു. -------------- updated on 05-Mar-2009-1:18pm

14 comments:

  1. ഇനിമുതൽ "ഇതാരുടെ പുസ്ത ശേഖരം" എന്ന പരമ്പര ഇവിടെ നിന്നായിരിക്കും പ്രസിദ്ധീകരിക്കുന്നതു്. പഴയ 29 പോസ്റ്റുകളും അവിടെ തന്നെ ഉണ്ടാകും. മനഃസമാധാനമയി ഇവിടെ നിങ്ങൾ വിളയാടാം.

    ReplyDelete
  2. സീരിയസായിട്ടു പറയുന്നൂ ഇനി ഞാന്‍ സീരിയസാവില്ലാ...... തുഞ്ചത്തെഴുത്തച്ഛനാണെ സത്യം! സത്യം!! സത്യം!!!

    ReplyDelete
  3. കൈപ്പള്ളി ഉത്തരം പ്രസിദ്ധീകരിക്കുമ്പോള്‍ അതൊരു ലിങ്കായി കൊടൂത്താല്‍ ഉപകാരമായിരിക്കും. എല്ലാ ബ്ലോഗും ബ്ലോഗര്‍മാരേയും എല്ലാവരും അറീഞ്ഞിരിക്കണമെന്നില്ലല്ലൊ (കുറഞ്ഞ പക്ഷം ഞാനെങ്കിലും) പിന്നീട് ആ ബ്ലോഗ് കാണാനും വായിക്കാനും അതൊരു സൌകര്യമാകും. (താങ്കള്‍ ഇത് മുന്‍പ് പലപ്പോഴും കൊടൂത്തിരുന്നു, പക്ഷെ ഈയിടെയായി കാണുന്നില്ല)

    ReplyDelete
  4. പച്ചവെള്ളത്തില്‍ കുളിക്കാമോ..

    ReplyDelete
  5. മാഷെ ഒരോഫ്..

    മത്സരത്തിൽ പങ്കെടുക്കുന്നവർ പുസ്തക ശേഖരം ഉണ്ടെങ്കിൽ മത്സരത്തിലേക്ക് ചിത്രങ്ങൾ അയച്ചു തരിക. പുസ്തക ശേഖരം എപ്പോഴ് വേണമെങ്കിലും അയച്ചു തരാം.പുസ്തക ശേകരങ്ങളും അവ്യക്തമായി അയച്ചു തന്നാൽ സ്വീകരിക്കില്ല. പുറം ചട്ടയോ, spineയോ ചിത്രത്തിൽ ഉണ്ടായിരിക്കണം.ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെ പട്ടിക അയച്ചു തന്നെ മതിയാവു.

    ഈവരികളുടെ ധാര്‍മീകത സനാതനന്‍ മാഷിന്റെ പുസ്തകശേഖരത്തിന്റെ കാര്യത്തില്‍ കാട്ടിയില്ലല്ലൊ????

    പുതിയ ബ്ലോഗും പുതിയ നിയമാവലിയുമായതിനാല്‍ ഞാന്‍ ക്ഷമിച്ചു..

    ReplyDelete
  6. നന്ദകുമാര്‍

    നന്ദകുമാർ ആവശ്യപ്പെട്ടതനുസരിച്ച് ഒരു google spreadsheet gadget ആയി share ചെയ്തിട്ടുണ്ടു്

    ReplyDelete
  7. കുഞ്ഞന്‍
    സമയം പുറകോട്ട് തിരിക്കുന്ന വിധ്യ പഠിച്ചുകൊണ്ടിരിക്കുയാണു്, അതു ഉടൻ തന്നെ ഇവിടെ നമുക്ക് ഒന്നു പരീക്ഷിച്ചു നോക്കാം.

    ReplyDelete
  8. Siju | സിജു
    പച്ചവെള്ളതിൽ കുളിക്കുന്നതു കൊണ്ടു പ്രശ്നം ഉണ്ടെന്നു തോന്നുന്നില്ല. കുളിക്കുന്നവനു് പച്ച നിറം ഇഷ്ടമാണെങ്കിൽ വളരെ നല്ലതാണു്. മാസത്തിൽ ഒരു തവണയെങ്കിലും Magenta വെള്ളവും ഉപയോഗിക്കുന്നതു നല്ലതാണു് എന്നു ചിലർ പറയുന്നതും കേട്ടിട്ടുണ്ടു്.

    ReplyDelete
  9. താഴെ പറയുന്ന നിയമങ്ങൾ ലംഘിക്കുന്നവർക്ക് 2 point penalty അടിക്കുന്നതായിരിക്കും:
    1. കഴിഞ്ഞ പോസ്റ്റിൽ അവതരിപ്പിച്ച ശേഖരം കാണാതെ പങ്കേടുക്കുക
    അപ്പോ കഴിഞ്ഞ പോസ്റ്റുകൾ കണ്ടാലാണ് പെനാൾട്ടി അല്ലേ? :)

    ReplyDelete
  10. ജയരാജൻ
    അ ലാ-പായിന്റിൽ ഉള്ള വശപിശകു കാണിച്ചു തന്നതിനു് നൻട്രി.

    ReplyDelete
  11. ക്വിസ്സ് മാഷിനു ഒരു മത്സരാര്‍ത്ഥി സമര്‍പ്പിയ്ക്കുന്ന ഭീമ ഹര്‍ജ്ജി:

    ഫലപ്രഖ്യാപനത്തിനു മുമ്പ് ഒന്നോ രണ്ടോ ഓഫുകള്‍ അനുവദിച്ചു തരണം. മത്സരിച്ചു ബോറടിയ്ക്കുമ്പോള്‍ ഓഫടിയ്ക്കാം എന്നുള്ളത് മൌലികാവകാശങ്ങളില്‍ ഒന്നായി അനുവദിയ്ക്കണം.

    വിനീത വിധേയന്‍.
    ഒപ്പ്.

    ReplyDelete
  12. അഞ്ചലിന്റെ ഭീമ ഹര്‍ജിയിലേക്ക് ഞാനും പിന്നെ 10 ബ്ലോഗര്‍മാരും ഒപ്പിട്ട ഹര്‍ജി കൂടി :)

    മത്സരത്തിനോടു ബന്ധപ്പെട്ടുള്ള നിര്‍ദ്ദോഷമായ ഓഫുകള്‍ ആവാം എന്നാണെന്റെ അഭിപ്രായം

    ReplyDelete
  13. ഓണ്‍ ടോപിക് കമന്റുകള്‍ നിരോധിച്ചിട്ടായാലും ഓഫിന്‌ അവസരം കൊടുക്കണമെന്നതാണ്‌ എന്റെ പക്ഷം. ഞാനും അഞ്ചലിന്റെ കൂടെ.

    ReplyDelete
  14. off അടി അനുവദിച്ചിരിക്കുന്നു.

    But all answers should be clearly given as a single name as it appears in the blogger's profile at the end of each comment. This will avoid much Confusions. Sifting all the comments for answers can be difficult.

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....