Tuesday 27 January 2009

2 - വല്യമ്മായി





ശേഖരത്തിൽ കാണാൻ കഴിയുന്ന ചില പുസ്തകങ്ങൾ ഇവയാണു്.
ഒരു സങ്കീർത്തനം പോലെ - പെരുമ്പടവം
ലന്തൻബത്തേരിയിലെ ലുത്തിനിയകൾ - എൻ. എസ്. മാധവൻ
ആൾക്കൂട്ടം - ആനന്ദ്
പെൺമനസുകൾ - സാറതോമസ്
ആലാഹയുടെ പെൺമക്കൾ - സാറജോസഫ്
അടയാളങ്ങൾ - സേതു.
കലാപങ്ങൾക്കൊരു ഗൃഹപാഠം - ബാബു ഭരദ്വജ്
ഒരു തെരുവിന്റെ കഥ- എസ്.കെ. പൊറ്റെക്കാട്ട്
തിരഞ്ഞെടുത്ത കഥൾ - ശിഹാബുദ്ദീൻ പൊയുത്തുംകടവ്
പാബ്ലോ നെരൂദ കവിതകൾ - സച്ചിദാനന്ദൻ
ബാലാമണി അമ്മയുടെ കവിതകൾ
കേരളകവിത - 2008
ഇസ്‌ലാം: ഒരു പുനരവായന - അസ്ഗറലി എഞ്ചിനിയർ
പാഠാന്തരം - എം.എൻ.കാരശ്ശേരി

31 comments:

  1. അല്ലാഹുവല്ല അലാഹ

    ReplyDelete
  2. എതിരന്റെ

    ReplyDelete
  3. പെരിങ്ങോടൻ?

    ReplyDelete
  4. ഹോ എന്തോരം പുസ്തകങ്ങള്‍ - അതും മലയാളം. ഇവിടെ വല്ലോം ആയിരുന്നേല്‍ കടം ചോദിക്കാമായിരുന്നു :(

    ReplyDelete
  5. കന്നാസ് കടലാസ് വാങ്ങുന്ന ആരുടേയോ?

    ;-)

    ReplyDelete
  6. നമ്മുടെ അനോണി ആന്റണിയുടെ .... .....(ശരിയല്ലേ ??)
    (ബ്ലൊഗറുടെ ഫാദര്‍ ഇട്ട പേര് പറയരുതെന്ന് ചിത്രകാരന്‍ സര്‍ പറഞ്ഞിട്ടുണ്ട് !!!!!! )

    ReplyDelete
  7. വല്യമ്മായി വല്യമ്മാവന്‍?

    ReplyDelete
  8. ഇത്രയും പുസ്തകങ്ങളുടെ ഉടമസ്ഥന്‍ അവയെല്ലാം വായിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അക്ഷരതെറ്റുകള്‍ വരുത്തുന്ന ഒരാളല്ല.

    ReplyDelete
  9. ആരായാലും കൊള്ളാം! മനുഷ്യനെ ഇങ്ങിനെ കൊതിപ്പിക്കരുത്!!

    ReplyDelete
  10. ഇത് എതിരന്റെ വീട്ടിലെ അടുക്കളക്കടുത്തുള്ള ചായ്പ്പിൽ ഇട്ടിരിക്കണ ഷെൽഫിന്റെ ഫോട്ടോ അല്ലേ?ദാപ്പൊ പുഷ്ടകശേഖരം?:)

    ReplyDelete
  11. കവിയുടെ കാല്പാടുകൾക്കു കീഴെയിരിക്കുന്നത് ആൾക്കൂട്ടമല്ലേ? ഇതൊരു ഗൾഫന്റെ കളക്ഷൻ ആണോ ആ ആൾക്കൂട്ടം എന്റെയാണോ :(

    ReplyDelete
  12. പെരിങ്ങോടന്‍ സാറിന്റേതാണീ ശേഖരമെന്നു എനിക്കുതോന്നുന്നു. ഇത്രയും കഥാശേഖരങ്ങള്‍ കാണുന്നതുകൊണ്ടായിരിക്കാം.

    ReplyDelete
  13. ഇതാരോ പുതിയതായി മലയാളം വായന തുടങ്ങിയതാണ്, അതോണ്ട് എന്തായലും പെരിങ്ങ്സോ ഒന്നുമല്ല.



    ഓഫ്:
    പിന്നേ ഇത്രേം കഥ പെരിങ്ങ്സ് വായിച്ചിരുന്നുവെങ്കില്‍ എന്നേ നല്ല കഥാകാരനായിപ്പോയെനെ ;)

    ReplyDelete
  14. എന്‍‌റമ്മേ... ഒരു മാസം കുത്തിയിരുന്നു വായിക്കാനുള്ളത്ര പുസ്തകങ്ങള്‍ ഉണ്ടല്ലോ... നാട്ടിലൊന്നു പോയി വരാന്‍ പറ്‌റുവായിരുന്നെങ്കില്‍ ഇതു പോലൊരു പോട്ടം ഞാനുമയച്ചു തന്നേനേ...

    ReplyDelete
  15. സാറാതോമാസിന്റെ നാര്‍മടിപ്പുടവ ഈ ഷെല്‍ഫിലില്ലാതിരിക്കാന്‍ കാരണക്കാരന്‍ ഞാനാണോ എന്നൊരു സന്ദേഹം...!


    ഇഞ്ചീ... ആ ഓഫിനൊരു സ്മൈലി :)

    ReplyDelete
  16. പുതിയ ദിവസം, പുതിയ അഭിപ്രായം: പെരിങ്ങോടനല്ല. കുട്ടികളുള്ള ഏതോ ബ്ലോഗറാണെന്ന് ഇപ്പോള്‍ സംശയം.

    ReplyDelete
  17. സിദ്ധാർത്ഥൻ?

    ReplyDelete
  18. സിദ്ധാർത്ഥൻ

    ReplyDelete
  19. അങ്ങനെ തഥാഗതന്‍ സിദ്ധാര്‍ത്ഥനായി.:)

    ReplyDelete
  20. ഫലം പ്രഖ്യാപിക്കൂ...

    ReplyDelete
  21. പാഞ്ചാലി പറഞ്ഞതാണു് ശരി ഉത്തരം.
    വല്യമ്മായി എന്ന പേരിൽ എഴുതുന്ന Mrs. തറവാടി

    ReplyDelete
  22. എന്റെ കയ്യിലിരിക്കുന്ന നാര്‍മടിപ്പുടവയുടെ ഉടമയുടേതു തന്നെ ഈ ശേഖരം...


    ഒരു വല്യേ ഓടോ:
    ഈ ഒരു ഫോട്ടോ വഴിയെങ്കിലും തറവാടി അതൊക്കെ ഒന്നു കണ്ടു കാണും :)

    (എന്നെ തിരയേണ്ട... ഞാന്‍ അടുത്ത ഷെല്‍ഫുകള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ്)

    :)

    ReplyDelete
  23. പാഞ്ചാലി എങ്ങനെയാ അങ്ങനെയൊരു ഊഹത്തിലെത്തിയതെന്ന് അറിയാന്‍ ആഗ്രഹമുണ്ട് :)

    അഗ്രജാ,ബാക്കി ബുക്കുകളൊക്കെ കാക്ക കൊണ്ടു പോയോ :)

    ReplyDelete
  24. താങ്ക് യൂ... താങ്ക് യൂ...ഇതുവരെ കണ്ടിട്ടില്ലാത്ത, കമന്റൂകളിലൂടെ മാത്രം പരിചയമുള്ള, വല്യമ്മായിയെ ഊഹിച്ചെടുക്കാന്‍‍ എന്നെ സഹായിച്ച, പണ്ടു വായിച്ച, ഷെര്‍ലക് ഹോംസ് ബുക്കുകള്‍ക്കും അതെഴുതിയ സര്‍ ആര്‍തര്‍ കൊനാന്‍ ഡോയലിനും നന്ദി രേഖപ്പെടുത്തുവാന്‍ ഞാനീയവസരം വിനിയോഗിക്കുന്നു.

    ReplyDelete
  25. പുതിയ നിയമം: ഉത്തരം ശരിയായിക്കിട്ടുന്നവര്‍ അതെങ്ങനെ കിട്ടി എന്നു വിശദീകരിക്കണം :-)

    ReplyDelete
  26. അഗ്രജാ,

    നമ്മക്ക് ചിന്തേല് രണ്ട് പോസ്റ്റിടാന്‍ എന്തിനാ അഗ്രജാ കൊറെ ബുക്ക്?

    ReplyDelete
  27. അലാഹുവിന്റെ പെൺമക്കൾ - സാറജോസഫ്??????


    "അലാഹയുടെ പെണ്‍ മക്കള്‍” എന്നല്ലേ??

    ഓഫ് : ഇത്രേം ബുക്ക് വായിച്ചിട്ടും..??!! :) ;)

    ReplyDelete
  28. ആക്‌ച്വലി, "ആലാഹയുടെ പെണ്‍മക്കള്‍" ആകുന്നു.

    ReplyDelete
  29. സോറി! വല്യമ്മായിയുടെ കമന്റ് കണ്ടിരുന്നില്ല.

    പുസ്തകങ്ങള്‍ അത്ര “ഹെവി” അല്ലെന്നുള്ളത് ഊഹം എളുപ്പമാക്കി. അത്ര സീരിയസ് വായന അല്ലെന്നും സ്ത്രീകളുടെ ചോയിസ് പോലെയും തോന്നി. പിന്നെ ഷിഹാബുദീന്‍ പൊയ്ത്തുംകടവ്, കൊച്ചുബാവ, അക്ബര്‍ കക്കട്ടില്‍, എന്‍.പി.മുഹമ്മദ് എന്നീ പ്രസിദ്ധ മുസ്ലിം എഴുത്തുകാരുടെ പുസ്തകങ്ങളുടെ കൂടെ അത്ര തന്നെ പോപ്പുലര്‍ അല്ലാത്ത കമറുദീന്‍, നസീമുദീന്‍, പി. കെ. പാറക്കടവ് എന്നിവരെക്കൂടെ കണ്ടപ്പോള്‍ മുസ്ലിം ആണെന്നും ദുബായി വാസിയാണെന്നും ഊഹിച്ചു. കഥയോടും കവിതയോടും താല്‍പ്പര്യം ഇംഗ്ലീഷ് പുസ്തകങ്ങളില്ല എന്നതെല്ലാം കൂടെ ചേര്‍ത്തുവച്ച് വല്യമ്മായിയിലെത്തി!

    ReplyDelete
  30. ഹൊ, സമ്മതിച്ചു! "എലിമെന്ററി മൈ ഡിയര്‍ വാട്‌സണ്‍" തന്നെ!!

    ReplyDelete
  31. പച്ചാനയുടേം വല്ല്യമ്മായിടേം ആയി. ഇനി തറവാടിയുടെ വേറെ കാണുമോ.. :-)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....