| ചോദ്യങ്ങൾ |
ഉത്തരങ്ങൾ |
എന്താണു ദൈവം? നിങ്ങളുടെ ജീവിതത്തെ ഏതു വിധത്തിൽ സ്വധീനിക്കുന്നു?
|
മനസ്സിന്‍റെ നന്‍മയാണ് ദൈവം.
ദൈവം സ്വാധീനിക്കുന്നുണ്ടോ എന്ന് അറിയില്ല. പക്ഷെ ഭാഗ്യം എപ്പോഴും കൂടെ ഉണ്ടാകാറുണ്ട് എന്ന് തോന്നിയിട്ടുണ്ട്. കൃത്യമായ സ്ഥലത്ത്, കൃത്യ സമയത്ത് എത്തിപ്പെടാറുണ്ട്. (right places at the right time).
|
| എന്താണു് വിലമതിക്കാനാവത്തതു്? |
എല്ലാവരെയും ഒരേപോലെ കാണാനുള്ള മനസ്സ്. |
കടമ, ദൈവം, മതം, കുടുംബം, സ്വത്ത്.
നിങ്ങൾക്ക് തോന്നുന്ന പ്രാധാന്യമനുസരിച്ച് ക്രമത്തിൽ എഴുതുക. |
കുടുംബം, കടമ, സ്വത്ത്, ദൈവം, .....
കൂടുതല്‍ പ്രാമുഖ്യം ഭാര്യയും മക്കളും അടങ്ങിയ കുടുംബത്തിന് കൊടുക്കാന്‍ ശ്രമിക്കാറുണ്ട്. അതിനിടയില്‍ മറ്റു കടമകള്‍ മറക്കാറും ഉള്ളതിനാല്‍ കടമ രണ്ടാമതായി വരും എന്ന് തോന്നുന്നു. ഈയിടെ ആയി സ്വത്ത്/സമ്പത്തിനോട് അല്പം ആഭിമുഖ്യം കൂടുന്നുണ്ടോ എന്ന് ലേശം സംശയം ഇല്ലാതില്ല. അതിനാല്‍ അത് മൂന്നാമത്. ദൈവം നിര്‍ബന്ധമാണെങ്കില്‍ കൂടെ ചേര്‍ക്കാം. മതം ചേര്‍ക്കാന്‍ താത്പര്യം ഇല്ല.
|
വംശനാശ ഭീഷണി നേരിടുന്ന ഒരു മൃഗത്തെ സംരക്ഷിക്കുന്നതിനായി രണ്ടിടങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിങ്ങളെ ചുമതലപ്പെടുത്തുന്നു.
തിരഞ്ഞെടുക്കുന്ന സ്ഥലം പൂർണ്ണമായും ഇടിച്ചു നിരത്തുകയും ചെയ്യും.
- ഒരു മത വിഭാഗത്തിന്റെ ആരാധനാലയം
- 10,000 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു വ്യവസായ സ്ഥാപനം.. ഇതിൽ ഏതു തിരഞ്ഞെടുക്കു? എന്തുകൊണ്ടു്?
|
''ഒരു" മൃഗം മാത്രമേ ഉള്ളെങ്കില്‍ ഏതായാലും വംശനാശം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു!!! അതിനു വേണ്ടി അധികം മെനക്കെടണ്ട. ഒരു ആണും പെണ്ണും എങ്കിലും വേണം എന്ന് തോന്നുന്നു വംശനാശത്തില്‍ നിന്ന് അതിനെ രക്ഷിക്കാന്‍ :-). ആയതിനാല്‍ മൃഗത്തിന്‍റെ വലിപ്പം അനുസരിച്ച് കൂടുണ്ടാക്കി ആരാധനാലയത്തിനകത്തോ വ്യവസായ സ്ഥാപനത്തിനകത്തോ അത് ചാകുന്നിടം വരെ വച്ചാല്‍ മതി. കൂട്ടത്തില്‍ ടൂറിസ്റ്റ് വകുപ്പിനെ അറിയിച്ച് ക്വോവളം വഴി വരുന്ന കുറച്ചു സായിപ്പന്മാരെ കൊണ്ടു വന്നു കാണിച്ചു കാശുണ്ടാക്കാന്‍ പറയും. ഹല്ല പിന്നെ.
|
കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ ഏതു സങ്കേതം ഉപയോഗിക്കുന്നു?
(ചോദ്യം സംഭാവന ചെയ്തതു: അനില്‍_ANIL) |
http://www.google.com/transliterate/indic/Malayalam
ആദ്യം മുതല്‍ ഉപയോഗിക്കുന്നതിനാല്‍ വളരെ നന്നായി വഴങ്ങിയിരിക്കുന്നു.
|
നിങ്ങൾ എപ്പോഴാണു് computer ഉപയോഗിച്ചു തുടങ്ങിയതു്?
|
1993 ല്‍ അന്ന് ആറു മാസം ജോലി ചെയ്തിരുന്ന ഓഫീസില്‍ എല്ലാ പണികളും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ചെയ്യാണം ആയിരുന്നു. അതിനാല്‍ ടൈപ്പ് ചെയ്യാനും മറ്റും പെട്ടന്ന് പഠിച്ചിരുന്നു. പിന്നീട് 1996 ല്‍ വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങിയെങ്കിലും അന്ന് ജോലി ചെയ്തിരുന്ന ഓഫീസില്‍ സ്വന്തമായി കമ്പ്യൂട്ടര്‍ ഇല്ലാഞ്ഞതിനാല്‍ അധികം വിദ്യകള്‍ ഒന്നും അറിഞ്ഞിരുന്നില്ല. പിന്നീട് 1998 ല്‍ ജോലി ചെയ്തിരുന്ന ഓഫീസില്‍ സ്വന്തമായി കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നതിനാല്‍ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. 1999 ല്‍ സ്വന്തമായി കമ്പ്യൂട്ടര്‍ വാങ്ങുകയും, അന്ന് മുതല്‍ ഇന്റര്‍നെറ്റ് സ്ഥിരമായി ഉപയോഗിക്കുകയും ചെയ്യുന്നു. പക്ഷെ കമ്പ്യൂട്ടര്‍ ഇടയ്ക്ക് നിന്ന് പോയാല്‍ ഇപ്പോഴും ആരെ എങ്കിലും വിളിച്ചു കാണിക്കണം!
|
| താങ്കളെ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് കോളേജ് ജീവിതത്തിലേക്ക് തിരികെ വിടുന്നു എന്നു സങ്കല്‍പ്പിക്കുക. ഏതുവിഷയം തെരഞ്ഞെടുക്കും? എന്തുകൊണ്ട്? |
ഹും. ഇപ്പോള്‍ കോളേജില്‍ തിരിച്ചു പോകാന്‍ അപേക്ഷിച്ചിട്ട് ഇരിക്കുകയാ. കിട്ടിയാല്‍ തിരിച്ചു പോയി ഇപ്പോള്‍ താത്പര്യം ഉള്ള വിഷയത്തില്‍ ഉപരിപഠനത്തിന് (പാര്‍ട്ട് ടൈം ആയി) . :-)
കൊതിപ്പിക്കാതെ കൈപ്പള്ളീ. നാട്ടില്‍ ആണെങ്കില്‍ സംഗീതം പഠിച്ചാലോ എന്ന് ആലോചിച്ചിട്ടുണ്ട്. കാരണം സംഗീതം ഇഷ്ടമാണ്. പിന്നെ കൂട്ടത്തില്‍ രണ്ടു പാട്ടൊക്കെ പാടി ചെറിയ ഹീറോ ആകാമല്ലോ എന്നൊരു തോന്നലും. യേത് :-)
|
| എന്‍.ഡി.എഫ്., പി.ഡി.പി., ബീ.ജേ.പി., ആര്‍.എസ്സ്.എസ്സ്., കോണ്‍ഗ്രസ്, സി.പി.എം., എസ്.എന്‍.ഡി.പി., അതിരൂപത ഇതില്‍ സെക്കുലര്‍ പാര്‍ട്ടികള്‍ ഏതൊക്കെയാണ് വര്‍ഗ്ഗീയ പാര്‍ട്ടികള്‍ ഏതൊക്കെയാണ്? എന്തു കൊണ്ട്? |
എന്നെക്കൊണ്ടു പറയിപ്പിച്ചേ അടങ്ങൂ?
കോണ്ഗ്രസ് വര്‍ഗീയ പ്രീണനം നടത്തുന്ന പാര്‍ട്ടി ആയി പലപ്പോഴും തോന്നിയിട്ടുണ്ട്. ചില കോണ്‍ഗ്രസ്സ്കാര്‍ വര്‍ഗീയതയെക്കാള്‍ ഭയക്കുന്നത് മറ്റെന്തൊക്കെയോ ആണെന്ന് തോന്നിപ്പോകാറുണ്ട്. സി പി എം തീര്‍ച്ചയായും വര്‍ഗീയ പാര്‍ട്ടികളെ കേരളത്തിലും ബംഗാളിലും ഒരു പരിധി വരെ പ്രതിരോധിക്കുന്നതില്‍ വളരെ അധികം പങ്കു വഹിക്കുന്നുണ്ട്. സവര്‍ണ്ണത കൊടികുത്തി നിന്ന ഒരു കാലഘട്ടത്തില്‍ എസ് എന്‍ ഡി പിയ്ക്ക് സാമുദായിക ഉന്നമനത്തിന് വളരെ അധികം പ്രസക്തി ഉണ്ടായിരുന്നു. ഇപ്പോഴും സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ജാതിയിലെ ആള്‍ക്കാരുടെ സംഘടനകള്‍ക്ക് അതിന്റേതായ കര്‍ത്തവ്യം നിര്‍വഹിക്കാനുണ്ട് എന്ന് വിശ്വസിക്കുന്നു. അതിരൂപതയും അച്ചന്മാരും പലപ്പോഴും വെറും കൂടുതല്‍ 'രൂപ താ' എന്ന് പറയുന്ന നിലയിലാണ് ഇപ്പോള്‍. മറ്റുള്ള സാമുദായിക സംഘടനകളെ വച്ച് നോക്കുമ്പോള്‍ അതിരൂപതകളും വര്‍ഗീയതിയിലെയ്ക്ക് കൂപ്പു കുത്തുന്നു എന്നും തോന്നാറുണ്ട്. ബാക്കിയെല്ലാം ശരിക്കും വര്‍ഗീയ പാര്‍ട്ടികള്‍ തന്നെ.
|
ബ്ലോഗിൽ കാണുന്ന പാചക കുറിപ്പുകൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? അതിനു് ഇരയാവരുടേ അഭിപ്രായം എന്തായിരുന്നു.
|
ഇതുവരെ നോക്കിയിട്ടില്ല. പക്ഷെ ഖത്തറില്‍ (അതോ കുവൈറ്റില്‍ ആണോ) താമസിക്കുന്ന ഒരു ബ്ലോഗിണിയുടെ (പേര് മറന്നു പോയി, ക്ഷമിക്കുക) ചിക്കന്‍ റോസ്റ്റിന്‍റെ പോസ്റ്റ് പടം സഹിതം കണ്ടപ്പോള്‍ പരീക്ഷിക്കണം എന്ന് തോന്നിയിരുന്നു. പാചകം ഇഷ്ടമാണ്. ഇടയ്ക്കിടെ പരീക്ഷിക്കാറുണ്ട്. ഇരയാവുന്നവര്‍ മിക്കപ്പോഴും വീട്ടുകാര്‍ തന്നെ. അല്ലെങ്കില്‍ ചില സുഹൃത്തുക്കളും. ഭാര്യയുടെ അഭിപ്രായം "അടിപൊളി സൂപ്പര്‍" (കൂട്ടത്തില്‍ പറയുന്നത്: പക്ഷെ ചിക്കന്‍ കറി വച്ചാലും മീന്‍ കറി വച്ചാലും ഒരേ സ്വാദാ). മറ്റുള്ളവര്‍ നല്ല അഭിപ്രായം തന്നെ ആണ് പറഞ്ഞിരിക്കുന്നത്.
|
മലയാള സിനിമയിൽ നിങ്ങളുടെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ഏതാണു്
|
കളിപ്പാട്ടത്തിലെ, അല്ലെങ്കില്‍ തേന്മാവിന്‍ കൊമ്പത്തെ മോഹന്‍ലാല്‍ കഥാപാത്രം. കളിപ്പാട്ടം ആണ് കൂടുതല്‍ സാമ്യം.
|
ജിവിതം മൊത്തം കേരളത്തിൽ ജിവിച്ചിട്ട് രണ്ടു മാസം അമേരിക്കയിൽ ചുറ്റിതിരിഞ്ഞിട്ടു് തിരികെ നാട്ടിൽ വന്ന ശേഷം "മലയാലം കൊരച് കൊരച് പരയുന്ന"വരെ കണ്ടാൽ എന്തു ചെയ്യും?
|
അതിനേക്കാള്‍ കുരച്ച് കുരച്ച് മലയാളം അങ്ങോട്ടും പറയും. |
നിങ്ങളുടെ തൊഴിൽ മേഖല ഏത് ഗണത്തിൽ പെടും.
- ഉല്പാദനം
- നിർമ്മാണം
- കച്ചവടം
- ജന സേവനം
- വിനിമയം
- വിദ്യഭ്യാസം
|
ജനസേവനം എന്ന് വേണമെങ്കില്‍ പറയാം.
|
| ഇന്നു നമ്മുടെ നഗരങ്ങളിൽ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണു്? |
തൊഴിലില്ലായ്മ. യുവാക്കള്‍ മാത്രമല്ല യുവതികളും തൊഴിലില്ലായ്മ നേരിടുന്നു. യുവാക്കളുടെ ഇടയില്‍ മദ്യത്തിന്റെയും ലഹരി മരുന്നുകളുടെയും ഉപയോഗം വളരെ അധികം കൂടിയിരിക്കുന്നു.
ലോക ജനസംഘ്യയുടെ ആറില്‍ ഒന്ന് ജനങ്ങള്‍ ചേരികളില്‍ ആണ് ജീവിക്കുന്നത് (1 ബില്ല്യന്‍) . അപ്പോള്‍ യുവാക്കള്‍ ഉള്‍പ്പെടെയുള്ള ഒരു വലിയ കൂട്ടം ജനങ്ങള്‍ യാതൊരു ജീവിത സൌകര്യങ്ങളും ഇല്ലാതെ ജീവിക്കുന്നു എന്നതും നഗരങ്ങളിലെ യുവാക്കളുടെ പ്രശ്നങ്ങളില്‍ ഉള്‍പ്പെടുത്താം.
|
| മലയാള ഭാഷ വളരുകയാണോ, രൂപാന്തരപ്പെടുകയാണോ, വഷളാവുകയാണോ? |
തീര്‍ച്ചയായും രൂപാന്തരപ്പെടുകയാണ്. ഭാഷകളില്‍ കാലഘട്ടത്തിനനുസരിച്ച് മാറ്റം ഉണ്ടായേ തീരൂ.
|
കൈക്കൂലിയും അഴിമതിയും തടയണം എന്നു പ്രസംഗിക്കുന്ന പ്രവാസി മലയാളി എന്തുകൊണ്ടാണു് കേരളത്തിൽ കാലുകുത്തുമ്പോൾ ആ പ്രസംഗങ്ങൾ മറന്നുപോകുന്നതു്? എന്തുകൊണ്ടാണു്, വില്ലേജ് ആപ്പിസിലും, പഞ്ചായത്തിലും അവർ കൈക്കൂലി കൊടുക്കാൻ മുൻ നിരയിൽ നില്ക്കുന്നതു്?
|
മൂന്നോ നാലോ വര്‍ഷം കൂടുമ്പോഴാണ് പല പ്രവാസികളും മൂന്നോ നാലോ ആഴ്ചത്തേയ്ക്ക് നാട്ടില്‍ പോകുന്നത്. അതിനിടയില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം! ഭാര്യ വീട്ടില്‍ പോകണം (സ്ത്രീകള്‍ ആണെങ്കില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ കൂടുതല്‍ സമയം നില്‍ക്കണം!), നാട്ടുകാരേം വീട്ടുകാരേം കാണണം, സല്‍ക്കരിക്കണം, അതിനിടയില്‍ മറ്റു സര്‍ക്കാര്‍ കാര്യങ്ങള്‍ ഒക്കെ സാധിക്കണം. അങ്ങിനെ ഇതിനിടയില്‍ എല്ലാം സാധിച്ചു പോരണം എന്നുള്ളപ്പോള്‍ കൈക്കൂലി കൊടുത്തും കാര്യം സാധിക്കാന്‍ ശ്രമിക്കുന്നതാണ്. പ്രവാസി ആണെങ്കില്‍ കാര്യങ്ങള്‍ വച്ച് താമസിപ്പിച്ച് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥന്‍മാരും ഉദ്യോഗസ്ഥകളും ഉണ്ട്. കേസൊക്കെ കൊടുത്ത് പോയാല്‍ പിന്നെ അതിന്റെ ഒക്കെ പിറകെ തൂങ്ങണ്ടേ എന്നൊരു തോന്നലും ഒക്കെ ഇതിന്റെ പിന്നില്‍ കാണണം.
|
| താങ്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് ബ്ലോഗുകളുടെ പേരു പറയുക. എന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്ന് വിശദമാക്കുക. |
വളരെ അധികം നല്ല മലയാളം ബ്ലോഗുകള്‍ ഉണ്ടെങ്കിലും ഡോക്ടര്‍ സൂരജിന്റെ മെഡിസിന്‍ @ ബൂലോകം, കൃഷ്ണ തൃഷ്ണയുടെ ബ്ലോഗ്, അപ്പുവിന്‍റെ ആദ്യാക്ഷരി എന്നിവ അതിന്‍റെ രചയിതാക്കളുടെ ഹാര്‍ഡ് വര്‍ക്ക് കൊണ്ടും, അതിലെ വിഷയങ്ങളുടെ ആഴവും കൊണ്ടു വ്യത്യസ്തങ്ങള്‍ ആണ്. കൊച്ചുത്രേസ്യയുടെ ലോകം, വര@തല=തലവര (ടി.കെ. സുജിത്) എന്നിവ പലപ്പോഴും വളരെ അധികം ചിരിപ്പിക്കാറുണ്ട് എന്നതിനാല്‍ അതും വളരെ ഇഷ്ടമാണ്.
|
| കേരളത്തിൽ ഇപ്പോൾ ടിവി. പ്രേക്ഷരുടെ ഹരമായ റിയാലിറ്റി ഷോ എന്നറിയപ്പെടുന്ന അനേകം മത്സര പരമ്പരകളുണ്ടു്. താങ്കൾക്ക് ഒരു സാമാന്യം ഭേദപ്പെട്ട ഗായിക/ഗായകൻ ആണെന്നു സങ്കൽപ്പിക്കുക. താങ്കൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ? എന്തുകൊണ്ടു? |
പോകാന്‍ സാധ്യത ഇല്ല. കാരണം അതില്‍ കാണിക്കുന്ന കോപ്രായങ്ങള്‍ ഒരിക്കലും കാണിക്കാന്‍ കഴിയില്ല എന്ന് തോന്നുന്നു. അതെ സമയം അഭിനയിക്കാന്‍ ആരേലും വിളിച്ചാല്‍ ഇപ്പോഴും റെഡി ആണ്. :-)
|
| ഒരു് സംഘം അന്യഗ്രഹ ജീവികള്‍ നക്ഷ്ത്ര സഞ്ചാരത്തിനിടയില്‍ നിങ്ങളുടേ വീട്ടുമുറ്റത്ത് പേടകം നിര്‍ത്തുന്നു. ഈ അവസരം നിങ്ങള്‍ എങ്ങനെ പ്രയോചനപ്പെടുത്തും? നിങ്ങള്‍ അവരോടു് എന്തു ചോദിക്കും? ഭൂമിയില്‍ മനുഷ്യ പുരോഗമനത്തിന്റെ എന്തെല്ലാം അവര്‍ക്ക് കാണിച്ചുകൊടുക്കും? |
കൊള്ളാം. ഇങ്ങനുള്ള പാര്‍ട്ടികള്‍ വന്നിറങ്ങിയാല്‍ ഞാന്‍ വാതില്‍ അടച്ചു കുറ്റിയിട്ട് പോലീസിനെ വിളിക്കും. ജീവനില്‍ പേടി ഉണ്ടേ. |
ഇവരിൽ താങ്കൾക്ക് ആരെയാണു് കൂടുതൽ ബഹുമാനം:
- K. കരുണാകരൻ,
- EMS,
- AKG,
- സി.എച്ച്. മുഹമ്മദ്കോയ,
- മന്നത്ത് പത്മനാഭൻ,
- പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ.
- Dr. പല്പ്പു.
- വെള്ളാപ്പള്ളി നടേശൻ
|
AKG, മറ്റു ചിലരോട് സഹതാപവും......
|
| ചരിത്രത്തില്‍ നിന്നും ഒരു വ്യക്തിയെ താങ്കളുടെ റോള്‍ മോഡലായി പറയുവാന്‍ ആവശ്യപ്പെട്ടാല്‍ ആരെ തെരഞ്ഞെടുക്കും? എന്തുകൊണ്ട്? |
അക്ബര്‍ ചക്രവര്‍ത്തി. അങ്ങോരല്ലേ ജഹാംഗീറിനു വേണ്ടി താജ്മഹാല് പണിയിപ്പിച്ചെ. എന്നാലും അവരടെ ഒരു ഭാഗ്യം. എത്ര കൊല്ലമാ രണ്ടും കൂടി ആ തങ്കക്കൊട്ടാരത്തില്‍ കഴിഞ്ഞേ. ചരിത്രോം സാമൂഹ്യ പാഠോം ഒക്കെ സ്കൂളില്‍ പഠിച്ചതാ. എന്നാലും എന്‍റെ ഒരു ഓര്‍മ്മശക്തി. സമ്മതിച്ചിരിക്കുന്നു ഞാന്‍ എന്നെ :-).
|
മലയാളം ബ്ലോഗ് ഒരു പ്രമുഖ മാധ്യമമായി വളരാന്‍ ഇന്നുള്ള ബ്ലോഗേഴ്സ് എന്താണ് ചെയ്യേണ്ടത്?
(ചോദ്യം സംഭാവന ചെയതതു: വല്ല്യമ്മായി) |
ആദ്യം എല്ലാരും മലയാളം നന്നായി എഴുതാനും വായിക്കാനും പഠിക്കുക. പിന്നെ പരസ്പരം ബഹുമാനിക്കാനും!
|
സ്ത്രീധന സമ്പ്രദായം: എന്താണു് നിങ്ങളുടെ അഭിപ്രായം?
സ്വന്തം ജീവിതത്തിൽ എന്തായിരുന്നു അനുഭവം?
|
സ്ത്രീധനം തീര്‍ച്ചയായും നിരുല്‍സാഹപ്പെടുത്തേണ്ടതാണ്. സ്വന്തം കാര്യത്തില്‍ ഞാന്‍ സ്ത്രീധനം വാങ്ങിയിട്ടില്ല. സ്ത്രീധനം വാങ്ങിക്കില്ല എന്ന് ഉറപ്പിച്ചിരുന്നു..........
പക്ഷെ അച്ചനാരാ മോന്. അതിനിടെ ഫാതെര്‍സ് തമ്മില്‍ രഹസ്യ ഇടപാടുകള്‍ നടത്തി എന്ന് ഭാര്യ ഓര്‍മ്മപ്പെടുത്താറുണ്ട്. രണ്ട് അച്ചന്മാരും കമാന്ന് ഒരക്ഷരം ഇതുവരെ പറഞ്ഞില്ലെങ്കിലും :-) . അതിന്‍റെ പങ്കു ഞാന്‍ പറ്റിയിട്ടും ഇല്ല.
|
| ബ്ലോഗിൽ പോട്ടങ്ങൾ പിടിക്കുന്ന ഏതെങ്കിലും അണ്ണന്റെ ഫോട്ടോ നിരൂപണങ്ങൾ കേട്ട ശേഷം അദ്ദേഹത്തിന്റെ തലയിൽ കാമറ തല്ലി പോട്ടിക്കാൻ തോന്നിയിട്ടുണ്ടോ? (തല്ലിപ്പോട്ടിക്കാൻ ഉദ്ദേശിച്ച camera, lense, എന്നീ വിവരങ്ങൾ കൂടി വിശതീകരിക്കുക) |
പോട്ടം പിടിക്കുന്ന അണ്ണന്മാരെ ഇഷ്ടമാണ്. വല്ല അണ്ണന്മാരും പിടിച്ച പോട്ടത്തില്‍ ഫോട്ടോഷോപ്പ് കൊണ്ടു കളിക്കുന്ന അണ്ണന്മാരെ കാണുമ്പോള്‍ അവന്റെ കമ്പ്യൂട്ടര്‍ എടുത്ത് എറിയാന്‍ തോന്നാറുണ്ട്. |
നിങ്ങൾക്ക് മൂന്നു വരം കിട്ടുന്നു എന്തെല്ലാം അവശ്യപ്പെടും? (കൂടുതൽ വരം കുട്ടാനുള്ള വരം ഇപ്പോൾ stockൽ ഇല്ല. അതു ചോദിച്ച് ചളമാക്കരുതു്)
|
വരം ഒന്നും ചോദിക്കില്ല. വരത്തെക്കാള്‍ 'വര' ആണ് വേണ്ടത്.
|
സാമ്പത്തിക മാന്ദ്യം നേരിടാൻ നിങ്ങൾ എന്തുചെയ്യുന്നു?
|
ദീര്‍ഘനിശ്വാസം വിടുന്നു.
|
| ചാറ്റില്‍ വെച്ച് ഒരു ബ്ലോഗര്‍ നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പുതിയ പോസ്റ്റിന്റെ ലിങ്ക് തരുന്നു. ആ ബ്ലോഗ് നിങ്ങള്‍ക്ക് വായിയ്ക്കാന്‍ ഒട്ടും താല്പര്യമില്ല. ലിങ്കു കിട്ടിയിട്ടും നിങ്ങള്‍ ആ ബ്ലോഗ് സന്ദര്‍ശിയ്ക്കാന്‍ കൂട്ടാക്കാതെ നിങ്ങള്‍ നിങ്ങളുടെ പണി തുടരുന്നു. ഇത്തിരി നേരം കഴിഞ്ഞ് ലിങ്ക് തന്ന ബ്ലോഗര്‍ വന്ന് “പോസ്റ്റ് വായിച്ചോ? എങ്ങിനൊണ്ട്? “ എന്നു ചോദിയ്ക്കുന്നു. താങ്കളുടെ മറുപടി എന്തായിരിയ്ക്കും? |
സമയം കിട്ടിയില്ല. രാത്രിയില്‍ വായിക്കാം എന്ന് പറയും. അടുത്ത ദിവസം ചോദിക്കുമ്പോഴും അത് തന്നെ പറയും. പിന്നെ ചോദ്യം ആവര്‍ത്തിക്കാറില്ല. ഇത് വരെ അങ്ങിനെ രണ്ടോ മൂന്നോ അനുഭവമേ ഉണ്ടായിട്ടുള്ളൂ.
|
| പ്രാവാസ ജീവിതത്തിൽ എന്തെങ്കിലും നഷടമായിട്ടുണ്ടോ? |
സത്യം പറഞ്ഞാല്‍ ഡല്‍ഹിയില്‍ വച്ച് 1993 ല്‍ പോക്കറ്റടിച്ചു മുന്നൂറു രൂപ നഷ്ടമായിട്ടുണ്ട്. അല്ലാതെ ഇന്ന് വരെ ഒന്നും നഷ്ടമായിട്ടില്ല. :-) |
| രാഷ്ട്രീയക്കാരെ ഇഷ്ടമാണൊ? ഈ ഇലക്ഷന്‍ കാലത്ത് താങ്കള്‍ നാട്ടിലുണ്ടെന്നും ഒരു സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് വീട്ടില്‍ വരുന്നുവെന്നും കരുതുക.എന്തു പറയും? |
വര്‍ഗീയത കളിക്കുന്ന രാഷ്ട്രീയക്കാരെ ഇഷ്ടമല്ല. മറ്റു പലരോടും വിരോധം ഇല്ല.
നാട്ടില്‍ ആണെങ്കില്‍ എനിക്ക് ഇവിടെ വോട്ടില്ല എന്ന് പറയും.
|
| പൊതുവെ മലയാളം ബ്ലോഗുകളിൽ 80% കണ്ടുവരുന്നതു് ഈ മൂന്നു തരത്തിൽ പെട്ട വിഷയങ്ങളാണു്. Nostalgia, കവിത, രാഷ്ട്രീയം. കഴിഞ്ഞ നാലു വർഷമായി ഈ ശതമാനത്തിൽ വിത്യാസങ്ങൾ ഒന്നും വന്നിട്ടില്ല. ഈ സുന്ദരവും അതുല്യവുമായ മഹ പ്രതിഭാസം എന്തുകൊണ്ടാണു് മലയാളി കൈയടക്കി വെച്ചിരിക്കുന്നതു്. നമ്മൾ അത്രക്കും കേമന്മാരാണോ? |
പലരും സാഹിത്യകാരന്മാര്‍ ആയിട്ടല്ല ബ്ലോഗ് എഴുതാന്‍ വരുന്നത്. മനസ്സില്‍ തോന്നുന്നത് എഴുതാന്‍ ഒരു മാധ്യമം എന്ന രീതിയില്‍ ആണ് ആദ്യമായി ബ്ലോഗില്‍ എത്തുന്നവരില്‍ മിക്കവാറും എല്ലാവരും തന്നെ ബ്ലോഗിനെ കാണുന്നത്. അതില്‍ ഓര്‍മ്മക്കുറിപ്പുകള്‍ ആണ് കൂടുതലും വിഷയം ആകുന്നതു എന്ന് കൊണ്ടു നൊസ്റ്റാള്‍ജിയ ഒഴിവാക്കാന്‍ സാധിക്കില്ല. രാഷ്ട്രീയം ജീവിതത്തിന്റെ ഭാഗമാണ്, അതിനാല്‍ അതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ബ്ലോഗില്‍ കാണുന്ന പല കവിതകളും പെട്ടന്ന് തട്ടിക്കൂട്ടുന്നവ ആണ്. അമേരിക്കന്‍ പ്രസിഡന്ടിന്റ്റെ പട്ടിയുടെ നിറവും മണവും ബ്ലോഗില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, ബ്രിട്ടനില്‍ രാജകുമാരന്മാരുടെ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മലയാളം ബ്ലോഗില്‍ 80 % ഈ പറഞ്ഞതൊക്കെ ആണെങ്കില്‍ നമ്മള്‍ കേമന്മാര്‍ തന്നെ ആണെന്നാണ് എന്‍റെ വിശ്വാസം. ( ആ കണക്കു അത്രയ്ക്കങ്ങട് വിശ്വസിക്കാമോ?)
|
| നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തുള്ള ജനാലയിൽ നിന്നും പുറത്തേക്ക് നോക്കുക. അവിടെ കാണുന്ന ദൃശ്യം 100 വാക്കിൽ കുറയാതെ വിവരിക്കുക. |
ഒരു മൂന്നു നില കെട്ടിടം, അതിനു പിറകില്‍ ഒരു അഞ്ചു നിലക്കെട്ടിടം. കുറെ മരങ്ങള്‍. ഒരു പുല്‍ത്തകിടി. ഇന്ന് ഈസ്റ്റര്‍ തിങ്കളാഴ്ച. ഇവിടെ അവധി. അതിനാല്‍ ടാറിട്ട ചെറിയ റോഡില്‍ കൂടി ഇടയ്ക്കിടെ അണ്ണന്മാരും അണ്ണികളും കാറും ഓടിച്ചു പോകുന്നു. ഒരു പക്ഷി അങ്ങനെ 'റാകി' പറക്കുന്നു. അവധി ആണെന്നറിയാതെ ഓഫീസില്‍ എത്തിയപ്പോള്‍ ഗോമ്പറ്റീഷന്‍ അപേക്ഷ പൂരിപ്പിക്കാം എന്ന് വിചാരിച്ചു. :-) |
| ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി? ഇനിയും എഴുതുമോ? |
അവസാനം ഇട്ട പോസ്റ്റ് അതിനു മുന്‍പിട്ട ഒരു പോസ്റ്റിന്റെ ലിങ്ക് ആണല്ലോ.....ഡിങ്ക ഡിങ്ക. ഇനിയും എഴുതണം എന്നുണ്ട്.
എന്നാല്‍ പറഞ്ഞേക്കാം. കുറച്ചു പോട്ടങ്ങള്‍ ആണ് അതിനു മുന്‍പ് ഇട്ടത്.
|
ബ്ലോഗിൽ അവസാനമായി വായിച്ച ലേഖനം ഏതാണു്?
|
നുണരമയുടെ മോതിരത്തിന്റെ ചെമ്പ് തെളിയവേ : http://pmn1974.blogspot.com/2009/04/blog-post.html
|
|
ബ്ലോഗിൽ അവസാനമായി വായിച്ച അതുന്താധുനിക കവിത വായിച്ച ശേഷം നിങ്ങൾ എന്തു ചെയ്തു?
- കരഞ്ഞു.
- ചിരിച്ചോ.
- തലകറങ്ങി നിലത്തു വീണു്.
- എഴുതിയവനെ ഫോണിൽ വിളിച്ചു തെറി പറഞ്ഞു.
- മുകളിൽ പറഞ്ഞ എല്ലാം സംഭവിച്ചു് എന്നു് ഭ്രാന്താശുപത്രിയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു.
|
കവിതകള്‍ വായിക്കാന്‍ ഇഷ്ടമാണ്. പക്ഷെ പലതും വായിച്ചാലും വായിച്ചാലും മനസ്സിലാകില്ല. ചില കവികളോടു കമന്റിലൂടെ സൂചിപ്പിച്ചിട്ടുണ്ട്. ചില അത്യന്താധുനിക കവികള്‍ എഴുതുന്ന പോസ്റ്റുകള്‍ ആദ്യ പത്തു സെക്കന്റില്‍ തന്നെ ജനല്‍ അടയ്ക്കും (വിന്‍ഡോ ക്ലോസ് ചെയ്യും)! ഇവര്‍ക്കൊക്കെ സഗീര്‍ എഴുതുന്നത് പോലെ മനുഷ്യന് മനസ്സിലാകുന്ന രീതിയില്‍ എന്തെങ്കിലും എഴുതിക്കൂടെ എന്ന് തോന്നിയിട്ടുണ്ട്.
|
കവിതകൾ വൃതത്തിൽ എഴുതണം എന്നു പറയുന്നതിനേക്കുറിച്ച് എന്താണു് അഭിപ്രായം.
|
കവിതകള്‍ വൃത്തത്തില്‍ എഴുതിയാല്‍ നീളത്തില്‍ വായിക്കാന്‍ പറ്റുമോ? എങ്കില്‍ കുഴപ്പമില്ല. |
ഒരു hotelൽ രണ്ടു blog meet നടക്കുന്നു. അതിൽ ഒരു barൽ ബ്ലോഗ് കവികളും വേറൊരു barൽ ബ്ലോഗ് ഓർമ്മക്കുറുപ്പ്istകളും ഉണ്ടു്. നിങ്ങൾ ഏതു barൽ കയറും.
|
അതിനപ്പുറത്തുള്ള ബാറില്‍ കയറി രണ്ട് ബ്ലോഗ് മീറ്റുകളിലും പങ്കെടുക്കാത്തതിന്റെ കാരണങ്ങളെക്കുറിച്ച് ഒരു കുറിപ്പ് എഴുതി പോസ്റ്റ് ചെയ്യും. |
നിങ്ങൾ കൈപ്പള്ളിയെ കണ്ടു മുട്ടുന്നു. എന്തു ചോദിക്കും?
(കാശു്, sandwich, വാച്ച്, മോതിരം, ഫോൺ, ചെരുപ്പ് മുതലായവ ചോദിക്കരുതു്) |
സുഖങ്ങളൊക്കെ തന്നെ കൈപ്പള്ളീ എന്ന് ചോദിക്കും.
|
താമരകുളം ഷിബു എന്താണു നിങ്ങൾക്ക് സംഭാവന ചെയ്തതു്.
|
ഇത് വരെ ഒന്നും സംഭാവന ചെയ്തിട്ടില്ല. അവനോടൊക്കെ സംഭാവന ചോദിക്കാന്‍ എന്‍റെ പട്ടി പോകും. |
| ഒരു International blog meet വിളിച്ചു കൂട്ടുന്നു. അതിനായി കാര്യപരിപാടികൾ അവതരിപ്പിക്കാൻ ആരെയെല്ലാം ഉൾപെടുത്തും? എന്തെല്ലാം പരിപാടികൾ ഉണ്ടായിരിക്കും? |
ബ്ലോഗില്‍ അതിനെക്കുറിച്ച് ഒരു പോസ്റ്റിട്ട് എല്ലാരേം വിളിക്കുമെങ്കിലും, രചന, സംവിധാനം, സംഘട്ടനം, സംഗീതം എല്ലാം ഞാന്‍ തന്നെ കൈകാര്യം ചെയ്യും. നിര്‍മ്മാണം കൈപ്പള്ളിയെ & stills അപ്പുവിനേം ഏല്പിക്കും. |
| ബ്ലോഗിൽ ആരംഭിക്കുന്ന സൌഹൃദങ്ങളെ താങ്കൾ എങ്ങനെ കാണുന്നു? (കണ്ണു കൊണ്ടു കാണുന്നു എന്നു പറയരുത്, ബാക്കി എല്ലാവരും മൂക്കു കൊണ്ടാണോ കാണുന്നതു്?) |
ബ്ലോഗിലെ സൌഹൃദങ്ങള്‍ പലപ്പോഴും ഹൃദ്യമായി തോന്നാറുണ്ടെങ്കിലും, ചിലപ്പോള്‍ അരോചകം ആയി തോന്നാറുണ്ട്. സൌഹൃദങ്ങളിലൂടെ പല നല്ല കാര്യങ്ങളും സംഭവിക്കുന്നു എന്ന് കാണുമ്പോള്‍ സന്തോഷവും തോന്നാറുണ്ട്. |
കേരളത്തിലായിരിക്കുമ്പോള്‍ മലയാളികള്‍ വൈറ്റ് കോളര്‍ ജോലിയും, കേരളത്തിനു വെളിയില്‍ സാഹചര്യം പോലെ എന്തുജോലിയും ചെയ്യുവാന്‍ തയ്യാറാവുന്നത് എന്തുകൊണ്ടായിരിക്കും?
(ചോദ്യം സംഭാവന ചെയതതു: അപ്പു)
|
ബന്ധുക്കളെ കൊണ്ട് സഹിക്കവയ്യാതെ; ദുരഭിമാനം കൊണ്ട്. |
ഈ ലോൿ സഭ തിറഞ്ഞെടുപ്പിൽ നിങ്ങൾ ഏറ്റവും ശ്രദ്ധിക്കുന്ന മത്സരാർത്ഥി ആരാണു്. എന്തുകൊണ്ടു? മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ എന്തായിരിക്കും അദ്ദേഹം നടപ്പിൽ വരുത്തുന്നതു്?
|
ആലത്തൂരിലെ പി കെ ബിജുവിനെ കുറിച്ച് വായിച്ചപ്പോള്‍ ബഹുമാനം തോന്നി. എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് അറിയില്ല. |
| ശ്രീ കേ. കരുണാകരനും, ശ്രീ വി. എസ്. അച്ചുതാനന്തനും, ശ്രീ Batmanനും ഒരു liftൽ പെടുന്നു. അവിടേ എന്തു സംഭവിക്കും. |
Batman കരുണാകരനോട് മുരളിയുടെ വിശേഷങ്ങള്‍ ചോദിക്കും. അച്യുതാനന്ദനോട് മൂന്നാറില്‍ പോയാല്‍ ഇപ്പോഴും തണുപ്പാണോ എന്നും. |
എന്തുകൊണ്ടാണു് അച്ചടി മാദ്ധ്യമങ്ങൾ online media പൂർണ്ണമായും സ്വീകരിക്കാത്തതു്?
|
പൂര്‍ണമായി സ്വീകരിച്ചാല്‍ കരിവാരം വന്നാലോ എന്ന് പേടിച്ച്. :-) |
കേരളത്തിൽ internet infrastructure development, വിദ്ധ്യാഭാസ പത്ഥതികൾ വികസിപ്പിക്കാനുള്ള ഒരു പ്രധാന ഘടകമായി കണക്കാക്കുന്നതിനോടു് എന്താണു് അഭിപ്രായം?
|
ഇന്റര്‍നെറ്റ് ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടാവും. എങ്കിലും വിദ്യാഭ്യാസം എന്നുള്ളത് വായിച്ചു മാത്രം അറിയാനുള്ള കാര്യം അല്ല. മനുഷ്യരോട് ഇടപഴകിയും, നമുക്ക് ചുറ്റും ഉള്ളതിനെ ഒക്കെ മനസ്സിലാക്കിയും ഒക്കെ സാധിക്കേണ്ടതാണ്. അതിനാല്‍ ഇന്റ്റര്‍നെറ്റിന് മാത്രം പ്രാമുഖ്യം കൊടുത്ത് കൊണ്ടാകരുത് വിദ്യാഭ്യാസ പദ്ധതികള്‍ വികസിപ്പിക്കുന്നത്
|
| ഈ പറയുന്ന എഴുത്തുകാരിൽ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ/കാരി ആരാണു്: മാധവികുട്ടി, എം. മുകുന്ദൻ, സാറ ജോസഫ്, സക്കറിയ, ഓ.വി. വിജയൻ, ബഷീർ, ആനന്ദ്, വി.കെ.എൻ, തകഴി, എം.ടി വാസുദേവൻ നായർ, പെരുമ്പടവം, വിശാലമനസ്ക്കൻ, കുറുമാൻ, ഓ.എൻ.വീ കുറുപ്പ്, കുമാരനാശാൻ. |
എഴുത്തുകാര്‍ സ്വാധീനിക്കാനും മാത്രം വലിയ എഴുത്തുകാരനല്ല ഞാന്‍. അതിനാല്‍ ആരും സ്വാധീനിച്ചിട്ടില്ല എന്ന് തന്നെ പറയാം. പലരുടെയും കൃതികള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വായനശാലയില്‍ നിന്നും വായിച്ചിട്ടുണ്ട്. എം ടി യുടെ രണ്ടാമൂഴം ഒറ്റ രാത്രി മുഴുവന്‍ ഇരുന്നു വായിച്ചത് ഓര്‍ക്കുന്നു. |
നിങ്ങൾ Dinnerനു് ഈ ഗണങ്ങളിൽ പെട്ട ഇപ്പോൾ ജീവിച്ചിരിക്കുന്നവരോ ജീവിച്ചിരിന്നുട്ടുള്ളവരോ ആയ നാലു് (4) പേരെ ക്ഷണിക്കണം അവർ ആരൊക്കെയാണു? എന്തുകൊണ്ട്?
- ഒരു സാഹിത്യകാരൻ
- ഒരു കലാകാരൻ
- ഒരു ബ്ലോഗർ
- ഒരു രാഷ്ട്രീയ തൊഴിലാളി
- ഒരു സിനിമ തൊഴിലാളി
- ഒരു സാമൂഹിക പ്രവർത്തകൻ
- ഒരു വിപ്ലവകാരി
(ഭക്ഷണ പ്രിയാരാവർക്കുള്ള ചോദ്യമാണു് ഇതിന്റെ രണ്ടാം ഭാഗം)
അവർക്കു കഴിക്കാനുള്ള 3 course Menu തയ്യാറക്കുക.
|
ഒരു വിപ്ലവകാരി: ചന്ദ്രശേഖര്‍ പ്രസാദ് എന്ന സുഹൃത്തിനെ. 1997 ല്‍ ബീഹാറിലെ സിവാനില്‍ മൊഹമദ് ശഹാബുദീന്റെ അനുയായികളുടെ വെടിയേറ്റു മരിച്ച ചന്ദ്രു ഒരു വിപ്ലവകാരിയും അതുപോലെ സുഹൃത്തുക്കള്‍ക്കെല്ലാം വളരെ നല്ല സുഹൃത്തും ആയിരുന്നു. ഒരു നിമ്പു പാനിയും (നാരങ്ങ വെള്ളം), ആലു പൊറോട്ടയും പിന്നെ കൂട്ടത്തില്‍ ഒരു പാനും നല്‍കും. വര്‍ഗീയതയ്ക്കെതിരെ രണ്ട് ഉശിരന്‍ പ്രസംഗങ്ങള്‍ കേരളത്തില്‍ വന്നു നല്‍കാന്‍ പറയും. ഒരിക്കലും ആത്മബന്ധമുള്ള അടുത്ത സുഹൃത്ത് ആയിരുന്നില്ലെന്കിലും ആ ചിരിയും നിശ്ചയ ദാര്‍ഢ്യവും ഇപ്പോഴും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല.
ഒരു സിനിമ തൊഴിലാളി: ലാലേട്ടന്‍. എന്ത് കൊണ്ട് ഈ അളിഞ്ഞ പടങ്ങളില്‍ അഭിനയിക്കുന്നു എന്ന് ചോദിക്കും. പൊറോട്ട, ബീഫ് ഫ്രൈ, പിന്നെ ഒരു ബിയറും വാങ്ങും.
ഒരു സാമൂഹിക പ്രവര്‍ത്തക/ ന്‍ : മേധാ പട്കര്‍: നര്‍മദ ബചാവോ ആന്ദോളനെ കുറിച്ച് സംസാരിക്കും. വല്ല പച്ചക്കറി കൂട്ടിയുള്ള കറികളും ചോറും നല്‍കും.
ഒരു ബ്ലോഗര്‍: നിരക്ഷരന്‍: എങ്ങിനാ അണ്ണാ ഇത്രേം സ്ഥലങ്ങളില്‍ പോയിട്ട് ഇത് പോലെ നീട്ടി വലിച്ച് എഴുതുന്നത് എന്ന് ചോദിക്കും. നല്ല ചിക്കന്‍ ബിര്യാനീം ബിയറും ഐസ് സ്ക്രീമും കൊടുത്ത് ഒതുക്കും. :-)
|
നിങ്ങൾക്കേറ്റവും വെറുപ്പ് തോന്നിയിട്ടുള്ള ഒരു പ്രശസ്തവ്യക്തിയാരു?
(ചോദിയം സംഭാവന ചെയ്തതു ഭൂമിപുത്രി)
|
വലതുപക്ഷ രാഷ്ട്രീയക്കാര്‍ ആണ് എനിക്ക് ഏറ്റവും വെറുപ്പ് തോന്നിച്ചിട്ടുള്ള പ്രശസ്ത വ്യക്തികള്‍. അതില്‍ തന്നെ അവരുടെ ചില മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടും. |
അടുത്ത മത്സരത്തിനു് ചോദിക്കേണ്ട ചോദ്യം(ങ്ങൾ) നിർദ്ദേശിക്കു.
|
നിങ്ങള്‍ മലയാളം ബ്ലോഗ് തുടങ്ങാനുള്ള സാഹചര്യം? |