Friday 30 January 2009

6 - Ambi











മലന്നു നോക്കിയാൽ ശേഖരത്തിൽ കാണുന്ന ചില പുസ്തകങ്ങൾ
Russian Classics
War and Peace - Leo Tolstoy
Crime and Punsihment - Dostoyevsky
Molecular Biology of the Cell
The biology of Cancer
Essential Genetics
The Ultimate Field Guide to Landscape Photography (NG Photography

Field Guides)
Bill Bryson - A short History of Nearly Everything (One of my favourites !!)
National Geographic Magazines (Post 2000)
Learn Kannada through Malayalam
The Complete Handgun 1300 to the present
Lord of the Rings - The FellowShip of the Rings - J.R.R. Tolkien
The Sigma Protocol - Ludlum
State of Fewar - Crichton
A field guide to the Birds of the British Isles -Elizabeth Balmer
The Bird Watchers Field Kit
ഐതിഹ്യമാല -കൊട്ടാരത്തിൽ ശങ്കുണ്ണി
ദക്ഷിണഭാരത ചരിത്രം - കെ. ഏ. നീലകണ്ഠശാസ്ത്രി
ജ്ഞാനേശ്വരി, ഭഗവദ്ഗീതയുടെ ജ്ഞാനേശ്വര ഭാഷ്യം
ഋഗ്വേദം (ശാസ്ത്രാധിഷ്ഠിത പഠനം) ഗുരുനിത്യചൈതന്യയതി
പ്രൌഢാനുഭൂതി പ്രകരണ പ്രകാശിക
എന്താണു് വൈരുദ്ധ്യാധിഷ്ഠിത ഭൌസ്തികവാദം
Pole to Pole - Michael Palin
അനവധി Sherlock Holmes നോവലുകൾ
പേരു മറഞ്ഞിരിക്കുന്ന പുസ്തകം The Limits of Thought by J. Krishnamurti

and David Bohm ആണെന്നു തോന്നുന്നു.
യോഗ പുസ്തകങ്ങൾ.
ഒരു Readers Digest Collecter's Edition.
The Book Of Secrets - Osho
One Hundred Years of solitude - Gabriel Garcia Marquez
നിരവധി Wordsworth Classics
God of small things - A. Roy
India - V.S. Naipaul

The Gosopel of Sre Ramakrishna
ഒരു യൊഗിയുടെ അത്മകഥ - പരമഹംസ യോഗാനന്ദ
ശ്രീനാരായണ ഗുരുദേവക്യതികൾ സംബൂർണ വ്യാഖ്യാനം പ്രൊഫ്. ജി. ബാലകൃഷ്ണൻ നായർ (രണ്ടു വാല്യം)

ഒരു SLR mirror cleaning kitഉം കാണുന്നുണ്ടു്.

55 comments:

  1. സപ്തവര്‍ണ്ണങ്ങള്‍ ആണോ ഉടമ?

    ReplyDelete
  2. അല്ലെങ്കില്‍ യാത്രാമൊഴി.

    ReplyDelete
  3. Ethiran Kathiravan - Genetics, Molecular Biology, Different cooking books

    ReplyDelete
  4. എതിരന്റെ ഭാര്യ രെജിസ്റ്റേര്‍ഡ്നെഴ്സ് ആണോ ഇഞ്ചീ? എങ്കില്‍ ഇഞ്ചിയ്ക്ക് ഫുള്‍ മാര്‍ക്ക്.

    ReplyDelete
  5. ഇംഗ്ലണ്ട്/യു. കെ. യിലുള്ള ആരോ ആണെന്നു തോന്നുന്നു. പൊതുവെ ബ്രിട്ടീഷ് പബ്ലിഷേഴ്സിന്റെ ബുക്കുകളാണ്. പിന്നെ “ബ്രിട്ടീഷ് ദ്വീപുകളിലെ പക്ഷികള്‍” എന്ന പുസ്തകവും കാണുന്നു.

    കല്യാണം കഴിച്ചയാളല്ല, നിശ്ചയം. അല്ലെങ്കില്‍ ഭാര്യയെ വായനാമുറിയില്‍ കയറ്റാത്തയാള്‍.

    ബാംഗളൂരില്‍ കുറച്ചുകാലം ഉണ്ടായിരുന്നിട്ടുണ്ട്. "Learn Kannada" എന്ന പുസ്തകം കണ്ടതില്‍ നിന്നും തോന്നിയത്.

    എന്റെ ഊഹം: അമ്പി

    ReplyDelete
  6. ഹുമ്, അമ്പി എന്റെ സെക്കന്റ് ഗെസ്സ്.
    പ്രത്യേകിച്ച് മൈക്കിള്‍ മൂറിന്റെ രണ്ട് പുസ്തകങ്ങള്‍.. പച്ചേങ്കില്‍ ഇത്ര ബുക്കൊക്കെ കൊണ്ട് അമ്പി യു.കെയില്‍ ഉണ്ടാവോ എന്നത് എന്നെ മാറ്റി ചിന്തിപ്പിച്ചു. എതിരന്റെ സംഗീതംകലയെപ്പറ്റിയൊക്കെ ഉള്ളത് കാണാനുമില്ല. കണ്‍ഫ്യൂഷന്‍ :(

    ReplyDelete
  7. ആറ്റികിന്‍സ് ഫോര്‍ ലൈഫും :)

    ReplyDelete
  8. ഹൊ! സെബൂ‍ൂ‍ൂ‍ൂ!
    ദേ ഇരിക്കണൂ നാരായണ ഗുരുവിന്റെപുസ്റ്റ്കങ്ങള്‍. അമ്പിയല്ലാതെ പിന്ന്നാരു ഇത്രേം ആത്മീയ പുസ്തകങ്ങള്‍?

    ReplyDelete
  9. ബെസ്റ്റ്. ഇതൊക്കെ വായിച്ചെങ്കില്‍ ഈ അമ്പിയിന്നാരായി.
    ഊഹം.
    1)കല്യാണം കഴിച്ചിട്ടില്ല.
    2)ചില്ലറ കപ്പിനകത്തിട്ട് സൂക്ഷിച്ച് വച്ചിരിയ്ക്കണ കണ്ടോ?
    3)പക്ഷി നിരീക്ഷണതല്‍പ്പരനാണ്.
    4)മെഡിയ്ക്കല്‍ ഫീല്‍ഡിലുള്ളയാളാണ്. ഒരു ക്രിട്ടിയ്ക്കല്‍ കെയര്‍ നേഴ്സിങ്ങിന്റെ പുസ്തകമിരിയ്ക്കുന്നത് കണ്ടോ.ചൈല്‍ഡ് ഡെവലപ്മെന്റിന്റെ പുസ്തകങ്ങള്‍. കുട്ടിറോബിന്‍സ്, മോലിക്യുലാര്‍ ബയോളജി ചിലപ്പോ ഭാര്യയുടേതാവാനും മതി.
    5)പെയിന്ററാ‍ണ്. ആര്‍ട്ടിനെപ്പറ്റി പുസ്തകങ്ങളിരുപ്പുണ്ട്
    6)ആത്മീയത. സംഘപരിവാരമല്ല. ബൈബിളും ഖുറാനും കാണുന്നേയില്ലല്ലോ. എന്തായാലും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒത്തിരി പുസ്തകങ്ങളിരുപ്പുണ്ട്.

    ഒരു പോലീസിന്റെ കവറിരുപ്പുണ്ട്. കണ്ണാടിയുണ്ടോ എന്നറിയില്ല.
    കേരളത്തിനു വെളിയില്‍ നിന്നാണെന്നു തോന്നുന്നു. എന്നാലും ആക്രിക്കടേല്‍ മാത്രമുള്ള ഈ അലമാര എവിടുന്നു കിട്ടി.? ചിലപ്പോ പോലീസിന്റെ കവറ് ആരെങ്കിലും സമ്മാനം കൊടുത്തതാരിയ്ക്കും.

    ReplyDelete
  10. മലയാളത്തേക്കാള്‍ ഇംഗ്ലീഷ് വശമുള്ളയാള്‍. പക്ഷിനിരീക്ഷണത്തില്‍ അതീവ താല്പര്യമുള്ളൊരാള്‍. പ്രകൃതി സ്നേഹി. കഴിയുന്നത്ര ഭാഷകള്‍ പഠിയ്ക്കുവാന്‍ ശ്രമിയ്ക്കുന്നൊരാള്‍. വിവാഹിതന്‍. ഒരു വയസ്സില്‍ കൂടാത്ത ഒരു കുട്ടിയുടെ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്ന പിതാവ്. എസ്.എല്‍.ആര്‍. ക്യാമറയുടെ കവറും കൂടി ചേര്‍ത്തു വായിയ്ക്കുമ്പോള്‍ നിഷാദ് ഹുസൈന്‍ കൈപ്പള്ളി എന്നുത്തരം കിട്ടും.

    ReplyDelete
  11. ഭഗവനേ, പ്ലീസ് ബ്രദേര്‍സ്, കല്യാണം കഴിഞ്ഞെന്നും വെച്ച് ഈ വൃത്തി എന്ന സാധനം മോളീന്ന് സ്വര്‍ണ്ണനൂലേമേ വരുവോ?
    അതൊക്കെ ജാത്യാല്‍ ഉള്ളതല്ലേ? ഒരു പെണ്ണ് വിചാരിച്ചാ എന്തൊക്കെ മാക്സിമം സംഭവിക്കും ? നിങ്ങളീ വൃത്തിയില്ലാത്ത ഷെല്‍‌ഫൊക്കെ കാണുമ്പൊ കല്യാണം കഴിചിട്ടില്ലാന്നൊരു ഓട്ടോമാറ്റിക്ക് നിഗമനത്തിലെത്തുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.

    ReplyDelete
  12. ഏതായലും കൈപ്പള്ളിയല്ലെന്നുറപ്പല്ലേ അഞ്ചലേ... “Bill Bryson - A short History of Nearly Everything (One of my favourites !!)”
    എന്ന് കൈപ്പള്ളി എഴുതിയത് കണ്ടില്ലേ?

    ReplyDelete
  13. പുസ്തകങ്ങളുടെ നിലവാരം നോക്കുമ്പോൾ അംബി ആകാനാ സാദ്ധ്യത.

    (ഇതൊക്കെ വായിച്ചതു കൊണ്ടാണല്ലൊ മധു,അംബി ആയത്)

    ReplyDelete
  14. ഇഞ്ചി സിസ്റ്റര്‍, കല്യാണം കഴിഞതുകൊണ്ടുമാത്രം ഒരുത്തന്‍ ഒരു വ്ര്^ത്തിരാമനാവില്ലെന്ന് എല്ലാ ഭാര്യമാര്‍ക്കും മനസ്സിലായാല്‍ എത്രയോ ഭാര്യാ ഭര്‍ത്ത്ര്^ബന്ധങ്ങള്‍ മെച്ചപ്പെട്ടേനേ :-)

    ReplyDelete
  15. പുസ്തകശേഖരം നന്നായിട്ടുണ്ട് ആരുടേതായാലും!! പിന്നെ ഇതിൽ എത്ര എണ്ണം വായിച്ചു എന്നതാണു പ്രധാനം.വെറും അലങ്കാരമാണോ എന്നാണു അറിയേണ്ടത്.

    പിന്നെ ഒന്നുള്ളത്, വായിച്ചില്ലെങ്കിൽ പോലും അവയെ കൈയിലെടുത്ത് വല്ലപ്പോളും ഒന്നു താലോലിയ്ക്കുന്നുണ്ടോ? ആ താളുകളുടെ സുഗന്ധം അനുഭവിയ്ക്കുന്നുണ്ടോ...?അതു തന്നെ ധാരാളം.

    പുസ്തകങ്ങളെ ഒരു പ്രണയിനിയെപ്പോലെ സ്നേഹിയ്ക്കുക..

    വായിച്ചു വളരുക !

    ReplyDelete
  16. ഇഞ്ചി.

    (തോക്കിന്‍റെ പടത്തില്‍ കൂടുതല്‍ ക്ലൂ എന്തു വേണം? പിന്നെ അറ്റ്കിന്‍സ് ഡയറ്റും. :))

    ReplyDelete
  17. ഹേയ് വൃത്തിയില്ലാത്തോണ്ടാണ് കല്യാണം കഴിച്ചിട്ടില്ലെന്ന് പറഞ്ഞതാര്??

    1)ചില്ലറ കപ്പിനകത്തിട്ട് വച്ചിരിയ്ക്കണ കണ്ടാ. കല്യാണം കഴിച്ചെങ്കില്‍ എവിടെ ചില്ലറ.
    2)ആത്മീയ അങ്ങനെ പൊകഞ്ഞ് നില്‍ക്കണ കണ്ടില്ലേ. കല്യാണം കഴിഞ്ഞാല്‍ അതൊക്കെയെടുത്ത് ചാക്കിനകത്താക്കൂല്ലേ
    3)യാത്ര ചെയ്യണയാളാ‍ണെന്ന് കണ്ടില്ലേ. മൈക്കിള്‍ പാലിന്റെ പുസ്തകങ്ങള്‍ രണ്ടേണ്ണമാണ് നിരന്നിരിയ്ക്കുന്നത്.കല്യാണം കഴിഞ്ഞിട്ട് മൈക്കിള്‍ പാലിനെപ്പോലെ യാത്രയോ..തകര്‍ന്നു. എങ്കില്‍ സിറ്റി ഗൈഡുകളാര്‍ന്നേനേ കൂടുതലും.
    4)കുക്ക് ബുക്കുകള്‍ കണ്ടില്ലേ
    കല്യാണം കഴിഞ്ഞെങ്കിലെന്തിനു കുക്ക് ബുക്ക്.
    5)ആ ആറ്റ്കിന്‍സും നേഴ്സിങ്ങും സംശയിപ്പിയ്ക്കുന്നു. ആറ്റ്കിന്‍സൊക്കെ വായിയ്ക്കുന്നത്കൊള്ളാം. എങ്ങാനും പരീക്ഷിയ്ക്കണമെന്ന് തോന്നിപ്പോകല്ലേ ബുക്കിന്റുടമേ. ഗൌട്ടടിച്ച് കിടന്ന്പോകും..ങ്ഹാ

    ReplyDelete
  18. ഓഹോ കല്യാണം കഴിഞ്ഞാല്‍ പിന്നെ എന്തിനു കുക്കിങ്ങെന്നോ ? പിന്നെ എവിടുന്ന് ഭക്ഷണം കിട്ടും? ബാച്ചികള്‍ക്ക് റെസ്റ്റോറന്റ് ഫുഡ് നല്ല ഇഷ്ടാന്ന് തോന്നണൂല്ലോ? :)
    എന്തേ കല്യാണം കഴിഞ്ഞാ പിന്നെ യാത്ര ചെയ്യൂലേ? ശ്ശെടാ, കല്യാണം കഴിയുമ്പോഴല്ലേ കെട്ടിയോന്മാരു വേള്‍ഡ് ടൂറിനു പൂവാ?

    എന്തൊക്കെ തെറ്റായ നിഗമനങ്ങളാണപ്പാ‍ാ ഈ ബാച്ചികള്‍ക്ക്! ഇവരെ കാത്തുകൊള്ളേണമേ എന്റെ വ്യാകുലമാതാവേ!

    സന്തോഷേട്ടന്‍ പറഞ്ഞതുപോലെ തോക്കുണ്ടെങ്കില്‍ അപ്പൊ കല്യാണം കഴിഞ്ഞിരിക്കുമല്ലേ ? :)

    ReplyDelete
  19. തോക്കിന്റെ കാര്യം പറഞ്ഞപ്പോഴാണൊന്നോര്‍ത്തത്: ഈയടുത്ത് ഒരു തോക്കിന്റെ പടം കാണിച്ച് ഒരു കമന്റിട്ടത് ഡിങ്കനായിരുന്നു (ലിങ്കില്ല). പക്ഷേ ഡിങ്കന്റെ ചരിത്രവും ഭൂമിശാസ്ത്രവും എനിക്കറിയാത്തതുകൊണ്ട് ഞാന്‍ ഗെസ്സുന്നില്ല.

    ReplyDelete
  20. “ഇതാരുടെ പുസ്തകം - ഏഴാം വാല്യം” സംശയം ഉണ്ടാക്കുന്നുണ്ട്. ഒന്നുകില്‍ ഇത് അല്ലെങ്കില്‍ ഏഴ്. രണ്ടില്‍ ഒന്നു കൈപ്പള്ളിയുടേതാണ്. ഈ ശേഖരം കൈപ്പള്ളിയുടേതാകാനുള്ള മറ്റൊരു സാധ്യത ഇതു ഗള്‍ഫിലെവിടെയോ ഉള്ള ഷെല്‍ഫാണെന്നുള്ളതാണ്. എം.ഡി.എഫില്‍ ഉള്ള ഷെല്‍ഫുകള്‍ നാട്ടില്‍ അങ്ങിനെ കാണാറില്ലല്ലോ? ചിലവു ചുരുക്കലിന്റെ സാധതയാണ് ആ ഇരുമ്പ് ഷെല്‍ഫില്‍ നിരീക്ഷിയ്ക്കാന്‍ കഴിയുന്നത്. കൈപ്പള്ളിയുടെ മിതവ്യായ ശിലവും അദ്ദേഹത്തിന്റെ ശേഖരത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.

    കൂട്ടത്തില്‍ പക്ഷികളെ കുറിച്ചുള്ള പുസ്തകങ്ങള്‍. വൈരുദ്ധ്യാത്മക ഭൌതിക വാദം. ഷെര്‍ലക് ഹോംസ്. കുട്ടികളുടെ പരിചരണം. അല്ല സംശയിയ്ക്കേണ്ട. കൈപ്പള്ളിയുടെ ശേഖരം തന്നെ.

    ReplyDelete
  21. ഇത് എന്റെയല്ല! എന്റെ കൈയ്യില്‍ ഇത്രയും വൈവിധ്യമുള്ള ശേഖരം ഇല്ല.
    മാത്രമല്ല ഞാന്‍ ബുക് ഷെല്ഫിന്റെ പടമെടുത്താല്‍ സെല്‍ ബയോളജി/ബയോകെമിസ്ട്രി സംബന്ധിയായ പുസ്തകങ്ങള്‍ ഒഴിവാക്കും. :)

    എന്റെ നിരീക്ഷണത്തില്‍ ഇത് കൈപ്പള്ളിയുടേതാണു.
    കൈപ്പള്ളിയുടെ തന്നെ ക്ലൂസും, അല്പം വളഞ്ഞ വഴി പ്രയോഗവും വേണ്ടി വന്നു എന്നു മാത്രം.
    ഏതായാലും അഞ്ചല്‍ക്കാരനു ഫുള്‍ മാര്‍ക്ക്!

    അണ്ണാ, ഈ പരിപാടി കൊള്ളാം കേട്ടാ.

    ReplyDelete
  22. പുസ്തക്ത്തുമേ ആ ക്യാമറ പ്ലാഷടിച്ചത് കണ്ടപ്പളാണ് മൊഴിയെ ഒഴിവാക്കീത്. മിനിമം നല്ല പോട്ടോം എങ്കിലും എടുക്കുമെന്നറിയാം :)

    ReplyDelete
  23. ലണ്ടനിൽ (യു. കെയിൽ) ഉള്ള ആരോ ആണ്.

    ReplyDelete
  24. കുറച്ചൂടി ക്ലൂസ് എന്റെ നിരീക്ഷണത്തില്‍ :
    ഷെല്ഫ് ഇരിക്കുന്ന മുറിയിലെ ക്രൌണ്‍ മോള്‍ഡിങ്ങ് മരമാണ്. അതും ചീപ്പ് പ്ലൈവുഡ് കൊണ്ടുള്ള നേരിയ ഒരു മോള്‍ഡിങ്ങ്. അതുകൊണ്ട് ഈ ഷെല്ഫ് വീടിന്റെ ഉള്ളില്‍ അല്ല ഇരിക്കുന്നത്, ഗരാജിലോ ബേസമെന്റിലോ ആണ് എന്ന് തോന്നുന്നു. അധികം വായു വെളിച്ചമില്ലാത്ത മുറിയുമാണ്. ആദ്യത്തെ പടത്തില്‍ ഷെല്ഫിന്റെ അടുത്ത് ഇരിക്കുന്നത് ഒരു ടൂള്‍ ബോക്സ് അല്ലേ? വുഡ് വര്‍ക്ക് ബെഞ്ചിന്റെ മുകളില്‍ ? ഇത്ര വലിയ സ്റ്റീലിന്റെ ഫ്രേംസ് നാട്ടില്‍ ഞാന്‍ കണ്ടിട്ടില്ല. ഇത് അസം‌ബള്‍ഡ് ആണ് ഈ ഫ്രേം. (ബുക്ക് നോക്കി ആളെ കണ്ട് പിടിക്കല്‍ നിറുത്തി)

    ഈയടുത്ത് വല്ലോം ബ്ലോഗ് ഡിലീറ്റി പോയ ആളു വല്ലോമാണോ? ഇത്രയായ സ്ഥിതിക്ക് ഒരു ചെറിയ ക്ലൂ തരുമോ?

    ReplyDelete
  25. Ethiran or Suraj... Most probably Suraj...

    ReplyDelete
  26. ഉത്തരം തരട്ടോ? അതോ ഒരു ദിവസം കൂടി കഴിഞ്ഞു മതിയോ?

    ReplyDelete
  27. ചെറുപ്പത്തിലെ മലയാളവായനാശീലമില്ലാത്തതിനാല്‍,എന്നാല്‍ (ഇംഗ്ലീഷ്ഭാഷയില്‍) നല്ല വായനാശീലമുള്ള ഇദ്ദേഹത്തിന്റെ ശേഖരത്തില്‍ മലയാളത്തിലെ ക്ലാസിക്കുകള്‍ അധികമില്ലാത്തതിനാല്‍..ഈയൊരു ഒറ്റ തെളിവിന്റെ അടിസ്ഥാനത്തില്‍ ഇത് കൈപ്പള്ളിയുടെ പുസ്തക ശേഖരം തന്നെയാകാനാണ് സാദ്ധ്യത..

    ReplyDelete
  28. Inji Pennu , അഞ്ചൽ ഒരു clue തരാം

    Sadly this isn't my collection. I do wish it was. But I wonder what I would do with all those books on Spirituality.

    ReplyDelete
  29. ഞാൻ കണ്ട ലൈബ്രറികളിൽ പോലും ഇത്രേം പുസ്തകങ്ങളുണ്ടായിരുന്നില്ല :)
    ആരുടെതായാലും അവരുടെ അടുത്തെവിടെയെങ്കിലും താമസിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു. പിന്നെ ഒരു കൊല്ലത്തേക്കെങ്കിലും ഞാൻ ബ്ലോഗ് വായന ഉപേക്ഷിച്ചേനെ :)

    ReplyDelete
  30. അനോണി....?

    ReplyDelete
  31. ഞാന്‍ വിശ്വപ്രഭയിലോട്ട് വിരല്‍ ചൂണ്ടുന്നു.

    ReplyDelete
  32. കൈപ്പള്ളിയായിരിക്കുമെന്ന് പറഞ്ഞത് ഞാന്‍ പിന്‍‌വലിക്കുന്നു കാരണം സ്വന്തം പോസ്റ്റില്‍ ഇതാരുടെ പുസ്തക ശേഖരം എന്നു ചോദിക്കുമൊ, ഈ ലോജിക്ക് ഞാന്‍ ഓര്‍ത്തില്ല.

    ssi - ഈ പരസ്യം നാട്ടിലെ പേപ്പറിലല്ലെ വരുന്നത്..?

    ReplyDelete
  33. ബ്ലോവര്‍. SLR ഉള്ള ആരോ ആണ്‌

    നിരക്ഷരന്‍ ആണോ

    ReplyDelete
  34. ഇത്രയും പുസ്തകങ്ങള്‍ വാങ്ങാന്‍ ചിക്കിലിയുള്ളവന്റെ /വളുടെ ..

    എന്തായാലും കൈപ്പള്ളിയുടെ രചനകള്‍ അല്ലെന്ന് സമാധാനിക്കുന്നു.

    ReplyDelete
  35. സിദ്ധാര്‍ത്ഥന്‍ ആണോ അതോ ഗന്ധര്‍വ്വനോ?
    കുറച്ചു കൂടി ക്ലൂസ് പ്ലീസ്....

    ReplyDelete
  36. ഉത്തരം പറയൂ, ഇത് കുറേയധികം ക്ലൂസും ഗെസ്സിങ്ങുമായി എന്നു തോന്നുന്നു?

    ReplyDelete
  37. ക്ഷമ നശിയ്ക്കുന്നു. അവസാനമായി ഒരാളുടെ പേരു കൂടി. ആദ്യത്തെ ഗസ്സ് കൈപ്പള്ളിയായിരുന്നു. അതു പൊളിഞ്ഞു.
    പിന്നെ തോന്നി സിദ്ധാര്‍ത്ഥന്‍ ആണോ എന്ന് കൂട്ടത്തില്‍ ഗന്ധരവ്വനും വന്നു. ചിത്രത്തിലൂടെ കൂടുതല്‍ നോക്കിയിരിയ്ക്കുമ്പോള്‍ വീണ്ടും സംശയം ഇതു തമനുവിന്റെ കളക്ഷനല്ലേ?
    ഉത്തരം തരാന്‍ ഇന്നിയും വെച്ചു താമസിപ്പിച്ചാല്‍ ബൂലോഗത്തിലെ എല്ലാവരുടേയും പേരെഴുതി വെയ്ക്കും.
    ജാഗ്രതൈ!

    ReplyDelete
  38. കുറച്ച് ക്ലൂ കൂടേ കിട്ടിയിട്ടുണ്ട്.

    1)തടിയനാണ്. ആറ്റ്കിന്‍സ്, ലൌ ഓഫ് ഫാറ്റ് മാ‍ന്‍..(കഥേല് ഫാറ്റ് മാനു വല്യ കാര്യമില്ലേലും പേരിലുണ്ടല്ലോ.)

    2)ആ ജോണ്‍ യുഡ്കിന്റെ പുസ്തകം. ജോണ്‍ യുഡ്കിനും ന്യൂട്രീഷനിസ്റ്റാണ്.

    3)യൂ കേ യില്‍ താമസം. കാന്‍സര്‍ ചികിത്സാ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നു.

    4)എസ് എല്‍ ആര്‍ ഉണ്ട്. ഉപയോഗിയ്ക്കാനറിയില്ല.

    5)പരിഷത്തുകാരനായിരുന്നു. പരിഷത്തിന്റേതായി വിദ്യാഭ്യാസ പരിവര്‍ത്തനത്തിന് ഒരാമുഖം.ജ്യോതിഷവും ജ്യോതിശാസ്ത്രവും, പരിണാമം എന്നാല്‍ /എങ്ങനെ എന്നിങ്ങനെയുള്ള പുസ്തകങ്ങളിരുപ്പുണ്ട്. വികസന സംബന്ധിയായ പഠനങ്ങളില്‍ താല്‍പ്പര്യമുണ്ട്. അമര്‍ത്യസെന്നിന്റെ രണ്ട് പുസ്തകങ്ങളുടെ പരിഭാഷ, റിച്ചാ‍ഡ് ബ്രാന്‍സന്റെ ഒരു പുസ്തകം..

    6)കമ്യൂണിസ്റ്റുകാരനായിരുന്നു. വൈരുധ്യാധിഷ്ഠിത ഭൌതികവാദം കണ്ടില്ലേ.(അതാണാകെ വായിച്ചിരിയ്ക്കുന്ന പുസ്തകം) ഇപ്പം ആത്മീയത ഫാഷനായോണ്ട് അതിലാണ് അഭിരമിച്ചിരിയ്ക്കുന്നത്...ഫാഷനായോണ്ട് മാത്രം....

    7)വീടു വാങ്ങിയ്ക്കാന്‍ നടക്കുന്നു. ആ പ്രോപ്പര്‍ട്ടി ബുക്ക് കണ്ടില്ലേ..

    8)സെക്കന്റ് ഹാന്‍ഡ് ബുക് ഷോപ്പില്‍/ ചാരിറ്റി ഷോപ്പുകളില്‍ കയറിയിറങ്ങുന്നു. അല്ലേല്‍ ആ ഹോംസിന്റെ ഹാര്‍ഡ് ബയന്റഡൊന്നും കിട്ടില്ല.

    9)ഒറ്റവൈക്കോല്‍ വിപ്ലവത്തിന്റെ ഒരു കോപ്പിയിരുപ്പുണ്ട്.

    ആരായാലും രക്ഷപെടുന്ന കോളില്ല.

    ആരാണാവോ ഇത്..കൈപ്പള്ളിയണ്ണാ പറയൂ..

    ReplyDelete
  39. ആ Molecular Biology of Cell, Genetics കോളേജ് പിള്ളേർ ലെവെലിൽ മാത്രമുള്ളതാണ്. ക്യാൻസറിൽ ജോലി ചെയ്യുന്നവുരുടേതൊന്നുമല്ല. പഠിച്ചിരുന്ന ആരോ ഇട്ടിട്ടു പോയതാവണം. പരിഷത്തു പുസ്തകങ്ങൾ നാട്ടിൽ അച്ഛനോ ചേട്ടനോ വായിച്ചിരുന്നത് കൊണ്ടുവന്നതായിരിക്കണം.
    ഇഞ്ചിപ്പെണ്ണ് ആദ്യം പറഞ്ഞത് ഇത് എന്റെ പുസ്തകങ്ങൾ ആണെന്നാണ്. “ഏതായാലും നന്നാവുന്ന ലക്ഷണമില്ല” എന്ന് അമ്പി പറഞ്ഞത് ഞാൻ ശ്രദ്ധിയ്ക്കുന്നു.

    ReplyDelete
  40. ഇനി ഇതു ലക്ഷ്മിയുടേതാകുമോ?

    ReplyDelete
  41. ശരി ഉത്തരം പറഞ്ഞതു് Zebu Bull::മാണിക്കന്‍ പുസ്ത ശേഖരത്തിന്റെ ഉടമ: Ambi

    ReplyDelete
  42. ഉത്തരം വന്നു കഴിഞ്ഞോ. ബുക്കിന്റെ പഴക്കം ഒരു പാറ്റേണിലാണല്ലോ അംബിയേ.
    വൈരുദ്ധ്യാ..വാദം ഏറ്റവും പഴേത്, ആദ്ധ്യാത്മികം കുറച്ചൂടെ പുതിയത്, തോക്ക് ഏറ്റവും പുതിയത്. തള്ളേ!


    ആറ്റ്കിന്‍സ് സ്ട്രോക്ക് വന്ന് ചത്തിട്ടും , അങ്ങേരുടെ കമ്പനി പാപ്പരുനോട്ടീസ് കൊടുത്തിട്ടും , അങ്ങേരുടെ "make yourself sick and lean " (കടപ്പാട് ഡോ ഡോഗള്‍) കാരണം ആയിരക്കണക്കിനു ബൈപ്പാസ് കേസ് കൂടുറ്റല്‍ കിട്ടി വൈദ്യന്മാര്‍ ബി എം ഡബ്ലൂ എഴുന്നൂറ്റിനാപ്പത് വാങ്ങിക്കൂട്ടിയിട്ടും ഈ പുസ്തകം ഇപ്പോഴും വച്ചോണ്ടിരിക്കുന്നോ അംബീ. കത്തിക്ക്!

    ReplyDelete
  43. അമ്പട... അംബീ :)

    ReplyDelete
  44. പുസ്തക ശേഖരത്തിന്റെ ഉടമകള്‍ മത്സരാര്‍ത്ഥികളെ വഴിതെറ്റിക്കുന്ന രീതിയിലുള്ള കമന്റുകള്‍ ഇടാന്‍ പാടില്ല എന്നൊരു നിയമം കൂടി വയ്ക്കണം. ഇവിടെ അമ്പി (മുന്‍പ് ഉമേഷ്)അതാണ് ചെയ്തത്. (ഉടമകള്‍ക്ക് വേണമെങ്കില്‍ ഒരേഒരു ജെനെറല്‍ കമന്റ് ഇട്ട് സ്ഥലം കാലിയാക്കാം എന്ന് നിയമം കൊണ്ടു വരണം.)

    ReplyDelete
  45. പാഞ്ചാലിയുടെ അഭിപ്രായം മുഖവിലയ്ക്ക് എടുക്കണം. മാത്രമല്ല ചില വ്യവസ്തകള്‍ കൂടി വേണം. അതിലൊന്നു ഉത്തരം എപ്പോള്‍ പ്രഖ്യാപിയ്ക്കും എന്നുള്ളതായിരിയ്ക്കണം.

    എന്തായാലും കൈപ്പള്ളിയ്ക്ക് അഭിവാദനങ്ങള്‍...ഇങ്ങിനെയൊരു ബ്ലോഗ് ഈവന്റ് സംഘടിപ്പിച്ചതിന്.

    ReplyDelete
  46. എന്നെ തല്ലരുതമ്മാവാ ഞാന്‍ നന്നാവില്ല.
    ഞാന്‍ ഒരക്ഷരം കള്ളം പറഞ്ഞിട്ടില്ല.:) ഇതൊക്കെ വായിച്ചിരുന്നേല്‍..എന്നാണ് പറഞ്ഞത്..ചിലതെങ്കിലും വായിച്ചിട്ടില്ല.ഹഹ
    ആ ക്ലാസിക്സ് പണ്ട് വായിച്ചെങ്കിലും കൈമറിഞ്ഞ് പോയവയുടേ നൊസ്റ്റാള്‍ജിയ്ക്ക് വാങ്ങിച്ചതാണ്. മൊബിഡിക്കും, ട്രെഷര്‍ ഐലന്റും ഒക്കെ വായിച്ച് സെയിലറാവാന്‍ ചില്‍ ട്രേ(ഫ്രീസറിന്റെ താഴെയുള്ള ട്രേ) യില്‍ വെള്ളം നിറച്ച് ഐസാക്കി അതെടുത്ത് കുളിമുറീലിട്ട് അതുമ്മേ കിടന്ന് ഷവര്‍ ഓണ്‍ ചെയ്തിരുന്ന റോമാന്റിക് അമ്പിയുടെ നൊസ്റ്റാള്‍ജിയ..:)

    ജോലിചെയ്യുന്ന പുസ്തകങ്ങളൊന്നും വച്ചിട്ടുണ്ടാരുന്നില്ല. മുയുമന്‍ എട്ത്ത് മാറ്റി. :)

    ബ്രിട്ടീഷ് ദ്വീപുകളിലെ പച്ചികളേപ്പറ്റി ക്ലൂ തന്നതിനെ ക്രിട്ടിക്കല്‍ കെയര്‍ നേഴ്സിങ്ങിനെപ്പറ്റിയുള്ളത് വച്ച് കോമ്പന്‍സേറ്റ് ചെയ്തു.(എങ്ങനെയുണ്ടെന്റെ പുത്തി:)

    ദേവേട്ടാ ആറ്റ്കിന്‍സ്..എന്തൂട്ട് സാധനന്‍ എന്ന് നോക്കാന്‍ സെക്കന്‍ഡ് ഹാന്‍ഡൊരെണ്ണം വാങ്ങിച്ചതാണ്.നേരത്തേ പറഞ്ഞപോലെ എങ്ങാനും പരീക്ഷിയ്ക്കണമെന്ന് മനസ്സില്‍ തോന്നിയാല്‍ മതി സ്ട്രോക്ക് വരും മുന്നേ ഗൌട്ട് വന്ന് ഞാന്‍ ചത്തുപോകും.:) പ്രകൃതിയുടേ ഓരോരോ ലീലാവിലാസങ്ങളേ..

    എന്റെ പാഞ്ചാലിച്ചേച്ചീ, അഞ്ചലണ്ണാ...ഇതൊക്കെ യുവജനോത്സവം പോലെയെടുക്കാതെ..ഇതൊക്കെയല്ലേ ഒരു തമാശ. :)

    എതിരണ്ണാ..പരിഷത്തിനെപ്പറ്റി മാത്രം പറയരുത്.(പോളണ്ടിനെപ്പറ്റി..:)... എണ്‍പതുകളില്‍ പരിഷത്ത് പുറത്തിറക്കിയ ദൂരെ ദൂരെ ദൂരെ,എനിയ്ക്ക് വയസ്സാവണ്ടാ, പിന്നെ ഗോപാലകൃഷ്ണ കാരണവരുടെ ഒരു പുസ്തകം എന്നിവ എന്റെ അപ്പൂപ്പന്റെ അനുജത്തി അവരുടേ സ്കൂള്‍ ലൈബ്രറിയില്‍ നിന്നെടുത്തെനിയ്ക്ക് തന്നെ.(അവര്‍ സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു.) ആദ്യമായിട്ട് ഞാന്‍ വായിയ്ക്കുന്ന പുസ്തകങ്ങളായിരുന്നത്. പിന്നെ പരിഷത്ത്കാരനായിരുന്ന പൊന്നപ്പന്റപ്പന്‍ വല്യച്ചന്റെയടുക്കല്‍ നിന്ന് പഴയലക്കങ്ങള്‍ യുറീക്ക മുതല്‍ ശിവദാസ് മാഷിന്റെ പുസ്തകങ്ങള്‍ (വാ.വാ തീ പുസ്തകം) ഒക്കെ വായിച്ച് അവസാനമൊരുദിവസം ടോടോചാന്‍ എന്ന പുസ്തകം കിട്ടി. (അത് പരിഭാഷപ്പെടുത്തിയ അനവര്‍ ആരാണാവോ) ബൈബിളൊക്കെപ്പോലെ എന്നും അത് വായിച്ചിരുന്നു .പിന്നെ പരിണാമം എന്നാല്‍, എങ്ങനെയെന്നുള്ള രണ്ട് യെമണ്ടന്‍ സാധനങ്ങള്‍.വിദ്യാഭ്യാസത്തെപ്പറ്റിയുള്ള പഠനങ്ങള്‍, ആണവത്തെപ്പറ്റിയുള്ള പഠനങ്ങള്‍,പിന്നെ ശതകോടി പരിഷത്ത് പുസ്തകങ്ങള്‍. അവസാനം വീട്ടുകാരുടെ(പാരമ്പര്യവാദികളായ കോണ്‍ഗ്രസ്സുകാരായിരുന്നുവെന്ന് പറയേണ്ടല്ലോ)ചീത്തവിളിയൊക്കെ കേട്ട് പരിഷത്തില്‍ സജീവം. പിന്നെ യേതൊരു നാച്ചുറല്‍ പരിഷത്തുകാരനായ ഗ്രാമീണനേയും പോലെ ഡീ വൈ എഫ് ഐ.

    ജനകീയാസൂത്രണസമയത്ത് പാര്‍ട്ടിയിലും, ഡീ വൈ എഫ് ഐയിലും ജനകീയാസൂത്രണത്തിന്റെ സ്പിരിറ്റ് കളയാന്‍ ചില വരട്ടുവാദികള്‍.. അതിനെതിരേയുള്ള പരിഷത്ത് ഇടപെടലുകള്‍. ധൈര്യമായി ആവേശത്തോടേ ഞാന്‍ പരിഷത്തിനെ വിട്ടു പാര്‍ട്ടിയുടേ ഗ്രാമസഭ പിടിച്ചെടുക്കല്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി. ആ വമ്പന്‍ പ്രസ്ഥാനം ആട് കോഴി വിതരണമായിപ്പോയത് പാര്‍ട്ടീയും സീ പീ ഐയും അന്ന് നടത്തിയ നെറിയില്ലാത്ത ഗ്രാമസഭകളിലെ ഇടപെടലുകളിലൂടെയാണ്. റിസോഴ്സ് പേഴ്സണുകളായി അവരുടെ ഇഷ്ടക്കാര്‍, ഉപയോക്താക്കളായും അവരുടെ (ഞങ്ങളുടെ. ഞാന്‍ അന്ന് അവരായിരുന്നു)ഇഷ്ടക്കാര്‍.ജനാധിപത്യത്തിനെ എങ്ങനെയാണ് നാം പേടിയ്ക്കുന്നതെന്ന് അന്ന് മനസ്സിലായി.(എനിയ്ക്കും പേടിയായിരുന്നു.ഗ്രാമസഭയ്ക്ക് എങ്ങനെ അധികാരം നല്‍കും.?? നിയന്ത്രിയ്ക്കാന്‍ നമ്മളില്ലെങ്കില്‍ ഈ ജനങ്ങള്‍ക്ക് എന്ത് വിവരമുണ്ട്??എന്ന മട്ടിലുള്ള പേടി)

    പക്ഷേ ഇപ്പോഴും തിരിഞ്ഞുനോക്കുമ്പോള്‍ ആലോചിയ്ക്കാനാഗ്രഹമുണ്ട്..
    എന്നാലും എണ്‍പതുകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പരിഷത്തിനെ പിടിച്ചടക്കല്‍ പരിപാടി നടത്തിയില്ലായിരുന്നെങ്കില്‍ ആ പ്രസ്ഥാനത്തിന് ഇന്നും പൊതുസമൂഹത്തില്‍ നല്‍കാമായിരുന്ന സംഭാവനകളേപ്പറ്റി.

    കമ്പ്ലീറ്റ് ഓഫ് ടൊപ്പിയ്ക്കായി അല്ലേ.

    ReplyDelete
  47. എന്റെ അമ്പീ ഒരു തമാശ പറയാന്‍ ശ്രമിച്ചതാണേ...ക്ഷമീ...സ്മൈലി ഇടാന്‍ മറന്നു.
    മിയാ കുള്‍പ്പാ!
    :)

    ReplyDelete
  48. അമ്പീടെ പരിഷത്തുകാരു നോക്കിച്ച ജാതകത്തിലു ഒരു സ്ത്രീടെ കൈ കൊണ്ട് പുസ്തകം തലക്കടിച്ച് മരണം എന്നു വല്ലോമുണ്ടോ എന്ന് നോക്കണേ!$#$#%$#%!!$ഏ%$#!!! മനുഷ്യന്‍ ഇവിടെ ചിലവാക്കിയ നേരം ഐ.എ.എസിനു പഠിച്ചിരുന്നുവെങ്കില്‍ !!!!

    ഇങ്ങിനെ വഴിതെറ്റിക്കാന്‍ പാടില്ല! ഇത്രയും വായിച്ചിരുനെങ്കില്‍ അമ്പിയാരായി എന്ന് ഒരു മനുഷ്യന്‍ സ്വയം പുകഴ്ത്താന്‍ കമന്റിടോ എന്നൊരൊറ്റ ഇതിലാണ് ബാക്കിയുള്ളവരെ എന്തിനു മരമാക്രി ആയിരിക്കുമോ എന്ന് വരെ ആലോചിച്ചത്!!!

    ജാതകം നോക്കിപ്പിച്ചേരെ!!!

    ReplyDelete
  49. തല്ലൊറാപ്പായി. നവോദയാക്കാര് ഒരു വഴിയ്ക്ക്. പുസ്തകം കൊണ്ട് തലയ്ക്കടിച്ച് കൊല്ലുന്ന റിപ്പറിഞ്ചിമാര് അടുത്ത വഴിയ്ക്ക്. ഇവിടെക്കിടന്ന് അലമ്പൊണ്ടാക്കുന്നതിന് കൈപ്പള്ളിയണ്ണന്‍ വേറൊരു വഴിയ്ക്ക്..

    ReplyDelete
  50. അംബീ, നവോദയക്കാര് തൽക്കാലം ക്ഷമിച്ചിരിക്കുന്നു.
    പ്രത്യുപകാരമായി കമന്റുകളിലെല്ലാം നവോദയക്കാരെക്കുറിച്ച് നല്ലത് പറഞ്ഞേക്കണം.
    (അരവിന്ദേട്ടാ ആ “ദ് കം‌പ്ലീറ്റ് ഹാൻഡ്ഗൺ” പൊത്തകം കണ്ടില്ലേ? എന്തിനാ റിസ്ക് എടുക്കുന്നേ?) :)
    ഇഞ്ചീ: “ഇവിടെ ചിലവാക്കിയ നേരം ഐ.എ.എസിനു പഠിച്ചിരുന്നുവെങ്കില്‍”, ഐ.എ.എസ് പേപ്പർ നോക്കുന്നവർ ഇന്ന് ജീവനോടിരിക്കില്ലായിരുന്നു :)

    ReplyDelete
  51. അംബീ,വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം പേരുപോലെ തന്നെ ഇന്ന് കിട്ടിയാലും ഞാന്‍ ഒറ്റയിരുപ്പില്‍ വായിക്കും.ചെറുതില്‍ ചെറുതും വലുതില്‍ വലുതും എന്ന പുസ്തകം സമ്മാനം തന്ന കസിന്‍ ആണ് എന്നെ പരിഷത്ത് പുസ്തകങ്ങളോടടുപ്പിച്ചത്.അതില്‍ ഇടയ്ക്ക് കൊടുത്ത ചോദ്യങ്ങളുടെ ഉത്തരം തേടിയാണ് അത്തരം പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിക്കാന്‍ പ്രേരിപ്പിച്ചതും.

    ReplyDelete
  52. ഇപ്പോള്‍ ഞാന്‍ ചത്തുവീണാലും എന്റെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരിയുണ്ടാകും, ലോകം പിടിച്ചടക്കിയപ്പോള്‍ അലക്സാണ്ടറുടെ ചുണ്ടിലുണ്ടായിരുന്ന അതേയിനം :-)

    (ഓഫ്: ചിത്രകാരനു സഹായം വാഗ്ദാനം ചെയ്ത് അമ്പിയിട്ട പോസ്റ്റില്‍‌നിന്നാണ്‌ അമ്പി യൂകേയിലാണെന്നുപോലും ഞാനറിഞ്ഞത്)

    ReplyDelete
  53. സെബു... ചത്തു വീഴാനോ... അതു മാത്രം പറയരുത്... ഇനീം ഒരുപാടു പേരുടെ ഷെല്‍ഫുകള്‍ വരാനിരിക്കുന്നതേയുള്ളൂ... :)

    ReplyDelete
  54. ജയരാജേയ്..അപ്പം എന്നേം നവോദയാക്കാരേം തല്ലാനിനി ആരുണ്ടെടേ..
    വല്യമ്മായീ അപ്പൊ കണ്ണുണ്ടായാല്‍ പോരാ...:)

    സെബൂ മാണിക്കാ..അപ്പം ചലോ നെക്സ്റ്റ് പോസ്റ്റ്.അലക്സാണ്ടര്‍ ലോകം പിടിച്ചടക്കീട്ടില്ല. ഇതുവെറും വഴീലെ ഒരു സാമന്ത രാജ്യം മാത്രം. അഗ്രജന്‍ പറഞ്ഞപോലെ വന്രാജ്യങ്ങളുടെ ശേഖരങ്ങള്‍ വരാനിരിയ്ക്കുന്നതേയുള്ള്..പോയി വെട്ടിപ്പിടിയ്ക്കീന്‍..
    പക്ഷേ തഥാഗതയണ്ണന്‍ ആ ഒറ്റ ഉത്തരത്തില്‍ തന്നെ സ്റ്റിക്കോണ്‍ ചെയ്തു നിന്നു. ഒരിഞ്ച് മാറിയില്ല. അപ്പൊ പുള്ളി പൌരവരാജനാകും..ഹ ഹ
    :)

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....