Friday 23 January 2009

ആരുടെ പുസ്തക ശേഖരം ? Introduction

സുഹൃത്തുക്കളെ.
മലയാളം ബ്ലോഗിൽ വായനശീലമുള്ള പലർക്കും നല്ല പുസ്തക ശേഖരങ്ങൾ ഉള്ളതായി അറിയാം. ഒരു വ്യക്തിയേ കൂടുതൽ അടുത്തറിയാനും മനസിലാക്കാനും അദ്ദേഹം വായിക്കുന്ന പുസ്തകങ്ങളിൽ നിന്നും ചില സൂചനകൾ ലഭിക്കും എന്നു പണ്ട് ആരോ എഴുതിയിട്ടുണ്ടു്. ഇതു ബ്ലോഗിലൂടെ പരിക്ഷിക്കാൻ ഞാൻ ഒരു ശ്രമം നടത്തുകയാണു്.

നിങ്ങളുടെ പുസ്തക ശേഖരങ്ങളുടെ ഒരു ചിത്രം എടുത്ത സ്വകാര്യമായി എനിക്ക് email ആയി അയച്ചുതരിക. അവ എല്ലാം തന്നെ ഞാൻ ഈ ബ്ലോഗിൽ ഓരോന്നായി പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു.
പുസ്തക ശേഖരത്തിന്റെ ഉടമയുടെ പേരു ചിത്രത്തിനോടോപ്പം ഒടനെ വിളിപ്പെടുത്തില്ല. നിങ്ങൾ commentലൂടെ ഉത്തരങ്ങൾ എഴുതി അറിയിക്കുക. Commentഉകൾ ആദ്യമേ പ്രസിദ്ധീകരിക്കില്ല. ഉത്തരങ്ങൾ എല്ലാം വന്ന ശേഷം Commentഉകൾ പ്രസിദ്ധീകരിക്കും. അനോണികൾക്കും സനോണികൾക്കും ഇതിൽ പങ്കേടുക്കാം. രസകരമായ ഒരു സൌഹൃദ മത്സരമായി ഇതിനെ കാണുക.
സംശയങ്ങളും അഭിപ്രായങ്ങളും എഴുതി അറിയിക്കുക.

സഹകരണം പ്രതീക്ഷിക്കുന്നു.


Statutory Warning: പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളിൽ കാണുന്ന പുസ്തകങ്ങൾ കർശ്ശനമായി ആരും ഉടമകളോടു കടം ചോദിക്കാൻ പാടില്ല. അങ്ങനെ കടം ചോദിച്ചാൽ അതിനു് ഞാൻ ഉത്തരവാദിയല്ല.

ചിത്രങ്ങൾ അയക്കേണ്ട വിലാസം pusthakam(അറ്റ്)nishad.net

13 comments:

  1. ബെസ്റ്റ് മത്സരം...
    എന്റെ കയ്യിൽ രണ്ടു പൂമ്പാറ്റയും ഒരു ബാലമംഗളവും മൂന്നു ബാലരമയും ഒരു എഞ്ചുവടിയും ഉണ്ട്.എനിക്കും ഈ മത്സരത്തിൽ പങ്കെടുക്കാമോ?

    ReplyDelete
  2. Very Good!\

    ആരടെ കയ്യിലൊക്കെ പമ്മന്റെ കളക്ഷന്‍ ഒണ്ടെന്നറിഞ്ഞിട്ടു വേണം യവമ്മാരെയൊക്കെ ഒന്നു കോണ്ടാക്റ്റ് ചെയ്യാന്‍.. (പൊത്തകം കടം ചോയ്ക്കാനാ വേറേ ഒന്നിനുമല്ലാ!)

    ReplyDelete
  3. കൈപ്പള്ളി ഓ.ടോ ,

    വികട ശിരോമണി,

    പൈക്കോയുടെ കാലത്തുള്ളതാണെങ്കില്‍ ഒന്നു കടം തരാമോ എന്തുവേണേലും തരാം സീരിയസ്സായിട്ടാണ്‌ :)

    ReplyDelete
  4. cool :-) Nice attempt bhai

    ReplyDelete
  5. “ഒരു വ്യക്തിയേ കൂടുതൽ അടുത്തറിയാനും മനസിലാക്കാനും അദ്ദേഹം വായിക്കുന്ന പുസ്തകങ്ങളിൽ നിന്നും ചില സൂചനകൾ ലഭിക്കും എന്നു പണ്ട് ആരോ എഴുതിയിട്ടുണ്ടു്”...എന്നത് ശരിയായിരിക്കാം. പക്ഷേ ഒന്നു പോലും വായിക്കാതെ വെറുതെ സ്റ്റൈലിനു പുസ്തകം വാങ്ങി പ്രദര്‍ശിപ്പിക്കുന്നവര്‍ അനവധിയല്ലേ?

    ഇതു വായിച്ചപ്പോള്‍ ഒരു നല്ല തുടക്കമായി, കൈപ്പള്ളി തന്റെ കയ്യിലുള്ള, ദേവന്റെ പുസ്തകശേഖരത്തിന്റെ പടം ഈ പോസ്റ്റിന്റെ കൂടെ കൊടുത്തിരുന്നെങ്കില്‍ എന്നുമാലോചിച്ചിരുന്നു.

    ഓ.ടോ.
    “കണ്ണാടി വിശ്വനാഥന്‍” കോമിക്സ് പുസ്തകമായി പരിഗണിക്കുമോ?

    ReplyDelete
  6. നല്ല ഐഡിയ! ഈ ബുക്കുകളൊക്കെക്കണ്ടിട്ടുവേണം എനിക്കൊരു ബുക്‍ഷെല്‍ഫ് വാങ്ങാനും, ഒന്നുരണ്ടു പുസ്തകം വാങ്ങി വായിക്കാനും. സ്വന്തമായി ബുക്കില്ലാതവര്‍‌ക്ക് അടുത്തുള്ള ലൈബ്രറിയിലെ ഷെല്‍ഫുകളുടെ പടം അയയ്ക്കാമോ? :-)

    [ഓടോ: അപ്പോള്‍ “നിയോ കോമിക്‍സ്” (കണ്ണാടിയുടെ ഒഫീഷ്യല്‍ പേര്) നിരന്നുനിറഞ്ഞ ഷെല്‍‌ഫേതോ, അത് പാഞ്ചാലിയുടേത്, അല്ലേ? :-)]

    ReplyDelete
  7. എകൊയുടെ ആന്റി ലൈബ്രറി പോലെ :-)

    ReplyDelete
  8. കൈപ്പള്ളി, നല്ല ഐഡിയ, എനിക്കിത് വരെ ഒരു പുസ്തക ശേഖരം തുടങ്ങാന്‍ സാധിച്ചിട്ടില്ല.. വാങ്ങുന്ന ബുക്കൊക്കെ വായിച്ച് കഴിഞ്ഞ കണ്ടവര്‍ കൊണ്ടോകും, എങ്കിലും ഒരു മിനി ലൈബ്രറി എന ആഗ്രഹം ഉടന്‍ പ്രാവര്‍ത്തികമാക്കും, എന്നിട്ട അയച്ച തരം ട്ടോ.

    ReplyDelete
  9. Eccentric
    A personal library should contain more unread books than read ones. It should be a source of reference. I tend to agree with Umberto Eco's take on Libraries. The ones that have finished its purpose should vacate it's place on the shelf and move into some other collection.

    ReplyDelete
  10. അഭിനന്ദനങ്ങള്‍. വളരെ നല്ലതും നൂതനവും ആയ ആശയം.

    എന്റെ കൈയ്യില്‍ ഉണ്ടായിരുന്ന പുസ്തകങ്ങളൊക്കെ മക്കള്‍ അവരുടെ ലൈബ്രറിയിലേക്ക് മുതല്‍ കൂട്ടി, അവരുടെ താമസ്സസ്ഥലത്തേക്ക് കൊണ്ടു പോയി. ശേഷിക്കുന്നതിന്റെ ഫോട്ടോ എടുത്ത് അയച്ചാല്‍ ഈ നല്ല സംരഭത്തിനെ കളിയാക്കിയതു പോലെ തോന്നും.

    ReplyDelete
  11. പ്രിയ കൈപ്പള്ളിക്ക്,
    മെയില്‍ കിട്ടി. അങ്കിള്‍ പറഞ്ഞത് പോലെ “അഭിനന്ദനങ്ങള്‍. വളരെ നല്ലതും നൂതനവും ആയ ആശയം.!”

    എന്റെ പുസ്തകശേഖരം മുഴുവന്‍ അഞ്ചരക്കണ്ടിയിലെ എന്റെ പുതുക്കിപ്പണിത വീടിനോടനുബന്ധിച്ചുള്ള ഷെഡില്‍ ഇരട്ടവാലന്‍ എന്ന ജീവികള്‍ തിന്നു തീര്‍ന്നുകൊണ്ടിരിക്കുന്നു എന്ന് വ്യസനസമേതം പറയട്ടെ. വീട്ടുപണി തീര്‍ത്തിട്ടും അവ വീട്ടില്‍ യഥാസ്ഥാനത്ത് അടുക്കി വെക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ എന്റെ പുസ്തകപ്രേമത്തെ പരോക്ഷമായെങ്കിലും ബാധിച്ചു എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

    സാമാന്യം നല്ല ഒരു നിഖണ്ടു ശേഖരം എനിക്കുണ്ടായിരുന്നു. എന്നെ ദു:ഖിപ്പിക്കുന്നത് പക്ഷെ മറ്റൊന്നാണ്. സോവിയറ്റ് യൂനിയനില്‍ നിന്ന് വളരെ മനോഹരമായ മിനുസമുള്ള കടലാസില്‍ അച്ചടിച്ച നന്നായി ബൈന്‍ഡ് ചെയ്ത, ലളിതമായ ഇംഗ്ലീഷില്‍ വിവരിക്കുന്ന ശാസ്ത്രഗ്രന്ഥങ്ങളുടെയും മാര്‍ക്സിയന്‍ ദര്‍ശനങ്ങളുടെയും ശേഖരവും ഇരട്ടവാലന്‍ ഭക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്. ഇനി നമുക്ക് സോവിയറ്റ് പ്രസിദ്ധീകരണങ്ങള്‍ കിട്ടുകയില്ലല്ലൊ. ഏതായാലും കമന്റ് നീണ്ടുപോയി. ഇനിയൊരവസരം കിട്ടിയില്ലെങ്കിലോ, ഒന്ന് കൂടി.

    കേരള സര്‍ക്കാറിന്റെ ഒരു പ്രൊജക്റ്റ് ആയിരുന്നു 20വാല്യങ്ങളായി സര്‍വ്വവിജ്ഞാനകോശം എന്ന റഫറന്‍സ് ഗ്രന്ഥം പ്രസിദ്ധീകരിക്കുക എന്നത്. എന്നാണ് അത് തുടങ്ങിയത് എന്നോര്‍ക്കുന്നില്ല. ആദ്യം 150രൂപ ആയിരുന്നു ഒരു വാല്യത്തിന്റെ വില,പിന്നിടത് 300രൂപയായി വര്‍ദ്ധിപ്പിച്ചു. ഞാന്‍ 9-)മത്തെ വാല്യം വരെ വാങ്ങിയിരുന്നു. പത്താമത്തെ വാല്യം ഇറങ്ങിയത് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നുവെങ്കിലും വാങ്ങിയില്ല. വാല്യങ്ങള്‍ ഇറങ്ങുന്നതിനിടയിലെ കാലവിളംബം എന്നില്‍ മടുപ്പ് ഉളവാക്കിയത് കൊണ്ട് പിന്നെ ആ ഭാഗം ശ്രദ്ധിച്ചില്ല. ഇപ്പോള്‍ പിന്നെ അത്തരമൊരു ഗ്രന്ഥങ്ങളുടെ ആവശ്യമില്ലല്ലൊ,മൌസ് കൊണ്ട് ഒന്ന് ക്ലിക്കിയാല്‍ പോരേ. ആ 9വാല്യങ്ങളും ഇരട്ടവാലന് കുറെക്കാലം തിന്നാനുണ്ടാവും. റീ-ബൈന്‍ഡ് ചെയ്ത് വല്ല ഗ്രന്ഥശാലയ്ക്കും കൊടുക്കാമായിരുന്നു,പക്ഷെ സര്‍ക്കാറിന്റെ ആ സര്‍വ്വവിജ്ഞാനകോശം ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോഴുമുണ്ടോ പതിനൊന്നാമത് മുതല്‍ വാല്യങ്ങള്‍ പബ്ലിഷ് ചെയ്തിരുന്നുവോ എന്നറിയില്ലല്ലൊ.

    പേപ്പറില്‍ അച്ചടിക്കുന്നത് മൂലം വനനശീകരണം സംഭവിക്കുന്നതിനാല്‍ കൈപ്പള്ളി പേപ്പര്‍ പുസ്തകങ്ങള്‍ക്ക് എതിരാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഞാന്‍ പക്ഷെ പുസ്തകവും വായനയും മരിച്ചു പോകരുത് ,അത് മനുഷ്യസംസ്കൃതിയുടെ അസ്തിവാരമാണ് എന്ന ആശയക്കാരനാണ്. വനവല്‍ക്കരണം കൊണ്ട് വനനശീകരണത്തെ ഓവര്‍കം ചെയ്യുകയല്ലെ അഭികാമ്യം? അതൊരു ഐഡിയല്‍ കണ്ടീഷന്‍ ആണ് എന്ന് അറിയാഞ്ഞിട്ടല്ല,ചുമ്മാ...:)

    ReplyDelete
  12. KPS Sir.
    പേപ്പർ അച്ചടിക്കുന്നതു് മൂലം വനനശീകരണം സംഭവിക്കുന്നു എന്നതു് ശരിയാണു്. പ്രകൃതി സ്നേഹിയായ ഒരാൾ പുസ്തക പ്രേമികൂടിയാകുമ്പോൾ നേരിടേണ്ടി വരുന്ന ഒരു ധർമ്മ സങ്കടമാണതു്. ഞാൻ സ്ഥിരം പറയാറുള്ള ഒരു excuse എന്തെന്നാൽ: പുസ്തകങ്ങളെക്കാൾ അധികം വാർത്താ പത്രങ്ങളും വാരികകളുമാണു് ഏറ്റവും അധികം മരം വെട്ടാൻ കാരണമാകുന്നതു്. പുസ്തകങ്ങൾ വായിക്കുന്നവർ കാലകരണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു അപൂരവ്വ ജീവിയായി തീർന്നു കഴിഞ്ഞു. അവർ വൃക്ഷങ്ങൾക്ക് ഒരു പ്രശ്നമാണെന്നു തോന്നുന്നില്ല. വൃക്ഷങ്ങൾ സംരക്ഷിക്കപ്പെടണം എന്ന ബോധം ജനിക്കാൻ വൃക്ഷത്തിന്റെ തന്നെ ജഢം ഭക്ഷിക്കണമല്ലോ. അതു തന്നെ അതിന്റെ വിരോധാഭാസവും.

    എന്തായാലും ഇതൊന്നും പറഞ്ഞാൽ വന നശീകരണത്തെ ഞ്യായീകരിക്കാൻ കഴിയില്ല. പക്ഷെ നമ്മൾ വിചാരിച്ചാൽ അല്പം കുറക്കാൻ കഴിയും.

    പുസ്തകങ്ങൾ electronic യുഗത്തിലേക്ക് വന്നാൽ മാത്രമെ അഞ്ചരക്കണ്ടിയുടേ പുസ്തകങ്ങളുടെ ഗതി വരാതിരിക്കു. അതുകൊണ്ടു തന്നെ വളരെ rare ആയിട്ടുള്ളതും, ഒഴിവാക്കാൻ പറ്റാത്തതുമായ പുസ്തകങ്ങൾ മാത്രം വങ്ങി സൂക്ഷിക്കാൻ ശ്രമിക്കുക. പത്രങ്ങളും മാസികകളും എല്ലാം തന്നെ onlineൽ ലഭ്യമാണു്.

    "എന്റെ e-books എങ്ങനെ പ്രദർശിപ്പിക്കും കൈപ്പള്ളി?" എന്നു്
    ഇന്നു രാവിലെ കൂടി ദേവൻ ചോദിച്ചതേയുള്ളു.

    മുഖ്യധാര മലയാള വാർത്താ മാദ്ധ്യമങ്ങൾ പൂർണ്ണമായും unicode compliant മുദ്രണ രീതിയിലേക്ക് വരേണ്ടതു് അത്യാവശ്യമാണു്. മാത്രമല്ല unicode support ചെയ്യുന്ന publishing സംവിധാനവും ലഭ്യമാവണം. പിന്നെ ഈ DTP application with Unicode support എല്ലാം സർക്കാർ ഉണ്ടാക്കി പെട്ടിയിലാക്കി അണ്ണാക്കിലോട്ടു് ഒഴിച്ചുതരും എന്നും കരുതി കാത്തിരുന്നിട്ടും കാര്യമില്ല. അമ്മാരു് പാവം മലയാളിയുടെ കാശും വാങ്ങി പുട്ടടിച്ചോണ്ടു പോവും. ചെയ്യാനുള്ളതെല്ലാം നമ്മൾ തന്നെ ചെയ്യണം.

    ReplyDelete
  13. പ്രസിദ്ധ ചിന്തകനായ ആനത്തൊലെ ഫ്രന്‍സിന്റെ സുപ്രസിദ്ധ വാചകം ഇവിടെ അര്‍ത്ഥവത്താണ്‌:

    'പുസ്തകം അമൂല്യങ്ങളാണ്‌, അവ ആരും കടം കൊടുക്കരുത്, ചോദിക്കരുത്. കാരണം എന്റെ ഷെല്‍ഫിലെ പുസ്തകങ്ങള്‍ എല്ലാം ഞാന്‍ കടം വാങ്ങിയതാകുന്നു!'

    'ആരുടെ പുസ്തകശേഖരം' എന്ന നൂതനമായ ബ്ലോഗ് പരമ്പരയ്ക്ക് എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    ReplyDelete

ഇനി നിങ്ങൾ പറയൂ...

പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....